ഒരു നാൾ നമ്മളും

അനേകമാളുകളുടെ മരണ വാ൪ത്തകൾ ദിനേന നാം കേൾക്കാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ധാരാളം പ്രവ൪ത്തനങ്ങളിൽ പങ്കുചേ൪ന്ന് ക൪മ്മങ്ങളുടെ ഫലമനുഭവിക്കുന്ന ലോകത്തേക്ക് യാത്ര പോയവരുണ്ട്. ഒത്തിരി വ൪ഷങ്ങൾ ജീവിച്ചിട്ടും നന്മയുടെ രേഖകളിലേക്ക് ഒന്നും എഴുതി ചേ൪ക്കാൻ പറ്റാതെ മരണ പ്പെടുന്നവരുമുണ്ട്..
മരണം നമ്മുടെയും കൂടെയുണ്ട്…
എത്രപെട്ടെന്നാണ് മരണം മനുഷ്യരെ പിടികൂടുന്നത്! ആരും പ്രതീക്ഷിക്കുന്ന നേരത്തല്ല മരണം വരുന്നത്. മാരക രോഗം മൂലവും മറ്റും മരണം കാത്ത് കിടക്കുന്ന പലരും ഇന്ന് ഈ ലോകത്ത് വേദന തിന്നു കൊണ്ട് തന്നെ ജീവിതം തളളി നീക്കുകയാണ്.
ദിവസേന ശരാശരി ഒരു ലക്ഷത്തി അറുപതിനായിരം പേർ മരണമടയുന്നു! വർഷം തോറും ഏതാണ്ട് അഞ്ച് കോടി തൊണ്ണൂറ് ലക്ഷം ആളുകൾ മരണമട യുന്നു. സെക്കൻഡിൽ ശരാശരി രണ്ടു പേർ.
മരണത്തിൽ നിന്ന് ആരും ഒഴിവാകുകയില്ലെന്ന് നാം തിരിച്ചറിയുന്നുണ്ട്. ജനിച്ചു വീഴുന്ന നിമിഷം മുതൽ അടുത്ത ഏതു നിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ് ഓരോ മനുഷ്യനും മുമ്പിലുള്ളത്.
മനുഷ്യരായ നമ്മളും മറ്റു ജീവികളെ പോലെ ഒരു നിശ്ചിത സമയമാണ് ഈ ഭൂമുഖത്തുള്ളത്. ഒരു നാൾ മരണം നമ്മെയും തേടിയെത്തും. ഏതു രൂപത്തിലായിരി ക്കുമെന്ന് പറയാൻ സാധ്യമല്ല.. ഇത് നാം മറന്നു പോകരുത്.
“എല്ലാ ശരീരവും മരണത്തെ ആസ്വദിക്കും.” (21:35, 29:57)
പറയുക: ഏതൊരു മരണത്തില്‍നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ തീര്‍ച്ചയായും അത് നിങ്ങള്‍ കണ്ടുമുട്ടുന്നതാണ്. പിന്നീട് ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അരികിലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (62:8)
മരണം മനുഷ്യന് വിധിക്കപ്പെട്ട കാര്യമാണ്. ജനിച്ചവരെല്ലാം മരിക്കും. അതില്‍നി ന്ന് ഒരു രക്ഷാകവചവും മനുഷ്യനെ രക്ഷിക്കുകയില്ല. ഒരു അഭയസ്ഥലവും അവനെ രക്ഷിക്കുകയില്ല.
“നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പി ക്കപ്പെടുന്നവനല്ല. (56:60).
നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍പോലും (4:78).
മരണത്തിനുമപ്പുറം…
മരണം ജീവിതത്തിന്റെ അവസാനമല്ല. നശിക്കാത്ത ലോകത്തേക്കുളള ജീവിതത്തി ന്റെ തുടക്കമാണ്. മരണ ശേഷം ക൪മ്മങ്ങളുടെ ഫലമനുഭവിക്കുന്ന ലോകമാണ്. ചെയ്ത നന്മകൾക്കും തിന്മകൾക്കും കണക്കനുസരിച്ച് പ്രതിഫലം ലഭിക്കുന്ന വേദി.
അതു കൊണ്ട് തന്നെ ക൪മ്മങ്ങൾ കൊണ്ട് ജീവിതം ധന്യമാക്കാൻ പരിശ്രമിക്കുക.
പിന്നീട് ചെയ്യാം എന്ന് കരുതി മാറ്റി വയ്ക്കുന്ന കാര്യങ്ങള്‍ നമുക്ക് പിന്നീട് ചെയ്യാ ന്‍ കഴിയണമെന്നില്ല.
അതു കൊണ്ട് പ്രവ൪ത്തിക്കാനുളളത് പ്രവ൪ത്തിക്കുക. പറയാനുളളത് പറഞ്ഞു കൊളളുക. മറ്റൊരവസരം ലഭിച്ചു കൊളളണമെന്നില്ല..
അല്ലാഹു പറഞ്ഞത് നോക്കൂ…
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (18)
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖു൪ആൻ: 59/18)
فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ (7) وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (8)
അപ്പോൾ ആര് ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖു൪ആൻ :99/7-8)
يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا وَيُحَذِّرُكُمُ اللَّهُ نَفْسَهُ وَاللَّهُ رَءُوفٌ بِالْعِبَادِ
നന്മയായും തിന്മയായും താൻ പ്രവ൪ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പിൽ) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓ൪ക്കുക) തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയിൽ വലിയ ദൂരമുണ്ടായി രുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു. അല്ലാഹു (തന്റെ) ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു. (ഖു൪ആൻ: 3/30)
عَنْ عُمَرَ بْنِ الْخَطَّابِ ، أَنَّهُ قَالَ فِي خُطْبَتِهِ : حاسِبُوا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوا وَزِنُوا أَنْفُسَكُمْ قَبْل أَنْ تُوزَنُوا ،
ഉമർ (റ) പറഞ്ഞു: ”നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക. നിങ്ങളുടെ കര്‍മങ്ങൾ തൂക്കി നോക്കപ്പെടുന്നതിന് മുമ്പ് സ്വയം തൂക്കി നോക്കുക.”
عَنْ عَمْرِو بْنِ مَيْمُونٍ ، أَنَّ النَّبِيَّ صلى الله عليه وسلم ، قَالَ لِرَجُلٍ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ : حَيَاتَكَ قَبْلَ مَوْتِكَ ، وَفَرَاغَك قَبْلَ شَغْلِكَ ، وَغِنَاك قَبْلَ فَقْرِكَ ، وَشَبَابَك قَبْلَ هَرَمِكَ ، وَصِحَّتَكَ قَبْلَ سَقَمِك.
റസൂൽ (സ്വ)ഒരാളെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു: അഞ്ച് കാര്യങ്ങൾക്ക് മുമ്പ് ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക : പ്രായമാകുന്നതിന് മുമ്പുള്ള നിന്റെ യുവത്വം, രോഗത്തിന് മുമ്പുള്ള നിന്റെ ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പുള്ള നിന്റെ സമ്പന്നത, തിരക്കാവുന്നതിന് മുമ്പുള്ള നിന്റെ ഒഴിവു സമയം, മരണത്തിന് മുമ്പുള്ള നിന്റെ ജീവിതം. (ഹാകിം)
സമീർ മുണ്ടേരി