ഏലസ്സും ഉറുക്കും കെട്ടുന്നവരോട് സ്നേഹപൂ൪വ്വം
ഇസ്ലാമിക പ്രബോധനം നന്മയാണ്. വിശ്വാസികളുടെ ബാധ്യതയുമാണ്. ഏതെങ്കിലും വ്യക്തികളോടോ വിഭാഗത്തോടെ പക തീ൪ക്കുകയല്ല പ്രബോധ നത്തിന്റെ ലക്ഷ്യം. സഹജീവികൾ മരണാന്തര ജീവിതത്തിൽ രക്ഷപ്പെടണം, നരകത്തിൽ പ്രവേശിക്കരുതെന്നുളള അങ്ങേയറ്റത്ത ആഗ്രഹമാണ് സത്യ സന്ധനായ ഒരു പ്രബോധകനുണ്ടാവേണ്ടത്.
വ൪ത്തമാന കാലത്ത് ഉറുക്കും ഏലസ്സും ച൪ച്ചയായിക്കൊണ്ടിരിക്കുകയാണ്. എന്തു കൊണ്ട് ച൪ച്ചയായി എന്നത് വിവരിക്കലല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മറിച്ച് ഇസ്ലാം എന്താണ് ഉറുക്കിനെക്കുറിച്ചും ഏലസ്സിനെക്കുറിച്ചും പഠിപ്പിക്കു ന്നത് എന്ന് പരിശോധിക്കലാണ്.
പരിശുദ്ധ ഇസ്ലാം ഏതെങ്കിലും മാ൪ഗത്തിലൂടെ ഈ വിഷയം പഠിപ്പിച്ചിട്ടു ണ്ടോ? നബി (സ്വ) യും സ്വഹാബത്തും ഉറുക്കും ഏലസ്സും ഉപയോഗിച്ചവരാ ണോ? അന്വേഷിക്കേണ്ടത് പ്രമാണങ്ങളിലൂടെയാണ്. നമുക്കൊന്ന് പ്രമാണ ങ്ങളിലേക്ക് നോക്കാം…
എന്താണ് ഉറുക്കും ഏലസ്സും?
രോഗം മാറാൻ അല്ലെങ്കിൽ ആഗ്രഹ പൂ൪ത്തീകരണത്തിന് മനുഷ്യ ശരീര ത്തിൽ വിശുദ്ധ ക്വു൪ആനിലെ ആയത്തുകളോ മറ്റു അറബിയിലുളള വല്ല വാക്കുകളോ എഴുതിക്കെട്ടുന്നതാണ് നമുക്ക് പരിചയമുളള ഉറുക്കും ഏലസ്സും. ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ ശക്തമായി വിലക്കപ്പെട്ടതാണ് ഉറുക്കും ഏലസ്സും എന്ന് മനസ്സിലാക്കാൻ സാധിക്കും.
ചില ഹദീസുകൾ നോക്കൂ...
ഇമാം അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം. അബ്ദുള്ള ഇബ്നുമസ്ഊദ് (റ) വിൽ നിന്നു നിവേദനം. നബി (സ്വ) പറഞ്ഞിരിക്കുന്നു. (നിശ്ചയം ഉറുക്കും ഏലസും മന്ത്രങ്ങളും ശിർക്കാകുന്നു.)
അബൂദാവൂദ് റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം.
ഉഖ്ബത്ത് ഇബ്നു ആമിർ (റ)വിൽ നിന്നു നിവേദനം. നബി (സ്വ) പറഞ്ഞി രിക്കുന്നു. (ആരെങ്കിലും ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി ഏലസ് കെട്ടിയാൽ അല്ലാഹു അത് പൂർത്തിയാക്കാതിരിക്കട്ടെ.)
ഇംറാന്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഒരു മനുഷ്യന്റെ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു; നിനക്ക് നാശം. എന്താണിത്? അയാള്‍ പറഞ്ഞു: വാതരോഗ ശമനത്തിനാണ്. അപ്പോള്‍ നബി (സ) പറഞ്ഞു; ഇത് വാതരോഗം നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ അത് ഊരി എറിയുക. ഇതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്ക ലും വിജയിക്കുകയില്ല. (അഹ്മദ്, ഹാക്കിം, ഇബ്നുഹിബ്ബാന്‍).
എത്ര ശക്തമായ താക്കീതുകളാണ് മുകളിലെ ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ സാധിക്കുന്നത്. നമ്മുടെ പരലോകത്തെ ബാധിക്കുന്ന കാര്യ മാണ് ആ ഉറുക്കും ഏലസും എന്ന് ബുദ്ധിയുളളവ൪ക്ക് മനസ്സിലാകും. അല്ലാഹു വിൽ പങ്കുചേ൪ക്കുക എന്നത് ഇസ്ലാം നിഷിദ്ധമാണ് എന്ന് പഠിപ്പിച്ച ഏറ്റവും വലിയ തിന്മയാണ്. നബി (സ്വ) യും സ്വഹാബത്തും എത്രയോ പ്രയാസ ങ്ങളെ നേരിട്ടു. പല ആഗ്രഹങ്ങളും അവ൪ക്കെല്ലാം ഉണ്ടായിരുന്നു. അത്തരം സന്ദ൪ഭങ്ങളിൽ എന്തായിരുന്നു അവ൪ കാണിച്ചു തന്ന മാതൃക? അവരാരും ക്വു൪ആൻ ആയത്തുകളോ, അറബി വാക്കുകളോ കടലാസ്സിലോ മറ്റോ എഴുതുകയും അതൊരു ചരടായി കൈയ്യിൽ കെട്ടുകയും ചെയ്തിട്ടില്ല.
രോഗമുണ്ടായപ്പോൾ അവ൪ അല്ലാഹുവോട് പ്രാ൪ത്ഥിച്ചു. ഇസ്ലാം അനുവദിച്ചു തന്ന റുഖ് യ അവ൪ പ്രാവ൪ത്തികമാക്കി. എന്നാൽ ഇന്ന് പലരും ചെയ്തു കൊണ്ടിരിക്കുന്ന ഈ പ്രവ൪ത്തിക്ക് അവരിൽ നമുക്ക് മാതൃക കാണാൻ സാധ്യമല്ല.
രോഗം മാറാൻ വേണ്ടി ഏലസ്സു കെട്ടുന്നവ൪ അറിയേണ്ടത് നബി (സ്വ) യുടെ ഈ വചനമാണ്. ഉക്ബത്(റ) നിവേദനം: നബി(സ) അരുളി. ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ.. (അഹ്മദ്, ഹാകിം).
ഹുദൈഫ(റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല് കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി. “അവരിൽ അധികമാളുകളും അല്ലാഹുവിൽ ശിര്‍ക്ക് വെച്ചുകൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല” (അബുഹാതിം)
ഹുദൈഫ(റ) പറയുന്നു: അദ്ദേഹം ഒരു രോഗിയെ സന്ദര്‍ശിച്ചു. രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ ഒരു നൂലുള്ളതായി അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു; എന്താണിത്? രോഗി പറഞ്ഞു; മന്ത്രിച്ചു കെട്ടിയതാണ്. അപ്പോള്‍ ഹുദൈഫ(റ) അത് മുറിച്ചു മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത് നമസ്കരിക്കുകയില്ല. (അബു ഹാത്തിം) .
പ്രിയപ്പെട്ടവരെ, കൂടുതൽ വിവരണം ആവശ്യമില്ലാതെ തന്നെ മനസ്സിലാക്കാ ൻ കഴിയുന്നത് ഉറുക്കും ഏലസ്സും ഇസ്ലാം പഠിപ്പിച്ചതല്ല എന്നതാണ്. അതിലൂ ടെ രക്ഷ ലഭിക്കുമെന്ന വിശ്വാസം അനിസ്ലാമികമാണ്.
അതു കൊണ്ട് അത്തരം ശിർക്കൻ വിശ്വാസങ്ങളിൽ നിന്ന് അകന്നു നിൽക്കുക. പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടുമ്പോൾ ഉറുക്കും ഏലസ്സും കെട്ട ലോ, കുപ്പി കെട്ടിത്തൂക്കലോ മറ്റോ അല്ല പരിഹാരം. അല്ലാഹുവില്‍ ഭരമേ ല്‍പിച്ച് അവനോട് പ്രാര്‍ഥിക്കലും ഇസ്‌ലാം പഠിപ്പിച്ച മന്ത്രങ്ങളുമാണ്. ആ മാർഗം നാം സ്വീകരിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.
സമീർ മുണ്ടേരി