കൊടുത്ത കഴിവിൽ നിന്നും ചോദിക്കുന്നു എന്ന്….

പ്രവാചകന്‍മ്മാര്‍ക്ക് ആര്‍ക്കും തന്നെ അള്ളാഹു ഒരു കഴിവും കൊടുത്ത് വെച്ചിട്ടില്ല. അവൻ ഉദ്ദേശിക്കുന്ന സമയത്ത് അവരിലൂടെ അള്ളാഹു വെളിവാക്കപ്പെടുന്ന അമാനുഷികത ആണ് മുഹ്ജിസത്ത്.

പ്രവാചകൻ നമസ്ക്കാരത്തിൽ പിറകിൽ നിന്നവരുടെ കാര്യം അറിയും എന്ന് പറയുന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട്.

മുല്ല അൽ ഖാരി (റ) പറയുന്നു:

((فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي) أَيْ: بِالْمُكَاشَفَةِ، وَلَا يَلْزَمُ دَوَامُهَا لِيُنَافِيَهُ خَبَرُ: لَا أَعْلَمُ مَا وَرَاءَ جِدَارِي، فَيُخَصُّ هَذَا بِحَالَةِ الصَّلَاةِ وَعِلْمِهِ بِالْمُصَلِّينَ، وَاللَّهُ أَعْلَمُ.  

അള്ളാഹു വ്യക്തമായി തന്നെ വെളിവാക്കി കൊടുക്കും, ഇതൊരിക്കലും നബി (സ) യുടെ എപ്പോഴും  ഉണ്ടാകുന്ന കാര്യം അല്ല. കാരണം നബി (സ)യിൽ നിന്നും ഉദ്ധരിച്ചതിന്നു എതിരാവും, നബി (സ) തന്നെ പറഞ്ഞിട്ടുണ്ട് “ഈ ചുമരിന്നു പുറത്തു ഉള്ളത് എനിക്കറിയില്ല” എന്ന്. അപ്പോൾ ഇത് പ്രവാചകന്റെ നമസ്ക്കാരത്തിൽ മാത്രം  ഖാസ് ആക്കുന്ന കാര്യം ആണ്. അതുപോലെ പിറകിൽ നമസ്ക്കരിക്കുന്നവരുടെ അവസ്ഥ മാത്രം ആണ്. എല്ലാം അറിയുന്നവൻ അള്ളാഹു…..

 ഇമാം ഇബ്ന്‍ അബ്ദുൽ ഹൈ ലക്നവി (റ):

أولاً ـ لأنّ هذا الورد متضمّن كلمةشيئاً للهوقد حَكَمَ بعضُ الفقهاء بكفرِ من قاله ،

وثانياً ـ لأنّ هذا الورد يتضمّنُ نداء الأموات مِنْ أمكنة بعيدة ، ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ، إنما ثبَتَ سماع الأموات لتحيّة من يزور قبورهم ، ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ، والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء ، إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم )).

 مجموع فتاوى العلاّمة عبد الحي اللّكنوي (ج1/264).

ആരെങ്കിലും അല്ലാഹുവിന് പുറമേ എല്ലാം കാണുന്നു എല്ലാം അറിയുന്നു എന്ന് വിശ്വസിക്കുന്നു, അതുപോലെ തന്നെ മുഹിയുദ്ധീന്‍ ഷെയ്ഖ്‌ (റ) അകത്തുള്ളതും പുറത്തുള്ളതും അറിയും എന്ന് വിശ്വസിക്കുന്നു, എപ്പോഴും എല്ലാ സമയത്തും അവരുടെ അറിവുകൾ അറിയാമെന്ന ആൾ ആണ് മുഹിയദ്ദീൻ ഷെയ്ഖ്‌ (റ) എന്ന് വിശ്വസിച്ചു കഴിഞ്ഞാൽ തീര്‍ച്ചയായിട്ടും അവൻ ശിര്‍ക്ക് ചെയ്തു. മുഹിയുദ്ധീന്‍ ഷെയ്ഖ്‌ (റ) യ്ക്ക് നിങ്ങളുടെ വിളി വിദൂരത്തു നിന്ന് കേള്‍കാനുള്ള കഴിവ് ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല. ഈ സഹായം ചോധിക്കുന്നവരുടെ വിളികളും സഹായ തേട്ടങ്ങളും കേട്ട് ഉത്തരം നല്‍കാൻ മുഹിയദ്ദീൻ ഷെയ്ഖ്‌ (റ) യ്ക്ക്  കഴിയില്ല, മുഹിയദ്ദീൻ ഷെയ്ഖ്‌ (റ) അദ്ദേഹത്തിന്റെ മുരീദുകളുടെ അവസ്ഥ അറിയും, എല്ലാ സമയത്തും  അവരുടെ ശബ്ദങ്ങൾ ഒക്കെ കേള്‍ക്കും എന്നത് ശിര്‍ക്കിൽ ഉള്ള വിശ്വാസം ആണ്.

عَنْ عَائِشَةَ، قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «لَا يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللَّاتُ وَالْعُزَّى».

ആയിശ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു ‌ഒരോ രാവും പകലും മുന്നോട്ട് ഗമിക്കും തോറും ലാതയും  ഉസ്സയും (വീണ്ടും ) ആരാധിക്കപ്പെടും.
നബി(സ്വ)യും സ്വഹാബികളും വിശ്വസിച്ചിരുന്ന അല്ലാഹുവിൽ തന്നെയായിരുന്നു ക്വുര്‍ആൻ അവതരിച്ചിരുന്ന കാലത്തുള്ള മക്കാ മുശ്രിക്കുകളും വിശ്വസിച്ചിരുന്നത്. അവർ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കിയതിൽ അബദ്ധങ്ങളുണ്ടെങ്കിലും നബി(സ്വ) വിളിച്ചിരുന്ന അല്ലാഹുവിനെത്തന്നെയായിരുന്നു ആ മുശ്രിക്കുകൾ അല്ലാഹു എന്ന് വിളിച്ചിരുന്നത്. നബി(സ്വ) ദുആ ചെയ്ത അല്ലാഹുവിനോട് തന്നെയായിരുന്നു സ്രഷ്ടാവ് എന്ന നിലക്ക് മുശ്രിക്കുകൾ ദുആ ചെയ്തത്. ലോകം സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിക്കുന്നവൻ അല്ലാഹുവാണെന്നും മറ്റുള്ള മഹാന്മാരെല്ലാം ആരാധിക്കുന്നത് ആ അല്ലാഹുവിനെയാണെന്നും അവരും അംഗീകരിച്ചിരുന്നു. അല്ലാഹുവിന് വേണ്ടി അവർ കഅ്ബയെ ത്വവാഫ് ചെയ്തിരുന്നു. അല്ലാഹുവിന് വേണ്ടി നോമ്പനുഷ്ടിച്ചിരുന്നു. നേര്‍ച്ചയാക്കിയിരുന്നു. എല്ലാ നിലക്കും അല്ലാഹുവിനോട് കിടയൊക്കുന്ന വേറെയൊരു സമശക്തി അല്ലാഹുവിനുണ്ട് എന്ന വിശ്വാസം അവര്‍ക്കുണ്ടായത് കൊണ്ടാണ് അവർ മുശ്രിക്കുകളായത് എന്നാണ് അറിയപ്പെട്ടിട്ടില്ല. മഹാന്മാരും സ്വാലിഹുകളും വലിയ്യുകളും മുഖര്‍റബുകളും ആയി ആ മുശ്രിക്കുകൾ മനസ്സിലാക്കിയ ഉന്നതന്മാർ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും അല്ലാഹുവിൽ നിന്ന് കാര്യം നേടിത്തരുവാനും അല്ലാഹു ആ മഹാന്മാര്‍ക്ക് നല്‍കിയ കഴിവ് കൊണ്ട് സഹായിക്കാൻ വേണ്ടിയുമായിരുന്നു ആ മഹാന്മാരോട് അവർ തേടിയിരുന്നത്…….

മക്കാ മുശ്രിക്കുകൾ പറഞ്ഞതും ഇത് തന്നെ ആണ്…. 

ഇനി മക്ക മുശ്രിക്കുകൾ അവരുടെ തൽബീയത്തിൽ എന്തായിരുന്നു പറഞ്ഞത്???? ഇതേ വാക്ക് തന്നെ….

അവർ ഹജ്ജ്‌ ചെയ്യുന്നു അപ്പോൾ അവർ ചൊല്ലുന്ന തൽബീയത്ത് ഒരു ഭാഗം നബി (സ്വ) അംഗീകരിക്കുകയും അവരിലുള്ള ശിർക്ക് കലർന്ന ഭാഗത്തെ അദ്ദേഹം എതിർക്കുകയും ചെയ്യുന്നു :-

روى مسلم بسنده عن ابن عباس رضي الله عنهما قال
“كان المشركون يقولون لبيك لا شريك لك قال فيقول رسول الله صلى الله عليه وسلم ويلكم قد قد فيقولون إلا شريكا هو لك تملكه وما ملك يقولون هذا وهم يطوفون بالبيت.”
)صحيح مسلم» كتاب الحج» باب التلبية وصفتها ووقتها(


ഇബ്നു അബ്ബാസ്‌ (റ) നിവേദനം : മുശ്രിക്കുകൾ ഹജ്ജിനായി വന്നാൽ പറയാറുണ്ട് അല്ലാഹുവേ നിനക്ക് ഒരു പങ്കുകാരുമില്ല “അപ്പോൾ പ്രവാചകൻ പറയും قد قد നിർത്തു നിർത്തു അപ്പോൾ മുശ്രിക്കുകൾ വീണ്ടും പറയും എന്നാൽ ഒരു പങ്കാളിയുണ്ട്. ആ പങ്കാളിയെ ഉടമപെടുത്തുന്നത് നീയാണ്”
( സഹിഹ് മുസ്ലിം, അദ്യായം ഹജ്ജ് )


യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്‌: “ഞങ്ങൾ മരണപ്പെട്ട മഹത്തുക്കളോട്‌ സഹായം തേടുന്നത്‌ അവർ സ്വയം കഴിവുള്ള ഇലാഹുകളാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ടല്ല.”

ഇമാമുകളുടെ അഭിപ്രായം

ഇമാം റാസി രേഖപ്പെടുത്തുന്നു: 

ഈ വാദപ്രകാരം ലോകത്ത്‌ ഇന്നേവരെ ഒരു ബഹുദൈവവിശ്വാസിയും ഉണ്ടായിരിക്കുന്നതല്ല. കാരണം, ആരാധിക്കുന്ന ഒരാളും ആരാധിക്കപ്പെടുന്നവൻ സ്വയം കഴിവുള്ള ദൈവമാണെന്ന്‌ അംഗീകരിച്ചുകൊടുത്തിട്ടില്ല. മക്കയിലെ മുശ്‌രിക്കുകൾ അവരുടെ ആരാധ്യന്മാരെ സ്വയംകഴിവുള്ള സാക്ഷാൽ ദൈവത്തിങ്കലേക്കുള്ള ശുപാര്‍ശകരായിട്ടാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ യൂനുസ്‌ 18-ാം വചനത്തിലും അല്ലാഹുവിങ്കലേക്ക്‌ കൂടുതൽ അടുപ്പിക്കുന്ന മധ്യവര്‍ത്തികളായിട്ടുമാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ സുമർ 3-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. സൂറതുന്നഹ്‌ലിലെ 123-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: “മലക്കുകളെ ആരാധിച്ചിരുന്നവർ മലക്കുകൾ സ്വയം കഴിവുള്ള ദൈവങ്ങളാണെന്ന്‌ അംഗീകരിച്ചിരുന്നില്ല.” (തഫ്‌സീറുൽ കബീർ, അന്നഹ്‌ൽ 123)

ഇബ്ന് റജബ് ഇബ്ന്‍ ഹംബലി  (റ) തന്റെ ജാമിഉൽ ഉലൂം വൽ ഹികാം” എന്ന ഗ്രന്ഥത്തിൽ പറയുന്നു :

إذا سألت فاسأل الله، وإذا استعنت، فاستعن بالله)) هذا مُنْتَزَعٌ من قوله تعالى: {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} (2) ، فإنَّ السؤال لله هو دعاؤُه والرغبةُ إليه، والدُّعاء هو العبادة،

الكتاب: جامع العلوم والحكم (2/567)
ابن رجب الحنبلي ( 736 – 795هـ، 1336 – 1393م).

 ___________________________________

” സഹായതേട്ടം അല്ലാഹുവിനോട് മാത്രം “
ഇമാം നവവി (റ)

പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം നവവി (റ ) അദ്ദേഹത്തിന്റെ നാല്പത് ഹദീസുകൾ എന്ന ഗ്രന്ഥത്തിൽ കൊടുത്ത ഒരു ഹദീസ് കാണുക 

عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: “يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف

(رواه الترمذي وقال: حسن صحيح)

(   شرح أحاديث الأربعين النووية – حديث رقم 19  )

“ ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകിൽ ഞാൻ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോൾ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാൻ നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ നിനക്കവനെ നിന്റെ മുമ്പിൽ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകൾ മുഴുവൻ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവർ സഹായിക്കില്ല. നിനക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവർ മുഴുവൻ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവർ ഉപദ്രവിക്കുകയില്ല. പേനകൾ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു.” 

( ഇമാം നവവി (റ ) യുടെ  നാൽപ്പത് ഹദീസുകൾ എന്ന ഗ്രന്ഥത്തിലെ 19 മത്തെ ഹദീസ് )

ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه كطلب الهداية والعلم والفهم في القرآن والسنة وشفاء المرض وحصول العافية من بلاء الدنيا وعذاب ألآخرة، سأل ربه ذلك، وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقة ،كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور، سأل الله تعالى أن يعطف عليه قلوبهم فيقول:اللهم أحنن علينا قلوب عبادك وإمائك وما أشبة ذلك.ولا يدعوا الله تعالى باستغنائه عن الخلق لأنه ( صلى الله عليه وسلم ) سمع علياً يقول : (اللهم أغننا عن خلقك ) فقال: (لا تقل هذا فإن الخلق يحتاج بعضهم إلى بعض ولكن قل (اللهم اغننا عن شرار خلقك ) وأما سؤال الخلق والاعتماد عليهم فمذموم .))

 شرح الأربعين النووية للنووي الحديث(19) .

“നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക” എന്ന നബി വചനം സൂചിപ്പിക്കുന്നത്, ഒരു അടിമക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചു കൂടാ എന്നാണ്.. എന്ന് മാത്രമല്ല. തന്റെ എല്ലാ കാര്യത്തിലും അവൻ അല്ലാഹുവിനെ അവലംബിക്കണം എന്നാണു.. (പിന്നീട്) അവൻ ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കിൽ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം. സന്മാർഗ്ഗ ലബ്ദി, വിജ്ഞാനം ലഭിക്കുക, ഖുറാനിലും സുന്നത്തിലും അറിവ് ലഭിക്കുക, രോഗശമനം ആരോഗ്യം എന്നിവ ലഭിക്കുക, ഭൌതിക പരീക്ഷണങ്ങളിൽ നിന്ന് സൌഖ്യം ലഭിക്കുക, പരലോക ശിക്ഷയിൽ നിന്ന് മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ് .
ഇനി അവന്റെ ആവശ്യം സാധാരണ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കിൽ; ഉദാഹരണം; തൊഴിലുടമകൾ, നിർമ്മാണ ശാലകളുടെ ഉടമസ്ഥർ, ഭരണാധികാരികൾ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ അവരുടെ മനസ്സുകളെ അവന്റെ (ചോദിക്കുന്നവരുടെ മേൽ അനുകമ്പ ഉണ്ടാക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണം (شرح اربعين  പേജ് 53 ഇമാം നവവി (റ) )

മുകളിൽ പറഞ്ഞ അതെ തത്വങ്ങൾ തന്നെ മനുഷ്യനു ചെയ്യാൻ പറ്റുന്ന പരമാവതി കാര്യങ്ങൾ അവൻ ചെയ്തെ പറ്റു. സാധിക്കാത്തതിനു റബ്ബിന്റെ വാതിലിൽ മുട്ടുക എന്ന് കണ്ണിയത്തെ സ്മരണികയിൽ എഴുതിയത് കാണുക.

ഹക്ക്, ജാഹ്, ബര്‍ക്കത്ത് എന്നിവ കൊണ്ടുള്ള ഇട തേട്ടം.

أبو حنيفة : ( يكره أن يقول الداعي : أسألك بحق فلان أو بحق أنبيائك ورسلك وبحق البيت الحرام والمشعر الحرام ) [ شرح العقيدة الطحاوية 234، واتحاف السادة المتقين 2/285 ، وشرح الفقه الأكبر للقاري 189 ] .

ഇമാം അബൂ ഹനീഫ (റ) പറയുന്നു “നബി മാരുടെയും റസൂലുകളുടെയും ഹക്ക് കൊണ്ട് ഞാൻ ഞാൻ ചോദിക്കുന്നു എന്നോ, ഇന്ന വ്യക്തിയുടെ ഹക്ക് കൊണ്ടോ ബൈത്തുൽ ഹറമിന്റെയോ, മഷ്’അറുൽഹറമിന്റെയോ ഹക്ക് കൊണ്ട് ഞാൻ ചോദിക്കുന്നു എന്നോ ഒരാൾ പ്രാർത്ഥിക്കുന്നത് വെറുക്കപെട്ടിരിക്കുന്നു” (ശറഹുൽ അക്കീദതഹാവിയ്യ, 234 /ഇത്ഹാഫുൽ സാദത്തിൽ മുതക്കീൻ 2/2,85/ മുല്ലാ അലിയ്യുൽ ഖാരിയുടെ ശരഹുൽ ഫിക്കിഹിൽ അക്ബർ 189)  
ശറഹുൽ അക്കീദ തഹാവിയ്യ (شرح العقيدة الطحاوية)

കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ


അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാമോ?
കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ
കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ
ـ حدَّثنا أَحْمَدُ بنُ محمدِ بنِ مُوسَى ، أخبرنا عَبْدُ الله بنُ المُبَارَكِ ، أخبرنا لَيْثُ بنُ سَعْدٍ وَابْنُ لَهِيعَةَ عن قَيْس بنِ الْحَجَاجِ ، قالَ حدثنا عَبْدُ الله بنُ عَبْدِ الرَّحْمنِ ، أخبرنا أبُو الْوَلِيدِ ، أخبرنا لَيْثُ بنُ سَعْدٍ حدثني قَيْسُ بنُ الْحَجَّاجِ ، المَعْنَى وَاحِدٌ ، عن حَنَشٍ الصَّنْعَانِيِّ عن ابنِ عَبَّاسٍ ، قال: «كُنْتُ خَلْفَ النبيِّ يَوْماً، فَقَالَ: يَا غُلاَمُ، إِنِّي أُعَلِّمُكَ كِلمَاتٍ: إِحْفَظِ الله يَحْفَظْكَ، إِحْفَظِ الله تجِدْهُ تجَاهَكَ، إِذَا سَأَلْتَ فَاسْأَلِ الله، وَإِذَا اسْتَعَنْتَ فَاسْتَعِنْ بالله، وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله لَكَ، وَإنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله عَلَيْكَ، رُفِعَتِ الأَفْلاَمُ وَجَفَّتِ الصُّحُف . قال: هذا حديثٌ حسنٌ صحيحٌ.

 رواه الترمذى(2566)


ഉപര്യുക്ത ഹദീസിൽ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക; പ്രാർത്ഥനയും സഹായാഭ്യർത്ഥനയും ആരോടാണ് നടത്തേണ്ടതെന്നു നബി (സ) ഇബ്നു അബ്ബാസ്‌ (റ) നെ പഠിപ്പിക്കുകയാണ്. ഇവിടെ “നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക” എന്നാണ് നബി (സ) ഇബ്നു അബ്ബാസ്‌ (റ) നെ പഠിപ്പിക്കുന്നത്‌. നബി (സ)ക്ക് അല്ലാഹു കൊടുത്ത കഴിവുകളെ പറ്റി നന്നായറിയാവുന്ന ഇബ്നു അബ്ബാസ്‌ (റ) ‘താങ്കൾക്കു അല്ലാഹു തന്ന കഴിവിൽ നിന്നാണ് ഞാൻ ചോദിക്കുന്നതെന്ന്’ തിരിച്ചു പറയുകയോ അപ്രകാരം നബിയോട് പ്രാർത്ഥിക്കുകയോ സഹായാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല. “നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക” എന്ന് നബി (സ) പറഞ്ഞപ്പോൾ ‘വൈദ്യരുടെ അടുത്ത് പോയി മരുന്നിനു എങ്ങിനെ പറയും, കടയിൽ പോയി സാധനങ്ങൾക്ക് എങ്ങിനെ ചോദിക്കും, പാമ്പിനെ കൊല്ലാൻ എങ്ങിനെ മറ്റുള്ളവരെ സഹായത്തിനു വിളിക്കും ‘ തുടങ്ങി ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾ ഇന്ന് ഉന്നയിക്കുന്ന അന്ധവും ബാലിശവുമായ വാദഗതികൾ ഉന്നയിക്കുകയോ അല്ലാഹു കൊടുത്ത കഴിവിൽ നിന്നു ആരോടെങ്കിലും തേടുകയോ സഹായാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല. ഇത്തരം ബാലിശവും അന്ധവുമായ വാദങ്ങൾ ഖുറാഫികൾ തങ്ങളുടെ കാര്യലാഭത്തിന്‌ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതല്ലാതെ ഖണ്ഡിതമായ യാതൊരു തെളിവും ഇവ്വിഷയകമായി കൊണ്ടുവരാൻ ഇന്നേവരെ ഈ ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾക്ക് സാധിച്ചിട്ടില്ല, ലോകാവസാനം വരെ സാധിക്കുകയുമില്ല.


ഹിന്ദുക്കളുടെ പ്രമാണവും പറയുന്നു ഇതേ വാദം….

ശ്രീമദ് ഭഗവദ്ഗീത
അദ്ധ്യായം 7 – ജ്ഞാനവിജ്ഞാനയോഗഃ – ശ്ലോകം 22
“സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്മയൈവ വിഹിതാൻ ഹി താൻ”

https://2.bp.blogspot.com/-xz1kqYn3i0s/VwYgLKZF1GI/AAAAAAAAAxg/ssRhWIwHWWwJPRYBK63QGZkTZCxnBkzSg/s200/1437-05-10%2B14_41_35-Facebook.jpg

 

“ഏതു ദേവതയെ ഉപാസിക്കുന്നവും ശ്രദ്ധ മാത്രമല്ല, അഭിഷ്ട സിദ്ധിയും പരമാത്മാവിൽ നിന്നു തന്നെയാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു.”

ഇനി അവരുടെ പത്രമായ ജന്മഭൂമിയിൽ അവർ എന്താണ് എഴുതുന്നത്‌ എന്ന് കൂടി പരിശോധിക്കാം….

വിഗ്രഹം ഈശ്വരനല്ലെന്നും അതു സര്‍വവ്യാപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം. ആകട്ടെ, ലോകത്തിൽ ഒട്ടുമിക്കവര്‍ക്കും സര്‍വവ്യാപി എന്നുവെച്ചാൽ എത്രയ്ക്കര്‍ത്ഥബോധമുണ്ടാകും. അതു വെറുമൊരു വാക്ക്, ഒരടയാളം മാത്രം.”
ഹിന്ദുധര്‍മ്മ പരിചയം എന്ന പുസ്തകത്തിൽ പറയുന്നത് കൂടി ശ്രദ്ധിക്കുക.

https://4.bp.blogspot.com/-fjMmUYiJ8BY/VwZYmhqFDUI/AAAAAAAAAx8/uFC3hULKKuETgfqOZ4dq6Uf7cSZjU-4Wg/s200/IMG_0607.JPG
https://4.bp.blogspot.com/-eieF9zSkzbM/VwZYp6Q4TyI/AAAAAAAAAyE/DcR32FZMfjwkIZGYwk6k4yIdBlXTG94Qg/s200/IMG_0608.JPG
https://4.bp.blogspot.com/-sKxs8pzKkvI/VwZYq-XkJ-I/AAAAAAAAAyM/rR6o3gYGiQgziYKu3ec9QOFgN9scwkaRA/s200/IMG_0609.JPG

  ഇനി കേരളത്തിലെ സുന്നിഎന്ന നാമത്തിൽ ഷിയാ വിശ്വാസവും പേറി നടക്കുന്നവർ കൊണ്ട് വരുന്ന പ്രധാന ആശയം എവിടെ നിന്ന് വന്നു എന്നുകൂടി കാണുക…

https://2.bp.blogspot.com/-nhHvBvs813U/XXjraAbjA1I/AAAAAAAACw0/a_6IKt9FZ-ghY7_oSDUa-k41Wrf1A-SkACK4BGAYYCw/s320/index.jpg


റബ്ബ് ആണ് അല്ലെങ്കിൽ സ്വന്തമായി കഴിവ് ഉണ്ട് എന്ന് കരുതി അള്ളാഹു അല്ലാത്ത നബിയോ, ഇമാമോ, മറ്റുള്ളവരോടോ ഒരാൾ സഹായ തേട്ടം നടത്തിയാൽ ഖുർആനും ബുദ്ധിയും ഇത് തെളിവ് നൽകുന്നു അത് ശിർക്ക് ആണെന്ന്. ഇങ്ങനെയുള്ള പരിഗണ ഇല്ലെങ്കിൽ അത് ശിർക്ക് ആവുകയില്ല.
(ആയത്തുള്ളാ ഖുമൈനി)

ജുമുഅ ഖുതുബ മാതൃ ഭാഷയിൽ .

ജുമുഅ ഖുതുബ മാതൃ ഭാഷയിൽ

“കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മാർ  ഹറാമാക്കിയ ഒരു വിഷയമാണിത്” 

എന്നാൽ കേരളത്തിൻ പുറത്ത് ഈ മുസ്ലിയാക്കന്മാരുടെ അതേ ആദർശമുള്ള ഒരു സ്ഥലത്തും ഇത് ഹറാമായതാണ് എന്ന് പറയുന്നില്ല. കേരളത്തിൽ തന്നെ സമസ്തക്കാർ  കോഴിക്കോട് മീഞ്ചന്തയിൽ സുന്നഹദോസ് കൂടി പാസ്സാക്കിയ മീഞ്ചന്ത പ്രമേയം വരുന്നത് വരെ ഇത് ഹറാമില്ലായിരുന്നു. വിശുദ്ധ ഖുർആനും സുന്നത്തും പഠിപ്പിക്കുന്ന മാതൃഭാഷയിൽ ഉള്ള ഖുതുബകൾ കേട്ട് കൊണ്ട് ജനങ്ങൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കയ്യോഴിച്ചാൽ പല നഷ്ട്ടങ്ങളും ഉണ്ടാവും എന്ന് മനസ്സിലാക്കിയാണ് മുസ്ലിയാക്കന്മാർ  ജുമുഅ ഖുതുബ ഹറാമാക്കിയത് .

കേരളത്തിൽ മാത്രമാണോ ഖുതുബ മാതൃഭാഷയിൽ…

ദൽഹിയിലെ ജുമാ മസ്ജിദ് തുടങ്ങി ഇന്ത്യയിലെ പതിനായിരക്കണക്കിൻ മസ്ജിദ്കളിൽ ഉർദുവിൽ ആണ് ഖുതുബകൾ നടക്കുന്നത് ..

സമസ്ത സുന്നികൾ സിയാറത്ത് പോകുന്ന തമിഴ്നാട്ടിലെ നാഗൂരിൽ തമിഴിലാണ് ഖുതുബ.

മലേഷ്യ ഇന്തോനേഷ്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, റഷ്യ, ചെച്നിയ, ജോര്ജ്ജിയ, ചൈന എല്ലാ നാടുകളിലും അവരവരുടെ നാട്ടിലെ ഭാഷകളിൽ ഖുതുബകൾ നടത്താറുണ്ട് .

മമ്പുറം സയ്യിദ് അലവി തങ്ങളുടെ പേരക്കുട്ടി സയ്യിദ് ഫളല്നെ ഇറാനിലെ ഖുറാസാനിലെക്ക് ബ്രിട്ടീഷുകാർ  നാട് കടത്തിയത് ബ്രിട്ടീഷ് സർക്കാരിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന ഖുതുബകൾ നടത്തി ജനങ്ങളെ ഇളക്കി വിട്ടു എന്ന കുറ്റം ആരോപിച്ചായിരുന്നു.. നബാത്തി ഖുതുബകൾ കേട്ടാൽ ആരെങ്കിലും ഇളകുമോ..? അപ്പോൾ അദ്ദേഹവും മലയാളത്തിൽ ആയിരുന്നു ഖുതുബകൾ നടത്തിയിരുന്നത്.

കൊടുങ്ങല്ലൂർ  ചേരമാൻ പള്ളിയിൽ 1996 വരെ മലയാളത്തിൽ ഖുതുബകൾ നടത്തി. പിന്നീട് സമസ്ഥക്കാർ മഹല്ല് ഭരണം പിടിച്ചപ്പോൾ അറബിയിൽ ആക്കി.

സമസ്തയുടെ പ്രസിഡന്‍റ്മാർ വരെ മലയാളത്തിൽ ഖുതുബ നടത്തിയിരുന്ന നാടാണ് കേരളം. ഇന്നും മഞ്ചേരിയിലെ വലിയ ജുമുഅത്ത് പള്ളിയിൽ മാതൃഭാഷയിൽ ആണ് ഖുതുബ. ഇന്നും ഇതുപോലെ മലയാളത്തിൽ ജുമുഅ ഖുതുബ നടത്തുന്ന സമസ്ത സുന്നി മഹല്ലുകൾ കേരളത്തിൽ തന്നെ ധാരാളം ഉണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം വിഷയം ഇസ്ലാമിൽ മാതൃഭാഷയിൽ ഉള്ള ഖുതുബകൾ അനുവദനീയമാണോ..? അതോ ഹറാമാണോ എന്നത് നോക്കേണ്ടത് നാടുകളെ നോക്കിയല്ല. പ്രമാണങ്ങൾ നോക്കിയാണ്

പ്രവാചകൻ (സ) യുടെ ഖുതുബ:

നബി (സ)യുടെ ഒരൊറ്റ ഖുതുബയും പൂർണ്ണരൂപത്തിൽ, ഇതാണ് നിങ്ങൾ വെള്ളിയാഴ്ച ഖുതുബയിൽ ഒതേണ്ടത് എന്ന് പറഞ്ഞുകൊണ്ട് നബി (സ) പഠിപ്പിച്ചിട്ടില്ല. നബി (സ)യുടെ ഖുതുബകൾ വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതിക്കൊണ്ട് ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു കൊടുക്കുന്ന വഅളായിരുന്നു. ഇന്ന് മുസ്ലിയാക്കന്മാർ  നടത്തുന്നത് “നെല്ലിക്കുത്ത് ഇസ്മായീൽ എന്ന ഖുറാഫി മുസ്ലിയാർ  എഴുതിയ ഖുതുബ ക്കിതാബിലേയോ, ഇബ്നു നബാതുൽ മിസ്രിയുടെ നബാത്തി എന്ന മൊല്ലാക്ക എഴുതിയ നബാത്തി ഖുതുബയിലേയോ, ലേഖനങ്ങൾ ആണ്. അത് നബി (സ) പടിപ്പിച്ചതല്ല. പല നാടന്മാരും കരുതുന്നത് നബി (സ) പഠിപ്പിച്ച ഖുതുബകളാണ് മുസ്ലിയാർ  കിതാബും മരവാളും കയ്യിൽ പിടിച്ചുകൊണ്ട് ഓതുന്നത് എന്നാണ് പക്ഷെ ഈ ഖുതുബകൾക്ക് പ്രവാചക ഖുതുബയുമായി ഒരു ബന്ദവും ഇല്ല.

നബി (സ) ഖുതുബയിൽ വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതിക്കൊണ്ട് ജനങ്ങൾക്ക് അത് വിശദീകരിച്ചു കൊടുത്ത് കൊണ്ട് വഅൾ പറയുമായിരുന്നു. സമസ്ത മൊല്ലാക്ക മാർ  നടത്തുന്നത് വഅളാണോ… അത് കേട്ട് ഏതെങ്കിലും മനുഷ്യർ  നന്നായിട്ടുണ്ടോ? വഅളു വഅളാകണമെങ്കിൽ ജനങ്ങൾക്ക് മനസ്സിലാകണ്ടേ . മുസ്ലിയാക്കന്മാരെ… ജുമുഅ ഖുതുബ സന്ദർഭോചിതമായിരിക്കണം… നബി(സ)യുടെയും ഖലീഫമാരുടെയും ഖുത്ബ സന്ദർഭോചിതമായിരുന്നു. പ്രവാചകൻ പ്രസംഗിക്കുമ്പോൾ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നതായി മുസ്ലീം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. നബി(സ)യുടെ ഖുത്ബ പകർത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാർ ചെയ്തത്. ഉമർ(റ) ഖുത്ബക്കിടയിൽ ഉസ്മാൻ(റ)വിനോട് വൈകിയെത്തിയതിന്റെ കാരണം അന്വേഷിച്ച സംഭവം (ബുഖാരി, മുസ്ലീം), അലി(റ)വിനോട് ഖുത്ബക്കിടയിൽ സ്വത്തവകാശത്തെക്കുറിച്ച് ചോദിച്ച സംഭവം (ഇത് മിമ്പറിലെ മസ്അല എന്ന് അറിയപ്പെടുന്നു)

നബി (സ)യുടെ ഖുതുബകളുടെ സ്വഭാവം എങ്ങനെയായിരുന്നു എന്ന് ഹദീസിൽ പറയുന്നത് കാണുക :

وَحَدَّثَنَا يَحْيَى بْنُ يَحْيَى، وَحَسَنُ بْنُ الرَّبِيعِ، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ قَالَ يَحْيَى أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا أَبُو الأَحْوَصِ، عَنْ سِمَاكٍ، عَنْ جَابِرِ بْنِ سَمُرَةَ، قَالَ كَانَتْ لِلنَّبِيِّ صلى الله عليه وسلم خُطْبَتَانِ يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ‏.

“നബി(സ)ക്ക് രണ്ടു ഖുതുബകൾ ഉണ്ടായിരുന്നു. അവക്കിടയിൽ നബി(സ) ഇരിക്കും. ഖുറാൻ പാരായണം ചെയ്യുകയും ജനങ്ങളെ ഉല്ബോധിപ്പിക്കുകയും ചെയ്യും” 

(സഹീഹ് മുസ്ലിം ഹദീസ് നമ്പർ : 862)

وَقَوْله : ( يَقْرَأ الْقُرْآن وَيُذَكِّر النَّاس ) فِيهِ دَلِيل لِلشَّافِعِيِّ فِي أَنَّهُ يُشْتَرَط فِي الْخُطْبَة الْوَعْظ وَالْقُرْآن . قَالَ الشَّافِعِيّ : لَا يَصِحّ الْخُطْبَتَانِ إِلَّا بِحَمْدِ اللَّه تَعَالَى وَالصَّلَاة عَلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِيهِمَا وَالْوَعْظ . وَهَذِهِ الثَّلَاثَة وَاجِبَات فِي الْخُطْبَتَيْنِ , وَتَجِب قِرَاءَة آيَة مِنْ الْقُرْآن فِي إِحْدَاهُمَا عَلَى الْأَصَحّ , وَيَجِب الدُّعَاء لِلْمُؤْمِنِينَ فِي الثَّانِيَة عَلَى الْأَصَحّ , وَقَالَ مَالِك وَأَبُو حَنِيفَة وَالْجُمْهُور : يَكْفِي مِنْ الْخُطْبَة مَا يَقَع عَلَيْهِ الِاسْم , وَقَالَ أَبُو حَنِيفَة وَأَبُو يُوسُف , وَمَالِك فِي رِوَايَة عَنْهُ : يَكْفِي تَحْمِيدَة أَوْ تَسْبِيحَة أَوْ تَهْلِيلَة وَهَذَا ضَعِيف لِأَنَّهُ لَا يُسَمَّى خُطْبَة , وَلَا يَحْصُل بِهِ مَقْصُودهَا مَعَ مُخَالَفَته مَا ثَبَتَ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ .

الكتاب: المنهاج شرح صحيح مسلم بن الحجاج  (6/150)

النووي، أبو زكريا (631 – 676هـ، 1234- 1278م).

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു : ഇതിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യലും വഅൾ പറയലും ഖുതുബയിൽ ശർത്താണ് എന്ന് ഇമാം ശാഫിഈക്ക് തെളിവ് ഉണ്ട്.

ഇമാം ഷാഫി പറയുന്നു: ഹംദും , സ്വലാത്തും വഅളുമില്ലാതെ ഖുതുബ ശരിയാവുകയില്ല…..

(وَالثَّانِي):  مُسْتَحَبٌّ وَلَا يُشْتَرَطُ ; لِأَنَّ الْمَقْصُودَ الْوَعْظُ وَهُوَ حَاصِلٌ بِكُلِّ اللُّغَاتِ

الكتاب: المجموع شرح المهذب (4/522)

النووي، أبو زكريا (631 – 676هـ، 1234- 1278م).

ഇമാം നവവി പറയുന്നു:

രണ്ട് അഭിപ്രായക്കാർ  ഉണ്ട്. അറബി ശർത്തില്ല സുന്നത്തേയുള്ളൂ . കാരണം ഖുതുബയുടെ ഉദ്ദേശം വഅളാണ് . അത് ഏതു ഭാഷയിലും നിറവേറുന്നതാണ്. (ശറഹ് മുഅദ്ദബ്)

തഫ്സീർ  ത്വിബ്രി

أَنَّهُ سَمِعَ سَعِيدَ بْنَ الْمُسَيِّبِ ، يَقُولُ : إِذَا نُودِيَ لِلصَّلاَةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ. قَالَ : فَهِيَ مَوْعِظَةُ الإِمَامِ فَإِذَا قُضِيَتِ الصَّلاَةُ بَعْدُ. 

الكتاب: جامع البيان في تأويل القرآن (23/384)

الطبري، أبو جعفر (224-310هـ ، 839 – 923م).

സഈദ് ഇബ്ന് മുസയ്യബ് (റ) പറയുന്നു: ദിക്രുള്ള എന്നാൽ അത് ഇമാമിന്റെ വഅളാണ്. അറബി ശർത്താണ് എന്ന് ചില പണ്ഡിതന്മാർ  പറഞ്ഞതിനെ ഉലമാക്കൾ വിശദീകരിക്കുന്നു :

وَيُشْتَرَطُ كَوْنُهَا ) أَيْ الْأَرْكَانِ دُونَ مَا عَدَاهَا

الكتاب: تحفة المحتاج في شرح المنهاج (2/450)

ابن حجر الهيتمي (909 – 974 هـ = 1504 –1567 م) 

അറബി ശർത്താണെന്ന് പറഞ്ഞത് ഖുതുബയുടെ റുഖ്നുകൾ (ഫർളുകൾ) അറബി ആയിരിക്കൽ ശർത്താണ് എന്നാണ് . അതല്ലാത്തവക്കല്ല. (തുഹ്ഫ 2 : 450)

(وَيُشْتَرَطُ كَوْنُهَا) أَيْ الْخُطْبَةُ وَالْمُرَادُ بِهَا الْجِنْسُ الشَّامِلُ لِلْخُطْبَتَيْنِ كَمَا أَنَّ الْمُرَادَ بِهِمَا أَرْكَانُهُمَا (عَرَبِيَّةً)

الكتاب: نهاية المحتاج إلى شرح المنهاج (2/317)

شمس الدين الرملي (919 – 1004 هـ = 513 –1596 م) 

بِأَنَّ الْمَقْصُودَ مِنْهَا هُنَا التَّذْكِيرُ بِمُهِمَّاتِ الْمَصَالِحِ الشَّرْعِيَّةِ حَتَّى لَا تُنْسَى فَوَجَبَ ذَلِكَ فِي كُلِّ جُمُعَةٍ ؛ لِأَنَّ مَا هُوَ مُكَرَّرٌ كَذَلِكَ لَا يُنْسَى غَالِبًا

الكتاب: تحفة المحتاج في شرح المنهاج  2/444)

ابن حجر الهيتمي (909 – 974 هـ = 1504 – 1567 م) 

ഇവിടെ ഉദ്ദേശിക്കപ്പെടുന്ന ലക്ഷ്യം ജനങ്ങളെ ശരീഅത്തിലെ മുഖ്യമായ വിഷയങ്ങൾ ധരിപ്പിച്ചു കൊണ്ട് ഉല്ബുദ്ധരാക്കലാണ് . അത് മറക്കാതിരിക്കാൻ നിർബന്ധമായും എല്ലാ വെള്ളിയാഴ്ചകളിലും അത് ആവർത്തിക്കുകയാണ്. (തുഹ്ഫ 2 : 444 )

كُلُّهَا ,أَيْ الْخُطْبَةُ أَيْ كُلُّ أَرْكَانِهَا فِي الْخُطْبَتَيْنِ ، وَلَا يَضُرُّ غَيْرُ الْعَرَبِيَّةِ فِي غَيْرِ الْأَرْكَانِ وَإِنْ عَرَفَهَا

الكتاب: حاشيتا قليوبي وعميرة ( ٣٢٢/١ )

القليوبي (000 – 1069 هـ = 000 – 1659م) 

രണ്ടു ഖുതുബകളിലെ എല്ലാ റുകുനുകളിലും അറബി ശർത്താണ് ബുദ്ധിമുട്ടാവില്ലെങ്കിൽ റുക്നുകളല്ലാത്തതു അറബി അല്ലാത്ത ഭാഷയിൽ നടത്താവുന്നതാണ്, ഇനി അറബി അറിഞ്ഞാലും ശരി. (എന്നു ശാഫീ മദ്ഹബിലെ പണ്ഡിതൻ ഖൽയൂബി)

ഷാഫി മദ്ഹബിൽ….

രണ്ട് പെരുന്നാൾ ഖുതുബകളെ കുറിച്ച് മഹല്ലി വിവരിക്കുന്നത് നോക്കൂ: “ചെറിയ പെരുന്നാളിന്റെ ഖുതുബയിൽ സദസ്യർക്ക് ‘ഫിത്’ർ ’ സക്കാത്തിനെപ്പറ്റി ഉപദേശിക്കൽ സുന്നത്താണ്. ബലിപെരുന്നാൾ ഖുതുബയിൽ ബലിയറുക്കുന്നതിനെപ്പറ്റിയും ഉപദേശിക്കണം. അതായത് അവയുടെ നിയമ വശങ്ങൾ പറഞ്ഞുകൊടുക്കണം.”. (മഹല്ലി പരിഭാഷ:2/360) ഇനി, ഇതേ കാര്യം മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിന്റെ ഖുതുബയെക്കുറിച്ച് പറയുമ്പോഴും വിശദീകരിക്കുന്നുണ്ട്. അത് കാണുക: “ഖത്തീബ് ഖിബ്‌ല മുന്നിട്ട് നിന്ന് പ്രാർത്ഥിച്ച ശേഷം ജനങ്ങളെ അഭിമുഖീകരിച്ച് അല്ലാഹുവിനോട് അനുസരണയുള്ളവരായിരിക്കാൻ അവരെ പ്രേരിപ്പിക്കണം.”.

(മഹല്ലി പരിഭാഷ:2/391) 

ഇനി, ഗ്രഹണ നമസ്കാരത്തിന്റെ ഖുതുബയെ കുറിച്ചും മഹല്ലി തന്നെ പറയുന്നത് കാണുക; രണ്ട് ഖുതുബയിലും ജനങ്ങളോട് പശ്ചാത്തപിച്ചു മടങ്ങാനും സുകൃതം ചെയ്യാനും ഉപദേശിക്കണം. റൗളയിൽ പറയുന്നു; അടിമകളെ സ്വതന്ത്രരാക്കാനും, ദാനം ചെയ്യാനും ഉപദേശിക്കണം. അശ്രദ്ധമായ ജീവിതത്തെപ്പറ്റിയും വഞ്ചിതരാകുന്നതിനെ സംബന്ധിച്ചും അവർക്ക് താക്കീത് നൽകുകയും വേണം.

സ്വഹീഹുൽ ബുഖാരിയിൽ അസ്മാബീവി (റ) യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു; സൂര്യഗ്രഹണ നമസ്കാര വേളയിൽ നബി തിരുമേനി (ﷺ) അടിമകളെ സ്വാതന്ത്രരാക്കാൻ ഉപദേശിക്കുകയുണ്ടായി.” (മഹല്ലി പരിഭാഷ:2/379)

“ജനങ്ങളിൽ അറബികളും അല്ലാത്തവരും ഉണ്ടെലും അറബിയിൽ ഖുതുബ നടത്താൻ കഴിയുമെങ്കിലും അറബി അല്ലാത്ത ഭാഷയിൽ ഖുതുബ അനുവദനീയമാകും.” 

(കിതാബുൽ ഫിക്ഹി അലൽ മതാഹിബിൽ അർബഹ, വാല്യം1 , പേജ് 335 )

ഹനഫീ മദ്ഹബുകാരുടെ അടുത്ത് അറബി ഭാഷയിൽ ഖുതുബ നടത്തുക എന്നത് ശർത്താക്കപെട്ടിട്ടില്ല.

(കിതാബുൽ ഫിക്ഹി അലൽ മടാഹിബിൽ അര്ബഹ ,വാല്യം1 , പേജ് 304)

“ഹനഫീ കർമ്മ ശാസ്ത്ര പണ്ഡിതനായ അബ്ദുൽ ഹയ്യിൽ അൻസാരി (റ) പറയുന്നു: ഖുതുബ അറബി ഭാഷയിൽ ആകൽ നിർബന്ധമില്ല, അപ്പോൾ ഫാരിസീ ഭാഷ, മറ്റു ഭാഷകൾ , തുടങ്ങിയവ കൊണ്ട് ഖുതുബ നിർവഹിച്ചാലും അത് ജാഹിസാകും ഇപ്രകാരമാണ് അവർ  ഹനഫീ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ  പ്രസ്താവിച്ചിട്ടുള്ളത്”. (ഫതാവ മുഹിയുസ്സുന്ന ,പേജ് 226 ).

ഇമാം നവവി(റ) പറയുന്നു.

ഖുതുബ ആകർഷണീയവും എളുപ്പം ഗ്രഹിക്കാവുന്ന വചനങ്ങളുമായിരിക്കണം. (മിൻഹാജ്) വിവിധ അർത്ഥമുള്ള സദസ്യർക്ക് ഗ്രഹിക്കാൻ കഴിയാത്ത പദപ്രയോഗം നിഷിദ്ധമാണ്. ശ്രോതാക്കൾക്ക് അറിയാവുന്ന വിധത്തിൽ. അവരോടു സംസാരിക്കണം. അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്നു അലി(റ)യിൽ നിന്നു ബുഖാരി ഉദ്ദരിച്ച തിരുവചനം പണ്ഡിതർ  ഇതിനു തെളിവ് നൽകുന്നു…

(ശറഹുൽ മുഹദ്ധബ്- 4 -528 )..

ഖുതുബ കൊണ്ടുള്ള ഉദ്ദേശം ഹൃദയങ്ങളെ അലിയിപ്പിക്കുകയും അശ്രദ്ധരെ ഉയർത്തുകയുമാണ്. അത് ജനങ്ങളെ തുണയ്ക്കുന്ന പ്രേരക വചനങ്ങളിലൂടെയെ കരസ്ഥമാകൂ. ഇപ്രകാരമാണ് പൂർവികന്മാർ  നടന്നത്. ഷാഫിഈ മദ്ഹബിനോട് യോജിച്ചതും അത് പിൻപറ്റലാണ്..

(ശറഫുൽ വജിസ് 4 -577 )

“(ഖുത്ബയുടെ ഫർദുകൾ അടക്കം അറബിയിലാവണമെന്ന നിബന്ധന) അബൂഹനീഫ(റ) പറയാതിരിക്കാൻ കാരണം അറബിയിൽ ഇത് നിർവ്വഹിക്കൽ ശർത്

(നിബന്ധന) അല്ലാത്തതുകൊണ്ടാണ് ” (ദുർറുൽ മുഖ്താർ 1/741)

“ഖുത്ബ അറബിയിലാകൽ ശർത്വ് (നിർബന്ധം) ആണെന്ന്” ഇമാം നവവി(റ) പറഞ്ഞതിനെ, തുഹ്ഫയിൽ വിവരിക്കുന്നത് “ഖുത്ബയുടെ റുക്നുകൾ (ഫർദുകൾ) അറബിയിലായിരിക്കൽ ശർത്വാണെന്നാണ്, അതല്ലാത്തവയ്ക്കല്ല” (തുഹ്ഫ 2/241)..

“ശ്രോതാക്കൾ അറബി അറിയത്തവരാകുന്നതോട് കൂടി അവരിൽ ഒരാൾ അവരുടെ ഭാഷയിൽ കുതുബ നിർവഹിക്കണം” ഇബ്രാഹിം പുതൂർ  ഫൈസി (ഫത് ഹുൽ മുഈൻ പരിഭാഷ ) കുതുബയുടെ മുഖ്യ ലക്ഷ്യം ഉപദേശമാണ് 

(ശറഹുൽ മുഹദ്ദാബ് 4 /521 )

ഖുത്ബ അറബിയിലാവണം എന്ന് ഇമാം ശാഫിഈ(റ), അബൂഹനീഫ(റ), അഹ്മദിബ്നുഹമ്പൽ(റ), മാലിക്(റ) എന്നിവരോ അവരുടെ മുമ്പുള്ളവരോ പറഞ്ഞിട്ടില്ല. അബൂഹനീഫ(റ)യുടെ അഭിപ്രായം കാണുക: “(ഖുത്ബയുടെ ഫർദുകൾ അടക്കം അറബിയിലാവണമെന്ന നിബന്ധന) അബൂഹനീഫ(റ) പറയാതിരിക്കാൻ കാരണം അറബിയിൽ ഇത് നിർവ്വഹിക്കൽ ശർത് (നിബന്ധന) അല്ലാത്തതുകൊണ്ടാണ് ”

(ദുർറുൽ മുഖ്താർ 1/741).

كلام الامام في الخطبة

 قال الشافعي رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب قال الشافعي وحديث جابر وأبي سعيد أن رسول الله قال لرجل دخل المسجد وهو على المنبر فقال أصليت فقال لا فقال فصل ركعتين وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي انظروا إلى هذا الذي قال الشافعي ولا بأس أن يتكلم الرجل في خطبة الجمعة وكل خطبة فيما يعنيه ويعنى غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به أو كرهته فلا يفسد خطبته ولا صلاته

ഖതീബ് ജുമുഅ കുതുബയിലും മറ്റുള്ള കുതുബകളിലും തനിക്കു മുഖ്യ ആവശ്യമുള്ളതും മറ്റുള്ളവർക്ക് മുഖ്യ ആവശ്യമുള്ളതോ ആയ വിഷയം ജനങ്ങളുടെ ഭാഷയിൽ കുതുബ നടത്തുന്നതിന് യാതൊരു വിരോധവും ഇല്ല.  (അൽ ഉമ്മു 1 /307 )    

ഖാദി ഹുസൈനെപ്പോലെ ചുരുക്കം ശാഫിഈ പണ്ഡിതന്മാർ ഖുത്ബ മുഴുവനായും അറബിയിലാവണം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് അല്ലാമാ ഖത്വീബുശ്ശിർബീനി(റ) പറഞ്ഞത് “മദ്ഹബിലെ സ്വീകാര്യയോഗ്യമായ അഭിപ്രായം ശാഫിഈ(റ) അൽഉമ്മിൽ പറഞ്ഞതാണ് ”  (മുഗ്നി 3/73)

وتكون الخطبة بليغةً قريبةً من الفهم…(عشرة كتب

“ഖുതുബ ചുരുങ്ങിയതും വേഗത്തിൽ മനസ്സിലാവുന്നതുമായിരിക്കണം.” 

(പത്ത് കിത്താബ് പേജ് 86).

وَقَوْلُهُ يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ فِيهِ دَلِيلٌ لِلشَّافِعِيِّ فِي أَنَّهُ يُشْتَرَطُ فِي الْخُطْبَةِ الْوَعْظُ وَالْقُرْآنُ

الكتاب: المنهاج شرح صحيح مسلم بن الحجاج (6/150)

النووي، أبو زكريا (631 – 676هـ، 1234- 1278م)

“(ഖുർആൻ ഓതി ജനങ്ങളെ ഉല്ബോധിപ്പിക്കും) എന്ന് പറഞ്ഞതിൽ, ഖുത്ബയിൽ ഉല്ബോധനവും ഖുർആൻ പാരായണവും ശർത്താണ്എന്ന് ഇമാം ഷാഫിഈ(റ)ക്ക് തെളിവുണ്ട്.” (ശറഹു മുസ്ലിം 6/150) 

ദുഹ്റിന്റെ രണ്ട് റക്അത്തിന് പകരമാണോ ജുമുഅയിലെ ഖുത്ബ?

ദുഹ്റിന്റെ രണ്ട് റക്അത്തിന് പകരമാണ് ജുമുഅയിലെ ഖുത്ബ, അതിനാൽ ഖുത്ബ മുഴുവനും അറബിയിലായിരിക്കണം എന്ന് ചിലർ വാദിക്കാറുണ്ട്. ഈ തെറ്റായ ധാരണയെക്കുറിച്ച് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) പറയുന്നു.

وَصَلَاةُ الْجُمُعَةِ رَكْعَتَانِ تَمَامٌ غَيْرُ قَصْرٍ عَلَى لِسَانِ نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

الكتاب: المجموع شرح المهذب (4/530)

النووي، أبو زكريا (631 – 676هـ، 1234- 1278م)

“ജുമുഅ നമസ്ക്കാരം രണ്ട് റക്അത്തും അതൊരു പൂർണ്ണ നമസ്ക്കാരവുമാണ്, ദുഹ്റ് ചുരുക്കിയതല്ല.”

(ശർഹുൽ മുഹദ്ദബ് 4/530).

وَأَمَّا الْقِيَاسُ عَلَى الصَّلَاةِ فَلَا يَصِحُّ لِأَنَّهَا تَفْسُدُ بِالْكَلَامِ بِخِلَافِ الْخُطْبَةِ

الكتاب: المجموع شرح المهذب (4/525)

النووي، أبو زكريا (631 – 676هـ، 1234- 1278م)

ചിലർ  ഖുതുബയെ (രണ്ടു റകഅത്ത് ) നിസ്ക്കാരത്തോട് ഖിയാസാക്കാറുണ്ട് . അത് ശരിയല്ല കാരണം നിസ്ക്കാരം സംസാരം മൂലം ഫസാദിലാകും. ഖുതുബ അങ്ങിനെയല്ല (സംസാരം മുഖേനെ നഷ്ടപ്പെടില്ല ) 

(ശർഹുൽ മുഹദ്ദബ് 4/525)

ബാങ്ക്, നമസ്ക്കാരം മുതലായവയിൽ പദങ്ങൾ നിർണ്ണിതമാണ്. പക്ഷെ ഖുത്ബയുടെ പദങ്ങൾ നിർണ്ണിതമല്ല. അതുകൊണ്ടാണ് ഓരോ ഖലീഫമാരുടെയും ഖുത്ബകൾ വ്യത്യസ്തമായത്. നമസ്ക്കാരം അല്ലാഹുവിന്നുള്ള ഇബാദത്താണ്, ഖുത്ബ അല്ലാഹുവിന്റെ കൂലി പ്രതീക്ഷിച്ച് ജനങ്ങളോടുള്ള ഉപദേശമാകുന്നു. ജുമുഅ നിർവ്വഹിക്കുമ്പോൾ ഖതീബ് ഖിബ്‌ലയ്ക്കു പുറം തിരിഞ്ഞ് നിന്ന് ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, നമസ്കാരത്തിൽ സംസാരിക്കാൻ പാടില്ല, ഖുത്ബയിൽ സംസാരിക്കാതിരിക്കാനും പാടില്ല. ഇതിൽ നിന്നെല്ലാം ഖുത്ബ നമസ്കാരം പോലെയല്ല എന്നു മനസ്സിലാക്കാം.

നമസ്കാരത്തിലെ തക്ബീർ പോലും മാതൃഭാഷയിലാകാമെന്നോ?

ജുമുഅ ഖുത്ബ പൂർണമായും അറബിയിൽ തന്നെയാവണമെന്ന് വാദിക്കുന്നവർ തന്നെ, നമസ്കാരത്തിലെ തക്ബീർ പോലും മാതൃഭാഷയിലാകാമെന്ന് പള്ളിദർസുകളിൽ പഠിപ്പിച്ച് വരുന്നു. പള്ളി ദർസിൽ ഓതുന്ന പത്ത് കിതാബിൽ കാണാം “ഇനി അവൻ അറബി ഭാഷയിൽ തക്ബീർ ചൊല്ലാൻ സാധിക്കുന്നില്ലെങ്കിൽ അവൻ ഇഷ്ടമുള്ള ഭാഷയിൽ അത് ചൊല്ലാവുന്നതാണ്. (പരിഭാഷ: അബ്ദുൽ അസീസ് മുസ്ള്യാർ പൊന്നാനി,പേജ് 127…)

ജുമുഅ ഖുതുബ അറബി അല്ലാത്ത ഭാഷയിൽ ആകാം എന്നതിനുള്ള പണ്ടിതാഭിപ്രായങ്ങൾ എന്തൊക്കയാണ്?

إذَا تَشَهَّدَ أَوْ خَطَبَ يَوْمَ الْجُمُعَةِ بِالْفَارِسِيَّةِ.

وَلَوْ أَمَّنَ بِالْفَارِسِيَّةِ، أَوْ سَمَّى عِنْدَ الذَّبْحِ بِالْفَارِسِيَّةِ، أَوْ لَبَّى عِنْدَ الْإِحْرَامِ بِالْفَارِسِيَّةِ، أَوْ بِأَيِّ لِسَانٍ كَانَ يَجُوزُ بِالْإِجْمَاعِ 

الكتاب: بدائع الصنائع في ترتيب الشرائع(1/113)

الكاشاني (000 – 587 هـ = 1191 000 م)

ഒരാൾ ശഹാദ നിർവ്വഹിച്ചാൽ, അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം കുതുബ നിർവ്വഹിച്ചാൽ അല്ലെങ്കിൽ പേർഷ്യൻ ഭാഷയിൽ “ആമീൻ” പറഞ്ഞാൽ, അല്ലെങ്കിൽ മൃഗത്തെ അറുക്കുമ്പോൾ പേർഷ്യൻ ഭാഷയിൽ “ബിസ്മി” ചൊല്ലിയാൽ, അല്ലെങ്കിൽ ഹജ്ജിനോ ഉംറക്കോ ഇഹ്റാം നിർവ്വഹിക്കുമ്പോൾ പേർഷ്യൻ ഭാഷയിൽ “തല്ബീയത്തു” ചൊല്ലിയാൽ, അതല്ലെങ്കിൽ മറ്റു ഏത് ഭാഷയിൽ ആയാലും ശരി അതനുവധിനീയമാകും ഇജ്മാഹ് പ്രകാരം. എന്ന് ഹിജ്‌റ 500-ൽ ജീവിച്ച ഇമാം കാസാനി.  

  أبوالمعالي برهان الدين محمود بن أحمد بن عبدالعزيز بن عمر بن مَازَةَ البخاري الحنفي (المتوفى: 616هـ 

اشتراط كون خطبة الجمعة باللغة العربية قال عنه أبوحنيفة : تجوز بغير اللغة العربية

____________________

أنَّ إلقاء خطبة الجمعة باللغة العربية ليس شرطاً من شروط صحتها، سواء ذلك مع العجز أو القدرة، وهو قول الحنفية، وبه قال بعض الشافعية والحنابل

القول الثالث: أنَّ إلقاء خطبة الجمعة باللغة العربية شرط من شروط صحتها حال القدرة، ويسقط بالعجز، وهو قول محمد بن الحسن وأبي يوسف صاحبي أبي حنيفة، وهو المشهور من مذهب الحنابلة، والمصحح من مذهب الشافعية

انظر: حاشية الدسوقي (1/ 592)، وحاشية العدوي (1/ 331)

(**): انظر: شرح فتح القدير (1/ 290)، حاشية ابن عابدين (2/ 184)، المجموع (4/ 391)، تحفة المحتاج (3/ 353)، الإنصاف (5/ 219)

( … ): انظر: شرح فتح القدير (1/ 290)، المجموع (4/ 391)، العزيز (2/ 285)، الإنصاف (5/ 219)، الإقناع (1/ 17، معونة أولي النهى (2/ 294)

تتمَّة: وقد ذهب أكثر أهل العلم في هذا العصر إلى جواز إلقاء خطبة الجمعة بغير العربية، وإليك نقل فتاواهم في ذلك:

@ ففي قرارات مجمع الفقه الإسلامي (ص/97 – 9، الدورة الخامسة؛ المنعقدة من ( إلى (16) ربيع الآخر، سنة (1402 هـ)، القرار الخامس] ما يؤيد جواز إلقاء خطبة الجمعة أو العيدين بغير اللغة العربية، فقد قرَّر المجمع ما يلي:

((القرار الخامس: خطبة الجمعة والعيدين بغير اللغة العربية في غير البلاد العربية، واستخدام مكبِّر الصوت فيها:

الحمد لله وحده، والصلاة والسلام على من لا نبي بعده، سيِّدنا ونبيِّنا محمَّد، أما بعد

فإنَّ مجلس المجمع الفقهي الإسلامي قد نظر في السؤال المحال إليه؛ حول الخلاف القائم بين بعض المسلمين في الهند؛ بشأن جواز خطبة الجمعة باللغة المحلِّية غير العربية، أو عدم جوازها؛ لأنَّ هناك من يرى عدم الجواز؛ بحجَّة أنَّ خطبة الجمعة تقوم مقام الركعتين من صلاة الفرض.

ويسأل السائل أيضاً: هل يجوز استخدام مكبِّر الصوت في أداء الخطبة، أو لا يجوز؟ أنَّ بعض طلبة العلم يعلن عدم جواز استخدامه؛ بمزاعم وحجج واهيةٍ

وقد قرَّر المجلس بعد اطِّلاعه على آراء فقهاء المذاهب:

1 – أنَّ الرأي الأعدل الذي نختاره هو أنَّ اللغة العربيَّة في أداء خطبة الجمعة والعيدين، في غير البلاد الناطقة بالعربية ليست شرطاً لصحَّتها.

ولكن الأحسن أداء مقدّمات الخطبة، وما تضمَّنته من آيات قرآنية باللغة العربيَّة؛ لتعويد غير العرب على سماع العربيَّة والقرآن، ممَّا يسهِّل عليهم تعلُّمها، وقراءة القرآن باللغة التي نزل بها، ثم يتابع الخطيب ما يعظهم وينوِّرهم به؛ بلغتهم التي يفهمونها

الله اعلم

 

റജബ്‌ 27- ലെ ഇല്ലാത്ത നോമ്പ്, ദുർബല തെളിവുകളും, പണ്ഡിതാഭിപ്രായങ്ങളും

ഒന്നാമതായി: റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, പ്രത്യേകമായ ആരാധനകളോ ഒന്നും തന്നെ

നബി (സ) യിൽ
നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല. 

ഇമാം ഇബ്നു ഹജര്‍ അൽ
അസ്ഖലാനി (റഹിമഹുല്ല) തന്‍റെ 

تبيي العجب بما ورد في فضل رجب 

അഥവാ ‘റജബിന്‍റെ ഫള്’ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള
ആശങ്കകൾ വ്യക്തമാക്കൽ’ എന്ന ഗ്രന്ഥത്തിൽ
പറയുന്നു:

قال الحافظُ ابنُ حجرٍ رحمه الله في : «لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»
الكتاب : تبيين العجب بما ورد في فضل رجب (1/9)
ابن حجر العسقلاني 

“റജബ് മാസത്തിന് പ്രത്യേകമായുള്ള
ശ്രേഷ്ഠതയോ, അതിൽ പ്രത്യേകം നോമ്പ്
നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങൾ
തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവിൽ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ
സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാൻ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈൽ അൽ ഹറവി തന്നെ അക്കാര്യം
തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.”

– [ تبيين العجب بما ورد في فضل رجب – ص9]

മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ
പണ്ഡിതനായ ഇമാം ഹത്ത്വാബ് അൽ മാലിക്കി റഹിമഹുല്ല തന്‍റെ ‘മവാഹിബുൽ ജലീൽ ശര്‍ഹു മുഖ്തസറുൽ ഖലീൽ’ എന്ന ഗ്രന്ഥത്തിൽ വോ:3 പേജ് 320 ൽ ഇമാം ഇബ്നു ഹജറിന്റെ വാക്കുകൾ
എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല തന്‍റെ വിഖ്യാത ഗ്രന്ഥമായ ഫത്ഹുൽ
ബാരിയിൽ ഇസ്റാഉം
മിഅറാജുമുണ്ടായത് ഏത് മാസത്തിലാണ് എന്നത് പണ്ഡിതന്മാർക്കിടയിൽ
വളരെയധികം അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യമാണ് എന്നും വ്യക്തമാക്കുന്നത് കാണാം.

[ഫത്ഹുൽ ബാരി: 7/203].
 
ഇമാം ഇബ്നു ദഹിയ്യ അൽമാലികി (റ) പറയുന്നു:

وذكر بعض القُصاص أن الإسراء كان في رجب، وذلك عند أهل التعديل والتجريح عين الكذب.اهـ

“ചില കഥാകാരന്മാർ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലാണ് എന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ ഹദീസ് നിദാനശാസ്ത്രത്തിലെ ജറഹ് വ തഅദീലിന്‍റെ
പണ്ഡിതന്മാരുടെ പക്കൽ ഇത് സുവ്യക്തമായ കളവായാണ് ഗണിക്കപ്പെടുന്നത്”.

[أداء ما وجب من وضع الوضاعين في رجب: പേജ്: 110].

ശാഫിഈ മദ്ഹബിലെ മറ്റൊരു പണ്ഡിതനായ
ഇമാം ഇബ്നുൽ അത്വാർ
അശ്ശാഫിഈ (റ) പറയുന്നു:

 رجب ليس فيه شيء من ذلكأي الفضائل، سوى ما يشارك غيره من الشهور، وكونه من الحرم، وقد ذكر بعضهم أن المعراج والإسراء كان فيه، ولم يثبت ذلك
ا.هـ.

“റജബ് മാസത്തിന് അതൊരു യുദ്ധം നിഷിദ്ധമാക്കപ്പെട്ട
മാസമെന്ന നിലക്ക് മറ്റു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളെപ്പോലെത്തന്നെയുള്ള
ഫള്‌ൽ അല്ലാതെ പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയുമില്ല.
ഇസ്റാഉം മിഅറാജുമുണ്ടായത് റജബ് മാസത്തിലാണ് സംഭവിച്ചത് എന്ന് ചിലർ
പറഞ്ഞിട്ടുണ്ട്. എന്നാൽ അത് പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല”.

 [حكم صوم رجب وشعبان : പേജ്: 35].

അതുപോലെ ഇമാം താജുദ്ദീൻ അസുബ്കി (റ) പറയുന്നു:

لا احتفال بما تضمنته التذكرة الحمدونية أنه في رجب، وبإحياء المصريين ليلة السابع والعشرين منه لذلك، فإن ذلك بدعة منضمة إلى جهل
ا.هـ.

“തദ്‌കിറ അൽഹമദൂനിയ
എന്ന ഗ്രന്ഥത്തിൽ അത് റജബിലാണ് എന്ന് പരാമർശിക്കപ്പെട്ടുവന്നത് കൊണ്ടോ, ഈജിപ്തുകാർ റജബ് ഇരുപത്തേഴാം രാവ് ഇബാദത്തുകൾ
ചെയ്ത് കഴിച്ചുകൂട്ടി എന്നതുകൊണ്ടോ, ആ ദിവസത്തിൽ പ്രത്യേകമായ ആചാരാഘോഷങ്ങൾ
ഒന്നും തന്നെയില്ല. അത് അവിവേകം അടങ്ങിയ ഒരു ബിദ്അത്ത് മാത്രമാണ്” –

 [السيف المسلول على من سب الرسول: പേജ്: 492].

 അബൂശാമ (റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:
“റജബ് മാസത്തിന്റെ പോരിശയെ
സംബന്ധിച്ചോ അന്നത്തെ നോമ്പിനെ കുറിച്ചോ നബി (സ)യിൽ
നിന്നും ഒരു റിപോർട്ടും വന്നിട്ടില്ല. എന്നാൽ
അന്ന് നോമ്പനുഷ്ഠിക്കൽ വെറുക്കപ്പെട്ടതാണെന്ന റിപോർട്ടുകൾ
വന്നിട്ടുമുണ്ട്. അന്നത്തെ നോമ്പിനോട് വെറുപ്പ് പ്രകടിപ്പിച്ചവരാണ് അബൂബക്കർ
(റ)വും, ഉമർ
(റ)വും. അന്ന് നോമ്പനുഷ്ഠിക്കുന്നവരെ ഉമർ (റ) ചാട്ടവാറുകൊണ്ട്
അടിക്കാറുണ്ടായിരുന്നു.”
(കിതാബുൽ ബാ‌ഇസ്: പേജ്: 167)

 وذكر الشيخ أبو الخطاب في كتاب أداء ما وجب من بيان وضع الوضاعين في رجب عن المؤتمن بن أحمد الساجي الحافظ قال كان الإمام عبد الله الأنصاري شيخ خراسان لا يصوم رجب وينهي عن ذلك ويقول ما صح في فضل رجب ولا في صيامة عن رسول الله شيء وقد رويت كراهة صومه عن جماعة من الصحابة منهم أبو بكر وعمر رضى الله عنهما وكان عمر يضرب بالدرة صوامه وروى ذلك الفاكيهي في كتاب مكة له واسنده الامام المجمع على عدالته المتفق قال على إخراج حديثه وروايته ابو عثمان سعيد بن منصور الخراساني حدثنا سفيان عن مسعر عن وبرة عن خرشة بن الحر ان عمر ابن الخطاب رضى الله عنه كان يضرب أيدي الرجال في رجب إذا رفعوها عن طعامه حتى يضعوها فيه ويقول إنما هو شهر كان أهل الجاهلية يعظمونه قال وهذا سند مجمع على عدالة

https://4.bp.blogspot.com/-gNVWgEmvKKs/XKWbP2qFmNI/AAAAAAAACjQ/-W1w-Xuzaa4zAUzt-nVjG06Fk2pZ6ANjgCK4BGAYYCw/s320/Untitled-1.jpg

 

റജബുമായി ബന്ധപ്പെട്ട്
ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകൾ ഉണ്ട്. നബി (സ) യുടെ മേൽ കളവായി
കെട്ടിച്ചമക്കപ്പെട്ടവയാണവ. മറ്റു ചിലത് ളഈഫായവയും: 
അതിനായി ഉദ്ധരിക്കുന്ന
ഹദീസുകൾ പലതാണ്…

  • ·    “ആദ്യമായി
    റജബ് മാസം അറിയിക്കുന്നവന് നരകം നിഷിദ്ധമാണ്” (ഇങ്ങനെയൊരു ഹദീസ് പ്രാമാണികമായ
    ഒരു ഹദീസ് ഗ്രന്ഥങ്ങളിലും ഇല്ല എന്ന് മാത്രമല്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ
    മേലുള്ള പച്ചക്കളവാണ്. ഇന്‍റര്‍നെറ്റിലൂടെ ആരോ പടച്ചുവിട്ട കളവ്).
  • “റജബ് അല്ലാഹുവിന്‍റെ മാസമാണ്. ശഅബാൻ എന്റെയും റമളാൻ
    എന്‍റെ ഉമ്മത്തിന്റെയും” – (ഈ ഹദീസ്, ضعيف അഥവാ ദുര്‍ബലമാണ്)
  • “റജബിൽ നിന്ന് ഈമാനോടെയും, പ്രതിഫലേച്ഛയോടെയും
    ആരെങ്കിലും നോമ്പ് നോല്‍ക്കുകയാണെങ്കിൽ……” – (ഈ ഹദീസ് موضوع അഥവാ
    കെട്ടിച്ചമക്കപ്പെട്ടതാണ്).
  • “റജബിന് മറ്റു സര്‍വ മാസങ്ങളെക്കാളുമുള്ള ശ്രേഷ്ഠത
    …. ” – (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
  • “റജബിൽ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും
    നീക്കിക്കൊടുത്താൽ ” – (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
  • “റജബിലെ ദിനങ്ങൾ ആറാനാകാശത്തിലെ കവാടത്തിന്മേൽ
    രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിൽ നിന്ന് ഒരു ദിനമെങ്കിലും ആരെങ്കിലും നോമ്പ്
    പിടിച്ചാൽ (അതിന്‍റെ സനദിൽ മുഹദ്ദിസീങ്ങൾ كذاب അഥവാ കളവ് പറയുന്നവൻ എന്ന്
    രേഖപ്പെടുത്തിയ ആളുണ്ട്. അതിനാൽ അത് അത്യധികം ദുര്‍ബലമാണ്). 
  • “റജബിലെ ഒരു ദിവസം ആരെങ്കിലും നോമ്പ് പിടിക്കുകയും
    നാല് റകഅത്ത് പ്രത്യേക നമസ്കാരം നിര്‍വഹിക്കുകയും ചെയ്‌താൽ ……..” – (ഈ
    ഹദീസ് موضوع അഥവാ
    കെട്ടിച്ചമക്കപ്പെട്ടതാണ്).
  • “റജബ് ഇരുപത്തിയേഴാം രാവിൽ ആരെങ്കിലും രാത്രി നിന്ന്
    നമസ്കരിച്ചാൽ ……………..” – (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
  • “റജബ് പകുതിയിലെ രാവിൽ ആരെങ്കിലും പതിനാല് റകഅത്ത്
    നമസ്കരിച്ചാൽ……” – (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
  • “റജബ് ഇരുപത്തിയേഴിനാണ് ഞാൻ പ്രവാചകനായി
    നിയോഗിക്കപ്പെട്ടത്” – (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
  • “അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും ശഅബാനിലും ബര്‍ക്കത്ത്
    ചൊരിയേണമേ.. നീ ഞങ്ങള്‍ക്ക് റമളാൻ വന്നെത്തിക്കേണമേ” – (ഈ ഹദീസ് ضعيف അഥവാ
    ദുര്‍ബലമാണ്).

ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി
റഹ്മതുല്ലാഹി അലൈഹി സൂചിപ്പിച്ചത് പോലെ ഇത്തരത്തിൽ റജബിന്‍റെ മഹത്വം പ്രത്യേകമായി
എടുത്ത് പറഞ്ഞുകൊണ്ട് വന്ന എല്ലാ ഹദീസുകളും ഒന്നുകിൽ ദുര്‍ബലമോ അല്ലെങ്കിൽ
കെട്ടിച്ചമക്കപ്പെട്ട കളവോ ആണ്. റജബുമായി ബന്ധപ്പെട്ട് ഇമാം ഇബ്നു ഹജര്‍
റഹ്മതുല്ലാഹി അലൈഹി സമാഹരിച്ച ദുര്‍ബല ഹദീസുകളുടെ എണ്ണം പതിനൊന്നും, മൗളൂആയ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീസുകളുടെ എണ്ണം ഇരുപത്തി
ഒന്നോളവും ആണ്. അദ്ദേഹം പറയുന്നു: “റജബ് മാസത്തിന്‍റെ ശ്രേഷ്ഠതയോ, റജബ് മാസത്തിൽ നോമ്പെടുക്കുന്നതിന്റെ ശ്രേഷ്ഠതയോ, അതിൽ ഏതെങ്കിലും പ്രത്യേകമായ ദിവസത്തിലെ നോമ്പിന്‍റെ
പ്രത്യേകതയോ സൂചിപ്പിച്ചുകൊണ്ട് പ്രത്യക്ഷമായി വന്ന ഹദീസുകൾ എല്ലാം തന്നെ രണ്ട്
ഇനങ്ങളാണ്: ഒന്ന് ദുര്‍ബലവും മറ്റൊന്ന് കെട്ടിച്ചമക്കപ്പെട്ടതും”

റജബ് മാസത്തിന് മറ്റു
മാസങ്ങള്‍ക്കില്ലാത്ത പ്രത്യേകമായ ശ്രേഷ്ഠത കല്‍പിക്കലും അതിൽ പ്രത്യേക ആചാരങ്ങൾ
അനുഷ്ടിക്കലും ജാഹിലിയാ കാലഘട്ടത്തിലെ പ്രവര്‍ത്തിയാണ്: 

ഉമര്‍ ബ്നുൽ ഖത്താബ് (റ)
വിൽ നിന്നും ഇമാം ഇബ്നു അബീ ശൈബ റഹിമഹുല്ലാഹ് ഉദ്ദരിക്കുന്നു: ” റജബ്
ജാഹിലിയത്തിലെ ആളുകൾ മഹത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത്
ഉപേക്ഷിക്കപ്പെട്ടു”.

[മുസ്വന്നഫ് ഇബ്നു അബീ
ശൈബ: 2/ 345].

റജബ് മാസത്തിൽ
ഉംറ ചെയ്യൽ..

റജബ് മാസത്തിൽ പ്രത്യേകം
ഉംറ ചെയ്യൽ. ഉംറ ഏത് മാസങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. എന്നാൽ റജബ് മാസത്തിലെ
ഉംറക്ക് പ്രത്യേക പുണ്യമുണ്ട് എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉംറ കര്‍മം നിര്‍വഹിക്കുന്നത്
ബിദ്അത്തുകളിൽ പെട്ടതാണ്. മാത്രമല്ല റജബ് മാസത്തിൽ പ്രത്യേകമായി ഉംറ കര്‍മം നിര്‍വഹിക്കുന്ന
ആളുകള്‍ക്ക് റസൂൽ (സ) യുടെ പത്‌നി  മഹതിയായ
ഉമ്മുൽ മുഅ്മിനീൻ ആയിശ (റ) തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്. ഇമാം ബുഖാരിയും ഇമാം
മുസ്‌ലിമും മഹതിയായ ആയിശ (റ) യിൽ നിന്നും ഉദ്ദരിക്കുന്നു:

ما اعتمر رسول الله صلى الله عليه وسلم في رجب قط

“റസൂൽ (സ) ഒരിക്കലും റജബ് മാസത്തിൽ ഉംറ
നിര്‍വഹിച്ചിട്ടില്ല” – [ബുഖാരി: 1776, മുസ്‌ലിം: 1255]. 

ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരിൽ പ്രഗല്‍ഭനായ ഇബ്നുൽ അത്ത്വാര്‍
റഹിമഹുല്ല പറയുന്നു:

ومما بلغني عن أهل مكة زادها الله شرفاً اعتياد كثرة الاعتمار في رجب , وهذا مما لا أعلم له أصلاً , بل ثبت في حديث أن النبي صلى الله عليه وسلم قال : (
عمرة في رمضان تعدل حجة )

“മക്കക്കാരെക്കുറിച്ച്
അവര്‍ റജബ് മാസത്തിൽ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാൻ
സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. “ആരെങ്കിലും
റമളാനിൽ ഒരു ഉംറ നിര്‍വഹിച്ചാൽ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്” എന്നാണ് നബി
(സ) യിൽ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്”.
ഉംറക്ക് മറ്റു
മാസങ്ങളേക്കാൾ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത്‌ റമളാനിനും, ശവാൽ, ദുല്‍ഖഅദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങൾ എന്നറിയപ്പെടുന്ന മൂന്ന്‍
മാസങ്ങള്‍ക്കുമാണ്. 

ആഗ്രഹ
സഫലീകരണ നമസ്കാരം

(صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ്
മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله.

“സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന
(ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ
ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയിൽ നമസ്കരിക്കുന്ന പന്ത്രണ്ട്
റകഅത്ത് നമസ്കാരം, അതുപോലെ ശഅബാൻ പതിനഞ്ചിന്
നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ
തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുൽ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീൻ’ എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ
വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി
വ്യക്തമല്ലാത്തതിനാൽ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ
വാക്കുകൾ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തിൽ
തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാൻ ബ്ന്‍ ഇസ്മാഈൽ അൽ
മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന്
വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല
രൂപത്തിൽ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു
അദ്ദേഹത്തിന് കരുണ ചെയ്യട്ടെ.” – [അല്‍മജ്മൂഅ് : 3/548].

റജബ്
മാസത്തിലെ അറവ്.

റജബ് മാസത്തിലെ അറവ്.
ജാഹിലിയാ കാലഘട്ടത്തിലെ ആളുകൾ ഉളുഹിയത്ത് പോലെ റജബ് മാസത്തിൽ അനുഷ്ടിച്ച്
പോന്നിരുന്ന ഒരാചാരമായിരുന്നു ‘അതീറതു റജബ്’ അഥവാ റജബ് മാസത്തിലെ അറവ്. ഇസ്‌ലാം വന്നതിനു ശേഷം ഈ
അനുഷ്ടാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തിൽ പണ്ഡിതന്മാര്‍ക്കിടയിൽ
അഭിപ്രായ ഭിന്നതയുണ്ട്. അത് അനുവദിക്കുന്നതായും, വിരോധിക്കുന്നതായും വന്ന ഹദീസുകൾ ആണ് ഈ അഭിപ്രായഭിന്നത
ഉണ്ടാകാൻ കാരണം.

വ്യത്യസ്ഥ
അഭിപ്രായങ്ങളാണ് പ്രസ്തുത വിഷയത്തിൽ ഫുഖഹക്കള്‍ക്ക് ഉള്ളത്.  

ഒന്നാമത്തെ അഭിപ്രായം അത്
പുണ്യകരമാണ്. മഹാനായ ഇമാം ശാഫിഇ റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. അതിന് അദ്ദേഹം
തെളിവ് പിടിച്ച ഹദീസുകൾ  ഇപ്രകാരമാണ്:

عن عمرو بن شعيب عن أبيه عن جده أن النبي صلى الله عليه وسلم سئل عن َالْعَتِيرَةُ فقَالَ : ( الْعَتِيرَةُ حَقٌّ )

അംറു ബ്നു ശുഐബ്
അദ്ദേഹത്തിന്‍റെ പിതാവിൽ നിന്നും അദ്ദേഹം തന്‍റെ പിതാവിൽ നിന്നും ഉദ്ദരിക്കുന്നു:
നബി (സ) യോട് അതീറയെക്കുറിച്ച് (അഥവാ റജബ് മാസത്തിലെ അറവിനെക്കുറിച്ച്)
ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതീറ സത്യമാണ്.” – [മുസ്നദ് അഹ്മദ്:
6674, നസാഇ: 4225, അല്‍ബാനി: ഹദീസ് ഹസൻ, സ്വഹീഹുൽ ജാമിഅ്: 4122].

അത്പോലെ:

عن مِخْنَفِ بْنِ سُلَيْمٍ قَالَ : كُنَّا وُقُوفًا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَفَاتٍ فَسَمِعْتُهُ يَقُولُ : ( يَا أَيُّهَا النَّاسُ عَلَى كُلِّ أَهْلِ بَيْتٍ فِي كُلِّ عَامٍ أُضْحِيَّةٌ وَعَتِيرَةٌ . هَلْ تَدْرُونَ مَا الْعَتِيرَةُ ؟ هِيَ الَّتِي تُسَمُّونَهَا الرَّجَبِيَّةَ 

മിഖ്നഫ് ബ്ന്‍ സുലൈം
പറഞ്ഞു: ഞങ്ങൾ നബി (സ) യോടൊപ്പം അറഫയിൽ ആയിരിക്കുന്ന വേളയിൽ അദ്ദേഹം പറയുന്നതായി
ഞാൻ കേട്ടു: അല്ലയോ ജനങ്ങളേ, എല്ലാ വര്‍ഷവും, എല്ലാ വീട്ടുകാരുടെ മേലും ഉളുഹിയത്തും, അതീറയും ബാധകമാണ്. അതീറ എന്നാൽ എന്തെന്ന് നിങ്ങള്‍ക്കറിയുമോ? അതാണ്‌ നിങ്ങൾ റജബിയ്യ എന്ന് വിളിക്കുന്നത്.”

[അബൂദാവൂദ്: 2788, തിര്‍മിദി: 1518. അല്‍ബാനി: ഹദീസ് ഹസൻ].

രണ്ടാമത്തെ അഭിപ്രായം:
അത് നിഷിദ്ധമാണ്. കാരണം അത് ക ല്പിച്ചതിന് ശേഷം
പിന്നീട് നബി (സ) അത് വിലക്കിയിട്ടുള്ളതിനാൽ അത് ‘നസ്ഖ്’ ചെയ്യപ്പെട്ടു അഥവാ അത്
പിന്നീട് നബി (സ) വിരോധിച്ചു എന്നതാണ് ഇപ്രകാരം അഭിപ്രായപ്പെട്ടവര്‍ പരാമര്‍ശിച്ചിട്ടുള്ളത്.
അതിനായി അവര്‍ തെളിവ് ഉദ്ദരിച്ചത്:

 عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا فَرَعَ وَلا عَتِيرَةَ )

അബൂ ഹുറൈറ (റ) നിവേദനം:
“ഫറഓ, അതീറയോ (മതത്തിൽ)
ഇല്ല” – [ബുഖാരി: 5474,
മുസ്‌ലിം: 1976].

അതുപോലെ അവരുടെ തെളിവാണ്:

من تشبه بقوم فهو منهم

നബി (സ) അരുളി:
“ആരെങ്കിലും ഏതെങ്കിലും ഒരു സമുദായവുമായി സാദൃശ്യം വച്ചുപുലര്‍ത്തിയാൽ അവൻ
അവരില്‍പ്പെട്ടവനാണ്” – [അബൂദാവൂദ്: 4031].

അതീറ എന്നത് ജാഹിലിയാ കാലഘട്ടത്തിലെ
ആചാരമായിരുന്നു. അതുകൊണ്ട് അത് നബി (സ) പിന്നീട് വിലക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുക
എന്നത് ജാഹിലിയത്തിലെ ആളുകളോട് സാമ്യം പുലര്‍ത്തലാണ്.

ഇമാം നവവി റഹിമഹുല്ല തന്‍റെ
സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹിൽ ഇമാം ഖാളി ഇയാളിൽ നിന്നും ഉദ്ദരിക്കുന്നു:

إن الأمر بالعتيرة منسوخ عند جماهير العلماء

“അതീറ നിര്‍വഹിക്കാനുള്ള കല്പന
ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെ പക്കലും ‘നസ്ഖ്’ ചെയ്യപ്പെട്ട അഥവാ പിൽകാലത്ത്
ദുര്‍ബലപ്പെടുത്തപ്പെട്ട നിയമമാണ്” 

[ശറഹു മുസ്‌ലിം: 13/37].

ശാഫിഈ മദ്ഹബിലെ മറ്റു ചില
പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് പുണ്യകരമോ വെറുക്കപ്പെട്ടതോ അല്ല എന്ന് ഇമാം
നവവി തന്‍റെ അല്‍മജ്മൂഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. [8/445]. 
അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന
ഹദീസുകൾ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുൽ മുന്‍ദിർ റഹിമഹുല്ല പറയുന്നു: 

وَقَدْ كَانَتْ الْعَرَب تَفْعَل ذَلِكَ فِي الْجَاهِلِيَّة ، وَفَعَلَهُ بَعْض أَهْل الإِسْلام , فَأَمَرَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ بِهِمَا ثُمَّ نَهَى عَنْهُمَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، فَقَالَ : ( لا فَرَع وَلا عَتِيرَة ) فَانْتَهَى النَّاس عَنْهُمَا لِنَهْيِهِ إِيَّاهُمْ عَنْهُمَا

“അറബികൾ അത്
ജാഹിലിയ്യാ കാലഘട്ടത്തിൽ ചെയ്യാറുള്ള ഒരു കാര്യമായിരുന്നു.  മുസ്‌ലിമീങ്ങളില്‍പ്പെട്ട ചിലരും അത് പ്രവര്‍ത്തിച്ചു.
അപ്പോൾ നബി (സ) ആദ്യം അവ കല്പിക്കുകയും പിന്നീട് അവ വിലക്കുകയും ചെയ്തു. അദ്ദേഹം
പറഞ്ഞു:

“ഫറഓ അതീറയോ
ഇല്ല”. നബി (സ) വിലക്കിയത് കാരണത്താൽ ആളുകൾ അവ രണ്ടും ഉപേക്ഷിച്ചു.” 
ഇതിൽ പ്രബലമായ
അഭിപ്രായമായി മനസ്സിലാക്കാൻ സാധിക്കുന്നത് അത്പിൻകാലത്ത് നസ്ഖ് ചെയ്യപ്പെട്ടു
എന്നതാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തിൽ അതാരെങ്കിലും നിര്‍വഹിച്ചാൽ
അത് ബിദ്അത്ത് എന്ന് പറയാൻ സാധിക്കില്ല. കാരണം ആ വിഷയത്തിൽ പ്രാമാണികമായ അഭിപ്രായ
ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.

റജബിലുള്ള പ്രത്യേക
പ്രാര്‍ത്ഥന

اللهم بارك لنا في رجب وشعبان وبلغنا رمضان

“അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാൻ വന്നെത്തിക്കുകയും ചെയ്യേണമേ”
ഇത് ഉദ്ദരിക്കപ്പെട്ടത്
ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകൻ

(زوائد المسند) എന്ന ഗ്രന്ഥത്തിൽ
(2346) നമ്പര്‍ ഹദീസായും,

ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തിൽ (3939) നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബിൽ
(3534) നമ്പര്‍ ഹദീസായുമാണ്.
സാഇദ ബ്നു അബീ റുഖാദ് ഈ
ഹദീസ് സിയാദ് അന്നുമൈരി എന്നയാളിൽ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വിൽ
നിന്നുമാണ് അത് ഉദ്ദരിക്കുന്നത്. ഹദീസ് ഇപ്രകാരമാണ്:

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: ( اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ )

“റജബ് മാസം പ്രവേശിച്ചാൽ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാൻ വന്നെത്തിക്കുകയും ചെയ്യേണമേ”
ഇതിന്‍റെ സനദ് ളഈഫാണ്. ഈ ഹദീസിന്‍റെ സനദിൽ ഉള്ള സിയാദ് അന്നുമൈരി എന്നയാൾ ‘ളഈഫ്’ അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈൻ ഇയാൾ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: ഇയാളെ തെളിവ് പിടിക്കൽ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇമാം ഇബ്നു ഹിബ്ബാൻ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തിൽ എണ്ണുകയും ‘ഇയാളുടെ ഹദീസുകൾ കൊണ്ട്  തെളിവ് പിടിക്കാൻ  പാടില്ല’ എന്ന് പറയുകയും ചെയ്തിട്ടുണ്ട്.

[ميزان الإعتدال : 2 /91] നോക്കുക.

ഇനി ഇയാളിൽ നിന്ന് ഈ
ഹദീസ് ഉദ്ദരിച്ച സാഇദി ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാൾ ദുര്‍ബലനാണ്. അയാൾ ‘മുന്‍കറുൽ ഹദീസ്’ ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ഒരുപറ്റം
മുഹദ്ദിസീങ്ങൾ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം നവവി തന്‍റെ ‘അല്‍അദ്കാർ ‘ എന്ന ഗ്രന്ഥത്തിൽ ഇത്
ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്നു റജബ് തന്‍റെ ‘ലത്വാഇഫുൽ മആരിഫ്’ എന്ന ഗ്രന്ഥത്തിലും (പേജ്: 121) ശൈഖ് അല്‍ബാനി തന്‍റെ ‘ളഈഫുൽ ജാമിഅ്’ എന്ന ഗ്രന്ഥത്തിലും
(ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ്
എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജര്‍ അൽ
ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു:

رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ

 “ഇമാം ബസാര്‍
അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദിൽ സാഇദ ബ്നു അബീ റുഖാദ് എന്ന്
പറയുന്നയാളുണ്ട്. അയാൾ ‘മുന്‍കറുൽ ഹദീസ്’ ആണ്. അയാൾ മജ്ഹൂലായ ആളാണ്‌ എന്നും ചിലർ
രേഖപ്പെടുത്തിയിട്ടുണ്ട്” – [مجمع الزوائد : 2/165].
അതുകൊണ്ടുതന്നെ
അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂൽ (സ) യിൽ നിന്നും സ്ഥിരപ്പെട്ടു വന്നതായി
സ്വഹീഹായ ഹദീസുകൾ ഒന്നും തന്നെ കാണാൻ സാധിക്കില്ല. അതിനാൽ അപ്രകാരം പ്രത്യേകം ദുആ
റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.  

റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ
ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളിൽ പെട്ടതാണ്.
 
ഇമാം ഇബ്നു ഹജര്‍ അൽ
അസ്ഖലാനി റഹിമഹുല്ല പറയുന്നു: “റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതിൽ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങൾ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവിൽ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ
സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാൻ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടില്ല.”

[ تبيين العجب بما ورد في فضل رجب – ص9].

അബൂ ഹുറൈറ(റ)യിൽ നിന്ന് “വല്ലവനും റജബ് 27 ലെ നോമ്പ് അനുഷ്ഠിക്കുന്ന പക്ഷം അവന് 60 മാസം നോമ്പ് നോറ്റതിന്‍റെ പ്രതിഫലം അല്ലാഹു
രേഖപ്പെടുത്തുന്നതാണ് “
(ഇഹ്‌ യാഉൽ ഉലൂമുദ്ദീൻ, മുഖ്തദറുന്നഫീസ്‌, ഫദാ ഇലുൽ അയ്യാമി വല്ലായാലീ, ബാജൂരി, ഗുൻയ, ഇആനതുത്ത്വാലിബീൻ , ക്വല്യൂബി )

ഈ ഹദീസിന്‍റെ റാവിമാരിൽ
ഷഹര്‍ബിൻ ഹൗശബ് എന്നയാളെ ചില ആളുകൾ വിവര ദോഷികൾ വിമര്‍ശിച്ചതായി കാണാം എന്നാണ്
മുസ്‌ലിയാക്കന്മാർ കുപ്രചരണം നടത്തുന്നത്.‼
താഴെ പറഞ്ഞ ആളുകളൊക്കെ
വിവര ദോഷികളാണോ?‼

ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു:-
ഇത്‌ ഹദീസല്ല , അസറാണ്. (നബിയിലേക്കെത്തുന്നില്ല , സ്വഹാബിയിലേക്ക്‌ മാത്രം) , ഇതിന്‍റെ പരമ്പര ദുർബലമാണ് ‘
ഇതിന്‍റെ പരമ്പരയിലെ
റിപ്പോർട്ടർ ‘ശഹർ ബിൻ
ഹൗഷബ്‌ ‘ ഏറെ വിമർശ്ശിക്കപ്പെട്ടയാളാണ് എന്നു ഇമാം ‘ദിഹ്‌യതുൽ കൽബി’ തന്‍റെ
أداء ما وجب من بيان وضع الوضاعين في رجب
എന്ന കിതാബിൽ വിവരിച്ചിട്ടുണ്ട്‌.
ഇത്‌ ഹദീസാണെന്നാണ്
കള്ളപ്രചരണം!‼

ഇബ്നു ഹജർ (റ) പറയുന്നു:-

واما الأحاديث الواردة في فضل رجب، او فضل صيامه، او صيام شيئ منه صريحة فهي على قسمين : ضعيفة و موضوعة
(
تبيين العجب بما ورد في فضل رجب
الكتاب : تبيين العجب بما ورد في فضل رجب (1/10)
ابن حجر العسقلاني 

“എന്നാൽ
റജബിന്‍റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെ
കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ, നിർമ്മിതമോ ആണ്”

അപ്പോൾ ഒരു കാര്യം ദീനിൽ പുണ്യമുള്ളതാവുന്നത്‌
അത്‌ ഒരുപാട്‌ കിതാബുകളിൽ വന്നത്‌ കൊണ്ടായില്ല മറിച്ച്‌ പ്രാമാണികമായി സ്വഹീഹാണെന്ന്
തെളിയിക്കപ്പെടണം, ദീനിലില്ലാത്ത
നോമ്പ്‌ നോറ്റ്‌ ബിദ്‌അത്ത്‌ ചെയ്തു നരകത്തിലേക്ക്‌ പോകാതിരിക്കാൻ ശ്രദ്ധിക്കുക.
അല്ലാഹു നമ്മെയെല്ലം
കാത്തു രക്ഷിക്കട്ടെ .

ഇനി അവര്‍
പറഞ്ഞ ഹദീസിനെ ഒന്ന് പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു നോക്കാം:-

عن ابي هريرة قال : من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا 

ഇതിന്‍റെ പരമ്പരയിലെ
റിപ്പോർട്ടർ ഷഹർ ബിൻ
ഹൗശബിനെ വിമർശ്ശിച്ച പ്രമുഖ പണ്ഡിതന്മാർ
ആരൊക്കെ എന്ന് നോക്കുക 
മൂസ ബിൻ ഹാറൂൻ പറയുന്നു: ‘ ഷഹർ ദുർബലനാണ്.
ഇമാം നസാഇ
പറയുന്നു:
 ഇയാൾ ‘ശക്തനല്ല
ഇമാം ഷുഉബ
പറയുന്നു:
 ‘ഇയാൾ ഒരു സിറിയക്കാരനുമായി സൗഹൃദം സ്ഥാപിച്ചു, ശേഷം വഞ്ചിച്ചു.
ഇമാം ഇബ്നു
ഹിബ്ബാൻ
പറയുന്നു: ‘ഇയാൾ ദുർബലമായ
ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യുന്നയാളാണ്’
ഇമാം ബൈഹക്വി
പറയുന്നു:
 ‘ ഇയാൾ ദുർബലനാണ്.
ഇമാം ദാറൽ ക്വുത്‌നി പറയുന്നു: ‘ ഇയാൾ ദുർബലനാണ്.
ഇബ്നു ഹസം
പറയുന്നു:
 ‘ഇയാൾ അധപ്പതിച്ചവനാണ്. ‘
അബുൽ ഹസഫാസി പറയുന്നു: ‘ഇയാൾ സംഗീത പ്രേമിയാണ്‌.

ഇബ്ൻ ഖയ്യിം അൽ ജൗസിയ്യ (റ)

ابن قيم الجوزية:

وَكُلُّ حَدِيثٍ فِي ذِكْرِ صَوْمِ رَجَبٍ وَصَلاةِ بَعْضِ اللَّيَالِي فِيهِ فَهُوَ كَذِبٌ مُفْتَرًى كَحَدِيثِمَنْ صَلَّى بَعْدَ الْمَغْرِبِ أَوَّلَ لَيْلَةٍ مِنْ رَجَبٍ عِشْرِينَ رَكْعَةً جَازَ عَلَى الصِّرَاطِ بِلا حِسَابٍ“. 

الكتاب: المنار المنيف في الصحيح والضعيف(96/1)

റജബ് മാസത്തിലെ നോമ്പിനെ സംബന്ധിച്ചു പരാമർശിക്കുന്ന എല്ലാ ഹദീസുകളും, അതുപോലെ ആ മാസത്തിൽ ചില രാത്രികളിൽ ഉളള നമസ്ക്കാരത്തെ സംബന്ധിച്ചും അത് കെട്ടിച്ചമക്കപ്പെട്ട കളവാണ്. ഈ ഹദീസ് പോലെ “റജബിലെ മാസത്തിലെ ആദ്യ രാത്രിയിൽ മഗ്രിബിന് ശേഷം ആരെങ്കിലും 20 റകാഅത്ത് നമസ്ക്കരിച്ചാൽ വിചാരണ ഇല്ലാതെ അവൻ സ്വിറാത്തു മുറിച്ചു കടക്കും”.

 

__________________________________________________________

قَالَ اِبْنُ حَجَرٍ عَنْ اِبْنِ دِحْيَةَ: “وَذَكَرَ بَعْضُ القَصَّاصِ أَنَّ الإِسْرَاءَ كَانَ فِي رَجَبِ، قَالَ: وَذَلِكَ كِذْبٌ

അല്ലാമാ അബൂശാമ പറഞ്ഞു: ”കെട്ടുകഥകൾ ചമയ്ക്കുന്ന ചിലർ റജബിലാണ്
ഇസ്‌റാഅ് ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. നിരൂപകരുടെ അടുക്കൽ അത്
പച്ചക്കള്ളമാണ്

)അൽ ബാഇസ് ഫിൽ ബിദഇ വൽ ഹവാദിസ്, പേജ് 116(

عَنْ خَرَشَةَ بْنِ الْحُرِّ، قَالَ: رَأَيْتُ عُمَرَ يَضْرِبُ أَكُفَّ النَّاسِ فِي رَجَبٍ، حَتَّى يَضَعُوهَا فِي الْجِفَانِ وَيَقُولُ: كُلُوا فَإِنَّمَا هُوَ شَهْرٌ كَانَ يُعَظِّمُهُ أَهْلُ الْجَاهِلِيَّةِ.- مُصَنَّفُ أَبِي شَيْبَةَ:٩٨٥١

എന്നാൽ റജബ് മാസത്തിൽ
പ്രത്യേകമായി നോമ്പ് സുന്നത്തുണ്ട് എന്ന് കുറിക്കുന്ന ഹദീസുകളെല്ലാം പറ്റെ ദുര്‍ബലങ്ങളാണ്.
അല്ലാത്തവ വ്യാജനിര്‍മിതവും. മാത്രമല്ല, റജബ് മാസത്തിൽ പ്രത്യേകം സുന്നത്ത് ഉണ്ടെന്ന മട്ടിൽ
നോമ്പനുഷ്ഠിക്കുന്നത് ഒട്ടും ശരിയല്ലെന്നും റജബിൽ ഭക്ഷണം കഴിക്കാനായി ഉമർ (റ) ആളുകളുടെ
കൈക്ക് നല്ല അടിപൊട്ടിച്ചുകൊടുക്കാറുണ്ടായിരുന്നു എന്നും അങ്ങനെ അവരുടെ കൈ അദ്ദേഹം
പിഞ്ഞാണത്തിൽ കുത്തിക്കുമായിരുന്നു എന്നും എന്നിട്ട് ‘ജാഹിലിയ്യാ അറബികൾ
ബഹുമാനിച്ചാരാധിച്ചിരുന്ന ദിവസമാണ് അത്,നിങ്ങൾ തിന്നുവിൻ’ എന്ന് പറയാറുണ്ടായിരുന്നുവെന്നുമെല്ലാം ഇബ്‌നു അബീശൈബ ഉദ്ധരിച്ചിട്ടുണ്ട്.
(അൽ മുസ്വന്നഫ്: 2/345) (അൽ മുഗ്‌നി: 3/53)

റജബിനെക്കുറിച്ച്
സ്വതന്ത്രമായി ഒരു കൃതിതന്നെ രചിച്ച ഇമാം ഇബ്‌നുഹജര്‍ അൽ അസ്ഖലാനി ഇങ്ങനെ
രേഖപ്പെടുത്തുന്നു:

لَمْ يُرِدْ فِي فَضْلِ شَهْرِ رَجَبٍ، وَلَا فِي صِيَامِهِ، وَلَا فِي صِيَامِ شَيْءٍ مِنْهُ،مَعَيَّنٍ، وَلَا فِي قِيَامِ لَيْلَةٍ مَخْصُوصَةِ فِيهِحَدِيثٌ صَحِيحٌ يَصْلِحُ لِلحُجَّةِ، وَقَدْ سَبَقَنِي إِلَى الْجَزْمِ بِذَلِكَ الإِمَامُ أَبُو إِسْمَاعِيلُ الْهِرَوِيُّ الحَافِظُ، رُوِّيْنَاهُ عَنْهِ بِإِسْنَادٍ صَحِيحٍ، وَكَذَلِكَ رُوِّيْنَاهُ عَنْ غَيْرِهِ، وَلَكِنْ اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.

وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!..

وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص 12

 ഈ മാസത്തിന് സവിശേഷതയും പവിത്രതയും
കൈവരാൻ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന്
ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകൾ വ്യക്തമാക്കിയിട്ടുള്ളത്.
”റജബ് മാസത്തിന്റെ
ശ്രേഷ്ഠതയോ, അതിൽ
നോമ്പനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണെന്ന് പറയുന്നതോ, ഇനി അതിൽ ഏതെങ്കിലുമൊരു ദിവസം നോമ്പ്
ശ്രേഷ്ഠമാണെന്ന് കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവിൽ പ്രത്യേകം നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ
ശ്രേഷ്ഠത വ്യക്തമാക്കുന്നതോ ആയ പ്രബലവും തെളിവിന് കൊള്ളാവുന്നതുമായ ഒരൊറ്റ ഹദീസും
വന്നിട്ടില്ല. ഇമാം അബൂ ഇസ്മാഈൽ അല്‍ഹിറവി എനിക്ക് മുമ്പേ തന്നെ ഇക്കാര്യം
ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍നിന്നുമായി
നമുക്കും ഈ സംഗതി സ്വഹീഹായ പരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാൽ അല്‍പം ദുര്‍ബലതയുള്ള
ഹദീസുകൾ – അവ നബി(സ)യുടെ പേരിൽ കെട്ടിച്ചമച്ചതല്ലെങ്കിൽ – പുണ്യകര്‍മങ്ങളുടെ
വിഷയത്തിൽ ഉദ്ധരിക്കുന്നതിൽ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍
സ്വീകരിച്ചിട്ടുള്ളത്. എങ്കിൽ കൂടി കര്‍മ്മം മനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ്
ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കൽ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത
ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകൾ കര്‍മം
ചെയ്യാതിരിക്കാനും ശര്‍അ് അനുശാസിക്കാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കിൽ വിവരമില്ലാത്തവര്‍ അതു
ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി
വരുന്നത്. അബൂ മുഹമ്മദ് ബിൻ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം
വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, ‘എന്നില്‍ നിന്നുള്ളതാണെന്ന വ്യാജേന
ആരെങ്കിലും ഒരു ഹദീസ്പറഞ്ഞാൽ അവൻ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി’ എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പിൽ
പെട്ടുപോകുന്നത് അവനവൻ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കിൽ പിന്നെ കര്‍മം ചെയ്യുന്നവന്റെ
കാര്യമോ? ദുര്‍ബല
ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തിൽ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന
വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങൾ തന്നെ”’
)തബ്‌യീനുൽ അജബി ബിമാ വറദ ഫീ ഫളാഇലി റജബ്, പേജ്: 3(
 

തുടർന്ന് അദ്ദേഹം റജബിലെ
നോമ്പിനെക്കുറിച്ച മൂന്ന് ഹദീസുകൾ ഉദ്ധരിക്കുന്നു. അതിലൊന്ന്:

إِنَّ أَمْثَلُ مَا وَرْدٌ فِي ذَلِكَ:. مَا رَوْاهُ النِّسَائِيَّ مِنْ حَدِيثِ أُسَامَةَ بِنْ زَيْدٌ رَضِيَ اللهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ . قَالَ « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ
….
».
الحَدِيثُ.. فَهَذَا فِيهِ إِشْعَارٌ بِأَنْ فِي رَجَبٍ مُشَابِهَةٌ بِرَمَضَانِ، وَأَنَّ النَّاسَ يَشْتَغِلُونَ مِنَ العِبَادَةِ بِمَا يَشْتَغِلُونَ بِهِ فِي رَمَضَانِ، وَيُغْفَلُونَ عَنْ نَظِيرِ ذَلِكَ فِي شَعْبَانَ. لِذَلِكَ كَانَ يَصُومُهُ.. وَفِي تَخْصِيصِهِ ذَلِكَ بِالصَّوْمِإِشْعَارٌ بِفَضْلِ رَجَبِ، وَأَنَّ ذَلِكَ كَانَ مِنْ المَعْلُومِ المُقَرَّرِ لَدَيْهِمْ.- تَبْيِينُ العَجَبِ: ص 12

ഉസാമത്തുബ്‌നു സൈദിൽ നിന്ന്. ”ഞാൻ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു, ശഅ്ബാനിൽ നോമ്പനുഷ്ഠിക്കന്നത്ര
മറ്റൊരു മാസവും താങ്കൾ നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ?

”അത് റജബിന്റെയും
റമദാനിന്റെയും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെ വിട്ടു പോകുന്ന മാസമാണ്” എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു” (നസാഈ).

ഈ ഹദീസുദ്ധരിച്ചു കൊണ്ട്
അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ഇതിൽ റജബിന് റമദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്.
മാത്രമല്ല, റമദാൻ പോലെ
ആളുകൾ റജബിലും ചില ആരാധനാ കര്‍മങ്ങൾ ചെയ്യാറുണ്ടെന്നും എന്നാൽ ആ ശ്രദ്ധ അവര്‍
ശഅ്ബാനിൽ കാണിക്കുന്നില്ലെന്നും അതാണ് താനതിൽ (ശഅ്ബാനിൽ) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും
പറഞ്ഞതിൽ റജബ് മാസത്തിനും ഒരു ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവര്‍ക്ക്
അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും” (തബ്‌യീനുൽ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).

റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ
ലഘു കൃതിയിൽ ചര്‍ച്ചചെയ്യുന്നുണ്ട്. അവയിലൊരെണ്ണംപോലും സ്വഹീഹായതല്ലെന്നും ഒന്നുകിൽ
ദുര്‍ബലമായവയോ അല്ലെങ്കിൽ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും
വ്യക്തമാക്കുന്നുണ്ട്. ഒടുവിൽ ഇമാം അബൂബക്കർ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു
പ്രസ്താവന ഉദ്ധരിക്കുന്നു: ‘റജബ് മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തിൽ കറാഹത്തായിത്തീരും. 

قَالَ أَبُو بَكْرٍ الطَّرْطُوشِى فِي كِتَابالبِدَعُ وَالحَوَادِثُ“:
يُكْرَهُ صَوْمُ رَجَبٍ عَلَى ثَلَاثَةِ أَوْجُهٍ.. أَحَدُهَا: أَنّهُ إِذَا خَصَّهُ المُسْلِمُونَ بِالصَّوْمِ مِنْ كُلِّ عَامٍ حَسَبَ العَوَامِّ إِمَّا أَنَّهُ فَرْضٌ كَشَهْرٍ رَمَضَانِ، وَإِمَّا سَنَةٌ ثَابِتَةٌ كَالسُّنَنِ الثَّابِتَةِ وَإِمَّا لِأَنَّ الصَّوْمَ فِيهِ مَخْصُوصٌ بِفَضْلِ ثَوَابِ عَلَى صِيَامِ بَاقِيَ الشُّهُورَ. وَلَوْ كَان مِنْ هَذَا شَيْءٌ لَبَيَّنَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ.. قَالَ اِبْنُ دحية: الصِّيَامُ عَمَلٌ بَرٍّ لَا لِفَضْلِ شَهْرِ رَجَبِ، فَقَدْ كَانَ عُمَرُرَضِيَ اللهُ عَنْهُيَنْهَى عَنْ صِيَامِهِ. وَاللّهُ أَعْلَمُ. – تَبْيِينُ العَجَبِ: ص 38

1.
റജബുമാസത്തിൽ പ്രത്യേക നോമ്പുണ്ടെന്ന മട്ടിൽ എല്ലാ വര്‍ഷവും മുടങ്ങാതെ
നോമ്പനുഷ്ഠിക്കൽ
2. ഇതര സുന്നത്തു നോമ്പുകൾ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടിൽ
നോമ്പനുഷ്ഠിക്കൽ.
3. ഇതര മാസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നതിനേക്കാൾ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന
ഭാവത്തിൽ ഈ മാസത്തിൽ നോമ്പെടുക്കൽ.
ഈ മൂന്നടിസ്ഥാനത്തിൽ റജബിൽ നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതിൽ
വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കിൽ അത് തിരുമേനി(സ)
വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്‌നുഹജർ
അവസാനിപ്പിക്കുന്നത് (തബ്‌യീനുൽ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).

ഇമാം ഇബ്‌നുൽ ഖയ്യിം അദ്ദേഹത്തിന്റെ ‘സാദുൽ മആദ്’ എന്ന ഗ്രന്ഥത്തിൽ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച്
ഉദ്ധരിക്കുന്നുണ്ട്.  

وَلَمْ يَقُمْ دَلِيلٌ مَعْلُومٌ لَا عَلَى شَهْرِهَا وَلَا عَلَى عَشْرِهَا وَلَا عَلَى عَيْنِهَا بَلْ النّقُولُ فِي ذَلِكَ مُنْقَطِعَةٌ مُخْتَلِفَةٌ لَيْسَ فِيهَا مَا يُقْطَعُ بِهِ وَلَا شُرِعَ لِلْمُسْلِمِينَ تَخْصِيصُ اللّيْلَةِ الّتِي يُظَنّ أَنّهَا لَيْلَةُ الْإِسْرَاءِ بِقِيَامِ وَلَا غَيْرِهِ بِخِلَافِ لَيْلَةِ الْقَدْرِ………… وَالْكَلَامُ فِي مِثْلِ هَذَا يَحْتَاجُ إلَى عِلْمٍ بِحَقَائِقِ الْأُمُورِ وَمَقَادِيرِ النّعَمِ الّتِي لَا تُعْرَفُ إلّا بِوَحْيِ وَلَا يَجُوزُ لِأَحَدِ أَنْ يَتَكَلّمَ فِيهَا بِلَا عِلْمٍ وَلَا يُعْرَفُ عَنْ أَحَدٍ مِنْ الْمُسْلِمِينَ أَنّهُ جَعَلَ لِلَيْلَةِ الْإِسْرَاءِ فَضِيلَةً عَلَى غَيْرِهَا لَا سِيّمَا كَانَ الصّحَابَةُ وَالتّابِعُونَ لَهُمْ بِإِحْسَانِ يَقْصِدُونَ تَخْصِيصَ لَيْلَةَ الْإِسْرَاءِ بِأَمْرِ مِنْ الْأُمُورِ وَلَا يَذْكُرُونَهَا.
وَلِهَذَا لَا يُعْرَفُ أَيّ لَيْلَةٍ كَانَتْ وَإِنْ كَانَ الْإِسْرَاءُ مِنْ أَعْظَمِ فَضَائِلِهِ صَلّى اللّهُ عَلَيْهِ وَسَلّمَ وَمَعَ هَذَا فَلَمْ يُشْرَعْ تَخْصِيصُ ذَلِكَ الزّمَانِ وَلَا ذَلِكَ الْمَكَانِ بِعِبَادَةِ شَرْعِيّةٍ. بَلْ غَارُ حِرَاءٍ الّذِي اُبْتُدِئَ فِيهِ بِنُزُولِ الْوَحْيِ وَكَانَ يَتَحَرّاهُ قَبْلَ النّبُوّةِ لَمْ يَقْصِدْهُ هُوَ وَلَا أَحَدٌ مِنْ أَصْحَابِهِ بَعْدَ النّبُوّةِ مُدّةَ مُقَامِهِ بِمَكّةَ.- – زَادُ المُعَادِ لِابْنِ القِيِّمِ: ٥٧/١ 

ഇസ്രാഅ്-മിഅ്‌റാജ്
രാത്രിക്ക് മറ്റു ദിനങ്ങളേക്കാൾ ശ്രേഷ്ടതയുള്ളതായി മുസ്‌ലിംകളിലൊരാളിൽ നിന്നും
ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും രാത്രിക്ക് സഹാബികളോ
താബിഉകളോ ഒരു പ്രത്യേകതയും കല്‍പിച്ചിരുന്നില്ല. അവര്‍ അത്
സ്മരിക്കാറുമുണ്ടായിരുന്നില്ല. അതിനലാണ് ഇസ്രാഅ് പ്രവാചകന് ലഭിച്ച വലിയ
ശ്രേഷ്ടതയായിട്ട് കൂടി അത് ഏത് ദിവസമായിരുന്നു എന്ന് അറിയപ്പെടാതെ പോയത്’. ‘ഏത് മാസത്തിലാണ്, ഏത് ദിവസത്തിലാണ് അത് സംഭവിച്ചത്
എന്നതിനും തെളിവില്ല. പരസ്പര വിരുദ്ധമായ വ്യത്യസ്ത അഭിപ്രായങ്ങളാണ് അതിന് തെളിവായി
ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്. ഖണ്ഡിതമായ ഒരു തെളിവും അതിൽ വന്നിട്ടില്ല. മറ്റു
ദിവസങ്ങളേക്കാൾ ആ രാത്രിക്ക് പ്രത്യേകതയുള്ളതായും ഉദ്ധരിക്കപ്പെട്ടിട്ടില്ല. റജബ്
27-ന് ആണ് ഇസ്രാഅ്-മിഅ്‌റാജ് എന്ന് മനസ്സിലാക്കുന്നത് യഥാര്‍ഥ തെളിവിന്റെ
അടിസ്ഥാനത്തിലല്ല

ذكر بعض القُصّاص أن الإسراء كان في رجب ، وذلك عند أهل التعديل والجرح عينُ الكذب

الكتاب : أداء ما وجب من بيان وضع الوضاعين في رجب (1/52-53)

ابن دحية الكلبي (544 – 633 هـ = 1150 – 1236 م)

وَلَمْ يَقُمْ دَلِيلٌ مَعْلُومٌ لَا عَلَى شَهْرِهَا وَلَا عَلَى عَشْرِهَا وَلَا عَلَى عَيْنِهَا، بَلِ النُّقُولُ فِي ذَلِكَ مُنْقَطِعَةٌ مُخْتَلِفَةٌ لَيْسَ فِيهَا مَا يُقْطَعُ بِهِ،
الكتاب: زاد المعاد في هدي خير العباد (1/58)
ابن قَيِّم الجَوْزِيَّة
(691 – 751
هـ = 1292 – 1350 م)

ولا احتفال بما تضمنتهالتذكرة الحمدونية
أنه في رجب، وبإحياء المصريين ليلة السابع والعشرين منه لذلك، فإن ذلك بدعة منضمة إلى جهل.

الكتاب: السيف المسلول على من سب الرسول (1/492)

السبكي، تقي الدين (683 – 756 هـ، 1284 – 1355 م).

وأما ليلة الإسراء فلم يأت فى أرجحية العمل فيها حديث صحيح ولا ضعيف. ولذلك لم يعينها النبىصلى الله عليه وسلملأصحابه، ولا عينها أحد من الصحابة بإسناد صحيح، ولا صح إلى الآن ولا إلى أن تقوم الساعة فيها شىء، ومن قال فيها شيئا فإنما قاله من كيسه لمرجح ظهر له استأنس به، ولهذا تصادمت الأقوال فيها وتباينت، ولم يثبت الأمر فيها على شىء،
الكتاب: المواهب اللدنية بالمنح المحمدية
(2/431)
القَسْطَلَّاني (851 – 923 هـ = 1448 – 1517 م)

വഫാതായ നബി(സ)യുടെ ഖബറിന്നരികിൽ ചെന്ന് സമ്മതം ചോദിച്ചു എന്ന കള്ള കഥ….

വഫാതായ നബി(സ)യുടെ ഖബറിന്നരികിൽ ചെന്ന് സമ്മതം ചോദിക്കുകയും അതിനുള്ള മറുപടി ഖബറിങ്കൽ നിന്ന് കേൾക്കുകയും ചെയ്ത സംഭവം ഇമാം റാസി(റ) വിശതീകരിക്കുന്നു…
“തന്റെ മരണം ആസന്നമായപ്പോൾ അബൂബകർ (റ) കൂടെയുള്ളവരോട്‌ ഇങ്ങനെ പറഞ്ഞു ‘ഞാൻ മരിച്ചാൽ സംസ്കരണ പ്രക്രിയകൾ പൂർത്തിയാക്കി എന്റെ ജനാസയെ ചുമന്നു നിങ്ങൾ നബി(സ)യുടെ തിരു ഖബറുള്ള വീടിന്റെ
വാതിലിനരികിൽ ചെന്ന് ഇപ്രകാരം പറയണം.. അസ്സലാമു അലൈക യാ റസൂലല്ലാഹ്.
ഇത് അബൂബകർ(തങ്ങളോടു കൂടെ മറവു ചെയ്യാൻ) സമ്മതം
ചോതിക്കുന്നു.. അതിനു ശേഷം നിങ്ങൾക്ക് അനുമതി ലഭിക്കുകയും വാതിൽ തുറക്കപ്പെടുകയും ചെയ്‌താൽ എന്നെ നിങ്ങൾ ആ റൂമിലേക്ക്‌ പ്രവേശിപ്പിക്കുകയും അവിടെ മറവു ചെയ്യുകയും വേണം. അനുമതി ലഭിച്ചില്ലെങ്കിൽ എന്നെ പൊതു ശ്മശാനമായ ബഖീഇൽ കൊണ്ട് പോയി മറവു ചെയ്യണം. സിദ്ധീഖ് (റ) വഫാതായപ്പോൾ അനുയായികൾ അപ്രകാരം നബി(സ)യുടെ ഖബർ ശരീഫുള്ള റൂമിന്റെ വാതിലിനടുത്ത് വെച്ച് നിര്‍ദ്ദേശിക്കപ്പെട്ട വാക്യങ്ങൾ പറഞ്ഞു. അപ്പോൾ വാതിൽ തുറക്കുകയും ഉൾഭാഗത്ത്‌ നിന്ന് ഒരശരീരി കേൾക്കുകയും ചെയ്തു.”സ്നേഹിതനെ ഇഷ്ട തോഴനിലേക്ക്
പ്രവേഷിപ്പിക്കുവീൻ..ആ സ്നേഹിതനെ ലഭിക്കാൻ ആഗ്രഹമുണ്ട്..”
ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സംശയിക്കുന്നവർക്ക് അതിനുള്ള മറുപടിയാണിത്.. എന്ത് തന്നെ പറഞ്ഞാലും അംഗീകരിക്കില്ല എന്ന് വാശി പിടിക്കുന്നവർ നിഷേധിക്കാൻ പോവണ്ട.. ഇമാം റാസി(റ) ഇങ്ങനെ ഒരു മണ്ടത്തരം അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ എഴുതും എന്നാരും കരുതണ്ട…
അതിന്റെ അറബിയും ഇംഗ്ലീഷും പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി..

أخرج ابن عساكر في تاريخه قال: روي أن أبا بكر رضي الله عنه لما حضرته

الوفاة قال لمن حضره: إذا أنا مت وفرغتم من جهازي فاحملوني حتى تقفوا

بباب البيت الذي فيه قبر النبي صلى الله عليه وسلم فقفوا بالباب وقولوا:

السلام عليك يا رسول الله! هذا أبو بكر يستأذن. فإن أذن لكم بأن فتح

الباب وكان الباب مغلقا بقفل فادخلوني وادفنوني، وإن لم يفتح الباب

فأخرجوني إلى البقيع وادفنوني به، فلما وقفوا على الباب وقالوا ما ذكر

سقط القفل وانفتح الباب وإذا بهاتف يهتف من القبر: ادخلوا الحبيب إلى

الحبيب فإن الحبيب إلى الحبيب مشتاق.

وذكره الرازي في تفسيره 5 ص 378،


എന്തെങ്കിലും കാണുമ്പോഴേക്കും കോപ്പി എടുത്ത് പേസ്റ്റ് ചെയ്ത്
മെയിൽ അയച്ച് മുസ്ലിംകൾക്കിടയിൽ ശിർക്ക് പ്രചരിപ്പിക്കുക.
ഇത്തരം ഫിത്‌നക്കാരിൽ നിന്നും അള്ളാഹു നമ്മളെയും ഈ ഉമ്മത്തിനെയും അള്ളാഹു കാക്കട്ടെ. ആമീൻ…

ഇമാം റാസി തഫ്സീറിൽ എന്തൊക്കെ പറഞ്ഞു എന്നതിന്‍റെ ഇസ്ലാമികമായ വശം താഴെ വിശദീകരിക്കാം. ഇൻഷാ അല്ലാഹ്…

മുസ്ലിംകൾ എന്ന നിലക്ക് ഇമാം റാസി എന്തൊക്കെ പറഞ്ഞു എന്നത് മുഴുവൻ വിശ്വസിക്കാൻ അള്ളാഹു കല്പിക്കുന്നില്ല മറിച്ച്‌ അള്ളാഹു എന്താണോ പറഞ്ഞത്, നബി (സ) എന്താണോ വിശദീകരിച്ചത് അത് മുഴുവൻ സ്വീകരിക്കുക അതാണ്‌ ഒരു മുസ്ലിം ചെയ്യേണ്ടത്.

ഇനി ഇബ്നു അസാഖിർ പറഞ്ഞത് എന്താണെന്ന് കാണുക:

نا عبد الله بن الصقر نا الحسن بن موسى نا محمد بن عبد الله الطحان حدثني

أبو طاهر المقدسي عن عبد الجليل المزني عن حبة العرني عن علي بن أبي طالب

قال لما حضرت أبا (4) بكر الوفاة أقعدني عند رأسه وقال لي يا علي إذا أنا

مت فغسلني بالكف الذي غسلت به رسول الله (صلى الله عليه وسلم) وحنطوني

واذهبوا بي إلى البيت الذي فيه رسول الله (صلى الله عليه وسلم) فاستأذنوا

فإن رأيتم الباب قد يفتح فادخلوا بي وإلا فردوني إلى مقابر المسلمين حتى

يحكم الله بين عباده قال فغسل وكفن وكنت أول من يأذن إلى الباب فقلت يا

رسول الله هذا أبو بكر مستأذن فرأيت الباب قد تفتح وسمعت قائلا يقول

ادخلوا الحبيب إلى حبيبه فإن الحبيب إلى الحبيب مشتاق

هذا منكر وراويه أبو الطاهر موسى بن محمد بن عطاء المقدسي وعبد الجليل

مجهول والمحفوظ أن الذي غسل أبا بكر امرأته أسماء بنت عميس


തഫ്സീറുകളിൽ പല കഥകളും കെട്ടുകഥകളും വന്നിട്ടുണ്ട് അതെല്ലാം വിശ്വസിക്കേണ്ട ബാധ്യത മുസ്ലിം ഉമ്മത്തിനില്ല. മറിച്ച്‌ ഗ്രന്ഥ കർത്താക്കൾ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണോ അത് എഴുതിയിട്ടുള്ളത്, അത് സ്വഹീഹാണെങ്കിൽ നമ്മൾ വിശ്വസിക്കണം.
ഇബ്നു അസാഖിർ ഈ കഥ സ്വഹീഹാണെന്ന് പറഞ്ഞിട്ടില്ല . മറിച്ച്‌ മുൻകർ ആയ റിപ്പോർട്ട് ‌ എന്നാണു പറഞ്ഞിട്ടുള്ളത്. ഈ തരത്തിലുള്ള വാറോലയാണോ ഇസ്ലാമിലെ പ്രമാണങ്ങൾ. .?

باب قد فتح فسمعت قائلا يقول ادخلوا الحبيب إلى حبيبه فإن الحبيب إلى الحبيبمشتاق

وقال ابن عساكر هذا حديث منكر *وفي إسناده أبو الطاهر موسى بن محمد بن

عطاء المقدسي كذاب *عن عبد الجليل المري وهو مجهول

ادخلوا الحبيب إلى حبيبه فإن الحبيب إلى الحبيب مشتاق وقال بن عساكر هذا

منكر وأبو طاهر هو موسى بن محمد بن عطاء كذاب وعبد الجليل مجهول


ഈ റിപ്പോർട്ടിനെ കുറിച്ച് ഇബ്നു ഹജർ അസ്ഖ്‌ അലാനി ലിസാനുൽ മീസാനിലും ഇമാം സുയൂതി ഖ്വസായിസിലും 

പറയുന്നത് ഈ കഥയിലെ റാവികൾ മജ്ഹൂലാണ് കദ്ധാബുകളാണ് എന്നൊക്കെയാണ്. ഇതാണോ മുസ്ലിംകൾ പ്രമാണമായി സ്വീകരിക്കേണ്ടത്..?
ഹജ്ജ് ആണ്ടു നേർച്ചയാണ്‌ മക്കയിലെ കൊടിക്കുത്തു നേർച്ചയാണ്‌ എന്നൊക്കെ പെരോടിന്‍റെ മാസ്റ്റർ പീസ്‌ പൊട്ടത്തരങ്ങള്‍ആണ്. ഒരു മുഖാമുഖത്തിൽ ഒരു മുജാഹിദ് പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ മാനം കെട്ടപ്പോൾ നിങ്ങൾക്ക് വഫാത്തായ അല്ലാഹുവിനോട് ചോദിക്കാൻ ഖുറാനിൽ വല്ല തെളിവുമുണ്ടോ എന്ന കുഫിറിന്റെ ചോദ്യമാണ് പേരോട് തിരിച്ചു ചോദിച്ചത്. അങ്ങനെയുള്ള കുഫിറിന്റെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പോലും തക്ബീർ ചൊല്ലിയ ഖൌം ആണ് ഇത്തരം മുസ്ലിയാകന്മാരുടെ പിൻബലം. എന്നാലും അതൊക്കെ അതെ പടി വിഴുങ്ങി ഛര്‍ദ്ദിക്കല്ലേ എന്നെ നമുക്ക് പറയാനുള്ളൂ….
ഇബ്ന് അസാകിർ  ന്‍റെ തരീഹ്  ധിമഷ്ഖിൽ  ഉള്ളതാണ്  ഇത്.
ഇബ്നു  അസാഖിര്‍പോലും ഈ കഥ സ്വഹീഹാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച്‌ മുൻകറായ തെളിവിന്‌ കൊള്ളാത്ത റിപ്പോർട്ട് ‌ എന്നാണു പറഞ്ഞത്.

https://3.bp.blogspot.com/-Wk2S4amugU8/VwSdPNhcmhI/AAAAAAAAAuk/hdMizJfmtJ0ntHgQzsnDWHDLIgYR0ec5g/s320/2015-11-11%2B15_00_16-_____%2B_____%2B____%2B-%2B_%2B30%2B-%2B___%2B___%2B______%2B_____%2B____%2B____%2B___%2B____%2B____%2B____%2B-%2B__.jpg

https://4.bp.blogspot.com/-SRZB-D-2jBk/VwSdTCGpfbI/AAAAAAAAAus/blXk4JQmtbcFbSN4hBpDg9eXmG25Qasyw/s320/2015-11-11%2B14_56_58-_____%2B_____%2B____%2B-%2B_%2B30%2B-%2B___%2B___%2B______%2B_____%2B____%2B____%2B___%2B____%2B____%2B____%2B-%2B__.jpg

 
ഇമാം സുയുത്തിയുടെ കിതാബിലും ഇത് തന്നെ പറയുന്നു.

https://3.bp.blogspot.com/-ZF2amNf1gBo/W6t-3gnXsPI/AAAAAAAACcM/q1qthpBZt5Ad5eAHDQX9W9y6awdG-TYogCK4BGAYYCw/s400/2018-09-26%2B16_37_47-waq9670.jpg

وَأخرج الْخَطِيب فِي رُوَاة مَالك عَن عَائِشَة قَالَت لما مرض أبي أوصى أَن يُؤْتى بِهِ إِلَى قبر النَّبِي صلى الله عَلَيْهِ وَسلم ويستأذن لَهُ وَيُقَال هَذَا أَبُو بكر يدْفن عنْدك يَا رَسُول الله
فَإِن أذن لَكِن فادفنوني وَإِن لم يُؤذن لكم فاذهبوا بِي إِلَى البقيع فَآتي بِهِ إِلَى الْبَاب فَقيل هَذَا أَبُو بكر قد اشْتهى أَن يدْفن عِنْد رَسُول الله صلى الله عَلَيْهِ وَسلم وَقد أوصانا فَإِن آذن لنا دَخَلنَا وَإِن لم يُؤذن لنا انصرفنا فنودينا أَن أدخلُوا وكرامة وَسَمعنَا كلَاما وَلم نر أحدا قَالَ الْخَطِيب غَرِيب جدا
وَأخرج ابْن عَسَاكِر عَن عَليّ بن أبي طَالب قَالَ لما حضرت أَبَا بكر الْوَفَاة أقعدني عِنْد رَأسه وَقَالَ لي يَا عَليّ إِذا أَنا مت فغسلني بالكف الَّذِي غسلت بِهِ رَسُول الله صلى الله عَلَيْهِ وَسلم وحنطوني واذهبوا بِي إِلَى الْبَيْت الَّذِي فِيهِ رَسُول الله صلى الله عَلَيْهِ وَسلم فَاسْتَأْذنُوا فَإِن رَأَيْتُمْ الْبَاب قد فتح فادخلوا بِي وَإِلَّا فردوني إِلَى مَقَابِر الْمُسلمين حَتَّى يحكم الله بَين عباده قَالَ فَغسل وكفن وَكنت أول من بَادر إِلَى الْبَاب فَقلت يَا رَسُول الله هَذَا أَبُو بكر يسْتَأْذن فَرَأَيْت الْبَاب قد فتح فَسمِعت قَائِلا يَقُول ادخُلُوا الحبيب إِلَى حَبِيبه فَإِن الحبيب إِلَى الحبيب مشتاق
وَقَالَ ابْن عَسَاكِر هَذَا حَدِيث مُنكر وَفِي إِسْنَاده أَبُو الطَّاهِر مُوسَى بن مُحَمَّد بن عَطاء الْمَقْدِسِي كَذَّاب عَن عبد الْجَلِيل المري وَهُوَ مَجْهُول
الكتاب: الخصائص الكبرى  (2/492)
السُّيوطي، جلال الدين (849 – 911 هـ، 1445 – 1505 م).

 [1553] “زعبد الجليلالمدني عن حبة العرني وعنه أبو طاهر المقدسي بخبر باطل أورده بن عساكر في ترجمة أبي الصديق رضي الله عنه وفيه أن عليا قال لما حضر أبو بكر قال لي إذا مت فاذهبوا بي إلى البيت الذي فيه النبي صلى الله عليه وآله وسلم فإن رأيت الباب يفتح فادخلوني وإلا ردوني إلى مقابر المسلمين قال علي فبادرت فقلت يا رسول الله هذا أبو بكر يستأذن فرأيت الباب قد فتح وسمعت قائلا يقول ادخلوا الحبيب إلى حبيبه فإن الحبيب إلى الحبيب مشتاق وقال ابن عساكر هذا منكر وأبو طاهر هو موسى بن محمد بن عطاء كذاب وعبد الجليل مجهول.
الكتاب: لسان الميزان (3/391)
ابن حَجَر العَسْقلاني (773هـ – 852هـ، 1372م – 1448م).

 509 – عبد الْجَلِيل المري

روى أَبُو طَاهِر الْمَقْدِسِي عَنهُ عَن حَبَّة العرني عَن عَليّ بن أبي طَالب قَالَ لما حضرت أَبَا بكر الْوَفَاة قَالَ لي يَا عَليّ إِذا أَنا مت فغسلني فَذكر الْقِصَّة قَالَ ابْن عَسَاكِر هَذَا حَدِيث مُنكر وَرَاوِيه أَبُو طَاهِر مُوسَى بن مُحَمَّد بن عَطاء الْمَقْدِسِي كَذَّاب وَعبد الْجَلِيل مَجْهُول وَالْمَحْفُوظ أَن الَّذِي غسل أَبَا بكر امْرَأَته أَسمَاء بنت عُمَيْس
الكتاب: ذيل ميزان الاعتدال  (1/143)
العراقي، الحافظ أبو الفضل (725 – 806 هـ، 1325 – 1404 م)

നമസ്കാരം

നമസ്കാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തേതാണല്ലോ നമസ്കാരം. അത് ഒഴിവാക്കിയവന് ഇസ്ലാമിൽ സ്ഥാനമില്ല. ഇന്ന് നമസ്കാരത്തിന്റെ കാര്യത്തിൽ പൊതുവെ മുസ്ലിംകളിൽ ഉത്സാഹം കാണുന്നുണ്ടെങ്കിലും നമസ്കാരം ഉപേക്ഷിക്കുന്ന മുസ്ലിംകളും കുറവല്ല.

നമസ്കരിക്കുന്നവരിൽ തന്നെ പലരും തോന്നുന്ന സമയത്തും ഏർപ്പാടുകളിൽ നിന്നെല്ലാം ഒഴിഞ്ഞിരിക്കുമ്പോഴും വീട്ടിലിരുന്നുമൊക്കെയാണത് നിർവഹിക്കുന്നത്. നമസ്കാരം കൃത്യസമയത്ത് ജമാഅത്തായി നിർവഹിക്കുന്നതിന്റെ പുണ്യത്തെ ക്കുറിച്ചോ അങ്ങനെ നിർവഹിക്കാതിരുന്നാൽ സംഭവിക്കാൻ
പോകുന്ന കാലാകാല നഷ്ടത്തെക്കുറിച്ചോ പലരും അശ്രദ്ധയിലാണ്.

ഭൂമിയിലെ ചെറിയ തിരക്കുകൾക്കിടയിൽ പരലോകത്തിലേക്കുള്ള വലിയ ലാഭക്കച്ചവടങ്ങൾ അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടുപോവുന്നതിനെ ചൊല്ലിയുള്ള ഒരുണർത്തലാണ് ഈ ലഘുകൃതി. അല്ലാഹു നമ്മളിൽ നിന്ന് ഈ സൽകർമ്മം സ്വീകരിക്കുമാറാകട്ടെ.

   “വിശ്വാസികളായ എന്റെ ദാസന്മാരോട് നീ പറയുക: അവർ നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം അവർക്ക് നൽകിയ ധനത്തിൽ നിന്ന് യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവർ (നല്ല വഴിയിൽ) ചെലവഴിക്കുകയും ചെയ്തു കൊള്ളട്ടെ.” (ഖുർആൻ 14: 31)

   “തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിർവഹിക്കകയും, നാം കൊടുത്തിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.” (ഖുർആൻ 35: 29)

   “സഹനവും നമസ്കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു.” (ഖുർആൻ 2: 45)

അല്ലാഹു പറയുന്നു:

   “[…] എന്നെ ഓർമിക്കുന്നതിനായി നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക.” (ഖുർആൻ 20: 14)

   “[…] തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധ ബാധ്യതയാകുന്നു.” (ഖുർആൻ 4: 103)

   ഇസ്ലാം മനുഷ്യനോട് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം യഥാർത്ഥത്തിൽ ആരാധിക്കപ്പെടുവാൻ അർഹൻ അല്ലാഹു മാത്രമേ ഉള്ളു എന്നാണ്. സർവ്വ പ്രവാചകൻമാരുടെയും പ്രധാനപ്പെട്ട പ്രബോധന ദൗത്യ മാണിത്.  لا اله الاالله محمد رسول الله എന്ന് അംഗീകരിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കാൻ തയ്യാറാവുന്ന ഒരു മുസ്ലിം നിർബന്ധമായും നിർവഹിക്കേണ്ട ആരാധനകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് നമസ്കാരം. വിശേഷബുദ്ധിയുള്ള പ്രായപൂർത്തിയായ ഓരോ മുസ്ലിമിനും അഞ്ച് നേരത്തെ നമസ്കാരം നിർബന്ധമാകുന്നു. ആരോഗ്യമുള്ളപ്പോൾ മാത്രമല്ല, യാത്രയിലും രോഗാവസ്ഥയിലും നമസ്കാരം ഉപേക്ഷിക്കുവാൻ പാടില്ലെന്നാണ് വിശ്വാസികളോടുള്ള കർശന നിർദ്ദേശം. നമസ്കാരം സമയം നിർണയിക്കപ്പെട്ട ബാധ്യതയാക്കി കൽപ്പിക്കുകയും സമയമാകുന്നതോടെ തന്നെ അത് നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മാത്രമല്ല, നമസ്കാരം സ്ഥാപിച്ച് നിലനിർത്തുന്നവരായാണ് ഖുർആൻ വിശ്വാസികളെ പരിചയപ്പെടുത്തുന്നത്. വിശ്വാസികളുടെ പിതാവായ ഇബ്രാഹിം നബി(അ) അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് ഖുർആനിൽ ഇങ്ങനെ കാണാം:-

   “എന്റെ രക്ഷിതാവേ, എന്നെ നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) […]” (വി.ഖുർആൻ 14: 40)

തിരുനബി ഇളവ് നൽകിയിട്ടില്ലാത്ത മുഴുവൻ ആളുകളും ബാങ്ക് കേൾക്കുന്നുവെങ്കിൽ പള്ളിയിലെത്തി ജമാഅത്തിൽ പങ്കെടുക്കൽ നിർബന്ധമാണ്. എന്നാൽ പലരും അതിൽ അലംഭാവം കാണിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ ജമാഅത്ത് നമസ്കാരം ഓരോ വ്യക്തികളും നിർവഹിക്കേണ്ട നിർബന്ധ ബാധ്യതയാകുന്നു എന്നാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്.

നമസ്കാരത്തിന്റെയും അത് ജമാഅത്തായി നിർവഹിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഖുർആനും നബി(സ്വ)യും നൽകിയ നിർദ്ദേശങ്ങളാണ് താഴെ വിവരിക്കുന്നത്.

ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം നബി(സ്വ) യോട് ചോദിക്കപ്പെട്ടു. “ഏത് പ്രവർത്തനമാണ് ഏറ്റവും ശ്രേഷ്ഠമായത്?” തിരുനബി പറഞ്ഞു: “നമസ്കാരം അതിന്റെ സമയത്ത് നിർവഹിക്കലാകുന്നു.” (ബുഖാരി)

നബി(സ്വ) പറഞ്ഞു: “നിങ്ങളുടെ മക്കളോട് ഏഴാമത്തെ വയസ് മുതൽ നമസ്ക്കാരം കൊണ്ട് ഉപദേശിക്കുക. പത്താം വയസ്സിൽ നമസ്ക്കരിക്കുന്നില്ലെങ്കിൽ അവരെ ശാസിക്കുകയും ചെയ്യുക.” (ബുഖാരി )

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അതിർവരമ്പ് — ജാബിർ ( رضي الله عنه) വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “വിശ്വാസത്തിനും കുഫ്റിനും (നിഷേധത്തിനും) ഇടയിലുള്ള വ്യത്യാസമാണ് നമസ്കാരം.” (മുസ്ലിം). ഇസ്ലാമിനും കുഫ്റിനും ഇടക്കുള്ള അതിർവരമ്പാണ് നമസ്ക്കാരം, അഥവാ അത് ഉപേക്ഷിക്കുന്നത് കുഫ്റാണെന്ന് സാരം.

നമസ്കാരം അല്ലാഹുവുമായിട്ടുള്ള രഹസ്യ സംഭാഷണം — നബി(സ്വ) പറഞ്ഞു: “നിങ്ങൾ ആരെങ്കിലും നമസ്കരിക്കുകയാണെങ്കിൽ അവൻ തന്റെ രക്ഷിതാവുമായി രഹസ്യ സംഭാഷണത്തിലാകുന്നു.” (ബുഖാരി)

നമസ്കാരം ദീനിന്റെ സ്തംഭം — നബി(സ്വ) പറഞ്ഞു: “കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഇസ്ലാമാകുന്നു. അതിന്റെ സ്തംഭം നമസ്കാരവും. അതിന്റെ കടിഞ്ഞാൺ ധർമസമരവുമാണ്.” (തിർമിദി)

നമസ്കാരം പ്രകാശമാണ് — നബി(സ്വ) പറഞ്ഞു: “നമസ്കാരം പ്രകാശമാണ്.” (മുസ്ലിം)

പ്രയാസപ്പെട്ടിട്ടാണെങ്കിലും പ്രതിഫലം നേടുക — നബി(സ്വ) അരുളി: “കപട വിശ്വാസികൾക്ക് ഇശാ, സുബഹ് എന്നി രണ്ട് നമസ്കാരത്തെക്കാൾ ഭാരമേറിയ വേറൊരു നമസ്കാരവുമില്ല. എന്നാൽ അതിനുള്ള പ്രതിഫലം അവർ അറിഞ്ഞിരുന്നുവെങ്കിൽ ഇഴഞ്ഞുകൊണ്ടെങ്കിലും അവരതിന് എത്തുമായിരുന്നു.” (ബുഖാരി, മുസ്ലിം)

നമസ്ക്കാരം തിന്മയെയും നീചവൃത്തിയെയും തടയുന്നു — വിശുദ്ധ ഖുർആനിൽ പറയുന്നു:

“(നബിയേ) വേദഗ്രന്ഥത്തിൽ നിന്നും നിനക്ക് ബോധനം നൽകപ്പെട്ടത് ഓതിക്കേൾപ്പിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. തീർചയായും നമസ്കാരം നീചവൃത്തിയിൽ നിന്നും, നിഷിദ്ധ കർമ്മത്തിൽ നിന്നും തടയുന്നു. […]”
(വി. ഖുർആൻ 29:45)

നമസ്കാരം മനസിന് കരുത്ത് നൽകുന്നു — വിശുദ്ധ ഖുർആൻ പറയുന്നു:

“സഹനവും നമസ്കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക.” (വി. ഖുർആൻ 2: 45)

ജമാഅത്ത് നമസ്കാരത്തിന് ശ്രഷ്ഠത കൂടുതലുണ്ട് — നബി(സ്വ) അരുളി: “ജമാഅത്തായി നമസ്കരിക്കുന്നത് ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി ശ്രേഷ്ഠതയുള്ളതാകുന്നു.” (ബുഖാരി, മുസ്ലിം)

ജമാഅത്ത് നമസ്കാരം അന്ധതയുള്ളവർക്കുപോലും ഒഴിവില്ല — “രണ്ട് കണ്ണിനും കാഴ്ച്ചയില്ലായിരുന്ന മഹാനായ
അബ്ദുളളാഹിബ്നു ഉമ്മുമക്തൂം ( رضي الله عنه ) തനിക്ക് ജമാഅത്തിന് എത്താനുളള പ്രയാസം ഒരിക്കൽ നബി(സ്വ) യോട് ഉണർത്തുകയുണ്ടായി. തന്റെ കൈപിടിക്കാൻ ആളില്ല, പളളിയിലേക്കുളള വഴിയാണെങ്കിൽ ദുർഘടം, ക്ഷുദ്ര ജീവികളും കാണും. അത് കൊണ്ട് ജമാഅത്തിനെത്തുന്നതിൽ നിന്ന് ഒഴിവ് നൽകണമെന്ന് അപേക്ഷിച്ചു. നബി(സ്വ) ഒഴിവ് നൽകി. അദ്ദേഹം തിരിഞ്ഞ് നടക്കുമ്പോൾ നബി(സ്വ) ചോദിച്ചു: “താങ്കൾ ബാങ്ക് കേൾക്കാറുണ്ടോ?” ഉണ്ടെന്ന് മറുപടി ലഭിച്ചപ്പോൾ അവിടുന്ന് പറഞ്ഞു, “എന്നാൽ വരിക തന്നെ വേണം.” (മുസ്ലിം, അബൂദാവൂദ്)

അന്ധനായ ഒരു അനുയായിക്ക് പോലും ജമാഅത്ത് നമസ്കാരത്തിന് ഇളവ് നൽകാൻ നബി(സ്വ) തയ്യാറാവാത്തത് സംഘടിത നമസ്കാരത്തിന്റെ പ്രാധാന്യത്തെ ചൂണ്ടികാണിക്കുന്നു.

ജമാഅത്ത് നമസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള താക്കീത് — അല്ലാഹുവാണ് സത്യം, നമസ്കാരത്തിന് മുമ്പ് വിറക് കെട്ടുകൾ ശേഖരിച്ച് വെക്കണമെന്ന് ഞാൻ കരുതുന്നു. തുടർന്ന് ബാങ്ക് വിളിക്കുകയും നമസ്കാരം നിർവഹിക്കുയും ചെയ്യും. പിന്നീട് ജമാഅത്തിന് പങ്കെടുക്കാത്തവരുടെ വീടുകൾ കത്തിച്ചുകളഞ്ഞാലോ എന്നും. (അകാരണമായി ജമാഅത്ത് നമസ്കാരം ഉപേക്ഷിക്കുന്നവന് സ്വന്തം വീട്ടിൽ കഴിയാൻ അർഹതയില്ലെന്നർത്ഥം), അല്ലാഹുവാണ് സത്യം. കൊഴുത്ത ഒരു ഇറച്ചികഷ്ണമോ രണ്ട് തടിച്ച എല്ലുകളോ കിട്ടുമെന്ന് കണ്ടാൽ ഇശാ നമസ്കാരത്തിന് അവർ പങ്കെടുക്കുമായിരുന്നു. (ബുഖാരി, മുസ്ലിം )

മലക്കുകൾ പ്രാർത്ഥിക്കും — നബി(സ്വ) പറഞ്ഞു: “ഒരാൾ നമസ്കാരത്തെ പ്രതീക്ഷിച്ചിരിക്കുമ്പോഴെല്ലാം അയാൾക്ക് നമസ്കാരത്തിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. മലക്കുകൾ അദ്ദേഹത്തിന് വേണ്ടി ഇപ്രകാരം ദുആ ചെയ്തതുകൊണ്ടിരിക്കും. “അല്ലാഹുവേ ഇവന് പൊറുത്തുകൊടുക്കേണമേ, ഇവനോട് കരുണ കാട്ടേണമേ.” (നമസ്കാരം നിർവഹിച്ച ശേഷവും) അതേ സ്ഥലത്ത് തന്നെ വുളുവോടെ ഇരിക്കുമ്പോഴെല്ലാം മലക്കുകൾ ഈ ദുആ ചെയ്തു കൊണ്ടിരിക്കുന്നതാണ്.” (ബുഖാരി).

പാപങ്ങൾ പൊറുക്കപ്പെടും — നബി(സ്വ) പറയുകയുണ്ടായി, “ആരെങ്കിലും നമസ്കാരത്തിന് വുളു ചെയ്യുന്നതു പോലെ പരിപൂർണമായി വുളു ചെയ്ത് നമസ്കാര സ്ഥലത്തേക്ക് നടന്ന് പുറപ്പെടുകയും നിർബന്ധ നമസ്കാരം ജമാഅത്തായി പള്ളിയിൽ വെച്ച് നമസ്കരിക്കുകയും ചെയ്യുകയാണെങ്കിൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.” (മുസ്ലിം)

നബി(സ്വ) പറയുന്നു: “നിങ്ങളിൽ ഒരുവന്റെ വീടിന് മുമ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിൽ അഞ്ചുനേരവും കുളിക്കുകയാണെങ്കിൽ അയാളിൽ അഴുക്കുകൾ വല്ലതും അവശേഷിച്ചിരിക്കുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം?” അവർ പറഞ്ഞു: “അയാളിൽ യാതൊരു അഴുക്കും ബാക്കിയാകില്ല.” അവിടുന്ന് അരുളി, “അതാണ് അഞ്ച് നേരങ്ങളിലെ നമസ്കാരത്തിന്റെ ഉദാഹരണം. മുഴുവൻ പാപങ്ങളും അതുവഴി അല്ലാഹു നീക്കിത്തരുന്നു.” (ബുഖാരി, മുസ്ലിം)

സ്വർഗത്തിൽ ഉന്നത സ്ഥാനം ലഭിക്കും — നബി(സ്വ) അരുളി: “ആരെങ്കിലും രാവിലെയും വൈകുന്നേരവും പള്ളിയിലേക്ക് പോവുകയാണെങ്കിൽ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം അവന് സ്വർഗത്തിൽ അതിഥികൾക്ക് ഒരുക്കിക്കൊടുക്കുന്നതുപോലെയുള്ള ഉന്നത സ്ഥാനം ഒരുക്കിക്കൊടുക്കുന്നതാണ്.” (ബുഖാരി, മുസ്ലിം)

ഓരോ കാലടിക്കും പാപം പൊറുക്കുകയും പദവി ഉയർത്തുകയും ചെയ്യും — നബി(സ്വ) പറയുകയുണ്ടായി: “ആരെങ്കിലും സ്വന്തം വീട്ടിൽ നിന്ന് ശുദ്ധി വരുത്തിക്കൊണ്ട് അല്ലാഹു നിർബന്ധമാക്കിയ ഏതെങ്കിലും ഫർള് നമസ്കാരം നിർവഹിക്കുവാൻ പള്ളിയിലേക്ക് പുറപ്പെട്ടാൽ ഒരു കാലടിക്ക് പാപങ്ങൾ പൊറുക്കപ്പെടുകയും അടുത്ത കാലടിക്ക് അവന്റെ പദവി ഉയർത്തുകയും ചെയ്യുന്നതാണ്.” (മുസ്ലിം)

നേരത്തെ പുറപ്പെടുന്നവന് കൂടുതൽ പ്രതിഫലം — നബി(സ്വ) പറഞ്ഞു: “ബാങ്കിനും ഒന്നാമത്തെ സ്വഫ്ഫിനുമുള്ള പ്രതിഫലം ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അത് നറുക്കിലൂടെയല്ലാതെ ലഭിക്കുകയില്ലായെങ്കിൽ നറുക്കിടാൻ അവർ തയ്യാറാകും. അതുപോലെ നമസ്കാരത്തിന് നേരത്തെ എത്തിച്ചേരുന്നതിനുള്ള പ്രതിഫലം അറിയുകയാണെങ്കിൽ അവരതിന് മത്സരിക്കുകയും ചെയ്യുമായിരുന്നു.
ഇശാ, സുബഹ് എന്നീ നമസ്കാരത്തിനുള്ള പ്രതിഫലം മനസിലാക്കിയിരുന്നുവെങ്കിൽ അത് കരസ്ഥമാക്കുവാൻ
വേണ്ടി മുട്ടിൽ ഇഴഞ്ഞുകൊണ്ടെങ്കിലും അവരെത്തുമായിരുന്നു.” (ബുഖാരി,മുസ്ലിം )

നമസ്കാരം പ്രതീക്ഷിച്ചിരിക്കുന്നവൻ നമസ്ക്കാരത്തിലാണ് — നബി(സ്വ) പറഞ്ഞിരിക്കുന്നു: “തന്റെ കുടുംബത്തിലേക്ക് മടങ്ങുവാൻ ആഗ്രഹമുണ്ടായിട്ടും നമസ്കാരം പ്രതിക്ഷിച്ചിരിക്കുന്നവൻ നമസ്കരിച്ചുകൊണ്ടിരിക്കുന്നവനെ പോലെ (പ്രതിഫലാർഹനാണ്).” (ബുഖാരി, മുസ്ലിം)

ജമാഅത്ത് നമസ്കാരത്തിൽ ഹാജരായി ‘ആമീൻ’ പറയുന്നതിന്റെ മഹത്വം — നബി(സ്വ) അരുളി: “(നമസ്കാരത്തിന്റെ ഫാത്വിഹയിൽ) ഇമാമിനൊപ്പം ആരെങ്കിലും ആമീൻ പറയുകയാണെങ്കിൽ മലക്കുകൾ ആകാശത്ത് നിന്ന് ആമീൻ പറയുന്നതാണ്. മലക്കുകളുടെ ആമീനിനോട് യോജിക്കുകയാണെങ്കിൽ അവന്റെ
മുൻകഴിഞ്ഞ (ചെറു) പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.” (ബുഖാരി)

അല്ലാഹുവിന്റെ സംരക്ഷണത്തിൽ — നബി(സ്വ) അരുളി: “ആരെങ്കിലും സുബഹ് നമസ്കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അവന്റെ സംരക്ഷണം ലഭിക്കുവാൻ അല്ലാഹു പിന്നെ നിങ്ങളോട് ഒന്നും ആവശ്യപ്പെടുന്നില്ല.” (മുസ്ലിം)

പരലോകത്ത് സമ്പൂർണ്ണ പ്രകാശം — നബി(സ്വ) അരുളി: “പളളിയിലേക്ക് ഇരുട്ടിൽ പോകുന്നവർക്ക് പരലോകത്ത് സമ്പൂർണ്ണ പ്രകാശം കൊണ്ട് സന്തോഷവാർത്ത അറിയിക്കുക.” (അബൂദാവൂദ്, തിർമിദി)
അഥവാ ഇരുട്ടാണെങ്കിലും പള്ളിയിൽ ജമാഅത്തിന് എത്തുന്നതാണ് പുണ്യം.

സ്വർഗം നേടാൻ — നബി(സ്വ) പറഞ്ഞു: “നമസ്കാരത്തെ നിർബന്ധ ബാദ്ധ്യതയായി കാണുന്നവ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.” (അബൂദാവൂദ്, തിർമിദി)

നബി(സ്വ) അരുളി: “ആരെങ്കിലും ബറദയിനി (അസറും സുബ്ഹിയും) നമസ്കരിച്ചാൽ അവന് സ്വർഗമുണ്ട്.” (ബുഖാരി, മുസ്ലിം)
മറ്റു നമസ്കാരങ്ങളെപ്പോലെ തന്നെ ഇവ രണ്ടിന്റെ കാര്യത്തിലും സമയനിഷ്ഠ പാലിക്കണമെന്നർത്ഥം.

നരകത്തിൽ നിന്നും സംരക്ഷണം — നബി(സ്വ) പറഞ്ഞു: “സൂര്യൻ ഉദിക്കുന്നതിന് മുമ്പും സൂര്യൻ അസ്തമിക്കുന്നതിന് മുമ്പും ആരെങ്കിലും നമസ്കരിക്കുകയാണെങ്കിൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അതായത് സുബഹ്, അസറും. (മുസ്ലിം)

ഹൃദയങ്ങളിൽ മുദ്രവെക്കാതിരിക്കാൻ —

“സത്യവിശ്വാസികളേ, വെളളിയാഴ്ച്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം, നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ.” (വി. ഖുർആൻ 62: 9)

“ജുമുഅകളിൽ പങ്കെടുക്കാതിരിക്കുന്ന സ്വഭാവം ജനങ്ങൾ അവസാനിപ്പിക്കട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളിൽ അല്ലാഹു സീൽ വെക്കുകയും പിന്നീട് അവർ അശ്രദ്ധരായ ജനങ്ങളിൽ പെട്ടുപോവുകയും ചെയ്യുന്നതാണ്.” (മുസ്ലിം)

രോഗിയുടെ നമസ്കാരം.

   സാധിക്കുന്നവർ നിന്ന് കൊണ്ടാണ് നമസ്കരിക്കേണ്ടത്. നിൽക്കാൻ കഴിയാത്തവിധം ക്ഷീണമോ രോഗമോ പിടിപ്പെട്ടാൽ ഇരിക്കാൻ കഴിയുമെങ്കിൽ ഇരുന്നും. അതിന് കഴിയില്ലെങ്കിൽ കിടന്നും നമസ്കരിക്കണം.

ഇംറാനുബുന് ഹുസൈൻ (رضي الله عنه) നിവേദനം: “നബി(സ്വ) പറയുകയുണ്ടായി. “നീ നിന്ന് കൊണ്ട് നമസ്കരിക്കുക. അതിന് കഴിയില്ലെങ്കിൽ ഇരുന്നുകൊണ്ട് അതിന് കഴിയില്ലെങ്കിൽ കിടന്ന് കൊണ്ട്. (ബുഖാരി)

സ്വർഗത്തിലേക്കുള്ള പാതയിൽ നബി(സ്വ) പറയുകയുണ്ടായി — “തഖ് വയുള്ളവരുടെ വീടാണ് പള്ളി, ആരുടെയെങ്കിലും വീട് പള്ളിയാണെങ്കിൽ അല്ലാഹു അവനെ ആത്മാവ് കൊണ്ടും കാരുണ്യം കൊണ്ടും ഏറ്റെടുത്തിരിക്കുന്നു. അതുപോലെ അല്ലാഹുവിന്റെ തൃപ്തിയുടെ ഗേഹമായ സ്വർഗത്തിലേക്കുള്ള പാത മുറിച്ചുകടക്കുകയും ചെയ്യുന്നതാണ്.”

നമസ്കാരത്തിന്റെ സമ്പൂർണതയ്ക്ക് അത്യധികം ശ്രെദ്ധയോടെയും അവധാനതയോടെയു നിർവഹിക്കേണ്ടതാണ് നമസ്കാരം — നബി(സ്വ) പറഞ്ഞു: “ആളുകൾ നമസ്കാരത്തിനിടയിൽ മുകളിലേക്ക് നോക്കുന്ന സമ്പ്രദായം മതിയാക്കുക തന്നെവേണം. അല്ലെങ്കിൽ ആ കണ്ണ് അവരിലേക്ക് മടങ്ങുകയില്ല.” (മുസ്ലിം)

നമസ്കാര സമയത്ത് മുകളിലേക്ക് നോക്കുന്നത് നിഷിദ്ധമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ് — ചിലയാളുകൾ നമസ്ക്കാര സമയത്ത് വസ്ത്രം കയറ്റി വയ്ക്കുകയും മറ്റു സമയങ്ങളിൽ നെരിയാണിക്ക് താഴെ വലിച്ചിഴക്കുകയും ചെയ്യുന്നത് കാണാം. എന്നാൽ നബി(സ്വ)യുടെ ഈ കല്പന എല്ലാ സമയത്തേക്കും ബാധകമാണെന്ന് ഓർക്കുക.
“നെരിയാണിയും കഴിഞ്ഞ് താഴ്ന്നിട്ടുളള വസ്ത്രത്തിന്റെ ഭാഗം നരകത്തിലാണ്.” (ബുഖാരി)

“മൂന്ന് കൂട്ടർ അല്ലാഹു അന്ത്യനാളിൽ അവരെ നോക്കുകയോ അവരെ ശുദ്ധമാക്കുകയോ ഇല്ല. അവർക്ക് വേദനിക്കുന്ന ശിക്ഷയുണ്ട്. ഈ വചനം നബി(സ്വ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു. അബൂദർ (رضي الله عنه) ചോദിച്ചു: “അവർ ആശയറ്റവരും നഷ്ട്ടകാരികളും തന്നെ. എന്നാൽ അവർ ആരാണ് റസൂലെ?” അവിടുന്ന് പറഞ്ഞു, “വസ്ത്രം താഴ്ത്തി ഉടുക്കുന്നവൻ, നൽകിയ ദാനധർമങ്ങൾ എടുത്തുപറയുന്നവൻ, കളള സത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവൻ.” (മുസ്ലിം)

അനസ് ( رضي الله عنه ) ഉദ്ധരിക്കുന്നു: നബി(സ്വ) നമസ്കാരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് പറയുമായിരുന്നു. “അണികൾ ചേർത്ത് നേരെ നിൽക്കുക.” (ബുഖാരി, മുസ്ലിം)

“നിങ്ങൾ അണികൾ നേരെയാക്കുക, അത് നമസ്കാരത്തിന്റെ പൂർണതയുടെ ഭാഗമാണ്.” (ബുഖാരി, മുസ്ലിം)

അണികളിൽ വിടവും വളവുമില്ലാതെ നിൽക്കുന്ന കാര്യം രണ്ടും മൂന്നും തവണ പറയുമായിരുന്നു. നബി(സ്വ) ഒരിക്കൽ ഞങ്ങളുടെ അടുത്ത് നിന്ന് പറഞ്ഞു. “മലക്കുകൾ റബ്ബിന്റെ മുമ്പിൽ അണിനിൽക്കുന്ന പോലെ നിങ്ങൾക്ക് നിന്നുകൂടെ?” ഞങ്ങൾ ചോദിച്ചു, “മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങിനെയാണ് നിൽക്കുക?” നബി(സ്വ) പറഞ്ഞു. “അവർ അകലം കുറച്ച് വിടവ് നികത്തി നിൽക്കും.” (മുസ്ലിം)

ഇമാമിന്റെ പിറകിൽ നിൽക്കുന്നവർ രണ്ട് വശത്തേക്കും തുല്യമായ നിലയിൽ നിൽക്കണം, ഒരു വശത്ത് കൂടുതൽ പേരും മറുവശത്ത് കുറച്ചുമാകുന്ന സ്ഥിതി വരരുത്.

അനസ് (رضي الله عنه) പറഞ്ഞു: ഒരിക്കൽ നബി(സ്വ) ഞങ്ങൾക്ക് ഇമാമായി നമസ്കരിച്ച ശേഷം തിരിഞ്ഞ്നിന്നുകൊണ്ട് പറഞ്ഞു, “ജനങ്ങളേ ഞാൻ നിങ്ങളുടെ ഇമാമാണ് സുജൂദിലോ, റുക്കൂഇലോ, നിർത്തത്തിലോ നമസ്കാരം അവസാനിപ്പിക്കുന്നതിലോ നിങ്ങൾ എന്നെ മുൻകടക്കരുത്.” (മുസ്ലിം)

അബൂഹുറയ്റ (رضي الله عنه) നിവേദനം: “ഇമാമിന് മുമ്പ് തല ഉയർത്തുന്നവനെ കഴുതക്കോലത്തിലാക്കുന്നത് അവൻ ഭയപ്പെടുന്നില്ലെ.” (മുസ്ലിം)

നബി(സ്വ) പറഞ്ഞു: “നീ സുജൂദ് ചെയ്യുമ്പോൾ കൈപ്പത്തി നിലത്ത് വെക്കുക. കൈമുട്ട് ഉയർത്തിപ്പിടിക്കുക.” (മുസ്ലിം)

കൈമുട്ടുകൾ നിലത്ത് പരത്തിവെച്ച് സുജൂദ് ചെയ്യുന്ന സമ്പ്രദായം നബി(സ്വ)യോ സഹാബാക്കളോ സ്വീകരിച്ചിട്ടില്ല. അത് സുജൂദിന്റെ പൂർണതക്ക് ഭംഗം വരുത്തുന്നതാണ്. യഥാർത്ഥ സുജൂദിന്റെ രീതി നബി(സ്വ) വിവരിച്ചതാണ് മേൽ ഹദീസിൽ നാം വായിച്ചത്. അപ്പോൾ അതിന് വിപരീതമായി സുജൂദ് ചെയ്യുന്നത് നബി ചര്യക്ക് വിരുദ്ധമാകുമെന്ന് തീർച്ച.

നമസ്കാരത്തിന്റെ മഹത്വത്തിനും സമ്പൂർണതക്കും നിരക്കാത്ത അച്ചടക്ക രാഹിത്യങ്ങളെക്കുറിച്ചാണ് മേൽ ഉദ്ദരിച്ച നബി വചനങ്ങൾ വിവരിക്കുന്നത്. അതിനാൽ നാം ശ്രദ്ധിക്കുക. നിസാരമായി അവഗണിച്ച് തള്ളുന്ന മഹാ അബദ്ധങ്ങളിൽ നിന്ന് രക്ഷപ്പെടുക.

നമസ്കാരത്തിലിതുവരെ ചിട്ടയില്ലായിരുന്നുവെങ്കിൽ ചിട്ടയിൽ തുടങ്ങുക. മരണം വരെ അഞ്ച് നേരം പളളിയിൽ പോയി ജമാഅത്തായി നമസ്കരിക്കുവാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ.

“അന്നത്തെ ദിവസം (കർമങ്ങൾ) തൂക്കി കണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോൾ ആരുടെ തുലാസുകൾ ഘനം തൂങ്ങിയോ അവരാണ് വിജയികൾ. ആരുടെ തുലാസുകൾ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവർ. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവർ അന്യായം കൈക്കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്.” (വി. ഖുർആൻ 7: 8,9)

“ഒരു ഉറ്റ ബന്ധുവും മറ്റൊരു ഉറ്റ ബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. അവർക്ക് അന്യോന്യം കാണിക്കപ്പെടും, തന്റെ മക്കളെയും ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നൽകിയിരുന്ന തന്റെ ബന്ധുക്കളെയും ഭൂമിയിൽ ഉള്ള മുഴുവൻ ആളുകളെയും പ്രായശ്ചിത്തമായി നൽകിക്കൊണ്ട് ആ ദിവസത്തെ ശിക്ഷയിൽ നിന്ന് മോചനം തേടുകയും എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ എന്ന് കുറ്റവാളി ആഗ്രഹിക്കും. സംശയം വേണ്ട തീർച്ചയായും അത് ആളികത്തുന്ന നരകമാകുന്നു.” (വി. ഖുർആൻ 70: 10, 16)

അവ്വാബീൻ നമസ്കാരം

പി. എൻ അബ്ദുർറഹ്മാൻ

ചോദ്യം: മഗ്‌രിബ് നമസ്കാരശേഷം ആറു റകഅത്ത് അവ്വാബീൻ നമസ്കാരം അവക്കിടയിൽ ഒന്നും സംസാരിക്കാതെ നിർവഹിച്ചാൽ പന്ത്രണ്ട് വർഷം ഇബാദത്തെടുത്ത പുണ്യം കിട്ടും എന്ന ഒരു മെസ്സേജ് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നു. അതിന്റെ വസ്തുത ഒന്ന് പറഞ്ഞുതരുമോ?

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അബൂ ഹുറൈറ (റ) വിൽ നിന്നുമെന്നോണമാണ് അങ്ങനെയുള്ള ഒരു ഹദീസ് ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്. അങ്ങേയറ്റം ദുർബലമായ സനദിലൂടെ വന്ന ഒരു റിപ്പോർട്ട് ആണത്. ഇമാം ഇബ്നു മാജ (റ), തിർമിദി (റ), അബൂ യഅല (റ) തുടങ്ങിയവർ അത് റിപ്പോർട് ചെയ്തിട്ടുണ്ട്.

ആ റിപ്പോർട് ഇപ്രകാരമാണ് :

 عن أبي هريرة رضي الله عنه ، أن النبي صلى الله عليه وسلم قال : ( مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ عُدِلْنَ لَهُ بِعِبَادَةِ ثِنْتَيْ عَشْرَةَ سَنَةً ) رواه الترمذي في ” جامعه ” (435) ، وابن ماجه في ” السنن ” (1167) ، وأبو يعلى في ” المسند ” (10/413)

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: “ആരെങ്കിലും മഗ്‌രിബ് നമസ്കാരാനന്തരം ആറ് റകഅത്തുകൾ നമസ്കരിക്കുകയും അവക്കിടയിൽ മോശമായ കാര്യങ്ങളൊന്നും തന്നെ സംസാരിക്കാതിരിക്കുകയും ചെയ്‌താൽ അത് പന്ത്രണ്ട് വർഷം ഇബാദത്തെടുത്തതിന് തുല്യമായി ഗണിക്കപ്പെടും.”

എന്നാൽ ആ റിപ്പോർട്ടുകളെല്ലാം തന്നെ വന്നത് ഉമർ ബ്ൻ അബീ ഖസ്അം എന്ന വ്യക്തിയിലൂടെയാണ്. അദ്ദേഹം മുഹദ്ദിസീങ്ങളുടെ അഭിപ്രായപ്രകാരം അങ്ങേയറ്റം ദുർബലനും അസ്വീകാര്യനുമാണ്.

ഈ ഹദീസ് റിപ്പോർട് ചെയ്ത ഇമാം തിർമിദി തന്നെ ഈ ഹദീസ് ഉദ്ദരിച്ച ശേഷം പറയുന്നത് നോക്കൂ:

حديث أبي هريرة حديث غريب لا نعرفه إلا من حديث زيد بن الحباب ، عن عمر بن أبي خثعم . وسمعت محمد بن إسماعيل – يعني الإمام البخاري – يقول : عمر بن عبد الله بن أبي خثعم منكر الحديث ، وضعفه جدا ” انتهى. 

“അബൂ ഹുറൈറ (റ) വിൽ ഉദ്ദരിക്കപ്പെടുന്നതായുള്ള (അവ്വാബീൻ നമസ്കാരത്തിന്റെ) ഹദീസ് അങ്ങേയറ്റം അപരിചിതമായ ഒരു ഹദീസാണ്. ഉമർ ബ്ൻ അബീ ഖസ്അം എന്ന വ്യക്തിയിൽ നിന്നും സൈദുൽ ഹിബാബ് എന്ന വ്യക്തി ഉദ്ധരിച്ചതായല്ലാതെ മറ്റൊരു വഴിയിലൂടെയും അത് റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. മുഹമ്മദ് ബിൻ ഇസ്‌മാഈൽ അഥവാ ഇമാം ബുഖാരി ഉമർ ബ്ൻ അബീ ഖസ്അമിന്റെ ഹദീസ് അസ്വീകാര്യമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അയാളെ വളരെയധികം ളഈഫ് ആയാണ് അദ്ദേഹം കണക്കാക്കിയിരുന്നത്”.

ഇമാം അബൂ സുർഅ റാസി (റ) പറയുന്നു:

” واهي الحديث ، حدث عن يحيى بن أبي كثير ثلاثة أحاديث ، لو كانت في خمسمائة حديث لأفسدتها ” انتهى من “


“ഹദീസുകളുടെ വിഷയത്തിൽ അയാൾ അസ്വീകാര്യനാണ്. യഹ്‌യ ബിൻ അബീ കസീറിൽ നിന്ന് കേവലം മൂന്നു ഹദീസുകളേ അയാൾ റിപ്പോർട് ചെയ്തിട്ടുള്ളൂ. ഇനി അഞ്ഞൂറോളം ഹദീസുകൾ അയാൾ ഉദ്ധരിച്ചിരുന്നുവെങ്കിലും ഞാൻ അവയെ അസ്വീകാര്യമായി കാണുമായിരുന്നു”.

 [ الضعفاء لأبي زرعة في أجوبته على أسئلة البرذعي ” (2/543) .]

ഇമാം ഇബ്നു ഹിബ്ബാൻ (റ) ഒന്നുകൂടി ഗൗരവമുള്ള നിരൂപണമാണ് അയാളെക്കുറിച്ച് നടത്തിയത്:

” كان ممن يروي الأشياء الموضوعات عن ثقات أئمة ، لا يحل ذكره في الكتب إلا على سبيل القدح فيه ، ولا كتابة حديثه إلا على جهة التعجب ” انتهى من ” المجروحين ” (2/83).

“അയാൾ വിശ്വസ്തരായ ഇമാമീങ്ങളുടെ പേരിൽ ഇല്ലാത്ത ഹദീസുകൾ കെട്ടിയുണ്ടാക്കുന്ന വ്യക്തിയാണ്. വിമർശന  വിധേയമായല്ലാതെ അയാളുടെ പേര് പോലും കിതാബിൽ ഉദ്ധരിക്കാനോ, കാര്യങ്ങളെ വ്യക്തമാക്കികൊടുക്കാൻ വേണ്ടി നിരൂപണമെന്ന നിലയ്ക്കല്ലാതെ അയാൾ റിപ്പോർട്ട് ചെയ്ത ഹദീസുകൾ ഉദ്ദരിക്കാനോ പാടില്ല”. [المجروحين :2/83].

അതുകൊണ്ടുതന്നെ മേല്പറഞ്ഞ ഹദീസ് അങ്ങേയറ്റം ദുർബലവും തെളിവിന് കൊള്ളാത്തതുമാണ്. മാത്രമല്ല സ്വഹീഹായ അനേകം ഹദീസുകളിൽ അവ്വാബീൻ നമസ്കാരമെന്നാൽ സൂര്യൻ ഉദിച്ചുയർന്ന ശേഷം ളുഹറിനു മുൻപായി  ‘ളുഹാ’ സമയത്ത് നമസ്കരിക്കുന്ന ‘ളുഹാ നമസ്കാര’ ത്തിനാണ് പറയുക എന്ന് വന്നിട്ടുമുണ്ട്.

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

عَنْ زَيْدِ بْنِ أَرْقَمَ قَالَ خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى أَهْلِ قُبَاءَ وَهُمْ يُصَلُّونَ فَقَالَ : ” صَلاةُ الأَوَّابِينَ إِذَا رَمِضَتْ الْفِصَالُ . ” رواه مسلم 1238

സൈദ് ബിൻ അർഖം (റ) നിവേദനം: നബി (സ) ഖുബായിലുള്ളവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ നമസ്കാരത്തിലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) മണൽ ചൂടുപിടിക്കുമ്പോഴാണ് ” – [സ്വഹീഹ് മുസ്‌ലിം: 1238].

അതായത് സൂര്യൻ ഉദിച്ചുയർന്നു മണൽ ചൂടാക്കാൻ തുടങ്ങിയാൽ എന്നർത്ഥം. അതാണല്ലോ ളുഹാ നമസ്കാരത്തിന്റെ സമയം. മാത്രമല്ല ഇമാം അഹ്മദ് ഈ ഹദീസിന്റെ പൂർണ രൂപം ഉദ്ധരിച്ചിട്ടുണ്ട്. അതിൽ:

أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَى عَلَى مَسْجِدِ قُبَاءَ أَوْ دَخَلَ مَسْجِدَ قُبَاءَ بَعْدَمَا أَشْرَقَتْ الشَّمْسُ فَإِذَا هُمْ يُصَلُّونَ فَقَالَ إِنَّ صَلاةَ الأَوَّابِينَ كَانُوا يُصَلُّونَهَا إِذَا رَمِضَتْ الْفِصَالُ . ” 

സൂര്യോദയത്തിനു ശേഷം നബി (സ) ഖുബാ പള്ളിയിലേക്ക് വരുകയോ അവിടെ പ്രവേശിക്കുകയോ ചെയ്തു. അപ്പോൾ അവർ നമസ്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: “അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) അവർ മണൽ ചൂടുപിടിച്ചാലായിരുന്നു നിർവഹിച്ചിരുന്നത്”.

അതായത് സൂര്യൻ അൽപം ഉദിച്ചുയർന്ന ശേഷം എന്നർത്ഥം.

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:

أَنَّ زَيْدَ بْنَ أَرْقَمَ رَأَى قَوْمًا يُصَلُّونَ مِنْ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاةَ فِي غَيْرِ هَذِهِ السَّاعَةِ أَفْضَلُ ، إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ صَلاةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ . ” صحيح مسلم 1237

“ഒരു കൂട്ടം ആളുകൾ ളുഹാ നമസ്കാരം  നിർവഹിക്കുന്നത് കണ്ടപ്പോൾ സൈദ് ബ്ൻ അർഖം (റ) ഇപ്രകാരം പറഞ്ഞു: അവർക്കറിയില്ലേ ഈ സമയത്തേക്കാൾ കൂടുതൽ ശ്രേഷ്ഠം (അല്പം കൂടി വെയിലുദിച്ചാൽ) ആണെന്ന്. റസൂൽ (സ) ഇപ്രകാരം പറഞ്ഞു: “മണൽ ചൂടുപിടിക്കുമ്പോഴാണ് അവ്വാബീങ്ങളുടെ നമസ്കാരം” – [സ്വഹീഹ്‌ മുസ്‌ലിം : 1237]

അഥവാ സൂര്യൻ ഉദിച്ച് അല്പം ഉയർന്നാൽത്തന്നെ ളുഹാ നമസ്കാരത്തിന്റെ സമയം ആരംഭിക്കുമെങ്കിലും, ഒന്നുകൂടി വെയിൽ  തറച്ച് മണൽ ചൂടാകാനെടുക്കുന്ന സമയം പിന്നിട്ടാലാണ് ളുഹാ നമസ്കാരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്നതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത് എന്ന് ഇമാം നവവി തന്റെ ശറഹ് മുസ്‌ലിമിൽ വിശദീകരിക്കുന്നത് കാണാം.

അതുകൊണ്ടു നന്നായി വെയിൽ തറച്ച ശേഷം ളുഹാ നമസ്കാരം നിർവഹിക്കുന്നതിനാണ്  (صلاة الأوابين) അവ്വാബീങ്ങളുടെ നമസ്കാരം അഥവാ തങ്ങളുടെ റബ്ബിലേക്ക് ഖേദിച്ച് മടങ്ങുന്നവരുടെ നമസ്കാരം എന്ന് പറയുന്നത്.

മഗ്‌രിബിന്റെയും  ഇശാഇന്റെയും ഇടയിൽ പ്രത്യേകമായ അവ്വാബീൻ നമസ്കാരം ഇല്ലാ എന്ന് ഇതിൽ നിന്നു വ്യക്തമായല്ലോ. എന്നാൽ മഗ്‌രിബിന്റെയും ഇശാഇന്റെയും ഇടയിൽ സുന്നത്ത് നമസ്കാരങ്ങളേ ഇല്ലാ എന്ന് ഇതർത്ഥമാക്കുന്നില്ല. നിരുപാധികം എത്രയും സുന്നത്ത് നമസ്കാരം (النوافل المطلقة) നിർവഹിക്കാവുന്ന  സമയമാണത്.

ഹുദൈഫ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

حذيفة بن اليمان رضي الله عنه ، وفيه : ( فَأَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَصَلَّيْتُ مَعَهُ الْمَغْرِبَ، فَصَلَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى الْعِشَاءِ ) رواه أحمد في ” المسند ” (38/353) ، والترمذي (3781) 

ഹുദൈഫ (റ) നിവേദനം: “ഞാൻ നബി (സ) യുടെ അരികിൽ ചെന്നു. അദ്ദേഹത്തോടൊപ്പം മഗ്‌രിബ് നമസ്കരിച്ചു. ശേഷം നബി (സ) ഇശാ നമസ്‌കാരം വരെ നമസ്കരിച്ചുകൊണ്ടിരുന്നു.”

ഇമാം അഹ്മദും തിർമിദിയും  ഉദ്ദരിക്കുകയും ശൈഖ് അൽബാനി (റ) സ്വഹീഹാണ് എന്ന് രേഖപ്പെടുത്തുകയും ചെയ്ത ഹദീസാണിത്. അഥവാ ഒരാൾക്ക് ഇശാ മഗ്‌രിബിനിടക്ക് എത്രയും സുന്നത്ത് നമസ്കരിക്കാം. എന്നാൽ അതിന് പ്രത്യേക പേരോ, പ്രത്യേക എണ്ണമോ, പ്രത്യേക പുണ്യമോ കല്പിക്കണമെങ്കിൽ അതിന് പ്രമാണം വേണം. അതുകൊണ്ടുതന്നെ മഗ്‌രിബ് നമസ്കാരാനന്തരം അവ്വാബീൻ നമസ്കാരം എന്ന പേരിൽ പന്ത്രണ്ട് വർഷത്തെ പ്രതിഫലം ലഭിക്കുന്ന  6 റകഅത്ത് നമസ്കാരം പ്രമാണങ്ങളാൽ സ്ഥിരപ്പെട്ടിട്ടില്ല. അത് നിർവഹിക്കാനും പാടില്ല. അവ്വാബീൻ നമസ്കാരമാകട്ടെ ളുഹാ നമസ്കാരം അതിന്റെ ഏറ്റവും ശ്രേഷ്ഠമായ സമയത്ത് നിർവഹിക്കുന്നതിന് പറയുന്ന പേരുമാണ് എന്ന് പ്രമാണങ്ങളിൽ നിന്നു മനസ്സിലാക്കാം . അതുകൊണ്ട് മേൽസൂചിപ്പിച്ച മെസ്സേജ് പ്രചരിപ്പിക്കരുത്. അതെന്നല്ല, കൃത്യമായ മേൽവിലാസമോ പ്രമാണമോ ഇല്ലാത്ത ഒരു മെസ്സേജുകളും ദീനിന്റെ പേരിൽ പ്രചരിപ്പിക്കരുത്.. ശ്രദ്ധിക്കുക …. അല്ലാഹു അനുഗ്രഹിക്കട്ടെ .. 

കൂട്ടുകെട്ടിലെ മര്യാദകൾ

മുഹമ്മദ് ശമീർ മദീനി

പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവരാണ് മനുഷ്യര്‍. എത്ര വലിയവനും ആരുടേയും സഹായമാവശ്യമില്ലാതെ ഒറ്റയാനായി കഴിയുക സാധ്യമല്ല. അടിസ്ഥാനാവശ്യങ്ങളായ ആഹാരത്തിന്‍റേയും വസ്ത്രത്തിന്‍റേയും പാര്‍പ്പിടത്തിന്‍റേയും കാര്യമെടുക്കുക. നാം കാണുകയോ അറിയുകയോ പോലും ചെയ്യാത്ത നൂറുകണക്കിനാളുകളുടെ അധ്വാനവും സഹകരണവും അതിന്‍റെ പിന്നിലുണ്ടെന്ന യാഥാര്‍ഥ്യം ആര്‍ക്കാണ് നിഷേധിക്കാനാവുക?

മനുഷ്യന്‍മാരില്‍ നിന്ന് അകന്ന് ഏകാന്തവാസം നയിക്കുന്നതിനെ ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. നബി(ﷺ)പറഞ്ഞു: “ജനങ്ങളുമായി ഇടപഴകുകയും അവരുടെ ശല്യങ്ങള്‍ സഹിക്കുകയും ചെയ്യുന്ന വിശ്വാസിക്കാണ് അങ്ങനെയല്ലാത്തവരേക്കാള്‍ മഹത്തായ പ്രതിഫലമുള്ളത്.” (ഇബ്നുമാജ)

ഇണക്കവും സഹകരണവുമാണ് യഥാര്‍ഥ വിശ്വാസിയുടെ സ്വഭാവമെന്നും നബി(ﷺ)ഉണര്‍ത്തി. നബി(ﷺ)പറഞ്ഞു: “സത്യവിശ്വാസി ഇണങ്ങുന്നവനാണ്. ഇണങ്ങുകയോ ഇണക്കപ്പെടുകയോ ചെയ്യാത്തവനില്‍ നന്മയില്ല.” (അഹ്മദ്)

ചങ്ങാതിയെ തേടുമ്പോള്‍ കൂട്ടുകൂടാന്‍ പ്രേരിപ്പിച്ച ഇസ്ലാം പിന്നീട് തദ്വിഷയകമായി മൗനം ദീക്ഷിച്ചിരിക്കുകയല്ല. മറിച്ച് അതുമായി ബന്ധപ്പെട്ട പല മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂട്ടുകെട്ടുകള്‍ക്ക് സ്വഭാവങ്ങളിലും സംസ്കാരങ്ങളിലും ശക്തമായ സ്വാധീനങ്ങൾ ഉണ്ടാക്കാന്‍ സാധിക്കും. ചിലപ്പോള്‍ ചില കൂട്ടുകെട്ടുകള്‍ കൊണ്ട് സ്വന്തം വ്യക്തിത്വം തന്നെ നശിച്ചേക്കും. മറ്റുചിലപ്പോള്‍ ഉത്തമമായ സ്വഭാവവും സംസ്കാരവും സ്വീകരിച്ച് അര്‍ഥവത്തായ ഒരു ജീവിതം നയിക്കാന്‍ സഹായകമായതും കൂട്ടുകെട്ടുകൊണ്ടായിരിക്കാം. അഥവാ കൂട്ടുകെട്ടിലൂടെ നന്നാവാനും ചീത്തയാകാനും സാധ്യതയുണ്ടെന്ന് സാരം.

പുകവലി, മദ്യപാനം പോലുള്ള ദുഃശ്ശീലങ്ങള്‍ പലതും കൂട്ടുകെട്ടിലൂടേയാണ് വ്യാപിക്കുന്നത്. ആദ്യമൊന്നും അത്തരം ദുഃശ്ശീലങ്ങളില്ലാതിരുന്നവര്‍ പിന്നീട് കൂട്ടുകാരില്‍ നിന്ന് അവ പകര്‍ന്നെടുത്ത് അതിന്‍റെ അടിമയായി മാറുന്ന സ്ഥിതി വിരളമല്ല. അതുകൊണ്ടു തന്നെ മറ്റുള്ളവരുമായി കൂട്ടുകൂടന്നതിനുമുമ്പ് തന്‍റെ സുഹൃദ് വലയത്തിന്‍റെ കണ്ണികളാക്കാനാഗ്രഹിക്കുന്ന ചങ്ങാതിമാരെകുറിച്ച് ഉള്‍ക്കാഴ്ചയോടെയുള്ള തെരെഞ്ഞെടുപ്പ് ആവശ്യമാണ്. നബി(ﷺ)പറഞ്ഞു. “ഒരാള്‍ തന്‍റെ സ്നേഹിതന്‍റെ മതത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും താന്‍ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചു നോക്കട്ടെ” (അബൂദാവൂദ്, തിര്‍മിദി)

നന്മയില്‍ കൂട്ടുകൂടി നന്മയുടെ വക്താക്കളായ സ്നേഹിതന്മാരേയും തിന്മയുടെ മിത്രങ്ങളായ ദുര്‍മാര്‍ഗികളെയും ചരിത്രത്തില്‍ കാണാം. നബി(ﷺ)യും അവിടുത്തെ സ്വഹാബത്തും നന്മയുടെ സൗഹൃദത്തിന്‍റെ മഹനീയ ഉദാഹരണങ്ങളാണ്. ദേശ-ഭാഷ-വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി നന്മയില്‍ അവര്‍ ഏകോദര സഹോദരങ്ങളായി. നീഗ്രോ അടിമയായിരുന്ന കറുത്ത ബിലാലും ഖുറൈശിയായിരുന്ന വെളുത്ത അബൂബക്കറും പണക്കാരനായ ഉഥ്മാനും പണിക്കാരനായ ഖുബൈബും അറബിയായ ഉമറും പേര്‍ഷ്യക്കാരനായ സല്‍മാനുമൊക്കെ അവരിലുണ്ടായിരുന്നു. മറ്റെല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് ഉച്ഛനീചത്വങ്ങള്‍ക്കതീതമായി ഏകോദര സഹോദരങ്ങളായി ഒരു ആദര്‍ശത്തിന്‍റെ കീഴില്‍ അവരെല്ലാം അണിനിരന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത സൗഹൃദമാണ് സ്വഹാബത്തിനിടയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ഉഖ്ബത്തുബ്നു അബീ മുഈതും ഉമയ്യത്തുബ്നു ഖലഫും അബൂജഹലും ഉത്ത്ബത്തും ശൈബത്തുമൊക്കെ ആ നന്മക്കെതിരില്‍ കൂട്ടുകെട്ടുണ്ടാക്കിയ തിന്മയുടെ വക്താക്കളായിരുന്നു. ഉഖ്ബത്ത്ബ്നു അബീ മുഈതും ഉമയ്യത്ത്ബ്നു ഖലഫും ഉറ്റ ചങ്ങാതിമാരായിരുന്നു. ഉഖ്ബത്ത് നബി(ﷺ)യുമായി സംസാരിക്കുകയും സ്നേഹബന്ധം പുലര്‍ത്തിപ്പോരുകയും ചെയ്തു. അങ്ങനെ ഉഖ്ബ മതം മാറി മുഹമ്മദിന്‍റെ മതം സ്വീകരിച്ചെന്ന് ഖുറൈശികള്‍ പറയാന്‍ തുടങ്ങി. ഈ വാര്‍ത്തയറിഞ്ഞ ഉമയ്യത്ത് ഉഖ്ബയോടു പറഞ്ഞു “നീ ഇനി മുഹമ്മദിനെ കാണുമ്പോള്‍ അവന്‍റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും പിരടിക്ക് ചവിട്ടുകയും ആക്ഷേപിക്കുകയും ചെയ്യുന്നതു വരെ ഞാനും നീയും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരിക്കുകയില്ല.” ഉമയ്യത്തുമായുള്ള ചങ്ങാത്തം നഷ്ടപ്പെട്ടു പോകരുതെന്ന് കരുതി ഉഖ്ബ ആ പറഞ്ഞതൊക്കെ ചെയ്തുവത്രെ! അവരെ പരാമര്‍ശിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനിലെ ഈ വചനം അവതരിപ്പിച്ചതെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാന പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. “സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.” (43:67) (ഖുര്‍ത്വുബി 16/109). ഇതിന് സമാനമായ സംഭവം തന്നെ ഖുര്‍ആനിലെ 25:27-29 ന്‍റെ വിവരണത്തിലും പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നത് കാണാം (ഇബ്നു കഥീര്‍ നോക്കുക).

നീതിയും നന്മയും ഒന്നും പരിഗണിക്കാതെയുള്ള കൂട്ടുകാര്‍ക്കിടയിലുള്ള അന്ധമായ വിധേയത്വവും പിന്തുണയും ഈ ഭൗതിക ലോകത്ത് തന്നെ നിരവധി പ്രത്യാഘാതങ്ങള്‍ക്കും ഖേദത്തിനും ഇടവരുത്തുമെന്നത് ഒരു വസ്തുതയാണ്. പരലോകജീവിതത്തിലും അത്തരം കൂട്ടുകെട്ടുകള്‍ കൊടും ഖേദത്തിനും നഷ്ടത്തിനും ഇടവരുത്തുമെന്ന കാര്യം ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. അല്ലാഹു പറയുന്നു: “അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.” (25:27-29)

ആരുമായിട്ടാകണം? വര്‍ഗ-വര്‍ണ വ്യത്യാസങ്ങളോ സാമ്പത്തികമേന്മയോ തറവാടിത്തത്തിന്‍റെ മഹത്വമോ ഒന്നുമല്ല സൗഹൃദത്തിന് പരിഗണിക്കപ്പെടേണ്ടത്. മറിച്ച് ധാര്‍മികബോധവും നല്ല സംസ്കാരവുമുള്ള നന്മയിലേക്ക് നമുക്ക് പ്രചോദനം നല്‍കുന്ന സുഹൃദ് വലയത്തിനാണ് ഒരോരുത്തരും ശ്രമിക്കേണ്ടത്. നാടിനും നാട്ടുകാര്‍ക്കും നന്മ പ്രദാനം ചെയ്യാന്‍ പറ്റുന്ന നന്മയുടെ വക്താക്കളുടെ കൂട്ടായ്മയായി അത്തരം സുഹൃദ്ബന്ധങ്ങള്‍ വളരണം.

ജീവിതപങ്കാളിയായി ഇണയെ തെരഞ്ഞെടുക്കുമ്പോഴും ഈ കാര്യത്തിനായിരിക്കണം മുഖ്യപരിഗണന നല്‍കേണ്ടത് എന്നാണ് നബി(ﷺ) ഉപദേശിച്ചത്. അല്ലാഹു പറയുന്നു. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (49:13)

ചീത്തകൂട്ടുകെട്ടുകള്‍ ഒഴിവാക്കുവാനും നല്ലവരുമായി കൂട്ടുകൂടാനും പ്രേരിപ്പിക്കുന്ന നിരവധി നബിവചനങ്ങളും കാണാം. നബി(ﷺ) ഈ രണ്ടുതരത്തിലുള്ള കൂട്ടുകെട്ടിലൂടെ ഉണ്ടായേക്കാവുന്ന നേട്ട-കോട്ടങ്ങളെ വ്യക്തമാക്കിക്കൊണ്ട് ഒരു ഉപമയിലൂടെ കാര്യങ്ങള്‍ വിവരിക്കുന്നത് കാണുക. നബി(ﷺ) പറയുന്നു. “നല്ല കൂട്ടുകാരന്‍റേയും ചീത്തകൂട്ടുകാരന്‍റേയും ഉപമ കസ്തൂരി വാഹകന്‍റേയും ഉലയില്‍ ഊതുന്നവന്‍റേയും പോലെയാണ്. കസ്തൂരി വാഹകന്‍ ഒന്നുകില്‍ അതില്‍ നിന്നും നിനക്ക് നല്‍കിയേക്കും അല്ലെങ്കില്‍ നിനക്ക് അവനില്‍ നിന്ന് വിലകൊടുത്തു വാങ്ങാം. അതുമല്ലെങ്കില്‍ അതിന്‍റെ പരിമളം അതില്‍ നിന്നും നിനക്ക് ആസ്വദിക്കാം. എന്നാല്‍ ഉലയില്‍ ഊതുന്നവനാകട്ടെ; ഒന്നുകില്‍ നിന്‍റെ വസ്ത്രം (ആ തീപ്പൊരികള്‍ കൊണ്ട്) കരിച്ചുകളയും. അല്ലെങ്കില്‍ (അഴുക്കിന്‍റേയും വിയര്‍പ്പിന്‍റേയും) ദുര്‍ഗന്ധമായിരിക്കും അവനില്‍ നിന്ന് നിനക്ക് ലഭിക്കുക.” (ബുഖാരി, മുസ്ലിം)

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്‍റെ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണം സൃഷ്ടികളോടുള്ള അടുപ്പവും അകല്‍ച്ചയുമൊക്കെ നിലകൊള്ളേണ്ടത്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിയേയും അനുസരിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്തുകൂടാ എന്നാണ് ഇസ്ലാമിക അധ്യാപനം. അല്ലാഹുവിന്‍റെ പേരിലുള്ള ബന്ധങ്ങള്‍ക്കും സ്നേഹാദരവുകള്‍ക്കും പാരത്രികജീവിതത്തില്‍ പ്രത്യേക പരിഗണനയും പ്രതിഫലവുമുണ്ടെന്ന് നബി(ﷺ) അറിയിച്ചിട്ടുണ്ട്. നബി(ﷺ)പറയുന്നു. “ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ അല്ലാഹു പറയും: എന്‍റെ പേരില്‍ പരസ്പരം സ്നേഹബന്ധം പുലര്‍ത്തിയിരുന്നവരെവിടെ? ഞാന്‍ നല്‍കുന്ന പ്രത്യേക തണലല്ലാതെ മറ്റ് തണലൊന്നുമില്ലാത്ത ഇന്ന് ഞാനവര്‍ക്ക് തണല്‍ നല്‍കി സംരക്ഷിക്കുന്നതാണ്.” (മുസ്ലിം)

സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഭദ്രമാക്കുവാനും അവ തകര്‍ന്നുപോകാതെ സൂക്ഷിക്കുവാനും നബി(ﷺ) ചില നിര്‍ദേശങ്ങളും ഉപദേശങ്ങളും പ്രത്യേകം നല്‍കിയിട്ടുണ്ട്. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ദൈവരക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ അടങ്ങുന്ന അഭിവാദനരീതിയും (സലാം പറയല്‍) തുമ്മിയ ശേഷം അല്ലാഹുവിനെ സ്തുതിക്കുന്നതു കേള്‍ക്കുമ്പോള്‍ അയാള്‍ക്കുവേണ്ടി ദൈവികാനുഗ്രഹത്തിനു വേണ്ടി പ്രാര്‍ഥിക്കലും തിരിച്ച് ഇങ്ങോട്ടും നന്മക്കായുള്ള പരസ്പര പ്രാര്‍ഥനകളും രോഗിയായാല്‍ സന്ദര്‍ശിക്കലും വേണ്ട സഹായങ്ങള്‍ എത്തിക്കലും ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലും ഗുണകാംക്ഷയോടെ വര്‍ത്തിക്കലുമെല്ലാം വിശ്വാസികള്‍ പരസ്പരം പാലിക്കേണ്ട ബാധ്യതകളായിട്ടാണ് നബി(ﷺ) പഠിപ്പിച്ചത്. സാഹോദര്യത്തിന് കോട്ടം തട്ടുന്ന ചെറിയ സംഗതികള്‍ പോലും നബി(ﷺ) ഗൗരവത്തോടെ ഉണര്‍ത്തുകയും പരസ്പരം കെട്ടുറപ്പുള്ള ഒരു സൗഹൃദാന്തരീക്ഷത്തിന് വേണ്ട എല്ലാ ഉപദേശനിര്‍ദേശങ്ങളും അവിടുന്ന് നല്‍കുകയും ചെയ്തിട്ടുണ്ട്. നിത്യേനയുള്ള അഞ്ചുനേരത്തെ നിര്‍ബന്ധമായ നമസ്കാരങ്ങള്‍ക്ക് പരമാവധി പള്ളികളില്‍ ഒരുമിച്ചുകൂടാനും തോളോടുതോള്‍ ചേര്‍ന്ന് പരസ്പരം അടുത്തുനിന്ന് അണിയണിയായി നമസ്കരിക്കാനുമൊക്കെ നിരന്തരം നബി(ﷺ) ഉണര്‍ത്തുമായിരുന്നു.

പകയും ശത്രുതയും വളര്‍ത്താനിടയാക്കുന്ന ഏതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കാനും അവിടുന്ന് ഉണര്‍ത്തുമായിരുന്നു. നബി(ﷺ) പറഞ്ഞു. “നിങ്ങളിലൊരാളും തന്‍റെ സഹോദരന്‍ വിവാഹാലോചന നടത്തിയതിനുമേല്‍ വിവാഹാലോചന നടത്തരുത്. ഒരാള്‍ നടത്തിയ കച്ചവടത്തിനു മേലെ കച്ചവടം നടത്തുകയും ചെയ്യരുത്.” (ബുഖാരി, മുസ്ലിം). ഊഹാപോഹങ്ങള്‍ വെടിയുവാനും ശത്രുതയും അസൂയയും ചതിയുമെല്ലാം ഉപേക്ഷിക്കുവാനും രക്തവും ധനവും അഭിമാനവുമൊക്കെ പരസ്പരം സംരക്ഷിക്കുവാനും അവയുടെ പവിത്രതകള്‍ കാത്തുസൂക്ഷിക്കുവാനും നബി(ﷺ) ഉണര്‍ത്താറുണ്ടായിരുന്നു. സ്വന്തത്തിനു നന്മ ആഗ്രഹിക്കുന്നതുപോലെ സ്വന്തം സഹോദരങ്ങള്‍ക്കും നന്മയാഗ്രഹിക്കുന്നതുവരേക്കും യഥാര്‍ഥ വിശ്വാസികളാവാന്‍ സാധിക്കുകയില്ലെന്നാണ് നബി(ﷺ) പഠിപ്പിച്ചത്.

ബന്ധങ്ങള്‍ ശിഥിലമാകുന്ന വിധത്തില്‍ പരസ്പരം കുത്തുവാക്കുകളുപയോഗിക്കുകയും പരിഹസിക്കലുമെല്ലാം വലിയ പാപമായിട്ടാണ് ഇസ്ലാം കാണുന്നത്. അല്ലാഹു പറയുന്നു. “സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍. സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (49:11,12)

അപ്രകാരം തന്നെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ചും നബി(ﷺ) പലപ്പോഴായി ഉണര്‍ത്തിയിട്ടുണ്ട്. സഹായങ്ങളാവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ സഹായിക്കുക. ഭൗതികമായ സഹായങ്ങള്‍ മാത്രമല്ല അതുകൊണ്ട് അര്‍ഥമാക്കപ്പെടുന്നത്. തന്‍റെ സുഹൃത്തില്‍ കാണുന്ന ന്യൂനതകള്‍ മാന്യമായ രീതിയില്‍ ഉണര്‍ത്തി അവ തിരുത്താനാവശ്യപ്പെടുന്നതും അക്രമങ്ങളില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കുന്നതും അയാള്‍ക്കുചെയ്യുന്ന സഹായം തന്നെയാണ്. നബി(ﷺ) പറഞ്ഞു: “നിന്‍റെ സഹോദരന്‍ മര്‍ദകനായാലും മര്‍ദിതനായിരുന്നാലും നീ അവനെ സഹായിക്കുക.” അപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു “പ്രവാചകരേ, മര്‍ദിതനാണെങ്കില്‍ അവനെ സഹായിക്കണമെന്നത് മനസ്സിലായി. എന്നാല്‍ അക്രമിയായിരിക്കെ ഞാന്‍ എങ്ങനെയാണ് അവനെ സഹായിക്കേണ്ടത്?” നബി(ﷺ) പറഞ്ഞു: “നീ അവനെ ആ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കലാണ് അവനുള്ള സഹായം.” (ബുഖാരി)

നീതിയും ന്യായവുമൊന്നും നോക്കാതെ സ്വന്തം സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ അക്രമത്തിലും അനീതിയിലും അന്ധമായി പിന്തുണക്കുന്ന രീതി നീചവും വിഭാഗീയത വളര്‍ത്തുന്നതുമാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് അത്തരം അനീതികളില്‍ പങ്കാളികളാവാന്‍ സാധിക്കുകയില്ല. അല്ലാഹു പറയുന്നു. “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.”(4:135)

സുഹൃത്തുക്കളിലെ നന്മകള്‍ കണ്ടറിയുവാനും അവക്കു പ്രോത്സാഹനവും പ്രചോദനവുമേകാനും സാധിക്കേണ്ടതുപോലെതന്നെ ഏറ്റക്കുറച്ചിലുകളില്ലാതെ അവരുടെ തെറ്റുകള്‍ ചൂണ്ടികാണിച്ച് തിരുത്താനും സാധിക്കുമ്പോള്‍ മാത്രമാണ് സുഹൃദ്ബന്ധത്തിലെ കടമകള്‍ നിറവേറ്റുന്ന ശരിയായ സുഹൃത്തുക്കളായി മാറാന്‍ സാധിക്കുക. സുഹൃത്തുക്കള്‍ പരസ്പരം കണ്ണാടികളാകണമെന്ന തത്ത്വോപദേശത്തിലെ പൊരുളും അപ്പോഴാണ് അന്വര്‍ഥമാകുന്നത്. സഹായവും പിന്തുണയുമാവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ സുഹൃത്തിനെ കയ്യൊഴിക്കുകയെന്നത് യഥാര്‍ഥ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ലാഭ-നഷ്ടങ്ങളെ കുറിച്ച് കൂട്ടിക്കിഴിക്കലുകള്‍ നടത്താതെ നിസ്വാര്‍ഥ സഹകരണവുമായി മുന്നിട്ടുവരുന്നവനാണ് യഥാര്‍ഥ സുഹൃത്ത്. നബി(ﷺ) പറയുന്നു. “വിശ്വാസി വിശ്വാസിയുടെ സഹോദരനാണ്. അവന്‍ അവനെ ഉപദ്രവിക്കുകയോ കീഴ്പ്പെടുത്തുകയോ ഇല്ല. ആര്‍ തന്‍റെ സഹോദരന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ സന്നദ്ധനാകുന്നുവോ അല്ലാഹു അയാളുടെ ആവശ്യങ്ങളും നിര്‍വഹിച്ചുകൊടുക്കും.” (ബുഖാരി, മുസ്ലിം)

സഹോദരങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കലും അവരെ സന്ദര്‍ശിക്കലുമൊക്കെ സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പ്രതിഫലങ്ങള്‍ നേടിയെടുക്കുവാനും സഹായകമാണ്. നബി(ﷺ) പറയുന്നു. “ഒരാള്‍ തന്‍റെ മറ്റൊരു നാട്ടുകാരനായ സഹോദരനെ സന്ദര്‍ശിക്കാനായി പുറപ്പെട്ടാല്‍ അല്ലാഹു ഒരു മലക്കിനെ അയാളുടെ വഴിയില്‍ നിര്‍ത്തും. എന്നിട്ട് ആ മലക്ക് വിളിച്ചു പറയും: ” നിശ്ചയം, നീ ഇയാളെ സ്നേഹിക്കുന്നതുപോലെ അല്ലാഹു നിന്നെയും സ്നേഹിക്കുന്നുണ്ട്.” (മുസ്ലിം)

എത്ര തന്നെ സ്നേഹത്തിലും സൗഹൃദത്തിലും കഴിഞ്ഞിരുന്നവരാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കളുടെ സംസാരവും പെരുമാറ്റങ്ങളും നമ്മെ വേദനിപ്പിക്കുന്ന വിധത്തിലായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ സമചിത്തതയോടെ സഹിക്കാനും പൊറുക്കാനും സാധിക്കുമ്പോഴാണ് ഒരാള്‍ കൂടുതല്‍ ഉല്‍കൃഷ്ടനാവുന്നത്. ഊഹാപോഹങ്ങള്‍ക്ക് ചിറക് വെപ്പിക്കാതെ വിട്ടുവീഴ്ചയുടെയും നന്മയുടെയും വഴികള്‍ തേടിയാല്‍ ഏത് ശത്രുവിനെയും ഉറ്റമിത്രമാക്കി മാറ്റുവാന്‍ കഴിയുമെന്നാണ് ഖുര്‍ആന്‍ അറിയിക്കുന്നത്. പക്ഷെ, അതിന് എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. മാതൃകാപരമായ ഇത്തരം നിരവധി സംഭവങ്ങള്‍ നബി(ﷺ)യുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

അല്ലാഹു പറയുന്നു: “നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.” (41:34-35). ഇനി വല്ല കാരണത്താലും വഴക്കിടുകയോ പിണങ്ങുകയോ ചെയ്താല്‍ തന്നെ മൂന്ന് ദിവസത്തിലധികം അത് ദീര്‍ഘിച്ചുപോകരുതെന്ന് നബി(ﷺ) പ്രത്യേകം ഉണര്‍ത്തി. പിണക്കമവസാനിപ്പിക്കാന്‍ ഉള്ളുതുറന്ന സംസാരവും ചര്‍ച്ചയുമാണ് വേണ്ടത്. അതിനുള്ള സാഹചര്യമൊരുക്കുകയും അനുരജ്ഞന ശ്രമങ്ങള്‍ നടത്തലും മൂന്നാം കക്ഷിയുടെ ബാധ്യത കൂടിയായിട്ടാണ് അല്ലാഹു ഉണര്‍ത്തിയത്.

“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതുവരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.” (49:9,10)

എന്നാല്‍ അത്തരം അനുരജ്ഞന ശ്രമങ്ങളോട് സഹകരിക്കാതിരിക്കലും എതിര്‍ വിഭാഗത്തെ ഉപദ്രവിച്ചുകൊണ്ടിരിക്കലും അവര്‍ക്ക് നല്‍കികൊണ്ടിരുന്ന സഹായങ്ങള്‍ നിര്‍ത്തിവെക്കലുമൊക്കെ നന്മകള്‍ നഷ്ടപ്പെടുത്തലും റബ്ബിന്‍റെ അനുഗ്രഹം തടയുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. അല്ലാഹു പറയുന്നു: “എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ” (107:4-7) അത്തരക്കാരുടെ സല്‍കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കാതെ മാറ്റിവെക്കുമെന്നും അവര്‍ പിണക്കം മാറ്റിവരട്ടെ എന്ന് അവന്‍ മലക്കുകളോട് പറയുമെന്നും ഹദീഥുകളില്‍ കാണാം.

അല്ലാഹുവിന്‍റെ കാരുണ്യവും വിട്ടുവീഴ്ചയും ആഗ്രഹിക്കുന്നവര്‍ തന്‍റെ സഹജീവികളോടും കാരുണ്യത്തോടും വിട്ടുവീഴ്ചയോടും വര്‍ത്തിക്കണമെന്നാണ് അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. അബൂബക്കറി(റ)ന്‍റെ ചെലവില്‍ കഴിയുന്ന ആളായിരുന്നു മിസ്ത്വഹ്ല(റ). കപടവിശ്വാസികളുടെ കുപ്രചരണങ്ങളുടെ നിചസ്ഥിതിയറിയാതെ മിസ്ത്വഹ്ല(റ) അബൂബക്കര്‍(റ)ന്‍റെ മകളും പ്രവാചക പത്നിയുമായ ആഇശ(റ)യെ കുറിച്ചുള്ള അപവാദപ്രചരണത്തില്‍ പങ്കാളിയായിപ്പോയി. ഇതറിഞ്ഞ അബൂബക്കര്‍ (റ) മിസ്ത്വഹി(റ)നുള്ള സഹായം നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചു. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഇപ്രകാരം ആയത്തിറക്കിയത്:

“നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (24:22)

അങ്ങനെ അബൂബക്കര്‍(റ) മിസ്ത്വഹി(റ)ന് നല്‍കി വന്നിരുന്ന സഹായങ്ങള്‍ പൂര്‍വോപരി നല്ല നിലയില്‍ പുനരാരംഭിച്ചു. അങ്ങനെ അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മനസ്സും ശരീരവും പാകപ്പെടുത്താന്‍ സാധിച്ച അബൂബക്കര്‍(റ)ന്‍റെ മാതൃകയാണ് നാം പിന്‍പറ്റേണ്ടത്. സര്‍വശക്തനായ അല്ലാഹു അതിന് നമ്മെ അനുഗ്രഹിക്കട്ടെ! (ആമീന്‍)

മനുഷ്യനും ഉത്തരവാദിത്തങ്ങളും

ഉസ്മാന്‍ പാലക്കാഴി

സംസാരിക്കാന്‍ കഴിയുന്ന, പുരോഗതി പ്രാപിക്കാന്‍ കഴിയുന്ന ഏകജീവി എന്നതല്ല, മറിച്ച്‌ ഏറെ ഉത്തരവാദിത്ത ങ്ങളുള്ള ജീവി എന്നതാണ്‌ മനുഷ്യനെക്കുറിച്ച ഇസ്ലാമിക വീക്ഷണം. ഇതര ജീവികളെപ്പോലെ ആത്മരക്ഷയും അതിജീവനവും വംശോല്‍പാദനവും മാത്രമാണ്‌ മനുഷ്യ ജീവിതത്തി
ന്റെയും ലക്ഷ്യമെന്ന ഭൗതികവാദസിദ്ധാന്തത്തെ ഇസ്ലാം തികച്ചും നിരാകരിക്കുന്നു.

മനുഷ്യന്‍ ചോദിക്കപ്പെടും

മനുഷ്യന്‍ ഒരു സൃഷ്ടിയാണ്‌; പ്രപഞ്ചത്തിലെ അനേകകോടി ജീവജാലങ്ങള്‍ക്കിടയിലെ ഒരു സൃഷ്ടി. മറ്റു ജീവികള്‍ക്കൊന്നുമില്ലാത്ത മേന്മകള്‍ അവനു നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനുള്ള നന്ദിയായി സ്രഷ്ടാവിന്റെ വിധി വിലക്കു
കള്‍ പാലിച്ചുകൊണ്ടാണ്‌ അവന്‍ ജീവിക്കേണ്ടത്‌. കുറെയേറെ ഉത്തരവാദിത്തങ്ങള്‍ സ്രഷ്ടാവ്‌ അവനെ ഏല്‍പിച്ചിട്ടുണ്ട്‌. എന്നാല്‍ അവയൊന്നുംതന്നെ അവന്റെ കഴിവില്‍പെടാത്തതല്ല. അവന്‌ ചെയ്യാന്‍ സാധിക്കുന്നതേ അവനോട്‌ ദൈവം കല്‍പിക്കു ന്നുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍പെ ട്ടതല്ലാതെ നിര്‍ബന്ധിക്കുകയില്ല” (65:7).

തന്നില്‍ അര്‍പിതമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയോ ഇല്ലേ എന്ന്‌ മനുഷ്യന്‍ ചോദിക്കപ്പെടും. “നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കു ന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും” (16:93).

“അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുകതന്നെ ചെയ്യും” (15:92,93).

ഓരോ വ്യക്തിയും ചെയ്തുതീര്‍ക്കേണ്ട ബാധ്യതകള്‍ അവരവര്‍ തന്നെ ചെയ്തു തീര്‍ക്കേണ്ടതുണ്ട്‌. അതിനെക്കുറിച്ച്‌ മറ്റാരും തന്നെ ചോദിക്കപ്പെടുകയില്ല. ഓരോരുത്തരും അവരവരുടെ കര്‍മഫലങ്ങളില്‍ ബന്ധിതരാണ്‌.

“ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചു വെച്ചതിന്‌ (സ്വന്തം കര്‍മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ട
വരാകുന്നു” (52:21).

“മനുഷ്യന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല” (53:39).

അന്യരുടെ കര്‍മങ്ങളെക്കുറിച്ച്‌ ഒരാളും ചോദിക്കപ്പെടുകയില്ല.

“അത്‌ കഴിഞ്ഞുപോയ സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല” (2:134).

അന്യരുടെ പാപഭാരം വഹിക്കേണ്ടി വരില്ല

“പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല” (39:27, 53:38).

സ്രഷ്ടാവിന്റെ മുമ്പാകെ താന്‍ ചോദ്യം ചെയ്യപ്പെടും എന്ന ബോധം തന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കാനും സൂക്ഷ്മത പുലര്‍ത്താനും വീഴ്ച വരുത്താതിരിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു.

അനുയോജ്യമായ പ്രതിഫലം

ഐഹിക ലോകത്ത്‌ പലപ്പോഴും കൃത്യ നിര്‍വഹണത്തിന്‌ തക്കതായ പ്രതിഫലം കിട്ടാറില്ല. മാത്രമല്ല, പലപ്പോഴും വഞ്ചിക്കപ്പെടുകയും ചെയ്യും. എന്നാല്‍ സ്രഷ്ടാവ്‌ തന്നിലേല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയാല്‍ അവന്‍ വാഗ്ദാനം ചെയ്ത പ്രതിഫലം മനുഷ്യന്ന്‌ ലഭിക്കുകതന്നെ ചെയ്യും; അവന്‍ ഒരിക്കലും വഞ്ചിക്കപ്പെടുകയില്ല; അണുത്തൂക്കം അക്രമിക്കപ്പെടുകയുമില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “അന്നേദിവസം യാതൊരാളും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതല്ലാതെ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുമില്ല” (36:54). 

“അന്ന്‌ അല്ലാഹു അവര്‍ക്ക്‌ അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റിക്കൊടുക്കുന്നതാണ്‌” (24:25).

സദാ നിരീക്ഷിക്കപ്പെടുന്നവന്‍

ഭൗതിക നിയമവ്യവസ്ഥകളില്‍ മനുഷ്യന്‌ തന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന്‌ ഓടിയൊളിക്കാന്‍ പഴുതുകളേറെയുണ്ട്‌. ഒരിക്കലും ശിക്ഷിക്കപ്പെടുകയുമില്ല. നിരീക്ഷിക്കാന്‍ ആളുണ്ടെങ്കില്‍ മാത്രം ജോലിയെടുക്കാം. ഉപജാപക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാം. അഴിമതിയും കൈക്കൂലി യും പിടിച്ചുപറിയുമൊക്കെ ദിനചര്യയാക്കാം. പിടിക്കപ്പെടാ തിരുന്നാല്‍ മതി. അഥവാ പിടിക്കപ്പെട്ടാലും സമര്‍ഥമായി രക്ഷപ്പെടാന്‍ കുറുക്കുവഴികളേറെയുണ്ട്‌. എന്നാല്‍ സൂക്ഷ്മതയോടെ ജീവിക്കുന്ന ഒരു മുസ്ലിമിന്‌ ഇതിനു സാധ്യമല്ല. തന്റെ പ്രവര്‍ത്തനങ്ങളും സംസാര ങ്ങളും ചിന്തകള്‍പോലും സര്‍വശക്തനായ സ്രഷ്ടാവ്‌ അറിയുന്നുണ്ട്‌ എന്നതും സ്രഷ്ടാവ്‌ ചുമതലപ്പെടുത്തിയ മലക്കുകള്‍ അതൊക്കെ രേഖപ്പെടുത്തി വെക്കുന്നുണ്ട്‌ എന്നതും ഒരു വിശ്വാസിയെ വിനയാന്വിതനും സൂക്ഷ്മത പുലര്‍ത്തുന്നവനും ഉത്തരവാദിത്ത നിര്‍വഹണത്തിലുളള പരാജയം തന്നെ ശാശ്വത പരാജയത്തിലേക്ക്‌ നയിക്കുമല്ലോ എന്ന ഭീതിയുള്ളവനാക്കിതീര്‍ക്കുകയും ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “അവര്‍ ഏതൊരു വാക്ക്‌ ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത്‌ തയാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കുകയില്ല”  (50:17,18).

“തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ്‌ മന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യും. നാം അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു”  (50:16).

മനുഷ്യനും വിജ്ഞാനവും

വിജ്ഞാന തൃഷ്ണയുള്ളവനായാണ്‌ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരി ക്കുന്നത്‌. വിജ്ഞാന സമ്പാദനത്തിന്നാവശ്യമായ സൗകര്യങ്ങള്‍ അല്ലാഹു മനുഷ്യന്‌ നല്‍കിയിട്ടുണ്ട്‌. മുഹമ്മദ്‌ നബി (g)ക്ക്‌ ആദ്യമായി ലഭിച്ച ദിവ്യ സന്ദേശംതന്നെ വിജ്ഞാനവുമായി ബന്ധപ്പെട്ടതാണ്‌. “സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായി ക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ചവനായ അത്യുദാരനാകുന്നു. മനുഷ്യ ന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു” (96:1-5).

എഴുതി സൂക്ഷിച്ചുകൊണ്ട്‌ വിജ്ഞാനം സമ്പാദിക്കാനും സംഭരിക്കാനും മുമ്പ്‌ അറിഞ്ഞുകൂടാത്തത്‌ മനസ്സിലാക്കാനുള്ള കഴിവ്‌ മനുഷ്യന്‌ സ്രഷ്ടാവ്‌ നല്‍കിയിരിക്കുന്നുവെന്നും ഇത്‌ അങ്ങേയറ്റത്തെ ഔദാര്യമാണെന്നും ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു”. കാണുവാനും കേള്‍ക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനും ഗവേഷണം ചെയ്യുവാനുമുള്ള കഴിവുകള്‍ അല്ലാഹു മനുഷ്യന്‌ നല്‍കി. പിറന്നു വീഴുമ്പോള്‍ അവന്‌ ഇതിനൊന്നും കഴിവുണ്ടായിരുന്നി ല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തു കൊണ്ടുവന്നു. നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാ യിരിക്കാന്‍ വേണ്ടി” (6:78).

അല്ലാഹു നല്‍കിയ ഇത്തരം അനുഗ്രഹങ്ങളെ ശരിക്ക്‌ ഉപയോഗ പ്പെടുത്താതെ നിരുത്തരവാദപരമായി ജീവിക്കുന്നവരെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു: “അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുകൊണ്ട്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാണ്‌. അല്ല, അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍തന്നെ യാണ്‌ അശ്രദ്ധര്‍” (7:179).

ഊഹത്തെ മാത്രം അവലംബിച്ച്‌ ഒന്നും ചെയ്യരുതെന്നും ഖണ്ഡിതമായ അറിവുലഭിച്ച ശേഷമെ ഏതു കാര്യത്തിലും നടപടി സ്വീകരിക്കാവൂ എന്നും മനുഷ്യനെ അല്ലാഹു അറിയിക്കുകയും കണ്ണും കാതും ഹൃദയ വുമൊക്കെ ചോദ്യം ചെയ്യപ്പെടുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്യുന്നു:

“നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെ പ്പറ്റിയെല്ലാം ചോദ്യംചെയ്യപ്പെടു ന്നതാണ്‌” (17:36).

മണ്ണും മനുഷ്യനും

ഭൂമിയാണ്‌ മനുഷ്യന്റെ ആവാസ കേന്ദ്രം. അവന്നുവേണ്ടി അല്ലാ ഹു ഭൂമിയെ ജീവിത യോഗ്യമാക്കിത്തീര്‍ത്തു. എന്നാല്‍ ഇത്‌ ഒരു താല്‍ക്കാ ലിക സങ്കേതം മാത്രമാണെന്നും ഒരു നിശ്ചിതകാലയളവ്‌ വരെ യുള്ള വിഭവമേ മനുഷ്യന്‌ അതിലുള്ളൂവെന്നും അവന്നുവേണ്ടി എല്ലാ സൗകര്യങ്ങജളും അതില്‍ ഒരുക്കിവെച്ച സ്രഷ്ടാവിനോട്‌ നന്ദി കാണി ക്കേണ്ടത്‌ മനുഷ്യന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണെന്നും വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.

 “നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ഒരു നിശ്ചിതകാലം വരെയും വാസസ്ഥലവും ജീവിതവിഭവവും ഉണ്ടായിരിക്കും” (2:36).

“നിങ്ങള്‍ക്ക്‌ നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്കവിടെ നാം ജീവിത മാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ചു മാത്രമെ നിങ്ങള്‍ നന്ദി കാണുക്കുന്നുള്ളൂ” (7:10).

ഈ ഭൂമുഖത്ത്‌ സ്രഷ്ടാവ്‌ തനിക്കു നല്‍കിയ അസ്തിത്വത്തെ അം ഗീകരിക്കുന്ന മനുഷ്യന്‍ ആ സ്രഷ്ടാവ്‌ തനിക്കുവേണ്ടി ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ അവന്‍ പറയുന്നതുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതില്‍ നിങ്ങള്‍ അതിര്‍ കവിയരുത്‌” (20:81).

 “സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്ക ളില്‍നിന്നും ഭൂമിയില്‍നിന്ന്‌ നിങ്ങള്‍ക്ക്‌ നാം ഉല്‍പാദിപ്പിച്ചു തന്നതി ല്‍നിന്നും നിങ്ങള്‍ ചെലവഴി ക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മങ്ങളില്‍) ചെലവഴിക്കുവാനായി കരുതിവെക്കരുത്‌” (2:267).

 “ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (ആരാധനാ വേളകളിലും) നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊള്ളുക. നിങ്ങള്‍ തിന്നുകയും കുടി ക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യ യംചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (7:31).

ഒളിച്ചോടരുത്‌

ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടി, ഇരന്നുനടക്കുന്ന ഭക്തനായി മാറാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അധ്വാനിക്കണം; കുടുംബ ജീവിതം നയിക്കണം; സ്രഷ്്ടാവിനോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതോടൊപ്പം സഹജീവികളോ ടുള്ള കടമയും നിറവേറ്റണം. എന്നാല്‍ അത്യന്തിക ലക്ഷ്യം ഐഹികവിഭവ സമാഹരണവും സുഖാസ്വാദനവുമായിരിക്കരുത്‌. മരണത്തെ മറന്നുകൊണ്ട്‌ ഭൗതിക ജീവിതത്തോട്‌ അത്യാസക്തി കാണിക്കുന്നത്‌ ഇസ്ലാം വെറുക്കുന്നു. സ്രഷ്ടാവ്‌ നല്‍കിയ ഏതേത്‌ അനുഗ്രഹങ്ങളുണ്ടോ അതുകൊണ്ടെല്ലാം സ്രഷ്ടാവിന്റെ പ്രീതി സമ്പാദിക്കാനാണ്‌ മനുഷ്യന്‍ പരിശ്രമി ക്കേണ്ടത്‌. അല്ലാഹു പറയുന്നു:

“അല്ലാഹു നിനക്ക്‌ നല്‍കിയിട്ടുള്ളതിലൂടെ നീ പരലോക വിജയം തേടുക. ഐഹിക ജീവിതത്തില്‍നിന്ന്‌ നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ നന്മ ചെയ്തതു പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന്‌ മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നത ല്ല” (28:77).

ഏറ്റവും വലിയ ഉത്തരവാദിത്തം സ്രഷ്ടാവിന്റെ ആജ്ഞാ നിര്‍ദേശങ്ങള്‍ മുഴുവനും അനുസരിക്കാന്‍ മനുഷ്യന്‍ പ്രതിജ്ഞാബദ്ധനാണ്‌. മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കര്‍തവ്യം സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്‌. അല്ലാഹു പറയുന്നു:

“എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും നാം സൃഷ്ടിച്ചിട്ടില്ല”

“തീര്‍ച്ചയായും അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹമായി ഒന്നുമില്ല എന്ന്‌ നീ മനസ്സിലാക്കുക” (47:19).

“ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെമുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍” (2:21).

“അല്ലാഹുവിനു പുറമെ, നിനക്ക്‌ ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും” (10:106).

ഭിന്നതകളും, വിഭാഗീയതകളും കടന്നുവരുന്ന വഴികള്‍

ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) വിവർത്തനം: അബ്ദുർറഹ്മാൻ അബ്ദുൽ ലത്വീഫ്

ബഹുമാന്യനായ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹഫിദഹുല്ലാഹ്) അഹ്ലുസ്സുന്നയുടെ ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെയും തര്‍ക്കങ്ങളെയും സംബന്ധിച്ച് നടത്തിയ ഹ്രസ്വമായ ഒരു വിശദീകരണം കാണുക. :

വിവര്‍ത്തനം :
” ഞാന്‍ എന്‍റെ ക്ലാസ് അഹ്ലുസ്സുന്നയുടെ ഇടയിലുള്ള ഭിന്നതകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയാണ്. അഥവാ, സത്യത്തിലേക്കും യഥാര്‍ത്ഥ സലഫീ മൻഹജിലേക്കും ക്ഷണിക്കുന്നവരുടെ ഇടയിലുള്ള ഭിന്നതയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഈ ഭിന്നതകള്‍ ഉടലെടുക്കാന്‍ ധാരാളം കാരണങ്ങളുണ്ട്: അവയില്‍ ചിലതാണ്, അറിയപ്പെടാനും പ്രശസ്തി നേടാനുമുള്ള ആഗ്രഹം, ചില വ്യക്തികളെ തെറ്റുകുറ്റങ്ങള്‍ക്ക് അതീതരായി കാണല്‍, പ്രമാണങ്ങളിലുള്ള അറിവില്ലായ്മ, മറ്റുള്ളവരെ ആക്ഷേപ വിധേയമാക്കാനും അവരെ മോശമായി ചിത്രീകരിക്കാനുമുള്ള പ്രവണത തുടങ്ങി ഒരുപാട് കാരണങ്ങള്‍ അതിനുണ്ട്. എത്രത്തോളമെന്നാല്‍ പ്രശസ്തരായ, ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതിലും അതിനെ സംരക്ഷിക്കുന്നതിലും ഏറെ പങ്ക് വഹിച്ചിട്ടുള്ള പണ്ഡിതന്മാരെ വരെ ആക്ഷേപിക്കുന്നതിലേക്കാണ് ഇന്ന് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

അതുപോലെത്തന്നെ ഇത്തരം ഭിന്നതകള്‍ക്ക് കാരണമാണ് സ്വാര്‍ത്ഥ താല്പര്യങ്ങള്‍, യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ പ്രാമുഖ്യം കാണല്‍, ഒരു വ്യക്തിയോടോ, ഒരു വിഷയത്തോടോ, അഭിപ്രായത്തോടോ പക്ഷപാതിത്വം കാണിക്കല്‍ തുടങ്ങിയവ. അതോടൊപ്പം ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരുടെ സാന്നിദ്ധ്യം കൂടി ആവുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നു. ഒരേ മന്ഹജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്കിടയില്‍ ഭിന്നതയും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കുവാന്‍ ഇത്തരക്കാര്‍ പലരൂപത്തിലുള്ള മാര്‍ഗങ്ങളും കണ്ടെത്തുന്നു. ഭിന്നതകള്‍ വളര്‍ത്താനായി അത്തരം ആളുകള്‍ സ്വീകരിച്ചുവരുന്ന രീതികളില്‍ ഒന്നാണ് ഒരാള്‍ പറഞ്ഞിട്ടില്ലാത്ത കാര്യം അയാള്‍ പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുക, അക്രമവും അനീതിയും എന്നോണം ആ വ്യക്തിയെക്കുറിച്ച് തനിക്ക് കൃത്യമായ അറിവില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുക, തന്‍റെ മനസ്സില്‍ ഉള്ള എന്തോ ഒരു ഉദ്ദേശ ലക്ഷ്യം നടപ്പാക്കാന്‍ വേണ്ടിയും ഒരു വ്യക്തിയെക്കുറിച്ച് മോശമായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വേണ്ടിയും അയാളെക്കുറിച്ച് മോശമായി സംസാരിക്കുക. ഒരു വ്യക്തിയുടെ വാചകങ്ങള്‍ വളച്ചൊടിച്ച് അയാള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുക. ഒരാളുടെ വാചകങ്ങള്‍ ഉദ്ധരിക്കുമ്പോൾ അയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് പരിഗണിക്കാതെ അയാള്‍ ഇതില്‍ ഇന്ന ഇന്ന കാര്യങ്ങളാണ് ഉദ്ദേശിച്ചത് സ്വയം വ്യാഖ്യാനിക്കുക, അയാളാകട്ടെ ഒരുപക്ഷെ അങ്ങനെ ഒരു കാര്യം ഒരുപക്ഷെ മനസ്സില്‍ പോലും കരുതിയിട്ടുണ്ടാവില്ല.  ഇന്ന് ചില ചെറുപ്പക്കാര്‍ ഉടലെടുത്തിരിക്കുന്നു. ഒരേ മന്ഹജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതന്മാര്‍ക്കിടയിലും വിദ്യാര്‍ഥികൾക്കിടയിലും പ്രശ്നങ്ങളും ഭിന്നതയും ഉണ്ടാക്കലാണ് അവരുടെ ജോലി. അങ്ങനെ ക്രമേണ അവരെ ഓരോരുത്തരെയും പരസ്പരം വിദ്വേശമുള്ളവരാക്കി അവര്‍ മാറ്റുന്നു.

ചിലപ്പോള്‍ ഇവര്‍ ചില ശൈഖുമാരെ സമീപിച്ച് തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് കൊണ്ട് ശൈഖുമാരുടെ പക്കല്‍ അവരെപ്പറ്റി മോശമായ ധാരണകള്‍ ഉണ്ടാക്കുന്നു. പണ്ഡിതന്മാരാകട്ടെ അവര്‍ക്ക് ലഭിച്ച അറിവ് അനുസരിച്ച് സംസാരിക്കുകയും ചെയ്യുന്നു.  പലപ്പോഴും പണ്ഡിതന്മാരെ  ഈ വിഷയത്തില്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഇത്തരം കാര്യങ്ങള്‍ വന്നു പറയുന്ന ആളുകള്‍ ശൈഖുമാരുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും അതിനെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാല്‍ വിശ്വസ്തരാണ് എന്നും, ഭൂമിയില്‍ അല്ലാഹുവിന്‍റെ സാക്ഷികളാണ് എന്നും, തങ്ങള്‍ എല്ലാം തികഞ്ഞവരാണ് എന്നും അവകാശപ്പെടുന്ന ഇത്തരം ആളുകളെ അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ടു താനും.  അവരുടെ ഹൃദയങ്ങള്‍ രോഗബാധിതമാണ്. അവരുടെ മേല്പറഞ്ഞ ജോലി തന്നെ ഒരേ മന്ഹജില്‍ അണിനിരന്ന ഈ ഉമ്മത്തിലെ സഹോദരങ്ങളെ ഭിന്നിപ്പിച്ച് പിച്ചിച്ചീന്തുന്ന ഏറ്റവും അപകടകരമായ  ജോലിയാണ്.

പരസ്പര വിദ്വേശവും പകയും ഉണ്ടാകുവാനും, പ്രബോധനം മുടങ്ങുവാനും, സലഫീ ആദര്‍ശ പ്രബോധനത്തെപ്പറ്റി മോശമായ ഒരു ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ടാകുവാനും,ഖുര്‍ആനിനെയും സുന്നത്തിനെയും പ്രചരിപ്പിക്കുന്നതില്‍ ഏറെ പങ്ക് വഹിച്ച പണ്ഡിതന്മാരെപ്പോലും മോശമായി ചിത്രീകരിക്കപ്പെടുവാനും, അത്യധികം ഭയാനകമായ ഒരു ഭിന്നത തന്നെ ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കുവാനും ഇവര്‍ കാരണമായി. ഈ ഭിന്നതകള്‍ക്കും ഒച്ചപ്പാടുകള്‍ക്കും പിന്നിലുള്ള വസ്തുതകള്‍ എന്ത് എന്ന് പരിശോധിച്ചാല്‍ അനാവശ്യമായ  സംസാരങ്ങളും,  മനസ്സുകളില്‍ കുടിയിരിക്കുന്ന വെറുപ്പും, ലജ്ജയില്ലായ്മയും, പരസ്പരമുള്ള വിഭാഗീയതയും തുടങ്ങി ആളുകളെ പരസ്പരം ഭിന്നിപ്പിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഈ ആളുകളുടെ കൈകളാണ് അതിനു പിന്നില്‍ എന്ന് മനസ്സിലാക്കാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി ഖുര്‍ആനും  സുന്നത്തും പ്രചരിപ്പിക്കാനും, യഥാര്‍ത്ഥ ബിദ്അത്തുകാരെ വിമര്‍ശിക്കാനും തങ്ങളുടെ  യുക്തിയും, ഊര്‍ജവും ഇവര്‍ ചിലവഴിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ.  പക്ഷെ യഥാര്‍ത്ഥ ബിദ്അത്തുകാരും കക്ഷിത്വത്തിന്‍റെ ആളുകളും അവരുടെ ആക്ഷേപത്തിന് വിധേയരല്ല. എന്നാല്‍ അവര്‍ തങ്ങളുടെ  കോപത്തിന്‍റെ മുനകള്‍ തിരിച്ചുവച്ചിരിക്കുന്നതാകട്ടെ അവരുടെ സഹോദരങ്ങളായ അഹ്ലുസ്സുന്നയിലെ ആളുകള്‍ക്ക് നേരെയും. തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് അവര്‍ മോശമായ ധാരണ ഉണ്ടാക്കി. അവരുടെ ഉദ്ദേശത്തെ പരിഗണിക്കാതെ അവര്‍ പറയാത്ത കാര്യങ്ങള്‍ അവര്‍ അവര്‍ക്കുമേല്‍ ആരോപിച്ചു.

ഇന്റര്‍നെറ്റിലെ ചവറ്റുകൊട്ടകളില്‍ ഇത്തരം ചണ്ടികള്‍ അടിഞ്ഞുകൂടിയിരിക്കുന്നു. ഇന്ന വ്യക്തി ഇങ്ങനെ പറഞ്ഞിരിക്കുന്നു. അയാള്‍ ഇന്നതാണ് ഉദ്ദേശിക്കുന്നത് എന്നിങ്ങനെ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നു. അവന്‍ ഇന്ന ആളുടെ കൂടെ പോകുന്നത് ഞാന്‍ കണ്ടു അതുകൊണ്ട് അവന്‍ സലഫിയല്ല. അവന്‍ ഇന്ന വ്യക്തിയെയോ വിഭാഗത്തേയോ സന്ദര്‍ശിച്ചിരിക്കുന്നു അതിനാല്‍ അയാള്‍ സലഫിയല്ല. അവന്‍ ഇന്ന ഇന്ന കാര്യങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു, അതില്‍ അവന്‍ ഇന്ന ഇന്ന കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. അവന്‍ ഇന്ന വിഷയത്തില്‍ സംസാരിച്ചിരിക്കുന്നു. അത് ഇന്ന ശൈഖിനെക്കുറിച്ച് ആക്ഷേപിച്ചതാണ്. ഇന്ന ആള്‍ക്കുള്ള മറുപടിയാണ്. യഥാര്‍ഥത്തില്‍ സംസാരിച്ച വ്യക്തി അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടു പോലുമുണ്ടാവില്ല എന്ന് മാത്രമല്ല അയാളുടെ മനസ്സില്‍ അങ്ങനെയൊരു ചിന്ത പോലും കടന്നുവന്നിട്ടുണ്ടാവില്ല. ഈ വൃത്തിഹീനമായ രീതിയെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. സഹോദരങ്ങളെ ഈ അപകടകരമായ മാര്‍ഗത്തെ നിങ്ങള്‍ സൂക്ഷിക്കുക. അറിവ് ലഭിക്കാന്‍ വേണ്ടിയായിരിക്കണം അറിവ് തേടുന്നത്.  മറ്റുള്ളവരേക്കാള്‍ വലിയ അറിവുള്ളവനാണ് എന്ന് കാണിക്കാന്‍ വേണ്ടിയാകരുത്.  ആളുകളുടെ മേല്‍ അഹന്ത നടിക്കാനും അഹങ്കരിക്കാനും വേണ്ടിയാകരുത്. മറ്റുള്ളവരെക്കുറിച്ച് മോശമായി പ്രചരിപ്പിക്കാന്‍ വേണ്ടി ആകരുത്. ഇത്തരം രീതികള്‍ മുസ്ലിമീങ്ങള്‍ക്ക് മടുത്തിരിക്കുന്നു. സുന്നത്തില്‍ നിന്നും ആളുകള്‍ അകന്നുപോകുന്നതില്‍ ഇത്തരം അസാലീബുകള്‍ വിനാശകാരിയായ പങ്ക് വഹിച്ചിരിക്കുന്നു. ചില ജാഹിലുകളായ ആളുകള്‍ വരുത്തിത്തീര്‍ക്കുന്ന ആശയക്കുഴപ്പങ്ങളാല്‍ ശ്രേഷ്ഠരായ പണ്ഡിതന്മാരില്‍ നിന്നും അറിവ് സ്വീകരിക്കുന്നതില്‍ ആളുകള്‍ക്ക് വിമുകത വന്നിരിക്കുന്നു.  പാമരന്മാരായ ഇക്കൂട്ടര്‍ അറിവും സ്ഥാനവുമുള്ള പണ്ഡിതന്മാരെക്കുറിച്ച് പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും  എഴുതുന്നു. സഹോദരങ്ങളെ  അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.

മുസ്ലിമീങ്ങളെ ഉപദ്രവിക്കുകയും വഴിതടയുകയും ചെയ്യുന്നവരാണിവര്‍. പണ്ഡിതന്മാരെയും ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളെയും ആരെയും ഇവര്‍ വെറുതെ വിട്ടിട്ടില്ല. യാതൊരു ഒഴികഴിവുകളുമില്ലാതെ തങ്ങളുടെ സഹോദരങ്ങളെപ്പറ്റി വളരെ മോശമായ ധാരണ ഇവര്‍ ഉണ്ടാക്കിയിരിക്കുന്നു.

ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളെ നിങ്ങള്‍ സൂക്ഷിക്കുക. പണ്ഡിതന്മാരേ നിങ്ങളും സൂക്ഷിക്കുക. നിങ്ങള്‍ ഇങ്ങനെയുള്ള വാര്‍ത്തകളുമായി വരുന്ന എല്ലാവര്‍ക്കും ചെവികൊടുക്കുന്ന പ്രവണത നിര്‍ത്തുക. അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്ത് പറഞ്ഞാലും, ഞങ്ങള്‍ അതിന് സാക്ഷികളാണ് എന്ന് പറഞ്ഞാലും അവരെ വിശ്വസിക്കരുത്.  ആ ആരോപണവിധേയനായ വ്യക്തിക്ക് അതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത് എന്ന് വ്യക്തിപരമായി അയാളില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടല്ലാതെ ഒരിക്കലും ആ വാര്‍ത്ത വിശ്വസിക്കരുത്. വൃത്തിഹീനവും അപകടകരവുമായ രീതി കാരണം ഒരുപാട് നമ്മള്‍ അനുഭവിച്ചു. ഒരുപാട് പണ്ഡിതന്മാര്‍ അവരില്‍ ഇല്ലാത്ത, അവര്‍ ഉദ്ദേശിച്ചിട്ടില്ലാത്ത കാരണങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെട്ടു. ആ പണ്ഡിതന്മാരുടെ അതേ മാര്‍ഗം സ്വീകരിച്ച ഒരുപാട് മറ്റു പണ്ഡിതരും , ഇല്‍മ് തേടുന്ന വിദ്യാര്‍ഥികളും പിഴവ് സംഭവിച്ചവരും സൂക്ഷിക്കപ്പെടേണ്ടവരും ആണ് എന്ന് മുദ്രകുത്തപ്പെട്ടു. നിങ്ങള്‍ ഈ പ്രവണതയെ സൂക്ഷിക്കുക. ആരെയെങ്കിലും കുറിച്ച് ഇന്ന ആള്‍ പിഴച്ചു, ഇന്ന ആള്‍ പറയുന്നത് കേള്‍ക്കരുത് എന്നെല്ലാം പറയാന്‍ ധൃതികാണിക്കുന്ന ആളുകള്‍ വന്നാല്‍, തെളിവ് ചോദിക്കുക. എവിടെയാണ് നിന്‍റെ തെളിവ് അത് ഹാജരാക്ക് എന്ന് പറയുക. ഇന്ന ഇന്ന ആളുകള്‍ അവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞതായി ഞാന്‍ കേട്ടിരിക്കുന്നു എന്നാണെങ്കില്‍ അത് സ്വീകാര്യമല്ല. നിന്‍റെ തെളിവ് എന്ത് അത് ഹാജരാക്ക് എന്ന് പറയണം. അല്ലെങ്കില്‍ ആ വ്യക്തിയോട് നേരിട്ട് ബന്ധപ്പെടാന്‍ സൗകര്യമൊരുക്കാന്‍ പറയണം. അല്ലാത്ത   ഇന്ന് കാണുന്ന രൂപത്തിലുള്ള പണികള്‍ അത് കാലഹരണപ്പെട്ടിരിക്കുന്നു. മുസ്ലിമീങ്ങള്‍ അത് എന്നോ തള്ളിയിരിക്കുന്നു. മാത്രമല്ല ഈ രീതി സലഫീ പ്രബോധനത്തെപ്പറ്റി  ആളുകള്‍ക്കിടയില്‍ വളരെ മോശമായ ധാരണ ഉണ്ടാക്കിയിരിക്കുന്നു. നിങ്ങള്‍ ഈ പ്രവണതയെ സൂക്ഷിക്കുക.

കുളം കലക്കി മീന്‍പിടിക്കുന്ന ആളുകളോ, പ്രശസ്തിപിടിച്ചുപറ്റാന്‍ വേണ്ടി ഇതേറ്റു പിടിക്കുന്ന ആളുകളോ, അറിവ് തേടുന്ന വിദ്യാര്‍ഥികളോ അല്ല ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടത്. മറിച്ച് ഇത്തരം വിഷയങ്ങള്‍ ദൈവഭയമുള്ള പണ്ടിതന്മാരിലേക്ക് വിടുക. ചില പണ്ഡിതന്മാരെ ഉദാഹരണമെന്നോണം പേരെടുത്ത് തന്നെ പറയാം. ആ പണ്ഡിതന്മാരെ മാത്രം പരിമിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് അവരുടെ അറിവ് കരസ്ഥമാക്കാനായിട്ടാണ് പേരെടുത്ത് പറയുന്നത്. ഒരു ഉദാഹരണം എന്ന നിലക്ക് മാത്രമാണ് പറയുന്നത്. നമ്മുടെ ഇരുത്തം വന്ന പണ്ഡിതന്മാര്‍ ജീവിച്ചിരിക്കുന്നവരാകട്ടെ  മരണപ്പെട്ടവരാകട്ടെ .  ഉദാഹരണത്തിന് ശൈഖ് അബ്ദുല്‍ അസീസ്‌  ബിന്‍ ബാസ് (റ), ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍(റ), ശൈഖ് ഹമ്മാദ് ബിന്‍ മുഹമ്മദ്‌ അല്‍ അന്‍സ്വാരി(റ), ശൈഖ് മുഹമ്മദ്‌ അമാന്‍ അല്‍ ജാമി(റ), ശൈഖ് മുഹമ്മദ്‌ നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി (റ), ശൈഖ് അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍(റ),  ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് ഫൗസാന്‍ അല്‍ ഫൗസാന്‍ (ഹ),  ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ (ഹ), ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ്‌ ആലു ശൈഖ്(ഹ), ശൈഖ് അഹ്മദ് അന്നജ്മി (റ ), ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി (ഹ), ശൈഖ് സൈദ്‌ ബിന്‍ നാസ്വിര്‍ അല്‍ ഫഖീഹ് (ഹ), ശൈഖ് അബ്ദുല്‍ മുഹ്സിന്‍ ബിന്‍ മുഹമ്മദ്‌ അല്‍ അബ്ബാദ് (ഹ), ഇത് ഞാന്‍ ഓര്‍ഡര്‍ അനുസരിച്ച് പറഞ്ഞതല്ല. ഈ പറഞ്ഞ പണ്ഡിതന്മാരില്‍ നിന്നെല്ലാം അറിവ് സ്വീകരിക്കാം. 

എന്നാല്‍, അന്യായമായി ആക്ഷേപിക്കപ്പെടുന്ന ഒരുപാട് പണ്ഡിതന്മാരുണ്ട്, പക്ഷെ അവരുടെയെല്ലാം പേരുകള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഉദാ: സ്വാലിഹ്  ആലു ശൈഖിനെപ്പോലെയുള്ള , അദ്ദേഹത്തിന്‍റെ നിലപാട് സ്വീകരിച്ചിട്ടുള്ള ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതില്‍ പങ്കുള്ള  മത വിദ്യാര്‍ഥികളെയും, മറ്റു ധാരാളം പണ്ഡിതൻമാരേയും കുറിച്ച് കുറ്റവും കുറവും പറയുന്ന ആളുകളുണ്ട്.  യഥാര്‍ത്ഥത്തില്‍ അവരാരും മന്ഹജില്‍ നിന്ന് തെറ്റിയിട്ടില്ല. അതുപോലെ ശൈഖ് മുഹമ്മദ് സുബയ്യില്‍ ഇങ്ങനെ ഒരുപാട് പേരുകള്‍ ഇനിയും പറയാനുണ്ട്. ഒരുപാട് ത്വലബതുല്‍ ഇല്മിന്‍റെ പേരും പറയാനുണ്ട്. ഒരാളുടെ പേര് പരാമര്‍ശിക്കുകയും മറ്റേയാളെ ഒഴിവാക്കുകയും ചെയ്തത്  എന്തുകൊണ്ടാണ് എന്ന് ഇനി അതിന്‍റെ പേരില്‍ ചോദിക്കപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നതിനാല്‍ ഓരോരുത്തരുടെയും പേരുകള്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ നമ്മുടെ സഹോദരങ്ങളായ സലഫീ മന്ഹജിലുള്ള ആളുകളെയും പണ്ഡിതന്മാരെയും കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് കേട്ടാല്‍ നിങ്ങള്‍ അതിനെ എതിര്‍ക്കുക. അവര്‍ ശരിയായ മന്ഹജിലും നേര്‍മാര്‍ഗത്തിലുമാകുന്നു. തഖ്’വയും നന്മയുമുള്ള ആളുകളാകുന്നു.  സുന്നത്തിന്‍റെ ആളുകളുമാകുന്നു. അവരെപ്പറ്റി മോശമായി സംസാരിക്കുന്നവരെ കണ്ടാല്‍ നിങ്ങള്‍ എതിര്‍ക്കുക.  അല്ലാഹു നമ്മെ നേര്‍മാര്‍ഗത്തില്‍ ആക്കുമാറാകട്ടെ. വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ നല്ലത് പിന്തുടരുകയും ചെയ്യുന്ന ആളുകളില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.

ദഅവത്ത് പ്രാധാന്യവും, ചില തെറ്റായ ധാരണകളും

ശൈഖ് ഇബ്ന്‍ ബാസ് നല്‍കുന്ന ഉപദേശം

വിവർത്തനം: അബ്ദുർറഹ്മാൻ അബ്ദുൽ ലത്വീഫ്

മതത്തിന്‍റെ വിഷയത്തില്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, തനിക്ക് അറിവില്ലാത്ത വിഷയങ്ങളില്‍ ഇടപെടുകയും, മതവിഷയമാണ് എന്ന ഗൗരവം പരിഗണിക്കാതെ എന്തിനും ഏതിനും ഫത’വ നല്‍കുകയും ചെയ്യുന്ന സഹോദരങ്ങളുടെ അപകടത്തെക്കുറിച്ചും, മറുവശത്ത് മതവിഷയങ്ങളില്‍ പ്രമാണബദ്ധമായി അറിയുന്ന കാര്യങ്ങള്‍ പോലും  മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനെ എതിര്‍ക്കുകയും. എല്ലാം തികഞ്ഞ ആലിമീങ്ങൾക്കേ ദഅവത്തൊക്കെ പാടുള്ളൂ, നമ്മള്‍ ദഅവത്ത് നടത്താന്‍ യോഗ്യരല്ല എന്നെല്ലാം പറഞ്ഞ് ആളുകളെ നിരുല്സാഹപ്പെടുത്തുകയും ചെയ്യുന്ന  സഹോദരങ്ങളുടെ തെറ്റിദ്ധാരണയെയും ശൈഖ് ഇബ്ന്‍ ബാസ് വിശദീകരിക്കുന്നു.

ചോദ്യം : ചില പ്രബോധകന്മാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നു പൂര്‍ണമായി അകന്നു നില്‍ക്കുന്നതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു? വാര്‍ത്താ മാധ്യമങ്ങള്‍ക്കും പ്രബോധകര്‍ക്കും ഇടയിലുള്ള അകലം ചുരുക്കാനും അവരുടെ ഇടയില്‍ ഒരു തുറന്ന മാര്‍ഗം സ്ഥാപിക്കാനും എങ്ങനെയാണ് സാധിക്കുക ?!

ഉത്തരം : ഇത്തരം കാര്യങ്ങളെയൊക്കെ വളരെ ഉദാസീനതയോടുകൂടി നോക്കിക്കാണുന്ന പണ്ഡിതന്മാരുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ചിലപ്പോള്‍ ദുന്‍യവിയായ ചുറ്റുപാടുകള്‍ കാരണത്താലോ,  അറിവ് കുറവായതിനാലോ, രോഗങ്ങള്‍ കാരണത്താലോ ഒക്കെ ആയിരിക്കാം ഇത്.  ഇനി മറ്റു ചിലപ്പോള്‍ താന്‍ ധരിച്ചു വെച്ച തെറ്റായ ധാരണയാലുമാകാം. ഉദാ: ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും യോജിച്ച ആളല്ല. എന്നെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ല. അല്ലെങ്കില്‍ മറ്റുള്ള ആളുകള്‍ ഈ ബാധ്യതകളൊക്കെ  നിറവേറ്റുന്നുണ്ടല്ലോ.  ഇങ്ങനെയുള്ള ഒരുപാടൊരുപാട്  കാരണങ്ങള്‍ നിരത്തിയേക്കാം..

ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഒരു മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക് കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച് തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട്. മതത്തില്‍ അറിവും ഫിഖ്ഹും ഉണ്ടായിരിക്കെ തന്നെത്തന്നെ ഇതിനൊന്നും പറ്റിയ ആളല്ല എന്ന രൂപത്തില്‍ കാണരുത്. മാധ്യമങ്ങളാകട്ടെ മറ്റു മാര്‍ഗങ്ങളാകട്ടെ  നന്മ പ്രചരിപ്പിക്കുന്നതില്‍ ഏതെല്ലാം നിലക്ക് അവന് ഭാഗവാക്കാകാന്‍ കഴിയുമോ അതിലെല്ലാം പങ്കാളിയാകുക എന്നതാണ്‌ അവന്‍റെ ബാധ്യത. ഇത് മറ്റാരെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കുന്നത് ശരിയല്ല. ഇങ്ങനെ എല്ലാവരും മറ്റുള്ളവര്‍ ചെയ്യട്ടെ, ഇന്നവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞു മാറി നിന്നാല്‍ ദഅവത്ത് മുടങ്ങും. അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവരുടെ എണ്ണം കുറയും. അറിവില്ലായ്മയിലുള്ളവര്‍  ആ ജഹാലത്തില്‍ തന്നെ നിലകൊള്ളും. അധര്‍മ്മങ്ങളും തിന്മകളും മാറ്റമില്ലാതെ നിലനില്‍ക്കും. ഇത് വലിയ ഒരു അപരാധമാണ്.

ലോകത്തിന്‍റെ ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക് ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടും  മതവിദ്യാര്‍ഥികള്‍ അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്.
അല്ലാഹു പറയുന്നു: 
(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )

 അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട് – [ ഫുസ്വിലത്‌ – 33]

ഇതിനേക്കാള്‍ വിശിഷ്ടമായ ഒരു വാക്ക് വേറെയില്ലെന്നാണ് അല്ലാഹു പറയുന്നത്.  ഈ ആയത്തിലുള്ള ചോദ്യം നിഷേധാത്മകമായ ഒരു ചോദ്യമാണ്. അഥവാ അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്നതിനേക്കാള്‍ വിശിഷ്ടമായ ഒരു വാക്ക് വേറെയില്ല എന്നര്‍ത്ഥം. അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്ന പ്രബോധകര്‍ക്ക് ലഭിക്കുന്ന മഹത്തായ ഒരു സൗഭാഗ്യമാണിത്.

പ്രവാചകന്‍ (സ) പറയുന്നു:
من دل على خير فله فله مثل أجر فاعله

“ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു” [ സ്വഹീഹ് മുസ്‌ലിം]

പ്രവാചകന്‍ (സ)  പറഞ്ഞു:

من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا

“ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷനിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല.” – [മുസ്‌ലിം]

പ്രവാചകന്‍ (സ) പറഞ്ഞു :
فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم

“വല്ലാഹി!, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം ” [ബുഖാരി].

അതുകൊണ്ട്, പണ്ഡിതന്മാര്‍ ഇത്തരം ശ്രേഷ്ഠമായ കാര്യങ്ങളില്‍ നിന്ന്  അതില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന് കരുതി ഉദാസീനത കാണിക്കരുത്. മറ്റുള്ളവര്‍ അത് ചെയ്യുന്നുണ്ടല്ലോ പിന്നെ ഞാന്‍ എന്തിനാണ് അത് ചെയ്യുന്നത് എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. മറിച്ച് അറിവുള്ള ആളുകള്‍ എവിടെ ആയിരുന്നാലും അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ തങ്ങളാലാവുന്നത് എല്ലാം ചെയ്യാനു, പ്രബോധനത്തില്‍ പങ്കാളികളാവാനും നിര്‍ബന്ധമായും മുന്നോട്ട് വരണം. ലോകം മുഴുവന്‍ ദഅവത്തിന്‍റെ അഭാവത്തിലാണുള്ളത്. മുസ്‌ലിമീങ്ങളായാലും  അമുസ്‌ലിമീങ്ങളായാലും എല്ലാവര്‍ക്കും പ്രബോധനം ആവശ്യമാണ്‌. ഒരു മുസ്ലിമിന് ദഅവത്ത് ലഭിക്കുക വഴി മതപരമായ അറിവ് വര്‍ദ്ധിക്കുന്നു. അമുസ്ലിമാകട്ടെ ആ ദഅവത്ത് ലഭിക്കുക വഴി സന്മാര്‍ഗത്തിലേക്ക് വഴി നടക്കുകയും ചെയ്തേക്കാം…

ശൈഖ് അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്
മജ്മൂഉ ഫതാവ, വോ/ 5, പേജ് 265-266