06 - പാപമോചനവും കാരുണ്യവും
سؤال الله المغفرة والرحمة

അല്ലാഹു മനുഷ്യസമൂഹത്തോട് ആവശ്യപ്പെട്ട കാര്യമാണ് പാപമോചനം തേടലും അവന്റെ കാരുണ്യത്തെ ചോദിക്കലും.
ആദ്യമനുഷ്യനായ ആദം നബി (അ) പടച്ച തമ്പുരാന്റെ കൽപ്പന ലംഘിച്ചപ്പോൾ ഉടനെ പാപമോചനം തേടിയത് ക്വുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. (അൽ-അഅ്റാഫ്:7:23)
നൂഹ് നബി (അ) അല്ലാഹുവോട് പാപമോചനം നടത്തിയത് ഇപ്രകാരമാണ് ക്വുർആൻ പഠിപ്പിക്കുന്നത്.
എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും. (ഹൂദ്:11:47)
വിശുദ്ധമായ കഅബാലയം നിർമ്മിച്ച ഇബ്റാഹീം നബി (അ) യുടെ പ്രാർത്ഥന ഇപ്രകാരമായിരുന്നു. “ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (അൽ-ബഖറ:2:128)
പാപമോചനം തേടിയും അല്ലാഹുവിന്റെ കാരുണ്യം ചോദിച്ചും ക്വുർആനിലും സുന്നത്തിലും വന്ന ദുആകൾ നിരവധിയാണ്. അവയിൽ ചിലതാണ് ഈ അദ്ധ്യായത്തിൽ ഉൾകൊളളിച്ചിരിക്കുന്നത്.
رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ () رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَى رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ
ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
ആലുഇംറാന്‍: 193, 194
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
ആലുഇംറാന്‍: 147
رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
“ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.”
അൽ-അഅ്റാഫ്: 23
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ
ഞങ്ങളുടെ റബ്ബേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യവാന്മരിൽ ഉത്തമനാണല്ലോ.
അൽ മുഅ്മിനൂന്‍: 109
رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ
“എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യവാന്മരിൽ ഏറ്റവും ഉത്തമനാണല്ലോ.”
അൽ മുഅ്മിനൂന്‍: 118
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ
“ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുളള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.”
അൽഹശ്ർ :10
اَللَّهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, നിന്നോടിതാ ഞാന്‍ തേടുന്നു. ഏകനും, എല്ലാവർക്കും ആശ്രയം നൽകുന്ന നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ എന്റെ തെറ്റുകൾ നീ എനിക്കു പൊറുക്കേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.
സുനനു അബീദാവൂദ്
കുറിപ്പ്:
(ഒരു വ്യക്തി ഈ ദുആ നിർവഹിച്ചതു കേട്ടപ്പോൾ “അയാൾക്കു പൊറുത്തു കൊടുക്കപ്പെട്ടു” എന്ന് തിരുമേനി ﷺ മൂന്നു തവണ പറഞ്ഞു. ഈ സംഭവം സുനനുന്നസാഇയിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
اللَّهُمَّ اغْفِرْ لِي خَطِيْئَتِي وَجَهْلِي، وَإسْرَافِي فِي أَمْرِي، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي جِدِّيْ وَهَزْلِيْ، وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ المُقَدِّمُ وَأَنْتَ المُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ
‘അല്ലാഹുവേ, എന്റെ തെറ്റും വിവരക്കേടും എന്റെ കാര്യങ്ങളിലെല്ലാമുള്ള അമിതവ്യയവും എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാവുന്നതായ (കുറ്റങ്ങളും) നീ എനിക്കു പൊറുക്കേണമേ. അല്ലാഹുവേ, എന്റെ തെറ്റുകുറ്റങ്ങളും ബോധപൂർവ്വവും അജ്ഞതയിലും കളിതമാശയിലും (വന്നുപോയ വീഴ്ചകളും) നീ എനിക്കു പൊറുത്തു മാപ്പാക്കേണമേ. അതെല്ലാം എന്റെ പക്കലുണ്ട്. അല്ലാഹുവേ ഞാന്‍ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തു പോയതുമായ എന്റെ (പാപങ്ങൾ) നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.’
സ്വഹീഹു ഇബ്‌നുമാജ
أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ
അല്ലാഹുവേ, നീയാണ് എന്റെ നാഥൻ, നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽ നിന്നും നിന്നോട് രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.
കുറിപ്പ്:
പ്രഭാത പ്രദോഷ പ്രാർത്ഥനകളിൽ നബി ﷺ പഠിപ്പിച്ച പ്രാർത്ഥനയാണിത്. സയ്യിദുൽ ഇസ്തിഗ്ഫാർ എന്നാണ് ഈ പ്രാർത്ഥന അറിയപ്പെടുന്നത്. ആരെങ്കിലും ഈ വചനങ്ങൾ ദൃഢവിശ്വാസിയായിക്കൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്നുവെങ്കിൽ അയാൾ സ്വർഗാവകാശിയാണ്. ദൃഢ വിശ്വാസിയായിക്കൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് നബി ﷺ പഠിപ്പിച്ചത് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
“അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ ധാരാളം അക്രമം ചെയ്തു. പാപങ്ങൾ നീയല്ലാതെ പൊറുക്കുകയില്ല. നിന്നിൽ നിന്നുളള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ പാപം പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമല്ലോ.”
ബൈഹഖി
കുറിപ്പ്:
നമസ്കാരത്തിൽ ചൊല്ലുവാന്‍ ഒരു ദുആഅ് നബി ﷺയോട് അബൂബകർ (റ) ആവശ്യപെട്ടപ്പോൾ തിരുമേനി ﷺ പഠിപ്പിച്ചതാണീ ദുആ. ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയതത് നമുക്ക് കാണാം.
اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ ، دِقَّهُ وَجُلَّهُ ، وَأَوَّلَهُ وَآخِرَهُ ، وَعَلاَنِيَتَهُ وَسِرَّهُ.
“അല്ലാഹുവെ, എന്റെ സൂക്ഷ്മവും, വ്യക്തവും ആദ്യത്തെതും അവസാനത്തെതും രഹസ്യവും പരസ്യവുമായ എല്ലാ പാപങ്ങളും പൊറുത്ത് തരണെ”
ഹാകിം
اللَّهُمَّ طَهِّرْنِي بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ اللَّهُمَّ طَهِّرْنِي مِنْ الذُّنُوبِ وَالْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الْوَسَخِ
“അല്ലാഹുവെ, മഞ്ഞു കൊണ്ടും ബർദു (തണുപ്പ്) കൊണ്ടും തണുത്ത വെളളം കൊണ്ടും എന്നെ നീ ശുദ്ധീകരിക്കണമേ. വെളള വസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധിയാകുന്നത് പോലെ പാപങ്ങളിൽ നിന്നും കുറ്റങ്ങളിൽ നിന്നും എന്നെ നീ ശുദ്ധീകരിക്കണമേ.”
മുസ്‌ലിം
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
“എന്റെ രക്ഷിതാവെ, എനിക്ക് നീ പൊറുത്ത് തരേണമേ. എന്റെ പശ്ചാതാപം സ്വീകരിക്കേണമേ. നിശ്ചയമായും നീയാണ് പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയും.”
ഇബ്നു ഹിബ്ബാൻ
اللهم اغفِرْ لحيِّنا وميِّتنا، وشاهدِنا وغائبنا، وصغيرنا وكبيرنا، وذَكَرِنا وأُنْثانا، اللهم مَن أحييتَه منا فأحيِه على الإسلام، ومَن توفَّيتَه منا فتوَفَّهُ على الإيمان
‘അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ഹാജറുള്ളവനും ഹാജറില്ലാത്തവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും നീ പൊറുക്കേണമേ. അല്ലാഹുവേ, ഞങ്ങളിൽ ആരെയാണോ നീ ജീവിപ്പിക്കുന്നത് അവനെ ഇസ്‌ലാമിക ആദർശത്തിൽ നീ ജീവിപ്പിക്കേണമേ. ഞങ്ങളിൽ ആരെയാണോ നീ മരിപ്പിക്കുന്നത് അവനെ ഈമാനോടു കൂടി നീ മരിപ്പിക്കേണമേ.’
اللَّهُمَّ اغْفِرْ لِي خطَايَايَ وَذُنُوبِي كُلَّهَا، اللَّهُمَّ أَنْعِمْنِي وَأَحْينِي وَارْزُقنِي، وَاهْدِنِي لِصَالِح الأعْمَالِ والأَخلاَقِ، فَإِنَّهُ لاَ يَهْدِي لِصَالِحِهَا إِلاَّ أَنْتَ، وَلاَ يَصْرِفُ عَنْ سَيئِهَا إِلاَّ أَنْتَ
“അല്ലാഹുവേ, എന്റെ എല്ലാ പാപങ്ങളും തെറ്റുകളും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ, എന്നെ നീ അനുഗ്രഹിക്കേണമേ. എന്നെ നീ ജീവിപ്പിക്കുകയും എനിക്ക് ഉപജീവന മാർഗം നൽകുകയും സൽകർമ്മങ്ങളിലേക്കും സൽസ്വഭാവങ്ങളിലേക്കും നയിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീയല്ലാതെ നന്മയിലേക്ക് നയിക്കാൻ മറ്റാരുമില്ല. ദുഷ്ചെയ്തികളിൽ നിന്നും ദുസ്വഭാവങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ നീയല്ലാതെ ആരുമില്ല.”
ഹാകിം
اللَّهُمَّ اغْفِرْ لِي ذَنْبِي وَأَخْسِئْ شَيْطَانِي وَفُكَّ رِهَانِي
“അല്ലാഹുവെ, എന്റെ പാപം പൊറുത്ത് തരെണമേ, എന്റെ പിശാചിനെ ആട്ടിയോടിക്കേണമേ. എന്റെ പാപഭാരങ്ങളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ”
അബൂദാവൂദ്
اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ ، وَنَسْتَغْفِرُكَ لِمَا لَا نَعْلَمُهُ
“അല്ലാഹുവേ, ഞാന്‍ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽ നിന്ന് ഞാന്‍ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.”
അഹ്‌മദ്
اللَّهُمَّ اغْفِرْ لِي وَارْحَمْنِي، وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي
‘അല്ലാഹുവേ എനിക്ക് പൊറുത്തു തരേണമേ. എന്നോട് കരുണ കാണിക്കേണമേ. എന്നെ നേർവഴിയിലാക്കേണമേ. എന്റെ കാര്യങ്ങൾ പരിഹരിക്കേണമേ. എനിക്ക് സൗഖ്യം നൽകേണമേ. എനിക്ക് ഉപജീവനം തരേണമേ. എന്നെ ഉയർത്തേണമേ.’
കുറിപ്പ്:
Jazakallahu khair
ജസകല്ലാഹു
ഖൈർ
എനിക്ക് വെള്ളപ്പാണ്ട് (vitiligo ) എന്ന അസുഖമാണ്, starting stage ആണ്. എല്ലാവരും ഷിഫയായി കിട്ടാൻ ദുആർക്കണേ.