ഹദീസ് : 25
عَنِ ابْنِ عَبَّاسٍ، قَالَ: لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ- صحيح البخاري
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: സ്ത്രീ വേഷം കെട്ടുന്ന പുരുഷൻ മാരെയും പുരുഷ വേഷം കെട്ടുന്ന സ്ത്രീകളേയും നബി ﷺ ശപിച്ചിരിക്കുന്നു. (ബുഖാരി).
വിവരണം
> ഒരു മുസ്‌ലിമിന് സ്ത്രീകളോട് സാദൃശ്യപ്പെടാൻ പാടുള്ളതല്ല, മുസ്‌ലിം സ്ത്രീക്ക് പുരുഷനോടും സാദൃശ്യമാകാൻ പാടില്ല. വേഷത്തിലും സ്വഭാവത്തിലും, നടത്തത്തിലും, സംസാരത്തിലും ഒന്നും ഈ സാദൃശ്യപ്പെടൽ അനുവദനീയമല്ല. രണ്ട് വിഭാഗത്തിനേയും അല്ലാഹു പ്രത്യേകം പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. ആ വേർതിരിവ് മാനിച്ച് കൊണ്ട് ജീവിക്കൽ എല്ലാവർക്കം നിർബന്ധമാണ്.
·> ഇങ്ങനെ സാദൃശ്യപ്പെടുന്ന പുരുഷനും സ്ത്രീക്കുമെതിരെ നബി ﷺ യുടെ ശാപ പ്രാർത്ഥന ഉണ്ട്.
·> ഇത്തരത്തിൽ സാദൃശ്യപ്പെടുന്നവരെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നബി ﷺ കൽപ്പിച്ചിട്ടുണ്ട്.
·> ഈ കാലത്ത് സ്ത്രീകളോട് സാദൃശ്യപ്പെടുന്ന ധാരാളം ചെറുപ്പക്കാരെ കാണാൻ സാധിക്കും, താടിയും മീശയും വടിച്ച് സ്ത്രീകളെപ്പോലെ മുടി വളർത്തി, സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങൾ വരെ ധരിക്കുന്നവർ. അവർ നബി ﷺ യുടെ ഈ ശാപ പ്രാർത്ഥനയെ സൂക്ഷിക്കണം.
·> സ്ത്രീകളാണ് ഈ സാദൃശ്യപ്പെടലിൽ ഏറ്റവും മുന്നിൽ. അവർ പുരഷൻമാരെ പോലെ പെരുമാറുകയും, സംസാരിക്കുകയും, പുരുഷൻമാരുടെ വേഷവിധാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ പുരുഷ വസ്ത്രധാരണമായി അറിയപ്പെടുന്നവ സ്ത്രീകൾക്ക് യോജിച്ചതല്ല. അങ്ങനെ ചെയ്യുമ്പോൾ അവർ പുരുഷൻമാരോട് സാദൃശ്യപ്പെടുകയാണ് ചെയ്യുന്നത്.
·> രക്ഷിതാക്കൾ കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
·> ഏറ്റവും നല്ല വിധമാണ് അല്ലാഹു ഓരോന്നിനേയും സൃഷ്ടിച്ചിട്ടുള്ളത്. ആണിനും പെണ്ണിനും പ്രത്യേകം പ്രകൃതങ്ങളും സ്വഭാവ വിശേഷണങ്ങളും അവൻ നൽകിയിട്ടുണ്ട്. അതിൽ മാറ്റങ്ങൾ വരുത്താൻ നമുക്ക് അധികാരമില്ല.
·> സ്ത്രീവേഷം ധരിക്കുന്ന പുരുഷനേയും പുരുഷ വേഷം ധരിക്കുന്ന സ്ത്രീയേയും റസൂൽ ﷺ ശപിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാൻ
1- മക്കളെ നല്ല രീതിയിൽ വളർത്തണം
2- ചെറുപ്പക്കാർക്ക് ആണത്തം എന്നത് അന്തസ്സാക്കി മനസ്സിലാക്കി കൊടുക്കണം.
3- നല്ല മാതൃകകളായ നമ്മുടെ പൂർവ്വികരുടെ ജീവിത രീതികൾ പറഞ്ഞ് കൊടുക്കണം
4- ഇസ്‌ലാമിക പാഠങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കണം. മറ്റു ചിന്താധാരകൾ സ്വീകരിക്കേണ്ടതല്ലെന്ന ബോധം സമൂഹത്തിൽ വളർത്തണം.
5- ഇസ്‌ലാമിക മൂല്യങ്ങളിൽ അന്തസ്സ് ഉണ്ടാക്കിയെടുക്കണം.
6- വ്യക്തി സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ വശങ്ങൾ കൃത്യമായി പഠിപ്പിക്കപ്പെടണം.
7- സമൂഹത്തിലെ തെറ്റായ ആചാരങ്ങളേയും, നാട്ടുനടപ്പുകളേയും കുറിച്ച് ബോധവാൻമാരാവണം.
8- സ്ത്രീയും പുരുഷനും പ്രത്യേകം പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ഓരോരുത്തരും ബോധവാൻമാരാകണം.