ഹദീസ് : 11
عَنْ أَنَسٍ، قَالَ: كُنَّا عِنْدَ عُمَرَ فَقَالَ: «نُهِينَا عَنِ التَّكَلُّفِ»- صحيح البخاري
അനസ് (റ) പറഞ്ഞു: ഞങ്ങൾ ഉമർ (റ) വിന്റെ അടുക്കൽ ആയിരിക്കേ അദ്ദേഹം പറഞ്ഞു: തകല്ലുഫിൽ നിന്ന് നമ്മൾ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി).
വിവരണം
·> (തകല്ലുഫ് എന്നാൽ: മതകാര്യത്തിലെ അനാവശ്യമായ ചോദ്യങ്ങളും, അറിഞ്ഞിരിക്കൽ അനിവാര്യമല്ലാത്ത കാര്യങ്ങളുടെ പിറകെ പോകലും, ആവശ്യമില്ലാതെ സ്വന്തത്തെ ബുദ്ധിമുട്ടിച്ച് കാര്യങ്ങൾ ചെയ്യലും തുടങ്ങിയവയാണിത്).
·> മതവിഷയങ്ങളുടെ പേരിൽ അനാവശ്യമായി സ്വന്തത്തെ ബുദ്ധിമുട്ടിക്കൽ വിരോധിക്കപ്പെട്ടതാണ്.
·> വാക്ക് കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ഇത്തരത്തിൽ അനാവശ്യമായി സ്വന്തത്തെ പ്രയാസപ്പെടുത്തുന്നവരുണ്ട്.
·> ഇങ്ങനെ ചെയ്യുന്നവർ ജനങ്ങളിൽ ഏറ്റവും ദ്രോഹമുള്ളവ രാണ്. അവർ അടുത്തുള്ളതിനെ അകലത്തിലാക്കുകയും, ഇണക്കമുള്ളതിനെ ഇണക്കമില്ലാതാക്കുകയും, വില കൂടിയ തിനെ വില കുറക്കുകയും ചെയ്യും.
·> എളുപ്പമുള്ളതിനെ വിട്ട് പ്രയാസമുള്ളതിനെ സ്വീകരിക്കുന്ന അവസ്ഥ ഇതിൽ പെടുന്നു. അത് പോലെ, അറിയാത്തത് പറയലും, വിവരമില്ലാത്ത കാര്യം ഫത്‌വ നൽകലും എല്ലാം ഇതിൽ പെടും. മതവിഷയങ്ങളിലുള്ള അനാവശ്യ ചോദ്യങ്ങൾ വിലക്കപ്പെട്ടതാണ്. അറിയാനും പ്രാവർത്തികമാക്കാനും വേണ്ടി ചോദിക്കാം. അതിനല്ലെങ്കിൽ അത് അല്ലാഹുവിന് തൃപ്തിയില്ലാത്ത കാര്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്.
·> ഇസ്‌ലാമിലെ മുൻഗണനാ കാര്യങ്ങൾ തെറ്റിച്ച് ഗവേഷണം ആവശ്യമില്ലാത്ത വിഷയങ്ങളിൽ ഇടപെടുന്നതും ശ്രദ്ധിക്കേ ണ്ടതാണ്. ആദ്യം പഠിക്കേണ്ടത് ആദ്യം പഠിക്കണം, അല്ലാതെ അവസാനം അറിയേണ്ടത് ആദ്യം അറിയൽ ശരിയായ രീതിയല്ല. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്, വിശിഷ്യാ യുവാക്കൾ ഇത് നന്നായി പാലിക്കേണ്ടതുണ്ട്.
تكَلُّف നുള്ള കാരണങ്ങളിൽ പെട്ടതാണ്:
1- വിവരക്കേട്
2- ലോകമാന്യം
3- വസ്‌വാസ്
·> നബി ﷺ പഠിപ്പിക്കാത്ത വിധം മതത്തെ നടപ്പിലാക്കാൻ പ്രതിജ്ഞ ചെയ്തവരോട് നബി ﷺ പറഞ്ഞത് എന്റെ സുന്നത്തിനെ വെറുക്കന്നവൻ എന്നിൽ പെട്ടവനല്ല എന്നാണ്.
·> നബി ﷺ പഠിപ്പിച്ച വിധം മത വിഷയങ്ങളെ നടപ്പിലാക്കലാണ് നമുക്ക് ബാധ്യതയായിട്ടുള്ളത്. അതിനപ്പുറം ചിന്തിക്കാവതല്ല.
·> അബ്ദുല്ലാഹി ബ്‌നു മസ്ഊദ് h പറഞ്ഞു: അല്ലയോ ജനങ്ങളേ.. ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അവൻ അത് പറഞ്ഞ് കൊള്ളട്ടെ, അവന് അറിയില്ലെങ്കിൽ الله أعلم (അല്ലാഹു ആണ് ഏറ്റവും അറിയുന്നവൻ) എന്ന് അവൻ പറയട്ടെ, അറിയാത്തത് എനിക്ക് അറിയില്ല എന്ന് പറയൽ വിജ്ഞാനത്തിൽ പെട്ടതാണ്.
അല്ലാഹു അവന്റെ നബി ﷺ യോട് പറഞ്ഞിട്ടുണ്ട്:
قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ
(നബിയേ,) പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (സ്വാദ്:86) -(ബുഖാരി)
·> നമ്മുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും കൃത്രിമത്വം ഉണ്ടായിക്കൂടാ.