ഹദീസ് : 09
عن عُمَر قال: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ: إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ. – صحيح مسلم
ഉമർ (റ) പറഞ്ഞു: നിശ്ചയം നിങ്ങളുടെ നബി ﷺ പറഞ്ഞു: നിശ്ചയം ഈ ഗ്രന്ഥം (ക്വുർആൻ) കൊണ്ട് അല്ലാഹു ചില ആളുകളെ ഉയർത്തുകയും, മറ്റു ചില ആളുകളെ തരം താഴ്ത്തുകയും ചെയ്യും. (മുസ്‌ലിം).
വിവരണം
·> വിശുദ്ധ ക്വുർആനമായി ബന്ധപ്പെട്ട ഹദീസ് ആണ് ഇത്.
·> ക്വുർആൻ കൊണ്ട് ഔന്നിത്യം ലഭിക്കുന്നവരും, നിന്ദ്യരാകുന്നവരും ഉണ്ടാകും എന്ന് ഹദീസ് വ്യക്തമാക്കുന്നു.
വിശുദ്ധ ക്വുർആൻ കൊണ്ട് ഉയർച്ച ലഭിക്കുന്നവരുടെ വിശേഷണങ്ങൾ:
> അവർ ക്വുർആൻ പാരായണം ചെയ്യുന്നവരാണ്. അവർ അതിന്റെ ആശയം ഗ്രഹിക്കുന്നവരുമാണ്.
> അവർ ക്വുർആൻ അനുസരിച്ച് ജീവിക്കുന്നവരാണ്.
> അവർക്ക് ദുൻയാവിലും പരലോകത്തിലും ഉന്നതികളുണ്ടാവും.
> ദുൻയാവിൽ നല്ല ജീവിതം ഉണ്ടാവുകയും, പരലോകത്ത് ഉയർന്ന പദവികൾ ലഭിക്കുകയും ചെയ്യും.
വിശുദ്ധ ക്വുർആൻ കൊണ്ട് നിന്ദ്യരാകുന്നവരുടെ വിശേഷണങ്ങൾ
> അവർ വിശുദ്ധ ക്വുർആനിനെ അവഗണിച്ചവരാണ്.
> അവർ അത് പാരായണം ചെയ്യുകയോ ജീവിതത്തിൽ ശരിയാം വിധം നടപ്പിലാക്കുകയോ ചെയ്യില്ല.
> അവർക്ക് ഈ ലോകത്ത് ദൗർഭാഗ്യങ്ങൾ ഉണ്ടാകും. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവരെ വിടാതെ കൂടും.
> ഇവിടെ ഇടുങ്ങിയ ജീവിതമായിരിക്കും അവർക്ക്, പരലോക ത്താവട്ടെ വളരെ നിന്ദ്യരായിട്ടുള്ളവരോടൊപ്പമായിരിക്കും.
> സൽകർമങ്ങൾ കൊണ്ട് പദവികളിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും. കർമങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് പദവികൾ കൂടും. അവയുടെ കുറവിനനുസരിച്ച് പദവികളിലും കുറവുകൾ ഉണ്ടാകും.
·> പദവികൾ കൂടുതലാകാൻ വളരെ ഉപകരിക്കുന്ന ഒരു കർമമാണ് വിശുദ്ധ ക്വുർആൻ പാരായണം. അതിലൂടെ സ്വർഗ്ഗത്തിന്റെ ഉന്നതങ്ങളിലെത്താൻ സാധിക്കും.
·> പരലോകത്ത് ക്വുർആനിന്റെ ആളോട് പാരായണം ചെയ്ത് സ്വർഗ്ഗത്തിലേക്ക് കയറിക്കൊള്ളാൻ പറയും. അവന്റെ പാരായണംഅവസാനിക്കുന്നിടത്തായിരിക്കും സ്വർഗ്ഗത്തിലെ അവന്റെ സ്ഥാനം.
·> ചില സൂറത്തുകളും ആയത്തുകളും അടിമയുടെ പാപ മോചനത്തിന് വേണ്ടിയും സ്വർഗ്ഗപ്രവേശനത്തിന് വേണ്ടിയും അല്ലാഹുവിനോട് വാദിക്കും എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.
·> എന്നും വിശുദ്ധ ക്വുർആനുമായിട്ടുള്ള ബന്ധം നിലനിർത്താൻ വിശ്വാസിക്ക് കഴിയണം.
·> ഓരോ അക്ഷരത്തിനും ഇരട്ടിക്കണക്കിന് പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ.
·> അങ്ങനെയൊക്കെ ആയിട്ടും അതുമായി ബന്ധം നിലനിർത്താൻ സാധിക്കുന്നില്ലെങ്കിൽ അവൻ താഴേക്കിടയിലായിരിക്കും. ഉന്നതികളിൽ എത്തിച്ചേരാൻ സാധിക്കുകയില്ല.
·> അവർ ക്വുർആനിനെ അവഗണിച്ചവരുടെ കൂട്ടത്തിലായിരിക്കും. അല്ലാഹു പറയുന്നു:
وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا
(അന്ന്) റസൂൽ ﷺ പറയും: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത ഈ ക്വുർആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു. (ഫുർക്വാൻ:30)
·> ആയതിനാൽ ക്വുർആൻ കൊണ്ട് ഉന്നത പദവികളിലെത്തിച്ചേരാൻ ആവശ്യമായ നടപടികൾക്കൊരുങ്ങുക.