ഹദീസ് : 08
عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ»– صحيح البخاري
അബൂ മൂസ (റ) നിവേദനം. നബി ﷺ പറഞ്ഞു: തന്റെ റബ്ബിനെ സ്മരിക്കുന്നവന്റേയും സ്മരിക്കാത്തവന്റേയും ഉപമ ജീവനുള്ളതിന്റേയും ശവത്തിന്റേയും പോലെയാണ്. (ബുഖാരി).
വിവരണം
> അബൂമൂസ (റ): അബ്ദുല്ലാഹി ബ്‌നു കൈ്വസ് അൽഅശ്അരി, ഹിജ്‌റ 50 ന് വഫാത്തായി.
> ഒരു അടിമ എല്ലായ്‌പ്പോഴും അല്ലാഹുവിനെ ഓർക്കുന്നവനാകണം. അത് അവന്റെ ഐഹിക ജീവിതത്തിനും പാരത്രിക ജീവിതത്തിനും അത്യാവശ്യമാണ്.
> അല്ലാഹുവിനെ ഓർക്കാതെ അശ്രദ്ധ കാണിക്കുന്നവരുടെ കൂട്ടത്തിൽ നാം പെടരുത് എന്ന് അല്ലാഹു അറിയിക്കുന്നുണ്ട്. (അഅ്‌റാഫ്:205)
> നാം അല്ലാഹുവിനെ ഓർത്താൽ അല്ലാഹു നമ്മേയും ഓർക്കും. (ബക്വറ:152)
> മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാവാൻ അല്ലാഹുവിനെ ഓർക്കണം. (റഅദ്:28)
> അല്ലാഹുവിനെ ഓർക്കാൻ ഉള്ള ധാരാളം മാർഗ്ഗങ്ങൾ നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. നിർബന്ധവും, ഐച്ഛികവുമായ മുഴുവൻ കർമങ്ങളും ചെയ്യുന്നതിലൂടെ അല്ലാഹുവിനെ ഓർക്കാൻ സാധിക്കും.
> അല്ലാഹുവിനെ സ്മരിക്കാൻ ധാരാളം ദിക്‌റുകളും ക്വുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. വളരെ ചെറിയ ദിക്‌റുകൾക്ക് പോലും അളവറ്റ പ്രതിഫലങ്ങളാണ് അല്ലാഹു നമുക്ക് നൽകുന്നത്.
> വിശുദ്ധ ക്വുർആൻ പാരായണത്തിലൂടെ ഈ കാര്യം സാധ്യമാകുന്നു.
ദിക്‌റിന്റെ ഫലങ്ങൾ
> അല്ലാഹുവിനെ ഓർക്കൽ പിശാചിനെ അകറ്റുകയും അല്ലാഹുവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യും.
> ദുഖവും മനഃപ്രയാസങ്ങളും ഇല്ലാതായി സന്തോഷമുള്ള അവസ്ഥ കൈവരും.
> അനുഗ്രഹങ്ങൾ ലഭിക്കുകയും വിപത്തുകളും മറ്റും തടയപ്പെടുകയും ചെയ്യും.
> അടിമക്ക് മുഖപ്രസന്നത പ്രദാനം ചെയ്യും.
> അല്ലാഹു തന്നെ കാണുന്നുണ്ട് എന്ന ബോധം എല്ലായ്‌പ്പോഴും അടിമയിലുണ്ടാക്കും.
> പശ്ചാത്താപ മനസ്സ് ഉണ്ടാക്കും.
> അറിവിന്റെ ധാരാളം വാതിലുകൾ തുറക്കപ്പെടും.
> അല്ലാഹുവിന്റെ മാഹാത്മ്യം മനസ്സിലാക്കാൻ സാധിക്കും.
> പാപങ്ങൾ മായ്ച്ച് കളയാൻ സഹായിക്കും.
> ആരാധനകളിൽ എളുപ്പമുള്ളതും മഹത്വമേറിയവയുമാണ് ദിക്ർ.
> ഏഷണി, പരദൂഷണം, കളവ്, തോന്നിവാസങ്ങൾ എന്നിവ ഒഴിവാക്കാൻ കാരണമാകും.
> അന്ത്യദിനത്തിലെ വിലാപങ്ങളിൽ അടിമക്ക് നിർഭയത്വം നൽകും.
> ജീവിതത്തിലും, ക്വബ്‌റിലും, അന്ത്യദിനത്തിലും പ്രകാശം നൽകും.
> അല്ലാഹുവിന്റെ സാമീപ്യം ലഭിക്കും.
> ചില ദിക്‌റുകൾക്ക് അടിമയെ മോചിപ്പിക്കുന്നതിന്റേയും, സമ്പത്ത് ചിലവഴിക്കുന്നതിന്റേയും, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരം ചെയ്യുന്നതിന്റെയും പ്രതിഫലം ലഭിക്കും.
> ഹൃദയത്തിന്റെ രോഗങ്ങൾക്ക് ഉള്ള ചികിത്സയും മരുന്നുമാണ് ദിക്‌റുകൾ.
> അല്ലാഹുവിനുള്ള നന്ദിയർപ്പിക്കലാണത്.
> ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓർത്ത് കരയൽ കൊണ്ട് അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കാൻ കാരണമാകും.
> ദിക്ർ ചൊല്ലുന്നവന് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളും, മലക്കുകളുടെ പ്രാർത്ഥനകളും ലഭിക്കും.
> നന്മകൾ ചെയ്യാൻ അത് പ്രേരിപ്പിക്കും.
> ചില ദിക്‌റുകൾ സ്വർഗ്ഗത്തിലെ ചെടികൾ ആണെന്ന് ഹദീസിൽ വന്നിട്ടുണ്ട്.
> അല്ലാഹുവിനെ ഓർത്ത് കൊണ്ട് കർമങ്ങൾ ചെയ്യുമ്പോൾ അവ ജീവസുറ്റവയാകും.
> അല്ലാഹുവിനെ മറക്കാതെ എപ്പോഴും ഓർക്കാൻ കാരണമാകും.
> അല്ലാഹുവിനെ ഓർക്കുന്ന അടിമയെ കുറിച്ച് അല്ലാഹു മലക്കുകളോട് അവനെ കുറിച്ച് പുകഴ്ത്തിപ്പറയും.
(ഇബ്‌നൽ ക്വയ്യിം, അൽ വാബിലുസ്സ്വയ്യിബ് പേജ്:61)
ഇത്രയൊക്കെ പ്രാധാന്യങ്ങളും മഹത്വങ്ങളും ഉണ്ടായിട്ടും അല്ലാഹുവിനെ ഓർക്കാത്തവർ ജീവനില്ലാത്ത പോലെയാണ്