ഹദീസ് : 07
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ غَدَا إِلَى المَسْجِدِ وَرَاحَ، أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الجَنَّةِ كُلَّمَا غَدَا أَوْ رَاحَ»- البخاري ومسلم
അബൂ ഹുറൈറ (റ) നിവേദനം. നബി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോയാൽ, പ്രഭാതത്തിലും പ്രദോഷത്തിലും പോകുമ്പോഴെല്ലാം അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു വിരുന്ന് ഒരുക്കും.
വിവരണം
·> പള്ളിയിലേക്ക് പോകുന്നതിന്റെ മഹത്വത്തെ അറിയിക്കുന്ന ഹദീസ് ആണ് ഇത്.
·> ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോയാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു വിരുന്ന് ഒരുക്കും.
·> അവൻ പള്ളിയിലേക്ക് പോകുന്നത് നമസ്‌കാരത്തിനോ, അറിവ് നേടാനോ, മറ്റു നല്ല കാര്യങ്ങൾക്കോ ആയിരുന്നാലും ഈ പ്രതിഫലം ലഭിക്കും.
·> നമസ്‌കാരത്തിന് പള്ളിയിൽ പോകുന്നത് മഹത്തരവും ധാരാളം പ്രതിഫലം ലഭിക്കുന്നതുമായ കർമമാണ്. അത് ഈ ഹദീസിന്റെ ആശയത്തിൽ കൂടുതൽ ഗണിക്കപ്പെടുന്നതാണ്.
അല്ലാഹുവിന്റെ ആഥിത്യം:
> അല്ലാഹുവിന്റെ ആഥിത്യവും വിരുന്നും എന്താണെന്ന് വിശുദ്ധ ക്വുർആനിൽ നമുക്ക് കാണാം. അല്ലാഹു പറയുന്നു:
لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِّنْ عِندِ اللَّهِ ۗ وَمَا عِندَ اللَّهِ خَيْرٌ لِّلْأَبْرَارِ
‘എന്നാൽ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവർക്കാണ് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുള്ളത്. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ പക്കൽ നിന്നുള്ള സൽക്കാരം! അല്ലാഹുവിന്റെ അടുക്കലുള്ളതാകുന്നു പുണ്യവാൻമാർക്ക് ഏറ്റവും ഉത്തമം’. (ആലു ഇംറാൻ 198)
نُزُلًا مِّنْ غَفُورٍ رَّحِيمٍ
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
‘ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങൾക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കൽ നിന്നുള്ള സൽക്കാരമത്രെ അത് ‘. (ഫുസ്സ്വിലത്ത് 31-32)
·> പള്ളിയുമായിട്ടുള്ള നിരന്തര ബന്ധം ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കണം. അത് നമ്മുടെ ജീവിതത്തിലെ വലിയ നേട്ടമാണ്.