ഹദീസ് : 06
عَنْ أُمِّ حَبِيبَةَ، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، أَنَّهَا قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ: مَا مِنْ عَبْدٍ مُسْلِمٍ يُصَلِّي لِلَّهِ كُلَّ يَوْمٍ ثِنْتَيْ عَشْرَةَ رَكْعَةً تَطَوُّعًا، غَيْرَ فَرِيضَةٍ، إِلاَّ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ، أَوْ إِلاَّ بُنِيَ لَهُ بَيْتٌ فِي الْجَنَّةِ- صحيح مسلم
നബി ﷺ യുടെ ഭാര്യ ഉമ്മു ഹബീബ (റ) പറഞ്ഞു: റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: ഏതൊരു അടിമയും എല്ലാ ദിവസവും നിർബന്ധ നമസ്‌കാരത്തിന് പുറമെ അല്ലാഹുവിന് വേണ്ടി 12 റക്അത്ത് ഐച്ഛികമായി നമസ്‌കരിച്ചാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം പണിയും. അല്ലെങ്കിൽ സ്വർഗ്ഗത്തിൽ ഒരു ഭവനം അവന് വേണ്ടി പണിതുയർത്തപ്പെടും.(മുസ്‌ലിം).
വിവരണം
> ഉമ്മുഹബീബ: ഇവരുടെ യഥാർത്ഥ പേര്: റംല ബിൻത്ത് അബീ സുഫ്‌യാൻ എന്നാണ്. ഹിജ്‌റ 42 നാണ് ഇവർ വഫാത്താകുന്നത്.
> ഇസ്‌ലാമിലെ എല്ലാ കർമങ്ങൾക്കും വലിയ പ്രതിഫലമുണ്ട്. വളരെ എളുപ്പമുള്ളതും ലളിതവുമായ കർമങ്ങൾക്ക് വലിയ തോതിലുള്ള പ്രതിഫലങ്ങൾ നൽകപ്പെടുമെന്ന് റസൂൽ ﷺ അറിയിച്ചിട്ടുണ്ട്.
> നിർബന്ധ കാര്യങ്ങൾ പ്രധാനപ്പെട്ടവയും ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്തവയുമാണ്. അവ ചെയ്യുന്ന കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തൽ എല്ലാവർക്കും നിർബന്ധവുമാണ്.
> നിർബന്ധ കർമങ്ങൾക്ക് പുറമെ ഐച്ഛികമായ കർമങ്ങളും നമ്മൾ ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള ധാരാളം കാര്യങ്ങൾ നബി ﷺ അറിയിച്ച് തന്നിട്ടുമുണ്ട്.
> നിർബന്ധ നമസ്‌കാരങ്ങളോടനുബന്ധിച്ചുള്ള സുന്നത്ത് നമസ്‌കാരങ്ങൾക്ക് ‘റവാത്തിബ് സുന്നത്തുകൾ’ എന്ന് പറയും. ഒരു ദിവസം 12 റക്അത്ത് റവാത്തിബ് സുന്നത്തുകൾ നമസ്‌കരിച്ചാൽ അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം ലഭിക്കും എന്ന് നബി ﷺ അറിയിച്ചിരിക്കുന്നു.

ഈ പന്ത്രണ്ട് റക്അത്തുകൾ പതിവാക്കിയാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം പണിതുയർത്തും. ഇവ പതിവാക്കാൻ നാം പരിശ്രമിക്കുക