ഹദീസ് : 05
عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ»- رواه البخاري
അബ്ദുല്ലാഹി ബ്‌നു അംറ് (റ) നിവേദനം. ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ഇസ്‌ലാമിലെ ഏത് കാര്യമാണ് നന്‍മയായിട്ടുള്ളത്? നബി ﷺ പറഞ്ഞു: താങ്കള്‍ ഭക്ഷണം നല്‍കലും, തങ്കള്‍ക്ക് അറിയുന്നവരോടും അറിയാത്തവരോടും സലാം പറയലും. (ബുഖാരി).
വിവരണം
·> സ്വഹാബികൾ നബി ﷺ യോട് ഓരോ കാര്യങ്ങൾ ചോദിച്ചിരുന്നത് അവക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കാനായിരുന്നു.
·> അങ്ങനെയുള്ള പ്രധാനപ്പെട്ട കർമങ്ങളെ കുറിച്ചെല്ലാം അവർ നബി ﷺ യോട് ചോദിക്കുമായിരുന്നു.
·> ഇസ്‌ലാമിലെ നിരവധി കർമങ്ങളിൽ കൂടുതൽ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസിൽ ചോദിച്ചിരിക്കുന്നത്.
·> أَيُّ الإِسْلاَمِ خَيْرٌ؟എന്ന ചോദ്യത്തിന്റെ പൊരുൾ ഇസ്‌ലാമിലെ ഏത് കാര്യങ്ങളാണ് കൂടുതൽ ഉത്തമമായിട്ടുള്ളത് എന്നാണ്.
·ഇതിന് രണ്ട് ഉത്തരങ്ങളാണ് നബി g നൽകിയിട്ടുള്ളത്
1- ഭക്ഷണം നൽകൽ
2-അറിയുന്നവരോടും അറിയാത്തവരോടും സലാം പറയൽ. എന്നിവയാണവ.
ഭക്ഷണം നൽകൽ
·> വിശക്കുന്നവന് ഭക്ഷണം നൽകൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിലൂടെ പാപങ്ങൾ പൊറുക്കപ്പെട്ട് സ്വർഗ്ഗപ്രവേശനം നേടിയ സംഭവം നമുക്ക് അറിയാം. അതിന്റെ പ്രാധാന്യം അത്രത്തോളമുണ്ട്.
·> ഇവിടെ ഭക്ഷണം നൽകൽ എന്നാണ് പറഞ്ഞിരിക്കുന്നത്. ആവശ്യമുള്ള ആർക്ക് ഭക്ഷണം നൽകിയാലും അത് വലിയ നൻമയാണ്. അത് പാവപ്പെട്ടവനായാലും, പണക്കാരാന് ആയാലും, അഥിതിക്ക് ആയാലും, കുടുംബത്തിന് ആയാലും ശരി. ജീവജാലങ്ങൾക്ക് വരെ ഭക്ഷണം നൽകൽ പുണ്യമുള്ള കാര്യമാണ്.
·> അയൽവാസി പട്ടിണിയിലാണെങ്കിൽ അവനെ പരിഗണിക്കാൻ ഇസ്‌ലാം നിർദേശം നൽകുന്നുണ്ട്. അത് പോലെ സ്വന്തം കുടുംബത്തിന് ഭക്ഷണം നൽകുന്നത് പോലും സ്വദക്വയാകുമെന്ന് റസൂൽ ﷺ പഠിപ്പിച്ചിട്ടുണ്ട്.
·> ഇസ്‌ലാമിലെ ചില പ്രായശ്ചിത്തങ്ങൾക്ക് ഭക്ഷണം നൽകാൻ റസൂൽ g അറിയിച്ചതിൽ നിന്ന് നമുക്ക് അതിന്റെ മഹത്വം മനസ്സിലാക്കാം.
·> ഭക്ഷണം നൽകൽ പുണ്യവാൻമാരുടെ വിശേഷണമാണ്: (സൂറതുൽ ഇൻസാൻ: 8-9)
·> വലതുപക്ഷക്കാരായ ആളുകളുടെ വിശേഷണവുമാണ് ഇത്. (അൽബലദ്:14-18)
·> സ്വർഗ്ഗ പ്രവേശനത്തിന് കാരണമാകുന്ന കർമമാണതെന്ന് ഹദീസിൽ വന്നിട്ടുണ്ട്.
സലാം പറയൽ
> മുസ്‌ലീംകൾ തമ്മിൽ കണ്ടുമുട്ടിയാൽ സലാം പറയൽ അവർക്ക് ബാധ്യതയാണ്.
> വിശ്വാസികൾ തമ്മിൽ പരസ്പരം സ്‌നേഹമുണ്ടാകാൻ കാരണമാകുന്ന കാര്യമായി സലാം പറയലിനെ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
> സലാമിനെ എല്ലായിടത്തും വ്യാപിപ്പിക്കണം എന്നാണ് റസൂൽ ﷺ പറഞ്ഞിരിക്കുന്നത്.
> സലാം പറയുന്ന വിഷയത്തിലുള്ള ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം നബി ﷺ ഉണർത്തുന്നു. അറിയുന്നവരോട് മാത്രമല്ല, അറിയാത്തവരോടും സലാം പറയണം എന്നാണത്. നമ്മളൊക്കെ പരിചയമുള്ളവരോട് സലാം പറയാറുണ്ട്. എന്നാൽ അപരിചിതരെ കണ്ടാൽ സലാം പറയാൻ മടിക്കും. ഇത് ശരിയല്ല.
> പരിചയമുള്ളവരോടും പരിചയമില്ലാത്തവരോടും സലാം പറയണം.