കുരങ്ങനും ഡോള്‍ഫിനും

കുരങ്ങനും ഡോള്‍ഫിനും

പണ്ടുപണ്ട് കച്ചവടച്ചരക്കുമായി ഒരു കപ്പല്‍ ദൂരദേശത്തേക്ക് പുറപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ഒരാള്‍ താന്‍ വളര്‍ത്തുകയായിരുന്ന ഒരു പെണ്‍കുരങ്ങിനെയും തന്റെ യാത്രയില്‍ കൂടെ കൂട്ടിയിരുന്നു. അവര്‍ കടലിന്റെ നടുവിലെത്തിയപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. അവരുടെ കപ്പല്‍ തകര്‍ന്നുപോയി. എല്ലാവരും വെള്ളത്തിലേക്ക് വീണു. താന്‍ മുങ്ങിമരിക്കുമെന്ന് കുരങ്ങിന് ഉറപ്പായി. പെട്ടെന്ന് ഒരു ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെടുകയും കുരങ്ങിനെ ഒരു ദ്വീപിന്റെ തീരത്തെത്തിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. തീരത്തെത്തിയപ്പോള്‍ കുരങ്ങിനോട് ഡോള്‍ഫിന്‍ ചോദിച്ചു: 

”നിനക്ക് ഈ സ്ഥലം ഏതെന്ന് അറിയാമോ?”

”അതെ, എനിക്കറിയാം. ഈ കരയിലെ രാജാവ് എന്റെ അടുത്ത സുഹൃത്താണ്. സത്യത്തില്‍ ഞാന്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു രാജ്ഞിയാണെന്ന കാര്യം നിനക്കറിയാമോ?” ഇതായിരുന്നു പൊങ്ങച്ചക്കാരിയായ കുരങ്ങിന്റെ മറുപടി.

ആ കരയില്‍ ഒരാളും ജീവിക്കുന്നില്ലെന്ന് അറിയാവുന്ന ഡോള്‍ഫിന്‍ പറഞ്ഞു: 

”ശരിയാണ്. നിങ്ങള്‍ ഒരു രാജ്ഞിയായിരിക്കാം. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ രാജ്യത്തെ ഒരു രാജാവുമാകാം.”

കുരങ്ങന്‍ ചോദിച്ചു: ”ഞാന്‍ എങ്ങനെയാണ് ഈ രാജ്യത്തെ രാജാവാകുന്നത്?” 

ദൂരത്തേക്ക് നീന്തിക്കൊണ്ട് ഡോള്‍ഫിന്‍ പറഞ്ഞു: ”അത് വളരെ എളുപ്പമാണ്. ഈ കരയിലെ ഒരേയൊരു ജീവിയെന്ന നിലയ്ക്ക് നിങ്ങള്‍ ഇനി മുതല്‍ സ്വാഭാവികമായും ഒരു രാജാവാണ്.”

കൂട്ടുകാരേ! ഒരിക്കലും നുണ പറയരുത്. പൊങ്ങച്ചം കാണിക്കുകയുമരുത്. ഇസ്‌ലാം ഇത് രണ്ടും വിലക്കിയിട്ടുണ്ട്. നുണപറയുന്നവരും പൊങ്ങച്ചം നടിക്കുകയും ചെയ്യുന്നവര്‍ ഒടുവില്‍ വലിയ ആപത്തിലായിരിക്കും ചെന്ന് ചാടുക.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

നമസ്കാരത്തിൽ ബിസ്മി പതുക്കെ ചൊല്ലല്‍

നമസ്കാരത്തിൽ ബിസ്മി പതുക്കെ ചൊല്ലല്‍

ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ ‘ബിസ്മി…’ പതുക്കെ ചൊല്ലുന്നവരും ശബ്ദത്തില്‍ ചൊല്ലുന്നവരുമുണ്ട്. ഈ വിഷയത്തില്‍ ഏതാണ് സുന്നത്ത് എന്ന് നമുക്ക് പരിശോധിക്കാം. നബി (സ) യുടെയും പ്രഗത്ഭരായ സ്വഹാബിമാരുടെയും ചര്യ ഹദീസുകളില്‍ നിന്ന് തന്നെ കാണുക:-

عن أنس (ر) قال: صليت مع رسول الله (ص) ،وأبي بكر،وعمر، وعثمان، فلم أسمع أحد منهم يقرأ بسم الله الرحمن الرحيم

(صحيح مسلم:399)

“അനസ് (റ) നിവേദനം: “ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ), അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരും തന്നെ ബിസ്മി ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

ഇനി ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസ് കാണുക:-

عن أنس (ر): أن النبيّ (ص) وأبا بكر وعمر رضي الله عنهما، كانوا يفتتحون الصلاة: بالحمدلله رب العالمين

(صحيح البخاري:743)

“അനസ്ബ്നു മാലിക് (റ) നിവേദനം: അബൂബക്കര്‍ (റ)വും ഉമര്‍ (റ) വും (നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്.”
(ബുഖാരി. ഹദീസ് നമ്പര്‍: 743)

മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:-

لا يذكرون بسم الله الرحمن الرحيم في أول قراءة، ولا في آخرها

“അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്‍റെ മുമ്പോ ശേഷമോ ബിസ്മി ഓതിയിരുന്നില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

നോക്കൂ, എത്ര വ്യക്തമാണ് മേല്‍ ഹദീസുകള്‍! ഇവിടെ നബി (സ) യും അബൂബക്കര്‍ (റ) വും ഉമര്‍ (റ) വും ഉസ്മാന്‍ (റ)വും നമസ്കാരത്തില്‍ ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ഓതിയിരുന്നില്ല എന്ന് വ്യക്തമായി തന്നെ പറയുന്നു. അതിനര്‍ത്ഥം അവര്‍ നമസ്കാരത്തില്‍ ‘ബിസ്മി’ തീരെ ഓതിയിരുന്നില്ല എന്നല്ല. മറിച്ച്, അത് പതുക്കെയാണ് ചൊല്ലിയിരുന്നത്. ഇക്കാര്യം ഹദീസുകളില്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാത്രമല്ല, ബിസ്മി ഖുര്‍ആനില്‍ പെട്ടതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അത് ഓതേണ്ടതാണ്. അതിനാല്‍ നമസ്കാരത്തിലും അത് ഓതേണ്ടതുണ്ട്. പക്ഷേ പതുക്കെയായിരിക്കണം എന്ന് മാത്രം.

ബഹുദൈവാരാധന

ബഹുദൈവാരാധന

pexels-photo-3638731

ബഹുദൈവാരാധനയെയാണ്‌ ശിർക്ക് എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാം ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്‌ (ഏകദൈവാരാധന) വിരുദ്ധമാണിത്. ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും ഖുർആൻ പറയുന്നു. ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ സ്വർഗ്ഗം നിഷിദ്ധമാണെന്നും നരകത്തിൽ അവൻ സ്ഥിരവാസിയായിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.

ഏതൊരു കര്‍മവും സാധുവാകുന്നതിനും സ്വീകാര്യമാവുന്നതിനും അത്‌ അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കുകയെന്നത്‌ പ്രഥമ ഉപാധിയാവുന്നു.

فَمَن كَانَ يَرْ‌جُو لِقَاءَ رَ‌بِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِ‌كْ بِعِبَادَةِ رَ‌بِّهِ أَحَدًا

“ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്‌തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ” (അല്‍കഹ്‌ഫ്‌ 110).

ഒരു നിലക്കും പൊറുക്കപ്പെടാത്ത പാപമത്രെ ശിര്‍ക്ക്‌

إِنَّ اللَّـهَ لَا يَغْفِرُ‌ أَن يُشْرَ‌كَ بِهِ وَيَغْفِرُ‌ مَا دُونَ ذَٰلِكَ لِمَن يَشَاءُ 

“തന്നില്‍ ആരെയും പങ്കുചേര്‍ക്കുന്നത്‌ അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവയൊക്കെ താനിഛിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കും” (അന്നിസാഅ്‌ 116).

ശിർക്ക് 2 തരം

1) ചെറിയ ശിർക്ക്

മതത്തിൽ നിന്നും പുറത്താകാൻ കാരണമാകില്ലെങ്കിലും പൂർണ്ണതക്ക് യോജിക്കാത്ത ശിര്‍ക്ക്‌.

മഹ്മൂദ് ബ്നു ലബീദ് (റ) നിവേദനം: നബി (സ) പറഞ്ഞു: “നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കിനെ സംബന്ധിച്ചാകുന്നു. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് ചെറിയ ശിര്‍ക്ക്?” നബി  പറഞ്ഞു: “ആളുകളെ കാണിക്കാനായി പ്രവര്‍ത്തിക്കലാണത്.” (അഹ്മദ്, ബൈഹഖി)

“കര്‍മങ്ങളിലുണ്ടാവുന്ന നിസ്സാരമായ പ്രകടനവഞ്ചന പോലും അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. അല്ലാഹുവിന്റെ ഇഷ്ടദാസനോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ അവന്‍ അല്ലാഹുവിനോട് പരസ്യമായി യുദ്ധത്തിലേര്‍പ്പെട്ടുകഴിഞ്ഞു. ഭക്തരും അപ്രസക്തരുമായ ജനങ്ങളെ അല്ലാഹു സ്നേഹിക്കുന്നതാണ്…” (ഇബ്നുമാജ, ബൈഹഖി)

  2) വലിയ ശിർക്ക്

 ഇസ്ലാമിൽ നിന്ന് പുറത്താകാൻ കാരണമായിത്തീരുന്ന കൊടിയ ശിര്‍ക്ക്‌ അഥവാ ബഹുദൈവാരാധന അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക,അവരുടെ പ്രീത്ക്ക് വേണ്ടി ബലിയറുക്കുക തുടങ്ങി ആരാധനയുടെ ഏതെങ്കിലും അല്ലാഹു അല്ലാത്തവർക്ക് ചെയ്യൽ

 

ശിർക്ക്  ഗുരുതരമായ ഒരു കുറ്റകൃത്യമാണ്

إِنَّ اللَّـهَ لَا يَغْفِرُ‌ أَن يُشْرَ‌كَ بِهِ وَيَغْفِرُ‌ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِ‌كْ بِاللَّـهِ فَقَدِ افْتَرَ‌ىٰ إِثْمًا عَظِيمًا

“തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്”‌. [4:48]

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِ‌كْ بِاللَّـهِ ۖ إِنَّ الشِّرْ‌كَ لَظُلْمٌ عَظِيمٌ

“ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” [31:13]

തൌബ കുടാതെ പൊറുക്കാത്ത പാപം

إِنَّ اللَّـهَ لَا يَغْفِرُ‌ أَن يُشْرَ‌كَ بِهِ وَيَغْفِرُ‌ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِ‌كْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا

തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. [4:116]

സ്വര്‍ഗം നിഷിദ്ധം

إِنَّهُ مَن يُشْرِ‌كْ بِاللَّـهِ فَقَدْ حَرَّ‌مَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ‌ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ‌

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. [5:72]

കര്‍മ്മം നിഷ്ഫലമായിപ്പോകുകയും

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَ‌كْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِ‌ينَ

തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. [39:65]

സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.

إِنَّ الَّذِينَ كَفَرُ‌وا مِنْ أَهْلِ الْكِتَابِ وَالْمُشْرِ‌كِينَ فِي نَارِ‌ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ‌ الْبَرِ‌يَّةِ

തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍. [98:6]

ശിക്ഷ ഈലോകത്തും

قُلْ سِيرُ‌وا فِي الْأَرْ‌ضِ فَانظُرُ‌وا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُ‌هُم مُّشْرِ‌كِينَ

നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും ബഹുദൈവാരാധകരായിരുന്നു. [30:42]

മാതാപിതാക്കളെ അനുസരിക്കരുത്

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا ۖ وَإِن جَاهَدَاكَ لِتُشْرِ‌كَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ إِلَيَّ مَرْ‌جِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

തന്‍റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്‌. എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌. [29:8]

وَإِن جَاهَدَاكَ عَلَىٰ أَن تُشْرِ‌كَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ

നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌ [31:15]

വിവാഹ ബന്ധം പാടില്ല

الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِ‌كَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِ‌كٌ ۚ وَحُرِّ‌مَ ذَٰلِكَ عَلَى الْمُؤْمِنِينَ

വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. [24:3]

പാപമോചനം തേടുവാന്‍  പാടില്ല

مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُ‌وا لِلْمُشْرِ‌كِينَ وَلَوْ كَانُوا أُولِي قُرْ‌بَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ

ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ – അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും – പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. [9:113]

സഹായിയായി ആരുമില്ല

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌

പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. [34:22]

حُنَفاءَ لِلَّـهِ غَيْرَ‌ مُشْرِ‌كِينَ بِهِ ۚ وَمَن يُشْرِ‌كْ بِاللَّـهِ فَكَأَنَّمَا خَرَّ‌ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ‌ أَوْ تَهْوِي بِهِ الرِّ‌يحُ فِي مَكَانٍ سَحِيقٍ

വക്രതയില്ലാതെ (ഋജുമനസ്കരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു.

 

അല്ലാഹു പരിശുദ്ധൻ

بَرَ‌اءَةٌ مِّنَ اللَّـهِ وَرَ‌سُولِهِ إِلَى الَّذِينَ عَاهَدتُّم مِّنَ الْمُشْرِ‌كِينَ

ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.

أَتَىٰ أَمْرُ‌ اللَّـهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِ‌كُونَ

അല്ലാഹുവിന്‍റെ കല്‍പന വരാനായിരിക്കുന്നു, എന്നാല്‍ നിങ്ങളതിന് ധൃതികൂട്ടേണ്ട. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. [16:1]

അല്ലാഹുവിൽ പങ്കുചേര്‍ക്കുതിനെ നാം ഭയപ്പെടണം നമുക്ക് പ്രാർത്ഥിക്കാം

اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ ، وَأَسْتَغْفِرُكَ لِمَا لا أَعْلَمُ “

പ്രാർത്ഥന

പ്രാർത്ഥന – 1

اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ

അല്ലാഹുവേ; നീയാണ് എന്റെ സ്രഷ്ടാവും സംരക്ഷകനും അന്നം നൽകുന്നവനുമായ റബ്ബ്. യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയും ആരാധകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാൻ പാലിക്കുന്നു. ഞാൻ പ്രവർത്തിച്ചിട്ടുള്ളതിലെ സർവ്വതിന്മയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു.( ശരിയാവണം നന്ദി കാണിക്കാതെയും മറ്റും) എന്നിൽ നിന്ന് സംഭവിച്ച പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങൾ ഏറ്റവുമധികം പൊറുക്കുന്നവനില്ല.

——-رواه البخاري ——

പ്രാർത്ഥന – 2

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അല്ലാഹുവേ; ഞാൻ അനേകം പാപങ്ങൾ ചെയ്ത് എന്റെ ആത്മാവിനോട് അനേകം അക്രമങ്ങൾ ചെയ്തുപോയിട്ടുണ്ട്.നീയല്ലാതെ ഏറ്റവുമധികം പൊറുക്കുകയില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള മാപ്പ് കൊണ്ട് നീ എനിക്ക് പൊറുത്തുതരേണമേ. എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും കരുണയുള്ളവനുമാണ്.

——-رواه البخاري——-

പ്രാർത്ഥന – 3

رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي كُلِّهِ وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي خَطَايَايَ وَعَمْدِي وَجَهْلِي وَهَزْلِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ

അല്ലാഹുവേ എന്റെ അറിവോടെ വന്ന് പോയ തെറ്റുകുറ്റങ്ങളും, അറിവില്ലാതെ വന്നുപോയ തെറ്റുകുറ്റങ്ങളും,മതനിയമം ലംഘിച്ച് ചെയ്ത തെറ്റുകുറ്റങ്ങളും എന്നെക്കാൾ കൂടുതൽ നിനക്കറിയാവുന്നതാണ്; നീ എനിക്ക് അവയെല്ലാം പൊറുത്തുതരേണമേ. കളിയായും, കാര്യമായും,കരുതിക്കൂട്ടിയും എന്റെ പക്കൽനിന്ന് വന്നുപോയ എല്ലാ തെറ്റുകുറ്റങ്ങളും എനിക്ക് നീ പൊറുത്തുതരേണമേ, അവയെല്ലാം എന്റെ പക്കൽനിന്നാണ് സംഭവിക്കുന്നത്.

——-رواه البخاري——-

പ്രാർത്ഥന – 4

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ، وَجِلَّهُ، وَأَوَّلَهُ، وَآخِرَهُ، وَعَلَانِيَتَهُ، وَسِرَّهُ

അല്ലാഹുവേ എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ; അതിലെ ചെറുതും വലുതും , ആദ്യം ചെയ്തതും ഇനി ചെയ്യാവുന്നതും, പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുത്തു തരേണമേ.

——-رواه مسلم——-

പ്രാർത്ഥന – 5

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ي، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ

അല്ലാഹുവേ; എന്റെ ചിന്താകുലത, ദു:ഖം, ദുർബ്ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകൾ എന്നെ കീഴ്പ്പെടുത്തൽ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه البخاري——-

പ്രാർത്ഥന – 6

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ي، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ

അല്ലാഹുവേ; പിശുക്കിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, വാർദ്ധക്യത്തിൽ ജീവച്ഛവമാകുന്നതിൽ നിന്നും, ഭൗതികവിപത്തുകളിൽ നിന്നും, (കഠിന) പരീക്ഷണത്തിൽ നിന്നും, ഖബർ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

——-رواه البخاري——-

പ്രാർത്ഥന – 7

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكَسَلِ وَالْهَرَمِ وَالْمَأْثَمِ وَالْمَغْرَمِ، وَمِنْ فِتْنَةِ الْقَبْرِ وَعَذَابِ الْقَبْرِ، وَمِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ، وَمِنْ شَرِّ فِتْنَةِ الْغِنَى، وَأَعُوذُ بِكَ مِنْ فِتْنَةِ الْفَقْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، اللَّهُمَّ اغْسِلْ عَنِّي خَطَايَاىَ بِمَاءِ الثَّلْجِ وَالْبَرَدِ، وَنَقِّ قَلْبِي مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ

അല്ലാഹുവേ വാർദ്ധക്യം, അലസത, പാപങ്ങൾ, കടബാധ്യതകൾ, ഖബറിലെ ചോദ്യം ചെയ്യൽ, ഖബർ ശിക്ഷ, നരക ശിക്ഷ, ഐശര്യം കൊണ്ടുള്ള പരീക്ഷണം തുടങ്ങിയവയിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. ദാരിദ്രത്തിന്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് ശരണം തേടുന്നു, മസീഹുദ്ദ ജജാലിന്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് ഞാൻ കാവൽതേടുന്നു, അല്ലാഹുവേ എന്നെ മഞ്ഞ് കൊണ്ടും ഐസ് കൊണ്ടും പാപങ്ങളിൽ നിന്ന് കഴുകേണമേ. വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ പാപങ്ങളിൽ നിന്നെന്റെ ഹൃദയത്തെ ശുദ്ധീകരിക്കണമേ.കിഴക്കിനും പടിഞ്ഞാറിനുമിടയിൽ നീ അകറ്റിയത് പോലെ എന്നേയും പാപങ്ങളേയും നീ അകറ്റേണമേ.

——-رواه البخاري——-

പ്രാർത്ഥന – 8

اللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَىْءٍ، فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ

ആകാശങ്ങളുടെ (സ്രഷ്ടാവും സംരക്ഷകനും നിയന്ത്രിക്കുന്നവനും രക്ഷിതാവുമായ) റബ്ബും അതിഗാംഭീര്യള്ള ‘അർശിന്റെ ‘ റബ്ബും, ഞങ്ങളുടെ റബ്ബും, മുഴുവൻ വസ്തുക്കളുടെയും റബ്ബും, ധാന്യവും വിത്തും മുളപ്പിച്ച് പിളർത്തുന്നവനും, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനുമായി അല്ലാഹുവേ; നീ മൂർദ്ധാവ് പിടിച്ചിരിക്കുന്ന (കടിഞ്ഞാണിടുന്ന) എല്ലാ വസ്തുക്കളുടെയും ജന്തുക്കളുടെയും തിന്മകളിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ; നീ ആദ്യമേയുള്ളവനാണ്;നിനക്ക് മുമ്പ് ഒന്നുമില്ല. ശേഷമുള്ളവനും നീ തന്നെ; നിനക്ക് ശേഷം ശേഷിക്കുന്നതൊന്നുമില്ല.നീ ‘അള്ളാഹിറാ’ണ്. നിന്നെക്കാൾ മുകളിൽ ഒന്നുമില്ല. നീ ‘അൽ ബാതിനാ’ണ്. നിന്നെക്കാൾ അടുപ്പം ഒന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടുകയും, ഞങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് അകറ്റി ഞങ്ങൾക്ക് ക്ഷേമം നൽകുകയും ചെയ്യണമേ.

——-رواه مسلم——-

പ്രാർത്ഥന – 9

اللَّهُمَّ إِنِّي أَ عُوذُ بِكَ مِنْ شَرِّ aمَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ

അല്ലാഹുവേ; ഞാൻ ചെയ്തുപോയ കാര്യങ്ങളിലുണ്ടാകുന്ന തിന്മയിൽ നിന്നും, ചെയ്യാതെ വിട്ടുപോയ കാര്യങ്ങളാലുണ്ടാവുന്ന തിന്മയിൽ നിന്നും,(അതിൻറെ അഭാവത്താലുണ്ടാകുന്ന തിന്മയിൽ നിന്നും) ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 10

اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

അല്ലാഹുവേ; എന്റെ ഇഹ-പര രക്ഷാകവചമായ എന്റെ മതകാര്യങ്ങൾ എനിക്ക് നന്നാക്കി തരേണമേ. ഉപജീവനം നിലകൊള്ളുന്ന എന്റെ ഭൗതിക കാര്യങ്ങളെയും നീ എനിക്ക് നന്നാക്കി തരേണമേ. എന്റെ മടക്കസ്ഥാനം നിലകൊള്ളുന്ന പരലോക കാര്യങ്ങളെയും നീ എനിക്ക് നന്നാക്കി തരേണമേ.സർവ്വനന്മകളിലും എന്റെ ജീവിതകാലം നീ വർദ്ധിപ്പിച്ചു തരേണമേ.(ശേഷം) മരണത്തെ തിന്മയിൽ നിന്നുള്ള മുക്തിയുമാക്കേണമേ.

——-رواه مسلم——-

പ്രാർത്ഥന – 11

اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى

അല്ലാഹുവേ; സന്മാർഗവും അല്ലാഹുവിനോടുള്ള ഭയവും, തിന്മ വർജ്ജിക്കലും , പരാശ്രയമുക്തിയും നിന്നോട് ഞാൻ തേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 12

 اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَالْهَرَمِ وَعَذَابِ الْقَبْرِ ، اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلاَهَا، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ، وَمِنْ قَلْبٍ لاَ يَخْشَعُ، وَمِنْ نَفْسٍ لاَ تَشْبَعُ، وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا

അല്ലാഹുവേ; ദുർബലത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യത്തിൽ ജീവച്ഛവമാകൽ എന്നിവയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ; എൻറെ മനസ്സിന് നിന്നോടുള്ള ഭയം പ്രദാനം ചെയ്യണമേ. എൻറെ മനസ്സിനെ(ആത്മാവിനെ) ശുദ്ധീകരിക്കേണമേ. അതിനെ ശുദ്ധീകരിക്കുന്നതിൽ അത്യുത്തമനാണ് നീ. അതിന്റെ രക്ഷാധികാരിയും യജമാനനും നീ തന്നെ. അല്ലാഹുവേ; ഫലശൂന്യമായ അറിവിൽ നിന്നും, നിന്നോട് വളരെയധികം വിനയം കാണിക്കാത്ത ഹൃദയത്തിൽ നിന്നും, സംതൃപ്തി വരാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 13

اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ، اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي، أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ

അല്ലാഹുവേ; എൻറെ സർവ്വസ്വവും നിന്നിലർപ്പിച്ചു ഞാനൊരു സത്യമുസ്‌ലിമായി. നിന്നിൽ ഏറ്റവുമധികം വിശ്വസിച്ചു , ഏറ്റവുമധികം ഭരമേൽപ്പിച്ചു. ഇസ്‌ലാമിക മാർഗ്ഗത്തിലേക്ക് ഞാൻ താണുകേണ് മടങ്ങി. നിന്റെ സഹായം കൊണ്ടാണ് ഞാൻ (ശത്രുവിനെതിരെ) പൊരുതിയത്. വഴിതെറ്റിപ്പോകുന്നതിൽ നിന്നും നിന്റെ അതിപ്രതാപ കൊണ്ട് ഞാൻ രക്ഷതേടുന്നു. ആരാധനക്കർഹൻ യഥാർത്ഥത്തിൽ നീയല്ലാതെ മറ്റാരുമില്ല. നീ മരിച്ചു പോകാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുവർഗ്ഗവും മനുഷ്യവർഗ്ഗവും മരിച്ചുപോകുന്നു.

——-رواه مسلم——-

പ്രാർത്ഥന – 14

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ

അല്ലാഹുവേ; നീ തന്നിട്ടുള്ള അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നും, ആരോഗ്യം നഷ്ടപ്പെടുന്നതിൽ നിന്നും, പെട്ടെന്നുണ്ടാകുന്ന നിന്റെ ഉഗ്രകോപത്തിൽ നിന്നും, നീ വെറുക്കുന്ന സർവ്വകാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه مسلم——-

പ്രാർത്ഥന – 15

اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ

അല്ലാഹുവേ; ഹൃദയങ്ങളെ മൂല്യനിർണയം ചെയ്യുന്നവനെ, നമ്മുടെ ഹൃദയങ്ങളെ നിന്നെ അനുസരിച്ചു ജീവിക്കുന്നതിൽ ചിലവഴിക്കുന്നതാക്കേണമേ.

——-رواه مسلم——-

പ്രാർത്ഥന – 16

اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ، فَاطِرَ السَّمَوَاتِ وَالأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ، أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ، اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ، إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ

ജിബിരീൽ, മീകാഈൽ, ഇസ്റാഫീൽ എന്നിവരുടെ റബ്ബും, ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യാദൃശ്യങ്ങൾ അറിയുന്നവനുമായ അല്ലാഹുവേ;
നിന്റെ അടിമകളുടെ ഇടയിൽ ഭിന്നിപ്പുള്ള കാര്യത്തിൽ വിധിക്കുന്നവൻ നീയാണ്. ദിന്നിച്ചിട്ടുള്ളതിൽ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ. നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലേക്ക് നയിക്കുന്നു.

——-رواه مسلم——-

പ്രാർത്ഥന – 17

اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لاَ أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

അല്ലാഹുവേ; നിശ്ചയം നിന്റെ അസംതൃപ്തിയിൽ നിന്നും, കോപത്തിൽ നിന്നും നിന്റെ തൃപ്തിയും ഇഷ്ടവും കൊണ്ട് ഞാൻ രക്ഷതേടുന്നു. നിന്റെ ശിക്ഷയിൽ നിന്ന് വിട്ടുവീഴ്ചയും മാപ്പും കൊണ്ട് ഞാൻ രക്ഷതേടുന്നു.നിന്നിൽ നിന്നും (ഉള്ള എല്ലാ ശിക്ഷയെ തൊട്ടും) ഞാൻ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അർഹിക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാൻ കഴിയില്ല. നീ നിന്റെ അതിമഹത്വം വാഴ്ത്തിയത് എങ്ങനെയാണോ , അങ്ങനെ തന്നെയാണ് നീ.

——-رواه مسلم——-

പ്രാർത്ഥന – 18

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلَاءِ وَدَرَكِ الشَّقَاءِ وَسُوءِ الْقَضَاءِ وَشَمَاتَةِ الْأَعْدَاءِ

അല്ലാഹുവേ; കഠിനമായ പരീക്ഷണങ്ങളിൽ നിന്നും, ദുരിതങ്ങളിൽ മുങ്ങിനശിക്കുന്നതിൽ നിന്നും, വിധിയുടെ തിന്മയിൽ നിന്നും, എനിക്ക് ദുരിതമുണ്ടാകുന്നത് കണ്ട് ശത്രുക്കൾ സന്തോഷിക്കുന്ന അവസ്ഥയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.

——-رواه البخاري——-

പ്രാർത്ഥന – 19

اللَّهُمَّ اجْعَلْ لِي فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَفِي سَمْعِي نُورًا وَفِي بَصَرِي نُورًا، وَمِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ شِمَالِي نُورًا، وَمِنْ بَيْنِ يَدَىَّ نُورًا، وَمِنْ خَلْفِي نُورًا، وَاجْعَلْ فِي نَفْسِي نُورًا وَأَعْظِمْ لِي نُورًا

അല്ലാഹുവേ! നീ എന്റെ ഹൃദയത്തിൽ വെളിച്ചം (സത്യം, നേർമാർഗം, ഇസ്‌ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ നാവിലും കേൾവിയിലും കാഴ്ചയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ പിൻഭാഗത്തും മുൻഭാഗത്തും മുകൾ ഭാഗത്തും താഴ്ഭാഗത്തും (എല്ലായിടത്തും) എനിക്ക് വെളിച്ചം നൽകേണമേ. അല്ലാഹുവേ! നീ എന്റെ മനസ്സിൽ വെളിച്ചം നൽകേണമേ, എനിക്ക് വെളിച്ചത്തെ മഹത്വപ്പെടുത്തി തരണമേ.

——-رواه البخاري——-

പ്രാർത്ഥന – 20

اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

അല്ലാഹുവേ; എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു.എനിക്ക് അറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.അല്ലാഹുവേ; ഞാൻ നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി(സ്വ) ചോദിച്ച നന്മ ഞാൻ നിന്നോട് ചോദിക്കുന്നു. നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി(സ്വ) രക്ഷതേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. അല്ലാഹുവേ ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കും പ്രവർത്തിയും ചോദിക്കുന്നു.നരകത്തിൽ നിന്നും നരകത്തോടടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.നീ വിധിച്ച എല്ലാ വിധിയും എനിക്ക് നന്മയാക്കി തീർക്കേണമേ.

——-رواه ابن ماجه——-

പ്രാർത്ഥന – 21

اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمَاً لاَ يَنْفَدُ، وأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعْ، وَأَسْأَلُكَ الرِّضَاءَ بَعَدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأْلُكَ لَذَّةَ النَّظَرِ إلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ، فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ

അല്ലാഹുവേ; നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടികളുടെ മേലുള്ള കഴിവു കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു.എനിക്ക് ജീവിതമാണ് ഗുണകരമെന്ന് നീ മനസ്സിലാക്കുന്ന പക്ഷം നീ എന്നെ ജീവിപ്പിക്കേണമേ.എനിക്ക് മരണമാണ് ഗുണകരമെന്ന് നീ മനസ്സിലാക്കുന്ന പക്ഷം നീയെന്നെ മരിപ്പിക്കേണമേ. അല്ലാഹുവേ; ദൃശ്യത്തിലും ആദർശത്തിലുമൊക്കെ നിന്നെ ഭയപ്പെടാനുള്ള കരുത്തും, തൃപ്തിയിലും അതൃപ്തിയിലും സത്യവചനം ഉരുവിടാനുള്ള ഉതവിയും, ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും മിതത്വം പാലിക്കാനുള്ള കഴിവും ഞാൻ നിന്നോട് ചോദിക്കുന്നു.തീരാത്ത അനുഗ്രഹവും, മറഞ്ഞുപോവാത്ത കൺകുളിർമയും, വിധിക്കുശേഷം സംതൃപ്തിയും, മരണശേഷം സുഖജീവിതവും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ മുഖത്തേക്ക് നോക്കാനുള്ള ദൃഷ്ടിസുഖവും, യാതൊരു ഉപദ്രവവും പ്രയാസവും കൂടാതെ നിന്നെ കണ്ടുമുട്ടാനുള്ള താൽപര്യവും ഞാൻ നിന്നോട് ചോദിക്കുന്നു.അല്ലാഹുവേ; ഞങ്ങളെ നീ ഈമാനിന്റെ അലങ്കാരം കൊണ്ട് അലങ്കരിക്കേണമേ,ഞങ്ങളെ സന്മാർഗ്ഗികളും സന്മാർഗം കാണിക്കുന്നവരുമാക്കിത്തീർക്കേണമേ.

——-رواه النَّسائي——-

പ്രാർത്ഥന – 22

اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَاىَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي

.അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാൻ നിന്നോട് തേടുന്നു . അല്ലാഹുവേ! എന്റെ മതകാര്യത്തിലുംഐഹീക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാൻ തേടുന്നു .അല്ലാഹുവേ!എന്റെ ദൗർബല്ല്യങ്ങൾ നീ മറച്ച് വെക്കുകയും എൻറെ ഭയപ്പാടിൽ നിന്ന് എനിക്ക് സമാധാനം നല്കുകയും ചെയ്യേണമേ . അല്ലാഹുവേ! എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലുടെയും ഇടതുഭാഗത്തിളലുടെയും മുകളിലുടെയും
എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലുടെ (ഭൂമിയിൽ നിന്ന് )ഞാൻ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹതം കൊണ്ട് ഞാൻ രക്ഷതേടുന്നു

——-رواه أبو داود——-

പ്രാർത്ഥന – 23

اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَوَاتِ وَالأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ

 ആകാശഭൂമികൾ സൃഷ്ടിച്ചവനും, ദൃശ്യാദൃശ്യങ്ങൾ അറിയുന്നവനുമായ അല്ലാഹുവേ; സർവ്വവസ്തുക്കളുടെയും നാഥനും ഉടമയുമായവനേ; അല്ലാഹുവേ; എന്റെ സ്വന്തം ആത്മാവിന്റെ തിന്മയിൽ നിന്നും പിശാചിന്റെയും അവന്റെ ശിർക്കിന്റെയും (കൂട്ടുകാരുടെയും)തിന്മയിൽ നിന്നും ഞാൻ രക്ഷതേടുന്നു.

——-رواه الترمذي——-

പ്രാർത്ഥന – 24

اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ، وَأَسْأَلُكَ قَلْبًا سَلِيمًا، وَلِسَانًا صَادِقًا، وَأَسْأَلُكَ مِنْ
خَيْرِ مَا تَعْلَمُ، وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ، وَأسْتَغْفِرُكَ لِمَا تَعْلَمُ، إِنَّكَ أَنْتَ عَلَّامُ الْغُيُوبِ

 അല്ലാഹുവേ ഞാൻ എല്ലാ കാര്യങ്ങളിലും നിന്നോട് സ്ഥിരതയും, നേർമാർഗത്തിൽ ഉറച്ച് നിൽക്കാനും ചോദിക്കുന്നു. നിന്റെ കാരുണ്യത്തിനും, പാപമോചനത്തിനും കാരണമാവുന്ന കാര്യങ്ങളെയും ചോദിക്കുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാനും, നേരാംവണ്ണം ആരാധന കർമങ്ങൾ നിർവഹിക്കാനുമുള്ള തൗഫീഖിനെ ചോദിക്കുന്നു.നിഷ്കള ങ്കമായ ഹൃദയത്തെയും, സത്യസന്ധമായ നാവിനെയും നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന ഖൈറുകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന കെടുതികളിൽ നിന്നും ഞാൻ ശരണം തേടുന്നു, നിനക്കറിയാവുന്ന കാര്യങ്ങളിൽ ഞാൻ പാപമോചനം തേടുന്നു, നിശ്ചയം നീ എല്ലാ അദൃശ്യ കാര്യങ്ങളേയും നന്നായി അറിയുന്നവനാകുന്നു.

——-رواه الطبراني——-

പ്രാർത്ഥന – 25

اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ
عَمَّنْ سِوَاكَ

അല്ലാഹുവേ; നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തിയും മതിയും വരുത്തി,
നീ നിഷിദ്ധമാക്കിയതിൽ നിന്ന് എന്നെ അകറ്റേണമേ. നിന്റെ ഔദാര്യവും കൃപയും ആശ്രയവും കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീ അല്ലാത്തവരുടെ ഔദാര്യവും ആശ്രയവും ചോദിക്കുന്നതിൽ നിന്നുമെന്നെ അകറ്റേണമേ.

——-رواه الترمذي——-

പ്രാർത്ഥന – 26

اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلَهَ إِلاَّ أَنْتَ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لاَ إِلَهَ إِلاَّ أَنْتَ

അല്ലാഹുവേ; എന്റെ ശരീരത്തിന് നീ ആരോഗ്യം നൽകേണമേ, അല്ലാഹുവേ; എന്റെ കേൾവിക്ക് നീ ആരോഗ്യം നൽകേണമേ, അല്ലാഹുവേ; എന്റെ കാഴ്ചക്ക് നീ ആരോഗ്യം നൽകേണമേ. യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹുവേ; അവിശ്വാസത്തിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.യഥാർത്ഥത്തിൽ ആരാധനക്കർഹനായി നീയല്ലാതെ മറ്റാരുമില്ല.

——-رواه أبو داود——-

പ്രാർത്ഥന – 27

رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ، وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ، وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ، وَاهْدِنِي وَيَسِّرِ الْهُدَى لِي، وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ، رَبِّ اجْعَلْنِي لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مِطْوَاعًا، لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا، رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي

അല്ലാഹുവേ ; നീ എന്നെ തുണക്കേണമേ, നീ എനിക്കെതിരെ ആരെയും തുണക്കരുതേ. അല്ലാഹുവേ; നീ എന്നെ സഹായിക്കേണമേ, നീ എനിക്കെതിരെ ആരെയും സഹായിക്കരുതേ. അല്ലാഹുവേ; നീ എനിക്ക് അനുകൂലമായി തന്ത്രം പ്രയോഗിക്കേണമേ, നീ എനിക്കെതിരെ തന്ത്രം പ്രയോഗിക്കാൻ ആരെയും സഹായിക്കരുതേ.( എനിക്കെതിരെ തന്ത്രം പ്രയോഗിക്കരുതേ).
അല്ലാഹുവേ; നീ എന്നെ നേർമാർഗത്തിലാക്കുകയും, നേർമാർഗ്ഗം എനിക്ക് എളുപ്പമുള്ള ആകുകയും ചെയ്യേണമേ. അല്ലാഹുവേ; എനിക്കെതിരെ ക്രൂരതയും അനീതിയും കാണിക്കുന്നവർക്കെതിരെ നീ എന്നെ സഹായിക്കേണമേ. അല്ലാഹുവേ; നീ എന്നെ, നിനക്ക് വളരെയധികം നന്ദി ചെയ്യുന്നവനാക്കുകയും, നിന്റെ അതി മഹത്വത്തെ വളരെയധികം സ്തുതിച്ചു വാഴ്ത്തുന്നവനാക്കുകയും, നിന്നെ വളരെയധികം ഭയപ്പെടുന്നവനാക്കുകയും, നിന്നെ വളരെയധികം അനുസരിക്കുന്നവനാക്കുകയും, വളരെയധികം താഴ്മ കാണിക്കുന്നവനാക്കുകയും, നിന്റെ മാർഗത്തിലേക്ക് വളരെയധികം പശ്ചാത്തപിച്ച് മടങ്ങുന്നവനാക്കുകയും ചെയ്യേണമേ.
അല്ലാഹുവേ; നീ എന്റെ പാപം പൊറുത്തുതരികയും, എന്റെ പശ്ചാത്താപം സ്വീകരിക്കുകയും എന്റെ തിന്മ ശുദ്ധീകരിക്കുകയും, എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും,എന്റെ സത്യവാദത്തെ ദൃഢമാക്കുകയും, എന്റെ ഹൃദയത്തെ നേർമാർഗത്തിലാക്കുകയും എന്റെ വാക്കുകൾ സത്യമുള്ളതാക്കുകയും, എന്റെ ഹൃദയം വിദ്വേഷമുക്തമാക്കുകയും ചെയ്യണമേ.

——-رواه الترمذي——-

പ്രാർത്ഥന – 28

اللَّهُمَّ لَكَ الْحَمْدُ كُلُّهُ، اللَّهُمَّ لاَ قَابِضَ لِمَا بَسَطْتَ، وَلاَ بَاسِطَ لِمَا قَبَضْتَ، وَلاَ هَادِيَ لِمَنْ أَضْلَلْتَ، وَلاَ مُضِلَّ لِمَنْ هَدَيْتَ، وَلاَ مُعْطِيَ لِمَا مَنَعْتَ، وَلاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُقَرِّبَ لِمَا بَاعَدْتَ، وَلاَ مُبَاعِدَ لِمَا قَرَّبْتَ، اللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لاَ يَحُولُ وَلاَ يَزُولُ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ يَوْمَ الْعَيْلَةِ، وَالأَمْنَ يَوْمَ الْخَوْفِ، اللَّهُمَّ إِنِّي عَائِذٌ بِكَ مِنْ شَرِّ مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَ، اللَّهُمَّ حَبِّبْ إِلَيْنَا الإِيمَانَ وَزِيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ، اللَّهُمَّ تَوَفَّنَا مُسْلِمِينَ، وَأَحْيِنَا مُسْلِمِينَ، وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزَايَا وَلاَ مَفْتُونِينَ، اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يُكَذِّبُونَ رُسُلَكَ، وَيَصُدُّونَ عَنْ سَبِيلِكَ، وَاجْعَلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ، اللَّهُمَّ قَاتِلِ الكَفَرَةَ الَّذِينَ أُوتُوا الْكِتَابَ إِلَهَ الْحَقِّ

 അല്ലാഹുവേ ; നിനക്കാണ് എല്ലാത്തിനും സർവ്വസ്തുതിയും നന്ദിയും. അല്ലാഹുവേ; നീ വിശാലമാക്കി ഞെരുക്കാക്കാൻ കഴിവുള്ളവനില്ല. നീ ഞെരുക്കമാക്കിയത് വിശാലമാക്കാൻ കഴിവുള്ളവനുമില്ല.നീ വഴികേടിലാക്കിയവനെ സത്യമാർഗ്ഗത്തിലാക്കുവാൻ കഴിവുള്ളവനുമില്ല. നീ സത്യമാർഗ്ഗത്തിലാക്കിയവനെ വഴികേടിൽ വിടുവാൻ കഴിവുള്ളവനുമില്ല. നീ തടഞ്ഞത് തരാനും കഴിവുള്ളവനില്ല, നീ തരുന്നത് തടയാൻ കഴിവുള്ളവനുമില്ല. നീ വിദൂരമാക്കിയത് അടുപ്പിക്കുവാൻ കഴിവുള്ളവനില്ല , നീ അടുപ്പിച്ചത് വിദൂരമാക്കുവാൻ കഴിവുള്ളവനുമില്ല. അല്ലാഹുവേ; ഞങ്ങളുടെ മേൽ അനുഗ്രഹവും കാരുണ്യവും ജീവിതവിഭവങ്ങളും വിശാലമാക്കി നൽകേണമേ. അല്ലാഹുവേ; മുറിഞ്ഞു പോവുകയും തട്ടിനീക്കുകയും ചെയ്യാത്ത ഇഹ-പര ആസ്വാദനങ്ങൾ നിന്നോട് ഞാൻ തേടുന്നു. ഞങ്ങളുടെ മേൽ നീ നിന്റെ അനുഗ്രഹവും കാരുണ്യവും ഔദാര്യവും ജീവിതവിഭവങ്ങളും വിശാലമാക്കി ത്തരേണമേ. അല്ലാഹുവേ കുടുംബങ്ങൾ കൂടെയുള്ള വേളകളിൽ (വിശ്രമവേളയിൽ) സുഖാസ്വാദനവും ഭീകരതയുടെ വേളകളിൽ (ശത്രുഭയമുള്ള വേളയിൽ) സമാധാനവും നിന്നോട് ഞാൻ തേടുന്നു. അല്ലാഹുവേ; ഞങ്ങൾക്ക് നൽകിയതിൽ (നൽകിയ വിഭവം മൂലമുണ്ടാകുന്ന) ദോഷബാധയിൽ നിന്നും, നീ തടഞ്ഞുവെച്ചത് (തടഞ്ഞുവെച്ച വിഭവത്തിന്റെ അഭാവം മൂലമുണ്ടാകുന്ന) ദോഷബാധയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ ; നീ ഞങ്ങൾക്ക് ഇസ്‌ലാമും സത്യവിശ്വാസവും ഇഷ്ടമുള്ളതാക്കി തീർക്കുകയും, ഞങ്ങളുടെ ഹൃദയങ്ങളിൽ അലംകൃതമായി തോന്നിക്കുകയും ചെയ്യേണമേ. അല്ലാഹുവേ; അവിശ്വാസവും അധർമവും അനിഷ്ടകരമാക്കുകയും ചെയ്യണമേ. (അങ്ങനെ) ഞങ്ങളെ നേർമാർഗം വരിച്ചവരിൽ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ; നീ ഞങ്ങളെ ബലപ്രയോഗവും പ്രലോഭനങ്ങളും കൂടാതെ തന്നെ മുസ്‌ലിമായി (ദീർഘായുസ്സോടെ) ജീവിപ്പിക്കുകയും, (ശേഷം) മുസ്‌ലിമായി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമ്മം ചെയ്ത് ജീവിക്കുന്ന മുസ്‌ലിം പുണ്യവാളന്മാരോട് ചേർക്കുകയും ചെയ്യേണമേ. അല്ലാഹുവേ; മുഹമ്മദ് (സ്വ)യെ നിഷേധിക്കുകയും ധർമ്മപാതയിൽ നിന്ന് ആളുകളെ തടയുകയും ചെയ്യുന്ന (മൃതശരീരം പോലും കടിച്ചുകീറുന്ന അതിക്രൂരന്മാരായ ഉഹ്ദ് യുദ്ധത്തിലെ പോലുള്ള), സത്യനിഷേധികളെ നശിപ്പിക്കുകയും, അവരുടെ മീതെ ശിക്ഷയും നാശവും നീ ഉണ്ടാക്കുകയും ചെയ്യേണമേ. അല്ലാഹുവേ ; യഥാർത്ഥ ആരാധ്യൻ (അല്ലാഹു) ഇറക്കിയ ഖുർആനിനെ നിഷേധിക്കുന്ന (ആ ഉഹ്ദ് യുദ്ധത്തിലെ പോലുള്ള) നിഷേധികളെ നീ ശപിക്കേണമേ.

——-رواه الإمام أحمد——-

പ്രാർത്ഥന – 29

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ
حَمِيدٌ مَجِيدٌ

അല്ലാഹുവേ; ഇബ്രാഹിം(അ)ക്കും കുടുംബത്തിനും മേൽ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീർച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ; ഇബ്രാഹിം(അ)നേയും കുടുംബത്തെയും നീ അനുഗ്രഹിച്ചത് പോലെ മുഹമ്മദ് നബി(സ്വ)യേയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. തീർച്ചയായും, അല്ലാഹു വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്.

——-رواه البخاري——-

17: പ്രവാചകനെ സ്‌നേഹിച്ച കുട്ടികള്‍

17: പ്രവാചകനെ സ്‌നേഹിച്ച കുട്ടികള്‍

കുട്ടികളിലെ വിശ്വാസ വളര്‍ച്ചയില്‍ പ്രവാചക സ്‌നേഹം ഉണ്ടാക്കുന്ന സ്വാധീവും അതിന്റെ പ്രാധാന്യവുമാണ്  കഴിഞ്ഞ ലക്കത്തില്‍ നാം പരാമര്‍ശിച്ചത്. പ്രവാചകന്‍(സ്വ) അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായി മാറുമ്പോള്‍ ആ പ്രവാചകന്റെ തിരുവചനങ്ങളിലൂടെ പഠിപ്പിക്കപ്പെട്ട വിശ്വാസവും ആദര്‍ശവും അവര്‍ക്ക് ഏറ്റവും സ്വീകാര്യമായി മാറുകയും തല്‍ഫലമായി നബിജീവിതത്തെ സ്വജീവിത നിലപാടുകളില്‍ അവലംബിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും.

വിശ്വാസവും പ്രവാചക സ്‌നേഹവും രൂഢമൂലമാവുകയും തന്മൂലം സമര്‍പ്പണവും ത്യാഗസന്നദ്ധതയും ദൈവഭക്തിയും പ്രകടമാവുകയും ചെയ്യുകയെന്നത് മുതിര്‍ന്നവരില്‍ മാത്രമുണ്ടാകുന്നതല്ല എന്നാണ് നബിജീവിതത്തിന്റെ പരിസരങ്ങളില്‍ വളര്‍ന്ന കൊച്ചനുചരന്മാരുടെ ജീവിതം നമ്മോടു പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലുള്ളതുപോലെ പോലെ ഇവ മാറ്റത്തിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിക്കും. നബി(സ്വ)ക്ക് ചുറ്റും വളര്‍ന്ന ചില കുട്ടികളുടെ പ്രതികരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

കേവലം എട്ട് വയസ്സ് കഴിഞ്ഞ അലി(റ) നബി(സ്വ)യുടെ സന്മാര്‍ഗത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കുന്നു. ചുറ്റുപാടുകളെ ഭയക്കാതെ വിശ്വാസവും ആദര്‍ശവും നബിയില്‍ നിന്ന് സ്വീകരിക്കുന്നു. തുടര്‍ന്ന് ഭയലേശമന്യെ മക്കയുടെ പ്രാന്ത പ്രദേശത്തു വെച്ച് നബി(സ്വ)ക്കും ഖദീജ(റ)ക്കും ഒപ്പം രഹസ്യമായി  നമസ്‌കരിക്കുന്നു. ഒരിക്കല്‍ പിതാവ്  അബൂത്വാലിബ് അത് കാണുന്നു. ഒരു ആശങ്കയും മറച്ചുവെക്കലും ഇല്ലാതെ അലി എന്ന കുട്ടി നമസ്‌കാരം തുടരുന്നു!

അനസ്(റ) പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ നബിയുടെ സേവകനായി കൂടെ നടക്കുന്നു. കളിപ്രായത്തില്‍ കളികള്‍ക്കിടയില്‍ പോലും പ്രവാചകന്റെ ആവശ്യങ്ങള്‍ക്ക് മടിയില്ലാതെ ഓടിച്ചെല്ലുന്ന സ്‌നേഹവും സമര്‍പ്പണവും സൂക്ഷ്മതയും ആരെയും അത്ഭുതപ്പെടുത്തും. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്  ചെയ്യുന്ന ഹദീഥില്‍ അനസ്(റ) ഇങ്ങനെ പറയുന്നത് കാണാം: ”ഞാന്‍ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നബി(സ്വ) എന്റെ അടുത്ത് വന്നു; എന്നിട്ട് ഞങ്ങള്‍ക്ക് സലാം പറഞ്ഞു. ശേഷം  എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ഒരു കാര്യത്തിന് വേണ്ടി പറഞ്ഞയച്ചു. അത് മൂലം ഞാന്‍ ഉമ്മയുടെ അടുത്തെത്താന്‍ വൈകി. ഞാന്‍ ചെന്നപ്പോള്‍ ഉമ്മ ചോദിച്ചു: ‘എന്താണ് നിന്നെ പിടിച്ചുവെച്ചത് (നീ വൈകിയത്)?’ ഞാന്‍ പറഞ്ഞു: ‘നബി(സ്വ) എന്നെ ഒരു കാര്യത്തിന് പറഞ്ഞയച്ചതായിരുന്നു.’ ഉമ്മ ചോദിച്ചു: ‘എന്തായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം?’ ഞാന്‍ പറഞ്ഞു: ‘അത് രഹസ്യമാണ്.’ അപ്പോള്‍ അവര്‍ പ്രതികരിച്ചു: ‘(അതെ) ദൈവദൂതരുടെ രഹസ്യം നീ ആരോടും പറയുകയേ അരുത്.”

നബി(സ്വ)യുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കളികള്‍ക്കിടയില്‍ പോലും ഓടിച്ചെല്ലുന്ന അനുസരണം! മാത്രമല്ല, രഹസ്യം സൂക്ഷിക്കുകയെന്ന, ഉയര്‍ന്ന തലത്തിലേക്ക് വരെ ഈ കുട്ടി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു!

 പ്രവാചകന് അനുസരണ പ്രതിജ്ഞ ചെയ്യുന്ന എട്ടു വയസ്സുകാരന്റെ നബിസ്‌നേഹത്തെ പറ്റി നമുക്കെന്തു തോന്നുന്നു? അതും പിതാവിന്റെ പ്രേരണ കൂടി കിട്ടിയ കുട്ടി! അതാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ). ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ഉര്‍വത് ബിന്‍ സുബൈറും ഫാത്വിമ ബിന്‍ത് മുന്‍ദിര്‍ ഇബ്‌നു സുബൈറും(റ) നിവേദനം. അവര്‍ പറഞ്ഞു: ”അബൂബക്കര്‍(റ)വിന്റെ മകള്‍ അസ്മാഅ് ഗര്‍ഭിണിയായ നിലയില്‍ ഹിജ്‌റക്കായി പുറപ്പെട്ടു. ക്വുബായില്‍ എത്തിയപ്പോള്‍ അവര്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെ പ്രസവിച്ചു. എന്നിട്ട് കുഞ്ഞിനെ നബി(സ്വ)യുടെ അടുത്ത് മധുരം തോട്ടുകൊടുക്കാന്‍ കൊണ്ടുവന്നു. നബി(സ്വ) അവളില്‍ നിന്ന് അവനെ വാങ്ങി മടിയില്‍ വെച്ചു. എന്നിട്ട് അല്‍പം കാരക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. (നിവേദകന്‍ പറഞ്ഞു:) ആഇശ(റ) പറയുകയാണ് ‘ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ കാരക്ക കണ്ടത്താന്‍ സമയമെടുത്തു.’ നബി(സ്വ) അത് തന്റെ വായിലിട്ടു ചവച്ചു കുട്ടിയുടെ വായില്‍ കൊടുത്തു. ആദ്യമായ്  അവന്റെ വയറ്റില്‍ പോയത് നബി(സ്വ)യുടെ ഉമിനീരായിരുന്നു. എന്നിട്ട് നബി(സ്വ) അവനെ തടവി. അവന്നു അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. എന്നിട്ട് അബ്ദുല്ല എന്ന് പേര് നല്‍കി. അങ്ങനെ (ഒരു ദിവസം) ഏഴ്/എട്ടു വയസ്സായപ്പോള്‍ അവഎ നബി(സ്വ)ക്ക് അഭിമുഖമായി അനുസരണ പ്രതിജ്ഞ ചെയ്യാന്‍ മുന്നിട്ട് വന്നു. (അവന്റെ പിതാവ് അങ്ങനെ ചെയ്യാന്‍ അവനോടു പറഞ്ഞു). അവന്‍ നബി(സ്വ)ക്ക് നേരെ വരുന്നത് കണ്ടപ്പോള്‍ നബി(സ്വ) പുഞ്ചിരിച്ചു. അങ്ങനെ അവന്‍ നബി(സ്വ)ക്ക് അനുസരണ പ്രതിജ്ഞ നല്‍കുകയും ചെയ്തു.” ഇവ്വിധമാണ് സ്വഹാബികളുടെ മക്കള്‍ നബിസ്‌നേഹത്തില്‍ വളര്‍ന്നത്. അവരുടെ മാതാപിതാക്കള്‍ ശൈശവം മുതലേ അവര്‍ക്ക് നബിസ്‌നേഹം പകര്‍ന്ന് നല്‍കിയിരുന്നുവെന്നും അത് അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നുവെന്നും വ്യക്തം.

കുട്ടികളുടെ പ്രകൃതത്തില്‍ പെട്ടതാണ്, അവര്‍ ആരെയെങ്കിലും ആഴത്തില്‍ സ്‌നേഹിച്ചാല്‍ അവരെ ആരും വെറുപ്പിക്കുന്നതോ ഉപദ്രവിക്കുന്നതോ അവര്‍ ഒരിക്കലും സഹിക്കുകയില്ലെന്നത്. മാത്രമല്ല അവരുടെ എല്ലാ സാധ്യതയും ഉപയോഗിച്ച അവര്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യും. നബിക്ക് ചുറ്റും വളര്‍ന്ന കുട്ടികള്‍ക്കു മറ്റാരെക്കാളും ഇഷ്ടം നബിയോടായിരുന്നു. അദ്ദേഹത്തിനെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

അല്ലാഹുവിന്റെ തിരുദൂതരെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച ശത്രുവിനെ യുദ്ധത്തില്‍ വകവരുത്താനുള്ള അവസരം ലഭിക്കാന്‍ മത്സരിച്ച രണ്ടു കുട്ടികളുടെ കഥ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്; നബിയെ ജീവനെക്കാള്‍ സ്‌നേഹിച്ച രണ്ടു കുട്ടികളായിരുന്നു അവര്‍.

നമ്മുടെ മക്കള്‍ മാതൃകയാക്കുന്നത് ആരെയാണ്? കൂടുതല്‍ സ്‌നേഹിക്കുന്നത് ആരെയാണ്? രക്ഷിതാക്കള്‍ സ്വയം ചോദിക്കുക. കാല്‍പന്ത് ലോകത്തെ ഒരു ഇതിഹാസത്തിന്  മുമ്പ് ഒരു മത്സരത്തില്‍ ചുവടു പിഴച്ചതില്‍ മനംനൊന്ത് കേഴുകയും ഈര്‍ഷ്യ പ്രകടപ്പിച്ച് പൊട്ടിക്കരയുകയും ചെയ്യുന്ന ഒരു മലയാളി ബാലന്റെ വിഡിയോ മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടത് ഓര്‍മ വരികയാണ്. എല്ലാ ‘സ്റ്റാറു’കളുടെയും വിശദവിവരങ്ങള്‍ അവര്‍ക്കറിയാം. അവര്‍ അവമതിക്കപ്പെടുന്നത് കുട്ടികള്‍ക്ക് അസഹ്യമായിരിക്കും. എന്നാല്‍ പ്രവാചകനെക്കുറിച്ച് അവര്‍ക്കറിഞ്ഞുകൂടാ. അദ്ദേഹം അവമതിക്കപ്പെടുന്നത് അവരുടെ മനസ്സിനെ വേദനിപ്പിക്കുകയില്ല. പിഴച്ചത് രക്ഷിതാക്കളായ നമുക്കോ, അതോ കുട്ടികള്‍ക്കോ?  

പ്രവാചകനെ സ്‌നേഹിച്ച സ്വഹാബികളായ കുട്ടികള്‍ നബിയെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാന്‍ അശക്തരായിരുന്നെങ്കിലും നബിക്കെതിരെയും സ്വഹാബികള്‍ക്കെതിരെയുമുള്ള ശത്രുക്കളുടെ നീക്കങ്ങളും അവരെക്കുറിച്ചുള്ള ആക്ഷേപങ്ങളും അവരുടെ ശ്രദ്ധയില്‍ പെട്ടാല്‍ തത്സമയം നബിക്ക് എത്തിക്കുന്നതില്‍ അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ദീനീ സേവനത്തില്‍ പങ്കാളികളായിരുന്നത് നമ്മെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. ക്വുര്‍ആനിലെ അല്‍മുനാഫിക്വൂന്‍ (കപടവിശാസികള്‍) എന്ന അധ്യായത്തിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള  വചനങ്ങളുടെ അവതരണ കാരണമായ സംഭവം ക്വുര്‍ആന്‍ വിവരണ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്നതും ബുഖാരിയടക്കമുള്ള ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്യുന്നതും ഇവിടെ സ്മരിക്കുന്നത് ഉചിതമാണ്.

ബനൂമുസ്തലഖ് യുദ്ധത്തില്‍ നിന്ന് വിരമിച്ച് മദീനയിലേക്ക് മടങ്ങും  മുമ്പ് ഒരു അന്‍സ്വാരിയുടെയും മുഹാജിറിന്റെയും ഇടയില്‍ ഉണ്ടായ ഒരു കശിപിശ മുതലെടുത്ത കപട വിശ്വാസികളുടെ മുന്‍നിര നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ബിന്‍ സലൂല്‍ മക്കക്കാരായ മുഹാജിറുകള്‍ക്കതിരെ മദീനക്കാരായ സ്വഹാബികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു. നബി(സ്വ)യെയും മുഹാജിറുകളെയും കുറിച്ച് മോശമായി പറഞ്ഞു. നബിക്കും മക്കക്കാരായ സഹാബികള്‍ക്കും വേണ്ടി ഒന്നും ചെലവ് ചെയ്യരുതെന്നും അതുമൂലം അവര്‍ മദീന വിട്ട് പോകേണ്ടി വെരുമെന്നും, മാത്രവുമല്ല ‘നാം മദീനയിലേക്ക് തിരിച്ചു ചെന്നാല്‍ അവരെ നാം പുറം തള്ളു’മെന്നും തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് അവിടെ ഉണ്ടായിരുന്ന കുട്ടിയായിരുന്ന സായിദ് ബിന്‍ അര്‍ഖം (റ) കേട്ടു. ഇതിന്റെ ഗൗരവവും അപകടവും ഉള്‍ക്കൊണ്ട ഈ കുട്ടി തന്റെ പിതൃവ്യനോട് അല്ലെങ്കില്‍ ഉമറിനോട് ഇത് സൂചിപ്പിച്ചെന്നും അല്ല സൈദ് തന്നെ നബിയോട് പറഞ്ഞെന്നും ഇമാം ബുഖാരിയുടെ വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. സൈദ് (റ) പറയുകയാണ്: ”അങ്ങനെ നബി(സ്വ) ഉബയ്യിബിന്‍ സലൂലിനെ വിളിച്ച വരുത്തി ചോദിച്ചപ്പോള്‍ അവന്‍ അല്ലാഹുവില്‍ സത്യമിട്ട് നിഷേധിക്കുകയും നബി(സ്വ) അതി സ്വീകരിക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തു. അതെന്റെ മനസ്സില്‍ വേദന ഉണ്ടാക്കി. ഞാന്‍ വീട്ടില്‍ തന്നെ ചടഞ്ഞിരിക്കാനും തുടങ്ങി. പിന്നീട് വിശുദ്ധ ക്വുര്‍ആനിലെ 63-ാം അധ്യായം  ഒന്ന് മുതല്‍ എട്ടു വരെയുള്ള വചനങ്ങള്‍ അവതരിക്കുകയും അതില്‍ ഞാന്‍ സൂചിപ്പിച്ച അവരുടെ സംസാരത്തിലേക്ക് അല്ലാഹു സൂചന നല്‍കുകയും ചെയ്തു.  അല്ലാഹു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല'(63:78). ഈ വചനം വരെയുള്ളത് അവതരിച്ചപ്പോള്‍ പ്രവാചകന്‍ ആളെ അയച്ചു എന്നെ വിളിച്ചു വരുത്തി പ്രസ്തുത വചനങ്ങള്‍ ഓതിത്തരികയും എന്റെ ചെവി പിടിച്ചു ‘അല്ലാഹു നിന്നെ (നീ പറഞ്ഞത്) സത്യപ്പെടുത്തിയിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു” (ബുഖാരി).

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംസാരങ്ങള്‍ പോലും അതിന്റെ ഗൗരവത്തില്‍ ഉള്‍കൊള്ളാനും അവ എത്തിക്കേണ്ടിടത്ത് എത്തിക്കാനും മാത്രം കുട്ടികള്‍ പ്രാപ്തരും ബോധവാന്മാരുമായിരുന്നു എന്നര്‍ഥം.

പ്രവാചക സ്‌നേഹം ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ചില കുട്ടികളെയും അവരുടെ ജീവതത്തില്‍ അവയുടെ പ്രതിഫലനത്തെയുമാണ് നാം മുകളില്‍ വായിച്ചത്. കുട്ടികള്‍ക്കും മനസ്സില്‍ ഈമാന്‍ അടിയുറക്കുമെന്നും അതിന്റെ ഫലം നിത്യജീവിതത്തില്‍ സ്വാധീനമുണ്ടാക്കുമെന്നും ആയതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കുട്ടികളെ അവഗണിച്ചു കൂടാത്തതാണെന്നും ഇത് നമുക്ക്  മനസ്സിലാക്കിത്തരുന്നു. ‘ആ കുട്ടികളെല്ലാം നബി(സ്വ)യെ കണ്ടുകൊണ്ട് വളര്‍ന്നത് നിമിത്തമാണ് ഇത്തരം ഒരു നിലവാരത്തിലെത്തിയത്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ ഇവ്വിധം നബി(സ്വ)യുടെ ജീവിതം പതിയുമോ?’ എന്ന സംശയം നമ്മുടെ ഉള്ളില്‍ ഉയര്‍ന്നേക്കാം. മറുപടി അര്‍ഹിക്കുന്ന ചേദ്യം തന്നെയാണ്. (തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

16: അനുകരണവും മാതൃകയും

16: അനുകരണവും മാതൃകയും

വിശ്വാസ വളര്‍ച്ചയുമായി ബന്ധപ്പട്ട രണ്ട് കാര്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കിയത്. പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ കൂടി ഈ വിഷയകമായി നാം അറിയേണ്ടതുണ്ട്. 

മൂന്ന്: അല്ലാഹുവോടുള്ള സ്‌നേഹം വളര്‍ത്തുകയും അവനെ അവലംബിക്കാന്‍  ശീലിപ്പിക്കുകയും ചെയ്യുക.

എല്ലാ കുട്ടികള്‍ക്കും അവരുടെ  വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്‌നങ്ങളും തേട്ടങ്ങളും ഉണ്ട്. അത് മാനസികമോ ശാരീരികമോ മറ്റു ചിലപ്പോള്‍ സാമൂഹികമോ സാമ്പത്തികമോ ആവാം. കുടും ബ സംബന്ധമോ അല്ലെങ്കില്‍ പഠന സംബന്ധമോ ആയേക്കാം. അതിന്റെ ശക്തിയും തോതും വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നു മാത്രം. പല നിലക്കും മനഃപൂര്‍വമോ അല്ലാതെയോ അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്‌തേക്കും. കരച്ചില്‍, ദേഷ്യം, വാശി, അമിതമായ സഹകരണ പ്രകടനം ഇവയെല്ലാം അതിന്റെ ചില ബഹിര്‍ പ്രകടനങ്ങള്‍ ആയിരിക്കും. ഇത്തരം പ്രശ്‌നങ്ങളും തേട്ടങ്ങളും പരിഹരിക്കാനും നേടിയെടുക്കാനും ഉള്ള വഴികളും രീതികളും അവരുടെ ഉള്ളില്‍ നിന്ന് തന്നെ സൃഷ്ടിച്ചെടുക്കാന്‍ എന്ത് വഴികളുണ്ട്? ഏറ്റവും ചുരുങ്ങിയത് ആശങ്കകളും അസ്വസ്ഥതകളും ലഘൂകരിക്കാനെങ്കിലും അവരെ സഹായിക്കുന്ന മാര്‍ഗങ്ങളെന്തെങ്കിലും ഉണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിനോടുള്ള സ്‌നേഹം അവരുടെ മനസ്സില്‍ ആഴത്തില്‍ ഉണ്ടാക്കിയെടുക്കുകയും അവനെ അവലംബിക്കാനും അവനോടു സഹായം തേടാനും അവരെ ശീലിപ്പിക്കുകയും ചെയ്യുകയെന്നതാണത്. 

തന്റെ ജീവിതത്തില്‍ തനിക്കേറ്റം ആവശ്യമുള്ളതും ഇഷ്ടമുള്ളതുമെല്ലാം ചോദിക്കാതെ നല്‍കിയ അല്ലാഹുവിനു നമ്മോടുള്ള ഇഷ്ടം മനസ്സിലാക്കിക്കൊടുത്തുകൊണ്ട് അവനെ തിരിച്ച് സ്‌നേഹിക്കേണ്ടതിന്റെ ബാധ്യത ബോധ്യപ്പെടുത്തുകയും ചെയ്യുക. കൂടാതെ നമ്മുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്നും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും അവര്‍ അറിഞ്ഞു വളരണം. ഇതിലൂടെ അവര്‍ക്ക് ജീവിത പ്രയാസങ്ങളെ നേരിടാന്‍ കഴിയും. അല്ലാഹുവിനെ അവലംബിക്കുന്നതിലൂടെ ജീവിതത്തില്‍ ഇറങ്ങി ഇടപെടാന്‍ അവരുടെ മനസ്സിന്ന് സ്‌ഥൈര്യം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് നബി(സ്വ)യുടെയും അനുചരന്മാരുടെയും ശൈലി. അവര്‍ പ്രയോഗിച്ചതും ശീലിപ്പിച്ചതും ഈ രീതി ശാസ്ത്രമാണ്. 

ഇബ്‌നു അബ്ബാസ് (റ) പറയുകയാണ്: ”ഒരിക്കല്‍, ഞാന്‍ (കുട്ടിയായിരുന്ന കാലത്ത്) നബി(സ്വ)യുടെ  കൂടെ സഹയാത്രികനായിരുന്ന ഒരു ദിവസം നബി(സ്വ) എന്നോട് പറഞ്ഞു: ‘ഏയ് കുട്ടീ! ഞാന്‍ നിനക്ക് ചില  വചനങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ നിന്റെ കാര്യത്തില്‍ (സഹായിയായി) നിനക്കവനെ കാണാം. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ നീ അല്ലാഹുവോടു ചോദിക്കുക. നീ വല്ല സഹായവുംചോദിക്കുകയാണെങ്കില്‍ അവനോടു ചോദിക്കുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍  കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി” (ഇമാം അഹ്മദ്, തിര്‍മിദി). ഇമാം തിര്‍മിദിയുടേതല്ലാത്ത നിവേദനകളില്‍ ഇത്ര കൂടിയുണ്ട്: ”നിന്റെ സുഭിക്ഷതയില്‍ നീ അവനെ അറിഞ്ഞാല്‍ (ഓര്‍ത്താല്‍) നിന്റെ പ്രയാസത്തില്‍ അവന്‍ നിന്നെ കണ്ടറിയും. അത് കൊണ്ട് നീ അറിയുക! നിന്നെ ബാധിച്ചതെന്തോ അതൊരിക്കലും നിന്നില്‍ നിന്ന് ഒഴിഞ്ഞു പോകുമായിരുന്നില്ല. നിന്നില്‍ നിന്നും ഒഴിഞ്ഞു പോയതെന്തോ അത് നിന്നെ ബാധിക്കുമായിരുന്നില്ല, അറിയുക, ക്ഷമയോെടാപ്പമാണ് ആശ്വാസം. പ്രയാസത്തോെടാപ്പമാണ് എളുപ്പമുള്ളത്.”

എത്ര ലളിതമാണ് ഈ നബിവചനം! എന്നാല്‍ ഈടുറ്റതാണ് അതിന്റെ ആശയം. ഈ വചങ്ങള്‍ നന്നായി മനസ്സിലാക്കുന്ന കുട്ടികള്‍ അവര്‍ക്ക് മുമ്പില്‍ വരുന്ന തടസ്സങ്ങള്‍ നീക്കി ജീവിത യാത്ര സുഖകരമാക്കാന്‍ പരിശ്രമിക്കുക സ്വാഭാവികമാണ്. അല്ലാഹുവിനെ കുറിച്ചുള്ള ശുഭ പ്രതീക്ഷയും രക്ഷാബോധവും അവരെ മുന്നോട്ടു നയിക്കുകയും ധാര്‍മികതയില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും ചയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദത്തമാണ്; മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും. അല്ലാഹു പറയുന്നു: ”അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്” (65:23).

ഈ ആദര്‍ം ഊട്ടപ്പെട്ടവരായിരുന്നു ഉത്തമ നൂറ്റാണ്ടിലെ മുസ്‌ലിംകള്‍. തദടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നു. ഒരിക്കല്‍ അബ്ദുല്ലാഹിബിനു ഉമര്‍(റ) ഒരു യാത്രയിലായിരിക്കെ ആടുകളെ മേയ്ക്കുന്ന ഒരു കുട്ടിയുടെ അടുത്തെത്തി. അന്നേരം അവനോട് (അവനെ പരീക്ഷിക്കാനായി) ചോദിച്ചു: ‘കുട്ടീ, ഇതില്‍ നിന്ന് ഒരാടിനെ എനിക്ക് വില്‍ക്കുമോ?’ കുട്ടി പറഞ്ഞു: ‘ഇത് എന്റെതല്ല.’ അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഇതില്‍ ഒന്നിനെ ചെന്നായ പിടിച്ചെന്ന് യജമാനനോട് പറഞ്ഞാല്‍ പോരേ?’ അപ്പോള്‍ കുട്ടി തിരിച്ചു ചോദിച്ചു: ‘അപ്പോള്‍ അല്ലാഹു എവിടെ?’ (അവന്‍ കാണില്ലേ?). 

മറ്റൊരിക്കല്‍  ഉമര്‍(റ) ഖലീഫയായിരിക്കെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടെ നടന്നു പോയി. ഖലീഫ ഉമറിനെ കണ്ട കുട്ടികള്‍ ഓടിയകന്നു; ഒരു കൗമാരക്കാരനായ കുട്ടി ഒഴികെ. അത് കണ്ട് അത്ഭുതം തോന്നിയ ഉമര്‍(റ) ആ കുട്ടിയോട് മറ്റു കുട്ടികളെ പോലെ ഓടാതിരുന്നതിന്റെ കാരണം ചോദിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്ന് ഓടിയകലാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല. താങ്കള്‍ക്ക് വഴിമാറിത്തരാന്‍ മാത്രം താങ്കളെ ഞാന്‍ (അന്യായമായി) ഭയപ്പെടുന്നുമില്ല.’ (ഈ കൗമാരക്കാരന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആയിരുന്നു).

ഹൃദയത്തിനകത്ത് അല്ലാഹുവിനോടുള്ള സ്‌നേഹവും ഭയവും സ്ഥിരപ്രതിഷ്ഠ നേടുകയും ഞാന്‍ ലോകരക്ഷിതാവിന്റെ അടിമയാണെന്നും അവലംബിക്കാന്‍ അവനെക്കാള്‍ ശക്തിയും അര്‍ഹതയും മറ്റാരാര്‍ക്കുമിെല്ലന്നും അവന്റെ നിരീക്ഷണത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ ഇവിടെ ഇടങ്ങളില്ലെന്നും ബോധ്യപ്പെട്ട് വളരുന്നുവരുന്ന കുട്ടികളുടെ യുവത്വവും വാര്‍ധക്യവും സുരക്ഷിതവും നിര്‍ഭയവുമായിരിക്കും. 

നാല്: പ്രവാചകനോടും അനുചരന്മാരോടും മനസ്സില്‍ സ്‌നേഹം നട്ടു വളര്‍ത്തുക.

മുകളില്‍ നാം പ്രതിപാദിച്ച വിശാസ വളര്‍ച്ചയുടെ ചുവട് വെപ്പുകളിലൂടെ ഇസ്‌ലാമിലെ സാക്ഷ്യ വചനത്തിന്റെ പ്രഥമ പാതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഈ ചുവട് വെപ്പിലൂടെ സാക്ഷ്യ വചനത്തിന്റെ മറുപാതി മനസ്സിലും ജീവിതത്തിലും സ്ഥായീഭാവം കൈവരിക്കുന്നു. ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെ’ന്നുമുള്ള സാക്ഷ്യവചന വേരുറക്കാന്‍ കേവല ദൈവബോധം മാത്രം മതിയാവില്ല. നമുക്കറിയാം, മനുഷ്യമനസ്സ് പൊതുവായും കുട്ടികളുടെ മനസ്സ് പ്രത്യേകിച്ചും തന്റെ ചുറ്റുപാടില്‍ ഒരു ശക്തനായ വ്യക്തിത്വത്തോടു സാമ്യപ്പെടാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നതാണ്. 

മുഹമ്മദ് നബി(സ്വ) പൂര്‍ണത കൈവരിച്ച വ്യക്തിത്വമാണ്. വിശ്വാസ ദാര്‍ഢ്യത്തിലും സ്വഭാവഗുണങ്ങളിലും കര്‍മങ്ങളിലുമെല്ലാം അനുപമമായ മാതൃകാവ്യക്തിത്ത്വമാണ് അദ്ദേഹത്തിന്റെത്. ആ പ്രവാചക വ്യക്തിത്വത്തെ മനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും പ്രതിഷ്ഠിക്കാനും ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നു. അതിനായി പ്രവാചകനെയും അനുചരന്മാരെയും കുട്ടികള്‍ക്കു ചെറുപ്പം മുതലേ പരിചയപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേവല പരിചയപ്പെടുത്തലല്ല, അനുകരിക്കാന്‍ താല്‍പര്യപ്പെടുംവിധംഇഷ്ടപ്പെടുത്തുകയാണ് വേണ്ടത്. അതാണ് പാരന്റിങ്.

ഏത് കുട്ടിയുടെയും മനസ്സില്‍ അവന്/അവള്‍ക്ക് വലിയതായി തോന്നുന്ന പല ‘ക്യാറക്റ്ററു’കളുമുണ്ട്.  അവരുടെ ‘ചുറ്റുപാട്’ അവര്‍ക്ക് അവതരിപ്പിച്ച് നല്‍കുകയും അവയില്‍ കണ്ണും കാതും ഏറ്റവും കൂടുതല്‍ പരിചയപ്പെടുകയും ചെയ്യുന്നതില്‍ നിന്ന് അവര്‍ അത് കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവയോട് അവര്‍ക്ക് ആദരവും അനുകരണ ഭ്രമവും ഉണ്ടാവുക സ്വാഭാവികമാണ്. ഇവിടെ രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ടത്, പ്രവാചകനെയും സ്വഹാബി വര്യന്മാരെയും അവര്‍ക്ക് ഇഷ്ടപ്പെട്ടതാക്കി മാറ്റുന്ന രൂപത്തിലുള്ള ചുവടുവെപ്പുകള്‍ നടത്തുക എന്നതാണ്. അവര്‍ ഇഷ്ടപ്പെടുന്ന ‘വ്യക്തിത്വങ്ങള്‍’ ആരോ അവരുടെ വിശ്വാസവും ജീവിത ശീലങ്ങളും മൂല്യങ്ങളും അവര്‍ക്ക് സ്വീകാര്യവും ഇഷ്ടവുമായി മാറുന്നു. തല്‍സ്ഥാനത്ത് പ്രവാചകനും സ്വഹാബികളുമാണെങ്കില്‍, അവരുടെ വിശ്വാസവും മൂല്യങ്ങളും കുട്ടികള്‍ക്ക് ആകര്‍ഷണീയമാവുകയും യാഥാര്‍ഥ്യബോധത്തോടെ അത് സ്വീകരിക്കുകയും ചെയ്യും. സത്യവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്ന് അവര്‍ ആര്‍ജിച്ച വിജയങ്ങളും അവര്‍ നേരിട്ട പ്രയാസങ്ങളും കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ശൈലിയില്‍ ലഭ്യമാക്കുന്നതിലൂടെ തത്തുല്യമായ ജീവത ാനുഭവങ്ങളെ അവര്‍ അതിനോട് ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുന്നു. അത് വിശ്വാസപരമായി അവരുടെ മനസ്സിലും കര്‍മപരമായി അവരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടാക്കുന്നു.

ഇതിന്റെ മറ്റൊരു അര്‍ഥം, നമ്മുടെ മക്കളുടെ വിശ്വാസവും സംസ്‌കാരവും വളരുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെങ്കില്‍, പ്രവാചകനെക്കാളും സ്വഹാബികളെക്കാളും അനുകരിക്കപ്പെടേണ്ട മാതൃകകളായി മറ്റാരും അവരുടെ മനസ്സില്‍ പതിയാന്‍ ഇടവരുത്തരുതെന്നു കൂടിയാണ്. അഥവാ നന്മയുടെ ‘ലഭ്യത’യോടപ്പം പൊള്ളയായതിന്റെ ‘പ്രതിരോധം’ കൂടിയാണ് ഇസ്‌ലാമിക് പാരന്റിങ്. 

മാനവികത, കാരുണ്യം, ത്യാഗം, കുട്ടികളോടും വൃദ്ധരോടുമുള്ള സ്‌നേഹം, മാതൃവാത്സല്യം, രോഗികളോടും മറ്റ് അവശ വിഭാഗങ്ങളോടുമുള്ള അനുകമ്പ തുടങ്ങിയവയുടെ പുറംതൊലികളില്‍ പൊതിഞ്ഞു കുഞ്ഞുമനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന പല വാര്‍പ്പ് മാതൃകകളും വിശ്വാസതലത്തിലോ നിത്യജീവിത ശൈലികളിലോ ഒരിക്കലും മാതൃകയാവണമെന്നില്ല. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ആളുകളുടെ പേരെഴുതാന്‍ കുട്ടികളോട് പറഞ്ഞു നോക്കൂ. ഒരു പക്ഷേ, അവരെഴുതുന്ന ആദ്യത്തെ അഞ്ചു പേരുകളിളൊന്നും ഉത്തമ മാതൃക ഉണ്ടെന്ന് അല്ലാഹു പറഞ്ഞ പ്രവാചകനോ സച്ചരിതരായ അനുചരരോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഇസ്‌ലാമിക പേരന്റിംഗിലൂടെയുള്ള ചില ‘മനപ്പൂര്‍വ’ ഇടപെടലുകള്‍ വിശ്വാസികളായ രക്ഷിതാക്കളില്‍ നിന്നും  അധ്യാപകരില്‍ നിന്നും ഇസ്‌ലാം  ആവിശ്യപ്പെടുന്നത്.  അല്ലാഹുവിന്റെ തിരുദൂതനും അദ്ദേഹത്തെ പിന്‍പറ്റി ജീവിച്ച സച്ചരിതരായ വിശ്വാസി കളും തന്നെയാണ് മുതിര്‍ന്നവരില്‍ എന്ന പോലെ ഇളംതലമുറയുടെ മനസ്സിലും എക്കാലത്തെയും ഏറ്റവും വലിയ അത്ഭുത വ്യക്തിത്വങ്ങളായി (മാല്വശിഴ രവമൃമരലേൃ)െ നിലനില്‍ക്കേണ്ടത്. അതാണ് അല്ലാഹുവും റസൂലും നമ്മോട് ആവശ്യപ്പെടുന്നത്.

അനസ്(റ) പറയുകയാണ്: ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തു വന്ന് ഒരാള്‍ ചോദിച്ചു: ‘എപ്പോഴാണ് അന്ത്യസമയം സംഭവിക്കുക?’ അപ്പോള്‍ നബി(സ്വ) തിരിച്ച് ചോദിച്ചു: ‘താങ്കള്‍ എന്താണ് മുന്നൊരുക്കം നടത്തിയത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവും റസൂലുമാണ് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടവര്‍ എന്നതൊഴിച്ചാല്‍ മറ്റൊന്നും കാര്യമായി ഇല്ല.’ നബി(സ്വ) പറഞ്ഞു: ‘അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്.’ അനസ്(റ) പറയുകയാണ്: ‘നബിയുടെ ഈ (അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്) വചനം ഞങ്ങളെ സന്തോഷിപ്പിച്ചത്ര ഇസ്‌ലാം സ്വീകരണമല്ലാതെ ഞങ്ങളെ സന്തോഷിപ്പിച്ചിട്ടില്ല.’ എന്നിട്ടദ്ദേഹം തുടര്‍ന്നു പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ ദൂതരെയും അബൂബക്കറിനെയും ഉമറിനെയും ഏറ്റവും ഇഷ്ടപ്പെടുന്നു. അവരോടപ്പമാവാന്‍ ഞാന്‍ കൊതിക്കുകയും ചെയ്യുന്നു. അവരെ പോലെ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും’ (മുസ്‌ലിം, അഹ്മദ്).

നമ്മുടെ മക്കളുടെയും സ്വപ്‌നവും ചിന്തയും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിലാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ വിജയം. കാരണം അവരത്രെ ഏറ്റവും നല്ല കൂട്ടുകാര്‍. അല്ലാഹു പറഞ്ഞ പോലെ; ‘ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (4:69).

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

15: വിശ്വാസ വളര്‍ച്ചയുടെ ലളിത മാര്‍ഗങ്ങള്‍

15: വിശ്വാസ വളര്‍ച്ചയുടെ ലളിത മാര്‍ഗങ്ങള്‍

കുട്ടികള്‍ അല്ലാഹുവിലുള്ള വിശ്വാസത്തിലും അവന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവബോധത്തിലും വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയാണ് കഴിഞ്ഞ ലക്കത്തില്‍ നാംസ്സിലാക്കിയത്. പ്രസ്തുത വളര്‍ച്ച സാധ്യമാക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ചില ലളിത മാര്‍ഗങ്ങളാണ് ഇനി പറയുന്നത്. 

1. ചുറ്റുപാടുകളെ ചൂണ്ടി ദൈവാസ്തിത്വത്തെ ബോധ്യപ്പെടുത്തുക.

കുഞ്ഞുങ്ങളുടെ കാഴ്ചകള്‍ വളരുകയും ചുറ്റുപാടുകളെ തിരിച്ചറിയുകയും ചെയ്തു തുടങ്ങുന്നത് മുതല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ നമ്മുടെ ഇടപെടലുകളിലും സംസാരങ്ങളിലും ഉള്‍പെടുത്തുക. കണ്ടിട്ടില്ലാത്തതും എന്നാല്‍ ഒരിക്കലും തന്നെ വിട്ട് പിരിയാത്തതുമായ ഒരു ശക്തിയുടെ സാന്നിധ്യം, മാതാപിതാക്കളുടെയും അധ്യാപകരുടെയും നിത്യ പ്രതിപാദനങ്ങളില്‍ നിന്ന് കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുകയും പതിയെ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യണം. 

മുന്നില്‍ കാണുന്നവരെ തിരിച്ചറിഞ്ഞു തുടങ്ങുന്ന കുഞ്ഞുങ്ങളില്‍, കാണാത്തതും എന്നാല്‍ എന്നും സംസാരങ്ങളില്‍ കടന്ന് വരുന്ന അല്ലാഹുവിനെക്കുറിച്ച്  ‘ആരാണ് അവന്‍?’ എന്ന ചിന്ത ഉടലെടുക്കുക സ്വാഭാവികം മാത്രമാണ്. ചിലപ്പോള്‍ അത് ചോദ്യങ്ങളായി പുറത്തുവന്നെന്നും വരാം. ഇവിടെ നാം ചെയ്യേണ്ടത്, അവന്റെ അപാരവും അത്ഭുതവുമാര്‍ന്ന സൃഷ്ടികളെ  ചൂണ്ടിക്കാട്ടി  അവരുടെ മനസ്സിനെ അല്ലാഹുവിന്റെ അസ്തിത്വം യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളുന്നതിലേക്ക് നാം പാകപ്പെടുത്തി കൊണ്ടുവരികയെന്നതാണ്. ചുറ്റുപാടുകളില്‍ ഉള്ളതും കണ്ണുകള്‍ക്ക് ദൃശ്യമായതുമായ പ്രതിഭാസങ്ങളെ അവര്‍ക്ക് മുമ്പില്‍ എടുത്ത് കാണിക്കുക. അവയുടെ ഉടമയും നാഥനുമാണ് സ്രഷ്ടാവായ അല്ലാഹുവെന്ന് പരിചയപ്പെടുത്തുക. ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തി പറയുകയും സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവത്തിന്റെ മഹാത്മ്യം ബോധ്യപ്പെടുത്തുന്ന രൂപത്തിലുള്ള സംസാരങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയും ചെയ്യുക. ഇങ്ങനെ സ്വന്തം ജീവിതപരിസരത്ത് നിന്ന് അല്ലാഹുവിന്റെ ഔന്നത്യം ബോധ്യപ്പെടുന്ന കുട്ടി സമാന സാഹചര്യങ്ങളില്‍ ഇക്കാര്യങ്ങളെ ആവര്‍ത്തിക്കാനും അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും പ്രചോദിതനായിത്തീരും.

ഉദാഹരണമായി മഴ പെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, മിന്നലുണ്ടാകുമ്പോള്‍, ആകാശത്ത് ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണിച്ചു കൊടുക്കുമ്പോള്‍, കടലും തിരമാലകളും കാണിക്കുമ്പോള്‍ അതിന്റെ ഉടമയായ അല്ലാഹുവിനെക്കുറിച്ചും അവന്റെ സൃഷ്ടി വൈഭവത്തെയും നിയന്ത്രണാധികാരത്തെയും കുറിച്ച അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തി വിശദീകരിച്ചു കൊടുക്കുന്നത് വിശ്വാസം വളര്‍ത്താനും ഉറപ്പിക്കാനും സഹായകമാകും. ചെറുതിലൂടെ വലുതിലേക്കും അടുത്തുള്ളവയില്‍ നിന്ന് അകലങ്ങളിലുള്ളതിലേക്കും ദൃശ്യമായവയില്‍ നിന്ന് തുടങ്ങി അനുഭവാത്മകതയിലേക്കും സ്പര്‍ശ്യമായതില്‍ നിന്ന് ആരംഭിച്ച് ചിന്തയില്‍ തെളിയുന്നതിലേക്കും നാം അവരുടെ കണ്ണിനെയും മനസ്സിനെയും കൈ പിടിച്ച് കൊണ്ടുപോകണം. ശാസ്ത്രീയവും പ്രായോഗികവുമായ ഈ രീതി തന്നെയാണ് മനുഷ്യമനസ്സുകളില്‍ ദൈവവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ക്വുര്‍ആന്‍ അവലംബിച്ചതും. ഈ വിഷയത്തില്‍ വന്ന ചില ക്വുര്‍ആന്‍ ചില സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. 

അല്ലാഹു പറയുന്നു: ”അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്. അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നിട്ടുള്ളവയും (അവന്റെ കല്‍പനയ്ക്ക് വിധേയം തന്നെ). ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ് (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്). ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും (അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു). (പുറമെ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു. അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്?”(16:10-17).

”നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (35:27,28).

”അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല. ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി” (50:68).

”എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്” (80:24-32).

2. ദൈവിക നിരീക്ഷണത്തെ ബോധ്യപ്പെടുത്തി ഭക്തിയും സമര്‍പ്പണ ബോധവും വളര്‍ത്തുക.

 തുറന്നുവെച്ച കണ്ണിലൂടെ ദൃശ്യമായ ഈ പ്രപഞ്ചവും അതിലെ അതുല്യവും അനന്തവുമായ പ്രതിഭാസങ്ങള്‍ക്ക് പിന്നിലെ അപാര ശക്തിയും നിയന്ത്രകനുമായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവും ബോധവും ഉറച്ചു വരുന്ന ഹൃദയത്തില്‍ തല്‍ഫലമായി ഉണ്ടാവേണ്ടത് ഭക്തിയും സമര്‍പ്പണ ബോധവുമാണ്. നാം കാണുന്നതും കാണാത്തതുമായ എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്‍ നമ്മെയും നമ്മുടെ പ്രവര്‍ത്തനങ്ങളെയും സദാ കണ്ടുകൊണ്ടിരിക്കുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന സത്യത്തിലേക്കാണ് പിന്നീട് നമ്മുടെ കുട്ടികളെ സാന്ദര്‍ഭികമായി ഓര്‍മപെടുത്തുകയും കൊണ്ടുവരികയും ചെയ്യേണ്ടത്. ‘അല്ലാഹു കാണുന്നു,’ ‘അല്ലാഹു അറിയുന്നു,’ ‘അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്നു,’ ‘അത് അല്ലാഹുവിന്ന് ഇഷ്ടമാണ്,’  ‘ഇത് അല്ലാഹുവിന്ന് വെറുപ്പാണ്…’ തുടങ്ങിയ വാക്കുകള്‍ നിത്യജീവിതത്തില്‍ സമയവും സന്ദര്‍ഭവും നോക്കി പ്രയോഗിക്കണം. ഈ ബോധം ശക്തിപ്പെടുത്താനുള്ള പ്രായോഗിക മേഖലയാണ് നാം നമസ്‌കാരത്തിലെ സൂക്ഷ്മത. ക്വുര്‍ആന്‍ ഓതുമ്പോഴും കേള്‍ക്കുമ്പോഴും കരയുന്നത് കാണല്‍, പ്രയാസവേളകളില്‍ അല്ലാഹുവിനെ ഓര്‍മിക്കലും അവനിലേക്ക് അഭയം തേടലും, സന്തോഷഘട്ടത്തില്‍ അല്ലാഹുവിന്നു സ്തുതി കീര്‍ത്തനം പറയല്‍… ഇതെല്ലാം കാണുകയും കേള്‍ക്കുകയും ശീലിക്കുകയും ചെയ്തുവരുന്ന കുട്ടികളില്‍ സ്വാഭാവികമായും മാറ്റമുണ്ടാകും.  രക്ഷിതാക്കളുടെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലും നമസ്‌കാരം അടക്കമുള്ള ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനും കളവ്, വഞ്ചന പോലുള്ള തെറ്റുകള്‍ ചെയ്യാതിരിക്കാനും അവര്‍ക്ക് സാധിക്കും.

ഇതെല്ലാം രക്ഷിതാക്കളുടെ ജീവിതത്തിലെ ശീലങ്ങളാകുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് കണ്ടും കേട്ടും പകര്‍ത്തുവാന്‍ കഴിയുക. കയ്യിലില്ലാത്തത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയാത്തതു പോലെ, ജീവിതത്തിലില്ലാത്തതു മക്കളില്‍ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. ഭക്തി പൂര്‍ണമായ നമസ്‌കാരം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണല്ലോ. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരാണ് അവര്‍” (മുഅമിനൂന്‍: 1,2). 

വിശുദ്ധ ക്വുര്‍ആനിനെ ആദരിക്കുകയും അത് പാരായണം ചെയ്യുകയും അതിന്റെ  സ്വാധീനത്തില്‍ കണ്ണീര്‍ പൊഴിക്കുകയുമൊക്കെ ചെയ്യുന്ന രക്ഷിതാക്കളെ കാണാനുള്ള അവസരങ്ങള്‍ മക്കള്‍ക്കുണ്ടാവണം. ആ കാഴ്ചകളൊക്കെയാണ് അവരുടെ മനസ്സില്‍ മുളച്ചു വരുന്ന വിശ്വാസത്തെ വളര്‍ത്തുന്നതും പടര്‍ത്തുന്നതും. ക്വുര്‍ആനുമായി ഇടപെടുന്ന വിശ്വാസികളില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

”പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്” (19:58).

”അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം” (39:23).

ഇത്തരം സ്വാധീനങ്ങളുടെ പ്രകടമായ ചിത്രങ്ങള്‍ നബി ജീവിതത്തിലും സ്വഹാബികളുടെ ജീവിതത്തിലും നമുക്ക് ധാരാളം കാണാന്‍ കഴിയും. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം. ‘അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുകയാണ്: ”ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘എനിക്ക് നീ ക്വുര്‍ആന്‍ പാരായണം ചെയ്ത് തരിക.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ക്വുര്‍ആന്‍  താങ്കള്‍ക്കാണല്ലോ അവതരിച്ചത്. എന്നിരിക്കെ ഞാന്‍ താങ്കള്‍ക്ക് ഓതിത്തരികയോ?’ നബി(സ്വ) പറഞ്ഞു: ‘ഞാനല്ലാത്ത മറ്റൊരാളില്‍ നിന്ന് അത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നു.’ അങ്ങനെ ഞാന്‍ സൂറഃ അന്നിസാഅ് ഓതിക്കേള്‍പിച്ചു. 41-ാം വചനമായ (എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ) എന്ന സൂക്തമെത്തിയപ്പോള്‍ നബി(സ്വ) എന്നോട് പറഞ്ഞു: ‘ഇപ്പോള്‍ ഇത് മതി.’ അങ്ങനെ ഞാന്‍ നബിയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവിടുത്തെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു.” (അവസാനിച്ചില്ല)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

14: വിശ്വാസ വളര്‍ച്ച കുട്ടികളില്‍

14: വിശ്വാസ വളര്‍ച്ച കുട്ടികളില്‍

കുട്ടികളില്‍ വിശ്വാസപരമായ വളര്‍ച്ച ഉണ്ടാക്കിയെടുക്കേണ്ട രീതിശാസ്ത്രം മാതാപിതാക്കള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഹൃദയത്തില്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണമൊത്ത വിത്തുമായാണ് ഓരോ കുഞ്ഞുംഈ ഭൂമിയില്‍ ജനിച്ച് വീഴുന്നത്. അത് നനച്ചുവളര്‍ത്തുകയാണ് നമുക്ക് ചെയ്യാനുള്ളത്. അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്)” (7:172).

അല്ലാഹുവിന്റെ രക്ഷാധികാരം അംഗീകരിച്ച ഹൃദയവുമായി വന്ന ആദം സന്തതിയാണ് നമ്മുടെ കയ്യിലുള്ള കുഞ്ഞും. അതിനാല്‍ വിശ്വാസപരമായ അടിത്തറകളിലൂടെ വേണം അവനെ വളര്‍ത്തുന്നത്. എങ്കിലേ അവന്‍ ആദര്‍ശമുറച്ച മനുഷ്യനായി മാറുകയുള്ളൂ. 

മതം പഠിപ്പിക്കുന്ന മുഴുവന്‍ വിശ്വാസകാര്യങ്ങളും സന്ദേഹരഹിതമായി അവന്‍ അംഗീകരിക്കണം. അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മരണാന്തര ജീവിതം, സ്വര്‍ഗം, നരകം, വിധി… ഇതുപോലുള്ള എല്ലാ വിശ്വാസ കാര്യങ്ങളും യാഥാര്‍ഥ്യമാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരിയകയാണ് വിശ്വാസപരമായ വളര്‍ച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ രക്ഷിതാക്കള്‍ ആശങ്കപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇതെല്ലാം അദൃശ്യ കാര്യങ്ങളാണ്, ഇതെങ്ങനെ കുട്ടികളെ ബോധിപ്പിക്കും? ഈ വിഷയങ്ങളോട് കുട്ടികളെങ്ങനെ പ്രതികരിക്കും? ഉയര്‍ന്ന ചിന്തയും ബുദ്ധിയും ആവശ്യമുള്ള ഈ വക കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ? ഇതെല്ലാം അവര്‍ ബുദ്ധി വളരുമ്പോള്‍ പഠിച്ചുകൊള്ളും എന്ന നിലക്ക് വിട്ടേക്കുന്നതല്ലേ നല്ലത്? 

ഇത്തരം ഒരുകൂട്ടം ചോദ്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തിയേക്കാം. എന്നാല്‍ കുട്ടികളെ സമൂഹത്തിന്റെയും മതത്തിന്റെയും വേര്‍പെടുത്താന്‍ പറ്റാത്ത ഒരു ഭാഗമായി കണ്ടുകൊണ്ടുള്ള  ഇസ്‌ലാമിക അധ്യാപനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഇതിന്റെ ലളിത മാര്‍ഗങ്ങളും മാതൃകകളും നമുക്ക് കാണാന്‍ കഴിയും.

കുട്ടികളുടെ വിശ്വാസ വളര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഇമാം ഗസ്സാലി പറയുന്നത് കാണുക: ”കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ വിശ്വാസ കാര്യങ്ങള്‍ സമര്‍പ്പിച്ച് തുടങ്ങണം. തുടക്കത്തില്‍ (വിശ്വാസ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍) മനഃപാഠമാക്കുന്ന രീതി സ്വീകരിക്കുക. അവരുടെ ബോധമണ്ഡലവും ബുദ്ധിയും വളരുന്നതിനനുസരിച്ച് ആശയങ്ങള്‍ അവരുടെ മുമ്പില്‍ അല്‍പാല്‍പമായി തെളിഞ്ഞു വന്നുകൊണ്ടിരിക്കും. അതിനാല്‍ മനഃപാഠത്തില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന്  മനസ്സിലാക്കലും വിശാസവും ഉറപ്പും സത്യപ്പെടുത്തലും അതിന്റെ തുടര്‍ച്ചയായി സംഭവിച്ചു കൊള്ളും. കുഞ്ഞുങ്ങളുടെ ശുദ്ധ പ്രകൃതി തെളിവുകളെ തേടാതെ സ്വീകരിക്കുന്നതാകയാല്‍ അത് എളുപ്പവുമാണ്. കുട്ടികള്‍ക്ക് വിശ്വാസം ഉള്‍ക്കൊള്ളാനും അവ സ്വീകരിക്കാനും തര്‍ക്കങ്ങളും വാചകക്കസര്‍ത്തുകളും ആവശ്യമില്ല. മറിച്ച് ക്വുര്‍ആന്‍ സൂക്തങ്ങളുടെ നിരന്തര പാരായണവും മനനവും നബി വചനങ്ങളുടെ വായനയും അവരിലുണ്ടായിക്കൊണ്ടിരിക്കുകയും ആവര്‍ത്തിതമായി വരുന്ന ആരാധനകള്‍ ആ ചൈതന്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യും”(ഇഹ്‌യാ ഉലൂമുദ്ദീന്‍).

വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളില്‍ നിന്ന് ഏറ്റവും എളുപ്പം മനഃപാഠമാക്കാവുന്നതും ശൈശവം മുതല്‍ എല്ലാവരും മനഃപാഠമാക്കാന്‍ ശ്രദ്ധിക്കുന്നതുമായ അവസാന ഭാഗത്തുള്ള അധ്യായങ്ങളും സൂക്തങ്ങളും ഈ വസ്തുത അടയാളപ്പെടുത്തുന്നുണ്ട്. അവ അധികവും, അല്ല ഒരു പരിധി വരെ മുഴുവനായും അല്ലാഹുവിന്റെ അസ്തിത്വത്തെ ബോധ്യപ്പെടുത്തുന്നതും അരക്കിട്ടുറപ്പിക്കുന്നതുമാണ്. സൂറഃ അല്‍ ഇഖ്‌ലാസും കാഫിറൂനും ഏറ്റവും നല്ല രണ്ടു ഉദാഹരങ്ങളാണ്. ഒന്ന് ഏക ദൈവത്തിന്റെ കൃത്യത ബൗദ്ധികമായി ഉറപ്പിക്കുമ്പോള്‍ മറ്റേത് അതിന്റെ പ്രായോഗിക തലത്തെ ആരാധന ശീലത്തിലൂടെ പ്രഖ്യാപിക്കുന്നതും പ്രയോഗിക്കുന്നതുമാണ്. ഇവ രണ്ടും, മനനവും പാരായണവുമായി കുട്ടികളുടെ ജീവിതവുമായി ഇണചേര്‍ന്ന് നില്‍ക്കുന്നു. ഇത് പതിയെ പതിയെ അവരുടെ ഹൃദയങ്ങള്‍ക്ക് ബഹുദൈവത്വത്തിന്റെ മാലിന്യങ്ങള്‍ക്ക് പ്രവേശനം അസാധ്യമാകും വിധം ഏകദൈവ വിശ്വാസത്തിന്റെ ശക്തമായ ഭിത്തികള്‍ പണിയുന്നുവന്നു കാണാം.

വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ചരിത്രങ്ങളില്‍ നാം കാണുന്നത് അവര്‍ കുട്ടികളുടെ  മതവിഷയത്തിലും വിശ്വാസ മേഖലയിലും  പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നാണ്. അല്ലാഹു പറയുന്നു: ”ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)” (1:132).

രക്ഷിതാക്കള്‍ മക്കളില്‍ അല്ലാഹുവിനെ കുറിച്ചുള്ള ബോധം അങ്കുരിപ്പിക്കുന്ന തരത്തില്‍ അവരെ ഉപദേശിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ലുക്വ്മാന്‍ തന്റെ കുഞ്ഞു മകന് നല്‍കുന്ന ഉപദേശങ്ങള്‍. ലുക്മാന്‍ എന്ന അധ്യാത്തിലൂടെ അത് അല്ലാഹു നമ്മെ പഠിപ്പിക്കുന്നുണ്ട്: ”ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു” (31:13).

‘എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു”(31:16).

മുഹമ്മദ് നബി(സ്വ) കുട്ടികളുടെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ പ്രത്യേകം പരിഗണന നല്‍കിയതായും അവരെ പ്രോത്സാഹിപ്പിച്ചതായും കാണാവുന്നതാണ്. അതിന്റെ ഒരു തെളിവാണ് കേവലം പത്തു വയസ്സുള്ള അലി എന്ന ‘കുട്ടി’ ഇസ്‌ലാം സ്വീകരിച്ച ആദ്യ നാലുപേരുടെ ലിസ്റ്റില്‍  ഒരാളായി ഇടം പിടിച്ചത്. ‘കുട്ടിയല്ലേ’ എന്ന ലളിത നയം ഇവിടെ അപ്രസക്തമാണെന്നര്‍ഥം. ജൂതനും തന്റെ പരിചാരകനുമായ കുട്ടിക്ക് അസുഖമായ സമയത്ത് അവനെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയും അവന്റെ രക്ഷിതാക്കളുടെ സാനിധ്യത്തില്‍ വെച്ച് അവനെ ഏക ദൈവാരാധനയിലേക്കു ക്ഷണിക്കുകയും ചെയ്തത് സ്മരണീയമാണ്. വിശ്വാസത്തിലും (ഈമാന്‍) സമര്‍പ്പണത്തിലും (ഇസ്‌ലാം) മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല കുട്ടികള്‍ എന്നര്‍ഥം. വിശാസത്തില്‍ നിന്ന് പോഷണം നല്‍കപ്പെടേണ്ടവര്‍ തന്നെയാണവര്‍. അവരാണ് ഈ സമുദായത്തിന്റെ ഭാവി നായകരും പണ്ഡിതരുമാകേണ്ടവര്‍. അതിനാല്‍ ചുറ്റുപാടുകളില്‍ നിന്നുള്ള ബഹുദൈവ വിശ്വാസത്തിന്റെയും ദൈവനിരാസത്തിന്റെയും മറ്റു അനിസ്‌ലാമിക സംകാരത്തിന്റെയും പൊടിക്കാറ്റുകള്‍ അവരുടെ ഹൃദയങ്ങളെ മലിനമാക്കും മുമ്പ് അതിനെ സത്യവിശ്വാസത്തിന്റെ ആവരണമണിയിക്കാന്‍ രക്ഷിതാക്കള്‍ അലസത കാണിക്കരുത്.

മക്കളില്‍ വിശ്വാസ വളര്‍ച്ച ഉണ്ടാക്കിയെടുക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക ദൃഷ്ട്യാ എത്ര വലുതാണെന്ന് നാം മനസ്സിലാക്കി. ഈ മേഖലയില്‍ അനുകൂലമല്ലാത്തതെന്നു നമുക്കു തോന്നുന്ന ആധുനിക പരിസരത്തു നിന്നുകൊണ്ട് തന്നെ, ഇത് സാധ്യമാക്കാനുള്ള ലളിതവും പ്രായോഗികവുമായ ഇസ്‌ലാമിക മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

13: വൈവിധ്യം: വളര്‍ച്ചയിലും പങ്കാളിത്തത്തിലും

13: വൈവിധ്യം: വളര്‍ച്ചയിലും പങ്കാളിത്തത്തിലും

നല്ല വ്യക്തിയില്‍ നിന്നാണ് ഭദ്രമായ കുടുംബവും സുരക്ഷിതസമൂഹവും നിര്‍മിക്കപ്പെടുന്നത്. കുഞ്ഞിന്റെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകളെ തിരിച്ചറിയുകയും അവയിലോരോന്നിനെയും പോഷിപ്പിക്കുന്ന അനിവാര്യമായ വിഭവങ്ങളെ ആവശ്യമായ അളവുകളില്‍ സമയനിര്‍ണിതമായി ലഭ്യമാക്കുകയാണ് നല്ല വ്യക്തിയുടെ വളര്‍ച്ചക്ക് പ്രധാനമായും രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഇവിടെ നമുക്ക് ചോദിക്കാവുന്ന മൂന്നു ചോദ്യങ്ങളുണ്ട്. ഒന്ന്: എന്താണ് വളര്‍ച്ച? രണ്ട്: എന്തിനെയാണ്/എന്തൊക്കെയാണ് നാം വളര്‍ത്തേണ്ടത്? മൂന്ന്: ആരൊക്കെയാണ് ഈ ദൗത്യത്തില്‍ പങ്കാളികളാേവണ്ടത്? പ്രമാണങ്ങളുടെയും മാനവിക അറിവുകളുടെയും പിന്‍ബലത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തലിലൂടെയാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ പ്രവിശാല ലോകത്തേക്ക് നമുക്ക് പ്രവേശനം സാധ്യമാകുന്നത്.

കുട്ടികളില്‍ വളര്‍ച്ചയെന്ന പ്രതിഭാസം രണ്ടര്‍ഥത്തില്‍ നാം നോക്കിക്കാണേണ്ടതാണ്. ഒന്ന്: ജൈവികപ്രക്രിയയിലൂടെ സ്വാഭാവികമായി ഉണ്ടാകുന്ന വളര്‍ച്ച. ഉദാഹരണത്തിന് ലൈംഗിക വളര്‍ച്ച പോലെ. പ്രത്യേകിച്ച് നാം ഒന്നും ശ്രദ്ധിച്ചില്ലെങ്കിലും സ്വഭാവികമായ ചുറ്റുപാടില്‍ കേവല ഭക്ഷണവും ആരോഗ്യ പരിസരവും ഉള്ളിടത്ത് ആ കുട്ടിയില്‍ ലൈംഗിക വളര്‍ച്ച സമയമാകുമ്പോള്‍ സംഭവിച്ചിരിക്കും. ഇവിടെ നമുക്ക് ചെയ്യാനുള്ളത് ഈ ജൈവികവളര്‍ച്ചയെ ആവശ്യമായ കുത്തും പലകയും കൊടുത്ത് വളര്‍ച്ചക്കൊപ്പം ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയെന്നതാണ്. എന്നാല്‍ മറ്റൊരു വളര്‍ച്ച, പുറത്തു നിന്ന് നട്ടുപിടിപ്പിച്ച് ഉണ്ടാക്കേണ്ട വളര്‍ച്ചയാണ്. ഉദാഹരണം ആരാധനാശീലങ്ങളെ വളര്‍ത്തല്‍. ഈ ഇനം വളര്‍ച്ചയില്‍ പാരന്റിംഗില്‍ ചെയ്യാനുള്ളത് അനുയോജ്യവും അനിവാര്യവുമായ വിത്ത് കണ്ടത്തി മണ്ണും കാലാവസ്ഥയും പരിഗണിച്ച് വളര്‍ത്തി പരിപാലിച്ചു കൊണ്ടുവരികയെന്നതാണ്. ഈ രണ്ടുതരം വളര്‍ച്ചയെ കുറിച്ചും നമുക്ക് തിരിച്ചറിവുണ്ടാവേണ്ടതുണ്ട്.

അപ്രകാരം തന്നെ രക്ഷിതാക്കളുടെ പ്രധാന ജോലിയായി നാം സാധാരണ പറയാറുള്ളത് മക്കളെ വളര്‍ത്തുന്നുവെന്നാണ്. എന്താണ് അല്ലെങ്കില്‍ എന്തിനെയാണ് നമുക്ക് മക്കളില്‍ വളര്‍ത്താനുള്ളത്?

വ്യക്തിത്വവളര്‍ച്ച സന്തുലിതവും സുരക്ഷിതവുമാവാന്‍ പരിപാലകര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത്, മനുഷ്യന് വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകള്‍ ഉണ്ടന്നും അവ ഒരേസമയം ഒരു നിശ്ചിത അളവില്‍ വളര്‍ത്തേണ്ടതുണ്ടെന്നുമാണ്. ഏതെങ്കിലും ചിലതിനെ അവഗണിച്ചോ മറ്റ് ചിലതിനെ അമിതമായി പരിഗണിച്ചോ വളര്‍ത്തുന്നതിന്റെ ഫലമാണ് വ്യക്തികളും കുടുംബങ്ങളും സമൂഹവും ഇന്നനുഭവിക്കുന്ന പല ദുരന്തങ്ങളുടെയും കാരണം. കിഡ്‌നി കക്കുന്ന ഡോക്ടറും മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സമര്‍ഥനായ വിദ്യാര്‍ഥിയും തീവ്രവാദം തലക്ക് പിടിച്ച മതാനുയായും വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചയിലെ സന്തുലനാവസ്ഥ ലഭിക്കാതെ പോയ ചിലര്‍ മാത്രമാണ്

ഈ വൈവിധ്യങ്ങളുടെ വളര്‍ച്ച സന്തുലിതമാവാതെ പോകുന്നതിലെ അപാകത മനസ്സിലാക്കാന്‍ നമ്മുടെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളുടെ വളര്‍ച്ചയെ കുറിച്ചോര്‍ത്താല്‍ മതി. തലയും കൈകാലുകളുമെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. വളര്‍ച്ചയുടെ സന്തുലിതത്വം നഷ്ടപ്പെട്ട് തല മാത്രം അല്ലെങ്കില്‍ ഒരു കാലിന്റെ കണങ്കാല്‍ മാത്രം അല്‍പം അധികം വളര്‍ന്നാല്‍ അതില്‍ നാം സന്തോഷിക്കുകയല്ല മറിച്ച് ആശങ്ക പെടുകയാണ് ചെയ്യുക. അതിനാല്‍ നാം വളര്‍ച്ചകളെ തിരിച്ചറിയുകയും അവയ്ക്കാവശ്യമായ പോഷണങ്ങളുടെ തോതും സമയവും ക്രമീകരിക്കുകയും വേണം. 

കുഞ്ഞുങ്ങളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വ വളര്‍ച്ചകളെ പഠനാവശ്യാര്‍ഥം താഴെ കാണും വിധം വിഭജിക്കാം.

ഒന്ന്: വിശ്വാസപരമായ വളര്‍ച്ച

രണ്ട്: ആരാധനാശീലങ്ങളുടെ വളര്‍ച്ച

മൂന്ന്: സാമൂഹിക വളര്‍ച്ച

നാല്: സ്വഭാവ വളര്‍ച്ച

അഞ്ച്: മാനസിക വൈകാരിക വളര്‍ച്ച

ആറ്: ശാരീരിക വളര്‍ച്ച

ഏഴ്: ബൗദ്ധിക വൈജ്ഞാനിക വളര്‍ച്ച

എട്ട്: ലൈംഗിക വളര്‍ച്ച

ഒമ്പത്: ആരോഗ്യ പരിപാലന ശീലങ്ങളുടെ വളര്‍ച്ച

രക്ഷിതാക്കള്‍ക്കും ഈ മേഖലയില്‍ ഇടപെടുന്നവര്‍ക്കും ചെയ്ത തീര്‍ക്കാനുള്ള പ്രധാന ദൗത്യം ഈ വളര്‍ച്ചയില്‍ ഇസ്‌ലാം കാണിച്ച വഴികളെ പിന്തുടരുകയും അവ സാധ്യമാവും വിധം നടപ്പിലാക്കുകയുമാണ്. ഇസ്‌ലാം ഈ മേഖലകളെയെല്ലാം പരിഗണിക്കുകയും, ഓരോന്നിനും ആവശ്യമായ മാര്‍ഗനിര്‍ദേശകങ്ങള്‍ താത്ത്വികമായും പ്രായോഗികമായും വിശുദ്ധ ഖുര്‍ആനും നബിചര്യയും സഹാബികളുടെ ജീവിതവും ഉപയോഗിച്ച് വരച്ച് കാണിച്ചു തന്നിട്ടുണ്ട്. ഇവ ഓരോന്നോരോന്നായി ഇവിടെ വിശദീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യപ്രകൃതിയെ കുറിച്ചുള്ള അല്ലാഹുവിന്റെ മൂന്നു വ്യത്യസ്ത പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അല്ലാഹു പറഞ്ഞു: ”നിങ്ങള്‍ക്ക് ഭാരം കുറച്ച് തരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു; ദുര്‍ബലനായി കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.”(4:28)

”തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.”(90:4)

”മനുഷ്യനെ ബലഹീനാവസ്ഥയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതക്ക് ശേഷം ശക്തിയുണ്ടാക്കി. പിന്നെ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി… (30:54)

ഇസ്‌ലാമിക ശിക്ഷണ രീതി അവലംബിച്ച് കുട്ടികളെ വളര്‍ത്തുമ്പോള്‍ ദൗര്‍ബല്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ശക്തി ലഭിക്കുകയും ജൈവികമായി തന്നിലുണ്ടാകുന്ന പല ശക്തി സ്രോതസുകളും തനിക്കും സഹജീവികള്‍ക്കും ഗുണകരമാവും വിധം ക്രിയാത്മകമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. അവ അവഗണിച്ചാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ പെട്ട് ഒഴുക്കില്‍ ഒഴുകുന്ന ചണ്ടികളെ പോലെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരായി അവര്‍ മാറും. ഈ തിരിച്ചറിവ് നമുക്കുണ്ടാകുമ്പോഴാണ് പ്രതികൂല കാലാവസ്ഥയിലും ഇസ്‌ലാമിക സംസ്‌കാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന മുസ്‌ലിം തലമുറകള്‍ ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാവുകയല്ല, ചരിത്രം സൃഷ്ടിക്കുന്നവര്‍ ആയി മാറും

പക്ഷേ, ഇത്തരം തലമുറകളുടെ നിര്‍മിതി സാധ്യമാവാന്‍ പാരന്റിംഗില്‍ കേവലം മാതാപിതാക്കളുടെ മാത്രം പങ്കാളിത്തം മതിയാവില്ല. മറിച്ച് അവര്‍ക്കൊപ്പം അധ്യാപകരും വിദ്യാഭ്യാസ മേഖലയിലുള്ളവരും മതപ്രബോധകരും തുടങ്ങി മനുഷ്യന്റെ വ്യക്തിത്വ വളര്‍ച്ചയില്‍ സ്വാധീനമുണ്ടാക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്തവും കൂട്ടുത്തരവാദിത്തവും ഉണ്ടാകണം. ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, നിങ്ങള്‍ നിങ്ങളുടെ ഭരണീയരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന’ നബി വചനത്തിന്റെ പരിധിയില്‍ കുട്ടികളുടെ പരിപാലനവുമായി ബന്ധപെട്ട എല്ലാവരും ഉള്‍പ്പെടുമെന്ന് നാം അറിയണം. അതിനാല്‍ തന്നെ മാതാപിതാക്കളെ പോലെ കുട്ടികളുമായി ഇടപെടുന്ന എല്ലാവര്‍ക്കും ഇസ്‌ലാമിക പാരന്റിംഗിനെ കുറിച്ചുള്ള അറിവും ബോധവും അനിവാര്യമാണ്. കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാര്‍ ചെയ്യുന്നവര്‍ക്കും അവ തെരഞ്ഞടുക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദിത്വമുണ്ടന്നര്‍ഥം. സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളുടെയും ഭൗതിക സൗകര്യങ്ങളെ പ്ലാന്‍ ചെയ്യുന്നവരും അവര്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ പോലും പാരന്റിംഗില്‍ പരോക്ഷമായി പങ്കാളിയാവുന്നണ്ടെന്നര്‍ഥം.

ചുരുക്കത്തില്‍ മുകളില്‍ സൂചിപ്പിച്ച പ്രകാരം വളര്‍ച്ചകളെ തിരിച്ചറിയുകയും സമൂഹം ഉത്തരവാദിത്വ ബോധത്തോടെ പങ്ക് വഹിക്കുകയും ചെയ്തുകൊണ്ടുള്ള മഹാ ദൗത്യം തന്നെയാണ് പാരന്റിംഗ്. കാരണം, ആകാശങ്ങളും പര്‍വതങ്ങളും ഏറ്റെടുക്കാന്‍ ഭയപ്പെട്ട ‘അനാമത്ത്’ ഏറ്റെടുത്ത് നിര്‍വഹിക്കാനുള്ള മനുഷ്യനെ രൂപപ്പെടുത്തുന്ന മഹാ യജ്ഞമാണല്ലോ അത്.

അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.”(33:72)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

12: അനാഥര്‍ക്ക് തണലേകുക

12: അനാഥര്‍ക്ക് തണലേകുക

നിര്‍ഭയത്വവും നിരീക്ഷണവും നിര്‍ലോഭം ലഭിക്കേണ്ട ബാല്യങ്ങള്‍ക്ക് അവയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അവയെ മറികടക്കാനുള്ള ഇസ്‌ലാമിക പരിഹാരങ്ങളും വിശകലനം ചെയ്യുന്നിടത്ത് പരാര്‍ശിക്കപ്പെടെണ്ടതാണ് അനാഥത്വം. മക്കളുടെ വഴിതെറ്റിയുള്ള സഞ്ചാരത്തിന് അനാഥത്വം പലപ്പോഴും കാരണമാകാറുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന യുദ്ധങ്ങളും ആധുനിക ജീവിത ശൈലി സമ്മാനിക്കുന്ന രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം വര്‍ധിക്കുന്ന മരണങ്ങള്‍ നിമിത്തം എണ്ണം പെരുകുന്ന അനാഥകളെ സ്‌നേഹത്തിന്റെയും സുരക്ഷയുടെയും ചിറകിനുള്ളിലേക്ക് ഒതൂക്കിപ്പിടിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഈ മനുഷ്യവിഭവങ്ങള്‍ മലിനപ്പെടുകയും മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറുകയും ചെയ്യുമെന്നത് ഒരു യാഥാര്‍ഥ്യമാണ്.

ജീവിതപുഷ്പത്തിന്റെ ഇതളുകള്‍ വിരിയുമ്പോഴേക്കും പിതാവിന്റെ മരണം സംഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌നേഹവും സുരക്ഷയും നിര്‍ദേശങ്ങളും നല്‍കാനും അവരെ നന്മയിലേക്ക് കൈപിടിച്ചു നടത്താനും ആളില്ലാതാകുന്നു. പിതാവിന്റെ അഭാവം അവരെ ക്രമരഹിതജീവിതത്തിലേക്ക് തള്ളിവിടുകയും അവരിലേക്ക് കുറ്റവാസനകള്‍ കയറിക്കൂടുകയും ചെയ്യും. എന്നാല്‍ ഇസ്‌ലാം അവര്‍ക്ക് ചുറ്റും സംരക്ഷണഭിത്തി തീര്‍ക്കുന്നുണ്ട്.

മരണം അല്ലാഹുവിന്റെ നിശ്ചയത്തില്‍ മാത്രം നടക്കുന്ന ഒന്നായതിനാല്‍ അനാഥരാകുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഒരു ദൈവിക പരീക്ഷണമാണ്. ആയതിനാല്‍ ഒരിക്കലും അനാഥത്വം മൂലം ഒരു കുഞ്ഞിന്റെയും ജീവിതാവസരങ്ങള്‍ നിഷേധിക്കപ്പെടാവതല്ല. അതിനാവശ്യമായ കരുത്തുറ്റ മാര്‍ഗനിര്‍ദേശങ്ങളാണ് അല്ലാഹു വിശ്വാസികള്‍ക്കു നല്‍കിയത്.

ഇരുപത്തിരണ്ടോളം സ്ഥലങ്ങളിലാണ് വിശുദ്ധ ക്വുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അതിന്ന് പുറമെ നബി വചനകള്‍ നിരവധിയാണ്. ഇവ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഇവ മൂന്ന് തലങ്ങളെ ഉള്‍കൊള്ളുന്നുവെന്നതാണ്.

ഒന്ന്: അനാഥകളോടു നന്മ ചെയ്യുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും ഊന്നിപ്പറയുന്നത്.

രണ്ട്: അവരുടെ സാമൂഹ്യ അവകാശങ്ങളെ വിവരിക്കുന്നത്.

മൂന്ന്: അവരുടെ സാമ്പത്തിക അവകാശങ്ങളെ പരിഗണിക്കുന്നത്.

പിതാവിന്റെ ലാളനയും വാത്സല്യവും നഷ്ടപ്പട്ടവരാണല്ലോ അനാഥകള്‍. പക്ഷേ, ദൈവിക കാരുണ്യം അവര്‍ക്ക് നഷ്ടമാകുന്നില്ല. അവരുടെ നഷ്ടങ്ങളെ നികത്താന്‍ ഉതകും വിധം നിയമങ്ങള്‍ നിശ്ചയിച്ചു വെച്ച നാഥന്‍, ജീവിച്ചിരിക്കുന്ന ചുറ്റുമുള്ളവരോട് നിര്‍ദേശിച്ചത് അനാഥയെ കൈവിടാതെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനാണ്. അല്ലാഹു പറഞ്ഞു: ”അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല). അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു” (2:220).

”ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും” (76;8). അനാഥകളുടെ വിഷയത്തിലുള്ള ജാഗ്രതയും പരിഗണനയും ദൈവികമതത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലൊന്നാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇസ്‌റാഈല്‍ സന്തങ്ങളോട് അല്ലാഹു വാങ്ങിയ കരാറില്‍ അനാഥകളുടെ കാര്യം ഉള്‍പ്പെടുത്തി. അല്ലാഹു പറഞ്ഞു: ”മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം… എന്നെല്ലാം നാം ഇസ്‌റാഈല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)” (2:83).

മൂസാനബി(അ)യുടെ ചരിത്രത്തിലെ വിജ്ഞാനിയായ ഖിള്‌റിനോടാപ്പമുള്ള പഠനയാത്രയിലെ ഒരു സംഭവം പരാമര്‍ശിക്കുന്നിടത്ത്, വീഴാറായ ഒരു മതില്‍ കൂലി വാങ്ങാതെ കെട്ടി ശരിപ്പെടുത്തി കൊടുത്തതിന്റെ കാരണം വിശദമാക്കുന്നിടത്ത് അത് രണ്ട് അനാഥക്കുട്ടികളുടേതായിരുന്നെന്നും അതിനുള്ളില്‍ അവര്‍ക്കായുള്ള നിധി സൂക്ഷിപ്പ് ഉണ്ടായിരുന്നെന്നും പറയുന്നത് കാണാം (18:82).

അനാഥനായി ജനിച്ചു വളര്‍ന്ന മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ വിശുദ്ധ ക്വുര്‍ആന്‍ എടുത്ത് പറയുന്നത് കാണുക: ”നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു” (93:6-8).

അനാഥകള്‍ ഉത്തമ മനുഷ്യരായി വളരാനുള്ള മൂന്ന് അവശ്യ ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ വചനങ്ങള്‍. അവ തീര്‍ച്ചയായും അനാഥ സംരക്ഷകരും പരിപാലകരും ഉള്‍ക്കൊള്ളേണ്ടതും അവര്‍ക്ക് ലഭ്യമാക്കേണ്ടതുമായ അവകാശങ്ങളാണ്. ഈ വചനത്തിന്റെ വെളിച്ചത്തില്‍ മൂന്നു കാര്യങ്ങള്‍ അനാഥകള്‍ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാം:

ഒന്ന്: അഭയമാകുന്ന ഒരു ഗേഹം.

രണ്ടു: നല്ല ധാര്‍മിക ശിക്ഷണവും വിദ്യഭ്യാസവും.

മൂന്നു: ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ട സാമ്പത്തിക ശേഷി.

മാനസികമായ ഔന്നത്യമാണ് അനിവാര്യമായ മറ്റൊന്ന്. അല്ലാഹു പറഞ്ഞു: ”എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്”(93:9).

അഭിമാനത്തിനും ജീവിത സുരക്ഷക്കും പരിക്കേല്‍ക്കും വിധം അനാഥയോടു അവഗണന കാണിക്കുന്നവരെ മതനിഷേധികളായിട്ടാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: ”മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്” (107:12). ”അല്ല, പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല” (89:17).

അനാഥകള്‍ എപ്പോഴും ദരിദ്രരാവണം എന്നില്ല. പക്ഷേ, നാഥനില്ലാത്ത സമ്പത്ത് ചൂഷണം ചെയ്യാന്‍ എളുപ്പമാണന്ന് മലിനഹൃദയമുള്ളവര്‍ക്കറിയാം. ക്രിയാത്മകമായി വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട അനാഥകളുടെ സമ്പത്ത് പലപ്പോഴും അതിന്റെ കൈകാര്യ കര്‍ത്താക്കള്‍ സൂഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നതും നമുക്ക് കാണാം. ‘കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി’ എന്ന അര്‍ഥത്തില്‍ അനാഥകളുടെ മുതല്‍ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നവര്‍ക്കു കടുത്ത താക്കീതാണ് അല്ലാഹു നല്‍കുന്നത്. അല്ലാഹു പറഞ്ഞു: ”അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു”(4:2).

”തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്” (4:10).

”ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം” (6:152).

എന്നാല്‍ പിതാവിന്റെ മരണത്തോടു കൂടി ജീവിത മാര്‍ഗം തടയപ്പെടുന്ന അനാഥകളാണെങ്കില്‍ അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഇസ്‌ലാമിക വഴികളിലൂടെ തന്നെ വിശ്വാസി സമൂഹം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരെ ദാരിദ്ര്യത്തിലേക്കും അത് മുഖേന കുറ്റവാസനകളിലേക്കും തള്ളിവിടരുത്.

”(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു”(2:215).

യുദ്ധാനന്തര സ്വത്തിലും (അന്‍ഫാല്‍ 41, അല്‍ ഹശ്ര്‍ 7) അനന്തര സ്വത്ത് വീതം വെക്കുന്നിടത്ത് അനാഥരുടെ സാന്നിധ്യമുണ്ടങ്കില്‍ അതിലും ഇസ്‌ലാം ഒരു ഓഹരി അനാഥക്ക് ഉണ്ടാവണമെന്ന് നിര്‍ദേശിക്കുന്നു (4:8). അനാഥ സംരക്ഷണവും പരിപാലനവും ഏെറ്റടുത്ത് നടത്തുന്ന സാമ്പത്തിക ശേഷിയുള്ളവരോട് അനാഥക്ക് സ്വന്തം സ്വത്തില്‍നിന്നും നല്‍കി മാന്യത പുലര്‍ത്താനും ദരിദ്രരോട് മര്യാദ പൂര്‍വം അനാഥയുടെ സ്വത്തില്‍ നിന്ന് ഉപയോഗിച്ചുകൊള്ളാനും ക്വുര്‍ആന്‍ അനുവാദം നല്‍കുന്നു (4:6).

ഈ ദൈവിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടി കാണിക്കുന്നവര്‍ക്ക് മുമ്പില്‍ സ്വന്തം മരണവും അപ്പോള്‍ അനാഥമാവുന്ന മക്കളുടെ അവസ്ഥയും ഓര്‍മിപ്പിക്കുന്നുണ്ട് അല്ലാഹു: ”തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ” (4:9).

അനാഥകളെ ഇസ്‌ലാമിക പരിപാലനത്തിലൂടെ സംരക്ഷിച്ചിട്ടില്ലെങ്കില്‍ ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും വഴിപിഴച്ചുപോകും എന്നതിനാലാണ് ഇസ്‌ലാം അനാഥകളുടെ കാര്യത്തില്‍ ഇത്രയും കരുതല്‍ പുലര്‍ത്തുന്നത്.

കുട്ടികള്‍ വഴിതെറ്റുന്നതിനുള്ള പ്രധാന കാരണങ്ങളും ഇസ്‌ലാമിക പരിഹാരങ്ങളും നാം മനസ്സിലാക്കി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചുമലിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം ഭാരിച്ചതാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. വളരെ ജാഗ്രതയും അവബോധവും ആവശ്യമുള്ള മേഖലയാണ് പാരന്റിങ്.

എല്ലാ വഴികേടിന്റെയും പാതയില്‍ നിന്ന് അകന്ന് കുട്ടികളുടെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചക്കാവശ്യമായ ഇസ്‌ലാമിക പോഷണങ്ങളെ നിശ്ചിത അളവിലും സമയങ്ങളിലും നല്‍കുക മാത്രമാണ് കുഞ്ഞിന്റെ സമഗ്ര വളര്‍ച്ചക്കുള്ള മാര്‍ഗം. അതാണ് സത്യത്തില്‍ ഇസ്‌ലാമിക് പാരന്റിങ്. എന്താണ് കുട്ടികളുടെ വൈവിധ്യമാര്‍ന്ന വളര്‍ച്ച? ഓരോ തരം വളര്‍ച്ചക്കും അനിവാര്യമായ ഇസ്‌ലാമിക പോഷണങ്ങള്‍ എന്തെല്ലാമാണ്? വരും ലക്കങ്ങളില്‍ വിവരിക്കാം.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക