മറഞ്ഞ കാര്യങ്ങളും സൃഷ്ടികളും

മഹാത്മാക്കളായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുദ്ദേശിക്കുമ്പോഴെല്ലാം, ജീവിതകാലത്തെന്നോ മരണശേഷമെന്നോ വ്യത്യാസമില്ലാതെ മറഞ്ഞ കാര്യങ്ങൾ (ഗൈബ്) അറിയാൻ സാധിക്കുമെന്നാണ് ഇന്ന് പലരും വിശ്വസിക്കുന്നത്.
ഒരു വിഭാഗം പണ്ഡിതന്മാർ വരെ അപ്രകാരം തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നഷ്ടപ്പെട്ട സാധനങ്ങൾ എവിടെ എന്നറിയാനും മറ്റുമായി മഖ്ബറകളിലേക്കും തങ്ങന്മാരുടെയും ബീവിമാരുടെയും അടുത്തേക്കും പോകുന്ന പതിവ് ഇന്ന് വ്യാപകമായി കാണാം. എന്നാൽ, ഈ വിശ്വാസം ഇസ്ലാമിക പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. കാരണം, മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രമാണ്. അവന്റെ ഇഷ്ടദാസൻമാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോഴെല്ലാം ഉദ്ദേശിക്കുന്ന കാര്യങ്ങളറിയാൻ സാധിക്കുകയില്ല.
വിശുദ്ധ ഖുർആൻ ഇക്കാര്യം അടിവരയിട്ട് സമർത്ഥിച്ചിട്ടുണ്ട്. ഹദീസുകളിലും ഇസ്ലാമിക ചരിത്രത്തിലും ഒട്ടനവധി സംഭവങ്ങളും അതിന് സാക്ഷിയാണ്.
ചില ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക: (عالم الغيب و الشهادة فتعالی عما يشركون (المؤمنون: ۹۲) “ദൃശ്യവും അദ്യശ്യവും അറിയുന്നവൻ അല്ലാഹുവാണ്. അതിനാൽ (അതിൽ) അവർ പങ്കുചേർക്കുന്നതിൽ നിന്നും അവൻ അത്യുന്നതനായിരിക്കുന്നു.” (അൽ മുഅമിനൂൻൻ: 92)
അല്ലാഹു വീണ്ടും പറയുന്നു (قل لا يعلم من في السماوات والأرض الغيب إلا الله وما يشعرون أيان يبعثون (سورة النمل : 65 ) “പറയുക, അല്ലാഹുവല്ലാതെ, ആകാശഭൂമിയിലുള്ളവരാരും അദ്യശ്യകാര്യങ്ങൾ അറിയുകയില്ല. അവരെപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയന്ന് (പോലും) അവരറിയുകയില്ല.” (സൂറ:നംല്:65)
മുകളിലുദ്ധരിച്ച ആയത്തുകളിൽ നിന്നും മറഞ്ഞ കാര്യങ്ങൾ അല്ലാഹുവിന് മാത്രം അറിയുകയുള്ളൂ എന്നും സ്യഷ്ടികളിലാർക്കും അറിയില്ലന്നും വ്യക്തമാണ്. മാത്രമല്ല, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോൾ മറഞ്ഞ കാര്യങ്ങളറിയില്ലെന്നും, എന്നാൽ വഹിയിലൂടെ അല്ലാഹു പ്രത്യേകം അറിയിച്ചു കൊടുത്താൽ മാത്രമേ അവർക്കു പോലും അറിയുകയുള്ളൂവെന്നും ഖുർആൻ വ്യക്തമാക്കുന്നു.
സ്യഷ്ടികളിൽ ഏറ്റവും ശക്തനായ മുഹമ്മദ് നബി(സ്വ)യോടു പോലും പ്രഖ്യാപിക്കാൻ അല്ലാഹു കൽപിക്കുന്നത് കാണുക:
قل لا أملك لنفسي نفعا ولا ضرا إلا ما شاء الله ولو كنت اعلم الغيب لأستكثرت من الخير ومامسني السواء (الأعراف: ۱۸۸) “പറയുക, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എനിക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ എനിക്ക് കഴിയില്ല. ഞാൻ മറഞ്ഞ കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപാട് നന്മകൾ സമ്പാദിക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു.” (സൂറ:അഅറാഫ് -188)
അപ്പോൾ ലോകം കണ്ട ഏറ്റവും ശ്രേഷ്ഠനായ മനുഷ്യൻ സാക്ഷാൽ മുഹമ്മദ് നബി(സ്വ)ക്ക് പോലും മറഞ്ഞ കാര്യങ്ങറിയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
“ഞാൻ അദ്യശ്യ കാര്യങ്ങളറിഞ്ഞിരുന്നെങ്കിൽ ഒരുപാട് നന്മകൾ സമ്പാദിച്ചു വെക്കുമായിരുന്നു, തിന്മ എന്നെ ബാധിക്കുകയില്ലായിരുന്നു” എന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. കാരണം, നബി (സ്വ) ജീവിതത്തിൽ ഒരുപാട് വിപത്തുകളും പ്രയാസങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്.
(ഉദാ:- ഉഹ്ദിൽ ശത്രുക്കൾ കുഴിച്ച ചതിക്കുഴിയിൽ വീണ് പല്ല് പൊട്ടിയത്!, ത്വാഇഫിൽ നിന്ന് സ്വന്തം കുടുംബാംഗങ്ങൾ എറിഞ്ഞാട്ടിയത്!, ഭാര്യയെ കുറിച്ചുള്ള വ്യഭിചാര കുറ്റാരോപണത്തിന്റെ സത്യാവസ്ഥയറിയാതെ ആഴ്ചകളോം വിഷമിച്ചത്)
ഇങ്ങനെ നബി(സ)ക്ക് ധാരാളം പ്രയാസങ്ങൾ ഏൽക്കേണ്ടി വന്നതെല്ലാം മറഞ്ഞ കാര്യങ്ങളറിയാത്തതു കൊണ്ടായിരുന്നല്ലോ! എന്നാൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ നബി(സ) മറഞ്ഞ കാര്യങ്ങൾ പറഞ്ഞതായി ഹദീസുകളിൽ കാണാം. അത് അല്ലാഹു പ്രത്യേകം വഹ്യിലൂടെ അറിയിച്ച് കൊടുക്കുന്നത് മാത്രമാണ്. അതുപോലും അവിടുന്ന് ഉദ്ദേശിക്കുമ്പോഴോ ആഗ്രഹിക്കുമ്പോഴോ അല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രമാണ്. മാത്രമല്ല, മുഴുവൻ പ്രവാചകൻമാർക്കും അദൃശ്യമറിയില്ലെന്ന് അവർ തന്നെ സമ്മതിക്കുന്നതും ഖുർആൻ തന്നെ ഉദ്ധരിച്ചിട്ടുണ്ട്, (സൂറഃ മാഇദ-109).
ചുരുക്കത്തിൽ, മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ ആയ ആർക്കും, അവരെത്ര വലിയ മഹാന്മാരാണെങ്കിലും ഇഷ്ട്ടനുസരണം മറഞ്ഞ കാര്യങ്ങളറിയില്ലെന്നും, ഇതിനെതിരായി മഹാന്മാരായ ഔലിയാക്കന്മാർക്കും മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കൾക്കും ജീവിച്ചിരിക്കുന്ന തങ്ങന്മാർക്കും ബീവിമാർക്കുമെല്ലാം മറഞ്ഞ കാര്യങ്ങളും മനസ്സിലുള്ള അറിയാൻ സാധിക്കുമെന്ന വിശ്വാസം ഇസ്ലാമിക പ്രമാണങ്ങൾക്കും ഇസ്ലാമിന്റെ തൗഹീദിനും എതിരാണെന്നും, ശിർക്കിലേക്കും അതുവഴി നരകത്തിലേക്കുമാണ് നമ്മെ എത്തിക്കുക എന്നും ഗൗരവപൂർവ്വം നാം തിരിച്ചറിയുക.

നേർച്ച – വഴിപാടുകൾ
അനുവദനീയമായതും സുന്നത്തായതുമായ കാര്യങ്ങൾ നിർബന്ധമായും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കലാണ് നേർച്ച.
പ്രാർത്ഥനപോലെ തന്നെ അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതും അവന്റെ പ്രീതിക്കുവേണ്ടി മാത്രം നിർവ്വഹിക്കാൻ പാടുള്ളതുമായ ഒരു ആരാധനാ കർമ്മമാണത്. അതുകൊണ്ടുതന്നെ നേർച്ച അല്ലാഹുവിന്റെ പേരിൽ മാത്രമായിരിക്കണമെന്നും, അവനോടുള്ള, അടുപത്തിനായിരിക്കണമെന്നും അവൻ കൽപ്പിച്ച പുണ്യകർമ്മങ്ങളുടെ വിഷയത്തിൽ മാത്രമായിരിക്കണമെന്നും ഇസ്ലാമിന് നിർബന്ധമുണ്ട്. മാത്രമല്ല, നേർച്ചക്ക് ഖബറുമായി യാതൊരു ബന്ധവുമില്ല.
എന്നാൽ, ഇന്ന് മുസ്ലിംകൾക്കിടയിൽ നടന്നുവരുന്ന പല തരം നേർച്ചകളുമുണ്ട്. ഏതെങ്കിലും ഒരു വലിയിന്റെ പ്രീതിയും സാമീപ്യവും ലഭിക്കാനും തന്റെ ഉദ്ധിഷ്ട കാര്യം ശരിപ്പെടുത്തിത്തരാൻ വേണ്ടിയും കാലികളേയും കോഴികളേയും അവരുടെ പേരിൽ നേർച്ചയാക്കുന്ന സമ്പ്രദായം, എണ്ണയും തിരിയും തുണിയുമെല്ലാം ജാറങ്ങളിലേക്ക് നേർച്ചയാക്കുന്ന സമ്പ്രദായം. ഇത്തരം നേർച്ചകൾ ജാഹിലിയ്യാ സമ്പ്രദായവും ശിർക്കുമാണ്.
ഖുർആനിലോ നബിചര്യയിലോ സച്ചരിതരായ മുൻഗാമികളുടെ ജീവിതത്തിലോ ഈ രൂപത്തിലുള്ള നേർച്ചകൾക്ക് തെളിവുകൾ കാണാൻ സാധിക്കുകയില്ല. ഖബറാളികൾക്കുവേണ്ടി അവരുടെ പൊരുത്തവും സാമീപ്യവും ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന നേർച്ചകൾ ഒരു നിലക്കും സ്വീകാര്യമല്ല.
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായി ഇബ്നുഹജറുൽ ഹൈതമി രേഖപ്പെടുത്തുന്നു:
وإن قصد بهذا النذر التقرب لمن في القبر بطل. لأن التقرب إنما یتقرب بها إلى الله تعالى لا إلى خلقه (فتاوی الكبری ٤- ۲۸٦)
”ഖബറിൽ കിടക്കുന്നവന്റെ സാമീപ്യമാണ് നേർച്ചകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ ആ നേർച്ച നിഷ്ഫലമാണ്, എന്തുകൊണ്ടെന്നാൽ സൽകർമ്മം കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം മാത്രമേ ഉദ്ദേശിക്കാൻ പാടുള്ളൂ. അവൻ തേടേണ്ടത് അല്ലാഹുവിന്റെ സൃഷ്ടിളുടെ സാമീപ്യമല്ല.” (ഫതാവൽ കുബ്റാ- 4/286)
أن الناذر إن قصد تعظيم البفعة أو القبر أو التقرب إلى من دفن فيها أو من تنسب إليه وهو الغالب من العامة لأنهم يعتقدون أن لهذه الأماكن خصوصيات لأنفسهم ويرون أن التذرلها مما يندفع به البلاء فلا يصح النذر في صورة من هذه الصور لأنه لم يقصد به التقرب إلى الله تعالی ( فتوى کبری – ۲٦۸ )
“നേർച്ച ചെയ്യുന്നവൻ ഒരു സ്ഥലത്തെ ബഹുമാനിക്കുവാനോ, അല്ലെങ്കിൽ ഖബറിന്റേയോ ഖബറാളിയുടേയോ ആ ഖബറാളിയിലേക്ക് ചേർക്കപ്പെടുന്നവരുടേയോ സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണെങ്കിൽ, സാധാരണക്കാരുടെ മിക്ക നേർച്ചയും ഇങ്ങനെയാണല്ലോ. അവർ വിചാരിക്കുന്നത് ആ നേർച്ച സ്ഥലങ്ങൾക്ക് ചില പ്രത്യേകതകളുണ്ടെന്നും അവിടേക്കുള്ള നേർച്ച ആപത്തിനെ തടുക്കുമെന്നുമാണ് . ഈ തരത്തിലുള്ള ഒരു നേർച്ചയും സ്വീകാര്യമാവുകയില്ല. കാരണം ഈ നേർച്ചകൾ കൊണ്ട് അല്ലാഹുവിന്റെ സാമീപ്യമല്ല അവരുദ്ദേശിക്കുന്നത്.” (ഫതാവൽ കുബ്റാ – 4/268)

അപ്പോൾ അല്ലാഹുവിന്റെ പേരിൽ (അവന്റെ പ്രീതിക്കുവേണ്ടി) മാത്രമെ നേർച്ച നേരാനും ചെയ്യാനും പാടുള്ളൂ. അതിനപ്പുറം ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന, ജാറങ്ങളിലേക്കും മഖാമുകളിലേക്കും നേർച്ചപ്പെട്ടികളിലേക്കെല്ലാം പണമോ ആഭരണമോ മറ്റെന്തെങ്കിലും സാധനങ്ങളോ നേർച്ചയാക്കുന്ന സമ്പ്രദായം ഒരു നിലയ്ക്കും അംഗീകരിക്കുന്നില്ലെന്നും, അതിലൂടെ അല്ലാഹുവിന്റെ പ്രീതിക്കുപകരം വലിയ്യിന്റെയും ശൈഖിന്റെയും പ്രീതിയാണ് ഉദ്ദേശിക്കുന്നതെന്നും, അതിനാൽ അത് ശിർക്കിലേക്കും ഹറാമിലേക്കുമാണ് നയിക്കുന്നതെന്നും, അത്തരം നേർച്ച സാധനങ്ങൾ ഭക്ഷിക്കാൻ പാടില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു.

മുഹമ്മദ് നബി ബൈബിളിൽ…

ഈസാ നബി(അ) മുഹമ്മദ് നബി (സ)യുടെ വരവിനെ കുറിച്ച് സൂചിപ്പിക്കുന്നു…
“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു”.
(യോഹന്നാന്റെ സുവിശേഷം:14:16-17)

“ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും”.
(യോഹന്നാന്റെ സുവിശേഷം : 14: 25-26)

“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും”.
(ആവര്ത്തനം ,18:18)

“ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും”.
(യോഹന്നാന്റെ സുവിശേഷം: 15:26)

“ഇനിയും വളരെ നിങ്ങളോടു പറയുവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കുകയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചു തരുന്നതു കൊണ്ടു എന്നെ മഹത്വപ്പെടുത്തും. പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു”.
(യോഹന്നാന്റെ സുവിശേഷം: 16:12-15)

കോപച്ചൂടില്‍ ഉരുകുന്ന ബന്ധങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

 

“…നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല,

ആയതുകേട്ടുകലമ്പിച്ചെന്ന- ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു, ചിരവയെടുത്തത് തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവന- പ്പുരയുടെ ചുറ്റും മണ്ടി നടന്നു…”

ദേഷ്യം പിടിച്ച പടയാളിയുടെ പരാക്രമങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു കൊണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ഇങ്ങനെ മൂന്ന് നൂറ്റാണ്ടു മുമ്പ് പാടിയപ്പോള്‍ സദസ്സ്യര്‍ ഇളകിച്ചിരിച്ചിട്ടുണ്ടാകും. എന്നാല്‍ ‘അതുകൊണ്ടരിശം തീരാതെ…’ മണ്ടിനടക്കുന്ന മലയാളിക്കിന്ന് ഇതു കേട്ടാല്‍ ചിരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും വരെ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന ഒരു ദുഃസ്വഭാവമാണ് അമിതമായ കോപം.
ഇന്ന് എല്ലാവര്‍ക്കും എല്ലാവരോടും ദേഷ്യമാണ്. ഭാര്യക്ക് ഭര്‍ത്താവിനോട്, ഭര്‍ത്താവിന് ഭാര്യയോട്, മാതാപിതാക്കള്‍ക്ക് മക്കളോട്, മക്കള്‍ക്ക് മാതാപിതാക്കളോട്,
തൊഴിലാളിക്ക് മുതലാളിയോട്, മുതലാളിക്ക് തൊഴിലാളിയോട്, വീട്ടുകാര്‍ക്ക് അയല്‍പക്കക്കാരോട്, ഒരു മതക്കാരന് മറ്റു മതക്കാരനോട്, മതരഹിത മതവിശ്വാസിയോട്,
ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരന് മറ്റു പാര്‍ട്ടിക്കാരോട്, നേതാവിന് അനുയായികളോട്, അനുയായികള്‍ക്ക് നേതാവിനോട്, ജനങ്ങള്‍ക്ക് സര്‍ക്കാറിനോട്, സര്‍ക്കാറിന് ജനങ്ങളോട്…
എന്തിനേറെ ഓരോരുത്തര്‍ക്കും അവരവരോട് തന്നെ ദേഷ്യമാണിന്ന്!

പെരുമാറ്റത്തിലും ഇടപെടലുകളിലും അത്രമേല്‍ മേല്‍ക്കൈ നേടിയ ഒരു ദുഃസ്വഭാവമാണ് കോപം എന്നത്. ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.
അങ്ങാടിയില്‍ മുതല്‍ കിടപ്പറയില്‍വരെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലവിധമാണ്. ദമ്പതികള്‍ തമ്മിലുള്ള സല്ലാപം മുതല്‍ ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ വരെ ഇത് കലുഷിതമാകുന്നു. ദാമ്പത്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. തൊഴിലിടങ്ങളില്‍ സദാ സംഘര്‍ഷഭരിതമാകുന്നു. നടുറോട്ടില്‍ ചോര ചിതറിക്കുന്നു. നാലാളു കേട്ടാല്‍ നാണക്കേടാകുമെന്ന് കരുതി കോപം നിയന്ത്രിച്ചിരുന്നവര്‍ പോലും ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നിസ്സാരകാര്യങ്ങള്‍ക്കുപോലും തല്ലു കൂടുകയാണ്.
കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡപകടങ്ങളില്‍, ആത്മഹത്യകളില്‍, വിവാഹമോചനക്കേസുകളില്‍, മദ്യപാനത്തില്‍, ഗാര്‍ഹിക അതിക്രമങ്ങളില്‍, ജീവിത ശൈലീരോഗങ്ങളില്‍ ഒക്കെയാണ് നാമിന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒട്ടും അഭിമാനകരമല്ലാത്ത ഈ ‘നേട്ടങ്ങള്‍ക്ക്’ പിന്നില്‍ അമിത കോപത്തിനും എടുത്തുചാടിയുള്ള പ്രതികരണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അമിതകോപം എന്നത് ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടെന്നും ആഗോളതാപനം പോലെ കോപതാപവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സാമൂഹ്യശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ട്.
ദേഷ്യം പോലുള്ള വൈകാരികപ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ സാമൂഹിക മാറ്റങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാശ്ചാത്യ ജീവിതത്തെ പഠനവിധേയമാക്കിയ ബ്രിട്ടീഷ് ഗ്രന്ഥകാരന്മാരായ ഒലിവര്‍ ജെയിംസും റിച്ചാര്‍ഡ് ലേയാഡും പറയുന്നത് 50 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച മനുഷ്യരെ കൂടുതല്‍ സന്തോഷവാന്മാരാക്കുകയല്ല, മറിച്ച് അവരില്‍ ദേഷ്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത് എന്നാണ്. നാഗരിക ജീവിതത്തിലെ പിരിമുറുക്കങ്ങള്‍, നിരാശ, ശബ്ദമലിനീകരണം, ആള്‍ക്കൂട്ടങ്ങള്‍, ലഹരിയുപയോഗം തുടങ്ങിയവയൊക്കെ അമിതകോപത്തിന് കാരണമാകുന്നു എന്നാണ്.
ഭൗതികനേട്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളുടെ ലോകത്താണ് മനുഷ്യന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടടുത്ത നിമിഷം നേടിയെടുക്കേണ്ട ലാഭത്തെ കുറിച്ചുള്ള ആലോചനകളാണ് ഊണിലും ഉറക്കിലുമൊക്കെ. ഈ കണക്കുകൂട്ടലുകള്‍ തെറ്റാനുള്ള സാധ്യത എപ്പോഴും ഏറെയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ വേഗം അസ്വസ്ഥരാകും. ദേഷ്യമായി അത് പുറത്തേക്ക് വരും. ആണിന്റെയും പെണ്ണിന്റെയും ദേഷ്യ പ്രകടനങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ദേഷ്യത്താല്‍ പുരുഷന്‍ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കും. അട്ടഹസിക്കും. എന്നാല്‍ സ്ത്രീ പൊതുവെ വിഷാദവതിയാവുകയാണ് ചെയ്യുക. കണ്ണീരായിട്ടോ അവഗണനയായിട്ടോ ഒക്കെയാകും അവരത് പ്രകടമാക്കുക. എന്നാല്‍ കൗമാരക്കാരില്‍ എടുത്തുചാട്ട പ്രവണതയായിട്ടായിരിക്കും ദേഷ്യം പ്രകടമാവുക.
ദേഷ്യം പിടിക്കാനും കലിതുള്ളാനുമൊക്കെ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാവും. അഥവാ ഓരോരോ കാരണങ്ങളാല്‍ അവര്‍ കോപാന്ധരായി മാറും. തന്റെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ തനിക്ക് വഴിമാറിത്തരാതിരുന്നാല്‍ പൊട്ടിത്തെറിക്കുന്നവരെയും അസഭ്യം പറയുന്നവരെയും നാം കാണാറുണ്ട്.
മക്കള്‍ അനുസരണക്കേട് കാണിച്ചാല്‍, കറിയില്‍ അല്‍പം ഉപ്പ് കുറയുകയോ എരുവ് കൂടുകയോ ചെയ്താല്‍… അങ്ങനെയങ്ങനെ പലതും മനുഷ്യനെ കോപാകുലനാക്കി മാറ്റാറുണ്ട്.
വിളിച്ചയുടന്‍ വിളിപ്പുറത്തെത്താത്തതിനാല്‍ ഭാര്യയുടെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി എറിഞ്ഞുതകര്‍ക്കുന്ന ഭര്‍ത്താക്കന്‍മാരും ഇല്ലാതില്ല. ഭാര്യയോടുള്ള ദേഷ്യം മൊബൈലിനോട് പ്രകടിപ്പിക്കുമ്പോള്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ കാശാണ് നശിച്ചുപോകുന്നതെന്ന് ചിന്തിക്കാന്‍ കോപാന്ധത അവനെ അനുവദിക്കില്ല. ദേഷ്യത്തിനുള്ള കാരണം എന്തായാലും, അത് പ്രകടിപ്പിക്കുന്ന രീതി എത്ര വ്യത്യസ്തമായാലും അതിന്റെ അനന്തരഫലം എല്ലായ്‌പ്പോഴും മോശമായിരിക്കും എന്നതില്‍ സംശയമില്ല.
അമിതമായ കോപം കോപിക്കുന്നയാള്‍ക്കും കോപത്തിന് ഇരയാകുന്നവര്‍ക്കും അപകടമേ വരുത്തൂ. ‘ദേഷ്യം ഒരുതരം ആസിഡാണ്. അത് പ്രയോഗിക്കപ്പെടുന്ന വസ്തുവിനെക്കാള്‍ പരിക്കേല്‍പിക്കുക ശേഖരിച്ചുവെച്ച പാത്രത്തിനായിരിക്കും’ എന്ന മാര്‍ക്ട്വയ്‌നിന്റെ വാക്കുകള്‍ അര്‍ഥഗര്‍ഭമാണ്.
ദേഷ്യത്തിന്റെ പ്രധാന ഇര ദേഷ്യപ്പെടുന്നവന്‍ തന്നെയാണ്. അമിതദേഷ്യം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കും.
ദേഷ്യപ്പെടുമ്പോള്‍ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്ന അഡ്രിനാലിന്‍ രക്തസമ്മര്‍ദം കൂട്ടും. സ്ഥിരമായ കോപം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും, രോഗപ്രതിരോധശേഷി ക്ഷയിപ്പിക്കും എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. അത് വിഷാദം പോലുള്ള പലതരം മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. വ്യക്തിബന്ധങ്ങള്‍ തകര്‍ക്കും. തെറ്റായ തീരുമാനങ്ങളെടുക്കാന്‍ ഇടയാക്കും. ‘ദേഷ്യപ്പെടാന്‍ ആര്‍ക്കും കഴിയും; അത് എളുപ്പമാണ്. എന്നാല്‍ ആവശ്യമുള്ളവരോട് ആവശ്യമുള്ള അളവില്‍ വേണ്ട സമയത്ത് ശരിയായ ഉദ്ദേശ്യത്തോടെ ശരിയായ രീതിയില്‍ ദേഷ്യപ്പെടാന്‍ എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല; അത്ര എളുപ്പമല്ല’ എന്ന് അരിസ്‌റ്റോട്ടില്‍ പറഞ്ഞത് എത്ര ശരിയാണ്.

ദേഷ്യം ഒരു അടിസ്ഥാന മാനുഷിക വികാരമാണ്; സങ്കടം, സന്തോഷം, ഭയം പോലുള്ള ഒന്ന്. മിതവും മാന്യവുമായ ദേഷ്യത്തിന് അതിന്റെതായ ഗുണമുണ്ടായിരിക്കും. നല്ല കാര്യങ്ങളിലേക്ക് ദേഷ്യം പ്രചോദനമാകാം. അനീതിക്കും അന്യായത്തിനും അക്രമത്തിനുമെതിരെ അത് വ്യക്തികള്‍ക്ക് ധൈര്യമേകും. ആക്രമിക്കപ്പെടുമ്പോള്‍ അത് നമ്മുടെ നിലനില്‍പിന് തന്നെ ആവശ്യമായിവരും. ദേഷ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തില്‍ ക്ഷമിച്ചാല്‍ ദുഃഖത്തിന്റെ അനേകം ദിവസങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകും. കുറ്റബോധത്തിന്റെ നാളെകളില്‍ നിന്ന് മുക്തരാവാന്‍ കഴിയും.

അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂര്‍ണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമര്‍ത്തുമ്പോള്‍ ദേഷ്യമല്ല ഇല്ലാതാകുന്നത്,  അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്.
“അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച്, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍” (ബുഖാരി, മുസ്‌ലിം).
കോപിക്കുവാനും കഴിവനുസരിച്ച് അക്രമം കാണിക്കുവാനും ആര്‍ക്കും കഴിയും. എന്നാല്‍ കോപത്തെ അടക്കിനിര്‍ത്തുവാനും മാപ്പ് നല്‍കാനും കഴിവുള്ളവര്‍ വളരെ വിരളമാണ്. എതിരാളിയെ എന്ത് ചെയ്യുവാനും ശേഷിയുണ്ടായിരിക്കെ കോപം അടക്കിനിര്‍ത്താനും മാപ്പ് നല്‍കാനും കഴിയുന്നവനാണ് യഥാര്‍ഥത്തില്‍ ശക്തന്‍. അവന് ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയും. വേഗം കോപത്തിന് അടിമപ്പെടുകയും അക്രമാസക്തനാവുകയും ചെയ്യുന്നവന്‍ ദുഃഖിക്കേണ്ടിവരും. അവന്റെ ജീവിതം ദുരന്തമയമായിരിക്കും.
വിശുദ്ധ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ”വന്‍പാപങ്ങളും നീചകൃത്യങ്ങളും വിട്ടകന്ന് നില്‍ക്കുന്നവരും കോപംവന്നാല്‍ മാപ്പ് നല്‍കുന്നവരും (പ്രതിഫലാര്‍ഹരാണ്)” (42: 37).
യൂനുസ് നബി(അ) തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോള്‍ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിവരിക്കെ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ”അദ്ദേഹം കോപിഷ്ഠനായിപോയ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു….” (21:87).
അല്ലാഹുവിന്റെ അനുവാദംകിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി.
കപ്പലില്‍ കയറിയ അദ്ദേഹത്തിന് കടലില്‍ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുശേഷം മത്‌സ്യം അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു ഞെരുക്കത്തിലും പരീക്ഷണത്തിലും അദ്ദേഹം അകപ്പെടാന്‍ ഹേതു അദ്ദേഹം ദേഷ്യപ്പെട്ടുപോയതാണ്.
ഒരിക്കല്‍ ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് എനിക്ക് ഒരു ഉപദേശം നല്‍കിയാലും എന്ന് പറഞ്ഞപ്പോള്‍ ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു അദ്ദേഹത്തിന് നല്‍കിയ ഉപദേശം. അതേ അപേക്ഷ പലതവണ ആവര്‍ത്തിച്ചപ്പോഴും ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു നബി ﷺ നല്‍കിയ ഉപദേശം.(ബുഖാരി).
ഒരു സായാഹ്‌നത്തില്‍ ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവാചകന്‍ ﷺ പറഞ്ഞു: ”ആദം സന്തതികള്‍ വിവിധ തരക്കാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അറിയുക, സാവധാനം മാത്രം കോപം വരുന്നവരും വേഗം അത് ശമിക്കുന്നവരും അവരിലുണ്ട്. വേഗം ദേഷ്യം വരികയും ശമിക്കുകയും ചെയ്യുന്നവരുമുണ്ട്. സാവകാശം കോപിക്കുന്നവരും സാവധാനം അത് ശമിക്കുന്നവരുമുണ്ട്. അത് രണ്ടും അങ്ങനെ ഒത്തുപോകും. എന്നാല്‍ അറിയുക; വേഗം കോപിക്കുന്നവരും സാവകാശം ശമിക്കുന്നവരും മനുഷ്യനിലുണ്ട്. അതിനാല്‍ അവരിലേറ്റവും നല്ലവര്‍ സാവധാനം കോപം വരികയും വേഗം ശമിക്കുകയുംചെയ്യുന്നതാണ്. എളുപ്പം കോപിക്കുകയും മെല്ലെ മാത്രം ശമിക്കുന്നവരുമാണ് ഏറ്റവും കൊള്ളരുതാത്തവര്‍.” ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തുന്ന ഒരു ദുഃസ്വഭാവമാണ് അനിയന്ത്രിതമായ കോപം. അതിനാല്‍ കോപത്തെ അടക്കിനിര്‍ത്താന്‍ ശ്രമിക്കുക. ശ്രദ്ധിക്കുക. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷനേടുക.
പ്രവാചകസന്നിധിയില്‍വെച്ച് ഒരാള്‍ കോപാകുലനായി; അയാളുടെ മുഖം കോപത്താല്‍ ചുവന്നു. അന്നേരം നബി ﷺ പറഞ്ഞു: നിശ്ചയമായും എനിക്ക് ഒരു വാചകമറിയാം. അയാള്‍ അത് അത് പറയുകയാണെങ്കില്‍ അയാളുടെ കോപം നീങ്ങിപ്പോകുന്നതാണ്. ‘ശപിക്കപ്പെട്ട പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു’ എന്ന് അയാള്‍ പറയുകയാണെങ്കില്‍ (ദേഷ്യം ഇല്ലാതാകുന്നതാണ്). (മുസ്‌ലിം).
അനിയന്ത്രിതമായ കോപമെന്ന ദുര്‍വികാരം പൈശാചികമാണ്. കോപം വരുമ്പോള്‍ വിവേകത്തെ അടിച്ചമര്‍ത്തി വികാരത്തെയാണ് പിശാച് പരിപോഷിപ്പിക്കുക. അതുകൊണ്ട് കോപം വരുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ രക്ഷതേടുവാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. കോപത്തിലെ പൈശാചികത മനസ്സിലാക്കുന്ന ഒരു വിശ്വാസി അതിനനുസരിച്ചാവണം തന്റെ ജീവിതം പാകപ്പെടുത്തേണ്ടത്.
അബൂബക്കര്‍(റ) തന്റെ മകനെ ഉപദേശിച്ചുകൊണ്ട് ഇപ്രകാരം എഴുതി: ‘നീ കോപാകുലനായിരിക്കെ ആളുകള്‍ക്കിടയില്‍ തീരുമാനമെടുക്കരുത്. കാരണം നബി ﷺ അപ്രകാരം വിലക്കുന്നതായി ഞാന്‍ കേട്ടിരിക്കുന്നു’ (ബുഖാരി, മുസ്‌ലിം).
കോപം വരുമ്പോള്‍ മൗനം പാലിക്കുക, അംഗശുദ്ധി വരുത്തുക, നില്‍ക്കുകയാണെങ്കില്‍ ഇരിക്കുക, ഇരിക്കുകയാണെങ്കില്‍ കിടക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍ നബി ﷺ നിര്‍ദേശിച്ചതായി കാണാം.
കോപാന്ധതയാല്‍ കരുത്ത് പ്രകടിപ്പിക്കുന്നത് പക്വതയാര്‍ന്ന നിലപാടല്ലെന്നും സഹജീവികളില്‍ നിന്നും വന്നുപോകുന്ന അബദ്ധങ്ങള്‍ ക്ഷമിക്കാനും പൊറുക്കാനും കഴിയുക എന്നതാണ് മഹത്ത്വത്തിന്റെയും പക്വതയുടെയും ലക്ഷണമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നമുക്ക് നല്‍കിയ സ്രഷ്ടാവ് നാം ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ക്ക് നമുക്കു മാപ്പുനല്‍കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് മാപ്പുകൊടുക്കല്‍ നമ്മുടെയും ബാധ്യതയാണ്. 

”നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 24:22).

അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന് നിവേദനം: ”ക്വബ്‌റിന്നരികില്‍ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ നബി ﷺ നടന്ന് പോകുകയുണ്ടായി. അന്നേരം നബി ﷺ ആ സ്ത്രീയോട് പറഞ്ഞു: ‘നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക.’ അപ്പോള്‍ അവള്‍ പറഞ്ഞു: ‘എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല.’ അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെട്ടപ്പോള്‍ അവള്‍ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു- പ്രവാചകന്റെ അടുത്ത് അവള്‍ പാറാവുകാരെ കണ്ടില്ല- താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിശ്ചയമായും ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു” (ബുഖാരി, മുസ്‌ലിം).

സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കൽ

താന്‍ പിന്തുടര്‍ന്ന് നമസ്കരിക്കുന്ന ആള്‍ ഫര്‍ദ് നമസ്കാരമാണോ സുന്നത്ത് നമസ്കാരമാണോ നമസ്കരിക്കുന്നത് എന്ന് തുടര്‍ന്ന് നമസ്കരിക്കുന്ന ആള്‍ക്ക് അറിയണം എന്ന നിബന്ധനയില്ല. ഇമാമി ന്റെയും മഅ്മൂമിന്‍റെയും നിയ്യത്ത് ഒന്നാകേണ്ട തുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കി ടയില്‍ അഭിപ്രായഭിന്നതയുണ്ട്. എങ്കിലും നിയ്യത്തു കള്‍ വ്യത്യസ്തമാകുന്നത് നമസ്കാരത്തെ ബാധിക്കി ല്ല എന്നതാണ് പ്രബലമായ അഭിപ്രായം. അതാണ്‌ ഇമാം ശാഫിഇ റഹിമഹുല്ലയുടെയും ഇമാം അഹ്മദ് റഹിമഹുല്ലയുടെയും അഭിപ്രായവും. പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതിനാല്‍ തന്നെ സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് പിന്തുടര്‍ന്ന് നമസ്കരിക്കാം. ഉദാ: ദുഹ്‌റിന് ശേഷമുള്ള രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കുന്ന ഒരാളുടെ പിന്നില്‍ ദുഹറിന്‍റെ നിയ്യത്തോടെ ഒരാള്‍ക്ക് തുടര്‍ന്നു നമസ്ക രിക്കാം. അയാള്‍ സലാം വീട്ടിക്കഴിഞ്ഞതിന് ശേഷം ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ എഴുന്നേറ്റ് രണ്ട് റകഅ ത്ത് കൂടി പൂര്‍ത്തീകരിച്ച് നമസ്കരിച്ചാല്‍ മതി. ഇതിനുള്ള തെളിവാണ് ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച മുആദ് ബ്ന്‍ ജബല്‍ (റ) വിന്‍റെ ഹദീസ്. عن جابر بن عبد الله رضي الله عنه أن معاذ بن جبل رضي الله عنه كان يصلي مع النبي صلى الله عليه وسلم ثم يأتي قومه فيصلي بهم الصلاة ، فقرأ بهم البقرة … فقال النبي صلى الله عليه وسلم : … اقرأ (والشمس وضحاها) و (سبح اسم ربك الأعلى) ونحوها ജാബിര്‍ (റ) വില്‍ നിന്നും നിവേദനം : “മുആദ് (റ) നബി (സ) യോടൊപ്പം നമസ്കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശേഷം അദ്ദേഹത്തിന്‍റെ പ്രദേശക്കാരുടെ അടുത്തേക്ക് ചെല്ലുകയും അവര്‍ക്ക് ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുകയും ചെയ്യും. സൂറത്തുല്‍ ബഖറ പാരായണം ചെയ്തുകൊണ്ടാണ് അദ്ദേഹം അവര്‍ക്ക് ഇമാമായി നമസ്കരിച്ചിരുന്നത്. അപ്പോള്‍ നബി (സ) പറഞ്ഞു: “നീ സൂറത്തു ളുഹയും, സൂറത്തുല്‍ അഅ്’ലയും പോലെയുള്ളവ പാരായണം ചെയ്തുകൊള്ളുക.” – [ബുഖാരി 5755, മുസ്‌ലിം 465]. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി റഹിമഹുല്ല പറയുന്നു: “ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ നിന്നുകൊണ്ട് തുടര്‍ന്ന് നമസ്കരിക്കാം എന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. കാരണം മുആദ് (റ) നബി (സ) യോടൊപ്പം നിര്‍വഹിച്ചത് അദ്ദേഹത്തിന്‍റെ ഫര്‍ദ് നമസ്കാരമാണ്. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഫര്‍ദ് നമസ്കാരം വീടി. പിന്നീട് തന്‍റെ പ്രദേശക്കാര്‍ക്ക് ഇമാമായി നമസ്കരിക്കു മ്പോള്‍ അത് അദ്ദേഹത്തിന് സുന്നത്തും അവര്‍ക്ക് ഫര്‍ദുമാണ്.” – [ശറഹു മുസ്‌ലിം : 4/181]. മാത്രമല്ല, ഒറ്റക്ക് നമസ്കാരം ആരംഭിച്ച ഒരാളുടെ പിന്നില്‍ മറ്റൊരാള്‍ക്ക് തുടര്‍ന്ന് നമസ്ക രിക്കാം. ലിജ്നതുദ്ദാഇമയോട് ചോദിക്കപ്പെട്ടു: ചോദ്യം: നമസ്കരിക്കാനായി ഒറ്റക്ക് കൈകെട്ടിയ ഒരാളുടെ പിന്നില്‍ പിന്തുടര്‍ന്നുകൊണ്ട് നമസ്കരിക്കാമോ ?. ഉത്തരം: അതെ, അത് അനുവദനീയമാണ്. ഇബ്നു അബ്ബാസില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ഈ ഹദീസ് അതിന് തെളിവാണ്: عن ابن عباس رضي الله عنهما قال : بِتُّ عند خالتي فقام النَّبي صلَّى الله عليه وسلم يصلِّي مِن الليل فقمتُ أصلِّي معه فقمتُ عن يساره فأخذ برأسي فأقامني عن يمينه . ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “ഞാന്‍ എന്‍റെ മാതൃസഹോദരിയുടെ അടുക്കല്‍ അന്തിയുറങ്ങി. അപ്പോള്‍ നബി (സ) എഴുന്നേറ്റ് രാത്രി നമസ്കാരം നിര്‍വഹിക്കാന്‍ തുടങ്ങി. ഞാനും എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം നമസ്കരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ഇടതുവശത്താണ് ഞാന്‍ നിന്നിരുന്നത്. അപ്പോള്‍ എന്‍റെ തലയില്‍ പിടിച്ച് അദ്ദേഹം എന്നെ വലതു ഭാഗത്തേക്ക് നിര്‍ത്തി.” – [ബുഖാരി 667, മുസ്‌ലിം 763]. അടിസ്ഥാനപരമായി ഈ വിഷയത്തില്‍ സുന്നത്ത് നമസ്കാരവും, ഫര്‍ദ് നമസ്കാരവും തമ്മില്‍ വ്യത്യാസമില്ല. -[ഫതാവ ഇസ്ലാമിയ്യ, ലിജ്നതുദ്ദാഇമ 1/178]. അഥവാ, ഫര്‍ദ് നമസ്കാരമായാലും സുന്നത്ത് നമസ്കാരമായാലും ഒറ്റക്ക് നമസ്കരിക്കുന്ന ഒരാളു ടെ പിന്നില്‍ മറ്റൊരാള്‍ക്ക് പിന്തുടരാം. ഇത് സുന്നത്ത് നമസ്കാരങ്ങളില്‍ മാത്രമാണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു കാണാം. എന്നാല്‍ പ്രബലമായ അഭിപ്രായം ഇത് ഫര്‍ദിനും സുന്നത്തിനും ഒരുപോലെ അനുവദനീയമാണ് എന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) പറയുന്നു : “والصحيح جواز ذلك في الفرض والنفل” “ശരിയായ അഭിപ്രായം അത് ഫര്‍ദിലും സുന്നത്തിലും അനുവദനീയമാണ് എന്നതാണ്.” – [മജ്മൂഉ ഫതാവ : 22/258]. പലപ്പോഴും സുന്നത്ത് നമസ്കാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാധാരണക്കാരന്‍റെ പിന്നില്‍ വന്ന് ആരെങ്കിലും പിന്തുടര്‍ന്നാല്‍ ചിലപ്പോള്‍ അവര്‍ സുജൂദിലും റുകൂഇലും ഒക്കെ പോകുമ്പോള്‍ ശബ്ദം തീരെ ഉയര്‍ത്താതിരിക്കുന്നത് കാണാം. പിന്നില്‍ തുടരുന്ന ആള്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യും. എന്നാല്‍ സുന്നത്ത് നമസ്കരിക്കുന്ന തന്നെ മറ്റൊരാള്‍ക്ക് പിന്തുടരാന്‍ പാടില്ല എന്ന ധാരണ കാര ണത്താലായിരിക്കാം ഒരുപക്ഷേ അയാള്‍ ശബ്ദം ഉയര്‍ത്താത്തത്. ചിലപ്പോള്‍ ചിലര്‍ കൈകൊണ്ട് താന്‍ ഫര്‍ദല്ല നമസ്കരിക്കുന്നത് എന്ന് ആംഗ്യം കാണിക്കുന്നത് പോലും കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുന്നത്ത് നിര്‍വഹിക്കുന്ന ഒരാളുടെ പിന്നില്‍ മറ്റൊരാള്‍ പിന്തുടര്‍ന്നാല്‍, പിന്തുടര്‍ന്ന ആളെ കേള്‍പിക്കുന്ന രൂപത്തില്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലണം. സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് പിന്തുടര്‍ന്ന് നമസ്കരിക്കാം എന്ന് നേരത്തെ നാം തെളിവ് സഹിതം വിശദീകരിച്ചുവല്ലോ. അതിനാല്‍ തന്നെ ആരെങ്കിലും തന്‍റെ പിന്നില്‍ പിന്തുടര്‍ന്നാല്‍ തക്ബീര്‍ അയാളെ കേൾപ്പിക്കും വിധം ഉരുവിടുക. രണ്ട് റകഅത്ത് നിര്‍വഹിച്ച് താന്‍ സലാം വീട്ടിയാല്‍ പിന്തുടര്‍ന്ന ആള്‍ എഴുന്നേറ്റ് ബാക്കി പൂര്‍ത്തീകരി ക്കേണ്ടതാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.. അവന്‍ അനുഗ്രഹിക്കട്ടെ ….

ഗർഭാവസ്ഥയിലെ ബ്ലീഡിംഗ്

ഗര്‍ഭാവസ്ഥയിലെ ബ്ലീഡിംഗ് നമസ്കാരം തടയുകയില്ല. ചോദ്യം: ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്കു ണ്ടാകുന്ന ബ്ലീഡിംഗ് നമസ്കാരം തടയുന്ന കാര്യ മാണോ ?. ഉത്തരം : الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ സ്ത്രീകള്‍ക്ക് നമസ്കാരം തടയുന്നതായ രക്ത ങ്ങള്‍ ‘ഹൈള്’ (ആര്‍ത്തവം), ‘നിഫാസ്’ (പ്രസവ രക്തം) തുടങ്ങിയവയാണ്. മാസമുറയ്ക്കാണ് ആര്‍ത്തവം എന്ന് പറയുന്നത്. നിഫാസ് ആകട്ടെ, പ്രസവാനന്തരമോ പ്രസവത്തിന് തൊട്ടു മുന്‍പോ, അഥവാ ഭ്രൂണം ശരീരത്തില്‍ നിന്നും പുറത്ത് പോകു ന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പോ പ്രസവാനന്തരമോ കാണപ്പെടുന്ന രക്ത മാണ്. കുഞ്ഞ് രൂപം പ്രാപിക്കുകയോ, മാംസപിണ്ഡ മായിത്തീരുകയോ ചെയ്താലാണ് നിഫാസ് ആയി പരിഗണിക്കുന്നത്. വളരെ നിസാരമായ വലുപ്പം ആണെങ്കിലും 6 ആഴ്ച ആകുമ്പോഴേക്ക് കുഞ്ഞിന് മനുഷ്യരൂപം ലഭിക്കുന്നു എന്നത് ആധുനിക വൈദ്യ ശാസ്ത്ര മാധ്യമങ്ങളിലൂടെ ബോധ്യമായ ഒരു വസ്തുതയാണ്. തന്‍റെ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തി പ്രസവത്തിന് മുന്‍പ് ഒന്നോ രണ്ടോ മൂന്നോ ദിനങ്ങള്‍ മുന്‍പ് മാത്രം ആരംഭിക്കു ന്നതായ ബ്ലീഡിംഗും, പ്രസവ ശേഷം തുടരുന്നതായ ബ്ലീഡിംഗും നിഫാസ് ആണ്. സാധാരണ നിലക്ക് Mucus Plug അഥവാ ഗര്‍ഭാശയത്തിന്‍റെ വായഭാ ഗത്തുള്ള കട്ടിയേറിയ ദ്രവരൂപത്തിലുള്ള അടപ്പ്, അത് പുറത്ത് പോയതിന് ശേഷമാണ് അത് ആരംഭിക്കാറ്. അതുപോലെ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്കും അതിന് തൊട്ടു മുന്‍പും ശേഷവുമായി ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസ് ആണ്. എന്നാല്‍ അലസിപ്പോകുമെന്നത് ഉറപ്പാകാത്ത ഘട്ടങ്ങളില്‍ പ്രത്യേകിച്ചും ഡോക്ടര്‍മാ ര്‍ റെസ്റ്റ് നിര്‍ദേശിക്കുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസല്ല. നമസ്കാരം തടയുകയുമില്ല. അവര്‍ക്ക് ശാരീരികമായി സാധ്യമാകുന്ന വിധേന നമസ്കാരം നിര്‍വഹിക്കേണ്ടതുണ്ട്. സംഗ്രഹം: ഹൈളോ നിഫാസോ അല്ലാത്ത, ഗ ര്‍ഭിണിയായിരിക്കെ ചില സ്ത്രീക ള്‍ക്ക് ഉണ്ടാകുന്നതായ, സാധാരണ ‘സ്പോട്ടിംഗ്’ , ‘ബ്ലീഡിംഗ്’ എന്നൊക്കെ പറയാറുള്ള രക്തം നമസ്കാ രം തടയുന്ന കാര്യമല്ല. ചില സ്ത്രീകള്‍ക്ക് ഗര്‍ഭ സമയം തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ ചിലപ്പോഴെ ല്ലാം ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. ചിലത് ഗൗരവ തരവും ചിലത് നിസാരവുമാണ്. ഗര്‍ഭാശയത്തില്‍ നിന്നോ, അല്ലാതെയോ അതുണ്ടാകാം. ഗര്‍ഭമോ മറ്റു കാരണങ്ങളാലോ അതുണ്ടാകുകയുമാവാം. ഇത് നിഫാസോ ഹൈളോ അല്ല. അതുകൊണ്ടുതന്നെ നമസ്കാരം ഉപേക്ഷിക്കാവതല്ല. അതുപോലെ ഇത് കുളി നിര്‍ബന്ധമാക്കുന്ന കാര്യവുമല്ല. അതുകൊണ്ട് ശുദ്ധി വരുത്തി, വുളുവെടുത്ത ശേഷം നമസ്കരിക്കാ വുന്നതാണ്. ഇനി അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് എങ്കില്‍ അത് നമസ്കാരത്തിന്‍റെ സ്വീകാര്യതയെ ബാധിക്കില്ല. അതുപോലെ നിന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ ഇരുന്നോ, ഇരുന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ കിടന്നോ നിര്‍വഹി ച്ചാല്‍ മതി. അത്തരം ഒരവസ്ഥയില്‍ തന്‍റെ സാഹ ചര്യവും കുഞ്ഞിന്‍റെ ആരോഗ്യവും പരിഗണിച്ചു വേണം നമസ്കാരം നിര്‍വഹിക്കാന്‍ എന്നര്‍ത്ഥം. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ‘ഹൈള്’ ഉണ്ടാകു മോ, അഥവാ നോര്‍മല്‍ പീരിയഡ്സ് ഉണ്ടാകാന്‍ ഇടയുണ്ടോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭി പ്രായഭിന്നതയുള്ള കാര്യമാണ്. വൈദ്യശാസ്ത്ര രംഗത്തെ പ്രഗല്‍ഭരായ പലരും അതിന് യാതൊരു സാധ്യതയുമില്ല എന്ന് പറയുന്നുണ്ടെങ്കിലും പലപ്പോ ഴും തനിക്ക് സാധാരണ മാസമുറ ഉണ്ടാകാറുള്ള സാഹചര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥമല്ലാത്ത രക്തം പുറത്ത് വരാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ 6 മാസം വരെയൊക്കെ കൃത്യമായി അത് തുടര്‍ന്ന് പോന്ന തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പലരും രേഖപ്പെടുത്തിയത് വായിക്കാനും സാധിച്ചു. വളരെ വിരളമാണെങ്കിലും കൂടുതല്‍ പഠന വിധേയമാക്കേണ്ട കാര്യമാണ്. ഏതായാലും തനിക്ക് ഗര്‍ഭിണി യായിരിക്കെ സാധാരണ മാസമുറയുണ്ടാകുന്ന സമ യത്ത് ആര്‍ത്തവ രക്തമാണ് എന്ന് തിരിച്ചറി യാവുന്നതായ രൂപത്തില്‍ രക്തസ്രാവം ഉണ്ടായാല്‍ അവര്‍ നമസ്കാരം ഉപേക്ഷിക്കേണ്ടതാണ്. നേരത്തെ നാം പറഞ്ഞ ബ്ലീഡിംഗില്‍ നിന്നും വ്യത്യസ്ഥമായി രക്തത്തിന്‍റെ നിറത്തിലും ഗന്ധത്തിലുമെല്ലാം ഈ അവസ്ഥയില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “الحامل لا تحيض، كما قال الإمام أحمد -رحمه الله-، إنما تعرف النساء الحمل بانقطاع الحيض، والحيض -كما قال أهل العلم- خلقه الله تبارك وتعالى لحكمة غذاء الجنين في بطن أمه، فإذا نشأ الحمل انقطع الحيض، لكن بعض النساء قد يستمر بها الحيض على عادته كما كان قبل الحمل، فيكون هذا الحيض مانعاً لكل ما يمنعه حيض غير الحامل، وموجباً لما يوجبه، ومسقطاً لما يسقطه. والحاصل أن الدم الذي يخرج من الحامل على نوعين: – النوع الأول: نوع يحكم بأنه حيض، وهو الذي استمر بها كما كان قبل الحمل، لأن ذلك دليل على أن الحمل لم يؤثر عليه فيكون حيضاً. – والنوع الثاني: دم طرأ على الحامل طروءاً، إما بسبب حادث، أو حمل شيء، أو سقوط من شيء ونحوه، فهذا ليس بحيض وإنما هو دم عرق، وعلى هذا فلا يمنعها من الصلاة ولا من الصيام فهي في حكم الطاهرات. “സാധാരണ നിലയ്ക്ക് ഗര്‍ഭിണികള്‍ക്ക് ഹൈള് (ആര്‍ത്തവം) ഉണ്ടാകാറില്ല. ഇമാം അഹ്മദ് (റ) പറഞ്ഞത് പോലെ ആര്‍ത്തവം നിലക്കുക എന്നതു തന്നെ ഗര്‍ഭിണിയാണ് എന്നത് സൂചിപ്പിക്കുന്ന കാര്യമാണ്. പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ ഗര്‍ഭസ്ഥശിശുവിന് മാതാവിന്‍റെ ഉദരത്തില്‍ ആവശ്യ മായ പോഷകങ്ങള്‍ ലഭിക്കാനായി അല്ലാഹു ഒരു ക്കിയ സംവിധാനമാണ് ആര്‍ത്തവ രക്തമായി പുറത്ത് വരുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭം ഉണ്ടായാല്‍ ആര്‍ത്തവം നിലക്കുന്നു. പക്ഷെ ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥക്ക് മുന്‍പുള്ള ക്രമ പ്രകാരം ആര്‍ത്തവം തുടരാം. അപ്രകാരം ഉണ്ടായാല്‍ ഗര്‍ഭിണി യല്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവം കാരണത്താല്‍ എന്തെല്ലാം നിഷിദ്ധമാകുമോ അതെല്ലാം അവള്‍ക്കും നിഷിദ്ധമാകും. അതുപോലെ അതുകാരണം നിര്‍ബ ന്ധമാകുന്നത് (കുളി), അതുകാരണം അവരില്‍ നിന്നും ഒഴിവാകുന്നതും (നമസ്കാരം) എല്ലാം അവര്‍ക്കും ബാധകമാകും. ചുരുക്കിപ്പറഞ്ഞാല്‍: ഗര്‍ഭാവസ്ഥയില്‍ പുറത്ത് വരുന്ന രക്തം രണ്ട് വിധമാണ്: ഒന്ന്: അത് ആര്‍ത്തവം തന്നെയാണ് എന്ന് പറയാന്‍ സാധിക്കുന്നത്. താന്‍ ഗര്‍ഭിണിയാ കുന്നതിന് മുന്‍പുള്ള അതേ മാസമുറപ്രകാരം തുടരു ന്നതായ രക്തമാണത്. ഗര്‍ഭാവസ്ഥ (സാധാരണ യില്‍ നിന്നും വ്യത്യസ്ഥമായി) തന്‍റെ മാസമുറക്ക് മാറ്റം വരുത്തിയിട്ടില്ല എന്നതാണത് സൂചിപ്പിക്കുന്നത്. രണ്ട്: ഗര്‍ഭിണികളില്‍ ചില സമയങ്ങളില്‍ അനിശ്ചിതമായി ഉണ്ടാകുന്നതായ രക്തം. എന്തെ ങ്കിലും അപകടം പറ്റിയതിനാലോ, ഭാരമുള്ള വസ്തു ക്കള്‍ ചുമന്നതിനാലോ, എന്തില്‍ നിന്നെങ്കിലും താഴെ വീണതിനാലോ ഒക്കെ ഉണ്ടാകുന്നതുപോലുള്ള രക്തം. അത് ഹൈളിന്‍റെ രക്തം അല്ല. അത് കേവലം രക്തക്കുഴലുകളില്‍ നിന്നും പുറത്ത് വരുന്ന രക്തമാണ്. അത് നമസ്കാരത്തെയോ നോമ്പിനേ യോ തടയുന്നില്ല. ശുദ്ധിയുടെ അവസ്ഥയിലുള്ള സ്ത്രീകളെപ്പോലെത്തന്നെയാണ് അവരും. – [مجموع فتاوى ورسائل الشيخ محمد صالح العثيمين – المجلد الحادي عشر – باب الحيض.] ഇമാം ശാഫിഇ (റ) വിരളമെങ്കിലും ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാകാം എന്ന അഭിപ്രായക്കാരനാണ്. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമി യുടെയും അഭിപ്രായം. വ്യക്തിപരമായ ചിലരുടെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ അഭിപ്രായ ത്തില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. എന്നാല്‍ ഫുഖഹാക്കളില്‍ നിന്നും അതൊരിക്കലും സംഭവിക്കുകയില്ല എന്ന് രേഖപ്പെടുത്തിയവരും ധാരാളം ഉണ്ട്. ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു: والحامل لا تحيض، فإن رأت دمًا، فهو دم فاسد؛ لقول النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” ولا حائل حتى تستبرأ بحيضة ” يعني تستعلم براءتها من الحمل بالحيضة، فدل على أنها لا تجتمع معه “ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാവുകയില്ല. അവര്‍ രക്തം കണ്ടാല്‍ അത് ഫസാദിന്‍റെ രക്തം മാത്ര മാണ്. “ഗര്‍ഭിണിയല്ലാത്തവര്‍ ഒരു ഹൈള് കൊണ്ട് തെളിയുന്നത് വരെ” എന്ന നബിവചനം അതിനുള്ള തെളിവാണ്. അഥവാ ഒരു ഹൈള് ഉണ്ടാവുക വഴി അവര്‍ ഗര്‍ഭിണിയല്ല എന്നത് തെളിയട്ടെ എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഗര്‍ഭവും ഹൈളും ഒരേ സമയം സംഗമിക്കുകയില്ല എന്നതിന് ഈ ഹദീസ് തെളിവാണ്”. – (الكافي : 1/140). ഏതായാലും കര്‍മ്മശാസ്ത്രം എന്നതിനേക്കാള്‍ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെടേണ്ട ഒരു കാര്യമാണത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍… www.fiqhussunna.com

അടിമത്ത നിർമാർജനവും ഇസ്ലാമും

അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും. 1. സാഹോദര്യം വളര്‍ത്തി: സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദരങ്ങളാണെ ന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. “മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്ര ങ്ങളും ജനപഥങ്ങളുമായി നിങ്ങളെ തിരിച്ചിരി ക്കുന്നത് പരസ്പരം തിരിച്ചറിയുന്ന തിനായാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലെ ഭക്തനാണ് ഉത്തമന്‍”. (ഖുര്‍ആന്‍ 49:13). ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേരറുക്കുക യാണ് ഇവിടെ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. നിറത്തിന്റെയോ കുലത്തിന്റെയോ പണത്തി ന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യുത, ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്നതെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. “അറബിക്ക് അനറബിയേക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവ ന് കറുത്തവനെക്കാളുമോ കറുത്തവന് വെളുത്ത വനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വബ്രി). അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് “നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാ ണല്ലോ” (ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയു മെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങ ളാണ് ചിലരുടെ മേല്‍ അടിമത്തം അടിച്ചേല്‍പി ച്ചതെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കു കയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്. 2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി: അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൌരാണിക സമൂഹങ്ങളി ലെല്ലാം. അവന് ബാധ്യതകള്‍ മാത്രമേ ഉണ്ടായി രുന്നുള്ളൂ. ഉടമയുടെ സുഖസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയായി രുന്നു അവന്റെ ബാധ്യത- അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതി നുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്കു നല്‍കുന്ന സൌകര്യം പോലും ഇല്ലാത്ത തൊഴുത്തുകളി ലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറയ്ക്കാന്‍പോലും അപര്യാ പ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍! ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശ ങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകന്‍ നിഷ്ക ര്‍ഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധു ക്കളുമാണവര്‍! തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പി ക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം” (ബുഖാരി, മുസ്ലിം). അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൌരാണിക സമൂഹങ്ങളില്‍ അടിമയുടെ കര്‍ത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങള്‍ ഏറ്റുവാങ്ങുവാന്‍ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അധ്വാനവേളകളില്‍ ക്രൂരമായ ചാട്ടവാറടികള്‍! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് നിഷ്കര്‍ഷിച്ചു. “ബന്ധുക്കളോടും അനാഥകളോടും പാവങ്ങ ളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസി യോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക” (ഖുര്‍ആന്‍4:36). പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: “വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാല്‍ നാം അവനെയും ശണ്ഡീകരിക്കും” (മുസ്ലിം, അബൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ‘ചരക്ക്’ എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അതിനി കൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹ ത്തിലാണ് അവരെ ഷണ്ഡീകരിച്ചാല്‍ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരി ക്കുമെന്ന് പ്രവാചകന്‍ (സ) അര്‍ഥശങ്കയില്ലാ ത്തവിധം വ്യക്തമാക്കിയത്. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനു വേണ്ടി യായിരുന്നു അവരെ ഷണ്ഡീകരിച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകള്‍ക്കും വികാര ശമനത്തിനും മാര്‍ഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. “നിങ്ങളിലുള്ള അവിവാ ഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെ യും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനു ഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവു ള്ളവനും സര്‍വജ്ഞനുമത്രെ” (24:32). അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സമ്പ്രദായത്തെ ഖര്‍ആന്‍ വിലക്കി. “ചാരിത്യ്രശുദ്ധിയോടെ ജീവിക്കാനാ ഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബ ന്ധിക്കരുത് (24:33). അടിമത്തം നിലനിന്ന സമൂഹങ്ങളെല്ലാം സ്വതന്ത്രമായ സര്‍ഗശേഷിയോ അഭിമാനമോ ഇല്ലാത്തവരായായിരുന്നു അവരെ പരിഗണിച്ചി രുന്നത്. എന്നാല്‍, അടിമക്കും അഭിമാനമു ണ്ടെന്നും അത് ക്ഷതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് പ്രവാ ചകന്‍ പഠിപ്പിച്ചത്. ഒരു അടിമയുമായി ശണ്ഠകൂടിയപ്പോള്‍ അയാളെ ‘കറുത്ത പെണ്ണിന്റെ മോനേ’ എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അബുദര്‍റിനെ പ്രവാചകന്‍(സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. “അബുദ ര്‍റേ… അജ്ഞാനകാലത്തെ സംസ്കാരത്തില്‍ ചിലത് ഇനിയും താങ്കളില്‍ ബാക്കിയുണ്ട്” (അബൂദാവൂദ്). “നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങള്‍ അയാളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം” എന്നാണ് നബി(സ) പഠിപ്പിച്ചത്. അടിമയെ പിറകില്‍ നടത്തിക്കൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അബൂഹുറയ്റ(റ) പറഞ്ഞു. “നിന്റെ പിറകില്‍ അവനെയും കയറ്റുക. നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്”. അടിമക്കും ഉടമക്കും ഒരേ ആത്മാവാണു ള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാ ണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധ ത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെ അധീന ത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവി ക്കാന്‍ പാടില്ല. അയാളെ പ്രയാസകരമായ ജോലികള്‍ ഏല്‍പിച്ച് ക്ളേശിപ്പിക്കുവാനും പാടില്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയ ര്‍ത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലു ള്ള അന്തരം കുറക്കുവാന്‍ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍ നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വത ന്ത്രരാവുകയായിരുന്നു ഈ വിപ്ളവത്തിന്റെ ഫലം. 3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു: അവകാശങ്ങളുള്ള ഒരു അസ്തി ത്വമായി അടിമയെ പ്രഖ്യാപിക്കുക വഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കു കയാണ് ഇസ്ലാം ചെയ്തത്. എന്നാല്‍, ഇതുകൊ ണ്ടും നിര്‍ത്താതെ ആ സമ്പ്രദായത്തെ പ്രായോ ഗികമായിത്തന്നെ ഉന്മൂലനം ചെയ്യുവാന്‍ ആവശ്യമായ നടപടിയി ലേക്ക് ഇസ്ലാം തിരിയുകയുണ്ടായി. അടിമമോ ചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിക്കുകയാ യിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗിക മായി ഇല്ലാതാക്കുവാന്‍ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു” (7:157) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ അന്വര്‍ഥമാക്കു ന്നതായിരുന്നു അടിമമോചനത്തിന്റെ വിഷയ ത്തില്‍ പ്രവാചക (സ)ന്റെ നിലപാട്. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യ കര്‍മമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെയാണ്. “എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താ ണെന്ന് നിനക്കറിയാമോ? അടിമ മോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബ ന്ധമുള്ള ഒരുഅനാഥക്കോ കടുത്ത ദാരിദ്യ്രമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കല്‍” (90:12-16) അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ)തന്നെ മാതൃക കാണിച്ചു കൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തി ന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഖാക്കളില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍(റ) സത്യനിഷേധികളില്‍നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കു ന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചി രുന്നതായി കാണാനാവും. അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവ ന്റെ അവയവത്തിന് നരകത്തില്‍നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ” (ബുഖാരി, മുസ്ലിം). സഹാബിയായിരുന്ന അബുദര്‍റ്(റ) ഒരിക്കല്‍ നബി (സ)യോട് ചോദിച്ചു: ‘അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്രതിവചിച്ചു: ‘യജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍’. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ നബി(സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫല മുണ്ട്” (ബുഖാരി, മുസ്ലിം). പടച്ചതമ്പുരാനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാസികള്‍ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പിക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ സകാ ത്തിന്റെ ധനം പോലും അടിമമോചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറുബ്നു അബ്ദില്‍ അസീസി(റ)ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാന്‍ ഒരു ദരിദ്രന്‍ പോലു മില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോള്‍ അടിമകളെ വിലക്കെടുത്ത് മോചിപ്പി ക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെല വഴിക്കപ്പെട്ടതെന്നും ചരിത്രത്തില്‍ കാണാന്‍ കഴിയും. 4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചി ത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു: അടിമമോചനത്തെ ഒരു പുണ്യകര്‍മമായി അവതരിപ്പിച്ചുകൊണ്ട് സത്യവിശ്വാസികളെ അക്കാര്യത്തില്‍ പ്രോല്‍സാഹിപ്പിച്ചതോടൊപ്പം തന്നെ പലതരം കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായ ശ്ചിത്തമായി അടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്ത ശേഷം അത് ലംഘിക്കല്‍, ഭാര്യയെ സമീപിക്കു കയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തങ്ങളില്‍ ഒന്ന് ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമ കളെ മോചിപ്പിക്കാന്‍ തയാറില്ലാത്തവരെ സംബ ന്ധിച്ചിടത്തോളം അത് നിര്‍ബന്ധമാ ക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കു ള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്ക ണമെന്ന വിധി. 5. മോചനമൂല്യത്തിനു പകരമായി സ്വാത ന്ത്യ്രം നല്‍കുന്ന സംവിധാനമുണ്ടാക്കി: മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാന്‍ ഒരു അടിമക്ക് സാധിച്ചില്ലെന്നി രിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാനുള്ള മാര്‍ഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. ‘മുകാതബ’യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ് ഇത് സാധ്യ മാവുക. സ്വാതന്ത്യ്രമെന്ന അഭിലാഷം ഹൃദയ ത്തിനകത്ത് മൊട്ടിട്ടു കഴിഞ്ഞാല്‍ ‘മുകാതബ’യി ലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാ വുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറ ത്തുപോയി ജോലി ചെയ്യാം. അങ്ങനെ ഗഡുക്ക ളായി അടിമ മോചനദ്രവ്യം അടച്ചുതീര്‍ക്കുന്നു. അത് അടച്ചുതീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്രനാവുന്നു. സ്വാതന്ത്യ്രമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മനസ്സില്‍ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്രമെ ഴുതിയ ഒരു അടിമക്ക് നിശ്ചിത സമയത്തിനകം മോചനമൂല്യം അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെ ങ്കിലോ? അതിനുള്ള സംവിധാനവും ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴി ക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമ മോചനമാണ് (ഖുര്‍ആന്‍ 9:60). മുകാതബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തു തീര്‍ക്കാന്‍ ഒരു അടിമക്ക് കഴിയാത്ത സാഹചര്യങ്ങളില്‍ അയാള്‍ക്ക് ബൈത്തുല്‍മാ ലിനെ (പൊതുഖജനാവ്) സമീപിക്കാം. അതില്‍നിന്ന് നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്. അടിമകളെ സ്വാതന്ത്യ്രമെന്താണെന്ന് പഠിപ്പിക്കു കയും പാരതന്ത്യ്രത്തില്‍നിന്ന് മോചിതരാ കുവാന്‍ അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊണ്ട് ചങ്ങലക്കെട്ടുകളില്‍നിന്ന് മുക്തമാക്കുകയെന്ന പ്രായോഗികമായ നടപടി ക്രമമാണ് ഇസ്ലാം അടിമത്തത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത്. അക്കാര്യത്തില്‍ ഇസ്ലാം സ്വീകരിച്ചതിനേക്കാള്‍ ഉത്തമമായ മാര്‍ഗമിതായി രുന്നുവെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പറ്റിയ ഒരു മാര്‍ഗവും നിര്‍ദേശിക്കുവാന്‍ ആര്‍ക്കും കഴിയി ല്ലെന്നതാണ് വാസ്തവം. അത് യഥാര്‍ഥത്തില്‍ ഉ ള്‍ക്കൊള്ളണമെങ്കില്‍ അടിമത്തം ഒരു സ്ഥാ പനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമിക യില്‍നിന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണ ണമെന്നുമാത്രം.

സൂഫികളിലെ വിശ്വാസ വ്യതിയാനം

 ആരാധനകള്‍ മുഴുവനും അല്ലാഹുവിന് മാത്രം അര്‍പ്പിക്കലും ആരാധനയുടെ യാതൊരംശവും മറ്റാര്‍ക്കും അര്‍പ്പിക്കാതിരിക്കലുമാണ് തൗഹീദുല്‍ ഉലൂഹിയ്യ (അഥവാ ആരാധനയിലുള്ള ഏകത്വം) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അല്ലാഹു പറയുന്നു:

”നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളതാര്‍ക്കാണോ അവര്‍ നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (ക്വുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും അവനോട് ഞാന്‍ പങ്കുചേര്‍ക്കരുതെന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും” (ക്വുര്‍ആന്‍ 13:36).

”(നബിയേ,) പറയുക: ഹേ, വിവരംകെട്ടവരേ! അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്?”'(ക്വുര്‍ആന്‍ 39:64).

അതുകൊണ്ട് തന്നെ പ്രവാചകന്മാര്‍ അവരുടെ ജനങ്ങളോടൊക്കെയും ഇപ്രകാരം പറഞ്ഞിരുന്നു: ”നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കക്കരുത്”(ക്വുര്‍ആന്‍ 41:14).

അല്ലാഹു പറയുന്നു: ”ആദിന്റെ സഹോദരനെ(അഥവാ ഹൂദിനെ)പ്പറ്റി നീ ഓര്‍മിക്കുക. അഹ്ക്വാഫിലുള്ള തന്റെ ജനതക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിനു മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ മേല്‍ ഭയങ്കരമായ ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു (എന്നാണ് അദ്ദേഹം താക്കീതു നല്‍കിയത്)” (ക്വുര്‍ആന്‍ 46:21).

എന്നാല്‍ ‘തൗഹീദുല്‍ ഉലൂഹിയ്യ’യുടെ വിഷയത്തില്‍ സ്വൂഫികളുടെ ചിന്താഗതി പ്രാര്‍ഥന അല്ലാഹുവല്ലാത്തവരോടും പറ്റും എന്നാണ്. അവരുടെ കൂട്ടത്തില്‍ ‘അല്ലാഹുവിന്റെ റസൂലേ, എന്നെ സഹായിക്കണേ… മഹ്ദിയേ, എന്നെ രക്ഷിക്കണേ… ബദവിയേ, എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരണേ…’ എന്നിത്യാദി പ്രാര്‍ഥനകള്‍ നടത്തുന്നവരെ നമുക്ക് കാണാം. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനയാകട്ടെ വിലക്കപ്പെട്ടതാണ്. അല്ലാഹു പറയുന്നു:

”പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്”'(ക്വുര്‍ആന്‍ 72:18).

പ്രാര്‍ഥന ആരാധനയാണെന്നതിനും തെളിവ് അല്ലാഹുവിന്റെ വചനം തന്നെയാണ്: ”ദീന്‍ അല്ലാഹുവിന് നിഷ്‌കളങ്കമാക്കി അവനോട് മാത്രം നിങ്ങള്‍ പ്രാര്‍ഥിക്കുക”(ക്വുര്‍ആന്‍ 40:65).

പ്രാര്‍ഥനയെ അല്ലാഹു ദീനിന്റെ ഭാഗമാക്കി. ഇബ്‌റാഹീം നബി(അ)യുടെ വാക്കുകളും അത് അറിയിക്കുന്നു. അല്ലാഹു പറയുന്നു: ”അങ്ങനെ അവരെയും അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെയും (മകന്‍) യഅ്ക്വൂബിനെയും (പൗത്രന്‍) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്മാരാക്കുകയും ചെയ്തു”(ക്വുര്‍ആന്‍ 19:49).

‘ദുആഇ’നെ (പ്രാര്‍ഥനയെ)കുറിച്ച് ഇവിടെ ഇബാദത്ത് (ആരാധന) എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമണ്. പ്രാര്‍ഥന ആരാധനയാകുന്നു. അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍ പരാജയമടഞ്ഞ അവിശ്വാസി (കാഫിര്‍) ആണെന്ന് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ ഖണ്ഡിതമായി വിവരിച്ചിരിക്കുന്നു.

”വല്ലവനും അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കുന്ന പക്ഷം-അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ-അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.” (ക്വുര്‍ആന്‍ 23:117).

ചിലപ്പോള്‍ ആരെങ്കിലും ഇങ്ങനെ ചോദിച്ചേക്കും: ”അവരുടെ പ്രാര്‍ഥന കൊണ്ട് ആവശ്യങ്ങള്‍ നിറവേറുകയും ദുരിതങ്ങള്‍ മാറുകയും ചെയ്ത ഫലസിദ്ധിയുടെ എത്രയോ അനുഭവങ്ങളുണ്ട്. എത്രയോ സംഭവങ്ങള്‍ അത് സംബന്ധമായി പറയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അതൊക്കെയോ?”

മറുപടി: ‘അങ്ങനെയുണ്ടായിട്ടുണ്ടെന്ന് സങ്കല്‍പിച്ചാല്‍ തന്നെ അവയൊന്നും ആ പ്രാര്‍ഥനയുടെ കാരണത്താലല്ല. പ്രത്യുത, അല്ലാഹുവിന്റെ വിധി (ക്വളാഅ്) ഒത്തുവന്നു എന്നു മാത്രം. കാരണം, അല്ലാഹുവല്ലാത്തവരെ ആരെങ്കിലും വിളിച്ചു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കപ്പെടുന്നവര്‍ അയാള്‍ക്ക് ഉത്തരം ചെയ്യുകയില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: ”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നുന്നുപുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 13:14).

അല്ലാഹു പറയുന്നു: ”(നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല”(ക്വുര്‍ആന്‍ 17:56).

”രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല”(ക്വുര്‍ആന്‍ 35:13).

”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കിന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ക്വുര്‍ആന്‍ 35:14).

 

ഒരു യഥാര്‍ഥ മുസ്‌ലിം തന്റെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് നേരിട്ട് നടത്തുന്നവനാണ്. അതിന് അവന് യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ല. അല്ലാഹു പറയുന്നു: ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച”'(ക്വുര്‍ആന്‍ 40:60).

അല്ലാഹുവല്ലാത്തവരോട് വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കും (ബഹുദൈവാരാധന) കുഫ്‌റുമാണെന്ന് (അവിശ്വാസം) വ്യക്തമാക്കുന്ന ഒന്നാണ് മലക്കുകളെക്കുകുറിച്ച് അല്ലാഹു പറഞ്ഞ വാക്കുകള്‍:

”അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ, അവന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയോ ചെയ്യുന്നവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? (അല്ലാഹുവിന്റെ) രേഖയില്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്ക് ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും: അവരൊക്കെ ഞങ്ങളെ വിട്ടു പോയിക്കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ക്കെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും”'(ക്വുര്‍ആന്‍ 7:37).

”അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവനോട് പങ്കാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്. എന്നാല്‍ ഇന്ന് വിധി കല്‍പിക്കുവാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹൂവിന്നാകുന്നു” (ക്വുര്‍ആന്‍ 40:12).

”എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ വിളിച്ചു പ്രാര്‍ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ അവനോട് പങ്കു ചേര്‍ക്കുന്നു” (ക്വുര്‍ആന്‍ 29:65).

”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും” (ക്വുര്‍ആന്‍ 10:106).

നബി(സ്വ) പറയുന്നു: ”അല്ലാഹുവിനു പുറമെ മറ്റു വല്ലവരെയും വിളിച്ചു പ്രാര്‍ഥിക്കുന്നവനായിക്കൊണ്ട് ആരെങ്കിലും മരണപ്പെട്ടാല്‍, തീര്‍ച്ചയായും അയാള്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്” (ബുഖാരി).

ഈ വിഷയകമായി ഒട്ടനവധി വചനങ്ങള്‍ വേറെയും വന്നിട്ടുണ്ട്. 

അപ്രകാരം തന്നെ, അല്ലാഹുവിനു പുറമെ ഔലിയാക്കളുടെയും മറ്റും പേരില്‍ അറവു നടത്തലും ബഹുദൈവാരാധന(ശിര്‍ക്ക്)യില്‍ പെട്ടതാണ്. 

അല്ലാഹു പറയുന്നു: ”പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു”'(ക്വുര്‍ആന്‍ 6:162).

”അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്” (ക്വുര്‍ആന്‍ 6:163).

നബി(സ്വ) പറയുന്നു: ”അല്ലാഹുവല്ലാത്തവര്‍ക്ക് ബലിയറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു”(മുസ്‌ലിം).

നേര്‍ച്ചവഴിപാടുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കലും അവരില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കലും മറഞ്ഞ രീതിയിലുള്ള ഗുണം പ്രതീക്ഷിക്കലും ദോഷം ഭയക്കലും സഹായാര്‍ഥന നടത്തലും തുടങ്ങിയുള്ള കാര്യങ്ങളൊന്നും അല്ലാഹു അല്ലാത്തവരോട് പാടുള്ളതല്ല. അപ്രകാരം തന്നെ സൃഷ്ടികളുടെ മുമ്പില്‍സുജൂദ് ചെയ്യലും ക്വബ്‌റിനെ ത്വവാഫ് ചെയ്യലുമൊന്നും പാടുള്ളതല്ല. ഔലിയാക്കള്‍ക്കെന്നല്ല, അല്ലാഹുവല്ലാത്ത ഒരാള്‍ക്കും ഇത്തരം ആരാധനകള്‍ അര്‍പ്പിച്ചുകൂടാ. കാരണം, മുമ്പ് പറഞ്ഞതു പോലെ ആരാധന അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് അല്ലാഹുവല്ലാത്തവര്‍ക്കായാല്‍ ഗുരുതരപാതകമായ ബഹുദൈവാരാധന (ശിര്‍ക്ക്) ആയി.

തൗഹീദുല്‍ ഉലൂഹിയ്യയുടെ ചര്‍ച്ചയില്‍ തന്നെ വരുന്ന മറ്റൊന്നാണ് ശൈഖിനെ അന്ധമായി അനുസരിക്കുന്ന ചില സ്വൂഫീ-ത്വരീഖത്തുകാരടെ ചിന്താഗതി. അല്ലാഹു നിഷിദ്ധമാക്കിയത് അനുവദനീയമാക്കിക്കൊണ്ടോ, അനുവദിച്ചത് നിഷിദ്ധമാക്കിക്കൊണ്ടോ ആയാലും ഇക്കൂട്ടര്‍ തങ്ങളുടെ ശൈഖുമാരെ അന്ധമായി പിന്‍പറ്റുന്നു. ക്വുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്ന് കല്‍പിക്കുന്ന, മതത്തിന്റെ വ്യക്തമായ വാക്യങ്ങള്‍ക്ക് തികച്ചും കടകവിരുദ്ധമായ ഒന്നാണിത്. അല്ലാഹു പറയുന്നു:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ”'(ക്വുര്‍ആന്‍ 7:3).

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, കാര്യത്തെ സംബന്ധിച്ച് സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (ക്വുര്‍ആന്‍ 33:36).

അല്ലാഹു പറയുന്നു: ”ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചുപോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല” (ക്വുര്‍ആന്‍ 6:140).

”പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം തന്നത്? അതല്ല, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ (കളവു) കെട്ടിച്ചമക്കുകയാണോ?”'(ക്വുര്‍ആന്‍ 10:59).

ഈ ചിന്താഗതി ചിലരെ മഹാനും പ്രതാപിയുമായ അല്ലാഹുവിനെ വഴിപ്പെടുത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക വരെ ചെയ്തു. എത്രത്തോളമെന്നാല്‍ മഹാന്മാര്‍ക്ക് ഇബാദത്ത് (ആരാധന) തന്നെ ആവശ്യമില്ലെന്നും അല്ലാഹുവിന്റെയടുക്കലുള്ള ഉന്നതസ്ഥാനം കാരണത്താല്‍ മതത്തിലെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലെന്നും വരെ അവരില്‍ ചിലര്‍ പറഞ്ഞു. യക്വീനിന്റെ(ദൃഢവിശ്വാസം) പദവിയിലെത്തിയവരാണ് അവരെന്നതിനാല്‍ ആരാധനകള്‍ ചെയ്യേണ്ടുന്ന ആവശ്യമില്ലത്രെ അവര്‍ക്ക്! 

എന്നാല്‍ ഏറ്റവും ഉല്‍കൃഷ്ടനായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് പോലും വിധിവിലക്കുകള്‍ പാലിക്കേണ്ടതില്ലാത്ത വിധം അവ ഒഴിവാക്കപ്പെട്ടിരുന്നില്ല. എന്നിരിക്കെ അദ്ദേഹത്തിന് താഴെയുള്ളവരുടെ കാര്യത്തില്‍ എങ്ങനെയാണ് അതുണ്ടാവുക?! അല്ലാഹുവിന് വഴിപ്പെട്ട് ആരാധനകള്‍ നിര്‍വഹിക്കുന്ന വിഷയത്തില്‍ പ്രയാസങ്ങള്‍ വരെ സഹിക്കാന്‍ അവിടുന്ന് സന്നദ്ധനാകുകയായിരുന്നു. അങ്ങനെ തന്റെ ഇരു കാലുകളിലും നീരുകെട്ടുവോളം നബി(സ്വ) രാത്രി നിന്ന് നമസ്‌കരിക്കുമായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് നല്‍കിയ മറുപടിയാകട്ടെ, ”ഞാന്‍ നന്ദിയുള്ള അടിമയാകേതില്ലേ?” എന്നായിരുന്നു.

 

ശൈഖ് സഅദ് ബിന്‍ നാസ്വിര്‍ അശ്ശഥ്‌രി

 

വിശുദ്ധ ഖുർആൻ പരിഭാഷയും മലയാളികളും

വിശുദ്ധ ക്വുര്ആകന്‍ പരിഭാഷയും മലയാളികളും

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ ക

്വുര്ആ ന്‍ വരുത്തിയ മാറ്റം ലോകത്തിന്റെ ധാര്മി്ക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ഭരണ, മനഃശാസ്ത്ര, കര്മ മണ്ഡലങ്ങളിലടക്കം സര്വണ രംഗത്തുമുള്ള എല്ലാപ്രശ്‌നങ്ങള്ക്കും് പരിഹാരമേകിക്കൊണ്ട് കൂരിരുട്ടുകളില്‍ നിന്ന്സന്മാര്ഗരപ്രകാശത്തിലേക്ക് മാനവരാശിയെ നയിക്കാന്‍ ലോകനാഥനില്നി്ന്ന്അവതീര്ണകമായ വേദഗ്രന്ഥമാണല്ലോ വിശുദ്ധ ക്വുര്ആിന്‍. വിശുദ്ധ ക്വുര്ആനനിലെഓരോ വചനവും അവതരിക്കപ്പെടുന്നതോടെ അതിന്റെ ഉള്ളടക്കത്തിന്റെനേര്പനകര്പ്പാ യ ഒരു ജനത വളര്ന്നുഅവരികയായിരുന്നു. ക്വുര്ആകനിന്റെ അവതരണ പൂര്ത്തീയകരണത്തോടെ തുല്യതയില്ലാത്ത ഒരുയുഗപ്പകര്ച്ചളക്ക് അറേബ്യന്‍ അര്ധ്ദ്വീപ് അര്ഹുമാകുകയായിരുന്നു.ക്വുര്ആ്നിന്റെ ജീവിക്കുന്ന പതിപ്പായിരുന്ന മുഹമ്മദ് നബി(സ്വ)യുംഅദ്ദേഹത്തെ മാതൃകയാക്കിയ അനുചരന്മാരും നാഗരിക വികാസത്തിന്റെ ഭൗതികാവസ്ഥകളെഅപ്രസക്തമാക്കിക്കൊണ്ട് സമകാലിക നാഗരികതയുടെ ശിഖരങ്ങളെഅതിവര്ത്തിണക്കുകയുണ്ടായി. വിശുദ്ധ ക്വുര്ആരന്‍ മനുഷ്യനുള്ള സദുപദേശവും ശമനവും നേര്മാധര്ഗ്വുംകാരുണ്യവുമാകുന്നു. ഈ കാരുണ്യത്തെ നെഞ്ചേറ്റിയ പ്രവാചകാനുയായികളെപ്പറ്റിയൂറോപ്യന്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത് ”അറബികളെക്കാള്ദിയാലുക്കളായ ജേതാക്കളെ ചരിത്രം അറിഞ്ഞിട്ടില്ല”(1) എന്നാണ്. സകലമാന തിന്മകളില്നിലന്നും മനുഷ്യരെ മോചിപ്പിച്ച പ്രവാചകന്‍(സ്വ)സമൂഹത്തില്‍ നടത്തിയ പരിവര്ത്ത നം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്.അദ്ദേഹം അവരില്‍ വളര്ത്തി യെടുത്ത അതുല്യമായ ഗുണങ്ങള്‍ മറ്റൊരു നേതാവിനുംതന്റെ ജനതയില്‍ വളര്ത്തി യെടുക്കാന്‍ സാധിച്ചിട്ടില്ല. പതിനാല്നൂറ്റാണ്ടിനിപ്പുറവും ആ ഉദാത്തമൂല്യങ്ങള്‍ ലോകത്ത് മായാതെനിലനില്ക്കു ന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്‌സീനിയ സന്ദര്ശിടച്ചക്രിസ്ത്യന്‍ പാതിരിയായ റപ്പല്‍ അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ”അബ്‌സീനിയയിലെ ക്രിസ്ത്യാനികളുമായി താരതമ്യം ചെയ്യുമ്പോള്മു സ്‌ലിംകള്ക്കുകണ്ടായിരുന്ന ധാര്മി്കമായ ശ്രേഷ്ഠത ഇസ്‌ലാമിന്റെവിജയത്തില്‍ പങ്കുവഹിച്ച കാരണങ്ങളില്‍ പ്രധാനമാണ്. പൂര്ണുമായുംസത്യസന്ധതയും വിശ്വാസ്യതയും വേണ്ട ഒരു ഉദ്യോഗത്തിലേക്ക് ആളുകളെതെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണം സ്വഭാവികമായും മുസ്‌ലിംകളിലായിരുന്നുചെന്നെത്തിയിരുന്നത്.”(2) മുസ്‌ലിംകള്‍ ഇത്രമേല്‍ ഔന്നത്യം നേടിയതിന്റെ കാരണവും അദ്ദേഹംകണ്ടുപിടിക്കുന്നുണ്ട്: ”ക്രൈസ്തവരുമായി തട്ടിച്ചുനോക്കുമ്പോള്മുുസ്‌ലിംകളായിരുന്നു കൂടുതല്‍ ചൈതന്യമുള്ളവരും സജീവരും. ഓരോ മുസ്‌ലിമുംതന്റെ മക്കളെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. എന്നാല്‍ പുരോഹിതപദവി ഉദ്ദേശിക്കുന്ന സന്താനങ്ങളെ മാത്രമെ ക്രൈസ്തവര്പ ഠിപ്പിച്ചുള്ളൂ.”(3) ഈ സ്വഭാവസവിശേഷതയാണ് ഇസ്‌ലാം പ്രചരിച്ച, ലോകത്തിലെ മറ്റേതുപ്രദേശങ്ങളിലുമെന്നതു പോലെ ഇന്ത്യയിലും കേരളീയസമൂഹത്തിലുംമുസ്‌ലിംകള്ക്ക്ര തുടക്കം മുതല്‍ തന്നെ അസ്തിത്വം നേടിക്കൊടുത്തത്.പരിശുദ്ധ ക്വുര്ആ ന്‍ അനുശാസിക്കുന്ന സദ്ഗുണശീലങ്ങളെ അവര്അതവഗണിച്ചപ്പോഴൊക്കെ ആരാന്റെ മുമ്പില്‍ ഓഛാനിച്ചു നില്ക്കേ്ണ്ടഗതികേടിലേക്ക് അവര്‍ താഴുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ ക്വുര്ആ്ന്‍ മനുഷ്യഹൃദയങ്ങളെ മറ്റിമറിക്കാന്‍ മാത്രംസ്വാധീനശക്തിയുള്ളതാണെന്ന കാര്യത്തില്‍ ചിന്തിക്കുന്ന മനുഷ്യര്ക്ക്ത ര്ക്കെമില്ല. ഈജിപ്തിലെ സര്വനകലാശാലകളില്‍ പഠിക്കുന്ന അമുസ്‌ലിംവിദ്യാര്ഥിലകള്ക്ക് ക്വുര്ആ‍ന്‍ പഠിപ്പിക്കരുതെന്ന് കുറേ കൊല്ലങ്ങള്ക്ക്മു മ്പ് ചില പണ്ഡിതരുടെ നിര്ബ്ന്ധം മൂലം ഭരണകൂടം കല്പിുച്ചകാര്യം ‘മഹത്തായമാപ്പിള സാഹിത്യ പാരമ്പര്യം'(4) എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. അറബിസാഹിത്യത്തിലെ പരമോന്നതകൃതിയുടെ പഠനത്തിന്റെ നിഷേധശ്രമം അവര്പൗ രാവകാശധ്വംസനമായി എടുത്തുകാട്ടി അതിനെ പ്രതിരോധിച്ചു.ഭരണകര്ത്താമക്കള്ക്ക് ക്വുര്ആുന്‍ പഠനം പുനഃസ്ഥാപിച്ചുകൊണ്ട്ഉത്തരവിറക്കേണ്ടിവന്നു. ഒരു അമുസ്‌ലിം സഹോദരന്‍ സി.എന്‍ അഹ്മദ് മൗലവി 67 വര്ഷഅങ്ങള്ക്ക്ോ മുമ്പ്എഴുതിയ ക്വുര്ആനന്‍ പരിഭാഷ വായിച്ച് തന്നോട് പങ്കുവെച്ച ഒരു ശുഭാനുഭവംപ്രസ്തുത കൃതിയില്‍ വായനക്കരുമായി പങ്കുവെക്കുന്നുണ്ട്. അതില്‍ പറയുന്നു: ”1951ല്‍ പെരുമ്പാവൂരില്‍ ചെന്നപ്പോള്‍ കാലടിയിലെ ഒരു സ്വാമി, മജീദ്മരയ്ക്കാര്‍ സാഹിബിന്റെ(5) അതിഥിയായിരിക്കുന്ന എന്നെക്കണ്ട് ചില സംഗതികള്സം്സാരിക്കാന്‍ വന്നു. അദ്ദേഹം തന്റെ ചരിത്രങ്ങള്‍ സംക്ഷിപ്തമായിവിവരിച്ചു. സത്യമതാന്വേഷണാര്ഥം താന്‍ പല മതഗ്രന്ഥങ്ങളുംസസൂക്ഷ്മമായിവായിച്ചുവെന്നും തികച്ചും സംതൃപ്തനായില്ലെന്നും ഒടുവിലാണ്ക്വുര്ആ്ന്‍ ഒന്ന് വായിച്ചുനോക്കട്ടെയെന്ന ചിന്തവന്നതെന്നും മറ്റുംവിവരിച്ച ശേഷം അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ക്വുര്ആശന്റെ പരിഭാഷയെടുത്ത്ശ്രദ്ധയോടെ വായിക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടാമധ്യായം 48ാം വാക്യം വായിച്ച്മുഴുമിച്ചില്ല. ഇടിവെട്ടേറ്റ പോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈകാലുകള്തചളര്ന്നു , നാവു മരവിച്ചു, കണ്ണ് കലങ്ങിപ്പോയി. ഗ്രന്ഥം കയ്യില്വെിച്ചുകൊണ്ട് തന്നെ ഞാനറിയാതെ കുറേനേരം സ്തംഭിച്ചിരുന്നുപോയി. അവസാനം വായനതല്ക്കാതലം അവസാനിപ്പിച്ചു.”(6) ഇഹപര ഔന്നത്യമാണ് ക്വുര്ആ’ന്‍ സ്വീകരിക്കുക വഴി മനുഷ്യന് എക്കാലത്തുംനേടാനാവുക. ”ഭൂമിയുടെ ഉപ്പും ഉപ്പുചുവയുള്ള വിസ്തൃതമായ കടലുംരുചിക്കുന്നതില്‍ നിന്ന് മനുഷ്യനെ ഇസ്‌ലാം വിലക്കുന്നില്ല”(7) എന്ന്നോബല്‍ ജേതാവായ ഫ്രഞ്ച് നോവലെഴുത്തുകാരന്‍ ആന്ദ്രജിത് അഭിപ്രായപ്പെട്ടത്പ്രസക്തമാണ്. വിശുദ്ധ ക്വുര്ആ്നിന്റെ താഴെ പറയുന്ന വചനങ്ങളിള്‍ നിന്നാണ്അദ്ദേഹം അത് മനസ്സിലാക്കിയത്: ”നബിയേ, പറയുക: അല്ലാഹു തന്റെ ദാസന്മാരര്ക്കാ യി ഉല്ഭനവിപ്പിച്ചവിഭൂഷകളെ, നല്ലനല്ല ജീവനവിഭവങ്ങളെ വിരോധിക്കുന്നതാരാണ്?” (ക്വുര്ആയന്‍ 7:32).(8) ആലസ്യത്തിന്റെ കരിമ്പടം പുതച്ച കറുത്ത കാലങ്ങള്‍ അറിവിന്റെ ആഹ്വാനവുമായി അവതരണം ആരംഭിച്ച വിശുദ്ധ ക്വുര്ആറനില്അ റിവിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഔന്നത്യം കരഗതമാകുക എന്നഅര്ഥിത്തിലുള്ള നിരവധി സൂക്തങ്ങള്‍ കാണാം. അറിവ് നേടാനുതകുന്നപരിശ്രമങ്ങളുടെ അളവറ്റ പ്രതിഫലം വിവരിക്കുന്ന പ്രവാചക വചനങ്ങള്‍ ധാരാളമാണ്.എന്നിട്ടും അറിവ് നുകര്ന്ന് ഔന്നത്യം നേടാന്‍ മുസ്‌ലിം സമൂഹംമടികാണിച്ചു. അത്തരം ആലസ്യത്തില്‍ നിന്ന് മുക്തമാകാന്‍ കേരളത്തിലെ പലമുസ്‌ലിം കൂട്ടായ്മകള്ക്കും സാധിക്കാതെ പോയിട്ടുണ്ട്. ലോകത്തെമാറ്റിമറിച്ച മുസ്‌ലിംകളായ ശാസ്ത്രജ്ഞന്മാര്‍, നാഗരിക ശില്പികള്‍, സമുദായപരിഷ്‌കര്ത്താസക്കള്‍… ഇവരെ വിലമതിക്കാന്‍ പോലുമുള്ള വിജ്ഞാന വികാസംഅവര്ക്കു്ണ്ടായില്ല. എല്ലാ മാറ്റങ്ങളെയും അവര്‍ കണ്ണടച്ച് ആക്ഷേപിച്ചു.അതുകാരണം ലോകത്ത് മാത്രമല്ല, തങ്ങളുടെ ചുറ്റിലും തന്നെ നടക്കുന്നമാറ്റങ്ങളുടെ ബദ്ധശത്രുക്കളായി അവര്‍ മാറി. വിശുദ്ധ ക്വുര്ആ ന്റെ പഠന-മനന-ഗവേഷണാഹ്വാനങ്ങളുള്ക്കൊനണ്ടുകൊണ്ട്വിജ്ഞാനസാഗരങ്ങളുടെ ആഴികളില്‍ ആയുസ്സ് ചെലവഴിച്ച അഗ്രേസരന്മാരായപൂര്വ്പിതാക്കളെ അവര്‍ ഓര്ത്തിില്ല. അവരുടെ വൃത്തം ഇടക്കാലത്ത്ജുഗുപ്സാവഹമാം വിധം പരിമിതമായിപ്പോയിരുന്നു. കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടുംആണ്ട്, നഹസ് പാട്ടുകളും മിഅ്റാജ് പാട്ടുകളും പദാവലിപ്പാട്ടുകളുംനരിപ്പാട്ടും നവരത്ന മാലയും താലോലപ്പാട്ടും ഒട്ടക-മാന്‍ പാട്ടുംകിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടുംഎലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടുംപക്ഷിപ്പാട്ടും നൂല്മീദ്ഹും മസാലപ്പാട്ടും ദീന്പിടപ്പാട്ടുകളും നബിമാരുടെഖിസ്സപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും അവരെനിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്ആവന്‍ തുറന്നിടുന്ന ചിന്താബന്ധുരമായദര്ന്ങ്ങളെ വിവരിക്കുന്ന ഒരു കൃതി അക്കാലത്ത് വെളിച്ചം കണ്ടില്ല. ഗൗരവതരമായക്വുര്ആദന്‍ പഠനഗ്രന്ഥങ്ങള്‍ വിരചിതമായില്ല. അധിനിവേശ ശക്തികളോട് സന്ധിയില്ലാസമരം ചെയ്ത ചരിത്രം ആലേഖനം ചെയ്യപ്പെട്ടപദ്യ-ഗദ്യ കൃതികള്‍ പലതും പില്ക്കാിലത്ത് കണ്ടെടുക്കപ്പെട്ടിട്ട് കൂടിഎ.ഡി. 1855ല്‍ വിരചിതമായ മായന്കുരട്ടി എളയ ‘തഫ്സീറുല്‍ ജലാലൈനി’ക്ക് രചിച്ചഅറബി-മലയാള പരിഭാഷയല്ലാതെ മറ്റൊരു സമ്പൂര്ണഎ ക്വുര്ആതന്‍ പരിഭാഷകണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. ചില പണ്ഡിതന്മാര്‍ രചിച്ചക്വുര്ആതനിലെ ഏതാനും അധ്യായങ്ങളുടെ വിവര്ത്തിനം മാത്രമാണ് അറബി-മലയാളപ്രചാരകാലത്ത് ക്വുര്ആതന്‍ പഠനവുമായി ബന്ധപ്പെട്ട് ആകെആശ്വാസമായിട്ടുണ്ടായിരുന്നത്. ചരിത്രഗ്രന്ഥങ്ങളും കര്മപശാസ്ത്ര, നിദാനശാസ്ത്രഗ്രന്ഥങ്ങളും അറബിയിലും അറബി-മലയാളത്തിലും രചിക്കപ്പെട്ടിരുന്നു.കേരളീയരുടെ ചില കര്മബശാസ്ത്ര ഗ്രന്ഥങ്ങള്ക്ക്ി വിശ്വോത്തര വ്യാഖ്യാനങ്ങള്വകരെ വന്നു. ക്വുര്ആാന്‍ പാരായണ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ചില കൃതികളുംഅക്കാലത്തേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തിലുംകര്മമശാസ്ത്രത്തിലും മറ്റുചില ഭൗതിക ശാസ്ത്രങ്ങളിലും ചില കാലഘട്ടങ്ങളില്നസമ്മുടെ നാട്ടില്‍ രചനകള്‍ നടന്നിട്ടുണ്ട്. ഹദീഥ് സംബന്ധമായ അല്പംട ചിലകൃതികളാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പതിനായിരത്തിലധികംചെറുതും വലുതുമായ കൃതികള്‍ കയ്യെഴുത്ത് പ്രതികളായോ, അച്ചടിരൂപത്തിലോഅറബി-മലയാളത്തില്‍ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. എന്നിട്ടും നാംഎന്ത് കൊണ്ട് ക്വുര്ആയന്‍ പരിഭാഷകളുടെ കാര്യത്തില്‍ ദാരിദ്യം അനുഭവിച്ചു?! ക്വുര്ആ്ന്‍ പരിഭാഷയുടെ മതപരമായ പ്രസക്തി വിവിധ ലോകഭാഷകളില്‍ ക്വുര്ആഭന്‍ വിവര്ത്ത നങ്ങള്‍ നൂറ്റാണ്ടുകള്മുലതല്ക്ക് തന്നെ ഉണ്ടായിരുന്നു. മൂലഗ്രന്ഥത്തിന്റെ മുഴുവന്‍ ഗാംഭീര്യവുംപരിഭാഷകള്ക്കു ണ്ടാവുകയില്ലെന്ന് എല്ലാവര്ക്കും അറിയാം. ക്വുര്ആാന്പൂലര്ണാാര്ഥരത്തില്‍ പരിഭാഷക്ക് വഴങ്ങാത്തതാണെന്ന ഉത്തമബോധ്യത്തോടുകൂടിയാണ്, അനറബികള്ക്ക് ക്വുര്ആ്നിക സന്ദേശം ഗ്രഹിക്കാനുതകുന്ന ഉത്തമമാര്ഗംള എന്നനിലയ്ക്ക് തര്ജിമകള്‍ നിര്വനഹിക്കപ്പെട്ടത്. കേരളത്തിന്റെ ആദ്യകാല പരിഭാഷാ ദാരിദ്യം മതവിധികളില്‍ അതിനുണ്ടായിരുന്നനിരോധനം കാരണമായിട്ടായിരുന്നോ എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്.പ്രവാചകവചനങ്ങളുടെ ഏറ്റവും ആധികാരിക സമാഹാരമായ സ്വഹീഹുല്‍ ബുഖാരിയുടെവ്യാഖ്യാതാവായ ഇബ്നു ഹജറുല്‍ അസ്ഖലാനിയെപ്പോലുള്ള, നമ്മുടെ നാട്ടില്സ്വീ കാര്യരായിരുന്ന എത്രയോ പണ്ഡിതന്മാര്‍ ക്വുര്ആ്ന്‍ പരിഭാഷ ചെയ്യുന്നത്തെറ്റല്ല എന്ന് വിശദമാക്കിയിട്ടുള്ളതാണ്. റോം ചക്രവര്ത്തിു ഹിറഖലിന് നബി(സ്വ) അയച്ച കത്തില്‍ ക്വുര്ആരനിലെമൂന്നാം അധ്യായമായ ആലുഇംറാനിലെ 64ാം സൂക്തം ഉണ്ടായിരുന്നു. അറബിയറിയാത്തഹിറഖലിന് ദ്വിഭാഷിയാണ് അത് പരിഭാഷപ്പെടുത്തിക്കൊടുത്തത്. അബ്സീനിയയിലേക്ക് വിശ്വാസസംരക്ഷണാര്ഥം. പലായനം ചെയ്യേണ്ടിവന്നപ്രവാചകാനുയായികള്‍ ക്വുര്ആനനിലെ പത്തൊമ്പതാം അധ്യായം ജഅ്ഫറ്ബ്നുഅബീത്വാലിബി(റ)ന്റെ നേതൃത്വത്തില്‍ അവടുത്തെ രാജാവിന്പരിഭാഷപ്പെടുത്തിക്കൊടുത്ത കാര്യം സുവിദിതമാണല്ലോ. പ്രവാചകാനുയായികളില്‍ പ്രമുഖ പ്രബോധകനായിരുന്ന സല്മാെനുല്‍ ഫാരിസി(റ)ക്വുര്ആതനിലെ ഒന്നാം അധ്യായം ‘അല്ഫാാതിഹ’ പേര്സ്യലന്‍ ഭാഷയിലേക്ക്വിവര്ത്തിനം ചെയ്തുകൊടുത്ത സംഭവം ചരിത്രത്തില്‍ കാണാം. തൗറാത്തും ഇഞ്ചീലും പോലുള്ള മുന്വേ്ദങ്ങള്‍ പ്രവാചകാനുയായികള്അ റബിയില്‍ വിവര്ത്ത നം ചെയ്ത് മനസ്സിലാക്കുന്നതിന് പ്രവാചകന്റെഎതിര്പ്പുവണ്ടായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സൈദ്ബ്നു ഥാബിത്(റ)നെസുറിയാനി ഭാഷ പഠിക്കാന്‍ പ്രവാചകന്‍(സ്വ) ഉപദേശിച്ചത് മുന്‍ വേദസാരങ്ങള്ഗ്ര്ഹിക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ലേ?! വിശുദ്ധ ക്വുര്ആളന്‍ ആറാം അധ്യായം ‘അല്അ്ന്ആംല’ പത്തൊമ്പതാം വചനത്തിന്ഇമാം ബൈഹഖിയുടെതായി വന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. പ്രസ്തുത വചനം ഇതാണ്: ”(നബിയേ) നീ പറയുക: ‘ഏത് വസ്തുവാണ് സാക്ഷ്യത്തിന്റെ കാര്യത്തില്‍ ഏറ്റവുംപ്രബലമായിട്ടുള്ളത്? നീ പറയുക: എനിക്കും നിങ്ങള്ക്കുലമിടയില്‍ അല്ലാഹുസാക്ഷിയാണ്. ഈ ക്വുര്ആലന്‍ എനിക്ക് ബോധനം നല്കുപ്പെട്ടിരിക്കുകയാണ്.നിങ്ങളെയും അതു ചെന്നെത്തുന്ന എല്ലാവരെയും അതുമൂലം ഞാന്‍ താക്കീത് ചെയ്യുന്നതിന്!”(9) ഇമാം ബൈഹഖി(റഹി) അതിനെ വിശദീകരിച്ചതിങ്ങനെയാണ്: ”ചിലപ്പോള്‍ അവര്ക്വു ര്ആകനിനെപ്പറ്റി അറിഞ്ഞില്ലെന്നുവരും. അപ്പോള്‍ അവരുടെ ഭാഷയില്‍ അത്എത്തിക്കഴിഞ്ഞാല്‍ അത് അവര്ക്ക് താക്കീതാക്കിത്തീരുന്നതാണ്”(10) ഫത്ഹുല്‍ ബാരി, അമാനി മൗലവിയുടെ ക്വുര്ആനന്‍ പരിഭാഷയുടെ മുഖവുര എന്നിവ നോക്കുക. ക്വുര്ആഎന്‍ പരിഭാഷപ്പെടുത്തുന്നതിനെ പറ്റി ക്വുര്ആനനിലെ ഒന്നാംഅധ്യായമായ അല്ഫാാതിഹയുടെ വിവരണത്തില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനിരേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ”ഒരാള്‍ ഇസ്ലാമില്‍ വരികയോ വരാന്ഉണദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്ആ്ന്‍ ഓതിക്കേള്പികക്കുമ്പോള്‍ അത്ഗ്രഹിക്കാന്‍ കഴിയാതെ വന്നാല്‍ അവന് ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതില്വിിരോധമില്ല.”(11) പരിഭാഷക്ക് ക്വുര്ആിനിന്റെ സ്ഥാനം കല്പി(ക്കപ്പെടാവതല്ല എന്നകാര്യത്തിലും തര്ക്കിമില്ല. യാഥാസ്ഥിതിക പണ്ഡിതര്‍ തന്നെ അതിന് പണ്ട്നല്കി യ അംഗീകാരം ഇങ്ങനെ വായിക്കാം: ”ക്വുര്ആരന്‍ പരിഭാഷ എന്ന പേരില്നി‍ലവിലിരിക്കുന്ന തര്ജ്മകള്‍ ഒന്നും തന്നെ ക്വുര്ആഎന്റെ സാക്ഷാല്തവര്ജ മകള്‍ അല്ലെന്നും അവയെല്ലാം തന്നെ അറബിയല്ലാത്ത ഭാഷയിലുള്ളതഫ്സീറുകള്‍ ആണെന്നും വിവര്ത്ത നങ്ങള്ക്ക് തര്ജകമ എന്ന വാക്ക്ഉപയോഗത്തില്‍ വന്നത് കൊണ്ട് മാത്രം അതിന് തര്ജ‍മ എന്ന് പറയുന്നതാണെന്നുംതര്ജോമയുടെ അക്ഷരങ്ങള്‍ ക്വുര്ആ്നിന്റെ അക്ഷരങ്ങളെക്കാള്അതധികമുണ്ടെങ്കില്‍ വുസു(12) ഇല്ലാത്തവന് കൊടുക്കുകയും എടുക്കുകയുംചെയ്യാമെന്നും മൗലാനാ മര്ഹൂം2(13) സ്പഷ്ടമായിപ്രസ്താവിച്ചിരിക്കയാണ്.”(14) വിശുദ്ധ ക്വുര്ആതന്‍ പരിഭാഷപ്പെടുത്തുന്നതിന് മതപരമായവിലക്കില്ലെന്നും, പ്രത്യുത ചില നിബന്ധനകള്‍ മാത്രമുള്ളതെന്നും മുകളില്കൊ്ടുത്ത തെളിവുകളില്‍ നിന്നും സുതരാം ഗ്രഹിക്കാവുന്നതാണ്.വിശദവിവരങ്ങള്ക്ക് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധക്വുര്ആ ന്വിിവരണത്തിന്റെ മുഖവുര വായിച്ചു പഠിക്കുക. ക്വുര്ആകന്‍ പരിഭാഷകള്‍ ഒരു ലഘുചരിത്രം ഇസ്ലാമിക വിജയത്തോടുകൂടി തന്നെ അറബിഭാഷ പ്രചരിച്ച നാടുകളില്ക്വു ര്ആ ന്‍ ഗ്രഹിക്കാന്‍ പരിഭാഷയുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്അ തിന് വഴങ്ങാതെ, തങ്ങളുടെ ഭാഷാവ്യക്തിത്വം നിലനിര്ത്തിനയ പേര്സ്യ്ന്നാഴടുകളിലാണ് ക്വുര്ആങന്‍ പരിഭാഷക്ക് ഏറെ പ്രചാരം ലഭിച്ചത്. ലോകഭാഷകളിലെ ക്വുര്ആാന്‍ പരിഭാഷകളുടെ പേരുകള്‍ തേടി മുഹമ്മദ് അമാനിമൗലവിയും സഹപ്രവര്ത്തതകരും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഇങ്ങനെസംഗ്രഹിക്കാം: ”ക്വുര്ആദനിന്റെ ഒന്നാമത്തെ പരിഭാഷ ഏതായിരുന്നുവെന്ന്നമുക്കറിയില്ല. ക്രിസ്താബ്ദം ഏതാണ്ട് 1143ല്‍ ഹിജ്റ 6ാം നൂറ്റാണ്ടില്ലബത്തീന്‍ ഭാഷയില്‍ ക്വുര്ആ ന്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത്ക്രിസ്താബ്ദം 1543ല്‍ ക്രിസ്തീയ മിഷനറിമാരാല്പ്രനസിദ്ധപ്പെടുത്തപ്പെട്ടുവെന്നും അല്ലാമാ യൂസുഫലി(15) പ്രസ്താവിച്ചുകാണുന്നു. ക്രി. 17ാം നൂറ്റാണ്ടിലും അതിന് ശേഷവുമായി പല യൂറോപ്യന്ഭാരഷകളിലും പുറത്തിറക്കിയ ചില പരിഭാഷകളെക്കുറിച്ചും അദ്ദേഹംപ്രസ്താവിച്ചിട്ടുണ്ട്. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ്പ്രധാനപ്പെട്ട പല ഭാഷകളിലും ക്വുര്ആണന്‍ പരിഭാഷ പ്രചാരത്തില്വാന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്.”(16) ക്വുര്ആാന്‍ പരിഭാഷകളുടെയും വ്യാഖ്യാനങ്ങളുടെയും ഇന്നലകളിലേക്ക്വെളിച്ചം വീശുന്ന ഒരു ലേഖനം ഇസ്ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രസക്തഭാഗം ഇങ്ങനെ വായിക്കാം: ”ഹിജ്റരണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിലെത്തിയ പ്രബോധനദൗത്യങ്ങള്ക്ക്റ പരിഭാഷകള്‍ അനിവാര്യമായിത്തീര്ന്നു്. തദ്ദേശീയസമുദായങ്ങള്ക്കുവവേണ്ടി ഒരു ഹൈന്ദവ രാജാവിന്റെ നിര്ദേീശപ്രകാരം ഇറാഖീവംശജനായ സിന്ധി പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസ് ഹിന്ദി ഭാഷയില്ഒശരു വ്യാഖ്യാനം രചിച്ചു. ഹിജ്റ അഞ്ചാം നൂറ്റാണ്ടുവരെ സിന്ധ്, പഞ്ചാബ്, രജ്പുത്താന പ്രവിശ്യകളിലെ പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും പ്രധാനവൈജ്ഞാനിക സപര്യമായിരുന്നു തഫ്സീര്‍ രചന.”(17) ചരിത്രത്തിന്റെ നാള്വ1ഴി പ്രകാരം അറബി-പേര്ഷ്യയന്‍ ക്വുര്ആ്ന്വ്യൈഖ്യാനങ്ങള്ക്ക് ശേഷമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ക്വുര്ആ്ന്‍ പരിഭാഷകളുംവ്യഖ്യാനങ്ങളും കടന്നുവന്നത്. പ്രാദേശിക സാഹചര്യങ്ങളുടെയും പ്രബോധനലക്ഷ്യങ്ങളുടെയും വൈജ്ഞാനികമായ ഉള്ക്കാ ഴ്ചയുടെയും പിന്ബജലത്തില്ഇനന്ത്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ രചിച്ച ക്വുര്ആലന്‍ വ്യാഖ്യാനങ്ങള്മുവസ്ലിം ലോകത്തെ ക്വുര്ആ്ന്‍ വ്യാഖ്യാനങ്ങളോട് കിടപിടിക്കുന്നതാണ്. നാം പിന്നിലായി എന്തുകൊണ്ട്? ഉത്തരേന്ത്യന്‍ പണ്ഡിതരുടെ പ്രൗഢരചനകളോട് ചേര്ത്തു വെക്കാവുന്നക്വുര്ആ ന്‍ വ്യാഖ്യാനങ്ങളോ, പരിഭാഷകളോ, പഠനങ്ങളോ അക്കാലത്ത് കേരളീയരചയിതാക്കളില്‍ നിന്ന് പുറത്ത് വന്നില്ല. 1855ല്‍ അറബി-മലയാളത്തില്മാ്യന്കുഡട്ടി എളയ പുറത്തിറക്കിയ സമ്പൂര്ണ5 പരിഭാഷക്ക് ശേഷം മലയാളത്തിലുള്ളഒരു സമ്പൂര്ണക പരിഭാഷക്ക് ഒരു നൂറ്റാണ്ട് കൂടി കാത്തിരിക്കേണ്ടിവന്നു! കേരള ചരിത്രത്തിലെ പ്രഥമ ആധികാരിക അംവലംബകൃതിയായ തുഹ്ഫത്തുല്മുെജാഹിദീന്‍ ജന്മംകൊണ്ട നാട്ടില്‍, കേരളവനങ്ങളിലെ മുഴുവന്വൃ്ക്ഷലതാദികളെയും നാലു ഭാഷകളില്‍ പരിചയപ്പെടുത്തുന്ന 500 വീതം താളുകളുള്ള 12 വാള്യങ്ങളില്‍ 350 കൊല്ലം മുമ്പ് മുസ്ലിം മഹാപണ്ഡിതരുടെപ്രധാനസഹായത്താല്‍ ഹോര്ത്തൂ സ് മലബാരിക്കസ് വിരചിതമായ മണ്ണില്‍, ആയിരത്തൊന്ന് രാവുകളും ചഹാര്‍ ദര്വേ്ശ് നോവലും മറ്റും വിവര്ത്തയനംചെയ്യപ്പെട്ട ഭൂമികയില്‍ ക്വുര്ആ്ന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളുംസുലഭമാകാതിരുന്ന സാഹചര്യം ഗവേഷകരുടെ വിശദാന്വേഷണത്തിന് വിഷയീഭവിക്കേണ്ടതുതന്നെയാണ്. കേരളത്തിലെ പൊതുമണ്ഡലത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മലയാളിയുടെജീവിതാവബോധം കരുപ്പിടിപ്പിക്കുന്നതില്‍ സാര്ഥ്കമായ സംഭാവനകളര്പ്പിടക്കുകയുംചെയ്ത സമഗ്രദര്ശനനമാണ് ഇസ്ലാം മതം. പക്ഷേ, അതിന്റെ വേദഗ്രന്ഥത്തെ മലയാളസാഹിത്യത്തിന് പോലും ഏറെക്കുറെ അന്യമാകുന്ന സ്ഥിതിവിശേഷം എങ്ങനെകടന്നുവന്നുവെന്നത് ഗൗരവതരമായ അക്കാദമിക പഠനങ്ങള്ക്വി ധേയമാക്കേണ്ടതുണ്ട് എന്നതില്‍ സന്ദേഹമില്ല.(അവസാനിച്ചില്ല) റഫറന്സ്ി: 1. സര്‍ തോമസ് ആര്നലള്ഡ്്-ഇസ്‌ലാം പ്രബോധനവും പ്രചാരവും- വിവര്ത്ത നം (2) (3), ഈ ഉദ്ധരണികള്‍ ഐ.പി.എച്ച് (കോഴിക്കോട്) പ്രസിദ്ധീകരിച്ചസര്‍ തോമസ് ആര്ണ്ള്ഡി്ന്റെ ഇസ്‌ലാം പ്രബോധനും പ്രചാരവും’എന്നഗ്രന്ഥത്തിന്റെ വിവര്ത്തഡനത്തില്‍ നിന്ന്. (4) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായമാപ്പിളസാഹിത്യ പരമ്പര്യം (സാഹിത്യ ചരിത്രം) അല്ഹുാദാ, കോഴിക്കോട്, 1978. (5) പെരുമ്പാവൂര്‍ എച്.ഒ.എല്‍. മരിക്കാരുടെ പുത്രന്‍.(10/07/1914-30/10/1984).തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിംലീഗ്പ്രസിഡന്റ്. ഇസ്‌ലാഹീ പ്രസാധനരംഗത്തെ അതികായന്‍. (6) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം (7) അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ഇസ്‌ലാം രാജമാര്ഗംി. ഐ. പി.എച്ച് പരിഭാഷ. (8) പി.മുഹമ്മദ് മൈതീന്‍, വിശുദ്ധ ഖുര്ആാന്‍ വിവര്ത്ത നം. (9) പി. അഹമ്മദ് മൈതീന്‍ വക്കം, വിശുദ്ധക്വുര്ആസന്‍ പരിഭാഷ, കേരള സര്വതകലാശാല. (10) ഇസ്ലാമിക് എന്സൈമക്ലോപീഡിയ-സംശോധനം: അബ്ദുല്‍ മജീദ് വാരണാക്കര, വീണാബുക് ഹൗസ്, തിരുവനന്തപുരം, മാര്ച്ച് 2002. (11) വിശുദ്ധ ക്വുര്ആ്ന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി – മുഖവുര. (12) വുദൂഅ് അഥവാ അംഗശുദ്ധി വരുത്തല്‍. (13) ചാലിയം അഹ്മദ് കോയ (14) ‘ക്വുര്ആദന്‍ വ്യാഖ്യാനങ്ങള്‍, ക്വുര്ആാന്‍ തര്ജ മ; ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍’, കെ.വി. മുഹമ്മദ് മുസ്ല്യാര്‍ (കൂറ്റനാട്), സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചേളാരി, പേജ് 36. (15) 1936ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ക്വുര്ആ്ന്‍ ഇംഗ്ലീഷ് വിവര്ത്ത നത്തിന്റെ രചയിതാവ്. 1872-1953 . (16) മുഹമ്മദ് അമാനി മൗലവി-വിശുദ്ധ ക്വുര്ആയന്‍ വിവരണം-മുഖവുര. (17) ഇസ്ലാമിക വിജ്ഞാന കോശം (ഐ.പി.എച്ച്), വാള്യം 12, പേജ് 493.

എല്ലാനല്ലവർക്കും വിവാഹം

അല്ലാഹുവിന്നു വേണ്ടി മനുഷ്യര്‍ നിര്‍വ്വഹിക്കുന്നതിന്നായി കല്‍പ്പിക്കപ്പെട്ട മഹത്തായ ആരാധനകളിലൊന്നാണ് ഉംറ: ഇത് അല്ലാഹുവിനെ ആരാധിക്കുന്നതിനായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കഅബയും പരിസരവുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ടതാണ്. ഇതിന് ഹജ്ജ് കര്‍മ്മത്തെപ്പോലെ കാലവും സമയവുമായി ബന്ധമൊന്നുമില്ല ഏത് കാലത്തും എപ്പോള്‍ വേണമെങ്കിലും നിര്‍വ്വഹിക്കാവുന്നതാണ്.
ഉംറ ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധമുള്ളത്. അല്ലാഹു പറയുന്നു,”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കല്‍ ” (സൂറ: ബഖറ: 196). എന്നാല്‍ കഴിയുമെങ്കില്‍ കൂടുതല്‍ നിര്‍വ്വഹിക്കല്‍ സുന്നത്താണ്. നബി(സ) പറയുന്നു: ”ഒരു ഉംറ ചെയ്തു പിന്നീട് ഒന്നു കൂടി നിര്‍വ്വഹിക്കല്‍ അത് അവക്കിടയിലുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാണ്’ (ഹദീസ് മുസ്‌ലിം)
(എന്നാല്‍ ഒരിക്കല്‍ ഉംറ നിര്‍വ്വഹിച്ച് അപ്പോള്‍തന്നെ വീണ്ടും മീഖാത്തില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് അതേ യാത്രയില്‍ തന്നെ ഒന്നിലധികം തവണ ഉംറ ചെയ്യുന്ന പ്രവണത ചിലരില്‍ കാണാറുണ്ട്‌ അതല്ല മേല്‍ പറഞ്ഞ ഹദീസുകൊണ്ടുള്ള ഉദ്ദേശ്യം. അത്തരത്തില്‍ ഒരേ യാത്രയില്‍ ഒന്നിലധികം ഉംറ നിർവഹിക്കുന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല.
മുഹമ്മദ് നബി(സ) തന്റെ ഹജ്ജ് വേളയില്‍ ആഴ്ചകളോളം മക്കയില്‍ താമസിച്ചിട്ടുകൂടി പ്രസ്തുത യാത്രയില്‍ ഒന്നിലധികം ഉംറ നിര്‍വ്വഹിച്ചിട്ടില്ല എന്നകാര്യം നാം പ്രത്യേകം മനസ്സിലാക്കി യിരിക്കേണ്ടതാണ്.
ഉംറയുടെ റുക്‌നുകള്‍: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നിവയാണ് ഉംറയുടെ റുക്‌നുകള്‍; ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടുപോയാല്‍ ഉംറ നിഷ്ഫലമായിത്തീരുന്നതാണ്.

സുഹൈർചുങ്കത്തറ

ഭാര്യക്ക് ഭർത്താവുണ്ട്. ഭർത്താവിന് ഭാര്യയും . മാതാപിതാക്കൾക്ക് മക്കൾ. മക്കൾക്ക് മാതാപിതാക്കളും. സഹോദരിക്കു സഹോദരൻ. മറിച്ചും. അതുകൊണ്ട്, പരസ്പരംസുഖവും സന്തോഷവും സ്‌നേഹവും സഹായവും പങ്കുവെക്കാം. അൽഹംദുലില്ലാ. ഇണകൾ. സകലസൃഷ്ടികളിലും ഇണകൾ.

“എല്ലാവസ്തുക്കളിൽ നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. (ദാരിയാത്ത്49)

വിവാഹ ദിവസത്തെക്കുറിച്ച് ചിന്തിക്കൂ.

വീട്ടുകാർ. കൂട്ടുകാർ. നാട്ടുകാർ. ബന്ധുക്കൾ. ആരവം. ആഘോഷം. ജീവിതത്തിലേക്കുസഹായികടന്നുവരികയാണ്. പാതി. പുതുജീവിതംതുടങ്ങുകയാണ്. അന്ത്യനാൾവരെ നിലനിൽക്കാറുളള മഹാകുടുംബത്തിന്റെ ഉദ്ഘാടനം. ഈ പുണ്യകർമത്തിലാണ് ചിലപ്പോൾ കരിനിഴൽ. പുക. കറ. ചെളി. സ്ത്രീധനവും അനുബന്ധങ്ങളും.

സന്തോഷവും സ്‌നേഹവും സുഖവും കൈമാറുന്ന സുന്ദര സന്ദർഭത്തിൽ ദുഃഖവും വ്യസനവും പേടിയും വിതച്ചു കൊണ്ട്സ്ത്രീധനം കടന്നുവരുന്നു. അവൻ അവളെയാണേൽക്കുന്നത്. അവൾ അവനെയല്ല. എത്രയെത്ര കപട സമത്വവാദികൾ അഭിനയിച്ചാലും, ഘോരഘോരം പ്രസംഗിച്ചാലും എഴുതിയാലും അല്ല. എന്നിട്ടും ഇവിടെ അവൾക്കും വീട്ടുകാർക്കുമാണ് കറയും ചെളിയും പുകയും പുരണ്ട സന്തോഷം. കനത്ത കനം. സാമ്പത്തിക ബാധ്യത.

അവന്നോ? അവന്റെവിട്ടുകാർക്കോ? വെറും സന്തോഷം നിറഞ്ഞസന്തോഷം. സ്ത്രീധനമുണ്ടെങ്കിലും ഇലെങ്കിലും ജീവിതം തുടങ്ങുന്നത് സുഖവും ദുഃഖവും എളുപ്പവും ഞെരുക്കവും. അങ്ങനെയങ്ങനെ, മരണം വരെ എല്ലാദിവസവും ഉദിച്ച സ്തമിക്കുന്നു. രാവും പകലും, ചൂടും തണുപ്പും, മഞ്ഞും മഴയും,വെയിലും. അങ്ങനെയങ്ങനെ. ഇത് കുടുംബ ജീവിതത്തിന്റെ വഴി. കുടുംബമില്ലാത്ത ജീവിതം കുടുംബമില്ലാതെ, വെറും ജീവിതവുമായി ക്കഴിയുന്ന ഒട്ടേറെപ്പേരിവിടെയുണ്ട്. അവർ പലതരം.

1. മനപ്പൂർവം വേണ്ടെന്ന് വച്ചവർ. ആദർശമോആവശ്യമോഅവേശമോഒക്കെയാകാംകാരണം. സന്യാസി, കന്യാസ്ത്രീ, ”ഞാനാണ്രാഷ്ട്രം. എനിക്കുശേഷംപ്രളയം” എന്നുലൂയിപതിനാലാമൻരാജാവ്പറഞ്ഞു. മാതാപിതാക്കൾകുടുംബജീവിതംനയിച്ചതുകൊണ്ട്ഞാനുണ്ടായി. എന്നിലൂടെഇനിയാരുംവേണ്ടെന്നഭാവം.

2. ഇതുവരെയും വിവാഹിതരായിട്ടില്ലാത്തവർ രണ്ടാം കൂട്ടർ. ആഗ്രഹമുണ്ട്. തിരയുന്നുണ്ട്. നടക്കുന്നില്ല. സ്വപ്നം കാണുന്നുണ്ട്. പകൽ സ്വപ്നവും രാക്കിനാവും. ഇപ്പോൾ സ്വപ്നം കാണുന്നതു പോലും നിർത്തി. മുഖത്തു നേരിയ നിഴലുകൾ. കറുപ്പു പടർന്ന കണ്ണുകൾ. പ്രതീക്ഷയുടെ പുതുനാമ്പുകൾ തിരയുന്നതു പോലും നിർത്തി.

3. കുടുംബ ജീവിതം ഇടവഴിക്കു നിന്നു പോയവർ മൂന്നാം വിഭാഗം. വിവാഹ മോചനം നേടിയവർ. വിവാഹ ദിവസം വീണ്ടും ഓർക്കും. നാട്ടുകാർ, വീട്ടുകാർ, ബന്ധുക്കൾ, ആരവങ്ങൾ. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ്വഴി പിരിഞ്ഞു. കാരണം അവനോ അവളോ ആകട്ടെ. കുടുംബ ജീവിതത്തിന്റെ നവരസങ്ങൾ മുഴുവനറിഞ്ഞ അവരിതാ പരീക്ഷണത്തിന്റെപടുകുഴിയിൽ. സഹായിപോയി. യാത്രക്കിടയിൽ ടയറിന്റെ കാറ്റൊഴിഞ്ഞു. കൂടെ നടന്നയാൾ പിടിവിട്ടുപോയി. നീറുന്ന മനസ്സും നോവുന്ന, നുള്ളി നോവിക്കുന്ന ജീവിത സാഹചര്യങ്ങളും. ചുറ്റും നീണ്ടനാവുകൾ, കുത്തിപ്പറയുന്ന വാക്കുകൾ. ഇടക്കു, അണിനും പെണ്ണിനു നട്ടം തിരിയുന്ന മക്കൾ. ആരാണു കുറ്റവാളി? ആണോ? പെണ്ണോ?. അമ്മോശനോ? അമ്മായിയോ?. അളിയനോ? നാത്തൂനോ?. അയൽവാസിയോ? നാട്ടുകാരനോ? കൂട്ടുകാരോ?. അരുത്! ഒരു കുടുംബം തകരാൻ, തളരാൻ നമ്മളാരുമിടയാവരുത്. അല്ലാഹുവിന്റെ വിശുദ്ധമായതിരുനാമത്തിലാണ് ബന്ധം തുടങ്ങിയത്. ഇസ്‌ലാമിന്റെ പേരിലാണ്ജനം സാക്ഷിനിന്നത്. വാക്കുകളുടെ ഇടർച്ചയോ പ്രവർത്തികളുടെ പകർച്ചയോ തെറ്റുധാരണക്ക് ഇടവരരുത്. സംശയമില്ലാത്ത നോക്കും വാക്കുമാകട്ടെ നമ്മുടേത്.

4,കുടുംബ ജീവിതവഴിയിലെവിടെയോ വച്ച് പങ്കാളി മരണപ്പെട്ടതാണ് നാലാം വിഭാഗം. എന്തൊരു സന്തോഷപ്രദമായിരുന്നു ആജീവിതം. പെട്ടന്നതാ മരണം കടന്നു വരുന്നു. അതോടെ കുടുംബ ജീവിതം തികച്ചും തൽക്കാലം സ്തംഭിച്ചു നിൽക്കുകയാണ്.. എന്താണു മുന്നിൽ? ഇന്നലെവരെ ഒരുമിച്ചു കിടന്നവർ. ഇന്നിതാ മുഖ മടക്കം മൂടി നിവർന്നു കിടക്കുകയാണ്. ഒറ്റക്ക്. ആരും കൂടെ കിടക്കുന്നില്ല. മിണ്ടാട്ടമില്ല. ഹൃദയം കീറുന്ന ഏങ്ങലടികൾ. ഏങ്ങിക്കരച്ചിൽ. അനാഥരായ മക്കൾ. ആശബ്ദം ഇനി മുഴങ്ങില്ല. ആവിളിയിനി കേൾക്കില്ല. ആവസ്ത്രം ഇനിയാഗന്ധം ചുരത്തില്ല. വീട്ടിലെ സജീവസാനിദ്ധ്യം വിറങ്ങലിച്ചു നില്ക്കയാണ്. ഇങ്ങനെ പലനിലയ്ക്കും കുടുംബ ജീവിതം നഷ്ടപ്പെട്ട, പങ്കാളിയെ കിട്ടിയിട്ടില്ലാത്ത ഒട്ടേറെ വനിതകളുണ്ടീദുനിയാവിൽ. അവർക്കുസംഘടനയില്ല. സാരഥികളില്ല. ശബ്ദമില്ല. മുദ്രാവാക്യങ്ങളില്ല. വീടുകളിൽ ഒതുങ്ങിക്കഴിയുകയാണവർ. അവിവാഹിതകളും വിവാഹമുക്തകളും വിധവകളുമായ ആവനിതകൾക്കും വേണമൊരു ജീവിതം. ഒന്നാം ജീവിതമോ രണ്ടാം ജീവിതമോ. വിലങ്ങുതടികൾ അവർക്ക്മജ്ജയും മാംസവും ശരീരവും മനസ്സുമുണ്ട്. സ്വപ്നവും സങ്കൽപങ്ങളുമുണ്ട്. ഒരവസരം നൽകൂ. മനസ്സിലെ സുന്ദര സ്വപ്നങ്ങൾ നമുക്കും കേൾക്കുമാറാവും. എന്താണുതടസ്സം? എന്താണീ ബിലങ്ങു തടികൾ? അവിവാഹിതകളുടെ കാര്യം പറയാൻ ഏറെയേറെയാളുണ്ട്. പക്ഷെ, കൊക്കിലൊതുങ്ങുന്നതിനപ്പുറത്തത്രെ കാര്യങ്ങൾ. ആവിവാഹ സെൻസസ്സ്സാധാരണ സെൽസസ്സല്ല. വിവാഹക്കമ്പോളത്തിൽ പെണ്ണേറെയാണ്.

1000ന് 1036 സ്ത്രീ എന്നത്സാധാരണ സെൻസസ്സാണ്. വിവാഹ സെൻസസ്സിൽ 18 മുതൽ 25 വരെ പ്രായമുളള വനിതകളെല്ലാം 25 കാരനായ അവിവാഹിതന്റെ മുന്നിൽ ക്യൂവാണ്. അവൻ നോക്കുന്നത്മനസ്സു കൊണ്ട് മാത്രമല്ല. കണ്ണ്കൊണ്ടു കൂടിയാണ്. മിക്കവരും അന്വേഷിക്കുന്നത്അ വളെക്കുറിച്ചെന്നതിനേക്കാൾ നാവു കൊണ്ട് അവളുടെ സാമ്പത്തിക ചുറ്റുപാടുകളെയാണ്. അതുകൊണ്ട് പെണ്ണന്വേഷിക്കുന്ന ചെറുക്കന്റെ മുമ്പിൽ നീണ്ടനിരയാണ്. ആകണ്ണുകൾക്ക്തഴയാൻ എമ്പാടും സൗന്ദര്യക്കുറവുകളും സൗകര്യക്കുറവുകളും ഉണ്ട്. മറ്റെന്ത് പോരായ്മയുണ്ടെങ്കിലും സൗന്ദര്യം എന്നതികവിൽ, നിറവിൽ, പൊലിമയിൽ എല്ലാ കുറവുകൾക്കും നേരെ കണ്ണടയ്ക്കാൻ ചെറുക്കനുളള സാമർത്ഥ്യ മൊന്നു വേറെത്തന്നെ. ആരെയൊക്കെയാണീ നീണ്ട നിരയിൽ നാം കാണുന്നത്. സാധാരണ പെൺകൊടികൾ മാത്രമല്ല. 18മുതൽ 40വരെ പ്രായമായിട്ടും വിവാഹം കഴിയാത്തവർ, വിരൂപകൾ, വികലാംഗകൾ, പേരുദോഷം വീണ കുടുംബങ്ങളിലെ സ്ത്രീകൾ, മതം മാറിയതിന്റെ പേരിൽ കുടുംബം നഷ്ടപ്പെട്ടവർ, മഹാരോഗിണികൾ, ദരിദ്രകൾ, ജീവിതയാത്രക്കിടയിൽ പരിചയപ്പെട്ടവനെ പ്രണയിച്ച് ഇറങ്ങിപ്പോന്നവർ… ഇങ്ങനെപലരും. അതിനുപുറമെയാണ് വാഹമോചിതകളും വിധവകളും.

ഈ പോരായ്മകളെല്ലാമുളള പുരുഷൻ ഈ നീണ്ട നിരയിൽ നിന്ന്പ ലപ്പോഴും തിരഞ്ഞെടുക്കുക എല്ലാം തികഞ്ഞവളെ മാത്രമാണ്. ചുരുക്കം സാധാരണയുവാക്കൾ, ഈപോരായ്മയൊന്നുമില്ലാത്ത യുവാക്കൾ, പോരായ്മകളുളള യുവതികളെ തിരഞ്ഞെടുത്തത് നന്ദിപൂർവം നമുക്ക് ഓർക്കാം. അവർക്കായി പ്രാർത്ഥിക്കാം. മൊട്ടു സൂചിക്കു ജെ.സി.ബി ഇതിനൊക്കെപ്പുറമെയാണ് സ്ത്രീധനവും അനുബന്ധ തിന്മകളും ധൂർത്തും ആഢംബരവും ആർഭാടവും. സ്ത്രീധനത്തെ താങ്ങി നിർത്തുന്നത് 2 ഘടകങ്ങൾ. ഒന്ന് വിവാഹ ച്ചെലവ്. രണ്ട്ആഭരണഭ്രമം. നോക്കൂ രണ്ടും വലിയ ഭാരമാണ്പെണ്ണിനുമേൽ കെട്ടിവെക്കുന്നത്. രണ്ടും അനാവശ്യം. മൊട്ടു സൂചിയെടുക്കാൻ ജെ.സി.ബി കൊണ്ടുവരികയാണ്ചി ലർ.

മക്കളെ നല്ലൊരു യുവാവിന്കെട്ടിച്ചു കൊടുക്കാൻ എന്തുവേണം? വളരെ ലളിതമാണ്ചടങ്ങ്. 1-വരൻ 2-വധു 3-രക്ഷിതാവ് 4-രണ്ടുസാക്ഷികൾ കഴിഞ്ഞു. പുരുഷന്റെ വകയായി വിവാഹ ശേഷം ഒരു സൽക്കാരം. സദ്യയല്ല. സൽക്കാരം. സദ്യഭക്ഷണംതന്നെയാണ്. സൽക്കാരം ഭക്ഷണമോ വെളളമോ ചായയോ പായസമോ ആവാം. എതാണുത്തമം? തിരുനബിലയരുളി. ക്ടയ്ക്കച്ഛശ്ലഗ്നറ്റത്മശ്ലഡ്ഡല്ലയ്ക്കഹ്നച്ഛല്പ ഏറ്റവുംശ്രേഷ്ഠമായവിവാഹംഏറ്റവുംലളിതമായതാണ്. “ഒരുസ്ത്രീയുടെഅനുഗ്രഹവർദ്ധനവിൽപെട്ടതാണ്അവളെവിവാഹമാലോചിക്കുകഎളുപ്പമായിരിക്കും, അവൾക്ക്മഹ്ർകൊടുക്കുകഎളുപ്പമായിരിക്കുംഎന്നത്.” അല്ലാഹുഅരുളിയല്ലോ. “അല്ലാഹുനിങ്ങൾക്ക്എളുപ്പമുണ്ടാക്കാൻഉദ്ദേശിക്കുന്നു.മനുഷ്യൻദുർബലനായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” -നിസാഅ്28 “നിങ്ങൾക്കുമതത്തിൽഅവൻഒരുപ്രയാസവുംനിശ്ചയിച്ചിട്ടില്ല”. -ഹജ്ജ്78 തിരുനബിയരുളി. “തീർച്ചയായുംമതംഎളുപ്പമാണ്.” അരിയുംതുണിയുംമരുന്നുംപോലുംവാങ്ങാൻമതിയായകാശില്ലാത്തവൻജ്വല്ലറിയിൽകയറിയിറങ്ങുകയാണ്. പുതുപുത്തൻഫാഷനുകൾമേനിയിൽപുളഞ്ഞുകളിക്കുകയാണ്. വീടില്ലാത്തവൾ, തമ്മിൽതാമസിക്കുന്നവൾ, വാടകവീട്ടിൽകഴിയുന്നവൾ-പൊന്നുമുക്കിയപണ്ടങ്ങൾഇടക്കിടക്കണിയുകയാണ്. ഒറ്റപ്പവനാണെങ്കിൽപോലുമത്13000 രുപയോളമാണ്. സ്ത്രീധനം10ഉം10ഉംഎന്നുപറഞ്ഞാൽ10000രൂപയുംഒരുലക്ഷത്തിമുപ്പതിനായിരംരൂപയുമാണ്. ആദ്യത്തെപത്ത്പതിനായിരംരൂപ. രണ്ടാമത്തെപത്ത്, 10പവൻ. കീറത്തുണിയുടുത്ത്ചെറ്റപ്പുരയിൽകീറപ്പായവിരിച്ചുകിടക്കുന്നപീറപ്പയ്യനുംചോദിക്കുന്നത്, ആശിക്കുന്നത്, വാങ്ങുന്നത്ലക്ഷങ്ങളാണ്. പച്ചപ്പാവങ്ങൾപോലുംലക്ഷങ്ങൾകൊടുക്കാമെന്ന്വാക്ക്കൊടുക്കുന്നത്, പണക്കാരെയുംസേവകരെയുംകണ്ടിട്ടാണ്. പുണ്യമല്ല, പാപമാണ് വിവാഹംപുണ്യം. വിവാഹജീവിതംപുണ്യം. “നിന്റെഭാര്യയുടെവായിൽവെച്ചുകൊടുക്കുന്നഉരുളയുംദാനധർമം” എന്നും“നിങ്ങളുടെലൈംഗികാവയത്തിൽദാനധർമമുണ്ട്”എന്നുംതിരുനബിയരുളി.ഒട്ടേറെയൊട്ടേറെപുണ്യങ്ങളുടെപരമ്പരയാണ്വിവാഹം. മക്കൾ, മക്കളുടെപരിപാലനം, വിദ്യാഭ്യാസം, തുടങ്ങിഎത്രയെത്രപുണ്യമേഖലകൾ! ഈവിവാഹത്തിന്റെപുണ്യഅസ്ഥിവാരത്തെയാകെസ്ത്രീധനമെന്നവൃത്തികെട്ടകൈക്കൂലികൊണ്ട്മലിനമാക്കുന്നത്. മാമൂലുകളുടെമാറാപ്പുപേറിയസമുദായം, സ്വയംകുഴിച്ചകുഴിയാണ്സ്ത്രീധനം. അതുകൊണ്ട്സ്ത്രീധനസഹായംപുണ്യമല്ല. പാപമത്രെ. ധർമമല്ല. അധർമമത്രെ ”അല്ലാഹുതീർച്ചയായുംനല്ലവൻ.അവൻനല്ലതേസ്വീകരിക്കൂ” എന്നത്രെറസൂൽഅരുളിയത്. അതുകൊണ്ട്സ്ത്രീധനംഎന്നതിന്മയിലൂടെവിവാഹംഎന്നനന്മവിളയിക്കാൻശ്രമിക്കരുത്. പറഞ്ഞല്ലോസ്ത്രീധനത്തെതാങ്ങിനിർത്തുന്നരണ്ട്ഘടകങ്ങൾ. ആഭരണഭ്രമത്തെക്കുറിച്ച്ചിന്തിക്കൂ. കോടിക്കണക്കിന്രൂപയല്ലേവനിതകളുടെശരീരത്തിലുംലോക്കറിലുമായിചത്തുകിടക്കുന്നത്. ‘ഡെഡ്അസറ്റ്’.പണയംവെക്കുന്നു. പലിശവാങ്ങുന്നു. ചിലർസകാത്ത്കൊടുക്കുന്നില്ല. ചിലർപണ്ടംഉളളതുകൊണ്ട്വേഷംഇസ്‌ലാമികമാക്കുന്നില്ല. വസ്ത്രംആവശ്യം. ഭക്ഷണംആവശ്യം. പാർപ്പിടംആവശ്യം. പേന, വാച്ച്, കണ്ണട, കുട, മൊബൈൽ, വാഹനം, മരുന്ന്, കത്തി, കോടാലി, കൈക്കോട്ട്. ഇങ്ങനെനൂറുകണക്കിന്അവശ്യവസ്തുക്കൾ. സഹോദരീ, പറയൂ, ഇതിലെവിടെയാണ്ആഭരണത്തിന്റെസ്ഥാനം? അതും10ഉം, 100ഉം, 1000ഉംരൂപയുടെസാധാരണഉപകരണങ്ങൾക്ക്പകരം, മിക്കപ്പോഴുംലക്ഷംരൂപയുടെയെങ്കിലുംആഭരണമാണ്മിക്കസ്ത്രീകളുടെയുംവശം. ചെറുപ്പത്തിൽഒരുമാല, രണ്ട്വള, ഒരുമോതിരം. വിവാഹത്തലേന്ന്, തലേആഴ്ച, അതാലക്ഷങ്ങൾ. ഇതിന്റെകാരണമാകട്ടെആഭരണഭ്രമവും. ഇവിടെയാണ്, കുറ്റിപ്പുറത്ത്1987ൽചേർന്നമുജാഹിദ്സംസ്ഥാനസമ്മേളനത്തിലെരണ്ട്പ്രമേയങ്ങൾമറക്കാതിരിക്കേണ്ടത്. 1-ആഭരണഭ്രമംഒഴിവാക്കുക. 2-ആഭരണങ്ങൾക്ക്സർക്കാർരജിസ്‌ട്രേഷൻഏർപ്പെടുത്തുക. രക്ഷിതാക്കളേ, ഒരുകൊച്ചുപെൺകുട്ടിയുടെവിവാഹത്തിന്ലക്ഷങ്ങൾചെലവിടുന്നഇപ്പണിനിർത്താൻസമയമായിരിക്കുന്നു. തിരുനബി 12 വിവാഹങ്ങൾനടത്തി. ഒന്നിലുംആഭരണംമഹ്ർകൊടുത്തിട്ടേയില്ല. വെറുംകൂലിപ്പണിക്കാരൻപോലുംഒരുപവനെങ്കിലുംമഹ്ർകൊടുക്കുകയാണ്. മഹ്ർഎന്ന്കേൾക്കുമ്പോൾതന്നെയവർക്ക്ജ്വല്ലറിയാണോർമ്മവരുന്നത്. ആവർത്തിക്കട്ടെ. മൊട്ടുസൂചിയെടുക്കാൻജെ.സി.ബിവേണ്ട. എന്തുണ്ട്പരിഹാരം പ്രശ്‌നംഎന്താണെന്ന്എല്ലാവർക്കുമറിയാം. എന്താണ്വേണ്ടത്എന്നുംഎല്ലാവർക്കുമറിയാം. എല്ലാനല്ലവർക്കുംവിവാഹംവേണം. പടച്ചവനെആരാധിക്കുന്ന, മാത്രംവിളിച്ചുപ്രാർത്ഥിക്കുന്ന, ഇസ്‌ലാമികവേഷംധരിക്കുന്ന, 5നേരംനമസ്‌ക്കരിക്കുന്നഎല്ലാനല്ലവർക്കുംവിവാഹം. അതാകട്ടെനമ്മുടെമുദ്രാവാക്യം. എന്താണ്പരിഹാരം? 1. സ്ത്രീധനംഒഴിവാക്കണം, വാങ്ങരുത്, കൊടുക്കരുത്, പ്രോത്സാഹിപ്പിക്കരുത് 2. വാങ്ങിയവർതിരിച്ചുകൊടുക്കണം. 3. കൊടുത്തവർതിരിച്ചുചോദിക്കണം. കൊമ്പില്ലാത്തആടിനെകൊമ്പുള്ളആട്കുത്തിയാൽഅല്ലാഹുആടിനുകൊമ്പുകൊടുത്തിട്ട്, തിരിച്ചുകുത്താൻപറയുന്നപരലോകമാണ്നമ്മെകാത്തിരിക്കുന്നത്. മറക്കണ്ട 4. സ്ത്രീധനവിവാഹങ്ങളിൽനമ്മുടെസാന്നിധ്യംവേണ്ടെന്നുവെക്കുക. 5. സ്ത്രീധനംവാങ്ങുകയോകൊടുക്കുകയോചെയ്യുന്നചർച്ചയിൽ, നിശ്ചയത്തിൽപങ്കെടുക്കാതിരിക്കുക 6. വിവാഹംലളിതമാക്കുക എന്തിനാസ്ത്രീധനംവാങ്ങുന്നതെന്നചോദ്യത്തിന്റെഉത്തരംകല്ല്യാണത്തിനുചെലവില്ലേഎന്നാണ്. അതിനുത്തരമാണീലളിതവിവാഹം. വയറുനിറയെപ്രസംഗവുംപായസവും. 7. വീട്ടിലെകോളിംഗ്ബെല്ലിനുചുവടെ’സ്ത്രീധനവിവാഹത്തിന്ദയവായിക്ഷണിക്കരുത്’ എന്നെഴുതുക. 8. ആഭരണംഒഴിവാക്കുക. 9. പത്രം, മിമ്പർ, വേദി, എസ്.എം.എസ്, ബോർഡ്, ബാനർഇവയിലെല്ലാംസ്ത്രീധനവിരുദ്ധസന്ദേശംകൊടുക്കുക. 10. സ്ത്രീധനവിരുദ്ധസമിതിപ്രാദേശികമായുംകേരളാടിസ്ഥാനത്തിലുംരൂപീകരിക്കുക. 11. ചർച്ച, സെമിനാർ, പ്രതിജ്ഞസംഘടിപ്പിക്കുക. 12) സ്ത്രീധനരഹിതസംഘവിവാഹങ്ങൾസംഘടിപ്പിക്കുക. എനിക്ക്ചെയ്യാനുള്ളത് പലർക്കുംപരാതിമറ്റുള്ളവരൊന്നുംചെയ്യുന്നില്ലഎന്നാണ്. ഒരുവിരലങ്ങോട്ട്ചൂണ്ടുമ്പോൾ, മൂന്നുവിരൽനമ്മുടെനെഞ്ചിനുനേരെയാണ്ചൂണ്ടുന്നത്. സ്വന്തംവീട്ടിൽ, മഹല്ലിൽനമ്മൾകഴിയുന്നത്നടപ്പാക്കുക. എന്നിട്ട്മറ്റുള്ളവരോട്പറയുക. ഇവിടെനമുക്കൊരുപാട്ചെയ്യാനുണ്ട്. കഴിയും. ഫലവുമുണ്ടാകും. ഇൻ ശാഅല്ലാഹ്.പ്രാർത്ഥിക്കുക, പ്രവർത്തിക്കുക. സംഘടനയില്ലാത്തവർക്ക്വേണ്ടിഈവരികൾ. ശബ്ദമില്ലാത്തവർക്ക്വേണ്ടിഈശബ്ദം. വേദിയില്ലാത്തവർക്ക്വേണ്ടിഈവേദി. അല്ലാഹുഅനുഗ്രഹിക്കട്ടെ. ആമീൻ

അവധിക്കാല ചിന്തകൾ


സുഹൈർ ചുങ്കത്തറ

കേരളം വേനൽ ചൂടിലേക്ക് അവധിക്കാലം വന്നു.പുതിയ യാത്രകളും ടൂറുകളും കളികളും വിനോദങ്ങളും.

പത്തു മാസമായി അളന്നു മുറിച്ച സമയക്രമങ്ങളായിരുന്നു. പഠനവും ഒരുക്കവും വിദ്യാലയത്തിലേക്കുള്ള യാത്രയും തത്രപ്പാടും മടക്കവും വിനോദവും. പിന്നെ ഹോംവർക്കും ഉറക്കവും. ഇതിനിടയിൽ പടച്ചവന്റെ കൽപ്പനകൾ അനുസരിച്ച് ഇസ്ലാമിന്റെ കർമ്മ ധർമ്മങ്ങളും.

ആ ചിട്ടകളൊക്കെ വെക്കേഷനിലും വേണ്ടതാണല്ലോ നിങ്ങൾക്ക് തന്നെ അറിയാം. ഒന്നും മറ്റാർക്കോ വേണ്ടിയുമായിരുന്നില്ലെന്ന്. എല്ലാം അവനവനും പടച്ചവനും തമ്മിലുള്ള ബന്ധമായിരുന്നെന്ന്.

അധ്യാപകരോ രക്ഷിതാക്കളോ വാര്‍ഡനോ മേട്രനോ അല്ല, സ്വർഗ്ഗ മാർഗ്ഗമായ ആരാധനകൾക്കും അനുഷ്ടാനങ്ങൾക്കും കാരണവും പ്രചോദനവും.

മറിച്ച്, പരലോകബോധമാണ്. ഏവരെയും ഒരുമിച്ചു കൂട്ടുന്ന അന്ത്യനാളില്‍, ആദ്യത്തെയാള് മുതല്‍ അവസാനയാള് വരെ ഏവരെയും ഒരുമിച്ച് കൂട്ടുന്ന അന്ത്യനാളിൽ (ആദ്യത്തെ ആൾ  മുതൽ അവസാനത്തെ ആൾ വരെ) നമ്മോട് പടച്ചവന്റെ വിചാരണയുണ്ടാവും. അന്നു മറുപടി പറയണമെങ്കില്‍,ഇവിടെ മര്യാദയോടും മാന്യതയോടും സൂക്ഷമതയോട് കൂടിയും കർമ്മ ധർമ്മങ്ങൾ ചെയ്യണം. തിൻമകൾ ഒഴിവാക്കണം..

നമ്മള്  വായിച്ചു , കേട്ട, പടച്ചവന്റെ സുവാർത്തയും താക്കീതും:

”(അന്ന്) ആര് അതിര്  കവിയുകയും ഇഹലോക ജീവിതത്തിനു കൂടുതൽ പ്രാധാന്യം  നൽകുകയും ചെയ്തുവോ (അവന്ന്) കത്തി ജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. അപ്പോൾ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് നിലക്ക് നിർത്തുകയും ചെയ്തുവോ (അവന്ന്) സ്വർഗ്ഗം തന്നെയാണ് സങ്കേതം”. -(നാസിആത്ത് 37-41) 

ഇന്നലെയും, ഇന്നും, നാളെയും, നമുക്കൊരുപോലെയാണ്. ചെറുപ്പത്തിലും, വലിപ്പത്തിലും, രഹസ്യത്തിലും, പരസ്യത്തിലും, പ്രവൃത്തി ദിനങ്ങളിലും, അവധി ദിവസങ്ങളിലും. കാരണം, ഇസ്‌ലാം എന്നും, എപ്പോഴും, എവിടേക്കും, ആർക്കുമുള്ളതാണ്.

 

ഇതാ, മഹിതമായ ഖുർആന്റെ സന്ദേശം: ”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നൽകിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരുനല്ല മരം പോലെയാകുന്നു. അതിന്റെ ചുവട് ഉറച്ച് നിൽക്കുന്നതും അതിന്റെ ശാഖകൾ ആകാശത്തേക്ക്  ഉയർന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്കിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകളെ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരുദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തിൽ നിന്ന് നിന്ന് അത്പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു
നിലനിൽപ്പുമില്ല.”

(14 ഇബ്‌റാഹീം 24,25,26)

അതെ, ഇസ്ലാമിന് 2 വഴികളില്ല. അതിനാൽ തിരക്കും ധൃതിയും കുറഞ്ഞ വെക്കേഷന് എന്താ പരിപാടി? അടിച്ചുപൊളിച്ച് തുള്ളച്ചാടി കറങ്ങിനടക്കാനാണോ? ആട്ടവുംപാട്ടുമാണോ? വെറുതെഇരുന്നുംകിടന്നുംഉറങ്ങിയുംസമയംതുലയ്ക്കാനാണോ? ഇതൊന്നുംബുദ്ധിയല്ല, വിവേകമല്ല, നന്മയല്ല. ജീവിതത്തെഅല്പംയസീരിയസ്സായികാണണം. പിന്നോട്ടുനോക്കൂ. എത്രയോ സൽകർമ്മ നയവും സുകൃതവും നഷ്ടപ്പെട്ടുപോയി.

ജോലിത്തിരക്കും അലസതയും അശ്രദ്ധയും അറിവുകുറവുമെല്ലാം പലനന്മയെയും ചോർത്തിതക്കളഞ്ഞിട്ടില്ലേ?

അതെല്ലാം നമുക്കൊന്നുവീണ്ടെടുക്കണ്ടേ? ബന്ധുക്കളെസന്ദര്ശികക്കാന്വിവട്ടുപോയതും കഴിയാഞ്ഞതും പൂര്ത്തീകകരിക്കണ്ടേ? വേണം. തീര്ച്ചിയായും വേണം. മതം ഒരുപാട്പഠിക്കാനുണ്ട്. ഇസ്‌ലാമിക സിഡികൾ ഒട്ടേറെ കാണാനുണ്ട്.
മോറൽ ക്ലാസുകളും വെക്കേഷൻ ക്ലാസുകളും ഉണ്ട്. അവയിലെല്ലാം പങ്കെടുക്കാനുണ്ട്. അടുത്ത വർഷത്തേക്കാവശ്യമുള്ള മുൻകരുതലുകൾ ചെയ്യാനുണ്ട്. എല്ലാറ്റിനും വേണം സമയം. അല്ലാഹുപറഞ്ഞല്ലോ. ”.ആകയാൽ നിനക്ക് ഒഴിവ് കിട്ടിയാൽ നീ അദ്ധ്വാനിക്കുക. നിന്റെരക്ഷിതാവിലേക്ക്തന്നെനിന്റെആഗ്രഹം സമർപ്പിക്കുകയും ചെയ്യുക.” -ശര്ഹ്വ 7,8

അതുകൊണ്ട്തിരുനബി (സ്വ) നമ്മെ ഓർമിപ്പിച്ചു.: ”അഞ്ച വസ്ഥയ്ക്കുമുമ്പ് അഞ്ച് അവസ്ഥകൾ സമ്പാദിക്കൂ.
1. വാർദ്ധക്യത്തിനു മുമ്പുള്ള യുവത്വം
2. രോഗത്തിന് മുമ്പുള്ള ആരോഗ്യം
3. ദാരിദ്ര്യത്തിന് മുമ്പുള്ള സമ്പന്നത.
4. തിരക്കിന് മുമ്പുള്ള ഒഴിവു സമയം .
5. മരണത്തിന് മുമ്പുള്ള ജീവിതം.”(ഇബ്നുമാജ:)
ഉറങ്ങിയാലുണരുമെന്നുറപ്പില്ല. ഉണർന്നാലുറങ്ങുമെന്നും അടുത്ത കാൽവെയ്പ്പ് മരണത്തിലേക്കോ, ജീവിതത്തിലേക്കോ? അറിയില്ല. അടുത്ത ശ്വാസം വലിക്കാൻ നാമുണ്ടാകുമോ? അതുമറിയില്ല. അടുത്തഹൃദയസ്പന്ദനംപോലുംനമുക്കുറപ്പില്ല.

എങ്കില്‍,ഇത്രയുമേറെഅനിശ്ചിതമായഈജീവിതത്തിന്റെനന്നെചെറിയ, നിസ്സാരമായ കാര്യങ്ങൾക്കായി നമുക്കുപരലോകത്തെമറക്കാനാവില്ല. അതിനാൽ സമയം ഒട്ടും നഷ്ടപ്പെടാതെ നന്മയിൽ മുഴുകാൻ തയാറാവുക.
.

അല്ലാഹുഅനുഗ്രഹിക്കട്ടെ. പ്രിയപ്പെട്ടരക്ഷിതാക്കളേ, പേര്’രക്ഷിതാവ്’ എന്നാണല്ലോ. ആതോന്നലുംബോധവും ഉള്ളത് കൊണ്ടാണ് കുട്ടികളെ മദ്‌റസ, പള്ളി, സി.ആര്‍.ഇ, ക്യു.എച്ച്.എല്‍.എസ്, വെക്കേഷൻ ക്ലാസ്, വിജ്ഞാനപരീക്ഷതുടങ്ങിയവയ്‌ക്കെല്ലാം നമ്മളീ വിടുന്നത്. ശ്രദ്ധിക്കുന്നത്. വെക്കേഷനിലുംമക്കളെകൈവിട്ടുകൂടാ. അവരുടെമനസ്സിലെവെളിച്ചംകെട്ടുകൂടാ. കൈക്കുമ്പിളിന്റെ സുരക്ഷിതത്വത്തിൽ ആതിരിനാളം തെളിഞ്ഞുതന്നെകത്തണം. അതിനാല്ഈപഅവധിക്കാലം അവർക്കും നമുക്കുംപരമാവധിഉപയോഗപ്പെടണം.
 ശ്രദ്ധയുംജാഗ്രതയുംസൂക്ഷ്മതയുംകൂടിയേതീരൂ. ആൺ പെൺ വ്യത്യാസവും അകലവും പാലിച്ചേകുടുംബസന്ദര്ശയനവുംയാത്രയുംഉറക്കവുംഇരുത്തവുംഎല്ലാംആകാവൂഎന്നുറപ്പുവരുത്തണം. മക്കളുടെസമ്പാദ്യംമാതാപിതാക്കളുടെസമ്പാദ്യമാണ്.

അത് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അവരുടെആരാധനകളുടെഒരുപ്രതിഫലംനമുക്കുമുണ്ട്. എങ്കില്‍,അവരുടെ തിന്മകൾക്ക് നാമും ഉത്തരവാദികളല്ലേ? തിരുനബി(സ്വ) അരുളിയില്ലേ ”നിങ്ങളൊക്കെയും ഭരണ കർത്താക്കൾ. എല്ലാവരുംഭരണീയരെക്കുറിച്ചുചോദിക്കപ്പെടും” എന്ന്. എങ്കില്‍,ഏറ്റവുംവിലയേറിയസമയവുംആരോഗ്യവുംസമ്പത്തുംഅവിടെയുമിവിടെയുംകറങ്ങിനശിപ്പിക്കാനുള്ളതല്ലെന്നുതീരുമാനിക്കണം. ”രണ്ട്അനുഗ്രഹങ്ങള്‍ അതിൽ അധിക ജനങ്ങളുംവഞ്ചിക്കപ്പെട്ടവര്‍. ഒഴിവുസമയവുംആരോഗ്യവും” നബി(സ്വ) പറഞ്ഞതെത്രയോശരി. പച്ച പരമാർത്ഥം . എങ്കില്‍,നമ്മുടെമക്കളും നമ്മളു മതിൽപ്പെടരുത് അറിവിന്റെയും കർമ്മത്തിന്റെയുംതിരുവഴിയിലൂടെഅവരെനടത്തുക. അല്ലാഹുഅനുഗ്രഹിക്കട്ടെ. ആമീന്‍.