

സുഹൈർ ചുങ്കത്തറ
കേരളം വേനൽ ചൂടിലേക്ക് അവധിക്കാലം വന്നു.പുതിയ യാത്രകളും ടൂറുകളും കളികളും വിനോദങ്ങളും.
പത്തു മാസമായി അളന്നു മുറിച്ച സമയക്രമങ്ങളായിരുന്നു. പഠനവും ഒരുക്കവും വിദ്യാലയത്തിലേക്കുള്ള യാത്രയും തത്രപ്പാടും മടക്കവും വിനോദവും. പിന്നെ ഹോംവർക്കും ഉറക്കവും. ഇതിനിടയിൽ പടച്ചവന്റെ കൽപ്പനകൾ അനുസരിച്ച് ഇസ്ലാമിന്റെ കർമ്മ ധർമ്മങ്ങളും.
ആ ചിട്ടകളൊക്കെ വെക്കേഷനിലും വേണ്ടതാണല്ലോ നിങ്ങൾക്ക് തന്നെ അറിയാം. ഒന്നും മറ്റാർക്കോ വേണ്ടിയുമായിരുന്നില്ലെന്ന്. എല്ലാം അവനവനും പടച്ചവനും തമ്മിലുള്ള ബന്ധമായിരുന്നെന്ന്.
അധ്യാപകരോ രക്ഷിതാക്കളോ വാര്‍ഡനോ മേട്രനോ അല്ല, സ്വർഗ്ഗ മാർഗ്ഗമായ ആരാധനകൾക്കും അനുഷ്ടാനങ്ങൾക്കും കാരണവും പ്രചോദനവും.
മറിച്ച്, പരലോകബോധമാണ്. ഏവരെയും ഒരുമിച്ചു കൂട്ടുന്ന അന്ത്യനാളില്‍, ആദ്യത്തെയാള് മുതല്‍ അവസാനയാള് വരെ ഏവരെയും ഒരുമിച്ച് കൂട്ടുന്ന അന്ത്യനാളിൽ (ആദ്യത്തെ ആൾ മുതൽ അവസാനത്തെ ആൾ വരെ) നമ്മോട് പടച്ചവന്റെ വിചാരണയുണ്ടാവും. അന്നു മറുപടി പറയണമെങ്കില്‍,ഇവിടെ മര്യാദയോടും മാന്യതയോടും സൂക്ഷമതയോട് കൂടിയും കർമ്മ ധർമ്മങ്ങൾ ചെയ്യണം. തിൻമകൾ ഒഴിവാക്കണം..
നമ്മള് വായിച്ചു , കേട്ട, പടച്ചവന്റെ സുവാർത്തയും താക്കീതും:
”(അന്ന്) ആര് അതിര് കവിയുകയും ഇഹലോക ജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവോ (അവന്ന്) കത്തി ജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. അപ്പോൾ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് നിലക്ക് നിർത്തുകയും ചെയ്തുവോ (അവന്ന്) സ്വർഗ്ഗം തന്നെയാണ് സങ്കേതം”. -(നാസിആത്ത് 37-41)
ഇന്നലെയും, ഇന്നും, നാളെയും, നമുക്കൊരുപോലെയാണ്. ചെറുപ്പത്തിലും, വലിപ്പത്തിലും, രഹസ്യത്തിലും, പരസ്യത്തിലും, പ്രവൃത്തി ദിനങ്ങളിലും, അവധി ദിവസങ്ങളിലും. കാരണം, ഇസ്‌ലാം എന്നും, എപ്പോഴും, എവിടേക്കും, ആർക്കുമുള്ളതാണ്.
ഇതാ, മഹിതമായ ഖുർആന്റെ സന്ദേശം: ”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നൽകിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരുനല്ല മരം പോലെയാകുന്നു. അതിന്റെ ചുവട് ഉറച്ച് നിൽക്കുന്നതും അതിന്റെ ശാഖകൾ ആകാശത്തേക്ക് ഉയർന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്കിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകളെ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരുദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തിൽ നിന്ന് നിന്ന് അത്പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു
നിലനിൽപ്പുമില്ല.”
(14 ഇബ്‌റാഹീം 24,25,26)
അതെ, ഇസ്ലാമിന് 2 വഴികളില്ല. അതിനാൽ തിരക്കും ധൃതിയും കുറഞ്ഞ വെക്കേഷന് എന്താ പരിപാടി? അടിച്ചുപൊളിച്ച് തുള്ളച്ചാടി കറങ്ങിനടക്കാനാണോ? ആട്ടവുംപാട്ടുമാണോ? വെറുതെഇരുന്നുംകിടന്നുംഉറങ്ങിയുംസമയംതുലയ്ക്കാനാണോ? ഇതൊന്നുംബുദ്ധിയല്ല, വിവേകമല്ല, നന്മയല്ല. ജീവിതത്തെഅല്പംയസീരിയസ്സായികാണണം. പിന്നോട്ടുനോക്കൂ. എത്രയോ സൽകർമ്മ നയവും സുകൃതവും നഷ്ടപ്പെട്ടുപോയി.
ജോലിത്തിരക്കും അലസതയും അശ്രദ്ധയും അറിവുകുറവുമെല്ലാം പലനന്മയെയും ചോർത്തിതക്കളഞ്ഞിട്ടില്ലേ?
അതെല്ലാം നമുക്കൊന്നുവീണ്ടെടുക്കണ്ടേ? ബന്ധുക്കളെസന്ദര്ശികക്കാന്വിവട്ടുപോയതും കഴിയാഞ്ഞതും പൂര്ത്തീകകരിക്കണ്ടേ? വേണം. തീര്ച്ചിയായും വേണം. മതം ഒരുപാട്പഠിക്കാനുണ്ട്. ഇസ്‌ലാമിക സിഡികൾ ഒട്ടേറെ കാണാനുണ്ട്.
മോറൽ ക്ലാസുകളും വെക്കേഷൻ ക്ലാസുകളും ഉണ്ട്. അവയിലെല്ലാം പങ്കെടുക്കാനുണ്ട്. അടുത്ത വർഷത്തേക്കാവശ്യമുള്ള മുൻകരുതലുകൾ ചെയ്യാനുണ്ട്. എല്ലാറ്റിനും വേണം സമയം. അല്ലാഹുപറഞ്ഞല്ലോ. ”.ആകയാൽ നിനക്ക് ഒഴിവ് കിട്ടിയാൽ നീ അദ്ധ്വാനിക്കുക. നിന്റെരക്ഷിതാവിലേക്ക്തന്നെനിന്റെആഗ്രഹം സമർപ്പിക്കുകയും ചെയ്യുക.” -ശര്ഹ്വ 7,8
അതുകൊണ്ട്തിരുനബി (സ്വ) നമ്മെ ഓർമിപ്പിച്ചു.: ”അഞ്ച വസ്ഥയ്ക്കുമുമ്പ് അഞ്ച് അവസ്ഥകൾ സമ്പാദിക്കൂ.
1. വാർദ്ധക്യത്തിനു മുമ്പുള്ള യുവത്വം
2. രോഗത്തിന് മുമ്പുള്ള ആരോഗ്യം
3. ദാരിദ്ര്യത്തിന് മുമ്പുള്ള സമ്പന്നത.
4. തിരക്കിന് മുമ്പുള്ള ഒഴിവു സമയം .
5. മരണത്തിന് മുമ്പുള്ള ജീവിതം.”(ഇബ്നുമാജ:)
ഉറങ്ങിയാലുണരുമെന്നുറപ്പില്ല. ഉണർന്നാലുറങ്ങുമെന്നും അടുത്ത കാൽവെയ്പ്പ് മരണത്തിലേക്കോ, ജീവിതത്തിലേക്കോ? അറിയില്ല. അടുത്ത ശ്വാസം വലിക്കാൻ നാമുണ്ടാകുമോ? അതുമറിയില്ല. അടുത്തഹൃദയസ്പന്ദനംപോലുംനമുക്കുറപ്പില്ല.
എങ്കില്‍,ഇത്രയുമേറെഅനിശ്ചിതമായഈജീവിതത്തിന്റെനന്നെചെറിയ, നിസ്സാരമായ കാര്യങ്ങൾക്കായി നമുക്കുപരലോകത്തെമറക്കാനാവില്ല. അതിനാൽ സമയം ഒട്ടും നഷ്ടപ്പെടാതെ നന്മയിൽ മുഴുകാൻ തയാറാവുക.
.
അല്ലാഹുഅനുഗ്രഹിക്കട്ടെ. പ്രിയപ്പെട്ടരക്ഷിതാക്കളേ, പേര്’രക്ഷിതാവ്’ എന്നാണല്ലോ. ആതോന്നലുംബോധവും ഉള്ളത് കൊണ്ടാണ് കുട്ടികളെ മദ്‌റസ, പള്ളി, സി.ആര്‍.ഇ, ക്യു.എച്ച്.എല്‍.എസ്, വെക്കേഷൻ ക്ലാസ്, വിജ്ഞാനപരീക്ഷതുടങ്ങിയവയ്‌ക്കെല്ലാം നമ്മളീ വിടുന്നത്. ശ്രദ്ധിക്കുന്നത്. വെക്കേഷനിലുംമക്കളെകൈവിട്ടുകൂടാ. അവരുടെമനസ്സിലെവെളിച്ചംകെട്ടുകൂടാ. കൈക്കുമ്പിളിന്റെ സുരക്ഷിതത്വത്തിൽ ആതിരിനാളം തെളിഞ്ഞുതന്നെകത്തണം. അതിനാല്ഈപഅവധിക്കാലം അവർക്കും നമുക്കുംപരമാവധിഉപയോഗപ്പെടണം.
ശ്രദ്ധയുംജാഗ്രതയുംസൂക്ഷ്മതയുംകൂടിയേതീരൂ. ആൺ പെൺ വ്യത്യാസവും അകലവും പാലിച്ചേകുടുംബസന്ദര്ശയനവുംയാത്രയുംഉറക്കവുംഇരുത്തവുംഎല്ലാംആകാവൂഎന്നുറപ്പുവരുത്തണം. മക്കളുടെസമ്പാദ്യംമാതാപിതാക്കളുടെസമ്പാദ്യമാണ്.
അത് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അവരുടെആരാധനകളുടെഒരുപ്രതിഫലംനമുക്കുമുണ്ട്. എങ്കില്‍,അവരുടെ തിന്മകൾക്ക് നാമും ഉത്തരവാദികളല്ലേ? തിരുനബി(സ്വ) അരുളിയില്ലേ ”നിങ്ങളൊക്കെയും ഭരണ കർത്താക്കൾ. എല്ലാവരുംഭരണീയരെക്കുറിച്ചുചോദിക്കപ്പെടും” എന്ന്. എങ്കില്‍,ഏറ്റവുംവിലയേറിയസമയവുംആരോഗ്യവുംസമ്പത്തുംഅവിടെയുമിവിടെയുംകറങ്ങിനശിപ്പിക്കാനുള്ളതല്ലെന്നുതീരുമാനിക്കണം. ”രണ്ട്അനുഗ്രഹങ്ങള്‍ അതിൽ അധിക ജനങ്ങളുംവഞ്ചിക്കപ്പെട്ടവര്‍. ഒഴിവുസമയവുംആരോഗ്യവും” നബി(സ്വ) പറഞ്ഞതെത്രയോശരി. പച്ച പരമാർത്ഥം . എങ്കില്‍,നമ്മുടെമക്കളും നമ്മളു മതിൽപ്പെടരുത് അറിവിന്റെയും കർമ്മത്തിന്റെയുംതിരുവഴിയിലൂടെഅവരെനടത്തുക. അല്ലാഹുഅനുഗ്രഹിക്കട്ടെ. ആമീന്‍.