നൂഹ് നബി (അ) – 02

നൂഹ് നബി (അ) - 02

ബഹുദൈവാരാധനയുടെ രംഗപ്രവേശനം

ഏതൊരു സമൂഹത്തിലും ശിര്‍ക്കിന്റെ രംഗപ്രവേശനം പടിപടിയായിട്ടാണ് ഉണ്ടാകാറുള്ളത്. ഒരാള്‍ മരണപ്പെട്ടാല്‍ ആദ്യം അവരെ മഹാന്മാരായി ജനങ്ങളില്‍ പരിചയപ്പെടുത്തും. അതിനായി ഉള്ളതും ഇല്ലാത്തതുമായ നൂലാമാലകള്‍ എഴുതിയുണ്ടാക്കും. പിന്നീട് മറ്റു ക്വബ്‌റുകളില്‍ നിന്ന് പ്രകടമായി കാണുന്ന രൂപത്തില്‍ മഹാത്മാവെന്ന് പറയപ്പെടുന്നവരുടെ ക്വബ്‌റിനെ മാറ്റം വരുത്തും. ശേഷം അതിനെ കെട്ടിപ്പൊക്കുകയും അതിന്മേല്‍ പൂവ് വിതറിയും മാല ചാര്‍ത്തിയും ചന്ദനത്തിരി കത്തിച്ചും സാമ്പ്രാണി പുകച്ചും വിളക്ക് കത്തിച്ചും മറ്റും ഒരു നിഗൂഢ പരിവേഷം നല്‍കി ആ ക്വബ്‌റാളിയോട് പ്രാര്‍ഥിക്കുകയും ചെയ്യും. ശിര്‍ക്കിലേക്ക് ജനങ്ങളെ ഇപ്രകാരമാണ് പിശാച് എത്തിക്കുന്നത്.

നൂഹ് നബി(അ)ന്റെ ജനതയെ പിശാച് പിഴപ്പിച്ചതിന്റെ പടവുകള്‍ നോക്കൂ. ആദ്യം അവരോട് വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്വ്, നസ്വ്ര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ ഉണ്ടാക്കുവനായി നിര്‍ദേശിക്കുന്നു. ആ സമയം അവരെ ആരാധിക്കുവാന്‍ അവരോട് അവന്‍ കല്‍പിച്ചില്ല. മറിച്ച് അവരെക്കുറിച്ചുള്ള ഓര്‍മകളും മറ്റും നിലനില്‍ക്കാനും അതിലൂടെ നിങ്ങളുടെ ജീവിതം നന്നാക്കാനും ഇത് നല്ലതാണ് എന്ന് തോന്നിപ്പിച്ചു. അടുത്ത തലമുറയോട് അവയെ ആരാധിക്കുവാനുള്ള ദുര്‍ബോധനമാണ് നടത്തിയത്. ഇവിടെ എത്രയോ ആളുകള്‍ മരണപ്പെട്ടല്ലോ. എന്നാല്‍ അവരുടെയെല്ലാം രൂപം നിര്‍മിച്ചതായി നാം കാണുന്നില്ല. പക്ഷേ, അഞ്ചുപേരുടെ മാത്രം രൂപങ്ങള്‍ കാണപ്പെടുന്നു. അതിന് ചില കാരണങ്ങളുണ്ട്. ഇവര്‍ നല്ലവരായ ആളുകളായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ജനങ്ങള്‍ പാപങ്ങള്‍ പൊറുത്തു കിട്ടാനും തങ്ങളുടെ കാര്യങ്ങള്‍ സാധിപ്പിച്ചു കിട്ടാനും അല്ലോഹുവിനോട് തേടാനായി ചെന്നിരുന്നു. അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യും; പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുകയും ചെയ്യും. എന്നാല്‍ അവര്‍ മരണപ്പെട്ടിരിക്കുന്നു. പക്ഷേ, അവരുടെ കഴിവുകള്‍ നിലനില്‍ക്കുന്നു. നമ്മളാകട്ടെ പാപികളാണ്. അതിനാല്‍ ഇവരെ സമീപിച്ച് ഇവരോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഇവര്‍ അല്ലാഹുവിനോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞ് സാധിപ്പിച്ചുതരും. ഇത്തരം ദുര്‍ബോധനങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടു. അവര്‍ അപ്രകാരം ചെയ്ത് ശിര്‍ക്കില്‍ പതിച്ചു. അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ട പ്രാര്‍ഥനയും നേര്‍ച്ചയും ബലിയും സത്യം ചെയ്യലും ഭജനമിരിക്കലും എല്ലാം മഹാന്മാരിലേക്ക് തിരിക്കപ്പെട്ടു. ആ ദുര്‍നടപടി അങ്ങനെ തുടര്‍ന്നുവന്നു. 

പ്രതിമകളുടെ മുന്നിലാണ് അവരുടെ ആരാധന നടപടികളെല്ലാം അവര്‍ നിര്‍വഹിക്കുന്നതെങ്കിലും അവരുടെ മനസ്സില്‍ കേവലം ആ കല്ലുകളല്ല ഉണ്ടായിരുന്നത്. ആ കല്ലുകള്‍ ആരെയാണോ പ്രതിനിധീകരിക്കുന്നത് അവരുടെ പ്രീതിയും പൊരുത്തവും പ്രതീക്ഷിച്ചും അവരില്‍ നിന്നുള്ള പൊരുത്തക്കേടുകളെ ഭയപ്പെട്ടുമായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ അഭൗതിക മാര്‍ഗത്തിലൂടെയുള്ള ഗുണവും ദോഷവും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. അഭൗതിക മാര്‍ഗത്തിലൂടെ സ്രഷ്ടാവായ അല്ലാഹുവില്‍ നിന്നല്ലാതെ യാതൊരു ഗുണത്തെയോ ദോഷത്തെയോ പ്രതീക്ഷിക്കാവതല്ല. 

ആ ജനതയില്‍ ശിര്‍ക്ക് തുടങ്ങിയപ്പോള്‍ അല്ലാഹു അവരിലേക്ക് നൂഹിനെ നിയോഗിച്ചു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. നിന്റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട.് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍” (ക്വര്‍ആന്‍ 71:1-4).

”നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പത് കൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി…”(29:14). 

പ്രവാചകന്മാരുടെ ചരിത്രം നാം പഠിക്കുന്നത് അവരുടെ മാര്‍ഗം പിന്തുടരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനാണ്. നൂഹ്(അ) 950 കൊല്ലം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് ‘ലാ ഇലാഹ ഇല്ലല്ലാഹു’ പഠിപ്പിക്കുകയാണ്, അതിലേക്ക് ക്ഷണിക്കുകയാണ്. 

പ്രവാചകന്മാരാണ് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് അഗാധ ജ്ഞാനം നേടിയവര്‍. കാരണം അവര്‍ക്കാണ് അല്ലാഹുവിങ്കല്‍ നിന്നുള്ള അറിവ് നേരിട്ട് എത്തുന്നത്. അവര്‍ ഒരു മുറിയിലോ മറ്റോ ഇരുന്ന് അവിടെ വരുന്നവര്‍ക്ക് മാത്രം തൗഹീദ് പഠിപ്പിക്കുകയല്ല ചെയ്തത്. മറിച്ച് അവര്‍ അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചിട്ടുള്ള അറിവുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു ചെയ്തത്. ഇസ്‌ലാമിന് ലോകത്ത് പ്രചാരം സിദ്ധിച്ചത് തന്നെ ഈ പ്രബോധന മാര്‍ഗത്തിലൂടെയായിരുന്നു. നബി(സ്വ) പല സ്വഹാബികളെയും മറുനാടുകളിലേക്ക് പ്രബോധനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ളതായിരുന്നുവെന്നാണ് പ്രവാചകന്മാരുടെയും അവരെ പിന്തുടര്‍ന്നവരുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

നൂഹ്(അ) ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുവാനായി കഴിയുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുനോക്കി. അദ്ദേഹം അല്ലാഹുവിനോട് പറയുന്നത് കാണുക:

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളു. തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്. പിന്നീട് അവരെ ഞാന്‍ ഉറക്കെ വിളിച്ചു. പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി” (71:59). 

ജനങ്ങള്‍ക്ക് തൗഹീദിന്റെ സന്ദേശം എത്തിക്കുന്നതിനായി ആവതും പരിശ്രമിച്ചു. പകലില്‍ കാണുന്നവരോട് പകല്‍ സമയത്ത് പറയും. രാത്രി കാണാന്‍ കഴിയുന്നവരെ രാത്രിയില്‍ ചെന്ന് കാണും. രഹസ്യമായി കണ്ടാല്‍ സംസാരത്തിന് കാത് നല്‍കുന്നവരുണ്ടാകും; അവരെ അങ്ങനെ കാണും. ചിലര്‍ അതിനും സമ്മതിക്കാത്തവരാകും; അപ്പോള്‍ അവരും കൂടി കേള്‍ക്കുന്ന ശബ്ദത്തില്‍ പരസ്യമായും ഉറക്കെയും വിളിച്ചു പറയും. എങ്ങനെയായിരുന്നാലും ഈ ജനത ഈ സത്യം മനസ്സിലാക്കി ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ടങ്കില്‍ എന്ന അതിയായ മോഹമായിരുന്നു അദ്ദേഹത്തിന്. പക്ഷേ, എത്ര പറഞ്ഞു കൊടുത്തിട്ടും ഫലമുണ്ടായില്ല. അവര്‍ ചെവി മൂടിക്കെട്ടി കേള്‍ക്കാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തില്‍ നിന്ന് ഓടിയകലുകയും ചെയ്തു. 

പ്രബോധനത്തിന്റെ ലക്ഷ്യം പ്രബോധകരുടെയും പ്രബോധിതരുടെയും പരലോക മോക്ഷമായിരിക്കണം. അതിനാല്‍ ഇസ്‌ലാമിന് എതിരാകുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയായിരിക്കണം അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. ഭൗതിക നേട്ടങ്ങള്‍ കാണിച്ച് കൊതിപ്പിച്ചു കൊണ്ടുള്ള, ആദര്‍ശം തുടക്കത്തില്‍ വ്യക്തമാക്കാതെയുള്ള മിഷണറി രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. 

നൂഹ് നബി(അ) അവരെ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ആകുന്നത്ര ഉദ്‌ബോധിപ്പിച്ചുവെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ മനസ്സുവെച്ചില്ല. അന്നേരം അവരോട് അല്ലാഹുവിലേക്ക് മടങ്ങുന്നതിന്റെ ഭൗതിക നേട്ടവും വിവരിക്കുന്നത് കാണുക:

”അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും”(71:10-12). 

പ്രവാചകന്മാര്‍ ജനങ്ങളോട് പറയുന്നതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരല്ല; അവര്‍ ജനങ്ങളോട് കല്‍പിക്കുന്ന നന്മകള്‍ ചെയ്യുന്നവരും വിരോധിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുമാണ്. പ്രബോധകന്‍ എപ്പോഴും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവനായിരിക്കണം. നമ്മള്‍ പാപികളാണ്. അത്യുന്നതനായ അല്ലാഹുവിലേക്ക് നാം എങ്ങനെ നേരിട്ട് അടുക്കും? അതിനാല്‍ അവനിലേക്ക് അടുത്തവര്‍ മുഖേന നമുക്ക് അവനിലേക്ക് അടുക്കാം എന്നാണ് പലരും സൃഷ്ടിപൂജക്ക് ന്യായീകരണം നടത്താറുള്ളത്.  നൂഹ്(അ) ‘ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുവിന്‍. അവന്‍ പാപങ്ങള്‍ അങ്ങേയറ്റം പൊറുത്തു മാപ്പ് നല്‍കുന്നവനാണ്’ എന്നാണ് പറഞ്ഞത്. ഇതായിരിക്കണം പ്രബോധകരുടെ ശൈലി. ജനങ്ങളെ നിരാശപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച്, അല്ലാഹു ആരാണെന്ന് വ്യക്തമാക്കി കൊടുക്കണം. അവന്‍ പാപങ്ങളേതും പൊറുത്തു തരുന്നവനാണെന്നും അവനോട് പശ്ചാത്തപിക്കുകയാണ് ചെയ്യേണ്ടതന്നും അവരെ അറിയിക്കുന്നതോടൊപ്പം അവന്റെ ശിക്ഷ ഭയങ്കരമാണെന്നും അറിയിക്കണം.

പാപങ്ങളില്‍ മുഴുകുകയും അല്ലാഹുവോട് പാപമോചനം തേടുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് തടയപ്പെടും എന്ന മുന്നറിയിപ്പും ഈ വചനത്തില്‍ കാണാം. 

മഹാന്മാരായ മുന്‍ഗാമികള്‍ വല്ല വിപത്തും നേരിടുമ്പോള്‍ പാപങ്ങള്‍ കാരണമാണോ ഇത് ബാധിച്ചിരിക്കുന്നതെന്ന് സംശയിക്കുകയും ജനങ്ങളോട് ജാഗ്രത കൈക്കൊള്ളാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. 

സഈദ് ബ്‌നു മുസ്വയ്യിബി(റ)നോട് ചിലര്‍ വരള്‍ച്ചയെ കുറിച്ചും സന്താനമില്ലാത്തതിനെ കുറിച്ചും കാര്‍ഷിക അഭിവൃദ്ധിയില്ലായ്മയെ കുറിച്ചും പറഞ്ഞപ്പോള്‍ നൂഹ്(അ) ജനങ്ങളോട് പറഞ്ഞ അതേ കാര്യം തന്നെയാണ് നിര്‍ദേശിച്ചത്. 

പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ചിട്ടുള്ള അത്ഭുതങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചും തൗഹീദ് മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചു:

”നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല! നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.” (71:13-20).

ഇക്കാര്യങ്ങളെല്ലാം വിവരിച്ച് അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടും ആ ജനതയില്‍ മാറ്റമുണ്ടായില്ല.  

ബുദ്ധിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍, അല്ലാഹു മാത്രമെ ആരാധ്യനായുള്ളൂവെന്നും പ്രാര്‍ഥനകളും നേര്‍ച്ച വഴിപാടുകളും അടക്കം ആരാധനയുടെ ഭാഗമായി വരുന്ന ഭയവും സ്‌നേഹവും അടക്കമുള്ള വികാരങ്ങളും, അനുസരണയും വിധേയത്വവും താഴ്മയുമെല്ലാം സര്‍വലോക രക്ഷിതാവായ അവനു മാത്രമെ അര്‍പ്പിക്കാവൂ എന്നും അവരോട് പറഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചും പരിഹസിച്ചും ഒറ്റപ്പെടുത്തി. പ്രമാണിമാര്‍ അദ്ദേഹത്തെ എതിര്‍ത്ത് സംസാരിച്ചതും അദ്ദേഹം നല്‍കിയ മറുപടിയും ഇപ്രകാരമായിരുന്നു:

”…തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരികയും, നിങ്ങളോട് ആത്മാര്‍ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടാത്ത പലതും അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുമുണ്ട്” (7:60-62). 

വ്യക്തമായ തെളിവുകളെ ഖണ്ഡിക്കാന്‍ സാധിക്കാതെ വരികയും അത് സ്വീകരിക്കുന്നതിന് അഹങ്കാരം തടസ്സമാവുകയും ചെയ്തപ്പോള്‍ അവര്‍ അദ്ദേഹത്തോട് ‘നൂഹേ, നീ പിഴച്ചവനാണ്’ എന്ന് പറയുകയാണ് ചെയ്തത്. ഏതൊരു തൗഹീദീ പ്രബോധകനും എക്കാലത്തും നേരിടേണ്ടി വരുന്ന ഒരു വാക്കാകയാണ് ചെയ്തത്. തൗഹീദ് പറയാന്‍ തുടങ്ങിയാല്‍ ശത്രുക്കള്‍ ആദ്യം പറയുക ‘അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കരുത്, അയാള്‍ പിഴച്ചവനാണ്, പിഴപ്പിക്കുന്നവനാണ്’ എന്നൊക്കെയായിരിക്കും. നൂഹി(അ)നോടും ഇതേ വാക്ക് പറഞ്ഞപ്പോള്‍ അദ്ദേഹം തനിക്ക് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശത്തെ ഞാന്‍ നിങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അറിയിച്ചു.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

നൂഹ് നബി(അ) – 01

നൂഹ് നബി (അ) - 01

പ്രവാചകന്മാരുടെ എണ്ണം കൃത്യമായി നമുക്കറിയില്ലെന്നും, 25 പ്രവാചകന്മാരുടെ പേരുകളാണ് ക്വുര്‍ആനില്‍ വന്നിട്ടുള്ളതെന്നും അവരില്‍ ‘ഉലുല്‍ അസ്മ്’ എന്ന പേരിലറിയപ്പെടുന്ന അഞ്ച് നബിമാര്‍ക്ക് പ്രത്യക സ്ഥാനമുണ്ടെന്നും നാം മുമ്പ് മനസ്സിലാക്കിയതാണ്. ഈ അഞ്ച് നബിമാരില്‍ ആദ്യമായി എണ്ണപ്പെടുന്നത് നൂഹ്(അ) ആണ്. അല്ലാഹു റസൂലായി അയച്ചിട്ടുള്ളവരില്‍ ആദിമനാണ് അദ്ദേഹം. മഹ്ശറില്‍ ജനകോടികള്‍ ശുപാര്‍ശക്കായി ആദ്യപിതാവ് ആദമിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഇപ്രകാരം പറയുന്നതായി ഹദീസില്‍ കാണാം.

”ആദം(അ) പറയും: നിങ്ങള്‍ നൂഹിന്റെ അടുത്തേക്ക് പോകുക.” അങ്ങനെ അവര്‍ നൂഹ് നബി(അ)യുടെ അടുക്കല്‍ ചെല്ലും. എന്നിട്ട് അവര്‍ പറയും: ”ഓ, നൂഹ്. താങ്കള്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട ആദ്യത്തെ റസൂലാണല്ലോ” (ബുഖാരി, മുസ്‌ലിം). 

ആദം(അ)ന് ശേഷം പത്ത് തലമുറകള്‍ പിന്നിട്ടതിന് ശേഷമാണ് നൂഹ്(അ) വരുന്നത്. ആദം നബി(അ)ന്റെയും നൂഹ്(അ)ന്റെയും ഇടയിലുള്ള കാലയളവ് എത്രയായിരുന്നുവെന്ന് നബി(സ്വ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു:

”…പത്ത് നൂറ്റാണ്ട്”(ഇബ്‌നു ഹിബ്ബാന്‍). (പത്ത് തലമുറകള്‍ എന്നും അര്‍ഥം പറയാവുന്നതാണ്).  ഈ കാലയളവില്‍ ജീവിച്ചിരുന്നവരൊന്നും ശിര്‍ക്ക് ചെയ്യുന്നവരായിരുന്നില്ല. എന്നാല്‍ മറ്റു പാപങ്ങള്‍ ചെയ്യാത്തവരായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കിക്കൂടാത്തതുമാകുന്നു. ആദം നബിയുടെ മക്കളില്‍ സംഭവിച്ചത് നാം മുമ്പ് വിവരിച്ചിട്ടുണ്ട്. അഥവാ ശുദ്ധ പ്രകൃതിയിലായിരുന്നു അവരുണ്ടായിരുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നത് കാണുക:

”ആദമിനും നൂഹിനും ഇടയില്‍ പത്ത് നൂറ്റാണ്ടുകളുണ്ടായിരുന്നു. അവരെല്ലാവരും ശരിയായ ശരീഅത്തിലായിരുന്നു” (ഹാകിം). കളങ്കരഹിതമായ വിശ്വാസത്തിലായിട്ടാണ് അല്ലാഹു ഏതൊരുത്തനെയും സൃഷ്ടിക്കുന്നത്:

ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്”(ക്വുര്‍ആന്‍ 30:30). ഏതൊരു കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അഥവാ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക എന്ന വക്രതയില്ലാത്ത അല്ലാഹുവിന്റെ മാര്‍ഗത്തിലണ്. അതില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത് അവന്റെ മാതാപിതാക്കളാണ്. 

ആദം(അ)ന്റെയും ഹവ്വാ(റ)യുടെയും ചരിത്രം പറയുമ്പോള്‍ അവരുടെ മേല്‍ ചിലര്‍ ശിര്‍ക്കിന്റെ ഒരു ആരോപണം ചാര്‍ത്തിക്കൊടുത്തത് നാം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇത് തികച്ചും പ്രമാണ വിരുദ്ധമാണ്. നബി(സ്വ)യും അനുചരന്മാരും മനസ്സിലാക്കിയതും വിശ്വസിച്ചതും ആദം(അ)നും ഹവ്വാ(റ)ക്കും ശേഷം നൂഹ്(അ) വരെയുള്ളവരെല്ലാം ശരിയായ ശരീഅത്തിലായിരുന്നുവെന്നാണ്. 

കേരളത്തില്‍, ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തല്‍ ഹറാമാണെന്ന് ഫത്‌വ നല്‍കിയവരില്‍ നിന്ന് തന്നെ ഒരു ക്വുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങി. ആ പരിഭാഷക്ക് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ അവതാരിക എഴുതിയപ്പോള്‍ സുന്നത്ത് ജമാഅത്തിന്റെ തഫ്‌സീറാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. പരിഭാഷകനായ ടി.കെ അബ്ദുല്ല മൗലവി പറയുന്നത് കാണുക: ”അങ്ങനെ അല്ലാഹു അവര്‍ക്ക് നല്ല(കുട്ടിയെ) പ്രദാനം ചെയ്തപ്പോള്‍ അവര്‍ക്കു നല്‍കിയതില്‍ അവന്ന് അവര്‍ പങ്കാളികളെ (ദേ്യാതിപ്പിക്കുന്ന നാമം) ആക്കി. അബ്ദുല്‍ ഹാരിസ് -കര്‍ഷകദാസന്‍- എന്നു നാമകരണം ചെയ്തു. അബ്ദുല്ല -അല്ലാഹുവിന്റെ ദാസന്‍- അല്ലാതെ പാടില്ലായിരുന്നു. ആദം നബി മഅ്‌സ്വൂമാകയാല്‍ ഇത് ആരാധനയില്‍ പങ്കുചേര്‍ക്കലല്ല. നബി(സ്വ)യില്‍ നിന്ന് സംറത്ത് നിവേദനം ചെയ്യുന്നു: ഹവ്വാ ബീവി പ്രസവിച്ചപ്പോള്‍ ഇബ് ലീസ് അവരെ ചുറ്റിപ്പറ്റിക്കൂടി. അവള്‍ക്ക് കുട്ടികള്‍ ജീവിക്കയില്ലായിരുന്നു. നിങ്ങള്‍ കുട്ടിക്ക് അബ്ദുല്‍ഹാരിസ് എന്ന് നാമകരണം ചെയ്യുകയാണെങ്കില്‍ ജീവിക്കുമെന്ന് മന്ത്രിച്ചു. അങ്ങനെ അവര്‍ ആ പേര്‍ നല്‍കി. അപ്പോള്‍ അത് പൈശാചിക മന്ത്രത്താലുണ്ടായതാണ്. ഹാകിമും തുര്‍മുദിയും ഇതു നിവേദനം ചെയ്തിരിക്കുന്നു. എന്നാല്‍ അവര്‍ (മക്കാ നിവാസികള്‍) പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു ഉന്നതനായിരിക്കുന്നു.”

ശിര്‍ക്ക് പോലെയുള്ള മഹാപാപങ്ങളോ, ചതി, കൊലപാതകം, മോഷണം, വ്യഭിചാരം, കള്ളംപറയല്‍ തുടങ്ങിയ യാതൊരു തെറ്റും പ്രവാചകന്മാരില്‍ നിന്നും സംഭവിക്കില്ല. കാരണം അവര്‍ പാപസുരക്ഷിതരാണ്. അതിനാല്‍ ഈ വ്യാഖ്യാനത്തില്‍ കാണുന്നത് പോലെയുള്ള ശിര്‍ക്കിന്റെ വശങ്ങള്‍ ഒരിക്കലും ഒരു പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയാവുന്നതല്ല. 

പിശാചിന്റെ ദുര്‍ബോധനത്താല്‍ സംഭവിച്ച ഒരു പിഴവിന് അങ്ങേയറ്റത്തെ കുറ്റബോധത്താല്‍ ആദമും ഹവ്വായും അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും ആ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും ചെയ്തുവെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയത് നാം വിവരിച്ചു കഴിഞ്ഞു. എന്നാല്‍ അതിലേറെ വലിയ മഹാപാപമായ ശിര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് വന്നുവെങ്കില്‍ അല്ലാഹുവിനോട് അദ്ദേഹം അത് പൊറുത്തുകിട്ടാനായി നടത്തിയ പാപമോചനവും പശ്ചാത്താപവും അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെയോ അല്ലെങ്കില്‍ നബി(സ്വ) പഠിപ്പിച്ചതായി സ്വീകാര്യയോഗ്യമായ ഹദീഥിലൂടെയോ നമുക്ക് ലഭിക്കുമായിരുന്നു.  അങ്ങനെയൊന്ന് ഇല്ലെന്ന് നമുക്ക് തീര്‍ത്ത് പറയാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ ഇത് ആദം(അ)ന്റെ പേരില്‍ നിര്‍മിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടായി നമുക്ക് മനസ്സിലാക്കാം. 

ആദം(അ)ന്റെ മക്കളായ ക്വാബീലിന്റെ സന്തതികള്‍ അഗ്‌നിയെ ആരാധിക്കുന്നവരായിരുന്നുവെന്ന് ചില ചരിത്രകാരന്മാരുടെ പരാമര്‍ശങ്ങളില്‍ വന്നതും അടിസ്ഥാനരഹിതമാണ്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ആദമിനും നൂഹിനും ഇടയില്‍ പത്ത് തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാവരും യഥാര്‍ഥ ശരീഅത്തിലായിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചു. അപ്പോള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും താക്കീത് നല്‍കുന്നവരായും അല്ലാഹു പ്രവാചകന്മാരെ അയച്ചു.”

ആദം(അ) മുതല്‍ നൂഹ്(അ) വരെയുള്ള ജനങ്ങളെല്ലാം തൗഹീദിലായിരുന്നു. എന്നാല്‍ പിന്നീട് അവരില്‍ (നൂഹ്(അ)ന്റെ ജനതയില്‍) ശിര്‍ക്ക് സംഭവിച്ചു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റ) ഇതു സംബന്ധമായി പറയുന്നത് കാണുക:

”ആദം സന്തതികളില്‍ സംഭവിച്ച ആദ്യത്തെ ശിര്‍ക്ക് ഇതായിരുന്നു. അത് നൂഹ്(അ)ന്റെ ജനതയിലുമായിരുന്നു.”

മനുഷ്യ സമൂഹത്തില്‍ ശിര്‍ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു? രണ്ട് അല്ലാഹു ഉണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നില്ല ശിര്‍ക്കിന്റെ രംഗപ്രവേശനം. നൂഹ് നബി(അ)ന്റെ ജനതയിലുള്ളവര്‍ അഞ്ച് പ്രധാനപ്പെട്ട ആളുകളെ ആരാധിച്ചിരുന്നു. അവരുടെ പേരുകള്‍ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

”അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഉ്, യഗൂഥ്, യഊക്വ്, നസ്വര്‍ എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്” (ക്വുര്‍ആന്‍ 71:23). 

ആരായിരുന്നു ഈ പേര് പറയപ്പെട്ടവര്‍? ഇബ്‌നു അബ്ബാസ്(റ) ഇവരെക്കുറിച്ച് പറയുന്നത് കാണുക: ”നൂഹ് നബിയുടെ ജനതയിലുണ്ടായിരുന്ന ചില സജ്ജനങ്ങളുടെ പേരുകളാണവ. അങ്ങനെ അവര്‍ മരിച്ചു പോയപ്പോള്‍, അവര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേരു നല്‍കിക്കൊണ്ട് ചില പ്രതിഷ്ഠകള്‍ സ്ഥാപിക്കണമെന്ന് പിശാച് ജനങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കി. അവരതു ചെയ്യുകയും ചെയ്തു. എന്നാലവ ആരാധിക്കപ്പെട്ടിരുന്നില്ല. അങ്ങനെ, അക്കൂട്ടര്‍ നശിച്ചുപോകുകയും ചെയ്തു. (അങ്ങനെ അവരെക്കുറിച്ചുള്ള) അറിവ് (പിശാച്) മറപ്പിക്കുകയും (അവ) ആരാധിക്കപ്പെടുകയും ചെയ്തു” (ബുഖാരി). 

ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: ”പൂര്‍വികരില്‍ ചിലര്‍ പറഞ്ഞു: അവര്‍ മരിച്ചപ്പോള്‍ അവരുടെ ക്വബറിങ്കല്‍ അവര്‍ ഭജനമിരിക്കുകയും പിന്നീട് അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കാലം കുറെ ദീര്‍ഘിച്ചപ്പോള്‍ അവര്‍ അവരെ ആരാധിച്ചു.”

മഹാന്മാരായിരുന്ന അഞ്ചാളുകളോടാണ് നൂഹ്(അ)ന്റെ ജനത പ്രാര്‍ഥിച്ചിരുന്നത്. ഇവര്‍ അല്ലാഹുവിനോട് ദുആ ചെയ്താല്‍ ഉത്തരം നല്‍കപ്പെടുന്നവരായിരുന്നു. ആളുകള്‍ക്ക് സംശയങ്ങള്‍ ദൂരീകരിച്ചു കൊടുക്കുന്നവരായിരുന്നു, എല്ലാവരാലും ആദരണീയരും ബഹുമാന്യരുമായിരുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം അവരെ ഉപയോഗപ്പെടുത്തി പിശാച് ആ ജനങ്ങളെ ശിര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു. തുടക്കത്തില്‍ പിശാച് അവരോട് കല്‍പിച്ചത് അവരെ ആരാധിക്കുവാന്‍ വേണ്ടിയായിരുന്നില്ല. കേവലം അവരുടെ ഒരു പ്രതിമ നിര്‍മിക്കുവാനാണ് പ്രേരിപ്പിച്ചത്. എന്നാല്‍ ഈ പ്രതിമ ഉണ്ടാക്കിയവര്‍ മരണപ്പെട്ടതിന് ശേഷം പില്‍കാലക്കാെര പിശാച് അവയോട് പ്രാര്‍ഥക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ പ്രാര്‍ഥനകളും വഴിപാടുകളും നേര്‍ച്ചകളും അര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ശിര്‍ക്കില്‍ കൂപ്പുകുത്തി. അവരോടാണ് നൂഹ്(അ)ന് അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന് പറയേണ്ടി വന്നത്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ആദം നബി (അ) – 06

ആദം നബി (അ) - 06

ആദ്യത്തെ കൊലപാതകം!

ഭീഷണിപ്പെടുത്തപ്പെട്ടവന്‍ മറ്റവനോട് നീ എന്നെ കൊന്നാല്‍ അതിന്റെ പാപ ഭാരവും നീ വഹിക്കേണ്ടിവരും എന്നെല്ലാം ഉപദേശിച്ചിട്ടും അവന്‍ അതില്‍ നിന്ന് പിന്മാറാന്‍ തായ്യാറായില്ല. 

”എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടകാരില്‍ പെട്ടവനായിത്തീര്‍ന്നു” (5:30).

ലോകത്ത് ആദ്യമായി നടന്ന കൊലപാതകം! അന്യായമായ കൊലപാതകം! അത് സംഭവിച്ചു… മൃത ശരീരം എന്തുചെയ്യണം എന്നറിയാതെ ക്വാബീല്‍ നോക്കി നില്‍ക്കുന്നു. അവിടെ മറ്റൊരു അത്ഭുതം ഉണ്ടായി. അതാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്.

അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചു കൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: ”എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു” (5:31).

ഒരാള്‍ മരണപ്പെട്ടാല്‍ ആ മൃതശരീരം എന്ത് ചെയ്യണം എന്ന് കൂടി ഇതിലൂടെ അല്ലാഹു പില്‍ക്കാലക്കാരെ പഠിപ്പിക്കുകയാണ്. മൃതശരീരം മണ്ണില്‍ തന്നെ മറവ് ചെയ്യലാണ് ഇസ്‌ലാമിക സംസ്‌കാരം. ഭൂമി ജീവനുള്ളവര്‍ക്ക് മാത്രമുള്ളതല്ലെന്നും മരണപ്പെട്ടവര്‍ക്കുകൂടിയാണെന്നും ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

”ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍കൊള്ളുന്നതാക്കിയിട്ടില്ലേ” (77:25,26). ജീവിച്ചിരിക്കുന്നവര്‍ക്ക് ഭൂമിയുടെ മുകള്‍ ഭാഗവും മരണപ്പെട്ടവര്‍ക്ക് ഭൂമിയുടെ താഴ്ഭാഗവും അല്ലാഹു നിശ്ചയിച്ചു.

മൃതശരീരം കത്തിക്കലോ മറ്റു വല്ലതിനും തിന്നാന്‍ കൊടുക്കലോ അല്ല ചെയ്യേണ്ടത്. അതുപോലെ മനുഷ്യന്റെ മൃതശരീരം നജസല്ല എന്നും പഠിപ്പിക്കുന്നു. മൃതശരീരം പവിത്രമാണെന്നും അത് കുളിപ്പിക്കുകയും അതിനെ പൂര്‍ണമായി മൂടുന്ന രൂപത്തില്‍ പൊതിയുകയും ചെയ്യണമെന്നുമെല്ലാം ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. ഇഹ്‌റാമിലായിട്ടുള്ളവരുടേത് ഇതില്‍ നിന്ന് ഒഴിവാണ്. അവരെ ആ വസ്ത്രത്തില്‍ തന്നെയാണ് കഫന്‍ ചെയ്യേണ്ടത്. ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീയാണെങ്കില്‍ മുഖവും മുന്‍കയ്യും ഒഴികെയാണല്ലോ വസ്ത്രം ധരിക്കേണ്ടത്. അങ്ങനെ തന്നെയാണ് അവരെ കഫന്‍ ചെയ്യേണ്ടതും.

സ്വന്തം സഹോദരനെ വധിക്കാന്‍ മാത്രം അവനെ എത്തിച്ച ദുഃസ്വഭാവം എന്തായിരുന്നു? അതാണ് അസൂയ! അല്ലാഹുവിനോടുള്ള അനുസരണക്കേടിന് ആകാശവും ഭൂമിയും സാക്ഷ്യം വഹിച്ചത് അസൂയ നിമിത്തമായിരുന്നു. ആദമിന് സുജൂദ് ചെയ്യുന്നതില്‍നിന്ന് ഇബ്‌ലീസിനെ തടഞ്ഞതും സ്വന്തം സഹോദരനെ കൊന്നുകളയാന്‍ ക്വാബീലിനെ പ്രേരിപ്പിച്ചതും അസൂയയാണ്. യൂസുഫ്(അ)ന്റെ ചരിത്രത്തിലും സമാനമായ പ്രവര്‍ത്തനം കാണാം. യൂസുഫ്(അ)നെ സഹോദരങ്ങള്‍ പൊട്ടക്കിണറ്റില്‍ തള്ളിയതും അസൂയ നിമിത്തമായിരുന്നു. 

മനുഷ്യന്റെ ഹൃദയത്തില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അസൂയ മാരകമായ പ്രത്യാഘാതങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുന്ന പൈശാചിക സ്വഭാവമാണ്. ഇതില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ അല്ലാഹുവില്‍ കാവല്‍ തേടാന്‍ നാം കല്‍പിക്കപ്പട്ടിട്ടുണ്ട്. സൂറത്തുല്‍ ഫലക്വിന്റെ അവസാന വചനം അതാണ് ലക്ഷ്യം പഠിപ്പിക്കുന്നത്: ”അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍ നിന്നും (ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു).” 

അസൂയ വന്നാല്‍ അവിടെ ഈമാന്‍ നിലനില്‍ക്കില്ല. അസൂയയായിരുന്നല്ലോ ജൂത-ക്രൈസ്തവര്‍ക്ക് മുഹമ്മദ് നബി(സ്വ)യില്‍ അവിശ്വസിക്കാന്‍ കാരണമായത്. തൗറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബിയെ കുറിച്ചും അവിടുത്തെ അനുയായികളുടെ പ്രത്യേകതകളെ കുറിച്ചും വിവരിച്ചിട്ടും അവര്‍ അദ്ദേഹത്തില്‍ അവിശ്വസിച്ചു, കാരണം അസൂയ തന്നെ. അതുണ്ടായാല്‍ ആ ഹൃദയത്തില്‍ ഈമാന്‍ പ്രകടമാകില്ല. കാരണം ഈമാന്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹമാണെങ്കില്‍ അസൂയ പിശാചില്‍ നിന്നും വരുന്നതാണ്. അവ രണ്ടും ഒരുമിച്ച് നമ്മില്‍ നില്‍ക്കില്ല. നബി(സ്വ) തന്നെ ഇക്കാര്യം നമ്മെ അറിയിച്ചിട്ടുണ്ട്: ”ഒരു അടിമയുടെ (ഹൃദയത്തിന്റെ) ഉള്ളില്‍ ഈമാനും അസൂയയും സംഗമിക്കുകയില്ല” (ഇബ്‌നു ഹിബ്ബാന്‍). 

ഒരാളില്‍ വല്ല അനുഗ്രഹവും കാണുമ്പോള്‍ അത് നീങ്ങിക്കാണുവാന്‍ ആഗ്രഹിക്കുന്നതാണല്ലോ അസൂയ. ഇത് വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. നമ്മുടെ ഈമാനിന്റെ പൂര്‍ത്തീകരണം നടക്കുന്നത് തന്നെ താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുമ്പോഴാണ്. നബി(സ്വ) പറഞ്ഞു: ”താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും (യഥാര്‍ഥ) വിശ്വാസിയാവുകയില്ല” (ബുഖാരി). 

അല്ലാഹു നമുക്കെല്ലാം വ്യത്യസ്തമായ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനെല്ലാം അസൂയവെക്കുന്നവരും ഉണ്ടാകും. അതിനാല്‍ അവരുടെ അസൂയയുടെ കെടുതിയില്‍ നിന്ന് എപ്പോഴും അല്ലാഹുവില്‍ കാവല്‍ തേടേണ്ടതുണ്ട്. 

അസൂയവെക്കുന്നതിനെ നബി(സ്വ) വിരോധിച്ചിട്ടുണ്ട്. അനസ്(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ”നിങ്ങള്‍ അനേ്യാന്യം കോപിക്കരുത്, അസുയപ്പെടരുത്, പരസ്പരം അവഗണിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ സഹോദരന്മാരായി വര്‍ത്തിക്കുവിന്‍. ഒരു മുസ്‌ലിമിന് തന്റെ സഹോദരനെ മൂന്നു ദിവസത്തില്‍ കൂടുതല്‍ വെടിഞ്ഞിരിക്കുക (പിണങ്ങിയിരിക്കുക) പാടുള്ളതല്ല”(ബുഖാരി).

ആര്‍ക്കെങ്കിലും അല്ലാഹു വല്ല അനുഗ്രഹവും നല്‍കിയാല്‍ അതില്‍  അസൂയപ്പെടുകയല്ല വേണ്ടത്. ഇസ്മാഈല്‍ നബി(അ)യുടെ പരമ്പരയില്‍ പെട്ട മുഹമ്മദിന്(സ്വ) അല്ലാഹു പ്രവാചകത്വം നല്‍കി എന്നതായിരുന്നല്ലോ പ്രവാചകനില്‍ വിശ്വസിക്കാതിരിക്കാന്‍ ജൂത-ക്രൈസതവര്‍ക്ക്  കാരണമായത്. ഈ അസൂയയെ അല്ലാഹു ചോദ്യം ചെയ്യുന്നത് ഇപ്രകാരമാണ്.

”അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അസൂയപ്പെടുകയാണോ”(4:54).

അല്ലാഹു മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ അസൂയ കാണിച്ച് മനസ്സ് അസ്വസ്ഥമാകുന്നവരുടെയും അതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ പെരുകി വരുന്നു. കൊച്ചു കുരുന്നുകളില്‍ തുടങ്ങി നരബാധിച്ചവര്‍ വരെ ഇതിന്ന് കീഴ്‌പെട്ടിരിക്കുകയാണ്. സന്തോഷമുള്ള ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടാക്കുന്നവര്‍, അയല്‍വാസിയുടെ സൗകര്യം കണ്ട് കണ്ണിന് തിമിരം ബാധിച്ചവര്‍, വോട്ടുകളുടെ എണ്ണം കുറക്കാനായി എതിരാളികള്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് വെക്കുന്നവര്‍, എന്തിനേറെ മതവിജ്ഞാനം കരസ്ഥമാക്കിയവരായ പണ്ഡിതന്മാരില്‍ പോലും വിവരത്തിന്റെയും ആത്മാര്‍ഥതയുടെയും പേരില്‍ അസൂയ കാണിക്കുന്നവരും ജനങ്ങള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാക്കുന്നവരുമുണ്ട്. സൂക്ഷിക്കുക! ഇത് നമ്മുടെ ധാര്‍മിക ജീവിതത്തില്‍ വിള്ളലുണ്ടാക്കുന്ന പൈശാചിക സ്വഭാവമാണ്. നബി(സ്വ) പറഞ്ഞു:

”നിങ്ങളുടെ മുന്‍ഗാമികളുടെ രോഗം നിങ്ങളിലേക്കും അരിച്ച് കയറും; അസൂയയും വിദ്വേഷവും (ആകുന്നു അവ). അവ മുണ്ഡനം ചെയ്യുന്നവയാണ്. അവ തലമുടിയെയാണ് മുണ്ഡനം ചെയ്യുന്നതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അവ മതത്തെയാണ് നീക്കം ചെയ്യുക” (തിര്‍മിദി). 

അസൂയ വെക്കാന്‍ കാരണം അല്ലാഹുവിന്റെ തീരുമാനത്തില്‍ അതൃപ്തിയുള്ളതാണല്ലോ. അല്ലെങ്കില്‍ എന്തിന് ഒരാള്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹത്തില്‍ മറ്റുള്ളവര്‍ അതൃപ്തി കാണിക്കണം? ഒരു കവിയുടെ വാചകം കാണുക:

”അറിയുക, നിന്നോട് അസൂയ കാണിക്കുന്നവനോട് നീ പറയണം: ആരോടാണ് നീ മോശമായ മര്യാദ കാണിക്കുന്നതെന്ന് നിനക്ക് അറിയുമോ?  അല്ലാഹുവിന്റെ വിധിയെ നീ മോശമായി കാണുന്നുവല്ലേ? അവന്‍ എനിക്ക് നല്‍കിയതില്‍ തീര്‍ച്ചയായും നീ തൃപ്തി കാണിക്കുന്നുമില്ലല്ലോ. അല്ലാഹു എനിക്ക് (അവന്റെ അനുഗ്രഹങ്ങള്‍) വര്‍ധിപ്പിച്ച് തന്നതിലൂടെ എന്റെ റബ്ബ് നിന്നെ വല്ലാതെ നിന്ദ്യനാക്കിയിരിക്കുന്നു. നീ(അനുഗ്രഹങ്ങള്‍) തേടുന്ന മാര്‍ഗങ്ങളെല്ലാം നിന്റെ മേല്‍ അടക്കപ്പെടുകയും ചെയ്തിരിക്കുന്നു.”

അസൂയയുടെ പരിണിതഫലം എന്തെന്ന് വിവരിക്കുകയാണ് കവി ഈ വരികളിലൂടെ ചെയ്യുന്നത്.

ആദം (അ)യെയും ഹവ്വാ(റ)യെയും ബന്ധപ്പെട്ട് ഒരു തെറ്റായ കാര്യം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിന് താഴെയുള്ള വചനമാണ് ഉപയോഗപ്പെടുത്തുന്നത്.

”ഒരൊറ്റ ദേഹത്തില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ)ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവരിരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍(അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന്ന് പങ്കുകാരെ ഏര്‍പ്പെടുത്തി. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു” (7:189,190).

അല്ലാഹുവാണ് നമുക്ക് സന്താനങ്ങളെ പ്രദാനം ചെയ്യുന്നവന്‍. പലരും സന്താനങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെട്ടാല്‍ കുട്ടിയെ ബഹുദൈവാരാധനയുടെ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി ശിര്‍ക്കായ പലതും കുട്ടിക്ക് വേണ്ടി ചെയ്യുന്നു. സന്താനത്തെ നല്‍കിയ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിന് പകരം അല്ലാഹുവേതര സൃഷ്ടികളിലേക്ക് അവ സമര്‍പ്പിക്കുന്നു. ഇതാണ് ഈ സൂക്തത്തില്‍ പറഞ്ഞതിന്റെ ആശയം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ആദം നബി (അ) – 05

ആദം നബി (അ) - 05

ആദമിന്റെ രണ്ട് മക്കള്‍

ആദം(അ) ഹവ്വ(റ) ദമ്പതികള്‍ക്കുണ്ടായ രണ്ട് മക്കളാണ് ഹാബീലും ക്വാബീലും. ഇവരുടെ പേര് ക്വുര്‍ആനിലോ ഹദീഥിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രഗത്ഭരായ സ്വഹാബികളില്‍ നിന്ന് ഈ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണാം. സ്വഹാബിമാര്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നബി(സ്വ)യില്‍ നിന്ന് കേള്‍ക്കാതെ പറയാന്‍ നിവൃത്തിയില്ല. അതിനാല്‍ അവരുടെ പേരുകള്‍ ഹാബീലും ക്വാബീലും ആയിരുന്നുവെന്ന് മനസ്സിലാക്കുക.

ആദം-ഹവ്വ ദമ്പതികള്‍ക്ക് ഓരോ പ്രസവത്തിലും ഈരണ്ട് കുട്ടികളാണ് ജനിച്ചിരുന്നത്. അതില്‍ ഒരു ആണും ഒരു പെണ്ണും ഉണ്ടാകും. ഇവര്‍ തമ്മില്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു. എന്നാല്‍ അടുത്ത പ്രസവത്തിലുള്ള സഹോദരിയെ മറ്റൊരു പ്രസവത്തില്‍ ജനിച്ച സഹോദരനു വിവാഹം ചെയ്യാം. ഇതായിരുന്നു ആ കാലത്തെ ശരീഅത്ത്. കാരണം അത് മനുഷ്യ ചരിത്രത്തിന്റെ തുടക്കമാണല്ലോ. അതല്ലാത്ത മറ്റു മാര്‍ഗമൊന്നും ഇല്ല. എന്നാല്‍ ഇന്ന് ഒരാള്‍ക്ക് തന്റെ സഹോദരിയെ വിവാഹം ചെയ്യാന്‍ പാടില്ല. 

”(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു കേള്‍പിക്കുക. അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം. ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു; മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ” (ക്വുര്‍ആന്‍ 5:27).

ഈ വചനം ആരംഭിക്കുന്നത് തന്നെ ആദം നബി(അ)യുടെ രണ്ടു മക്കളുടെ സത്യപ്രകാരമുള്ള വൃത്താന്തം എന്ന് അറിയിച്ചുകൊണ്ടാണ്. അതില്‍ നിന്ന് തന്നെ അവരെ കുറിച്ച് അസത്യമായ വാര്‍ത്തകള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കുന്നുണ്ട്. അഥവാ ജൂതന്മാരും ക്രിസ്ത്യാനികളും ഇവ്വിഷയകമായി  സ്വീകാര്യമല്ലാത്ത രൂപത്തില്‍ പലതും പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്തായിരുന്നു വസ്തുത എന്നത് ക്വുര്‍ആനിലൂടെയും സ്വഹീഹായ നബി വചനങ്ങളിലൂടെയും നമുക്കൊന്ന് മനസ്സിലാക്കാം. 

ഹാബീലൂ ക്വാബീലും ഒരു ‘ക്വുര്‍ബാന്‍’ സമര്‍പ്പിച്ചു. ‘ക്വുര്‍ബാന്‍’ എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവനിലേക്ക് സമര്‍പ്പിക്കുന്നതാണ്. നാം ബലി പെരുന്നാള്‍ ദിവസം ഉദ്വ്ഹിയ്യത്ത് അറുക്കാറുണ്ടല്ലോ. അതും ഒരു ക്വുര്‍ബാനയാണ്. കാരണം നാം അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവന് സമര്‍പ്പിക്കുന്നതാണത്. അതുപോലെ നേര്‍ച്ച, സ്വദക്വ ഇതെല്ലാം ക്വുര്‍ബാനയാണ്. ആദമിന്റെ മക്കളായ ഇരുവരും ഇപ്രകാരം അല്ലാഹുവിന്റെ പ്രീതിക്കായി ഓരോ ക്വുര്‍ബാന്‍ സമര്‍പ്പിച്ചു. എന്തായിരുന്നു അവര്‍ ക്വുര്‍ബാന്‍ നല്‍കിയത് എന്ന് ക്വുര്‍ആനിലോ ഹദീഥുകളിലോ വിവരിക്കപ്പെട്ടിട്ടില്ല. രണ്ടില്‍ ഒരാള്‍ കര്‍ഷകനായിരുന്നുവെന്നും അയാള്‍ സമര്‍പ്പിച്ചത് ധാന്യമായിരുന്നുവെന്നും രണ്ടാമന്‍ കാലികളെ വളര്‍ത്തുന്നവനായത് കൊണ്ട് ആടുകളെ ആയിരുന്നു സമര്‍പ്പിച്ചിരുന്നത് എന്ന് ചില അഭിപ്രായങ്ങള്‍ കാണാം. അവര്‍ സമര്‍പ്പിച്ച ക്വുര്‍ബാന നാം അറിയുന്നതില്‍ നമുക്ക് വല്ല നന്മയും ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു നമുക്കത് അറിയിച്ചുതരുമായിരുന്നു. 

”നിങ്ങള്‍ പിഴച്ചുപോകാതിരിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചു തരുന്നു…” (4:176).

”നിങ്ങള്‍ക്ക് (കാര്യങ്ങള്‍ക്ക്) വിവരിച്ചു തരുവാനും അല്ലാഹു ഉദ്ദേശിക്കുന്നു…” (4:26). 

ഈ രണ്ടു സൂക്തങ്ങളും നമ്മെ പഠിപ്പിക്കുന്നത് അല്ലാഹു നമുക്ക് ആവശ്യമായ മുഴുവനും പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ്. 

രണ്ടില്‍ ഒരാളുടെ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിക്കുകയും ഒരാളുടെത് സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഈ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിച്ചതും സ്വീകരിക്കാതിരിക്കുകയും ചെയ്തത് അവര്‍ക്കെങ്ങനെ മനസ്സിലായി? നാം ചെയ്യുന്ന കര്‍മങ്ങളൊന്നും സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിയാന്‍ സാധിക്കുന്നില്ലല്ലോ! നമ്മുടെ കര്‍മം അല്ലാഹു സ്വീകരിച്ചോ ഇല്ലയോ എന്ന് അറിയണമെങ്കില്‍ ക്വിയാമത്ത് നാള്‍ വരെ കാത്തിരിക്കണം. എന്നാല്‍ ഇവര്‍ക്ക് അല്ലാഹു അവരുടെ ക്വുര്‍ബാന്‍ സ്വീകരിച്ചതും തിരസ്‌കരിച്ചതും മനസ്സിലായി. ക്വുര്‍ബാന്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആകാശത്തു നിന്ന് ഒരു തീ വന്ന് അതിനെ വിഴുങ്ങും. അല്ലെങ്കില്‍ മറ്റു വല്ല അടയാളങ്ങളിലൂടെയും മനസ്സിലാക്കും എന്നിങ്ങനെ ഇതിന് വിശദീകരിക്കപ്പെട്ടത് കാണാം.          . 

ഹാബീലിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടുകയും ക്വാബീലിന്റെത് സ്വീരിക്കപ്പെടാതെ പോവുകയും ചെയ്തപ്പോള്‍ ക്വാബീല്‍ ഹാബീലിനോട് ‘ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും’ എന്ന് പറഞ്ഞു. ഇപ്രകാരം അവന്‍ തീരുമാനിക്കാന്‍ കാരണം അസൂയയായിരുന്നു. രണ്ടാളും ഒരേ കര്‍മം ചെയ്തിട്ട് ഒരാളുടേത് മാത്രം അല്ലാഹു സ്വീകരിക്കുകയോ? ക്വാബീലിന് ഹാബീലിനോട് അസൂയ ഉണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഹാബീല്‍ പറഞ്ഞു: ‘ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ.’ 

ക്വുര്‍ബാന സമര്‍പ്പിച്ച മുതല്‍ നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ചതാവാം. അല്ലെങ്കില്‍ ഒരു കര്‍മം അല്ലാഹു സ്വീകരിക്കാന്‍ വേണ്ട നിബന്ധനകള്‍ അവനില്‍ പൂര്‍ണമായിക്കാണില്ല.          

അല്ലാഹു ഓരോരുത്തരില്‍ നിന്നും കര്‍മങ്ങള്‍ സ്വീകരിക്കുന്നത് അവരവരുടെ സൂക്ഷ്മതക്കനുസരിച്ചാണ്. ഒരേ സ്വഫ്ഫില്‍ നിന്ന് നമസ്‌കരിക്കുന്ന എല്ലാവര്‍ക്കും ഒരേ പ്രതിഫലമല്ല അല്ലാഹു നല്‍കുക. ചിലര്‍ക്ക് കൂടും, മറ്റു ചിലര്‍ക്ക് കുറയും. ചിലരുടേത് സ്വീകരിച്ചില്ലെന്നും വരും. അല്ലാഹു നമ്മുടെ എല്ലാവരുടെയും കര്‍മങ്ങള്‍ പൂര്‍ണമായി നമ്മില്‍ നിന്ന് സ്വീകരിക്കുകയും പൂര്‍ണമായി പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ. ഏതൊരു സല്‍കര്‍മം ചെയ്താലും അതെല്ലാം അല്ലാഹു സ്വീകരിക്കും എന്ന അമിത വിശ്വാസം നമുക്ക് ദോഷമാണ് വരുത്തുക. മറിച്ച് അല്ലാഹു സ്വീകരിക്കില്ലേ എന്ന ഭയമാണ് നമുക്ക് വേണ്ടത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഏറ്റവും ശ്രേഷ്ഠമായ കഅ്ബ പടുത്തുയര്‍ത്തിയതിന് ശേഷം ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് കാണുക:

”ഇ്ബാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (2:127).

സൂക്ഷ്മത പാലിക്കുന്നവരില്‍ നിന്നാണ് അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കുന്നതെന്ന് നാം പറഞ്ഞുവല്ലോ. എങ്ങനെയാണ് സൂക്ഷ്മത പാലിക്കേണ്ടത്? സൂക്ഷ്മത പാലിക്കുന്നവന്‍ ആരാണ്? ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

”കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ (കര്‍മങ്ങള്‍) അല്ലാഹുവിനെ അനുസരിച്ച് നിര്‍വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയതിനെ ഒഴിവാക്കുന്നവനുമാണ് സൂക്ഷ്മത പാലിക്കുന്നവന്‍. ഇപ്രകാരം ജീവിക്കുന്നവരില്‍ നിന്നേ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ.” 

മഹാന്മാരായ മുന്‍ഗാമികള്‍ അല്ലാഹു തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കില്ലേയെന്ന് ഭയമുള്ളവരായിരുന്നു. അബുദ്ദര്‍ദാഅ്(റ) പറയുന്നതായി ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:

”അല്ലാഹു എന്റെ ഒരു നേരത്തെ നമസ്‌കാരം സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പ് കിട്ടുന്നതാണ് ഈ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം. (കാരണം) അല്ലാഹു പറഞ്ഞിട്ടുണ്ട്; ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന്.” 

ഈ ഭയം നമ്മിലുണ്ടോ? നാമെല്ലാം ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതും അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന നാടേ്യനയാണ് ജീവിക്കുന്നത്. നാം എപ്പോഴും നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതിനായി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കണം.

ആദം(അ)മിന്റെ പുത്രന്മാരില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ സമയത്ത് ഭീഷണിപ്പെടുത്തപ്പെട്ടവന്‍ ഭീഷണിപ്പെടുത്തിയവനോട് പറയുന്നത് കാണുക:

”എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ പോലും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 5:28). 

അദ്ദേഹം ഭയഭക്തിയുള്ളവനായിരുന്നുവെന്ന് ഈ വചനത്തിലും സൂചനയുണ്ട്. അദ്ദേഹം പറയുന്നത് ‘ഞാന്‍ നിന്നെ കൊല്ലാതിരിക്കാന്‍ കാരണം എന്റെ കഴിവുകേടൊന്നുമല്ല; അല്ലാഹുവിനെ കുറിച്ചുള്ള ഭയമാണ് എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്’ എന്നാണ്. 

”എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം” (5:30). 

ഹാബീല്‍ ക്വാബീലിനോട് പറയുന്നു; നീ എന്നെ കൊന്നാല്‍ നിനക്ക് രണ്ട് പാപഭാരം വഹിക്കേണ്ടി വരും. ഒന്ന് എന്നെ കൊന്നതിനും, രണ്ട് നിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടാത്ത എന്തോ തിന്മ നിന്നില്‍ നിന്ന് വന്നതിനാലും.  ഇപ്രകാരം ചെയ്താല്‍ നീ അക്രമിയാകുമെന്നും നീ നരകക്കാരില്‍ ആയിത്തീരുകയും ചെയ്യും എന്നെല്ലാം അവനെ അറിയിച്ചു. അവന്‍ പിന്മാറിയില്ല. അവന്‍ ആ ഹീന കൃത്യം നിര്‍വഹിച്ചു. 

‘ഭൂമിയില്‍ ആരും അന്യായമായി കൊലചെയ്യപ്പെടുന്നില്ല, ആദമിന്റെ പുത്രനില്‍ അതിന്റെ (പാപത്തിന്റെ) ഒരു വിഹിതം ഉണ്ടായിട്ടല്ലാതെ. കാരണം, അവനാണ് കൊലയുടെ ആദ്യത്തെ ചര്യ തുടങ്ങിയത്”(ബുഖാരി). ഈ തിന്മക്ക് അവനാണ് തുടക്കം നല്‍കിയത് എന്ന കാരണത്താല്‍ ആ തിന്മ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ ഒരു വിഹിതം അവനും ലഭിക്കും. ഒരാള്‍ ഒരു നന്മക്ക് തുടക്കം കുറിച്ചാലോ, ആ നന്മ ആരെല്ലാം ചെയ്യുന്നുവോ, അവര്‍ക്കെല്ലാം ലഭിക്കുന്ന പ്രതിഫലത്തില്‍ യാതൊരു കുറവും വരുത്താതെ ആ നന്മക്ക് തുടക്കം നല്‍കിയ വ്യക്തിക്ക് ലഭിക്കപ്പെടും. ഉദാ: ഒരു നാട്ടില്‍ ഒരു പള്ളി പണിതു. ആ പള്ളിയില്‍ ആരെല്ലാം നമസ്‌കരിക്കുകയും മറ്റു ആരാധന കര്‍മങ്ങള്‍ ചെയ്യുന്നുവോ അതിന്റെയെല്ലാം പ്രതിഫലം ആ പള്ളി പണിത വ്യക്തിക്ക് നല്‍കപ്പെടുന്നതാണ്. എന്നാല്‍ ഇത് ഒരിക്കലും മതത്തില്‍ പുതിയ ആചാരമോ അനുഷ്ഠാനങ്ങളോ ഉണ്ടാക്കുവാന്‍ തെളിവല്ല.

കൊലപാതകം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള കാര്യങ്ങളില്‍ പെട്ടതാണല്ലോ. കൊലപാതകത്തിനുള്ള ശിക്ഷ ക്വുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

”ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്”(4:93). 

അബദ്ധത്തില്‍ കൊന്നാലോ? അതിനും ഇസ്‌ലാം നിയമം വെച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അത് എത്രയാണ് നല്‍കേണ്ടതെന്ന് കോടതിയാണ് തീരുമാനിക്കുക. തീര്‍ന്നില്ല, അബദ്ധത്തില്‍ സംബവിച്ച ഒരു കൊലയാണല്ലോ. അതിനാല്‍ അതിന് പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കണം. (ഇത് ഇന്ന് പ്രായോഗികമല്ലല്ലോ). അതിനും കഴിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കണം. നോക്കൂ..! അബദ്ധത്തില്‍ സംഭവിച്ച ഒരു കൊലപാതകത്തിന് ഇസ്‌ലാം ഇത്ര വലിയ ഗൌരവം നല്‍കുന്നുവെങ്കില്‍ മനഃപൂര്‍വം ചെയ്യുന്ന കൊലപാതകം അല്ലാഹുവിങ്കല്‍ എത്രമാത്രം ഗൗരവമുള്ള കുറ്റമായിരിക്കും! കൊലയാളിയെ ഇഹലോകത്ത് വെച്ച് തന്നെ വധിക്കണം, പരലോകത്തെ ശിക്ഷ വേറെയും! അതുപോലെ തന്നെയാണ് ആത്മഹത്യയും. അതിനും അതികഠിനമായ ശിക്ഷയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഒരാളുടെ രക്തം (ശരീരം), ധനം, അഭിമാനം ഇതെല്ലാം കഅ്ബാലയം പോലെ പവിത്രമാണെന്നും അവ ഹനിക്കരുതെന്നും ഇസ്‌ലാം ശക്തമായി മനുഷ്യരെ പഠിപ്പിക്കുന്നു. ആരെയാണോ ഉപദ്രവിച്ചത്  അവന്‍ മാപ്പ് നല്‍കാതെ സ്രഷ്ടാവും മാപ്പ് നല്‍കില്ല. പശ്ചാത്താപം കൊണ്ട് മാത്രം രക്ഷയില്ലെന്നര്‍ഥം. നമസ്‌കാരമോ നോമ്പോ സകാത്തോ എന്ത് തന്നെ ചെയ്താണ് റബ്ബിനെ കണ്ടുമുട്ടുന്നതെങ്കിലും ഈ കൃത്യങ്ങള്‍ക്ക് അല്ലാഹു നീതിയോടെ തീര്‍പ്പ് കല്‍പിക്കുന്നതാണ്. ഒരു നബി വചനം കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: ‘പാപ്പരായവര്‍ ആരെന്ന് അറിയുമോ?’  അവര്‍ പറഞ്ഞു: ‘ദിര്‍ഹമോ വിഭവങ്ങളോ ഇല്ലാത്തവരാണ് ഞങ്ങളില്‍ പാപരായവര്‍.’ അപ്പോള്‍ നബി(സ്വ)  പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവര്‍ ക്വിയാമത്ത് നാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയുമായി വരും. (അതോടൊപ്പം അവര്‍) ഇന്നവനെ ചീത്ത പറയുകയും ഇന്നവനെ എറിയുകയും ഇന്നവന്റെ ധനം (അന്യായമായി) തിന്നുകയും ഇന്നവന്റെ രക്തം (അന്യായമായി) ചിന്തുകയും ഇന്നവനെ അടിക്കുകയും എല്ലാം ചെയ്തിട്ടുണ്ടാകും. അങ്ങനെ അവന്റെ നന്മകളില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടും. അവന്റെ മേല്‍ തീര്‍പ് കല്‍പിക്കപ്പെടുന്നതിന് മുമ്പായി അവന്റെ നന്മകള്‍ തീര്‍ന്നു കഴിഞ്ഞാല്‍ അവരുടെ തിന്മകള്‍ ഇവരുടെ മേല്‍ (ഉപദ്രവിച്ചവരുടെ മേല്‍) എറിയപ്പെടുകയും പിന്നീട് അവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും (അവരാണ് എന്റെ സമുദായത്തിലെ പാപരായവര്‍).’

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ആദം നബി (അ) – 04

ആദം നബി (അ) - 04

ആദംനബി (അ)യുടെ പശ്ചാത്താപവും മൗലിദ് കിതാബുകളിലെ കള്ളക്കഥകളും

അല്ലാഹുവിന്റെ കല്‍പനയോട് തങ്ങള്‍ സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് ബോധ്യമായ ആദംനബി(അ)യും ഹവ്വയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി. തെറ്റ് സംഭവിച്ചാല്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലാണല്ലോ ശരിയായ മാര്‍ഗം. പിശാച് അല്ലാഹുവിന്റെ കല്‍പനയോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് മനസ്സിലാക്കിയിട്ടും അവന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നതിന് പകരം കൂടുതല്‍ ന്യായീകരിച്ച് അഹന്ത കാണിക്കുകയാണ് ചെയ്തത്. അതിനാല്‍ അവന്‍ എക്കാലത്തെക്കുമായി ശപിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആദം(അ)യും ഹവ്വായും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയാണ് ചെയ്തത്. അത് ക്വുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു.

”അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ”(2:37).  

തെറ്റുകള്‍ സംഭവിച്ചാല്‍ ഉടന്‍ തൗബ ചെയ്ത് മടങ്ങണം. അതു അല്ലാഹു  വിശ്വാസികളുടെ ഗുണമായി നമുക്ക് പറഞ്ഞുതന്നിട്ടുമുണ്ട്:

”വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും, തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവക്കു വേണ്ടിയും (സ്വര്‍ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നു). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?  ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍” (3:135).

ആദം(അ) അല്ലാഹുവിനോട് നടത്തിയ പശ്ചാത്താപം അല്ലാഹു ക്വുര്‍ആനില്‍ വ്യക്തമാക്കിയതാണെന്ന് നാം പറഞ്ഞല്ലോ. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിന്റെ വ്യക്തമായ വചനങ്ങളെ മറച്ചുവെച്ച് ആദം (അ)ന്റെ അല്ലാഹുവോടുള്ള പശ്ചാത്താപത്തിന്റെ പേരിലും കള്ളക്കഥകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 

‘ആദം(അ)ക്ക് തെറ്റ് പറ്റിയപ്പോള്‍ (അതിനുള്ള പരിഹാരത്തിനായി) തല അര്‍ശിലേക്ക് ഉയര്‍ത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവേ ഞാന്‍ നിന്നോട് മുഹമ്മദ് നബിയുടെ ഹക്ക്വ് കൊണ്ട് ചോദിക്കുന്നു. അപ്പോള്‍ അല്ലാഹു ആദമിനോട് ചോദിച്ചു: ആരാണ് മുഹമ്മദ്? ആദം(അ) പറഞ്ഞു: നീ എന്നെ സൃഷ്ടിച്ചപ്പോള്‍ ഞാന്‍ അര്‍ശിലേക്ക് നോക്കി. അപ്പോള്‍ അതില്‍ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി എന്ന് എഴുതിയത് കണ്ടു. നിന്റെ പേരിന്റെ കൂടെ അദ്ദേഹത്തിന്റെ പേര് എഴുതണമെങ്കില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും അദ്ദേഹത്തിന്റെ മഹത്ത്വവും എത്രയുണ്ടെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി…’  ഹദീഥ് നിദാന പണ്ഡിതന്മാര്‍ ദുര്‍ബലമെന്ന് വിധിയെഴുതിയിട്ടുള്ള, വിശുദ്ധ ക്വുര്‍ആനിന്റെ വിവരണങ്ങള്‍ക്ക് വിരുദ്ധമായ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പലരും കഥകള്‍ മെനഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് എന്താണെന്ന് നാം മുമ്പ് മനസ്സിലാക്കിയല്ലോ.

”അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ(2:37).”  ഈ വചനത്തില്‍ പശ്ചാത്താപത്തിനായി അല്ലാഹുവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചുവെന്നാണ് പറയുന്നത്. ഏതായിരുന്നു ആ വചനങ്ങള്‍ എന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതേ സംഭവം വിശദീകരിക്കുന്ന കൂട്ടത്തില്‍ സൂറത്തുല്‍ അഅ്‌റാഫില്‍ അല്ലാഹു ആ വചനങ്ങള്‍ എന്തായിരുന്നുവെന്ന് നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കാണുക: 

”അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (7:23).  

ഫാത്വിമ മൗലിദ് എന്ന് പറയുന്ന ഒരു ക്ഷുദ്രകൃതിയിലും ശിയാക്കളുടെ കൃതികളിലും തത്തുല്ല്യമായ സംഭവം വിവരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത് മുഹമ്മദ് നബി(സ്വ), ഫാത്വിമ(റ), അലി(റ), ഹസന്‍(റ), ഹുസൈന്‍(റ) തുടങ്ങിയവരുടെ കൂടി ഹക്ക്വ ്ജാഹ് ബറകത്തുകള്‍ കൊണ്ട് ഇടതേടിയെന്നാണ്. അതുപോലെ ആദം(അ) അല്ലാഹുവിനോട് പശ്ചാത്തപിച്ച സമയത്ത് മുഹ്‌യുദ്ദീന്‍ ശൈഖ് ഉണ്ടായിരുന്നുവെന്ന് മറ്റൊരു വാറോല കൃതിയിലും എഴുതിപ്പിടിപ്പിട്ടുണ്ട്. ഇതൊന്നും വിശുദ്ധ ക്വുര്‍ആനോ സ്വഹീഹായ ഹദീഥുകളോ പഠിപ്പിക്കുന്ന കാര്യമല്ലെന്ന് നാം മനസ്സിലാക്കണം. പ്രമാണങ്ങളുടെ പന്‍ബലമില്ലാത്ത ഒന്നിനെയും നാം ഒന്നിനും അടിസ്ഥാനപ്പെടുത്തുവാനും പാടില്ല.

െ്രെകസ്തവര്‍ വിശ്വസിക്കുന്നത് യേശുവിലൂടെയാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടതെന്നാണ്. ഇത്തരത്തില്‍ യാഥാര്‍ഥ്യങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത വികല വിശ്വാസങ്ങളാണ് അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃയുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ളവര്‍ക്കുള്ളതെന്നതാണ് വാസ്തവം. 

കെട്ടുകഥകള്‍ക്ക് ജനങ്ങള്‍ ചെവികൊടുക്കില്ലെന്ന് മനസ്സിലാക്കിയ പുരോഹിതന്മാര്‍ അതിന് അംഗീകാരം ലഭിക്കുന്നതിന് വേണ്ടി മഹാന്മാരായ ഇമാമുകളുടെ മേല്‍ അവ കെട്ടിവെക്കുകയാണ് ചെയ്തത്. ഹി.852ല്‍ മരണപ്പെട്ട ഒരാള്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ഇമാം അബൂഹനീഫ(റഹി)യുടെ പേരില്‍ ഒരു പുസ്തകം എഴുതി ഇത് അദ്ദേഹത്തില്‍ ആരോപിക്കുകയും എന്നിട്ട് പ്രസ്തുത പുസ്തകത്തില്‍ ഇമാം അബൂ ഹനീഫ ഈ ഇടതേട്ടം അംഗീകരിച്ചിരുന്നുവെന്ന് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത പുസ്തകത്തില്‍ പറയുന്നത് കാണുക:

”(നബിയേ) അവിടുന്ന് (എങ്ങനെയുള്ളവനാണ്!). അങ്ങയുടെ പിതാവായ ആദം അങ്ങയെ കൊണ്ട് ഇടതേടിയപ്പോളാണ് കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്.”

അബൂഹനീഫ(റഹി) ഇങ്ങനെ മരണപ്പെട്ടവരെ ഇടയാളരാക്കി പ്രാര്‍ഥിക്കുന്നത് അംഗീകരിച്ചിരുന്ന പണ്ഡിതനായിരുന്നോ?  അല്ല, ഒരിക്കലുമല്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് കാണുക:

”പ്രാര്‍ഥിക്കുന്നവന്‍ ഇന്ന ആളുടെ ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ നിന്റെ അമ്പിയാഇന്റെയും റസൂലുകളുടെയും ഹക്ക്വ് കൊണ്ട്, അല്ലെങ്കില്‍ ബൈത്തുല്‍ ഹറാമിന്റെയും മശ്അറുല്‍ ഹറാമിന്റെയും ഹക്ക്വ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു എന്ന് പറയുന്നത് വെറുക്കുന്നു.”

ആദം(അ) ചെയ്ത പ്രാര്‍ഥന നബി(സ്വ)യെ ഇടയാളനാക്കിക്കൊണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അതിനെ വെറുക്കുമോ? അപ്പോള്‍ മുകളില്‍ കണ്ട വരികള്‍ ഒരിക്കലും അദ്ദേഹത്തിന്റെതല്ലെന്ന് വ്യക്തമാണ്.

പിശാച് മനുഷ്യനെ പിഴപ്പിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളും മനുഷ്യനു മുന്നില്‍ തുറന്നിടുന്നതാണ്. ചിലപ്പോള്‍ കല്‍പിക്കപ്പെട്ടതില്‍ നിന്ന് നമ്മെ പിന്തിരിപ്പിച്ചുകൊണ്ടും മറ്റു ചിലപ്പോള്‍ കല്‍പിക്കപ്പെടാത്തത് ചെയ്യിച്ചും നമ്മെ അവന്‍ പിഴപ്പിക്കും. നമസ്‌കാരത്തിന് വിളിക്കപ്പെടുമ്പോള്‍; ജോലി തീര്‍ത്തിട്ടാകാം, നല്ല കച്ചവടം നടക്കുന്ന സമയമാണ്; പിന്നീടാകാം, ഉറക്കം വരുന്നു; ഉറങ്ങിയിട്ടാകാം… അങ്ങനെയങ്ങനെ പല ദുര്‍മന്ത്രണവും നടത്തി അവന്‍ നമ്മെ ആരാധനയില്‍നിന്നകറ്റി വഴിപിഴപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്നതില്‍നിന്ന്, അതില്‍ തന്നെ ക്വുര്‍ആനിന്റെ മജ്ജയായ തൗഹീദില്‍ നിന്നാണ് അവന്‍ മനുഷ്യരെ ഏറ്റവും അധികം അകറ്റാനും കുഴപ്പത്തിലാക്കാനും ശ്രമിക്കുക. ക്വുര്‍ആന്‍ പാരായണത്തിന്റെ തുടക്കത്തില്‍ തന്നെ അവനില്‍ നിന്ന് അല്ലാഹുവില്‍ കാവല്‍ ചോദിക്കാന്‍ ക്വുര്‍ആന്‍ നമ്മോട് കല്‍പിച്ചിട്ടുണ്ടല്ലോ:

”നീ ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക” (16:98). 

നമസ്‌കാരത്തില്‍ നാം നടത്തുന്ന പ്രാര്‍ഥനയില്‍ ‘അല്ലാഹുവേ, തീര്‍ച്ചയായും ഞാന്‍ നരക ശക്ഷയില്‍ നിന്നും ക്വബ്ര്‍ ശിക്ഷയില്‍ നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളില്‍ നിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു’ എന്ന് നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത് ഓര്‍ക്കുക.

ജീവിതത്തിലുള്ള പരീക്ഷണങ്ങള്‍ പലതാണ്. പിശാച് സംശയങ്ങള്‍ രൂപപ്പെടുത്തിയും ദേഹേച്ഛകളെ ഇളക്കിവിട്ടും നമുക്കിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും. സംശയങ്ങളിലൂടെ വഴിപിഴപ്പിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം ക്വുര്‍ആനില്‍ നിന്നും പ്രവാചക ചര്യയില്‍ നിന്നും പുണ്യവാന്മാരായ സ്വഹാബിമാര്‍ മനസ്സിലാക്കിയത് പോലെ അറിവ് സ്വീകരിക്കുകയും മുന്‍ഗാമികളുടെ മാര്‍ഗം സ്വീകരിച്ച് നേടിയ അറിവനുസരിച്ച് പ്രവര്‍ത്തിക്കലുമാണ്. ദേഹേച്ഛകള്‍ കൊണ്ടും അവന്‍ നമ്മെ വഴിപിഴപ്പിക്കും. അതില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള പോംവഴി അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ ക്ഷമ കൈകൊള്ളുക എന്നതാണ്. ക്വുര്‍ആന്‍ പാരായണം ചെയ്തും നബി(സ്വ) പഠിപ്പിച്ചിട്ടുള്ള ദിക്‌റുകള്‍ നിത്യജീവതത്തില്‍ പ്രാവര്‍ത്തികമാക്കിയും ജുമുഅഃ അടക്കം എല്ലാ ഫര്‍ദ് നമസ്‌കാരങ്ങളിലും പള്ളിയില്‍ പങ്കെടുക്കുകയും നന്മയുടെയും സൂക്ഷ്മതയുടെയും ആളുകളുടെ കൂടെ കൂട്ടുകൂടുകയും ദുഷിച്ചവരോടുള്ള സഹവാസം ഒഴിവാക്കുകയും ചെയ്ത് ജീവിക്കുന്നതിലൂടെ മാത്രമെ പൈശാചിക ഫിത്‌നകളില്‍ നിന്ന് നമുക്ക് രക്ഷ പ്രാപിക്കാന്‍ സാധിക്കൂ. അല്ലാഹു നമ്മെ എല്ലാവരെയും പിശാചിന്റെ എല്ലാ ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടുത്തുമാറാകട്ടെ, ആമീന്‍.

ആദം(അ)യും ഹവ്വായും അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും അല്ലാഹു അവരുടെ ഇരുവരുടെയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തുവെന്ന് നാം മനസ്സിലാക്കി. തുടര്‍ന്നാണ് അവര്‍ ഭൂമിയില്‍ താമസമാക്കുന്നത്. ക്രൈസ്തവരുടെ വിശ്വാസം ആദമും ഹവ്വയും ആദമിന്റെ മക്കളായ മറ്റു മനുഷ്യരും പാപികളായാണ് ഭൂമിയില്‍ വന്നതെന്നും അവരുടെ പാപം പൊറുക്കപ്പെട്ടത് യേശുവിന്റെ കുരിശിലേറലിലൂടെയാണെന്നാണ്. മുഴുവന്‍ മനുഷ്യരും ജന്മനാ പാപികളാണെന്നും ആ പാപങ്ങളില്‍ നിന്ന് മനുഷ്യര്‍ മുക്തരായത് യേശുവിന്റെ ക്രൂശീകരണത്തിലൂടെയാണെന്നുമുള്ള വിശ്വാസം ഒരിക്കലും അല്ലാഹു പ്രവാചകന്മാരിലൂടെ മനുഷ്യരെ പഠിപ്പിച്ച സന്ദേശങ്ങളിലില്ല. കുരിശിലേറിയ ദിവസത്തെ ക്രൈസ്തവര്‍ ദുഃഖ വെള്ളിയായി ഗണിക്കുന്നു. കുരിശിലേറിയ കാരണത്താല്‍ മനുഷ്യരെല്ലാം പാപമുക്തരായ കാരണത്താല്‍ ആ ദിവസത്തെ തന്നെ അവര്‍ ‘ഗുഡ് ഫ്രൈഡേ’ ആയും ആചരിക്കുന്നു! ഈ വിശ്വാസം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നതല്ല. കാരണം, ഒരാളുടെ പാപഭാരവും മറ്റൊരാള്‍ വഹിക്കുന്നതല്ല. ക്വിയാമത്ത് നാളില്‍ ഓരോരുത്തരും അവരവര്‍ ചെയ്ത നന്മതിന്മകളുമായി അല്ലാഹുവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും. ഇതാണ് എല്ലാ പ്രവാചകന്മാരും ജനങ്ങളെ പഠിപ്പിച്ചത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”അതല്ല, മൂസായുടെയും (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?  അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും”(53:36, 37).  

ഒരാളില്‍ വന്ന വീഴ്ചക്ക് മറ്റുള്ളവരെ കുറ്റക്കാരനാക്കുന്നത് അക്രമമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണല്ലോ. അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. നബി(സ്വ) പറയുന്നത് കാണുക:

”എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്”(ബുഖാരി, മുസ്‌ലിം). 

ഇസ്‌ലാം പഠിപ്പിക്കുന്നത് പോലെ ഒരാള്‍ ഹജ്ജ് നിര്‍വഹിക്കുന്നുവെങ്കില്‍ അവന്‍ പാപങ്ങളില്‍ വിമലീകരിക്കപ്പെട്ട് ഒരു (ഇപ്പോള്‍ ജനിച്ച) കുഞ്ഞിനെ പോലെയാകുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത് ഒരാളും പാപിയായിട്ടല്ല ഈ ഭൂമിയില്‍ പിറവിയെടുക്കുന്നതെന്നാണ്.

ആദം(അ)നെയും ഹവ്വായെയും അല്ലാഹു ഭൂമിയിലേക്ക് അയച്ചശേഷം അവര്‍ എവിടെ വന്നു എന്നൊന്നും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടില്ല. എന്നാല്‍ പലരും ആദം(അ) ഇറങ്ങിയത് ശ്രീലങ്കയിലാണെന്നും ഹവ്വാഅ് സുഊദിയിലെ ജിദ്ദയിലാണെന്നും പ്രചരിപ്പിക്കുന്നത് കേള്‍ക്കാം. ‘വല്ലിമ്മ’ എന്നര്‍ഥത്തിലുള്ള ജദ്ദഃ എന്നായിരുന്നു അതിന്റെ പേരെന്നും പിന്നീട് അത് ജിദ്ദഃ എന്നായതാണെന്നുമൊക്കെ വിശദീകരിക്കാറുണ്ട് പലരും. അതുപോലെ അവര്‍ ഇരുവരും ഭൂമിയില്‍ ആദ്യമായി കണ്ടുമുട്ടിയത് അറഫയില്‍ വെച്ചായിരുന്നുവെന്നും പറയാറുണ്ട്. പലയിടങ്ങളിലും അവരുടെ കാല്‍ പാദങ്ങളെന്ന് പറഞ്ഞ് പ്രത്യേകമാക്കി അടയാളപ്പെടുത്തിയതും കാണാം. ഇതിനൊന്നും യാതൊരു തെളിവുമില്ല. 

ഇബ്‌നു ബാസ്(റഹി) ചോദിക്കപ്പെട്ടു: ‘ആദം (അ) ശ്രീലങ്കയിലാണ്, (അതില്‍ തന്നെ) സറന്ദീബ് എന്ന ഏരിയയിലാണ് ഇറങ്ങിയത് എന്നത് ശരിയാണോ അല്ലേ? അദ്ദേഹം ഉത്തരം നല്‍കി: ‘ഇതിന് യാതൊരു അടിത്തറയുമില്ല. അതിന്റെ സ്വീകാര്യതയും അറിയപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ക്വബ്‌റും അറിയപ്പെട്ടിട്ടില്ല. അദ്ദേഹം എവിടെ ഇറങ്ങിയെന്നോ എവിടെ ക്വബ്‌റടക്കപ്പെട്ടുവെന്നോ ഒന്നും അറിയപ്പെട്ടിട്ടില്ല.’ (നൂറുന്‍ അലദ്ദര്‍ബ്).

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ ജിബ്‌രീല്‍(അ) മലക്കുകളെയും കൊണ്ട് ആദമിന്റെ (ജനാസ) നമസ്‌കരിക്കുകുയം മസ്ജിദുല്‍ ഖൈഫില്‍ അദ്ദേഹം ക്വബ്‌റടക്കപ്പെടുകയും ചെയ്തു എന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇമാം ദാറക്വുത്വ്‌നിയെപോലെയുള്ളവര്‍ ആറിപ്പോര്‍ട്ടില്‍ അബ്ദുര്‍റഹ്മാനുബ്‌നു മാലിക്ബ്‌നു സഗൂല്‍ എന്നൊരു നിവേദകന്‍ ഉണ്ട്. അദ്ദേഹം ഉപേക്ഷിക്കപ്പെേടണ്ടവന്‍ ആണെന്നും പറഞ്ഞിട്ടുണ്ട്. ആദം(അ) ന്റെ ക്വബ്‌റ് ശൈഖ് ഇബ്‌നു ബാസ്(റ) പറഞ്ഞത് പോലെ എവിടെയാണെന്ന് സ്വീകാര്യമായ തെളിവുകളാല്‍ സ്ഥിരപ്പെട്ടുവന്നിട്ടില്ല എന്നര്‍ഥം.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ആദം നബി (അ) – 03

ദം നബി (അ) - 03

സൃഷ്ടാവിന്റെ അറിവും സൃഷ്ടികളുടെ അറിവും

അല്ലാഹു ആദം ലിമിനെ സൃഷ്ടിക്കുന്ന വിവരം മലക്കുകളെ അറിയിച്ച്പ്പോൾ അവർ ഇപ്രകാരം ചോദിച്ചു: “അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്.” (2:30).

ആദം ആദ്യത്തെ മനുഷ്യസൃഷ്ടിയാണല്ലോ. മനുഷ്യർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുമെന്നും രക്തം ചിന്തുമെന്നും പിന്നെ എങ്ങനെ മലക്കുകൾ മനസ്സിലാക്കി? ഈ വിഷയത്തിൽ കുർആനിലോ സ്വഹീഹായ ഹദീഥുകളിലോ വിശദീകരണം കാണുന്നില്ലെങ്കിലും മുൻഗാമികളായ പണ്ഡിതന്മാരുടെ വിവരണങ്ങളിൽ നിന്നും നമുക്ക് ഗ്രഹിക്കാവുന്നവ ഇവിടെ ചേർക്കാം.

ഒന്ന്. അല്ലാഹു അവരെ അറിയിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അവർക്ക് മനസ്സിലായി. ഇമാം ഇബ്നുൽ ക്വയ്യിം പറയുന്നത് കാണുക: “നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങൾക്ക് യാതൊരു അറിവും ഇല്ല’ (2:32). ഇതിൽ മനുഷ്യർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാണെന്ന് അല്ലാഹു അവരെ അറിയിച്ചിട്ടുണ്ട് എന്നതിന് തെളിവുണ്ട്. (അല്ലാഹു അവർക്ക് അത് അറിയിച്ചു കൊടുത്തിട്ടില്ലായിരുന്നുവെങ്കിൽ) അവർക്ക് അറിയാത്തത് അവർ എങ്ങനെ പറയും? അല്ലാഹു പറയുന്നു; അവന്റെ വാക്കാണല്ലോ ഏറ്റവും സത്യമായിട്ടുള്ളത്. അവർ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കൽപനയനുസരിച്ച് മാത്രം അവർ പ്രവർത്തിക്കുന്നു(21:27). മലക്കുകൾ അല്ലാഹു കൽപിക്കുന്നതുകൊണ്ടല്ലാതെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ഇല്ല. അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ അവർ കൽപിക്കപ്പെട്ടത് എന്തോ അത് പ്രവർത്തിക്കുന്നവരാണ് എന്ന്” (മിഫ്താഹു ദാറുസ്സആദ8).

മലക്കുകൾ അല്ലാഹുവിനോട് മനുഷ്യരെക്കുറിച്ച് ഇപ്രകാരം ചോദിച്ചത് അവർക്ക് അല്ലാഹു മുമ്പ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് നമുക്ക് മനസ്സിലാക്കാം.

രണ്ട്: ഭൂമിയിൽ ആദമിനു മുമ്പ് ഉണ്ടായിരുന്നവരായിരുന്നല്ലോ ജിന്ന് വിഭാഗം. അപ്പോൾ അവരുടെ ചെയ്തികളും സ്വഭാവവും മനുഷ്യരിലേക്കും തുലനം ചെയ്ത് മനസ്സിലാക്കി പറഞ്ഞതാവാം. കാരണം ജിന്നുകളും ഭൂമിയിൽ രക്തം ചിന്തുകയും കുഴപ്പം ഉണ്ടാക്കുകയും ചെയ്തവരായിരുന്നല്ലോ

മൂന്ന്: മലക്കുകൾ മനുഷ്യന്റെ പ്രകൃതിയിൽ നിന്ന് മനസ്സിലാക്കിയതാവാം.

നാല്: ഖലീഫഃ എന്നത് കുഴപ്പങ്ങളും അക്രമങ്ങളും ഇല്ലാതാക്കന്നെ നേതാവാണല്ലോ. അപ്പോൾ ഈ പദപ്രയോഗം തന്നെ മനുഷ്യരിൽ കുഴപ്പങ്ങളും രക്തം ചിന്തലുമുണ്ടാകുമെന്ന് ഗ്രഹിക്കാം. ഇബ്ലീസിനെ പോലെ താൻപോരിമ നടിക്കാനോ

അസൂയകൊണ്ടോ അല്ല മലക്കുകൾ അല്ലാഹുവിനോട് ഇങ്ങനെ ചോദിച്ചത്. രക്തം ചിന്തുന്ന, കുഴപ്പമുണ്ടാക്കുന്ന ഇവരെ എന്തിന് സൃഷ്ടിക്കണം എന്ന് അല്ലാഹുവിനെ ആക്ഷേപിച്ച് പറഞ്ഞതുമില്ല. അപ്രകാരം ചെയ്യുന്ന സൃഷ്ടികളുമല്ല അല്ലാഹുവിന്റെ മലക്കുകൾ. അവർ അല്ലാഹുവിനെ മുൻകടന്ന് പറയുന്നവരോ പ്രവർത്തിക്കുന്നവരോ അല്ല. മലക്കുകളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക

എന്നാൽ (അവർ – മലക്കുകൾ) അവന്റെ ആദരണീയരായ ദാസന്മാർ മാത്രമാകുന്നു. അവർ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കൽപനയനുസരിച്ച് മാത്രം അവർ പ്രവർത്തിക്കുന്നു” (21:26,27).

“അല്ലാഹു അവരോട് കൽപിച്ച കാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും”(66:6).

മലക്കുകൾ ഒരുപക്ഷേ, ഈ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് ഇവരെ സൃഷ്ടിക്കുന്നതിലെ യുക്തി രഹസ്യമാകാം. നിന്നെ ആരാധിക്കുവാനായിട്ടാണ് ഈകുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ സൃഷ്ടിക്കുന്നത് കൊണ്ടുള്ള ലക്ഷ്യമെങ്കിൽ ഞങ്ങൾ നിന്നെ എപ്പോഴും പ്രകീർത്തിച്ച് പരിശുദ്ധിപ്പെടുത്തി ആരാധിക്കുന്നവരാണല്ലോ. ഇനി വേറെ ഒരു സൃഷ്ടിയുടെ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു ചോദ്യമാകാം എന്നർഥം. അതിനു അല്ലാഹു നൽകുന്ന ഉത്തരം ഇപ്രകാരമാണ്: “തീർച്ചയായും നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം.’

ഇബ്നു കഥീർ പറയുന്നു: “തീർച്ചയായും നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം; അഥവാ നിങ്ങൾക്കറിയാത്ത, നിങ്ങൾ പറഞ്ഞ കുഴപ്പങ്ങളെക്കാളും പരിഗണനീയമായ ന

ന്മകൾ ഈ വിഭാഗം സൃഷ്ടിയിൽ ഉണ്ടെന്ന് എനിക്കറിയാം. ഞാൻ അവരിലേക്ക് നബിമാരെയും റസൂലുകളെയും അയക്കും. അപ്പോൾ അവരിൽ സത്യസന്ധന്മാരെയും രക്തസാക്ഷികളെയും സ്വാലിഹുകളെയും അല്ലാഹുവിന് ആരാധന ചെയ്യുന്നവരെയും ഐഹിക ജീവിതത്തോട് വിരക്തിയുള്ളവരെയും ഔലിയാഇനെയും പുണ്യവാളന്മാരെയും അല്ലാഹുവിലേക്ക് അടുത്തവരെയും പണ്ഡിതന്മാരെയും കർമങ്ങൾ ചെയ്യുന്നവരെയും ഭയഭക്തിയുള്ളവരെയും അല്ലാഹുവിനെ സ്നേഹിക്കുന്നവരെയും അല്ലാഹുവിന്റെ പ്വാചകന്മാരെ പിന്തുടരുന്നവരെയും അവരിൽ കാണപ്പെടും” (തഫ്സീർ ഇബ്നു കഥീർ).

മനുഷ്യർ കുഴപ്പക്കാരും രക്തം ചിന്തുന്നവരുമാണെന്ന് മലക്കുകൾ അല്ലാഹുവിനോട് പറഞ്ഞപ്പോൾ അവരോട് അല്ലാഹു പറഞ്ഞുവല്ലോ; നിങ്ങൾക്കറിയാത്തത് എനിക്ക് അറിയാം എന്ന്. അപ്പോൾ മലക്കുകൾക്ക് മനുഷ്യനുള്ള ചില പ്രത്യേകതയെങ്കിലും

ബോധ്യപ്പെടുത്തിക്കൊടുത്തു. അതാണ് താഴെയുള്ള സൂക്തത്തിൽ പറയുന്നത്

“അവൻ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവൻ മലക്കുകൾക്ക് കാണിച്ചു കൊടുത്തു. എന്നിട്ടവൻ ആജ്ഞാപിച്ചു. നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്ക് പറഞ്ഞു തരൂ. അവർ പറഞ്ഞു: നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. നീ പഠിപ്പിച്ചുതന്നതല്ലാതെ യാതൊരറിവും ഞങ്ങൾക്കില്ല. നീതന്നെയാണ് സർവജ്ഞനും അഗാധജ്ഞാനിയും” (2:31,32).

അല്ലാഹു ആദംലീമിന് എല്ലാ വസ്തുക്കളുടെയും പേരുകൾ പഠിപ്പിക്കുകയും മലക്കുകളോട് അവയുടെ പേരുകൾ പറയാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവർക്ക് അതിന് കഴിയാതെ വരികയും ആദം മിനുള്ള പ്രത്യേകത അവർ മനസ്സിലാക്കു

കയും ചെയ്തു. മഹ്ശറിൽ ശഫാഅത്തിനായി മനുഷ്യർ ആദം പലിനെ സമീപിക്കുമ്പോൾ പറയുന്നത് സ്വഹീഹുൽ ബുഖാരിയിൽ ഇപ്രകാരം കാണാം: “താങ്കൾക്ക് അല്ലാഹു എല്ലാറ്റിന്റെയും പേരുകൾ പഠിപ്പിച്ചു തന്നല്ലോ.’ ഇതും അല്ലാഹു ആദമിന് എല്ലാ വസ്തുക്കളുടെയും പേരുകൾ പഠിപ്പിച്ചിട്ടുണ്ടെന്നാണ് അറിയിക്കുന്നത്.അല്ലാഹു ആദമിനെ എന്തെല്ലാമാണ് പഠിപ്പിച്ചതെന്നും എങ്ങനെയാണ് പഠിപ്പിച്ചതെന്നും നമുക്ക് അറിയില്ല. അല്ലാഹുവോ റസൂലോ നമ്മെ അത് പഠിപ്പിച്ചു തരാത്തതിനാൽ അതിനെ കുറിച്ച് കൂടുതൽ

അറിയാൻ നമുക്ക് യാതൊരു മാർഗവുമില്ല. അതിനാൽ കൂടുതൽ അതിനെക്കുറിച്ച് ആരായുവാനോ ചർച്ച നടത്തുവാനോ മുന്നോട്ടു വരാതെ പഠിപ്പിക്കപ്പെട്ടതിൽ ഒതുങ്ങി നിന്ന് ഇത്തരത്തിലുള്ള ഗൈബിയായ കാര്യങ്ങളിൽ അപ്രകാരം വിശ്വസിക്കുകയാണ് വേണ്ടത്.

അല്ലാഹു ആദംലിമിന് എല്ലാ വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചതിന് ശേഷം മലക്കുകൾക്ക് അവയെ കാണിച്ചു കൊടുക്കുകയും എന്നിട്ട് അവരോട് അവയുടെ പേരുകൾ പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവർക്ക് അതിന് സാധിച്ചില്ല.

ചുരുക്കത്തിൽ, ഭൂമിയിൽ അല്ലാഹു ഏർപെടുത്താൻ പോകുന്ന വിഭാഗത്തിന് ചില പ്രകൃതി സവിശേഷതകൾ ഉണ്ടെന്നും, മലക്കുകൾ വളരെ പരിശുദ്ധരും ഉത്തമന്മാരുമായ സൃഷ്ടികൾ തന്നെയാണെങ്കിലും ഈ സവിശേഷതകൾ അവർക്കില്ലെന്നും, അല്ലാഹു

സർവജ്ഞനും യുക്തിപൂർവം പ്രവർത്തിക്കുന്ന അഗാധജ്ഞനുമാണെന്നും, തങ്ങളുടെ ആദ്യത്തെ മറുപടിയിൽ തങ്ങൾ ഊഹിച്ചതും സൂചിപ്പിച്ചതും അബദ്ധമായെന്നും, മനുഷ്യനെ ഖലീഫയാക്കുന്നതിൽ മഹത്തായ യുക്തി രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടന്നുമെല്ലാം മലക്കുകൾക്ക് ഈ സംഭവം മുഖേന ബോധ്യമായി. തുടർന്ന് അവർ ഇപ്രകാരം പറയുകയും ചെയ്തു:

“അവർ പറഞ്ഞു: നിനക്ക് സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങൾക്കില്ല. നീ തന്നെയാണ് സർവജ്ഞനും അഗാധജ്ഞാനിയും” (2:32).

അറിയാത്തത് “അറിയില്ല’ എന്ന് സമ്മതിക്കുന്ന വിനീത ഭാവമാണിവിടെ മലക്കുകൾ പ്രകടമാക്കുന്നത്. പ്രവാചകന്മാരെ അല്ലാഹു ക്വിയാമത്ത് നാളിൽ ഒരുമിച്ചു കൂട്ടി ചോദിക്കുമ്പോൾ അവരുടെ പ്രതികരണവും ഇതേ മറുപടിയാണ്: “അല്ലാഹു ദൂതന്മാരെ ഒരുമിച്ചു കൂട്ടുകയും, നിങ്ങൾക്ക് എന്ത് മറുപടിയാണ്കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവർ പറയും: ഞങ്ങൾക്ക് യാതൊരറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവൻ’ (5:109).

അറിവില്ലാത്ത കാര്യത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമ്പോൾ അറിയില്ല എന്ന് പറയുന്നത് നല്ല ദാസന്മാരുടെ ഗുണമായിട്ടാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത് മുസ്ലിംകൾ ഏറെ പ്രാധാന്യപൂർവം സ്വീകരിക്കേണ്ട ഒരു ഉത്തമ ഗുണമാണ്. അ

റിവില്ലാത്തത് അറിയില്ല എന്ന് പറയുന്നത് അപമാനമല്ല, അഭിമാനമാണ്; തിരിച്ചറിവുമാണ്. ഈ തിരിച്ചറിവില്ലാതിരിക്കുമ്പോഴാണ് വഴി പിഴക്കലും പിഴപ്പിക്കലും വർധിക്കുക. അന്ത്യദിനത്തിന്റെ അടയാളമായി പ്രവാചകൻ പറഞ്ഞതിൽ ഒന്ന് അറിവ് ഉയർത്തപ്പെടലാണ്. അറിവ് ഉയർത്തപ്പെടലാണെന്ന് പറയുമ്പോൾ അല്ലാഹു

അറിവ് ഭൂമിയിൽ നിന്ന് ഊരിയെടുക്കലല്ല. മറിച്ച്, ദീനിൽ നല്ല അവഗാഹമുള്ള നിസ്വാർഥരായ പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് അറിവ് ഉയർത്തപ്പെടുന്നതെന്ന് ഹദീഥുകളിൽ കാണാം. നല്ല പണ്ഡിതന്മാരുടെ അഭാവത്തിൽ വിവരമില്ലാത്തവരെ നേതാക്കളാക്കുകയും അവരോട് മതവിധി തേടുകയും അജ്ഞതകൊണ്ട് വിധി പ്രഖ്യാപിക്കുകയും അങ്ങനെ ഈ വിധി നൽകുന്നവരും നൽകപ്പെടുന്നവരും പിഴപ്പിക്കപ്പെടുകയും ചെയ്യും. അല്ലാഹു ഇത്തരം ഫിത്നകളിൽ നമ്മെ രക്ഷിക്കുമാറാകട്ടെ, ആമീൻ.

മഹാന്മാരായ സ്വഹാബിമാരുടെയും സലഫുസ്സ്വാലിഹുകളുടെയും ചരിത്രം പരിശോധിച്ചാലും ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. ഇബ്നു മസ്ഊദ് പറഞ്ഞു: “ഓ, ജനങ്ങളേ. ആരെങ്കിലും തനിക്ക് അറിവുള്ള കാര്യത്തെ കുറിച്ച് ചോദിക്കപ്പെട്ടാൽ അവൻ അതനുസരിച്ച് പറയുകയും ആരെങ്കിലും തനിക്കറിയാത്ത കാര്യത്തെ കുറിച്ച് ചോദിക്കപ്പെട്ടാൽ അവൻ “അല്ലാഹു അഅം’ (അല്ലാഹുവാണ് നന്നായി അറിയുന്നവൻ) എന്നും പറയട്ടെ. അറിവില്ലാത്ത കാര്യത്തിൽ “അല്ലാഹു അഅ്ലം’എന്ന് പറയൽ അറിവിൽ പെട്ടതാണ്. അബൂ അക്വീലിൽ നിന്ന്: അദ്ദേഹം പറഞ്ഞു:

“ഞാൻ ക്വാസിമുബ്നു ഉബൈദില്ലയുടെയും യഹ്യ ബ്നു സഈദിന്റെയും അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ യഹ്യ ക്വാസിമിനോട് പറഞ്ഞു:

“ഓ, അബാ മുഹമ്മദ്! താങ്കളെ പോലെയുള്ളവർക്ക് ഇത് ഗൗരവമാണ്. മതത്തിലെ ഒരു കാര്യത്തെ സംബന്ധിച്ച് താങ്കൾ ചോദിക്കപ്പെട്ടിട്ട് താങ്കൾക്ക് അതിനെ കുറിച്ച് യാതൊരു അറിവും പോംവഴിയും ഇല്ലെങ്കിൽ ഭയങ്കരം തന്നെ.’ അപ്പോൾ അദ്ദേഹത്തോട്

ക്വാസിം ചോദിച്ചു: “അതിനെക്കുറിച്ചോ?’ അദ്ദേഹം (യഹ്യ) പറഞ്ഞു: “താങ്കൾ സന്മാർഗികളായ അബൂബക്ർ, ഉമർ എന്നീ രണ്ട് നേതാക്കളുടെ മകനാണല്ലോ.’ ക്വാസിം അദ്ദേഹത്തോട് പറഞ്ഞു: “അറിവില്ലാത്തത് കൊണ്ട് ഞാൻ അല്ലാഹുവിനെ സംബന്ധിച്ച് ഞാൻ പറയുന്നതോ അല്ലെങ്കിൽ വിശ്വസ്തരല്ലാത്തവരിൽ നിന്ന് (അറിവ്) സ്വീകരിക്കലോ ആണ് അതിനേക്കാൾ ഗൗരവതരമായത്.’ (അബൂ അക്വീൽ)

പറയുന്നു: “അങ്ങനെ അദ്ദേഹം മൗനം പാലിച്ചു. അതിന് ഉത്തരം പറഞ്ഞില്ല.” (മുസ്ലിം).

അബ്ദുറഹ്മാൻ നുബ് മഹ്ദി പറഞ്ഞു: “ഞങ്ങൾമാലിക് ബ്നു അനസിന്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരാൾ വന്നു.

എന്നിട്ട് അദ്ദേഹത്തോട് (ഇമാം മാലികിനോട്) പറഞ്ഞു: “ഓ, അബാ അബ്ദില്ലാ! എന്റെ നാട്ടുകാർ താങ്കളോട് ഒരു മസ്തലയെ കുറിച്ച് ചോദിക്കാനായി എന്നെ ഏൽപിച്ചിട്ട് ആറു മാസത്തെ വഴിദൂരത്തുനിന്നാണ് ഞാൻ താങ്കളുടെ അടുക്കൽ വന്നിരിക്കുന്നത്.’ അപ്പോൾ അദ്ദേഹം (ഇമാം മാലിക്) പറഞ്ഞു: “എനിക്ക് അതു സംബന്ധിച്ച് നന്നായി അറിയില്ല.’

(അബ്ദുറഹ്മാനുബ് മഹ്ദിഷം പറഞ്ഞു: അങ്ങനെ അദ്ദേഹം ഇനി എല്ലാം അറിയുന്ന ആരിലേക്ക് പോകും എന്ന് (ആലോചിച്ച്) അമ്പരന്ന് നിന്നു. എന്നിട്ട്

അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ നാട്ടിലേക്ക് മടങ്ങിയാൽ അവിടത്തുകാരോട് എന്ത് (മറുപടി) പറയും?’ അദ്ദേഹം (ഇമാം മാലിക്) പറഞ്ഞു: “എനിക്ക്

അതിനെ സംബന്ധിച്ച് നന്നായി അറിയില്ലെന്ന് മാലിക് പറഞ്ഞിട്ടുണ്ടെന്ന് താങ്കൾ അവരോട് പറയുക.” (ജാമിഉ ബയാനിൽ ഇൽമ്).

അറിവില്ലാത്ത കാര്യങ്ങൾ പറയുന്നതിനെ പ്രവാചകനും സ്വഹാബിമാരും മറ്റു മഹാന്മാരും എത്ര ഭീതിയോടും ഗൗരവത്തോടെയുമാണ് കണ്ടിരുന്നതെന്ന് ഉപദ്യുക്ത സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഹിജ്റ 250ൽ വഫാതായ ഇബ് സർഹ്ഷം പറയുന്നത് കാണുക:

– “നമ്മുടെ ഈ കാലത്ത് “എനിക്ക് അറിയില്ല’ എന്ന് പറയുന്നത് ഒരു ന്യൂനതയായി മാറിയിരിക്കുന്നു. (അൽകാമിൽ ലി ഇബ്നി അദിയ്യ്).

ഹിജ്റ 250-ൽ വഫാതായ ഒരു പണ്ഡിതന്റെ വാക്കാണിത്. ആ കാലഘട്ടത്തിലെ അവസ്ഥ ഇതാണങ്കിൽ ആലോചിക്കുക; ഈ നൂറ്റാണ്ടിന്റെ അവസ്ഥ! മലക്കുകളോട് അവർക്ക് അറിയാത്ത കാര്യത്തെകുറിച്ച് ചോദിച്ചപ്പോൾ അവർ അല്ലാഹുവിലേക്ക് അത്

മടക്കിയതിനെ കുറിച്ചാണ് നാം പറഞ്ഞുവരുന്നത്.

ഹുസൈന്‍ സലഫി
നേർപഥം വാരിക

ആദം നബി (അ) – 02

ആദം നബി (അ) - 02

ആദം നബി (അ) നെ സൃഷ്ടിച്ചതിന് ശേഷം മലക്കുകളോട് അല്ലാഹു ആദമിന് സുജൂദ് ചെയ്യാൻ കൽപിച്ചു. മനുഷ്യർക്ക് മുമ്പ് അല്ലാഹു സൃഷ്ടിച്ചവരാണല്ലോ മലക്കുകളും ജിന്നുകളും. ജിന്നുകളിൽ പെട്ട ഇബ്ലീസ് ഏറെ ഇബാദത്ത് ചെയ്തിരുന്നതിനാൽ അല്ലാഹു മലക്കുകളോട് സുജൂദ് ചെയ്യാൻ കൽപിച്ചപ്പോൾ അവനോടും ആ കൽപന ഉണ്ടായിരുന്നു. എന്നാൽ അവൻ അതിന് തയ്യാറായില്ല. അവൻ അഹങ്കരിച്ച് പിൻമാറി.

“ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). അവർ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ സത്യനിഷേധികളിൽ പെട്ടവനായിരുന്നു”(2:34).

ഇബാദത്ത് അല്ലാഹുവന് മാത്രമെ പാടുള്ളൂ. അല്ലാഹു അല്ലാത്ത, ഒരുസൃഷ്ടിക്കും ആരാധനയുടെ യാതൊന്നും അർപ്പിക്കാവതല്ല. എന്നാൽ മലക്കുകൾ ആദമിന് സുജൂദ് ചെയ്തതും ശിർക്കാവില്ലേ എന്നൊരു സംശയം ഉണ്ടാകാം.

സുജൂദ് രണ്ട് രൂപത്തിലുണ്ട്. ഒന്ന് ഇബാദത്തിന്റെ സുജൂദാണ്. മറ്റൊന്ന് മുൻകാല സമൂഹത്തിൽ നിലവിലുണ്ടായിരുന്ന ആദരവിന്റെയും ഉപചാരത്തിന്റെയും സുജൂദാണ്. ഏതാണെങ്കിലും ഈ സമുദായത്തിന് അല്ലാഹുവോ റസൂലോ അനുവദനീയമാക്കിയിട്ടില്ല. മുൻകാല സമുഹത്തിലുണ്ടായിരുന്ന ഈ സമ്പ്രദായമോ അതല്ലാത്തതോ ആയ ഏത് സുജൂദും നമുക്ക് അനുവദനീയമല്ല.

മലക്കുകളോട് ആദം ന് സുജൂദ് ചെയ്യാൻ അല്ലാഹു കൽപിച്ചത് ആദമിനെ ആരാധിക്കുന്നതിന്റെ ഭാഗമായല്ല. മറിച്ച് അത് ഉപചാരത്തിന്റെ ഭാഗമാണ്.

മാത്രവുമല്ല, അല്ലാഹുവിന്റെ കൽപനപ്രകാരം ചെയ്യുന്നതിനാൽ അത് അല്ലാഹുവിനുള്ള ഇബാദത്താണ്.

മുൻകാല സമുദായത്തിൽ ആദരവിന്റെയും ഉപ്ചാരത്തിന്റെയും സുജൂദ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അതിന് ഉദാഹരണമാണ് യൂസുഫ് നബി(അ)ന്റെ പതിനൊന്ന് സഹോദരങ്ങൾ പിതാവ് യഅ്കൂബ്(അ)നും മാതാവിനും ചെയ്ത സുജൂദ്.

മുആദ് , ശാമിൽ നിന്ന് വന്നപ്പോൾ നബിയുടെ മുമ്പിൽ സുജൂദ് ചെയ്തു. ഈ സംഭവം ഹദീസ്ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാം. അബ്ദുല്ലാഹിബ്നു അബു ഔഫഃ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “മുആദ് ശാമിൽ നിന്ന് വന്നപ്പോൾ നബിക്ക് സുജൂദ് ചെയ്തു. നബി ചോദിച്ചു: “മുആദേ എന്താണ് ഇത്?’ അദ്ദേഹം പറഞ്ഞു: “ഞാൻ ശാമിൽ ചെന്നു. അവിടെയുള്ളവർ അവരുടെ ബിഷപ്പുമാർക്കും പോപ്പുമാർക്കും സുജൂദ് ചെയ്യുന്നു. അപ്പോൾ ഞങ്ങൾ അങ്ങേക്ക് അത് ചെയ്യാൻ മനസ്സിൽ കൊതിച്ചു.’ അപ്പോൾ റസൂൽ പറഞ്ഞു: “അങ്ങനെ ചെയ്യരുത്. അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഒരു പെണ്ണ് അവളുടെ ഭർത്താവിന്റെ മുമ്പിൽ

സുജൂദ് ചെയ്യുവാൻ കൽപിക്കുമായിരുന്നു” (ഇബ്മാജഃ). ഇതിൽനിന്ന് അല്ലാഹു അല്ലാത്തവരുടെ മുന്നിൽ എല്ലാ രൂപത്തിലുള്ള സുജൂദും വിരോധിക്ക

പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാം. അത് ഒരു വലിയ്യിന്റെ മുമ്പിലായാലും ക്വബ്റിനു മുകളിലായാലും അനുവദനീയമല്ല. അത് ശിർക്കിന്റെ സുജൂദാണ്.

അല്ലാഹുവിന്റെ യാതൊരു കൽപനക്കും അനുസരണക്കേട് കാണിക്കാത്തവരാണല്ലോ മലക്കുകൾ. അല്ലാഹു അവരോട് ആദമിന് സുജൂദ് ചെയ്യാൻ കൽപിച്ച ഉടനെ അവർ അത് നിർവഹിച്ചു. എന്നാൽ ഇബീസ് ആ കൽപനയെ നിരസിക്കുകയായിരുന്നു.

അവൻ ജിന്നുവർഗത്തിൽ പെട്ടതാണല്ലോ. “നാം മലക്കുകളോട് നിങ്ങൾ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ.) അവർ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവൻ ജിന്നുകളിൽ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കൽപന അവൻ ധിക്കരിച്ചു…” (18:50).

അവനോടും ആദമിനു സുജൂദ് ചെയ്യാൻ അല്ലാഹുകൽപിച്ചിരുന്നുവെന്നാണ് ഈ വചനവും നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ, അവൻ അതിന് തയ്യാറായില്ല. “അല്ലാഹു പറഞ്ഞു: ഞാൻ നിന്നോട് കൽപിച്ചപ്പോൾ സുജൂദ് ചെയ്യാതിരിക്കാൻ നിനക്കെന്ത് തടസ്സമായിരുന്നു? അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ (ആദമിനെക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീസൃഷ്ടിച്ചത് കളിമണ്ണിൽ നിന്നും” (7:12).

“അവൻ പറഞ്ഞു: നീ കളിമണ്ണിനാൽ സൃഷ്ടിച്ചവന്ന് ഞാൻ സുജൂദ് ചെയ്യുകയോ?’ (17:61).

സൃഷ്ടിപ്പിന്റെ ഭൗതിക സത്തയെ മുൻനിർത്തി അവൻ അഹങ്കരിച്ചു. എന്നാൽ അഹങ്കരിക്കുവാൻ അവനെക്കാൾ അവകാശപ്പെട്ട മലക്കുകളോ? അവർ അല്ലാഹുവിന്റെ കൽപനക്ക് മുൻഗണന നൽകി. ഇബ് ലീസിനെ പോലെ യുക്തിവാദം പറഞ്ഞില്ല. അല്ലാഹുവിന്റെ കൽപനയെ യുക്തിവാദം കൊണ്ട് തള്ളിക്കളഞ്ഞതിന്റെ ഫലമായി ഇഹപരത്തിൽ അവൻ അല്ലാഹുവിന്റെ ശാപത്തിന് വിധേയനായി. ഈ യുക്തിവാദത്തിന് അവനെ പ്രേരിപ്പിച്ച രണ്ട് ദുർഗുണങ്ങളുണ്ടായിരുന്നു അസൂയയും അഹങ്കാരവും.

– “അവൻ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന്ഇറങ്ങിപ്പോവുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാൻ പറ്റുകയില്ല. പുറത്ത് കടക്കൂ. തീർച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. അവൻ പറഞ്ഞു: മനുഷ്യർ ഉയർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ എനിക്ക് നീ അവധി നൽകേണമേ. അവൻ (അല്ലാഹു) പറഞ്ഞു: തീർച്ചയായും നീ അവധി നൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു”

(7:13-15).

അന്ത്യനാൾ വരെയുള്ള ആയുസ്സിനാണ് അവൻ അല്ലാഹുവിനോട് ആവശ്യപ്പെട്ടതെങ്കിലും അല്ലാഹു ഒരു നിശ്ചിത അവധിവരെ അവന് ആയുസ്സ് നീട്ടിക്കൊടുത്തു.

– “അല്ലാഹു പറഞ്ഞു: എന്നാൽ ആ നിശ്ചിത സന്ദർഭം വന്നെത്തുന്ന ദിവസം വരെ അവധി നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ തന്നയാകും നീ’ (15:37,38). ഒന്നാമത്തെ കാഹളമൂത്തിനെ തുടർന്ന് സൃഷ്ടികളെല്ലാം നാശമടയുന്ന ദിവസം വരെ എന്നുദ്ദേശ്യം. അവൻ ചോദിച്ചതാകട്ടെ, രണ്ടാമത്തെ കാഹളമൂത്തിനെ തുടർന്നുണ്ടാകുന്ന പുനരുത്ഥാരണ ദിവസം വരെയും. ഇബ്ലീസിന്റെ മുഴുവൻ അപേക്ഷയും സ്വീകരിക്കപ്പെട്ടില്ലെങ്കിലും മനുഷ്യനുള്ള കാലം വരെ വഞ്ചിക്കുവാനുള്ള അവസരം അവന് സാധിച്ചുകിട്ടി. അല്ലാഹു കണ്ടുവെച്ച അതിമഹത്തായ ഒരു രഹസ്യമത്രെ അത്. മനുഷ്യനെ സംബന്ധിച്ചെടത്തോളം അവന്റെ വിജയത്തിനും പുരോഗതിക്കും അനുകൂലമായ സാഹചര്യങ്ങൾ മാത്രമാണ് നിലവുള്ളതെങ്കിൽ, മനുഷ്യജീവിതം കേവലം യാന്ത്രികമായിരിക്കും. നേരെ മറിച്ച്, കനത്ത പ്രതികൂല ഘടകം ഉണ്ടായിരിക്കുകയും അതിനോട് മല്ലിട്ടുകൊണ്ട് മുന്നേറുകയും ചെയ്യുമ്പോഴായിരിക്കും മനുഷ്യന് യ

ഥാർഥ പുരോഗതിയും സാക്ഷാൽ വിജയവും കെവരിക്കാൻ സാധിക്കുക. അല്ലാഹു ഇബ്ലീസിന് ആയുഷ്കാലം നീട്ടിക്കൊടുത്തപ്പോൾ അവൻ പറഞ്ഞത് കാണുക:

“അവൻ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാൽ നിന്റെ നേരായ പാതയിൽ അവർ (മനുഷ്യർ) പ്രവേശിക്കുന്നത് തടയാൻ ഞാൻ കാത്തിരിക്കും. പിന്നീട് അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതു ഭാഗങ്ങളിലൂടെയും ഇടതു ഭാഗങ്ങളിലൂടെയും ഞാൻ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരിൽ അധിക

പേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അവൻ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരിൽ നിന്ന് വല്ലവരും നിന്നെ പിൻപറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് നരകം ഞാൻ നിറക്കുക തന്നെ ചെയ്യും'(7:16-18).

പിശാച് പല രൂപത്തിലും മനുഷ്യരെ നരകത്തിലേക്ക് നയിക്കും. കുഫ്റും ശിർക്കും ചെയ്യിപ്പിച്ചും അതിന് വശംവദരാകാത്തവരെ മറ്റു വൻപാപാങ്ങളിലുടെയും ഹറാമായ കാര്യങ്ങളിലൂടെയും അവൻ നരകത്തിലേക്കെത്തിക്കാനായി പല തരത്തിലുള്ള പ് വർത്തനങ്ങളും നടത്തും. മറ്റൊരു സ്ഥലത്ത് കുർആൻ ഇപ്രകാരം പറഞ്ഞു:

“അവൻ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരിൽ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങൾക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ, തികഞ്ഞ പ്രതിഫലം തന്നെ. അവരിൽ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവർക്കെതിരിൽ നിന്റെ കുതിരപ്പടയെയും കാലാൾപ്

ടയെയും നീ വിളിച്ചു കൂട്ടുകയും ചെയ്തു കൊള്ളുക. സ്വത്തുകളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവർക്കു നീ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു കൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു” (17:62,63).

ഇബ്ലീസും അവന്റെ കൂട്ടാളികളും എത്ര ശ്രമിച്ചാലും നല്ലവരായ ആളുകളെ വഴിപിഴപ്പിക്കാൻ അവർക്ക് സാധിക്കില്ല. അല്ലാഹു അവനോട് പറയുന്നത് കാണുക:

“തീർച്ചയായും എന്റെ ദാസന്മാരാരോ അവരുടെമേൽ നിനക്ക് യാതൊരധികാരവുമില്ല. കൈകാര്യ കർത്താവായി നിന്റെ രക്ഷിതാവ് തന്നെ മതി” (17:65).

അല്ലാഹു ആദമിനെ സൃഷ്ടിക്കുന്നതിന് മുമ്പ് മലക്കുകളോട് ആ കാര്യം അറിയിച്ചിരുന്നു. അത് കുർആൻ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു:

“ഞാനിതാ ഭൂമിയിൽ ഒരു “ഖലീഫ’യെ നിയോഗിക്കാൻ പോകുകയാണെന്ന് നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം (ഓർക്കുക). അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരേയാണോ നീ നിയോഗിക്കുന്നത്! ഞങ്ങളാകട്ടെ നിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരാണല്ലോ. അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾക്കറിഞ്ഞു കൂടാത്തത് എനിക്കറായാം” (2:30).

ഇവിടെ “ഖലീഫ’ എന്ന പദമാണ് അല്ലാഹു ഉപ് യോഗിച്ചത്. സാധാരണ മലയാളത്തിൽ “ഖലീഫ’ എന്ന വാക്കിന് പിൻഗാമി, അനന്തരഗാമി, പ്രതിനിധി എന്നൊക്കെയാണ് അർഥം നൽകാറ്. പിൻഗാമി എന്ന് നാം ഉപയോഗിക്കാറുള്ളത് മുന്നിൽ ഗമിക്കുന്നവന്റെ കാലശേഷം അവന്റെ മാതൃകയിൽ പിന്നിൽ ഗമിക്കുന്നവനെന്ന ഉദ്ദേശത്തിലാണല്ലോ. ഒരു പിതാവ് മരണപ്പെടാൻ സമയത്ത് ഇനി എന്റെ കച്ചവടവും മറ്റു കാര്യങ്ങളുമെല്ലാം എന്റെ പിൻ ഗാമിയായ ഇന്ന മകൻ ചെയ്യും എന്ന് പറയുമ്പോൾ എന്റെ കഴിവും ആയുസ്സും അവസാനിച്ചു, ഇനി മകൻ (അല്ലെങ്കിൽ അയാൾ നിശ്ചയിക്കുന്നയാൾ) ചെയ്യണം’ എന്നാണല്ലോ ഉദ്ദേശിക്കുന്നത്. അവൻ അതിന് പ്രാപ്തനാണ് എന്ന ബോധ്യവും അയാൾക്കുണ്ടായിരിക്കും. ഈ അർഥത്തിൽ മനുഷ്യനെ അല്ലാഹുവിന്റെ പിൻഗാമി’ എന്ന് പറയാനോ വിശ്വസിക്കുവാനോ ഒരിക്കലും പാടില്ല. കാരണം എന്നെന്നും ജീവിക്കുന്ന, ഒരിക്കലും മരിക്കാത്ത, എന്നും എപ്പോഴും എല്ലാത്തിനും കഴിയുന്ന അല്ലാഹുവിന് ഇത്തരം ഒരു പിൻഗാമി ഉണ്ടാവതല്ല. അപ്പോൾ ഖലീഫ എന്ന പദം ഇവിടെ ഉപയോഗിച്ചത് പിൻഗാമി, അനന്തരഗാമി തുടങ്ങിയ അർഥങ്ങളിലല്ല. “പ്രതിനിധി’ എന്നതും മലയാളത്തിൽ നാം പലപ്പോഴും കേൾക്കാറുള്ളതാണ്. “കേരളത്തെ പ്രതിനിധീകരിച്ച് ഇന്നയാൾ സംസാരിക്കും’ എന്ന് കേൾക്കുമ്പോൾ കേരളീയർക്കെല്ലാം തൽസ്ഥാനത്ത് എത്തിച്ചേരാൻ കഴിയില്ല; അവരുടെ ഒരു പ്രതിനിധിയാണ് ഇന്നയാൾ എന്ന് നാം ഗ്രഹിച്ചെടുക്കും. അപ്പോൾ സാധാരണ പ്രതിനിധി എന്നത് മറ്റുള്ളവരുടെ ബലഹീനതയാണ് തെളിയുന്നത്. പ്രതിനിധിക്ക് കഴിവ് കൂടുതലും ആരുടെ പ്രതിനിധിയാണോ, അവർ അതിന് അശക്തരുമാണെന്ന് പ്രകടമാകുന്നു. മനുഷ്യനെ ഖലീഫ എന്ന് പറഞ്ഞത് ഒരിക്കലും അല്ലാഹുവിന്റെ ഏതെങ്കിലും പ്രവർത്തനങ്ങൾ ചെയ്യുന്നവൻ എന്നും പ്രതിനിധി എന്ന പദത്തിൽ നിന്ന് മനസ്സിലാക്കിക്കൂടാ. ഇതെല്ലാം കുഫായത്തീരുന്നതാണ്. കാരണം അല്ലാഹുവിന് ബലഹീനതയോ കഴിവു കേടോ ബാധിക്കില്ലല്ലോ. അവന്റെ അധികാരം അവൻ മറ്റാർക്കും നൽകുകയുമില്ല. “ഞാനിതാ ഭൂമിയിൽ ഒരു “ഖലീഫ’യെ നിയോഗിക്കാൻ പോകുന്നു” എന്ന് പറഞ്ഞത് അല്ലാഹു വിലാഫത്ത് സ്ഥാനം നൽകി ബഹുമാനിച്ച ആൾ എന്ന അർഥത്തിലാണെന്ന് മനസ്സിലാക്കണം. ഈ ഭാഗം വിശദീകരിക്കവെ ഇമാം ഇബ്നു കഥീർ ഇപ്കാരം പറയുന്നു: “അതായത് ഒരു തലമുറക്കു ശേഷം മറ്റൊരു തലമുറയും ഒരു കാലക്കാർക്ക് ശേഷം മറ്റൊരു കാലക്കാരുമായിക്കൊണ്ട് ചിലർക്ക് പിന്നിൽ ചിലർ വന്നു കൊണ്ടിരിക്കുന്ന ജനങ്ങൾ” (ഇബ്നു കഥീർ).

ഈ അർഥത്തിൽ കുർആനിൽ പ്രയോഗിക്കപ്പെട്ടത് നമുക്ക് കാണാം: “അവനത നിങ്ങളെ ഭൂമിയിൽ പിൻഗാമികളായിവരുന്നവർ ആക്കിയവൻ” (35:39).

“അവൻ നിങ്ങളെ ഭൂമിയിലെ മാറി മാറി വരുന്ന പിൻഗാമികൾ ആക്കുന്നു” (27:62). ഈ സൂക്തങ്ങളിൽ നിന്ന് മലക്കുകളോട് ഖലീഫയെന്ന് പറഞ്ഞതിൽ നിന്ന് ആദം മാത്രമല്ല മനുഷ്യർ മൊത്തത്തിൽ ഉൾപ്പെടുമെന്ന് മനസ്സിലാക്കാം. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

ആദം നബി (അ) – 01

ആദം നബി (അ) - 01

പ്രവാചകന്മാരുടെ ചരിത്രം പഠിക്കൽ ഇസ്ലാമിക വിജ്ഞാനം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. കാരണം അവർ ലോകത്തിന് നന്മ പഠിപ്പിക്കുവാൻ നിയുക്തരായ മഹാന്മാരാണ്. രാഷ്ട്രീയ നായകന്മാരുടെയോ, ശാസ്ത്രകാരന്മാരുടെയോ, കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഏതെങ്കിലും സംഭവങ്ങളുടെയോവിവരണങ്ങൾ കേൾക്കുന്നത് പോലെ കേട്ട് രസിക്കേണ്ടുന്നതോ പുളകംകൊള്ളണ്ടുന്നതോ ആയ ചരിത്രമല്ല പ്രവാചകന്മാരുടെ ചരിത്രം. അത് ജീവിതത്തിന് ദിശാബോധം നൽകുന്നതും ധാർമിക മൂല്യങ്ങൾക്കേ ജീവിതത്തിൽ വിജയം നേടിത്തരാൻ സാധിക്കൂഎന്നും നമുക്ക് മനസ്സിലാക്കിത്തരുന്ന പാഠമാണ്.

ആദം നബി (അ)

അല്ലാഹുവിനെ നിഷേധിക്കുവാനായി മനുഷ്യച്രിത്രത്തെ മാറ്റിയെഴുതി പരിണാമവാദം എന്ന മൂഢവാദം സ്ഥാപിക്കുവാൻ പലരൂപത്തിലും പ്രയത്നിച്ച് പരാജയപ്പെട്ട ശാസ്ത്രജ്ഞനാണല്ലോ ഡാർവിൻ. ഡാർവിൻ സിദ്ധാന്തം തനിച്ച് പൊള്ളത്തരമാണെന്ന് നൂറ്റാണ്ടുകളുടെ പഴക്കം രേഖപ്പെടുത്തിയ ഫോസിലുകൾ തന്നെ തെളിയിക്കുന്നുണ്ട്. മനുഷ്യർ നീണ്ട്കാലയളവിനുള്ളിൽ പരിണാമം സംഭവിച്ച വർഗമാണെന്ന സിദ്ധാന്തം ബുദ്ധികൊണ്ടോ ചരിത്രം കൊണ്ടോ തെളിയിക്കപ്പെടാൻ കഴിയാത്ത വസ്തുതയാണ്. ഇസ്ലാം മനുഷ്യ വംശത്തിന്റെ സൃഷ്ടിപ്പ് എങ്ങനെയായിരുന്നെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. മനുഷ്യചരിത്രം തുടങ്ങുന്നത് ആദം (അ) മുതലാണ്.

അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. “അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ(അവന്റെ രൂപം) മണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു” (3:59). ആഇശ (റ) കവിൽ നിന്ന് നിവേദനം. അവർ പറഞ്ഞു:

“അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “മലക്കുകൾ പ്രകാശത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ജിന്നുകൾ തീജ്വാലയിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. ആദം നിങ്ങളോട് വിവരിക്കപ്പെട്ടതിൽ നിന്നും സൃഷ്ടിക്കപ്പെട്ടു”(മുസ്ലിം). ആദമിനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്ന്മുകളിലുള്ള കുർആൻ സൂക്തത്തിൽനിന്ന് വ്യക്തമാണല്ലോ.മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതിനാൽ മണ്ണിന്റെ എല്ലാ ഗുണങ്ങളും മനുഷ്യനിൽ കാണാം. ഇതിലേക്ക് വെളിച്ചം വീശുന്ന ഒരു നബി വചനം കാണുക: “അല്ലാഹു ഭൂമിയുടെ എല്ലാ ഭാഗത്ത് നിന്നുമായി പിടിക്കപ്പെട്ട ഒരു പിടി മണ്ണിൽ നിന്ന് ആദമിനെ സൃഷ്ടിച്ചു. മനുഷ്യർ ഭൂമിയുടെ തോത് അനുസരിച്ച് ചുവപ്പും വെള്ളയും കറുപ്പും അതിനിടയിലുള്ളതായും; എളുപ്പമുള്ളതും ഉറപ്പുള്ളതും ചീത്തയായതും നല്ല

തുമായും വരുന്നു” (തിർമുദി, അബൂദാവൂദ്). ഈ ഹദീഥ് ശൈഖ് നാസ്വിറുദ്ദീൻ അൽ അൽബാനി(റഹി) സിൽസിലതുൽ അഹാദീഥിസ്സ്വഹീഹായിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീഥിൽ വന്നിട്ടുള്ള “സഹ്ൽ, ഹസിൻ, ഖബീഥ്, ത്വയ്യിബ്’ എന്നീ പദങ്ങളുടെ ഉദ്ദേശ്യം തിർമുദിയുടെ വിവരണമായ തുഹ്ഫതുൽ അഹ്ദിയിൽ ഇമാം മുബാറക് ഹൂരി ഇപ്രകാരം പ്റയുന്നു: ത്വീബീ(റഹി) പറയുന്നു: “(ആദ്യം പ്റഞ്ഞ) നാല് വിശേഷണങ്ങൾ മനുഷ്യരിലും ഭൂമിയിലും പ്രകടമായിരിക്കുന്നതിനാൽ അതിന്റെ ശരിയായ അർഥത്തിൽമനസ്സിലാക്കാം. ശേഷം പറഞ്ഞ നാല് വിശേഷണങ്ങൾ വ്യാഖ്യാനിക്കേണ്ടതുണ്ട്. കാരണം അത് ആന്തരിക സ്വഭാവങ്ങളിൽ പെട്ടതാണ്. “സഹ്ൽ’ എന്നതിന്റെഅർഥം സൗമ്യത, മൃദുലത എന്നും ‘ഹസിൻ’ എന്നതിന്റെ അർഥം മരുഭൂമി, കർക്കശഭാവമുള്ളത് എന്നൊക്കെയാണ്. “സഹ്ൽ’ എന്നതുകൊണ്ട് ഫലഭൂയിഷ്ടമായ മണ്ണാണ് ഉദ്ദേശിക്കുന്നത്. അഥവാ എല്ലാത്തിനും ഉപകാരപ്രദമായ സത്യവിശ്വാസിയെ “ഖബീഥ്’ കൊണ്ട് ഉദ്ദേശിക്കുന്നത് ചതുപ്പുനിലങ്ങളാണ്. ഇത് അവിശ്വാസിയെയാണ് അറിയിക്കുന്നത് അവൻഎല്ലാവർക്കും ഉപ്രദവമാണ്.’

ആദം (അ) നെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്ന് നാം പറഞ്ഞുവല്ലോ. ആദം (അ) ന്റെ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങൾ വിശുദ്ധ കുർആൻ വിവിധ സ്ഥലങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. 

“മനുഷ്യരേ, ഉയർത്തെഴുന്നേൽപിനെപറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ചു നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്…”(അൽഹജ്ജ്: 5).

“മണ്ണിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവൻ അവനാകുന്നു.” (ആലുഇംറാൻ: 2).

ആദ്യം മണ്ണിൽ നിന്നാണ് സൃഷ്ടിപ്പ്ആരംഭിച്ചത്. പിന്നീട് ആ മണ്ണ് വെള്ളവുമായി ചേർത്തു. അങ്ങനെ ആ മണ്ണ്കളിമണ്ണായി. ഇതാണ് താഴെ കൊടുക്കുന്ന സൂക്തങ്ങൾ അറിയിക്കുന്നത്.

– “തീർച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണിൽനിന്നാകുന്നു” (സ്വഫ്ഫാത്: 11).

– “തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു” (അൽമുഅ്മിനൂൻ: 12)

“. മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽ നിന്ന് അവൻ ആരംഭിച്ചു” (അസ്സജദ: 7).

ഇതാണ് രണ്ടാമത്തെ ഘട്ടം. ഇവിടെ പറഞ്ഞ കളിമണ്ണ് പിന്നീട് കറുത്ത ചേറ് സ്വഭാവത്തിൽ അൽപം ദുർഗന്ധം ഉണ്ടാക്കുന്നതാണ്.

“കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ) മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു” (അൽഹിജ്ർ: 26).

ഈ കറുത്ത ദുർഗന്ധം ഉണ്ടാക്കുന്ന മണ്ണ് പിന്നീട് ഉണങ്ങിയ പരുവത്തിലായി.

“കലം പോലെ മുട്ടിയാൽ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണിൽ നിന്ന് മനുഷ്യനെ അവൻ സൃഷ്ടിച്ചു” (55:14). 

പിന്നീട് ആത്മാവ് (റൂഹ്) ഊതപ്പെടുകയും മനുഷ്യനായി രൂപപ്പെടുത്തുകയും ചെയ്തു.

ആദം Eീമിനെ അല്ലാഹു തന്റെ കൈകൊണ്ടാണ് സൃഷ്ടിച്ചത് എന്നത് ആദമിന്റെ സൃഷ്ടിപ്പിൽ നടന്ന ഒരു വലിയ ശ്രേഷ്ഠതയാണ്. അത് വിശുദ്ധ കുർആനിൽ നിന്ന് മനസ്സിലാക്കാം:

– “അവൻ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്റെകൈകൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്ണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത് നീ

അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ” (സ്വാദ്: 75).

അല്ലാഹു തന്റെ കൈകൊണ്ട് ആദമിനെ സൃഷ്ടിച്ചുവെന്ന് തന്നെയാണ് നാം വിശ്വസിക്കേണ്ടത്. ചിലർ ഇതിനെ അല്ലാഹുവിന്റെ കുദ്റത്തെന്ന് പറഞ്ഞ് വ്യാഖ്യാനിക്കുന്നത് കാണാം. ഇത് അഹ്ലുസ്സുന്നയുടെ അക്വീദക്ക് എതിരാണ്. അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളായി കുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടാൽ അതിന്റെ ബാഹ്യാർഥത്തിൽ തന്നെ നാം മനസ്സിലാക്കണം. അതിനെ നമ്മുടെ വകയായി വ്യാഖ്യാനിക്കുവാനോ ഉപമിക്കുവാനോ നിഷേധിക്കുവാനോ സാദൃശ്യപ്പെടുത്തുവാനോ എങ്ങനെയെന്ന് ചോദിക്കുവാനോ പാടില്ല.

ആദമാണല്ലോ ആദ്യ മനുഷ്യൻ. മഹ്ശറിൽ പ്രവാചകന്മാരോട് മറ്റുള്ളവർ അല്ലാഹുവിലേക്കുള്ള ശുപാർശ ചോദിക്കുന്നത് ഹദീഥുകളിൽ വന്നിട്ടുണ്ട്. ഓരോരുത്തരും ആദ്യം ചെല്ലുന്നത് ആദംപിന്റെ അടുത്തേക്കാണ്. എന്നിട്ട് അവിടുത്തോട് പറയും:

“ആദമേ, താങ്കൾ മനുഷ്യപിതാവല്ലയോ. അല്ലാഹുതന്റെ കൈകൊണ്ട് താങ്കളെ സൃഷ്ടിക്കുകയും ചെയ്തു” (ബുഖാരി, മുസ്ലിം).

ഈ ഹദീസിലും ആദമിനെ അല്ലാഹു അവന്റെ കൈകൊണ്ടാണ് സൃഷ്ടിച്ചതെന്ന് കാണാം. കുർആനിലും സ്വഹീഹായ ഹദീഥുകളിലും സ്ഥിരപ്പെട്ടിട്ടുള്ള അല്ലാ

ഹുവിന്റെ നാമ ഗുണ വിശേഷണങ്ങളെ ഉപമയോ സാദൃശ്യമോ രൂപമോ നിഷേധമോ ഇല്ലാതെ അല്ലാഹുവിന് യോജിക്കുന്ന രൂപത്തിൽ നാം മനസ്സിലാക്കണം. അല്ലാഹുവും റസൂലും അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങൾ എപ്രകാരമാണോ നമുക്ക് വിവരിച്ച് തന്നത് അതിൽ യാതൊരു മാറ്റവും കൂടാതെ വിശ്വസിക്കുന്നവരായിരുന്നു സലഫുസ്സ്വാലിഹുകൾ. ആ മാർഗംഅനുധാവനം ചെയ്യലാണ് ശരിയായ മാർഗം. അല്ലാഹുവിന് സ്ഥിരപ്പെട്ട വിശേഷണങ്ങളെ മൊത്തത്തിൽ നിഷേധിക്കുന്നവരും ഭാഗികമായി നിഷേധിക്കുന്നവരുമുണ്ട്. ഇതെല്ലാം പിഴച്ച മാർഗമാണ്.

അല്ലാഹു ആദം (അ) മിനെ തന്റെ കൈകൊണ്ട് സൃഷ്ടിച്ചുവെന്ന് പറഞ്ഞല്ലോ. ഇവിടെ അല്ലാഹുവിന്റെ കൈ എന്നതിനെ അല്ലാഹുവിന്റെ കുദ്റത്ത് ആയും കുറുത്ത് ആയും വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതും നാം മുകളിൽ പറഞ്ഞത് പോലെ പിഴച്ച മാർഗമാണ്.

ആദമിന്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള പരാമർശത്തിൽ മാത്രമെ അല്ലാഹു അവന്റെ കൈകൊണ്ട് സൃഷ്ടിച്ചുവെന്ന് പറയുന്നുള്ളൂ. ഇവിടെ അല്ലാഹുവിന്റെ കഴിവും ശക്തിയുമാണ് ഉദ്ദേശമെങ്കിൽ എല്ലാവരെയും അല്ലാഹുവിന്റെ ശക്തികൊണ്ടും കഴിവുകൊണ്ടും തന്നെയാണല്ലോ സൃഷ്ടിച്ചത്. അപ്പോൾ കുർആനിലും ഹദീഥിലും വന്ന, ആദമിനെ അല്ലാഹുവിന്റെ കൈകൊണ്ടു സൃഷ്ടിച്ചുവെന്നത് അങ്ങനെത്തന്നെ നാം വിശ്വസിക്കണം. ഇത് ആദിമ മനുഷ്യന്റെ സൃഷ്ടിപ്പിൽ മാത്രം നടന്ന ഒരു സവിശേഷതയാണ്. ആദിമ മനുഷ്യൻ ആദംനെ അല്ലാഹു അവന്റെ കൈകൊണ്ട് സൃഷ്ടിച്ചു. പിന്നീട് ആദം സന്തതികളുടെ സൃഷ്ടിപ്പ് നടന്നത് എങ്ങനെയെന്ന് കുർആൻ ഇപകാരം നമ്മെ പഠിപ്പിക്കുന്നു.

“പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തയിൽ നിന്ന് അവൻ (അല്ലാഹു) ഉണ്ടാക്കി” (സജദ: 8)

ആദംപിനെ സൃഷ്ടിച്ചത് വെള്ളിയാഴ്ചയായിരുന്നെന്നും ഹദീഥുകളിൽ കാണാം. അബൂഹുറയ്റവിൽ നിന്ന് നിവേദനം: തീർച്ചയായും നബി പറഞ്ഞു: “സൂര്യൻ ഉദിച്ചിട്ടുള്ള ദിവസങ്ങളിൽ ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ചയാകുന്നു. ആ ദിവസത്തിലാണ് ആദം സൃഷ്ടിക്കപ്പെട്ടത്. ആ ദിവസത്തിലാണ് അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആ ദിവസത്തിലാണ് അദ്ദേഹം സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.

വെള്ളിയാഴ്ചയിലല്ലാതെ അന്ത്യദിനം സംഭവിക്കുന്നതുമല്ല” (മുസ്ലിം).

ഈ സൃഷ്ടിപ്പ് നടന്നത് വെള്ളിയാഴ്ച അസ്വ്റിന് ശേഷമായിരുന്നുവെന്നും കാണാം.

അബൂഹുറയ്റ്വിൽ നിന്ന് നിവേദനം: നബി എന്റെ കൈ പിടിച്ചു. എന്നിട്ടു പറഞ്ഞു: “പ്രതാപവാനും മഹാനുമായ അല്ലാഹു ശനിയാഴ്ച ദിവസം മണ്ണ് സൃഷ്ടിച്ചു. ഞായറാഴ്ച ദിവസം അതിൽ മലകൾ സൃഷ്ടിച്ചു. തിങ്കളാഴ്ച ദിവസം മരങ്ങൾ സൃഷ്ടിച്ചു. ചൊവ്വാഴ്ച ദിവസം അനിഷ്ടകരമായത് സൃഷ്ടിച്ചു. ബുധനാഴ്ച്ദിവസം പ്രകാശം സൃഷ്ടിച്ചു. വ്യാഴാഴ്ച ദിവസം മൃഗങ്ങളെ വിന്യസിച്ചു. വെള്ളിയാഴ്ച ദിവസം അസ്വറിന് ശേഷം ആദമിനെ സൃഷ്ടിച്ചു. സൃഷ്ടിപ്പിന്റെ അവസാനത്തിൽ. വെള്ളിയാഴ്ച ദിവസത്തിലെ അസ്വ്റിനും രാത്രിക്കുമിടയിലുള്ള അവസാനത്തെയത്തിൽ” (മുസ്ലിം 2789).

ആദംന് അറുപത് മുഴം നീളമുണ്ടായിരുന്നുവെന്നാണ് നബി നമ്മെ പഠിപ്പിക്കുന്നത്.

അബൂഹുറയ്റക്ക് നിവേദനം. നബി പറഞ്ഞു: “പ്രതാപവാനും മഹാനുമായ അല്ലാഹു ആദമിനെ അവന്റെ രൂപത്തിൽ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നീളം അറുപത് മുഴമായിരുന്നു.” (മുസ്ലിം 2841).

സൃഷ്ടികളുടെ ആകാരം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മുമ്പുള്ളവർ നമ്മേക്കാൾ ശക്തരായിരുന്നു. മക്കാ മുശ്രിക്കുകളോട് അല്ലാഹു പറയുന്നത്

നോക്കൂ: “ഇവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോൾ ഇവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് ഇവർക്കു നോക്കാമല്ലോ. അവർ ശക്തികൊണ്ടും ഭൂമിയിൽ (അവശേഷിപ്പിച്ച) സ്മാരകങ്ങൾ കൊണ്ടും ഇവരെക്കാൾ കരുത്തരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അവർക്ക് കാവൽ നൽകാൻ ആരുമുണ്ടായില്ല” (40:21).

സ്വർഗത്തിലേക്ക് സ്വർഗാവകാശികളെ പ്രവേശിപ്പിക്കുന്ന സന്ദർഭത്തിൽ അവരുടെ വലിപ്പം ആദമിന് സമാനം അറുപത് മുഴം ഉണ്ടാകുമെന്നാണ് നബിക്ക് നമ്മ പഠിപ്പിക്കുന്നത്. “സ്വർഗത്തിൽ പ്രവേശിക്കുന്ന എല്ലാവരും ആദമിന്റെ രൂപത്തിലായിരിക്കും. അവന്റെ നീളം അറുപത് മുഴമായിരിക്കും” (മുസ്ലിം). അറുപത് മുഴം എന്ന് പറയുമ്പോൾ ഏകദേശം 30 മീറ്റർ ഉയരം കാണും. ഇതെല്ലാം ചിലർക്ക് അംഗീകരിക്കാൻ വൈമനസ്യം കണ്ടേക്കാം. അവരോട് നമുക്ക് ഇമാം ശാഫിഈ പറഞ്ഞ വാക്കാണ് പറയാനുള്ളത്: “ഞാൻ അല്ലാഹുവിലും അവൻ കൊണ്ടുവന്നതിലും അല്ലാഹുവിന്റെ (പറഞ്ഞതിന്റെ) ഉദ്ദേശത്തിനനുസരിച്ച് ഞാൻ വിശ്വസിക്കുന്നു. ഞാൻ അല്ലാഹുവിന്റെ റസൂലിലും അവിടുന്ന് കൊണ്ടുവന്നതിലും അല്ലാഹുവിന്റെ റസൂലിന്റെ (പറഞ്ഞതിന്റെ) ഉദ്ദേശത്തിനനുസരിച്ച് ഞാൻ വിശ്വസിക്കുന്നു.”

അല്ലാഹുവും റസൂലും ഒരു കാര്യം അറിയിച്ചാൽ യാതൊരു സന്ദേഹവുമില്ലാതെ അതിന് കീഴൊതുങ്ങിക്കൊടുക്കലാണ് വിശ്വാസിയുടെ സ്വഭാവം. അല്ലാഹു പറയുന്നു: “അല്ലാഹുവിലും അവന്റെ ദൂതനിലുംവിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സ് ത്യവിശ്വാസികൾ. അവർ തന്നെയാകുന്നുസത്യവാന്മാർ” (49:15).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

പ്രവാചകന്മാര്‍ ഉല്‍കൃഷ്ടരാണ്

പ്രവാചകന്മാര്‍ ഉല്‍കൃഷ്ടരാണ്

പ്രവാചകന്മാര്‍ ഉല്‍കൃഷ്ടരാണ്. ജൂതെ്രെകസ്തവര്‍ വിശ്വസിക്കുന്നത് പോലെയുള്ള അധാര്‍മിക ജീവിതം നയിച്ചവരോ, മ്ലേഛ സ്വഭാവക്കാരോ ആയിരുന്നില്ല. അങ്ങനെ പ്രവാചകന്മാരെ കുറിച്ച് വിശ്വസിക്കാനേ പാടില്ല. അവര്‍ മനുഷ്യരാണല്ലോ. എന്നാല്‍ പ്രവാചകന്മാരുടെജീവിതത്തില്‍ സംഭവിച്ച പല വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും അല്ലാഹു തിരുത്തിയിട്ടുണ്ട്. അവരുടെ പ്രവാചകത്വം എന്ന പദവിക്ക് യോജിക്കാത്ത വല്ലതും അവരില്‍ നിന്ന് വന്നാല്‍ ഉടനെ അല്ലാഹു അവരെ ഓര്‍മപ്പെടുത്തുകയും അവര്‍ അല്ലാഹുവിനോട് അങ്ങേയറ്റം പൊറുക്കലിനെ ചോദിക്കുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്ത് അവരുടെ അല്ലാഹുവിങ്കലേക്കുള്ള സാമീപ്യം വര്‍ധിപ്പിക്കുകയും ചെയ്യും.  ഇപ്രകാരം ചില സന്ദര്‍ഭങ്ങളില്‍ അവരില്‍ നിന്ന് വന്ന അശ്രദ്ധയും അല്ലാഹു അവരെ ഓര്‍മപ്പെടുത്തിയതും അവര്‍ അവനിലേക്ക് ഖേദിച്ചു മടങ്ങിയതും കാണുക:

ആദം(അ)

”…ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും അങ്ങനെ പിഴച്ചുപോകുകയും ചെയ്തു” (20:121).

അല്ലാഹു അദ്ദേഹത്തോടും ഭാര്യ ഹവ്വയോടും സ്വര്‍ഗത്തിലെ ഒരു വൃക്ഷത്തെ സമീപിക്കരുതെന്ന് പറഞ്ഞിരുന്നു. പക്ഷേ, പിശാചിന്റെ ദുര്‍മന്ത്രണത്തില്‍ പെട്ട് അവര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. വിലക്കപ്പെട്ട മരത്തിന്റെ കനി ഭക്ഷിച്ചതിനെയാണ് അനുസരണക്കേടായും പിഴവായും വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളില്‍ നിന്ന് വന്ന അബദ്ധം പിന്നീട് തിരിച്ചറിയുകയും റബ്ബിനോട് പൊറുക്കലിനെ തേടുകയും ചെയ്തു. ക്വുര്‍ആന്‍ അവര്‍ നടത്തിയ പ്രാര്‍ഥന വ്യക്തമാക്കുന്നത് കാണുക:

”അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും”(7:23). അങ്ങനെ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു.

നൂഹ്(അ)

നൂഹ്(അ) മകനെ രക്ഷപ്പെടുത്താന്‍ വേണ്ടി അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിച്ചു:

”നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണ് താനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്” (11:45).

അല്ലാഹു ഈ പ്രാര്‍ഥനക്ക് നല്‍കിയ മറുപടി എന്തായിരുന്നു?

”അവന്‍(അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്” (11:46).

ഉടനെ നൂഹ്(അ) അതില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി. അദ്ദേഹം പ്രാര്‍ഥിച്ചത് കാണുക:

”അദ്ദേഹം(നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തു തരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും”(11:47).

മൂസാ(അ)

മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടയാളും ശത്രുപക്ഷത്തുള്ള ഒരാളും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തില്‍ മൂസാ(അ) ഇടപെട്ടപ്പോള്‍ തന്റെ ശത്രുഭാഗത്തില്‍ പെട്ട ആള്‍ക്കെതിരില്‍ തന്റെ കക്ഷിയില്‍ പെട്ടയാളെ സഹായിക്കുന്ന സന്ദര്‍ഭത്തില്‍ തന്റെ ഇടികൊണ്ട് അയാള്‍ മരണപ്പെട്ടു. ഇത് മൂസാ(അ) അറിഞ്ഞുകൊണ്ട് ചെയ്തതായിരുന്നില്ല. അബദ്ധത്തില്‍ കൊല്ലപ്പെടുകയാണ് ചെയ്തത്. എന്നിരുന്നാലും താന്‍ ഒരു കൊലചെയ്തതില്‍ അദ്ദേഹം ദുഃഖിതനായി. അദ്ദേഹം അതിനെക്കുറിച്ച് പറയുന്നത് കാണുക:

”മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു” (28:15).

തുടര്‍ന്ന് അദ്ദേഹം പ്രാര്‍ഥിച്ചു: ”…എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (28:16).

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല” (28:17).

ദാവൂദ്(അ) എടുത്ത ഒരു തീരുമാനത്തില്‍ തനിക്ക് അപാകത സംഭവിച്ചത് മനസ്സിലായപ്പോള്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന കാണുക:

”തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് നാമത് പൊറുത്തു കൊടുത്തു” (38:24,25).

മുഹമ്മദ് നബി(സ്വ) എടുത്ത ചില തീരുമാനങ്ങളെയും സമീപനങ്ങളെയും അല്ലാഹു തിരുത്തിയിട്ടുണ്ട്. അതില്‍ പെട്ടവയാണ് നാം മുമ്പ് സൂചിപ്പിച്ച രണ്ട് സംഭവങ്ങള്‍. നബി(സ്വ) അനുവദനീയമായത് വ്യക്തിപരമായി നിഷിദ്ധമാക്കിയ സന്ദര്‍ഭത്തില്‍; അല്ലാഹു ചോദിക്കുന്നു:

”ഹേ, നബിയേ! അല്ലാഹു നിനക്ക് അനുവദനീയമാക്കിയതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു? നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (66:1).

ബദ്‌റില്‍ ബന്ദികളാക്കിയവര്‍ക്കെതിരില്‍ നടപടി സ്വീകരിക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ്വ) എടുത്ത തീരുമാനത്തെ അല്ലാഹു തിരുത്തിയിട്ടുണ്ട്. നബി(സ്വ) മക്കയിലെ പ്രമാണിമാരൊത്ത് സംസാരിക്കവെ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) നബി(സ്വ)യുടെ അടുത്ത് വന്നു. നബി(സ്വ) ആ സ്വഹാബിയോട് വേണ്ടത്ര പരിഗണന കാണിച്ചില്ല എന്നതിനാല്‍ അല്ലാഹു തിരുത്തി. അതാണ് സൂറഃ അബസയുടെ തുടക്കത്തിലുള്ളത്.

”അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. (നബിയേ,) നിനക്ക് എന്തറിയാം?  അയാള്‍ (അന്ധന്‍) ഒരുവേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ; നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരുന്നാല്‍ നിനക്കെന്താണ് കുറ്റം? എന്നാല്‍ (അല്ലാഹുവിനെ) ഭയപ്പെട്ടുകൊണ്ട് നിന്റെ അടുക്കല്‍ ഓടി വന്നവനാകട്ടെ, അവന്റെ കാര്യത്തില്‍ നീ അശ്രദ്ധ കാണിക്കുന്നു.”

അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ)വിലേക്ക് ശ്രദ്ധ തിരിച്ചാല്‍ മക്കയിലെ പ്രമാണിമാര്‍ ചര്‍ച്ചയില്‍നിന്ന് പിന്തിരിയാനും അത് അവരുടെ സത്യത്തിലേക്കുള്ള വരവിന് തടസ്സമാകാനും സാധ്യതയുള്ളതിനാല്‍ മാത്രമാണ് നബി(സ്വ) അങ്ങനെ ചെയ്തത് എന്ന്പ്രത്യേകം ഓര്‍ക്കുക. എന്നിട്ടും അല്ലാഹു അദ്ദേഹത്തെ തിരുത്തി.

പ്രവാചകന്മാര്‍ മനുഷ്യരാണെന്ന് നാം തെളിവുകളുടെ വെളിച്ചത്തില്‍ മനസ്സിലാക്കിയതാണ്. മനുഷ്യരായതിനാല്‍ തന്നെ അവരില്‍ വന്ന ഇത്തരം വീഴ്ചകള്‍ പിന്നീട് അവരില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടില്ല. അവര്‍ക്കതെല്ലാം അല്ലാഹു പൊറുത്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും പ്രവാചകന്മാര്‍ നടത്തിയ പ്രാര്‍ഥനകള്‍ നോക്കൂ, വലിയ തെറ്റ് ചെയ്തവരുടെ പ്രാര്‍ഥനപോലെയുണ്ട് അവരുടെ പ്രാര്‍ഥന. അതവരുടെ വിനയത്തിന്റെയും താഴ്മയുടെയും അത്യുന്നത പദവിയാണ് നമുക്ക് അറിയിച്ച് തരുന്നത്.

അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ യാതൊരു വീഴ്ചയും അവര്‍ വരുത്തിയിട്ടില്ല. മനുഷ്യര്‍ എന്ന നിലക്ക് ചില മറവിയും പേടിയുമെല്ലാം ബാധിക്കുന്നവരായിരുന്നു പ്രവാചകന്മാര്‍. എന്നാല്‍ ഈ മറവിയും ഭയവും അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ തെല്ലും അവരെ ബാധിച്ചിട്ടില്ല.

ഇബ്‌റാഹീം നബി(അ)ന്റെ അടുക്കല്‍ മലക്കുകള്‍ മനുഷ്യ രൂപത്തില്‍ അതിഥികളായി വരികയും അവരെ അദ്ദേഹം മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു. ഭക്ഷണം അവര്‍ക്ക് മുന്നിലേക്ക് നീട്ടിയപ്പോള്‍ അവര്‍ അത് കഴിക്കാതെ കണ്ടതില്‍ അദ്ദേഹത്തിന് ഭയം ഉണ്ടായതും (11:70), മൂസാ(അ)യോട് അല്ലാഹു തന്റെ കയ്യിലുണ്ടായ വടി നിലത്തിടാന്‍ പറഞ്ഞപ്പോള്‍ അത് പാമ്പായ സമയത്ത് അദ്ദേഹം പേടിച്ചതും(20:21) ക്വുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. ഇപ്രകാരം തന്നെ അവര്‍ക്ക് ദേഷ്യം ഉണ്ടാവാറുമുണ്ട്. മൂസാ(അ) തന്റെ ജനതയില്‍ ശിര്‍ക്ക് കണ്ടപ്പോള്‍ (അവരോടുള്ള സ്‌നേഹം കാരണം) കോപാകുലനാവുകയും ഹാറൂന്‍(അ)ന്റെ താടിക്ക് പിടിക്കുകയും ചെയ്തത് 20:83-94 വരെയുള്ള വാക്യങ്ങളില്‍ കാണാം. നബി(സ്വ)യുടെ മുഖം ഖുത്വുബ നടത്തുന്ന ചില സന്ദര്‍ഭങ്ങളില്‍ ദേഷ്യത്താല്‍ ചുവക്കാറുണ്ടായിരുന്നുവെന്ന് ഹദീഥില്‍ കാണാം.

പ്രവാചകന്മാര്‍ക്ക് മനുഷ്യര്‍ എന്ന നിലയില്‍ മറവി സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. ഒരു സംഭവം കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന്. അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി(സ്വ) ഞങ്ങളെയും കൊണ്ട് ഉച്ചക്ക് ശേഷമുള്ള രണ്ട് നമസ്‌കാരങ്ങളിലൊന്ന് നമസ്‌കരിച്ചു -ഇബ്‌നു സീരീന്‍ പറയുന്നു: അബൂഹുറയ്റ അതിന്റെ പേര് പറഞ്ഞിരുന്നു. പക്ഷേ, ഞാന്‍ മറന്നു- അങ്ങനെ നബി(സ്വ) ഞങ്ങളെയും കൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിച്ചു. പിന്നീട് സലാം വീട്ടി. അങ്ങനെ പള്ളിയിലെ ഒരു പലകയില്‍ ദേഷ്യമുള്ളവനെ പോലെ വലത് കൈ ഇടതു കയ്യിന്മേലായി വെച്ച് ചാരി നിന്നു. അവിടുത്തെ വിരലുകള്‍ക്കിടയില്‍ കോര്‍ക്കുന്നുമുണ്ട്. തന്റെ വലത് കവിള് ഇടതു കൈപ്പത്തിയുടെ പുറം ഭാഗത്ത് വെച്ചു. പള്ളിയുടെ വാതിലുകളിലൂടെ ധൃതി കാണിക്കുന്ന ആളുകള്‍ പുറത്ത് വന്ന് അവര്‍ പരസ്പരം ചോദിച്ചു: ‘നമസ്‌കാരം ചുരുക്കപ്പെട്ടോ?’ അവിടെയുള്ളവരുടെ കൂട്ടത്തില്‍ അബൂബക്ര്‍(റ)വറും ഉമര്‍(റ)വും ഉണ്ടായിരുന്നു. പക്ഷേ, (റക്അത്തുകള്‍ കുറഞ്ഞതിനെ പറ്റി) നബിയോട് ചോദിക്കാന്‍ അവര്‍ക്ക് ഭയമായിരുന്നു. ആ കൂട്ടത്തില്‍ ‘ദുല്‍യദൈനി’ എന്ന് വിളിക്കപ്പെടാറുള്ള, കൈക്ക് നീളമുള്ള ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ മറന്നതാണോ അതല്ല നമസ്‌കാരം ചുരുക്കപ്പെട്ടതാണോ?’. (നബി(സ്വ) പറഞ്ഞു: ‘ഞാന്‍ മറന്നിട്ടില്ല, ചുരുക്കിയിട്ടുമില്ല.’ ദുല്‍യദൈന്‍ പറഞ്ഞത് പോലെ തന്നെയാണോയെന്ന് നബി(സ്വ) ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ.’ അങ്ങനെ അവിടുന്ന് മുന്നോട്ട് വന്നു. അങ്ങനെ ഉപേക്ഷിച്ചത് നമസ്‌കരിച്ചു…”  (ബുഖാരി: 482). മറ്റൊരു റിപ്പോര്‍ട്ട് കാണുക

അബ്ദുല്ലാഹ്(റ) നിവേദനം: ”നബി(സ്വ) ഒരിക്കല്‍ നമസ്‌കരിച്ചപ്പോള്‍ എന്തോ അല്‍പം വര്‍ധിപ്പിച്ചു. അല്ലെങ്കില്‍ ചുരുക്കി. എന്നിട്ട് സലാം ചൊല്ലിയപ്പോള്‍ അദ്ദേഹത്തോട് ആരോ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, നമസ്‌കാരത്തില്‍ പുതുതായി വല്ലതും സംഭവിച്ചിട്ടുണ്ടോ?’ അവിടുന്ന് ചോദിച്ചു: ‘അതെന്താണ്?’ അവര്‍ പറഞ്ഞു: ‘താങ്കള്‍ ഇന്നിന്ന രൂപത്തിലാണ് നമസ്‌കരിച്ചത്.’ ഉടനെ തിരുമേനി(സ്വ) ക്വിബ്‌ലയെ അഭിമുഖീകരിച്ച് കാലുകള്‍ മടക്കിയിരുന്ന് രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം ചൊല്ലുകയും ചെയ്തു. എന്നിട്ട് ഞങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: ‘നമസ്‌കാരത്തില്‍ പുതുതായി വല്ല മാറ്റവും സംഭവിച്ചാല്‍ ഞാനത് നിങ്ങളെ അറിയിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും ഞാന്‍ ഒരു മനുഷ്യനാണ്. നിങ്ങള്‍ക്ക് മറവി സംഭവിക്കുന്നത് പോലെ എനിക്കും മറവി സംഭവിക്കുന്നതാണ്. അതിനാല്‍ എനിക്ക് മറവി സംഭവിച്ചാല്‍ നിങ്ങള്‍ അത് എന്നെ ഓര്‍മിപ്പിക്കുക. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നമസ്‌കാരത്തില്‍ സംശയം തോന്നിയാല്‍ അവന്‍ ഉറപ്പായത് എടുക്കുകയും നമസ്‌കാരം പൂര്‍ത്തിയാക്കുകയും പിന്നെ രണ്ട് സൂജൂദ് ചെയ്യുകയും ചെയ്തു കൊള്ളട്ടെ” (മുസ്‌ലിം: 572).

നബി(സ്വ)ക്ക്  വഫാത്താകാന്‍ സമയത്ത് പല ഘട്ടങ്ങളിലും ബോധം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ മറവിയോ ബോധക്ഷയമോ അവിടുത്തെ അല്ലാഹു ഏല്‍പിച്ച ഏതെങ്കിലും ദൗത്യം ലോകത്തെ അറിയിക്കേണ്ടതില്‍ ബാധിച്ചിട്ടില്ല. അല്ലാഹു നബി(സ്വ)യെ ഏല്‍പിച്ചത് മുഴുവനും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഇതില്‍ സംശയം ഉണ്ടാകുവാന്‍ പാടില്ല. 

പ്രവാചകന്മാര്‍ പാപ സുരക്ഷിതരാണ്. ഈ പദവി അല്ലാഹു പ്രവാചകന്മാര്‍ക്കല്ലാതെ നല്‍കിയിട്ടില്ല. ശിയാക്കള്‍ അവരുടെ ഇമാമുകളിലും ഈ പദവി ചാര്‍ത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാത്തവരില്‍ അവര്‍ കുഫ്‌റും ആരോപിച്ചിട്ടുണ്ട്. ചില സൂഫികളും അവരുടെ ശൈഖുമാരിലും ഔലിയാക്കളിലും ഈ പദവി ചാര്‍ത്തിയിട്ടുണ്ട്. ഇത് അഹ്‌ലുസ്സുന്നഃയുടെ വിശ്വാസമല്ല.

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

 

പ്രവാചകന്മാര്‍ പാപസുരക്ഷിതര്‍

പ്രവാചകന്മാര്‍ പാപസുരക്ഷിതര്‍

പ്രവാചകന്മാര്‍ പാപസുരക്ഷിതരാണ്. സാധാരണ പാപം എന്ന് പറയാവുന്നവ ഒന്നും തന്നെ പ്രവാചകന്മാരെ പിടികൂടുകയില്ല. അതില്‍ നിന്ന് അവര്‍ക്ക് അല്ലാഹു സുരക്ഷിതത്വം നല്‍കിയിട്ടുണ്ട്. മോഷണം, വഞ്ചന, വിഗ്രഹങ്ങളുണ്ടാക്കല്‍, അവയെ ആരാധിക്കല്‍, മാരണം ചെയ്യല്‍, മറ്റുള്ളവരെ പരിഹസിക്കല്‍, കളിയാക്കി ചിരിക്കല്‍, കളവ് പറയല്‍… ഇപ്രകാരം മനുഷ്യത്വത്തിന് നിരക്കാത്ത യാതൊന്നുംഅവരില്‍ സംഭവിക്കുകയില്ല.  

ഉല്‍കൃഷ്ട സ്വഭാവത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും യഥാര്‍ഥ ഉദാഹരണങ്ങളായ പ്രവാചകന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലായി എന്നത് മുസ്‌ലിംകള്‍ക്ക് ലഭിച്ചിട്ടുള്ള വലിയ അനുഗ്രഹമാണ്.

ജൂതെ്രെകസ്തവ റബ്ബിമാര്‍ പ്രവാചകന്മാരെ കുറിച്ച് അവരുടെ വേദങ്ങളില്‍ പ്രവാചകന്മാരില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്ത (മേല്‍ സുചിപ്പിച്ച) കാര്യങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളെ വെച്ച് ന്യായീകരിക്കുവാനാണെന്നേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. വേദപുസ്തകമെന്ന് അവര്‍ അവകാശപ്പെടുന്ന ബൈബിളില്‍ പ്രവാചകന്മാരെ കുറിച്ച് കെട്ടിച്ചമച്ചുണ്ടാക്കിയ കളവുകള്‍ കാണുക: 

നൂഹ് നബി(അ) മദ്യപാനിയായിരുന്നെന്നാണ് ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നത്. ”നോഹ് കര്‍ഷകനായിരുന്നു. മുന്തിരിത്തോട്ടം ആദ്യമായി നട്ടുപിടിപ്പിച്ചത് അയാളായിരുന്നു. നോഹ് വീഞ്ഞുകുടിച്ച് ലഹരി ബാധിച്ച് നഗ്‌നനായി കൂടാരത്തില്‍ കിടന്നു. പിതാവിന്റെ നഗ്‌നത കണ്ടിട്ട് കാനാന്റെ പിതാവായ ഹാം വെളിയില്‍ ചെന്ന് മറ്റു രണ്ടു സഹോദരന്മാരോട് വിവരം പറഞ്ഞു. ശേമും യാഫേത്തും കൂടി ഒരു വസ്ത്രം എടുത്ത് ഇരുവരുടെയും തോളുകളിലിയി ഇട്ട്, പിറകോട്ട് നടന്ന് ചെന്ന് പിതാവിന്റെ നഗ്‌നത മറച്ചു”'(ഉല്‍പത്തി 9:20-23). 

എന്നാല്‍ ക്വുര്‍ആന്‍ നൂഹ് നബി(അ)നെ തന്റെ ആളുകള്‍ കളിയാക്കുന്ന വേളയില്‍ അവര്‍ക്ക് നല്‍കിയ മറുപടി ഇപ്രകാരം എടുത്തുദ്ധരിക്കുന്നു:

 ”അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു”(7:61).

ഇബ്‌റാഹീം(അ)നെ കുറിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിക്കുവാന്‍ കൂട്ടുനിന്ന ആളെന്ന നിലക്കുള്ള വിവരണം ഉല്‍പത്തി 16:6ല്‍ കാണാം. സത്യസന്ധനും സന്മാര്‍ഗ നിഷ്ഠനുമായ ഒരാളില്‍ നിന്ന്, തന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വന്തം ഭാര്യയെ അന്യപുരുഷന്റെ കിടപ്പറയിലേക്ക് അയക്കുക എന്ന പ്രവര്‍ത്തിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുവാന്‍ കഴിയുമോ? എന്നാല്‍ ഉല്‍പത്തി പുസ്തകം 12-ാം അധ്യായം നല്‍കുന്ന ഇബ്‌റാഹീമിനെക്കുറിച്ച വിവരണം ഒരു ധാര്‍മിക വ്യക്തിത്വത്തിന് നിരക്കുന്നതല്ല. 

എന്നാല്‍ ഇബ്‌റാഹീം(അ)നെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് അദ്ദേഹത്തിന്റെ മഹത്ത്വത്തെ ലോകജനതക്ക് മാതൃകയാകും വിധമാണ്: 

”തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പെട്ടു ജീവിക്കുന്ന നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ, തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും”(16:120-122).

ലോകത്ത് ആദ്യമായി സ്വവര്‍ഗരതി പ്രത്യക്ഷപ്പെട്ടത് മഹാനായ ലൂത്വ്(അ)ന്റെ ജനതയിലായിരുന്നു. അല്ലാഹു എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചത് ഇണകളായിട്ടാണ്. ലൈംഗിക മോഹം തീര്‍ക്കാന്‍ എതിര്‍ ലിംഗത്തിലുള്ളവരെ സമീപിക്കുന്ന പ്രകൃതത്തിലാണ് അല്ലാഹു എല്ലാ ജീവികളെയും സൃഷ്ടിച്ചത്. മനുഷ്യനും ലൂത്വ്(അ)ന്റെ കാലം വരെ ഈ പ്രക്രിയതന്നെയാണ് സ്വീകരിച്ചത്. എന്നാല്‍ ഇവര്‍ അതിന് വിരുദ്ധമായി പുരുഷന്‍ പുരുഷനെ സ്വീകരിക്കുകയാണ് ചെയ്തത്. അതിനെതിരില്‍ അദ്ദേഹം പ്രതികരിച്ചത് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”ലൂത്വിനെയും (നാം അയച്ചു). അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ  എന്ന്  പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി”(7:80-82). 

ലൂത്വ്(അ)നെ വിശുദ്ധനും നീതിമാനും ധര്‍മനിഷ്ഠനുമായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം അധാര്‍മികവും മ്ലേഛവുമായിരുന്നെന്ന് ലോകത്തിന് പരിചയപ്പെടുത്തുകയാണ് ബൈബിള്‍ ചെയ്യുന്നത്: ”ലോത്തിന്റെ മൂത്തപുത്രി ഇളയവളോട് പറഞ്ഞു: നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ നടപ്പനുസരിച്ച് നമ്മോട് ഇണചേരുവാന്‍ ഭൂമിയിലെ ഒരു പുരുഷനും ഇല്ല. വാ, നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. പിതാവിനോടൊപ്പം ശയിച്ച് പിതാവില്‍ നിന്ന് സന്തതികളെ നേടാം! അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്ത പുത്രി അകത്ത് ചെന്ന് പിതാവിനോടൊപ്പം ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റ് പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അടുത്ത ദിവസം മുത്തവള്‍ ഇളയവളോട് പറഞ്ഞു: ഇന്നലെ ഞാന്‍ പിതാവിനോടൊപ്പം ശയിച്ചു. ഇന്നു രാത്രിയും നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. അനന്തരം നീ അകത്തുപോയി പിതാവിനൊപ്പം ശയിച്ച് നമ്മുടെ പിതാവിലൂടെ നമുക്ക് സന്തതികളെ നേടുക. അന്നു രാത്രിയും അവര്‍ പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു. ഇളയ പുത്രി എഴുന്നേറ്റ് ചെന്ന് അയാളുടെ കൂടെ ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റ് പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാല്‍ ഗര്‍ഭവതികളായി” (ഉല്‍പത്തി 19:31-36).

യഅ്ക്വൂബ്(അ)നെ സദ്‌വൃത്തരില്‍ പെട്ടയാളായിട്ടാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്: ”അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെ പ്രദാനം ചെയ്തു. പുറമെ (പൗത്രന്‍) യഅ്ക്വൂബിനെയും. അവരെയെല്ലാം നാം സദ് വൃത്തരാക്കിയിരിക്കുന്നു”(21:72). 

എന്നാല്‍ അദ്ദേഹം സ്വന്തം സഹോദരനെ ചതിച്ച് പിതാവായ ഇസ്ഹാക്വില്‍ നിന്ന് ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത ആളായാണ് ഉല്‍പത്തി (27:19-22) പരിചയപ്പെടുത്തുന്നത്. തന്റെ ഭാര്യാപിതാവിന്റെ കാലി സമ്പത്ത് മുഴുവന്‍ ഒരു സൂത്രമുപയോഗിച്ച് കൈവശപ്പെടുത്തിയതും(ഉല്‍പത്തി 30:37-43), മക്കളെ കൊണ്ട് നഗരം കൊള്ള ചെയ്യിച്ചതുമെല്ലാം (ഉല്‍പത്തി 34:25-31) യാക്കോബിന്റെ പ്രവൃത്തികളായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്! 

ഇസ്‌റാഈല്‍ സന്തതികളിലേക്ക് നിയോഗിതനായ മൂസാ(അ) തന്റെ ജനതയോട് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും പ്രവാചകനായ എന്നെ നിങ്ങള്‍ അനുസരിക്കണമെന്നും പറഞ്ഞതിനാല്‍ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങള്‍ ഏറെയാണ്. (പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുമ്പോള്‍ ആ ഭാഗം നമുക്ക് വായിക്കാം). ഇവിടെ നാം മനസ്സിലാക്കുന്നത് മറ്റൊരു കാര്യമാണ്. മൂസാ(അ) തൗറാത്ത് വാങ്ങാനായി പോയപ്പോള്‍ അവരില്‍ നിന്ന് സാമിരിയെന്ന ദുഷ്ടന്‍ ഒരു കാളക്കുട്ടിയെ നിര്‍മിക്കുകയും അതിനെ ആരാധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും അതിനെതിരില്‍ മൂസാ(അ) രോഷാകുലനാകുകയും തന്റെ സഹോദരന്‍ ഹാറൂനിനോട് ദേഷ്യപ്പെട്ട് താടിക്ക് പിടിച്ചതുമെല്ലാം ക്വുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.  

വിഗ്രഹം ഉണ്ടാക്കിയതറിഞ്ഞതില്‍ അങ്ങേയറ്റം ദേഷ്യപ്പെട്ട മൂസാ(അ)നെ കുറിച്ച് പുറപ്പാട് പുസ്തകം 32:16 വരെയുള്ള വചനങ്ങളില്‍ പറയുന്നത് മോശ സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രാഈല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണം കൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധിക്കാനായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാചകനുമായ അഹറോണായിരുന്നുവെന്നാണ്. 

ദാവൂദ്(അ)നെ കുറിച്ച് പറയുന്നത് കാണുക: ”ഒരു ദിവസം ദാവീദ് തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. ദാവീദ് ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്‌ശേബയാണ് അതെന്ന് മനസ്സിലായി. ദൂതന്മാരെ അയച്ച് ദാവീദ് അവളെ തന്റെ കടപ്പറയിലേക്ക് വരുത്തി. ദാവീദ് അവളോടൊപ്പം ശയിച്ചു. സ്വഭവനത്തിലേക്ക് മടങ്ങിയ അവള്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ദാവീദിനെ അറിയിച്ചു. ഈ സമയത്ത് യുദ്ധഭൂമിയിലായിരുന്ന ഊറിയായെ ദാവീദ് കൊട്ടാരത്തിലേക്ക് വരുത്തി. അയാളെ സ്വഗൃഹത്തിലേക്ക് പറഞ്ഞയച്ച് തന്റെ കുഞ്ഞിന്റെ  പിതൃത്വം പടയാളിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ഊറിയാ തന്റെ വീട്ടില്‍ പോകാന്‍ തയ്യാറായില്ല… ആ ശ്രമം പരാജയപ്പെട്ടു.

പിറ്റേന്ന് പ്രഭാതത്തില്‍ ദാവീദ് ഊറിയായെ യുദ്ധ ഭൂമിയിലേക്ക് പറഞ്ഞയച്ചു. അയാളുടെ കൈവശം സേനാ നായകനായ യോവാബിന് ഒരു ഒരു കത്തും കൊടുത്തുവിട്ടു. കത്തില്‍ ദാവീദ് ഇപ്രകാരമെഴുതി: പൊരിഞ്ഞ യുദ്ധം നടക്കുന്നിടത്ത് മുന്‍ നിരയില്‍ ഊറിയായെ നിര്‍ത്തുക. പിന്നീട് അയാളില്‍ നിന്ന് പിന്തിരിയുക. അയാള്‍ വെട്ടേറ്റ് വീണ് മരിക്കണം” (2 ശാമുവേല്‍ 11:15).

കല്‍പന പോലെ സേനാ നായകന്‍ പ്രവര്‍ത്തിച്ചു. ഊറിയാ കൊല്ലപ്പെട്ടു. വിലാപ കാലത്തിനു ശേഷം ഊറിയായുടെ ഭാര്യയെ ദാവീദ് തന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. അവള്‍ അദ്ദേഹത്തിന്റെ  ഭാര്യയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 

ദാവീദിന്റെ മക്കള്‍ നടത്തിയ തോന്നിവാസങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് പഴയ നിയമം പറയുന്നത്. ഒരു മകനായ അമ്‌നോന്‍ കാമാന്ധത നിമിത്തം സഹോദരിയായിരുന്ന താമാറിനെ ബലാല്‍സംഗം ചെയ്തു (2 ശാമുവേല്‍ 13:114). മറ്റൊരു മകനായ അബ്ശലോം സ്വന്തം പിതാവിന്റെ ഭാര്യമാരെ പ്രാപിച്ചു (2 ശാമുവേല്‍ 16:20-23). ദാവീദ് ഇതെല്ലാം നോക്കി നിന്നുവെന്നും അവര്‍ക്കെതിരായി യാതൊന്നും ചെയ്തില്ലെന്നുമാണ് ശാമുവേല്‍ പുസ്തകങ്ങള്‍ വായിച്ചാല്‍ തോന്നുക.

സുലൈമാന്‍ നബി(അ)യിലും ഇതുപോലെയുള്ള ദുര്‍വൃത്തികള്‍ യഹൂദികള്‍ ആരോപിച്ചിട്ടുണ്ട്. 1 രാജാക്കന്മാര്‍ 11:37 നോക്കിയാല്‍ അന്യജാതിക്കാരായ സ്ത്രീകളുടെ സമ്മര്‍ദത്തിനു വഴങ്ങി  അന്യദേവതമാരെ ആരാധിച്ചിരുന്ന വ്യക്തിയായി സോളമനെ യഹൂദ റബ്ബിമാര്‍ വികൃതമാക്കിയത് കാണാന്‍ സാധിക്കും. എന്നാല്‍ സുലൈമാന്‍(അ)യെ കുറിച്ച് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക.

”ദാവൂദിനും സുലൈമാനും നാം വിജ്ഞാനം നല്‍കുകയുണ്ടായി. ‘തന്റെ വിശ്വാസികളായ ദാസന്മാരില്‍ മിക്കവരെക്കാളുും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി’ എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു”(27:15).

”ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! ദീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചു മടങ്ങുന്നവനായിരുന്നു”(സ്വാദ്: 30).

ക്ഷിപ്രകോപിയായും മദ്യപാനിയായും മാതൃബഹുമാനമില്ലാത്ത ആളുമായാണ് ഈസാനബി(അ)യെ സുവിശേഷ പുസ്തകം (ബൈബിള്‍) പരിചയപ്പെടുത്തുന്നത്. സ്വന്തം മാതാവിനെ ‘ഹേ! സ്ത്രീയേ!’ എന്ന് ഈസാ(അ) വിളിക്കുന്നതായി യോഹന്നാന്‍ സുവിശേഷം 2:5ല്‍ കാണാം. അല്ലാഹു പരിചയപ്പെടുത്തിത്തരുന്ന ഈസാ(അ) ആരാണെന്ന് കാണുക:

”(അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല  നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുനാക്കിയിട്ടില്ല”(19:32).  

നോക്കൂ..! എന്തുമാത്രം വിചിത്രവും നീചവുമായ പ്രവര്‍ത്തനങ്ങളാണ് പ്രവാചകന്മാരുടെ മേല്‍ യഹൂദ റബ്ബിമാര്‍ കെട്ടിവെച്ചിട്ടുള്ളത്. ഇതെല്ലാം നാം മുകളില്‍ സൂചിപ്പിച്ചത് പോലെ, തങ്ങളുടെ നീചവൃത്തികള്‍ക്ക് മഹാന്മാരുടെ പിന്തുണയുണ്ടെന്ന് വാദിക്കാനാണെന്നേ മനസ്സിലാക്കുവാന്‍ സാധിക്കുയള്ളൂ.

പ്രവാചകന്മാര്‍ ആരായിരുന്നെന്ന് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക: 

”അവരെ നാം നമ്മുടെ കല്‍പന പ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തിരിക്കുന്നു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്'(21:73). 

18 നബിമാരുടെ പേര് പറഞ്ഞതിന് ശേ     ഷം അല്ലാഹു നബിയോട് പറയുന്നു: ”…അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്നുകൊള്ളുക”(6:90). 

”തീര്‍ച്ചയായും (പ്രവാചകന്മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതി കാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമാകുന്നു”(21:90).

 
ഹുസൈന്‍ സലഫി
നേർപഥം വാരിക