ശിർക്ക് മഹാപാപം

‘ശിർക്ക്’ മഹാപാപമാണെന്നും അത് നരകം ശാശ്വതമാക്കുമെന്നും അറിയാത്തവർ മുസ്ലിംകളിൽ കുറവാണ്. പക്ഷെ അത് വന്ന് ചേരുന്ന വഴികളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അശ്രദ്ധരാണ് അധികമാളുകളും. പലരും താൽകാലിക കാര്യ ലാഭങ്ങൾക്കുവേണ്ടി ആ മഹാപാപത്തിന് വഴിപ്പെടുന്നു.
എന്നാൽ നശ്വരമായ ഭൗതിക സുഖങ്ങൾക്കുവേണ്ടി ശാശ്വതമായ സ്വർഗ്ഗത്തെയാണ് ത്യജിക്കുന്നതെന്ന് അവർ ചിന്തിക്കുന്നില്ല!
മാത്രമല്ല, മുസ്ലിംകളിൽ തീരെ ശിർക്ക് വരികയില്ലെന്ന് വിശ്വസിക്കുന്നവരെയും കാണാൻ സാധിക്കും. എന്നാൽ ആ വിശ്വാസം പ്രമാണങ്ങളോടും അനുഭവങ്ങളോടും എതിരാണ്. മുസ്ലിംകളിൽ പിൽക്കാലത്ത് വിഗ്രഹാരാധന പോലുള്ള കടുത്ത ശിർക്കുകൾ പോലും കടന്നുവരുമെന്ന് ഹദീസുകളിൽ നിന്നു തന്നെ ഗ്രഹിക്കാം.
നിരവധി ഖുർആൻ വചനങ്ങളും ഈ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്, അതിനാൽ മറ്റെന്തിനേക്കാളും ശിർക്കിനെ നാം ഭയപ്പെടുക തന്നെ വേണം.
നമ്മുടെ ശരീരവും വസ്ത്രവും വാഹനവും വീടും സമ്പത്തുമെല്ലാം ശ്രദ്ധിക്കുന്നതിനേക്കാൾ ഗൗരവത്തിലും പ്രാധാന്യത്തിലും ശിർക്ക് കടന്നുകൂടുന്നത് നാം സൂക്ഷിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ പരലോകത്തെ മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ.
ശിർക്ക് നമ്മിലേക്ക് കടന്നുവരാൻ സാധ്യതകളുള്ള പല സാഹചര്യങ്ങളും സംഗതികളും ഇന്ന് നമുക്ക് ചുറ്റുമുണ്ട്. പലരും അത് തെറ്റല്ലെന്ന് വിചാരിച്ചും ഗൗരവം മനസ്സിലാക്കാതെയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാൽ അവയെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നു കാണിക്കുക എന്നതാണ് ഈ കൃതികൊണ്ടുദ്ദേശിക്കുന്നത്.
ശിർക്കിൽ അകപ്പെട്ടവർക്ക് പശ്ചാതപിച്ച് മടങ്ങാനും മറ്റുള്ളവർക്ക് അത് ശ്രദ്ധിക്കാനും ഒരു പരിധിവരെയെങ്കിലും ഈ കൃതികൊണ്ട് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
പ്രസ്തുത ദൗത്യത്തിന് ഈ കൃതി ഉതകട്ടെ എന്ന പ്രാർത്ഥനയോടെ സത്യാന്വേഷികൾക്കു മുമ്പിൽ സമർപ്പിക്കുന്നു.

ശിർക്ക് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങൾ അവന്റെ സ്യഷ്ടികൾക്ക് വകവെച്ചു കൊടുക്കുക എന്നതിനാണ് ഒറ്റവാക്കിൽ ശിർക്ക് (ബഹുദൈവത്വം) എന്നു പറയുക,
അല്ലാഹുവിന്റെ സത്ത്, ഗുണവിശേഷണങ്ങൾ, അധികാരാവകാശങ്ങൾ എന്നിവയിൽ ഏതിൽ പങ്ക് ചേർത്താലും അതെല്ലാം ശിർക്കു തന്നെ. എന്നാൽ ചിലരെങ്കിലും ധരിച്ചു വെച്ചിട്ടുള്ളത് അല്ലാഹുവിനെപ്പോലെ കഴിവിലും ശക്തിയിലുമെല്ലാം തുല്യരായി മറ്റൊരാൾ ഉണ്ടെന്ന് വിശ്വസിക്കുകയോ അല്ലാഹുവിന്റേതുപോലെ സ്വയം കഴിവും സ്വയം പര്യാപ്തതയും മറ്റുള്ളവരിൽ വിശ്വസിക്കുകയോ ചെയ്താൽ മാത്രമേ ശിർക്ക് വരികയുള്ളൂ എന്നാണ്. എന്നാൽ ഈ രണ്ട് വിശ്വാസങ്ങളും ശിർക്കു തന്നെയാണെന്നതിൽ തർക്കമില്ല. പക്ഷെ, അത് മാത്രമാണ് ശിർക്ക് എന്നതിനോട് പ്രമാണങ്ങൾ യോജിക്കുന്നില്ല. മറിച്ച് നേരത്തെ പറഞ്ഞതുപോലെ അല്ലാഹുവിന്റെ സത്തയിലോ (അല്ലാഹുവിനെപ്പോലെ മറ്റൊരു ശക്തിയുണ്ട് എന്ന് വിശ്വാസിക്കൽ) അധികാരാവകാശങ്ങളിലോ (പ്രാർത്ഥന, നേർച്ച തുടങ്ങിയ സ്യഷ്ടികളിൽ നിന്നും അവന് മാത്രം ലഭിക്കേണ്ടുന്ന കാര്യങ്ങൾ, മറ്റാർക്കെങ്കിലും നൽകൽ) അവന്റെ ഗുണവിശേഷണങ്ങളിലോ (അല്ലാഹു കാണുന്നതു പോലെ മറ്റാരെങ്കിലും കാണുമെന്ന് വിശ്വസിക്കൽ) തുടങ്ങി അവയിലേതെങ്കിലും ഒന്നിൽ പങ്കു ചേർത്താലും അത് ശിർക്കുതന്നെ.
ശിർക്ക് എന്നത് അല്ലാഹുവിന് ഏറ്റവും കൂടുതൽ കോപമുണ്ടാക്കുന്ന മഹാപാപമാണ്, കാരണം അവന്റെ അധികാരത്തിലും അവകാശത്തിലും മറ്റുള്ളവരെ പങ്കുചേർക്കലാണല്ലോ അത്. അതൊരിക്കലും അവൻ പൊറുത്ത് തരികയുമില്ല.,
ഖുർആൻ തന്നെ പറയുന്നു: (إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء ومن يشرك بالله فقد ضل ضلالا بعيدا (النسا١١٦)
“നിശ്ചയം അല്ലാഹു അവനോട് പങ്കു ചേർക്കപ്പെടുന്നത് പൊറുക്കുകയില്ല. അല്ലാത്തതെല്ലാം അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്, ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അവൻ നേർ മാർഗ്ഗത്തിൽ നിന്നും വളരെ ദൂരം പിഴച്ചുപോവുകതന്നെ ചെയ്തു.” (സൂറ: നിസാഅ് 12)
 (من يشرك بالله فقد حرم الله عليه الجنة ومأواه النار (المائدة: ۷۲) “ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. അവന്റെ ഭവനം നരകമാണ്.”
(സൂറ: മാഇദ 72)
നബി(സ) യോടു പോലും അല്ലാഹു പറയുന്നത് നോക്കൂ:
ولقد أوحي إليك وإلى الذين من قبلك لئن أشركت لَيحبطن عملك ولتكونن من الخاسرين (الزمر:  65 ) “(നബിയേ!) താങ്കളാണ് ശിർക്ക് ചെയ്യുന്നതെങ്കിൽ തീർച്ചയായും താങ്കളുടെ കർമ്മം നിഷ്ഫലമായിപ്പോവുകയും തീർച്ചയായും താങ്കൾ നഷ്ടക്കാരുടെ കൂട്ടത്തിൽ അകപ്പെടുകയും ചെയ്യും എന്ന് നിനക്കും നിന്റെ മുമ്പുള്ളവർക്കും വഹ്യ് നൽകപ്പെട്ടിട്ടുള്ളതും ഇതാണ്.” (സൂറഃ സുമർ- 65)
അപ്പോൾ, അല്ലാഹുവിനു മാത്രം നൽകേണ്ടുന്ന സംഗതികൾ അല്ലാഹുവല്ലാത്തവർക്കർപ്പിച്ചാൽ അത് അവൻ ഒരിക്കലും പൊറുക്കുകയില്ലെന്നും (എന്നാൽ മരണത്തിന് മുമ്പ് പശ്ചാത്താപ മനഃസ്ഥിതിയോടെ അവനോട് മാപ്പിരന്നാൽ മാത്രം അവൻ പൊറുത്തുകൊടുക്കുന്നതാണ്.) പുറമെ അത് ചെയ്യുന്നവന്റെ സൽകർമ്മങ്ങൾ പോലുംനിഷ്ഫലമായി പോകുമെന്നും ഖുർആൻ പറയുന്നുണ്ട്.
നാം നമ്മുടെ ശരീരത്തിന് അപകടങ്ങൾ സംഭവിക്കുന്നതും വീടിനും വാഹനത്തിനുമെല്ലാം കേടുപാടുകൾ പറ്റുന്നതും ഏറെ സൂക്ഷ്മതയോടുകൂടി ശ്രദ്ധിക്കാറുണ്ട്. എന്നാൽ അതിനേക്കാളെല്ലാം ഗൗരവത്തിലും പ്രാധാന്യത്തിലും സൂക്ഷിക്കേണ്ടത് നമ്മുടെ മനസ്സിലും കർമ്മങ്ങളിലും ശിർക്ക് വന്നുകൂടുന്നതിനെയാണ്. അത് പ്രവേശിച്ചാൽ പിന്നെ, ഇതുവരെ നാം ചെയ്തുകൂട്ടിയ എല്ലാ സർകർമ്മങ്ങളെയും അത് കാർന്നുതിന്നുകയും ശാശ്വതമായ നരകത്തീയിൽ നമ്മെ പതിപ്പിക്കുകയും ചെയ്യും.
ഖുർആൻ പറയുന്നു: ولو أشركوا لحبط عنهم ما كانوا يعملون (لأنعام: ۸۸ ) “അവർ അല്ലാഹുവിൽ പങ്ക് ചേർക്കുകയാണെങ്കിൽ (ശിർക്ക് ചെയ്താൽ) അവർ പ്രവർത്തിച്ചിരുന്നതെല്ലാം നിഷ്ഫലമായി പോകുന്നതാണ്.” (സൂറ അൻആം- 89)
ഇതേ കാര്യം നബി(സ) യോട് പോലും പറഞ്ഞതായി ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്.
(സൂറഃ സുമർ- 65)

അതുകൊണ്ട്, നമ്മുടെ കർമ്മങ്ങളെ മുഴുവൻ നിഷ്ഫലമാക്കിക്കളയുന്നതും ശാശ്വതമായി നരകത്തിൽ പ്രവേശിപ്പിക്കുന്നതുമായ ശിർക്ക് എന്ന ഈ അപകടത്തെ നാം ഓരോ നിമിഷത്തിലും സൂക്ഷിക്കുക. പലപ്പോഴും അത് കടന്നുവരുന്നത് നാം അറിയാറില്ല. അത് ഗോപ്യമായിട്ടാണ് കയറിവരിക. അതുകൊണ്ട് അത് കടന്നുവരാൻ സാധ്യതയുള്ള വഴികൾ നാം തിരിച്ചറിയുകയും ‘ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ശിർക്കും മുസ്ലീകളും
ശിർക്ക് അതീവ ഗൗരവമേറിയ പാപമാണെന്നും അത് ശാശ്വത നരകം നിർബന്ധമാക്കുന്നതും, ചെയ്ത സൽകർമങ്ങളെ ഹനിച്ചുകളയുന്നതുമായ മാരകരോഗമാണെന്നും നാം മനസ്സിലാക്കി. അതുകൊണ്ടു തന്നെ മുസ്ലിം സമുദായം എക്കാലത്തും ശിർക്കിനെതിരിൽ ജാഗ്രത പുലർത്തുകയും തങ്ങളുടെ വിശ്വാസത്തിലോ കർമ്മത്തിലോ ശിർക്കിന്റെ വല്ല അംശവും വന്നുപോവുന്നതിനെ അങ്ങേയറ്റം ഭയപ്പെടുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ, നമ്മുടെ കൂട്ടത്തിൽ പലരും കരുതുന്നത് ശിർക്ക് മുസ്ലിംകളായ നമ്മെയൊന്നും പിടികൂടുകയില്ല എന്നാണ്.
പ്രത്യേകിച്ച്, ‘ലാഇലാഹ ഇല്ലല്ലാഹ്-മുഹമ്മദൻ റസൂലുല്ലാഹ്.’ എന്ന ശഹാദത്ത് കലിമ അംഗീകരിക്കുകയും നമസ്കാരവും മറ്റു ആരാധനകളും മുറപോലെ അനുഷ്ഠിക്കുകയും ചെയ്യുന്നവർ പിന്നെ അക്കാര്യത്തിൽ ഭയപ്പെടാനില്ല എന്നാണ്.
എന്നാൽ, അവർ ധരിക്കുന്നതുപോലെയാണോ അവസ്ഥ? ഒരിക്കലുമല്ല.
മനുഷ്യരെ- പ്രത്യേകിച്ചും തൗഹീദിന്റെ വക്താക്കളാകേണ്ട മുസ്ലിംകളെ- ശിർക്കിലെത്തിക്കാനും അതുവഴി നരകത്തിലെത്തിക്കാനും ഇബ്ലീസും കൂട്ടാളികളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശിർക്കിന്റെ ഗൗരവം പൊതുജന മധ്യേ കുറച്ചു കാണിക്കാനും സമുദായത്തിലെ പച്ചയായ ശിർക്കുകളെപ്പോലും കറ കളഞ്ഞ തൗഹീദും ഈമാനുമായി തെറ്റിദ്ധരിപ്പിക്കാനും പണ്ഡിന്മാരിലൂടെ തന്നെ പിശാച് പ്രവർത്തിക്കുന്നു.
‘ലാ ഇലാഹ ഇല്ലല്ലാഹ്-മുഹമ്മദൻ റസൂലുല്ലാഹ്…’ എന്ന ശഹാദത്ത് കലിമ അംഗീകരിക്കുന്ന ഒരു മുസ്ലിം ശിർക്കിലകപ്പെടുന്നതിനെ ഭയപ്പെടേണ്ടതില്ലെന്ന ഗുഢമായ പ്രചാരണമാണ് പലരും ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, പരിശുദ്ധ ക്വുർആനോ സ്വഹീഹായ ഹദീസുകളോ ഈ നൂതന വാദഗതിയെ അനുകൂലിക്കുന്നില്ല. പ്രത്യുത, മറ്റുള്ള പാപങ്ങളെക്കാളേറെ ശിർക്കാകുന്ന പാപത്തെ ഭയപ്പെടാനും എല്ലാ രംഗത്തും ശിർക്കിനെതിരെ നിതാന്ത ജാഗ്രത പുലർത്താനുമാണ് ഇസ്ലാമിക പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ചിലത് മാത്രം ഉദ്ധരിക്കാം,
സത്യവിശ്വാസികളിൽ ശിർക്ക് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായി അറിയിക്കുന്ന ഒരു വചനം ശ്രദ്ധിക്കുക: الذين آمنوا ولم يلبسوا إيمانهم بظلم أولئك لهم الأمن وهم مهتدون ( لأنعام: ٨٨) “വിശ്വസിക്കുകയും വിശ്വാസത്തെ ദ്രോഹ(ശിർക്ക്) ത്തോട് കലർത്താതിരിക്കുകയും ചെയ്യുന്നവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗ്ഗം പ്രാപിച്ചവർ!” (സൂറഃ അൻആം- 82)
ഈ വാക്യത്തിലെ അക്രമം (ളുൽമ്) കൊണ്ടുള്ള വിവക്ഷ “ശിർക്ക്’ ആണെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്, എന്ന് ഹദീസുദ്ധരിച്ചുകൊണ്ട് പ്രമാണികരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ, സത്യവിശ്വാസത്തിൽ ശിർക്ക് കലരാതിരിക്കാൻ ഓരോ വിശ്വാസിയും ജാഗ്രത പുലർത്തണമെന്നാണ് ഈ വചനം നേർക്കുനേരെ പഠിപ്പിക്കുന്നത്.
അഥവാ, സത്യവിശ്വാസികളിൽ ശിർക്ക് വരാൻ സാധ്യതയുണ്ടെന്ന് ചുരുക്കം.
ഇതേ സൂറത്തിലെ മറ്റൊരു വചനത്തിന്റെ സാരം ഇപ്രകാരമാണ്.
“അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതിൽ നിന്ന് നിങ്ങൾ തിന്നരുത്. തീർച്ചയായും അത് അധർമ്മമാണ്. നിങ്ങളോട് തർക്കിക്കുവാൻ വേണ്ടി പിശാചുക്കൾ അവരുടെ മിത്രങ്ങൾക്ക് ദുർബോധനം നൽകിക്കൊണ്ടിരിക്കും. നിങ്ങൾ അവരെ അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ (അല്ലാഹുവോട്) പങ്കുചേർത്തവരായിപ്പോകും”  (അൻആം 121).
ഈ വചനവും മുസ്ലിംകളിൽ ശിർക്ക് വരാൻ സാധ്യതയുണ്ടെന്ന പാഠമാണ് നമുക്ക് നൽകുന്നത്. മാത്രമല്ല, ശിർക്ക് തങ്ങളിലോ തങ്ങളുടെ സന്താനപരമ്പരയിലോ ശിര്ക്ക് വന്നു പോവാതിരിക്കാൻ പുണ്യപുരുഷൻമാരായിരുന്ന നബിമാർ പോലും അല്ലാഹുവോട് പ്രാർത്ഥിച്ചിരുന്നു എന്നാണ് ഖുർആൻ മനസ്സിലാക്കിത്തരുന്നത്.
‘സൂറത്തു ഇബ്രാഹീമി’ ൽ ഇബ്റാഹീം നബി(അ) നടത്തിയ പ്രാർത്ഥനയിൽ ഇപ്രകാരം കാണാം. “ഇബ്റാഹീം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാണ്) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിർഭത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യണമേ” (സൂ:ഇബ്റാഹീം- 15)
തൗഹീദിന് വേണ്ടി ജീവാർപ്പണം ചെയ്തു, വിഗ്രഹാരാധനക്കെതിരെ പോരാടിയ ഇബ്റാഹീം നബി(അ) തന്നെയും തന്റെ പ്രിയപ്പെട്ട സന്താനങ്ങളെയും കൊടിയ ശിർക്കിൽ നിന്നും രക്ഷപ്പെടുത്തണം എന്ന് പ്രാർത്ഥിക്കുമ്പോൾ ശിർക്ക് സമുദായ മക്കളിൽ പടർന്ന് പിടിക്കാതിരിക്കാൻ എക്കാലത്തും വലിയ ജാഗ്രത പുലർത്തണമെന്നതിന് വേറെ വല്ല തെളിവും ആവശ്യമുണ്ടോ?
തൗഹീദിൽ വിട്ടുവീഴ്ചയില്ലാത്ത ഇബ്റാഹീമീ മില്ലത്ത് പിന്തുടരാനാണ് അല്ലാഹു നമ്മോട് കൽപ്പിച്ചിട്ടുള്ളത്. ഇനി ‘ലാ ഇലാഹ ഇല്ലല്ലാ’ എന്ന കലിമത്തുത്തൗഹീദ് അംഗീകരിച്ച മക്കൾ, തന്റെ കാലശേഷം വഴി തെറ്റി ശിർക്കിലെത്തുമോ എന്ന പേടിയാൽ യഅ്കൂബ് നബി(അ) മരണാസന്ന ഘട്ടത്തിൽ മക്കളെ വിളിച്ചു ചെയ്ത അന്തിമ വസ്വിയ്യത്ത് സൂറത്തുൽ ബഖറയിൽ അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ സാരം ശ്രദ്ധിക്കുക.
“എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുക എന്ന് യഅകൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തന്റെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നുവോ? അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്മായീലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും. ഞങ്ങൾ അവന് കീഴ്പെട്ട് ജീവിക്കുന്നവരുമായിരിക്കും” (സൂറഃ അൽബക്വറ- 133)

ഇനി നമുക്ക് ഈ വിഷയത്തിലുള്ള ചില നബിവചനങ്ങൾ പരിശോധിക്കാം,
നബി(സ) പറഞ്ഞു: عن أبي هريرة عن النبي(ص) قال: «اجتنبوا السبع الموبقات«، قالوا يا رسول الله وما هن؟ قال : «الشرك بالله … (البخاري: ٢٧٦٦، مسلم : ٨٩) “നിങ്ങൾ നാശകരങ്ങളായ ഏഴ് പാപങ്ങളെ വർജ്ജിക്കുക… (ഒന്ന്) അല്ലാഹുവിൽ ശിർക്ക് വെക്കൽ…’ (ബുഖാരി ഹദീസ് നമ്പർ: 2766, മുസ്ലിം ഹദീസ് നമ്പർ: 89)
സ്വഹാബികളെ അഭിമുഖീകരിച്ചു കൊണ്ടാണ് നബി(സ) ഇപ്രകാരം ഉണർത്തുന്നത്. സമുദായത്തിൽ ശിർക്ക് വരാൻ സാധ്യതയില്ലെന്ന് നബി(സ) അവരെ ഉണർത്തിയിരുന്നുവെങ്കിൽ അവർ അക്കാര്യം തിരിച്ചു ചോദിക്കുമായിരുന്നില്ലേ?
മാത്രമല്ല, ജൂത കൃസ്ത്യാനികളുടെ ചീത്തയായ നടപടിക്രമങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും ഈ സമുദായം പിൻപറ്റുമെന്നും നബി(സ) പ്രവചിച്ചിട്ടുണ്ട്. (ബുഖാരി)
എന്തായിരുന്നു ജൂതകൃസ്ത്യാനികളുടെ പ്രധാന വഴികേട്? അവർ പ്രവാചകൻമാരെ ദൈവപുത്രരായി അവരോധിച്ച് ആരാധിച്ചു. അതിനു സമാനമായ വിശ്വാസ വൈകല്യങ്ങൾ സമുദായത്തിൽ വരാതിരിക്കാനാണ് മുൻകൂട്ടി നബി(സ) മുന്നറിയിപ്പ് നൽകുന്നത്!
മറ്റൊരു ഹദീസ് കാണുക. “കൃസ്ത്യാനികൾ ഈസബ്നു മർയമിനെ അമിതമായി വാഴ്ത്തിപ്പറഞ്ഞത് പോലെ നിങ്ങൾ എന്നെയും അമിതമായി വാഴ്ത്തിപ്പറയരുത്, ഞാൻ അല്ലാഹുവിന്റെ ഒരു അടിമ മാത്രമാകുന്നു. അതിനാൽ അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലും എന്ന് നിങ്ങൾ പറയുക” (ബുഖാരി. 3445)
കൃസ്ത്യാനികൾ ശിർക്കിലെത്തിയ മാർഗ്ഗത്തെ എടുത്ത് പറഞ്ഞ് കൊണ്ട് ആ മാർഗ്ഗത്തെ സ്വന്തം സമുദായത്തോട് വിരോധിക്കുന്നതാണ് ഈ ഹദീസിൽ നാം കാണുന്നത്. പ്രവാചക സ്നേഹത്തിൽ അതിരുവിട്ട ജൂതകൃസ്ത്യാനികളുടെ മാർഗ്ഗം പിന്തുടരരുതെന്ന ഉപദേശം ശിർക്കിനെതിരിലുള്ള മുന്നറിയിപ്പാണെന്ന് തെളിവ് നിരത്തി സമർത്ഥിക്കേണ്ടതില്ലല്ലോ.
ഇതുപോലെത്തന്നെ, നബി(സ) വഫാത്താകുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് പോലും ആവർത്തിച്ച് ഉരുവിട്ട വാക്യം ആയിശ(റ) ഉദ്ധരിച്ചിട്ടുണ്ട്, “ജൂതകൃസ്ത്യാനികളുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ! അവർ അവരുടെ നബിമാരുടെ കബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി” ഈ വചനം കേട്ടുകൊണ്ടിരുന്ന ഉമ്മുൽ മുഅമിനീൻ ആയിശ(റ) പറയുന്നത്, “നബി(സ) അവർ ചെയ്തതു പോലുള്ളതിനെക്കുറിച്ച് തന്റെ ഉമ്മത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. അത് (ജനങ്ങൾ തന്റെ ക്വബ്ർ ആരാധനാ കേന്ദ്രമാക്കുമോ എന്ന ഭയം) ഇല്ലായിരുന്നുവെങ്കിൽ അവിടുത്തെ ക്വബ്ർ വെളിയിലെവിടെയെങ്കിലുമാക്കുമായിരുന്നു. പക്ഷെ, ഞാൻ ഇപ്പോഴും ഭയപ്പെടുന്നു- ജനങ്ങൾ അതിനെ ആരാധനാ കേന്ദ്രമാക്കുമോ എന്ന്.” (ബുഖാരി)
നോക്കുക. പ്രവാചകൻമാരുടെ ക്വബ്റിനെ ആരാധനാ കേന്ദ്രമാക്കുന്ന പച്ചയായ ശിർക്ക് തന്റെ സമുദായത്തിലും തിരിച്ചു വരുമോ എന്ന ആശങ്കയാണ് ഇപ്രകാരം ആവർത്തിച്ചു പറയാൻ അവസാന നിമിഷത്തിലും നബി(സ)യെ പ്രേരിപ്പിച്ചത് എന്ന് ആയിശ(റ)യുടെ ഈ വിവരണം നമ്മെ അറിയിക്കുന്നു.
മുസ്ലിം സമുദായം ഭാവിയിൽ ശിർക്കിലകപ്പെടാൻ പലവിധ സാധ്യതകളുണ്ടെന്നും അതിനെല്ലാമുള്ള പഴുതുകൾ കൊട്ടിയടക്കുകയാണ് ഇത്തരം മുന്നറിയിപ്പുകൾ കൊണ്ട് ഉദ്ദേശ്യമെന്നും സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ പ്രയാസമില്ല. അതിനാൽ അല്ലാഹുവിന്റെയും തിരുനബി(സ)യുടെയും ആ മുന്നറിയിപ്പുകളും താക്കീതുകളും നാം മുഖവിലക്കെടുക്കുക, അതിലൂടെ നമ്മുടെ ഇഹ-പര നന്മക്കു മാത്രമേ കാരണമാകൂ, അവഗണിച്ചാൽ മഹാ ദുരന്തത്തിനും!!
ആ കൂട്ടത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും വിവിധ മുഖങ്ങൾ ചൂണ്ടി സജീവമായി നിലനിൽക്കുന്നതുമായ കുറെ ശിർക്കൻ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അത്തരം കാര്യങ്ങൾ കൃത്യമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നു കാട്ടുകയാണ് ഇനി നാം ചെയ്യുന്നത്. അതിനാൽ ശ്രദ്ധയോടെ വായിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും സ്വർഗ്ഗം നിഷിദ്ധമാക്കുന്ന, നരകം ശാശ്വതമാക്കുന്ന അത്തരം അപകടത്തിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ… 

പ്രാർത്ഥന;ഇസ്തിഗാസ

നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് നാം അർപ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ നന്ദി പ്രകടനമാണ് പ്രാർത്ഥന. നാം ചെയ്യുന്ന എല്ലാ ആരാധനകളുടെയും ജീവനും പ്രാർത്ഥന തന്നെ, അതുകൊണ്ട് പ്രാർത്ഥനകളെല്ലാം അവനോട് മാത്രമായിരിക്കണം. അത് ഇസ്ലാമിന്റെ നിർബന്ധ നിയമമാണ്.
നബി(സ) പറയുന്നു: عن النعمان بن بشير قال: سمعت النبي(ص) يقول: الدعاء هو العبادة . ثم قرأ: وقال ربكم ادعوني أستجب لكم إن الذين يستكبرون عن عبادتي سيدخلون جهنم داخرين (الترمذي رقم: ٢٩٦٩)
“നുഅമാനുബ്നു ബശീർ(റ) ഉദ്ധരിക്കുന്നു; അല്ലാഹുവിന്റെ റസൂൽ അരുളി: നിശ്ചയം പ്രാർത്ഥന അത് ഇബാദത്തു തന്നെ യാണ്.
ശേഷം നബി(സ) ഓതി: “നിങ്ങളുടെ നാഥൻ അരുളിയിരിക്കുന്നു. ”എന്നോട് നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുക, നിശ്ചയം ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. എനിക്ക് ഇബാദത്തെടുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” (തിർമുദി, 2969, 3247, 3372 ,ഇബ്നു മാജ: 3828).
അപ്പോൾ, പ്രാർത്ഥന ആരാധനയാണെന്നും അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്നും യാതൊരു സംശയങ്ങൾക്കും പഴുതില്ലാത്ത വിധം മേൽ നബിവചനം പഠിപ്പിക്കുന്നു. അതിനാൽ പ്രാർത്ഥനകൾ അല്ലാഹുവിന് മാത്രമാക്കുക, സൃഷടികൾ അവരെത്ര ഉന്നതരായിരുന്നാലും അതിന് അർഹരല്ല. മാത്രമല്ല, അവരോടുള്ള പ്രാർത്ഥന അവൻ ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിർക്കാ (ബഹുദൈവാരാധന)ണ് എന്നുകൂടി ഇസ്ലാം പഠിപ്പിക്കുന്നു.
ചില ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക: له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء إلاّ كباسط كفيه إلي الماء ليبلغ فاه وما هو ببالغه وما دعاء الكافرين إلا في ضلال (الرعد: 14)
അല്ലാഹുവിനോടുള്ളത് മാത്രമാണ് സത്യമായ പ്രാർത്ഥന (മറ്റുള്ളവരോടുള്ള പ്രാർത്ഥന അസത്യത്തിന്റേതുമാണ്.) അവന് പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും യാതൊരു ഉത്തരവും നൽകുന്നതല്ല.
വെള്ളം നിന്റെ വായിൽ വന്നെത്താൻ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടി കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർ, അത് (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലോ സത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു.” (സൂറ റഅദ് – 14)
إياك نعبد وإياك نستعين (سورة الفاتحة 5) “നിന്നെമാത്രം ഞങ്ങൾ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു” (സൂറ ഫാതിഹ – 5)
قل إنما أدعو ربي ولا أشرك به أحدا (سورة الجن: ۲۰) “പറയുക, എന്റെ നാഥനോടു മാത്രമേ ഞാൻ പ്രാർത്ഥിക്കുകയുള്ളൂ. അവനിൽ ഒരാളെയും ഞാൻ പങ്ക് ചേർക്കുകയില്ല.” (സൂറ- ജിന്ന് 20)
فلا تدعو مع الله أحدا (سورة الجن: ۱۸) “അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കരുത്.’ (സൂറ ജിന്ന്- 18)
وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دَعان (سورة البقرة: ١٨٦) “എന്റെ അടിമകൾ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാൽ (പറയുക) നിശ്ചയം ഞാൻ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിക്കട്ടെ. ഞാൻ അവന്റെ പ്രാർത്ഥനക്കുത്തരം ചെയ്യും.” (സൂറഃ അൽ ബഖറ- 186)
അപ്പോൾ അല്ലാഹുവിനോടു മാത്രമേ പ്രാർത്ഥന (സഹായാർത്ഥന) പാടുള്ളൂ എന്ന് മേൽ ആയത്തുകൾ അസന്നിഗ്ദമായി പഠിപ്പിക്കുന്നു. ഇനി അല്ലാഹുവല്ലാത്തവരോട് തേടിയാലുള്ള അവസ്ഥയെ ഖുർആൻ ഗൗരവപൂർവ്വം വിശദീകരിക്കുന്നത് കാണുക:
إن تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير (سورة الفاطر: 14) “നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി നിങ്ങൾ ജൽപിക്കുംപോലെ അത് കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം നൽകുന്നതുമല്ല. നിങ്ങൾ ചെയ്ത ഈ (പ്രാർത്ഥനയാകുന്ന) ശിർക്കിനെ അവർ അന്ത്യദിനത്തിൽ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിർ- 14)
ومن أضل ممن يدعوا من دون الله من لا يستجيب له إلى يوم القيامة وهم عن دعائهم غافلون، وإذا حشر الناس كانوا لهم أعداء وكانوا بعبادتهم كافرين (سورة الأحقاف:٦،٥) “അന്ത്യനാൾ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാർത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളിൽ) മനുഷ്യരെ ഒരുമിച്ചു കൂട്ടപ്പെടുമ്പോൾ അവർ ഇവരുടെ (പ്രാർത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവർ നിഷേധിക്കുകയും ചെയ്യും.” (സൂറഃ അഹ്ഖാഫ്- 5,6)
وقال ربكم أدعوني أستجب لكم إن الذين يستكبرون عن عبادتي سيدخلون جهنم داخرين (غافر: 60 ) “നിങ്ങളുടെ നാഥൻ പ്രഖ്യാപിക്കുന്നു: എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. തീർച്ചയായും എന്നെ ആരാധിക്കുന്ന (പ്രാർത്ഥിക്കുന്ന) കാര്യത്തിൽ അഹങ്കരി ക്കുന്നവർ പിന്നീട് നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” – (സൂറഃ ഗാഫിർ – 60)

ഇത്രയും ആയത്തുകൾ വ്യക്തമാക്കിയ കാര്യങ്ങളുടെ ചുരുക്കം ഇപ്രകാരം സംഗ്രഹിക്കാം:  
അല്ലാഹുവിനെ മാത്രമെ വിളിച്ചു പ്രാർത്ഥിക്കാൻ പാടുള്ളു.  
എല്ലാം കേൾക്കാനും അറിയാനും, പ്രാർത്ഥനകൾക്കുത്തരം ചെയ്യാനും അവനുമാത്രമേ സാധിക്കുകയുള്ളൂ.
അവനെയല്ലാതെ മറ്റാരെയും വിളിച്ചു തേടാൻ പാടില്ല.
അല്ലാഹുവല്ലാത്ത ആരാധ്യർക്ക് നമ്മുടെ സഹായാർത്ഥനകൾ കേൾക്കാനോ നമ്മുടെ പ്രയാസങ്ങളറിഞ്ഞ് ഉത്തരം ചെയ്യാനോ സഹായിക്കാനോ കഴിയില്ല.
അവരോടുള്ള പ്രാർത്ഥനയെ പരലോകത്ത് അവർ തന്നെ. നിഷേധിക്കും.
നമ്മൾ വിളിച്ചു തേടുന്നവർ നമ്മെ പോലുള്ള സൃഷ്ടികൾമാത്രം.
അവർ അങ്ങേയറ്റം ദുർബലർ.
അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടുന്നവർ ഏറ്റവും വഴിപിഴച്ചവർ.
ചുരുക്കത്തിൽ, അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയൽ നമ്മുടെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുർആൻ ഒരു നിലക്കും അംഗീകരിക്കുന്നില്ലെന്നും അതിനെ ശക്തിയായി എതിർക്കുകയാണെന്നും നാം മനസ്സിലാക്കി.
ഇനി ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ സുന്നത്ത് (ഹദീസ്) പരിശോധിച്ചാലും ഇക്കാര്യം മേൽപറത്തതുപോലെ തന്നെ ആണയിട്ടു സമർത്ഥിക്കുന്നതായി കാണാം.
ഒരു ഉദാഹരണം മാത്രം ശ്രദ്ധിക്കുക: قال النبي : إذا سألت فاسأل الله وإذا استعنت فاستعن بالله (ترمذى رقم: ٦٥١٦) അബ്ദുള്ളാഹിബ്നുഅബ്ബാസ്(റ) :നിവേദനം നബി(സ) പറഞ്ഞു: “നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് തേടുക.” (തിർമുദി ഹദീസ് നമ്പർ: 6516)
ചുരുക്കത്തിൽ, അല്ലാഹുവോടു മാത്രമേ പ്രാർത്ഥിക്കാനും സഹായം തേടാനും പാടുള്ളൂവെന്നും മറ്റാരോടും അത് പാടില്ലെന്നും രണ്ടാം പ്രമാണമായ സുന്നത്തും നമ്മെ പഠിപ്പിക്കുന്നു.
മാത്രമല്ല, ഒരു വിശ്വാസി രാവിലെ ഉറക്കിൽ നിന്ന് ഉണരുന്നതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള വിവിധ സന്ദർഭങ്ങളിൽ നടത്തേണ്ട നൂറുക്കണക്കിന് സുന്നത്തായ പ്രാർത്ഥനകൾ നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
(ഉദാ:- വാഹനത്തിൽ കയറുമ്പോൾ, പുതുവസ്ത്രം ധരിക്കുമ്പോൾ, ഇടി മിന്നലുണ്ടാകുമ്പോൾ, രോഗ ശാന്തിക്ക്, ഖബർ സിയാറത്ത് ചെയ്യുമ്പോൾ…)
എന്നാൽ ഈ പ്രാർത്ഥനകളിലെവിടെയും അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയുടെ ഒരു സൂചന പോലും കാണാൻ സാധ്യമല്ല. എല്ലാം അല്ലാഹുവോട് മാത്രമാണെന്നും അവയിലൊന്നും ആരുടേയും ഹഖും ജാഹും ബറകത്തുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. അതിനാൽ ഈ മാതൃക സ്വീകരിച്ച് ഇടയാളൻമാരും മധ്യവർത്തികളുമില്ലാതെ നേർക്കുനേരെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അപ്പോൾ, മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു ഇസ്തിഗാസ നടത്താം; അവർക്ക് നമ്മുടെ പ്രാർത്ഥനകൾ കേൾക്കാനും ഉത്തരം ചെയ്യാനും സാധിക്കും; അതിനാൽ അവരോടുള്ള അർത്ഥന ശിർക്കോ കുഫ്റോ ആകുന്നില്ല എന്ന നമ്മുടെ നാട്ടിലെ ചില പണ്ഡിതന്മാരുടെ വാദത്തിന് ഇസ്ലാമികമായി ഒരു കഴമ്പുമില്ലെന്നും അതു വലിയ അപകടത്തിലേക്കാണ് എത്തിച്ചേരുക എന്നും ഇത്രയും വിശദീകരിച്ചതിൽ നിന്നും വ്യക്തമായല്ലോ. അതിനാൽ പ്രാർത്ഥകൾ എല്ലാം നേർക്കുനേരെ അല്ലാഹുവിനോട് മാത്രമാക്കുക. ഈ രംഗത്ത് ശിർക്ക് വരുന്ന വഴികളെ കരുതിയിരിക്കുകയും ചെയ്യുക.

2027ൽ ലോകാവസാനമോ?

2027ൽ ലോകാവസാനമോ?

ഒരു റമദാനിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ചു വന്നാൽ ലോകാവസാനത്തിന്റെ അടയാളമോ? 2027 നെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന മെസേജ് വസ്തുതയെന്ത്?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

2027 നെ സംബന്ധിച്ച് പല സഹോദരങ്ങളും ഒരു മെസേജ് വ്യാപകമായി ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ ലേഖനം എഴുതുന്നത്. അന്ത്യനാൾ സംഭവിക്കും എന്നതും, അതിനോട് വളരെ അടുത്തായാണ് നബി (സ) നിയോഗിക്കപ്പെട്ടത് എന്നതും, മുഹമ്മദ് (സ) അന്ത്യപ്രവാചകനാണ് എന്നതും , അന്ത്യദിനത്തോടനുബന്ധിച്ച് നബി (സ) പഠിപ്പിച്ച കാര്യങ്ങൾ സംഭവിക്കുമെന്നുമുള്ളതിൽ എല്ലാവരും അടിയുറച്ച് വിശ്വസിക്കുന്നു. പക്ഷെ അന്ത്യനാൾ എപ്പോൾ സംഭവിക്കുമെന്നത് അല്ലാഹുവിനല്ലാതെ മറ്റൊരാൾ അറിയില്ല എന്നതാണ് ഒരു മുസ്ലിമിന്റെ വിശ്വാസം. എന്നാല് ചില വാറോലകളെ കൂട്ടുപിടിച്ച് 2027ൽ അത് സംഭവിക്കും, അതല്ലെങ്കിൽ അതിന്റെ വലിയ അടയാളങ്ങൾ വരും എന്നെല്ലാം ചിലർ പ്രചരിപ്പിക്കുന്നത് കാണാം. ഇമാം മഹ്ദി വരുന്നതിന് മുന്നോടിയായുള്ള റമദാനിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് സംഭവിക്കും, അത് 2027 ലാണ് എന്ന് പ്രതിപാദിച്ചുകൊണ്ടാണ് ഇത് പ്രചരിക്കപ്പെടുന്നത്. മുമ്പ് പലരും 2000 ത്തിൽ ലോകമവസാനിക്കും എന്ന് പ്രവചിച്ചു. പിന്നീട് ചില കലണ്ടറുകളുടെ അടിസ്ഥാനത്തിൽ 2012 ൽ അത് സംഭവിക്കും എന്ന് പ്രവചിച്ചു. ഇങ്ങനെ പോകുന്നു പ്രവചനങ്ങൾ. അപ്രകാരം പ്രവചിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് അല്ലാഹുവിന്റെ മേൽ കളവ് പ്രചരിപ്പിക്കലാണ്. കാരണം അല്ലാഹുവിന് മാത്രം അറിവുള്ള ഗൈബിയായ കാര്യങ്ങൾ അവകാശപ്പെടുക എന്നത് കുഫ്റാണ്. ഇത്തരം മെസേജുകൾ അറിയാതെ ചില സഹോദരങ്ങൾ പ്രചരിപ്പിച്ചു പോകുന്നത് കാണുമ്പോൾ ഏറെ സങ്കടകരമാണ്, അതിലുപരി ഈ ഉമ്മത്തിൽ ഇന്ന് നില നില്ക്കുന്ന അജ്ഞതയുടെ ആഴം കൂടിയാണ് അത് സൂചിപ്പിക്കുന്നത്.
പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജ് ഇപ്രകാരമാണ്: (ലോക ചരിത്രത്തിൽ ആദ്യമായി 2027ലെ റമളാനിൽ അത് സംഭവിക്കാൻ പോകുന്നു. 2027 ഫെബ്രുവരി 7 അതായത് റമളാൻ 1നു ചന്ദ്രഗ്രഹണവും, 2027 ഫെബ്രുവരി 20 നു അതായത് റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യഗ്രഹണവും നടക്കാൻ പോകുന്നു. ലോക മുസ്ലിമീങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 12 വർഷം മാത്രം ബാക്കി. മുത്തു നബി (സ) തങ്ങൾ പറഞ്ഞു: “ഇമാം മഹ്ദി വരുന്നതിന് മുമ്പ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അല്ലാഹു ഈ ലോകം സൃഷ്ടിച്ചത് മുതൽ ഇതുവരെ അതുണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിന് തൊട്ടുമുമ്പുള്ള റമളാൻ മാസത്തില് ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂര്യ ഗ്രഹണവും ഉണ്ടാവും”).
ഇനി ഇതിന്റെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം: മേല്പറഞ്ഞ ഹദീസ് ഉണ്ടോ ?. അത് സ്വീകാര്യയോഗ്യമാണോ ?.

 

حدثنا أبو سعيد الاصطخري ثنا محمد بن عبد الله بن نوفل ثنا عبيد بن يعيش ثنا يونس بن بكير عن عمرو بن شمر عن جابر عن محمد بن علي قال:” إن لمهدينا آيتين لم تكونا منذ خلق السماوات والأرض تنكسف القمر لأول ليلة من رمضان وتنكسف الشمس في النصف منه ولم تكونا منذ خلق الله السماوات والأرض”.

അബൂ സഈദ് അൽഅസ്ത്വഖ്’രി പറഞ്ഞു: അദ്ദേഹത്തോട് മുഹമ്മദ്ബ്നു അബ്ദുല്ലാഹ് ബ്നു നൗഫൽ പറഞ്ഞു: അദ്ദേഹത്തോട് ഉബൈദ് ബ്നു യഈസ് പറഞ്ഞു: അദ്ദേഹത്തോട് യൂനുസ് ബ്ൻ ബകീര് പറഞ്ഞു: അദ്ദേഹം അംറുബ്നു ശാമിറിൽ നിന്നും: അദ്ദേഹം ജാബിറിൽ നിന്നും : അദ്ദേഹം മുഹമ്മദ് ബ്നു അലിയ്യിൽ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: “നമ്മുടെ മഹ്ദിക്ക് രണ്ട് ദൃഷ്ടാന്തങ്ങളുണ്ട്. ആകാശഭൂമി സൃഷ്ടിക്കപ്പെട്ടതിനു ശേഷം അപ്രകാരമൊന്ന് സംഭവിച്ചിട്ടില്ല. റമളാനിലെ ആദ്യത്തെ രാവിൽ ചന്ദ്രഗ്രഹണവും അതിന്റെ പാതിയിൽ സൂര്യഗ്രഹണവും സംഭവിക്കും. അല്ലാഹു ആകാശ-ഭൂമിയെ സൃഷ്ടിച്ചത് മുതൽ അപ്രകാരം സംഭവിച്ചിട്ടില്ല.” – [ദാറ ഖുത്വനി: 2/65].

ഇത് ഇമാം ദാറ ഖുത്വനി (റ) യാണ് ഉദ്ധരിച്ചിട്ടുള്ളത്. ഈ ഹദീസ് മൗളൂഅ് ആയ അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസിന്റെ പരമ്പരയിൽ യൂനുസ് ബ്ന് ബകീർ എന്നയാളുണ്ട്. അയാൾ ധാരാളമായി തെറ്റുകൾ സംഭവിക്കുന്ന ആളാണ്. അതുപോലെ അദ്ദേഹം അത് ഉദ്ധരിക്കുന്നത് അംറു ബ്നു ശ മിർ എന്നയാളിൽ നിന്നാണ്. ഇയാൾ കള്ള ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണ് എന്നാണ് ഹദീസ് നിധാനശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇമാം സുലൈമാനി (റ) പറയുന്നു: അംറ് റാഫിളിയാക്കൾക്ക് (ശിയാക്കൾക്ക്) വേണ്ടി ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണ്. ഇമാം ഹാകിം (റ) പറയുന്നു: “ജാബിർ അൽജഅഫിയെ ഉദ്ധരിച്ചുകൊണ്ട് ധാരാളമായി ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണയാൾ.” മുകളിൽ പരമർശിച്ച ഹദീസ് ഇയാൾ ജാബിർ അല്ജഅഫിയിൽ നിന്നാണ് ഉദ്ദരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇമാം ഇബ്നു ഹിബ്ബാൻ (റ) പറയുന്നു: “സ്വഹാബത്തിനെ കുറ്റം പറയുന്ന ഒരു റാഫിളിയാണിയാൾ. വിശ്വാസയോഗ്യരായ ആളുകളുടെ പേരിൽ കള്ളഹദീസുകൾ ഉദ്ധരിക്കലും ഇയാളുടെ പ്രവർത്തിയാണ്”.

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നു: “ഇയാൾ ളഈഫും റാഫിളിയുമാണ്”. – [മേൽപ്പറഞ്ഞ ഉദ്ധരണികൾ ലഭിക്കാൻ: മഹ്ദിയെക്കുറിച്ച് വന്ന കള്ളഹദീസുകൾ സമാഹരിച്ച الموسوعة في أحاديث المهدي الضعيفة والموضوعة എന്ന അബ്ദുൽ അലീം അബ്ദുൽ അളീം ബസ്തവിയുടെ ഗ്രന്ഥത്തിൽ പേജ്: 169 നോക്കുക].

അതുകൊണ്ടുതന്നെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ 2027 ഓടു കൂടി ലോകാവസാനത്തിന്റെ വലിയ അടയാളങ്ങൾ സമാഗതമാകും എന്ന് പറയാൻ സാധിക്കില്ല. മറിച്ച് അലിയ് ബ്ൻ അബീ ത്വാലിബ് (റ) വിന്റെ മകൻ മുഹമ്മദ് ബ്ൻ അലി (റ) വിലേക്ക് ചേർത്തി കള്ളമായി പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യം മാത്രമാണത്. ഇനി പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജിലെ രണ്ടാമത്തെ കളവ്: “എന്റെ സമുദായം 1500 വർഷം കടന്നുപോകുകയില്ല” എന്ന് നബി (സ) പറഞ്ഞുവെന്നാണ്. ഇതും നബി (സ) യുടെ മേൽ കെട്ടിച്ചമക്കപ്പെട്ട കളവാണ്. അല്ലാഹുവിന്റെ റസൂൽ (സ) അപ്രകാരം പറഞ്ഞിട്ടില്ല. പിന്നെ ഈ കണക്ക് എവിടെ നിന്ന് വന്നു എന്ന് ചോദിച്ചാൽ ചില ആളുകൾ മറ്റു ചില ഹദീസുകളെ അതിൽ പരാമർശിക്കപ്പെട്ട ജൂത ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള കാര്യങ്ങളെപ്പറ്റി ഗണിച്ചെടുത്താണ് 1500 വർഷം എന്ന സംഖ്യ ഉണ്ടാക്കിയത്. ഹദീസിൽ അന്ത്യദിനത്തോട് അടുത്തായാണ് മുസ്ലിം സമുദായം ഉള്ളത് എന്നത് വ്യക്തമാണ് എങ്കിൽക്കൂടി 1500 എന്നൊരു കണക്ക് ഹദീസിൽ ഇല്ല.

ഇവർ ദുർവ്യാഖ്യാനിച്ച ഹദീസ് ഇപ്രകാരമാണ്: مثل المسلمين واليهود والنصارى، كمثل رجل استأجر قوما، يعملون له عملا إلى الليل، فعملوا إلى نصف النهار فقالوا: لا حاجة لنا إلى أجرك، فاستأجر آخرين، فقال: أكملوا بقية يومكم ولكم الذي شرطت، فعملوا حتى إذا كان حين صلاة العصر، قالوا: لك ما عملنا، فاستاجر قوما، فعملوا بقية يومهم حتى غابت الشمس، واستكملوا أجر الفريقين).). ‏صحيح البخاري

“മുസ്ലിമീങ്ങളുടെയും, ജൂത ക്രിസ്ത്യാനികളുടെയും ഉദാഹരണം; ഒരാൾ രാത്രി വരെ ജോലി ചെയ്യാനായി ഒരു പറ്റം ആളുകളെ കൂലിക്ക് വിളിച്ചത് പോലെയാണ്. ഒരു കൂട്ടർ പകൽ പകുതിയോളം ജോലി ചെയ്തപ്പോഴേക്കും, ഞങ്ങൾക്ക് തന്റെ കൂലി വേണ്ട എന്ന് പറഞ്ഞ് നിർത്തി. അപ്പോൾ അയാൾ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അയാൾ പറഞ്ഞു: നിങ്ങൾ ഇന്ന് അവശേഷിച്ചത് പൂർത്തിയാക്കുക. ഞാൻ വാഗ്ദാനം ചെയ്തത് നിങ്ങൾക്ക് നൽകാം. അവർ അസറ് വരെ പണിയെടുത്തു. എന്നിട്ട് പറഞ്ഞു: ഞങ്ങൾ ഇതുവരെ ചെയ്തതെന്തോ അത് മതി. അപ്പോൾ അയാൾ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അവർ അവശേഷിച്ച സമയം സൂര്യൻ അസ്തമിക്കുന്നത് വരെ പണിയെടുത്തു. അവർ ആ ഇരുകൂട്ടരുടെ പ്രതിഫലവും പൂർണമായി നേടുകയും ചെയ്തു.” – [ബുഖാരി: 558].

യഥാർഥത്തിൽ ഈ ഹദീസ് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ നബിമാരിലും വിശ്വസിക്കുകയും പൂർണമായ വിശ്വാസത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവർക്കാണ് അല്ലാഹുവിന്റെ പക്കൽ വിജയമുള്ളത് എന്നതും അന്ത്യദിനം അടുത്താണ് എന്നതുമാണ്. എന്നാൽ ഈ ഉമ്മത്തിന്റെ ആയുസ് 1500 വർഷമാണ് എന്ന് ഖണ്ഡിതമായി പറയാനുള്ള യാതൊന്നും ആ ഹദീസിലില്ല.

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഈ ഹദീസിന്റെ വിശദീകരണത്തിൽ പറയുന്നു: (ജൂതന്മാരാണ് ആദ്യം ജോലി ചെയ്തവർ) “ഞങ്ങൾ തന്റെ കൂലി ആവശ്യമില്ല” എന്നവർ പറഞ്ഞതുകൊണ്ട് അവർ അല്ലാഹുവിൽ അവിശ്വസിക്കുകയും, വിശ്വാസത്തിൽ നിന്ന് പിന്തിരിഞ്ഞു കളയുകയും, അതിനാൽ അല്ലാഹു അവരെ ഉപേക്ഷിക്കുകയും ചെയ്തു എന്നതാണ്…………….

അതുപോലെത്തന്നെയാണ് നസാറാക്കളും അവരുടെ സമയം ജൂതന്മാരുടെ പകുതിയായിരുന്നു എന്ന് അതിൽ സൂചനയുണ്ട്. കാരണം അവർ മുഴുവൻ പകലിന്റെയും കാൽ ഭാഗം മാത്രമാണ് പണിയെടുത്തത്……. “എന്നാൽ പകലിൽ നിന്നു വളരെ കുറച്ച് മാത്രം അവശേഷിച്ചപ്പോൾ സൂര്യൻ അസ്തമിക്കുന്നത് വരെ അത് പൂർത്തിയാക്കിയവർ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. മുസ്ലിമീങ്ങളാണ്. അവർ മൂന്ന് നബിമാരിലും വിശ്വസിച്ചത് കൊണ്ട് അവർക്ക് ആ മൂന്ന് പേരുടെ പ്രതിഫലവും ലഭിച്ചു. ദുനിയാവിൽ വളരെ കുറഞ്ഞ സമയമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നതിലേക്ക് ഈ ഹദീസ് സൂചന നൽകുന്നു.
അതിനെക്കുറിച്ച് “ഞാനും അന്ത്യദിനവും തമ്മിൽ ഈ വ്യത്യാസത്തിലാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് തന്റെ ചൂണ്ടുവിരലും നടുവിരലും നബി (സ) ഉയർത്തിക്കാണിച്ച ഹദീസ് വിശദീകരിക്കുന്നിടത്ത് അത് കൂടുതൽ വ്യക്തമാക്കാം” – [ഫത്ഹുൽ ബാരി: ഹദീസ് 2151].
അതെ, അന്ത്യദിനം അടുത്തുവെന്നുള്ളത് അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ച കാര്യമാണ്. അന്ത്യദിനത്തോട് അടുത്താണ് അല്ലാഹുവിന്റെ റസൂൽ നിയോഗിക്കപ്പെട്ടത് എന്ന് സ്വഹീഹായ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ അത് ഇന്ന വർഷമാണെന്നോ അതിന്റെ അടയാളങ്ങൾ പുലരുന്നത് ഇന്ന വർഷമാണെന്നോ ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ഹദീസുകളെ ദുർവ്യാഖ്യാനിച്ച് അപ്രകാരമുള്ള ഗവേഷണങ്ങൾ നടത്തുക എന്നത് വളരെ വലിയ പാതകമാണ്. മേൽപ്പറഞ്ഞ ഹദീസിൽ നിന്നു ജൂതക്രിസ്ത്യാനികളുടെ കാലം ചരിത്രകാരന്മാർ വിലയിരുത്തിയതിനെ ആസ്പദമാക്കി ഗണിച്ചാണ് ചിലർ മുസ്ലിം ഉമ്മത്തിന്റെ ആയുസ് 1500 വർഷം എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല അത് നബി (സ) പറഞ്ഞു എന്ന പേരിൽ പ്രചരിപ്പിക്കുന്നത് അതിനെ കൂടുതൽ വലിയ അപരാധമാക്കി മാറ്റുന്നു.

“എന്റെ മേൽ അറിഞ്ഞുകൊണ്ട് ആര് കളവ് പറയുന്നുവോ അവന് നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ” എന്ന് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മെസ്സേജുകൾ ഷെയർ ചെയ്യുന്നത് നാം സൂക്ഷിക്കുക. എഴുതിയ ആളുടെ പേരും വിലാസവും ഇല്ലാത്ത ഒരു മെസേജും ഷെയർ ചെയ്യൽ അനുവദനീയമല്ല. കാരണം അത് വസ്തുതകളുടെ സത്യസന്ധതയെ ബാധിക്കും.

അതുകൊണ്ടാണ് ഇമാമീങ്ങൾ : “മതം അത് സനദിലൂടെ മാത്രമാണ്. ഇല്ലെങ്കിൽ തോന്നിയവരെല്ലാം മതത്തിന്റെ പേരിൽ തോന്നിയത് പ്രചരിപ്പിക്കുമായിരുന്നു”. എന്ന് പറയാൻ കാരണം. ഇനി പേരും വിലാസവും ഉണ്ടെങ്കിലും അത് പറയുന്ന വ്യക്തി സ്വീകാര്യനാണോ, മതപരമായി അത് പറയാൻ യോഗ്യനാണോ എന്നെല്ലാം വിലയിരുത്തിയാണ് നാം മതപരമായ വിഷയങ്ങൾ സ്വീകരിക്കേണ്ടത്. ഇല്ലെങ്കിൽ ക്രിസ്തീയ സമുദായത്തിന് സംഭവിച്ച പോലെ എല്ലാ കെട്ടുകഥകളും വിശ്വസിക്കുന്നവരായി ഈ സമുദായവും മാറും… അതുകൊണ്ട് നാം സൂക്ഷിക്കുക.

ഇമാം മഹ്ദി വരും എന്നതും അത് അന്ത്യദിനത്തിന്റെ അടയാളത്തിൽ പെട്ടതാണ് എന്നതും വസ്തുതയാണ് പക്ഷെ അത് 2027 ലാണ് എന്ന് പറയാൻ ആര് നമുക്കധികാരം തന്നു. അതൊരു പക്ഷെ അല്ലാഹു നിശ്ചയിച്ചത് പ്രകാരം 2027 നോ, അതിനു മുമ്പോ, അതിന് ശേഷമോ സംഭവിച്ചെന്നു വരാം. അതുപോലെ അതിന്റെ അടയാളങ്ങളും. പക്ഷെ അത് ഇന്ന വർഷമായിരിക്കും എന്ന് പറയാൻ, എന്ന് കണക്കാക്കാൻ ആരാണ് നമുക്കധികാരം തന്നത് ?!.
ജിബ്രീൽ അലൈഹിസ്സലാം മഹാനായ നബി (സ) യോട് അന്ത്യദിനം എപ്പോൾ സംഭവിക്കും എന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, “ചോദിക്കപ്പെട്ടയാൾക്ക് ചോദിച്ച ആളെക്കാൾ ആ വിഷയത്തിൽ യാതൊന്നുമറിയില്ല” എന്ന് റസൂൽ കരീം (സ) മറുപടി നല്കിയത് നമുക്കേവർക്കും മാതൃകയാണ്.
അല്ലാഹുവിന്റെ റസൂലിന് പോലും അറിയാത്ത കാര്യം ചിലർ ഗവേഷണം ചെയ്ത് കണ്ടെത്തിയെന്നോ ?!. ഈ ബാലപാഠം പോലും നമുക്ക് മനസ്സിലായില്ലയെങ്കിൽ നാം തീർത്തും അപകടത്തിലാണ്. അന്ത്യദിനത്തിന്റെ സമയമെപ്പോൾ എന്നറിയുന്നതിലല്ല, അതിനുവേണ്ടി നാം തയ്യാറെടുത്തോ എന്നതാണ് ചിന്തിക്കേണ്ടത്. അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതറിയാൻ വ്യഗ്രത കാണിച്ച ആളുകൾക്ക് വിശുദ്ധ ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്:

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (42) فِيمَ أَنْتَ مِنْ ذِكْرَاهَا (43) إِلَى رَبِّكَ مُنْتَهَاهَا (44) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا ( (45كَأَنَّهُمْ يوم يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا (46)

” ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവർ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്?. അതിന്റെ അറിവ് അതിന്റെ രക്ഷിതാവിന്റെ പക്കലാണ്. അതിനെ ഭയപ്പെടുന്നവർക്ക് ഒരു താക്കീതുകാരൻ മാത്രമാണ് നീ. അതിനെ അവർ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവർ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവർക്ക് തോന്നുക.)”. – [ നാസിആത്ത് : 42 – 45].

അഥവാ ആ സമയം അറിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് എന്തുകിട്ടാനാണ്? പക്ഷെ ആ അന്ത്യസമയത്തെ ഭയപ്പെടുന്നവർക്കുള്ള താക്കീതുകാരനായാണ് പ്രവാചകൻ(സ) വന്നത്. അതിനാൽ തന്നെ ആര് ആ പ്രവാചകനെ അനുസരിക്കുന്നുവോ അവർക്ക് മാത്രമാണ് ആ താക്കീത് ഉപകരിക്കുന്നത്. എന്നതുപോലെ മഹ്ദിയുടെ ആഗമനം പ്രവാചകൻ(സ) നമുക്ക് നൽകിയ ഒരു സന്തോഷവാർത്തയാണ്. അതെപ്പോഴാണ് എന്ന് കൃത്യമായി പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്നവരാണ് എങ്കിൽ സ്വാഭാവികമായും മഹ്ദിയുടെ ആഗമനസമയത്ത് നിങ്ങളുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ടവരായിരിക്കും എന്നതാണ് പ്രവാചകവചനങ്ങൾ സൂചിപ്പിക്കുന്നത്. ഏതായാലും ഒരു വിശ്വാസി ഏതു സാഹചര്യത്തിലായാലും കൈകൊള്ളേണ്ട നിലപാട് എന്ന് പറയുന്നത് ഖുർആനും, സുന്നത്തും, സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മനസ്സിലാക്കി അതിനുവേണ്ടി നിലകൊള്ളുക എന്നതാണ്. കൃത്രിമമായ നിഗമനങ്ങൾ മെനഞ്ഞ് മഹ്ദിയെ കണ്ടെത്താൻ സത്യവിശ്വാസികളോട് അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മഹ്ദിയുടെ ആഗമനം വെളിപ്പെടും. അത് സംശയഭേധമന്യേ വിശ്വാസികൾക്ക് അല്ലാഹു പ്രകടമാക്കിക്കൊടുക്കും. അതാണ് കൃത്യമായി പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്. സ്വാഭാവികമായും ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ആയിരിക്കും അദ്ദേഹത്തോടൊപ്പം നിലകൊള്ളുക. ആയതിനാൽ തന്നെ ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുക എന്നതാണ് അടിസ്ഥാനം.
അല്ലാഹു അനുഗ്രഹിക്കട്ടെ…ഇല്ലെങ്കിൽ

വെള്ളിയാഴ്ച്ചയിലെ മര്യാദകൾ….

ഇന്ന് വെള്ളിയാഴ്ച , തിരക്കു പിടിച്ച നമ്മുടെ ജീവിതത്തിൽ മറ്റു ദിവസങ്ങളിൽ നിന്ന് എന്തെങ്കിലും മാറ്റം ഈ ദിവസത്തിൽ ഉണ്ടോ..?
ഇല്ലെങ്കിൽ ഉണ്ടാവേണ്ടതുണ്ട്,
ഇന്ന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
• നബി(സ്വ) യുടെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കൽ.
• കുളിക്കൽ.
• നല്ല വസ്ത്രം ധരിക്കൽ.
• പുരുഷന്മാർ സുഗന്ധം പൂശൽ.
• സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ .

(വ്യാഴാഴ്ച മഗ്’രിബ് മുതൽ വെള്ളിയാഴ്ച മഗ്’രിബ് വരെ)
• നേരത്തേ പള്ളിയിലേക്ക് പോകൽ.
• നിശബ്ദമായി ഖുതുബ ശ്രദ്ധിച്ച് കേൾക്കൽ
 .
(സംസാരിക്കുന്നവരോട് മിണ്ടാതിരിക്കൂ എന്ന് പറയുന്നവർക്ക് ജുമുഅ നഷ്ടപ്പെടുമെന്ന് പ്രവാചകൻ (സ്വ).
• ഖുതുബ ശ്രവിക്കുമ്പോൾ കാൽ മുട്ടിൽ കൈകൾ കെട്ടി ഇരിക്കാതിരിക്കൽ. ( നബി (സ്വ) വിരോധിച്ചത്.)
• പ്രാർത്ഥനകൾ അധികരിപ്പിക്കൽ. 
( വെള്ളിയാഴ്ച ഒരു പ്രത്യേക സമയത്തെ പ്രാർത്ഥനക്ക് അല്ലാഹു പെട്ടെന്ന് ഉത്തരം നൽകും, സമയം ക്ലിപ്തപ്പെടുത്തിയിട്ടില്ല.)
അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.. ആമീൻ….

മറഞ്ഞ കാര്യങ്ങളും സൃഷ്ടികളും

മഹാത്മാക്കളായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുദ്ദേശിക്കുമ്പോഴെല്ലാം, ജീവിതകാലത്തെന്നോ മരണശേഷമെന്നോ വ്യത്യാസമില്ലാതെ മറഞ്ഞ കാര്യങ്ങൾ (ഗൈബ്) അറിയാൻ സാധിക്കുമെന്നാണ് ഇന്ന് പലരും വിശ്വസിക്കുന്നത്.
ഒരു വിഭാഗം പണ്ഡിതന്മാർ വരെ അപ്രകാരം തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നഷ്ടപ്പെട്ട സാധനങ്ങൾ എവിടെ എന്നറിയാനും മറ്റുമായി മഖ്ബറകളിലേക്കും തങ്ങന്മാരുടെയും ബീവിമാരുടെയും അടുത്തേക്കും പോകുന്ന പതിവ് ഇന്ന് വ്യാപകമായി കാണാം. എന്നാൽ, ഈ വിശ്വാസം ഇസ്ലാമിക പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. കാരണം, മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രമാണ്. അവന്റെ ഇഷ്ടദാസൻമാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോഴെല്ലാം ഉദ്ദേശിക്കുന്ന കാര്യങ്ങളറിയാൻ സാധിക്കുകയില്ല.
വിശുദ്ധ ഖുർആൻ ഇക്കാര്യം അടിവരയിട്ട് സമർത്ഥിച്ചിട്ടുണ്ട്. ഹദീസുകളിലും ഇസ്ലാമിക ചരിത്രത്തിലും ഒട്ടനവധി സംഭവങ്ങളും അതിന് സാക്ഷിയാണ്.
ചില ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക: (عالم الغيب و الشهادة فتعالی عما يشركون (المؤمنون: ۹۲) “ദൃശ്യവും അദ്യശ്യവും അറിയുന്നവൻ അല്ലാഹുവാണ്. അതിനാൽ (അതിൽ) അവർ പങ്കുചേർക്കുന്നതിൽ നിന്നും അവൻ അത്യുന്നതനായിരിക്കുന്നു.” (അൽ മുഅമിനൂൻൻ: 92)
അല്ലാഹു വീണ്ടും പറയുന്നു (قل لا يعلم من في السماوات والأرض الغيب إلا الله وما يشعرون أيان يبعثون (سورة النمل : 65 ) “പറയുക, അല്ലാഹുവല്ലാതെ, ആകാശഭൂമിയിലുള്ളവരാരും അദ്യശ്യകാര്യങ്ങൾ അറിയുകയില്ല. അവരെപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയന്ന് (പോലും) അവരറിയുകയില്ല.” (സൂറ:നംല്:65)
മുകളിലുദ്ധരിച്ച ആയത്തുകളിൽ നിന്നും മറഞ്ഞ കാര്യങ്ങൾ അല്ലാഹുവിന് മാത്രം അറിയുകയുള്ളൂ എന്നും സ്യഷ്ടികളിലാർക്കും അറിയില്ലന്നും വ്യക്തമാണ്. മാത്രമല്ല, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോൾ മറഞ്ഞ കാര്യങ്ങളറിയില്ലെന്നും, എന്നാൽ വഹിയിലൂടെ അല്ലാഹു പ്രത്യേകം അറിയിച്ചു കൊടുത്താൽ മാത്രമേ അവർക്കു പോലും അറിയുകയുള്ളൂവെന്നും ഖുർആൻ വ്യക്തമാക്കുന്നു.
സ്യഷ്ടികളിൽ ഏറ്റവും ശക്തനായ മുഹമ്മദ് നബി(സ്വ)യോടു പോലും പ്രഖ്യാപിക്കാൻ അല്ലാഹു കൽപിക്കുന്നത് കാണുക:
قل لا أملك لنفسي نفعا ولا ضرا إلا ما شاء الله ولو كنت اعلم الغيب لأستكثرت من الخير ومامسني السواء (الأعراف: ۱۸۸) “പറയുക, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എനിക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ എനിക്ക് കഴിയില്ല. ഞാൻ മറഞ്ഞ കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപാട് നന്മകൾ സമ്പാദിക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു.” (സൂറ:അഅറാഫ് -188)
അപ്പോൾ ലോകം കണ്ട ഏറ്റവും ശ്രേഷ്ഠനായ മനുഷ്യൻ സാക്ഷാൽ മുഹമ്മദ് നബി(സ്വ)ക്ക് പോലും മറഞ്ഞ കാര്യങ്ങറിയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
“ഞാൻ അദ്യശ്യ കാര്യങ്ങളറിഞ്ഞിരുന്നെങ്കിൽ ഒരുപാട് നന്മകൾ സമ്പാദിച്ചു വെക്കുമായിരുന്നു, തിന്മ എന്നെ ബാധിക്കുകയില്ലായിരുന്നു” എന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. കാരണം, നബി (സ്വ) ജീവിതത്തിൽ ഒരുപാട് വിപത്തുകളും പ്രയാസങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്.
(ഉദാ:- ഉഹ്ദിൽ ശത്രുക്കൾ കുഴിച്ച ചതിക്കുഴിയിൽ വീണ് പല്ല് പൊട്ടിയത്!, ത്വാഇഫിൽ നിന്ന് സ്വന്തം കുടുംബാംഗങ്ങൾ എറിഞ്ഞാട്ടിയത്!, ഭാര്യയെ കുറിച്ചുള്ള വ്യഭിചാര കുറ്റാരോപണത്തിന്റെ സത്യാവസ്ഥയറിയാതെ ആഴ്ചകളോം വിഷമിച്ചത്)
ഇങ്ങനെ നബി(സ)ക്ക് ധാരാളം പ്രയാസങ്ങൾ ഏൽക്കേണ്ടി വന്നതെല്ലാം മറഞ്ഞ കാര്യങ്ങളറിയാത്തതു കൊണ്ടായിരുന്നല്ലോ! എന്നാൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ നബി(സ) മറഞ്ഞ കാര്യങ്ങൾ പറഞ്ഞതായി ഹദീസുകളിൽ കാണാം. അത് അല്ലാഹു പ്രത്യേകം വഹ്യിലൂടെ അറിയിച്ച് കൊടുക്കുന്നത് മാത്രമാണ്. അതുപോലും അവിടുന്ന് ഉദ്ദേശിക്കുമ്പോഴോ ആഗ്രഹിക്കുമ്പോഴോ അല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രമാണ്. മാത്രമല്ല, മുഴുവൻ പ്രവാചകൻമാർക്കും അദൃശ്യമറിയില്ലെന്ന് അവർ തന്നെ സമ്മതിക്കുന്നതും ഖുർആൻ തന്നെ ഉദ്ധരിച്ചിട്ടുണ്ട്, (സൂറഃ മാഇദ-109).
ചുരുക്കത്തിൽ, മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ ആയ ആർക്കും, അവരെത്ര വലിയ മഹാന്മാരാണെങ്കിലും ഇഷ്ട്ടനുസരണം മറഞ്ഞ കാര്യങ്ങളറിയില്ലെന്നും, ഇതിനെതിരായി മഹാന്മാരായ ഔലിയാക്കന്മാർക്കും മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കൾക്കും ജീവിച്ചിരിക്കുന്ന തങ്ങന്മാർക്കും ബീവിമാർക്കുമെല്ലാം മറഞ്ഞ കാര്യങ്ങളും മനസ്സിലുള്ള അറിയാൻ സാധിക്കുമെന്ന വിശ്വാസം ഇസ്ലാമിക പ്രമാണങ്ങൾക്കും ഇസ്ലാമിന്റെ തൗഹീദിനും എതിരാണെന്നും, ശിർക്കിലേക്കും അതുവഴി നരകത്തിലേക്കുമാണ് നമ്മെ എത്തിക്കുക എന്നും ഗൗരവപൂർവ്വം നാം തിരിച്ചറിയുക.

നേർച്ച – വഴിപാടുകൾ
അനുവദനീയമായതും സുന്നത്തായതുമായ കാര്യങ്ങൾ നിർബന്ധമായും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കലാണ് നേർച്ച.
പ്രാർത്ഥനപോലെ തന്നെ അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതും അവന്റെ പ്രീതിക്കുവേണ്ടി മാത്രം നിർവ്വഹിക്കാൻ പാടുള്ളതുമായ ഒരു ആരാധനാ കർമ്മമാണത്. അതുകൊണ്ടുതന്നെ നേർച്ച അല്ലാഹുവിന്റെ പേരിൽ മാത്രമായിരിക്കണമെന്നും, അവനോടുള്ള, അടുപത്തിനായിരിക്കണമെന്നും അവൻ കൽപ്പിച്ച പുണ്യകർമ്മങ്ങളുടെ വിഷയത്തിൽ മാത്രമായിരിക്കണമെന്നും ഇസ്ലാമിന് നിർബന്ധമുണ്ട്. മാത്രമല്ല, നേർച്ചക്ക് ഖബറുമായി യാതൊരു ബന്ധവുമില്ല.
എന്നാൽ, ഇന്ന് മുസ്ലിംകൾക്കിടയിൽ നടന്നുവരുന്ന പല തരം നേർച്ചകളുമുണ്ട്. ഏതെങ്കിലും ഒരു വലിയിന്റെ പ്രീതിയും സാമീപ്യവും ലഭിക്കാനും തന്റെ ഉദ്ധിഷ്ട കാര്യം ശരിപ്പെടുത്തിത്തരാൻ വേണ്ടിയും കാലികളേയും കോഴികളേയും അവരുടെ പേരിൽ നേർച്ചയാക്കുന്ന സമ്പ്രദായം, എണ്ണയും തിരിയും തുണിയുമെല്ലാം ജാറങ്ങളിലേക്ക് നേർച്ചയാക്കുന്ന സമ്പ്രദായം. ഇത്തരം നേർച്ചകൾ ജാഹിലിയ്യാ സമ്പ്രദായവും ശിർക്കുമാണ്.
ഖുർആനിലോ നബിചര്യയിലോ സച്ചരിതരായ മുൻഗാമികളുടെ ജീവിതത്തിലോ ഈ രൂപത്തിലുള്ള നേർച്ചകൾക്ക് തെളിവുകൾ കാണാൻ സാധിക്കുകയില്ല. ഖബറാളികൾക്കുവേണ്ടി അവരുടെ പൊരുത്തവും സാമീപ്യവും ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന നേർച്ചകൾ ഒരു നിലക്കും സ്വീകാര്യമല്ല.
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായി ഇബ്നുഹജറുൽ ഹൈതമി രേഖപ്പെടുത്തുന്നു:
وإن قصد بهذا النذر التقرب لمن في القبر بطل. لأن التقرب إنما یتقرب بها إلى الله تعالى لا إلى خلقه (فتاوی الكبری ٤- ۲۸٦)
”ഖബറിൽ കിടക്കുന്നവന്റെ സാമീപ്യമാണ് നേർച്ചകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ ആ നേർച്ച നിഷ്ഫലമാണ്, എന്തുകൊണ്ടെന്നാൽ സൽകർമ്മം കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം മാത്രമേ ഉദ്ദേശിക്കാൻ പാടുള്ളൂ. അവൻ തേടേണ്ടത് അല്ലാഹുവിന്റെ സൃഷ്ടിളുടെ സാമീപ്യമല്ല.” (ഫതാവൽ കുബ്റാ- 4/286)
أن الناذر إن قصد تعظيم البفعة أو القبر أو التقرب إلى من دفن فيها أو من تنسب إليه وهو الغالب من العامة لأنهم يعتقدون أن لهذه الأماكن خصوصيات لأنفسهم ويرون أن التذرلها مما يندفع به البلاء فلا يصح النذر في صورة من هذه الصور لأنه لم يقصد به التقرب إلى الله تعالی ( فتوى کبری – ۲٦۸ )
“നേർച്ച ചെയ്യുന്നവൻ ഒരു സ്ഥലത്തെ ബഹുമാനിക്കുവാനോ, അല്ലെങ്കിൽ ഖബറിന്റേയോ ഖബറാളിയുടേയോ ആ ഖബറാളിയിലേക്ക് ചേർക്കപ്പെടുന്നവരുടേയോ സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണെങ്കിൽ, സാധാരണക്കാരുടെ മിക്ക നേർച്ചയും ഇങ്ങനെയാണല്ലോ. അവർ വിചാരിക്കുന്നത് ആ നേർച്ച സ്ഥലങ്ങൾക്ക് ചില പ്രത്യേകതകളുണ്ടെന്നും അവിടേക്കുള്ള നേർച്ച ആപത്തിനെ തടുക്കുമെന്നുമാണ് . ഈ തരത്തിലുള്ള ഒരു നേർച്ചയും സ്വീകാര്യമാവുകയില്ല. കാരണം ഈ നേർച്ചകൾ കൊണ്ട് അല്ലാഹുവിന്റെ സാമീപ്യമല്ല അവരുദ്ദേശിക്കുന്നത്.” (ഫതാവൽ കുബ്റാ – 4/268)

അപ്പോൾ അല്ലാഹുവിന്റെ പേരിൽ (അവന്റെ പ്രീതിക്കുവേണ്ടി) മാത്രമെ നേർച്ച നേരാനും ചെയ്യാനും പാടുള്ളൂ. അതിനപ്പുറം ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന, ജാറങ്ങളിലേക്കും മഖാമുകളിലേക്കും നേർച്ചപ്പെട്ടികളിലേക്കെല്ലാം പണമോ ആഭരണമോ മറ്റെന്തെങ്കിലും സാധനങ്ങളോ നേർച്ചയാക്കുന്ന സമ്പ്രദായം ഒരു നിലയ്ക്കും അംഗീകരിക്കുന്നില്ലെന്നും, അതിലൂടെ അല്ലാഹുവിന്റെ പ്രീതിക്കുപകരം വലിയ്യിന്റെയും ശൈഖിന്റെയും പ്രീതിയാണ് ഉദ്ദേശിക്കുന്നതെന്നും, അതിനാൽ അത് ശിർക്കിലേക്കും ഹറാമിലേക്കുമാണ് നയിക്കുന്നതെന്നും, അത്തരം നേർച്ച സാധനങ്ങൾ ഭക്ഷിക്കാൻ പാടില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു.

മുഹമ്മദ് നബി ബൈബിളിൽ…

ഈസാ നബി(അ) മുഹമ്മദ് നബി (സ)യുടെ വരവിനെ കുറിച്ച് സൂചിപ്പിക്കുന്നു…
“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു”.
(യോഹന്നാന്റെ സുവിശേഷം:14:16-17)

“ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും”.
(യോഹന്നാന്റെ സുവിശേഷം : 14: 25-26)

“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും”.
(ആവര്ത്തനം ,18:18)

“ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും”.
(യോഹന്നാന്റെ സുവിശേഷം: 15:26)

“ഇനിയും വളരെ നിങ്ങളോടു പറയുവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കുകയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചു തരുന്നതു കൊണ്ടു എന്നെ മഹത്വപ്പെടുത്തും. പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു”.
(യോഹന്നാന്റെ സുവിശേഷം: 16:12-15)

കോപച്ചൂടില്‍ ഉരുകുന്ന ബന്ധങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

 

“…നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല,

ആയതുകേട്ടുകലമ്പിച്ചെന്ന- ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു, ചിരവയെടുത്തത് തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവന- പ്പുരയുടെ ചുറ്റും മണ്ടി നടന്നു…”

ദേഷ്യം പിടിച്ച പടയാളിയുടെ പരാക്രമങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു കൊണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ഇങ്ങനെ മൂന്ന് നൂറ്റാണ്ടു മുമ്പ് പാടിയപ്പോള്‍ സദസ്സ്യര്‍ ഇളകിച്ചിരിച്ചിട്ടുണ്ടാകും. എന്നാല്‍ ‘അതുകൊണ്ടരിശം തീരാതെ…’ മണ്ടിനടക്കുന്ന മലയാളിക്കിന്ന് ഇതു കേട്ടാല്‍ ചിരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും വരെ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന ഒരു ദുഃസ്വഭാവമാണ് അമിതമായ കോപം.
ഇന്ന് എല്ലാവര്‍ക്കും എല്ലാവരോടും ദേഷ്യമാണ്. ഭാര്യക്ക് ഭര്‍ത്താവിനോട്, ഭര്‍ത്താവിന് ഭാര്യയോട്, മാതാപിതാക്കള്‍ക്ക് മക്കളോട്, മക്കള്‍ക്ക് മാതാപിതാക്കളോട്,
തൊഴിലാളിക്ക് മുതലാളിയോട്, മുതലാളിക്ക് തൊഴിലാളിയോട്, വീട്ടുകാര്‍ക്ക് അയല്‍പക്കക്കാരോട്, ഒരു മതക്കാരന് മറ്റു മതക്കാരനോട്, മതരഹിത മതവിശ്വാസിയോട്,
ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരന് മറ്റു പാര്‍ട്ടിക്കാരോട്, നേതാവിന് അനുയായികളോട്, അനുയായികള്‍ക്ക് നേതാവിനോട്, ജനങ്ങള്‍ക്ക് സര്‍ക്കാറിനോട്, സര്‍ക്കാറിന് ജനങ്ങളോട്…
എന്തിനേറെ ഓരോരുത്തര്‍ക്കും അവരവരോട് തന്നെ ദേഷ്യമാണിന്ന്!

പെരുമാറ്റത്തിലും ഇടപെടലുകളിലും അത്രമേല്‍ മേല്‍ക്കൈ നേടിയ ഒരു ദുഃസ്വഭാവമാണ് കോപം എന്നത്. ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.
അങ്ങാടിയില്‍ മുതല്‍ കിടപ്പറയില്‍വരെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലവിധമാണ്. ദമ്പതികള്‍ തമ്മിലുള്ള സല്ലാപം മുതല്‍ ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ വരെ ഇത് കലുഷിതമാകുന്നു. ദാമ്പത്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു. തൊഴിലിടങ്ങളില്‍ സദാ സംഘര്‍ഷഭരിതമാകുന്നു. നടുറോട്ടില്‍ ചോര ചിതറിക്കുന്നു. നാലാളു കേട്ടാല്‍ നാണക്കേടാകുമെന്ന് കരുതി കോപം നിയന്ത്രിച്ചിരുന്നവര്‍ പോലും ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നിസ്സാരകാര്യങ്ങള്‍ക്കുപോലും തല്ലു കൂടുകയാണ്.
കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡപകടങ്ങളില്‍, ആത്മഹത്യകളില്‍, വിവാഹമോചനക്കേസുകളില്‍, മദ്യപാനത്തില്‍, ഗാര്‍ഹിക അതിക്രമങ്ങളില്‍, ജീവിത ശൈലീരോഗങ്ങളില്‍ ഒക്കെയാണ് നാമിന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒട്ടും അഭിമാനകരമല്ലാത്ത ഈ ‘നേട്ടങ്ങള്‍ക്ക്’ പിന്നില്‍ അമിത കോപത്തിനും എടുത്തുചാടിയുള്ള പ്രതികരണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അമിതകോപം എന്നത് ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടെന്നും ആഗോളതാപനം പോലെ കോപതാപവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സാമൂഹ്യശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ട്.
ദേഷ്യം പോലുള്ള വൈകാരികപ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ സാമൂഹിക മാറ്റങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാശ്ചാത്യ ജീവിതത്തെ പഠനവിധേയമാക്കിയ ബ്രിട്ടീഷ് ഗ്രന്ഥകാരന്മാരായ ഒലിവര്‍ ജെയിംസും റിച്ചാര്‍ഡ് ലേയാഡും പറയുന്നത് 50 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച മനുഷ്യരെ കൂടുതല്‍ സന്തോഷവാന്മാരാക്കുകയല്ല, മറിച്ച് അവരില്‍ ദേഷ്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത് എന്നാണ്. നാഗരിക ജീവിതത്തിലെ പിരിമുറുക്കങ്ങള്‍, നിരാശ, ശബ്ദമലിനീകരണം, ആള്‍ക്കൂട്ടങ്ങള്‍, ലഹരിയുപയോഗം തുടങ്ങിയവയൊക്കെ അമിതകോപത്തിന് കാരണമാകുന്നു എന്നാണ്.
ഭൗതികനേട്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളുടെ ലോകത്താണ് മനുഷ്യന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടടുത്ത നിമിഷം നേടിയെടുക്കേണ്ട ലാഭത്തെ കുറിച്ചുള്ള ആലോചനകളാണ് ഊണിലും ഉറക്കിലുമൊക്കെ. ഈ കണക്കുകൂട്ടലുകള്‍ തെറ്റാനുള്ള സാധ്യത എപ്പോഴും ഏറെയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ വേഗം അസ്വസ്ഥരാകും. ദേഷ്യമായി അത് പുറത്തേക്ക് വരും. ആണിന്റെയും പെണ്ണിന്റെയും ദേഷ്യ പ്രകടനങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ദേഷ്യത്താല്‍ പുരുഷന്‍ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കും. അട്ടഹസിക്കും. എന്നാല്‍ സ്ത്രീ പൊതുവെ വിഷാദവതിയാവുകയാണ് ചെയ്യുക. കണ്ണീരായിട്ടോ അവഗണനയായിട്ടോ ഒക്കെയാകും അവരത് പ്രകടമാക്കുക. എന്നാല്‍ കൗമാരക്കാരില്‍ എടുത്തുചാട്ട പ്രവണതയായിട്ടായിരിക്കും ദേഷ്യം പ്രകടമാവുക.
ദേഷ്യം പിടിക്കാനും കലിതുള്ളാനുമൊക്കെ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാവും. അഥവാ ഓരോരോ കാരണങ്ങളാല്‍ അവര്‍ കോപാന്ധരായി മാറും. തന്റെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ തനിക്ക് വഴിമാറിത്തരാതിരുന്നാല്‍ പൊട്ടിത്തെറിക്കുന്നവരെയും അസഭ്യം പറയുന്നവരെയും നാം കാണാറുണ്ട്.
മക്കള്‍ അനുസരണക്കേട് കാണിച്ചാല്‍, കറിയില്‍ അല്‍പം ഉപ്പ് കുറയുകയോ എരുവ് കൂടുകയോ ചെയ്താല്‍… അങ്ങനെയങ്ങനെ പലതും മനുഷ്യനെ കോപാകുലനാക്കി മാറ്റാറുണ്ട്.
വിളിച്ചയുടന്‍ വിളിപ്പുറത്തെത്താത്തതിനാല്‍ ഭാര്യയുടെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി എറിഞ്ഞുതകര്‍ക്കുന്ന ഭര്‍ത്താക്കന്‍മാരും ഇല്ലാതില്ല. ഭാര്യയോടുള്ള ദേഷ്യം മൊബൈലിനോട് പ്രകടിപ്പിക്കുമ്പോള്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ കാശാണ് നശിച്ചുപോകുന്നതെന്ന് ചിന്തിക്കാന്‍ കോപാന്ധത അവനെ അനുവദിക്കില്ല. ദേഷ്യത്തിനുള്ള കാരണം എന്തായാലും, അത് പ്രകടിപ്പിക്കുന്ന രീതി എത്ര വ്യത്യസ്തമായാലും അതിന്റെ അനന്തരഫലം എല്ലായ്‌പ്പോഴും മോശമായിരിക്കും എന്നതില്‍ സംശയമില്ല.
അമിതമായ കോപം കോപിക്കുന്നയാള്‍ക്കും കോപത്തിന് ഇരയാകുന്നവര്‍ക്കും അപകടമേ വരുത്തൂ. ‘ദേഷ്യം ഒരുതരം ആസിഡാണ്. അത് പ്രയോഗിക്കപ്പെടുന്ന വസ്തുവിനെക്കാള്‍ പരിക്കേല്‍പിക്കുക ശേഖരിച്ചുവെച്ച പാത്രത്തിനായിരിക്കും’ എന്ന മാര്‍ക്ട്വയ്‌നിന്റെ വാക്കുകള്‍ അര്‍ഥഗര്‍ഭമാണ്.
ദേഷ്യത്തിന്റെ പ്രധാന ഇര ദേഷ്യപ്പെടുന്നവന്‍ തന്നെയാണ്. അമിതദേഷ്യം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കും.
ദേഷ്യപ്പെടുമ്പോള്‍ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്ന അഡ്രിനാലിന്‍ രക്തസമ്മര്‍ദം കൂട്ടും. സ്ഥിരമായ കോപം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും, രോഗപ്രതിരോധശേഷി ക്ഷയിപ്പിക്കും എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. അത് വിഷാദം പോലുള്ള പലതരം മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. വ്യക്തിബന്ധങ്ങള്‍ തകര്‍ക്കും. തെറ്റായ തീരുമാനങ്ങളെടുക്കാന്‍ ഇടയാക്കും. ‘ദേഷ്യപ്പെടാന്‍ ആര്‍ക്കും കഴിയും; അത് എളുപ്പമാണ്. എന്നാല്‍ ആവശ്യമുള്ളവരോട് ആവശ്യമുള്ള അളവില്‍ വേണ്ട സമയത്ത് ശരിയായ ഉദ്ദേശ്യത്തോടെ ശരിയായ രീതിയില്‍ ദേഷ്യപ്പെടാന്‍ എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല; അത്ര എളുപ്പമല്ല’ എന്ന് അരിസ്‌റ്റോട്ടില്‍ പറഞ്ഞത് എത്ര ശരിയാണ്.

ദേഷ്യം ഒരു അടിസ്ഥാന മാനുഷിക വികാരമാണ്; സങ്കടം, സന്തോഷം, ഭയം പോലുള്ള ഒന്ന്. മിതവും മാന്യവുമായ ദേഷ്യത്തിന് അതിന്റെതായ ഗുണമുണ്ടായിരിക്കും. നല്ല കാര്യങ്ങളിലേക്ക് ദേഷ്യം പ്രചോദനമാകാം. അനീതിക്കും അന്യായത്തിനും അക്രമത്തിനുമെതിരെ അത് വ്യക്തികള്‍ക്ക് ധൈര്യമേകും. ആക്രമിക്കപ്പെടുമ്പോള്‍ അത് നമ്മുടെ നിലനില്‍പിന് തന്നെ ആവശ്യമായിവരും. ദേഷ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തില്‍ ക്ഷമിച്ചാല്‍ ദുഃഖത്തിന്റെ അനേകം ദിവസങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകും. കുറ്റബോധത്തിന്റെ നാളെകളില്‍ നിന്ന് മുക്തരാവാന്‍ കഴിയും.

അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂര്‍ണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമര്‍ത്തുമ്പോള്‍ ദേഷ്യമല്ല ഇല്ലാതാകുന്നത്,  അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്.
“അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച്, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍” (ബുഖാരി, മുസ്‌ലിം).
കോപിക്കുവാനും കഴിവനുസരിച്ച് അക്രമം കാണിക്കുവാനും ആര്‍ക്കും കഴിയും. എന്നാല്‍ കോപത്തെ അടക്കിനിര്‍ത്തുവാനും മാപ്പ് നല്‍കാനും കഴിവുള്ളവര്‍ വളരെ വിരളമാണ്. എതിരാളിയെ എന്ത് ചെയ്യുവാനും ശേഷിയുണ്ടായിരിക്കെ കോപം അടക്കിനിര്‍ത്താനും മാപ്പ് നല്‍കാനും കഴിയുന്നവനാണ് യഥാര്‍ഥത്തില്‍ ശക്തന്‍. അവന് ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയും. വേഗം കോപത്തിന് അടിമപ്പെടുകയും അക്രമാസക്തനാവുകയും ചെയ്യുന്നവന്‍ ദുഃഖിക്കേണ്ടിവരും. അവന്റെ ജീവിതം ദുരന്തമയമായിരിക്കും.
വിശുദ്ധ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ”വന്‍പാപങ്ങളും നീചകൃത്യങ്ങളും വിട്ടകന്ന് നില്‍ക്കുന്നവരും കോപംവന്നാല്‍ മാപ്പ് നല്‍കുന്നവരും (പ്രതിഫലാര്‍ഹരാണ്)” (42: 37).
യൂനുസ് നബി(അ) തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോള്‍ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിവരിക്കെ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ”അദ്ദേഹം കോപിഷ്ഠനായിപോയ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു….” (21:87).
അല്ലാഹുവിന്റെ അനുവാദംകിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി.
കപ്പലില്‍ കയറിയ അദ്ദേഹത്തിന് കടലില്‍ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഏതാനും ദിവസങ്ങള്‍ക്കുശേഷം മത്‌സ്യം അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു ഞെരുക്കത്തിലും പരീക്ഷണത്തിലും അദ്ദേഹം അകപ്പെടാന്‍ ഹേതു അദ്ദേഹം ദേഷ്യപ്പെട്ടുപോയതാണ്.
ഒരിക്കല്‍ ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് എനിക്ക് ഒരു ഉപദേശം നല്‍കിയാലും എന്ന് പറഞ്ഞപ്പോള്‍ ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു അദ്ദേഹത്തിന് നല്‍കിയ ഉപദേശം. അതേ അപേക്ഷ പലതവണ ആവര്‍ത്തിച്ചപ്പോഴും ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു നബി ﷺ നല്‍കിയ ഉപദേശം.(ബുഖാരി).
ഒരു സായാഹ്‌നത്തില്‍ ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവാചകന്‍ ﷺ പറഞ്ഞു: ”ആദം സന്തതികള്‍ വിവിധ തരക്കാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അറിയുക, സാവധാനം മാത്രം കോപം വരുന്നവരും വേഗം അത് ശമിക്കുന്നവരും അവരിലുണ്ട്. വേഗം ദേഷ്യം വരികയും ശമിക്കുകയും ചെയ്യുന്നവരുമുണ്ട്. സാവകാശം കോപിക്കുന്നവരും സാവധാനം അത് ശമിക്കുന്നവരുമുണ്ട്. അത് രണ്ടും അങ്ങനെ ഒത്തുപോകും. എന്നാല്‍ അറിയുക; വേഗം കോപിക്കുന്നവരും സാവകാശം ശമിക്കുന്നവരും മനുഷ്യനിലുണ്ട്. അതിനാല്‍ അവരിലേറ്റവും നല്ലവര്‍ സാവധാനം കോപം വരികയും വേഗം ശമിക്കുകയുംചെയ്യുന്നതാണ്. എളുപ്പം കോപിക്കുകയും മെല്ലെ മാത്രം ശമിക്കുന്നവരുമാണ് ഏറ്റവും കൊള്ളരുതാത്തവര്‍.” ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തുന്ന ഒരു ദുഃസ്വഭാവമാണ് അനിയന്ത്രിതമായ കോപം. അതിനാല്‍ കോപത്തെ അടക്കിനിര്‍ത്താന്‍ ശ്രമിക്കുക. ശ്രദ്ധിക്കുക. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷനേടുക.
പ്രവാചകസന്നിധിയില്‍വെച്ച് ഒരാള്‍ കോപാകുലനായി; അയാളുടെ മുഖം കോപത്താല്‍ ചുവന്നു. അന്നേരം നബി ﷺ പറഞ്ഞു: നിശ്ചയമായും എനിക്ക് ഒരു വാചകമറിയാം. അയാള്‍ അത് അത് പറയുകയാണെങ്കില്‍ അയാളുടെ കോപം നീങ്ങിപ്പോകുന്നതാണ്. ‘ശപിക്കപ്പെട്ട പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു’ എന്ന് അയാള്‍ പറയുകയാണെങ്കില്‍ (ദേഷ്യം ഇല്ലാതാകുന്നതാണ്). (മുസ്‌ലിം).
അനിയന്ത്രിതമായ കോപമെന്ന ദുര്‍വികാരം പൈശാചികമാണ്. കോപം വരുമ്പോള്‍ വിവേകത്തെ അടിച്ചമര്‍ത്തി വികാരത്തെയാണ് പിശാച് പരിപോഷിപ്പിക്കുക. അതുകൊണ്ട് കോപം വരുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ രക്ഷതേടുവാന്‍ നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. കോപത്തിലെ പൈശാചികത മനസ്സിലാക്കുന്ന ഒരു വിശ്വാസി അതിനനുസരിച്ചാവണം തന്റെ ജീവിതം പാകപ്പെടുത്തേണ്ടത്.
അബൂബക്കര്‍(റ) തന്റെ മകനെ ഉപദേശിച്ചുകൊണ്ട് ഇപ്രകാരം എഴുതി: ‘നീ കോപാകുലനായിരിക്കെ ആളുകള്‍ക്കിടയില്‍ തീരുമാനമെടുക്കരുത്. കാരണം നബി ﷺ അപ്രകാരം വിലക്കുന്നതായി ഞാന്‍ കേട്ടിരിക്കുന്നു’ (ബുഖാരി, മുസ്‌ലിം).
കോപം വരുമ്പോള്‍ മൗനം പാലിക്കുക, അംഗശുദ്ധി വരുത്തുക, നില്‍ക്കുകയാണെങ്കില്‍ ഇരിക്കുക, ഇരിക്കുകയാണെങ്കില്‍ കിടക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍ നബി ﷺ നിര്‍ദേശിച്ചതായി കാണാം.
കോപാന്ധതയാല്‍ കരുത്ത് പ്രകടിപ്പിക്കുന്നത് പക്വതയാര്‍ന്ന നിലപാടല്ലെന്നും സഹജീവികളില്‍ നിന്നും വന്നുപോകുന്ന അബദ്ധങ്ങള്‍ ക്ഷമിക്കാനും പൊറുക്കാനും കഴിയുക എന്നതാണ് മഹത്ത്വത്തിന്റെയും പക്വതയുടെയും ലക്ഷണമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നമുക്ക് നല്‍കിയ സ്രഷ്ടാവ് നാം ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ക്ക് നമുക്കു മാപ്പുനല്‍കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് മാപ്പുകൊടുക്കല്‍ നമ്മുടെയും ബാധ്യതയാണ്. 

”നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 24:22).

അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന് നിവേദനം: ”ക്വബ്‌റിന്നരികില്‍ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ നബി ﷺ നടന്ന് പോകുകയുണ്ടായി. അന്നേരം നബി ﷺ ആ സ്ത്രീയോട് പറഞ്ഞു: ‘നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക.’ അപ്പോള്‍ അവള്‍ പറഞ്ഞു: ‘എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല.’ അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെട്ടപ്പോള്‍ അവള്‍ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു- പ്രവാചകന്റെ അടുത്ത് അവള്‍ പാറാവുകാരെ കണ്ടില്ല- താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിശ്ചയമായും ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു” (ബുഖാരി, മുസ്‌ലിം).

സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കൽ

താന്‍ പിന്തുടര്‍ന്ന് നമസ്കരിക്കുന്ന ആള്‍ ഫര്‍ദ് നമസ്കാരമാണോ സുന്നത്ത് നമസ്കാരമാണോ നമസ്കരിക്കുന്നത് എന്ന് തുടര്‍ന്ന് നമസ്കരിക്കുന്ന ആള്‍ക്ക് അറിയണം എന്ന നിബന്ധനയില്ല. ഇമാമി ന്റെയും മഅ്മൂമിന്‍റെയും നിയ്യത്ത് ഒന്നാകേണ്ട തുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കി ടയില്‍ അഭിപ്രായഭിന്നതയുണ്ട്. എങ്കിലും നിയ്യത്തു കള്‍ വ്യത്യസ്തമാകുന്നത് നമസ്കാരത്തെ ബാധിക്കി ല്ല എന്നതാണ് പ്രബലമായ അഭിപ്രായം. അതാണ്‌ ഇമാം ശാഫിഇ റഹിമഹുല്ലയുടെയും ഇമാം അഹ്മദ് റഹിമഹുല്ലയുടെയും അഭിപ്രായവും. പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതിനാല്‍ തന്നെ സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് പിന്തുടര്‍ന്ന് നമസ്കരിക്കാം. ഉദാ: ദുഹ്‌റിന് ശേഷമുള്ള രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കുന്ന ഒരാളുടെ പിന്നില്‍ ദുഹറിന്‍റെ നിയ്യത്തോടെ ഒരാള്‍ക്ക് തുടര്‍ന്നു നമസ്ക രിക്കാം. അയാള്‍ സലാം വീട്ടിക്കഴിഞ്ഞതിന് ശേഷം ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ എഴുന്നേറ്റ് രണ്ട് റകഅ ത്ത് കൂടി പൂര്‍ത്തീകരിച്ച് നമസ്കരിച്ചാല്‍ മതി. ഇതിനുള്ള തെളിവാണ് ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച മുആദ് ബ്ന്‍ ജബല്‍ (റ) വിന്‍റെ ഹദീസ്. عن جابر بن عبد الله رضي الله عنه أن معاذ بن جبل رضي الله عنه كان يصلي مع النبي صلى الله عليه وسلم ثم يأتي قومه فيصلي بهم الصلاة ، فقرأ بهم البقرة … فقال النبي صلى الله عليه وسلم : … اقرأ (والشمس وضحاها) و (سبح اسم ربك الأعلى) ونحوها ജാബിര്‍ (റ) വില്‍ നിന്നും നിവേദനം : “മുആദ് (റ) നബി (സ) യോടൊപ്പം നമസ്കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശേഷം അദ്ദേഹത്തിന്‍റെ പ്രദേശക്കാരുടെ അടുത്തേക്ക് ചെല്ലുകയും അവര്‍ക്ക് ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുകയും ചെയ്യും. സൂറത്തുല്‍ ബഖറ പാരായണം ചെയ്തുകൊണ്ടാണ് അദ്ദേഹം അവര്‍ക്ക് ഇമാമായി നമസ്കരിച്ചിരുന്നത്. അപ്പോള്‍ നബി (സ) പറഞ്ഞു: “നീ സൂറത്തു ളുഹയും, സൂറത്തുല്‍ അഅ്’ലയും പോലെയുള്ളവ പാരായണം ചെയ്തുകൊള്ളുക.” – [ബുഖാരി 5755, മുസ്‌ലിം 465]. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി റഹിമഹുല്ല പറയുന്നു: “ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ നിന്നുകൊണ്ട് തുടര്‍ന്ന് നമസ്കരിക്കാം എന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. കാരണം മുആദ് (റ) നബി (സ) യോടൊപ്പം നിര്‍വഹിച്ചത് അദ്ദേഹത്തിന്‍റെ ഫര്‍ദ് നമസ്കാരമാണ്. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഫര്‍ദ് നമസ്കാരം വീടി. പിന്നീട് തന്‍റെ പ്രദേശക്കാര്‍ക്ക് ഇമാമായി നമസ്കരിക്കു മ്പോള്‍ അത് അദ്ദേഹത്തിന് സുന്നത്തും അവര്‍ക്ക് ഫര്‍ദുമാണ്.” – [ശറഹു മുസ്‌ലിം : 4/181]. മാത്രമല്ല, ഒറ്റക്ക് നമസ്കാരം ആരംഭിച്ച ഒരാളുടെ പിന്നില്‍ മറ്റൊരാള്‍ക്ക് തുടര്‍ന്ന് നമസ്ക രിക്കാം. ലിജ്നതുദ്ദാഇമയോട് ചോദിക്കപ്പെട്ടു: ചോദ്യം: നമസ്കരിക്കാനായി ഒറ്റക്ക് കൈകെട്ടിയ ഒരാളുടെ പിന്നില്‍ പിന്തുടര്‍ന്നുകൊണ്ട് നമസ്കരിക്കാമോ ?. ഉത്തരം: അതെ, അത് അനുവദനീയമാണ്. ഇബ്നു അബ്ബാസില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ഈ ഹദീസ് അതിന് തെളിവാണ്: عن ابن عباس رضي الله عنهما قال : بِتُّ عند خالتي فقام النَّبي صلَّى الله عليه وسلم يصلِّي مِن الليل فقمتُ أصلِّي معه فقمتُ عن يساره فأخذ برأسي فأقامني عن يمينه . ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “ഞാന്‍ എന്‍റെ മാതൃസഹോദരിയുടെ അടുക്കല്‍ അന്തിയുറങ്ങി. അപ്പോള്‍ നബി (സ) എഴുന്നേറ്റ് രാത്രി നമസ്കാരം നിര്‍വഹിക്കാന്‍ തുടങ്ങി. ഞാനും എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം നമസ്കരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ഇടതുവശത്താണ് ഞാന്‍ നിന്നിരുന്നത്. അപ്പോള്‍ എന്‍റെ തലയില്‍ പിടിച്ച് അദ്ദേഹം എന്നെ വലതു ഭാഗത്തേക്ക് നിര്‍ത്തി.” – [ബുഖാരി 667, മുസ്‌ലിം 763]. അടിസ്ഥാനപരമായി ഈ വിഷയത്തില്‍ സുന്നത്ത് നമസ്കാരവും, ഫര്‍ദ് നമസ്കാരവും തമ്മില്‍ വ്യത്യാസമില്ല. -[ഫതാവ ഇസ്ലാമിയ്യ, ലിജ്നതുദ്ദാഇമ 1/178]. അഥവാ, ഫര്‍ദ് നമസ്കാരമായാലും സുന്നത്ത് നമസ്കാരമായാലും ഒറ്റക്ക് നമസ്കരിക്കുന്ന ഒരാളു ടെ പിന്നില്‍ മറ്റൊരാള്‍ക്ക് പിന്തുടരാം. ഇത് സുന്നത്ത് നമസ്കാരങ്ങളില്‍ മാത്രമാണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു കാണാം. എന്നാല്‍ പ്രബലമായ അഭിപ്രായം ഇത് ഫര്‍ദിനും സുന്നത്തിനും ഒരുപോലെ അനുവദനീയമാണ് എന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) പറയുന്നു : “والصحيح جواز ذلك في الفرض والنفل” “ശരിയായ അഭിപ്രായം അത് ഫര്‍ദിലും സുന്നത്തിലും അനുവദനീയമാണ് എന്നതാണ്.” – [മജ്മൂഉ ഫതാവ : 22/258]. പലപ്പോഴും സുന്നത്ത് നമസ്കാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാധാരണക്കാരന്‍റെ പിന്നില്‍ വന്ന് ആരെങ്കിലും പിന്തുടര്‍ന്നാല്‍ ചിലപ്പോള്‍ അവര്‍ സുജൂദിലും റുകൂഇലും ഒക്കെ പോകുമ്പോള്‍ ശബ്ദം തീരെ ഉയര്‍ത്താതിരിക്കുന്നത് കാണാം. പിന്നില്‍ തുടരുന്ന ആള്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യും. എന്നാല്‍ സുന്നത്ത് നമസ്കരിക്കുന്ന തന്നെ മറ്റൊരാള്‍ക്ക് പിന്തുടരാന്‍ പാടില്ല എന്ന ധാരണ കാര ണത്താലായിരിക്കാം ഒരുപക്ഷേ അയാള്‍ ശബ്ദം ഉയര്‍ത്താത്തത്. ചിലപ്പോള്‍ ചിലര്‍ കൈകൊണ്ട് താന്‍ ഫര്‍ദല്ല നമസ്കരിക്കുന്നത് എന്ന് ആംഗ്യം കാണിക്കുന്നത് പോലും കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുന്നത്ത് നിര്‍വഹിക്കുന്ന ഒരാളുടെ പിന്നില്‍ മറ്റൊരാള്‍ പിന്തുടര്‍ന്നാല്‍, പിന്തുടര്‍ന്ന ആളെ കേള്‍പിക്കുന്ന രൂപത്തില്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലണം. സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് പിന്തുടര്‍ന്ന് നമസ്കരിക്കാം എന്ന് നേരത്തെ നാം തെളിവ് സഹിതം വിശദീകരിച്ചുവല്ലോ. അതിനാല്‍ തന്നെ ആരെങ്കിലും തന്‍റെ പിന്നില്‍ പിന്തുടര്‍ന്നാല്‍ തക്ബീര്‍ അയാളെ കേൾപ്പിക്കും വിധം ഉരുവിടുക. രണ്ട് റകഅത്ത് നിര്‍വഹിച്ച് താന്‍ സലാം വീട്ടിയാല്‍ പിന്തുടര്‍ന്ന ആള്‍ എഴുന്നേറ്റ് ബാക്കി പൂര്‍ത്തീകരി ക്കേണ്ടതാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.. അവന്‍ അനുഗ്രഹിക്കട്ടെ ….

ഗർഭാവസ്ഥയിലെ ബ്ലീഡിംഗ്

ഗര്‍ഭാവസ്ഥയിലെ ബ്ലീഡിംഗ് നമസ്കാരം തടയുകയില്ല. ചോദ്യം: ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്കു ണ്ടാകുന്ന ബ്ലീഡിംഗ് നമസ്കാരം തടയുന്ന കാര്യ മാണോ ?. ഉത്തരം : الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ സ്ത്രീകള്‍ക്ക് നമസ്കാരം തടയുന്നതായ രക്ത ങ്ങള്‍ ‘ഹൈള്’ (ആര്‍ത്തവം), ‘നിഫാസ്’ (പ്രസവ രക്തം) തുടങ്ങിയവയാണ്. മാസമുറയ്ക്കാണ് ആര്‍ത്തവം എന്ന് പറയുന്നത്. നിഫാസ് ആകട്ടെ, പ്രസവാനന്തരമോ പ്രസവത്തിന് തൊട്ടു മുന്‍പോ, അഥവാ ഭ്രൂണം ശരീരത്തില്‍ നിന്നും പുറത്ത് പോകു ന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പോ പ്രസവാനന്തരമോ കാണപ്പെടുന്ന രക്ത മാണ്. കുഞ്ഞ് രൂപം പ്രാപിക്കുകയോ, മാംസപിണ്ഡ മായിത്തീരുകയോ ചെയ്താലാണ് നിഫാസ് ആയി പരിഗണിക്കുന്നത്. വളരെ നിസാരമായ വലുപ്പം ആണെങ്കിലും 6 ആഴ്ച ആകുമ്പോഴേക്ക് കുഞ്ഞിന് മനുഷ്യരൂപം ലഭിക്കുന്നു എന്നത് ആധുനിക വൈദ്യ ശാസ്ത്ര മാധ്യമങ്ങളിലൂടെ ബോധ്യമായ ഒരു വസ്തുതയാണ്. തന്‍റെ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തി പ്രസവത്തിന് മുന്‍പ് ഒന്നോ രണ്ടോ മൂന്നോ ദിനങ്ങള്‍ മുന്‍പ് മാത്രം ആരംഭിക്കു ന്നതായ ബ്ലീഡിംഗും, പ്രസവ ശേഷം തുടരുന്നതായ ബ്ലീഡിംഗും നിഫാസ് ആണ്. സാധാരണ നിലക്ക് Mucus Plug അഥവാ ഗര്‍ഭാശയത്തിന്‍റെ വായഭാ ഗത്തുള്ള കട്ടിയേറിയ ദ്രവരൂപത്തിലുള്ള അടപ്പ്, അത് പുറത്ത് പോയതിന് ശേഷമാണ് അത് ആരംഭിക്കാറ്. അതുപോലെ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്കും അതിന് തൊട്ടു മുന്‍പും ശേഷവുമായി ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസ് ആണ്. എന്നാല്‍ അലസിപ്പോകുമെന്നത് ഉറപ്പാകാത്ത ഘട്ടങ്ങളില്‍ പ്രത്യേകിച്ചും ഡോക്ടര്‍മാ ര്‍ റെസ്റ്റ് നിര്‍ദേശിക്കുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസല്ല. നമസ്കാരം തടയുകയുമില്ല. അവര്‍ക്ക് ശാരീരികമായി സാധ്യമാകുന്ന വിധേന നമസ്കാരം നിര്‍വഹിക്കേണ്ടതുണ്ട്. സംഗ്രഹം: ഹൈളോ നിഫാസോ അല്ലാത്ത, ഗ ര്‍ഭിണിയായിരിക്കെ ചില സ്ത്രീക ള്‍ക്ക് ഉണ്ടാകുന്നതായ, സാധാരണ ‘സ്പോട്ടിംഗ്’ , ‘ബ്ലീഡിംഗ്’ എന്നൊക്കെ പറയാറുള്ള രക്തം നമസ്കാ രം തടയുന്ന കാര്യമല്ല. ചില സ്ത്രീകള്‍ക്ക് ഗര്‍ഭ സമയം തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ ചിലപ്പോഴെ ല്ലാം ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. ചിലത് ഗൗരവ തരവും ചിലത് നിസാരവുമാണ്. ഗര്‍ഭാശയത്തില്‍ നിന്നോ, അല്ലാതെയോ അതുണ്ടാകാം. ഗര്‍ഭമോ മറ്റു കാരണങ്ങളാലോ അതുണ്ടാകുകയുമാവാം. ഇത് നിഫാസോ ഹൈളോ അല്ല. അതുകൊണ്ടുതന്നെ നമസ്കാരം ഉപേക്ഷിക്കാവതല്ല. അതുപോലെ ഇത് കുളി നിര്‍ബന്ധമാക്കുന്ന കാര്യവുമല്ല. അതുകൊണ്ട് ശുദ്ധി വരുത്തി, വുളുവെടുത്ത ശേഷം നമസ്കരിക്കാ വുന്നതാണ്. ഇനി അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് എങ്കില്‍ അത് നമസ്കാരത്തിന്‍റെ സ്വീകാര്യതയെ ബാധിക്കില്ല. അതുപോലെ നിന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ ഇരുന്നോ, ഇരുന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ കിടന്നോ നിര്‍വഹി ച്ചാല്‍ മതി. അത്തരം ഒരവസ്ഥയില്‍ തന്‍റെ സാഹ ചര്യവും കുഞ്ഞിന്‍റെ ആരോഗ്യവും പരിഗണിച്ചു വേണം നമസ്കാരം നിര്‍വഹിക്കാന്‍ എന്നര്‍ത്ഥം. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ‘ഹൈള്’ ഉണ്ടാകു മോ, അഥവാ നോര്‍മല്‍ പീരിയഡ്സ് ഉണ്ടാകാന്‍ ഇടയുണ്ടോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭി പ്രായഭിന്നതയുള്ള കാര്യമാണ്. വൈദ്യശാസ്ത്ര രംഗത്തെ പ്രഗല്‍ഭരായ പലരും അതിന് യാതൊരു സാധ്യതയുമില്ല എന്ന് പറയുന്നുണ്ടെങ്കിലും പലപ്പോ ഴും തനിക്ക് സാധാരണ മാസമുറ ഉണ്ടാകാറുള്ള സാഹചര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥമല്ലാത്ത രക്തം പുറത്ത് വരാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ 6 മാസം വരെയൊക്കെ കൃത്യമായി അത് തുടര്‍ന്ന് പോന്ന തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പലരും രേഖപ്പെടുത്തിയത് വായിക്കാനും സാധിച്ചു. വളരെ വിരളമാണെങ്കിലും കൂടുതല്‍ പഠന വിധേയമാക്കേണ്ട കാര്യമാണ്. ഏതായാലും തനിക്ക് ഗര്‍ഭിണി യായിരിക്കെ സാധാരണ മാസമുറയുണ്ടാകുന്ന സമ യത്ത് ആര്‍ത്തവ രക്തമാണ് എന്ന് തിരിച്ചറി യാവുന്നതായ രൂപത്തില്‍ രക്തസ്രാവം ഉണ്ടായാല്‍ അവര്‍ നമസ്കാരം ഉപേക്ഷിക്കേണ്ടതാണ്. നേരത്തെ നാം പറഞ്ഞ ബ്ലീഡിംഗില്‍ നിന്നും വ്യത്യസ്ഥമായി രക്തത്തിന്‍റെ നിറത്തിലും ഗന്ധത്തിലുമെല്ലാം ഈ അവസ്ഥയില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “الحامل لا تحيض، كما قال الإمام أحمد -رحمه الله-، إنما تعرف النساء الحمل بانقطاع الحيض، والحيض -كما قال أهل العلم- خلقه الله تبارك وتعالى لحكمة غذاء الجنين في بطن أمه، فإذا نشأ الحمل انقطع الحيض، لكن بعض النساء قد يستمر بها الحيض على عادته كما كان قبل الحمل، فيكون هذا الحيض مانعاً لكل ما يمنعه حيض غير الحامل، وموجباً لما يوجبه، ومسقطاً لما يسقطه. والحاصل أن الدم الذي يخرج من الحامل على نوعين: – النوع الأول: نوع يحكم بأنه حيض، وهو الذي استمر بها كما كان قبل الحمل، لأن ذلك دليل على أن الحمل لم يؤثر عليه فيكون حيضاً. – والنوع الثاني: دم طرأ على الحامل طروءاً، إما بسبب حادث، أو حمل شيء، أو سقوط من شيء ونحوه، فهذا ليس بحيض وإنما هو دم عرق، وعلى هذا فلا يمنعها من الصلاة ولا من الصيام فهي في حكم الطاهرات. “സാധാരണ നിലയ്ക്ക് ഗര്‍ഭിണികള്‍ക്ക് ഹൈള് (ആര്‍ത്തവം) ഉണ്ടാകാറില്ല. ഇമാം അഹ്മദ് (റ) പറഞ്ഞത് പോലെ ആര്‍ത്തവം നിലക്കുക എന്നതു തന്നെ ഗര്‍ഭിണിയാണ് എന്നത് സൂചിപ്പിക്കുന്ന കാര്യമാണ്. പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ ഗര്‍ഭസ്ഥശിശുവിന് മാതാവിന്‍റെ ഉദരത്തില്‍ ആവശ്യ മായ പോഷകങ്ങള്‍ ലഭിക്കാനായി അല്ലാഹു ഒരു ക്കിയ സംവിധാനമാണ് ആര്‍ത്തവ രക്തമായി പുറത്ത് വരുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭം ഉണ്ടായാല്‍ ആര്‍ത്തവം നിലക്കുന്നു. പക്ഷെ ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥക്ക് മുന്‍പുള്ള ക്രമ പ്രകാരം ആര്‍ത്തവം തുടരാം. അപ്രകാരം ഉണ്ടായാല്‍ ഗര്‍ഭിണി യല്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവം കാരണത്താല്‍ എന്തെല്ലാം നിഷിദ്ധമാകുമോ അതെല്ലാം അവള്‍ക്കും നിഷിദ്ധമാകും. അതുപോലെ അതുകാരണം നിര്‍ബ ന്ധമാകുന്നത് (കുളി), അതുകാരണം അവരില്‍ നിന്നും ഒഴിവാകുന്നതും (നമസ്കാരം) എല്ലാം അവര്‍ക്കും ബാധകമാകും. ചുരുക്കിപ്പറഞ്ഞാല്‍: ഗര്‍ഭാവസ്ഥയില്‍ പുറത്ത് വരുന്ന രക്തം രണ്ട് വിധമാണ്: ഒന്ന്: അത് ആര്‍ത്തവം തന്നെയാണ് എന്ന് പറയാന്‍ സാധിക്കുന്നത്. താന്‍ ഗര്‍ഭിണിയാ കുന്നതിന് മുന്‍പുള്ള അതേ മാസമുറപ്രകാരം തുടരു ന്നതായ രക്തമാണത്. ഗര്‍ഭാവസ്ഥ (സാധാരണ യില്‍ നിന്നും വ്യത്യസ്ഥമായി) തന്‍റെ മാസമുറക്ക് മാറ്റം വരുത്തിയിട്ടില്ല എന്നതാണത് സൂചിപ്പിക്കുന്നത്. രണ്ട്: ഗര്‍ഭിണികളില്‍ ചില സമയങ്ങളില്‍ അനിശ്ചിതമായി ഉണ്ടാകുന്നതായ രക്തം. എന്തെ ങ്കിലും അപകടം പറ്റിയതിനാലോ, ഭാരമുള്ള വസ്തു ക്കള്‍ ചുമന്നതിനാലോ, എന്തില്‍ നിന്നെങ്കിലും താഴെ വീണതിനാലോ ഒക്കെ ഉണ്ടാകുന്നതുപോലുള്ള രക്തം. അത് ഹൈളിന്‍റെ രക്തം അല്ല. അത് കേവലം രക്തക്കുഴലുകളില്‍ നിന്നും പുറത്ത് വരുന്ന രക്തമാണ്. അത് നമസ്കാരത്തെയോ നോമ്പിനേ യോ തടയുന്നില്ല. ശുദ്ധിയുടെ അവസ്ഥയിലുള്ള സ്ത്രീകളെപ്പോലെത്തന്നെയാണ് അവരും. – [مجموع فتاوى ورسائل الشيخ محمد صالح العثيمين – المجلد الحادي عشر – باب الحيض.] ഇമാം ശാഫിഇ (റ) വിരളമെങ്കിലും ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാകാം എന്ന അഭിപ്രായക്കാരനാണ്. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമി യുടെയും അഭിപ്രായം. വ്യക്തിപരമായ ചിലരുടെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ അഭിപ്രായ ത്തില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. എന്നാല്‍ ഫുഖഹാക്കളില്‍ നിന്നും അതൊരിക്കലും സംഭവിക്കുകയില്ല എന്ന് രേഖപ്പെടുത്തിയവരും ധാരാളം ഉണ്ട്. ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു: والحامل لا تحيض، فإن رأت دمًا، فهو دم فاسد؛ لقول النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” ولا حائل حتى تستبرأ بحيضة ” يعني تستعلم براءتها من الحمل بالحيضة، فدل على أنها لا تجتمع معه “ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാവുകയില്ല. അവര്‍ രക്തം കണ്ടാല്‍ അത് ഫസാദിന്‍റെ രക്തം മാത്ര മാണ്. “ഗര്‍ഭിണിയല്ലാത്തവര്‍ ഒരു ഹൈള് കൊണ്ട് തെളിയുന്നത് വരെ” എന്ന നബിവചനം അതിനുള്ള തെളിവാണ്. അഥവാ ഒരു ഹൈള് ഉണ്ടാവുക വഴി അവര്‍ ഗര്‍ഭിണിയല്ല എന്നത് തെളിയട്ടെ എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഗര്‍ഭവും ഹൈളും ഒരേ സമയം സംഗമിക്കുകയില്ല എന്നതിന് ഈ ഹദീസ് തെളിവാണ്”. – (الكافي : 1/140). ഏതായാലും കര്‍മ്മശാസ്ത്രം എന്നതിനേക്കാള്‍ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെടേണ്ട ഒരു കാര്യമാണത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍… www.fiqhussunna.com

അടിമത്ത നിർമാർജനവും ഇസ്ലാമും

അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും. 1. സാഹോദര്യം വളര്‍ത്തി: സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദരങ്ങളാണെ ന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. “മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്ര ങ്ങളും ജനപഥങ്ങളുമായി നിങ്ങളെ തിരിച്ചിരി ക്കുന്നത് പരസ്പരം തിരിച്ചറിയുന്ന തിനായാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലെ ഭക്തനാണ് ഉത്തമന്‍”. (ഖുര്‍ആന്‍ 49:13). ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേരറുക്കുക യാണ് ഇവിടെ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. നിറത്തിന്റെയോ കുലത്തിന്റെയോ പണത്തി ന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യുത, ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്നതെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. “അറബിക്ക് അനറബിയേക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവ ന് കറുത്തവനെക്കാളുമോ കറുത്തവന് വെളുത്ത വനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വബ്രി). അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് “നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാ ണല്ലോ” (ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയു മെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങ ളാണ് ചിലരുടെ മേല്‍ അടിമത്തം അടിച്ചേല്‍പി ച്ചതെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കു കയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്. 2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി: അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൌരാണിക സമൂഹങ്ങളി ലെല്ലാം. അവന് ബാധ്യതകള്‍ മാത്രമേ ഉണ്ടായി രുന്നുള്ളൂ. ഉടമയുടെ സുഖസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയായി രുന്നു അവന്റെ ബാധ്യത- അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതി നുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്കു നല്‍കുന്ന സൌകര്യം പോലും ഇല്ലാത്ത തൊഴുത്തുകളി ലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറയ്ക്കാന്‍പോലും അപര്യാ പ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍! ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശ ങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകന്‍ നിഷ്ക ര്‍ഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധു ക്കളുമാണവര്‍! തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പി ക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം” (ബുഖാരി, മുസ്ലിം). അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൌരാണിക സമൂഹങ്ങളില്‍ അടിമയുടെ കര്‍ത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങള്‍ ഏറ്റുവാങ്ങുവാന്‍ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അധ്വാനവേളകളില്‍ ക്രൂരമായ ചാട്ടവാറടികള്‍! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് നിഷ്കര്‍ഷിച്ചു. “ബന്ധുക്കളോടും അനാഥകളോടും പാവങ്ങ ളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസി യോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക” (ഖുര്‍ആന്‍4:36). പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: “വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാല്‍ നാം അവനെയും ശണ്ഡീകരിക്കും” (മുസ്ലിം, അബൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ‘ചരക്ക്’ എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അതിനി കൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹ ത്തിലാണ് അവരെ ഷണ്ഡീകരിച്ചാല്‍ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരി ക്കുമെന്ന് പ്രവാചകന്‍ (സ) അര്‍ഥശങ്കയില്ലാ ത്തവിധം വ്യക്തമാക്കിയത്. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനു വേണ്ടി യായിരുന്നു അവരെ ഷണ്ഡീകരിച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകള്‍ക്കും വികാര ശമനത്തിനും മാര്‍ഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. “നിങ്ങളിലുള്ള അവിവാ ഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെ യും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനു ഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവു ള്ളവനും സര്‍വജ്ഞനുമത്രെ” (24:32). അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സമ്പ്രദായത്തെ ഖര്‍ആന്‍ വിലക്കി. “ചാരിത്യ്രശുദ്ധിയോടെ ജീവിക്കാനാ ഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബ ന്ധിക്കരുത് (24:33). അടിമത്തം നിലനിന്ന സമൂഹങ്ങളെല്ലാം സ്വതന്ത്രമായ സര്‍ഗശേഷിയോ അഭിമാനമോ ഇല്ലാത്തവരായായിരുന്നു അവരെ പരിഗണിച്ചി രുന്നത്. എന്നാല്‍, അടിമക്കും അഭിമാനമു ണ്ടെന്നും അത് ക്ഷതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് പ്രവാ ചകന്‍ പഠിപ്പിച്ചത്. ഒരു അടിമയുമായി ശണ്ഠകൂടിയപ്പോള്‍ അയാളെ ‘കറുത്ത പെണ്ണിന്റെ മോനേ’ എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അബുദര്‍റിനെ പ്രവാചകന്‍(സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. “അബുദ ര്‍റേ… അജ്ഞാനകാലത്തെ സംസ്കാരത്തില്‍ ചിലത് ഇനിയും താങ്കളില്‍ ബാക്കിയുണ്ട്” (അബൂദാവൂദ്). “നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങള്‍ അയാളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം” എന്നാണ് നബി(സ) പഠിപ്പിച്ചത്. അടിമയെ പിറകില്‍ നടത്തിക്കൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അബൂഹുറയ്റ(റ) പറഞ്ഞു. “നിന്റെ പിറകില്‍ അവനെയും കയറ്റുക. നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്”. അടിമക്കും ഉടമക്കും ഒരേ ആത്മാവാണു ള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാ ണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധ ത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെ അധീന ത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവി ക്കാന്‍ പാടില്ല. അയാളെ പ്രയാസകരമായ ജോലികള്‍ ഏല്‍പിച്ച് ക്ളേശിപ്പിക്കുവാനും പാടില്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയ ര്‍ത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലു ള്ള അന്തരം കുറക്കുവാന്‍ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍ നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വത ന്ത്രരാവുകയായിരുന്നു ഈ വിപ്ളവത്തിന്റെ ഫലം. 3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു: അവകാശങ്ങളുള്ള ഒരു അസ്തി ത്വമായി അടിമയെ പ്രഖ്യാപിക്കുക വഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കു കയാണ് ഇസ്ലാം ചെയ്തത്. എന്നാല്‍, ഇതുകൊ ണ്ടും നിര്‍ത്താതെ ആ സമ്പ്രദായത്തെ പ്രായോ ഗികമായിത്തന്നെ ഉന്മൂലനം ചെയ്യുവാന്‍ ആവശ്യമായ നടപടിയി ലേക്ക് ഇസ്ലാം തിരിയുകയുണ്ടായി. അടിമമോ ചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിക്കുകയാ യിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗിക മായി ഇല്ലാതാക്കുവാന്‍ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു” (7:157) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ അന്വര്‍ഥമാക്കു ന്നതായിരുന്നു അടിമമോചനത്തിന്റെ വിഷയ ത്തില്‍ പ്രവാചക (സ)ന്റെ നിലപാട്. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യ കര്‍മമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെയാണ്. “എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താ ണെന്ന് നിനക്കറിയാമോ? അടിമ മോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബ ന്ധമുള്ള ഒരുഅനാഥക്കോ കടുത്ത ദാരിദ്യ്രമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കല്‍” (90:12-16) അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ)തന്നെ മാതൃക കാണിച്ചു കൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തി ന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഖാക്കളില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍(റ) സത്യനിഷേധികളില്‍നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കു ന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചി രുന്നതായി കാണാനാവും. അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവ ന്റെ അവയവത്തിന് നരകത്തില്‍നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ” (ബുഖാരി, മുസ്ലിം). സഹാബിയായിരുന്ന അബുദര്‍റ്(റ) ഒരിക്കല്‍ നബി (സ)യോട് ചോദിച്ചു: ‘അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്രതിവചിച്ചു: ‘യജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍’. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ നബി(സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫല മുണ്ട്” (ബുഖാരി, മുസ്ലിം). പടച്ചതമ്പുരാനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാസികള്‍ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പിക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ സകാ ത്തിന്റെ ധനം പോലും അടിമമോചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറുബ്നു അബ്ദില്‍ അസീസി(റ)ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാന്‍ ഒരു ദരിദ്രന്‍ പോലു മില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോള്‍ അടിമകളെ വിലക്കെടുത്ത് മോചിപ്പി ക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെല വഴിക്കപ്പെട്ടതെന്നും ചരിത്രത്തില്‍ കാണാന്‍ കഴിയും. 4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചി ത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു: അടിമമോചനത്തെ ഒരു പുണ്യകര്‍മമായി അവതരിപ്പിച്ചുകൊണ്ട് സത്യവിശ്വാസികളെ അക്കാര്യത്തില്‍ പ്രോല്‍സാഹിപ്പിച്ചതോടൊപ്പം തന്നെ പലതരം കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായ ശ്ചിത്തമായി അടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്ത ശേഷം അത് ലംഘിക്കല്‍, ഭാര്യയെ സമീപിക്കു കയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തങ്ങളില്‍ ഒന്ന് ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമ കളെ മോചിപ്പിക്കാന്‍ തയാറില്ലാത്തവരെ സംബ ന്ധിച്ചിടത്തോളം അത് നിര്‍ബന്ധമാ ക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കു ള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്ക ണമെന്ന വിധി. 5. മോചനമൂല്യത്തിനു പകരമായി സ്വാത ന്ത്യ്രം നല്‍കുന്ന സംവിധാനമുണ്ടാക്കി: മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാന്‍ ഒരു അടിമക്ക് സാധിച്ചില്ലെന്നി രിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാനുള്ള മാര്‍ഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. ‘മുകാതബ’യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ് ഇത് സാധ്യ മാവുക. സ്വാതന്ത്യ്രമെന്ന അഭിലാഷം ഹൃദയ ത്തിനകത്ത് മൊട്ടിട്ടു കഴിഞ്ഞാല്‍ ‘മുകാതബ’യി ലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാ വുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറ ത്തുപോയി ജോലി ചെയ്യാം. അങ്ങനെ ഗഡുക്ക ളായി അടിമ മോചനദ്രവ്യം അടച്ചുതീര്‍ക്കുന്നു. അത് അടച്ചുതീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്രനാവുന്നു. സ്വാതന്ത്യ്രമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മനസ്സില്‍ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്രമെ ഴുതിയ ഒരു അടിമക്ക് നിശ്ചിത സമയത്തിനകം മോചനമൂല്യം അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെ ങ്കിലോ? അതിനുള്ള സംവിധാനവും ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴി ക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമ മോചനമാണ് (ഖുര്‍ആന്‍ 9:60). മുകാതബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തു തീര്‍ക്കാന്‍ ഒരു അടിമക്ക് കഴിയാത്ത സാഹചര്യങ്ങളില്‍ അയാള്‍ക്ക് ബൈത്തുല്‍മാ ലിനെ (പൊതുഖജനാവ്) സമീപിക്കാം. അതില്‍നിന്ന് നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്. അടിമകളെ സ്വാതന്ത്യ്രമെന്താണെന്ന് പഠിപ്പിക്കു കയും പാരതന്ത്യ്രത്തില്‍നിന്ന് മോചിതരാ കുവാന്‍ അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊണ്ട് ചങ്ങലക്കെട്ടുകളില്‍നിന്ന് മുക്തമാക്കുകയെന്ന പ്രായോഗികമായ നടപടി ക്രമമാണ് ഇസ്ലാം അടിമത്തത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത്. അക്കാര്യത്തില്‍ ഇസ്ലാം സ്വീകരിച്ചതിനേക്കാള്‍ ഉത്തമമായ മാര്‍ഗമിതായി രുന്നുവെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പറ്റിയ ഒരു മാര്‍ഗവും നിര്‍ദേശിക്കുവാന്‍ ആര്‍ക്കും കഴിയി ല്ലെന്നതാണ് വാസ്തവം. അത് യഥാര്‍ഥത്തില്‍ ഉ ള്‍ക്കൊള്ളണമെങ്കില്‍ അടിമത്തം ഒരു സ്ഥാ പനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമിക യില്‍നിന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണ ണമെന്നുമാത്രം.

സൂഫികളിലെ വിശ്വാസ വ്യതിയാനം

 ആരാധനകള്‍ മുഴുവനും അല്ലാഹുവിന് മാത്രം അര്‍പ്പിക്കലും ആരാധനയുടെ യാതൊരംശവും മറ്റാര്‍ക്കും അര്‍പ്പിക്കാതിരിക്കലുമാണ് തൗഹീദുല്‍ ഉലൂഹിയ്യ (അഥവാ ആരാധനയിലുള്ള ഏകത്വം) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അല്ലാഹു പറയുന്നു:

”നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളതാര്‍ക്കാണോ അവര്‍ നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (ക്വുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും അവനോട് ഞാന്‍ പങ്കുചേര്‍ക്കരുതെന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും” (ക്വുര്‍ആന്‍ 13:36).

”(നബിയേ,) പറയുക: ഹേ, വിവരംകെട്ടവരേ! അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്?”'(ക്വുര്‍ആന്‍ 39:64).

അതുകൊണ്ട് തന്നെ പ്രവാചകന്മാര്‍ അവരുടെ ജനങ്ങളോടൊക്കെയും ഇപ്രകാരം പറഞ്ഞിരുന്നു: ”നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കക്കരുത്”(ക്വുര്‍ആന്‍ 41:14).

അല്ലാഹു പറയുന്നു: ”ആദിന്റെ സഹോദരനെ(അഥവാ ഹൂദിനെ)പ്പറ്റി നീ ഓര്‍മിക്കുക. അഹ്ക്വാഫിലുള്ള തന്റെ ജനതക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിനു മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ മേല്‍ ഭയങ്കരമായ ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു (എന്നാണ് അദ്ദേഹം താക്കീതു നല്‍കിയത്)” (ക്വുര്‍ആന്‍ 46:21).

എന്നാല്‍ ‘തൗഹീദുല്‍ ഉലൂഹിയ്യ’യുടെ വിഷയത്തില്‍ സ്വൂഫികളുടെ ചിന്താഗതി പ്രാര്‍ഥന അല്ലാഹുവല്ലാത്തവരോടും പറ്റും എന്നാണ്. അവരുടെ കൂട്ടത്തില്‍ ‘അല്ലാഹുവിന്റെ റസൂലേ, എന്നെ സഹായിക്കണേ… മഹ്ദിയേ, എന്നെ രക്ഷിക്കണേ… ബദവിയേ, എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരണേ…’ എന്നിത്യാദി പ്രാര്‍ഥനകള്‍ നടത്തുന്നവരെ നമുക്ക് കാണാം. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനയാകട്ടെ വിലക്കപ്പെട്ടതാണ്. അല്ലാഹു പറയുന്നു:

”പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്”'(ക്വുര്‍ആന്‍ 72:18).

പ്രാര്‍ഥന ആരാധനയാണെന്നതിനും തെളിവ് അല്ലാഹുവിന്റെ വചനം തന്നെയാണ്: ”ദീന്‍ അല്ലാഹുവിന് നിഷ്‌കളങ്കമാക്കി അവനോട് മാത്രം നിങ്ങള്‍ പ്രാര്‍ഥിക്കുക”(ക്വുര്‍ആന്‍ 40:65).

പ്രാര്‍ഥനയെ അല്ലാഹു ദീനിന്റെ ഭാഗമാക്കി. ഇബ്‌റാഹീം നബി(അ)യുടെ വാക്കുകളും അത് അറിയിക്കുന്നു. അല്ലാഹു പറയുന്നു: ”അങ്ങനെ അവരെയും അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെയും (മകന്‍) യഅ്ക്വൂബിനെയും (പൗത്രന്‍) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്മാരാക്കുകയും ചെയ്തു”(ക്വുര്‍ആന്‍ 19:49).

‘ദുആഇ’നെ (പ്രാര്‍ഥനയെ)കുറിച്ച് ഇവിടെ ഇബാദത്ത് (ആരാധന) എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമണ്. പ്രാര്‍ഥന ആരാധനയാകുന്നു. അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍ പരാജയമടഞ്ഞ അവിശ്വാസി (കാഫിര്‍) ആണെന്ന് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ ഖണ്ഡിതമായി വിവരിച്ചിരിക്കുന്നു.

”വല്ലവനും അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കുന്ന പക്ഷം-അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ-അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.” (ക്വുര്‍ആന്‍ 23:117).

ചിലപ്പോള്‍ ആരെങ്കിലും ഇങ്ങനെ ചോദിച്ചേക്കും: ”അവരുടെ പ്രാര്‍ഥന കൊണ്ട് ആവശ്യങ്ങള്‍ നിറവേറുകയും ദുരിതങ്ങള്‍ മാറുകയും ചെയ്ത ഫലസിദ്ധിയുടെ എത്രയോ അനുഭവങ്ങളുണ്ട്. എത്രയോ സംഭവങ്ങള്‍ അത് സംബന്ധമായി പറയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അതൊക്കെയോ?”

മറുപടി: ‘അങ്ങനെയുണ്ടായിട്ടുണ്ടെന്ന് സങ്കല്‍പിച്ചാല്‍ തന്നെ അവയൊന്നും ആ പ്രാര്‍ഥനയുടെ കാരണത്താലല്ല. പ്രത്യുത, അല്ലാഹുവിന്റെ വിധി (ക്വളാഅ്) ഒത്തുവന്നു എന്നു മാത്രം. കാരണം, അല്ലാഹുവല്ലാത്തവരെ ആരെങ്കിലും വിളിച്ചു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കപ്പെടുന്നവര്‍ അയാള്‍ക്ക് ഉത്തരം ചെയ്യുകയില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: ”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നുന്നുപുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 13:14).

അല്ലാഹു പറയുന്നു: ”(നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല”(ക്വുര്‍ആന്‍ 17:56).

”രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല”(ക്വുര്‍ആന്‍ 35:13).

”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കിന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ക്വുര്‍ആന്‍ 35:14).

 

ഒരു യഥാര്‍ഥ മുസ്‌ലിം തന്റെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് നേരിട്ട് നടത്തുന്നവനാണ്. അതിന് അവന് യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ല. അല്ലാഹു പറയുന്നു: ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച”'(ക്വുര്‍ആന്‍ 40:60).

അല്ലാഹുവല്ലാത്തവരോട് വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കും (ബഹുദൈവാരാധന) കുഫ്‌റുമാണെന്ന് (അവിശ്വാസം) വ്യക്തമാക്കുന്ന ഒന്നാണ് മലക്കുകളെക്കുകുറിച്ച് അല്ലാഹു പറഞ്ഞ വാക്കുകള്‍:

”അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ, അവന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയോ ചെയ്യുന്നവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? (അല്ലാഹുവിന്റെ) രേഖയില്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്ക് ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും: അവരൊക്കെ ഞങ്ങളെ വിട്ടു പോയിക്കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ക്കെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും”'(ക്വുര്‍ആന്‍ 7:37).

”അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവനോട് പങ്കാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്. എന്നാല്‍ ഇന്ന് വിധി കല്‍പിക്കുവാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹൂവിന്നാകുന്നു” (ക്വുര്‍ആന്‍ 40:12).

”എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ വിളിച്ചു പ്രാര്‍ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ അവനോട് പങ്കു ചേര്‍ക്കുന്നു” (ക്വുര്‍ആന്‍ 29:65).

”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും” (ക്വുര്‍ആന്‍ 10:106).

നബി(സ്വ) പറയുന്നു: ”അല്ലാഹുവിനു പുറമെ മറ്റു വല്ലവരെയും വിളിച്ചു പ്രാര്‍ഥിക്കുന്നവനായിക്കൊണ്ട് ആരെങ്കിലും മരണപ്പെട്ടാല്‍, തീര്‍ച്ചയായും അയാള്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്” (ബുഖാരി).

ഈ വിഷയകമായി ഒട്ടനവധി വചനങ്ങള്‍ വേറെയും വന്നിട്ടുണ്ട്. 

അപ്രകാരം തന്നെ, അല്ലാഹുവിനു പുറമെ ഔലിയാക്കളുടെയും മറ്റും പേരില്‍ അറവു നടത്തലും ബഹുദൈവാരാധന(ശിര്‍ക്ക്)യില്‍ പെട്ടതാണ്. 

അല്ലാഹു പറയുന്നു: ”പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു”'(ക്വുര്‍ആന്‍ 6:162).

”അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്” (ക്വുര്‍ആന്‍ 6:163).

നബി(സ്വ) പറയുന്നു: ”അല്ലാഹുവല്ലാത്തവര്‍ക്ക് ബലിയറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു”(മുസ്‌ലിം).

നേര്‍ച്ചവഴിപാടുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കലും അവരില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കലും മറഞ്ഞ രീതിയിലുള്ള ഗുണം പ്രതീക്ഷിക്കലും ദോഷം ഭയക്കലും സഹായാര്‍ഥന നടത്തലും തുടങ്ങിയുള്ള കാര്യങ്ങളൊന്നും അല്ലാഹു അല്ലാത്തവരോട് പാടുള്ളതല്ല. അപ്രകാരം തന്നെ സൃഷ്ടികളുടെ മുമ്പില്‍സുജൂദ് ചെയ്യലും ക്വബ്‌റിനെ ത്വവാഫ് ചെയ്യലുമൊന്നും പാടുള്ളതല്ല. ഔലിയാക്കള്‍ക്കെന്നല്ല, അല്ലാഹുവല്ലാത്ത ഒരാള്‍ക്കും ഇത്തരം ആരാധനകള്‍ അര്‍പ്പിച്ചുകൂടാ. കാരണം, മുമ്പ് പറഞ്ഞതു പോലെ ആരാധന അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് അല്ലാഹുവല്ലാത്തവര്‍ക്കായാല്‍ ഗുരുതരപാതകമായ ബഹുദൈവാരാധന (ശിര്‍ക്ക്) ആയി.

തൗഹീദുല്‍ ഉലൂഹിയ്യയുടെ ചര്‍ച്ചയില്‍ തന്നെ വരുന്ന മറ്റൊന്നാണ് ശൈഖിനെ അന്ധമായി അനുസരിക്കുന്ന ചില സ്വൂഫീ-ത്വരീഖത്തുകാരടെ ചിന്താഗതി. അല്ലാഹു നിഷിദ്ധമാക്കിയത് അനുവദനീയമാക്കിക്കൊണ്ടോ, അനുവദിച്ചത് നിഷിദ്ധമാക്കിക്കൊണ്ടോ ആയാലും ഇക്കൂട്ടര്‍ തങ്ങളുടെ ശൈഖുമാരെ അന്ധമായി പിന്‍പറ്റുന്നു. ക്വുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്ന് കല്‍പിക്കുന്ന, മതത്തിന്റെ വ്യക്തമായ വാക്യങ്ങള്‍ക്ക് തികച്ചും കടകവിരുദ്ധമായ ഒന്നാണിത്. അല്ലാഹു പറയുന്നു:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ”'(ക്വുര്‍ആന്‍ 7:3).

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, കാര്യത്തെ സംബന്ധിച്ച് സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (ക്വുര്‍ആന്‍ 33:36).

അല്ലാഹു പറയുന്നു: ”ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചുപോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല” (ക്വുര്‍ആന്‍ 6:140).

”പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം തന്നത്? അതല്ല, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ (കളവു) കെട്ടിച്ചമക്കുകയാണോ?”'(ക്വുര്‍ആന്‍ 10:59).

ഈ ചിന്താഗതി ചിലരെ മഹാനും പ്രതാപിയുമായ അല്ലാഹുവിനെ വഴിപ്പെടുത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക വരെ ചെയ്തു. എത്രത്തോളമെന്നാല്‍ മഹാന്മാര്‍ക്ക് ഇബാദത്ത് (ആരാധന) തന്നെ ആവശ്യമില്ലെന്നും അല്ലാഹുവിന്റെയടുക്കലുള്ള ഉന്നതസ്ഥാനം കാരണത്താല്‍ മതത്തിലെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലെന്നും വരെ അവരില്‍ ചിലര്‍ പറഞ്ഞു. യക്വീനിന്റെ(ദൃഢവിശ്വാസം) പദവിയിലെത്തിയവരാണ് അവരെന്നതിനാല്‍ ആരാധനകള്‍ ചെയ്യേണ്ടുന്ന ആവശ്യമില്ലത്രെ അവര്‍ക്ക്! 

എന്നാല്‍ ഏറ്റവും ഉല്‍കൃഷ്ടനായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് പോലും വിധിവിലക്കുകള്‍ പാലിക്കേണ്ടതില്ലാത്ത വിധം അവ ഒഴിവാക്കപ്പെട്ടിരുന്നില്ല. എന്നിരിക്കെ അദ്ദേഹത്തിന് താഴെയുള്ളവരുടെ കാര്യത്തില്‍ എങ്ങനെയാണ് അതുണ്ടാവുക?! അല്ലാഹുവിന് വഴിപ്പെട്ട് ആരാധനകള്‍ നിര്‍വഹിക്കുന്ന വിഷയത്തില്‍ പ്രയാസങ്ങള്‍ വരെ സഹിക്കാന്‍ അവിടുന്ന് സന്നദ്ധനാകുകയായിരുന്നു. അങ്ങനെ തന്റെ ഇരു കാലുകളിലും നീരുകെട്ടുവോളം നബി(സ്വ) രാത്രി നിന്ന് നമസ്‌കരിക്കുമായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് നല്‍കിയ മറുപടിയാകട്ടെ, ”ഞാന്‍ നന്ദിയുള്ള അടിമയാകേതില്ലേ?” എന്നായിരുന്നു.

 

ശൈഖ് സഅദ് ബിന്‍ നാസ്വിര്‍ അശ്ശഥ്‌രി