ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

(ഭാഗം: 02)

പൊതുവില്‍ ദൈവത്തിന് തെളിവ് സമര്‍ഥിക്കുന്ന തത്ത്വശാസ്ത്ര യുക്തികളില്‍നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ച ഇസ്‌ലാമിക ചിന്തകനാണ് ഇബ്‌നു തൈമിയ്യ(റഹി). ദൈവത്തിന് ശാസ്ത്രത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ തെളിവുകളുടെ പിന്‍ബലം വേണമെന്ന് വാദിക്കുമ്പോള്‍ ആദ്യത്തില്‍ തെളിവില്ലാത്തതും പിന്നീട് തെളിയിക്കപ്പെടേണ്ടതുമാണ് ദൈവമെന്ന് വരുന്നു. ഇങ്ങനെ തത്ത്വശാസ്ത്ര യുക്തിയെ ആശ്രയിച്ച് ദൈവം സ്ഥാപിക്കപ്പെടണമെന്ന ചിന്തക്കുതന്നെ ഇബ്‌നു തൈമിയ്യ എതിരായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്നു കൃതികള്‍ ദൈവവുമായി ബന്ധപ്പെട്ട ഈ ജ്ഞാനശാസ്ത്ര രീതികളെ അവലോകനം ചെയ്യുന്നതാണ്.

അരിസ്‌റ്റോട്ടിലിയന്‍ ഗ്രീക്ക് തത്ത്വചിന്തകളെ അടിസ്ഥാനമാക്കിയുള്ള ജ്ഞാനമാര്‍ഗ യുക്തികളെ ഈ കൃതികളിലൂടെ അദ്ദേഹം വിമര്‍ശന വിധേയമാക്കിയിട്ടുള്ളതായി കാണാം. വാസ്തവത്തില്‍ സംശയവാദത്തില്‍നിന്നാണ് ഒന്നിനു തെളിവ് തേടേണ്ടിവരുന്നത്. എന്നാല്‍ പ്രാഥമികമായി യുക്തി സംശയിക്കപ്പെടേണ്ടതോ, പ്രത്യേകിച്ച് തെളിവ് അനിവാര്യമായതോ അല്ല എന്നതാണ് ഈ കൃതികളിലൂടെയെല്ലാം ഇബ്‌നു തൈമിയ്യ പ്രകടിപ്പിക്കുന്ന നിലപാട്.(14)

അദ്ദേഹം അറിവുകളെ തന്നെ രണ്ടായി തരംതിരിക്കുന്നു. ഒന്ന് ജ്ഞാനേന്ദ്രിയങ്ങള്‍ വഴി മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്നും (Ilm Muktasab) രണ്ടാമത്തേത് മനുഷ്യനില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളടങ്ങിയ അറിവെന്നും (Ilm Daruri). ഇതില്‍ ആദ്യത്തേത് മനുഷ്യന്റെ ബൗദ്ധികശേഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്നാല്‍ ഈ ബൗദ്ധികശേഷിയെ സന്ദേഹവാദത്തോടെ സമീപിച്ചാല്‍ അത് പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് തീര്‍ച്ചയായും വാദിക്കാമെന്ന് നാം കണ്ടതാണ്. അതിനാല്‍ മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളെയോ ബൗദ്ധികശേഷിയെയോ യാഥാര്‍ഥ്യമറിയാനുള്ള ആത്യന്തിക മാനദണ്ഡങ്ങളായി സ്വീകരിക്കാന്‍ കഴിയില്ല. കൂടാതെ മനുഷ്യനെ ചില കപടയുക്തികള്‍ ആവര്‍ത്തിച്ച് പറയുന്നതിലൂടെ യാഥാര്‍ഥ്യബോധത്തില്‍നിന്നും കബളിപ്പിക്കാനും കഴിയുന്നു. ഭൂമിയുടെ ശരിയായ ആകൃതി പരന്നതാണെന്നും നാസ അടക്കമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്തിനൊക്കെയോ വേണ്ടി മനുഷ്യരെ ഒന്നടങ്കം വഞ്ചിക്കുകയാണെന്നും ചില അന്യഗ്രഹ ജീവികളാണ് ലോകം ഭരിക്കുന്നതെന്നും തുടങ്ങി ചുറ്റുപാടുകള്‍ തന്നെ യാഥാര്‍ഥ്യമല്ലെന്നും എല്ലാം മിഥ്യയാണെന്നുംവരെ വിശ്വസിക്കുന്ന മനുഷ്യരുണ്ട്. ഇത് തെളിയിക്കുന്നത് ചില സന്ദേഹവാദങ്ങളെ മനുഷ്യനില്‍ ആവര്‍ത്തിച്ച് കുത്തിവെച്ചാല്‍ യാഥാര്‍ഥ്യബോധത്തില്‍നിന്നും അവരെ വ്യതിചലിപ്പിക്കാന്‍ കഴിയുമെന്നാണ്. നിരീശ്വരവാദം മനുഷ്യനിലേക്ക് ഇന്‍ജക്റ്റ് ചെയ്യപ്പെടുന്നതും സമാന മനഃശാസ്ത്രം ഉപയോഗിച്ചുതന്നെയാണ്. അഥവാ യുക്തിവാദമെന്ന പേരില്‍ ചില ദുര്‍ബല ന്യായങ്ങളും അബദ്ധവാദങ്ങളും ആവര്‍ത്തിച്ച് കുത്തിവെക്കുന്നതില്‍നിന്നു മാത്രമാണ് ദൈവനിഷേധികള്‍ ഉണ്ടാകുന്നത്. ചരിത്രപരമായി ഒരു നാസ്തിക ഭൂരിപക്ഷ നാഗരികതയോ സംസ്‌കാരമോ ഇല്ലാതിരുന്നതിന്റെ അടിസ്ഥാന കാരണവും അതാണ്.

ദൈവാസ്തിത്വത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന്റെ യഥാര്‍ഥ്യബുദ്ധിയില്‍നിന്നും ഉണ്ടാകുന്നതാണ് എന്നതുകൊണ്ടുതന്നെ കൃത്രിമമായ പ്രോപ്പഗണ്ടകള്‍ മനുഷ്യനില്‍ പയറ്റിയല്ലാതെ നാസ്തികരെ ഉണ്ടാക്കാന്‍ പറ്റില്ല. ഇന്റര്‍നെറ്റിന്റെ വ്യാപനം വലിയതോതിലുള്ള മതപരിത്യാഗത്തിനും നാസ്തിക മുന്നേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്ന് വലിയവായില്‍ വീമ്പുപറയുന്ന നിരീശ്വര ബുദ്ധിജീവികള്‍ വാസ്തവത്തില്‍ ഇതിന്റെ മനഃശാസ്ത്ര യാഥാര്‍ഥ്യം അറിയാത്തവര് കൂടിയാണ്. ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന വലിയൊരു ശതമാനത്തെ ആ ചിന്താഗതിയിലേക്ക് എത്തിച്ചത് യൂട്യൂബ് വീഡിയോകള്‍ ആണെന്നാണ് പ്രൊഫ. ആഷ്‌ലി ലാന്‍ഡ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ പറയുന്നത്.(15) യൂട്യൂബ് മാത്രമല്ല പൊതുവില്‍ സോഷ്യല്‍ മീഡിയകളില്‍നിന്നുണ്ടാകുന്ന പ്രധാന ആധുനിക പ്രതിസന്ധി അവയുപയോഗിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകളും പ്രോപ്പഗണ്ടകളുമാണ്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ഥ്യത്തില്‍ വിശ്വാസമില്ലാത്ത മന്ദബുദ്ധികള്‍ സൃഷ്ടിക്കപ്പെടുന്നപോലെ മാത്രമെ നാസ്തികരും ഉണ്ടാകുന്നുള്ളൂ. പ്രത്യേകിച്ച് വലിയ സാമ്പത്തിക പിന്തുണകൂടി ഉണ്ടെങ്കില്‍ സ്‌റ്റേജ് കെട്ടിയും വീഡിയോ പിടിച്ചും യൂട്യൂബ് ചാനല്‍ തുടങ്ങിയും ഏത് സമൂഹത്തിന് ഇടയിലേക്കും ഈ രീതിക്ക് സംശയ ചിന്തകളെ ഇന്‍ജക്റ്റ് ചെയ്യാനാകും.

കേരളത്തില്‍ പല പേരുകളിലും അറിയപ്പെടുന്ന നാസ്തിക പ്രചാരണ സംഘങ്ങളുടെ നിലവാരവും ഇതൊക്കെത്തന്നെയാണ്. ഇന്റര്‍നെറ്റ് എന്ന ആധുനിക സംവിധാനത്തെ ഉപയോഗിച്ച് ഗുഢാലോചനാസിദ്ധാന്തക്കാര്‍ യാഥാര്‍ഥ്യലോകത്തെ സംബന്ധിച്ച് സാധാരണക്കാരില്‍ സംശയമുണ്ടാക്കുകയും മന്ദബുദ്ധികളെ നിര്‍മിക്കുകയും ചെയ്യുന്നപോലെത്തന്നെയാണ് ചില ആവര്‍ത്തിച്ചുള്ള നുണപ്രചാരണങ്ങളിലൂടെ ഈ നാസ്തികസംഘങ്ങള്‍ കുറച്ച് ദൈവസംശയരോഗികളെ ഉണ്ടാക്കുന്നത്. മനുഷ്യന്റെ ബൗദ്ധികശേഷിയെ കബളിപ്പിക്കാമെന്നതിന് വ്യക്തമായ കുറച്ച് ഉദാഹരണങ്ങളാണിവ. ഇബ്‌നു തൈമിയ്യയുടെ അഭിപ്രായത്തില്‍ തെറ്റാകാവുന്ന, എന്നാല്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്ന് ഇതിനെ പറയാം. സകല അറിവുകളും ആശ്രയിച്ച് നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ സംബന്ധിച്ച മനുഷ്യന്റെ പ്രാഥമികവും നൈസര്‍ഗികവുമായ അറിവാണ് ഏറ്റവും ആധികാരികമായതെന്നും ഇബ്‌നു തൈമിയ്യ പറയുന്നു. അത്തരം പ്രാഥമിക യുക്തികള്‍ക്ക് ആര്‍ജിച്ചെടുക്കുന്ന ദുര്‍ബലമായ ഒരു തെളിവിന്റെയും പിന്‍ബലവും ആവശ്യമില്ല. ഫിത്വ്‌റിയ്യായ അറിവ് എന്ന് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. പ്രാഥമികമായ ഈ ബോധത്തില്‍നിന്നല്ലാതെ മനുഷ്യന് യാതൊന്നിനെയും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. ഇവയ്ക്കുള്ള ചില ഉദാഹരണങ്ങള്‍ നോക്കാം:

(A) യാഥാര്‍ഥ്യത്തിനുള്ള തെളിവ്

യാഥാര്‍ഥ്യമെന്ന് നാം അനുഭവിക്കുന്ന കാര്യങ്ങള്‍ക്ക് എന്താണ് തെളിവെന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. തലച്ചോറിലേക്ക് ലഭിക്കുന്ന ചില രൂപത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് നമ്മുടെ അനുഭവങ്ങളെ നിര്‍മിക്കുന്നത്. അത് യാഥാര്‍ഥ്യത്തില്‍നിന്നും നമുക്ക് നേര്‍ക്കുനേരെ ലഭിക്കുന്നതോ അതല്ലെങ്കില്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കപ്പെടുന്നതോ ആകാം. ചിലപ്പോള്‍ എല്ലാം ആഴത്തിലുള്ള ഒരു സ്വപ്‌നാവസ്ഥയാകാം. അതുമല്ലെങ്കില്‍ ഉയര്‍ന്ന ബുദ്ധിവൈഭവമുള്ള ചില നാഗരിക ജീവികള്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നിര്‍മിച്ച ഒരു കൃത്രിമ ബുദ്ധി മാത്രമാകാം നാം. ഇങ്ങനെ നിരവധി സാധ്യതകള്‍ ഉണ്ടെന്നിരിക്കെ അവയൊന്നും ശരിയല്ലെന്നും ചുറ്റുപാടുകളെ സംബന്ധിച്ച അറിവുകള്‍ യാഥാര്‍ഥ്യമാണെന്നും നാം കരുതുന്നത് തെളിവുകളെ ആശ്രയിച്ചല്ല. മറിച്ച് അത് പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയാണ്. അതില്‍ നിന്നുകൊണ്ടേ പിന്നെ അറിവ് ആര്‍ജിക്കാന്‍ പോലും മനുഷ്യന് കഴിയൂ.

(B) സംശയിക്കാനുള്ള തെളിവ്

സര്‍വതിനെയും സംശയിക്കണം എന്ന സന്ദേഹവാദ യുക്തിയനുസരിച്ച് ഈ നിലപാടിനെ സ്വയം തന്നെയും സംശയിക്കാമല്ലോ. അതായത് എന്തിനുവേണ്ടി സംശയിക്കണം? സംശയിക്കുന്നത് യാഥാര്‍ഥ്യമറിയാനാണ്! എന്നാല്‍ വസ്തുനിഷ്ഠമായ മറ്റൊരു യാഥാര്‍ഥ്യം ഉണ്ട് എന്നതിന് എന്തു തെളിവാണ് പറയാന്‍ കഴിയുക? അഥവാ സംശയിക്കുകയെന്ന നിലപാട് തന്നെ അതിലൂടെ അറിയാനുള്ള യാഥാര്‍ഥ്യമുണ്ടെന്ന അനുമാനത്തില്‍നിന്നുണ്ടാകുന്നതാണ്. ആ അനുമാനത്തിന് സ്വയം തെളിവില്ലതാനും. അപ്പോള്‍ സംശയവാദത്തിനുതന്നെ തെളിവുകള്‍ക്കന്യമായ ഒരടിസ്ഥാന വിശ്വാസം അനിവാര്യമാണ്.

(D) സ്വയമുള്ള വിശ്വാസം

നിങ്ങളാരാണെന്ന സ്വയംബോധം സ്വന്തം മസ്തിഷ്‌കത്തിന്റെതന്നെ അറിവുകളും ഓര്‍മകളുമാണ്. മസ്തിഷ്‌കപരമായ ഈ വിവരങ്ങളെ ഏതെങ്കിലും തരത്തില്‍ പുനഃക്രമീകരിക്കുന്നതുകൊണ്ട് വ്യക്തിയുടെ ആത്മബോധത്തെ തന്നെ കബളിപ്പിക്കാനാകും. ഇങ്ങനെ നിങ്ങള്‍ ആരാണെന്ന സ്വയംബോധം തന്നെ മിഥ്യയാകാന്‍ സാധ്യതയുണ്ടെന്നിരിക്കെ അത് മിഥ്യയല്ലെന്ന് എപ്പോഴും കരുതുന്നത് ഒരു തെളിവിനെയും ആശ്രയിച്ചല്ല.

(E) മറ്റുള്ളവരിലുള്ള വിശ്വാസം

നമുക്ക് സമാനമായ ബോധമുള്ള (Conscious) വ്യക്തികള്‍തന്നെയാണ് മറ്റുള്ളവരുമെന്ന അറിവ് ഒരിക്കലും തെളിവുകളെ ആശ്രയിച്ചുള്ള ഒന്നല്ല. കാരണം ബോധം സ്വയം അനുഭവിക്കാന്‍ കഴിയുന്ന ഒന്നു മാത്രമാണ്. മറ്റൊരാളുടെ ബോധം നമുക്കനുഭവിക്കാനോ തെളിയിക്കാനോ കഴിയില്ല.

(F) പാപത്തിന്റെ തെളിവ്

പരസ്പരബന്ധമില്ലാതെ കിടക്കുന്ന ഏതൊരു നാഗരികതയുടെ ചരിത്രമെടുത്തു നോക്കിയാലും മോഷണവും കൊലയും പാപമാണെന്ന പൊതുധാരണ അവര്‍ക്കിടയിലെല്ലാം നിലനിന്നിരുന്നതായി കാണാം. അഞ്ചു വയസ്സുള്ളൊരു കൊച്ചിനെ കൊല്ലുന്നത് ശരിയാണോയെന്നു ചോദിച്ചാല്‍ ഏത് രാഷ്ട്രക്കാരനും സംശയലേശമന്യെ ശരിയല്ലെന്നു തന്നെ പറയും. ഈ പാപ-പുണ്യ ചിന്ത മനുഷ്യന്റെ നൈസര്‍ഗിക ബോധമായതുകൊണ്ടാണ് അങ്ങനെ.

(G) ലോജിക്കിലുള്ള വിശ്വാസം

ഏതൊരു കാര്യത്തെയും മനുഷ്യന്‍ അംഗീകരിക്കുന്നതുതന്നെ ലോജിക്കുമായി തട്ടിച്ചുനോക്കിയാണ്. എന്നാല്‍ ഈ യുക്തി വാസ്തവമായിരിക്കണം എന്നതിന് തെളിവൊന്നും പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, മൂന്നുകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന ഒരു ഗ്രഹത്തില്‍ ഒന്നും ഒന്നും കൂടിച്ചേര്‍ന്നാല്‍ രണ്ടാകുന്നതിന് പകരം മൂന്നാകും എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് തെറ്റാണെന്ന് സ്വാഭാവികമായും തന്നെ നമ്മള്‍ തീര്‍പ്പിലെത്തും. അവിടെ ത്രികോണങ്ങള്‍ക്ക് ചതുര്‍ഭുജം ആണെന്നു വാദിച്ചാലും നാം അത് നിഷേധിക്കും. ഇത് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ ഗണിതശാസ്ത്ര സ്വഭാവം നേരിട്ടു നിരീക്ഷിക്കുന്നതില്‍ നിന്നെത്തുന്ന തീര്‍പ്പല്ല. മറിച്ച് പ്രാഥമിക യുക്തിയാണ്. അതിന് തെളിവിന്റെ ആവശ്യമില്ല.

ആര്‍ജിച്ചെടുക്കുന്ന ഒരു തെളിവും ഇല്ലാതെയും എന്നാല്‍ സകലതിനെയും ഉള്‍ക്കൊള്ളാന്‍ പ്രാഥമികമായി മനുഷ്യന്‍ അംഗീകരിച്ചിരിക്കേണ്ടതുമായ യുക്തിക്ക് ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞവ. ഇല്‍മുദ്ദരൂരി എന്ന് ഇബ്‌നുതൈമിയ്യ വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. മനുഷ്യനില്‍ പ്രാഥമികവും നൈസര്‍ഗികവുമായി അടങ്ങിയിട്ടുള്ള ഈ അടിസ്ഥാനബോധത്തെ ഉള്‍ക്കൊള്ളാതെ യുക്തിചിന്ത സാധ്യമല്ല. ദൈവാസ്തിത്വത്തെ സംബന്ധിച്ച അറിവും ബോധവും ഈ രീതിക്ക് തന്നെ മനുഷ്യനില്‍ ഉള്ളടങ്ങിയ നൈസര്‍ഗികതയാണ്. അതിനാല്‍ പുറത്തുനിന്നും ആര്‍ജിച്ചെടുക്കുന്നതോ ബാഹ്യമായ തെളിവുകള്‍കൊണ്ട് തെളിയിക്കപ്പെടേണ്ടതോ അല്ല ദൈവം, മറിച്ച് ദൈവം സ്വയം തന്നെ തെളിവാണെന്ന (ദലീല്‍) അഭിപ്രായം അദ്ദേഹം പങ്കുവെക്കുന്നു.

മുകളില്‍ മനുഷ്യന്റെ നൈസര്‍ഗികമായ ബോധത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ നിരീക്ഷിച്ചാല്‍ അവ യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യരില്‍ നിലനില്‍ക്കുന്ന ബഹിസ്ഫുരണങ്ങളാണെന്ന് (Meaningfal Representation of Realtiy) മനസ്സിലാകും. സകല പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിലും സംവിധാനത്തിലും ദൈവത്തിന്റെ ഉദ്ദേശ്യമുണ്ടെന്ന ബോധവും സമാനമായ യാഥാര്‍ഥ്യബോധവും പ്രാഥമിക ബുദ്ധിയുമാണ്. ചരിത്രത്തില്‍ മനുഷ്യനാഗരികതകള്‍ ഏതെടുത്തു പരിശോധിച്ചാലും അവര്‍ ഒരു ദൈവത്തില്‍ വിശ്വസിച്ചവരായിരുന്നു എന്നുകാണാം. മനുഷ്യരില്‍ ഒന്നടങ്കം ഉള്ളടങ്ങിയിട്ടുള്ള ദൈവബോധത്തിന്റെ തെളിവാണിതെന്നാണ് ഇബ്‌നുതൈമിയ്യ നിരീക്ഷിക്കുന്നത്. ആധുനികശാസ്ത്രം ഈ ചിന്തകളെ കൂടുതല്‍ ശരിവെക്കുകയും ചെയ്യുന്നു. ദൈവം ഇല്ലെന്നാണ് നാസ്തികവാദമെങ്കില്‍ നാസ്തികര്‍ തന്നെയില്ലെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഈ രംഗത്തെ പഠനം

പ്രശസ്തമാണ്. മനുഷ്യനില്‍ ഒന്നടങ്കം ദൈവാസ്തിത്വത്തിലുള്ള ബോധം നൈസര്‍ഗികമായി കാണപ്പെടുന്നതാണെന്നും അത് മനുഷ്യന്റെ തന്നെ പ്രാഥമിക യുക്തിയാണെന്നുമാണ് പഠനം തെളിയിക്കുന്നത്.(16)

ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം മനുഷ്യനില്‍ ആത്മീയബോധത്തെ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ പഠനമുണ്ട്.(17) നൈസര്‍ഗികമായ യുക്തിക്കനുസരിച്ച് ചിന്തിക്കുന്നത് (Intuitive Thinking) ദൈവവിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മനഃശാസ്ത്ര വിഭാഗത്തിന്റെ നിരീക്ഷണം.(18) തീര്‍ത്തും ആന്തരികമായ പ്രാഥമികബുദ്ധി ദൈവവിശ്വാസമുള്‍ക്കൊള്ളുന്നതാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. പ്രയാസഘട്ടങ്ങളിലും പ്രതിസന്ധികളിലും സ്വാഭാവികമായും മനുഷ്യന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതാണ് അംഗീകരിക്കപ്പെടുന്ന മറ്റൊരു വസ്തുത. മരണത്തെ സംബന്ധിച്ച ചിന്ത മനുഷ്യനില്‍ ദൈവാസ്തിത്വത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതായി പറയുന്ന നിരവധി പഠനങ്ങളുണ്ട്. ദൈവവിശ്വാസംകൊണ്ട് ആശ്വസിപ്പിക്കപ്പെടുന്ന മനുഷ്യമനഃശാസ്ത്രത്തെയാണ് വാസ്തവത്തില്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്നതുകൊണ്ട് കാള്‍മാര്‍ക്‌സ് ഉദ്ദേശിക്കുന്നത്. ജീവിത ദുരിതങ്ങളില്‍ മനുഷ്യന്‍ സ്വാഭാവികമായിത്തന്നെ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായിത്തന്നെ മനുഷ്യനില്‍ ആശ്വാസമായി ദൈവവിശ്വാസം പ്രവര്‍ത്തിക്കുന്ന ഈ പ്രകൃതത്തെ മനസ്സിലാക്കിയതുകൊണ്ടാണ് കാള്‍മാര്‍ക്‌സ് മതത്തെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമെന്നും ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവെന്നും വിശേഷിപ്പിച്ചത്. മതവുമായി ബന്ധപ്പെട്ട മനുഷ്യന്റെ സാമൂഹ്യ മനഃശാസ്ത്രത്തെ കേന്ദ്രമാക്കിയുള്ള ഓക്‌സ്‌ഫോര്‍ഡ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജസ്റ്റിന്‍ ബാരറ്റ് (Justin Barret) ദി ബോണ്‍ ബിലീവേഴ്‌സ് (The Born Believers) എന്ന പേരില്‍ ഒരു പുസ്തകം കൂടി രചിച്ചിട്ടുണ്ട്. മനുഷ്യന്‍ ജന്മനാതന്നെ ദൈവവിശ്വാസമുള്‍ക്കൊള്ളുന്ന ജീവിയാണെന്നാണ് തെളിവുസഹിതം അദ്ദേഹം ഇതില്‍ സമര്‍ഥിക്കുന്നത്.

അദ്ദേഹം എഴുതുന്നത് നോക്കുക: “That belief in god begins in childhood and typically continues into adulthood places it in the same class as believing in gravtiy, the continutiy of time, the predictabiltiy of natural laws.”

”ഗ്രാവിറ്റിയിലും സമയത്തിന്റെ മുന്നോട്ടുള്ള ചലനത്തിലും പ്രകൃതി നിയമങ്ങളുടെ സ്ഥിരതയിലും വിശ്വസിക്കുന്നപോലെത്തന്നെ ദൈവാസ്തിത്വത്തിലുള്ള അറിവ് ശൈശവത്തിലേ തുടങ്ങുന്നു.”

ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞ ഒരു കുഞ്ഞിന്റെ അടുത്തുനിന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി നോക്കുക. കുഞ്ഞ് ആ ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി കാണാം. ആ ശബ്ദത്തിന് പിന്നിലൊരു കാരണവും അതിനൊരു ഉല്‍പത്തി കേന്ദ്രവും ഉണ്ടാകണമെന്ന അറിവ് കുഞ്ഞില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളതുകൊണ്ടാണത്. യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച ഈ അടിസ്ഥാന ബോധ്യങ്ങളെ പോലെത്തന്നെയാണ് ദൈവാസ്തിത്വവും. അത് മനുഷ്യന്റെ പ്രാഥമികമായ അറിവും നൈസര്‍ഗിക യുക്തിയുമാണ്. ദൈവാസ്തിത്വത്തെ തെളിയിക്കുന്ന മറ്റു തത്ത്വശാസ്ത്രപരമായ വാദങ്ങളെല്ലാം ഈ അടിസ്ഥാനയുക്തിക്ക് ഉപോല്‍ബലകമായി നിലനില്‍ക്കുന്നവ മാത്രമാണെന്നാണ് ഇബ്‌നു തൈമിയ്യ(റഹി)യുടെ അഭിപ്രായം. അതിനാല്‍ ആ നിലയ്ക്ക് അവയെ ഉപയോഗിക്കാവുന്നതുമാണ്. ഇബ്‌നു തൈമിയ്യയാണ് ഈ രീതിക്ക് യുക്തിപരമായി ദൈവം വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടതെങ്കിലും ഇത് കേവലം അദ്ദേഹത്തിന്റെതായ നിര്‍മിതിയല്ല. മറിച്ച് മനുഷ്യന്റെ ശുദ്ധപ്രകൃതം ഏകദൈവ ബോധത്തില്‍ അധിഷ്ഠിതമാണെന്ന ചിന്ത ഇസ്‌ലാമിക അധ്യാപനങ്ങളുടെ തന്നെ ഭാഗമാണുതാനും. മനുഷ്യരെല്ലാം ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവര്‍ വ്യത്യസ്ത ആശയക്കാരാകുന്നത് സോഷ്യല്‍ കണ്ടീഷനിങ് വഴിയാണെന്നും പ്രവാചകന്‍ വിശദീകരിക്കുന്ന ഹദീഥുണ്ട്.(19) ‘അല്‍ഫിത്വ്‌റ’ എന്നാണ് ഈ നൈസര്‍ഗികാവസ്ഥയെ ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. ഇസ്‌ലാം സ്വയംതന്നെയും മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ ഭാഗമാണെന്ന് പഠിപ്പിക്കുന്നു; അതിലേക്ക് ക്ഷണിക്കുന്നു.

”ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.”(20)

ഈ പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയെയും ഫിത്‌റയെയും നിഷേധിക്കുന്നത് സ്വയം നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം പ്രാഥമികമായ യുക്തിബോധത്തെ നിഷേധിച്ചുകൊണ്ട് ഒരു ജ്ഞാനാന്വേഷണംതന്നെ സാധ്യമല്ല. അത്തരമൊരു നിലപാട് അങ്ങേയറ്റത്തെ അപഹാസ്യതയാണുതാനും. അതിനാല്‍ റാഡിക്കല്‍ സ്‌കെപ്ടിസിസത്തിന്റെ കേവല മസ്തിഷ്‌ക സര്‍ക്കസുകള്‍ കൊണ്ട് പോലും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ദൈവാസ്തിത്വം വ്യക്തമാണ്.

 

കുറിപ്പുകള്‍

14. The most extensive studies undertaken so far of Ibn Taymiyyah’s epistemological framework include Carl Sharif ElTobgui, Ibn Taymiyya on Reason and Revelation: A Study of Dartaaru alaql walnaql (Leiden: Brill, 2020), 25376 and, particularly on his conceptualization of the firah, Yasir Kazi [Qadhi], “Reconciling Reason and Revelation in the Writings of Ibn Taymiyya (d. 728/1328): An Analytical Study of Ibn Taymiyya’s Dar altaaru ” (Ph.D. diss., Yale University, 2013), 23292. In addition, the significance of Ibn Taymiyyah’s ideas within epistemological debates on belief in God has been discussed in Jamie B. Turner, “An Islamic Account of Reformed Epistemology, ” Philosophy East and West, December 13, 2019, http://dx.doi.org/10.1353/pew.0.0193 and, previously, in Wael Hallaq, “Ibn Taymiyya on the Existence of God,” Acta Orientalia 52 (1991): 66. However, the present essay offers a detailed examination of Ibn Taymiyyah’s epistemic approach to atheism with reference to his writings on radical skepticism, which has not been hitherto undertaken.

15. https://www.theguardian.com/science/2019/feb/17/studyblamesyoutube forriseinnumberofflatearthers.

16. https://www.sciencedaily.com/releases/2011/07/110714103828.htm

17. https://www.livescience.com/56208 oxytocinhormonespiritualtiy.html

18. https://www.apa.org/news/press/releases/2011/09/thinkinggod

19. Sahih Muslim 2659/In-book reference: Book 46, Hadith 40, USCMSA web (English) reference: Book 33, Hadith 6429 (deprecated numbering scheme)

20. Quran 30:30.

 

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക 

 

സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ കേള്‍വി, കാഴ്ച,  കൈകാലുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു കഴിവുകള്‍ തുടങ്ങിയവ സൃഷ്ടിക്കുന്നത് ആരാണ് എന്നതിനെക്കുറിച്ച് ഇസ്‌ലാമിക ലോകത്ത് മൂന്ന് വീക്ഷണങ്ങളാണ് ഉള്ളത്:

1) എല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. സൃഷ്ടികള്‍ക്ക് ഒരു സ്വാധീനവും ഇല്ല. ജബരിയ്യ എന്ന ബിദ്ഈ കക്ഷിയുടെ (നൂതനവാദികള്‍) വാദമാണിത്. കാറ്റില്‍ പറക്കുന്ന തൂവല്‍പോലെ ഒരു സ്വാധീനവും നമുക്ക് നമ്മുടെ പ്രവര്‍ത്തിയില്‍ ഇല്ല എന്ന ഈ വാദം അഹ്‌ലുസ്സുന്ന അംഗീകരിക്കുന്നില്ല. കാരണം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനും ചെയ്യാതിരിക്കാനും കഴിയും.

ഉദാഹരണം; വിറവാതം പിടിപെട്ട ഒരാളുടെ കൈ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. അയാളുടെ കൈകള്‍ക്ക് ഒരു സ്വാധീനവും ഇല്ല. എന്നാല്‍ അങ്ങനെയൊരു രോഗമില്ലാത്തവരുടെ കൈകാലുകള്‍ ചലിപ്പിക്കുന്നത് അവര്‍ ഉദ്ദേശിക്കുന്നതിന് അനുസരിച്ചാണ്.

ഒരു വീടിന്റെ മുകളില്‍നിന്ന് താഴേക്ക് ഒരു വിഗ്രഹം തള്ളിയിടുന്നതുപോലെയല്ല ഒരാള്‍ സ്വയം ചാടുന്നത്. അയാള്‍ക്ക് ചാടാനും ചാടാതിരിക്കാനും കഴിയും. ഹൃദയമിടിപ്പ് പോലെയല്ല നാം കൈ ഉയര്‍ത്തുന്നത്; ഉദ്ദേശ്യമനുസരിച്ചാണ്.

2) മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അവര്‍തന്നെയാണ്. അല്ലാഹു അതില്‍ ഇടപെടുന്നില്ല, അതുകൊണ്ടാണ് പ്രതിഫലവും ശിക്ഷയും ഉള്ളത്.

‘മുഅ്തസില’ എന്ന ബിദ്ഈകക്ഷിയുടെ വാദമാണിത്. അഹ്‌ലുസ്സുന്ന ഈ ആശയവും അംഗീകരിക്കുന്നില്ല. കാരണം ക്വുര്‍ആന്‍ പറയുന്നത് പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ് എന്നാണ്. തളര്‍ന്ന് കിടക്കുന്നവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് കഴിയില്ല. അയാളുടെ  മനസ്സ് അതിന് ആഗ്രഹിക്കുണ്ട്, പക്ഷേ, ഇച്ഛാനുസരണം എഴുന്നേല്‍ക്കുന്നില്ല.

3) ക്വുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസം സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്, എന്നാല്‍ അത് പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാതിരിക്കാനുമുള്ള തിരഞ്ഞെടുപ്പിനുള്ള (ഇച്ഛാ)സ്വാതന്ത്ര്യം അല്ലാഹു അവന്  നല്‍കിയിരിക്കുന്നു എന്നാണ്.

അതായത് ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ അവന്‍ ഇച്ഛിക്കുമ്പോള്‍ (ഏതെലുമൊന്ന്തിരഞ്ഞെടുക്കുമ്പോള്‍) അല്ലാഹു അത് സൃഷ്ടിച്ച് നല്‍കുന്നു. അതുകൊണ്ടാണ് നന്മ ചെയ്യുന്നതിന് ഉത്തമമായ പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും ഉള്ളത്.

അല്ലാഹുവാണ് സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് എന്ന അഹ്‌ലുസ്സുന്നയുടെ വിശ്വാസംതന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണമെന്നു മനസ്സിലാക്കാം.

ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണം

മനുഷ്യരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ജീവശാസ്ത്രം രണ്ടായി തിരിക്കുന്നു:

1. അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ (Involuntary actions)

ഹൃദയമിടിപ്പ്, കിഡ്‌നിയുടെ  പ്രവര്‍ത്തനം എന്നിവ പോലെ മനുഷ്യന്റെ ഇച്ഛക്ക് ഒരു സ്വാധീനവും ഇല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. തലച്ചോറില്‍നിന്ന് നാഡികള്‍ വഴി ആവേഗങ്ങള്‍ വന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ഇവയ്ക്ക് ശിക്ഷയും പ്രതിഫലവും ഇല്ല. സ്വിച്ച് ഇട്ട ഫാനിലേക്ക് വയറിലൂടെ വൈദ്യുതി വന്ന് അത് കറങ്ങുന്നത് പോലെ, സ്റ്റാര്‍ട്ടാക്കിയ കാര്‍ ഡ്രൈവര്‍ ഓടിക്കുന്നത് പോലെ, ഇവിടെ ഫാനിന്റെയും കാറിന്റെയും ഇച്ഛക്കനുസരിച്ചല്ല ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

2. ഐച്ഛിക പ്രവര്‍ത്തനങ്ങള്‍ (Voluantary actions)

കൈകൊണ്ട് പ്രവര്‍ത്തിക്കുക, നടക്കുക, ഓടുക തുടങ്ങിയ മനുഷ്യന്റെ ഇച്ഛക്കനുസരിച്ച് ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐച്ഛിക പ്രവര്‍ത്തനം എന്ന് പറയുന്നത്. പക്ഷേ, ഈ പ്രവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ചെയ്യാന്‍ ഇച്ഛിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് ആവേഗങ്ങള്‍ നാഡി വഴി മസിലുകളിലും എല്ലുകളിലും എത്തി അവയെ ചലിപ്പിക്കുന്നു. പല രാസമാറ്റങ്ങളും ഭൗതിക മാറ്റങ്ങളും ഉണ്ടാകുന്നു.

അപ്പോള്‍ ഹൃദയമിടിപ്പ് പോലെയുള്ള അനൈച്ഛിക ചലനവും നടക്കുക, ഓടുക പോലുള്ള ഐച്ഛിക ചലനവും നടക്കുന്നതില്‍ മനുഷ്യന് ഒരു പങ്കുമില്ല, തലച്ചോറില്‍ ആവേഗങ്ങളുണ്ടായി അത്  മസിലുകളിലും എല്ലുകളിലും രാസ-ജൈവ മാറ്റമുണ്ടാക്കി നടക്കുന്നു. ഒന്ന് മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ചും മറ്റേത് അല്ലാതെയും നടക്കുന്നു.

മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളും അല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും ശിക്ഷയും ഉണ്ട്. കാരണം അത് അവന്‍ ഇച്ഛിക്കുന്നു, തിരഞ്ഞെടുക്കുന്നു.

ഉദാ: ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നു. മറ്റൊരാള്‍ അശ്ശീല മാസിക വായിക്കുന്നു.

ഈ രണ്ട് പ്രവര്‍ത്തനവും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ബുക്കുകളിലെ അക്ഷരങ്ങളില്‍ തട്ടി പ്രകാശം കണ്ണില്‍ പതിച്ച് രാസമാറ്റമുണ്ടായി, ശ്രവണനാഡി വഴി ആവേഗങ്ങള്‍ തലച്ചോറില്‍ എത്തുമ്പോള്‍ അയാള്‍ കാണുന്നു, തലച്ചോറില്‍നിന്ന് ആവേഗം വന്ന് രാസ-ജൈവ മാറ്റമുണ്ടാക്കി വായന സാധ്യമാക്കുന്നു. ഇവ രണ്ടിലും നടക്കുന്ന ഈ രാസ-ജൈവ മാറ്റങ്ങള്‍ ചെയ്യുന്നത് മനുഷ്യനല്ല, അവന്‍ വായന ഇച്ഛിക്കുന്നു, അന്നേരം ഈ പ്രതിഭാസങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നു. മനുഷ്യന്‍ ഇച്ഛിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവന് അത് പ്രതിഫലം ലഭിക്കുന്ന സമ്പാദ്യമായിത്തീരുന്നു. ഒരു ഫാന്‍ കറങ്ങുന്ന, കാര്‍ ഓടുന്ന പ്രവര്‍ത്തനം അവതന്നെ സൃഷ്ടിക്കുകയാണെന്ന് ആരും പറയില്ലല്ലോ.

ഒരാള്‍ ഒരു വടി രണ്ടായി മുറിക്കുന്നു. അയാളുടെ കൈയിന്റെ പ്രവര്‍ത്തനം സൃഷ്ടിക്കുന്നത് മുകളില്‍ പറഞ്ഞപോലെ അല്ലാഹുവാണ്. വിറകിലെ തന്‍മാത്രകളുടെ ആകര്‍ഷണബലം ഇല്ലാതാക്കി അവയെ വേര്‍പെടുത്തുന്നതും അല്ലാഹുവാണ്.

ഒരു വാഹനം ഓടിക്കുമ്പോള്‍ നടക്കുന്ന ആകെ പ്രവര്‍ത്തനങ്ങള്‍ ചിന്തിച്ചാല്‍, ഡ്രൈവറുടെ ആകെ സ്വാധീനം ഇച്ഛമാത്രം എന്ന് കാണാം, ബാക്കിയെല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്.

മുഅ്ജിസത്തും കറാമത്തും

സാധാരണ പ്രവര്‍ത്തനങ്ങളായ കേള്‍വി, കാഴ്ച, നടത്തം പോലുള്ള  കാര്യങ്ങള്‍ ചില കാരണങ്ങള്‍ വഴി അവയവങ്ങളിലൂടെയാണ് അല്ലാഹു സൃഷ്ടിക്കുന്നത്; കണ്ണ്, ചെവി, കൈകാലുകള്‍, ആവേഗം, തലച്ചോറ്, ശബ്ദം, പ്രകാശം, മസില്‍ പോലുള്ളവ മുഖേന.

ഈ കാരണങ്ങളില്ലാതെയും അല്ലാഹു ചില കാര്യങ്ങളെ സൃഷ്ടിക്കും. ഉദാ: പുരുഷബീജമില്ലാതെ മറ്‌യം ബീവി ഗര്‍ഭംധരിച്ചത്, ഈസാനബിൗ മരുന്നില്ലാതെ രോഗം മാറ്റിയത് പോലുള്ളവ. ഇവ പ്രവാചകന്‍മാരിലൂടെ പ്രകടമാകുമ്പോള്‍ അതിന് മുഅ്ജിസത്തെന്നു പറയുന്നു. അല്ലാഹു ആദരിച്ച് അവന്‍ ഇഷ്ടപ്പെടുന്ന വിശ്വാസിയിലൂടെ, അവന്റെ ഇച്ഛാനുസരണമല്ലാതെ വെളിപ്പെടുത്തുന്ന അത്ഭുത സംഭവങ്ങളെ കറാമത്ത് എന്നും പറയുന്നു.

 

ടി.പി അബ്ദുല്‍ ഗഫൂര്‍, വെള്ളിയഞ്ചേരി

നേർപഥം വാരിക 

നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

മയക്കുമരുന്നിനെ ജിഹാദുമായി ചേര്‍ത്ത് ചര്‍ച്ചകള്‍ കാടുകയറുമ്പോള്‍ എന്താണ് മദ്യത്തെ സംബന്ധിച്ച് ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും നിലപാടെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ ചേര്‍ത്ത ക്വുര്‍ആനിക വചനവും അനുബന്ധ വിശദീകരണവും സഹായകമാകും:

 

അല്ലാഹു പറഞ്ഞു: ”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക” (ക്വുര്‍ആന്‍ 5:90-92).

 

ഉപര്യുക്ത വിശുദ്ധവചനം പലനിലയ്ക്ക് മദ്യം നിഷിദ്ധമാണെന്ന് അറിയിക്കുന്നു.

 

1. ‘സത്യവിശ്വാസികളേ’ എന്ന അഭിസംബോധനയാലാണ് വിശുദ്ധ വചനം ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത വിളി അറിയിക്കുന്നതാകട്ടെ ശേഷം വരുന്ന മതവിധി നടപ്പാക്കല്‍ സ്രഷ്ടാവിന് ഉത്തരമേകിയവര്‍ക്ക് നിര്‍ബന്ധമാണ് എന്നതാണ്.

 

2. മദ്യത്തെ ചൂതാട്ടത്തോടും പ്രതിഷ്ഠകളോടും പ്രശ്‌നംവെച്ച് നോക്കുവാനുള്ള അമ്പുകളോടുമാണ് ചേര്‍ത്ത് പറഞ്ഞത്. ഇവയെല്ലാം വന്‍പാപങ്ങളാണ്.

 

മദ്യം മഹാപാപമാണെന്നതിനാലും സകല തിന്മകളുടെയും താക്കോല്‍ എന്നതിനാലുമാണ് അവയെക്കാളെല്ലാം മദ്യത്തെ മുന്തിച്ചത്.

 

3. വിശുദ്ധ വചനത്തില്‍ മദ്യത്തെ ‘രിജ്‌സ്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മാലിന്യത്തിനും മ്ലേഛതയ്ക്കുമാണ് അറബിഭാഷയില്‍ ‘രിജ്‌സ്’ എന്ന് പറയുക.

 

4. ‘പൈശാചിക പ്രവൃത്തി’ എന്ന വിശേഷണംകൂടി അതിന് പ്രസ്തുത വചനത്തില്‍ പറയപ്പെട്ടു. പിശാചില്‍നിന്ന് തിന്മ മാത്രമെ ഉണ്ടാകൂ.

 

5. ‘അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക’ പ്രസ്തുത പ്രയോഗം അര്‍ഥമാക്കുന്നതാകട്ടെ ഒരു വസ്തുവില്‍നിന്ന് അകലുക, അതിനോടും അതിന്റെ അതിരുകളോടും അടുക്കാതിരിക്കുക എന്നൊക്കെയാണ്. മദ്യത്തില്‍നിന്ന് പാടെ അകലണമെന്ന് പ്രസ്തുത വചനം അറിയിക്കുമ്പോള്‍ എങ്ങനെയാണ് അതിനെ സമീപിക്കുക? മദ്യം ഹറാമാണെന്നതിന് ഏറ്റവും തെളിഞ്ഞ രേഖയാണ് ഈ പ്രയോഗം.

 

6. ‘നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം’ എന്നതുകൊണ്ടാണ് ഈ വചനം അവസാനിക്കുന്നത്. മദ്യത്തില്‍ നിന്ന് അകലുമ്പോഴാണ് വിജയം എന്ന് ഇതിലൂടെ ഉണര്‍ത്തുന്നു. എങ്കില്‍ മദ്യവുമായി ബന്ധപ്പെട്ട് തെറ്റുകളില്‍ അകപ്പെടല്‍ ദുരന്തവും പരാജയവും മാത്രമാണ്.

 

7. മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങള്‍ ഈ വചനം വിവരിക്കുന്നത് ഇപ്രകാരമാണ്:

 

”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാണ്.”

 

8. ‘അതിനാല്‍ നിങ്ങള്‍ വിരമിക്കാന്‍ ഒരുക്കമുണ്ടോ?’ എന്ന ചോദ്യംകൊണ്ടാണ് അടുത്ത വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. ഭീതിപ്പെടുത്തുവാനും മുന്നറിയിപ്പ് നല്‍കുവാനും വേണ്ടിയാണ് പ്രസ്തുത ചോദ്യം. അതുകൊണ്ടാണ് തിരുനബിയുടെ അനുചരന്മാര്‍ ഈ ചോദ്യം കേട്ടമാത്രയില്‍ ഞങ്ങള്‍ വിരമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

 

9. മദ്യം നിഷിദ്ധമാക്കിയ വചനത്തിന് തൊട്ടുപിറകെ അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായരീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.”

 

മദ്യപാനം മതിയാക്കി അല്ലാഹുവിന്റെ ആജ്ഞയെ അനുധാവനം ചെയ്യേണ്ടുന്നതിന്റെ അനിവാര്യതയെയാണ് പ്രസ്തുത വചനം അറിയിക്കുന്നത്.

 

മദ്യത്താല്‍ പരീക്ഷിക്കപ്പെട്ട്, അത് നിഷിദ്ധമാക്കപ്പെടുന്നതിനുമുമ്പ് മരണപ്പെടുകയോ രക്തസാക്ഷിയാവുകയോ ചെയ്ത മഹത്തുക്കളുടെ വിഷയത്തില്‍ സ്വഹാബത്തിനുണ്ടായ ആശങ്കക്ക് ക്വുര്‍ആന്‍ അറുതിവരുത്തുന്നത് കാണുക:

 

”വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ മുമ്പ് കഴിച്ചുപോയതില്‍ കുറ്റമില്ല. അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍…” (ക്വുര്‍ആന്‍ 5:93).

 

പ്രവാചക വചനങ്ങളില്‍ എന്ത് പറയുന്നു?

 

മദ്യം നിഷിദ്ധവും നികൃഷ്ടവുമാണെന്നറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. ചിലത് താഴെ നല്‍കുന്നു.

 

1. മദ്യം രോഗമാണ്; രോഗശമനിയല്ല:

 

ഒരു വ്യക്തി നബി ﷺ യോട് മദ്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി അദ്ദേഹത്തോട് മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു:

 

”ഞാന്‍ മരുന്നിനുവേണ്ടി മാത്രമാണ് അത് ഉണ്ടാക്കുന്നത്.” തിരുമേനി ﷺ പറഞ്ഞു: ”നിശ്ചയം അത് രോഗമാണ്, ഒരിക്കലും രോഗശമനിയല്ല.”

 

2. മദ്യം മ്ലേച്ഛവൃത്തികളുടെ മാതാവ്:

 

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ‘മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവരും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റെയും സഹോദരിയുടെയും മാതൃസഹോദരിയുടെയുംമേല്‍ അവന്‍ വീണെന്നിരിക്കും.”

 

3. മദ്യം സര്‍വ തിന്മകളുടെയും താക്കോല്‍:

 

അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”എന്റെ ഇഷ്ടഭാജനം തിരുനബി എന്നോട് വസ്വിയ്യത്ത് ചെയ്തു: ‘താങ്കള്‍ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു, തീര്‍ച്ച.”  

 

4. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്:

 

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: ‘ലഹരിയുണ്ടാക്കുന്ന എല്ലാതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു.”

 

5. മദ്യം കുറച്ചാണെങ്കിലും ഹറാമാണ്:

 

ജാബിര്‍ ബിന്‍ അബ്ദുല്ല(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: ‘കൂടുതല്‍ ഉപയോഗിച്ചാല്‍ ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്.”

 

6. മദ്യവുമായി ബന്ധപ്പെട്ടവരെല്ലാം ശാപാര്‍ഹരാണ്:

 

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ പത്ത് വിഭാഗത്തെ ശപിച്ചു; മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിച്ചെത്തിക്കുന്നവന്‍, ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, അത് വിലയ്ക്ക് വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വിലയ്ക്കു വാങ്ങുന്നുവോ അവന്‍.”

 

7. മദ്യത്തിലൂടെയുള്ള സമ്പാദ്യം ഹറാമാണ്:

 

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ”നിശ്ചയം അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു കള്ളും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. ശവവും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. പന്നിയും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു.”

 

8. മദ്യം വിളമ്പുന്ന സദ്യകളില്‍ ഇരിക്കാന്‍ പാടില്ല:

 

നബി ﷺ പറഞ്ഞതായി ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: ”വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ മദ്യം സേവിക്കപ്പെടുന്ന തീന്‍മേശകളില്‍ അവന്‍ ഇരിക്കരുത്.”

 

9. വിശ്വാസത്തോടുകൂടി മദ്യപിക്കാനാവില്ല:

 

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ”നിശ്ചയം, നബി ﷺ പറഞ്ഞു: ‘ഒരാള്‍ മദ്യപിക്കുമ്പോള്‍ വിശ്വാസിയായിക്കൊണ്ട് അയാള്‍ മദ്യപിക്കുകയില്ല.”

 

10. മദ്യപാനിക്കുള്ള ഇസ്‌ലാമിക ശിക്ഷ:

 

അലി(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ നാല്‍പത് അടി നല്‍കി. അബൂബക്‌റും നാല്‍പത് അടി നല്‍കി. തന്റെ ഖിലാഫത്തിന്റെ തുടക്കത്തില്‍ ഉമറും അപ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ശേഷം അദ്ദേഹം ശിക്ഷ എണ്‍പത് ആക്കി പൂര്‍ത്തീകരിച്ചു. എല്ലാം സുന്നത്താകുന്നു.”

 

11. മദ്യപാനിക്ക് സ്വര്‍ഗത്തിലെ വിശിഷ്ട പാനീയം നിഷിദ്ധം:

 

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ”വല്ലവനും ഇഹലോകത്ത് മദ്യപിച്ച് അതില്‍നിന്ന് പശ്ചാത്തപിട്ടില്ലായെങ്കില്‍ പരലോകത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അയാള്‍ അത് കുടിപ്പിക്കപ്പെടുകയില്ല.’

 

12. മദ്യപാനിക്ക് സ്വര്‍ഗം നിഷിദ്ധം:

 

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘മൂന്ന് കൂട്ടര്‍, അവരുടെമേല്‍ അല്ലാഹു സ്വര്‍ഗം ഹറാമാക്കിയിരിക്കുന്നു: മുഴുക്കുടിയന്‍, മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, സ്വന്തം കുടുംബത്തില്‍ വൃത്തികേടിന് സമ്മതം നല്‍കുന്നവന്‍.”

 

13. മദ്യപാനിയുടെ നമസ്‌കാരം:

 

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”ബുദ്ധിയെ മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്‌കാരം പാഴായി.”

 

സാമൂഹ്യവിഭജനം അരുത്

 

ക്വുര്‍ആനും പ്രവാചക വചനങ്ങളും ഇത്രമാത്രം ഗൗരവമുള്ള പാപമായി കാണുന്ന മദ്യത്തെയും മയക്കുമരുന്നിനെയും ഉപാധിയാക്കി ഇസ്‌ലാമിലേക്ക് ആരെങ്കിലും ആളെ ചേര്‍ക്കുമോ? ഒരിക്കലുമില്ല! ഇനി അങ്ങനെയുണ്ടങ്കില്‍ അത് ചെയ്യുന്നവരെ അറിയാന്‍ മുസ്‌ലിം സമുദായത്തിനും ആഗ്രഹമുണ്ട്. അവരെ നേരിടാന്‍ എല്ലാവര്‍ക്കും മുന്നില്‍ സമുദായമുണ്ടാകും.

 

ദൈവിക മാര്‍ഗത്തിലുള്ള കഠിനാധ്വാനമെന്ന അര്‍ഥത്തിലാണ് ക്വുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ‘ജിഹാദ്’ എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കോ വിഭാഗീയതക്കോ അല്ല ‘ജിഹാദ്’ എന്ന് പറയുന്നത്.

 

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം.

 

അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുക എന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റം ഉണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ക്വുര്‍ആനിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധിച്ച് ഒരാളെയും മതത്തില്‍ കൂട്ടുന്നതിനോട് അത് യോജിക്കുന്നില്ല.

 

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ വൈകാരികത മാറ്റിവെച്ച് വസ്തുതകള്‍ അറിയാന്‍ ശ്രമിക്കലാണ് നമ്മുടെ ബാധ്യത. വിവാദങ്ങള്‍ കത്തിച്ചുനിര്‍ത്തി നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

 

ടി.കെ.അശ്‌റഫ്

 

നേർപഥം വാരിക 

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

മനുഷ്യന്‍ സമാധാനകാംക്ഷിയാണ്, എന്നാല്‍ പ്രശ്‌ന സങ്കീര്‍ണമായ ആധുനിക ലോക സാഹചര്യത്തില്‍ സമാധാനം എന്നത് കിട്ടാക്കനിയായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. അസ്വസ്ഥമായ മാനസ്സുമായി പ്രശ്‌നങ്ങളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്നവരാണ് മനുഷ്യരില്‍ അധികപേരും. ജീവിതം ദുസ്സഹമാകുന്നു എന്ന് തോന്നുമ്പോള്‍ സമാധാനത്തിന് വേണ്ടി കുറുക്കുവഴികള്‍ തേടുക എന്നതാണ് പലരും അവലംബിക്കുന്ന രീതി. അതാവട്ടെ സര്‍വനാശത്തിലേക്കുള്ള ചുവടുവയ്പായി മാറുന്നു.

ലഹരി ഇത്തരത്തില്‍ ‘ടെന്‍ഷന്‍ മാറ്റാന്‍’ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ് എന്നാണ് പലരും ന്യായീകരിക്കാറുള്ളത്. പുകയില ഉത്പന്നങ്ങളില്‍ തുടങ്ങി മദ്യവും മയക്കുമരുന്നുകളും ഈ ഒറ്റമൂലിയുടെ ഗണത്തില്‍ പടിപടിയായി കടന്നുവരികയാണ്. സൈ്വര്യജീവിതത്തില്‍നിന്നും സര്‍വനാശത്തിലേക്കുള്ള യാത്രയാണ് ലഹരി സമ്മാനിക്കുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നമുക്ക് ഏറെ പ്രയാസപ്പെടേണ്ടതില്ല; ലഹരി അനേകരുടെ ജീവിതത്തെ തകര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും അത്രമാത്രമുണ്ട്.

ആസ്വാദനത്തിനുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങുന്നത് എന്നതാണ് മറ്റുചിലരുടെ വാദം. എന്നാല്‍ ആസ്വാദനത്തിനുവേണ്ടി തുടങ്ങുന്ന ലഹരിയുപയോഗം പതിയെ സ്വബോധം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നു. ആസ്വാദനം എന്നത് സ്വബോധം ഉണ്ടെങ്കിലല്ലേ സാധ്യമാകൂ? മാനസികനിലയെത്തന്നെ തകരാറിലാക്കുന്ന ഇത്തരം വസ്തുക്കള്‍ ആസ്വാദനം നല്‍കുന്നു എന്നത് കേവലം ന്യായീകരണം മാത്രമല്ലാതെ മറ്റെന്താണ്? അതിനെക്കാളുപരി മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അഭിമാനവും അതിലുപരി ജീവന്‍തന്നെയും നഷ്ടപ്പടാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. ലഹരിയുപയോഗത്താല്‍ മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് ദുരിതജീവിതം പേറുന്നവരില്ലേ നമ്മുടെ ചുറ്റും? മാനസികനില തെറ്റിയവരായി മാറുന്ന പലരും ആര്‍ക്കും വേണ്ടാത്തവരായി തെരുവില്‍ അലഞ്ഞുനടക്കുന്നതും മറ്റും നാം പലപ്പോഴും കാണുന്നതാണ്. ചുരുക്കത്തില്‍, ലഹരി ജീവിതങ്ങള്‍ തകര്‍ക്കാന്‍ മാത്രമെ കാരണമാകൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്.

കേരളം പോലുള്ള വിദ്യാസമ്പന്നവും സംസ്‌കാര സമ്പന്നവുമായ ഒരു നാട്ടില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി മയക്കു മരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് ഏതാനും ഗ്രാം കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളാണ് നാം കേട്ടിരുന്നതെങ്കില്‍ ഇന്നത് കിലോകളും ക്വിന്റലുകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ഗൗരവതരമാണ്. വ്യത്യസ്തയിനം ലഹരിവസ്തുക്കള്‍ പടര്‍ന്നുകയറുകയാണ്. കേരളം ലഹരിവസ്തു വിപണനത്തിന്റെ ഹബ്ബായി മാറുന്നുവോ എന്ന സംശയത്തിന് ബലം നല്‍കുന്ന രീതിയിലാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍. കോവിഡ് മഹാമാരി ജനത്തെ മുഴുവന്‍ വീട്ടിലടച്ചിട്ടിട്ടും ലഹരിവസ്തുക്കളുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ജൂലൈവരെ 9094.66 കിലോ കഞ്ചാവാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍നിന്ന് എക്‌സൈയും പോലീസും പിടിച്ചെടുത്തത്. കൂടാതെ ഹഷീഷ് ഓയില്‍, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ വേറെയും. കേരളത്തില്‍ ഇത്രയധികം ലഹരിവസ്തുക്കള്‍ വിറ്റഴിക്കാനുള്ള വിപണി ഉണ്ടെന്നത് അത്ഭുതാവഹമാണ്; അതോടൊപ്പം ആശങ്കാജനകവും.

അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാങ്ങളില്‍നിന്നാണ് പ്രധാനമായും റോഡ് മാര്‍ഗം ഇവ കേരളത്തിലേക്ക് കടത്തുന്നത്. സ്വകാര്യവാഹനങ്ങള്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കം നടത്തുന്ന ലോറികള്‍, ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയിലൊക്കെയാണ് ലഹരി കടത്തുന്നത്. പ്രത്യേക അറകളില്‍ സൂക്ഷിച്ചും നിതേ്യാപയോഗ സാധനങ്ങള്‍ എന്ന വ്യാജേനയും ലഹരിക്കടത്ത് സംഘങ്ങള്‍ കേരത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നു. കഴിഞ്ഞ മാസം കൊച്ചിയില്‍ അറസ്റ്റിലായ സംഘം കുടുംബമെന്ന വ്യാജേന യാത്രചെയ്താണ് ലഹരി കടത്തിയിരുന്നത്. നിയമപാലകരുടെ കണ്ണില്‍ പൊടിയിടാന്‍ വിലകൂടിയ നായകളും ഇവരുടെ വാഹനത്തില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഈ കേസില്‍ പ്രതികളെ രക്ഷിക്കാനും പിടിച്ച ലഹരിവസ്തുക്കളുടെ അളവ് കുറച്ചുകാണിക്കുന്നതിനും ശ്രമം നടത്തിയത് കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നടത്തുന്ന ഗൂഢാലോചനക്ക് തെളിവാണ്.

ഈയിടെ കര്‍ണാടകയില്‍ മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്. ബോളിവുഡ് സിനിമയുമായി ബന്ധമുള്ള പലരെയും ഇതിനകം ചോദ്യംചെയ്ത് കഴിഞ്ഞു. രണ്ട് കന്നഡ നടിമാര്‍ അറസ്റ്റിലുമായി. ഇവരെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ മാഫിയയുടെ കേരള ബന്ധം പുറത്ത് വരുന്നത്. കേരളത്തില്‍ 2019ല്‍ നിര്‍മിച്ച സിനിമകള്‍, അവയില്‍ എത്രയെണ്ണം വിജയിച്ചു തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ശേഖരിച്ചുവരികയാണ്. സിനിമാലോകത്ത് ലഹരിയുപയോഗം വ്യാപകമാണെന്ന് നിര്‍മാതാക്കളുടെ സംഘടനകളും മറ്റും നേരത്തെതന്നെ ആരോപണം ഉന്നയിച്ചതാണ്. ലഹരി പാര്‍ട്ടികളും മറ്റും കേരളത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്നതിന്റെ വിവരങ്ങളും പലതവണ പുറത്ത് വന്നിട്ടുണ്ട്. ലഹരിക്കടത്തതുമായി ബന്ധപ്പെട്ട് എത്രയോ മലയാളികള്‍ ബംഗളുരു ജയിലില്‍ കഴിയുന്നുണ്ട്.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കേരളത്തില്‍ ലഹരിയുപയോഗവും വിപണനവും കൂടിവരികയാണ് എന്നത് വെറും ആരോപണമല്ലെന്നും ഒരു യാഥാര്‍ഥ്യംതന്നെയാണ് എന്നും വ്യക്തമാകുന്നു. ലഹരിക്കടത്തും ഉപയോഗവും കൗമാരപ്രായക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ എന്നത് ഈ കേസുകളുടെ ആഴങ്ങളിലേക്ക് പോയാല്‍ ബോധ്യമാവുന്നതാണ്. ലഹരി ഒരുക്കുന്ന മഹാദുരന്തത്തില്‍ നമ്മുടെ പുതുതലമുറ അകപ്പെടുന്നത് ആശങ്കപ്പെടുത്തേണ്ടതുതന്നെയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കിടയിലും ലഹരിയുപയോഗം കൂടുന്നതായി മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും ബോധവത്കരണ പരിപാടികളും ആരംഭിച്ചത്. എന്നാല്‍ കൊറോണ വ്യാപനംമൂലം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നിട്ടും ജോലിസ്ഥലങ്ങള്‍ പ്രവര്‍ത്തന രഹിതമായ നാളുകളിലും ലഹരിക്കടത്ത് നടക്കുന്നു എന്നത് സൂചിപ്പിക്കുന്നത് ലഹരിയുടെ കെണിയില്‍ പെട്ട നിരവധി ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നതുതന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓണ്‍ലൈന്‍ വിപണന സാധ്യതകളും ഇത്തരം സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ടാവാം ലോക് ഡൗണ്‍ കാലയളവില്‍ പോലും ഇത്രയധികം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിയത്.

സമീപകാലത്ത് നടന്ന പല കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും അപകടമരണങ്ങളും ബലാത്സംഗങ്ങളുമൊക്കെ ലഹരിവസ്തുക്കളുടെ ഉപയോഗം കാരണത്താല്‍ സംഭവിച്ചതാണെന്ന കാര്യം വ്യക്തമാണ്. ഇത്രയും വ്യാപകമായി നമ്മുടെ നാട്ടില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നതിന് തടയിടാന്‍ സര്‍ക്കാരിനും നിയമപാലകര്‍ക്കും സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

കൊച്ചിയിലെ  കാക്കനാട് ലഹരി മരുന്ന് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി ആരോപണം നേരിടുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുകയാണ്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സിഐ അടക്കം നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ച എത്ര ഭീകരമാണ്! സിനിമ, രാഷ്ട്രീയ, ബിസിനസ്, ഉദേ്യാഗസ്ഥ ബന്ധം ലഹരിമാഫിയകളെ നിര്‍ബാധം സംസ്ഥാനത്ത് വിലസാന്‍ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാക്കനാട്ടെ ലഹരിവേട്ടയും തുടര്‍ന്ന് നടന്ന നാടകങ്ങളും എന്നുവേണം മനസ്സിലാക്കാന്‍. കേസില്‍ പ്രതിയായ ഒരു സ്ത്രീയെ ഒഴിവാക്കാന്‍ ശ്രമം നടക്കുമ്പോള്‍ അവളെ എന്തിന് ഒഴിവാക്കുന്നു എന്ന നിഷ്‌കളങ്ക ചോദ്യം കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീ ചോദിച്ചത് ഉദേ്യാഗസ്ഥലോബിയുടെ കേസ് അട്ടിമറിക്കല്‍ നാടകത്തിന് നേര്‍സാക്ഷ്യമാണ്.

ലഹരിവസ്തുക്കള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ്

മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985ലെ എന്‍ഡിപിഎസ് ആക്റ്റ്. ഇത് വളരെ ശക്തമായ ഒരു കേന്ദ്ര ആക്റ്റാണ്. മയക്കുമരുന്നുകള്‍ വ്യാവസായിക അളവില്‍ കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടുവരികയോ ചെയ്യുന്ന ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ എന്‍ഡിപിഎസ് കേസിലെ കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ തടവുശിക്ഷയുടെ അളവ് 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ ഒരു ‘കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി’ കേസില്‍ പിടിക്കപ്പെടുകയും അത് പ്രോസിക്യൂഷന് കോടതി മുമ്പാകെ തെളിയിക്കുവാന്‍ കഴിയുകയും ചെയ്താല്‍ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം വധശിക്ഷ വിധിക്കാവുന്നതാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും മയക്കുമരുന്നിന്റെ വില്‍പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുക്കുന്നതുമെല്ലാം ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, അത് കൈവശം വയ്ക്കുകയോ ചെയ്യണമെന്നില്ല; പ്രതികള്‍ക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി.

ഇത്രയും ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെയാണ് നമ്മുടെ നാട്ടില്‍ ലഹരിക്കടത്ത് മാഫിയയുടെ വിളയാട്ടം എന്നത് മുകളില്‍ സൂചിപ്പിച്ചതുപോലെ വേലി വിളവ് തിന്നുന്നതിന്റെ പരിണിതഫലം തന്നെയാണ് എന്നു വ്യക്തമാക്കുന്നു. ലഹരിയെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പലരും ഉപയോഗിക്കുന്നത്. പെട്ടെന്ന് പണക്കാരനാവാനും ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ലാഭം കൊയ്യാനും മനസ്സ് കൊതിക്കുന്ന ചെറുപ്പത്തെ ഇങ്ങനെയാണ് ഇത്തരം ലോബികള്‍ വലയയിലാക്കുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ഇത്തരത്തില്‍ വന്‍ലാഭം കൊയ്യാനുള്ള മറ്റൊരു വേദിയാണ്. ‘മാന്യന്മാരും’ സമ്പന്നരുമായ ഉപഭോക്താക്കള്‍ക്ക് സാധാരണ ഉപഭോക്താക്കളെക്കാളും പത്തിരട്ടി ലാഭത്തിന് വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യം, നക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടക്കാനുള്ള സാധ്യതക്കുറവ് എന്നിങ്ങനെ വിഐപി ലഹരി വില്‍പന മോഡലിംഗ്-സിനിമ മേഖലകളിലും മറ്റും നിലനില്‍ക്കുന്നുണ്ട്. ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ് ഈ അവിശുദ്ധകൂട്ടുകെട്ട്. നാടിന്റെ നാളെയുടെ നായകരാവേണ്ടവരെ ഷന്ധീകരിച്ച് ലാഭക്കൊതിയന്മാരായ രാക്ഷസന്മാര്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത മറന്നുപോകരുത്.

പലരും ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോഴാണ് അവരുടെ കുടുംബക്കാരും സുഹൃത്തുക്കളും നാട്ടുകാരുംവരെ വിവരം അറിയുന്നത്. അതുകൊണ്ട്തന്നെ ഈ മാരകവിപത്തിനെതിരെ ശക്തമായ ബോധവത്കരണവും ചെറുത്തുനില്‍പും അനിവാര്യമാണ്. ഏതുതരം ലഹരിയും മനുഷ്യന്റെ നാശത്തിന് മാത്രമെ ഹേതുവാകൂ എന്ന തിരിച്ചറിവ് മുഴുവന്‍ ജനങ്ങള്‍ക്കും ഉണ്ടാവേണ്ടതുണ്ട്. ആഘോഷവേളകൡ കൂടുതല്‍ മദ്യം വില്‍ക്കാനും ബസ്സ്റ്റാന്റുകളില്‍ പോലും മദ്യശാലകള്‍ തുടങ്ങാനും വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ എങ്ങനെ ആത്മാര്‍ത്ഥമായി ലഹരിമുക്ത കേരളത്തിനായി പരിശ്രമിക്കും എന്നത് ഒരു ചോദ്യമാണ്.

മയക്കുമരുന്ന് ഉപയോഗം പാടെ ഇല്ലാതാക്കുവാന്‍ സര്‍ക്കാരിനുകീഴില്‍ ‘വിമുക്തി’ എന്ന പദ്ധതി നിലവിലുണ്ടെന്ന കാര്യം ഓര്‍ക്കുക!

വിമുക്തി

മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവത്കരണ മിഷന് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുള്ളത്.

ലക്ഷ്യം

സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരിക, ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നിവയാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിെലയും കോളേജുകളിലെയും ലഹരിവിരുദ്ധ ക്ലബ്ബുകള്‍, എസ്പിസി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി, യുവജന, മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ഥി-യുവജനങ്ങളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ‘ലഹരി വിമുക്ത കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ‘വിമുക്തി’യുടെ ലക്ഷ്യം.

സംഘാടനം

ബഹു. മുഖ്യമന്ത്രി ചെയര്‍മാനും, എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും; എക്‌സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്‌സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും; തുടര്‍ന്ന് ബ്ലോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്‌ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും; വാര്‍ഡ്തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും ഇതിനായി രൂപീകരിക്കേണ്ടതുണ്ട്.

പ്രവര്‍ത്തനം

സാമൂഹികമായ ക്രിയാത്മക ചുവടുവയ്പുകള്‍, സംസ്ഥാനതല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.

താഴെ തലംമുതല്‍ മുകള്‍ത്തട്ടുവരെ ലഹരി വിമോചന ശ്രമങ്ങളുമായി സംസ്ഥാനത്ത് വിമുക്തി സമിതികള്‍ ഉണ്ട്. ഇത് എത്ര ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സര്‍ക്കാരും ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും സഗൗരവം വിചിന്തനം നടത്തേണ്ടതുണ്ട്. നമ്മുടെ നാടിനെ കാര്‍ന്നുതിന്നുന്ന ഈ മഹാവിപത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പ് അത്യന്താപേക്ഷിതമാണ്. സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഓരോ മനുഷ്യനെയും തികച്ചും ഒറ്റപ്പെട്ടവനാക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം നാം മറന്നുപോകരുത്. ഈ സാഹചര്യം മുതലെടുത്താണ് ലഹരി മാഫിയകള്‍ നമ്മുടെ കുട്ടികളെ വലയിലാക്കുന്നത്; ഘട്ടം ഘട്ടമായി അവരെ ലഹരിക്കടിമകളാക്കുകയും ജീവിതം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്.

ഓരോ രക്ഷിതാവും കുടുംബവും സമൂഹവും മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുമെല്ലാം തങ്ങളുടെ ഭാഗധേയം ഉത്തരവാദിത്തബോധത്തോടെയും ഗൗരവത്തോടെയും നിര്‍വഹിക്കേണ്ടതുണ്ട്. മത, ജാതി, വര്‍ഗ, വര്‍ണ, ദേശ വ്യത്യാസമന്യെ ഒരു തലമുറയെ ഷന്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു നേരെ കണ്ണടക്കുക എന്നത് സ്വയം നാശത്തിലേക്കുള്ള പ്രയാണമാവും. ലഹരിവിമുക്തമായ ഒരു നാട് എന്നത് സാധ്യമാവണമെങ്കില്‍ ഓരോരുത്തരും അവരവരുടെതായ ഉത്തരവാദിത്തം നിര്‍വഹിക്കണം. ലഹരി വിമുക്തി മുദ്രാവാക്യം മുഴക്കുകയും അതേസമയം മദ്യത്തെ ഏറ്റവും പ്രധാനമായ വരുമാനമാര്‍ഗമായി കാണുകയും ചെയ്യുന്ന സര്‍ക്കാരിന് ഈ രംഗത്ത് എത്രമേല്‍ ആത്മാര്‍ഥതയുണ്ടാവുമെന്നത് ആലോചനീയമാണ്.

ലഹരി എന്നത് ഒരു സാമൂഹിക ദുരന്തമാണ്. അതിന് മറ്റേതെങ്കിലും മാനം നല്‍കുന്നത് അവിവേകവും. ഓരോ നാടും സ്ഥാപനങ്ങളും ഭരണകൂടവും ഈ സാമൂഹിക ദുരന്തത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തിയേതീരൂ. പുതുതലമുറയെ ഭ്രാന്തന്മാരാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാവതല്ല.

വല്ലപ്പോഴും പിടിക്കപ്പെടുന്ന ചെറിയ മീനുകളെക്കാള്‍ വമ്പന്‍ സ്രാവുകളെ അകത്താക്കാനാണ് ശ്രമിക്കേണ്ടത്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും പിഴചുമത്താന്‍ വ്യഗ്രത കാണിക്കുന്ന നിയമപാലകര്‍ നാട്ടില്‍ നിര്‍ബാധം നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളെ കണ്ടില്ലെന്നു നടിച്ചുകൂടാ.

നാസ്തികരുടെ ദയനീയാവസ്ഥ

സര്‍വതന്ത്ര സ്വതന്ത്രരാവാന്‍ വെമ്പല്‍കൊള്ളുന്ന നാസ്തികരും ലഹരിക്കെതിരെ ഒന്നും ഉരിയാടാനാവാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. എന്തു പറഞ്ഞ് അവരെ തിരുത്തും, എന്തടിസ്ഥാനത്തില്‍ അത് തെറ്റാണെന്ന് പറയും എന്ന ആശയദാരിദ്ര്യം ഈ അവിവേകികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. സ്വതന്ത്ര ചിന്തയുടെ വഴിയെ ലഹരിയുടെയും സാമൂഹ്യദ്രോഹികളുടെയും അഴുക്കുചാലിലേക്ക് വഴുതിവീഴുകയാണ് പലരും. അവരുടെ അവസ്ഥയോര്‍ത്ത് സഹതാപമേയുള്ളൂ. ആരെങ്കിലും നശിക്കണമെന്ന് സന്മനസ്സുകള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല, നന്നാവണമെന്നേ ആഗ്രഹിക്കൂ. എന്നെയാരും ഉപദേശിക്കേണ്ട, നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ തളച്ചിടാന്‍ നോക്കേണ്ട എന്നൊക്കെ അവിവേകം വിളമ്പുന്നവര്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ക്രൂരതകളും ദുരന്തങ്ങളും കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനല്ല; അങ്ങനെ ആവാനും സാധ്യമല്ല. സമൂഹത്തിന്റെ അനിവാര്യമായ കണ്ണികളാണ് ഓരോരുത്തരും. അതുകൊണ്ട്തന്നെ നമ്മുടെ മുഴുവന്‍ ഇടപെടലുകളും സമൂഹത്തില്‍ പ്രതിഫലിക്കും. അതിനാല്‍ എല്ലാവര്‍ക്കും സഹായകമാവുന്ന, പൊതുനന്മയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ അംഗീകരിച്ച് ജീവിക്കുകയാണ് വിവേകം. ഇല്ലെങ്കില്‍ മനുഷ്യരില്ലാത്ത ഏതെങ്കിലും ദ്വീപില്‍ പോയി സ്വാതന്ത്രലോകം പണിയുകയാണ് അത്തരക്കാര്‍ ചെയ്യേണ്ടത്. സക്രിയമായ ഒരു സാമൂഹിക സാഹചര്യത്തെ തകര്‍ത്തിക്കളയരുത്.

ലഹരിയും ഇസ്‌ലാമും

ലഹരി വര്‍ജിക്കുവാന്‍ ശക്തമായ ആഹ്വാനം നല്‍കുന്ന മതമാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ഈ വിപത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ?” (ക്വുര്‍ആന്‍ 5:91).

”ലഹരിയുണ്ടാക്കുന്നതെല്ലാം ‘ഖംറ്’ ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്,” ”ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും നിഷിദ്ധമാണ്” തുടങ്ങിയ പ്രവാചക വചനങ്ങളും പരലോകത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്.

നാശത്തിലേക്ക് നയിക്കുന്ന, ജീവനും സ്വത്തും അഭിമാനവും നഷ്ടമാകുന്ന ലഹരിയുടെ വാതില്‍ കൊട്ടിയടക്കാനുള്ള ആര്‍ജവവും വിവേകവും എല്ലാവര്‍ക്കും ഉണ്ടാവണം.

ലഹരി; വിമോചനം സാധ്യമാണ്

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിമുക്തി കേന്ദ്രങ്ങള്‍ കൂടാതെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ കീഴിലും ലഹരിയെന്ന വിപത്തില്‍നിന്ന് മോചന നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉറച്ചതീരുമാനവും കൃത്യമായ ജീവിതക്രമീകരണങ്ങളും അതിലെല്ലാമുപരി ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള തിച്ചറിവും ബോധ്യവും ഉണ്ടെങ്കില്‍ ലഹരിയെന്ന മാരക വിപത്തിനെ ജീവിതത്തില്‍നിന്നും എന്നെന്നേക്കുമായി തൂത്തെറിയാന്‍ സാധിക്കും. ബഹുഭൂരിപക്ഷം പേരും ലഹരിയുടെ ദുരന്തങ്ങളെക്കുറിച്ച് ബോധ്യമില്ലാതെയോ ചതിയില്‍ അകപ്പെട്ടോ ഈ ദുരന്തത്തിന്റെ ഇരകളായി മാറുകയാണ് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട്തന്നെ അവരെ വെറുക്കുന്നതിലും ഒറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരന്‍ നമുക്ക് കൈകോര്‍ക്കാം. സാമൂഹിക പ്രതിബദ്ധതയും സന്മനസ്സും ദൈവപ്രീതി കാംക്ഷിച്ചുള്ള ഇടപെടലും നമുക്കുണ്ടെങ്കില്‍ നാടിനെ ഈ ദുരന്തത്തില്‍നിന്നും കരകയറ്റാം.

 

നബീല്‍ പയ്യോളി

നേർപഥം വാരിക 

ഒളിച്ചുകടത്തപ്പെടുന്ന അപരവത്കരണം

ഒളിച്ചുകടത്തപ്പെടുന്ന അപരവത്കരണം

സാക്ഷരതാമിഷന്‍ നടത്തിയ പരീക്ഷയിലെ ഒരു ചോദ്യം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പറിലെ ചോദ്യമാണ് വിവാദത്തിലായിരിക്കുന്നത്. 2021 ഓഗസ്റ്റ് ഒന്‍പതാം തീയതി നടന്ന പരീക്ഷയിലെ നാല്‍പത്തിയാറാം നമ്പര്‍ ചോദ്യം ഇങ്ങനെയാണ്: ”ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ന്യൂനപക്ഷങ്ങള്‍ ഭീഷണിയോ? വിശദീകരിക്കുക.” രണ്ട് പുറത്തില്‍ ഉത്തരം എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് മാര്‍ക്കിന്റെതാണ് ചോദ്യം.

 

ചോദ്യം തങ്ങള്‍ തയ്യാറാക്കിയല്ലെന്നാണ് സാക്ഷരതാ മിഷന്‍ വിശദീകരിക്കുന്നത്. അതേസമയം ഹയര്‍ സെക്കന്ററി വകുപ്പ് പറയുന്നത് പരീക്ഷയുടെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളത് എന്നാണ്. വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാരിനും എതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. തുല്യത കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷന്‍ ആണെങ്കിലും പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്ററി പരീക്ഷ ബോര്‍ഡ് തന്നെയാണ്. സാക്ഷരതാ മിഷന്‍ നല്‍കുന്ന ഹയര്‍സെക്കന്ററി അധ്യാപകരുടെ പാനലില്‍നിന്ന് ഹയര്‍സെക്കന്ററി വിഭാഗം ചോദ്യപ്പേപ്പര്‍ സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തുനിന്ന് മനപ്പൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്.

 

സംഘപരിവാര്‍ രാജ്യം ഭരിക്കുന്ന സമകാലിക സാഹചര്യത്തോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ ചോദ്യത്തിന്റെ അപകടം ബോധ്യമാവുക. ഉത്തരസൂചിക പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്ന ആവശ്യം ഇതിനകം തന്നെ പലകോണുകളില്‍നിന്നും ഉയര്‍ന്നകഴിഞ്ഞു. എന്ത് ഉത്തരം എഴുതിയാലായിരിക്കും മാര്‍ക്ക് ലഭിക്കുക എന്നത് അറിയാനുള്ള അവകാശം കേരളീയ പൊതു സമൂഹത്തിനുണ്ട്. ഉത്തരസൂചിക പുറത്ത് വരുന്നതോടുകൂടി അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടും. എന്തായാലും ന്യുനപക്ഷങ്ങള്‍ക്കെതിരെ വാളോങ്ങി നില്‍ക്കുന്ന സംഘപരിവാരം രാജ്യത്തിന്റെ ഭരണം കയ്യാളുമ്പോള്‍, പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള കുത്സിതശ്രമം നടക്കുന്ന സാഹചര്യത്തില്‍ ന്യുനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണെന്ന് പൊതുബോധം സൃഷ്ടിക്കുക എന്നതാണ് ഇത്തരം ഒരു ചോദ്യത്തിന് പിന്നില്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രയാഥാര്‍ഥ്യങ്ങളെപ്പോലും തിരുത്തിയെഴുതാന്‍ ഭഗീരഥപ്രയത്‌നം നടക്കുന്ന ഇന്നിന്റെ സവിശേഷ സാഹചര്യത്തില്‍ അസത്യവും ഭീതിജനകവുമായ പൊതുബോധനിര്‍മിതിക്ക് വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

 

സാക്ഷരകേരളത്തിലാണ് ഇത് നടന്നത്; സംഘപരിവാറിന്റെ യുപിയിലല്ല എന്നോര്‍ക്കുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണ് മലയാളികള്‍. ന്യുനപക്ഷങ്ങളെ അപരവത്കരിച്ച് സവര്‍ണ രാജ്യം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനാധിപത്യത്തിന്റെ സര്‍വ്വ സാധ്യതകളും ഉപയോഗിച്ച് ചെറുത്തതോല്‍പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശവും ഊര്‍ജവും കരുത്തും പകര്‍ന്ന് നല്‍കുകയും ചെയ്ത മലയാളമണ്ണില്‍ ഇത്തരം വിഭാഗീയ വിഷയങ്ങള്‍ക്ക് തലപൊക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നത് ചിന്തനീയമാണ്. സത്യാനന്തര കാലത്തെ പൊതുബോധനിര്‍മിതി ഇരുട്ടിന്റെ ശക്തികള്‍ക്ക് എളുപ്പമാണ് എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഔദേ്യാഗിക പരിവേഷം കൂടി ഇത്തരം വിഷജല്‍പനങ്ങള്‍ക്ക് ലഭിക്കുന്നു എന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. ‘ഞാനറിയില്ല’ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോ സാക്ഷരതാ മിഷനോ സര്‍ക്കാരിന് പൊതുവിലോ സാധ്യമല്ല. ജനങ്ങള്‍ ഭരണം ഏല്‍പിച്ചിരിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തെയാണ്. അതുകൊണ്ട് അവര്‍ക്ക് തന്നെയാണ് ഭരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.

 

കേരള പോലീസില്‍ സംഘപരിവാര്‍ ഗ്യാങ് പ്രവര്‍ത്തിക്കുന്നു എന്ന് ഭരണകക്ഷിയിലെ രണ്ടാമത്തെ ഏറ്റവും വലിയകക്ഷിയായ സിപിഐ ദേശീയ നേതാവും മലയാളിയും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ ആരോപിച്ചത് കഴിഞ്ഞയാഴ്ചയാണ്.

 

ഈ പ്രസ്താവന സിപിഐ കേരള ഘടകം നിഷേധിച്ചിട്ടുണ്ടെങ്കിലും മേല്‍ഘടകം നിഷേധിച്ചിട്ടില്ല. ഏതെങ്കിലും വിവരം കിട്ടിയിട്ടായിരിക്കാം ആനിരാജ പ്രതികരിച്ചതെന്നും എന്താണ് വിവരം കിട്ടിയതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാമെന്നുമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. സംഘപരിവാര്‍ നടത്തുന്ന നിയമവിരുദ്ധവും സാമൂഹിക ദ്രോഹപരവുമായ നടപടികളോട് പോലീസിന്റെ സമീപനം അനവധി സംഭവങ്ങളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. സംഘപരിവാര്‍ ശക്തികളോട് കാണിക്കുന്ന ഇത്തരം സമീപനം കേരളീയ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നതും നമ്മുടെ അനുഭവമാണ്. വ്‌ളോഗര്‍മാര്‍ നടത്തിയ നിയമലംഘനം അന്യസംസ്ഥാനത്താണെങ്കില്‍ പോലും നിയമനടപടി സ്വീകരിക്കാന്‍ വ്യഗ്രത കാണിക്കുന്ന കേരളപോലീസ് തന്നെ സഘ്പരിവാറുകാരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയുധപ്രദര്‍ശനം നടത്തിയത് ‘നോട്ട് ഇന്‍ കേരള’ എന്ന് പറഞ്ഞു കൈകഴുകുന്ന ‘നിഷ്‌കളങ്കത’ കാണാതെപോവരുത്. സംസ്ഥാന ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നവരും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പോലീസും ആഭ്യന്തര വകുപ്പും സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ ഒരേപോലെ നിശിതമായി വിമര്‍ശിക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്.

 

ന്യൂനപക്ഷങ്ങള്‍ അനാവശ്യമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു എന്നും അവര്‍ അനര്‍ഹമായത് തട്ടിയെടുക്കുന്നു എന്നുമൊക്കെയുള്ള സംഘപരിവാര്‍ വിഷപ്രചാരണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്, അല്ലെങ്കില്‍ മൗനം പാലിച്ചത് കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവുണക്കാന്‍ ഇന്നും സാധിച്ചിട്ടില്ല. പ്രസ്തുത സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് ജനാധിപത്യ ബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്.

 

ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനും അവരുടെ നേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനും മനഃസാക്ഷിയുള്ളവര്‍ക്ക് സാധിക്കുകയില്ല. രാജ്യത്ത് ഉണ്ടാവുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ചെറുസംഘത്തെ മാത്രമെ ബാധിക്കുകയുള്ളൂ എന്ന് കരുതുന്നത് മൗഢ്യമാണ്. വര്‍ഗീയവും വംശീയവുമായ ഉന്മൂലനങ്ങളുടെ ചരിത്രത്താളുകള്‍ നമ്മോട് പറയുന്ന യാഥാര്‍ഥ്യം മറിച്ചാണ്. രാജ്യത്തുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും തീര്‍ച്ചയായും ഓരോ പൗരനെയും നേരിട്ടോ അല്ലാതെയോ ബാധിക്കുകതന്നെ ചെയ്യും.

 

സംഘര്‍ഷഭരിതമായ സാമൂഹിക അന്തരീക്ഷം, അനാരോഗ്യകരമായ സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ എല്ലാവരുടെയും ഉറക്കം കെടുത്തും. താല്‍ക്കാലിക ലാഭങ്ങള്‍ക്കപ്പുറം ഭാവിയില്‍ അതുണ്ടാക്കിയേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറത്തേക്കായിരിക്കാം എന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം വിഷവിത്തുകളെ മുളയിലേ നുള്ളുകയാണ് വിവേകമതികളായ ഭരണാധികാരികള്‍ ചെയ്യേണ്ടത്. അതിനുള്ള ആര്‍ജവം കേരള സര്‍ക്കാര്‍ കാണിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

 

നബീല്‍ പയ്യോളി

നേർപഥം വാരിക 

Elementor #13042

ബഖറഃ (പശു)

മദീനയില്‍ അവതരിച്ചത്

വചനങ്ങള്‍ 286 – വിഭാഗം (റുകൂഉ്) 40


ആയത്: 31-33     


📝 Thafseer Post: 36                 

🕒 Reading Time: 2 mint

——————–

Join Our Whatsapp Group:

https://chat.whatsapp.com/IkBMP5Ys2bVDht4pQCeZRh

——————–


*വിശദീകരണം തുടരുന്നു*

  

എല്ലാ പേരുകളും ( الْأَسْمَاءَ كُلَّهَا ) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം എല്ലാതരം വസ്തുക്കളുടെയും പേരുകള്‍ എന്നാണെന്നാണ് മിക്ക വ്യാഖ്യാതാക്കളും പറയുന്നത്. ഇബ്‌നു അബ്ബാസ് (رضي الله عنه) മുതലായവരില്‍ നിന്നുള്ള ചില രിവായത്തുകളും അതാണ് കാണിക്കുന്നത്. ഇമാം ബുഖാരീ (رحمه الله) ഈ വിഷയത്തിന് ഒരു പ്രത്യേക ശിര്‍ഷകം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് حديث الشفاعة (ശുപാര്‍ശയുടെ ഹദീഥ്) എന്നറിയപ്പെടുന്ന പ്രസിദ്ധ ഹദീഥാകുന്നു, ക്വിയാമത്തുനാളില്‍ ‘മഹ്ശറി’ല്‍ വെച്ചു തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യണമെന്ന് മനുഷ്യര്‍ പ്രമുഖരായ നബിമാരോട് അപേക്ഷിക്കുന്ന വിവരമാണ് അതിലുള്ളത്. അതില്‍ ആദം നബി (عليه السلام) യെ സംബന്ധിച്ച ഭാഗം ഇങ്ങിനെയാകുന്നു: ‘അവര്‍ ആദമിന്‍റെ അടുക്കല്‍ ചെന്നു പറയും: അവിടുന്നു മനുഷ്യപിതാവാണ്. അല്ലാഹു അവന്‍റെ തൃക്കൈകൊണ്ട് അങ്ങയെ സൃഷ്ടിച്ചു. അങ്ങേക്കു മലക്കുകളെക്കൊണ്ട് സുജൂദും ചെയ്യിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും പേരുകളും അങ്ങേക്കവന്‍ പഠിപ്പിച്ചിരിക്കുന്നു. അത്‌കൊണ്ട് ഞങ്ങള്‍ക്ക് ഈ സ്ഥാനത്ത് നിന്ന് ആശ്വാസം നല്‍കുവാന്‍ അങ്ങുന്ന് റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്താല്‍ കൊള്ളാമായിരുന്നു!…’ (ഈ ഹദീഥ് മുസ്‌ലിം മുതലായ പലരും ഉദ്ധരിച്ചതാണ്) ഇതില്‍ ‘എല്ലാ വസ്തുക്കളുടെയും പേരുകള്‍’ എന്ന് നബി (ﷺ) പ്രസ്താവിച്ചിരിക്കുന്നുവല്ലോ. എന്നാല്‍, തുടര്‍ന്നുള്ള വാക്യങ്ങളില്‍ ആ വസ്തുക്കളെ ഉദ്ദേശിച്ചുകൊണ്ട് هم (അവര്‍) എന്നു- ബുദ്ധി ജീവികളെ ഉദ്ദേശിച്ച് ഉപയോഗിക്കപ്പെടുന്ന സര്‍വ്വനാമം ( ضَمِير ) ചേര്‍ത്തു-പറഞ്ഞിരിക്കുന്നത് സാഹിത്യശൈലികളില്‍പെട്ട ഒരു ശൈലിയാണെന്നും (*) ആ വ്യാഖ്യാതാക്കള്‍ ചുണ്ടിക്കാട്ടിയിരിക്കുന്നു. (24: 45) മുതലായ സ്ഥലങ്ങളില്‍ ഈ പ്രയോഗം ഖുർആനില്‍ വേറെയും കാണാവുന്നതുമാണ്. എങ്കിലും തുടര്‍ന്നുള്ള ഈ പ്രയോഗങ്ങളെ അടിസ്ഥാനമാക്കി ബുദ്ധിജീവികളുടെ പേരുകള്‍ മാത്രമാണിവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. أَلَّله أُعْلَم


(*) ബൂദ്ധിജീവികളും അല്ലാത്തവയും ഉള്‍കൊള്ളുന്നവയെക്കുറിച്ചു മൊത്തത്തില്‍ ബുദ്ധി ജീവികളെന്നും, ആണും പെണ്ണും ഉള്‍കൊള്ളുന്നവയെക്കുറിച്ചു പുരുഷന്‍മാരെന്നും പ്രത്യക്ഷത്തില്‍ തോന്നുമാറുള്ള പ്രയോഗങ്ങള്‍ ഭാഷാസാഹിത്യങ്ങളില്‍ പതിവുള്ളതാണ്. നപുംസകത്തെപ്പറ്റി ചിലപ്പോള്‍ ‘അവന്‍’ എന്നും, സ്ത്രീയും പുരുഷനുമടങ്ങുന്ന ആള്‍ക്കൂട്ടത്തെപ്പറ്റി ‘അവന്‍മാര്‍’ എന്നും സൂര്യനെയും ചന്ദ്രനെയും ഉദ്ദേശിച്ചു ‘സൂര്യചന്ദ്രന്മാര്‍’ എന്നുമൊക്കെ പറയുന്നത് ഇതിനു ഉദാഹരണങ്ങളാകുന്നു.


‘പേരുകള്‍ പഠിപ്പിച്ചു’ എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഓരോന്നിനും ഇന്നിന്ന പേരാണെന്ന് പഠിപ്പിച്ചുവെന്നാണെന്നും, എല്ലാ വസ്തുക്കളുടെയും പേരടക്കം അവയെ സംബന്ധിച്ച വിവരങ്ങള്‍ പഠിപ്പിച്ചുവെന്നാണെന്നും പറയപ്പെടുന്നു. ഏതായാലും വസ്തുക്കളെ സംബന്ധിച്ച് അറിയുന്നതിലും പഠിപ്പിക്കുന്നതിലും അവയുടെ പേരുകള്‍ക്ക് മുഖ്യസ്ഥാനമുണ്ടെന്നും, പേരുകള്‍ മുഖേനയാണ് വസ്തുക്കളെ പരിചയപ്പെടുന്നതെന്നും പറയേണ്ടതില്ല. എന്തെല്ലാമായിരുന്നു, എപ്രകാരമായിരുന്നു ആദം നബി (عليه السلام) ക്ക് പഠിപ്പിച്ചത് എന്നൊന്നും നമുക്കറിയാവതല്ല. അതെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം അദൃശ്യമായ വിവരങ്ങളാക കൊണ്ട് അല്ലാഹുവോ അവന്‍റെ റസൂലോ പറഞ്ഞതിനപ്പുറം വല്ലതും അനുമാനിക്കുവാനും നമുക്ക് നിവൃത്തിയില്ല. അതുപോലെത്തന്നെ, പിന്നീട് ആ വസ്തുക്കളെ മലക്കുകള്‍ക്ക് കാട്ടിക്കൊടുത്തു എന്ന് പറഞ്ഞതിന്‍റെ വിശദീകരണവും നമുക്ക് അറിയുവാന്‍ കഴിയാത്തതാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഭൂമിയില്‍ അല്ലാഹു ഏര്‍പ്പെടുത്തുവാന്‍ പോകുന്ന ഖിലാഫത്തിന് മനുഷ്യവര്‍ഗമാണ്-മലക്കുകളല്ല-അര്‍ഹരെന്നും, മനുഷ്യരില്‍ മലക്കുകള്‍ക്ക് ഈഹിക്കുവാന്‍ കഴിയാതിരുന്ന ചില പ്രകൃതി വിശേഷതകള്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ടെന്നും, മലക്കുകള്‍ വളരെ പരിശുദ്ധരും ഉത്തമന്മാരുമായ സൃഷ്ടികള്‍ തന്നെയാണെങ്കിലും ഈ സവിശേഷതകള്‍ അവര്‍ക്കില്ലെന്നും, അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വജ്ഞനും എല്ലാം യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന അഗാധജ്ഞനുമാണെന്നും, തങ്ങളുടെ ആദ്യത്തെ മറുപടിയില്‍ തങ്ങള്‍ ഊഹിച്ചതും സൂചിപ്പിച്ചതും അബദ്ധമായെന്നും, മനുഷ്യനെ ഖലീഫഃയാക്കുന്നതില്‍ മഹത്തായ യുക്തിരഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുമൊക്കെ മലക്കുകള്‍ക്ക് ഈ സംഭവം മൂലം തെളിഞ്ഞു കഴിഞ്ഞു.


—————-

Install Android & Iphone:

https://www.thafseeramani.com/AppLink



ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

അഹ്‌ലുസ്സുന്നതി വല്‍ജമാഅയും ശിയാസുന്നികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്തിഗാസ. സൃഷ്ടി കഴിവിന്നധീനമായ കാര്യങ്ങള്‍ തന്നെ സാധിച്ചുകിട്ടാന്‍ അല്ലാഹുവിന്റെ സഹായം അനിവാര്യമായിരിക്കെ, സൃഷ്ടികഴിവിന്നതീതമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മരണപ്പെട്ടവരോട് സഹായം തേടാമെന്ന് ഏറെ കാലമായി പ്രമാണങ്ങളെ മറയാക്കിയും അവയെ ദുര്‍വ്യാഖ്യാനം ചെയ്തും സമസ്തക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു . ഇവ്വിധം ചെയ്യുന്നത് തൗഹീദിന് എതിരും വലിയ പാതകവുമാണ്.

ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ബദ്ര്‍ യുദ്ധവേളയില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി” (ക്വുര്‍ആന്‍ 8:9).

ആരാധനയും അതിന്റെ ഇനങ്ങളും എന്താണെന്ന് സത്യസന്ധമായി സമൂഹത്തെ പഠിപ്പിക്കാത്തതിനാല്‍ അനുഗ്രഹദാതാവായ അല്ലാഹുവിനോട് സഹായം ചോദിക്കുന്നത് പേരിന് മാത്രമാക്കി ചൂഷണ കേന്ദ്രങ്ങളില്‍ അഭയം തേടി ഗതിമുട്ടുമ്പോള്‍ അവനെ വിളിക്കാമെന്ന നിലപാടിലാണ് ഇവര്‍ വളര്‍ത്തിയെടുത്ത സമൂഹം ഇന്നുള്ളത്.

അല്ലാഹു പറയുന്നു: ”അവന്റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്? നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളില്‍നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു”(16:52-54).

ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്‌രി(റഹി) പറയുന്നു: ”അപ്പോള്‍ അത്(പ്രശ്‌നം) നീങ്ങിക്കിട്ടാന്‍ അട്ടഹസിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചും അവനോട് സഹായം തേടിയും അവനിലേക്ക് നിങ്ങള്‍ തിരിയുന്നു” (തഫ്‌സീറുത്ത്വബ്‌രി/വാള്യം 8).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അവന്‍ ഏകനും പങ്കുകാരില്ലാത്തവനും എല്ലാ വസ്തുക്കളുടെയും അധികാരിയും സ്രഷ്ടാവും രക്ഷിതാവും  അവന്‍ മാത്രമാണെന്നും ഇത് അറിയിക്കുന്നു.

ഉപകാരം, ഉപദ്രവം, അടിമകള്‍ക്ക് ലഭിക്കുന്ന ഉപജീവനം, സഹായം, സൗഖ്യം, അനുഗ്രഹം, നന്മ ഇതിന്റെയെല്ലാം ഉടമ അല്ലാഹുവാണ്. എന്നാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ അതിനെ നീക്കിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് അറിഞ്ഞുതന്നെ നിങ്ങള്‍ അവനിലേക്ക് അഭയം തേടുകയും അത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി അവനോട് സഹായം തേടുകയും ചെയ്യുന്നു” (ഇബ്‌നു കഥീര്‍/വാള്യം 2).

നബിമാരോടും വലിയ്യുകളോടും സഹായം തേടാം എന്ന വിശ്വാസം ഹിജ്‌റ മൂന്നാം തലമുറയുടെ അവസാനത്തില്‍ റാഫിളിയാക്കളായ ബുവൈഹികളിലാണ് പ്രകടമായത്. പിന്നീട് ശിയാ സുന്നികളിലേക്കും സ്വൂഫികളിലേക്കും അത് ഇഴഞ്ഞുകയറി. മരണപ്പെട്ടവര്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നും അവര്‍ പ്രപഞ്ചത്തില്‍ നിരുപാധികം കൈകാര്യം നടത്തുന്നുവെന്നും ക്വബ്‌റില്‍ അവര്‍ സാധാരണ ജീവിതത്തിലാണെന്നും സഹായം തേടുന്നവരുടെ വിളി അവര്‍ കേള്‍ക്കും തുടങ്ങിയ വാദങ്ങളാണ് അവര്‍ സ്ഥിരപ്പെടുത്താന്‍ നോക്കിയത്. ഈ പിഴച്ച വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടി ഹിജ്‌റ ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ സ്വൂഫികള്‍ ഗ്രന്ഥങ്ങള്‍വരെ രചിച്ചു!

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു അബില്‍ ഇസ്സല്‍ ഹനഫി(റഹി), അമീര്‍ അസ്സ്വന്‍ഹാനി(റഹി), ശൗകാനി(റഹി), ഇബ്‌നു അബ്ദില്‍ വഹ്ഹാബ്(റഹി), ഇബ്‌നു കഥീര്‍(റഹി), ബശീര്‍ അസ്സഅ്‌സവാനി(റഹി) തുടങ്ങിയവര്‍ പ്രാമാണികമായിത്തന്നെ ഇത്തരം ജല്‍പനങ്ങളുടെ മുനയൊടിച്ചവരാണ്.

മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്ക് ചെയ്യാന്‍ ഉന്നയിച്ച കാരണങ്ങളല്ലാതെ മറ്റൊന്നും  ഇവര്‍ക്കും എടുത്ത് കാണിക്കാനില്ല. നബി ﷺ ക്ക് അല്ലാഹു നല്‍കിയ ഉപദേശമാണ് വിശ്വാസികള്‍ക്ക് സ്വീകരിക്കാനുള്ളത്. അല്ലാഹു പറയുന്നു:

”(നബിയേ,) പിന്നീട് നിന്നെ നാം (മത)കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്” (ക്വുര്‍ആന്‍ 45:18).

ഈ വചനത്തിന്റെ വിശദീകരണമായി ഇബ്‌നു കഥീര്‍ പറയുന്നു: ”അഥവാ, ഏക ഇലാഹായ താങ്കളുടെ രക്ഷിതാവില്‍നിന്ന് താങ്കള്‍ക്ക് വഹ്‌യ് നല്‍കപ്പെട്ടത് താങ്കള്‍ പിന്തുടരുക. മുശ്‌രിക്കുകളെ തൊട്ട് തിരിഞ്ഞ് കളയുകയും ചെയ്യുക” (ഇബ്‌നു കഥീര്‍/ വാള്യം 4).

ബറേല്‍വിസത്തെ ചാണിനു ചാണായി അനുകരിക്കുന്ന സമസ്തക്കാര്‍ ഈ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനായി എഴുതുന്നതും വാദിക്കുന്നതും ഇല്ലാത്ത തെളിവുകള്‍ ചോദിച്ച് വെല്ലുവിളിക്കുന്നതുമൊക്കെ എത്ര വലിയ അപരാധവും അസംബന്ധമാണ്. ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

”മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായമര്‍ത്ഥിക്കുന്നത് ശിര്‍ക്കാണെന്ന് പറയാന്‍ ഒരൊറ്റ തെളിവെങ്കിലും കൊണ്ടുവരാമോ? എണ്‍പത് കൊല്ലം പഴക്കമുള്ള ചോദ്യമാണ്. സാധിക്കുമോ? ഇല്ല” (അല്ലാഹുവിന്റെ ഔലിയാക്കള്‍/സുലൈമാന്‍ സഖാഫി/പേജ് 162).

അല്ലാഹുവിനെയും അവന്റെ  ക്വുര്‍ആനിനെയുമാണ് ലേഖകന്‍ ഇതിലൂടെ വെല്ലുവിളിച്ചിട്ടിള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്നപക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ലതന്നെ  അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 23:117).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”തന്നില്‍ പങ്ക് ചേര്‍ക്കുകയും തന്റെകൂടെ മറ്റുള്ളവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക്  അല്ലാഹു താക്കീത് കൊടുക്കുകയാണിവിടെ. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവന് പ്രമാണമില്ലെന്നും അല്ലാഹു ഇവിടെ അറിയിക്കുന്നു. അഥവാ അവന്‍ പറഞ്ഞതിന് അവന്റെ പക്കല്‍ യാതൊരു തെളിവുമില്ല” (ഇബ്‌നു കഥീര്‍/ വാള്യം 3).

 2021 ജൂലൈ രണ്ടാം ലക്കം ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”എന്നാല്‍ ആത്മീയലോകത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പുണ്യാത്മാക്കള്‍ സഹായിക്കുമെന്നും അവരോട് സഹായാര്‍ത്ഥന നടത്താമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ നിസ്സംശയം പറയുന്നുണ്ട്. സാധാരണക്കാര്‍ക്ക് സാധാരണ കഴിവാണെങ്കില്‍ അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവായിരിക്കും. മുഅ്ജിസത്ത്, കറാമത്ത് കൊണ്ട് ജീവിതകാലത്ത് അമ്പിയാ, ഔലിയാക്കള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെങ്കില്‍ മരണ ശേഷവും സാധിക്കും. കാരണം മരണത്തോടെ മുഅ്ജിസത്ത്, കറാമത്തുകള്‍ മുറിയുന്നില്ല. എന്നാല്‍ ഇവയെല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ ചെയ്യുന്നത്” (പേജ് 14).

പ്രമാണങ്ങള്‍ പ്രകാരം ഈ പിഴച്ചവാദം തെളിയിക്കാന്‍ ഇവര്‍ക്കാവില്ല. പ്രമാണബദ്ധമായി കാര്യങ്ങള്‍ പറയുന്നവരെ ‘പുത്തന്‍ വാദികള്‍’ എന്നു മുദ്രകുത്തുകയും ചെയ്യും! നബി ﷺ ക്ക് മക്കാമുശ്‌രിക്കുകളില്‍നിന്ന് കേള്‍ക്കേണ്ടി വന്നതും ഇതുതന്നെയാണ്.

അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും സംഭവിക്കുന്നത് അവരുടെ ഇഷ്ടമനുസരിച്ചാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മരണാനന്തരവും അവര്‍ സഹായിക്കുമെന്നും വിശ്വസിപ്പിക്കുക വഴി എന്തു മാത്രം വലിയ പിഴവിലേക്കാണിവര്‍ ജനങ്ങളെ വീഴ്ത്തിയിരിക്കുന്നത്! അല്ലാഹു പറയുന്നു:

”അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു. അതുതന്നെയാണ് വിദൂരമായ വഴികേട്” (ക്വുര്‍ആന്‍ 22:12).

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറഞ്ഞത് ശ്രദ്ധേയമാണ്:

”അഥവാ വിഗ്രഹങ്ങളും സമന്മാരുമായ (ആരാധ്യന്മാരോട്) അവന്‍ ഇസ്തിഗാസ ചെയ്യുകയും സഹായം തേടുകയും ഉപജീവനം ആവശ്യപ്പെടുകയും ചെയ്യുന്നു. അവയാകട്ടെ അവന് യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യില്ല” (ഇബ്‌നു കഥീര്‍/വാള്യം 3).

സമൂഹത്തെ ഇസ്‌ലാമില്‍നിന്ന് അകറ്റാനുള്ള പുരോഹിതന്മാരുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ ഇവരുടെ തല തൊട്ടപ്പന്മാരെപ്പറ്റി ക്വുര്‍ആന്‍ പറഞ്ഞത് എത്ര യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നു: ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.'(10:66)

ലേഖകന്‍ തന്റെ വാദത്തിന് തെളിവുദ്ധരിച്ചത് കാണുക: ”ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ അല്ലാഹുവിന്റെ സൃഷ്ടികളുടെ ബുദ്ധിമുട്ടുകളില്‍നിന്ന് അല്ലാഹുവിന്റെ പരിപൂര്‍ണ്ണമായ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന് ചൊല്ലട്ടെ. അപ്രകാരം ചെയ്താല്‍ ആ സ്ഥലത്ത് നിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. ഈ ഹദീസില്‍ പറഞ്ഞ കലിമാത്തുല്ലാഹിയുടെ വിവക്ഷ ഇമാം റാസി(റ) വിവരിക്കുന്നുണ്ട്. ആത്മീയലോകം ശാരീരികലോകത്ത് ആധിപത്യം പുലര്‍ത്തുന്നതാണെന്നും ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയലോകമാണെന്നും തത്ത്വശാസ്ത്രത്തില്‍ അവിതര്‍ക്കിതമായി സ്ഥിരപ്പെട്ടതാണ്. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ്. അതിനാല്‍ സമ്പൂര്‍ണമായ അല്ലാഹുവിന്റെ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്യം പ്രതിരോധിക്കാനായി മനുഷ്യരുടെ ആത്മാക്കള്‍ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവല്‍ തേട്ടമാണ്. അതിനാല്‍ കലിമാത്തുല്ലാഹി എന്നതിന്റെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു” (പേജ് 15).

ഇസ്തിആദത്ത് ആരാധനയായതിനാല്‍ അല്ലാഹുവിനോട് മാത്രമെ ആകാവൂ. അല്ലാഹു പറയുന്നു: ‘നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)” (ക്വുര്‍ആന്‍ 23:88).

മറ്റനേകം ആയത്തുകളും നിരവധി ഹദീസുകളും ഈ വിഷയത്തില്‍ കാണാവുന്നതാണ്. നബി ﷺ യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയില്ല” (ക്വുര്‍ആന്‍ 72:20-23).

”ഞങ്ങളുടെ മനസ്സുകളുടെ തിന്മയില്‍നിന്നും കര്‍മങ്ങളുടെ ദോഷത്തില്‍നിന്നും അല്ലാഹുവിനെ കൊണ്ട് ഞങ്ങള്‍ കാവല്‍തേടുന്നു” (തിര്‍മിദി) എന്ന് നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

സൂറതുല്‍ ഫാതിഹയുടെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ഇസ്തിആദത്ത് എന്നാല്‍ തിന്മയുള്ളവയുടെ കുഴപ്പത്തില്‍നിന്ന് അല്ലാഹുവിലേക്ക് അഭയം തേടലും അവനിലേക്ക് ചേര്‍ന്ന് നില്‍ക്കലുമാകുന്നു” (ഇബ്‌നുകഥീര്‍/വാള്യം1).

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, മുസ്‌ലിം, ഖുസൈമ, ബൈഹഖി, നവവി, ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി, ഇബ്‌നു തൈമിയ്യ(റഹി) എന്നിവര്‍ നബി ﷺ സൃഷ്ടിയെ കൊണ്ട് കാവല്‍ തേടിയിട്ടില്ലെന്ന് വിശദീകരിച്ചത് ഈ ഹദീഥിന്റെ വെളിച്ചത്തില്‍തന്നെയാണ്. അല്ലാഹുവിന്റെ വിശിഷ്ടമായ നാമങ്ങളും യാതൊരു ന്യൂനതയും കുറവുമില്ലാത്ത അവന്റെ ക്വുര്‍ആനുമാണ് കലിമാത്ത് കൊണ്ടുള്ള ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുമുണ്ട്. അതൊന്നും വായിക്കാതെ ഇമാം റാസി(റ) തന്റെ തഫ്‌സീറിന്റെ തുടക്കത്തില്‍ ഇസ്തിആദത്തിന്റെ രീതികളെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ ‘വചന ശാസ്ത്രം’ അടിസ്ഥാനപ്പെടുത്തി പറഞ്ഞതായ അഭിപ്രായത്തില്‍ മാത്രം മുസ്‌ലിയാര്‍ കടിച്ചുതൂങ്ങിയത് താല്‍ക്കാലിക രക്ഷക്ക് വേണ്ടിയാണ്. ഒറ്റപ്പെട്ട വ്യാഖ്യാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി പാമര ജനങ്ങളെ കബളിപ്പിക്കലാണോ പണ്ഡിത ധര്‍മം? ക്വുര്‍ആന്‍ നല്‍കിയ താക്കീത് കാണുക. അല്ലാഹു പറയുന്നു: ”വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ചുവെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ” (3:187).

ഇമാം റാസി(റഹി) ‘നമ്മുടെ വിശ്വാസത്തിന് അനുകൂലമായി പറഞ്ഞിട്ടുണ്ട്’ എന്ന് അണികളെ ബോധ്യപ്പെടുത്താനാണ് ലേഖകന്റെ ശ്രമമെങ്കില്‍ ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴമൊഴി ഓര്‍ക്കുന്നതാകും നല്ലത്. തന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഇത്തരം പ്രവര്‍ത്തനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് കാണുക: ”(ബിംബാരാധനയോട്) തുല്യമായ ഒരു പ്രവര്‍ത്തനമാണ് ഇക്കാലത്ത് അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിരവധി പേര്‍ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിക്കുന്നതില്‍ മുഴുകിയിരിക്കുന്നു എന്നത്. അവര്‍ ഈ ക്വബ്‌റുകളെ ബഹുമാനിച്ചാല്‍ ആ ക്വബ്‌റാളികള്‍ അവര്‍ക്കു വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്നാണവരുടെ വിശ്വാസം” (തഫ്‌സീറുല്‍ കബീര്‍/വാള്യം 17).

സത്യത്തിനുനേരെ അന്ധത നടിക്കുന്നവര്‍ അല്ലാഹുവിന്റെ ഈ താക്കീത് മനസ്സിലാക്കുന്നത് നന്നായിരിക്കും:

”വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക് കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു” (ക്വുര്‍ആന്‍ 22:31).

 

മൂസ സ്വലാഹി, കാര

നേർപഥം വാരിക 

നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും ഹുസൈന്‍ സലഫി, ഷാര്‍ജ 2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20 (മുഹമ്മദ് നബി ﷺ , ഭാഗം 16)

നബി ﷺ യും ദൈവിക ദൃഷ്ടാന്തങ്ങളും

(മുഹമ്മദ് നബി ﷺ , ഭാഗം 16)

പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ്  എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ് ഓരോ പ്രവാചകനിലൂടെയും അല്ലാഹു പ്രകടമാക്കിയിട്ടുള്ളത്. മുഹമ്മദ് നബി ﷺ യിലൂടെയും അല്ലാഹു പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവയില്‍പെട്ട ചില കാര്യങ്ങളാണ് ഇനി നാം മനസ്സിലാക്കാന്‍ പോകുന്നത്.

മുഅ്ജിസത്തുകളെ കുറിച്ച് പഠിക്കുമ്പോള്‍ നമുക്ക് മുഹമ്മദ് നബി ﷺ യോടുള്ള സ്നേഹവും ആദരവും വര്‍ധിക്കുകയും അവിടുന്ന് നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ള കാര്യങ്ങളില്‍ ദൃഢമായ വിശ്വാസമുണ്ടാവുകയും ചെയ്യും.

മറ്റു പ്രവാചകന്മാര്‍ക്ക് ഇമാമായി നമസ്കരിച്ച ഏക പ്രവാചകന്‍

മുഹമ്മദ് നബി ﷺ ക്ക് മുമ്പ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനേകം നബിമാരെ അല്ലാഹു അയച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കും ലഭിക്കാത്ത ഒരു പ്രത്യേകതയാണ് ഇത്. അഥവാ, എല്ലാ നബിമാരും ചേര്‍ന്നുള്ള ഒരു നമസ്കാരത്തില്‍ മുഹമ്മദ് നബി ﷺ ഇമാമായി നിന്ന സംഭവം.

നബി ﷺ യുടെ ജീവിതത്തില്‍ ഉണ്ടായ അത്ഭുതകരമായ ഒരു യാത്രയായിരുന്നു ഇസ്റാഅ്-മിഅ്റാജ്. ധാരാളം മൈലുകള്‍ താണ്ടി പോകേണ്ടുന്നിടത്തേക്ക് വളരെ കുറഞ്ഞ സമയംകൊണ്ട് യാത്ര ചെയ്ത്, അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ കാര്യങ്ങള്‍ കണ്ട്, തന്‍റെ താമസ സ്ഥലത്തേക്കുതന്നെ തിരിച്ചെത്തിയ അത്ഭുത യാത്രയായിരുന്നു അത്. ഈ അത്ഭുതം മുഹമ്മദ് നബി ﷺ ക്ക് മാത്രം ഉണ്ടായിട്ടുള്ള ഒന്നാണ്.

നബി ﷺ യെ ഉത്തരം മുട്ടിക്കാന്‍ ശത്രുക്കള്‍ ശ്രമിച്ചപ്പോഴെല്ലാം അല്ലാഹുവിന്‍റെ പ്രത്യേകമായ സഹായം ലഭിച്ചിട്ടുണ്ട്. ശത്രുക്കളാല്‍ അപമാനിക്കപ്പെടുന്നതില്‍നിന്നും അല്ലാഹു റസൂലി ﷺ ന് പ്രത്യേകമായ കാവല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇസ്റാഅ്-മിഅ്റാജ് യാത്രക്ക് ശേഷം ഉണ്ടായ സംഭവത്തെ പറ്റി നബി ﷺ തന്നെ പറയുന്നത് നമുക്ക് ഇപ്രകാരം കാണാം:

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ എന്നെ ഹിജ്റില്‍ കാണുകയുണ്ടായി. ക്വുറയ്ശികള്‍ എന്‍റെ യാത്രയെ പറ്റി എന്നോട് ചോദിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ (ക്വുറയ്ശികള്‍) ബയ്ത്തുല്‍ മുക്വദ്ദസിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ എന്നോട് ചോദിച്ചു, ഞാന്‍ അതിനെ പറ്റി സ്ഥൈര്യം ഉള്ളവനായിരുന്നില്ല. അങ്ങനെ ഞാന്‍ ഏറെ വിഷമിക്കപ്പെട്ടു; അതുപോലെ തീരെ ഞാന്‍ വിഷമിക്കപ്പെട്ടിട്ടില്ലായിരുന്നു.’ നബി ﷺ പറഞ്ഞു: ‘അപ്പോള്‍ അല്ലാഹു എനിക്ക് അതിനെ (ബയ്ത്തുല്‍ മുക്വദ്ദസിനെ) ഉയര്‍ത്തി. (അങ്ങനെ) ഞാന്‍ അതിലേക്ക് നോക്കി. അവര്‍ എന്നോട് ഏതൊന്നിനെക്കുറിച്ച് ചോദിച്ചുവോ അതിനെക്കുറിച്ച് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാതിരുന്നില്ല. ഞാന്‍ എന്നെ നബിമാരുടെ സംഘത്തില്‍ കാണുകയുണ്ടായി. അപ്പോഴതാ മൂസാ എഴുന്നേറ്റ് നമസ്കാരം നിര്‍വഹിക്കുന്നു. അപ്പോള്‍ അദ്ദേഹം ശനൂഅക്കാരിലെ ഒരാളെ പോലെ ചുരുണ്ട മുടിയുള്ള ഒരാളായിരുന്നു. അപ്പോള്‍ ഈസാൗയും എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടായിരുന്നു. ജനങ്ങളില്‍ അദ്ദേഹത്തിന് ഏറ്റവും അടുത്ത സാദൃശ്യം ഉര്‍വതുബ്നു മസ്ഊദ് അസ്സക്വഫിയോടാകുന്നു. അപ്പോള്‍ ഇബ്റാഹീംൗയും നിന്ന് നമസ്കരിക്കുന്നുണ്ടായിരുന്നു. ജനങ്ങളില്‍ അദ്ദേഹത്തോട് സാദൃശ്യം നിങ്ങളുടെ കൂട്ടുകാരനാകുന്നു (നബി ﷺ യെ തന്നെയാണ് ഉദ്ദേശിച്ചത്). അങ്ങനെ നമസ്കാരത്തിന് സമയമായി. അപ്പോള്‍ ഞാന്‍ അവര്‍ക്ക് ഇമാമായി നില്‍ക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ നമസ്കാരത്തില്‍നിന്ന് വിരമിച്ചപ്പോള്‍ പറയുന്ന ഒരാള്‍ (ഇപ്രകാരം) പറഞ്ഞു: ‘ഓ, മുഹമ്മദ്! ഇതാകുന്നു നരകത്തിന്‍റെ ആളായ (കാവല്‍ക്കാരനായ) മാലിക് (എന്ന മലക്ക്). അതിനാല്‍ അദ്ദേഹത്തിന് താങ്കള്‍ സലാം പറയുക. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് സലാം കൊണ്ട് തുടങ്ങി” (മുസ്ലിം).

ഇസ്റാഅ്-മിഅ്റാജ് യാത്രക്കുശേഷം നബി ﷺ കഅ്ബയുടെ പരിസരത്ത് ഇരിക്കുകയായിരുന്നു. നബി ﷺ ജനങ്ങള്‍ക്ക് സംഭവം വിവരിച്ചുകൊടുക്കുന്നുമുണ്ടായിരുന്നു. യാത്രാവിവരണം കേട്ടപ്പോള്‍ ക്വുറയ്ശികള്‍ യാത്രയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും അവിടുത്തോട് ചോദിച്ചു. നബി ﷺ ബയ്ത്തുല്‍ മുക്വദ്ദസില്‍ പോയ വിവരം അവരോട് പറഞ്ഞപ്പോള്‍ ബയ്ത്തുല്‍ മുക്വദ്ദസ് കണ്ടവര്‍ക്ക് മാത്രം ഉത്തരം പറയാന്‍ കഴിയുന്ന ചില ചോദ്യങ്ങള്‍ അവര്‍ നബി ﷺ യോട് ചോദിച്ചു. മുഹമ്മദ് കള്ളനാണ് എന്ന് വരുത്താനായിരുന്നു അവര്‍ ഇങ്ങനെയെല്ലാം ചോദിച്ചത്. ജനങ്ങള്‍ക്കിടയില്‍ അപമാനിക്കുവാനും നിന്ദിക്കുവാനുമായിരുന്നു അവരുടെ മോഹം. അതിനായി ബയ്ത്തുല്‍ മുക്വദ്ദസിന്‍റെ വാതിലുകളെ പറ്റിയും മറ്റു കാര്യങ്ങളെ പറ്റിയും അവര്‍ ചോദിച്ചു. ആ സമയത്ത് നബി ﷺ ക്ക് ഉത്തരം പറയാന്‍ വിഷമം ഉണ്ടായിരുന്നു എന്നാണ് അവിടുന്ന് തന്നെ നമുക്ക് പറഞ്ഞുതരുന്നത്. ബയ്ത്തുല്‍ മുക്വദ്ദസ് കാണാത്തതിനാലോ അവിടേക്ക് പോകാത്തതിനാലോ അല്ല നബി ﷺ ക്ക് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ പ്രയാസകരമായത്. നാം സ്ഥിരമായി കാണുന്ന ഒരു വസ്തുവാണെങ്കില്‍ പോലും അതിന്‍റെ മുഴുവന്‍ വശങ്ങളെ കുറിച്ചും നമുക്ക് വിവരമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.

തന്നെ അപമാനിക്കുവാനും നിന്ദിക്കുവാനും ശത്രുക്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതില്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന് നബി ﷺ അങ്ങേയറ്റം വിഷമത്തിലായി. ആ സമയത്ത് നബി ﷺ ക്ക് അല്ലാഹു അത് ദൃശ്യമാക്കിക്കൊടുത്തു. എത്രയോ കാതങ്ങള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ആ ഭവനം സമീപത്ത് കാണുകയാണ്. അല്ലാഹു നബി ﷺ ക്ക് പ്രകടമാക്കിയ മുഅ്ജിസത്തായിരുന്നു അത്. അതല്ലാതെ, കാഴ്ചക്ക് പരിധിയോ പരിമിതിയോ ഇല്ലാത്ത ആളായിരുന്നില്ല മുഹമ്മദ് നബി ﷺ . ആ പ്രത്യേകത സ്രഷ്ടാവായ അല്ലാഹുവിന് മാത്രമുള്ളതാണ്.

ബയ്ത്തുല്‍ മുക്വദ്ദസ് നബി ﷺ ക്ക് അല്ലാഹു ദൃശ്യമാക്കിയപ്പോള്‍ ശത്രുക്കളുടെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി അവിടുന്ന് മറുപടി നല്‍കി.

അതുപോലെ ആ യാത്രയില്‍ നബി ﷺ ഒരു സംഘം പ്രവാചകന്മാരെ കാണുകയുണ്ടായി. മൂസാൗ ആ സമയത്ത് നമസ്കരിക്കുന്നുണ്ടായിരുന്നു. മൂസാനബിൗയുടെ ശാരീരിക അവസ്ഥകള്‍ വരെ നബി ﷺ സ്വഹാബത്തിന് വിവരിച്ചുകൊടുത്തു. ചുരുണ്ട മുടിയുള്ള ശനൂഅക്കാരിലെ ഒരാളെ പോലെയാണ് മൂസാ(അ) എന്നുവരെ അവിടുന്ന് വിവരിച്ചു. ഈസാനബിൗയെയും ആ അവസരത്തില്‍ നബി ﷺ കാണുകയുണ്ടായി. അദ്ദേഹവും നമസ്കരിക്കുന്നതായാണ് നബി ﷺ കാണുന്നത്. അദ്ദേഹത്തിന്‍റെ രൂപസാദൃശ്യം ഉര്‍വ(റ)യോടാകുന്നു. ഇബ്റാഹീം നബിൗയെയും നബി ﷺ കണ്ടു. അദ്ദേഹവും നമസ്കാരത്തിലായിരുന്നു. അദ്ദേഹത്തിന്‍റെ സാദൃശ്യം തന്നോടാകുന്നു  എന്നും അവിടുന്ന് പറഞ്ഞു.

പിന്നീട് നമസ്കാര സമയമായി. എല്ലാ പ്രവാചകന്മാര്‍ക്കും ഇമാമായി അപ്പോള്‍ മുഹമ്മദ് നബി ﷺ യാണ് നിന്നത്. ഇത് അവിടുത്തേക്ക് ലഭിച്ച സ്ഥാനവും മഹത്ത്വവും തന്നെയാണ്.

ഈ ഹദീസില്‍ പറഞ്ഞ, നബി ﷺ കണ്ടതും ചെയ്തതുമായ ഓരോ കാര്യവും നബി ﷺ ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തായിരുന്നു.

ചന്ദ്രന്‍ പിളര്‍ന്ന സംഭവം

നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് നടന്ന അത്ഭുതകരമായ ഒരു സംഭവായിരുന്നു ഇത്. അവിടുന്ന് ശത്രുക്കളുടെ മുന്നില്‍ അപമാനിതനാകാതിരിക്കാന്‍ അല്ലാഹു പല സന്ദര്‍ഭങ്ങളിലും സഹായിച്ചിട്ടുണ്ട്. ബയ്ത്തുല്‍ മുക്വദ്ദസുമായി ബന്ധപ്പെട്ട കാര്യത്തില്‍ അല്ലാഹുവിന്‍റെ സഹായം കിട്ടിയത് നാം കണ്ടു. ഇവിടെയും അല്ലാഹുവിന്‍റെ സഹായം ഉണ്ടാകുന്നത് നമുക്ക് കാണാം.

അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കാലത്ത് ചന്ദ്രന്‍ രണ്ട് കഷ്ണങ്ങളായി പിളരുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ സാക്ഷികളാകുവിന്‍” (ബുഖാരി).

ഈ സംഭവം ഇമാം ബുഖാരിക്ക് പുറമെ, മുസ്ലിം, അഹ്മദ്, അബൂദാവൂദ്, ബയ്ഹക്വി, ഹാകിം, തിര്‍മിദി, ത്വബ്രി തുടങ്ങിയവരെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രണ്ടായി പിളര്‍ന്ന ചന്ദ്രന്‍റെ ഒരു ഭാഗം ഒരു പര്‍വതത്തിന് മുകളിലും മറ്റൊരു ഭാഗം വേറെ ഒന്നിന്‍റെ മുകളിലും കാണുകയുണ്ടായി എന്നും വേറെ ചില നിവേദനങ്ങളില്‍ കാണാം. പര്‍വതത്തിനു മുകളില്‍ എന്നു പറയുമ്പോള്‍ എത്രയോ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രന്‍ താഴേക്ക് ഇറങ്ങിവന്നു എന്ന് അര്‍ഥം കല്‍പിക്കേണ്ടതില്ല. മുകളിലേക്ക് നോക്കുമ്പോള്‍ ഓരോ ഭാഗവും ഓരോ പര്‍വതത്തിനു നേരെ മുകള്‍ഭാഗത്തായി കണ്ടു എന്നതാണ് ഉദ്ദേശിക്കപ്പെടുന്നത്.

ചന്ദ്രന്‍ പിളരുകയോ എന്ന് ചോദിച്ച് ഈ സംഭവത്തെ കളിയാക്കുകയും നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന പലരും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചവരില്‍തന്നെയും രണ്ട് കക്ഷികളുണ്ടായിരുന്നു; വിശ്വസിച്ചവരും കളിയാക്കിയവരും. നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്ക് അതില്‍ യാതൊരു അവ്യക്തതയും ഉണ്ടായിരുന്നില്ല. അവര്‍ സംശയം തെല്ലുമില്ലാതെ അത് കാണുകയും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ അതിന് സാക്ഷികളായവരിലെ സത്യനിഷേധികള്‍ അപ്പോഴും അതിനെ കളവാക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തത്.

ചന്ദ്രന്‍ എന്ന് അര്‍ഥമുള്ള ‘ക്വമര്‍’ എന്ന പേരില്‍ ഒരു അധ്യായംതന്നെ ക്വുര്‍ആനിലുണ്ട്. അതിന്‍റെ തുടക്കത്തില്‍ തന്നെ ഈ സംഭവം അല്ലാഹു വിവരിക്കുന്നുണ്ട്.

“ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും ഇത് നിലനിന്നുവരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും” (ക്വുര്‍ആന്‍ 54:1,2).

അന്ത്യസമയം അടുത്തുവെന്നും ചന്ദ്രന്‍ പിളര്‍ന്നു എന്നും ഇവിടെ വ്യക്തമാക്കുന്നു. ചന്ദ്രന്‍ പിളരും എന്നല്ല പിളര്‍ന്നു എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. എന്നാല്‍ അല്ലാഹുവിന്‍റെ ഏത് ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അതിനോട് മുഖംതിരിക്കലും അതിനെ കളവാക്കലുമാണ് സത്യനിഷേധികളുടെ പതിവ്. ചന്ദ്രന്‍ പിളര്‍ന്ന സന്ദര്‍ഭത്തിലും അതുതന്നെയാണ് സംഭവിച്ചത്.

വിദൂര സ്ഥലത്തുനിന്ന് പോലും ഈ സംഭവം കണ്ട ചിലര്‍ ഇസ്ലാമിലേക്ക് വന്ന ചരിത്രമുണ്ട്. എന്നാല്‍ മക്കയിലെ മുശ്രിക്കുകള്‍ ചെയ്തത് വെല്ലുവിളിക്കുകയും വെല്ലുവിളിക്കുള്ള മറുപടി നേരില്‍ കണ്ടപ്പോള്‍ അവിശ്വസിക്കുകയുമാണ്. അബൂകബ്ശയുടെ മകന്‍റെ ജാലവിദ്യ വല്ലാത്ത ജാലവിദ്യതന്നെ എന്ന് അവര്‍ കമന്‍റടിക്കുകയും ചെയ്തു!

നബി ﷺ യെ അവര്‍ കളിയാക്കിക്കൊണ്ട് വിളിക്കുന്ന ഒരു പേരാണ് ഇബ്നു അബീകബ്ശ എന്നത്. നബി ﷺ ചെറുപ്പത്തില്‍ മുലയൂട്ടിയ മഹതിയായിരുന്നല്ലോ ഹലീമതുസ്സഅദിയ്യ(റ). അവരുടെ ഭര്‍ത്താവിന്‍റെ പേരാണ് അബൂകബ്ശ. അദ്ദേഹത്തിലേക്ക് ചേര്‍ത്തിയാണ് ശത്രുക്കള്‍ ഈ പരിഹാസപ്പേര് വിളിച്ചിരുന്നത്.

ഇന്ന് ഈ സംഭവത്തെ നിഷേധിക്കുന്നവര്‍ സമുദായത്തിനകത്തുതന്നെയുണ്ട്. ഇത്തരം ദൈവികദൃഷ്ടാന്തങ്ങളെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇത്തരക്കാര്‍ കളവാക്കുന്നത്. എത്ര സ്ഥിരപ്പെട്ട സനദോടെ റിപ്പോര്‍ട്ട് ചെയ്തതായാലും, എത്ര വലിയ മഹാന്മാര്‍ റിപ്പോര്‍ട്ട് ചെയ്തതാണെങ്കിലും ഞങ്ങളുടെ ബുദ്ധിക്ക് യോജിക്കുന്നതേ ഞങ്ങള്‍ വിശ്വസിക്കൂ എന്ന് പറയുന്ന ഹദീസ് നിഷേധികളാണ് ഇവര്‍.

വിരലുകള്‍ക്കിടയില്‍നിന്നും വെള്ളം

നബി ﷺ യുടെ ജീവിതത്തില്‍ ഉണ്ടായ ഒരു അത്ഭുത സംഭവമാണ് ഇത്. അതിന് സാക്ഷികളായ സ്വഹാബിമാര്‍ നമുക്ക് അത് വിവരിച്ചുതരുന്നുണ്ട്. അനസ്(റ) പറയുന്നത് നോക്കൂ:

“അസ്വ്ര്‍ നമസ്കാര സമയമായപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ കാണുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ വുദൂഅ് ചെയ്യാനുള്ള വെള്ളം അന്വേഷിക്കുന്നുണ്ട്, അങ്ങനെ വുദൂഇനുള്ള പാത്രം റസൂലി ﷺ ന് കൊണ്ടുവരപ്പെട്ടു. അങ്ങനെ റസൂല്‍ ﷺ ആ പാത്രത്തില്‍ തന്‍റെ കൈ വെച്ചു. ജനങ്ങളോട് അതില്‍നിന്ന് വുദൂഅ് ചെയ്യാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു.” അനസ്(റ) പറയുന്നു: “അങ്ങനെ അവരിലെ അവസാനത്തെ ആളും വുദൂഅ് ചെയ്യുന്നതുവരെ അവിടുത്തെ വിരലുകളുടെ താഴെനിന്നും വെള്ളം പൊടിയുന്നത് ഞാന്‍ കാണുകയുണ്ടായി” (ബുഖാരി).

നബി ﷺ യും അനുചരന്മാരും ഒരു യാത്രയിലായിരുന്നു. മുന്നൂറോ അതിലധികമോ പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നമസ്കാരത്തിന്‍റെ സമയമായി. വുദൂഅ് ചെയ്യാന്‍ വെള്ളവുമില്ല. കൈയില്‍ സൂക്ഷിച്ചിരുന്നതെല്ലാം തീരുകയും ചെയ്തു. അവര്‍ പലയിടത്തും വെള്ളം അന്വേഷിച്ചു. വെള്ളം ലഭിച്ചില്ല. ഒരു സ്വഹാബിയുടെ കൈവശം മാത്രം അല്‍പം വെള്ളമുള്ള ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രം നബി ﷺ യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ ആ പാത്രത്തില്‍ തന്‍റെ പവിത്രമായ കൈ വെച്ചു. അതോടെ അത്ഭുതം സംഭവിച്ചു.അവിടുത്തെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം പൊട്ടിവരികയായി. ജനങ്ങളോട് അവിടുന്ന് വുദൂഅ് ചെയ്യുവാന്‍ കല്‍പിച്ചു. അവര്‍ എല്ലാവരും ആ പാത്രത്തില്‍നിന്ന് വുദൂഅ് ചെയ്തു.

നബി ﷺ യുടെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വന്ന ഈ അമാനുഷിക സംഭവം മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തിനെക്കാള്‍ വമ്പിച്ചതാകുന്നു. മൂസാനബിൗയോട് അല്ലാഹു വെള്ളത്തിനായി കല്ലില്‍ അടിക്കാന്‍ കല്‍പിക്കുകയുണ്ടായി. അങ്ങനെ കല്ലില്‍നിന്ന് ഉറവ പൊട്ടുകയും ചെയ്തു. അതിനെക്കാളും വലിയ ഒരു മുഅ്ജിസത്താണ് നബി ﷺ യിലൂടെ അല്ലാഹു ഇവിടെ പ്രകടമാക്കിയത് എന്ന് ഇമാം മുസ്നി(റഹി) പറയുന്നത് ഇമാം അല്‍അയ്നി(റഹി) ഉംദത്തുല്‍ ക്വാരിയില്‍ ഉദ്ധരിക്കുന്നുണ്ട്. കല്ലില്‍നിന്ന് ഉറവ വരിക എന്നത് പരിചിതമായ കാര്യമാണല്ലോ. എന്നാല്‍ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വരിക എന്നത് പരിചിതമല്ലാത്ത കാര്യവുമാണ് എന്ന് അദ്ദേഹം അതിന് ന്യായവും പറയുന്നുണ്ട്.

പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ പ്രവാചകന്മാരുടെ കഴിവല്ല. അത് പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ എന്തെങ്കിലും മാനുഷികമായ പ്രവൃത്തി ചെയ്യാന്‍ കല്‍പിക്കും. നബിമാര്‍ അതുപ്രകാരം ചെയ്യും. ശേഷം ആ പ്രവാചകന്മാരിലൂടെ പ്രകടമാകുന്നതെല്ലാം അല്ലാഹുവാണ് ചെയ്യുന്നത്. അത് ഒരു നബിയുടെയും കഴിവില്‍ പെട്ടതല്ല. ഈ സത്യം മനസ്സിലാക്കാത്ത ചിലര്‍ പ്രവാചകനോട് സങ്കടം പറയുകയും അവിടുത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് കാണാം.

നബി ﷺ യും സ്വഹാബിമാരും വെള്ളമില്ലാതെ വിഷമിക്കുന്നു. അവര്‍ നാലുപാടും അന്വേഷിക്കുന്നു. അവസാനം അവരില്‍ ഒരാളുടെ കൈയിലുണ്ടായിരുന്ന വെള്ളപ്പാത്രം കൊണ്ടുവരപ്പെടുന്നു. അല്ലാഹുവിന്‍റെ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ നബി ﷺ ആ പാത്രത്തില്‍ കൈ വെക്കുന്നു. സ്വഹാബിമാര്‍ക്ക് പോലും അറിയില്ല നബി ﷺ ക്ക് ഞങ്ങള്‍ക്ക് വെള്ളം നല്‍കി സഹായിക്കാന്‍ കഴിയുമെന്ന്. അവര്‍ക്ക് അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ അവര്‍ നബിയോട് വെള്ളത്തിന് ആവശ്യപ്പെടുമായിരുന്നല്ലോ. വിദൂരത്തേക്ക് നബി ﷺ യും സ്വഹാബിമാരും യാത്ര ചെയ്യുമ്പോള്‍ ഒട്ടകപ്പുറത്തും കഴുതപ്പുറത്തുമെല്ലാം എന്തിനായിരുന്നു വെള്ളം ചുമന്ന് പോയിരുന്നത്? മലമൂത്ര വിസര്‍ജനത്തിനായി അവിടന്ന് പോകുമ്പോള്‍ വെള്ളം കൊണ്ടുപോകുന്നു, അവിടുത്തേക്ക് വുദൂഅ് ചെയ്യാനുള്ള വെള്ളം സ്വഹാബിമാര്‍ എത്തിക്കുന്നു.

വെള്ളത്തിന് ആവശ്യം വന്നപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാനായി നബി ﷺ യോട് സ്വഹാബി ആവശ്യപ്പെടുകയും നബി ﷺ പ്രാര്‍ഥിക്കുകയും അല്ലാഹു മഴ വര്‍ഷിപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ നബി ﷺ യോട് മഴക്ക് വേണ്ടി തേടിയ ഒരു സംഭവം പോലും നമുക്ക് കാണുക സാധ്യമല്ല.

മഴക്കുവേണ്ടിയുള്ള പ്രത്യേകമായ നമസ്കാരം പോലും നബി ﷺ പഠിപ്പിച്ചുതന്നിട്ടുണ്ട്; മഴയില്ലാത്തപ്പോള്‍ അല്ലാഹുവിനോടാണ് ചോദിക്കേണ്ടത് എന്ന് നമ്മെ പഠിപ്പിക്കാന്‍. നബി ﷺ യുടെ കാലത്ത് നബി ﷺ യെ ഇമാമാക്കിയായിരുന്നു സ്വഹാബിമാര്‍ മഴക്കുവേണ്ടിയുള്ള നിസ്കാരം നിര്‍വഹിച്ചിരുന്നത്. ഉമറി(റ)ന്‍റെ ഭരണകാലത്ത് ഒരു ക്ഷാമം നേരിട്ടപ്പോള്‍ അവര്‍ നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസി(റ)നെ ഇമാമാക്കി നമസ്കരിച്ചത് ഹദീസില്‍ കാണാവുന്നതാണ്.

നബി ﷺ യുടെ സ്വഹാബിമാര്‍ വെള്ളമില്ലാതെ വിഷമിക്കുമ്പോള്‍ ഇപ്രകാരം നമസ്കരിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയുമായിരുന്നു ചെയ്തിരുന്നത്. അവര്‍ നബി ﷺ യോട് മഴക്ക് വേണ്ടി തേടിയിട്ടില്ല. സ്വഹാബിമാര്‍ വിശ്വസിച്ചത് പോലെ നബിയെക്കുറിച്ച് വിശ്വസിച്ചെങ്കിലേ നമ്മുടെ വിശ്വാസം ശരിയാവുകയുള്ളൂ. ക്വുര്‍ആന്‍ കാര്യം നമ്മെ ഉണര്‍ത്തിയത് കാണുക:

“നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ” (ക്വുര്‍ആന്‍ 2:137). (അവസാനിച്ചില്ല)

നേർപഥം
ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 16)

ഉത്തരം ലഭിച്ച പ്രാര്‍ഥനകള്‍ ഹുസൈന്‍ സലഫി, ഷാര്‍ജ 2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13 (മുഹമ്മദ് നബി ﷺ , ഭാഗം 15)

ഉത്തരം ലഭിച്ച പ്രാര്‍ഥനകള്‍

(മുഹമ്മദ് നബി ﷺ , ഭാഗം 15)

നബി ﷺ പല സന്ദര്‍ഭങ്ങളിലും പലരുടെയും നന്മയ്ക്കായി തേടുകയും അല്ലാഹു അതിന് ഉത്തരം നല്‍കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഒരു സന്ദര്‍ഭം കാണുക:

നബി ﷺ സേനാനായകനായി നിയോഗിക്കാറുണ്ടായിരുന്ന സ്വഹാബിയായിരുന്നു ജരീര്‍(റ). അദ്ദേഹത്തിന് കുതിരപ്പുറത്ത് ഇരിപ്പുറപ്പിക്കാന്‍ കഴിയാത്ത ഒരു അസുഖം ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ നബി ﷺ ഒരു യാത്രക്ക് ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം നബി ﷺ യോട് തന്‍റെ വിഷമം ബോധിപ്പിച്ചു. ജരീര്‍(റ) പറയുന്നു: “അപ്പോള്‍ നബി ﷺ തന്‍റെ കൈകൊണ്ട് എന്‍റെ നെഞ്ചില്‍, ഞാന്‍ അതിന്‍റെ അടയാളം കാണുമാറ് ഒന്ന് കൊട്ടി. അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു: ‘അല്ലാഹുവേ, ഇദ്ദേഹത്തിന് നീ സ്ഥൈര്യം നല്‍കേണമേ, ഇദ്ദേഹത്തെ നീ സന്മാര്‍ഗം ലഭിച്ചവനും മാര്‍ഗദര്‍ശിയും ആക്കേണമേ.’ ജരീര്‍(റ) പറയുന്നു: ‘അതിനുശേഷം ഞാന്‍ കുതിരപ്പുറത്തുനിന്ന് വീണിട്ടില്ല.”

അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഒരാളുടെ ഗുണത്തിനുവേണ്ടി തേടിയപ്പോള്‍ അല്ലാഹു അത് സ്വീകരിച്ചതിന് ഒരു ഉദാഹരണമാണ് ഇവിടെ നാം കണ്ടത്. ഒരു സംഭവംകൂടി കാണുക.

അത്വാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “എന്നോട് ഇബ്നു അബ്ബാസ്(റ) ചോദിച്ചു: ‘സ്വര്‍ഗക്കാരില്‍ പെട്ട ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ചുതരട്ടെയോ?’ ഞാന്‍ പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: ‘ഈ കറുത്ത സ്ത്രീയാകുന്നു അവര്‍. (ഒരിക്കല്‍) അവര്‍ നബി ﷺ യുടെ അടുക്കല്‍ വന്നു; എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ബോധരഹിതയായി വീഴുന്നവളാകുന്നു, ആ സമയം (എന്‍റെ നഗ്നത) വെളിവാകുന്നവളുമാകുന്നു ഞാന്‍. അതിനാല്‍ അങ്ങ് അല്ലാഹുവിനോട് എനിക്കുവേണ്ടി പ്രാര്‍ഥിക്കണം.’ നബി ﷺ പറഞ്ഞു: ‘നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ക്ഷമിക്കുക, നിനക്ക് സ്വര്‍ഗമുണ്ടാകും. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞാന്‍ അല്ലാഹുവിനോട് നിനക്ക് സൗഖ്യം ലഭിക്കാനായി പ്രാര്‍ഥിക്കാം.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞാന്‍ ക്ഷമിക്കുകയാണ്.’ എന്നിട്ട് അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ (ആ സമയത്ത് നഗ്നത) വെളിവാകുന്നവളാണല്ലോ. അതിനാല്‍ (എന്‍റെ നഗ്നത) വെളിവാകാതിരിക്കാനായി എനിക്ക് വേണ്ടി അല്ലാഹുവിനോട് അങ്ങ് പ്രാര്‍ഥിക്കണം.’ അപ്പോള്‍ നബി ﷺ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു” (ബുഖാരി, മുസ്ലിം).

ക്ഷമയിലൂടെ സ്വര്‍ഗം കാംക്ഷിച്ച ആ സ്ത്രീ അബോധാവസ്ഥയില്‍ വീഴുന്ന സമയത്ത് നഗ്നത വെളിവാകുന്നത് ഇല്ലാതിരിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ അപേക്ഷിച്ചു. നബി ﷺ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അല്ലാഹു ആ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്തു.

അല്ലാഹു ആദരവും മഹത്ത്വവും ഒരാള്‍ക്ക് നല്‍കുന്നത് കറുത്തവനെന്നോ വെളുത്തവനെന്നോ നോക്കിയിട്ടല്ല. സുന്ദരനും സുമുഖനുമായ അബൂലഹബിനെ ശപിക്കപ്പെട്ടവനായിട്ടാണ് ക്വുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്. എന്നാല്‍ കറുത്തവനായ ബിലാലി(റ)നെയും ഈ സ്ത്രീയെയും സ്വര്‍ഗാവകാശികളായിട്ടാണ് തിരുനബി ﷺ നമുക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്! വിശ്വാസത്തിന്‍റെയും കര്‍മത്തിന്‍റെയും അടിസ്ഥാനത്തിലാണ് അല്ലാഹു ഏതൊരാള്‍ക്കും പരിഗണന നല്‍കുക.  

അല്ലാഹുവിന്‍റെ റസൂല്‍ ﷺ ആര്‍ക്കെങ്കിലും എതിരായി പ്രാര്‍ഥിച്ചാലോ? ആ പ്രാര്‍ഥനയ്ക്കും ഫലം കാണും. അതിനും ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാം.

നബി ﷺ യുടെ പ്രവാചകത്വ ജീവിത കാലത്തിന്‍റെ തുടക്കത്തില്‍ ഇസ്ലാമിക പ്രബോധനത്തിനായി കത്തെഴുതി അയക്കുമായിരുന്നു. നബി ﷺ ക്ക് എഴുത്തോ വായനയോ അറിയില്ലല്ലോ. അതിനാല്‍ തന്‍റെ എഴുത്തുകാരെ കൊണ്ട് എഴുതിപ്പിക്കലായിരുന്നു പതിവ്. എഴുത്തും വായനയും അറിയാത്ത ഒരു പ്രവാചകനാണ് എഴുത്തും വായനയും അറിയാവുന്ന മുഴുവന്‍ പേരെയും അത്ഭുതപ്പെടുത്തുന്ന ഗ്രന്ഥവുമായി വന്നത്. അത് ഒരു അത്ഭുതമാണല്ലോ!

അയല്‍പ്രദേശങ്ങളിലെ രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി കൊടുത്തുവിടുന്ന കൂട്ടത്തില്‍ അന്ന് പേര്‍ഷ്യ ഭരിച്ചിരുന്ന കിസ്റാ രാജാവിനും നബി ﷺ ഒരു കത്ത് എഴുതി. ആ കത്ത് പ്രവാചകാനുചരന്‍ അബ്ദുല്ലാഹിബ്നു ഹുദാഫ(റ)യുടെ അടുക്കല്‍ കൊടുത്തയച്ചു. ‘നിങ്ങള്‍ മുസ്ലിമാകണം. എന്നാല്‍ നിങ്ങള്‍ രക്ഷപ്പെടും’- ഇതായിരുന്നു കത്തിന്‍റെ ഉള്ളടക്കം. കത്ത് അബ്ദുല്ലാഹിബ്നു ഹുദാഫ(റ) രാജാവിന് കൈമാറി. രാജാവ് കത്ത് വായിച്ചു. ധിക്കാരം മൂത്ത പേര്‍ഷ്യന്‍ രാജാവ് ആ കത്ത് പ്രവാചകാനുചരന്‍റെ മുന്നില്‍വെച്ച് പിച്ചിച്ചീന്തിയെറിഞ്ഞു. തന്‍റെ കത്തിനോടും അനുചരനോടും അവഗണനയും നിന്ദ്യതയും കാണിച്ച വിവരം അവിടുന്ന് അറിഞ്ഞു. നബി ﷺ ക്ക് അത് ഏറെ വിഷമമുണ്ടാക്കി. അവിടുന്ന് അല്ലാഹുവിനോട് ദുആ ചെയ്തു: ‘അല്ലാഹുവേ, അവന്‍റെ അധികാരത്തെയും നീ പിച്ചിച്ചീന്തേണമേ.’ നബി ﷺ യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു.

പിതാവ് പറയുന്നതു കേട്ട്, പിതാവിന്‍റെ സേനാനായകനായി കഴിഞ്ഞിരുന്ന ഷീറവയ്ഹി എന്ന മകന്‍ പിതാവിനെതിരില്‍ രംഗത്തുവന്നു. നബി ﷺ യുടെ പ്രാര്‍ഥനക്ക് ശേഷം മകന്‍റെ മനസ്സില്‍ പിതാവിന്‍റെ സിംഹാസനം തട്ടിയെടുക്കാനുള്ള ചിന്തയുദിച്ചു. അവസാനം മകന്‍ പിതാവിനെ ചതിയിലൂടെ കൊലപ്പെടുത്തിയതായാണ് ചരിത്രം!

അധികാരത്തിന്‍റെയും പണത്തിന്‍റെയും സ്വാധീനത്തിന്‍റെയും ഹുങ്കില്‍ അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും അവന്‍റെ ദീനിനോടും കളിക്കുന്നവര്‍ എല്ലാവരുടെയും അധികാരിയായ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.

“പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന് നീ ജീവിയെ പുറത്ത് വരുത്തുന്നു. ജീവിയില്‍നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കുനോക്കാതെ നീ നല്‍കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 3:27).

ഒരാള്‍ അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ അടുക്കല്‍വെച്ച് ഇടതുകൈകൊണ്ട് തിന്നുകയാണ്. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കളുടെ വലതുകൈകൊണ്ട് താങ്കള്‍ തിന്നുക.’ അദ്ദേഹം പറഞ്ഞു: ‘എനിക്ക് (അതിന്) കഴിയില്ല.’ നബി ﷺ പറഞ്ഞു: ‘(എന്നാല്‍ ഇനി) നിനക്ക് സാധിക്കുകയുമില്ല.’ അയാളെ അതില്‍നിന്ന്തടഞ്ഞത് അഹങ്കാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല. (സംഭവം പറയുന്ന സലമത്ത് ഇബ്നുല്‍ അക്വഅ്(റ) പറയുന്നു: ‘അതിനുശേഷം അത് (വലത് കൈ) അയാളുടെ വായിലേക്ക് ഉയര്‍ത്തിയിട്ടില്ല’ (മുസ്ലിം).

വലതുകൈകൊണ്ട് മാത്രമെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ എന്നത് നബി ﷺ യുടെ കല്‍പനയാണല്ലോ. അവിടുത്തെ കല്‍പനക്ക് എതിരായി ഇടതുകൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ആളോട് നബി ﷺ വലതുകൈകൊണ്ട് ഭക്ഷിക്കുവാന്‍ കല്‍പിച്ചു. അഹങ്കാരിയായ ആ മനുഷ്യന്‍ ‘എനിക്ക് പറ്റില്ല’ എന്ന മറുപടിയാണ് നല്‍കിയത്. വലതുകൈക്ക് രോഗം ഉള്ളതിനാലൊന്നുമല്ല അയാള്‍ അപ്രകാരം പറഞ്ഞത്. അഹങ്കാരമാണ് അയാളെ അതിന് പ്രേരിപ്പിച്ചത്. എന്നാല്‍ നിനക്ക് ഇനി അതിന് കഴിയാതിരിക്കുകയും ചെയ്യട്ടെ എന്ന് നബി ﷺ യും പ്രതികരിച്ചു. അവിടുത്തെ വാക്ക് അയാള്‍ക്കെതിരില്‍ ബാധിച്ചു. പിന്നീട് ഒരിക്കല്‍ പോലും തന്‍റെ വലതുകൈ വായിലേക്ക് ഉയര്‍ത്താന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് സ്വഹാബി നമുക്ക് പറഞ്ഞുതരുന്നത്.

നാലുസംഭവങ്ങള്‍ നാം ഇവിടെ മനസ്സിലാക്കി. നബി ﷺ യുടെ പ്രാര്‍ഥന മറ്റുള്ളവരുടെ പ്രാര്‍ഥന പോലെയല്ല. അത് സ്വീകരിക്കപ്പെടും. അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കല്‍പനകള്‍ക്ക് ധിക്കാരപൂര്‍വം എതിരു പ്രവര്‍ത്തിക്കുന്നവരെ കുഫ്റും ശിര്‍ക്കുമടക്കം വലിയ കുഴപ്പങ്ങള്‍ ബാധിക്കുമെന്നാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

“നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ”(ക്വുര്‍ആന്‍ 24:63).

നബി ﷺ യെ വിളിക്കുന്ന പേരുകളില്‍ ദ്വയാര്‍ഥം പാടില്ല

പലപ്പോഴും പലരും ചിലരെ ദ്വയാര്‍ഥം വരുന്ന പേരുകളില്‍ വിളിക്കാറുണ്ട്. ആ പേരില്‍ രണ്ട് അര്‍ഥം കാണാം. ഒന്ന് ചീത്ത ഗുണത്തെയും മറ്റൊന്ന് ദുര്‍ഗുണത്തെയും സൂചിപ്പിക്കുന്നത്. ഇത്തരം പ്രയോഗത്തിലൂടെ സഹോദരങ്ങളെ അവഹേളിക്കുന്നത് വിശ്വാസിക്ക് ഭൂഷണമല്ലെന്നത് പറയേണ്ടതില്ലല്ലോ. ഇത്തരം സ്വഭാവങ്ങള്‍ വര്‍ജിക്കപ്പെടേണ്ടതാണ്.

ദ്വയാര്‍ഥം വരുന്ന രൂപത്തില്‍ നബി ﷺ യെ അഭിസംബോധന ചെയ്യുന്നത് ക്വുര്‍ആന്‍ വിലക്കിയിട്ടുണ്ട്. യഹൂദികള്‍ നബി ﷺ യെ ചീത്തഗുണവും സല്‍ഗുണവും സൂചിപ്പിക്കുന്ന രൂപത്തിലുള്ള ദ്വയാര്‍ഥം പ്രയോഗിച്ച് വിളിക്കാറുണ്ടായിരുന്നു. നബി ﷺ യോട് സലാം പറയുന്ന രൂപത്തില്‍ പോലും അവര്‍ കൃത്രിമത്വം കാണിച്ചിരുന്നു. ‘അസ്സലാമു അലയ്കും വ റഹ്മതുല്ലാഹ്’ (നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും ഉണ്ടാകട്ടെ) എന്നു പറയലാണ് ഇസ്ലാമിന്‍റെ അഭിസംബോധന രീതി. എന്നാല്‍ യഹൂദികള്‍ അദ്ദേഹത്തെ അവഹേളിച്ച് പെട്ടെന്ന് തിരിയാത്ത രൂപത്തില്‍ ചെറിയ കൃത്രിമം കാണിച്ചായിരുന്നു സലാം പറഞ്ഞിരുന്നത്. ‘അസ്സാമു അലയ്കും’ (നിനക്ക് അല്ലാഹുവിങ്കല്‍നിന്ന് നാശമുണ്ടാകട്ടെ) എന്ന് ജൂതന്‍ നബി ﷺ യെ അഭിസംബോധന നടത്തിയിരുന്നു. പെട്ടെന്ന് ഒരാള്‍ കേള്‍ക്കുമ്പോള്‍ അതിലെ വ്യത്യാസം മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. നിഷ്കളങ്കനായ നബി ﷺ ക്ക് അത് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അല്ലാഹു നബി ﷺ ക്ക് അതിനെക്കുറിച്ച് വിവരം അറിയിച്ചു. അവര്‍ അപ്രകാരം പറയുമ്പോള്‍ തിരിച്ച് അവരോട് ‘വ അലയ്കും’ (നിങ്ങള്‍ക്കും) എന്നു പറയാന്‍ അല്ലാഹു കല്‍പിച്ചു.

താല്‍ക്കാലികമായി മാനസികസുഖം അനുഭവിക്കുക എന്നതിലുപരി യാതൊന്നും അവര്‍ക്ക് ഈ അവഹേളനങ്ങള്‍ മുഖേന നേടാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ മുഹമ്മദിനെ എന്തോ ഒന്ന് ചെയ്തു എന്ന് സ്വയം നിര്‍വൃതി ലഭിക്കത്തക്കരൂപത്തിലുള്ള ഒരു കേവല ആശ്വാസം മാത്രം ലഭിച്ചിരിക്കാം.

ഇതുപോലെ അവര്‍ പ്രകടിപ്പിച്ചിരുന്ന മറ്റൊരു കുരുട്ടുബുദ്ധി ഇതാണ്: വിശ്വാസികളാല്‍ നിറഞ്ഞ് നില്‍ക്കുന്ന നബി ﷺ യുടെ സദസ്സ്. അതില്‍ ഒറ്റയും തെറ്റയുമായി ചില ജൂതന്‍മാര്‍ ഇരിപ്പുണ്ടാകും. അങ്ങനെ നബി ﷺ വിശ്വാസികള്‍ക്ക് ദീനിനെ പറ്റി പഠിപ്പിച്ചുകൊടുക്കുമ്പോള്‍ വല്ല സംശയവും അവര്‍ക്ക് ഉണ്ടായാല്‍ അവര്‍ എഴുന്നേറ്റുനിന്ന് ‘റാഇനാ’ (നബിയേ, ഞങ്ങളെ കൂടി പരിഗണിച്ചാലും) എന്ന് പറയും. മനസ്സിലായിട്ടില്ലാത്ത കാര്യങ്ങള്‍ തങ്ങളെ പരിഗണിച്ച് ഒന്നു കൂടി ആവര്‍ത്തിക്കുക എന്ന ഉദ്ദേശത്തിലാണ് സ്വഹാബിമാര്‍ നബി ﷺ യോട് അങ്ങനെ പറഞ്ഞിരുന്നത്.

സ്വഹാബിമാര്‍ അറിവിനെ സ്നേഹിച്ചവരായിരുന്നു. ദീനിന്‍റെ കാര്യം വ്യക്തതയോടെ ഗ്രഹിക്കാനും പഠിക്കാനും അവര്‍ അത്യുത്സാഹം കാണിച്ചിരുന്നു. അതിനാലാണ് നബി ﷺ യുടെ സദസ്സില്‍വെച്ച് തന്നെ ‘റാഇനാ’ (അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളെയും പരിഗണിച്ചാലും) എന്ന് അവര്‍ പറഞ്ഞിരുന്നത്. പഠിപ്പിച്ചുതരുന്ന കാര്യങ്ങളില്‍ സംശയം ബാക്കിയാക്കി സദസ്സ് വിട്ടുപോകുന്നതിനെക്കാള്‍ ഗുണകരം ആ സംശയം തീര്‍ത്ത് പോകലാണല്ലോ.

സ്വഹാബിമാര്‍ ‘റാഇനാ’ എന്നു പറഞ്ഞിരുന്നത് എന്ത് ഉദ്ദേശത്തിലായിരുന്നെന്ന് നാം മനസ്സിലാക്കി.യഹൂദികളും നബി ﷺ യോട് സദസ്സില്‍വെച്ച് ഇപ്രകാരം പറയും. എന്നാല്‍ കുതന്ത്രക്കാരായ യഹൂദികള്‍ ഇങ്ങനെ പറയുന്നതിന്‍റെ ഉദ്ദേശ്യം മറ്റൊന്നാണ്. നബി ﷺ യെ പരിഹസിച്ചുകൊണ്ട് ‘ഞങ്ങളുടെ ആട്ടിടയാ’ എന്ന അര്‍ഥത്തിലോ, അല്ലെങ്കില്‍ ‘ഞങ്ങളുടെ കൂട്ടത്തിലെ വിഡ്ഢീ’ എന്ന അര്‍ഥത്തിലോ ആയിരുന്നു അവര്‍ നബി ﷺ യെ അങ്ങനെ വിളിച്ചിരുന്നത്. ആയതിനാല്‍ നല്ല അര്‍ഥവും ചീത്ത അര്‍ഥവും സൂചിപ്പിക്കാവുന്ന ‘റാഇനാ’ എന്ന വിളി അല്ലാഹു വിശ്വാസികളോട് വിലക്കി.

“ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) റാഇനാ എന്ന് പറയരുത്. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്” (ക്വുര്‍ആന്‍ 2:104).

ഈ സൂക്തം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കുകയുണ്ടായി. എന്നാല്‍ ഇതിനെ നബി ﷺ യോട് പ്രാര്‍ഥിക്കാനുള്ള തെളിവാക്കി ദുര്‍വ്യാഖ്യാനിക്കുന്ന ചില പുരോഹിതന്മാരെ നമുക്ക് കാണാന്‍ കഴിയും. ഈ ആയത്ത് ഇറങ്ങാനുണ്ടായ പശ്ചാത്തലം മനസ്സിലാക്കുന്ന വിശ്വാസികള്‍ക്ക് ഇതിനെ അല്ലാഹു അല്ലാത്തവരോട് തേടാനുള്ള തെളിവായി മനസ്സിലാക്കാന്‍ കഴിയില്ല. അല്ലാഹു ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുമാറാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കുന്നില്ലെങ്കില്‍ അത്തരക്കാരുടെ ഫിത്നകളില്‍നിന്ന് ഈ സമുദായത്തെ കാത്തു രക്ഷിക്കുമാറാകട്ടെ.

മുഹമ്മദ് നബി ﷺ യെ ആദ്യം പരാമര്‍ശിക്കുന്നു

ക്വുര്‍ആനില്‍ മുഹമ്മദ് നബി ﷺ യെയും മറ്റു നബിമാരെയും ഒപ്പം പരാമര്‍ശിക്കുമ്പോള്‍ മുഹമ്മദ് നബി ﷺ യെയാണ് ആദ്യം പരാമര്‍ശിക്കുന്നത്. ഇതും അല്ലാഹു നബി ﷺ ക്ക് നല്‍കിയ സ്ഥാനത്തെ അറിയിക്കുന്നതാണ്. ഒരു ഉദാഹരണം കാണുക:

“പ്രവാചകന്‍മാരില്‍നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്). നിന്‍റെ പക്കല്‍ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം). ഗൗരവമുള്ള ഒരു കരാറാണ് അവരില്‍നിന്നെല്ലാം നാം വാങ്ങിയത്” (ക്വുര്‍ആന്‍ 33:7).

നബി ﷺ ക്കുള്ള മഹത്ത്വമാണ് അദ്ദേഹത്തെ പരാമര്‍ശിച്ചുകൊണ്ട് തുടങ്ങാന്‍ കാരണമെന്ന് ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇബ്നു കഥീര്‍(റഹി) പറയുന്നതായി നമുക്ക് കാണാന്‍ സാധിക്കും. (തുടരും)

നേർപഥം
ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 15)

ആദരിക്കപ്പെടുന്ന ദൈവദൂതന്‍ ഹുസൈന്‍ സലഫി, ഷാര്‍ജ 2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06 (മുഹമ്മദ് നബി ﷺ , ഭാഗം 14)

ആദരിക്കപ്പെടുന്ന ദൈവദൂതന്‍

(മുഹമ്മദ് നബി ﷺ , ഭാഗം 14)

ദ്വിമാദിന്‍റെ ചോദ്യം കേട്ടപ്പോള്‍ നബി ﷺ  കോപാകുലനായില്ല. മറിച്ച്, അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് സഹായം ചോദിക്കുകയും പിന്നീട് ശഹാദത്ത് കലിമ ഉരുവിടുകയുമാണ് ചെയ്തത്. അതു കേട്ടപ്പോള്‍ ദ്വിമാദി(റ)ന്‍റെ മനസ്സില്‍ ചലനമുണ്ടായി. ആ വചനങ്ങള്‍ ഒന്നുകൂടെ ആവര്‍ത്തിക്കാന്‍ നബി ﷺ യോട് അദ്ദേഹം ആവശ്യപ്പെട്ടു. നബി ﷺ  അദ്ദേഹത്തിനുവേണ്ടി മൂന്നുതവണ അവ ആവര്‍ത്തിച്ചു. ജ്യോത്സ്യന്മാരുടെയും മാരണക്കാരുടെയും കവികളുടെയുമെല്ലാം സംസാരം നന്നായി അറിയാവുന്ന അദ്ദേഹത്തിന് ഇത് മക്കയിലെ വിഡ്ഢികള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു ഭ്രാന്തന്‍റെ സംസാരമല്ല എന്ന് ബോധ്യമായി. ഉടനെ റസൂലി ﷺ നോട് ഞാന്‍ മുസ്ലിമാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ഉടമ്പടി ചെയ്യാന്‍ അവിടുത്തെ കരങ്ങള്‍ നീട്ടിക്കൊടുക്കാന്‍ ദ്വിമാദ്(റ) ആവശ്യപ്പെടുകയും ഉടമ്പടി എടുക്കുകയും ചെയ്തു. ശേഷം നബി ﷺ  അദ്ദേഹത്തിന്‍റെ സമൂഹത്തോടും ഈ കാര്യം പറഞ്ഞുകൊടുക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു.

ഇന്നും പ്രവാചകനെനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിനായി സിനിമകളും കാര്‍ട്ടൂണുകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അന്ന് ദ്വിമാദ്വും(റ) പിന്നീട് അദ്ദേഹം നിമിത്തം അദ്ദേഹത്തിന്‍റെ സമൂഹവും ഇസ്ലാമിലേക്ക് വരാന്‍ അപവാദപ്രചാരണം കാരണമായതുപോലെ ഈ സിനിമകളും കാര്‍ട്ടൂണുകളും നബി ﷺ യുടെ ജീവിതത്തെക്കുറിച്ച് പഠിക്കുവാനും ഇസ്ലാമിലേക്ക് കടന്നുവരാനും പലര്‍ക്കും വഴിയൊരുക്കിയിട്ടുണ്ട് എന്നതാണ് വസ്തുത.

ദ്വിമാദി(റ)ന്‍റെ അവസ്ഥ മനസ്സിലാക്കി പെരുമാറിയ നബി ﷺ ടെ മാതൃക ഏതുകാലക്കാര്‍ക്കും മാതൃകയാണ്. നബി ﷺ യുടെ സ്വഭാവമഹിമയെ ക്വുര്‍ആന്‍ പുകഴ്ത്തിയതായി കാണാം:

“(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 3:159).

“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (ക്വുര്‍ആന്‍ 21:107).

“തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു” (ക്വുര്‍ആന്‍ 68:4).

ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട മുഹമ്മദ് നബി ﷺ  കാരുണ്യത്തിന്‍റെയും സഹനത്തിന്‍റെയും വിട്ടുവീഴ്ചയുടെയും മകുടോദാഹരണമായിരുന്നു. അധികാരം ലഭിച്ചപ്പോള്‍ പോലും തന്നെയും അനുയായികളെയും കഠിനമായി ദ്രോഹിച്ച ശത്രുക്കള്‍ക്ക് അദ്ദേഹം മാപ്പുനല്‍കി. എല്ലാവരോടും സൗമ്യമായി പെരുമാറി. പാവങ്ങളെ അളവറ്റു സഹായിച്ചു. നബി ﷺ  പരുക്കന്‍ സ്വഭാവക്കാരനായിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തില്‍നിന്ന് അകലുമായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ അദ്ദേഹം വളര്‍ന്നതുതന്നെ സല്‍സ്വഭാവിയായിട്ടായിരുന്നു. സൗമ്യമായിട്ടേ ആരോടും പെരുമാറിയിട്ടുള്ളൂ. അത് അനുഭവിച്ചറിഞ്ഞവര്‍ ആ പ്രവാചകനെ അംഗീകരിക്കുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു.

സത്യം മനസ്സിലാക്കിയ ദ്വിമാദി(റ)ന് അത് സ്വീകരിക്കാന്‍ മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു. നിഷ്കളങ്ക ഹൃദയമുള്ളവര്‍ അങ്ങനെയാണ്. സത്യത്തിന് മനുഷ്യഹൃദയത്തില്‍ ഒരു സ്ഥാനമുണ്ട്. ഫിര്‍ഔനിന്‍റെ ഭീഷണി വകവെക്കാതെ ജാലവിദ്യക്കാര്‍ മൂസാനബി(അ)യില്‍ വിശ്വസിച്ച ചരിത്രം അതാണ് ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെ ധാരാളം സംഭവങ്ങള്‍ ക്വുര്‍ആനിലും ഹദീസുകളിലും നമുക്ക് കാണാം.

ഏതൊരാളും നരകത്തില്‍ പ്രവേശിക്കുക എന്നത് നബി ﷺ ക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. അതിനാല്‍ അവിടുന്ന് ജനങ്ങള്‍ക്ക് ഈ സത്യം എത്തിക്കാന്‍ ആവുന്ന മാര്‍ഗങ്ങളെല്ലാം ഉപയോഗപ്പെടുത്തി. ദ്വിമാദ്(റ) ഇസ്ലാമിലേക്ക് വന്നതിനുശേഷം നബി ﷺ  അദ്ദേഹത്തോട് നിങ്ങളുടെ സമൂഹത്തോടും ഈ കാര്യം എത്തിക്കുമല്ലോ എന്ന് ആരാഞ്ഞത് അവിടുത്തേക്ക് ജനങ്ങളോടുള്ള ഗുണകാംക്ഷയുടെ അടയാളമാണ്. ഇസ്ലാമിക പ്രബോധനത്തിന്‍റെ മഹത്ത്വവും പ്രാധാന്യവും ഇതിലൂടെനാം മനസ്സിലാക്കണം.

ദ്വിമാദ്(റ) നബി ﷺ യെ പറ്റി ആദ്യം കേള്‍ക്കുന്നത് അവിടുന്ന് ഭ്രാന്തനാണ് എന്നായിരുന്നല്ലോ. (ആ സമയത്തൊന്നും അദ്ദേഹം ബഹുദൈവവിശ്വാസം വെടിഞ്ഞിരുന്നില്ല). അദ്ദേഹം അപ്പോള്‍ പറഞ്ഞത് അദ്ദേഹത്തെ എനിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഒന്ന് ചികിത്സിക്കാമായിരുന്നു; അങ്ങനെ എന്‍റെ കൈകളാല്‍ അദ്ദേഹത്തിന് അല്ലാഹു ശമനം നല്‍കിയേക്കാം എന്നാണ്. മുശ്രിക്ക് ആയിരിക്കുന്ന സമയത്തും അദ്ദേഹത്തിന് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവിന് പുറമെ സൃഷ്ടികളോടും പ്രാര്‍ഥിക്കുന്നതിനാല്‍ വിശ്വാസം പിഴവിലായി. രോഗം സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ് എന്ന് അദ്ദേഹം ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പേ വിശ്വസിച്ചിരുന്നു എന്നും നമുക്ക് അദ്ദേഹത്തിന്‍റെ സംസാരത്തില്‍നിന്ന് മനസ്സിലാക്കാം.

ശത്രുക്കളുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി

പ്രവാചകന്മാരെല്ലാം ധാരാളം ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്; അവര്‍ അതിനെല്ലാം മറുപടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി ﷺ ക്കെതിരില്‍ വന്ന ആരോപണങ്ങള്‍ക്ക് മറുപടി അല്ലാഹുവാണ് ഏറ്റെടുത്തത്. അത് അല്ലാഹു അവിടുത്തേക്ക് നല്‍കിയ ഒരു മഹത്ത്വമായിരുന്നു. മുന്‍കാല പ്രവാചകന്മാരെ പറ്റി ശത്രുക്കള്‍ പറഞ്ഞതിനും അതിന് അവര്‍ തന്നെ മറുപടി നല്‍കിയതിനും ചില ഉദാഹരണങ്ങള്‍ കാണുക.

“നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന്ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു”  (ക്വുര്‍ആന്‍ 7:59-61).

“ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്? അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍ പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്” (ക്വുര്‍ആന്‍ 7: 65-67).

നബി ﷺ യെ പറ്റിയുള്ള ധാരാളം ആരോപണങ്ങള്‍ക്ക് അല്ലാഹു തന്നെ മറുപടി പറഞ്ഞത് ഇതിനകം നാം മനസ്സിലാക്കി. സൂറത്തുല്‍ കൗസര്‍ ശത്രുക്കളുടെ മറ്റൊരു ആരോപണത്തിനുള്ള മറുപടിയാണ്. നബി ﷺ യുടെ ആണ്‍മക്കളെല്ലാം ചെറുപ്പത്തിലേ മരണപ്പെട്ടപ്പോള്‍ മുഹമ്മദിന് ഭാവിയില്ലെന്ന് പറഞ്ഞ് ശത്രുക്കള്‍ ആക്ഷേപിച്ചിരുന്നു. സൂറത്തുല്‍ കൗസറിലൂടെ അല്ലാഹു അതിന് ശക്തമായ മറുപടി നല്‍കി.

ആണ്‍മക്കളൊന്നും ഇല്ലാതിരുന്നിട്ടും എന്നും ലോകത്തിന്‍റെ നാനാഭാഗത്തുമുള്ളവര്‍ അവിടുത്തെക്കുറിച്ച് പഠിക്കുന്നു; സവിശേഷതകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ സ്വത്തും സന്താനങ്ങളും അധികാരവും ഉണ്ടായിരുന്ന, വലിയവന്മാരെന്ന് സ്വയം പറഞ്ഞുനടന്ന പലരെയും ലോകം ഓര്‍ക്കുന്നത് അവരുടെ നെറികെട്ട പ്രവര്‍ത്തനങ്ങളിലുള്ള വെറുപ്പോടെയാണ്.

നബി ﷺ ക്ക് അല്ലാഹു നല്‍കിയ സ്ഥാനം

മുഹമ്മദ് നബി ﷺ ക്ക് മാത്രമായി അല്ലാഹു നല്‍കിയ ചില പ്രത്യേകതകളെ സംബന്ധിച്ച് നാം മനസ്സിലാക്കി. ഇതര പ്രവാചകന്മാരില്‍നിന്ന് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു പ്രത്യേക സ്ഥാനവും മഹത്ത്വവും നല്‍കിയിട്ടുണ്ട്. ഇതിനര്‍ഥം മറ്റു പ്രവാചകന്മാര്‍ക്ക് യാതൊരു മഹത്ത്വവും ശ്രേഷ്ഠതയും ഇല്ലെന്നല്ല. അല്ലാഹു പ്രവാചകന്മാരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ടല്ലോ. (ക്വുര്‍ആന്‍ 2:253). ഏതെല്ലാം പ്രവാചകന്മാര്‍ക്ക് എപ്രകാരമെല്ലാം പദവിയും മഹത്ത്വവും നല്‍കണമെന്ന് തീരുമാനിക്കുന്നവന്‍ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ്.

മുഹമ്മദ് നബി ﷺ ക്ക് മുമ്പുള്ള പ്രവാചകന്മാരെ അല്ലാഹു അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സംബോധന നടത്തിയത് എന്ന് ക്വുര്‍ആനില്‍നിന്ന് നമുക്ക് മനസ്സിലാകും. അഥവാ, ഓ ആദം, ഓ നൂഹ്, ഓ ഇബ്റാഹീം, ഓ മൂസാ, ഓ ഈസാ, ഓ ദാവൂദ്, ഓ യഹ്യാ, ഓ സകരിയ്യാ… എന്നിങ്ങനെ. എന്നാല്‍ മുഹമ്മദ് നബി ﷺ യെ ‘ഓ മുഹമ്മദ്’ എന്ന് പേരുവിളിച്ച് സംബോധന നടത്തിയത് നമുക്ക് കാണാന്‍ കഴിയില്ല. പകരം ‘ഓ നബീ,’ ‘ഓ റസൂല്‍’ എന്നൊക്കെയാണ് കാണുക. അവിടുന്ന് ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിലേക്ക് ചേര്‍ത്തുകൊണ്ട് ‘ഓ പുതപ്പിട്ട് മൂടിക്കിടക്കുന്നവനേ’ എന്ന രൂപത്തിലുള്ള അഭിസംബോധനയും കാണാം. ഈ സംബോധനാരീതി നബി ﷺ ക്ക് അല്ലാഹു നല്‍കിയ സ്ഥാനമാണ് വ്യക്തമാക്കുന്നത്.

നബി ﷺ യെ സത്യവിശ്വാസി എങ്ങനെ അഭിസംബോധന ചെയ്യണം?

ഒരു വിശ്വാസിയും നബി ﷺ യെ പേരു വിളിച്ച് അഭിസംബോധന ചെയ്തുകൂടാ. അത് ക്വുര്‍ആന്‍ തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

“നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതു പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്” (ക്വുര്‍ആന്‍ 24:63).

അനുചരന്മാര്‍ നബിയെ ഒരിക്കല്‍ പോലും ‘ഓ മുഹമ്മദ്’ എന്ന് വിളിച്ചിട്ടില്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ അരികില്‍വച്ച് ശബ്ദം ഉയര്‍ത്തി സംസാരിക്കരുതെന്നും പരസ്പരം കയര്‍ക്കരുതെന്നും എല്ലാമുള്ള മര്യാദ പഠിപ്പിക്കുന്ന വചനങ്ങള്‍ ഇറങ്ങിയതിന് ശേഷം അവര്‍ നബി ﷺ യുടെ സന്നിധിയില്‍ ശബ്ദം താഴ്ത്തി, വിനയത്തോടെയും ആദരവോടെയുമായിരുന്നു സംസാരിച്ചിരുന്നത്.

പരസ്പരം പേരുവിളിച്ചും മകനിലേക്ക് ചേര്‍ത്തുവിളിച്ചും പിതാവിലേക്ക് ചേര്‍ത്തുവിളിച്ചുമെല്ലാം അഭിസംബോധന ചെയ്യുന്ന രീതി അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വഹാബിമാര്‍ ഈ രൂപത്തിലൊന്നും നബി ﷺ യെ വിളിച്ചിരുന്നില്ല. അബൂബക്ര്‍(റ) നബി ﷺ യുടെ ഉറ്റ തോഴനായിരുന്നു. എന്നിട്ടും കൂട്ടുകാരനല്ലേ എന്നു വിചാരിച്ച് തമാശയായോ അല്ലാതെയോ ‘മുഹമ്മദേ’ എന്ന് ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലെന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്. ‘അല്ലാഹുവിന്‍റെ ദൂതരേ,’ ‘അല്ലാഹുവിന്‍റെ നബിയേ’ എന്നിങ്ങനെയാണ് അവര്‍ വിളിച്ചിരുന്നത്.

നബി ﷺ യോടുള്ള പെരുമാറ്റവും മര്യാദയുമാണ് ഈ സൂക്തത്തില്‍ അല്ലാഹു പ്രതിപാദിച്ചിട്ടുള്ളത് എങ്കിലും മഹാന്മാരായ ആളുകളോടുള്ള നോക്കിലും സംസാരത്തിലും പെരുമാറ്റത്തിലും സംബോധനയിലുമെല്ലാം ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന വസ്തുതയും ഈ വചനത്തിന്‍റെ വെളിച്ചത്തില്‍ നമുക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നതാണ്.

നബി ﷺ യുടെ മുമ്പില്‍ സ്വഹാബിമാര്‍ ഇരിക്കുന്ന വേളയില്‍ അങ്ങേയറ്റത്തെ വിനയത്തോടെയും ആദരവോടെയും ബഹുമാനത്തോടെയും തലതാഴ്ത്തിയായിരുന്നു ഇരുന്നിരുന്നത്. അവര്‍ അവിടുന്ന് പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മതയോടെ കേള്‍ക്കും.

നബി ﷺ യുടെ ജീവിതകാലത്ത് ‘മുഹമ്മദേ’ എന്ന് വിളിച്ചുകൂടെന്ന് നാം മനസ്സിലാക്കി. എന്നാല്‍ അവിടുത്തെ മരണത്തിനു ശേഷം ‘യാ മുഹമ്മദ്’ എന്ന് വിളിക്കാം എന്ന് ചില നവീനാശയക്കാര്‍ വാദിക്കുന്നത് കാണാം! ജീവിതത്തില്‍ വിഷമങ്ങളും പ്രയാസങ്ങളും നേരുടുമ്പോള്‍ ‘യാ മുഹമ്മദ്’ എന്ന് വിളിച്ച് സഹായം തേടാനാണ് ഈ വിഭാഗം ജനങ്ങളോട് ആഹ്വാനം നടത്തുന്നത്. അവര്‍ മുഹമ്മദ് നബി ﷺ യെ ആദരിക്കുന്നവരാണോ അപമാനിക്കുന്നവരാണോ?

ക്വബ്ര്‍ സിയാറത്ത് ഇസ്ലാം അംഗീകരിച്ചിട്ടുള്ള ഒരു പുണ്യകര്‍മമാണ്. നബി ﷺ യുടെ ക്വബ്റും നമുക്ക് സന്ദര്‍ശിക്കാം. അതിനായി മാത്രം തീര്‍ഥയാത്ര ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. തീര്‍ഥയാത്ര മൂന്ന് പള്ളികളിലേക്കേ പാടുള്ളൂ. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്സ്വാ എന്നിവയാണ് ഈ മൂന്ന് പള്ളികള്‍. ഒരാള്‍ മസ്ജിദുന്നബവിയിലേക്ക് തീര്‍ഥയാത്ര ചെയ്യുന്ന സന്ദര്‍ഭത്തില്‍ നബി ﷺ യുടെ ക്വബ്ര്‍ സന്ദര്‍ശിക്കാം. എന്നാല്‍ ക്വബ്ര്‍ സന്ദര്‍ശിക്കാനായി മാത്രം ഒരു തീര്‍ഥയാത്ര നബി ﷺ  നമ്മെ പഠിപ്പിച്ചിട്ടില്ല.

നബി ﷺ യുടെ ക്വബ്ര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പാലിക്കേണ്ടതായ പല നിയമങ്ങളും ചിലര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമങ്ങളും ഇസ്ലാമും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നതും നാം മനസ്സിലാക്കുക. അവര്‍ പഠിപ്പിക്കുന്ന നിയമം ഇപ്രകാരമാണ്: ‘ആരെങ്കിലും നബി ﷺ യുടെ ക്വബ്റിന്‍റെ അടുക്കല്‍ നില്‍ക്കുകയും എഴുപത് തവണ യാ മുഹമ്മദ് എന്ന് വിളിക്കുകയും ചെയ്താല്‍ ഒരു മലക്ക് അവനോട് വിളിച്ചു പറയും: ഓ ഇന്നാലിന്നവനേ, താങ്കള്‍ക്ക് അല്ലാഹുവിന്‍റെ രക്ഷയുണ്ടാകട്ടെ.’

ചില അറബി കിതാബുകളില്‍ കാണാന്‍ പറ്റുന്നതാണിത്. തെളിവിന്‍റെ പിന്‍ബലമില്ലാത്തത് സ്വീകരിക്കാന്‍ നാം കല്‍പിക്കപ്പെട്ടിട്ടില്ല. അല്ലാഹുവിന്‍റെ കിതാബും നബി ﷺ യുടെ സുന്നത്തുമാണ് വിശ്വാസിയുടെ പ്രമാണം. ക്വുര്‍ആനില്‍ നാം പരസ്പരം പേര് വിളിക്കുന്നത് പോലെ നബി ﷺ യെ വിളിക്കരുത് എന്ന് അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുണ്ട്. അതിന് നേര്‍വിപരീതമായ ഈ നിയമം വിശ്വാസികള്‍ക്ക് സ്വീകരിക്കാന്‍ യാതൊരു ന്യായവുമില്ല.

‘നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്’ എന്ന സൂക്തത്തിന് മറ്റൊരു വ്യാഖ്യാനം കൂടി നമുക്ക് കാണാവുന്നതാണ്. ഈ വ്യാഖ്യാനവും ശരിയാണ്. റസൂലിന്‍റെ പ്രാര്‍ഥനയെ നിങ്ങള്‍ പരസ്പരം (ഗുണത്തിനായി) പ്രാര്‍ഥിക്കുന്നത് പോലെ കണക്കാക്കരുത് എന്നാണ് ആ വ്യാഖ്യാനം. നബി ﷺ  അല്ലാത്ത ഒരാള്‍ അല്ലാഹുവിനോട് വേറൊരാളുടെ ഗുണത്തിനോ ദോഷത്തിനോ പ്രാര്‍ഥിക്കുന്നത് പോലെയല്ല നബി ﷺ  മറ്റുള്ളവരുടെ ഗുണത്തിനും ദോഷത്തിനുമായി പ്രാര്‍ഥിക്കുന്നത്. നബി ﷺ  ആരുടെയെങ്കിലും നന്മക്ക് വേണ്ടി തേടിയാല്‍ അത് അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെ ആര്‍ക്കെതിരിലായി അവിടുന്ന് തേടിയോ അതും അല്ലാഹു സ്വീകരിക്കുന്നതാണ്. അതായത്, നബി ﷺ യുടെ പ്രാര്‍ഥന അല്ലാഹുവിങ്കല്‍ പ്രത്യേകം സ്വീകാര്യമായിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ, ഗുണത്തിനായുള്ള പ്രാര്‍ഥനക്ക് സാഹചര്യം സൃഷ്ടിക്കുകയും ഗുണത്തിലല്ലാതെ കലാശിക്കാന്‍ ഇടയുള്ള പ്രാര്‍ഥന അവിടുന്ന് ചെയ്യാതിരിക്കുകയുമാണ് വേണ്ടത്. ഈ കാര്യങ്ങളെല്ലാം തിരുനബിയുടെ കൂടെ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സ്വഹാബിമാര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ് എന്ന് ആയത്തിന്‍റെ ബാഹ്യാര്‍ഥം തന്നെ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. (തുടരും)

നേർപഥം
ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 14)