ആനപ്പടയുടെ നാശം

അഹങ്കാരിയാം രാജന്‍
അബ്‌റഹത്തെന്നവന്‍
ഒരുങ്ങിയൊരു നാളില്‍
കഅ്ബ തകര്‍ക്കുവാന്‍
പടയാളികള്‍ക്കൊപ്പം
പുറപ്പെട്ടവന്‍ ജോറില്‍
ആനകളുണ്ടേ കൂടെ
തകര്‍ക്കാന്‍ കഅ്ബയെ.
ഇരമ്പിയെത്തിയവര്‍
മക്കക്കാര്‍ ഭയന്നുപോയ്
തടുക്കാന്‍ കഴിയില്ല
പടയല്ലയോ മുന്നില്‍!
കഅ്ബാലയത്തിന്റെ
പരിപാലകരായ
ക്വുറൈശി നേതാക്കളോ
അമ്പരന്നിരിപ്പായി
‘റബ്ബിന്റെ ഭവനത്തെ
കാക്കട്ടെ അവന്‍ തന്നെ’
പ്രാര്‍ഥനയോടെയവര്‍
കാത്തിരിപ്പായി പാരില്‍
കുതിച്ചു കഅ്ബക്ക്
നേരെയാനകള്‍ പക്ഷേ,
അടുക്കാന്‍ കഴിഞ്ഞില്ല
അത്ഭുതം നടക്കുന്നു!
മാരിക്കാര്‍ മൂടുംപോലെ
വെളിച്ചം മങ്ങിടുന്നു
മുകളില്‍ അബാബീലാം
പക്ഷികള്‍ നിറയുന്നു
ചുടുകല്ലുകള്‍ കൊണ്ടാ
പടയെ എറിയുന്നു
ആനകള്‍, പട്ടാളക്കാര്‍
ഒക്കെയും നശിക്കുന്നു
ചവയ്ക്കപ്പെട്ട വൈക്കോല്‍
പോലായി മാറിടുന്നു!
കഅ്ബയുടെ നാഥന്‍
അതിനെ കാത്തിടുന്നു
കുതന്ത്രക്കാരെയവന്‍
തകര്‍ത്തു കളയുന്നു.
അബൂറാഷിദ
നേർപഥം വാരിക
Audio include cheytaal nallataayirunnu