പാപം വെടിയുക

ശുദ്ധിയാക്കണം നമ്മള്‍
നമ്മുടെ ശരീരത്തെ
നമ്മുടെ വസ്ത്രങ്ങളെ
നമ്മുടെ മനസ്സിനെ.
മേനിയില്‍, വസ്ത്രങ്ങളില്‍
കറകള്‍ പിടിക്കും പോല്‍
പിടിക്കും മനസ്സിലും
കറകള്‍, സൂക്ഷിക്ക നാം.
പാപങ്ങള്‍ നിരന്തരം
ചെയ്യുമ്പോള്‍ അവയെല്ലാം
കറുത്ത കറയായി
മനസ്സില്‍ കട്ടിയാകും.
നന്മകള്‍ ചെയ്യാന്‍ പിന്നെ
കഴിയാതാകും പാരില്‍
തിന്മകള്‍ മാത്രം ചെയ്ത്
പതിക്കും നരകത്തില്‍.
അതിനാല്‍ കൂട്ടുകാരേ,
തെറ്റ് ചെയ്യല്ലേ തീരെ
ചെയ്‌തെങ്കിലുടന്‍ തന്നെ
റബ്ബോട് മാപ്പിരക്കാം.
പിന്നീടാ തെറ്റിലേക്ക്
മടങ്ങാതിരിക്കണം
എങ്കിലാ പാപക്കറ
നീക്കിടും പടച്ചവന്‍.
അബൂഫായിദ
നേർപഥം വാരിക