09 – മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിനും​

09 - മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിനും

അല്ലാഹു തട്ടിക്കളയാത്ത ചില പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്. മാതാപിതാക്കൾ മക്കൾക്ക് അനുകൂലമായും പ്രതികൂലമായും പ്രാർത്ഥിച്ചാൽ, മക്കൾ മാതാപിതാക്കളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അല്ലാഹു ആ പ്രാർത്ഥനകൾ സ്വീകരിക്കുമെന്ന് നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് വേണ്ടിയും മക്കൾക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥനകൾ നിർവഹിക്കുക എന്നത് നമ്മുടെ കടമയാണ്. ക്വുർആനിലും ഹദീസിലും ഈ വിഷയത്തിൽ ധാരാളം പ്രാർത്ഥനകൾ കാണാം. അവയിൽ ചിലത് താഴെ കൊടുക്കുന്നു. 

رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ

“എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ.”
ഖുർആൻ
നൂഹ്: 28

رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

“എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ”
ഖുർആൻ
ഇസ്റാഅ്: 24

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കണ്‍കുളിർമ നൽകുകയും ധർമ്മനിഷ്ഠപാലിക്കുന്ന വർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.”
ഖുർആൻ
അൽ-ഫുർഖാൻ: 74

قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ.

“അദ്ദേഹം (സകരിയ്യ നബി n) തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു: എന്റെ റബ്ബേ, എനിക്ക് നീ നിന്റെ പക്കൽ നിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.”
ഖുർആൻ
ആലുഇംറാൻ: 38

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ.

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
ഖുർആൻ
സൂറ ഇബ്റാഹീം: 40

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ.

“എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എന്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.”
ഖുർആൻ
അൽ-അഹ്ഖാഫ് 15

8 thoughts on “09 – മാതാപിതാക്കൾക്കും മക്കൾക്കും കുടുംബത്തിനും​”

  1. Ma Sha Allah….Alhmdulillah

    upakarpradamaya dua ….Alhmdulillah….njangalude Aaghira vijayathin vendi ella soukryngalum orikki tharunna ee koottamaykk Duniyavilum Aaghirathilum avarude padavikal uyarthi kodukkane Rabbe… Aameen ya rabbal Aalameen

    Reply

Leave a Reply to Ussankutty Cancel reply