1. പ്രാർത്ഥിക്കുന്ന ആൾ മുവഹ്ഹിദാകണം. (അല്ലാഹുവിനെ മാത്രം ആരാധിക്കൽ – ശിർക്ക് കലരാതിരിക്കൽ)
2. ആത്മാർത്ഥത ഉണ്ടാകൽ.
3. അല്ലാഹുവിന്റെ സുന്ദര നാമങ്ങൾ വെച്ച് ചോദിക്കൽ.
4. അല്ലാഹുവിനെ പുകഴ്ത്തൽ.
5. നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ.
6. ഖിബ്’ലക്ക് അഭിമുഖമാവൽ.
7. കൈകൾ ഉയർത്തൽ.
8. അല്ലാഹു ഉത്തരം നൽകുമെന്ന ഉറപ്പ് ഉണ്ടാകൽ.
9. ചോദിക്കുന്നതിൽ മടുപ്പില്ലാതെ വീണ്ടും വീണ്ടും ചോദിക്കൽ. (കുറേ ചോദിച്ചു – കിട്ടിയില്ല എന്ന ചിന്ത വരാതിരിക്കൽ)
10. അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ പൊറുത്തു തരണേ എന്നിങ്ങനെ പറയാതിരിക്കൽ.
11. വിനയം – ഭയപ്പാട് – പ്രതീക്ഷ – താഴ്മ എന്നിവ ഉണ്ടാകൽ.
12. ചോദ്യം മൂന്ന് തവണ ആവർത്തിക്കൽ.
13. ഭക്ഷണം വസ്ത്രം എന്നിവ ഹറാമിൽ നിന്നും ശുദ്ധമായതാകൽ – ( ഹലാലായ ഭക്ഷണം വസ്ത്രം മാത്രം ഉപയോഗിക്കൽ).
14- ശബ്ദം ഉച്ചത്തിലാക്കാതെ ചോദിക്കൽ.