വെള്ളിയാഴ്ചയുടെ മഹത്വങ്ങൾ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനെട്ട്

വെള്ളിയാഴ്ചയുടെ മഹത്വങ്ങൾ فضائل يوم الجمعة

വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ദിനമാണ് ജുമുഅ ദിനം അഥവാ വെള്ളിയാഴ്ച . മറ്റു ദിനങ്ങൾക്കില്ലാത്ത നിരവധി മഹത്വങ്ങളും പ്രത്യേകതകളും ഈ ദിനത്തിന് ഉള്ളതായി പ്രമാണങ്ങളിൽ കാണാം. ജുമുഅ നമസ്കാരം ഈ അവസരത്തിൽ നടത്താൻ നമുക്ക് സൗകര്യമിലെങ്കിലും ഈ ദിനത്തിന്റെ മഹത്വത്തിന് യാതൊരു കുറവും ഉണ്ടാവുകയില്ല. അതു കൊണ്ടു തന്നെ ജുമുഅ ഇല്ല എന്ന കാരണത്താൽ ഈ ദിവസം അശ്രദ്ധ വേണ്ടതില്ല എന്നർഥം. വെള്ളിയാഴ്ചയുടെ മഹത്വമായി പ്രമാണങ്ങളിൽ വന്ന കാര്യങ്ങളെ നമുക്ക് പരിചയപ്പെടാം.
 1 ) *ക്വുർആനിൽ പരാമർശിക്കപ്പെട്ട ദിനം* (ജുമുഅ: 9)

2 ) *ദിനങ്ങളുടെ* *നേതാവ്*

(سيد الأيام) ( ഇബ്നു മാജ: 1084)
3 ) *നിങ്ങളുടെ* *ദിനങ്ങളിൽ ഏറ്റവും* *മഹത്വമുള്ളത്* (أفضل أيامكم) (അബൂദാവൂദ്: 1047 )
4) *സൂര്യനുദിക്കുന്ന ദിനങ്ങളിൽ ഏറ്റവും പുണ്യമുള്ള ദിവസം*
(خير يوم طلعت عليه الشمس ) (മുസ്ലിം : 854 )
5) – *ആദ്യ മനുഷ്യൻ ആദം (അ) സൃഷ്ടിക്കപ്പെട്ടു.*
فِيهِ خُلِقَ آدَمُ،
(മുസ്ലിം : 854 )
6) *ആദം (അ) സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടു.*
وَفِيهِ أُدْخِلَ الْجَنَّةَ،
( മുസ്ലിം : 854 )
7) *സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.*
وَفِيهِ أُخْرِجَ مِنْهَا “
(മുസ്ലിം : 854 )
8 ) *ആദം (അ) ക്ക് തൗബ നൽകപ്പെട്ടു*
وَفِيهِ تِيبَ عَلَيْهِ
(അബൂദാവൂദ്: 1046 )
9) *ആദം നബി (അ) മരിച്ചത് വെള്ളിയാഴ്ച*
وَفِيهِ مَاتَ
(അബൂദാവൂദ്: 1046 )
10 ) *അന്ത്യനാൾ സംഭവിക്കുന്നത് വെള്ളിയാഴ്ചയിൽ*
وَفِيهِ تَقُومُ السَّاعَةُ
(നസാഇ : 1430 )
11 *ഭൂമിയിലെ മനുഷ്യരും ജിന്നുകളുമല്ലാത്ത മുഴുവൻ ജീവജാലങ്ങളും അന്ത്യനാൾ സംഭവിക്കുന്നതിനെ കുറിച്ച ഭയത്തിലാണ് വെളിയാഴ്ചയിൽ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നത്.*
وَمَا مِنْ دَابَّةٍ إِلَّا وَهِيَ مُسِيخَةٌ يَوْمَ الْجُمُعَةِ مِنْ حِينِ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنَ السَّاعَةِ، إِلَّا الْجِنَّ وَالْإِنْسَ،
(അഹ്മദ്: 10303)
12 ) *മലക്കുകൾ, ആകാശം, ഭൂമി, കാറ്റ്, പർവ്വതങ്ങൾ, സമുദ്രം എന്നിവ വെള്ളിയാഴ്ചയെ കുറിച്ച് ഭയക്കുന്നു.*
مَا مِنْ مَلَكٍ مُقَرَّبٍ، وَلَا سَمَاءٍ وَلَا أَرْضٍ، وَلَا رِيَاحٍ وَلَا جِبَالٍ، وَلَا بَحْرٍ إِلَّا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ
(ഇബ്നുമാജ : 1084)
13 ) *പ്രാർത്ഥനക്ക് തീർച്ചയായും ഉത്തരം കിട്ടുന്ന ഒരു സമയം വെള്ളിയാഴ്ചയിലുണ്ട്.*
وَفِيهِ سَاعَةٌ لَا يَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلَّا أَعْطَاهُ،
(ഇബ്നുമാജ : 1084)
ഈ സമയമേതാണ് എന്ന് കൃത്യമായി ഹദീസുകളിൽ നിന്നു വ്യക്തമല്ല. ഇബ്നുൽ ക്വയിം (റ) പതിനൊന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷം രണ്ട് അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ട്. 1-ഖത്വീബ് മിമ്പറിൽ ഇരുന്നതു മുതൽ ജുമുഅ നമസ്കാരം കഴിയുന്നതു വരേക്കുമുള്ള സമയം.
2- അസറിനു ശേഷമുള്ള സമയം
(زاد المعاد 1/388 )
ഈ രണ്ടു സമയവും പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് നല്ലത്.والله أعلم

14) *വെള്ളിയാഴ്ച ഫജ്റ് നമസ്കാരത്തിൽ നബി (സ) സൂറ: സജദയും ഇൻസാറും ഓതി.*
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي صَلَاةِ الْفَجْرِ يَوْمَ الْجُمُعَةِ ( الم تَنْزِيلُ ) السَّجْدَةِ، وَ ( هَلْ أَتَى عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ ).
(മുസ്ലിം. 879)
ഇബ്നു തൈമിയ്യ (റ) പറഞ്ഞു:
“ഈ രണ്ട് സൂറകളിൽ ഈ ദിനത്തിലെ ചില കാര്യങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ആദം നബിയുടെ സൃഷ്ടിപ്പ്, പരലോകം, ഉയർത്തെഴുന്നേൽപ്പ് എന്നിവ പോലെ. ഇത് ആളുകൾക്കൊരു മുന്നറിയിപ്പ് എന്നതു പോലെയാണിത്. “
(زاد المعاد )
ഇബ്നുൽ ക്വയിം (റ) പറയുന്നു:
“സജദയിലെ സുജൂദ് കിട്ടാൻ വേണ്ടിയല്ല ഈ സൂറത്ത് ഓതുന്നത്. ഈ സൂറത്തലെങ്കിൽ സുജൂദുള്ള മറ്റു സൂറത്തുകൾ ചില വിവരം കുറഞ്ഞവർ ഓതാറുണ്ട്! അതിനാൽ ഈ തെറ്റിദ്ധാരണ നീക്കാൻ വേണ്ടിയാണ് , എല്ലാ വെള്ളിയാഴ്ചയും ഇത് ഓതൽ കറാഹത്താണ് എന്നു ചില പണ്ഡിതന്മാർ പറഞ്ഞത്. (زادالمعاد)
15 ) *സൂറ കഹ്‌ഫ് ഓതണം*
16 ) *നബി (സ) യുടെ പേരിൽ സ്വലാത്തുകൾ വർധിപ്പിക്കണം*
(ഇവ രണ്ടിനേയും കുറിച്ച് വിശദമായി കഴിഞ്ഞ വെള്ളിയാഴ്ചകളിൽ നാം പഠിച്ചു കഴിഞ്ഞു.الحمد لله)
17 ) *ജുമുഅയുടെ സമയമാവുന്നതിനു മുമ്പ് , സുന്നത്തുകൾ അധികരിപ്പിക്കാം.*
അവന് കഴിയുന്നത്ര നമസ്കരിക്കുകയും ചെയ്താൽ
ثُمَّ يُصَلِّي مَا كُتِبَ لَهُ،
എന്ന പ്രയോഗം ഹദീസിൽ കാണാം. (ബുഖാരി : 883)
18 ) *ജുമുഅ നമസ്കാരത്തിൽ സൂറ: ജുമുഅ, മുനാഫിക്കൂൻ / അഅ്ലാ , ഗ്വാഷിയ എന്നീ സൂറത്തുകൾ പ്രവാചകൻ (സ) ഓതി*.
(മുസ്ലിം : 877)
ഇബ്നുൽ ക്വയിം (റ) പറഞ്ഞു.
ഈ സൂറത്തുകൾ മുഴുവനായിട്ട് ഓതണം. മുറിച്ച് ഓതരുത്. അത് സുന്നത്തിന് എതിരാണ്.
19 ) *ജുമുഅക്കു വേണ്ടി പ്രത്യേകം വസ്ത്രം ഒരുക്കി വെക്കൽ സുന്നത്താണ്*.
مَا عَلَى أَحَدِكُمْ لَوِ اشْتَرَى ثَوْبَيْنِ لِيَوْمِ الْجُمُعَةِ، سِوَى ثَوْبِ مِهْنَتِهِ “.
حكم الحديث: صحيح
(ഇബ്നുമാജ : 1094)
20 ) *ജുമുഅക്ക് വേണ്ടി നേരത്തെ കുളിച്ച് സുഗന്ധം പുരട്ടി നടന്ന് പോയി , ഇമാമിന്റെ അടുത്തിരുന്ന് ഉപദേശം ശ്രമിച്ചാൽ വമ്പിച്ച പ്രതിഫലമുണ്ട്*
. ഓരോ കാലടിക്കും ഒരു വർഷത്തെ നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും കൂലി കിട്ടും!
” مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ، ثُمَّ بَكَّرَ وَابْتَكَرَ، وَمَشَى وَلَمْ يَرْكَبْ، وَدَنَا مِنَ الْإِمَامِ فَاسْتَمَعَ وَلَمْ يَلْغُ ؛ كَانَ لَهُ بِكُلِّ خُطْوَةٍ عَمَلُ سَنَةٍ ؛ أَجْرُ صِيَامِهَا وَقِيَامِهَا “.
حكم الحديث: صحيح
(അബൂദാവൂദ്: 345 )
21 ) *വെള്ളിയാഴ്ച ആഴ്ചയിലെ പെരുന്നാൾ ആണ്. അന്നു മാത്രം പ്രത്യേകം വ്രതം പാടില്ല.*
سَأَلْتُ جَابِرَ بْنَ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا – وَهُوَ يَطُوفُ بِالْبَيْتِ – أَنَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صِيَامِ يَوْمِ الْجُمُعَةِ ؟ فَقَالَ : نَعَمْ، وَرَبِّ هَذَا الْبَيْتِ.
(മുസ്ലിം : 1143)

ഇത് ചില കാര്യങ്ങൾ മാത്രം. ഇത്രയും പുണ്യമുള ദിനത്തിലാണ് നാം ഉള്ളത്. ജുമുഅ ഇല്ലെങ്കിലും ഇന്ന്يوم الجمعة തന്നെയാണെന്ന് നാം വിസ്മരിക്കരുത്. ഹാജി മാർ അറഫയിൽ നിൽക്കുന്ന ദിനത്തിന്റെ പേര്يوم عرفة എന്നായതു പോലെ. അത് ദുൽഹിജജ 9 ആണ്. അന്ന് ഹാജിമാർ അറഫയിലുണ്ടായാലും ഇല്ലെങ്കിലും . ഇതു ഗ്രഹിച്ചാൽ അറഫാ നോമ്പിന്റെ സംശയവും തീരും.
അല്ലാഹു അനുഗ്രഹിക്കട്ടെ.
ആമീൻ.

Leave a Comment