ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള
വിയോജിപ്പും പറയണം.
നന്മ ആര് ചെയ്താലും പ്രോത്സാഹിപ്പിക്കുക എന്ന വിഷയം : വളരെ ശരിയാണ് .. പക്ഷെ അതിനു ഇസ്ലാം ചില നിബന്ധനകള്‍ വച്ചിട്ടുണ്ട് . നിരുപാധികം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നര്‍ത്ഥം .
അവിശ്വാസികളോ, ബിദ്അത്തുകാരോ, തന്നിഷ്ടത്തിന്റെ ആളുകളോ, അഖലാനിസം അഥവാ യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കുന്ന ആളുകളോ, കക്ഷിത്വത്തിന്റെ ആളുകളോ ആണ് ഒരു നന്മ ചെയ്തതെങ്കില്‍ അവരുടെ നന്മയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവരോടുള്ള വിയോജിപ്പ് കൂടി വ്യക്തമായി നമ്മള്‍ പറയണം എന്ന നിബന്ധനയുണ്ട് …
ഉദാ : വിശുദ്ധ ഖുര്‍ആനില്‍ ജൂത ക്രിസ്ത്യാനികളെ വിവാഹം ചെയ്യുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്യാം എന്ന് പറഞ്ഞിടത്ത് തന്നെ അവരുടെ വിശ്വാസം ശരിയല്ല എന്നും ആ വിശ്വാസക്കാര്‍ നരകാവകാശികളാണെന്നും ഓര്‍മ്മപ്പെടുത്തുന്നത് കാണാം. അഥവാ മറ്റു മതക്കാര്‍ക്ക് ലഭിക്കാത്ത ചില പ്രത്യേക പരിഗണന ജൂത ക്രിസ്ത്യാനികള്‍ക്കുണ്ട് എന്നത് പറയുന്നിടത്ത് മാത്രം വിശുദ്ധ ഖുര്‍ആന്‍ നിര്‍ത്തിയില്ല. അതോടൊപ്പം ആദര്‍ശപരമായി അവരോടുള്ള വിയോജിപ്പ് അവിടെ കൃത്യമായി രേഖപ്പെടുത്തി… ഇതില്‍ നിന്നും മുഫസ്സിരീങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു നിയമമാണ് ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള വിയോജിപ്പും പറയണം എന്ന നിയമം …നന്മയും തിന്മയും കൂടിക്കലരാതിരിക്കാന്‍ ആണത്.. നന്മയും തിന്മയും കൂടിക്കലരാന്‍ ഇടവരുത്തുന്ന ഒരുകാര്യവും ചെയ്യാന്‍ പാടില്ല എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം….
ഇതുപോലെ മറ്റു ചില നിബന്ധനകള്‍ കൂടിയുണ്ട്… ഇന്‍ ഷാ അല്ലാഹ് .. പിന്നീട് ഒരവസരത്തിലാകാം …
അതുപോലെ വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ അതിന് ഇസ്‌ലാം നിര്‍ദേശിച്ച നിയമങ്ങളും നിബന്ധനകളും വേറെ ഉണ്ട് താനും…
അല്ലാഹു അനുഗ്രഹിക്കട്ടെ….
Abdu Rahman Abdul Latheef
Reference: fiqhussunna.com