നബിദിനം ആഘോഷിക്കാം; പണ്ഡിതരുടെ ഖിയാസ്
✍🏼മൗലിദാഘോഷത്തിന്ന് തെളിവായി ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ് സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത് കാണുക…
ഹദീസ് ചുവടെ ഉദ്ധരിക്കുന്നു:
٣٣٩٧ – حدّثنا عليّ بن عبد اللّٰه، حدّثنا سفيان، حدّثنا أيّوب السّختيانيّ، عن ابن سعيد بن جبير، أن أبيه، عن ابن عبّاس رضي اللّٰه عنهما، أن النّبيّ صلّى اللّٰه عليه وسلّم، لمّا قدم المدينة، وجدهم يصومون يوما، يعني عاشوراء، فقالوا: هذا يوم عظيم، وهو يوم نجى اللّٰه فيه موسى، وأغرق آل فرعون، فصام موسى شكرا للّٰه، فقال ‘أنا أولى بموسى منهم’ فصامه وامر بصيامه. (صحيح البخاري)
١٢٧ – (١١٣٠) حدّثنا يحيى بن يحيى، أخبرنا هشيم، عن أبي بشر، عن سعيد بن جبير، عن ابن عبّاس رضي اللّٰه عنهما، قال: قدم رسول اللّٰه صلّى اللّٰه عليه وسلّم المدينة، فوجد اليهود يصومون يوم عاشوراء فسىٔلوا عن ذلك؟ فقالوا: هذا اليوم الّذي أظهر اللّٰه فيه موسى، وبني إسراىٔيل على فرعون، فتحن نصومه تعظيما له، فقال النّبيّ صلّى اللّٰه عليه وسلّم: نحن أولى بموسى منكم فأمر بسومه. (صحيح مسلم)
وقد سىٔل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه: أصل عمل المولد بدعة لم تنقل عن احد من السّلف الصّالح من القرون الثّلاثة، ولكنّها مع ذلك قد اشتملت على محاسن وضدّها، فمن تحرّى في عملها المحاسن وتجنب ضدّها كان بدعة حينة والّا فلا، قال: وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصّحيحين من ‘أنّ النّبيّ صلّى اللّٰه عليه وسلّم قدم المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق اللّٰه فيه فرعون ونجى موسىفنحن نصومه شكرا للّٰه تعالى’, فيستفاد منه فعل الشكر للّٰهعلى ما من به في يوم معين من إسداء نعمة أو دفع نعمة أو دفع نقمة، ويعاد ذلك في نظيىر ذلك اليوم من كلّ سنة، والشّكر للّٰه يحصل بأنواع العبادة كالسّجود والصّيام والصّدقة والثلاوة، وأيٌ نعمةأعظم من النّعمة ببرور هذا النّبيّ نبي الرّحمة في ذلك اليوم؟ وعلى هذا فينبغي أن يتحرّى اليوم بعنينه حتّى يطابق قصة موسى في يوم عاشوراء. (الكتاب: الحاوي للفتاوي)
3 ലക്ഷം ഹദീസ് മനഃപ്പാഠമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ് ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ് ബഹു: ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു:
നബിദിനം കഴിക്കുന്നതിന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായി ഞാന്‍ മനസ്സിലാക്കുന്നു. അതായത് നബിﷺ മദീനയിൽ ചെന്നപ്പോള്‍ അവിടത്തെ ജൂതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു. അപ്പോള്‍ അവരോട് നബിﷺചോദിച്ചു എന്തിനാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്? അവര്‍ പറഞ്ഞു ഫിര്‍ഔനിനെ അല്ലാഹുﷻ മുക്കി കൊന്നതും മൂസാ നബി(അ)നെ അല്ലാഹുﷻ രക്ഷിച്ചതും ഈ ദിവസമാണ്. അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രകടിപ്പിച്ച് നോമ്പ് നോക്കുകയാണ്…
ഇതിൽ നിന്നും ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടനം നടത്തുക, വർഷംതോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹുﷻ ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുﷻവിന് ഷുക്റ് ചെയ്യാമെന്നും വർഷം തോറും ആ ദിവസത്തിൽ അതിനെ ആവർത്തിക്കപ്പെടാമെന്നും ഇതിൽ നിന്നും മനസ്സിലാവുന്നു…
അതിനാൽ നബിﷺയുടെ ജനനം എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു അനുഗ്രഹം ഇനി ഏതുണ്ട്..? അതിനാൽ നബിﷺ ഈ ലോകത്തേക്ക് വന്ന ദിവസമായ റബീഉൽ അവ്വൽ12 ന് നബിദിനാഘോഷം അനുവദനീയമാകുന്നു…
ആഷൂറാആ് ദിവസത്തിൽ മൂസാ നബി(അ) മിന്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബി(അ)നെ ഫിർഔനിൽ നിന്നും രക്ഷപ്പെടുത്തിയ ദിവസത്തിന് അവർ പ്രത്യേകത കൽപിച്ചത് പോലെ നബിﷺ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജന്മദിനാഘോഷം നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവർകൾ സ്ഥിരപ്പെടുത്തുന്നത്…
الكتاب: الحاوي للفتاوي
വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും, ഷറഹും നോക്കാം..
قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النّبيّ صلّى اللّٰه عليه وسلّم، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ. (صحيح البخاري)
وذكر السّهيليّ أنّ العبّاس قال لمّا مات أبو لهب رأيته في منامي بعد حول في شرّ حال في شرّ حال فقال ما لقيت بعدكم راحة الّا أنّ العذاب يخفّف عنّي كلّ يوم اثنين قال وذلك أنّ النّبيّ صلّى اللّٰه عليه وسلّم ولد يوم الاثنين وكانت ثويبة بشّرت أبا لهب بمولده فأعتقها. (فتح الباري ابن حجر العسقلاني)
ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي اللّٰه تعالى عنه رآه في النوم في حالة سينة، فعن العبّاس رضي اللّٰه تعالى عنه قال: مكنت حول بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت فقال له أبو لهب: لم أذق بعدكم رخاء . وفي لفظ: فقال له بشر جيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار الى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياظى والذي في المواهب: وقد رؤى أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنّه يخفف عني كل ليلة اثنين، وأمص ذلك بإعتاقي لثوبية عند ما بشرتين بولادة النّبيّ صلّى اللّٰه عليه وسلّم وبإرضاعها فليتأمل. (سيرة الحلبية ١/١٢٤)
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്.
അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബിﷺ തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു…
(ഫത്ഹുല് ബാരി 9/145)
നബിﷺ ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തിൽ വിരലുകള്‍ക്കിടയിലൂടെ തെളിനീര് ലഭിച്ചത്….!
അവിശ്വാസികൾക്ക് പോലും ഹബീബ്ﷺ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ് അല്ലാഹുﷻ നൽകിയെങ്കിൽ നബിﷺ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹുﷻ അതിലധികമായി നൽകാതിരിക്കുകയില്ല…
ഇൻ ശാ അല്ലാഹ്……..