നാരിയ സ്വലാത്ത്

നന്മയാണെന്ന് കരുതി ജനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകം ദിക്റുകളും കീർത്തനങ്ങളും സമൂഹത്തിൽ പ്രചരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ വളരെ പ്രചാരത്തിലുള്ള ഒന്നാണ് നാരിയ സ്വലാത്ത്. 

അതിലെ അപകടം മനസ്സിലാക്കാതെ നിഷ്കളങ്കരായ വിശ്വാസികൾ അത് ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ളവർക്ക് അതിലടങ്ങിയ അപകടം തുറന്ന് കാണിച്ച് സത്യത്തിലേക്ക് ക്ഷണിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

അല്ലാഹു അനുഗ്രഹിക്കട്ടെ…..

നാരിയ സ്വലാത്ത്

اللهم صلِّ صلاة كاملة وسلمِ سلاما تاما على سيدنا محمدٍ الّذي تنحلّ به العقد وتنفرج به الكرب وتقضى به الحوائج وتنال به الرغائب وحسن الخواتم ويستسقي الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس بعدد كلّ معلوم لك

“അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ് നബിക്ക് പൂർണ്ണമായ സ്വലാത്തും (അനുഗ്രഹവും) പരിപൂർണ്ണമായ സലാമും (രക്ഷയും) നൽകേണമേ. 

ആ പ്രവാചകനെക്കൊണ്ടാണ് ഞങ്ങളുടെ പ്രയാസങ്ങൾ ഒഴിവാകുന്നതും, ഇടങ്ങേറുകൾ നീങ്ങിക്കിട്ടുന്നതും, ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതും, ആഗ്രഹങ്ങൾ നേടിയെടുക്കുന്നതും, ശുഭപര്യവസാനവും, മേഘങ്ങൾ മഴവർഷിക്കുന്നതും അദ്ദേഹത്തിന്റെ മാന്യമായ മുഖംകൊണ്ടാണ്.

അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാരിലും എല്ലാ നിമിഷങ്ങളിലും നിന്റെ വിജ്ഞാനത്തിന്റെ എണ്ണം കണക്കെയും (നീ അനുഗ്രഹവും രക്ഷയും നൽകേണമേ)!”

എത്ര അപകടകരമായ വാക്കുകൾ !!!

അല്ലാഹു പറയുന്നു:

 قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ

“(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തൽ എന്റെ അധീനത്തിൽ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യം അറിയുമായിരുന്നുവെങ്കിൽ ഞാൻ ധാരാളം നന്മകൾ നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാകുന്നു. (സൂറ: അഅ്റാഫ് – 188)

ഇതാണ് നബി(സ)യുടെ അവസ്ഥ.

1. നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണ് എന്ന് വിശ്വസിക്കുന്നവൻ മാത്രമാണ് യഥാർത്ഥ വിശ്വാസിയായിത്തീരുക. 

2. ഇതിൽ പറയപ്പെടുന്നത് എല്ലാം പ്രവാചകനെക്കൊണ്ടാണ് ഞങ്ങൾക്ക് ലഭിക്കുന്നത് എന്നാണ്. 

ഇതാകട്ടെ, ഇക്കാര്യം അറിഞ്ഞു കൊണ്ടാണ് ചൊല്ലുന്നതെങ്കിൽ അല്ലാഹുവിന്റെ അഫ്ആലുകളിൽ (പ്രവർത്തനങ്ങളിൽ) പങ്ക്ചേർക്കലാണ് (ശിർക്കാണ്). ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ്, മുഴുവൻ സൽക്കർമ്മങ്ങളും അതോടെ നിഷ്ഫലമാകുന്നു. ശാശ്വതമായും നരകാവകാശിയാവുന്നു, ശിർക്ക് പ്രവർത്തിക്കുന്നവർക്ക് ശുപാർശ ലഭിക്കുകയില്ല. ഐഹിക ജീവിതത്തിൽ സമാധാനം പോലും ലഭിക്കുകയില്ല. 

3. ഈ സ്വലാത്ത് നബി(സ) പഠിപ്പിച്ചിട്ടില്ല, സ്വഹാബത്തിന് പരിചയമില്ല

4. നബി(സ) പറഞ്ഞ സ്വലാത്ത് ഒഴിവാക്കുന്ന കുറ്റവും കൂടി പറയേണ്ടതായി വരുന്നു. 

5. അത്തഹിയ്യാത്തിന് ശേഷം നാം ചൊല്ലുന്ന ഇബ്റാഹീമിയ സ്വലാത്ത് ആണ് ഏറ്റവും പരി പൂർണ്ണമായ സ്വലാത്ത്

6. ഇതിന്റെ പേര് അറബിയിൽ എഴുതിയാൽ صلاة النارية നരക സംബന്ധമായ സലാത്ത് എന്നും, മലയാളത്തിൽ പറഞ്ഞാൽ നാരിയ സ്വലാത്ത് എന്നുമാണ്. രണ്ടായാലും പേര് പോലും മോശപ്പെട്ടതാണ്. ഇത് ബിദ്അത്താണ്. ബിദ്അത്ത് നരകത്തിലേക്കുമാണ് എത്തിക്കുക.

ആ നിലയിലും പേരിനോട് യോജിക്കുന്നത് തന്നെ !!!

അത്കൊണ്ട് സുഹൃത്തേ, ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്തതും ഇസ്ലാമിക വിശ്വാസത്തിന് എതിരായതുമായ ഇത്തരത്തിലുള്ള സ്വലാത്തുകൾ കയ്യൊഴിക്കുക.

പ്രവാചകൻ(സ) പഠിപ്പിച്ചതും ഹദീസുകളിൽ സ്ഥിരപ്പെട്ടതുമായ സ്വലാത്ത് പതിവാക്കുക. 

നബി(സ) പറയുന്നു: “നിങ്ങൾ ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് പത്ത് സ്വലാത്ത് നൽകുന്നതാണ്.” (അഹ്മദ്, നസാഇ)

നാഥാ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ. ഞങ്ങൾക്ക് സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ അനുഗ്രഹം നൽകേണമേ…

(ആമീൻ)

المكتب التعـاوني للـدعـوة والإرشـاد وتوعية الجـاليـات بالسلي تحـت إشراف وزارة الشـؤون الإسـلامية والأوقاف والدعوة والإرشاد

ഇബ്റാഹിമിയ സ്വലാത്ത്…

اللهم صل على محمد وعلى آل محمد كما صليت على إبراهيـم وعلى آل إبراهيم إنك حميد مجيد اللهم بارك على مـحـمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد