പ്രവാചകന്‍മ്മാര്‍ക്ക് ആര്‍ക്കും തന്നെ അള്ളാഹു ഒരു കഴിവും കൊടുത്ത് വെച്ചിട്ടില്ല. അവൻ ഉദ്ദേശിക്കുന്ന സമയത്ത് അവരിലൂടെ അള്ളാഹു വെളിവാക്കപ്പെടുന്ന അമാനുഷികത ആണ് മുഹ്ജിസത്ത്.
പ്രവാചകൻ നമസ്ക്കാരത്തിൽ പിറകിൽ നിന്നവരുടെ കാര്യം അറിയും എന്ന് പറയുന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട്.
മുല്ല അൽ ഖാരി (റ) പറയുന്നു:
((فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي) أَيْ: بِالْمُكَاشَفَةِ، وَلَا يَلْزَمُ دَوَامُهَا لِيُنَافِيَهُ خَبَرُ: لَا أَعْلَمُ مَا وَرَاءَ جِدَارِي، فَيُخَصُّ هَذَا بِحَالَةِ الصَّلَاةِ وَعِلْمِهِ بِالْمُصَلِّينَ، وَاللَّهُ أَعْلَمُ.
അള്ളാഹു വ്യക്തമായി തന്നെ വെളിവാക്കി കൊടുക്കും, ഇതൊരിക്കലും നബി (സ) യുടെ എപ്പോഴും ഉണ്ടാകുന്ന കാര്യം അല്ല. കാരണം നബി (സ)യിൽ നിന്നും ഉദ്ധരിച്ചതിന്നു എതിരാവും, നബി (സ) തന്നെ പറഞ്ഞിട്ടുണ്ട് “ഈ ചുമരിന്നു പുറത്തു ഉള്ളത് എനിക്കറിയില്ല” എന്ന്. അപ്പോൾ ഇത് പ്രവാചകന്റെ നമസ്ക്കാരത്തിൽ മാത്രം ഖാസ് ആക്കുന്ന കാര്യം ആണ്. അതുപോലെ പിറകിൽ നമസ്ക്കരിക്കുന്നവരുടെ അവസ്ഥ മാത്രം ആണ്. എല്ലാം അറിയുന്നവൻ അള്ളാഹു…..
ഇമാം ഇബ്ന്‍ അബ്ദുൽ ഹൈ ലക്നവി (റ):
أولاً ـ لأنّ هذا الورد متضمّن كلمة “شيئاً لله” وقد حَكَمَ بعضُ الفقهاء بكفرِ من قاله ،
وثانياً ـ لأنّ هذا الورد يتضمّنُ نداء الأموات مِنْ أمكنة بعيدة ، ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ، إنما ثبَتَ سماع الأموات لتحيّة من يزور قبورهم ، ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ، والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء ، إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم )).
مجموع فتاوى العلاّمة عبد الحي اللّكنوي (ج1/264).
ആരെങ്കിലും അല്ലാഹുവിന് പുറമേ എല്ലാം കാണുന്നു എല്ലാം അറിയുന്നു എന്ന് വിശ്വസിക്കുന്നു, അതുപോലെ തന്നെ മുഹിയുദ്ധീന്‍ ഷെയ്ഖ് (റ) അകത്തുള്ളതും പുറത്തുള്ളതും അറിയും എന്ന് വിശ്വസിക്കുന്നു, എപ്പോഴും എല്ലാ സമയത്തും അവരുടെ അറിവുകൾ അറിയാമെന്ന ആൾ ആണ് മുഹിയദ്ദീൻ ഷെയ്ഖ് (റ) എന്ന് വിശ്വസിച്ചു കഴിഞ്ഞാൽ തീര്‍ച്ചയായിട്ടും അവൻ ശിര്‍ക്ക് ചെയ്തു. മുഹിയുദ്ധീന്‍ ഷെയ്ഖ് (റ) യ്ക്ക് നിങ്ങളുടെ വിളി വിദൂരത്തു നിന്ന് കേള്‍കാനുള്ള കഴിവ് ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല. ഈ സഹായം ചോധിക്കുന്നവരുടെ വിളികളും സഹായ തേട്ടങ്ങളും കേട്ട് ഉത്തരം നല്‍കാൻ മുഹിയദ്ദീൻ ഷെയ്ഖ് (റ) യ്ക്ക് കഴിയില്ല, മുഹിയദ്ദീൻ ഷെയ്ഖ് (റ) അദ്ദേഹത്തിന്റെ മുരീദുകളുടെ അവസ്ഥ അറിയും, എല്ലാ സമയത്തും അവരുടെ ശബ്ദങ്ങൾ ഒക്കെ കേള്‍ക്കും എന്നത് ശിര്‍ക്കിൽ ഉള്ള വിശ്വാസം ആണ്.
عَنْ عَائِشَةَ، قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «لَا يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللَّاتُ وَالْعُزَّى».
ആയിശ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു ഒരോ
രാവും പകലും മുന്നോട്ട് ഗമിക്കും തോറും ലാതയും ഉസ്സയും (വീണ്ടും ) ആരാധിക്കപ്പെടും.
നബി(സ്വ)യും സ്വഹാബികളും
വിശ്വസിച്ചിരുന്ന അല്ലാഹുവിൽ തന്നെയായിരുന്നു ക്വുര്‍ആൻ അവതരിച്ചിരുന്ന കാലത്തുള്ള
മക്കാ മുശ്രിക്കുകളും വിശ്വസിച്ചിരുന്നത്. അവർ അല്ലാഹുവിനെക്കുറിച്ച്
മനസ്സിലാക്കിയതിൽ അബദ്ധങ്ങളുണ്ടെങ്കിലും നബി(സ്വ) വിളിച്ചിരുന്ന
അല്ലാഹുവിനെത്തന്നെയായിരുന്നു ആ മുശ്രിക്കുകൾ അല്ലാഹു എന്ന് വിളിച്ചിരുന്നത്.
നബി(സ്വ) ദുആ ചെയ്ത അല്ലാഹുവിനോട് തന്നെയായിരുന്നു സ്രഷ്ടാവ് എന്ന നിലക്ക്
മുശ്രിക്കുകൾ ദുആ ചെയ്തത്. ലോകം സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിക്കുന്നവൻ
അല്ലാഹുവാണെന്നും മറ്റുള്ള മഹാന്മാരെല്ലാം ആരാധിക്കുന്നത് ആ അല്ലാഹുവിനെയാണെന്നും
അവരും അംഗീകരിച്ചിരുന്നു. അല്ലാഹുവിന് വേണ്ടി അവർ കഅ്ബയെ ത്വവാഫ് ചെയ്തിരുന്നു.
അല്ലാഹുവിന് വേണ്ടി നോമ്പനുഷ്ടിച്ചിരുന്നു. നേര്‍ച്ചയാക്കിയിരുന്നു. എല്ലാ
നിലക്കും അല്ലാഹുവിനോട് കിടയൊക്കുന്ന വേറെയൊരു സമശക്തി അല്ലാഹുവിനുണ്ട് എന്ന വിശ്വാസം
അവര്‍ക്കുണ്ടായത് കൊണ്ടാണ് അവർ മുശ്രിക്കുകളായത് എന്നാണ് അറിയപ്പെട്ടിട്ടില്ല. മഹാന്മാരും
സ്വാലിഹുകളും വലിയ്യുകളും മുഖര്‍റബുകളും ആയി ആ മുശ്രിക്കുകൾ മനസ്സിലാക്കിയ ഉന്നതന്മാർ
തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും അല്ലാഹുവിൽ നിന്ന് കാര്യം നേടിത്തരുവാനും
അല്ലാഹു ആ മഹാന്മാര്‍ക്ക് നല്‍കിയ കഴിവ് കൊണ്ട് സഹായിക്കാൻ വേണ്ടിയുമായിരുന്നു ആ
മഹാന്മാരോട് അവർ തേടിയിരുന്നത്…….
മക്കാ മുശ്രിക്കുകൾ പറഞ്ഞതും ഇത് തന്നെ ആണ്….
ഇനി മക്ക
മുശ്രിക്കുകൾ അവരുടെ തൽബീയത്തിൽ എന്തായിരുന്നു പറഞ്ഞത്???? ഇതേ
വാക്ക് തന്നെ….
അവർ ഹജ്ജ്
ചെയ്യുന്നു അപ്പോൾ അവർ ചൊല്ലുന്ന തൽബീയത്ത് ഒരു ഭാഗം നബി (സ്വ) അംഗീകരിക്കുകയും
അവരിലുള്ള ശിർക്ക് കലർന്ന ഭാഗത്തെ അദ്ദേഹം എതിർക്കുകയും ചെയ്യുന്നു :-
روى مسلم بسنده عن ابن عباس رضي الله عنهما قال
“كان المشركون يقولون لبيك لا شريك لك قال فيقول رسول الله صلى الله عليه وسلم ويلكم قد قد فيقولون إلا شريكا هو لك تملكه وما ملك يقولون هذا وهم يطوفون بالبيت.”
)صحيح مسلم» كتاب الحج» باب التلبية وصفتها ووقتها(
ഇബ്നു അബ്ബാസ് (റ) നിവേദനം
: മുശ്രിക്കുകൾ ഹജ്ജിനായി വന്നാൽ പറയാറുണ്ട് അല്ലാഹുവേ നിനക്ക് ഒരു പങ്കുകാരുമില്ല
“അപ്പോൾ പ്രവാചകൻ പറയും قد قد നിർത്തു നിർത്തു അപ്പോൾ മുശ്രിക്കുകൾ വീണ്ടും പറയും എന്നാൽ ഒരു
പങ്കാളിയുണ്ട്. ആ പങ്കാളിയെ ഉടമപെടുത്തുന്നത് നീയാണ്”
( സഹിഹ്
മുസ്ലിം, അദ്യായം
ഹജ്ജ് )
യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്: “ഞങ്ങൾ മരണപ്പെട്ട മഹത്തുക്കളോട് സഹായം തേടുന്നത് അവർ സ്വയം കഴിവുള്ള ഇലാഹുകളാണ് എന്ന് വിശ്വസിച്ചുകൊണ്ടല്ല.”
ഇമാമുകളുടെ അഭിപ്രായം
ഇമാം റാസി രേഖപ്പെടുത്തുന്നു:
ഈ വാദപ്രകാരം ലോകത്ത് ഇന്നേവരെ ഒരു ബഹുദൈവവിശ്വാസിയും ഉണ്ടായിരിക്കുന്നതല്ല. കാരണം, ആരാധിക്കുന്ന ഒരാളും ആരാധിക്കപ്പെടുന്നവൻ സ്വയം കഴിവുള്ള ദൈവമാണെന്ന് അംഗീകരിച്ചുകൊടുത്തിട്ടില്ല. മക്കയിലെ മുശ്‌രിക്കുകൾ അവരുടെ ആരാധ്യന്മാരെ സ്വയംകഴിവുള്ള സാക്ഷാൽ ദൈവത്തിങ്കലേക്കുള്ള ശുപാര്‍ശകരായിട്ടാണ് അംഗീകരിച്ചിരുന്നതെന്ന് സൂറത്ത് യൂനുസ് 18-ാം വചനത്തിലും അല്ലാഹുവിങ്കലേക്ക് കൂടുതൽ അടുപ്പിക്കുന്ന മധ്യവര്‍ത്തികളായിട്ടുമാണ് അംഗീകരിച്ചിരുന്നതെന്ന് സൂറത്ത് സുമർ 3-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. സൂറതുന്നഹ്‌ലിലെ 123-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി രേഖപ്പെടുത്തുന്നു: “മലക്കുകളെ ആരാധിച്ചിരുന്നവർ മലക്കുകൾ സ്വയം കഴിവുള്ള ദൈവങ്ങളാണെന്ന് അംഗീകരിച്ചിരുന്നില്ല.” (തഫ്‌സീറുൽ കബീർ, അന്നഹ്‌ൽ 123)
ഇബ്ന് റജബ് ഇബ്ന്‍ ഹംബലി (റ) തന്റെ “ജാമിഉൽ ഉലൂം വൽ ഹികാം” എന്ന ഗ്രന്ഥത്തിൽ പറയുന്നു :
إذا سألت فاسأل الله، وإذا استعنت، فاستعن بالله)) هذا مُنْتَزَعٌ من قوله تعالى: {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} (2) ، فإنَّ السؤال لله هو دعاؤُه والرغبةُ إليه، والدُّعاء هو العبادة،
الكتاب: جامع العلوم والحكم (2/567)
ابن رجب الحنبلي ( 736 – 795هـ، 1336 – 1393م).
___________________________________
” സഹായതേട്ടം അല്ലാഹുവിനോട് മാത്രം “
ഇമാം നവവി (റ)
പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം നവവി (റ ) അദ്ദേഹത്തിന്റെ നാല്പത് ഹദീസുകൾ എന്ന ഗ്രന്ഥത്തിൽ കൊടുത്ത ഒരു ഹദീസ് കാണുക
عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: “يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف
(رواه الترمذي وقال: حسن صحيح)
( شرح أحاديث الأربعين النووية – حديث رقم 19 )
“ ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകിൽ ഞാൻ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോൾ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാൻ നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാൽ നിനക്കവനെ നിന്റെ മുമ്പിൽ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകൾ മുഴുവൻ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവർ സഹായിക്കില്ല. നിനക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവർ മുഴുവൻ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവർ ഉപദ്രവിക്കുകയില്ല. പേനകൾ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു.”
( ഇമാം നവവി (റ ) യുടെ നാൽപ്പത് ഹദീസുകൾ എന്ന ഗ്രന്ഥത്തിലെ 19 മത്തെ ഹദീസ് )
ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه كطلب الهداية والعلم والفهم في القرآن والسنة وشفاء المرض وحصول العافية من بلاء الدنيا وعذاب ألآخرة، سأل ربه ذلك، وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقة ،كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور، سأل الله تعالى أن يعطف عليه قلوبهم فيقول:اللهم أحنن علينا قلوب عبادك وإمائك وما أشبة ذلك.ولا يدعوا الله تعالى باستغنائه عن الخلق لأنه ( صلى الله عليه وسلم ) سمع علياً يقول : (اللهم أغننا عن خلقك ) فقال: (لا تقل هذا فإن الخلق يحتاج بعضهم إلى بعض ولكن قل (اللهم اغننا عن شرار خلقك ) وأما سؤال الخلق والاعتماد عليهم فمذموم .))
شرح الأربعين النووية للنووي الحديث(19) .
“നീ ചോദിക്കുകയാണെങ്കിൽ
അല്ലാഹുവിനോട് ചോദിക്കുക” എന്ന നബി വചനം സൂചിപ്പിക്കുന്നത്, ഒരു അടിമക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട്
ബന്ധിപ്പിച്ചു കൂടാ എന്നാണ്.. എന്ന് മാത്രമല്ല. തന്റെ എല്ലാ കാര്യത്തിലും അവൻ അല്ലാഹുവിനെ
അവലംബിക്കണം എന്നാണു.. (പിന്നീട്) അവൻ ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ
കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കിൽ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം. സന്മാർഗ്ഗ
ലബ്ദി, വിജ്ഞാനം ലഭിക്കുക, ഖുറാനിലും സുന്നത്തിലും അറിവ് ലഭിക്കുക, രോഗശമനം ആരോഗ്യം എന്നിവ ലഭിക്കുക, ഭൌതിക പരീക്ഷണങ്ങളിൽ നിന്ന് സൌഖ്യം ലഭിക്കുക, പരലോക ശിക്ഷയിൽ നിന്ന് മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ് .
ഇനി അവന്റെ ആവശ്യം സാധാരണ
സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കിൽ; ഉദാഹരണം; തൊഴിലുടമകൾ, നിർമ്മാണ ശാലകളുടെ ഉടമസ്ഥർ, ഭരണാധികാരികൾ എന്നിവരുമായി ബന്ധപ്പെട്ട
കാര്യങ്ങളാണെങ്കിൽ അവരുടെ മനസ്സുകളെ അവന്റെ (ചോദിക്കുന്നവരുടെ മേൽ അനുകമ്പ ഉണ്ടാക്കാൻ
വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണം (شرح اربعين പേജ് 53 ഇമാം നവവി (റ) )
മുകളിൽ പറഞ്ഞ അതെ തത്വങ്ങൾ തന്നെ മനുഷ്യനു ചെയ്യാൻ പറ്റുന്ന പരമാവതി കാര്യങ്ങൾ അവൻ ചെയ്തെ പറ്റു. സാധിക്കാത്തതിനു റബ്ബിന്റെ വാതിലിൽ മുട്ടുക എന്ന് കണ്ണിയത്തെ സ്മരണികയിൽ എഴുതിയത് കാണുക.
ഹക്ക്, ജാഹ്, ബര്‍ക്കത്ത് എന്നിവ കൊണ്ടുള്ള ഇട തേട്ടം.
أبو حنيفة : ( يكره أن يقول الداعي : أسألك بحق فلان أو بحق أنبيائك ورسلك وبحق البيت الحرام والمشعر الحرام ) [ شرح العقيدة الطحاوية 234، واتحاف السادة المتقين 2/285 ، وشرح الفقه الأكبر للقاري 189 ] .
ഇമാം അബൂ ഹനീഫ (റ) പറയുന്നു “നബി
മാരുടെയും റസൂലുകളുടെയും ഹക്ക് കൊണ്ട് ഞാൻ ഞാൻ ചോദിക്കുന്നു എന്നോ, ഇന്ന വ്യക്തിയുടെ
ഹക്ക് കൊണ്ടോ ബൈത്തുൽ ഹറമിന്റെയോ, മഷ്’അറുൽഹറമിന്റെയോ ഹക്ക് കൊണ്ട് ഞാൻ ചോദിക്കുന്നു എന്നോ ഒരാൾ പ്രാർത്ഥിക്കുന്നത്
വെറുക്കപെട്ടിരിക്കുന്നു” (ശറഹുൽ അക്കീദതഹാവിയ്യ, 234 /ഇത്ഹാഫുൽ സാദത്തിൽ മുതക്കീൻ 2/2,85/ മുല്ലാ
അലിയ്യുൽ ഖാരിയുടെ ശരഹുൽ ഫിക്കിഹിൽ അക്ബർ 189)
ശറഹുൽ അക്കീദ തഹാവിയ്യ (شرح العقيدة الطحاوية)
കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ
അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാമോ?
കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ
കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ
ـ حدَّثنا أَحْمَدُ بنُ محمدِ بنِ مُوسَى ، أخبرنا عَبْدُ الله بنُ المُبَارَكِ ، أخبرنا لَيْثُ بنُ سَعْدٍ وَابْنُ لَهِيعَةَ عن قَيْس بنِ الْحَجَاجِ ، قالَ حدثنا عَبْدُ الله بنُ عَبْدِ الرَّحْمنِ ، أخبرنا أبُو الْوَلِيدِ ، أخبرنا لَيْثُ بنُ سَعْدٍ حدثني قَيْسُ بنُ الْحَجَّاجِ ، المَعْنَى وَاحِدٌ ، عن حَنَشٍ الصَّنْعَانِيِّ عن ابنِ عَبَّاسٍ ، قال: «كُنْتُ خَلْفَ النبيِّ يَوْماً، فَقَالَ: يَا غُلاَمُ، إِنِّي أُعَلِّمُكَ كِلمَاتٍ: إِحْفَظِ الله يَحْفَظْكَ، إِحْفَظِ الله تجِدْهُ تجَاهَكَ، إِذَا سَأَلْتَ فَاسْأَلِ الله، وَإِذَا اسْتَعَنْتَ فَاسْتَعِنْ بالله، وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله لَكَ، وَإنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله عَلَيْكَ، رُفِعَتِ الأَفْلاَمُ وَجَفَّتِ الصُّحُف . قال: هذا حديثٌ حسنٌ صحيحٌ.
رواه الترمذى(2566)
ഉപര്യുക്ത ഹദീസിൽ അടിവരയിട്ട ഭാഗം
ശ്രദ്ധിക്കുക; പ്രാർത്ഥനയും സഹായാഭ്യർത്ഥനയും ആരോടാണ് നടത്തേണ്ടതെന്നു നബി (സ) ഇബ്നു അബ്ബാസ്
(റ) നെ പഠിപ്പിക്കുകയാണ്. ഇവിടെ “നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട്
ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക” എന്നാണ് നബി (സ)
ഇബ്നു അബ്ബാസ് (റ) നെ പഠിപ്പിക്കുന്നത്. നബി (സ)ക്ക് അല്ലാഹു കൊടുത്ത കഴിവുകളെ
പറ്റി നന്നായറിയാവുന്ന ഇബ്നു അബ്ബാസ് (റ) ‘താങ്കൾക്കു അല്ലാഹു തന്ന കഴിവിൽ നിന്നാണ് ഞാൻ
ചോദിക്കുന്നതെന്ന്’ തിരിച്ചു പറയുകയോ അപ്രകാരം നബിയോട് പ്രാർത്ഥിക്കുകയോ
സഹായാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല. “നീ ചോദിക്കുന്നുവെങ്കിൽ
അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക”
എന്ന് നബി (സ) പറഞ്ഞപ്പോൾ ‘വൈദ്യരുടെ അടുത്ത് പോയി മരുന്നിനു എങ്ങിനെ പറയും, കടയിൽ പോയി
സാധനങ്ങൾക്ക് എങ്ങിനെ ചോദിക്കും, പാമ്പിനെ കൊല്ലാൻ എങ്ങിനെ മറ്റുള്ളവരെ സഹായത്തിനു വിളിക്കും
‘ തുടങ്ങി
ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾ ഇന്ന് ഉന്നയിക്കുന്ന അന്ധവും ബാലിശവുമായ വാദഗതികൾ
ഉന്നയിക്കുകയോ അല്ലാഹു കൊടുത്ത കഴിവിൽ നിന്നു ആരോടെങ്കിലും തേടുകയോ സഹായാഭ്യർത്ഥന
നടത്തുകയോ ചെയ്തിട്ടില്ല. ഇത്തരം ബാലിശവും അന്ധവുമായ വാദങ്ങൾ ഖുറാഫികൾ തങ്ങളുടെ
കാര്യലാഭത്തിന് വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതല്ലാതെ ഖണ്ഡിതമായ യാതൊരു
തെളിവും ഇവ്വിഷയകമായി കൊണ്ടുവരാൻ ഇന്നേവരെ ഈ ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾക്ക് സാധിച്ചിട്ടില്ല, ലോകാവസാനം വരെ
സാധിക്കുകയുമില്ല.
ഹിന്ദുക്കളുടെ
പ്രമാണവും പറയുന്നു ഇതേ വാദം….
ശ്രീമദ്
ഭഗവദ്ഗീത
അദ്ധ്യായം 7 – ജ്ഞാനവിജ്ഞാനയോഗഃ – ശ്ലോകം 22
“സ തയാ
ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്മയൈവ
വിഹിതാൻ ഹി താൻ”

“ഏതു
ദേവതയെ ഉപാസിക്കുന്നവും ശ്രദ്ധ മാത്രമല്ല,
അഭിഷ്ട സിദ്ധിയും പരമാത്മാവിൽ നിന്നു തന്നെയാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു.”
ഇനി അവരുടെ പത്രമായ ജന്മഭൂമിയിൽ അവർ
എന്താണ് എഴുതുന്നത് എന്ന് കൂടി പരിശോധിക്കാം….
“വിഗ്രഹം ഈശ്വരനല്ലെന്നും
അതു സര്‍വവ്യാപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം. ആകട്ടെ,
ലോകത്തിൽ ഒട്ടുമിക്കവര്‍ക്കും സര്‍വവ്യാപി
എന്നുവെച്ചാൽ എത്രയ്ക്കര്‍ത്ഥബോധമുണ്ടാകും. അതു വെറുമൊരു വാക്ക്, ഒരടയാളം മാത്രം.”
ഹിന്ദുധര്‍മ്മ പരിചയം എന്ന പുസ്തകത്തിൽ
പറയുന്നത് കൂടി ശ്രദ്ധിക്കുക.



ഇനി കേരളത്തിലെ സുന്നിഎന്ന നാമത്തിൽ ഷിയാ വിശ്വാസവും പേറി നടക്കുന്നവർ കൊണ്ട് വരുന്ന പ്രധാന ആശയം എവിടെ നിന്ന് വന്നു എന്നുകൂടി കാണുക…

റബ്ബ് ആണ് അല്ലെങ്കിൽ സ്വന്തമായി കഴിവ് ഉണ്ട് എന്ന് കരുതി അള്ളാഹു അല്ലാത്ത നബിയോ, ഇമാമോ, മറ്റുള്ളവരോടോ ഒരാൾ സഹായ തേട്ടം നടത്തിയാൽ ഖുർആനും ബുദ്ധിയും ഇത് തെളിവ് നൽകുന്നു അത് ശിർക്ക് ആണെന്ന്. ഇങ്ങനെയുള്ള പരിഗണ ഇല്ലെങ്കിൽ അത് ശിർക്ക് ആവുകയില്ല.
(ആയത്തുള്ളാ ഖുമൈനി)