വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം പാഠം – മൂന്ന്

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠംമൂന്ന് : കഅബ് () നിന്നുള്ള ഗുണപാഠങ്ങൾ

കഅബ് ബിൻ മാലിക് (ന്റെ നാമം നാം പല തവണ കേട്ടതായിരിക്കുംഅൻസാരിയാണ്കവിയാണ്അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ സംഭവത്തെ കുറിച്ചാണ് ഇന്ന് നാം പഠിക്കുന്നത്.

 

ഹിജ്റ വർഷം 9. തബൂകിലേക്ക് യുദ്ധത്തിനു പോകാൻ നബി () യുടെ കൽപന വരുന്നു.

അലി () യെ മദീനയിൽ ഭരണ ചുമതല ഏൽപിച്ച് നബി () യും സ്വഹാബികളും തബൂകിലേക്ക് നീങ്ങി. കഅബ് () ന് പോവാൻ കഴിഞ്ഞില്ല. പറയത്തക്ക കാരണങ്ങളൊന്നുമില്ല. പോവാം എന്ന് വിചാരിച്ചു. പക്ഷേ കഴിഞ്ഞില്ല. തബൂക്കിലെത്തിയ പ്രവാചകൻ () കഅബിനെ അന്വേഷിച്ചിരുന്നു.യുദ്ധം കഴിഞ്ഞു മുസ്ലിംകൾ മടങ്ങി എത്തി. പങ്കെടുക്കാത്തവർ ഓരോരുത്തരായി പല കാരണങ്ങളും പറഞ്ഞു. പലരും കളവു പറഞ്ഞു. കാരണം, അധികവും കപടന്മാരായിരുന്നു. മൂന്നാളുകൾ വിശ്വാസികളിൽ പെട്ടവരുണ്ടായിരുന്നു.

مُرَارَةَ بْنَ الرَّبِيعِ الْعَمْرِيَّ، وَهِلَالَ بْنَ أُمَيَّةَ الْوَاقِفِيَّ എന്നിവരും കഅബ് () യും. ആദ്യത്തെ രണ്ട് പേരും ബദറിൽ പങ്കെടുത്തവരാണ്. ഇവർക്ക് പ്രത്യേകിച്ച് കാരണമെന്നുമില്ല. അവർ കളവ് പറഞ്ഞതുമില്ല.

നബി () പറഞ്ഞു: നിങ്ങളുടെ വിഷയത്തിൽ അല്ലാഹു തീരുമാനം പറയട്ടെ.അതുവരെ, ആരും മൂന്നാളുകളോട് സംസാരിക്കരുത്. സലാം പറയരുത്. സലാം മടക്കരുത്. നബി () യുടെ കൽപന സമൂഹം അക്ഷരാർത്ഥത്തിൽ നടപ്പാക്കി.ആരും മിണ്ടിയില്ല. സലാം മടക്കുന്നില്ല. പറയുന്നില്ല. നബി () യും അങ്ങിനെ തന്നെ. അവസാനം ഭാര്യയെ വീട്ടിലേക്ക് വിടാൻ കൽപന വന്നു. അതും ചെയ്തു. മറ്റു രണ്ടു പേർ കുറച്ച് പ്രായമായവരായതിനാൽ ഭാര്യമാരെ പരിചരണത്തിനു മാത്രം അനുവദിച്ചുആരും മിണ്ടുന്നില്ല. കണ്ടാൽ തിരിഞ്ഞു കളയുന്നു. പ്രവാചകനും മുഖം തിരിക്കുന്നു. എന്തൊരവസ്ഥയാണ്നമുക്കിപ്പോൾ അത്തരമൊരവസ്ഥയുടെ ചെറിയൊരംശമാണ് വന്നത്. അപ്പോഴേക്കും നമ്മുടെ അവസ്ഥ എന്താണ് ? കണ്ടാൽ സംസാരിക്കാം. അകലത്ത് നിന്ന്! കൈ കൊടുക്കരുത്. യാത്രയില്ല. വീട്ടിനുള്ളിൽ തന്നെഅകലം പാലിക്കണമെന്നു പറഞ്ഞപ്പോഴേക്കും നമുക്കുണ്ടായ പ്രയാസമെത്രയാണ് ! അപ്പോൾ, പ്രസ്തുത മൂന്നാളുകൾ അനുഭവിച്ച മാനസിക പ്രയാസം എത്രയായിരിക്കും! നമുക്കത് ചിന്തിക്കാൻ പോലുമാവില്ല എത്ര കാലമാണ് അക ൽച്ച? ഒരു ദിനമല്ല. ഒരാഴ്ചയല്ല. ഒരു മാസമല്ല. 50 ദിനങ്ങൾ! നമുക്കാവുമോ? ഒരാളോട് മിണ്ടാതെ ഒരാളും മിണ്ടാതെ ഇത്രയും നാൾ!

അല്ലാഹു തന്നെ അതിനെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.

(وَعَلَى ٱلثَّلَـٰثَةِ ٱلَّذِینَ خُلِّفُوا۟ حَتَّىٰۤ إِذَا ضَاقَتۡ عَلَیۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَیۡهِمۡ أَنفُسُهُمۡ وَظَنُّوۤا۟ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّاۤ إِلَیۡهِ ثُمَّ تَابَ عَلَیۡهِمۡ لِیَتُوبُوۤا۟ۚ إِنَّ ٱللَّهَ هُوَ ٱلتّواب الرحيم)

തൗബ (118)

പിന്നേക്ക് മാറ്റിവയ്ക്കപ്പെട്ട മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്തന്നെ അവര്ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്നിന്ന് രക്ഷതേടുവാന്അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്മനസ്സിലാക്കുകയും ചെയ്തപ്പോള്‍. അവന്വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്വേണ്ടിയത്രെ അത്‌. തീര്ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” “

ഭൂമി വിശാലമായിട്ടു കൂടി അത് ഇടുക്കമുള്ളതായി എന്ന പ്രയോഗം ശ്രദ്ധിക്കുക. ഇന്ന് നമുക്കും അത്തരമൊരവസ്ഥയുണ്ടോ? ഭൂമി എത്ര വിശാലമാണ് ! പക്ഷേ, വീട്ടിൽ തന്നെ ഇരിക്കണം. കുടുംബ സന്ദർശനമില്ല.

അയൽപക്ക സന്ദർശനമില്ല! എല്ലാവരും ഭീതിയിൽ ! റോഡുകൾ വിജനം ! അങ്ങാടികൾ ശൂന്യം!معاذ الله

നമ്മൾ എന്തു ചെയ്യും ? ഒന്നും ചെയ്യാനില്ല ! മൂന്നാളുകൾ ചെയ്തത് നമുക്കും ചെയ്യാം.അല്ലാഹുവിലേക്ക് മടങ്ങുക. ക്ഷമിച്ചിരിക്കുക. പരീക്ഷണങ്ങളിൽ പതറാതിരിക്കാം. ഒരു തുറവി വരും إن شاء الله

മൂന്നാളുകൾ തങ്ങളുടെ ഭാഗത്തു നിന്നു സംഭവിച്ചതിൽ അങ്ങേയറ്റം ഖേദിച്ചു. റബ്ബിന്റെ കാരുണ്യത്തിൽ പ്രതീക്ഷ വച്ചു. 50 ദിവസങ്ങൾക്കു ശേഷം സന്തോഷം വന്നു.

! يا كعب بن مالك أبشر അല്ലയോ കഅബ് ! താങ്കൾ സന്തോഷിക്കുക! കേൾക്കേണ്ട താമസം സുജൂദിലേക്ക് വീണു.നന്ദിയുടെ സുജൂദ് ! ശേഷം നേരേ തിരുനബി () യുടെ സദസ്സിലേക്ക്! എല്ലാവരും സന്തോഷത്തിലാണ്. ഇത് നിങ്ങളുടെ തീരുമാനമാണോ അതോ റബ്ബിന്റേതോ? കഅബിനു സംശയം! റബ്ബിന്റേത്! സന്തോഷം ഇരട്ടിയായി. എന്റെ മുഴുവൻ ധനവും സ്വദഖ ചെയ്യുന്നു. നബി () തിരുത്തി.

കുറച്ച് ധനം നിന്റെയടുക്കലിരിക്കട്ടെ. അതാണു നല്ലത്. സന്തോഷം ! വലിയ പ്രയാസത്തിൽ നിന്ന് മോചനം ! തൗബ ചരിത്രത്തിൽ ഇടം പിടിച്ചു. അത് സൂറ: തൗബയിലും അല്ലാഹു എടുത്തു പറഞ്ഞു. (9: 118)

സഹോദരങ്ങളേ, കഅബ് () ന്റെ ചരിത്രത്തിൽ നിന്ന് നമുക്ക് ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കാനും പകർത്താനും ഉണ്ട്. ഇബ്നു ഹജർ അസ്ഖലാനി () തന്റെ ഫത്ഹുൽ ബാരിയിൽ ഹദീസ് (ബുഖാരി : 4418 ) വിശദീകരിച്ചു കൊണ്ട് അറുപതോളം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് !

ചിലതിവിടെ സൂചിപ്പിക്കാം.

وفيها عظم أمر المعصية، وقد نبه الحسن البصري على ذلك فيما أخرجه ابن أبي حاتم عنه قال: يا سبحان الله ما أكل هؤلاء الثلاثة مالا حراما ولا سفكوا دما حراما ولا أفسدوا في الأرض، أصابهم ما سمعتم وضاقت عليهم الأرض بما رحبت، فكيف بمن يواقع الفواحش والكبائر ؟
തെറ്റിന്റെ ഗൗരവം  സംഭവത്തിലുണ്ട്ഹസനുൽ ബസരി (പറഞ്ഞുഅവർ ഒരു നിഷിദ്ധവും ഭക്ഷിച്ചിട്ടില്ലഅന്യായമായി രക്തം ചിന്തിയിട്ടില്ലഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടില്ലഎന്നിട്ടും ഭൂമി കുടുസ്സായി തോന്നു മാറ് പ്രയാസങ്ങൾ അവർക്കുണ്ടായിഅപ്പോൾ , വൻ പാപങ്ങളിലും തോന്നിവാസങ്ങളിലും ഏർപെട്ടവന്റെ അവസ്ഥ എന്താണ്?”

وفيه أن المرء إذا لاحت له فرصة في الطاعة فحقه أن يبادر إليها ولا يسوف بها لئلا يحرمها

ഒരു വ്യക്തിക്ക് നന്മക്കവസരം കിട്ടിയാൽ അത് വേഗത്തിൽ ചെയ്യുകയാണ് വേണ്ടത്പിന്നീടാവാം എന്ന് വിചാരിക്കരുത്അത് പിന്നീട് തടയപ്പെടാതിരിക്കാനതാണു നല്ലത്.”

وفيها فائدة الصدق وشؤم عاقبة الكذب

സത്യസന്ധതയുടെ ഗുണവും കളവിന്റെ മോശം പര്യവസാനവും ഇതിലുണ്ട്.”

ഇതു പറയാൻ കാരണംകഅബ് (തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

: وَاللَّهِ مَا أَنْعَمَ اللَّهُ عَلَيَّ مِنْ نِعْمَةٍ بَعْدَ إِذْ هَدَانِي أَعْظَمَ مِنْ صِدْقِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ لَا أَكُونَ كَذَبْتُهُ، فَأَهْلِكَ كَمَا هَلَكَ الَّذِينَ كَذَبُوا

അല്ലാഹുവിനെ തന്നെയാണു സത്യം !

അല്ലാഹു എനിക്ക് സൻമാർഗം കാണിച്ചതിനു ശേഷംഞാൻ പ്രവാചകനോട് സത്യം പറഞ്ഞുകളവു പറഞ്ഞില്ല എന്ന കാരണത്താൽ ലഭിച്ച അനുഗ്രഹത്തേക്കാൾ മികച്ച മറ്റൊരനുഗ്രഹവും എനിക്ക് ലഭിച്ചിട്ടില്ലഞാൻ കളവു പറഞ്ഞിരുന്നെങ്കിൽകളവു പറഞ്ഞ വർ നശിച്ചതു പോലെ ഞാനും നശിക്കുമായിരുന്നു.

وفيها عظم مقدار الصدق في القول والفعل، وتعليق سعادة الدنيا والآخرة والنجاة من شرهما به،

വാക്കിലും പ്രവൃത്തിയിലുമുള്ള സത്യസന്ധതയുടെ പ്രാധാന്യമിതിലുണ്ട്ഇരു ലോകത്തുമുള്ള സൗഭാഗ്യവും അതിൽ രണ്ടിലുമുള്ള ശർറുകളിൽ നിന്നുള്ള രക്ഷയും സത്യസന്ധത കൊണ്ടാണ്.

അപ്പോൾ , സത്യസന്ധതക്ഷമആത്മാർത്ഥമായ തൗബ ,റബിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ ഇതൊക്കെയാണ് വിജയത്തിനടിസ്ഥാനമെന്നാണ്  സംഭവത്തിലെ പാഠങ്ങൾ.

ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ അല്ലാഹുവിനോട് മനമുരുകി പറയൽ തന്നെയാണ് എല്ലാത്തിനുമുള്ള

പരിഹാരംഅതിന് ഏറ്റവും നല്ല ദിക്റ് ആണ്

سيد الاستغفار

(പാപമോചന പ്രാർത്ഥനയുടെ നേതാവ് ) എന്ന പേരിലറിയപ്പെടുന്ന പ്രാർത്ഥനഅതിപ്രകാരമാണ്.

.” سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ

 : اللَّهُمَّ أَنْتَ رَبِّي، لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي ؛ فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ “.

ഇതിന്റെ പുണ്യം പ്രവാചകൻ (പറയുന്നത് കാണുക.

وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهُوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهُوَ مِنْ أَهْلِ الْجَنَّةِ “.

ഉറച്ച വിശ്വാസത്തോടെ ഒരാൾ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുമ്പേ അവൻ മരിക്കുകയും ചെയ്താൽvഅവൻ സ്വർഗത്തിലാണ്.രാത്രിയിൽ പറഞ്ഞ് പ്രഭാതത്തിനു മുമ്പേ മരിച്ചാൽ അവൻ സ്വർഗത്തിലാണ്. “(ബുഖാരി : 6306)

അതിനാൽ രാവിലെയും വൈകുന്നേരവും ഇത് പതിവാക്കാൻ ശ്രദ്ധിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെആമീൻ.

(നന്മ പകർന്നു നൽകൽ നന്മയാണ് )

1 thought on “വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം പാഠം – മൂന്ന്”

Leave a Reply to Abdul salam Cancel reply