റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരം വെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത്? ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ?
ഉത്തരം: റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതിന് മുമ്പ് നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങിപ്പോയ ഒരു വ്യക്തി നേരംവെളുത്തതിന് ശേഷം ഉണര്‍ന്നപ്പോള്‍ റമദാന്‍ ആരംഭിച്ചുവെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അന്ന് ശേഷിക്കുന്ന സമയം നോമ്പനുഷ്ഠിക്കുകയും ശേഷം മറ്റൊരു ദിവസം നോമ്പ് നോറ്റുവീട്ടുകയും ചെയ്യുക എന്ന അഭിപ്രായമാകുന്നു ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ക്കുമുള്ളത്. ഇതിനെതിരില്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹ്) മാത്രമാണ്.
അദ്ദേഹത്തിന്റെ അഭിപ്രായം; ‘നോമ്പനുഷ്ഠിക്കണമെന്നുള്ള ഉദ്ദേശ്യം മാസപ്പിറവി ദര്‍ശിച്ച വിവരം അറിഞ്ഞത് മുതലാണ് വേണ്ടത്. ഈ വ്യക്തി അത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഒഴിവ് കഴിവുണ്ട്. മാസപ്പിറവി ദര്‍ശനമുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും നോമ്പനുഷ്ഠിക്കണമെന്ന ഉദ്ദേശമില്ലാതെ ഉറങ്ങില്ലായിരുന്നു. അയാള്‍ ആ കാര്യത്തില്‍ അജ്ഞനാണ്. അജ്ഞത ഒഴിവ് കഴിവില്‍ പെട്ടതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ നോമ്പ് ശരിയാവും.’ ഈ അഭിപ്രായത്തിന്റെയടിസ്ഥാനത്തില്‍ പിന്നീട് നോറ്റുവീട്ടേണ്ടതില്ല.
ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം ആദിവസം നോമ്പനുഷ്ഠിക്കുകയും പിന്നീട് ഒരു ദിവസം നോറ്റുവീട്ടുകയും ചെയ്യണമെന്നാണ്. എന്റെ അഭിപ്രായത്തില്‍ സൂക്ഷ്മതക്ക് നല്ലത് ആ ദിവസത്തിന് പകരമായി ഒരു ദിവസം നോറ്റു വീട്ടുകയാണ് ചെയ്യേണ്ടത് എന്നാണ്.
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
(വിവര്‍ത്തനം: സയ്യിദ് സഅ്ഫര്‍ സ്വാദിഖ്)