ഹദീസ് : 01
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «مَنْ آمَنَ بِاللَّهِ وَرَسُولِهِ، وَأَقَامَ الصَّلاَةَ، وَصَامَ رَمَضَانَ، كَانَ حَقًّا عَلَى اللَّهِ أَنْ يُدْخِلَهُ الجَنَّةَ، هَاجَرَ فِي سَبِيلِ اللَّهِ، أَوْ جَلَسَ فِي أَرْضِهِ الَّتِي وُلِدَ فِيهَا»، قَالُوا: يَا رَسُولَ اللَّهِ، أَفَلاَ نُنَبِّئُ النَّاسَ بِذَلِكَ؟ قَالَ: «إِنَّ فِي الجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ، وَأَعْلَى الجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ»- البخاري
അബൂഹുറൈറ (റ) നിവേദനം, നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും, നമസ്‌കാരം നിലനിര്‍ത്തുകയും റമദ്വാനിലെ നോമ്പ് അനുഷ്ടിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുക എന്നത് അല്ലാഹു (അവന്റെ മേല്‍) കടമയാക്കിയിരിക്കുന്നു. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്‌റ പോയാലും, അല്ലെങ്കില്‍ അവന്‍ ജനിച്ചതായ അവന്റെ നാട്ടില്‍ തന്നെ ഇരിക്കുന്നവനായാലും ശരി.അവര്‍ (സ്വഹാബികള്‍) പറഞ്ഞു: ഈ കാര്യം ഞങ്ങള്‍ ജനങ്ങളെ അറിയിക്കട്ടെയോ.. നബി ﷺ പറഞ്ഞു: 'നിശ്ചയംസ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്ന (പ്രവര്‍ത്തിക്കുന്ന) ആളുകള്‍ക്ക് അവന്‍ ഒരുക്കി വെച്ചവയാണ് അവ. ഓരോ രണ്ട് പദവികള്‍ക്കിടയിലും ആകാശ ഭൂമിയോളം വിശാലതയുണ്ട്. നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയാണെങ്കില്‍ ഫിര്‍ദൗസ് തന്നെ ചോദിക്കുക, നിശ്ചയം അത് സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും നടുവിലും, ഏറ്റവും ഉന്നതിയിലും ആണ്. അതിന് മുകളിലാണ് അല്ലാഹുവിന്റെ അര്‍ശ്. അതില്‍ നിന്നാണ് സ്വര്‍ഗ്ഗത്തിലെ നദികള്‍ പൊട്ടിയൊഴുകുന്നത്. (ബുഖാരി)
വിവരണം
> സൽകർമങ്ങൾ ചെയ്യുന്നവർക്ക് അർഹമായ പ്രതിഫലം അല്ലാഹു നൽകും. ചില കർമങ്ങൾക്ക് പ്രതിഫലംനൽകപ്പെടു ന്നത് പതിൻ മടങ്ങ് ഇരട്ടിയായിട്ടാണ്.
> ആത്മാർത്ഥതക്കനുസരിച്ചാണ് ഓരോ കർമങ്ങളും സ്വീകരിക്കപ്പെടുക. അപ്പോൾ അതനുസരിച്ച് പ്രതിഫലം പരിപൂർണ്ണമായും നൽകപ്പെടും.
·> ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം, നമസ്‌കാരം നിലനിർത്തൽ, റമദ്വാനിലെ നോമ്പ് എന്നിവയാണ് അവ. ഇവ ഭംഗിയായി ചെയ്യുന്നവർക്ക് സ്വർഗ്ഗം നൽകൽ അല്ലാഹു സ്വന്തത്തിന് ബാധ്യതയാക്കിയിട്ടുണ്ട്.
·> സകാത്ത്, ഹജ്ജ് എന്നീ രണ്ട് കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. എന്നാൽ സകാത്ത് എല്ലാവർക്കും ബാധ്യതയില്ല, സകാത്ത് നൽകാൻ മാത്രം ധനം ഉള്ളവരാണ് അതിൽ പെടുക. ഹജ്ജും അത് പോലെയാണ്, ജീവിതത്തിൽ ഒരിക്കൽ ചെയ്യലാണ് ബാധ്യതയായിട്ടുള്ളത്. അത് തന്നെ അതിന് സാധിക്കുന്നവർക്ക് മാത്രം.
·> മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾ എല്ലാവർക്കും ബാധകമാണ്. അഞ്ച് കാര്യങ്ങളും ഭംഗിയായി നിർവ്വഹിക്കാൻ നമുക്ക് സാധിക്കണം. അപ്പോൾ നാം കൂടുതൽ പദവികൾക്ക് അർഹരാകും.
·> ഹദീസിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്നാണ് നമ്മുടെ നബി ﷺ പറഞ്ഞത്. ശേഷം സ്വർഗ്ഗത്തിന്റെ ചില വിശേഷണങ്ങളും പറഞ്ഞു തന്നിരിക്കുന്നു.
·> സ്വർഗ്ഗത്തിൽ നൂറ് പദവികളുണ്ട്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മസമരം ചെയ്യുന്ന/പ്രവർത്തിക്കുന്നവർക്കുള്ളതാണത്.
·> സ്വർഗ്ഗത്തിലെ പദവികൾ വളരെ വിശാലമായതാണ്. അതിന്റെ വലിപ്പം മനസ്സിലാക്കൽ നമുക്ക് എളുപ്പമല്ല. ആകാശ ഭൂമിയോളം വിശാലത ഒരു പദവിക്ക് തന്നെ ഉണ്ട് എന്നാണ് ഹദീസിലുള്ളത്.
·> ഹദീസിന്റെ തുടക്കത്തിൽ പറയപ്പെട്ട കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാം. എന്നാൽ ഈ പദവികൾ കരസ്ഥമാക്കാൻ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്.
·> വിശ്വാസമുണ്ട്, നമസ്‌കരിക്കുന്നുണ്ട്, നോമ്പ് നോൽക്കുന്നുണ്ട് എന്നും പറഞ്ഞ് വെറുതെ ഇരിക്കാൻ പറ്റില്ല എന്നർത്ഥം. ധാരാളം സൽകർമങ്ങളുമായി മുന്നേറാൻ സാധിക്കണം.
·> സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം ‘ഫിർദൗസ്’ ആണ്. സ്വർഗ്ഗത്തിന്റെ ഏറ്റവും മധ്യത്തിലും ഏറ്റവും ഉന്നതിയിലുമുള്ള സ്ഥാനമാണത്. സ്വർഗ്ഗം ചോദിക്കുമ്പോൾ ആ സ്ഥാനം ലഭിക്കാനാണ് ചോദിക്കേണ്ടത്. അത് ലഭിക്കാൻ മാത്രം പ്രവർത്തനങ്ങൾ ഉണ്ടാക്കാനുള്ള പ്രേരണയാണ് ഹദീസ് നൽകുന്നത്.
ഈ റമദ്വാൻ നമുക്ക് അതിനുള്ള പ്രചോദനമാകട്ടെ. ആമീൻ
Nice