സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി(റ)

സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി(റ)

ക്വുറൈശി നേതാക്കന്മാരുടെ ആഹ്വാനം കേട്ട് തന്‍ഈമിലേക്ക് പുറപ്പെട്ട നൂറുകണക്കിനാളുകളില്‍ യൗവനത്തിന്റെ കരുത്തും ആവേശവും പേറി സഈദും ഉണ്ടായിരുന്നു. വഞ്ചനയിലൂടെ കീഴ്‌പെടുത്തിയ ഖുബൈബുബ്‌നു അദിയ്യ്(റ)വിനെ പരസ്യമായി ക്രൂശിക്കുന്നത് കാണാനുള്ള ആവേശത്തിലാണവര്‍. അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ തുടങ്ങി ക്വുറൈശി പ്രമുഖരുടെ നീണ്ടനിരതന്നെ അവിടെയുണ്ട്.

ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട തങ്ങളുടെ ശത്രുവിനെ നേരില്‍ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെയുള്ളില്‍ ബദ്‌റില്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നവരോടുള്ള പകയും തങ്ങളുടെ മുഖ്യശത്രുവായ മുഹമ്മദിന് ശക്തമായ സന്ദേശം നല്‍കാന്‍ കിട്ടിയ ഇര ഏറ്റവും യോജിക്കുന്നതായി എന്ന സന്തോഷവും അലതല്ലുകയും ചെയ്യുന്നു.

ഖുബൈബി(റ)നെയും കൊണ്ടവര്‍ ക്രൂശിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. സഈദ് സംഘത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ക്രൂശിക്കുവാന്‍ വേണ്ട മരത്തടി ഒരുക്കുന്ന തിരക്കിനിടയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആരവങ്ങള്‍ക്കിടയിലും ഒരു പതിഞ്ഞ ശബ്ദം അയാള്‍ കേട്ടു. ”ക്രൂശിക്കുന്നതിനു മുമ്പ് രണ്ടു റക്അത്ത് നമസ്‌കരിക്കുവാന്‍ നിങ്ങളെന്നെ അനുവദിക്കണം.”

ഖുബൈബ്(റ) കഅ്ബയിലേക്കു തിരിഞ്ഞ് രണ്ടു റക്അത്ത് നമസ്‌കരിച്ചു. ‘ഹാ! എന്തൊരു ഭംഗി! എന്തൊരു അച്ചടക്കമുള്ള ആരാധന’. സഈദിന്റെ മനസ്സില്‍ അതൊരു ആന്ദോളനം സൃഷ്ടിച്ചു. ഖുബൈബ്(റ) ക്വുറൈശികളുടെ നേരെ തിരിഞ്ഞു:

”മരണത്തെ പേടിച്ചാണ് മുഹമ്മദിന്റെ അനുയായി ദീര്‍ഘമായി നമസ്‌കരിക്കുന്നത് എന്ന് നിങ്ങള്‍ പറയില്ലായിരുന്നെങ്കില്‍ ഞാന്‍ സുദീര്‍ഘമായി നമസ്‌കരിച്ചേനെ.”

ആ കഠിനഹൃദയര്‍ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും കുത്തിപ്പൊട്ടിച്ചു. ശരീരത്തില്‍ വാള്‍തലപ്പുകള്‍കൊണ്ട് മുറിവുകളുണ്ടാക്കി. അദ്ദേഹം വേദനകൊണ്ട് പുളയുന്നതിനിടയില്‍ അവര്‍ ചോദിച്ചുകൊണ്ടിരുന്നു:

”മുഹമ്മദിനെ ഇതിനു പകരമാക്കി രക്ഷപ്പെടാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?”

സ്വന്തം അനുയായി മുഹമ്മദിനെ തള്ളിപ്പറയുന്നതുപോലും അവര്‍ക്ക് ആനന്ദം നല്‍കിയിരുന്നു. ഖുബൈബിന്റെ മറുപടി: ”മുഹമ്മദിന് ഇതല്ല, ഒരു മുള്ള് തറക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.”

ശത്രുക്കള്‍ അദ്ദേഹത്തെ കുരിശിേലറ്റി. അവരുടെ ആക്രോശങ്ങള്‍ ഉയര്‍ന്നുപൊങ്ങി: ”കൊല്ലവനെ!”

സഈദുബ്‌നു ആമിര്‍(റ) കണ്ടത് ആകാശേത്തക്ക് കണ്ണയച്ചുകൊണ്ട് മരണ വെപ്രാളത്തിനിടയിലുംമന്ത്രിക്കുന്ന ഖുബൈബിനെയാണ്.

”അല്ലാഹുവേ! അവരെ നീ എണ്ണിക്കണക്കാക്കേണമേ. അവരെ നശിപ്പിക്കേണമേ. ഒരാളെയും വെറുതെ വിടരുതേ.”

ഖുബൈബ്(റ)വിന്റെ അവസാനശ്വാസവും നിലച്ചു. നിശ്ചലമായ ആ ശരീരത്തില്‍ കുന്തമുനകളാല്‍ മുറിവുകളേല്‍ക്കാത്ത ഒരു ഭാഗവുമുണ്ടായിരുന്നില്ല!

ഖുറൈശി ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. ഖുബൈബ്‌സംഭവവും വിസ്മൃതിയിലായിത്തീര്‍ന്നു. പക്ഷേ, യൗവനത്തിന്റെ മൂര്‍ധന്യതയില്‍ തന്റെ കണ്ണിലും കാതിലും നിറഞ്ഞുനിന്ന ഖുബൈിന്റെ ദാരുണമരണം സഈദിന്റെ മനസ്സില്‍ വലിയ മുറിപ്പാടുകളുണ്ടാക്കി. കനവിലും നിനവിലും ഉറക്കത്തിലും ഉണര്‍ച്ചയിലുമെല്ലാം കണ്‍മുന്നില്‍ മായാതെ ഖുബൈബ്! കുരിശിലേറും മുമ്പുള്ള അദ്ദേഹത്തിന്റെ പരമശാന്തമായ നമസ്‌കാരം. കാതുകൡലാകട്ടെ ക്വുറൈശികള്‍ക്കെതിരിലുള്ള ഖുബൈബിന്റെ പ്രാര്‍ഥനയും! തന്റെ മീതെ ആകാശത്തുനിന്ന് എന്തോ ശിക്ഷ ഇറങ്ങാന്‍ പോകുന്നെന്ന ഭയം സഈദിനെ പിടികൂടി.

അന്നുമുതല്‍ ഖുബൈബ്(റ)വിന്റെ രക്തസാക്ഷിത്വം സഈദിനെ മുമ്പ് പഠിച്ചിട്ടില്ലാത്ത പലതും പഠിപ്പിക്കുകയായിരുന്നു.

‘ജീവിതം വിശ്വാസവും വിശ്വാസത്തിനുവേണ്ടി മരണം വരെ പൊരുതലുമാണ്.’

‘വിശ്വാസം മനസ്സില്‍ ആവാഹിച്ചാല്‍ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും’.

അദ്ദേഹം പഠിക്കുകയായിരുന്നു. അതോടൊപ്പം അദ്ദേഹം അറിഞ്ഞു; തന്റെ അനുചരന്മാര്‍ സ്വജീവനെക്കാള്‍ സ്‌നേഹിക്കുന്ന ആ മഹാനായ മനുഷ്യന്‍ ആകാശത്തുനിന്ന് വഹ്‌യ് നല്‍കപ്പെടുന്ന സത്യസന്ധനായ പ്രവാചകന്‍ തന്നെയാണെന്ന്. അവിടം മുതല്‍ അല്ലാഹു സഈദിന്റെ ഹൃദയത്തെ ഇസ്‌ലാമിന്റെ രാജകവാടത്തിലേക്ക് വിശാലമാക്കുകയായിരുന്നു.

മക്കയിലെ ജനക്കൂട്ടത്തിനിടയില്‍ വെച്ച് സഈദ് ഇസ്‌ലാം പ്രഖ്യാപിച്ചു. ക്വുറൈശികളുടെ ആരാധ്യന്മാരെ ആരാധിക്കുവാനും അവര്‍ കാട്ടിക്കൂട്ടുന്ന തിന്മകളില്‍ പങ്കാളിയാകാനും ഇനി ഞാനില്ല എന്ന് തുറന്നുപറഞ്ഞു.

മുസ്‌ലിമായ സഈദ്(റ) നബി ﷺ യുടെ മദീനയിലേക്ക് പലായനം ചെയ്തു. നബി ﷺ യുടെ കൂടെ സഹവസിച്ചു. ഖൈബര്‍ യുദ്ധമടക്കം നിരവധി യുദ്ധങ്ങളില്‍ പങ്കാളിയായി. നബി ﷺ യുടെ മരണശേഷം അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ കൂടെ ഉറയില്‍നിന്നൂരിയ പടവാളായി അദ്ദേഹമുണ്ടായിരുന്നു.

സ്വതന്ത്രവും സ്വകാര്യവുമായി, ബഹളങ്ങളില്ലാതെ, പരലോകരക്ഷ മാത്രം മുന്നില്‍ കണ്ട് ജീവിച്ച  സ്വഹാബിയായിരുന്നു സഈദ്ബ്‌നു ആമിര്‍(റ). ഒരിക്കല്‍പോലും ഭൗതികവിഭവങ്ങള്‍ അദ്ദേഹത്തിന്റെ മനംകവര്‍ന്നില്ല.

നബി ﷺ യുടെ ആദ്യ രണ്ട് ഖലീഫമാരും അദ്ദേഹത്തിന്റെ സത്യസന്ധതയും തക്വ്‌വയും തിരിച്ചറിഞ്ഞവരും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയവരുമായിരുന്നു.

ഉമര്‍(റ)വിന്റെ ഭരണകാലം. സഈദ്ബ്‌നു ആമിര്‍(റ) ഖലീഫയുടെ മുന്നിലെത്തി അദ്ദേഹത്തോട് പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍! താങ്കള്‍ ജനങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടണം. ഒരിക്കലും ജനങ്ങളെ അല്ലാഹവിന്റെ കാര്യത്തില്‍ ഭയപ്പെടരുത്. താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യമുണ്ടാകരുത്. വൈരുധ്യമുണ്ടാകാത്ത വാക്കും പ്രവൃത്തിയും എത്ര ആനന്ദകരമാണ്! താങ്കളെ അല്ലാഹു ഏല്‍പിച്ച ജനങ്ങള്‍ക്കു വേണ്ടി താങ്കള്‍ നിലകൊള്ളുക. താങ്കളിഷ്ടപ്പെടുന്നതെല്ലാം അവര്‍ക്കുവേണ്ടിയും ആഗ്രഹിക്കുക. താങ്കള്‍  വെറുക്കുന്നത് അവര്‍ക്കുവേണ്ടിയും വെറുക്കുക. സത്യത്തിന് മുന്‍തൂക്കം നല്‍കുക. അല്ലാഹുവിന്റെ വിഷയത്തില്‍ ആരെയും ഭയപ്പെടാതിരിക്കുക.”

നീതിയുടെയും കരുത്തിന്റെയും പ്രതീകമായിരുന്ന ഉമര്‍(റ)വിനെ പോലും ഉപദേശിക്കുവാന്‍ മാത്രം പ്രാമുഖ്യമുള്ള സ്വഹാബിയായിരുന്നു സഈദ്(റ).

ഉമര്‍(റ) സഈദി(റ)നോട് ചോദിച്ചു: ”സഈദ്! ആര്‍ക്കാണ് ഇതിനെല്ലാം സാധിക്കുക?”

സഈദ്(റ) പറഞ്ഞു: ”താങ്കളെ പോലുള്ളവര്‍ക്ക്്! അതിനാണ് അല്ലാഹു മുഹമ്മദ് നബി ﷺ യുടെ സമൂഹത്തിന്റെ കാര്യം താങ്കളെ ഏല്‍പിച്ചത്.”

സഈദിനെ വിളിച്ച് ഉമര്‍(റ) പറഞ്ഞു: ”സഈദ്, താങ്കളെ ഞാന്‍ ഹിംസിന്റെ ഉത്തരവാദിത്തം ഏല്‍പിക്കുകയാണ്.”

അദ്ദേഹം പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍, ദയവായി എന്നെ പരീക്ഷണത്തിനു വിട്ടുകൊടുക്കരുത്.”

ഉമര്‍(റ) ശബ്ദമുയര്‍ത്തി: ”എല്ലാ ഭാരവും ഞാന്‍ ഒറ്റക്ക് ചുമക്കണമെന്നാണോ താങ്കള്‍ പറയുന്നത്? അല്ലാഹുവാണേ സാധ്യമല്ല. എന്നെ സഹായിച്ചേ തീരൂ.”

ഹിംസിന്റെ ഉത്തരവാദിത്തം സഈദി(റ)ല്‍ ഏല്‍പിക്കപ്പെട്ടു. ഉമര്‍(റ) ചോദിച്ചു: ”ബൈത്തുല്‍മാലില്‍നിന്ന് താങ്കള്‍ക്ക് എന്തെങ്കിലും വിഹിതം നിശ്ചയിക്കട്ടെയോ?”

സഈദ്(റ) പറഞ്ഞു: ”വേണ്ട. അതെനിക്ക് അധികമായിരിക്കും.” തുടര്‍ന്ന് അദ്ദേഹം ഹിംസിലേക്ക് േപായി.

 

അധികകാലം കഴിയും മുമ്പ് ഹിംസില്‍നിന്ന് കുറച്ചുപേര്‍ അമീറുല്‍ മുഅ്മിനീനെ കാണുവാന്‍ മദീനയിലെത്തി. ഉമര്‍(റ) അവരോട് പറഞ്ഞു: ”നിങ്ങള്‍ ഹിംസിലെ ദരിദ്രരുടെ പേരുകള്‍ എനിക്ക് നല്‍കുക. ഞാനവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുതരാം.”

അവര്‍ നല്‍കിയ പരമദരിദ്രരുടെ പേരുകളില്‍ മുന്നിലുണ്ടായിരുന്നത് സഈദ്ബ്‌നു ആമിര്‍(റ)വിന്റെ പേരായിരുന്നു. ഉമര്‍(റ) ചോദിച്ചു: ”ആരാണീ സഈദ്?”

അവര്‍ പറഞ്ഞു: ”ഞങ്ങളുടെ അമീര്‍ തന്നെ.”

ഉമര്‍(റ): ”അദ്ദേഹം പരമദരിദ്രനാനെന്നോ?”

അവര്‍ പ്രതികരിച്ചു: ”അതെ, ദിവസങ്ങളോളം അദ്ദേഹത്തിന്റെ വീട്ടില്‍ അടുപ്പു പുകയാത്തത് ഞങ്ങള്‍ക്കറിയാം.”

ഉമര്‍(റ) കരഞ്ഞു; അദ്ദേഹത്തിന്റെ സമൃദ്ധമായ താടിരോമങ്ങള്‍ പോലുംകണ്ണീരില്‍ കുതിരുമാറ്. പിന്നീട് ആയിരം ദീനാറടങ്ങുന്ന ഒരു സഞ്ചി അവരെ ഏല്‍പിച്ചു. എന്നിട്ട് പറഞ്ഞു: ”നിങ്ങള്‍ അദ്ദേഹത്തോട് എന്റെ സലാം പറയുക. എന്നിട്ടിത് കൈമാറുക. ഇത് അദ്ദേഹത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ളതാണ്.”

യാത്രാസംഘം സഈദ്ബ്‌നു ആമിര്‍(റ)വിന്റെ അടുത്തെത്തി. അമീറുല്‍ മുഅ്മിനീന്റെ ഉപഹാരം ൈകമാറി. അദ്ദേഹം അത് തുറന്നുനോക്കി. ദീനാറുകളാണെന്നു കണ്ട സഈദ്(റ) അതില്‍ തൊടാന്‍ പോലും കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: ”ഇന്നാ ലില്ലാഹ്….”

ഇതു കേട്ട ഭാര്യ വീടിനകത്തുനിന്ന് വല്ല അപകട വാര്‍ത്തയുമാണോ എന്ന് ശങ്കിച്ചുകൊണ്ട് ചോദിച്ചു: ”അമീറുല്‍ മുഅ്മിനീന് വല്ലതും പറ്റിയോ?”

സഈദ്(റ): ”അതിനെക്കാള്‍ അപകടകരമാണിത്.”

ഭാര്യ: ”മുസ്‌ലിംകള്‍ക്ക് വല്ലതും..?”

സഈദ്(റ): ”അതിനെക്കാളും അപകടകരം.”

ഭാര്യ: ”എന്താണത്?”

സഈദ്(റ): ”ഇതാ, എന്റെ പരലോകം നഷ്ടപ്പെടുത്തുന്നതിനായി ദുന്‍യാവ് എന്റെ വീട്ടിലെത്തിയിരിക്കുന്നു! ഞാനിതാ പരീക്ഷിക്കപ്പെടുന്നു.”

ഭാര്യ: ”എങ്കില്‍ അതില്‍നിന്നും നമുക്ക് ഉടനെ രക്ഷപ്പെടണം.”

സഈദ്(റ): ”നീ എന്നെ സഹായിക്കുമോ?”

ഭാര്യ: ”തീര്‍ച്ചയായും”

അദ്ദേഹം അതെല്ലാം നാട്ടിലെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു. ദാരിദ്ര്യത്തിന്റെ ബലഹീനതകള്‍ക്കിടയിലും വീട്ടിലിരിക്കുന്ന സ്വര്‍ണ ഉരുപ്പടി തന്റെ നമസ്‌കാരമടക്കമുള്ള ഇബാദത്തുകള്‍ക്ക് വിഘാതമാകുമോ എന്ന് ശങ്കിച്ച് അവ ധര്‍മം ചെയ്യാന്‍ ധൃതികാണിച്ച പുണ്യപ്രവാചകന്‍ ﷺ യുടെ ഉത്തമനായ അനുചരന്‍ എ്രത നല്ല മാതൃക!

മറ്റൊരിക്കല്‍ ഉമര്‍(റ) ഹിംസിലെത്തി. ഹിംസ് ചെറിയ കൂഫ എന്നാണറിയപ്പെട്ടിരുന്നത്. ഭരണാധികാരികളോട് അല്‍പം പ്രതിഷേധം കാണിക്കുന്നവര്‍ അവിടങ്ങളിലുണ്ടായിരുന്നു. ഉമര്‍(റ) ഹിംസുകാരോട് അവരുടെ അമീറിനെക്കുറിച്ച് അനേ്വഷിച്ചു. സഈദ്ബ്‌നു ആമിര്‍(റ)വിനെക്കുറിച്ച് നാലു പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഉമര്‍(റ) പറയുന്നു: ”ഞാനത് നാലും പരിശോധിച്ചു. ഒന്ന് മറ്റൊന്നിനെക്കാള്‍ വലുത്! അല്ലാഹുവേ എന്റെ വിശ്വസ്ത അനുയായിയെക്കുറിച്ച് എന്റെ മനസ്സില്‍ തെറ്റായ ചിന്ത വരരുതേ.” അദ്ദേഹത്തിന്റെ മനമുരുകി. അമീറുല്‍ മുഅ്മിനീന്‍ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി.

”എന്താണ് നിങ്ങളുടെ പരാതി?”

അവര്‍ പറഞ്ഞു: ”അദ്ദേഹം പകല്‍ കുറച്ചു കഴിഞ്ഞാണ് വീട്ടില്‍നിന്ന് പുറത്തിറങ്ങാറ്.”

ഉമര്‍(റ) ചോദിച്ചു: ”എന്താണ് സഈദ് ഈ പരാതിയുടെ നിജസ്ഥിതി?”

സഈദ്(റ) അല്‍പ നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു: ”അല്ലാഹുവാണെ, എനിക്കത് പറയാന്‍ ബുദ്ധിമുട്ടുണ്ട്.”

നിരപരാധിത്വം ബോധ്യപ്പെടുത്തല്‍ അനിവാര്യമാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എന്റെ വീട്ടില്‍ വേലക്കാരില്ല. എന്നും രാവിലെ ഭക്ഷണമുണ്ടാക്കുന്നതില്‍ ഞാന്‍ വീട്ടുകാരിയെ സഹായിക്കാറുണ്ട്. അതിനാലാണ് സമയം വൈകുന്നത്. അത് കഴിഞ്ഞാല്‍ ഞാന്‍ വുദൂഅ് ചെയ്ത് ജനങ്ങളുടെ മുമ്പിലെത്തും.”

ഉമര്‍(റ): ”എന്താണ് അടുത്ത പരാതി?”

അവര്‍ പറഞ്ഞു: ”അദ്ദേഹത്തെ രാത്രി കാണാന്‍ കഴിയാറില്ല.”

ഉമര്‍(റ): ”എന്താണ് സഈദ്?”

അദ്ദേഹം പറഞ്ഞു: ”അമീര്‍, നേരത്തെ പറഞ്ഞതിനെക്കാള്‍ ബുദ്ധിമുട്ടുണ്ട് പറയാന്‍.”

പറയാന്‍ നിര്‍ബന്ധിതനായപ്പോള്‍ ആ സ്വഹാബി പ്രതികരിച്ചതിപ്രകാരം: ”പകല്‍ ഞാന്‍ ജനങ്ങള്‍ക്കു വേണ്ടി മാറ്റിവെക്കും. രാത്രി എന്റെ രക്ഷിതാവിനു വേണ്ടിയും.”

ഹാ എത്ര മഹത്തരം!

ഉമര്‍(റ) ചോദിച്ചു: ”മറ്റെന്താണ്?”

അവര്‍ പറഞ്ഞു: ”മാസത്തില്‍ ഒരു ദിവസം അദ്ദേഹത്തെ തീരെ പുറത്തുകാണാറില്ല”

ഉമര്‍(റ) ചോദിച്ചു: ”എന്താണ് സഈദ്?”

സഈദ്: ”അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ സേവകനെ നിയമിച്ചിട്ടില്ല. എന്റെ കയ്യില്‍ ഈ വസ്ത്രമല്ലാതെ മറ്റൊന്നില്ല. മാസത്തിലൊരിക്കല്‍ ഇത് അലക്കിയിടും. ഉണങ്ങുംവരെ വീട്ടിലിരിക്കും. ഉണങ്ങുമ്പോഴേക്കും വൈകുന്നേരമാകും.”

ഉമര്‍(റ) ചോദിച്ചു: ”നാലാമത്തെ പരാതി?”

അവര്‍ പറഞ്ഞു: ”അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ പോലും ഇടക്കിടെ ബോധരഹിതനാകുന്നു. ഇത് ഞങ്ങള്‍ക്ക് വല്ലാത്ത കുറച്ചിലാണ്.”

സഈദ്(റ) പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ മുശ്‌രിക്കായിരിക്കെ ഖുബൈബിനെ ശിക്ഷിക്കുന്ന സദസ്സില്‍ മുന്‍നിരയില്‍ പങ്കെടുത്തവനാണ്. ഓരോ ക്വുറൈശിയും ക്രൂശിതനായി നില്‍ക്കുന്ന ഖുബൈബ് തിരിച്ചാക്രമിക്കില്ല എന്ന ഉറപ്പില്‍ അദ്ദേഹത്തിന്റെ ദേഹത്ത് ആയുധങ്ങള്‍െകാണ്ട് വലിയ മുറിവുകള്‍ ഉണ്ടാക്കിക്കൊണ്ട് ആര്‍ത്ത് ചോദിച്ചു: ‘നിന്നെ ഈ അപകടത്തില്‍ ചാടിച്ച മുഹമ്മദിന് ഇങ്ങനെ വേദനിക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ?’ അദ്ദേഹത്തിന്റെ ‘ഇല്ല, മുഹമ്മദിന് ഒരു മുള്ളുപോലും ഏല്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല’ എന്ന മറുപടി എന്റെ മനസ്സിലാണ് തറച്ചത്.  ഖുബൈബ് രക്തംവാര്‍ന്ന്, വേദനതിന്ന് ഇഞ്ചിഞ്ചായി മരിക്കുന്നത് ഞാന്‍ നോക്കിനിന്നു. എനിക്കദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ഞാനത് ചെയ്തില്ല. കഠിനമായ ആ പാപം അല്ലാഹു എനിക്ക് പൊറുത്ത് തരുമോ? ഇതാലോചിക്കുമ്പോള്‍ എന്റെ ബോധം നഷ്ടപ്പെടുകയാണ് അമീര്‍.”

ഇതു കേട്ട ഉമര്‍(റ) പ്രതിവചിച്ചത് ‘നാഥാ! നിനക്ക് സ്തുതി. എന്റെ സുഹൃത്തിന്റെ സത്യാവസ്ഥ നീ എനിക്ക് മനസ്സിലാക്കിത്തന്നല്ലോ’ എന്നായിരുന്നു. ഉമര്‍(റ) അദ്ദേഹത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള കുറച്ച് തുക വീണ്ടും വീട്ടിലെത്തിച്ചു. അതുകണ്ട ഭാര്യ സന്തോഷത്തോടെ പറഞ്ഞു: ”നമുക്കൊരു വേലക്കാരനെ വെക്കാം. അത്യാവശ്യം സാധനങ്ങളും വാങ്ങാം.”

സഈദ്(റ) തിരിച്ചു ചോദിച്ചു: ”അതിനെക്കാള്‍ ലാഭമുള്ളത് ചെയ്താലോ?”

ഭാര്യ: ”അതെന്താണ്?”

സഈദ്(റ): ”നമ്മള്‍ ഇത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദരിദ്രര്‍ക്ക് കൊടുക്കുന്നു.”

ഭാര്യ പറഞ്ഞു: ”അത് കൂടുതല്‍ പുണ്യകരം തന്നെ.”

 തന്റെയൊരു കുടുംബക്കാരനെ വിളിച്ച് ആ പണം നാട്ടിലെ വിധവകള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും നല്‍കാന്‍ പറയുകയായിരുന്നു അദ്ദേഹം ചെയ്തത്!

പരലോകത്തിന്റെ മഹാധന്യതകള്‍ക്കു മുന്നില്‍ ദുന്‍യാവിന്റെ ഒരു ചെറിയ കറപോലും തന്റെ ദേഹത്ത് പുരളരുതെന്ന ഉത്തമബോധ്യത്തിന്റെ തെളിവുമായി ജീവിച്ച മഹാനായിരുന്നു സഈദ് ബ്‌നു ആമിര്‍ അല്‍ജുമഹി(റ).

 

ഡോ. മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരിക

തുഫൈലുബ്‌നു അംറ്(റ)

തുഫൈലുബ്‌നു അംറ്(റ)

തിഹാമ പര്‍വതവും മറികടന്ന് തുഫൈല്‍ നടന്നകലുകയാണ്. മക്കയാണ് ലക്ഷ്യം. മക്കയിലാകട്ടെ മുഹമ്മദ് നബി ﷺ യുടെ അനുയായികള്‍ക്കെതിരെ ക്വുറൈശികള്‍ അക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. അതിനായി അവര്‍ സകലശക്തിയും സംഭരിക്കുന്നുണ്ട്. ഒരേയൊരു ലക്ഷ്യം മാത്രം; മുഹമ്മദിന്റെ പ്രബോധനം തുടരാതിരിക്കുക! മറുഭാഗത്ത് മുഹമ്മദ് നബി ﷺ  തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചും അവനില്‍ ഭരമേല്‍പിച്ചും മുന്നോട്ട് പോകുന്നു. കയ്യിലുള്ള കരുത്താകട്ടെ വര്‍ധിതമായ വിശ്വാസവും നിറഞ്ഞ സത്യസന്ധതയും.

ഇതിനിടയിലേക്കായിരുന്നു തുഫൈലിന്റെ കടന്നുവരവ്. ഒട്ടും നിനക്കാതെ ഈ പോരാട്ടത്തിനിടയിലേക്ക് എടുത്തുചാടേണ്ടിവരികയായിരുന്നു ദൗസ് ഗോത്രത്തിന്റെ നേതാവായിരുന്ന തുഫൈലിന്റെ ജീവിതനിയോഗം.

അദ്ദേഹം തന്നെ ആശ്ചര്യകരമായ ആ സംഭവം വിവരിക്കുന്നുണ്ട്: ”ഞാന്‍ മക്കയിലെത്തിയപ്പോള്‍ ക്വുറൈശി പ്രമുഖര്‍ എന്നെ സ്വീകരിക്കുകയും അവരുടെ വീടുകളില്‍ കൊണ്ടുപോയി എല്ലാവിധ ആതിഥ്യ മര്യാദകളോടെയും എന്നെ സല്‍കരിക്കുകയും ചെയ്തു. പിന്നീട് മുഴുവന്‍ ക്വുറൈശി നേതാക്കളും എന്റെ ചുറ്റുമിരുന്ന് മക്കയില്‍ അവര്‍ അനുഭവിക്കുന്ന പുതിയ പ്രശ്‌നത്തിന്റെ കാഠിന്യത എന്നെ ബോധ്യപ്പെടുത്താനാരംഭിച്ചു. അവര്‍ പറഞ്ഞത് ഇപ്രകാരം: ‘തുഫൈല്‍! നീ ഞങ്ങളുടെ നാട്ടിലെത്തിയതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. പക്ഷേ, ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലാണ്’.

അവര്‍ മുഹമ്മദിനെക്കുറിച്ച് എന്നോട് പറയാനാരംഭിച്ചു: ‘അയാള്‍ ഞങ്ങളുടെ സകല പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഐക്യവും യോജിപ്പും ഇല്ലാതാക്കി. ഞങ്ങള്‍ ഭയക്കുന്നു. ഇതിനുശേഷം അയാള്‍ താങ്കളുടെ ഗോത്രത്തിലേക്കും വരും. താങ്കള്‍ക്ക് ഇന്നവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാനവും പദവിയും ഇല്ലാതാകാനാവും അത് കാരണമാവുക. അത്‌കൊണ്ട് കഴിയുന്നത്ര അയാളുമായി സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അയാളുടെ വാക്കുകള്‍ മാസ്മരികശക്തിയുള്ളതാണ്. അവ പിതാവിനും മകനുമിടയില്‍ പോലും വിള്ളലുണ്ടാക്കാന്‍ മാത്രം ശക്തിയുള്ളതത്രെ. ഭൂമിയിലെ കനപ്പെട്ട എല്ലാ ബന്ധങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യര്‍ ആ ആശയങ്ങളുടെ മാസ്മരികതയിലേക്ക് ഇഴുകിച്ചേരുന്നു.’ തുഫൈല്‍ തുടരുന്നു:

”എന്റെ ചുറ്റുമിരുന്ന് മുഹമ്മദിനെക്കുറിച്ച് അദ്ദേഹത്തിന്റെ അപരിചിതവും ഭയപ്പെടേണ്ടതുമായ ആശയങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു; അയാളുമായി ഒരു ബന്ധവും എനിക്ക് വേണ്ട; ഞാനയാളുമായി സംസാരിക്കില്ല. അയാളില്‍നിന്ന് ഒന്നും കേള്‍ക്കാനുമാഗ്രഹിക്കുന്നില്ല”.

”അടുത്ത ദിവസം, മക്കയിലെ എന്റെ പതിവുപോലെ രാവിലെ കഅ്ബ പ്രദക്ഷിണം ചെയ്യാനും അവക്ക് ചുറ്റുമുള ഞങ്ങള്‍ ഏറെ ആദരിക്കുന്ന വിഗ്രഹങ്ങളില്‍നിന്ന് അനുഗ്രഹം തേടാനുമായി ഞാന്‍ പോയി. പക്ഷേ, മുഹമ്മദിന്റെ വാക്കുകളോ ആശയങ്ങളോ എന്റെ ചെവിയിലെത്തേണ്ട എന്ന് കരുതി ഇരുചെവികളിലും പരുത്തിത്തുണികള്‍ തിരുകി വെക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിരിച്ചിരുന്നു. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ കഅ്ബക്കടുത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഒരാള്‍ അതിനടുത്തുനിന്ന് നമസ്‌കരിക്കുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ നടത്തിവരുന്ന ബഹളമയമായ ആരാധനാരീതിയായിരുന്നില്ല അത്. മറിച്ച് തികച്ചും ശാന്തവും സ്വസ്ഥവുമായ ആരാധന! ആദ്യകാഴ്ചയില്‍ തന്നെ അതെന്നെ ആകര്‍ഷിച്ചു. ഞാനറിയാതെ അദ്ദേഹത്തിലേക്ക് ഞാന്‍ അടുക്കുന്നതായും ഏതോ ഒരു ശക്തി എെന്ന അദ്ദേഹത്തിലേക്ക് പിടിച്ചുവലിക്കുന്നതായും എനിക്ക് തോന്നി. ചെവിയില്‍ തുണി തിരുകിവെച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്ന് അല്‍പം മാത്രമെ എനിക്ക് കേള്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതാകട്ടെ എനിക്ക് ഏറെ മാധുര്യമുള്ളതായി അനുഭവപ്പെടുകയും ചെയ്തു. ഞാന്‍ സ്വയം മന്ത്രിച്ചു: ‘തുഫൈല്‍! നിനക്ക് നാശം. നീ വിവേകമതിയായിരുന്നില്ലേ? പോരാത്തതിന് കവിത വശമുള്ളവനും. എന്നിട്ടും എന്തുകൊണ്ട് നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കാനായില്ല? എന്തുകൊണ്ട് ഇദ്ദേഹം പറയുന്നത് കേള്‍ക്കുന്നതില്‍നിന്ന് പോലും നീ അകന്നു? നല്ലതായി വല്ലതുമുണ്ടെങ്കില്‍ സ്വീകരിക്കാനും മറിച്ചായിരുന്നെങ്കില്‍ തിരസ്‌കരിക്കാനും നിനക്കാകുമായിരുന്നില്ലേ?”

തുഫൈല്‍(റ) തുടരുന്നു: ”കുറച്ചുകഴിഞ്ഞ് മുഹമ്മദ് ﷺ  വീട്ടിലേക്ക് മടങ്ങി. ഞാനും അദ്ദേഹത്തെ പിന്തുടര്‍ന്ന് അവിടെയെത്തി. ഞാനദ്ദേഹത്തോട് പറഞ്ഞു: ‘മുഹമ്മദ്! നിന്റെ ജനത നിന്നെക്കുറിച്ച് എന്നോട് കുറെ പറഞ്ഞു. അവരെന്നെ ഭയപ്പെടുത്തിയത് കാരണം നിന്റെ വാക്കുകള്‍ കേള്‍ക്കരുതെന്ന് കരുതി ചെവിയില്‍ തുണി തിരുകിക്കൊണ്ടാണ് ഞാന്‍ കഅ്ബക്കടുത്തെത്തിയത്. വളരെ കുറച്ച് മാത്രമെ എനിക്ക് താങ്കളില്‍നിന്ന് കേള്‍ക്കാനായുള്ളൂ. താങ്കളുടെ ആശയം ഒന്ന് പങ്കുവെച്ചാലും.”

അദ്ദേഹം അതെന്റെ മുന്നില്‍ അവതരിപ്പിച്ചു. വിശുദ്ധ ക്വുര്‍ആനിലെ രണ്ട് അധ്യായങ്ങള്‍ (അല്‍ ഇഖ്‌ലാസ,് അല്‍ ഫലക്വ് എന്നിവ) അദ്ദേഹമെനിക്ക് ഓതിത്തന്നു. ഹോ, എത്ര സുന്ദരം! ഇത്രയും മനോഹരമായ ഒരാശയം, ഇതിനു തുല്യമായ ഒരു ദൈവസങ്കല്‍പം ഞാന്‍ കേട്ടതോ പഠിച്ചതോ ആയ ഒരു അറേബ്യന്‍ ചരിത്രപാഠങ്ങളിലും ഉണ്ടായിരുന്നില്ല. ആ നിമിഷം തന്നെ ഇരുകരങ്ങളും നീട്ടി ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു.”

തുഫൈല്‍(റ) തുടരുന്നു: ”കുറച്ചുകാലം കൂടി ഞാന്‍ മക്കയില്‍ താമസിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചെടുത്തു. ക്വുര്‍ആനില്‍നിന്ന് സാധ്യമായത്ര മനഃപാഠമാക്കി. തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു.

റസൂല്‍ ﷺ യുടെ അടുക്കല്‍ ചെന്ന് ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! ഞാന്‍ എന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നവനാണ്. ഇപ്പോള്‍ ഞാന്‍ അവരുടെ അടുത്തേക്ക് മടങ്ങുന്നു. ലക്ഷ്യം അവരെ സത്യദീനിലേക്ക്  ക്ഷണിക്കലാണ്. അവരെ ദീനിലേക്ക് ക്ഷണിക്കാന്‍ ഉപയുക്തമാകുംവിധം എനിക്കൊരു ദൃഷ്ടാന്തം നല്‍കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം’.

നബി ﷺ  അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഇദ്ദേഹത്തിന് ഒരു ദൃഷ്ടാന്തം നല്‍കേണമേ.’

തുഫൈല്‍(റ) തുടരുന്നു: ”അപ്രകാരം ഞാന്‍ എന്റെ നാട്ടിലെത്തി. ഓരോ കുടുംബവും താമസിക്കുന്ന പ്രദേശത്തെത്തുമ്പോള്‍ എന്റെ ഇരു കണ്ണുകള്‍ക്കുമിടയില്‍ ഒരു വെളിച്ചം രുപപ്പെടാന്‍ തുടങ്ങി. ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ! ഇതെന്റെ മുഖത്തുനിന്നും മാറ്റിത്തരേണമേ. ഞാന്‍ അവരുടെ മതം ഉപേക്ഷിച്ചതിന് വന്നുപെട്ട ആപത്താണ് ഇതെന്ന് അവര്‍ ധരിച്ചേക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.”

”അങ്ങനെ അതെന്റെ തലയുടെ ഭാഗത്തേക്ക് മാറ്റപ്പെട്ടു. ജനങ്ങള്‍ നോക്കുമ്പോള്‍ ഒരു കൊച്ചുപ്രകാശം എന്റെ തലയില്‍ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ നാട്ടിലെത്തിയപ്പോള്‍ പിതാവ് എന്റെയടുത്തേക്ക് വന്നു. നല്ല പ്രായമുള്ളയാളായിരുന്നു അദ്ദേഹം. ഞാനദ്ദേഹത്തോട് പറഞ്ഞു: ‘പിതാവേ! ഇപ്പോള്‍ എനിക്കും താങ്കള്‍ക്കുമിടയില രപകടമായ വ്യത്യാസമുണ്ട്.”

അദ്ദേഹം ചോദിച്ചു: ‘അതെന്താണ് മകനേ?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ മുസ്‌ലിമാവുകയും മുഹമ്മദിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.’ അദ്ദേഹം പ്രതികരിച്ചത് ‘മകനേ, നിന്റെ ആദര്‍ശം തന്നെയാണ് എനിക്കു മതിയായത്’ എന്നാണ്. ഞാനദ്ദേഹത്തോട് കുളിച്ച് ശുദ്ധിയായി വരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ശുദ്ധിയായി വന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. അദ്ദേഹം മുസ്‌ലിമായി.

പിന്നീട് എന്റെ ഭാര്യയുടെ ഊഴമായിരുന്നു. അവളോടും ഞാന്‍ പറഞ്ഞു; നിനക്കും എനിക്കുമിടയില്‍ പ്രകടമായ വ്യത്യാസമുണ്ടെന്ന്. ഞാന്‍ ഇസ്‌ലാം സ്വീകരിച്ച വിവരമറിഞ്ഞപ്പോള്‍ അവളും അതിന് സന്നദ്ധയായി. എന്നാല്‍ അവളോട് കുളിച്ച് ശുദ്ധിയായി വരാന്‍ പറഞ്ഞപ്പോള്‍ ‘ദൂശ്ശറഃ തടാകത്തില്‍നിന്നും കുളിച്ചാല്‍ (ദൗസ് ഗോത്രത്തിന്റെ ഒരു ബിംബം അവിടെ സ്ഥിതിചെയ്യുന്നുണ്ടായിരുന്നു) ഇനി കുട്ടികള്‍ക്കോ മറ്റോ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ എന്നവള്‍ ആശങ്കപ്പെട്ടു. ഞാനവള്‍ക്ക് ഉറപ്പ് കൊടുത്തു; ആ കരിങ്കല്ലിന് നമുക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന്. അവള്‍ കുളിച്ചുവന്ന് ഇസ്‌ലാം സ്വീകരിച്ചു.

പിന്നീട് ഞാന്‍ എന്റെ ഗോത്രത്തെ നിരന്തരം ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊേണ്ടയിരുന്നു. പക്ഷേ, അവര്‍ പുറകോട്ട് പോവുകയാണുണ്ടായത്. എന്നാല്‍ അബൂഹുറയ്‌റ(റ) മാത്രം ഇസ്‌ലാമിലേക്ക് കടന്നുവന്നു.”

തുഫൈല്‍(റ) തുടരുന്നു: ”അങ്ങനെ ഞാന്‍ റസൂ

ല്‍ ﷺ യുടെ അടുക്കല്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. എന്റെകൂടെ അബൂഹുറയ്‌റ(റ)യുമുണ്ടായിരുന്നു. റസൂല്‍ ﷺ  എന്നോട് ചോദിച്ചു: ‘തുഫൈല്‍, കൂടെ ആരൊക്കെയുണ്ട്?’ ഞാന്‍ പറഞ്ഞു: ‘അവരുടെ ഹൃദയങ്ങള്‍ സത്യത്തില്‍നിന്ന് ഏറെ അകലെയാണ്. നിഷേധവും അധര്‍മവുമാണ് ദൗസുകാരെ അടക്കിഭരിക്കുന്നത്’.

ഇതു കേട്ട റസൂല്‍ ﷺ  വുദുവെടുത്ത് നമസ്‌കരിച്ചതിനു ശേഷം ഇരുകരങ്ങളും ആകാശത്തേക്കുയര്‍ത്തി. അബൂഹുറയ്‌റ(റ) പറയുന്നു: ‘ഇതു കണ്ട ഞാന്‍ ഭയന്നുപോയി. അല്ലാഹുവിന്റെ പ്രവാചകന്‍ എന്റെ ജനതക്കെതിരെയെങ്ങാനും പ്രാര്‍ഥിക്കുകയും അവര്‍ നാശമടയുകയും ചെയ്‌തേക്കുമോ എന്നതായിരുന്നു എന്റെ ഭയം.’

എന്നാല്‍ പ്രവാചകന്‍ ﷺ  പ്രാര്‍ഥിച്ചത് ഇപ്രകാരമായിരുന്നു: ‘അല്ലാഹുവേ! ദൗസ് ഗോത്രത്തിന് നീ നേര്‍വഴി കാണിക്കേണമേ.’ എന്നിട്ട് തുഫൈലിനോടായി പറഞ്ഞു: ‘നീ മടങ്ങിപ്പോയി ദൗസുകാരുടെ കൂടെ ജീവിച്ച് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക.’ തുഫൈല്‍(റ) പറയുന്നു: ”ഞാന്‍ ദൗസുകാരിലേക്ക് മടങ്ങിപ്പോയി. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ നബി ﷺ  മദീനയിലേക്ക് ഹിജ്‌റ പോകുകയും ബദ്ര്‍, ഉഹ്ദ്, ഖന്തക്വ് തുടങ്ങിയ യുദ്ധങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ദീര്‍ഘ കാലത്തെ എന്റെ പരിശ്രമത്തിനൊടുവില്‍ എന്റെ കൂടെ അടിയുറച്ചുനിന്ന എണ്‍പതോളം കുടുംബങ്ങളുമായി ഞാന്‍ മദീനയിലെത്തി. നബി ﷺ ക്ക് ഏറെ സന്തോഷമായി. ഖൈബര്‍ യുദ്ധാര്‍ജിത സ്വത്തില്‍നിന്ന് ഒരോഹരി ഞങ്ങള്‍ക്ക് നബി ﷺ  അനുവദിച്ചു.

തുടര്‍ന്ന് മക്കാവിജയം വരെ റസൂല്‍ ﷺ യുടെ വലംകയ്യായി പ്രവര്‍ത്തിക്കാന്‍ അല്ലാഹു എനിക്ക് അവസരം നല്‍കി. മക്കാവിജയ ഘട്ടത്തില്‍ ഞാന്‍ പ്രവാചകനോട് പറഞ്ഞു: ‘റസൂലേ! അംറുബ്‌നു നമമാഗോത്രത്തിന്റെ ‘ദുല്‍കഫൈന്‍’ വിഗ്രഹം തകര്‍ക്കാനും കത്തിച്ചുകളയാനും അങ്ങെനിക്ക് അനുവാദം നല്‍കണം.’ എനിക്ക് അനുവാദം തന്നു. ഞാന്‍ അവിടെയെത്തിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങള്‍ വിഗ്രഹം തകര്‍ത്താല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പേടിയോടെ അവിടെ കൂടിനിന്നു.”

ബിംബാരാധകരുടെ കണ്‍മുമ്പില്‍ വെച്ച് തുഫൈല്‍(റ) അതിന് തീകൊളുത്തി. ദൗസ് ഗോത്രത്തിന്റെ ആരാധനാമൂര്‍ത്തിയായിരുന്ന ബിംബം കത്തിയമര്‍ന്നപ്പോള്‍ അവരുടെ മനസ്സില്‍ കട്ടപിടിച്ചിരുന്ന വിഗ്രഹാരാധനയോടുള്ള ആദരവുകൂടിയാണ് കത്തിയമര്‍ന്നത്. യാഥാര്‍ഥ്യം ബോധ്യപ്പെട്ട ദൗസ് ഗോത്രം ഒന്നടങ്കം ഇസ്‌ലാമിലേക്ക് കടന്നുവന്നു. ക്ഷമയോടുകൂടിയുള്ള നിരന്തര പരിശ്രമം ഫലംകണ്ടു.

റസൂല്‍ ﷺ യുടെ മരണംവരെയും തുഫൈല്‍(റ) അദ്ദേഹത്തിന്റെകൂടെ ജീവിച്ചു. അബൂബകര്‍(റ)വിന്റെ കാലത്ത് തുഫൈലും മകനും സര്‍വായുധരായി ഖലീഫയെ അനുസരിച്ചു. കള്ളപ്രവാചകനായ മുസൈലിമക്കെതിരെയുള്ള പോരാട്ടത്തിന്റെ മൂന്‍നിരയില്‍തന്നെയുണ്ടായിരുന്നു അദ്ദേഹവും മകന്‍ അംറുബ്‌നു തുഫൈലും.  

യുദ്ധത്തിനായി യമാമയിലേക്കുള്ള യാത്രാമധ്യെ അദ്ദേഹം ഒരു സ്വപ്‌നം കണ്ടു. കൂടെയുള്ളവരോടത് പങ്കുവെച്ചു: ”എന്റെ തല മുണ്ഡനം ചെയ്യപ്പെട്ടു. ഒരു പക്ഷി എന്റെ വായില്‍നിന്നും പുറത്തേക്ക് പറന്നുപോയി. ഒരു സ്ത്രീ അവരുടെ വയറിനകത്തേക്ക് എന്നെ പ്രവേശിപ്പിച്ചു. എന്റെ മകന്‍ അംറ് എന്നെ അനേ്വഷിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവനും എനിക്കുമിടയില്‍ മറയിടപ്പെട്ടു.”

അവര്‍ ഒന്നടങ്കം പറഞ്ഞു: ‘ഇതൊരു നല്ല സ്വപ്‌നമാണെന്നു തോന്നുന്നു.’ തുഫൈല്‍ തന്നെ മറുപടി പറഞ്ഞു: ‘അല്ലാഹുവാണെ, എനിക്ക് തോന്നുന്നത് തലമുണ്ഡനം ചെയ്തതിന്റെ അര്‍ഥം എന്റെ തല കൊയ്‌തെടുക്കപ്പെടും എന്നായിരിക്കാം. വായില്‍നിന്നും പറന്ന പക്ഷി എന്റെ ആത്മാവായിരിക്കാം. ഞാന്‍ കടന്നുചെന്ന സ്ത്രീയുടെ വയറ് എന്റെ ക്വബ്‌റുമായിരിക്കാം. ഈ യുദ്ധത്തില്‍ ഞാന്‍ ശഹീദാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മകന്‍ എന്നെ അനേ്വഷിക്കുന്നു. അവനും ശഹാദത്തിനെയാണ് അന്വേഷിക്കുന്നതെന്നര്‍ഥം. എന്നാല്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം അവന് പിന്നീടായിരിക്കും അതിനുള്ള വിധിയുണ്ടാവുക.’

യമാമ യുദ്ധത്തില്‍ തുഫൈല്‍(റ) വലിയ അര്‍ഥത്തില്‍ ആക്രമിക്കപ്പെടുകയും രക്തസാക്ഷിയാവുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ അംറ്(റ)വിന് ആക്രമണമേറ്റ് വലതുകൈപ്പത്തി മുറിഞ്ഞുവീണു. യുദ്ധശേഷം വികലാംഗനും പിതാവ് നഷ്ടമായവനുമായാണ് അദ്ദേഹം മദീനയില്‍ മടങ്ങിയെത്തിയത്.

ഉമര്‍(റ)വിന്റെ ഭരണകാലത്ത് അംറുബ്‌നു തുഫൈല്‍(റ) അമീറുല്‍ മുഅ്മിനീന്റെ അരികിലുണ്ടായിരിക്കെ ഭഷണസമയമായി. കൂടെയുള്ളവരല്ലാം കൈകഴുകി തീന്‍മേശക്കരികെയെത്തി. അംറ് മാത്രം മാറിനിന്നു. ഉമര്‍(റ) ചോദിച്ചു: ‘എന്ത് പറ്റി? മുറിഞ്ഞ കൈയാണോ ഞങ്ങളുടെ കൂടെ ഒരേ പാത്രത്തില്‍നിന്ന് കഴിക്കാതിരിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത്?’

അംറ്: ‘അതെ അമീറുല്‍ മുഅ്മിനീന്‍.’

ഉമര്‍(റ): ‘അല്ലാഹുവാണെ, താങ്കളുടെ ആ കൈകൊണ്ട് ഞങ്ങളുെട ഭക്ഷണത്തില്‍നിന്നും താങ്കള്‍ കഴിക്കുന്നതുവരെ ഞാന്‍ കഴിക്കില്ല. അല്ലാഹുവാണെ, ജീവിച്ചിരിക്കുമ്പോഃള്‍ തന്നെ ശരീരത്തിന്റെ ഒരു ഭാഗം സ്വര്‍ഗത്തിലെത്തിയവര്‍ ഇവിടെ ഞങ്ങളിലാരുമില്ല.’

യര്‍മൂക് യുദ്ധത്തില്‍ ആ മകന്നും ശഹാദത്തെന്ന വലിയ അനുഗ്രഹം അല്ലാഹു നല്‍കി. അേദ്ദഹം ശഹീദും ശഹീദായ പിതാവിന്റെ മകനുമാണല്ലോ!

 

ഡോ. മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരിക

കരുണയുള്ള പ്രവാചകന്‍ കരഞ്ഞ സന്ദര്‍ഭങ്ങള്‍

കരുണയുള്ള പ്രവാചകന്‍ കരഞ്ഞ സന്ദര്‍ഭങ്ങള്‍

ലോകാനുഗ്രഹിയായ മുഹമ്മദ് നബി ﷺ യുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. പിതാവ്, പിതാമഹന്‍, ഭര്‍ത്താവ്, നേതാവ് തുടങ്ങി ഏത് രംഗത്തും പ്രവാചകന്റെ ജീവിതം ഉല്‍കൃഷ്ടമാണ്. ശത്രുക്കളോടുപോലും സ്‌നേഹത്തോടെ പെരുമാറി; അവര്‍ക്ക് മാപ്പു കൊടുക്കാന്‍ സന്മനസ്സ് കാണിച്ചു.  കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉറവിടമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ ആ മനസ്സിനെ വേദനിപ്പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു. കാരുണ്യ പ്രവാചകന്റെ ഹൃദയത്തുടിപ്പുകള്‍ പ്രതിബിംബിക്കുന്ന എത്രയെത്ര സംഭവങ്ങളാണ് ചരിത്ര താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്!

ഒരിക്കല്‍ നബി ﷺ  ഉമറര്‍(റ)വിനും മറ്റു ചില അനുചരന്മാര്‍ക്കുമൊപ്പം ഒരിടത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ഒരു ഗ്രാമീണന്‍ (ബദവി) പ്രവാചകനുമായി സംസാരിക്കുന്നതിനിടയില്‍ പഴയകാലത്തെ ജീവിതാനുഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയ സംഭവവിവരണം കേട്ടപ്പോള്‍ പ്രവാചകന്‍ ﷺ  കരഞ്ഞു പോയി. അത്രയും ഹൃദയനായിരുന്നു അദ്ദേഹം. ചിലപ്പോള്‍ അദ്ദേഹം കരയുന്നത് മരിച്ച ഒരാളോടുള്ള കാരുണ്യം മൂലമായിരിക്കും. മറ്റു ചിലപ്പോള്‍ സ്വന്തം സമുദായത്തോടുള്ള അനുകമ്പയാലാകാം. വേറെ ചിലപ്പോള്‍ ദൈവഭയത്താലാകാം. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് ശ്രവിക്കുമ്പോഴും അദ്ദേഹം കരയും. രോഗി സന്ദര്‍ശനവും ക്വബ്ര്‍ സന്ദര്‍ശനവും അദ്ദേഹത്തെ കരയിച്ചു.

ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഉസ്മാനുബ്‌നു മദ്ഊന്‍(റ) മരണപ്പെട്ടപ്പോള്‍ നബി ﷺ  അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ അരികില്‍ ചെന്നു. മുഖത്തുനിന്ന് തുണിമാറ്റി കുനിഞ്ഞുനിന്ന് അദ്ദേഹത്തെ ചുംബിച്ചു. പിന്നീട് അദ്ദേഹം പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ കവിളുകളിലൂടെ അശ്രുകണങ്ങള്‍ ഒഴുകുന്നത് ഞാന്‍ കണ്ടു” (അബൂദാവൂദ്).

പിതൃവ്യന്‍ ഹംസ(റ)യുടെ രക്തസാക്ഷിത്വം പ്രവാചകനെ ഏറെ കരയിച്ച സംഭവമായിരുന്നു. ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അദ്ദേഹത്തിന്റെ മൃതശരീരത്തെ ശത്രുക്കള്‍ അംഗഭംഗം വരുത്തുകയും അബൂസുഫ്‌യാന്റെ ഭാര്യയായ ഹിന്ദ് കരള്‍ പുറത്തെടുത്ത് ചവച്ചു തുപ്പുകയും ചെയ്തിരുന്നു.

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ”റസൂല്‍ ﷺ  ഉഹുദില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ അന്‍സ്വാരി സ്ത്രീകള്‍ യുദ്ധത്തില്‍ മരിച്ച ഭര്‍ത്താക്കന്മാരുടെ പേരില്‍ കരയുന്നത് കേട്ടു. അപ്പോള്‍ തിരുമേനി പറഞ്ഞു: എന്നാല്‍ ഹംസ, അദ്ദേഹത്തിന്റെ പേരില്‍ കരയുന്നവരില്ലല്ലോ” (ഇബ്‌നുമാജ).

മുഅ്ത്ത യുദ്ധത്തില്‍ വധിക്കപ്പെട്ട തന്റെ അടുത്ത അനുചരന്മാരുടെ പേരിലും അദ്ദേഹം കരയുകയുണ്ടായി. അനസുബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ജഅ്ഫറുബ്‌നു അബീത്വാലിബ്, സൈദുബ്‌നു ഹാരിസ, അബ്ദുല്ലാഹിബ്‌നു റവാഹ എന്നിവരുടെ മരണവാര്‍ത്ത തിരുമേനി ഞങ്ങളെ അറിയിച്ചു. അപ്പോള്‍ തിരുദൂതരുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു” (ബുഖാരി).

ക്വബ്‌റുകള്‍ സന്ദര്‍ശിക്കുന്നത് തിരുദൂതരുടെ ഒരു ശീലമായിരുന്നു. മരണസ്മരണ നിലനിര്‍ത്തുകയും മരിച്ചവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുകയുമാണ് അതിന്റെ ഉദ്ദേശ്യം. ക്വബ്ര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹം കരഞ്ഞ ധാരാളം സംഭവങ്ങള്‍ ഉണ്ട്. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി ﷺ  ഒരിക്കല്‍ തന്റെ അനുചരന്മാരോടൊപ്പം മാതാവിന്റെ ക്വബ്ര്‍ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം കരഞ്ഞു. ഒപ്പമുള്ളവരും കരഞ്ഞു” (മുസ്‌ലിം).

സ്വന്തം മകന്‍ ഇബ്‌റാഹീം മരണപ്പെട്ടപ്പോള്‍ നബി ﷺ യുടെ കണ്ണില്‍നിന്ന് കണ്ണുനീരൊഴുകുന്നത് കണ്ട് അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, താങ്കളും കരയുകയാണോ?” പ്രവാചകന്‍ ﷺ  പറഞ്ഞു: ”ഔഫിന്റെ മകനേ, ഇത് കാരുണ്യമാണ്. കണ്ണ് കണ്ണുനീര്‍ പൊഴിക്കുന്നു; ഹൃദയം ദുഃഖിക്കുന്നു. എന്നാല്‍ നമ്മുടെ നാഥന് അനിഷ്ടകരമായ ഒന്നും നാം പറയുന്നില്ല. ഇബ്‌റാഹീമേ, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്.”

പുത്രി റുക്വിയ്യ(റ) മരണപ്പെട്ടപ്പോഴും അവരുടെ ക്വബ്‌റിന് സമീപം ഇരുന്ന് തിരുമേനി കണ്ണുനീര്‍ വാര്‍ത്തതായി അനസ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരണം മാത്രമല്ല, രോഗാവസ്ഥയും അദ്ദേഹത്തിന്റെ കരുണാര്‍ദ്രമായ ഹൃദയത്തെ തരളിതമാക്കുമായിരുന്നു. അനുചരന്മാരില്‍ സഅ്ദുബ്‌നു ഉബാദ(റ) രോഗബാധിതനായി കിടന്നപ്പോള്‍ നബി ﷺ  അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. അനുചരന്മാരുടെ ഒരു സംഘവും ഒപ്പമുണ്ടായിരുന്നു. സഅ്ദിന്റെ ദീനാവസ്ഥ കണ്ട പ്രവാചകന്‍ ﷺ  കരഞ്ഞുപോയി. അതു കണ്ട് ചുറ്റുമുള്ളവരും കരഞ്ഞു (ബുഖാരി, മുസ്‌ലിം).

ഉസാമത്തുബ്‌നു സൈദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം കാണുക; അദ്ദേഹം പറയുന്നു: ”ഞങ്ങള്‍ പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍, തന്റെ കുഞ്ഞ് മരണാസന്നയാണെന്നറിയിച്ചുകൊണ്ട് പ്രവാചക പുത്രിമാരിലൊരാള്‍ ആളെ അയച്ചു. പ്രവാചകന്‍ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹു അവന്റെ ഉടമസ്ഥതയിലുള്ളത് തിരിച്ചെടുക്കുകയാണ്. അവന്റെയടുക്കല്‍ എല്ലാറ്റിനും ഒരു നിശ്ചിത അവധിയുണ്ടെന്നും ക്ഷമയും സഹനവും കൈകൊള്ളുകയാണ് വേണ്ടതെന്നും അവളോട് പറയുക.’ അല്‍പം കഴിഞ്ഞ് അയാള്‍ തിരിച്ചുവന്ന്, പ്രവാചകന്‍ അങ്ങോട്ട് ചെല്ലണമെന്ന് അവള്‍ നിര്‍ബന്ധം പിടിക്കുന്നതായി അറിയിച്ചു. അങ്ങനെ അദ്ദേഹം സഅ്ദുബ്‌നു ഉബാദ(റ), മുആദുബ്‌നു ജബല്‍(റ) എന്നിവരോടൊപ്പം സ്വപുത്രിയുടെ വസതിയിലെത്തി. ഒരാള്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി പ്രവാചകന് കാണിച്ചുകൊടുത്തു. തണുത്ത വെള്ളം സ്പര്‍ശിച്ചിട്ടെന്ന പോലെ അത് വിറക്കുന്നുണ്ടായിരുന്നു. പ്രവാചകന് നിയന്ത്രണം നഷ്ടപ്പെട്ടു. അദ്ദേഹം വിതുമ്പിക്കരഞ്ഞുപോയി. ‘ഇതെന്താണ് തിരുദൂതരേ!’ സഅദ്(റ) ചോദിച്ചു. ‘ഇത് അല്ലാഹു തന്റെ ദാസന്മാരില്‍ നിക്ഷേപിച്ച കാരുണ്യമാകുന്നു. സ്വദാസന്മാരില്‍ കാരുണ്യവാന്മാരോട് മാത്രമെ അല്ലാഹു കാരുണ്യം കാണിക്കുകയുള്ളൂ’ അദ്ദേഹം പറഞ്ഞു” (മുസ്‌ലിം).

ബദ്ര്‍ യുദ്ധം നടന്ന രാത്രിയില്‍ മുസ്‌ലിം സൈനികരെല്ലാം സമാധാനപൂര്‍വം ഗാഢമായുറങ്ങി. പക്ഷേ, പ്രവാചകന്‍ ﷺ  ആ രാത്രി ധ്യാനത്തിലും പ്രാര്‍ഥനയിലുമാണ് ചെലവഴിച്ചത്. അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: ”ബദ്ര്‍ യുദ്ധ ദിനത്തില്‍ ഞങ്ങളോടൊപ്പം ശേഷിച്ച അശ്വഭടന്‍ മിഖ്ദാദ് മാത്രമായിരുന്നു. പ്രവാചകനൊഴിച്ച് ഞങ്ങളില്‍ പെട്ട എല്ലാവരും ഗാഢനിദ്രയിലാണ്ടു കിടക്കുന്നത് കണ്ടത്എനിക്കോര്‍മയുണ്ട്. പ്രവാചകന്‍ പ്രാര്‍ഥിച്ചുകൊണ്ടും കണ്ണീരൊഴുക്കിയും പുലരുവോളം ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്നു” (ഇബ്‌നുഖുസൈമ, അഹ്മദ്).

പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് പരിചിന്തനം നടത്തി പ്രപഞ്ച സ്രഷ്ടാവിനെ സ്മരിക്കുകയും അവന് സ്തുതികീര്‍ത്തനങ്ങളോതുകയും ചെയ്യുക പ്രവാചകന്റെ പതിവായിരുന്നു. രാവിന്റെ അന്തിമയാമങ്ങളില്‍ മാനത്ത് മിന്നിത്തിളങ്ങുന്ന താരഗണങ്ങളെയും ആകാശഗംഗയെയും നോക്കി ധ്യാനനിമഗ്‌നനും ഭയഭക്തനുമായി പുലരുവോളം കഴിച്ചുകൂട്ടുമായിരുന്നു അദ്ദേഹം. പ്രഭാത നമസ്‌കാരത്തിന് ബാങ്ക് വിളിക്കാന്‍ പതിവായെത്താറുണ്ടായിരുന്ന ബിലാല്‍(റ) ഒരിക്കല്‍ കരഞ്ഞിരിക്കുന്ന പ്രവാചകനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ കണ്ണുനീര്‍ വീണ് നിലം ഈര്‍പ്പമണിഞ്ഞിരുന്നു. ആര്‍ദ്രതയോടെ ബിലാല്‍ അന്വേഷിച്ചു: ‘അല്ലയോ തിരുദൂതരേ, അല്ലാഹു ഭൂത, ഭാവി പാപങ്ങളെല്ലാം പൊറുത്തുതന്നിരിക്കെ താങ്കളെന്തിനാണിങ്ങനെ ആശങ്കപ്പെടുന്നത്?’ അദ്ദേഹം പറഞ്ഞു: ‘ഈ രാത്രി എനിക്ക് ചില സൂക്തങ്ങളവതരിച്ചു കിട്ടിയിട്ടുണ്ട്. അത് പാരായണം ചെയ്യുകയും എന്നിട്ടതിലടങ്ങിയ ആശയത്തെക്കുറിച്ച് പരിചിന്തനം നടത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം!’ ആ സൂക്തങ്ങള്‍ അദ്ദേഹം പാരായണം ചെയ്തു: ‘ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരും ആകാശഭൂമികളുടെ സൃഷ്ടിയെ കുറിച്ച് ചിന്തിക്കുന്നവരുമാണവര്‍. അവര്‍ സ്വയം പറയും: ഞങ്ങളുടെ നാഥാ, നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ! ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തിലേക്കയച്ചാല്‍ അവനെ നീ നിന്ദിച്ചതുതന്നെ. അതിക്രമികള്‍ക്ക് തുണയായി ആരും ഉണ്ടാവുകയില്ല” (3:190,192).

ക്വുര്‍ആനിലെ സൂറഃആലു ഇംറാനിലെ 190 മുതല്‍ അവസാനം വരെയുള്ള സൂക്തങ്ങളാണ് കരുണാനിധിയായ പ്രവാചകനെ പ്രകമ്പനം കൊള്ളിച്ചത്. ആ സൂക്തങ്ങളുടെ അവതരണത്തില്‍ ദൈവത്തോടുള്ള അദമ്യമായ കൃതജ്ഞതാ വികാരം അദ്ദേഹത്തെ കോള്‍മയിര്‍കൊള്ളിക്കുകയും കരയിപ്പിക്കുകയും ചെയ്തു. പ്രപഞ്ച പരിചിന്തനവും പ്രപഞ്ച നിരീക്ഷണവും എങ്ങനെ ദൈവാസ്തിത്വത്തിലേക്കും ദൈവസ്മരണയിലേക്കും നയിക്കുന്നുവെന്ന് പ്രവാചകന്‍ ﷺ  നമ്മെ പഠിപ്പിക്കുന്നു.

ക്രൈസ്തവ-ജൂത സമുദായങ്ങളില്‍ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും പ്രതീക്ഷകളും നിറഞ്ഞുനിന്നിരുന്നു. കുട്ടികള്‍ക്കു പോലും അതറിയാമായിരുന്നു. പക്ഷേ, കരുണാനിധിയായ ദൈവദൂതന്‍ ആ സത്യം പ്രഖ്യാപിച്ചപ്പോള്‍ അത് സ്വീകരിക്കുന്നതില്‍നിന്ന് സ്വാര്‍ഥ താല്‍പര്യങ്ങളും നേതൃമോഹങ്ങളും അവരെ തടയുകയായിരുന്നു. അക്കാര്യം വിശുദ്ധ ക്വുര്‍ആന്‍ പലയിടങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

”നാം വേദം നല്‍കിയ ജനത്തിന് അദ്ദേഹത്തെ (നബിയെ) സ്വന്തം മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും അവരിലൊരു കൂട്ടര്‍ അറിഞ്ഞുകൊണ്ടു തന്നെ സത്യം മറച്ചുവെക്കുകയാണ്” (2:146).

 ”തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി. അവരോ, അതിനു മുമ്പ് അത്തരം ഒന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായി അറിയാമായിരുന്ന ആ ഗ്രന്ഥം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു”(2:89).

”നാം വേദം നല്‍കിയവര്‍ക്ക് സ്വന്തം മക്കളെ അറിയുന്നപോലെ ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല” (6:20).

മനുഷ്യനെ മനുഷ്യനായിക്കാണുന്ന മഹാമനസ്‌കതക്കും പ്രവാചകവര്യന്റെ ജീവിതത്തില്‍ എണ്ണമറ്റ ഉദാഹരണങ്ങള്‍ കാണാം. ആ ഉത്കൃഷ്ട ഗുണവിശേഷങ്ങള്‍ അനുയായികള്‍ അപ്പടി പകര്‍ത്തിയതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്. പ്രവാചക കാലശേഷം നടന്ന ഒരു സംഭവം കാണുക:

സഹ്‌ലുബ്‌നു ഹുനൈഫ്, ഖൈസുബ്‌നു സഅദ് എന്നീ രണ്ട് അനുചരന്മാര്‍ ഖാദിസിയ്യഃ (അക്കാലത്ത് പേര്‍ഷ്യാ സാമ്രാജ്യത്തിലുള്‍പെട്ട പ്രദേശമായിരുന്നു ഖാദിസിയ്യ) എന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ശവമഞ്ചം അതിലൂടെ കടന്നുപോയി. അവരിരുവരും ആദരപൂര്‍വം എഴുന്നേറ്റുനിന്നു. സമീപത്തുണ്ടായിരുന്ന ചില മുസ്‌ലിംകള്‍ അവരോട് പറഞ്ഞു: ‘അത് ഈ നാട്ടുകാരനായ ഒരാളുടെ ജഡമാണ്’ (മുസ്‌ലിമിന്റെയല്ല എന്നര്‍ഥം). അതിനെക്കുറിച്ച് അനുചരന്മാര്‍ പറയുന്നത് ഇപ്രകാരം: ”പ്രവാചകന്റെ അരികിലൂടെ ഒരു ശവമഞ്ചം കടന്നുപോയി. അപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്നു. അതൊരു ‘ജൂതന്റെ ശവമാണ്’ ആരോ ഒരാള്‍ പറഞ്ഞു. ‘അത് ഒരു മനുഷ്യന്റെ ജഡമല്ലേ?’ പ്രവാചകന്‍ ചോദിച്ചു.

നോക്കൂ, കരുണയുള്ള പ്രവാചകന്റെ പ്രസ്താവന എന്തു മാത്രം ഹൃദയസ്പൃക്കും ചിന്തോദ്ദീപകവുമാണ്! എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ അദ്ദേഹം സ്വന്തം അനുചരന്മാരെയും അവരിലൂടെ ലോകത്തെയും പഠിപ്പിക്കുകയാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇന്ന് നാം കേള്‍ക്കുന്ന ഗീര്‍വാണങ്ങളെവിടെ, പ്രവാചക പ്രഭുവിന്റെ മഹനീയ മാതൃകകളെവിടെ!

കാരുണ്യം സര്‍വ മനുഷ്യര്‍ക്കും ലഭ്യമാകണമെന്ന് പ്രവാചകന്‍ ആഗ്രഹിച്ചു. വിശ്വാസികളും അവിശ്വാസികളും ബന്ധുക്കളും അന്യരും ഇക്കാര്യത്തില്‍ തുല്യരായിരിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരിക്കല്‍ അനുചരന്മാരോട് അദ്ദേഹം പറഞ്ഞു: ‘പരസ്പരം കരുണ കാണിക്കാതെ നിങ്ങള്‍ വിശ്വാസികളാവുകയില്ല.’ അവര്‍ പ്രതികരിച്ചു: ‘ദൈവദൂതരേ, ഞങ്ങളെല്ലാം പരസ്പരം കരുണ കാണിക്കുന്നവരാണല്ലോ.’ അപ്പോള്‍ അദ്ദേഹം വിശദീകരിച്ചു: ‘നിങ്ങള്‍ സ്വന്തം കൂട്ടുകാരനോട് കാണിക്കുന്ന കരുണയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് സര്‍വര്‍ക്കും ബാധകമാക്കുന്ന കാരുണ്യത്തെക്കുറിച്ചാണ്” (ത്വബ്‌റാനി).

അതെ, മനുഷ്യവംശത്തിലെ സര്‍വ വിഭാഗങ്ങള്‍ക്കും ആ ആര്‍ദ്ര മനസ്സിന്റെ കാരുണ്യം ലഭിച്ചു. സ്ത്രീകള്‍, ശത്രുക്കള്‍, കുറ്റവാളികള്‍, അയല്‍വാസികള്‍, വൃദ്ധജനങ്ങള്‍, അബലര്‍, ദരിദ്രര്‍, അനാഥര്‍, അടിമകള്‍, വിദ്യന്വേഷികള്‍, യുദ്ധത്തടവുകാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും.

 

റിയാസ് സ്വലാഹി
നേർപഥം വാരിക

ആഗ്രഹ സഫലീകരണ നമസ്കാരം

ആഗ്രഹ സഫലീകരണ നമസ്കാരം
(صلاة الرغائب)

ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله.

الكتاب: المجموع شرح المهذب (4/56)

(النووي، أبو زكريا 631 – 676هـ، 1234- 1278م)
 

“സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുല്‍ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീന്‍’ എന്ന ഗ്രന്ഥത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലയ്ക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും ബിദ്അത്തും വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ.” -[അല്‍മജ്മൂഅ് : 3/548].

അപ്പോൾ ഒരു കാര്യം ദീനിൽ പുണ്യമുള്ളതാവുന്നത്‌ അത്‌ ഒരുപാട്‌ കിതാബുകളിൽ വന്നത്‌ കൊണ്ടായില്ല മറിച്ച്‌ പ്രാമാണികമായി സ്വഹീഹാണെന്നു തെളിയിക്കപ്പെടണം,

ദീനിലില്ലാത്തത്(ബിദ്അത്ത്) ചെയ്തു നരകത്തിലേക്ക്‌ പോകാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ.

തിരുനബി(സ്വ)യുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകൾ

തിരുനബി(സ്വ)യുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകൾ

ആമുഖം

അല്ലാഹു തന്റെ അടിമകള്‍ക്ക് കണക്കാക്കാന്‍ കഴിയാത്ത വിധം നിരവധി അനുഗ്രഹങ്ങളാണ് നൽകിയിട്ടുള്ളത്. എന്നാൽ മനുഷ്യവര്‍ഗ്ഗത്തിനും ജിന്നുവര്‍ഗ്ഗത്തിനും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തായ അനുഗ്രഹമാണ് തന്റെ ദാസനും സൃഷ്ടികളില്‍ ഏറ്റവും ഉത്തമനും, തന്റെ ഖലീലും (കൂട്ടുകാരനും) ഹബീബും (പ്രിയപെട്ടവനും)മായ മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായി നിയോഗിച്ചിട്ടുള്ളത്. അതെ, മനുഷ്യരേയും ജിന്നുവര്‍ഗ്ഗത്തേയും അന്ധകാരങ്ങളില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കാന്‍; സൃഷ്ടികള്‍ക്ക് ആരാധനകൾ അര്‍പ്പിക്കുതില്‍ നിന്നും അവരെ രക്ഷപ്പെടുത്തി സ്രഷ്ടാവിനെ മാത്രം ആരാധിക്കുവാനായി അവരെ സജ്ജരാക്കാന്‍, നാശത്തിന്റെയും ദൗര്‍ഭാഗ്യത്തി ൻറെയും വഴികളില്‍ നിന്നും അവരെ അകറ്റി വിജയത്തിന്റേയും സൗഭാഗ്യത്തിന്റേയും വഴിയിലേക്ക് അവരെ ആനയിക്കാന്‍ !!

മേല്‍പറയപ്പെട്ട മഹത്തായ അനുഗ്രഹത്തെ അല്ലാഹു തന്റെ അജയ്യമായ ഗ്രന്ഥത്തിലൂടെ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു :

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന്‌ തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ്‌ അവര്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ്‌ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (സൂറ ആലുഇംറാന്‍: 164)

മറ്റൊരു വചനം കൂടി കാണുക:

സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത്‌ അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട്‌ അല്ലാഹു തന്നെ മതി.” (സൂറ ഫത്ഹ്: 28)

പ്രവാചകന്‍ (സ്വ) തിലര്‍പ്പിതമായ ദൗത്യം എത്തിച്ചുകൊണ്ട് തന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി നിര്‍വ്വഹിച്ചു. തന്റെ സമുദായത്തോടുള്ള ഗുണകാംക്ഷയോടെ അവര്‍ക്ക് സന്തോഷമറിയിക്കുകയും  അവരെ താക്കീത് ചെയ്തു എല്ലാ വിധ നന്മകളിലേക്കും അവരെ നയിച്ച അദ്ദേഹം എല്ലാ വിധ തിന്മകളില്‍ നിന്നും അവരെ വിലക്കുകയും ചെയ്തു. തന്റെ വിയോഗത്തിന് തൊട്ടുമുമ്പ് അറഫയില്‍ നില്‍ക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് താഴെ പറയു വചനം അവതരിപ്പിച്ചു: 

ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു.” (സൂറ മാഇദ: 3)

പ്രവാചകന്‍ (സ്വ) തന്റെ സമുദായത്തിന്റെ സൗഭാഗ്യത്തില്‍ അങ്ങേയറ്റം ആഗ്രഹവും താല്‍പര്യവും പ്രകടിപ്പിച്ചു. അല്ലാഹു പ്രവാചകന്‍(സ്വ)യുടെ മഹനീയ സ്വഭാവഗുണമായി ഇപ്രകാരം അത് നമ്മെ അറിയിക്കുകയും ചെയ്തു:

”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിുത െയുള്ള ഒരു ദൂതന്‍ വിരിക്കുു. നിങ്ങള്‍ കഷ്ടപ്പെ ടുത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (സൂറ തൗബ: 128)

അതത്രെ പ്രവാചകന്‍(സ്വ) തന്റെ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെ യത്‌നിച്ച്, ദൗത്യനിര്‍വ്വഹണത്തിലൂടെയും ഉത്തരവാദിത്വ പൂര്‍ത്തീകരണത്തിലൂടെയും നിര്‍വ്വഹിച്ചത്. അതാകട്ടെ  അല്ലാഹു നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്തു.

അല്ലാഹു പറയുന്നു :

”റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു .” (സൂറ നൂര്‍: 54)

”പ്രവാചകന്മാരുടെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ മറ്റുവല്ല ബാധ്യതയുമുണ്ടോ?” (സൂറ നഹ്ല്‍: 35)

ഇമാം ബുഖാരി () സുഹ്‌രി () വില്‍നിന്ന് തന്റെ സ്വഹീഹില്‍ ഇപ്രകാരം രേഖപ്പെടുത്തിയത് കാണുക:

”അല്ലാഹുവിന്റെ ബാധ്യതയാണ് സന്ദേശം നല്‍കല്‍, അത് എത്തിക്കലാണ് പ്രവാചകന്റെ ബാധ്യത, അതിന് കീഴ്‌പെട്ട് ജീവിക്കലാണ് നമ്മുടെമേലുള്ള ബാധ്യത.” (സ്വഹീഹുല്‍ ബുഖാരി 6/2737)

പ്രവാചകന്‍ (സ്വ) കൊണ്ടുവന്ന നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് അതിന് കീഴ്‌പെട്ട് ജീവിക്കലാണ് സൗഭാഗ്യത്തിന്റെ അടയാളം.

ഖുര്‍ആന്‍ പറയുത് കാണുക:

ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.” (സൂറ നിസാഅ്: 65)

അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (സൂറ: അഹ്‌സാബ്: 36)

നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത്‌ പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്‌. ( മറ്റുള്ളവരുടെ ) മറപിടിച്ചുകൊണ്ട്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ചോര്‍ന്ന്‌ പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്‌. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ..” (സൂറ നൂര്‍: 63)

**************

ആരാധനകള്‍ സ്വീകരിക്കപ്പെടാന്‍

ആരാധനകള്‍ സ്വീകരിക്കപ്പെടുകയും അല്ലാഹുവിങ്കല്‍ പ്രയോജനപ്രദവുമാകാന്‍ അടിസ്ഥാനപരമായും രണ്ടു കാര്യങ്ങള്‍ ഒത്തു വരേണ്ടതുണ്ട്. 

ഒന്ന്: അല്ലാഹവിന്റെ പ്രീതിമാത്രം ഉദ്ദേശിച്ച്, അവനില്‍ ഒരിക്കലും മറ്റാരേയും പങ്കുചേര്‍ക്കാത്തവിധം (ശിര്‍ക്ക് വുപോകാതെ) നിര്‍വ്വഹിക്കലാണ്, രാജാധിപത്യത്തില്‍ അവന് മറ്റാരും പങ്കില്ലാത്തത് പോലെ ആരാധനയിലും അവനോട് ആരേയും പങ്കുചേര്‍ക്കാന്‍ പാടില്ല. 

അല്ലാഹു പറയുന്നു :

പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കരുത്‌ എന്നും.” (സൂറ ജിന്ന്: 18)

”പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും എന്റെ ആരാധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുുന്നു.” (അന്‍ആം: 162,163) 

രണ്ട്: മുഹമ്മദ് നബി (സ്വ) കൊണ്ടുവന്ന ശരീഅത്തിന് (നിയമങ്ങള്‍ക്ക്) അനുസൃതമായി ആരാധനകള്‍ നിര്‍വ്വഹിക്കുക എതാണ്. 

നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.” (സൂറ ഹശ്ര്‍: 7)

”( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ..” (ആലു ഇംറാന്‍ : 31)

ഇതേ ആശയം നബിവചനങ്ങളിലും നമുക്ക് കാണാവുതാണ്.

”നമ്മുടെ ഈ കാര്യത്തില്‍ (മതകാര്യത്തില്‍) അതി ലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.” (മുതഫഖുന്‍ അലൈഹി)

”നമ്മുടെ കല്‍പ്പനയില്ലാത്ത വല്ലകര്‍മ്മവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്.” (ബുഖാരി, മുസ്‌ലിം) 

”നിങ്ങള്‍ എന്റെ സുന്നത്തും (ചര്യയും) എനിക്ക് ശേഷംവരു സച്ചരിതരായ ഖലീഫമാരുടെ ചര്യയും പിന്‍പറ്റുക. അത് നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കുക. നൂതനാചാരങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക. നിശ്ചയം നൂതനാചാരങ്ങളെല്ലാം ദുര്‍മാര്‍ഗ്ഗമാണ്” (അബൂദാവൂദ്, 4/201 നമ്പര്‍: 4707, തിര്‍മിദി 5/44 നമ്പര്‍: 2676)

അല്ലാഹു സത്യവിശ്വാസികള്‍ക്ക് അനുഗ്രഹമായി തന്റെ ദൂതനെ നിയോഗിച്ചത് വലിയ അനുഗ്രഹമായതിനാലാണ് അദ്ദേഹത്തിന് വേണ്ടി സ്വലാത്തും സലാമും ചൊല്ലുവാന്‍ (ഗുണത്തിനും നന്മക്കുമായി പ്രാര്‍ത്ഥിക്കുവാന്‍) കൽപിച്ചിട്ടുള്ളത്. 

അല്ലാഹു പറയുന്നു:

“തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.” (അഹ്‌സാബ്: 56)

നബി(സ്വ)യും അവിടുത്തെ പരിപാവനമായ സുന്നത്തിലൂടെ സ്വലാത്തിന്റെ ശ്രേഷ്ഠതയും അതിന്റെ രൂപവും അതുമായി ബന്ധപ്പെട്ട വിധികളും നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. നബി(സ്വ)യുടെ പേരിലുള്ള സ്വലാത്തിന്റെ അര്‍ത്ഥവും അതിന്റെ ശ്രേഷ്ഠതയും രൂപവും ഇവിടെ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ ഉദ്ദേശിക്കുത്. ശേഷം പ്രാമാണിക രചനകളില്‍ സ്വലാത്ത് ചൊല്ലുക എന്ന ഇബാദത്തിന്റെ (ആരാധനയുടെ) രൂപങ്ങളും വിവരിക്കാനാണ് ഞാനാഗ്രഹിക്കുത്. അല്ലാഹു ശരിയായ വിധത്തില്‍ വിവരിക്കാന്‍ അനുഗ്രഹിക്കട്ടെ. അല്ലാഹു നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുു എതുകൊണ്ട് ഉദ്ദേശിക്കുത്: അല്ലാഹു മലക്കുകളോട് നബിയെ പ്രശംസിച്ചുകൊണ്ടിരിക്കുുന്നു. എന്നും മലക്കുകള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുുന്നു എത് നബി(സ്വ)ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണൊണ് വിശദീകരിക്കപെട്ടിട്ടുള്ളത്. ഇമാം ബുഖാരി (റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍നിന്നും അപ്രകാരമാണ് താഴെപറയുന്ന ഖുര്‍ആന്‍ വചനത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

“തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.” (അഹ്‌സാബ്: 56)

ബുഖാരിയില്‍ ആലിയയില്‍ നിന്നുള്ള അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഇബ്‌നുഅബ്ബാസ് (റ) വില്‍ നിന്നും  താഴെ പറയും പ്രകാരം ഉദ്ധരിക്കുുണ്ട്: يُصَلُّون (യുസ്വല്ലൂന) എന്നാൽ يُبَرِّكُونَ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക എന്നാണ് വിവക്ഷ.

ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ) ഒരു സംഘം ആളുകളില്‍ നിന്നും, സ്വലാത് കൊണ്ടുള്ള വിവക്ഷ مَغْفِرَةُ (പാപമോചനവും) رَحْمَةُ (കാരുണ്യവും) ആണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അവക്കെല്ലാം ശേഷം മേല്‍പറയപ്പെട്ടവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ആലിയ (റ) വില്‍ നിന്നും ഉദ്ധരിച്ചതാണെും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്: അല്ലാഹു നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുുക എതുകൊണ്ട് ഉദ്ദേശിക്കുന്നത്‌: അല്ലാഹു മലക്കുകളോട് നബിയെ പ്രശംസിച്ചുകൊണ്ടിരിക്കും എന്നും മലക്കുകളും മറ്റു സ്വലാത്ത് ചൊല്ലുവരെല്ലാവരും അല്ലാഹുവോട് നടത്തു പ്രാര്‍ത്ഥനയുമാണ് ഉദ്ദേശ്യം. നബി(സ്വ)യെ അല്ലാഹു പ്രശംസിച്ചു കൊണ്ടിരിക്കുതില്‍  വര്‍ദ്ധനവുണ്ടാകുവാനുള്ള പ്രാര്‍ത്ഥന; സ്വലാത്ത് നേരത്തെയുള്ളത് തയൊണ് അതില്‍ വര്‍ദ്ധനവിനായുള്ള പ്രാര്‍ത്ഥന. പുതിയ ഒരു കാര്യത്തിനുള്ള പ്രാര്‍ത്ഥനയല്ല. ഇബ്‌നുഹജറുല്‍ അസ്ഖലാനി വീണ്ടും ഈ വിഷയത്തില്‍ ഹുലൈമിയില്‍നിന്നും അദ്ദേഹം ശഅബില്‍ നല്‍കിയിട്ടുള്ള ഒരു ഉദ്ധരണി ഇപ്രകാരം രേഖപ്പെടുത്തുന്നു: 

”നബി(സ്വ)യുടെ മേലുള്ള സ്വലാത്ത് എന്നാൽ നബി (സ്വ)യെ പുകഴ്ത്തലാണ്. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്‌ത്തേണമേ എന്നാണ്. അത് ഐഹിക ജീവിതത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂര്‍ത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വര്‍ദ്ധിപ്പിക്കലും), അദ്ദേഹം നല്‍കിയ ശരീഅത്തിനെ നിലനിര്‍ത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കലും, തന്റെ സമുദായത്തിനുള്ള ശുപാര്‍ശക്കുള്ള അവസരം നല്‍കലും, മഖാമന്‍ മഹ്മൂദന്‍ എന്ന പദവിയില്‍ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാല്‍ സ്വല്ലൂ അലൈഹി എന്ന് പറയുമ്പോള്‍ ഇവക്കെല്ലാമുള്ള പ്രാര്‍ത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത് .” (ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരി 11/156)

അല്ലാമാ ഇബ്‌നുല്‍ഖയ്യിം (റ) തന്റെ ((ജലാഉല്‍ അഫ്ഹാം ഫിസ്വലാതി അലാഖൈരില്‍ അനാം)) എന്ന ഗ്രന്ഥത്തില്‍ സ്വലാതിനെ സംബന്ധിച്ച് പറയുത് കാണുക: അല്ലാഹുവും മലക്കുകളും പ്രവാചകന്‍ (സ്വ)ക്കായി സ്വലാത്ത് ചൊല്ലുന്നു എന്ന് പറഞ്ഞതിന് ശേഷം വിശ്വാസികളോടും സ്വലാത്തു ചൊല്ലാന്‍ കല്‍പ്പിക്കുുന്നു: (സൂറ: അഹ്‌സാബ്) പ്രസ്തുത വിഷയം; കാരുണ്യത്തിനും പാപമോചനത്തിനുമുള്ള പ്രാര്‍ത്ഥനയാണെന്ന അഭിപ്രായങ്ങളെ ഖണ്ഡിച്ചതിന് ശേഷം അദ്ദേഹം പറയുന്നത്: ഇവിടെ അല്ലാഹു കല്‍പ്പിക്കുന്ന സ്വലാത്ത് അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നിര്‍വ്വഹിക്കുന്നത് അതിനായി പ്രാര്‍ത്ഥിക്കാനാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ഠതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിനു നല്‍കിയ ആദരവുകളെ എടുത്തു പറയലും അതിനായി അല്ലാഹുവോട് തേട്ടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാര്‍ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുത്.

സ്വലാത്ത് രണ്ട് വിധമുണ്ട്:

ഒന്ന്: സ്വലാത്ത് ചൊല്ലുന്നവന്‍ നബി(സ്വ)യെ പുകഴ്ത്തുകയും അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ആദരവുകളും മഹത്വവും എടുത്തു പറയുകയും ചെയ്യലാണ്. അതു മുഖേന അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവുമാണ് അയാള്‍ കാംക്ഷിക്കുത്. അപ്പോള്‍ പ്രകീര്‍ത്തനവും പ്രാര്‍ത്ഥനയുമായിത്തീരുുന്നു.

രണ്ട്: നമ്മുടെ സ്വലാത്തിലൂടെ അല്ലാഹുവോട് നബി(സ്വ)യെ പുകഴ്ത്താനായി ആവശ്യപ്പെടലാണ്. അല്ലാഹു നബി (സ്വ)യെ പുകഴ്ത്തലാവട്ടെ  അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കാനും അവനോടുള്ള സാമീപ്യം അധികരിപ്പിക്കാനുമാണ്. അപ്പോള്‍ നമ്മുടെ സ്വലാത്തിലൂടെ അല്ലാഹു നല്‍കുന്ന സ്വലാത്ത് വര്‍ദ്ധിപ്പിക്കാനുള്ള തേട്ടമാണെ്ന്ന് സാരം. 

**************

സലാമിന്റെ അര്‍ത്ഥം

നബി (സ്വ)യുടെ പേരിലുള്ള സലാം എതുകൊണ്ടുള്ള വിവക്ഷയെ സംബന്ധിച്ച പ്രമുഖ പണ്ഢിതനായ മജ്ദ്‌ഫൈറൂ സാബാദി തന്റെ (അസ്വലവാതു വല്‍ബുഷ്‌റാ ഫിസ്വലാതി അലാ ഖൈരില്‍ ബശര്‍) എന്ന ഗ്രന്ഥത്തില്‍ പറയുത് ഇപ്രകാരമാണ്: സലാം എന്നാൽ അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നാണ്, അതിന്റെ അര്‍ത്ഥമാകട്ടെ  (രക്ഷ) എന്നുമാണ്. അത് താങ്കളില്‍ ഉണ്ടാകട്ടെ എാണ് സലാം പറയുമ്പോള്‍ അര്‍ത്ഥമാക്കുത്. അതായത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്നും പുണ്യങ്ങളില്‍ നിന്നും താങ്കള്‍ അകന്നു പോകാതിരിക്കുകയും എല്ലാ പ്രയാസങ്ങളില്‍ നിും വിഷമങ്ങളില്‍ നിന്നും താങ്കള്‍ സുരക്ഷിതനാവുകയും ചെയ്യട്ടെ എന്നാണ്. അതോടൊപ്പം എല്ലാവിധ അനുഗ്രഹങ്ങളേയും നന്മകളേയും അവന്‍ ഓര്‍ക്കുകയും പ്രയാസങ്ങളില്‍നിന്നും വിഷങ്ങളില്‍ സുരക്ഷ ലഭിക്കാന്‍ അവന്‍ ആശിക്കുകയും ചെയ്യുുന്നു. അപ്പോള്‍ സലാം പറയുമ്പോള്‍ അല്ലാഹുവിന്റെ വിധികളില്‍ താങ്കള്‍ക്ക് സുരക്ഷ ലഭിക്കട്ടെ എന്നും താങ്കള്‍ സുരക്ഷിതനായിരിക്കുു എന്നുമാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുത്. നീ ‘അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിന്‍’ എന്നു പറഞ്ഞാല്‍, അതിലൂടെ ഉദ്ദേശിക്കുത് അല്ലാഹുവേ മുഹമ്മദ് നബി(സ്വ)ക്ക് അദ്ദേഹം നിര്‍വ്വഹിച്ചതായ ദഅ്‌വത്തിലും (ഇസ്‌ലാമിനും) അദ്ദേഹത്തിന്റെ ഉമ്മത്തിനും (സമുദായത്തിനും) അദ്ദേഹത്തിന്റെ പ്രശസ്തിക്കും എല്ലാവിധ ന്യൂനതകളില്‍ നിന്നും നീ സുരക്ഷ നല്‍കേണമേ. അപ്പോള്‍ കാലം ദീര്‍ഘിക്കും തോറും അദ്ദേഹം നടത്തിയ അതേ ദഅ്‌വത്ത് തുടര്‍ന്നു കൊണ്ടിരിക്കുകയും അതിലൂടെ അദ്ദേഹത്തിന്റെ സമുദായം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും അദ്ദേഹത്തിന്റെ പ്രശസ്തി ഏറിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. 

**************

സ്വലാത്തിന്റെ രൂപം

സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന്  നബി (സ്വ) തന്റെ സ്വഹാബികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അവര്‍ക്ക് വിവരിച്ചു കൊടുത്തിട്ടുണ്ട്. അതാകട്ടെ ധാരാളം സ്വഹാബികളിലൂടെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുമുണ്ട്. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അതിന്റെ രൂപം ഞാന്‍ ഇവിടെ വിവരിക്കുകയാണ്.

അബ്ദുര്‍റഹ്മാനു ബ്‌നു അബൂ ലൈല (റ) വില്‍ നിന്നും  ഇമാം ബുഖാരി (റ) ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറഞ്ഞു; (എന്നെ കഅബ് ബ്‌നു ഉജ്‌റ (റ) കണ്ടു മുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു; നബി (സ്വ) യില്‍ നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്‌യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം. തുടർന്ന്  അദ്ദേഹം പറഞ്ഞു: എങ്ങിനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടത് സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അന്നേരം നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اَللهُمَّ صَلِّ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِ كَمَا صَلَيْتَ عَلىَ إبراهيم وعلى آلِ إِبْرَاهِيم ْ إِنَّكَ حَمِيدُُ مَجِيِدُُ اللهم َبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ إِبْرَاهِيمَ وعلى آلِ إِبْرَاهِيمَ إِنَّكَ حَمِيدُُ مَجِيِدُُ 

(അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാസ്വല്ലയ്ത അലാ ഇബ്‌റാഹീമ വഅലാ ആലി ഇബ്‌റാഹീമ ഇക ഹമീദുന്‍ മജീദ്, അല്ലാഹുമ്മ ബാരിക് അലാമുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാബാറക്ത അലാഇബ്‌റാഹീമ വഅലാ ആലി ഇബ്‌റാഹീമ ഇക ഹമീദുന്‍ മജീദ്)

”അല്ലാഹുവേ ഇബ്‌റാഹീം നബി (സ്വ) ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നീ ഗുണം നല്‍കിയ പോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ ഗുണം നല്‍കേണമേ. തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യഹനും ശ്രേഷ്ഠവാനുമാകുു ന്നു, അല്ലാഹുവേ, ഇബ്‌റാഹീം നബി (സ്വ)ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നീ അനുഗ്രഹം നല്‍കിയ പോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ അനുഗ്രഹം നല്‍കേണമേ. തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യര്‍ഹനും ശ്രേഷ്ഠവാനുമാകുുന്നു ”.

സൂറത്തുല്‍ അഹ്‌സാബിന്റെ വിവരണത്തിലും കഅ ബ്ബ്‌നുഉജ്‌റയില്‍ നിന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഹദീസ് ഉദ്ധരിക്കുുന്നുണ്ട്. അതിലെ പദങ്ങള്‍ താഴെ പറയുംവിധമാണ്: (നബിയേ, അങ്ങേക്ക് സലാം പറയേണ്ടത് എങ്ങിനെയാണെ് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഞങ്ങള്‍ എങ്ങിനെയാണ് അങ്ങേക്ക് സ്വലാത്ത് ചൊല്ലേണ്ടത്? അന്നേരം അവിടുന്ന്  പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اَللهُمَّ صَلِّ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِ كَمَا صَلَيْتَ إِنَّكَ حَمِيدُُ مَجِيِدُُ اللهم َبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ إِبْرَاهِيمَ إِنَّكَ حَمِيدُُ مَجِيِدُُ

 ‘അല്ലാഹുവേ നീ ഗുണം നല്‍കിയപോലെ മുഹമ്മദ് നബി (സ്വ)ക്കും കുടുംബത്തിനും നീ ഗുണംനല്‍കേണമേ, തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യര്‍ഹനും ശ്രേഷ്ഠവാനുമാകുുന്നു, അല്ലാഹുവേ, ഇബ്‌റാഹീം നബി (സ്വ)ക്ക് നീ അനുഗ്രഹം നല്‍കിയപോലെ മുഹമ്മദ് നബി (സ്വ)ക്കും കുടുംബത്തിനും നീ അനുഗ്രഹം നല്‍കേണമേ, തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യര്‍ഹനും ശ്രേഷ്ഠവാനുമാകുുന്നു ”. 

ഇമാം ബുഖാരി (കിതാബുദ്ദഅവാത്)ലും മുസ്‌ലിം വിവിധ പരമ്പരയിലും കഅബ് ബ്‌നുഉജ്‌റയില്‍ നിന്ന് വേറെയും ഹദീസുകള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി തൻറെ (കിതാബുദ്ദഅവാത്)ല്‍ അബൂസഈദില്‍ ഖുദ്‌രിയ്യ് (സ്വ) വില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്:

ഞങ്ങള്‍ ചോദിച്ചു: സലാം ഞങ്ങള്‍ക്ക് അറിയാം എന്നാൽ എങ്ങിനെയാണ് ഞങ്ങള്‍ താങ്കള്‍ക്ക് സ്വലാത്ത് ചൊല്ലേണ്ടത്? നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اَللهُمَّ صَلِّ عَلَىَ مُحَمَدِ عبدك ورسولك  كَمَا صَلَيْتَ عَلىَ إبراهيم وعلى آلِ إِبْرَاهِيم و َبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ إِبْرَاهِيمَ وعلى آلِ إِبْرَاهِيمَ 

 ഇമാം ബുഖാരി (സ്വ) അബൂസഈദില്‍ ഖുദ്‌രിയ്യ് (റ) വില്‍ നിന്ന് സൂറത്ത് അഹ്‌സാബിന്റെ വിവരണത്തിലും മേല്‍പറയപ്പെട്ട  പ്രകാരം ഉദ്ധരിക്കുന്നുണ്ട്.

ഇമാം ബുഖാരി (റ) അബൂഹുമൈദി (റ) വില്‍ നിന്ന് താഴെ  പറയും പ്രകാരം മറ്റൊരു രൂപവും ഉദ്ധരിക്കുന്നുണ്ട്:

നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اَللهُمَّ صَلِّ عَلَىَ مُحَمَدِ َوأزواجه وذرّيته كَمَــــــــا صَلَيْتَ عَلىَ إبراهيم وَبَارِكْ عَلَىَ مُحَمَدِ وَ َوأزواجه وذرّيته كَمَا بَارَكْتَ عَلىَ إِبْرَاهِيمَ إِنَّكَ حَمِيدُُ مَجِيِدُُ

ഇമാം ബുഖാരി (റ) കിതാബുദ്ദഅവാതിലും ഇതേ പദങ്ങളോടെ അബൂഹുമൈദില്‍ നിന്ന് തന്നെവേറെയും ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്രകാരം സ്വഹീഹ് മുസ്‌ലിമിലും കാണാവുതാണ്.

ഇമാം മുസ്‌ലിം അബൂമസ്ഊദ് (റ) വില്‍ നിന്ന്  ഇങ്ങിനെയും റിപ്പോര്‍ട്ട് ചെയ്യുുന്നുണ്ട്: ((നബി (സ്വ) ഞങ്ങളിലേക്ക് വന്നപ്പോള്‍  ഞങ്ങള്‍ അന്നരേം സഅദ്ബ്‌നുഉബാദയുടെ സദസ്സിലായിരുുന്നു  ബഷീറുബ്‌നു സഅദ് (റ) നബിയോട് ചോദിച്ചു: നബിയേ, അല്ലാഹു അങ്ങേക്ക് സ്വലാത്തും സലാമും ചൊല്ലുവാന്‍ കല്‍പ്പിച്ചിരിക്കുുവല്ലൊ, എങ്ങിനെയാണ് സലാം പറയേണ്ടതെ് ഞങ്ങള്‍ക്ക് അറിയാം. എാല്‍ എങ്ങിനെയാണ് ഞങ്ങള്‍ സ്വലാത്ത് ചൊല്ലേണ്ടത്? അരേം നബി (സ്വ) മൗനമായി ഇരുുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തോട് ചോദിക്കേണ്ടതില്ലായിരുുന്നു  എന്ന് തോിപ്പോയി. പിന്നീട്  അവിടു്ന്ന് പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക, സലാം നിങ്ങള്‍ മനസ്സിലാക്കിയ പോലെയും:

 اَللهُمَّ صَلِّ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِ كَمَا صَلَيْتَ عَلىَ إبراهيم وَبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ آل إِبْرَاهِيمَ في العالمين إِنَّكَ حَمِيدُُ مَجِيِدُُ والسلام كما علمتم 

 മേല്‍ പറയപ്പെട്ട രൂപത്തിലാണ് സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും സ്വലാതിന്റെ രൂപങ്ങള്‍ വന്നിട്ടുള്ളത്. കഅബ് ബ്‌നുഉജ്‌റ, അബൂസഈദില്‍ഖുദ്‌രിയ്യ്, അബൂഹുമൈദു സ്സാഇദിയ്യ്, അബൂമസ്ഊദ് (റ) എന്നീ  നാലു സ്വഹാബികളില്‍ നിന്നാണ് ഹദീസുകള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുള്ളത്. കഅബ്, അബൂഹുമൈദ് എിവരില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഒരു പോലെ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. കൂടാതെ അബൂസഈദില്‍ നിന്ന് ബുഖാരി മാത്രവും അബൂമസ്ഊദില്‍ (റ) നിന്ന് മുസ്‌ലിം  (റ) മാത്രവും റിപ്പോര്‍ട്ട്  ചെയ്തു. 

മേല്‍പറയപ്പെട്ട നാല് സ്വഹാബികളില്‍ നിന്ന് ബുഖാരിക്കും മുസലിമിനും പുറമെ വേറെയും മുഹദ്ദിസുകള്‍ (ഹദീസ് പഢിതന്മാര്‍) റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. കഅബബ്‌നുഉജ്‌റയില്‍ നിന്ന്, അബൂദാവൂദ്, തിര്‍മിദി. നസാഇ, ഇബ്‌നുമാജ, അഹ്മദ്, ദാരിമി എന്നിവരും റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്.

അബൂസഈദില്‍ ഖുദ്‌രിയ്യ് (റ) വില്‍ നിന്ന്, നസാഇയും, ഇബ്‌നുമാജയും അബൂഹുമൈദ് (റ) വില്‍നി്, അബൂദാവൂദ്, ഇബ്‌നുമാജ എന്നിവരും റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. 

അപ്രകാരം തന്നെ അബൂമസ്ഊദുല്‍ അന്‍സാരി (റ) വില്‍ നിന്ന് അബൂദാവൂദ്, നസാഇ, ദാരിമി എിവരും റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. 

മേല്‍പറയപ്പെട്ട നാലു സ്വഹാബികള്‍ക്ക് പുറമെ ത്വല്‍ഹതുബ്‌നുഅബ്ദില്ല, അബൂഹുറൈറ, ബുറൈദതുബ്‌നുഹസ്വീബ്, ഇബ്‌നുമസ്ഊദ് (റ) എന്നീ  സ്വഹാബികളില്‍ നിന്നും ഒരു സംഘം മുഹദ്ദിസുകള്‍ വേറെയും വിവിധ ഹദീസുകളിലൂടെ സ്വലാതിന്റെ രൂപം റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. 

**************

സ്വലാത്തിന്റെ ശ്രേഷ്ഠവും പൂര്‍ണ്ണവുമായ രൂപം

മേല്‍പറയപ്പെട്ട രൂപങ്ങള്‍ നബി(സ്വ)യോട് സ്വഹാബികള്‍ സ്വലാതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്ത രീതികളാണ്. അവയെല്ലാം തന്നെ ശ്രേഷ്ഠമായ രീതികള്‍ തന്നെയാണ്. എന്നാൽ അവയില്‍ ഏറ്റവും പൂര്‍ണ്ണമായ രൂപം നബി(സ്വ)യുടേയും കുടുംബത്തിന്റേയും പേരില്‍ ഇബ്‌റാഹീം നബി (അ)യേയും ഉള്‍പ്പെടുത്തി ചൊല്ലു ന്ന രീതിയാണ്. എന്നാൽ നബി (സ്വ) സ്വഹാബികളെ പഠിപ്പിച്ച രൂപങ്ങളില്‍ നിന്നും പ്രത്യേകം ശ്രേഷ്ഠമായതിനെ വേര്‍തിരിച്ച പഢിതരില്‍ പെട്ട വ്യക്തിയാണ് ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ) അദ്ദേഹത്തിന്റെ ഫത്ഹുല്‍ബാരി എന്ന ഗ്രന്ഥത്തില്‍ 11/166ല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്നാൽ എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് നബി (സ്വ)തന്റെ അനുചരന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു കൊടുത്ത രൂപങ്ങളെല്ലാം ഏറ്റവും ശ്രേഷ്ഠമായ രീതികള്‍ തന്നെയാണ്. കാരണം അദ്ദേഹം ഏറ്റവും ശ്രേഷ്ഠമായതും ഉതമായതുമല്ലാതെ തനിക്കുവേണ്ടി തിരഞ്ഞെടുക്കുകയില്ല. അതായിരിക്കും അവിടുന്ന് ചിട്ടപ്പെടുത്തുകയും ചെയ്യുക. ഒരാള്‍ ഏറ്റവും ശ്രേഷ്ഠമായ രൂപത്തില്‍ സ്വലാത്ത് ചൊല്ലുമെ്ന്ന് തീരുമാനമെടുത്താല്‍ അതിനായുള്ള പുണ്യകരമായ രൂപം അവന് ലഭിക്കുക തന്നെ ചെയ്യും. എന്നാൽ ഇക്കാര്യം ഇമാംനവവി (റ) ശരി വെക്കുകയും സ്വലാത്തിന്റെ മേല്‍പറഞ്ഞതല്ലാതെ വേറെയും രൂപങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന് തെളിവായി താഴെ പറയുന്ന ഹദീസ് അദ്ദേഹം എടുത്ത് ഉദ്ധരിക്കുകയും ചെയ്യുുണ്ട്:

((من سره أن يكتال بالمكيال الأوفى إذا صلى علينا أهل البيت فليقل )) (الحديث )

”ആരെങ്കിലും ഞങ്ങളുടെ നബികുടുംബത്തിന്റെ മേല്‍ സലാത്ത് ചൊല്ലി പൂര്‍ണ്ണമായ അളവില്‍ തങ്ങള്‍ക്ക് പ്രതിഫലം ലഭിച്ച് സന്തോഷിക്കണമൊഗ്രഹിക്കുുവെങ്കില്‍ അവന്‍ താഴെ പറയുംവിധം സ്വലാത്ത് ചൊല്ലട്ടെ.

اللهم صل على محمد النبي وأزواجه أمهات المؤمنين وذريته وأهل بيته كما صليت على آل إبراهيم إنك حميد مجيد

‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിബിയ്യി വ അസ് വാജിഹി ഉമ്മഹാതില്‍ മുഅ്മിനീന വ ദുര്‍രിയ്യത്തിഹി വ അഹ്‌ലി ബയ്തിഹി കമാ സ്വല്ലയ്ത അലാ ആലി ഇബ്‌റാഹീമ ഇക്ക ഹമീദുന്‍ മജീദ് ” 

**************

സ്വലാത്തിന്റെ ഹ്രസ്വരൂപങ്ങള്‍

മുഹദ്ദിസുകള്‍ (ഹദീസ് പഢിതന്മാര്‍) അടക്കമുള്ള മുന്‍കാല മഹത്തുക്കളെല്ലാം അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുള്ളതായ സ്വലാത്തിന്റെ ഹ്രസ്വരൂപങ്ങളാണ്

 ((صلى الله عليه وسلّم )) ((عليه الصلاة والسلام )) രണ്ടു രൂപങ്ങള്‍. ഈ രണ്ടു രൂപങ്ങള്‍ നമുക്ക് ഹദീസ് ഗ്രന്ഥങ്ങളില്‍ നിറയെ കാണാമെങ്കിലും പണ്ഢിതന്മാരെല്ലാം അവരുടെ രചനകളില്‍ പ്രസ്തുത പ്രയോഗങ്ങള്‍ ഉപയോഗിക്കുതോടൊപ്പം സ്വലാത്തിന്റെ പൂര്‍ണ്ണമായ രൂപം തന്നെ ഉപയോഗിക്കലാണ് ഏറ്റവും ഉചിതമായെതെ് വസിയ്യത്ത് ചെയ്തിട്ടുണ്ട്.

ഇബ്‌നു സലാഹ് തന്റെ ഹദീസ് ഗ്രന്ഥമായ ((ഉലൂമുല്‍ ഹദീസില്‍)) ഇപ്രകാരം രേഖപ്പെടുത്തുു: ഹദീസ് എഴുതുവര്‍ നബി (സ്വ)യുടെ പേര് രേഖപ്പെടുത്തുമ്പോള്‍ സ്വലാത്തും സലാമും രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ അത് ആവര്‍ത്തിച്ചു വരുമ്പോള്‍ സ്വലാത്തിന്റെ രൂപം എഴുതാന്‍ ആവര്‍ത്തന വിരസത തോന്നി എഴുതാന്‍ വൈമനസ്യം കാണിക്കരുതെ് പ്രത്യേകം ഓര്‍മ്മപ്പെടുത്തുു. ഹദീസ് വിജ്ഞാന ദാഹികള്‍ക്കും പ്രസ്തുത വിഷയത്തില്‍ രചന നടത്തുവര്‍ക്കും അതിലൂടെ കണക്കറ്റ നേട്ടമാണ് കൈവരാനിരിക്കുത്. വല്ലവനും അതില്‍ അശ്രദ്ധ കാണിച്ചാള്‍ വലിയനന്മയാണ് അതിലൂടെ അവന് നഷ്ടപ്പെടുന്നത്. അദ്ദേഹം തന്റെ ഉപദേശം അവസാനിപ്പിക്കുത് ഇപ്രകാരമാണ്. അതിനാല്‍ സ്വലാത്ത് രേഖപ്പെടുത്തുമ്പോള്‍ താഴെ പറയുന്ന രണ്ട് ന്യൂനത കടുവരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

ഒന്ന്‌: ഏതെങ്കിലും ഒന്നോ രണ്ടോ അക്ഷരം  കൊണ്ട് മതിയാക്കാതിരിക്കുക. ഉദാഹരണം: (സ) എന്ന് എഴുതുന്നത് ഉപേക്ഷിക്കുക.

രണ്ട്: അര്‍ത്ഥം പൂര്‍ണ്ണമാകാത്ത വിധം  ചുരുക്കി എഴു താതിരിക്കുക. ഉദാ: (സ്വല്ലല്ലാഹു അലൈഹി) എന്ന് മാത്രം എഴുതി വസല്ലം എന്നത് ഒഴിവാക്കി എഴുതാതിരിക്കുക.

ഇമാം നവവി (റ) തന്റെ ((അല്‍ അദ്കാര്‍)) എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതുന്നു: ആരെങ്കിലും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പേരില്‍ സ്വലാത്ത് ചൊല്ലുുവെങ്കില്‍ അവന്‍ സ്വലാത്തും സലാമും ഉള്‍പ്പടെയാണ് ചൊല്ലേണ്ടത്. അല്ലാതെ ((صلّى الله عليه )) എന്നോ ((عليه السلام)) എന്നോ മാത്രം ചൊല്ലി ചുരുക്കാതിരിക്കേണ്ടതാണ്.

ഇക്കാര്യം ഇമാം ഇബ്‌നുകസീര്‍ (റ) തന്റെ തഫ്‌സീറില്‍ സൂറത്ത് അഹ്‌സാബിലെ (يا أيها الذين آمنوا صلواعليه وسلموا تسليما) എന്ന ആയത്തിന്റെ വിവരണം അവസാനിപ്പിക്കുതിന്റെ മുമ്പായി രേഖപ്പെടുത്തിയിട്ടുണ്ട്.

**************

സ്വലാത്തിന്റെ ശ്രേഷ്ഠത

നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുതിന്റെ ശ്രേഷ്ഠത വിവരിച്ചു കൊണ്ട് അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹാഫിള് ഇസ്മാഈലു ബ്‌നു ഇസ്ഹാഖു ഈ വിഷയം മാത്രം ചര്‍ച്ച ചെയ്യു ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിലെ ((കിതാബുദ്ദഅ്‌വാതില്‍)) ഈ വിഷയത്തില്‍ കൊടുത്ത ഹദീസുകള്‍ക്ക് വിവരണം നല്‍കി ഇബ്‌നു ഹജറുല്‍ അസ്ഖലാനി സ്വലാതിന്റെ ശ്രേഷ്ഠത സവിസ്തരം വിവരിക്കുുണ്ട്. നബിചര്യ കൃത്യമായി രേഖപ്പെടുത്തുന്ന ഇബ്‌നുഹജര്‍ തന്റെ ഗ്രന്ഥത്തില്‍ (11/167ല്‍) സ്ഥിരീകരിച്ചും വിവരിച്ചും പറഞ്ഞതിനെയാണ് ഞാന്‍ ഈ കൃതിയില്‍ അവലംബമാക്കിയിട്ടുള്ളത്. അല്ലാഹു കല്‍പ്പനാ രൂപത്തില്‍ പറയുകയും സ്വഹാബികള്‍ അതിന്റെ രൂപം നബി (സ്വ)യോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്‌തതിനെ അതിന്റെ ശ്രേഷ്ഠതയാണ് വ്യക്തമാക്കുത്. അങ്ങിനെ വ്യക്തമാക്കുന്ന അനേകം ഹദീസുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. ഹദീസു ഗ്രന്ഥങ്ങളില്‍ വന്ന ഹദീസുകള്‍ താഴെ ചേര്‍ക്കുുന്നു. അബൂഹുറൈറ (റ) വില്‍ നിന്ന് ഇമാംമുസ്‌ലിം ഉദ്ധരിക്കുുന്നു:

”അബൂ ഹുറൈറ (റ) വില്‍ നിന്ന്: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമം പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുതാണ്.” (സ്വഹീഹ് മുസ്‌ലിം 1/306 നമ്പര്‍: 408)

ഇതേ അര്‍ത്ഥത്തില്‍ അനസ് (റ) വില്‍ നിന്ന് അഹ്മദ്, നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്‌നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ അബൂ ബര്‍ദതുബ്‌നു നയ്യാറില്‍ നിന്നും അബൂത്വല്‍ഹയില്‍ നിന്നും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു ഹദീസിന്റെ പദങ്ങള്‍ നമുക്ക് ഇപ്രകാരം കണ്ടെത്താം:

”അബൂബര്‍ദതു ബ്‌നുനയ്യാര്‍ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ ഉമ്മത്തില്‍ നിന്നും വല്ലവനും നിഷ്‌കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്.” (നസാഇ, ത്വബ്‌റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1659)

അബൂത്വല്‍ഹ (റ) വില്‍ നിന്നും ഇതേ അര്‍ത്ഥത്തിലുള്ള ഹദീസ് നസാഇ ഉദ്ധരിക്കുകയും ഇബ്‌നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇബ്‌നുഹിബ്ബാനും തിര്‍മിദിയും ഇബ്‌നു മസ്ഊദ് (റ) വില്‍ നിന്ന് ഉദ്ധരിക്കുകയും ഇബ്‌നുഹിബ്ബാന്‍ ബലപ്പെടുത്തുകയും ചെയ്ത മറ്റൊരു ഹദീസ് കാണുക:

‘ഇബ്‌നുമസ്ഊദ് (റ) വില്‍ നിന്ന്; നബി (സ്വ) പറഞ്ഞു: അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെമേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും.” (തിര്‍മിദി. ഇബ്‌നുഹിബ്ബാന്‍, സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ഹദീസ് നമ്പര്‍: 1668)

ഇതിനെ ബലപ്പെടുത്തിക്കൊണ്ട് അബൂഉമാമ (റ) വില്‍ നിന്ന് ബൈഹഖി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുുണ്ട്:

”(അബൂഉമാമ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലു സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുതാണ്. ആരാണോ എനിക്കായിസ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍.” (ബൈഹഖി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ്. ഹദീസ് നമ്പര്‍: 1673)

ഇബ്‌നുഹിബ്ബാനും ഹാകിമും ശരിപ്പെടുത്തിയതും അഹ്മദും അബൂദാവൂദും ഔസുബ്‌നു ഔസ് (റ) വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുതുമായ ഹദീസിലും വെള്ളിയാഴ്ചകളില്‍ സ്വലാത്തുകള്‍ അധികരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്. അലി (റ) വില്‍ നിന്നും അദ്ദേഹത്തിന്റെ മകന്‍ ഹുസൈന്‍ (റ) വില്‍ നിന്നും ഉദ്ധരിക്കു മറ്റൊരു ഹദീസ് ശ്രദ്ധിക്കുക:

”ഹുസൈന്‍ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപെട്ടിട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍.” (നസാഇ, ഇബ്‌നുഹിബ്ബാന്‍, ഹാകിം, തിര്‍മിദി. അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്: വാള്യം 2, ഹദീസ് നമ്പര്‍: 1683) 

ഇബ്‌നുഅബ്ബാസ് (റ) വില്‍ നിന്ന് വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ വ മറ്റൊരു റിപ്പോര്‍ട്ട്:

”ഇബ്‌നുഅബ്ബാസ് (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ മേല്‍ സ്വലാത്ത് മറന്ന് പോകുന്നവൻ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്.” (ഇബ്‌നുമാജ, ത്വബ്‌റാനി, അല്‍ബാനിയുടെ സ്വഹീഹു ത്തര്‍ഗീബ് വത്തര്‍ഹീബ്:2/ ഹദീസ് നമ്പര്‍: 1682) 

ഇതേ ആശയത്തെ ബലപ്പെടുത്തും വിധം തിര്‍മിദിയില്‍ ഇപ്രകാരവും നമുക്ക് കാണാം:

”അബൂഹുറൈറ (റ) വില്‍ നിന്ന്: നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ ‘ (അല്‍ബാനിയുടെ സ്വഹീഹുത്തിര്‍മിദി 5/550 നമ്പ ര്‍: 3545)

അബൂഹുറൈറ (റ) വില്‍ നിന്ന് ഹാകിമും അബൂദര്‍റ് (റ) വില്‍ നിന്ന് ത്വബ്‌റാനിയും റിപ്പോര്‍ട്ട് ചെയ്ത താഴെ പറയുന്ന ഹദീസും ഇക്കാര്യം വ്യക്തമാക്കുുണ്ട്.:

”അബൂ ഹുറൈറ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എക്കെുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ.” (സ്വഹീഹുത്തര്‍ ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 2491)

 കഅബ് ബ്‌നുഉജ്‌റ (റ) വില്‍ നിന്ന് ഹാകിം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുുന്നു: 

”കഅബു ബ്‌നുഉജ്‌റ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെഅടുക്കല്‍, എക്കെുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുുവോ അവന്‍ എന്നിൽ നിന്നും അകന്ന് പോകട്ടെ.” (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1677)

ജാബിര്‍ (റ) വില്‍ നിന്ന് ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്:

”ജാബിര്‍ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍ എക്കെുറിച്ച് പറയുകയും ശേഷം അവന്‍ എന്‍െമേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ലേശത്തിലായിക്കഴിഞ്ഞു,” (സ്വഹീഹു അദബുല്‍ മുഫ്‌റദ് 1/224 ഹദീസ് നമ്പര്‍: 644)

”ഖതാദ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഒരാളുടെ അരികില്‍ എന്നെ സംബന്ധിച് പറയപ്പെടുകയും എന്നിട്ട് അവന്‍ എനിക്കായി സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കിൽ അവനുപിണക്കത്തിലായിക്കഴിഞ്ഞു.” (അബ് ദുര്‍ റസാഖ്) 

ഉബയ്യുബ്‌നു കഅബ് (റ) വില്‍ നിന്ന് ഒരു ഹദീസ് ഇപ്രകാരവും നമുക്ക് കാണാം:

”ഒരാള്‍ നബി (സ്വ) യോട് ചോദിച്ചു: ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുുന്നു; എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുത്ര ചൊല്ലുക. എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്. അങ്ങിനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെ്ന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ലേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുതാണ്.”  (അഹ്മദ്, സ്വഹീഹുജാമിഅു തിര്‍മിദി 4/636 ഹദീസ്: 2457)

കുറ്റമറ്റ ഹദീസുകളാണ് ഇവിടെ ഉദ്ധരിക്കപ്പെട്ടവയെല്ലാം എാല്‍ ദുര്‍ബലമായതും ബലഹീനതക ളുള്ളതുമായ ഹദീസുകള്‍ നിരവധിയാണ് ഈ വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ ഉദ്ധരിച്ച ബലപ്പെട്ട ഹദീസുകള്‍ തന്നെ മതിയായതാണ്. മേല്‍ പറയപ്പെട്ടവയല്ലാം ഇബ്‌നുഹജറുല്‍ (റ)  രേഖപ്പെടുത്തിയതാണ്. ഉബയ്യുബ്‌നു കഅബ് (റ) ന്റെ ഹദീസില്‍ പറയപ്പെ’ (സ്വലാത്ത് അധികരിപ്പിക്കുക) എതിന്റെ വിവക്ഷ (പ്രാര്‍ത്ഥനയാണ്).

**************

രചന:
ശൈഖ് അബ്ദുൽ മുഹ്‌സിൻ
അബ്ബാദ് അൽ ഹമദ്

വിവർത്തനം :
അബ്ദുൽല്ലത്തീഫ് സുല്ലമി മാറഞ്ചേരി

ഹദീസ് – 15

ഹദീസ് – 15

“നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക, നിശ്ചയം അക്രമം അന്ത്യ ദിനത്തിൽ അന്ധകാരങ്ങളാണ്. നിങ്ങൾ ലുബ്ദതയെ സൂക്ഷി ക്കുക, നിശ്ചയം ലുബ്ദതയാണ് നിങ്ങൾക്ക് മുമ്പുള്ളവരെ നശി പ്പിച്ചിട്ടുള്ളത്, അത് അവരെ അവരുടെ രക്തം ചിന്താനും നിഷി ദ്ധങ്ങളെ അനുവദനീയമാക്കാനും പ്രേരിപ്പിച്ചു.” (മുസ്ലിം:6668)

ജാബിറു ബ്നു അബ്ദില്ലജം (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറുബ്നു ഹറാം അൽഅൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71
– രണ്ട് ദുർഗുണങ്ങളെ കുറിച്ച് അറിയിക്കുന്ന ഹദീസാണിത്. അകമവും, ലുബ്ദതയുമാണവ. ഇത് രണ്ടും അതിന്റെ ആൾ ക്ക് പ്രയാസങ്ങൾ സമ്മ മ്മാനിക്കുന്നവയാണ്.

അക്രമം:
– അക്രമം രണ്ട് ഇനമുണ്ട്, ഒന്ന്: ഒരാൾ സ്വന്തത്തോട് ചെയ്യുന്ന അക്രമം. അവൻ ശിർക്ക് പോലുള്ള കാര്യങ്ങൾ ചെയ്താൽ അവൻ സ്വന്തത്തോട് തന്നെയാണ് അക്രമം പ്രവർത്തിക്കുന്നത്.
രണ്ട്. മറ്റുള്ളവരോട് ചെയ്യുന്ന അക്രമം. ഇത് രണ്ട് ഇനമുണ്ട്, (1. അവർക്ക് നൽകേണ്ട കടമകൾ നിറവേറ്റാതെ ചെയ്യുന്ന അകമങ്ങൾ. (2. അവർക്കെതിരെ ശത്രുതയിലും മറ്റും പെരുമാറൽ.
 –  ഏത് തരം അക്രമമായാലും അതിനെ സൂക്ഷിക്കണം എന്നാണ് റസൂൽ (സ) കൽപ്പിച്ചിരിക്കുന്നത്.
ലുബ്ധത:
ലുബ്ദതയാണ് രണ്ടാമത്തെ ദുർഗുണം. അത് പിശുക്കിനേക്കാൾ വീര്യം കൂടിയതാണ്. പിശുക്ക് എന്നാൽ ചിലവഴിക്കേണ്ടിടത്ത് ചിലവഴിക്കാതെ തടഞ്ഞ് വെക്കലാണ്. എന്നാൽ ലുബ്ദത തന്റെ അടുക്കൽ ഇല്ലാത്തതിന് അത്യാഗ്രഹം കാണിക്കലാണ്. ലുബ്ദത കാണിക്കുവൻ ജനങ്ങളുടെ അടുക്കലുള്ളത് ആഗ്രഹിക്കുകയും തന്റെ പക്കലുള്ളത് ചിലവഴിക്കാതെ തടഞ്ഞ് വെക്കുകയും ചെയ്യും.
 – മനസ്സിന്റെ ലുബ്ദതയിൽ നിന്ന് രക്ഷപ്പെട്ടവർ വിജയികളാണെന്ന് (തഗാബുൻ:16) അല്ലാഹു അറിയിച്ചതായി കാണാം.
 – ലുബ്ദത അക്രമത്തിലേക്കെത്തിക്കും. മുമ്പുള്ള ആളുകൾ നശിക്കാൻ കാരണമായ കാര്യമാണ് ലുബ്ദത എന്നും പരസ്പരം രക്തം ചിന്താൻ വരെ അത് കാരണമായിട്ടുണ്ട് എന്നും റസൂൽ (സ) അറിയിച്ചിരിക്കുന്നു.

പ്രാർഥനയും സഹായതേട്ടവും

പ്രാർഥനയും സഹായതേട്ടവും

പാർഥന അഥവാ ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അത് അവന് മാത്രമെ നൽകാവൂ എന്നതാണ് ഇസ്ലാമിന്റെ പാഠം. അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച” (കുർആൻ 40:60).

നബി പറഞ്ഞു: “പ്രാർഥന, അത് ഇബാദത്തു തന്നെയാണ്” (തിർമിദി 2969). പ്രാർഥനയും സഹായതേട്ടവും വെവ്വേറെയാണെന്നും അല്ലാഹുവിന് പുറമെ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹുകൾ എന്നിവരോട് അഭൗതിക മാർഗത്തിലൂടെയുള്ള അർഥനയും തേട്ടവും അനുവദനീയമാണന്നും അതിനെ ശിർക്കായി ഗണിക്കൽ പുത്തനാശയമാണെന്നും പഠിപ്പിക്കലാണ് ശിയായിസം തലക്കു പിടിച്ച സമസ്തക്കാരുടെ തുടക്കം മുതലേയുള്ള കാര്യമായ പണി! “പ്രാർഥനയും സഹായാർഥനയും’ എന്ന പേരിൽ ഡിസംബർ ലക്കം “സുന്നത്ത്’ മാസികയിൽ വന്ന ഒരു ലേഖനവും ഇപ്പണിയാണ് ചെയ്യുന്നത്. ആരാധനയിൽ ഉറച്ച സമീപനം സ്വീകരിക്കുന്നവരെ കുത്തിനോവിക്കുക, കൊടിയ ശിർക്ക് വ്യാപിപ്പിക്കുക ഇതുമാത്രമാണ് ലേഖകന്റെ വരികളിൽ കാണാവുന്നത്. തന്നിഷ്ട പ്രകാരം എഴുതിവിട്ട വികല ആശയങ്ങളെ ഓരോന്നായി വിലയിരുത്താം: “എന്നാൽ ആരാധനക്ക് അർഹനാണെന്ന വിശ്വാസമില്ലാതെ ഒരു സൃഷ്ടിയോട് ആരെങ്കിലും തേടുന്നതും ചോദിക്കുന്നതും പ്രാർഥനയാവുകയില്ല. അതുകൊണ്ട് തന്നെ അത് ശിർക്കുമല്ല” (സുന്നത്ത് പേജ് 22). ഇതൊരുതരം കുത്രന്തമാണ്. സാധാരണക്കാരെ ശിർക്കിന്റെ വഴികളിൽ തളച്ചിടാനുള്ള ഒടുവിലത്തെ സൂത്രം! പ്രാർഥനയുടെ യഥാർഥ പൊരുൾ എന്താണെന്ന് പഠിപ്പിക്കുന്നേടത്ത് ഇങ്ങനെ ഒരുനയം ഇസ്ലാമിനില്ല. കാരണം പ്രാർഥനയുടെ സ്വഭാവം ഒന്നാണ്, അത് അല്ലാഹുവിനോട് മാത്രം ചെയ്യേണ്ടതാണ്. അല്ലാഹു പറയുന്നു:

“(നബിയേ,) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാർഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല. പറയുക: നിങ്ങൾക്ക് ഉപ്രദവം ചെയ്യുക എന്നതോ (നിങ്ങളെ) നേർവഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല” (കുർആൻ 72:20,21). കാര്യകാരണ ബന്ധങ്ങൾക്കതീതമായി ലഭിക്കേണ്ട കാര്യങ്ങളിൽ അല്ലാഹുവല്ലാത്തവരെ ഒട്ടും പ്തീക്ഷിക്കാൻ പാടില്ല. കാര്യകാരണ ബന്ധങ്ങൾക്കധീനമായ സഹായ സഹകരണങ്ങൾ പോലും പരസ്പരം നിറവേറ്റാൻ കഴിയുക അല്ലാഹുവിന്റെ

നിശ്ചയത്താലാണ്. ഒരു സൃഷ്ടിയോട് ആരാധനക്കർഹനാണെന്ന് വിശ്വസിച്ച് തേടിയാലും അല്ലാതെ ചോദിച്ചാലും അത് അല്ലാഹുവിൽ പങ്കുചേർക്കൽ തന്നെയാണ്.

അല്ലാഹു പറയുന്നു: “വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാർഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ചുതന്നെ യായിരിക്കും. സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല; തീർച്ച” (കുർആൻ 23:117).

“ഏതു സഹായം ആരിൽ നിന്നു ലഭിച്ചാലും അതിന്റെ സാതസ്സ് അല്ലാഹുവാണ് എന്നായിരിക്കണം ഒരു മുസ്ലിമിന്റെ വിശ്വാസം. എന്നാൽ അല്ലാഹു നേരിട്ട് ആരെയും സഹായിക്കുന്ന രീതി ഭൂമിലോകത്ത് നാം കാണുന്നില്ല. എല്ലാം കാര്യകാരണ ബന്ധങ്ങൾക്ക് അധീനമാണ്. ചില കാരണങ്ങൾ ഭൗതികമായിരിക്കാം, മറ്റു ചില കാരണങ്ങൾ ആത്മീയമായിരിക്കാം എന്ന വ്യത്യാസമേയുള്ളൂ. ഭൗതിക സഹായങ്ങൾ സൃഷ്ടികളുടെ കഴിവിൽ പെട്ടതാണെന്നും അഭൗതികമായത് അല്ലാഹുവിൽ നിന്നാണെന്നുമുള്ള വിഭജനം അപകടകരമാണ്” (സുന്നത്ത് പേജ്: 23).

ഇസ്തിഗാസ രണ്ടുവിധത്തിലാണ്

ഒന്ന്, ആരാധനയാകുന്ന സഹായതേട്ടം അഥവാ അഭൗതികമാർഗത്തിലൂടെയുള്ളത്. രണ്ട്, സൃഷ്ടികളുടെ കഴിവിൽപെട്ടത് ചോദിക്കൽ അഥവാ ഭൗതികമാർഗത്തിലൂടെയുള്ളത്. ഈ വേർതിരിവ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. “അബ്ദുല്ലാ

ഹ്ബ്നു അബ്ബാസ് ട്വിൽ നിന്ന്. നബി പറഞ്ഞു: “നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണങ്കിൽ അല്ലാഹുവിനോട് തേടുക” (തിർമിദി 6516).

ഈ ഹദീഥിനെ വിശദീകരിക്കുന്നേടത്ത് ഇമാം നവവി(റഹ്) രണ്ട് സഹായതേട്ടത്തെയും ലളിതമായി വിശദീകരിക്കുന്നത് കാണുക: “നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക എന്ന നബി വചനം സൂചിപ്പിക്കുന്നത് ഒരു അടിമയ്ക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചുകൂടാ എന്നതാണ്. മാത്രമല്ല തന്റെ എല്ലാ കാര്യത്തിലും അവൻ അല്ലാഹുവിനെ അവലംബിക്കണമെന്നതുമാണ്. (പിന്നീട്) അവൻ

ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കിൽ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം.

സൻമാർഗലബ്ധി, വിജ്ഞാനം ലഭിക്കുക, കുർആനിലും സുന്നത്തിലും അറിവ് ലഭിക്കുക, രോഗശമനം, ആരോഗ്യം എന്നിവ ലഭിക്കുക, ഭൗതിക പരീക്ഷണങ്ങളിൽ നിന്നും സൗഖ്യം ലഭിക്കുക, പരലോക ശിക്ഷയിൽ നിന്നും മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ്. 

ഇനി അവന്റെ ആവശ്യം സാധാരണ ഗതിയിൽ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കിൽ; ഉദാഹരണം: തൊഴിലുടമകൾ, നിർമാണ ശാലകളുടെ ഉടമസ്ഥർ, ഭരണാധികാരികൾ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ അവരുടെ മനസ്സുകളെ അവന്റെ (ചോദിക്കുന്നവന്റെ) മേൽ അനുകമ്പയുണ്ടാകാൻ വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കണം” (ശറഹു അർബഊന ഹദീഥ്/പേജ് 53). 

സൂറ അൻഫാലിന്റെ 62ാം ആയത്തിന്റെ വ്യഖ്യാനത്തിൽ ഇമാം റാസി ഇത് പറയുന്നുണ്ട്. പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട ഇത്തരം കാര്യങ്ങളെ അംഗീകരിക്കുന്നത് അപകടവും നിഷേധിക്കുന്നത് പുണ്യവുമാകുന്നതിലെ യുക്തി എന്താണ് എന്ന് ലേഖകൻ വ്യക്തമാക്കേണ്ടതുണ്ട്.

“ചുരുക്കത്തിൽ ഭൗതികമായോ ആത്മീയമായോ സഹായിക്കാൻ സാധിക്കുന്നവരോട് സഹാർഥന നടത്തുന്നത് അനുവദനീയമാണ്. അല്ലാഹുവിന്റെ അമ്പിയാക്കളും ഔലിയാക്കളും ആത്മീയമായി സഹായിക്കാൻ കഴിവുള്ളവരാണ്. സാധാരണക്കാർക്ക് സാധാരണ രീതിയിൽ സഹായിക്കാൻ സാധിക്കുന്നതു പോലെ അമ്പിയാക്കളോടും ഔലിയാക്കളോടും ചോദിക്കുന്നതിനെ സാങ്കേതിക ഭാഷയിൽ ഇസ്തിഗാസ എന്ന് പറയും” (സുന്നത്ത്/പേജ്: 23).

ശിർക്കിനെ വെള്ളപൂശാൻ സഹായതേട്ടത്തെ രണ്ടാക്കുന്നതിന്റെ ന്യായം എന്താണെന്ന് കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. ദുർബല ഹദീഥുകളെ ആശ്രയിക്കുന്നവർ പ്രമാണങ്ങൾക്ക് വിലകൊടുക്കാറില്ല. ഇത്തരം ഗതികേടിൽ ചെന്ന് ചാടാനുള്ള പ്രധാന കാരണം ഇസ്തിഗാസ പ്രാർഥനയല്ലെന്ന തലതിരിഞ്ഞ ധാരണയാണ്. രണ്ടും ഒന്നു തന്നെയാണെന്ന് മനസ്സിലാക്കിത്തരുന്ന തെളിവുകൾ കാണാം:

ബദ്ർയുദ്ധ വേളയിൽ നബി നടത്തിയ സഹായതേട്ടത്തെകുറിച്ച് അല്ലാഹു പറയുന്നു:

“നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന (ഇസ്തിഗാസ നടത്തിയിരുന്ന) സന്ദർഭം (ഓർക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക്സഹായം നൽകുന്നതാണ് എന്ന് അവൻ അപ്പോൾ നിങ്ങൾക്കു മറുപടി നൽകി” (കുർആൻ 8:9).

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ത്വബരി . പറയുന്നു: “നിങ്ങളുടെ ശത്രുവിൽ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും അവർക്കെതിരിൽ സഹായത്തിനുവേണ്ടി നിങ്ങൾ പ്രാർഥിക്കുകയും ചെയ്ത സന്ദർഭം. നബി യുടെ പ്രാർഥന കൊണ്ടും, കൂടെ നിങ്ങളുടെ പ്രാർഥന കൊണ്ടും അല്ലാഹു നിങ്ങളെ സഹായിച്ചു”

(ത്വബ്രി/വാള്യം:9/പേജ്: 201,202).

പ്രയാസം ബാധിക്കുന്ന അവസ്ഥയിൽ മനുഷ്യൻ ചെയ്യുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു: “നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങൾക്കൊരു കഷ്ടത ബാധിച്ചാൽ അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മുറവിളികൂട്ടിച്ചെല്ലുന്നത്”(16:53).

ഇമാം റാസി(റഹ്) ഇതിന് നൽകിയ വിശദീകരണം കാണുക: “സഹായം തേടിക്കൊണ്ട് നിങ്ങളുടെ ശബ്ദം നിങ്ങൾ ഉയർത്തുന്നു. പ്രാർഥന കൊണ്ട് അവനിലേക്ക് നിങ്ങൾ വിനയത്തോടെ മടങ്ങുന്നു” (റാസി/വാള്യം:10/പേജ്: 42).

അല്ലാഹുവിനോട് മനുഷ്യൻ നടത്തുന്ന പ്രാർഥനയെക്കുറിച്ച് പറയുന്നു:

“മനുഷ്യന് വല്ല വിഷമവും ബാധിച്ചാൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്ചയോടെ മടങ്ങിക്കൊണ്ട് പ്രാർഥിക്കും. എന്നിട്ട് തന്റെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പദാനം ചെയ്താൽ ഏതൊന്നിനായി അവൻ മുമ്പ് പ്രാർഥിച്ചിരുന്നുവോ അതവൻ മറന്നുപോകുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വഴിതെറ്റിച്ച് കളയുവാൻ വേണ്ടി അവന്ന് സമൻമാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അൽ പകാലം നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുക. തീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു” (കുർആൻ 39:8).

ഇമാം കുർതുബി(റഹ്) ഇതിന് നൽകിയ വിശദീകരണം കാണുക: “അതായത് അവനോട് സഹായം തേടിയും അനുസരമുള്ളവനായും വിധേയത്വമുള്ളവനായും അ വനിലേക്ക് മടങ്ങുന്നവൻ (കുർതുബി/വാള്യം 15 പേജ് 189).

അല്ലാഹുവിനു പുറമെ പ്രാർഥിക്കപ്പെടുന്നതിന്റെ അവസ്ഥ പറയുന്നേടത്ത് അല്ലാഹു പറയുന്നു:

“നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല”(കുർആൻ 35:14).

ഇമാം കുർതുബി(റഹ്) പറയുന്നു: “പ്രയാസങ്ങളിൽ നിങ്ങൾ അവരോട് സഹായം തേടിയാൽ നിങ്ങളുടെ പ്രാർഥന അവർ കേൾക്കുകയില്ല”

(കുർതുബി വാള്യം14|പേജ് 336).

തെളിവുകൾ ഇങ്ങനെ നീണ്ടുകിടക്കുന്നു. എന്നാൽ കേരള ശിയാക്കൾക്ക് എന്ത് പ്രമാണം!

“മുഅ്ജിസത്തും കറാമത്തുമാകുന്ന ആത്മീയ മാർഗത്തിലൂടെ സഹായിക്കുമെന്നു വിശ്വസിച്ചു കൊണ്ട് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോടു ചോദിക്കുന്നത് പ്രാർഥനയല്ല; അത് സഹായാർഥനയാണ്. ഇത് അനുവദനീയവും പുണ്യകർമവുമാണ്. പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതും സലഫുസ്സ്വാലിഹീങ്ങൾ മാതൃക കാണിച്ചതുമാണ്” (സുന്നത്ത്/പേജ് 23).

മതവാണിഭക്കാരുടെ എപ്പോഴത്തെയും പ്രധാന വിൽപന വസ്തുക്കളാണ് മുഅ്ജിസത്തും കറാമത്തും. പ്രവാചകന്മാർക്കും ഔലിയാക്കൾക്കും അല്ലാഹു നൽകുന്ന ഈ പദവികളെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണം നടത്തുന്ന രീതി ഇവരുടെ പതിവ് സമ്പ്രദായമാണ്. പ്രവാചകന്മാരുടെ ചരിത്രം അല്ലാഹു കുർആനിലൂടെ പഠിപ്പിക്കുന്നത് വെറുതെ വായിച്ചു രസിക്കുവാനല്ല; അതിൽ നിന്ന് ഗുണപാഠമുൾക്കൊള്ളുവാനാണ്. മുഅ്ജിസത്തുകൾ പ്രകടമാക്കിയ ഏതെങ്കിലും പ്രവാചകൻ അതിന്റെ പേരിൽ എന്നോട് ചോദിക്കൂ, അത് പ്രാർഥനയാകില്ല എന്ന് പറഞ്ഞതായി കാണുവാൻ സാധ്യമല്ല. സച്ചരിതരായ മുൻഗാമികളാരും ഇങ്ങനെയാരു വിശ്വാസം പേറി നടക്കുന്നവരായിരുന്നില്ല.

ഈ വികല വിശ്വാസത്തിന്റെ മറവിൽ തന്നെ യാണ് കേരളത്തിലെ ചെറുതും വലുതുമായ സ്കല ജാറങ്ങളും ദർഗകകളും പടുത്തുയർത്തിയിരിക്കുന്നത്. സ്ഥിരപ്പെട്ട പ്രമാണങ്ങളിൽ നിന്ന് ഒരു വരിയോ, അതിനെ അറിഞ്ഞ് ജീവിച്ച പൂർവികരിൽനിന്ന് ഒരു മാതൃകയോ ഇതിന് ചൂണ്ടിക്കാണിക്കുവാൻ ഇവർക്ക് ഒരുകാലത്തും സാധിക്കുകയില്ല. സ്വീകാര്യമല്ലാത്ത കെട്ടുകഥകളും കളവുകളും മാത്രമാണ് ഇവർക്ക് ആശ്രയം. തെളിമയാർന്ന തൗഹീദിന്റെ മാർഗത്തിൽനിന്ന് മലിനമായ ശിർക്കിന്റെ വഴിയിലേക്ക് വിശ്വാസി സമൂഹത്തെ നയിക്കുന്നതിന്റെ പിന്നിൽ ഇവരുടെ പ്രരകം ഭൗതിക ലാഭം മാത്രമാണെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.

 
മൂസ സ്വലാഹി, കാര
നേർപഥം വാരിക

മലക്കുകള്‍ സവിശേഷ സൃഷ്ടികള്‍

മലക്കുകള്‍ സവിശേഷ സൃഷ്ടികള്‍

ഈമാന്‍ കാര്യങ്ങളില്‍ ഒന്നാണ് മലക്കുകളിലുള്ള വിശ്വാസം. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ വന്നു സംസാരിച്ച ഹദീഥില്‍ ഇപ്രകാരം കാണാം: ”അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ മലക്കുകളിലുള്ള വിശ്വാസം, അവന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അവന്റെ ദൂതന്മാരിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം.” 

ക്വുര്‍ആനിലെ പല വചനങ്ങളിലും അല്ലാഹുവോടുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മലക്കുകളിലുള്ള വിശ്വാസത്തെ സൂചിപ്പിച്ചിട്ടുള്ളത്.

”എന്നാല്‍ അല്ലാഹുവിലും വിശ്വാസത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും…” (അല്‍ബക്വറ 177).

മലക്കുകളുടെ അസ്തിത്വം, അവര്‍ ആദരണീയരാണ്, അല്ലാഹുവിന് ആരാധന നിര്‍വഹിക്കുവാനും അവന്റെ കല്‍പനകള്‍ നിറവേറ്റുവാനും നിര്‍വഹിക്കപ്പെട്ടവരാണവര്‍ എന്നിങ്ങനെയൊക്കെയുള്ള വിശ്വാസമാണ് അവരെക്കുറിച്ച് നമുക്ക് വേണ്ടത്. അവരുടെ ഇനങ്ങള്‍ വിശേഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, അല്ലാഹുവിന്നടുക്കല്‍ അവര്‍ക്കുള്ള സ്ഥാനവും ശ്രേഷ്ഠതയും തുടങ്ങിയവയെല്ലാം    ക്വുര്‍ആനിലും ഹദീഥിലും വന്നപ്രകാരം നമ്മള്‍ വിശ്വസിക്കണം.

പ്രകാശത്തില്‍ നിന്നാണ് അല്ലാഹു അവരെ സൃഷ്ടിച്ചിട്ടുള്ളത് (മുസ്‌ലിം). മലക്കുകളുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന ചില വചനങ്ങള്‍ കാണുക: 

ആദരവ് എന്ന നിലക്ക് അല്ലാഹുവിനോടൊപ്പം മലക്കുകളെയും അവനിലേക്ക് ചേര്‍ത്തിപ്പറയുന്നു.

”തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു…” (അഹ്‌സാബ് 81). ”…അവരെല്ലാം (റസൂലും സത്യവിശ്വാസികളും) അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു…” (അല്‍ബക്വറ 285)

”അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു” (അന്നിസാഅ് 136).

”ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്മാരോടും ജിബ്‌രീലിനോടും ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രു തന്നെയാകുന്നു അല്ലാഹു” (അല്‍ബക്വറ 98).

താന്‍ സാക്ഷിയാണെന്നതിനോടൊപ്പം അവരെയും തന്നെക്കുറിച്ച് അനുഗ്രഹം ചെയ്യുന്നവന്‍ എന്ന് പറഞ്ഞേടത്ത് അവരെയും ചേര്‍ത്തിപ്പറഞ്ഞിരിക്കുന്നു.

”താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു)..” (ആലു ഇംറാന്‍ 18)

അവര്‍ മാന്യന്മാരാണ്:

”മാന്യന്മാരും പുണ്യവാന്മാരുമായ ചില സന്ദേശ വാഹകന്മാരുടെ കൈകളിലാണത്..’ (അബസ 15).

”രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍” (അല്‍ഇന്‍ഫിത്വാര്‍ 11).

”എന്നാല്‍ (അവര്‍- മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്മാര്‍ മാത്രമാകുന്നു” (അമ്പിയാഅ് 26)

അവര്‍ ഉന്നതസ്ഥാനത്തുള്ളവരും അല്ലാഹുവിലേക്ക് സാമീപ്യം നേടിയവരുമാണ്.

”സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്” (മുത്വഫ്ഫിഫീന്‍ 211)

”അത്യുന്നതമായ സമൂഹത്തിന്റെ (മലക്കുകള്‍) നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്) ചെവികൊടുത്ത് കേള്‍ക്കാനാവില്ല” (സ്വാഫാത് 8).

അല്ലാഹുവിനെ വാഴ്ത്തുകയും ആരാധന നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു അവര്‍:”തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെ പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു” (206). 

ജോലികളനുസരിച്ച് മലക്കുകള്‍ പലതരമുണ്ട്.

1. സിംഹാസന വാഹകര്‍: ”സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം…”(ഗാഫിര്‍ 7). ”മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്” (അല്‍ഹാക്ക്വഃ 17).

2. സാമീപ്യം നേടിയവര്‍: ”അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല)” (അന്നിസാഅ് 172) 

3. സ്വര്‍ഗത്തിന്റെ കാര്യങ്ങള്‍ ഏല്‍പിക്കപ്പെട്ടവര്‍

4. നരകവും അതിലെ ശിക്ഷയും ഏല്‍പിക്കപ്പെട്ടവര്‍: ‘സബാനിയ’ എന്നാണവര്‍ക്ക് പറയുക. 19 പേരാണ് അവരിലെ നേതാക്കന്മാരിയിട്ടുള്ളത്. മാലിക് എന്ന പേരിലാണ് പാറാവുകാരന്‍ അറിയപ്പെടുന്നത്. പാറാവുകാരുടെ നേതാവാണ് ഈ മലക്ക്. അല്ലാഹു പറയുന്നത് കാണുക: 

”അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്” (മുദ്ദസ്സിര്‍ 30). ”അവര്‍ വിളിച്ച് പറയും: ‘ഹാ മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്) പറയും. നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു” (സുഖ്‌റഫ് 77). ”നരകത്തിലുള്ളവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചുതരട്ടെ” (ഗാഫിര്‍ 49). ”അതിന്റെ (നരകത്തിന്റെ) മേല്‍നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (തഹ്‌രീം 6).

5. മനുഷ്യരെ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മലക്കുകള്‍: ”മനുഷ്യന്ന് അവന്റെ മുന്നിലൂടെയും പിന്നിലൂടെയും തുടരത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ ഇന്ന് (മലക്കുകള്‍)”  (റഅ്ദ് 11).

മുമ്പിലൂടെയും പിന്നിലൂടെയും മനുഷ്യരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു അവര്‍. എന്നാല്‍ അല്ലാഹുവിന്റെ വിധി വന്നാല്‍ അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

6. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ എഴുതി സൂക്ഷിക്കുന്നവര്‍: ”അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല” (ക്വാഫ് 18). ”തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍” (ഇന്‍ഫിത്വാര്‍ 10,11).

നബി ﷺ  പറയുന്നു. ”മലക്കുകള്‍ രാവിലും പകലിലും മാറിമാറി വന്നുകൊണ്ടിരിക്കുന്നു.”

ചുരുക്കത്തില്‍ ദ്രോഹങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കുകയും അവന്റെ പ്രവര്‍ത്തനങ്ങള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന മലക്കുകള്‍ മനുഷ്യരുടെ കൂടെയുണ്ട്.

7. ഗര്‍ഭാവസ്ഥയില്‍ വരുന്ന മലക്കുകള്‍: മനുഷ്യന്‍ തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ 40 ദിവസം ഭ്രൂണമായി കഴിച്ചുകൂട്ടുന്നു. പിന്നീട് രക്തപിണ്ഡമായും ശേഷം മാംസപിണ്ഡമായും അതേപോലെ കഴിച്ച്കൂട്ടുന്നു. അതിനു ശേഷം ഒരു മലക്ക് നിയോഗിക്കപ്പെടുന്നു. അങ്ങനെ ആത്മാവിനെ ഇട്ടുകൊടുക്കുന്നു. അവന്റെ ഉപജീവനം, ആയുസ്സ്, കര്‍മങ്ങള്‍, സൗഭാഗ്യവാനോ ദൗര്‍ഭാഗ്യവാനോ തുടങ്ങി നാല് കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പിക്കപ്പെടുകയും ചെയ്യുന്നു.

8. ആത്മാവിനെ പിടിക്കാന്‍ ഏല്‍പിക്കപ്പെട്ടവര്‍: ”അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.” (അല്‍അന്‍ആം 61). ”നബിയേ പറയുക, നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്”(സജദ 11).

ഉപരിലോകത്തും ഭൂലോകത്തും അല്ലാഹുവിന്റെ ഉദ്ദേശവും തീരുമാനങ്ങളും അനുസരിച്ച് കൊണ്ട് ഇവരണ്ടും നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന മലക്കുകളുണ്ട്. അതുകൊണ്ട് തന്നെ അവരിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് പല കാര്യങ്ങളും അല്ലാഹു പറയാറുള്ളത്. (അമ്പിയാഅ് 27, തഹ്‌രീം 6, നാസിആത് 5)

”അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു” (അല്‍അമ്പിയാഅ് 27).

”അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോട് അനുസരണക്കേട് കാണിക്കുകയില്ല.അവരോട് കല്‍പിക്കപ്പെടുന്ന എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (തഹ്‌രീം 6).

”കാര്യം നിയന്ത്രിക്കുന്നവയെ തന്നെയാണ് സത്യം” (നാസിആത്ത് 5).

എന്നാല്‍ ഇതുതന്നെ തന്നിലേക്കും ചിലയിടങ്ങളില്‍ അല്ലാഹു ചേര്‍ത്തിപ്പറയുന്നുണ്ട്: ”അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു”(സജദ 5).

അല്ലാഹുവിന്റെ സൃഷ്ടികളിലും അവന്റെ കാര്യങ്ങളിലും ഏല്‍പിക്കപ്പെട്ട ദൂതന്മാരാണ് മലക്കുകള്‍. സന്ദേശം എന്നര്‍ഥമുള്ള ‘അലൂകത്’ എന്ന പദത്തില്‍ നിന്നാണ് മലക് എന്ന പേര് തന്നെ ഉണ്ടായിട്ടുള്ളത് എന്നതിനാല്‍ സന്ദേശവാഹകന്‍ എന്ന അര്‍ഥവും അതില്‍ ഉള്‍ക്കൊള്ളുന്നു. അല്ലാഹു പറയുന്നു:

”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തൂതി” (ഫാത്വിര്‍ 1). ”തുടരെത്തുടരെ അയക്കപ്പെടുന്നവരെ തന്നെയാണ് സത്യം” (മുര്‍സലാത്ത് 1).

അതായത്  അല്ലാഹുവിന്റെ പ്രാപഞ്ചികമായ തീരുമാനങ്ങളും മതപരമായി മനുഷ്യരിലെ ദൂതന്മാരിലേക്ക് കാര്യങ്ങള്‍ എത്തിച്ച് കൊടുക്കുന്നവരുമായി അല്ലാഹുവിന്റെ കല്‍പനകളും തീരുമാനങ്ങളും നടപ്പിലാക്കുന്നവരാണവര്‍. ”തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ തന്റെ കല്‍പനപ്രകാരം (സത്യസന്ദേശമാകുന്ന) ചൈതന്യവും കൊണ്ട് മലക്കുകളെ അവന്‍ ഇറക്കുന്നു” (നഹ്ല്‍ 2). ”മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ” (ഹജ്ജ് 75).

വഹ്‌യിന്റെ കാര്യം വിശ്വസ്തനായ ജിബ്‌രീല്‍(അ) ആണ് നിര്‍വഹിക്കുനനത്. ”വിശ്വസ്താത്മാവ് (ജിബ്‌രീല്‍) നിന്റെ ഹൃദയത്തില്‍ അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു”(ശുഅറാഅ് 193). 

രൂപം മാറാനുള്ള കഴിവ് അല്ലാഹു മലക്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇബ്‌റാഹീം നബിയുടെയും ലൂത്വ് നബിയുടേയും അടുക്കലേക്ക് അതിഥികളായിക്കൊണ്ട് (മനുഷ്യരൂപത്തില്‍) മലക്കുകള്‍ കയറിച്ചെന്നു. നബി ﷺ യുടെ അടുക്കലേക്ക് തന്നെ പല രൂപത്തിലായി ജിബ്‌രീല്‍(അ) വരാറുണ്ട്. ദിഹ്‌യത്തുല്‍ കല്‍ബിയുടെയും മറ്റൊരിക്കല്‍ ഒരു അഅ്‌റാബിയുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജിബ്‌രീലിന്റെ സ്വരൂപത്തിലും നബി ﷺ ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മനുഷ്യര്‍ക്ക് മലക്കുകളെ അവരുടെ തനിരൂപത്തില്‍ കാണാന്‍ സാധിക്കുകയില്ല. ഞങ്ങള്‍ക്ക് പ്രവാചകനായിക്കൊണ്ട് ഒരു മലക്കിനെ അയച്ചുതന്നുകൂടേ എന്ന മക്കാ മുശ്‌രിക്കുകളുടെ ചോദ്യത്തിന് അല്ലാഹുവിന്റെ മറുപടി ഇപ്രകാരമായിരുന്നു:

”ഇയാളുടെ (നബിയുടെ) മേല്‍ മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. ഇനി നാം ഒരു മലക്കിനെ നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷ രൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്” (അല്‍അന്‍ആം 7,8).

മലക്കുകളെ പ്രവാചകന്മാരായി അയച്ചാല്‍ തന്നെ മനുഷ്യരൂപത്തിലാണയക്കുക. മനുഷ്യരെ അഭിമുഖീകരിക്കുവാനും അവരെ ഉപയോഗപ്പെടുത്തുവാനും അതാണുത്തമം. ഒരു വര്‍ഗം തന്റെ അതേ വര്‍ഗത്തോടാണല്ലോ ഇണങ്ങുക. 

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

നമസ്‌കാരവും സത്യവിശ്വാസിയും

നമസ്‌കാരവും സത്യവിശ്വാസിയും

മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതും നിര്‍ബന്ധമായതുമായ ഒന്നാണ് നമസ്‌കാരം. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് നമസ്‌കാരം. നമസ്‌കാരമില്ലാത്തവന് മതമില്ല എന്നുതന്നെ വേണമെങ്കില്‍ പറയാം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. മനസ്സില്‍ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ബോധമില്ലാത്തവനാണ് നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്നതും അതില്‍ നിസ്സംഗത കാണിക്കുന്നതും. ‘കാര്യങ്ങളുടെ അടിസ്ഥാനം ഇസ്‌ലാമും അതിന്റെ നെടുംതൂണ്‍ നമസ്‌കാരവുമാണ്’ എന്ന് നബി ﷺ പറഞ്ഞിട്ടുള്ളതായി കാണാം.

ഇസ്‌ലാമിലെ എല്ലാ ആരാധനകളും വഹ്‌യിലൂടെ ഭൂമിയില്‍ വെച്ചാണ് ലഭിച്ചതെങ്കില്‍ നമസ്‌കാരം മിഅ്‌റാജിന്റെ വേളയില്‍ ആകാശത്ത് വെച്ച് ലഭിച്ചു എന്നത് അതിന്റെ സ്ഥാനത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. അമ്പത് സമയങ്ങളില്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം അഞ്ചാക്കി ചുരുക്കി എന്നത് അല്ലാഹു സത്യവിശ്വാസികളോട് കാണിച്ച കാരുണ്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമസ്‌കാരത്തെ കുറിച്ച് പറഞ്ഞു എന്നതുതന്നെ അതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നമുക്ക് മതിയായതാണ്. നോമ്പും ഹജ്ജുമെല്ലാം കഴിവില്ലാത്തവന് (താല്‍ക്കാലികമായി) ഒഴിവാക്കാന്‍ അനുമതി ഉണ്ടായിരിക്കും. നമസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ലെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

നിന്ന് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇരുന്നും അതിനും കഴിയില്ലെങ്കില്‍ കിടന്നും ശരീരം ചലിപ്പിക്കാന്‍ സാധ്യമല്ലെങ്കില്‍ സൂചനയിലൂടെയും മനസ്സുകൊണ്ടും വുദൂഇന്ന് സാധ്യമല്ലെങ്കില്‍ തയമ്മമിലൂടെയും അതിനും കഴിയില്ലെങ്കില്‍ ഒരു നിബന്ധനയും ഇല്ലാതെയും നമസ്‌കരിക്കണമെന്നാണല്ലോ! അപ്പോള്‍ കല്യാണ വീടുകളിലും ടൂര്‍ വേളകളിലും എന്നല്ല, ഒരു കാരണവുമില്ലാതെ മനഃപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ ഗതിയെന്താണ്? യാത്രാവേളയിലാണെങ്കില്‍ നാല് റക്അത്തുള്ളത് രണ്ടായി ചുരുക്കാനും ഈരണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് നമസ്‌കരിക്കാനും ഇസ്‌ലാം അനുമതി നല്‍കി. കാരണം യാത്രയുടെ ക്ലേശം പറഞ്ഞ് നമസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല. 

നബി ﷺ മരണയാദനയില്‍ കിടക്കുന്ന ദിവസങ്ങളില്‍ പോലും- മരണത്തിന്റെ നിമിഷങ്ങള്‍ക്ക് മുമ്പ് പോലും- സ്വഹാബികളെ ഉണര്‍ത്തിയത് ‘നമസ്‌കാരം ശ്രദ്ധിക്കണേ’ എന്നുപറഞ്ഞുകൊണ്ടായിരുന്നു. മരിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ ഇശാഇന്ന് വുദൂഅ് എടുത്ത് പള്ളിയിലേക്ക് പോകാന്‍ പുറപ്പെട്ടപ്പോള്‍ നബി ﷺ ക്ക് ബോധക്ഷയം സംഭവിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ആദ്യമായി ചോദിച്ചത് ‘ആഇശാ, ജനങ്ങള്‍ നമസ്‌കരിച്ചോ?’ എന്നായിരുന്നു.

എല്ലാ കാലത്തുമുള്ള സമൂഹങ്ങള്‍ക്കും നമസ്‌കാരം നിര്‍ബന്ധമായിരുന്നു എന്നത് നമസ്‌കാരം അല്ലാഹുവിന് എത്രമാത്രം ഇഷ്ടമുള്ള ഇബാദത്തായിരുന്നു എന്ന് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഇബ്‌റാഹീം(അ), ലൂത്വ്(അ), യഅ്ക്വൂബ്(അ)., ഇസ്മാഈല്‍(അ) തുടങ്ങിയവരെക്കുറിച്ച് പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: ”അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്”(ക്വുര്‍ആന്‍ 21:73).

 ഇബ്‌റാഹീം(അ) പ്രാര്‍ഥിക്കുന്നു: ”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 14:40). 

ഹാജറയെയും ഇസ്മാഈലിനെയും മക്കയില്‍ വിട്ടേച്ച് പോകുമ്പോള്‍ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചു: ”നാഥാ നിന്റെ പരിപാവന ഭവനത്തിനു സമീപം കൃഷിയോജ്യമല്ലാത്ത താഴ്‌വരയില്‍ എന്റെ സന്താനത്തെ ഞാനിതാ താമസിപ്പിക്കുന്നു. ഞങ്ങളുടെ നാഥാ അവര്‍ നമസ്‌കാരം നിലനിര്‍ത്താന്‍ വേണ്ടിയാകുന്നു (ഞാനിത് ചെയ്യുന്നത്)” (ക്വുര്‍ആന്‍ 14: 37). 

ഈസാ നബി(അ) പറയുന്നു: ”നമസ്‌കരിക്കാനും സകാത് നല്‍കാനും എന്നോട് (എന്റെ നാഥന്‍) കല്‍പിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം…” (ക്വുര്‍ആന്‍ 19:31). 

മൂസാ നബി(അ)യോട് അല്ലാഹു പറയുന്നു: ”നിശ്ചയമായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധ്യനില്ല. അതിനാല്‍ എന്നെ മാത്രം ആരാധിക്കുക. എന്നെ ഓര്‍ക്കാന്‍ നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:14). 

മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നു: ”നിന്റെ കുടുംബത്തെ നീ നമസ്‌കാരത്തിനു കല്‍പിക്കുകയും അതില്‍ നീ ക്ഷമ അവലംബിക്കുകയും ചെയ്യുക…” (20:132). 

സജ്ജനങ്ങളുടെ സ്വഭാവം വിശദീകരിച്ച് അല്ലാഹു പറയുന്നു: ”വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, പ്രാര്‍ഥന മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 7:170). 

നമസ്‌കാരത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതോടൊപ്പം അത് നഷ്ടപ്പെടുത്തുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട് ക്വുര്‍ആനിലൂടെ അല്ലാഹു. അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരെക്കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: ”എന്നിട്ട് അവര്‍ക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്” (19:59).

പരലോകത്ത് മുഖം ചുളിഞ്ഞ് പോകുന്ന, ഭയവിഹ്വലരാകുന്ന ആളുകള്‍ ഈ അവസ്ഥയില്‍ എത്താനുളള കാരണം അല്ലാഹു പറയുന്നു: ”എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്‌കരിച്ചതുമില്ല. പക്ഷേ, അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി (ശിക്ഷ)  നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ. വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ. മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്?”(75:31-36). 

സ്വര്‍ഗക്കാര്‍ നരകക്കാരോട് ചേദിക്കും: ”നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന.് അവര്‍ മറുപടി പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല” (72:42,43).

പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെക്കുറിച്ചായിരിക്കും. ‘നമ്മളും അവരും (അവിശ്വാസികള്‍) തമ്മിലുള്ള അന്തരം നമസ്‌കാരമാണ്. മനഃപൂര്‍വം വല്ലവനും അത് ഒഴിവാക്കിയാല്‍ അവന്‍ അവിശ്വാസിയായി…’ തുടങ്ങിയ നബിവചനങ്ങള്‍ വളരെ ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്. നമസ്‌കാരം ഒഴിവാക്കുന്നവനെക്കുറിച്ച് അവന്‍ ഫാസിഖാണോ (മ്ലേഛം ചെയ്യുന്നവന്‍), കാഫിറാണോ അതോ മുസ്‌ലിമാണോ എന്ന ചര്‍ച്ച പോലും പണ്ഡിതന്‍മാര്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും നമസ്‌കാരം ഒഴിവാക്കുന്ന യുവാക്കളേ ചിന്തിക്കുക! കാരുണ്യവാനായ അല്ലാഹു, വിദ്യാഭ്യാസം, സമ്പത്ത്, ആരോഗ്യം കുടുംബം തുടങ്ങിയ ഒട്ടനവധി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞ് തന്നിട്ടും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യാനും റുകൂഅ് ചെയ്യാനും നമുക്കാകുന്നില്ല എങ്കില്‍ പിന്നെ എന്തിന് നാം മുസ്‌ലിമിന്റെ പേരിട്ട് നടക്കണം? നരകശിക്ഷ ഒരു നേരത്തേക്ക് സഹിക്കാന്‍ നമുക്ക് സാധ്യമാണോ? 

വയസ്സ് നാല്‍പതും അമ്പതും കഴിഞ്ഞിട്ട് പോലും നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്ന എത്രയെത്ര മുസ്‌ലിം സഹോദരങ്ങള്‍ ഇന്ന് സമൂഹത്തില്‍ ജീവിക്കുന്നു! അവരും ശ്വസിക്കുന്നത് നമസ്‌കരിക്കാന്‍ കല്‍പിച്ച അല്ലാഹുവിന്റെ വായു. അവര്‍ കുടിക്കുന്നത് അല്ലാഹുവിന്റെ വെള്ളം. അവര്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍. എന്തൊരു നന്ദികേടാണിത്! ഇവിടെ സുജൂദ് ചെയ്യാത്ത ആളുകള്‍ക്ക് നാളെ പരലോകത്ത് അല്ലാഹു ഇറങ്ങി വരുമ്പോള്‍ സുജൂദ് ചെയ്യാന്‍ കഴിയില്ല; സുജൂദ് ചെയ്യാന്‍ പരലോകത്ത് അവര്‍ ശ്രമിച്ചാലും ശരി. 

നമസ്‌കാരം സ്ഥിരമായി പാഴാക്കുന്നവന്‍ തിന്മയില്‍ ആപതിച്ചുകൊണ്ടേയിരിക്കും. മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളോടും ഭാര്യയോടും കാണിക്കുന്ന ക്രൂരതകള്‍, നന്മ ചെയ്യാന്‍ തോന്നാതിരിക്കല്‍ തുടങ്ങിയവയെല്ലാം നമസ്‌കാരം പാഴാക്കിയതിന്റെ ദുരന്തഫലങ്ങളാണ്. നമസ്‌കാരം കൃത്യമായി അഞ്ചുനേരം ജമാഅത്തായി നിര്‍വഹിക്കുന്നവന് വൃത്തികേടുകള്‍ പറയാനും പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കുകയില്ല: ”നിശ്ചയമായും നമസ്‌കാരം മ്ലേഛവും നികൃഷ്ടവുമായ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നു” (29:45).

എന്തുകൊണ്ട് നമസ്‌കരിക്കുന്നില്ല എന്ന് ചിലരോട് ചോദിച്ചാല്‍ പലതരം മറുപടികള്‍ ലഭിക്കുന്നു. ‘അവന്‍ സ്ഥിരമായി നമസ്‌കരിക്കുന്നവനല്ലേ, എന്നിട്ടും അവനെന്ത് ഗുണം? അവന്റെ മക്കള്‍ക്ക് എന്നും അസുഖമാണ് അവനെന്നും ദാരിദ്ര്യമാണ് ഞാനിതാ നമസ്‌കരിക്കാെതിരുന്നിട്ട് പോലും സുഖമായി കഴിയുന്നു’ എന്നാണ് ചിലരുടെ മറുപടി.

സുഹൃത്തേ, ഇഹലോകത്തെ സുഖങ്ങള്‍ക്കുള്ളതല്ല നമസ്‌കാരം. മറിച്ച് കത്തിയാളുന്ന നരകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ളതാണ്. അവിടെ സമ്പത്തും കൂട്ടുകെട്ടും രക്തത്തിളപ്പും ഫലം ചെയ്യുകയില്ല. 

‘നമസ്‌കരിക്കുന്ന എത്രയെത്രയാളുകള്‍ മോഷ്ടിക്കുന്നു, വ്യഭിചരിക്കുന്നു, മദ്യപിക്കുന്നു! നമസ്‌കരിക്കാത്ത ഞാനല്ലേ അവരെക്കാള്‍ നല്ലവന്‍?’ എന്ന് ചോദിക്കുന്നവരുമുണ്ട്.

മറ്റുള്ളവരുടെ ദോഷങ്ങള്‍ എന്തിന് നാം നമ്മുടെ സല്‍കര്‍മങ്ങള്‍ ഒഴിവാക്കാന്‍ ന്യായീകരണമായി കാണുന്നു? അവര്‍ ചെയ്ത തിന്മകളുടെ പേരില്‍ അല്ലാഹു നമ്മോട് ചോദിക്കുകയോ നമ്മെ ശിക്ഷിക്കുകയോ ഇല്ല. നമസ്‌കരിച്ചിട്ടും ചില ആളുകള്‍ തിന്മ ചെയ്യുന്നു എന്നത് നമസ്‌കരിക്കാത്ത നമ്മുടെ ശിക്ഷ ഇല്ലാതാക്കുകയില്ലല്ലോ. പിന്നെ എന്തിനീ ന്യായീകരണം. അവര്‍ മോശക്കാരായിക്കൊള്ളട്ടെ. നാം നന്നാകാന്‍ ശ്രമിക്കുക. അവരുടെ ക്വബ്‌റിലേക്ക് നമ്മളില്ല. നമ്മുടെ ക്വബ്‌റിലേക്ക് അവരുമില്ല.

നമസ്‌കാരത്തിലൂടെയാണ് വിജയം എന്ന് അല്ലാഹു അറിയിക്കുന്നു: ”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ”(ക്വുര്‍ആന്‍ 21:1-2). 

നമസ്‌കരിക്കുന്നവര്‍ക്കാണ് സ്വര്‍ഗം:”തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍)” (21:9). 

നമസ്‌കാരം തിന്മകളെ മായ്ച്ച് കളയും: ”പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്” (ക്വുര്‍ആന്‍ 11:114).

അവരുടെ ഉപജീവനം വിശാലമാകും: ”നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്‍പിക്കുകയും അതില്‍ (നമസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം” (20:132). 

നമസ്‌കാരം നമ്മുടെ അടയാളമായിരിക്കണം. കണ്‍കുളിര്‍മയാകണം. നമസ്‌കരിക്കാതിരുന്നാല്‍ മനസ്സ് അസ്വസ്ഥമാകണം. മരണമെന്ന യാഥാര്‍ഥ്യം കടന്നുവന്ന്, നമ്മുടെ സഹോദരങ്ങള്‍ മൂന്ന് വെള്ളത്തുണിയില്‍ നമ്മെ പൊതിഞ്ഞ് കൊണ്ടുപോയി, നമുക്ക് വേണ്ടി അവര്‍ മയ്യിത്ത് നമസ്‌കരിക്കുമ്പോള്‍ അത് നമുക്ക് ഗുണം ചെയ്യണമെങ്കില്‍ നമുക്ക് വേണ്ടി നമ്മള്‍ മരണത്തിനുമുമ്പായി നമസ്‌കരിക്കുക: ”തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്…”(ക്വുര്‍ആന്‍ 13:22,23).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

സകാത്ത് ഒരു പുനര്‍ചിന്ത

സകാത്ത് ഒരു പുനര്‍ചിന്ത

ഇസ്‌ലാം മനുഷ്യര്‍ക്ക് നിശ്ചയിച്ചു തന്ന അനുഷ്ഠാന കാര്യങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാം പൊതുവായി സ്വയം സമര്‍പ്പണത്തിന്റെയും വിനയപൂര്‍വമുള്ള പ്രാര്‍ഥനയുടെയും അടിസ്ഥാന ആശയം നിലനില്‍ക്കുന്നതായി കാണാം. അതിനു പുറമെ, വ്യക്തിയുടെ മാനസിക, ശാരീരികാരോഗ്യം, ജീവിതനിഷ്ഠ, സാമൂഹ്യബന്ധം, സാമ്പത്തികവിശുദ്ധി എന്നീ ഘടകങ്ങളും ഈ ആരാധനാനുഷ്ഠാനങ്ങളില്‍ കൂടി ഇസ്‌ലാം ലക്ഷ്യമാക്കുന്നു. തനിക്കു ചുറ്റുമുള്ള പരശ്ശതം ജനങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഒരു വ്യക്തിത്വമാണ് രണ്ട് ശഹാദത്തില്‍ കൂടി ഒരു വിശ്വാസി സ്വയം പ്രഖ്യാപിക്കുന്നത്. മാനസിക ശുദ്ധിയോടൊപ്പം ശാരീരിക-പരിസര ശുദ്ധി, സമയ നിഷ്ഠ, അവധാനത, മനഃശാന്തി, സംഘബോധം തുടങ്ങിയ ഗുണങ്ങള്‍ കൂടി നമസ്‌കാരത്തില്‍ കൂടി നേടാന്‍ കഴിയും. ഇത്‌പോലെ അന്നപാനീയങ്ങളും ആശാസ്യമല്ലാത്ത വാക്കും പ്രവര്‍ത്തിയും ബോധപൂര്‍വം ഉപേക്ഷിച്ചു നോമ്പനുഷ്ഠിക്കുന്നതും, താന്‍ അധ്വാനിച്ചുനേടിയ സമ്പത്തില്‍നിന്നും തനിക്കു ലഭിച്ച ഭൂവിളകളില്‍നിന്നും ഒരു നിശ്ചിത ഓഹരി സാധുക്കള്‍ക്ക് നല്‍കുന്ന സകാതും, മാനവിക സമത്വത്തിന്റെ പ്രതീകമായി ത്യാഗപൂര്‍വം നിര്‍വഹിക്കേണ്ട ഹജ്ജും മുഖേന ആത്മീയ ശുദ്ധിക്കു പുറമെ ഭൗതിക ജീവിതത്തിന്നു വേണ്ട നിലപാടും കാഴ്ചപ്പാടും മനുഷ്യര്‍ക്കു ലഭ്യമാകുന്നുണ്ട്.

ഈ അനുഷ്ഠാന കാര്യങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധത കൂടുതല്‍ തെളിഞ്ഞുകാണുന്ന സകാതിനെപ്പറ്റിയാണ് ഈ ലേഖനത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 

നല്ലതു മാത്രമെ ഭക്ഷിക്കാവൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഒരു വസ്തു നല്ലതാവുന്നത് (ത്വയ്യിബ്) എപ്പോഴാണ്? ഒന്ന്, അല്ലാഹു മനുഷ്യര്‍ക്ക് നിരോധിച്ചവ ഒഴിവാക്കുമ്പോള്‍. ഉദാ: ശവം, പന്നിമാംസം, കൊള്ള ചെയ്തത് എന്നിവ. ഇതൊന്നുമല്ലാത്ത, നല്ലതും മാന്യവുമാണെന്ന് ബാഹ്യദൃഷ്ടിയില്‍ വിചാരിക്കുന്ന വസ്തുക്കള്‍ തന്നെ, സകാത്ത് കൊടുത്തു തീര്‍ക്കാത്തതാണെങ്കില്‍ ആ സമ്പാദ്യം ത്വയ്യിബല്ല. അത് തിന്നുന്നതും മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും തീറ്റിക്കുന്നതും ഉടുപ്പിക്കുന്നതും നിഷിദ്ധമാണ്. 

നബി ﷺ  പറയുന്നത് നോക്കുക: ”നിഷിദ്ധമായ സമ്പാദ്യം കൊണ്ട് പോഷണം ലഭിച്ച ശരീരത്തിന്ന് സ്വര്‍ഗ പ്രവേശനമില്ല.” ഈ അര്‍ഥത്തില്‍ ധാരാളം നബിവചനങ്ങള്‍ ഉദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്വുര്‍ആന്‍ സൂറതുത്തൗബ 34ാം വചനവും ഈ ആശയം ശരിവെക്കുന്നുണ്ട്: 

”സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.”

ശുദ്ധീകരണം

അപ്പോള്‍ നമ്മുടെ സമ്പത്ത് എത്രയായാലും നാം തന്നെ ശുദ്ധീകരിച്ചേ പറ്റൂ. ഈ ശുദ്ധീകരണ പ്രവര്‍ത്തനമാണ് സകാത് മുഖേന നടക്കുന്നത്. ജീവിതഗന്ധിയായ ഒരു ഉപമയില്‍ കൂടി നമുക്കിത് ഗ്രഹിക്കാം. ഗള്‍ഫില്‍ നിന്ന് നട്ടിലേക്ക് വരുന്ന നമ്മുടെ ലഗേജില്‍ കൂടെ ജോലിചെയ്യുന്ന സുഹൃത്ത് തന്റെ കുട്ടികള്‍ക്കു കൊടുക്കാനായി ഒരു പെട്ടി ചോക്കലേറ്റ് തന്നയച്ചു എന്ന് സങ്കല്‍പിക്കുക. നമ്മുടെ പെട്ടി നിറയെ നമ്മുടെ കുടുംബത്തിന്നു മാത്രമുള്ള സാധനങ്ങളാണ്. ഒരു ചെറിയ പാക്കറ്റ് മാത്രം മറ്റൊരു കുടുംബത്തിന്റെതും. അതും കൂടി നാം അവര്‍ക്കുകൊടുക്കാതെ നമ്മുടെ മക്കള്‍ക്ക് എടുത്തുകൊടുക്കുന്നത് എത്രയധികം അന്യായമാണ്! അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ സമ്പാദ്യം ചെറിയൊരു വിഹിതമൊഴിച്ച് ബാക്കി നമുക്ക് മാത്രമാണ്. രണ്ടരശതമാനം, അഞ്ച് ശതമാനം, പത്ത് ശതമാനം എന്നിങ്ങനെ സമ്പാദ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള വിഹിതം നമ്മുടെ ബന്ധുക്കളിലും അയല്‍പക്കത്തും സമൂഹത്തിലുമുള്ള അഗതികള്‍ക്കും ദരിദ്രര്‍ക്കും തിരിച്ചു കൊടുക്കാന്‍ വേണ്ടി അല്ലാഹു നമ്മെ ഏല്‍പിച്ചതാണ്. അത് കൊടുക്കാതിരിക്കുന്നത്, അല്ലെങ്കില്‍ കൊടുക്കേണ്ട വിഹിതത്തില്‍ കുറവു വരുത്തുന്നത് എന്തൊരപരാധമാണ്! കൃത്യമായി സകാത് കൊടുക്കാതെ അല്ലാഹു നല്‍കിയ സമ്പത്ത് സ്വയം ഉപയോഗിക്കുന്നവന്‍ എത്ര അധമനാണ്! സകാത് എന്ന പദത്തിന്റെ അര്‍ഥം ശുദ്ധീകരണം എന്നാണ്. പാവങ്ങളുടെ അവകാശം കൊടുത്തുതീര്‍ത്ത് ശുദ്ധീകരിക്കുക എന്നാണ് അത്‌കൊണ്ട് അര്‍ഥമാക്കുന്നത്.

സകാത് സമ്പത്തിന്റെ വളര്‍ച്ച

സകാത് കൊടുത്താല്‍ അത്രയും സമ്പാദ്യം കുറഞ്ഞുപോകുമെന്നാണ് പലരും ഭയപ്പെടുന്നത്. ഒന്നു നാം മനസ്സിലാക്കണം, സമ്പത്ത് നല്‍കുന്നവനും പിന്‍വലിക്കുന്നവനും അല്ലാഹുവാണ്. അല്ലാഹു നല്‍കിയതിന്റെ ഒരംശം അവന്റെ നിശ്ചയ പ്രകാരം നല്‍കിയില്ലെങ്കില്‍ അതവന്ന് തിരിച്ചെടുക്കാന്‍ കഴിയുമെന്ന് നാം ഭയപ്പെടേണ്ടതല്ലേ? നമ്മില്‍ നിന്ന് സകാത് ലഭിക്കാനര്‍ഹരായ പാവങ്ങളുടെ ദുരിതം കാണാതെ നാം അടിച്ചു പൊളിച്ച് ആഘോഷിക്കുന്നത് മൂലം അവരുടെ ശാപ പ്രാര്‍ഥനക്ക് നാം ഇരകളാവില്ലേ? അല്ലാഹു നല്‍കിയ സമ്പത്തില്‍ നാം നന്ദിചെയ്താല്‍ അത് വര്‍ധിപ്പിച്ചുതരുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. മാത്രമല്ല ധര്‍മം നല്‍കുന്നവര്‍ക്ക് അതിന്റെ കുറവ് നികത്തിക്കൊടുക്കുവാന്‍ മലക്കുകള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമെന്ന് നബി ﷺ  പഠിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് ചിന്തിക്കാന്‍ ഇതിലധികം എന്തുവേണം?!

സമ്പത്ത് ചലനാത്മകമാവുമ്പോഴാണ് അതിന്റെ ഗുണഫലം സമൂഹത്തിന്ന് ലഭിക്കുന്നത്. ഒരാള്‍ തന്റെ സമ്പാദ്യം കെട്ടിപ്പൂട്ടി വെക്കുമ്പോള്‍ അത് തനിക്കോ സമൂഹത്തിനോ പ്രയോജനപ്പെടാതെ നിര്‍ജീവമാവുന്നു. എന്നാല്‍ അത് വ്യാപാര വ്യവസായമായും, ധര്‍മമായും സമൂഹത്തിലേക്കിറങ്ങുമ്പോള്‍ അതിന്റെ പ്രയോജനം എല്ലാവരും അനുഭവിക്കുന്നു. തന്നിമിത്തം സമൂഹത്തിന്റെ എല്ലാവിഭാഗങ്ങള്‍ക്കിടയിലും സമ്പത്ത് വിന്യസിക്കപ്പെടുന്നു. ഇത് ഉപയോഗം വര്‍ധിപ്പിക്കുന്നു. അതുകാരണം വര്‍ധനവുണ്ടാവുന്നു. സകാതിന്ന് സമ്പത്തിന്റെ വളര്‍ച്ച എന്നു കൂടി അര്‍ഥമുള്ളത് ശ്രദ്ധേയമാണ്.

സമ്പത്ത്; പരീക്ഷണം

എല്ലാസമുദായത്തിന്നും ഒരു പരീക്ഷണം ഉണ്ടാവുമെന്നും എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താണെന്നും നബി ﷺ  പറഞ്ഞു. സത്യവിശ്വാസത്തിലെ ആത്മാര്‍ഥതയും അച്ചടക്കവും പരീക്ഷണ വിധേയമാകുമെന്ന് സാരം. ഈ പരീക്ഷണത്തില്‍ പരാജയപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നര്‍ഥം. നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), മൂസാ(അ) തുടങ്ങിയ നബിമാരുടെ സമൂഹം പരീക്ഷണ വിധേയരായതും അതില്‍ പാഠം പഠിക്കാതെ ഈ ലോകത്ത് നിന്ന് തന്നെ ശിക്ഷക്ക് വിധേയരായതും ഏവര്‍ക്കും അറിയുന്ന ചരിത്രമാണ്. ഇത് പോലൊരു പരീക്ഷണമാണ് സമ്പത്ത് കൊണ്ട് വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുന്നത്. അത് എങ്ങനെ സമ്പാദിക്കുന്നു, എങ്ങനെ ചെലവഴിക്കുന്നു, ധൂര്‍ത്തും പിശുക്കുമുണ്ടോ, സത്യസന്ധമായി ക്രിയവിക്രയം ചെയ്യുന്നുണ്ടോ തുടങ്ങിയവയാണ് ആ പരീക്ഷണങ്ങള്‍. അധിക പേരും പരാജയപ്പെടുന്ന മേഖലയും ഇതാണ്. മറ്റെല്ലാ ആരാധനാനുഷ്ഠാനങ്ങളും ശ്രദ്ധിക്കുന്നവര്‍ പോലും ഈ പരീക്ഷണത്തില്‍ വീണുപോകുന്നു. സത്യസന്ധത്ത ഒട്ടുമില്ലാത്ത വ്യാപാര-വ്യവസായങ്ങള്‍, ജോലിയില്‍ വീഴ്ച വരുത്തി കൂലി കൈപ്പ  റ്റല്‍, ധൂര്‍ത്തടിക്കല്‍, മതത്തിന്റെ പേരിലുള്ള സമ്പത്തിക ചുഷണങ്ങള്‍, കൈക്കൂലി, പലിശ, അന്യായമായ സമ്പാദ്യരീതി, സകാത് കൊടുത്ത് ശുദ്ധീകരിക്കാത്ത ധനം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള നിസ്സാരമനോഭാവവും അതോടൊപ്പം മതത്തിന്റെ മറ്റുകാര്യങ്ങളിലെ സൂക്ഷ്മതയും പൊതുവെ കണ്ടുവരുന്നു. ഇത് പരീക്ഷണമല്ലാതെ മറ്റെന്താണ്?

സംഘടിത സകാത്ത് സംവിധാനം

മേല്‍പറഞ്ഞ സാമ്പത്തിക ക്രമക്കേടുകളില്‍ ഒരു വ്യക്തിയുടെ വിശ്വാസത്തെ (ഈമാനിനെ) ചോദ്യംചെയ്യുന്ന, അഥവാ മുസ്‌ലിം എന്ന് പൂര്‍ണാര്‍ഥത്തില്‍ അവകാശപ്പെടാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന വലിയ കുറ്റമാണ് സകാതിലെ വീഴ്ച. ഇസ്‌ലാം സകാതിനെ മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പിന്റെ ഭാഗമായാണ് ഗണിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇസ്‌ലാമിന്റെ അഞ്ചുസ്തംഭങ്ങളില്‍ ഒന്നാണത്. നബി ﷺ യുടെ നേതൃത്വത്തില്‍ സാമൂഹ്യസംരഭമായിട്ടാണ് സകാത് നടത്തിപ്പിന്റെ ആരംഭം. പിന്നീട് രാജ്യത്തെ ഭരണവ്യവസ്ഥ രൂപപ്പെട്ടപ്പോള്‍ സകാത് ഭരണകര്‍ത്താവിന്റെ ചുമതലയിലായി. സകാത് വിസമ്മതിച്ചവരോട് ഖലീഫ അബൂബക്കര്‍(റ) യുദ്ധം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. 

ഭരണം ഇല്ലാതെത്തന്നെ മുസ്‌ലിം സമൂഹത്തില്‍ ഭരണകര്‍ത്താവിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന പല സാമൂഹ്യകാര്യങ്ങളും സാഹചര്യത്തിന്നനുസരിച്ച് ബാക്കിയായി എങ്കിലും സകാതിന്റെ കാര്യത്തില്‍ അതുണ്ടായില്ല. അവസാനം അത് ധനികന്മാര്‍ പിച്ചപ്പാത്രത്തില്‍ എറിഞ്ഞുകൊടുക്കുന്ന ‘ചക്കാത്ത്’ ആയി തരംതാഴ്ത്തപ്പെട്ടു. പുണ്യനാളില്‍ പോലും കൂടുതല്‍ യാചകന്മാരെ സൃഷ്ടിക്കാനേ പില്‍ക്കാലത്ത് ഇത് പ്രയോജനപ്പെട്ടുള്ളൂ. ഈ സ്ഥിതിക്ക് മാറ്റം വരണം. സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍, അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുന്നവര്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഈ രംഗത്ത് ഒരു മാറ്റത്തിന്ന് ശ്രമിക്കണം.

മുസ്‌ലിം സമൂഹത്തില്‍ സകാത് കൊടുക്കാന്‍ ബാധ്യസ്ഥരായ എത്രയോപേരുണ്ട്. അവരുടെ പക്കല്‍ പണവുമുണ്ട്. അതിന്റെ അവകാശികള്‍ അതിന്റെ അത്യാവശ്യക്കാരായി നാട്ടിലും ധാരാളമുണ്ട്. ഇവിടെ പറയാതെ വയ്യ; ധനികന്മാര്‍ സകാതായി ധാരാളം പണം കൊടുക്കുന്നുണ്ട്. അവ പക്ഷേ, സമൂഹത്തിലെ ദരിദ്രരുടെ പുനരധിവാസ മാര്‍ഗത്തിലല്ല എത്തുന്നത്, മറ്റു പലവഴിക്കും ചൂഷണം ചെയ്യപ്പെടുകയാണ്. സംഘടിത സകാത് കാര്യക്ഷമമായി നടപ്പില്‍ വന്നാല്‍ ഇടനിലക്കാരായ ചൂഷണക്കാര്‍ക്ക് കുറെ നഷ്ടപ്പെടാനുണ്ട്. അത് കൊണ്ട് സംഘടിത സകാത്ത് സംഭരണ-വിതരണം എതിര്‍ക്കപ്പെടുന്നുമുണ്ട്.

മറ്റൊന്ന്, നബി ﷺ യുടെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി സമ്പത്തിന്റെ രൂപവും ഘടനയും,  ആദാന മാര്‍ഗങ്ങളും അളവുതൂക്കങ്ങളും വരെ ഇന്ന് മാറിയിട്ടുണ്ട്. അതിനാല്‍ ഇവ്വിഷയകമായി സംശയങ്ങളും ഭിന്നവീക്ഷണങ്ങളും സ്വാഭാവികമാണ്. എന്നാല്‍ സകാത് കൊടുക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. സംഘടിതമായി ചെയ്യണമെന്നഭിപ്രായമുള്ളവര്‍ക്ക് ഒന്നിക്കാം. ഈ വിഷയത്തില്‍ ബോധവല്‍കരണം അനിവാര്യമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും:

1. സംഘടിതമായി സകാത് സംവിധാനം പ്രാദേശികമായി നടപ്പിലാക്കേണ്ടതിന്റെ പ്രയോജനവും ബാധ്യതയും ബോധ്യപ്പെടുത്തുക.

2. സകാത് കമ്മിറ്റികള്‍ കൈകാര്യം ചെയ്യുന്നത് സാമ്പത്തിക കാര്യങ്ങളിലടക്കം വ്യക്തിജീവിതത്തില്‍ നിഷ്ഠയുള്ളവര്‍ മാത്രമായിരിക്കുക.

3. ഒരാളുടെ സകാത് മുഴുവനായി കമ്മിറ്റിയെ ഏല്‍പിക്കാന്‍ പ്രയാസമുള്ളവരുണ്ട്. എത്രയാണോ അവര്‍ സഹകരിക്കുന്നത് അത്രയും സഹകരിപ്പിക്കുക.

4. സംഘടിത സകാതിന്റെ ഗുണം പ്രയോഗത്തില്‍ കൂടി ബോധ്യപ്പെടുത്തുന്ന മുറക്ക് കൂടുതല്‍ ആളുകള്‍ സഹകരിക്കുന്നതിന്ന് കാത്തിരിക്കുക.

5. ഹിജ്‌റ വര്‍ഷമാണ് നാണയത്തിന്നും കച്ചവടത്തിന്നും സകാതിന്റെ കാലമായി നിശ്ചയിക്കേണ്ടത്. റമദാന്‍ വര്‍ഷമായി കണക്കാക്കുന്നവരുണ്ടെങ്കില്‍ കുഴപ്പമില്ല. കാര്‍ഷിക സകാത് വിളവെടുപ്പ് കാലത്ത് നല്‍കണം.

6. വ്യാപാരികള്‍ വര്‍ഷത്തിലൊരിക്കല്‍ സ്റ്റോക്കെടുത്ത് ആ സഖ്യയും കയ്യിരുപ്പും കിട്ടുമെന്നുറപ്പുള്ള കടവും കൂട്ടി രണ്ടര ശതമാനം സകാത് കൊടുക്കണം. കൊടുക്കാനുള്ള കടം മൊത്തം സമ്പത്തില്‍ നിന്ന് കുറക്കാവുന്നതാണ്.

7. ഗള്‍ഫ് വരുമാനം, ശമ്പളം, കൂലി, വാടക തുടങ്ങി മറ്റു എല്ലാ വരുമാനക്കാരും അനിവാര്യജീവിതാവശ്യങ്ങള്‍ക്ക് ചെലവഴിച്ചത് കഴിച്ച് 24000മോ അതിലധികമോ എത്രയുമാണെങ്കിലും രണ്ടര ശതമാനം സകാത്‌കൊടുക്കണം. വിവാഹം, വീടുപണി, ഹജ്ജ്/ഉംറ തുടങ്ങിയ യാത്രകള്‍ക്കുവേണ്ടി മാറ്റിവെച്ച സംഖ്യകളും സകാത് നല്‍കി ശുദ്ധീകരിക്കണം.

8. മേല്‍പറഞ്ഞ വരുമാനക്കാര്‍ സകാത് നല്‍കാന്‍ ബാധ്യസ്ഥരാവുന്നത് നിശ്ചിത പരിധിയെത്തിയ സംഖ്യ ഉണ്ടെങ്കില്‍ മാത്രമാണ്.

നബി ﷺ യുടെ കാലത്ത് 200 ദിര്‍ഹം വെള്ളിയുണ്ടെങ്കില്‍ സകാത് കൊടുക്കാന്‍ കല്‍പിച്ചു. ഇന്നത്തെ 595 ഗ്രാം വെള്ളി(ഏകദേശം ഈ വര്‍ഷം 24000 രുപ)യാണ് നാണയത്തിന്റെ പരിധി. ഇത്രയും സംഖ്യ വര്‍ഷത്തില്‍ സ്വന്തമായുണ്ടെങ്കില്‍ സകാത് നല്‍കണം. (രണ്ടര ശതമാനം=600 രൂപ).

200 ദിര്‍ഹമിന്നു തുല്യമായ സ്വര്‍ണം നബി ﷺ യുടെ കാലത്ത് ഇരുപത് തൂക്കം (മിസ്‌കാല്‍) ആയിരുന്നു. നമ്മുടെ 84 ഗ്രാം സ്വര്‍ണം, ഇന്നത്തെ വില 224000ത്തോളം വരും. ഇതാണ് നാണയത്തിന്റെ പരിധി എന്ന അഭിപ്രായക്കാരുണ്ട്. എന്നാല്‍ സൂക്ഷ്മമായ അഭിപ്രായവും ഹദീഥിന്റെ പിന്‍ബലവും കൂടുതല്‍ സകാതിന്റെ പ്രയോജന ലഭ്യതയും, ദരിദ്രര്‍ക്കു ഗുണവും ഒന്നാമത്തെ രീതിയാണ്. എങ്കിലും ഈ വിഷയത്തില്‍ തര്‍ക്കം നടത്തി സംവിധാനം ഒഴിവാക്കേണ്ടതില്ല. രണ്ടാമത്തെ അഭിപ്രായക്കാര്‍ 6050 രൂപ സകാത് കൊടുക്കണം. ഇതിന്നു മുകളിലുള്ള വരുമാനക്കാര്‍ ഈ തോതനുസരിച്ച് കണക്കാക്കണം.

9. വാര്‍ഷിക വിളകള്‍ക്ക് നബി ﷺ  പരിധി നിശ്ചയിച്ചത് 300 സ്വാഅ് ആണ്. അഥവാ ഏകദേശം 6 ക്വിന്റല്‍. നാം മുഖ്യാഹാരമായി സ്വീകരിക്കുന്ന മിത വിലയ്ക്കുള്ള അരിയുടെ വില കണക്കാക്കുകയാണ്  ഉചിതം. ഈ വര്‍ഷം 17500 രൂപ.

ഈ വിലയ്ക്കുള്ള ഏതു തരം ഭൂ ഉല്‍പന്നമാണെങ്കിലും വിളവെടുപ്പ് കാലത്ത് പരിധിയെത്തിയാല്‍ 5 ശതമാനം സകാത് നല്‍കണം. ഒരേ ഇനത്തില്‍ പെട്ട ഉല്‍പന്നം ഒരു വിളവെടുപ്പില്‍ പരിധി എത്തിയില്ലെങ്കില്‍ വര്‍ഷത്തെ വിള കണക്കാക്കാവുന്നതാണ് എന്നും അഭിപ്രായമുണ്ട്. യാതൊരു ചെലവുമില്ലാതെ തന്നെ ഉണ്ടാവുന്ന ചക്ക, കശുവണ്ടി, മാങ്ങ തുടങ്ങിയ വിളകള്‍ക്ക് 10 ശതമാനം തന്നെ സകാത് കൊടുക്കാം. ഭാഗികമായി ചെലവുള്ള വിളകള്‍ക്ക് ഏഴര ശതമാനം മതി എന്നത്രെ പണ്ഡിതാഭിപ്രായം.

എല്ലാ ഉല്‍പന്നങ്ങള്‍ക്കും വേണമോ, എത്രയാണ് പരിധി എന്നീ വിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങളുണ്ട്. അതിന്റെ മറപിടിച്ചു സകാത് കൊടുക്കാതിരിക്കരുത്. ഈ രംഗത്ത് ദരിദ്രരുടെ അവകാശം പോലും താന്‍ ഉപയോഗിക്കരുതെന്ന സൂക്ഷ്മത മുതലുടമകള്‍ സ്വീകരിച്ചാല്‍ മതി.

10. ആഭരണം നബി ﷺ  സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. അപ്പോള്‍ 20 മിസ്‌കാലി(പത്തര പവന്‍)ന്നു താഴെയുള്ള സ്വര്‍ണം അക്കാലത്ത് സകാതിന്റെ പരിധിയില്‍ വന്നിരുന്നില്ല. അതിനാല്‍ ആഭരണത്തിന്നായി 20 മിസ്‌കാലിന്നു താഴെവരെ ഉപയോഗിക്കാമെന്നും പത്തര പവനിലേറെ ആഭരണമുണ്ടെങ്കില്‍ മാത്രമെ  സകാതിന്റെ പരിധിയില്‍ വരൂ എന്നുമാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. അഥവാ പത്തര പവനോ അതിന്നു മുകളിലോ ഉള്ള ആഭരണങ്ങള്‍ക്ക് മൊത്തം വില കണക്കാക്കി സകാത് കൊടുക്കണം. എന്നാല്‍ ആഭരണമായിട്ടല്ലാതെ സുക്ഷിച്ച പുതിയതോ പഴയതോ ആയ സ്വര്‍ണത്തിന്ന് നാണയത്തിന്റെ തോതിലുള്ള സകാത് നല്‍കുകയും വേണം. അഥവാ 595 ഗ്രാം വെള്ളിയുടെ വിലയ്ക്കു തുല്യമായ സ്വര്‍ണമുണ്ടെങ്കില്‍ സകാത് കൊടുക്കണം.

മുകളില്‍ സൂചിപ്പിച്ച പോലെ, പൂര്‍വകാലം മുതല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്ന ഒരു വിഷയത്തിലെ ശരിയെന്നു മനസ്സിലാക്കിയ ഒരു അഭിപ്രായം മാത്രമാണിവിടെ പങ്കുവെച്ചത്. കൂടുതല്‍ ചര്‍ച്ചയും നിര്‍ദേശങ്ങളും ഇനിയും അവശ്യമാണ്. അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍.

പ്രയോഗവല്‍ക്കരണം

ഏതൊരു സംരംഭത്തിലും അപൂര്‍ണതകളും സ്ഖലിതകളുണ്ടാവാം. സദുദ്ദേശത്തോടെ, കൂടിയാലോചിച്ചുകൊണ്ട് നാം സകാത് ശേഖരണവും വിതരണവും ഓരോ പ്രദേശത്തും ആരംഭിക്കുക. സഹകരിക്കാവുന്നവരെയൊക്കെ കഴിയുന്നത്ര പങ്കെടുപ്പിക്കുക. ഇതാണ് പ്രായോഗികത.

സകാത് സംഭരിക്കുന്നതിലേറെ പ്രയാസമാണ് അതിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്തുക എന്നത്. സകാത് സംഭരിക്കുന്നവരെല്ലാം, അതര്‍ഹിക്കുന്ന മേഖലയിലേക്ക് തന്നെയാണോ ചെലവഴിക്കുന്നത് എന്നത് ഇക്കാലത്ത് ഏറെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. സമൂഹത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനവും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരാക്കലുമാണ് സകാതിന്റെ ആത്യന്തിക ലക്ഷ്യമെന്നിരിക്കെ നാം നല്‍കുന്ന സകാത് ആ നിലയ്ക്കു തന്നെയാണോ കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് സകാത് ദാതാവും പരിശോധിക്കണം. താന്‍ തന്റെ ബാധ്യത കൈമാറിയിരിക്കുന്നു എന്നു കരുതിയിരുന്നു കൂടാ. അര്‍ഹതയില്ലാത്തവര്‍ തന്റെ സകാത് ചൂഷണം ചെയ്യുന്നുണ്ടോ എന്ന് വ്യക്തികളും കമ്മിറ്റിയും ജാഗ്രത പുലര്‍ത്തിയേ തീരൂ.

അതിനാല്‍ സകാത് സംവിധാനത്തെ കഴിയും വിധം കാര്യക്ഷമമായി പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാം മുന്തിയ പരിഗണന നല്‍കുക. ഈ സമുദായത്തിന്ന് പരീക്ഷണമാണ് സമ്പത്ത്. ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ട് അല്ലാഹുവിന്റെ ഇഹ-പര ശിക്ഷക്ക് പാത്രമാവാതിരിക്കാന്‍ ശ്രമിക്കുക.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക