അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും.

1. സാഹോദര്യം വളര്‍ത്തി: സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദര ങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. “മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നുമാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്രങ്ങളും ജനപഥങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്ന തിനായാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലെ ഭക്തനാണ് ഉത്തമന്‍” (ഖുര്‍ആന്‍ 49:13).
ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേരറുക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. നിറത്തിന്റെയോ കുലത്തി ന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യുത, ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്നതെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. “അറബിക്ക് അനറബിയേക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവന് കറുത്തവ നെക്കാളുമോ കറുത്തവന് വെളുത്തവ നെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വബ്രി).
അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് “നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായ വരാണല്ലോ” (ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങളാണ് ചിലരുടെ മേല്‍ അടിമത്തം അടിച്ചേല്‍പിച്ചതെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്.

2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി: അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൗരാണിക സമൂഹങ്ങളിലെല്ലാം. അവന് ബാധ്യതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയായിരുന്നു അവന്റെ ബാധ്യത- അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്കു നല്‍കുന്ന സൌകര്യം പോലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറയ്ക്കാന്‍പോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍!
ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകന്‍ നിഷ്കര്‍ഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍! തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം” (ബുഖാരി, മുസ്ലിം).
അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൗരാണിക സമൂഹങ്ങളില്‍ അടിമയുടെ കര്‍ത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങള്‍ ഏറ്റുവാങ്ങുവാന്‍ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അധ്വാനവേളകളില്‍ ക്രൂരമായ ചാട്ടവാറടികള്‍! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് നിഷ്കര്‍ഷിച്ചു. “ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക” (ഖുര്‍ആന്‍4:36).
പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: “വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍  നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ശണ്ഡീകരിച്ചാല്‍ നാം അവനെയും ശണ്ഡീകരിക്കും” (മുസ്ലിം, അബൂദാവൂദ്).
യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ‘ചരക്ക്’ എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അ തിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ് അവരെ ഷണ്ഡീകരിച്ചാല്‍ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരിക്കുമെന്ന് പ്രവാചകന്‍ (സ) അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയത്. ലൈംഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീകരിച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകള്‍ക്കും വികാരശമനത്തിനും മാര്‍ഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. “നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ” (24:32).
അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സമ്പ്രദായത്തെ ഖര്‍ആന്‍ വിലക്കി. “ചാരിത്ര്യ ശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത് (24:33).
അടിമത്തം നിലനിന്ന സമൂഹങ്ങളെല്ലാം സ്വതന്ത്രമായ സര്‍ഗശേഷിയോ അഭിമാനമോ ഇല്ലാത്തവരായായിരുന്നു അവരെ പരിഗണിച്ചിരുന്നത്. എന്നാല്‍, അടിമക്കും അഭിമാനമുണ്ടെന്നും അത് ക്ഷതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഒരു അടിമയുമായി ശണ്ഠകൂടിയപ്പോള്‍  അയാളെ ‘കറുത്ത പെണ്ണിന്റെ മോനേ’ എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അബുദര്‍റിനെ പ്രവാചകന്‍(സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. “അബുദര്‍റേ… അജ്ഞാനകാലത്തെ സംസ്കാരത്തില്‍ ചിലത് ഇനിയും താങ്കളില്‍ ബാക്കിയുണ്ട്”(അബൂദാവൂദ്).
“നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങള്‍ അയാളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം” എന്നാണ് നബി(സ) പഠിപ്പിച്ചത്. അടിമയെ പിറകില്‍ നടത്തിക്കൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അബൂഹുറയ്റ(റ) പറഞ്ഞു. “നിന്റെ പിറകില്‍ അവനെയും കയറ്റുക. നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്”.
അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെ അധീനത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടില്ല. അയാളെ പ്രയാസകരമായ ജോലികള്‍ ഏല്‍പിച്ച് ക്ലേശിപ്പിക്കുവാനും പാടില്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയര്‍ത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലുള്ള അന്തരം കുറക്കുവാന്‍ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വതന്ത്രരാവുകയായിരുന്നു ഈ വിപ്ലവത്തിന്റെ ഫലം.

3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു: അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുക വഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്തത്. എന്നാല്‍, ഇതുകൊണ്ടും നിര്‍ത്താതെ ആ സമ്പ്രദായത്തെ പ്രായോഗികമായിത്തന്നെ ഉന്മൂലനം ചെയ്യുവാന്‍  ആവശ്യമായ നടപടിയിലേക്ക്  ഇസ്ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗികമായി ഇല്ലാതാക്കുവാന്‍ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു” (7:157) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ അന്വര്‍ഥമാക്കു ന്നതായിരുന്നു അടിമമോചനത്തി ന്റെ വിഷയത്തില്‍ പ്രവാചക (സ)ന്റെ നിലപാട്.
അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആ ന്‍ സൂക്തം ഇങ്ങനെയാണ്. “എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാത യെന്താണെന്ന് നിനക്കറിയാമോ? അടിമ മോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരുഅനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കല്‍” (90:12-16)
അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ)തന്നെ മാതൃക കാണിച്ചുകൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഖാക്കളില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍(റ) സത്യനിഷേധികളില്‍നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കു ന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചി രുന്നതായി കാണാനാവും.
അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെ ങ്കിലും മോചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ” (ബുഖാരി, മുസ്ലിം).
സഹാബിയായിരുന്ന അബുദര്‍റ്(റ) ഒരിക്കല്‍ നബി (സ)യോട് ചോദിച്ചു: ‘അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്രതിവചിച്ചു: ‘യജമാനന് ഏറ്റവും വിലപ്പെട്ട  അടിമകളെ മോചിപ്പിക്കല്‍’.
അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ നബി(സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്ലിം).
പടച്ചതമ്പുരാനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാസികള്‍ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പിക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറുബ്നു അബ്ദില്‍ അസീസി(റ)ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാന്‍ ഒരു ദരിദ്രന്‍ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോള്‍ അടിമകളെ വിലക്കെടുത്ത് മോചിപ്പിക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെലവഴിക്കപ്പെട്ടതെന്നും ചരിത്രത്തില്‍ കാണാന്‍ കഴിയും.

4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു: അടിമമോചനത്തെ ഒരു പുണ്യകര്‍മമായി അവതരിപ്പിച്ചുകൊണ്ട് സത്യവിശ്വാസികളെ അക്കാര്യത്തില്‍ പ്രോല്‍സാഹിപ്പിച്ചതോടൊപ്പംതന്നെ പലതരം കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അ ടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂ ര്‍വമല്ലാത്ത കൊലപാതകം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്ത ശേഷം അത് ലംഘി ക്കല്‍, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തി ന്റെ ലംഘനം തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തങ്ങളില്‍ ഒന്ന് ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാന്‍ തയ്യാറില്ലാത്തവരെ സംബന്ധി ച്ചിടത്തോളം അത് നിര്‍ബന്ധമാക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കുള്ള പ്രായശ്ചി ത്തമായി അടിമകളെ മോചിപ്പിക്കണമെന്ന വിധി.

5. മോചനമൂല്യത്തിനു പകരമായി സ്വാതന്ത്ര്യം നല്‍കുന്ന സംവിധാനമുണ്ടാക്കി: മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാന്‍ ഒരു അടിമക്ക് സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാനുള്ള മാര്‍ഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. ‘മുകാതബ’യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്ര ത്തിലൂടെയാണ് ഇത് സാധ്യമാവുക. സ്വാതന്ത്ര്യമെന്ന അഭിലാഷം ഹൃദയത്തിനകത്ത് മൊട്ടിട്ടു കഴിഞ്ഞാല്‍ ‘മുകാതബ’യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാ വുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോയി ജോലി ചെയ്യാം. അങ്ങനെ ഗഡുക്കളായി അടിമ മോചനദ്രവ്യം അട ച്ചുതീര്‍ക്കുന്നു. അത് അടച്ചുതീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്രനാവുന്നു.
സ്വാതന്ത്യ്രമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മനസ്സില്‍ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്ര മെഴുതിയ ഒരു അടിമക്ക് നിശ്ചിത സമയ ത്തിനകം മോചനമൂല്യം അടച്ചുതീര്‍ക്കാന്‍ കഴി ഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാനവും ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴിക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമമോചനമാണ് (ഖുര്‍ആന്‍ 9:60). മുകാതബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തു തീര്‍ക്കാന്‍ ഒരു അടിമക്ക് കഴിയാത്ത സാഹച ര്യങ്ങളില്‍ അയാള്‍ക്ക് ബൈത്തുല്‍മാലിനെ (പൊതുഖജനാവ്) സമീപിക്കാം. അതില്‍നി ന്ന്  നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പി ക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്.
അടിമകളെ സ്വാതന്ത്ര്യമെന്താണെന്ന്‌ പഠിപ്പിക്കുകയും പാരതന്ത്ര്യത്തിൽ നിന്ന് മോ ചിതരാകുവാന്‍  അവരെ സ്വയം സന്നദ്ധ രാക്കുകയും ചെയ്തുകൊണ്ട് ചങ്ങലക്കെട്ടു കളില്‍നിന്ന് മുക്തമാക്കുകയെന്ന പ്രായോഗി കമായ നടപടിക്രമമാണ് ഇസ്ലാം അടിമ ത്തത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത്. അക്കാ ര്യത്തില്‍ ഇസ്ലാം സ്വീകരിച്ചതിനേക്കാള്‍ ഉത്തമ മായ മാര്‍ഗമിതായിരുന്നുവെന്ന് ചൂണ്ടിക്കാണി ക്കുവാന്‍ പറ്റിയ ഒരു മാര്‍ഗവും നിര്‍ദേശി ക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് വാ സ്തവം. അത് യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ള ണമെങ്കില്‍ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയില്‍നി ന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണ ണമെന്നുമാത്രം.

ജുമുഅ ഖുത്ബയുടെ ഭാഷ

ജുമുഅ ഖുത്ബ മാതൃഭാഷയിലാകാമോ? അറബിയില് തന്നെ വേണമോ? കേരള മുസ്ലിങ്ങള്ക്കിടയില് ഇന്നും ഇതൊരു തർക്ക വിഷയമാണ്.

ഖുര്ആനിന്റെയും ഹദീസിന്റെയും മദ്ഹബിന്റെ ഇമാമുകളുടെ അഭിപ്രായങ്ങളുടെയുംവെളിച്ചത്തില് ഒരു ചെറിയ വിശകലമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

♦ജുമുഅ ഖുത്ബ എന്നാല് വഅ്ദ് (ഉപദേശം) ആകുന്നു.

 “സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസത്തില് നമസ്ക്കാരത്തിന് വിളിക്കപ്പെട്ടാല്, അല്ലാഹുവെപ്പറ്റിയുള്ള ദിക്റിലേക്ക് (ഉല്ബോധം) നിങ്ങള് വേഗത്തില് വരിക (സൂറ:ജുമുഅ-9)” എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ടു പ്രധാന ഖുര്ആന് വ്യാഖ്യാതാവും സ്വഹാബിയുമായ ഇബ്നു അബ്ബാസ്(റ) പറയുന്നു: “ദിക്റുല്ലാഹി എന്നാല് ഇമാമിന്റെ വഅ്ദ് (ഉപദേശം) എന്നാണ്.”  (തഫ്സീര് ബഗവി). ഉല്ബോധം ഫലപ്പെടണമെങ്കില് ശ്രോതാക്കള്ക്ക് മസ്സിലാകുന്ന ഭാഷയിലാകണം.

ദൈവദൂതരുടെ ഭാഷയെക്കുറിച്ച് ഖുര്ആന് പറയുന്നത് “ഒരു ദൈവദൂതയുെം തന്റെ ജനതയ്ക്ക് (കാര്യങ്ങള്) വിശദീകരിച്ചു കൊടുക്കുന്നത്നു വേണ്ടി , അവരുടെ ഭാഷയില് സന്ദേശം നല്കിക്കോണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറ: ഇബ്റാഹീം-4) എന്നാണ്.

ഖുത്ബയില് ഖുര്ആന് ഓതി ജങ്ങളെ ഉല്ബോധിപ്പിക്കലായിരുന്നു നബി(സ) ചെയ്തിരുന്നത് എന്ന് മുസ്ലീം ഉദ്ധരിച്ച ഹദീസ് വ്യക്തമാക്കുന്നു. നബി(സ)യുടെ മുന്നിലുള്ള ജനത അറബികളായതിനാല് അവിടുന്ന് അറബിയില് ഖുത്ബ നടത്തി.

ജുമുഅ ഖുത്ബ സന്ദര്ഭോചിതമായിരിക്കണം. നബി(സ)യുടെയും ഖലീഫമാരുടെയും ഖുത്ബ സന്ദര്ഭോചിതമായിരുന്നു. പ്രവാചകന് പ്രസംഗിക്കുമ്പോള് കണ്ണുകള് ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നതായി മുസ്ലീം റിപ്പോര്ട്ട് ചെയ്ത ഹദീസില് കാണാം. 

നബി(സ)യുടെ ഖുത്ബ പകര്ത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാര് ചെയ്തത്. ഉമര്(റ) ഖുത്ബക്കിടയില് ഉസ്മാന് (റ)വിനോട് വൈകിയെത്തിയതിന്റെ കാരണം അനേഷിച്ച സംഭവം (ബുഖാരി,മുസ്ലീം), അലി(റ)വിനോട് ഖുത് ക്കിടയില് സ്വത്തവകാശത്തെക്കുറിച്ച് ചോദിച്ച സംഭവം (ഇത് മിമ്പറിലെ മസ്അല എന്ന് അറിയപ്പെടുന്നു), തുടങ്ങി ധാരാളം സംഭവങ്ങളില് നിന്ന് നമുക്ക് മസ്സിലാകുന്നത് ഖുത്ബ ജനങ്ങള്ക്ക് സന്ദര്ഭോചിതമായി മതം പഠിക്കാുള്ള ഒരു വേദി കൂടിയാണ് എന്നാണ്.

ഖുത്ബയുടെ ഭാഷ മദ്ഹബുകളില്.

ഖുത്ബ  അറബിയിലാവണം എന്ന് ഇമാം ശാഫിഈ(റ), അബൂഹീഫ (റ), അഹ്മദിബ്ുഹമ്പല്(റ),മാലിക് (റ) എന്നിവരോ അവരുടെ മുമ്പുള്ളവരോ പറഞ്ഞിട്ടില്ല. അബൂഹീഫ (റ)യുടെ അഭിപ്രായം കാണുക:

“(ഖുത്ബയുടെ ഫര്ദുകള് അടക്കം അറിയിലാവണമെന്ന നിബന്ധന) അബൂഹീഫ(റ) പറയാതിരിക്കാന് കാരണം അറബിയില് ഇത് നിര്വ്വഹിക്കല് ശര്ത് (നിബന്ധന) അല്ലാത്തതുകൊണ്ടാണ് ” (ദുര്റുല് മുഖ്താര് 1/741).

ശാഫിഈ(റ) പറയുന്നു:

വെള്ളിയാഴ്ച ഖുത്ബകളിലോ മറ്റു ഖുത്ബകളിലോ ഖതിബിനോ മറ്റുള്ളവര്ക്കോ ആവശ്യമായ കാര്യം ജങ്ങളുടെ ഭാഷയില് സംസാരിക്കുന്നതില് യാതൊരു ദോഷവുമില്ല (അല്ഉമ്മ് 1/179).

ഖാദിഹുസൈനെപ്പോലെ ചുരുക്കം ശാഫിഈ പണ്ഡിതന്മാര് ഖുത്ബ മുഴുവനായും അറബിയിലാവണം എന്ന് അഭിപ്രായപ്പട്ടിട്ടുണ്ട്.  എന്നാല് ഇതിക്കുറിച്ച് അല്ലാമാ ഖതിബു ശ്ശിര്ബീനി (റ) പറഞ്ഞത് “മദ്ഹബിലെ സ്വീകാര്യയോഗ്യമായ അഭിപ്രായം ശാഫിഈ(റ) അല്ഉമ്മില് പറഞ്ഞതാണ്” (മുഗ്നി 3/73) എന്നാണ്.

ജുമുഅ ഖുത്ബ പൂര്ണമായും അറബിയില് തന്നെയാവണമെന്ന് വാദിക്കുന്നവര് തന്നെ, നമസ്കാരത്തിലെ തക്ബീര് പോലും മാതൃഭാഷയിലാകാമെന്ന് പള്ളിദര്സുകളില് പഠിപ്പിച്ച് വരുന്നു. 

പള്ളിദര്സില് ഓതുന്ന പത്ത് കിതാബില് കാണാം “ഇനി അവന് അറബി ഭാഷയില് തക്ബീര് ചൊല്ലാന് സാധിക്കുന്നില്ലെങ്കില് അവന് ഇഷ്ടമുള്ള ഭാഷയില് അത് ചൊല്ലാവുന്നതാണ് .(പരിഭാഷ: അബ്ദുല് അസീസ് മുസ്ള്യാര് പൊന്നാനി,പേജ് 127).

ജുമുഅ ഖുത്ബ ദുഹ്റ് ചുരുക്കിയതല്ല

ദുഹ്റിന്റെ രണ്ട് റക്അത്തിന് പകരമാണ് ജുമുഅയിലെ ഖുത്ബ, അതിനാല് ഖുത്ബ മുഴുവും അറബിയിലായിരിക്കണം എന്ന് ചിലര് വാദിക്കാറുണ്ട്. ഈ തെറ്റായ ധാരണയെക്കുറിച്ച് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി (റ) പറയുന്നു. “ജുമുഅ നമസ്ക്കാരം രണ്ട് റക്അത്തും അതൊരു പൂര്ണ്ണ നമസ്ക്കാരവുമാണ്, ദുഹ്റ് ചുരുക്കിയതല്ല.” (ശര്ഹുല് മുഹദ്ദബ് 4/53).

ബാങ്ക്, നമസ്ക്കാരം മുതലായവയില് പദങ്ങള് നിര്ണ്ണിതമാണ്. പക്ഷെ ഖുത്ബയുടെ പദങ്ങള് നിര്ണ്ണിതമല്ല. അതുകൊണ്ടാണ് ഓരോ ഖലീഫമാരുടെയും ഖുത്ബകള് വ്യത്യസ്തമായത്.  നമസ്ക്കാരം അല്ലാഹുവിന്നുള്ള ഇബാദത്താണ്,  ഖുത്ബ അല്ലാഹുവിന്റെ കൂലി പ്രതീക്ഷിച്ച് ജനങ്ങളോടുള്ള ഉപദേശമാകുന്നു. 

ജുമുഅ നിര്വ്വഹിക്കുമ്പോള് ഖതീബ് ഖിബ്ലക്ക് പുറം തിരിഞ്ഞ് നിന്ന് ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്.

മാത്രമല്ല, നമസ്കാരത്തില് സംസാരിക്കാന് പാടില്ല, ഖുത്ബയില് സംസാരിക്കാതിരിക്കാനും പാടില്ല.  ഇതില് നിന്നെല്ലാം ഖുത്ബ നമസ്കാരം പോലെയല്ല എന്നു മസ്സിലാക്കാം.

ജുമുഅ ഖുത്ബ പരിഭാഷ മദ്ഹിന്റെ ഇമാമുകള് അംഗീകരിക്കുന്നു.

“ഖുത്ബ അറബിയിലാകല് ശര്ത്വ് (നിര്ബന്ധം) ആണെന്ന്” ഇമാം നവവി(റ) പറഞ്ഞതിനെ, തുഹ്ഫയില് വിവരിക്കുന്നത് “ഖുത്ബയുടെ റുക്നുകള് (ഫര്ദുകള്) അറബിയിലായിരിക്കല് ശര്ത്വാണെന്നാണ്, അതല്ലാത്തവയ്ക്കല്ല” (തുഹ്ഫ 2/241). 

ഫര്ദുകള് ഒഴിച്ചുള്ള ഉല്ബോധനം ശ്രോതാക്കളുടെ ഭാഷയില് ആകാമെന്ന ഇതേ ആശയം ശര്വാനി 2/341, നിഹായ 1/306, മഹല്ലി, ഇആനതുത്വാലിബീന് എന്നിങ്ങയുെള്ള പ്രബല ശാഫിഈ കിതാബുകളിലും കാണാവുന്നതാണ്. 

ഖുതുബ ഗ്രഹിക്കാന് എളുപ്പമുള്ളതാവണമെന്ന് പള്ളി ദര്സില് ഓതുന്ന പത്ത്കിതാബിലും കാണാം. ഖുത്ബ പൂര്ണ്ണമായും അറബിയിലായിരിക്കണം എന്ന കാര്യത്തില് മദ്ഹബിന്റെ ഇമാമുകളുടെ ഇടയില് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട് എന്ന കേരള സുന്നികളുടെ പുതിയ കണ്ടുപിടുത്തം തെറ്റാണെന്നും, ജനങ്ങളുടെ ഭാഷയില് സംസാരിക്കുന്നതിനെ ഭൂരിപക്ഷം മദ്ഹബിന്റെ പണ്ഡിതന്മാരും അംഗീകരിക്കുന്നു എന്നും ഇതില് നിന്നും വ്യക്തമാകുന്നു.

കെ.എം.മൌലവിയും റശീദുരിദായും ഖുത്ബ പരിഭാഷക്ക് എതിരായിരുന്നുവോ ?

മുസ്ലിങ്ങള് അറബി ഭാഷ പഠിക്കല് നിര്ബന്ധമാണെന്നും അങ്ങനെ ജുമുഅ ഖുത്ബ അറബിയില് തന്നെ നിര് വഹിക്കപ്പെടുന്ന സാഹചര്യമുണ്ടാകണം എന്നുമാണ് 1926ല് കെ. എം. മൌലവി ചൂണ്ടിക്കാണിച്ചത്. അല്ലാതെ, ഖുത്ബ പരിഭാഷ തെറ്റാണ് എന്ന്, ഖുത്ബ പരിഭാഷ നടത്തിയിരുന്ന കെ.എം. മൌലവി എഴുതിയിട്ടില്ല. അതുപോലെ തന്നെ, തുര്ക്കിയിലെ കമാല് പാഷ 1935ല് ഫര്ദുകള് ഉള്പ്പടെ ജുമുഅ ഖുത്ബ പൂര്ണ്ണമായും മാതൃഭാഷയില് ആയിരിക്കണമെന്ന ഉത്തരവിറക്കിയതിയൊണ് റശീദുരിദ വിമര്ശിച്ചത്. (ലോകാടിസ്ഥാത്തില് ശിര്ക്കന് വിശ്വാസങ്ങള് പ്രചരിപ്പിക്കുന്നതില് തുര്ക്കി എന്നും മുന്നിലാണ്. കേരളത്തിലും ശിര്ക്ക് പ്രചരിപ്പിക്കുവാന് തുര്ക്കിയില് നിന്നും അച്ചടിക്കുന്ന കിതാബുകളെ ഉപയോഗിക്കുന്നുണ്ട് ). മാത്രവുമല്ല, തെളിവിന്റെ അടിസ്ഥാത്തില് മഹാഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിക്കുന്ന ഒരു വീക്ഷണത്തിന്നെതിരായി, ഒറ്റപ്പെട്ട പണ്ഡിതാഭിപ്രായം തെളിവായെടുക്കുവാനും പാടില്ല.

1947ല് സമസ്ത (കേരള സുന്നികള്) അവരുടെ പള്ളികളില് ഖുത്ബ പരിഭാഷ നിരോധിക്കുന്നു.

കേരളത്തിലെ പല സുന്നി പള്ളികളിലും മലയാളത്തിലായിരുന്നു ഖുത്ബ നടന്നിരുന്നത്. ചിലര് നുബാതി ഖുത്ബയുടെ പരിഭാഷ നോക്കി വായിക്കുകയായിരുന്നു.

കേരളത്തില് ആദ്യമായി സ്ഥാപിതമായ ചേരമാന് പള്ളിയില് നൂറ്റാണ്ടുകളായി മലയാളത്തിലാണ് ഖുത്ബ നടന്നിരുന്നത്.

മുജാഹിദുകളുടെ പള്ളികളില് നടന്നിരുന്ന ഖുത്ബകളില് നിന്നും ജങ്ങള് യഥാര്ത്ഥ ഇസ്ലാം മസ്സിലാക്കി പണ്ഡിതന്മാരുടെ ചൂഷണങ്ങളില് നിന്നും രക്ഷപ്പെടാന് തുടങ്ങിയപ്പോള്, മുജാഹിദ് പള്ളികളിലെ ഖുത്ബ കേള്ക്കുന്നതില് നിന്ന് സാധാരണക്കാരെ തടഞ്ഞ് നിര്ത്താന് കണ്ടുപിടിച്ച ഒരു കുതന്ത്രം മാത്രമായിരുന്നു, സമസ്ത 1947ല് കോഴിക്കോട് മീഞ്ചന്തയില് വച്ച് പാസാക്കിയ ജുമുഅ ഖുത്ബ മുഴുവായും അറബിയില് തന്നെയായിരിക്കണം എന്ന ഫത് വ.

ഖുത്ബ പരിഭാഷ വിഷയത്തില് സമസ്ത പിളരുന്നു.

ലോക മുസ്ലീം പണ്ഡിതന്മാരുടെ ഫത്വകള്ക്കും ശാഫിഈ മദ്ഹബിന്റെ തീരുമാങ്ങള്ക്കുമെതിരെ 1947ല് കൈക്കൊണ്ട ഈ പുത്തന്വാദത്തില് പ്രതിഷേധിച്ച് സമസ്തയില് നിന്ന് ഒരു കൂട്ടം പണ്ഡിതന്മാര് രാജിവയ്ക്കുകയും ജംഇയ്യതുല് ഉലമാഇസ്സുന്നിയ എന്നപേരില് ഒരു സംഘട ഉണ്ടാക്കുകയും ചെയ്തു.

അവരുടെ പള്ളികളില് ഇന്നും മലയാളത്തില് തന്നെയാണ് ഖുത്ബ നടക്കുന്നത്. നുസ്റതുല് അനാം എന്ന അവരുടെ മാസികയിലൂടെ സമസ്തക്കാരുടെ ഈ വ്യതിയാനം അവര് ഇപ്പോഴും വിശദീകരിക്കാറുണ്ടു.

പരിഭാഷാവിരോധികളുടെ വാദങ്ങളിലെ ചില വൈരൂദ്ധ്യങ്ങള്

1. ജുമുഅ ഖുത്ബ പരിഭാഷ സ്വഹീഹല്ല (സ്വീകാര്യമല്ല) എന്നും അത്തരം ജുമുഅകളില് പങ്കെടുക്കുന്നവരുടെ ജുമുഅ നഷ്ടപ്പെടുമെന്നുമാണ് സമസ്തയിലെ ചിലര് തെറ്റിദ്ധരിപ്പിക്കുന്നത്.

എങ്കില് 1947ന് മുമ്പ് സുന്നികള് നടത്തിയിരുന്ന ഖുത്ബ പരിഭാഷയുള്ള പള്ളികളില് പങ്കെടുത്ത് മരണപ്പെട്ട് പോയ എല്ലാ ആളുകളുടെയും മുഴുവന് ജുമുഅയും നഷ്ടപ്പെട്ടിരിക്കില്ലേ?.

2. ഇന്ത്യയില് പല സുന്നി പള്ളികളിലും ഇന്നും ഉറുദുവിലും തമിഴിലും മറ്റും ഖുത്ബ നടന്നുകൊണ്ടി രിക്കുന്നു. കാന്തപുരം മുസ്ള്യാര് സെക്രട്ടറിയായി അഖിലേന്ത്യാ സുന്നി സംഘടയുണ്ടാ ക്കിയപ്പോള്, സംഘടയ്ക്ക് അഖിലേന്ത്യാ മേൽ വിലാസമുണ്ടാകു വാന് വേണ്ടി പ്രസിഡന്റായി തെരഞ്ഞെടുത്ത ജുനൈദി സാഹിബ്, മരണം വരെ ബാംഗ്ളൂരിലെ സേട്ടുമസ്ജിദില് ഉറുദുവിലായിരുന്നു ഖുത്ബ നടത്തിയിരുന്നത്.

3. നബി(സ) ഫിത്ർ സകാതായി നല്കിയത് കാരയ്ക്ക ആയിരുന്നെങ്കിലും, മലയാളിയുടെ പ്രധാ ഭക്ഷണം അരിയായതുകൊണ്ടു അരിയാണ് ഫിത്ർ സകാതായി നല്കേണ്ടത് എന്ന് ഫത് വ കൊടുക്കുന്നവര് തന്നെ, മലയാളികള്ക്ക് മസ്സിലാകുവാന് മാതൃഭാഷയിലെ ഖുത്ബയാണ് നല്ലത് എന്ന് അംഗീകരിക്കാന് മടിക്കുന്നു.

4. ഹിജ്റ 300ന് ശേഷം ഈജിപ്തില് ജീവിച്ചിരുന്ന ഇബ്നു നുബാതത് എന്ന പണ്ഡിതന് അവിടത്തുകാര്ക്കായി തയ്യാറാക്കിയ നുബാതി ഖുത്ബ ഈണത്തില് ചൊല്ലിയാല് അത് എങ്ങയൊണ് നബി(സ)യുടെ മാതൃകയാകുന്നത്?. ചിലയിടങ്ങളില്, ഖുത്ബയ്ക്ക് മുമ്പോ, ശേഷമോ മലയാളത്തില് പ്രസംഗിക്കുന്നത് കാണുന്നു. ഇതിന് നബി(സ)യില് നിന്ന് മാതൃകയുണ്ടോ ?.

ഫര്ദുകള് എല്ലാം അറബിയില് ആയതിനാല് ഖുത്ബ നഷ്ടപ്പെടുന്നില്ല. മാതൃഭാഷയില് ഖുത്ബ നിര്വ്വഹിക്കുന്ന എല്ലാ പള്ളികളിലും ജുമുഅ ഖുതുബയുടെ ഫര്ദുകളായ അല്ലാഹുവിനെ സ്തുതിക്കല്, നബി(സ) പേരില് സ്വലാത് ചൊല്ലല്, തഖ്വ കൊണ്ടുള്ള വസ്വിയ്യത്, പൂര്ണ്ണമായ ആയത്ത് ഓതല്, സത്യവിശ്വാസികള്ക്കുള്ള ദുആ എന്നിവയെല്ലാം അറബിഭാഷയിലാണ് നിര്വ്വഹിക്കപ്പെടുന്നത്. 

തഖ് വ കൊണ്ടുള്ള വസ്വിയ്യത് (ഉപദേശം) എന്ന ഖുത്ബയുടെ ഫര്ദായ ഭാഗം ആദ്യം കൂറച്ച് സമയം അറബി ഭാഷയിലാണ് നിര്വഹിക്കുന്നത്, അത്ന് ശേഷം മാത്രമാണ് മാതൃഭാഷയില്ഉപദേശം തുടരുന്നത്. ചുരുക്കത്തില്, ഫര്ദുകള് എല്ലാം അറബിയില് നിര്വ്വഹിക്കപ്പെടുന്നതു കൊണ്ട് ഖുത്ബ നഷ്ടപ്പെടുന്നില്ല. ലോക മുസ്ലീങ്ങള് ഖുത്ബ പരിഭാഷ അംഗീകരിക്കുന്നു.

80 രാഷ്ട്രങ്ങളിലെ മുസ്ലീം പണ്ഡിതന്മാരും മതതോക്കന്മാരും ഉള്പ്പെട്ട ‘റാബിത്വ’ എന്ന ലോകപണ്ഡിതസംഘടന, അവരുടെ മാസികയില് (1975) ഖുത്ബയിലെ ഫര്ദ് ഒഴിച്ചുള്ള ഉപദേശം സദസ്യരില് ഭൂരിപക്ഷത്തിന് അറിയുന്ന പ്രാദേശിക ഭാഷയില് ആയിരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

റാബിത്വയുടെ നേത്ര്ത്വത്തില് അമേരിക്കയിലും യൂറോപ്യന് രാജ്യങ്ങളിലുമെല്ലാം നൂറുക്കണക്കിന് പള്ളികളില് അവരുടെ മാതൃഭാഷയില് ഖുത്ബ നടന്നുവരുന്നുണ്ട് .

സൌദി അറേബ്യയില്സുരക്ഷാ കാരണങ്ങളാല് ചില നിയന്ത്രണങ്ങള് ഏര്പ്പെടുത്താറുണ്ടെങ്കിലും കുവൈത്ത്, യു.എ.ഇ തുടങ്ങിയ മറ്റെല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ഇംഗ്ളീഷ്, ഉറുദു,മലയാളം തുടങ്ങിയ ഭാഷകളില് അവിടുത്തെ മതകാര്യ വകുപ്പിന്റെ മേല്നൂട്ടത്തില് ഖുത്ബ നടന്നുകൊണ്ടിരിക്കുന്നു.

(ഖുത്യുടെ ഓഡിയോ കാസറ്റ് മതകാര്യ വകുപ്പിലെ പണ്ഡിതന്മാര് പരിശോധിക്കാറുമുണ്ട് ).

➡മാതൃഭാഷയിലുള്ള ഖുത്ബയില് പങ്കെടുക്കുന്നവരുടെ ജുമുഅ നഷ്ടപ്പെടുമെങ്കില് – കിതാബ് ഓതി പഠിച്ച – ലോകമുസ്ലീം പണ്ഡിതന്മാര് അത് പ്രോല്സാഹിപ്പിക്കുമായിരുന്നോ?.

ചിന്തിക്കുക. ഖുത്ബയിലൂടെ മതനിയമങ്ങള് പഠിക്കാനും, ഖത്വീബിന്റെ ഉപദേശങ്ങളിലൂടെ തഖ് വ കൈവരിക്കാും അതുവഴി ഖുത്ബയുടെ ചൈത്യം പൂര്ണമായും ഉള്ക്കൊള്ളാനും അല്ലാഹു നമ്മെയെല്ലാവരെയും അഗ്രഹിക്കുമാറാകട്ടെ… (ആമീന്).

നബി صلى الله عليه وسلم വഫാത്തായ ദിനം ആഘോഷ ദിനമാക്കി മാറ്റിയ ചരിത്ര ക്രൂരത

ബഹു : പണ്ഡിതന്‍ അബ്ദുൽ ജബ്ബാർ മദീനിയുടെ സംസാരത്തിലെ ചില പ്രധാന പോയിന്റുകൾ:

1-റബീഉൽ അവ്വൽ പന്ത്രണ്ട് നബിصلى الله عليه وسلم യുടെ വഫാത്തിന്റെ ദിനമാണ് എന്നതിൽ  ചരിത്ര പണ്ടിതന്മാക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. 

2-നബിصلى الله عليه وسلم യുടെ ജനന ദിനത്തിന്റെ വിഷയത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

3-നബിصلى الله عليه وسلم *വഫാത്തായ ദിനം* ‘നബിദിനം’! എന്ന ജന്മദിനാഘോഷമാക്കി മാറ്റിയത് ഇസ്ലാമിന്റെ തനിച്ച ശത്രുക്കളായ *ഉബൈദികളാണ്*.

4-നബി صلى الله عليه وسلم യുടെ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത ഇവർ ഫാത്തിമികൾ എന്ന സ്വയം വിശേഷിപ്പിച്ചു രംഗത്ത് വന്നു.

5-ഹിജറ 362 ന്  ഈ ഉബൈദികൾ ഈജിപ്‌തിൽ അധികാരത്തിൽ വന്നു .നബി കുടുംബത്തിൽ പെട്ടവരാണ് തങ്ങളെന്ന വ്യജവുമായി ആ നാട്ടിൽ വലിയ സ്വാധീനം നേടിയെടുത്തു.ഈ കളവ് ജനങ്ങളിൽ അംഗീകാരം കിട്ടാൻ ഇവർ പല മൗലീദികളും പ്രഖ്യാപിച്ചു അതിൽ  അലി, ഫാത്തിമ, ഹസൻ, ഹുസ്സൈൻ رضي الله عنهم എന്നിവരുടെ പേരിൽ മൗലീദികൾ ഉണ്ടാക്കി. കൂട്ടത്തിൽ ഉണ്ടാക്കിയതാണ് നബി صلى الله عليه وسلم യുടെ പേരിലുള്ള മൗലീദ് .

6-ഭരണത്തണലിൽ ഇത് വലിയ ആഘോഷമാക്കി അവർ കൊണ്ടാടി.

7-ഹിജറ 402 ല്‍  മുസ്ലിം(ഉബൈദികളെ ഉൾപ്പെടുത്താതെ) പണ്ഡിതന്മാർ മക്കയിൽ അടിയന്തിര സമ്മേളനംവിളിച്ചുകൂട്ടി. അന്നത്തെ ആ സമ്മേളനത്തിലെ വിഷയം ഉബൈദികളായിരുന്നു.അവരെ കുറിച്ച് അവർ നൽകിയ വിധി(فتوى) താഴെ നല്‍കിയ പ്രകാരമായിരുന്നു:

1:കാഫിറുകള്‍  (كفار) 

2:തെമ്മാടികള്‍ (فساق)

3:താന്തോന്നികള്‍( فجار) 

4:നിർമിതവാദികൾ(ملاحدة

5:കപടന്മാർ(زنادق)  

6:ഇസ്ലാമിന്റെ നിഷേധികൾ,(للإسلام جاحدون)

8:വിഗ്രഹാരാധനയും മജൂസിയ്യത്തും വിശ്യാസമാക്കിയവർ,للوثنية والمجوسية معتقدون  8:മതനിയമങ്ങളെ അവർ കാറ്റിൽ പറത്തി(عطلوا الحدود)

9:വ്യഭിചാരം അനുവദിച്ചു(وأباحوا الفروج)

10:മദ്യം അനുവദിച്ചു(وأباحوا الخمور)

 അനമ്പിയാക്കളെ തെറിവിളിച്ചു,പൂർവികരെ ശപിച്ചു(وسبوا الأنبياء ولعنوا السلف) 11:റുബൂബിയ്യത്തത്(ലോകസൃഷ്ടിപ്പിന്റെയും നിയന്ത്രണത്തിന്റെയും അധികാരം) وادعوا الربوبية അവർ വാദിച്ചു.

 ദുഹാ നമസ്കാരം നിര്വഹിച്ചിതിന്റെ പേരിൽ മുസ്‌ലിംകളെ ഉപദ്രവിച്ചവരാണിവർ,ഇമാം മാലികിന്റെ الموطأ കയ്യിൽ വെച്ചതിന്റെ പേരിൽ ശിക്ഷിച്ചവർ.ഇത്തരം ഇസ്ലാമുമായി ബന്ധവുമില്ലാത്ത ഇവരാണ് ഈ മീലാദുന്നബവി തുടക്കം കുറിച്ചത് .

12:ഹിജറ 600 ന് ശേഷമാണ് മുളഫ്ഫർ രാജാവ് മൗലീദ് കൊണ്ടാടിയത്.ഇദ്ദേഹമല്ല തുടക്കക്കാരൻ .ഇസ്ലാമിനോട് അങ്ങേയറ്റം ക്രൂരത ചെയ്ത ഉബൈദികളാണ് നബിദിനാഘോഷം തുടക്കം കുറിച്ചത്.

സുഹൃത്തേ…..ആർക്ക് ധൈര്യം വരും …..മുത്ത് റസൂലുല്ലാഹുصلى الله عليه وسلم യുടെ വഫാത്തതിനെ മറന്ന് അതേദിനം ആഹ്ളാദിക്കാനും തുള്ളിച്ചാടാനും സന്തോഷമാക്കി മാറ്റാനും???!!.

*ഈ നീച വിശ്യാസം പേറിയ കുഫ്ഫാറുകൾ എന്ന്‌ മുസ്ലിം പണ്ഡിത ലോകത്തിൻറെ വിധി ലഭിച്ച ഉബൈദികൾക്കല്ലാതെ* ,,,

ശരിയാണ് ചരമ ദുഃഖ ദിനങ്ങളൊന്നും നമുക്കില്ല…പക്ഷെ എന്തായിരുന്നു അവസ്ഥ അന്ന്… *മദീനയിൽ വീടുകളിൽ അടുപ്പിൽ തീപുകയാത്ത, വീടുകളിൽ വിളക്കുകൾ കത്താത്ത,സന്തോഷം സന്താപഥത്തിന് വഴിമാറിയ അബൂബക്കർ, ഉമർ رضي الله عنهم أجمعين മുതൽ എല്ലാ സഹാബികളും ഏങ്ങി എങ്ങി കരഞ്ഞ,മദീന ഇരുളടഞ്ഞ സകലരും വിതുമ്പിയ ആ ദിനം ഹിജറ പതിനൊന്നാം വര്‍ഷം റബീഉൽഅവ്വൽ 12*

അതല്ലാതെ തുള്ളി ചാടുന്ന ,ഘോഷ യാത്ര നടത്തുന്ന,പ്രകടനം നടത്തുന്ന  ദിനമായിരുന്നില്ല അത് .അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ .

آمين آمين.

وصلى الله على نبينا محمد وعلى آله وصحبه وسلم تسليما كثيرا إلى يوم الدين

മുഹർറം

സഅ്ഫർ സ്വാദിഖ് മദീനി

ഈ ലോകത്തിന്റെയും, അതിലുള്ള മുഴുവന്‍ പ്രതിഭാസങ്ങളുടെയും സൃഷ്ടാവ് പടച്ച തമ്പുരാനാണ്. മനുഷൃരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒരു പ്രതിഭാസമാണ് രാവും പകലും എന്നുള്ളത്. തങ്ങള്‍ക്ക് അല്ലാഹു നിര്‍ ണ്ണയിച്ചിട്ടുള്ള ഉപജീവനം കണ്ടെത്തുവാന്‍ ഉപയുക്തമായ രൂപത്തിലുള്ള പകലും, ക്ഷീണം മാറ്റുവാന്‍ ശാന്ത സുന്ദരമായ രാത്രിയും നല്‍കിയതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെ ന്നാണ് ഖുര്‍ആന്‍ പറയുന്നത്.

(إِنَّ فِي خَلْقِ السَّمَوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لأُولِي الأَلْبَابِ)

“തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (ആലു ഇംറാന്‍:190).

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങള്‍ അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശു ദ്ധഖുര്‍ആന്‍ പറയുന്നു:

(إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ) (التوبة:36)

‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’ (തൗബ:36).

അല്ലാഹു ചില മാസങ്ങള്‍ക്കും, ദിവസങ്ങള്‍ക്കും, സമയത്തിനും പ്രതേൃകത നല്‍കയിട്ടുണ്ട്. നാം മുകളില്‍ കൊടുത്തിരിക്കുന്ന ആയത്തില്‍ നാല് മാസത്തിന് പ്രതേൃകതയുണ്ടെന്ന് നമുക്ക് മനസിലാക്കാം. അതുപോലെ റമളാന്‍ മാസത്തിന് പ്ര തേൃകതയുണ്ടെന്ന് സൂറത്തുല്‍ അല്‍ബഖറയില്‍ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവോ, പ്രവാചകനോ ശ്രേഷ്ടതയുണ്ടെന്ന് പറഞ്ഞിട്ടുള്ള മാസങ്ങള്‍ക്കും, ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും പ്രതേൃകതയുണ്ട് ശ്രേഷ്ടതയുണ്ട്. അതില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന ആരാധനകള്‍ മാത്രം നാം ചെയ്യുക. അതില്‍പെട്ട ഒരു കാരൃമാണ് നാം വിശദീകരിക്കുവാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹു പവിത്രമാണെന്ന് വിശുദ്ധഖുര്‍ആനിലൂടെ പറഞ്ഞ മാസങ്ങളില്‍ ഒരു മാസമായ മുഹര്‍റം മാസത്തിലെ ചില ദിവസങ്ങളുടെ ശ്രേഷ്ടതകളെ സംബന്ധിച്ചാണ് ചില കാരൃങ്ങള്‍ വിശദീകരിക്കുന്നത്.

ജാഹിലിയ്യത്തില്‍:

   ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യത്തില്‍ പോലും ഖുറൈശികള്‍ മുഹര്‍റം മാസത്തില്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ടിച്ചിരുന്നു. റമളാന്‍ നോമ്പ് നിര്‍ബ്ബന്ധമാക്കുന്നതിന് മുമ്പ് ആശൂറാഇന്റെ നോമ്പ് അനുഷ്ടിക്കുവാനായി പ്രവാചകന്‍(സ) ജനങ്ങളോട് കല്‍പിച്ചിരുന്നു. റമളാന്‍ നിര്‍ബ്ബന്ധമാക്കപ്പെട്ടതിന് ശേഷം അത് സുന്നത്താക്കുകയാണ് ചെയ്തത്. ഒരു ഹദീസ് ശ്രദ്ധിക്കുക:

(عن عَائِشَةَ رَضِي اللَّه عَنْهَا قَالَتْ: كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ وَكَانَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَصُومُهُ، فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ) (بخاري)

ആയിശാ(റ) പറയുന്നു: ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഅ് (മുഹര്‍റം പത്ത്)ന്റെ നോമ്പ് അനുഷ്ടിച്ചിരുന്നു. പ്രവാചകന്‍(സ)യും അനുഷ്ടിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോള്‍ പ്രവാചകന്‍(സ) അത് അനുഷ്ടിക്കുകയും, ഞങ്ങളോട് അനുഷ്ടിക്കുവാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. അങ്ങിനെ റമളാന്‍ നിര്‍ബ്ബന്ധമാക്കിയപ്പോള്‍ ആശൂറാഅഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. ഉദ്ദേ ശിക്കുന്നവര്‍ നോമ്പനുഷ്ടിക്കുകയും, നോമ്പനുഷ്ടിക്കുവാന്‍ ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു” (ബുഖാരി).

മുഹര്‍റം പത്ത്:

മുഹര്‍റം മാസത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു, അതില്‍ തന്നെ പത്താം ദിവസത്തെ പ്രതേൃകം ശ്രേഷ്ടത യുള്ളതായി പ്രഖൃാപിച്ചിരിക്കുന്നു. കാരണം ആ ദിവസത്തിലാണ് അല്ലാഹു മൂസാനബി(അ)യെ ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. ഒരു ഹദീസ് ശ്രദ്ധിക്കുക:

عَنِ ابْنِ عَبَّاسٍ رَضِي اللَّه عَنْهمَا قَالَ: قَدِمَ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ، فَقَالَ: مَا هَذَا قَالُوا: هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ: فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ ) (بخاري)

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ‘പ്രവാചക ന്‍(സ) മദീനയിലേക്ക് വന്നു, ആ സന്ദര്‍ഭത്തില്‍ ജൂതന്മാര്‍ ആശൂറാഅ് (മുഹര്‍റം പത്ത്)ന് നോമ്പനുഷ്ടിക്കുന്നതായി കണ്ടു, അപ്പോള്‍ തിരുമേനി(സ) ചോദിച്ചു, ഇതെന്താണ്? (നിങ്ങള്‍ എന്ത്‌കൊണ്ടാണ് നോമ്പനുഷ്ടിക്കുന്നത്) അവര്‍ പ്രത്യുത്തരം നല്‍കി: ഇത് നല്ല ഒരു ദിനമാണ്, ഈ ദിവസമാണ് ബനൂ ഇസ്രായീല്യരെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. അത്‌കൊണ്ട് ഈ ദിവസം മൂസാ(അ) നോമ്പനുഷ്ടിക്കുകയുണ്ടായി. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ‘മൂസായോട് നിങ്ങളേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ഞാനാണ്, അങ്ങിനെ ആ ദിവസം തിരുമേനി(സ) നോമ്പനുഷ്ടിച്ചു, ആ ദിവസം നോമ്പനുഷ്ടിക്കുവാന്‍ കല്‍പിക്കുകയുമുണ്ടായി” (ബുഖാരി).

ശ്രേഷ്ഠത:

മുഹര്‍റം പത്തില്‍ നോമ്പനുഷ്ടിക്കുന്നതിന്റെ പ്രത്യേകത നമുക്ക് സ്വഹീഹായ ഹദീസുകളില്‍ കാണുവാന്‍ സാധിക്കും.

(عَنْ أَبِي هُرَيْرَةَ رَضِي اللَّه عَنْه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ صَلَاةُ اللَّيْلِ )

അബൂഹുറൈറ(റ)വില്‍ നിന്ന്: പ്രവാചകന്‍(സ) പറയുകയുണ്ടായി: ‘റമളാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്, നിര്‍ബ്ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്” (മുസ്‌ലിം).

( عَنِ ابْنِ عَبَّاسٍ رَضِي اللَّه عَنْهمَا قَالَ: مَا رَأَيْتُ النَّبِيَّ صَلَّى اللَّه عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ )  (بخاري)

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ‘ആശൂറാഅ് നോമ്പനുഷ്ടിക്കുവാന്‍ വേണ്ടി ഉദ്ദേശിക്കുകയും, പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നത്‌ പോലെ മറ്റൊരു ശ്രേഷ്ടപ്പെട്ട ദിവസത്തെയും പ്രവാചകന്‍ (സ) പ്രതീക്ഷിക്കുന്നതായി ഞാന്‍ കണ്ടില്ല, അതുപോലെ റമളാന്‍ മാസത്തെയും” (ബുഖാരി).

പ്രതിഫലം:

മുഹര്‍റം പത്തിലുള്ള വ്രതത്തിന് പ്രതേൃകം പുണ്യവും, പ്രതിഫലവുമുണ്ടെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നത് നാം ശ്രദ്ധിക്കുക:

(… قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ) (مسلم)

പ്രവാചകന്‍(സ) പറയുന്നു: ‘… അറഫാദിനത്തിലുള്ള നോമ്പിന് അതിന് മുമ്പുള്ള ഒരു വര്‍ഷത്തെയും, അതിന്‌ശേഷമുള്ള ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്, ആശൂറാഅ് നോമ്പിന് അതിന് മുമ്പുള്ള ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുവാനുള്ള പ്രതിഫലം ഞാന്‍ അല്ലാഹുവില്‍ നിന്ന് പ്രതീക്ഷിക്കുന്നു” (മുസ്‌ലിം)

ആയതിനാല്‍ നാം മുഹര്‍റം പത്തിന് നോമ്പനുഷ്ടിക്കുകയും, അത് മറ്റുള്ളവരോട് ഉപദേശിക്കുകയും ചെയ്യുക. ഒരു വര്‍ഷത്തെ പാപം അല്ലാഹു നമുക്ക് പൊറുത്ത് തരുന്നതാണ്. അങ്ങിനെ പാപം പൊറുക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാവട്ടെ.

താസൂആഅ്:

മുഹര്‍റം ഒന്‍പതിനാണ് താസൂആഅ് എന്ന് പറയുന്നത്, ആ ദിവസവും നോമ്പനുഷ്ടിക്കുന്നത് സുന്നത്താണെന്ന് ഹദീസുകളില്‍ നിന്ന് നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കും. ഒരു ഹദീസ് ശ്രദ്ധിക്കുക:

( عَبْد اللَّهِ بْنَ عَبَّاسٍ رَضِي اللَّه عَنْهمَا يَقُولُ: حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ، قَالُوا: يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ، قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ) (مسلم)

അബ്ദുല്ലാ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: പ്രവാചകന്‍(സ) ആശൂറാഅ് ദിവസം നോമ്പനുഷ്ടിക്കുകയും, മറ്റുള്ളവരോട് അനുഷ്ടിക്കുവാന്‍ കല്‍പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറയുകയുണ്ടായി: ‘പ്രവാചകരെ, ഇന്നേ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ? അപ്പോള്‍ റസൂലുല്ലാഹ്(സ) പറയുകയുണ്ടായി: ‘അല്ലാഹു ഉദ്ദേശി ക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒന്‍പതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്ടിക്കുന്നതാണ്, ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: അടുത്ത വര്‍ഷം വന്നപ്പോഴേക്ക് തിരുമേനി (സ) വഫാതായിരുന്നു” (മുസ്‌ലിം)

ഈ ഹദീസിന്റെ അടിസ് ഥാനത്തില്‍ പണ്ഡിതന്മാര്‍ പറയുന്നത് താസൂആഅ്‌നും നോമ്പനുഷ്ടിക്കല്‍ സുന്നത്താകുന്നു എന്നാണ്.

ശ്രദ്ധിക്കുക:

   മുഹര്‍റം മാസത്തിന്റെ പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ചിലയാളുകള്‍ അതിനെ ശകുനമായി കാണാറുണ്ട്, പ്രതേൃകിച്ച് അതിലെ ആദൃത്തെ പത്ത് ദിനങ്ങള്‍. യാത്ര പുറപ്പെടുകയോ, വിവാഹം കഴിക്കുക യോ, മറ്റു നല്ല കാരൃങ്ങള്‍ ചെയ്യുകയോ ചെയ്യാറില്ല. കാരണം, അത് നഹ്‌സിന്റെയും, ശകുനത്തിന്റെയും ദിനമായിട്ടാണ് നമ്മുടെ നാട്ടിലെ പുരോഹിതന്മാരും, അവരുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന കലണ്ടറുകളിലും പഠിപ്പിക്കുന്നത്. എന്നാല്‍ പ്രവാചകനോ, പ്രവാചകനെ മുഴുവന്‍ കാരൃങ്ങളിലും പിന്‍പറ്റിയ സച്ചരിതരായ സ്വഹാബികളോ അങ്ങനെ പഠിപ്പിച്ചതായി നമുക്ക് കാണാന്‍ സാധ്യമല്ല. നേരെ മറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിക്കുന്നത് പവിത്രമായ നാല് മാസങ്ങളില്‍ ഒരു മാസമാണ് മുഹര്‍റം എന്നതാണ്, അതുപോലെ, ആ മാസത്തില്‍ നിങ്ങള്‍ നോമ്പധികരിപ്പിക്കുക. കാരണം, പ്രത്യേകതയുള്ള മാസമാണ് മുഹര്‍റം എന്നാണ് തിരുനബി (സ)യുടെ തിരുവചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇസ്‌ലാമില്‍ ഏതെങ്കിലും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശകുനമില്ല, നഹ്‌സില്ലാ യെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. മുഹര്‍റം മാസത്തിലെ നഹ്‌സ് ഉണ്ടാക്കിയത് ഇസ്‌ലാമില്‍ നിന്ന് വൃതിചലിച്ച്‌പോയ ശിയാക്കളാണ് എന്ന് നമുക്ക് ആധികാരികമായ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. അപ്പോള്‍ ശകുനത്തിന്റെയും, നഹ്‌സിന്റെയും വിശ്വാസം ശിയാക്കളുടെ വിശ്വാസമാണ്, ശിയാക്കളുടെ ഒരുപാട് കാരൃങ്ങളില്‍ നമ്മുടെ പൗരോഹിത്യം കടമെടത്ത കൂട്ടത്തില്‍ ശകുനവും അവര്‍ എടുക്കയാണ് ചെയ്തത്. പ്രവാചകന്‍(സ) പറയുന്നത് നാം ശ്രദ്ധിക്കുക:

عن أبي هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ :لاَ عَدْوَى وَلاَ طِيَرَةَ وَلاَ هَامَةَ … )  ( البخاري ، ومسلم)  

അബൂഹുറൈറ്(റ)വില്‍ നിന്ന്: പ്രവാചകന്‍(സ) പറയുക യുണ്ടായി: ”അദ്‌വയും’ (രോഗം വരുന്നത് അല്ലാഹുവിന്റെ ഖദ്‌റിന്റെ ഭാഗമല്ല, മറിച്ച് രോഗം തനിയെ വരു ന്നതാണെന്ന വിശ്വാസവും), ശകുനം (പക്ഷികളെ പറപ്പിച്ച് കൊണ്ട് ഭാഗൃപരീക്ഷണം നടത്തുന്നതും), മയ്യത്തിന്റെ എല്ലുകള്‍ പക്ഷികളായി രൂപപ്പെടുമെന്നുള്ള വിശ്വാസവും,     . . . ഇസ്‌ലാമില്‍ ഇല്ലാത്തതാണ്.” (ബുഖാരി, മുസ്‌ലിം).

طيرة എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശകുനത്തെയാണ്. ഏത് തരത്തിലുള്ള ശകുനവും ഇതില്‍ പെടുന്നതാണ്. കറുത്ത പൂച്ച മുന്നിലൂടെ ഓടുന്നതും, പ്രഭാതത്തില്‍ കാലി കൊട്ടയോ, ചാക്കോ കാണുന്നതും, ചീവീട് കരയുന്നതും, കൈനീട്ടം, രാവിലെ കടയില്‍ വന്ന് ആരെങ്കിലും കടം വാങ്ങിയാല്‍ ആ ദിവസം മുഴുവനും കടം തന്നെയായിരിക്കുമെന്ന വിശ്വാസം, ഒരു യാത്രക്ക് ഒരുങ്ങുമ്പോള്‍ വഴിയില്‍ വെച്ച് ആരെങ്കിലും അതിനെ തടഞ്ഞാല്‍, ഇടക്ക് വെച്ച് ആരെങ്കിലും വാഹനത്തില്‍ നിന്ന് ഇറങ്ങി യാല്‍ അത് ശകുനമാണെന്ന വിശ്വാസം തുടങ്ങിയവ യെല്ലാം ഇതില്‍ പെടുന്നതാണ്.

قَالَ رَسُول اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: الطِّيَرَةُ شِرْكٌ الطِّيَرَةُ شِرْكٌ …)

പ്രവാചകന്‍ e പറയുകയുണ്ടായി: ‘ശകുനം ശിര്‍ക്കാകുന്നു, ശകുനം ശിര്‍ക്കാകുന്നു… ” (അഹ്മദ്. സ്വഹീഹായ ഹദീസ്).

പ്രവാചകന്‍(സ) പറയുന്നു:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : مَنْ رَدَّتْهُ الطِّيَرَةُ مِنْ حَاجَةٍ فَقَدْ أَشْرَكَ،  قَالُوا: يَا رَسُولَ اللَّهِ مَا كَفَّارَةُ ذَلِكَ قَالَ: أَنْ يَقُولَ أَحَدُهُمُ اللَّهُمَّ لاَ خَيْرَ إِلاَّ خَيْرُكَ وَلاَ طَيْرَ إِلاَّ طَيْرُكَ وَلاَ إِلَهَ غَيْرُكَ ) ( صحيح ) رواه أحمد )

അബ്ദുല്ലാ ഇബ്‌നു അംറ് t പ്രവാചകന്‍ e യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന്‍ e പറഞ്ഞു: ‘ആരുടെയെങ്കിലും ആവശ്യം ശകുനത്താല്‍ തടയപ്പെടുകയാണെങ്കില്‍ അവന്‍ ശിര്‍ക്ക് ചെയ്തു” അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, അതിനുള്ള പ്രായശ്ചിത്തം എന്താണ്? തിരുമേനി e പറഞ്ഞു: ഇങ്ങനെ പറയലാണ്: ‘അല്ലാഹുവേ, നിന്റെ നന്മയല്ലാതെ ഒരു നന്മയുമില്ല, നിന്റെ ത്വൈറല്ലാതെ മറ്റൊരു ത്വൈറതുമില്ല, നീയല്ലാതെ യഥാര്‍ത്ഥത്തില്‍ ഒരു ഇലാഹുമില്ല” (അഹ്മദ്).

അപ്പോള്‍ മുഹര്‍റം മാസത്തെയും, അതിലെ ആദൃത്തെ പത്ത് ദിവസത്തെയും ശകുനമായി കാണുന്നത് ഇസ്‌ലാമിലില്ലാത്ത കാര്യമാണ്, അത് ശിര്‍ക്കിലേക്ക് എത്തിക്കുന്ന കാരൃവുമാണ്.

   ഒരു മുസ്‌ലിം ചെയ്യുന്ന മുഴുവന്‍ കാരൃങ്ങള്‍ക്കും തെളിവ് വേണം, ഖുര്‍ആനിലോ തിരുസുന്നത്തിലോ പഠിപ്പി ക്കാത്ത അന്ധവിശ്വാസങ്ങള്‍ക്ക് പിന്നില്‍ പോകുന്നത് വിശ്വാസിയുടെ ഗുണമല്ലായെന്ന് നാം മനസിലാക്കുക. അല്ലാഹു നമ്മെ എല്ലാവരെയും സല്‍പാന്ഥാവിലൂടെ       സഞ്ചരിപ്പിക്കുമാറാവട്ടെ. ആമീന്‍.

മങ്കൂസ്‌ മൗലിദ്

Image result for writing

◼നബിദിനത്തിന്റെ പേരിൽ മുടങ്ങാതെ നടന്നുവരുന്ന ഒരാചാരമാണ് മൗലിദ് പാരായണം ചെയ്യൽ.മങ്കൂസ്‌ മൗലിദും ശർറഫൽ അനാമും ബുർദയുമാണ് ഈ കാലയളവിൽ കാര്യമായി പാരായണം ചെയ്യപ്പെടാറുള്ളതെങ്കിലും മങ്കൂസ്‌ മൗലിദാണ് കൂടുതൽ പ്രചാരമായിട്ടുള്ളത്.റബീഉല്‍ അവ്വലില്‍ പ്രത്യേകമായും വിദേശയാത്ര, ആണ്‍കുട്ടികളുടെ സുന്നത്ത്‌ കല്യാണം, വിവാഹത്തിന്റെ രണ്ടു ദിവസം മുമ്പ്,ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലും ഓതിവരുന്ന ഗദ്യപദ്യ സമ്മിശ്രമായ രചനയാണ്‌ മന്‍ക്വൂസ്‌ മൗലിദ്‌.സൈനുദീൻ മഖ്ദൂം ഒന്നാമന്റെയോ, രണ്ടാമന്റെയോ രചനയോ, അല്ലെങ്കിൽ ഇമാം ഗസ്സാലി തങ്ങളുടെ  കൃതിയുടെ ചുരുക്ക രൂപമാണോ മൻകൂസ് മൗലിദ് എന്നത് തർക്കത്തിലിരിക്കുന്ന വിഷയമാണ്.

◼പുണ്യപാരായണത്തിന്‌ ഖുര്‍ആനല്ലാത്ത ഒരു കൃതിയോ കാവ്യമോ മുസ്‌ലിംകള്‍ക്കില്ല. നബി(സ)യോടുളള സ്നേഹത്തിന്റെയും മദ്ഹിന്റെ യും പേരിൽ എന്നു വിശ്വസിച്ചു കൊണ്ട്, വർണനയുടെ അതിശയോക്തി നിറഞ്ഞ പ്രസ്തുത മൗലീദുകൾ ചൊല്ലിക്കൊണ്ടിരിക്കുന്ന വര്‍ക്ക് അത് കുറ്റമറ്റതാണെന്നും അവയിലടങ്ങി യിട്ടുള്ളതെല്ലാം നബി(സ) യെ കുറിച്ചുള്ള മദ്ഹുകൾ മാത്രമാണ് എന്നതാണ് വിശ്വാസം. കാരണം, മുസ്ല്യാക്കൻമാരും പണ്ഡിതൻമാരും അവരെ അപ്രകാരമാണ് തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്.

◼യഥാർത്ഥത്തിൽ ഏറെ ഭക്തിബഹുമാനങ്ങളോടെ വുളുവെടുത്ത് വട്ടത്തിലിരുന്ന്, മുസല്ലവിരിച്ച്,ചന്ദനത്തിരി കത്തിച്ചു വെച്ച് തലയിണമേൽ വേറൊരു വിരിപ്പ് വിരിച്ച് അതിൻമേൽ മൗലിദ് കിത്താബ് വെച്ച് ഈണത്തിൽ ആടിപ്പാടി ഓതുന്ന

മൗലിദുകളുടെ ഉള്ളടക്കത്തിലേക്ക് കടന്നു ചെന്നാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്റും,അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിർക്കും ചില വരികളിലൂടെ കണ്ണോടിക്കുമ്പോൾ അതിൽ പതിയിരിക്കുന്നത് കാണാൻ കഴിയും. അതോടൊപ്പം പ്രവാചകൻമാരെ കുറിച്ചും മറ്റു മഹാത്മാക്കളെ കുറിച്ചും അതിരുകവിഞ്ഞ പ്രശംസകളും(മദ്ഹ്)അതിൽ സ്ഥലം പിടിച്ചിട്ടുണ്ട്.

◼നബി(സ)യുടെ പേരിൽ ഏറ്റവും പ്രചാരത്തിലുള്ള മൻകൂസ് മൗലിദ് കിതാബിൽ കാണുന്ന ഇസ്ലാമിക വിരുദ്ധ വശങ്ങൾ പലതരത്തിലുള്ളവയാണ്.

1. നബി(സ)യെ പുകഴ്ത്തി പുകഴ്ത്തി അല്ലാഹുവോളം ഉയർത്തുന്ന വരികൾ.

2. പ്രവാചകൻ(സ)യോട് പ്രാർത്ഥിക്കുന്ന വരികൾ.

3. പ്രവാചകൻ(സ)യോട് പാപമോചനം തേടുന്നവ.

4. നബി(സ)യോട് ശുപാർശ തേടുന്നവ.

5. നബി(സ)യുടെ പേരിൽ പലവിധ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നവ.

◼മങ്കൂസ്‌ മൗലിദിൽ നബി(സ)യോട്‌ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത്‌ കാണുക: 

ارتكبت على لخطا  غير حصر و عدد

لك أشكو فيه يا سيدي خير النبي

♻(‘ഇർത്തകബ്തു അലൽഖത്വ ഗൈറഹസ്‌രിൻ വഅദദ്‌ 

ലക അശ്കൂ ഫീഹിയാ സൈയ്യിദീ ഖൈറന്നബീ’) ♻

അർത്ഥം:          

❎’ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി.നബിമാരിൽ ഉത്തമനായവരേ, അങ്ങയോട്‌ ഞാൻ ആവലാതി ബോധിപ്പിക്കുന്നു’❎

എന്നാൽ,അള്ളാഹു ഖുർആനിലൂടെ പറയുന്നത്‌ പാപം പൊറുക്കാൻ 

അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നാണ്.

 وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ

✅വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ ‎എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ ‎അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; ‎തങ്ങളുടെ പാപങ്ങള്‍ക്ക്മാപ്പിരക്കുന്നവരും.പാപങ്ങള്‍ ‎പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്?‎ അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ‎ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയി ല്ല.✅  (ആലു ഇമ്രാൻ:135)

‘പാപമോചനം അള്ളാഹുവിനോട്‌ മാത്രമേ തേടാവൂ’എന്ന് അള്ളാഹു പറയുന്നു. പക്ഷെ,മൗലിദിൽ അള്ളാഹു അല്ലാത്തവരോട്‌ തേടിയിരിക്കുന്നു. തെറ്റു ചെയ്‌താല്‍ അതിന്റെ പരിഹാരത്തിന്ന്‌ നിങ്ങള്‍ എന്നോട്‌ അപേക്ഷിക്കുക എന്നുപദേശിച്ചു കൊണ്ടല്ല നബി(സ്വ)വിട പറഞ്ഞ ത്‌. അത്തരം സംസ്‌കാരം അവിടുന്ന്‌ പ്രചരിപ്പിച്ചി ട്ടില്ല. എന്നാല്‍ പാപമോചനത്തിന്ന്‌ റസൂലിനോട്‌ തേടാന്‍ ക്വുര്‍ആനിന്റെ കല്‍പനയുണ്ട്‌ എന്ന്‌ സ്ഥാപിക്കാന്‍ സമസ്‌ത പണ്‌ഡിതന്മാര്‍ സൂറ:നിസാഇലെ 64>മത്തെ ആയത്തായ ഈ ആയത്തിന്റെ കഷ്‌ണം ദുര്‍വ്യാഖ്യാനം ചെയ്യുന്നു.

 وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًۭا رَّحِيمًۭا

“അല്ലാഹുവിന്‍റെ ഉത്തരവ്‌ പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട്‌ തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും,എന്നിട്ടവര്‍ അല്ലാഹുവോട്‌ പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു .”(Surat:4, Verse:64)

‘വലൗ അന്നഹും ഇള്ളലമൂ അന്‍ഫുസഹും ജാഊക്ക, അവര്‍ തെറ്റു ചെയ്‌ത്‌ നിന്നെ സമീപിച്ചാല്‍’ എന്നാണര്‍ത്ഥം. ഇതിന്റെ പൂര്‍ണമായ അര്‍ഥവും അതിന്റെ മുകളിലുള്ള ആയത്തുകളില്‍ പറഞ്ഞ പശ്ചാത്തലവും മനസ്സിലാക്കിയാല്‍ ഇതില്‍ പ്രവാചകന്മാരോട്‌ എല്ലാ പാപികളും തെറ്റ്‌ ഏറ്റുപറഞ്ഞ്‌ പാപമോചനം തേടണമെന്ന ആശയമല്ല കിട്ടുക.ആദ്യം ഇപ്പറഞ്ഞ പദങ്ങളുള്ള ആയത്തിന്റെ അര്‍ഥം പൂര്‍ണമായി പരിശോധിക്കാം.സമസ്‌ത നേതാവായിരുന്ന കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ കൂറ്റനാട്‌ ഇതിന്ന്‌ ശരിയായ രീതിയില്‍ പരിഭാഷ നല്‍കിയിട്ടുണ്ട്‌.

“അല്ലാഹു നിര്‍ദ്ദേശിച്ചിരിക്കകൊണ്ട്‌, അനുസരി ക്കപ്പെടേണ്ടതിന്നു വേണ്ടിയല്ലാതെ ഒരു റസൂലിനെ യും നാം അയച്ചിട്ടില്ല. സ്വന്തത്തോടു തന്നെ ദ്രോഹം ചെയ്‌തപ്പോള്‍,അവര്‍ താങ്കളുടെ അടുത്ത്‌ വരികയും എന്നിട്ട്‌ അല്ലാഹുവോട്‌ പൊറുക്കുവാന്‍ അപേക്ഷിക്കുകയും അല്ലാഹുവിന്റെ റസൂലും അവര്‍ക്ക്‌ പൊറുക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ തങ്ങളുടെ തൗബ സ്വീകരി ക്കുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനുമായി അല്ലാഹുവിനെ അവര്‍ക്കു കാണാമായിരുന്നു.” (വി.ക്വു:4:64-കെ.വി.മുഹമ്മദ്‌ മുസ്‌ല്യാര്‍)

ഇതില്‍ റസൂലിനോട്‌ തേടുക എന്ന ഒരു പദം പോലുമില്ല.പാപികളും റസൂലും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്ന കാര്യമാണ്‌ പറഞ്ഞത്‌. ഇതില്‍ മൂന്നു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌.

1.റസൂല്‍(സ) ജീവിച്ചിരിപ്പുള്ളപ്പോള്‍ സമീപിക്കാനാ ണ്‌ പറഞ്ഞത്‌.

2.എല്ലാ പാപികളും റസൂലിന്റെയടുക്കല്‍ പോകണ മെന്നല്ല.

3.അനുസരിക്കപ്പെടാനായി അല്ലാഹു നിയോഗിച്ച റസൂല്‍ ഉണ്ടായിരിക്കെ, അവിടത്തോട്‌ വിധി തേടാതെ,ഇസ്‌ലാമിന്റെ ശത്രുക്കളോട്‌ വിധി തേടാന്‍ പോയ കപടന്‍മാരെപ്പറ്റിയാണ്‌ ഇതില്‍ പറഞ്ഞത്‌.

ഇതിന്റെ പശ്ചാത്തലം തൊട്ടുമുകളിലുള്ള സൂക്തത്തിന്റെ വ്യാഖ്യാനക്കുറിപ്പില്‍ കൂറ്റനാട്‌ മുസ്‌ല്യാര്‍ വിവരിക്കുന്നതു കാണുക. “കപടവേഷമിട്ടു നടന്നിരുന്ന മുനാഫിഖുകള്‍ക്ക്‌ ഏതെങ്കിലും നിലക്കുള്ള വിപത്തു നേരിട്ടാല്‍ അവര്‍ നബിയെത്തന്നെ സമീപിക്കുമായിരുന്നു. എന്നിട്ട്‌ “ഞങ്ങള്‍ അങ്ങയെ വിട്ട്‌ മറ്റൊരാളുടെ അടുക്കലേക്കു പോയത്‌ ഇസ്‌ലാമിലോ അങ്ങയിലോ വിശ്വാസമില്ലാഞ്ഞിട്ടല്ല; എല്ലാവരുമായി യോജിച്ചുകഴിയുക എന്ന നല്ല കാര്യം ഉദ്ദേശിച്ചതുകൊണ്ടു മാത്രമാണ്‌ എന്നെല്ലാം വ്യാജമായി തട്ടിവിടും. ആ കാപട്യം തുറന്നുകാട്ടുകയാണിവിടെ ചെയ്യുന്നത്‌.”

(4:63ന്ന്‌ കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്‌ല്യാര്‍ നല്‍കിയ വ്യാഖ്യാനം.)

മുനാഫിക്വുകള്‍ ഈ കാപട്യം വെടിഞ്ഞ്‌ മനസ്സു നന്നാക്കി തങ്ങള്‍ക്കുവേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാന്‍ റസൂലിനോട്‌ ആവശ്യപ്പെടുകയും അവരും റസൂലും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ അല്ലാഹു പൊറുക്കുമായിരുന്നു എന്നാണ്‌ പറഞ്ഞത്‌. ഇനി തര്‍ക്കത്തിലിരിക്കുന്ന “വലൗ അന്നഹും ഇളളലമൂ…”എന്ന പ്രയോഗമുള്ള ആയത്തിന്ന്‌ അദ്ദേഹം നല്‍കിയ വ്യാഖ്യാനം കാണുക:

“നബി(സ്വ)യെ അനുസരിക്കണമെന്ന്‌ കല്‍പിച്ചതായി അല്‍പം മുമ്പ്‌ നാം കണ്ടുവല്ലോ. ഇത്‌ ഒരു പുത്തന്‍ സിദ്ധാന്തമല്ല.ഞാന്‍ അയച്ച ഏതൊരു റസൂലിനെയും അനുസരിക്കണമെന്ന്‌ അദ്ദേഹത്തിന്റെ ജനതക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്ലാഹു ഉണര്‍ത്തുന്നു. നബിയെ വിട്ട്‌ താഗൂത്തിന്റെയടുക്കല്‍ കേസ്‌ പറയാന്‍ പോയവര്‍ അതുമൂലം തങ്ങളോടുതന്നെ വമ്പിച്ച ദ്രോഹമാണ്‌ ചെയ്‌തത്‌. അങ്ങേയറ്റം നീതിയോടും സത്യസന്ധതയോടും കൂടി വിധി കല്‍പിക്കുന്ന ശത്രുക്കളാല്‍പോലും അംഗീകരിക്കപ്പെടുന്ന നബി(സ്വ)യെ അവര്‍ അവഗണിച്ചുവെന്നത്‌ നിസ്സാര കാര്യമാണോ? എന്നാല്‍ അതൊരു കുറ്റമാണെന്നുപോലും അവര്‍ ഗ്രഹിച്ചില്ല.ഇനി സംഭവിച്ചുപോയി എങ്കില്‍ അപ്പോള്‍ തന്നെ നബിയുടെ അടുക്കല്‍ വന്ന്‌ കുറ്റം സമ്മതിച്ച്‌ ആത്മാര്‍ത്ഥമായി അല്ലാഹുവോട്‌ പാപമോചനത്തിന്നപേക്ഷിക്കുകയും നബിയും അവര്‍ക്കുവേണ്ടി പൊറുക്കലിന്ന്‌ തേടുകയും ചെയ്‌തിരുന്നുവെങ്കില്‍ അവന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുമായിരുന്നു. പക്ഷേ അവര്‍ വ്യാജം പറഞ്ഞും കള്ളസത്യം ചെയ്‌തും നബിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്‌തത്‌.പൂര്‍വ്വ വേദങ്ങളില്‍ നബിയെക്കുറിച്ച്‌ പ്രതിപാദനങ്ങളുണ്ടായിട്ടുംനേര്‍ക്കുനേരെ അവിടത്തെ പദവികളും സ്ഥാനങ്ങളും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടും ആ കപടന്‍മാര്‍ ഈ നയത്തില്‍നിന്ന്‌ പിന്തിരിഞ്ഞില്ല” (കെ.വി.മുഹമ്മദ്‌ മുസ്‌ല്യാര്‍ കൂറ്റനാട്‌. വിശുദ്ധ ക്വുര്‍ആന്‍ വ്യാഖ്യാനം. വാ 1. പേ. 583, 584)

നബി (സ്വ)യെ കബളിപ്പിച്ച കപടന്‍മാരെപ്പറ്റിയാണ്‌ പറഞ്ഞതെന്നും നാം ഇന്ന്‌ പാപം ചെയ്‌താല്‍ റസൂലിനോട്‌ പറയണമെന്ന ആശയം ഇതിലില്ലെന്നും മനസ്സിലായല്ലോ. 

ഇനി കഷ്ടപാടുകൾ നീക്കാൻ നബി(സ)യോടു പ്രാർത്ഥിക്കുന്ന വരികൾ കാണുക:            

ياسيّد السادات جأتك قاصدا- ارجو حماك فلا  تخيب مقصد

 قدحل  بي  ما  قد  علم من  الأذى-   ولظلم والضعف شديد  فأسعد 

♻(‘യാ സയ്യിദസ്സാദാത്തി ജി’അ്ത്തുക ഖ്വസ്വിദാ-   ‘ അർജ്ജൂ ഹിമാക ഫലാ തുഖ’യ്യിബ്‌ മഖ്‌സ്വദീ….

ഖദ്‌ ഹല്ല ബീ മാ ഖദ്‌ അലിംത മിനൽ അദാ- വള്ളുൽമി വ ള്ളു’അ്ഫി ശ്‌ശദീദി ഫ അസ്‌അദീ)♻

അർത്ഥം:       

‘നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദെശിച്ചുകൊണ്ട്‌ ഞാനിതാ അങ്ങയുടെ അടുക്കൽ, വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ്‌ പരാജയപ്പെടുത്തരുതേ, ഉപദ്രവം,അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങേക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ്‌ എന്നെ സഹായിക്കണമേ’

എന്നാൽ നബി(സ) യുടെ അവസ്ഥ എന്താണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണുക:

قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ

✅പറയുക:”ഞാന്‍ എനിക്കു തന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു.എനിക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കു തന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്.വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.”✅ (അഅ്റാഫ്:188)

മാത്രവുമല്ല അല്ലാഹു വരുത്തുന്ന ഗുണമോ,ദോഷമോ തട്ടിമാറ്റാൻ ആർക്കും കഴിയില്ലന്നും അല്ലാഹു പറയുന്നു

وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ

✔അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല.തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.)✔ (യൂനസ്:107)        

ഇവിടെ നബി(സ)യെ അള്ളാഹുവോടു പങ്ക്ചേർത്തിരിക്കുന്നു. 

എങ്കിൽ പിന്നെ പ്രശ്ന പരിഹാരങ്ങൾക്കും ആഗ്രഹ സഫലീകരണങ്ങൾക്കും നാം എന്തു ചെയ്യണം

അല്ലാഹു പറയുന്നു:

وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

“നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ.ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം.എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്ന താണ്‌; തീര്‍ച്ച.” (സൂറ:ഗാഫിർ:60),

ഇക്കാര്യം സൂറ:ജിന്നിൽ ഒന്നു കൂടി വിശദീകരിക്കുന്നു.

قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًۭا

“(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.” (സൂറ:ജിന്ന് 20)

തിരുനബി(സ)നമ്മെ പഠിപ്പിച്ചു:

الدُّعَاءُ هُوَ الْعِبَادَةُ

‘പ്രാർത്ഥന അത് തന്നെയാണ് ആരാധന’ (തുർമുദി)

പ്രാർത്ഥനയുടെ എല്ലാ അംശങ്ങളും സൃഷ്ടാവിന് മാത്രം അവകാശപ്പെട്ടതാണ്.അത് സൃഷ്ടിയിലേക്ക് തിരിക്കുവാൻ നമുക്ക് അവകാശമില്ല.

അപ്പോൾ പ്രാർത്ഥന എന്ന ആരാധന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനം.

നബി(സ)യോട് ശഫാഅത്ത്(ശുപാർശ) തേടുന്ന വരികൾ:                

“അശ്‌ശഫാഅത്ത ഹബ്‌ലനാ

ഫില്‍ക്വിയാമത്തി മുശ്‌ഫിക്വന്‍

വാഹ്‌ലനാ ഇന്‍ളാ അയാ

സയ്യിദീ ഖൈറന്നബീ” 

അർത്ഥം:

പ്രവാചക ശ്രേഷ്‌ഠരേ, അന്ത്യനാളില്‍ അങ്ങ്‌ ഞങ്ങളുടെ മേല്‍ കനിഞ്ഞ്‌ താങ്കള്‍ ഞങ്ങള്‍ക്ക്‌ ശുപാര്‍ശ ചെയ്യേണമേ.അത്‌ നഷ്‌ടപ്പെട്ടാല്‍ ഞങ്ങളുടെ ദുഃഖം മഹാഭയാനകം തന്നെ.

എന്റെ നേതാവേ! ഉത്തമ നബിയേ!

പ്രവാചകന്ന്‌ അല്ലാഹു ശുപാര്‍ശക്ക്‌ അനുമതി കൊടുക്കുമെങ്കിലും അതിന്ന്‌ അവിടത്തോട്‌ ഈ ലോകത്തുവെച്ച്‌ അപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ മുസ്‌ല്യാക്കള്‍ ചോദിക്കാറ്‌ “ദുനിയാവിലെ ശിര്‍ക്ക്‌ പരലോകത്ത്‌ തൗഹീദാകുമോ?” എന്നാണ്‌. 

പരലോകത്തുവെച്ച്‌ ജനങ്ങളും നബി(സ്വ)യും തമ്മില്‍ കണ്ടുമുട്ടും. ജനങ്ങള്‍ പരസ്‌പരം കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്യും. ആ സാഹചര്യത്തോട്‌ ഒരു നിലക്കും തുല്യമല്ലല്ലോ മരണപ്പെട്ട നബിയോട്‌ ഈ ലോകത്തുവെച്ചുള്ള തേട്ടം.

ശുപാർശ ചോദിക്കുന്ന മറ്റൊരു വരി:

  അൻത മുൻജീനാ ഖദൻ മിൻ ശഫാഅതിക സ്സഫാമൻ ലനാ മിസ് ലുക യാ സയ്യിദീ ഖൈറന്നബീ

അർത്ഥം:

എന്റെ നേതാവേ, തങ്ങളെപ്പോലെ ഞങ്ങൾക്കാരുണ്ട്? അങ്ങയുടെ ആത്മാർത്ഥ ശുപാർശയാൽ നാളെ ഞങ്ങളെ രക്ഷപ്പെടുത്തുന്നത് അങ്ങ് തന്നെയാണ്.

ഖുർആൻ പറയുന്നു:

……….مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ………..

……………….അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? ….. .

(അൽബഖറ:255)

َ إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَق ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളും ഭൂമിയും ആറു ദിവസങ്ങളിലായി സൃഷ്ടിക്കുകയും,പിന്നീട്‌ കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട്‌ സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന്‌ ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (യൂനുസ്:3)

 يَوْمَئِذٍۢ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَرَضِىَ لَهُۥ قَوْلًا

അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക്‌ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല. (ത്വാഹാ:109)

يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ

അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവ ര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു. (അമ്പിയാഅ:28)

പരലോകത്തെ ശഫാഅത്തിൽ നാം ഉൾപ്പെടണമെങ്കിൽ ആദ്യമായി അല്ലാഹു നമ്മെ തൃപ്തിപ്പെട്ടിരിക്കണമെന്നും, അപ്രകാരം തന്നെ ചെയ്യുന്ന ആൾക്കും അല്ലാഹുവിന്റെ പ്രത്യേക തൃപ്തിയും അനുവാദവും ലഭിക്കണമെന്നും മേൽവചനങ്ങൾ വ്യക്തമാക്കുന്നു. ഇവിടെ നാം അടിവരയിട്ടു മനസ്സിലാക്കേണ്ട വിഷയം, പ്രവാചകന്ന്‌ അല്ലാഹു ശുപാര്‍ശക്ക്‌ അനുമതി കൊടുക്കുമെങ്കിലും അത് ലഭിക്കണമെ ങ്കിൽ  നബി(സ)യോട് ചോദിക്കുക യല്ല; അല്ലാഹു വിനോടാണ് ചോദിക്കേണ്ടത് എന്നതാണ്. അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ടാണ് മൗലിദുകളിലെ ശഫാഅത്തിനെ പരിചയപ്പെടുത്തുന്നത്.

നോക്കൂ. ഇവിടെയെല്ലാം വഫാത്തായ നബി(സ)യെ വിളിച്ച് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.”എന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയുന്ന നബിയേ”,”എന്റെ അഭയ കേന്ദ്രമേ “,”നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന രക്ഷകാ-എന്നെ രക്ഷിക്കണേ”,

“എനിക്ക് ശഫാഅത്ത് നൽകണേ”…എന്നിങ്ങനെ നബി തങ്ങളോടാണ് താണുകേണ് തേടുന്നത്. ഇവിടെ നാം ഏത്‌ സ്വീകരിക്കണം! മൗലിദോ? അതോ ഖുർആനോ!?

ഈ മൗലിദിൽ അള്ളാഹുവിന്റെ ഖുർആനെ പുഛ്ചിച്ച്‌ തള്ളുകയാണ് ചെയ്യുന്നത്‌. അതിന് ഉദാഹരണം നോക്കാം.

واستغاث به نوحٌ فنجى من الردى

 (‘വതഗാസ ബിഹീ നൂഹൻ ഫനജാ മിനര്റദാ’)

നൂഹ്‌ നബി(അ) മുഹമ്മദ്‌ നബി(സ)യോട്‌ സഹായാഭ്യർത്‌ഥന നടത്തി പ്രാർത്‌ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.

എന്നാൽ ഖുർആന്റെ പ്രസ്താവന മൗലിദിനെതിരാണ്….

അള്ളാഹുവിന്റെ മേൽനോട്ടത്തിൽ  കപ്പൽ സഞ്ചരിച്ചുവെന്നും, അള്ളാഹു തന്നെയായിരുന്നു പ്രളയം അവസാനിപ്പിച്ചതെന്നുമാണ്. 

അള്ളാഹു പറയുന്നു:

 وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ.

✅നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.✅

تَجْرِي بِأَعْيُنِنَا جَزَاءً لِمَنْ كَانَ كُفِرَ

✅അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.✅

(അൽ ഖമർ:13,14)

وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ

☘”അപ്പോള്‍ കല്‍പനയുണ്ടായി:”ഓ ഭൂമി,നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.”വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു.അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: അക്രമികളായ ജനതക്കു നാശം!”☘ (ഹൂദ്‌ :44)

മാത്രവുമല്ല,നൂഹ്‌ നബി(അ) പ്രാർത്ഥിച്ചതും അള്ളാഹുവിനോടാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.

قَالَ رَبِّ انْصُرْنِي بِمَا كَذَّبُونِ

✅നൂഹ് പ്രാര്‍ഥിച്ചു: “എന്റെ നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.”✅

فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُمْ مُغْرَقُونَ

അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പി ല്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞി ട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.

فَإِذَا اسْتَوَيْتَ أَنْتَ وَمَنْ مَعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ

✅”അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”✅

وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ

നീ വീണ്ടും പറയുക: “എന്റെ നാഥാ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.”

(മുഅ്മിനൂൻ:26-29)

നബി(സ)യോട്‌ പ്രർത്ഥിക്കാൻ അർഹതയുണ്ടെന്ന് വരുത്താൻ ഇനിയും ഇതുപോലുള്ള ചില നുണകൾ മൗലൂദിന്റെ വ്യക്തിത്വമായി കാണാം.

وهوالذي نوسل به آدم عليه السلام 

(‘വഹുവല്ലദീ തവസ്സല ബിഹീ ക ആദം അലൈഹിവസ്സലാം’)

 മുഹമ്മദ് നബി(സ)യെകൊണ്ട്‌ ആദം(അ) ഇടതേടി പ്രാർത്ഥിച്ചു. എന്നാൽ അള്ളാഹു ഖുർ ആനിലൂടെ പറയുന്നു:

فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ

അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ ‎അഭ്യസിച്ചു. അതുവഴി പശ്ചാത്ത പിച്ചു. അല്ലാഹു ‎അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ‎ദയാപരനുമാണവന്‍. (അൽ ബഖറ:37)

ആ വചനങ്ങൾ എന്തായിരുന്നു എന്ന് അള്ളാ ഹു വ്യക്തമാക്കുന്നു;

               قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

ഇരുവരും പറഞ്ഞു: “ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും  (അഅ്റാഫ്‌:23)

ഇവിടെയും ഖുർആനെ കളവാക്കുകയാണ് മങ്കൂസ്‌ മൗലിദിൽ.

ചിന്തിക്കുക സഹോദരങ്ങളേ, 

ഖുർആനെ കള്ളമാക്കി തള്ളുന്ന ഇതുപോലുള്ള മൗലിദുകൾ ഇനിയും നാം നെഞ്ചിലേറ്റി നടക്കണോ?

فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്?പാപികള്‍ ഒരിക്കലും വിജയിക്കുകയില്ല. (യൂനുസ്:17)

وَلَا تَكُونَنَّ مِنَ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ فَتَكُونَ مِنَ الْخَاسِرِينَ

“അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.” (യൂനുസ്:95)

مَثَلُ الَّذِينَ كَفَرُوا بِرَبِّهِمْ ۖ أَعْمَالُهُمْ كَرَمَادٍ اشْتَدَّتْ بِهِ الرِّيحُ فِي يَوْمٍ عَاصِفٍ ۖ لَا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ

“തങ്ങളുടെ നാഥനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം” (ഇബ്രാഹീം:18)

ഇനിയും പല തെറ്റുകൾ ഇതിൽ ഉണ്ട്. നബി(സ)യെ മദ്‌ഹ്‌ ചെയ്യുന്നു എന്ന ഓമന പേരിലാണ് ഇതെല്ലാം. നബി(സ)യെ ഉള്ളത്‌ പറഞ്ഞ്‌ പുകഴ്ത്താം. പക്ഷെ, മൗലിദിൽ. ഏറെയും അതിരുവിട്ട പുകഴ്ത്തലാണ്. നബി(സ)യെ അതിരു വിട്ട്‌ പുകഴ്ത്തുമ്പോൾ, മേൽകണ്ടതു പോലെ ഖുർഃആനെയും ഹദീസിനെയും കളവാ ക്കുന്നു. നബി (സ) യെ പറ്റിയും കളവുപറയുന്നു. തന്നെ അതിരുവിട്ട്‌ പുകഴ്ത്തുന്നത്‌ നബി(സ) നിരോധിച്ചി രിക്കുന്നു: 

“ക്രിസ്ത്യാനികൾ മർയമിന്റെ മകനെ (യേശുവിനെ) അതിരുകടന്ന് പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അതിരുകടന്ന് പുകഴ്ത്തരുത്‌. തീർച്ചയായും ഞാൻ അവന്റെ ദാസൻ മാത്രമാണ്. അതിനാൽ നിങ്ങൾ (എന്നെ) അള്ളാഹുവിന്റെ ദാസൻ എന്നും അവന്റെ പ്രവാചകൻ എന്നും പറയുക”. (ബുഖാരി)

“ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ്‌ പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”  (ബുഖാരി)

മൗലിദിൽ മദ്‌ഹുണ്ട്‌, ഒപ്പം നുണയും ശിർക്കുമുണ്ട്‌,തേനായാലും വിഷം കലർന്നുവെന്ന റിഞ്ഞാൽ ഉപേക്ഷിക്കുകയാണെല്ലോ ബുദ്ധി. ഇതൊക്കെ മനസ്സിലായിട്ടും അത്‌ അങ്ങീകരി ക്കാതെ ചിലർ പറയാറുണ്ട്: “ഞങ്ങളുടെ കാരണവ ന്മാർ മുതൽ ഞങ്ങൾ ചെയ്തുവരുന്നതാണു ഇത്‌.അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടെ ആയിക്കൊള്ളട്ടെ .

ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഇത്‌ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല.”എന്ന്. 

അവരെപറ്റി അള്ളാഹു പറയുന്നു:

وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ

അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: “ഞങ്ങളുടെ പൂർവ ‎പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ ‎പിൻപറ്റുകയുള്ളൂ.” അവരുടെ പിതാക്കള്‍ ‎ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ‎ചെയ്യാത്തവരായിരുന്നിട്ടും! (അല്‍ബഖറ:170)

നാഥാ,ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.  ഞങ്ങൾക്ക് സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ അനുഗ്രഹം നൽകേണമേ… (ആമീൻ)

നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍

നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു. നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.

إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ   يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا

തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)

صلوة  (സ്വലാത്ത്) എന്ന വാക്കിന് അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചെയ്യുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബി(സ്വ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മലക്കുകള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബിക്ക്(സ്വ)  വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച് നബി(സ്വ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.

يُصَلُّونَ   (യുസ്വല്ലൂന) എന്നാല്‍  ‘അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ്’ വിവക്ഷയെന്ന് ഇബ്നു അബ്ബാസി(റ)യില്‍ നിന്ന് ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. അല്ലാഹു  നബി(സ്വ)ക്ക് അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബി(സ്വ)ക്ക് അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.

ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നു ഉദ്ധരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ  ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം ഇബ്നുല്‍ ഖയ്യിം(റ), ശൈഖ് ഉഥൈമീന്‍(റ) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്. 

اللَّهُمَّ صَلِّ  عَلَى  مُحَمَّدٍ    (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ, ‘അല്ലാഹുവേ നീ മുഹമ്മദ് നബിയെ പ്രശംസിക്കണമേ’ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള  പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.

وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه

നബിയുടെ(സ്വ) മേലുള്ള സ്വലാത്ത് എന്നാൽ നബി(സ്വ)യെ പുകഴ്ത്തലാണ്. اللَّهُمَّ صَلِّ  عَلى محمدٍ (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ, ‘അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ’ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ ‘സ്വല്ലൂ അലൈഹി’ എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത്. (ഫത്ഹുൽ ബാരി : 11/156)

ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബി(സ്വ)ക്ക് വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം,  അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന്  നല്‍കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. (ജലാഉല്‍ അഫ്ഹാം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം)

ശൈഖ് ഉഥൈമീന്‍(റ) പറയുന്നു: “ഈ വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: ‘പ്രവാചക(സ്വ)ന്റെ മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ’, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്.’” (അശ്ശറഹുല്‍ മുമ്തിഉ : 3/163)

സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.

പഠന ബോധന മാര്‍ഗങ്ങള്‍ ക്വുര്‍ആനില്‍ നിന്ന്

~ ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി
2019 ജൂലായ് 13, 1440 ദുല്‍ക്വഅദ് 10

അനുവാചകരുടെ തൃഷ്ണയെ പ്രോജ്വലിപ്പിക്കുമ്പോഴാണ് ഏതൊരു രചനയും ഉന്നതമാകുന്നത്. ഒരേസമയം ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും മനഃശാസ്ത്രപരമായി കീഴടക്കുകയും ചെയ്യുന്ന ആശയങ്ങള്‍ കണ്ടെത്താനാവുക ഖുർആനിൽ മാത്രമെയുള്ളൂ. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് മനുഷ്യന് നല്‍കുന്ന ഉപദേശങ്ങള്‍ അതുകൊണ്ട് തന്നെ പ്രായോഗികമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ആശയങ്ങള്‍ കൊണ്ട് മാത്രമല്ല ആശയ കൈമാറ്റ രീതി കൊണ്ടും ക്വുര്‍ആനികാധ്യാപനങ്ങള്‍ ദൈവികമെന്ന് തെളിയിക്കുന്നു.

ജീവിതത്തിന്റെ ഏത് രംഗങ്ങളില്‍ ഇടപെടുന്നവരും നിത്യേന ഗുരുനാഥന്‍മാരില്‍ നിന്നോ, ജീവിതാനുഭവങ്ങളില്‍ നിന്നോ പുതിയ പുതിയ കാര്യങ്ങള്‍ ഗ്രഹിച്ചുകൊണ്ടേയിരിക്കുമല്ലോ. അതെല്ലാം പഠനബോധന മാര്‍ഗങ്ങളാണ്. ഏതെങ്കിലും ഒരു ഗ്രന്ഥത്തെ ആധാരമാക്കിയോ, ഏതെങ്കിലും വിദ്യാഭ്യാസ വിചക്ഷണന്‍മാരുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയോ അല്ല ഈ ലേഖനത്തിലെ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രധാനമായും പഠന രംഗത്തും അധ്യാപനരംഗത്തും അനൗപചാരിക വിദ്യാഭ്യാസ രംഗത്തുമൊക്കെ ഏറ്റവും ഫലപ്രദമെന്നും ഉപകാരപ്രദമെന്നും തോന്നുന്ന രീതികളും ബോധന മനഃശാസ്ത്രവും (Teaching Psychology) ക്വുര്‍ആനില്‍ നിന്ന് ഗ്രഹിച്ചെടുക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഇത്. മനഃശാസ്ത്ര സമീപനങ്ങളോ, പോയിന്റുകളോ മനഃശാസ്ത്രജ്ഞന്‍മാര്‍ പറയുന്ന രീതികളിലല്ല ഖുർആനിൽ വിവരിക്കുന്നത്.

ഇന്നയിന്ന തരത്തിലുള്ള തത്ത്വങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു എന്ന് എല്ലാ കാര്യത്തിലും എടുത്ത് പറയുന്ന രീതി ഖുർആനിനില്ല. അല്ലാഹുവും റസൂലും പറഞ്ഞത് അതേപടി ചെയ്താല്‍ മതി. അതിന്റെ ഗുണഫലമോ, അതിലൂടെ ഉണ്ടായിത്തീരുന്ന ഉപകാരമോ നമുക്ക് ലഭ്യമാവും. അതിന് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത് എന്ന് ഉദ്ദേശിച്ചല്ല ചെയ്യേണ്ടത്. ഉദാഹരണമായി, നമസ്‌കാരം നിര്‍വഹിക്കുന്നതിലൂടെ പരലോക നേട്ടവും അല്ലാഹുവിന്റെ പ്രീതിയുമാണ് ഉദ്ദേശ്യം. അതായിരിക്കണം നിയ്യത്ത്. എങ്കിലും നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുമ്പോള്‍ കൃത്യമായി രക്തത്തിന്റെ പമ്പിംഗ് നടക്കുന്നതും അതിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ നേട്ടങ്ങളും അതിന്റെ by-product ആയി നമുക്ക് കിട്ടുന്ന അധികമായ നേട്ടങ്ങളാണ്; പ്രധാനലക്ഷ്യമല്ല. ഖുർആനും ഹദീസും നന്നായി പഠിക്കുമ്പോള്‍ അതിലൂടെ ലഭിക്കുന്ന വിശ്വാസ (ഈമാന്‍) വര്‍ധനവും സ്വര്‍ഗപ്രവേശനവുമാണ് ലക്ഷ്യം. എങ്കിലും അതിലൂടെ ജോലി ലഭിക്കുകയാണെങ്കില്‍ അത് നമുക്ക് അധികമായി ലഭിക്കുന്ന അനുഗ്രഹവും അനുവദനീയമായ ജോലിയുമാണ്.

മനുഷ്യസമൂഹത്തെ ഏറ്റവും ഗുണകരമായ നിലയിലേക്ക് നയിക്കാന്‍ അല്ലാഹു നടപ്പാക്കുന്ന മാര്‍ഗങ്ങളില്‍ നിന്നുള്ള ഗുണപാഠങ്ങളും മാതൃകകളും ഗ്രഹിച്ച് നമ്മുടെ പരിധിയില്‍ പഠന ബോധന മാര്‍ഗങ്ങളില്‍ പ്രയോഗവത്കരിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിജയിക്കാന്‍ ഒരു നൂതന മാതൃകയായിരിക്കുക തന്നെ ചെയ്യും. അധ്യാപകര്‍ക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കുമെല്ലാം വിജ്ഞാന സമ്പാദന രംഗത്ത് ഈ കാര്യങ്ങള്‍ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആവര്‍ത്തിച്ച ചോദ്യങ്ങളിലൂടെ അംഗീകരിക്കല്‍

   അധ്യാപകന്‍ തന്റെ വിദ്യാർത്ഥിയോടോ, പിതാവ് തന്റെ മകനോടോ അവര്‍ക്ക് വേണ്ടി ചെയ്തുകൊടുത്ത സൗകര്യങ്ങള്‍ എടുത്ത് പറയുന്നു. ഉദാ. ഏത് കാര്യത്തിലാണ് നിനക്ക് ഞങ്ങള്‍ സൗകര്യം ചെയ്യാതിരുന്നത്? കുഞ്ഞായിരിക്കുമ്പോള്‍ നഴ്‌സറിയില്‍ ചേര്‍ത്തില്ലേ? സ്‌കൂളില്‍ പോകാന്‍ ബസ്സ് ഏര്‍പ്പാട് ചെയ്തില്ലേ? പഠനത്തിനാവശ്യമായ ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിത്തന്നില്ലേ? ഇങ്ങനെ തെളിവ് സഹിതം ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ ‘തീര്‍ച്ചയായും എനിക്ക് നിങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കിത്തന്നിട്ടുണ്ട്. വേണ്ടതെല്ലാം ചെയ്തു തന്നിട്ടുണ്ട്. അതിന് അത്യധികം നന്ദിയുള്ളവനാണ് ഞാന്‍’ എന്ന് മനസ്സറിഞ്ഞ് പറയുവാനും സംതൃപ്തനായ, നന്ദിയുള്ളവനായ വിദ്യാര്‍ഥിയായി അല്ലെങ്കില്‍ മകനായി മാറുവാന്‍ ആ കുട്ടിക്ക് കഴിയും.

ഇതേപോലെ ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു ചെയ്തുകൊടുത്തതും തുടര്‍ന്ന് പരലോകത്ത് ചെയ്യാനിരിക്കുന്നതുമായ അനുഗ്രഹങ്ങള്‍ സൂചിപ്പിച്ച് ഒരു അധ്യായത്തില്‍(സൂറഃ അര്‍റ്വഹ്മാന്‍) 31 പ്രാവശ്യം ആവര്‍ത്തിച്ച് അല്ലാഹു ചോദിക്കുന്നു: “അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?”

ജിജ്ഞാസ വളര്‍ത്തല്‍

   ശിഷ്യന്‍മാര്‍ക്ക് ജിജ്ഞാസ വളര്‍ത്താതെ വിജ്ഞാനം നല്‍കിയാല്‍ ശ്രദ്ധ കുറയുകയും അത് മുഖേന മനസ്സില്‍ സ്വാധീനം ചെലുത്തുന്നതില്‍ കുറവ് വരികയും ചെയ്യും. ജിജ്ഞാസ വളര്‍ത്താന്‍ ക്വുര്‍ആന്‍ ഉപയോഗിച്ച ചില വചനങ്ങള്‍ നമുക്ക് കാണാം:

ഉദാ. 101ാം അധ്യായമായ അല്‍ക്വാരിഅയിലെ 1-3 വചനങ്ങള്‍.

“ആ ഭയങ്കരമായ സംഭവം! ഭയങ്കരമായ സംഭവം എന്നാല്‍ എന്താണ്? ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?”

ഈ മൂന്ന് വചനങ്ങളും പറയാന്‍ പോകുന്ന കാര്യം ജിജ്ഞാസയോടുകൂടി ശ്രദ്ധിക്കാന്‍ താല്‍പര്യമുണ്ടാക്കുന്നവയാണ്. പിന്നീട് 4,5 വചനങ്ങള്‍ മുതല്‍ കാര്യം പറയുന്നു:

“മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപോലെയും പര്‍വതങ്ങള്‍ കടഞ്ഞെടുത്ത രോമം പോലെയും ആയിത്തീരുന്ന ദിവസം.”

“അത് എന്താണെന്ന് നിനക്കറിയാമോ?” എന്ന ചോദ്യത്തിന് ശേഷം വിഷയം വിശദീകരിച്ച് കൊടുക്കുന്ന ശൈലി 82:17, 82:18, 83:8, 83:19, 86:2, 90:12, 97: 2, 104:5 എന്നീ സൂക്തങ്ങളിലും കാണാം.

സന്തോഷ വാര്‍ത്ത അറിയിക്കല്‍

   സത്യവിശ്വാസവും സല്‍കര്‍മവും ഉള്‍ക്കൊണ്ട് ജീവിച്ചവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന സന്തോഷവാര്‍ത്ത ജീവിതത്തിലുടനീളം ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. പ്രവര്‍ത്തന രംഗത്ത് തളരാതെ മുന്നേറുവാനും ക്ഷമ കൈകൊള്ളുവാനുമുള്ള കരുത്ത് നല്‍കുന്നു.

ഉദാ. രണ്ടാം അധ്യായത്തിലെ (അല്‍ബക്വറ) 25ാം വചനം:

“വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷ വാര്‍ത്ത അറിയിക്കുക.”

കഠിനാധ്വാനം ചെയ്ത് പഠിക്കുവാനും പതറാതെ പ്രശ്‌നങ്ങളെ നേരിടുവാനും ഇടക്കാലത്ത് വെച്ച് പഠനം നിര്‍ത്താതെ മുന്നേറുവാനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം ലഭിക്കുവാന്‍, പഠനശേഷം വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന ശോഭനമായ ഭാവിയെപ്പറ്റി അവര്‍ക്ക് അധ്യാപകര്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനുള്ള മാതൃക ഇതില്‍ നിന്ന് ലഭ്യമാവുന്നു. നല്ല കാര്യങ്ങളില്‍ ഉയര്‍ന്ന സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് സമ്മാനമുണ്ടെന്നറിയിച്ചാല്‍ അതും ഇത് പോലെ പ്രചോദനമാണ്.

ഖുർആൻ ആദ്യം സന്തോഷവാര്‍ത്തയും പിന്നെ ശിക്ഷയെപ്പറ്റിയുള്ള താക്കീതുമാണ് നല്‍കുന്നത്. അതേപോലെ അധ്യാപകര്‍ വിദ്യാർത്ഥികൾക്ക് ആദ്യം സന്തോഷവാര്‍ത്തയാണ് നല്‍കേണ്ടത്. എന്നിട്ടും ഒരിക്കലും വഴങ്ങാത്തവരോടാണ് താക്കീത് പ്രയോഗിക്കേണ്ടത്. താക്കീത് അനിവാര്യമായ ഘട്ടത്തിലേ പ്രയോഗിക്കാവൂ. ധിക്കരിച്ചാല്‍ അധ്യാപകന്‍ ശിക്ഷ നടപ്പാക്കും എന്ന് വിദ്യാർത്ഥികൾക്ക് ഭയമുണ്ടാവണം.

കാരണം, ശിക്ഷ നടപ്പാക്കാന്‍ തക്കവണ്ണം അധികാരവും മനക്കരുത്തും ആത്മാര്‍ഥതയും ഉള്ളവനാണ് ഈ അധ്യാപകന്‍ എന്നും ശിക്ഷ നടപ്പാക്കുന്ന കാര്യത്തിലും നീതിയും ആത്മാര്‍ഥതയും ഉള്ളവനാണ് എന്നും ബോധ്യമുണ്ടെങ്കിലേ ഈ ശിക്ഷ ഗുണകരമായി മാറുകയുള്ളൂ. അല്ലാഹു മേല്‍പറഞ്ഞ എല്ലാ ഗുണങ്ങളിലും സമ്പൂര്‍ണനാണ്.

അത് കൊണ്ട് തന്നെ മനുഷ്യസമൂഹത്തെ ഏറ്റവും ഗുണകരമായ നിലയിലേക്ക് നയിക്കാന്‍ അല്ലാഹു നടപ്പാക്കുന്ന മാര്‍ഗങ്ങളില്‍ നിന്നുള്ള ഗുണപാഠങ്ങള്‍ നമ്മുടെ പരിധിയില്‍ നമുക്ക് പഠനബോധന മാര്‍ഗങ്ങളില്‍ പ്രയോഗിക്കുന്നത് ഏറ്റവും വിജയകരമായ മാതൃകയായിരിക്കും.

താക്കീത്

   സാധാരണ രൂപത്തില്‍ പറഞ്ഞിട്ടും ഭവിഷ്യത്തുകള്‍ പറഞ്ഞ് കൊടുത്തിട്ടും അനുസരിക്കാത്തവരെ അനുസരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ശാസനയാണ് താക്കീത്. അനുസരിച്ചില്ലെങ്കില്‍ ഇന്ന ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന മുന്നറിയിപ്പാണിത്. നബി ﷺ യെ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ടാണ് അയച്ചത് എന്ന് ക്വുര്‍ആന്‍ 34ാം അധ്യായം (സബഅ്) 28ാം വചനത്തില്‍ പറയുന്നു.

വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന സന്തോഷവാര്‍ത്തയും; സത്യനിഷേധവും ദുര്‍മാര്‍ഗവുമായി ജീവിച്ചവര്‍ക്ക് നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന താക്കീതുമാണ് അല്ലാഹു നല്‍കുന്നത്.

“(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക).” (ക്വുര്‍ആന്‍ 15:49,50)

മുന്‍കഴിഞ്ഞ പ്രവാചകന്മാരൊക്കെയും അവരുടെ ജനതയോട് ഏകദൈവ വിശ്വാസം ഉള്‍ക്കൊള്ളുവാനും സല്‍കര്‍മങ്ങള്‍ ചെയ്യുവാനും തങ്ങളെ ധിക്കരിച്ച് ജീവിച്ചാല്‍ കനത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആദ് സമുദായത്തിന് വരാനിരിക്കുന്ന ഭയാനകമായ കൊടുങ്കാറ്റ് എന്ന ശിക്ഷയെപ്പറ്റി ഹൂദ് നബി(അ)മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഖുർആൻ വ്യക്തമാക്കുന്നു:

“അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്. അതിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.” (46:24,25)

ആസൂത്രണം

   ഏതൊരു പ്രവര്‍ത്തനവും നടത്തുന്നതിന് മുമ്പ് പ്ലാനിംഗ് അത്യാവശ്യമാണ്. വലിയൊരു ബില്‍ഡിംഗിന്റെ നിര്‍മാണത്തിനു മുമ്പ് മനസ്സില്‍ ആ ബില്‍ഡിംഗ് പൂര്‍ണമായി പണിയണം. പിന്നീട് അതിനെ കമ്പ്യൂട്ടറിലെ Print out ആക്കണം. മൂന്നാം ഘട്ടത്തിലാണ് അതിന്റെ നിര്‍മാണം തുടങ്ങേണ്ടത്. ആസൂത്രണം ചെയ്ത ശേഷം പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ് യഥാര്‍ഥത്തിലുള്ള ദീര്‍ഘദൃഷ്ടി.

മദ്യം പൂര്‍ണമായും നിരോധിക്കണമെന്ന് അല്ലാഹു നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് അഞ്ച് ഘട്ടമായി നടപ്പിലാക്കിയത് അല്ലാഹുവിന്റെ ആസൂത്രണത്തിന് മികച്ച ഉദാഹരണമാണ്. ഒന്നാം ഘട്ടത്തില്‍ അല്ലാഹുവിലും അവന്റെ തിരുദൂതരിലുമുള്ള വിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. അത് കൊണ്ടാണ് മക്കയില്‍ അവതരിപ്പിച്ച വചനങ്ങളില്‍ വിശ്വാസം ഉറപ്പിക്കുവാന്‍ ഏറെ ശ്രദ്ധിച്ചതായി കാണുന്നത്. മാത്രമല്ല സ്വര്‍ഗജീവിതത്തില്‍ ലഹരി ബാധിക്കാത്ത രുചികരമായ മദ്യം വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയുമെന്നും അറിയിച്ചു:

“സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌.” (47:15)

രണ്ടാം ഘട്ടത്തില്‍ അല്ലാഹുവും അവന്റെ ദൂതനും അവര്‍ക്ക് ഗുണകരമായത് മാത്രമെ കല്‍പിക്കുകയുള്ളൂ എന്നും അതിനാല്‍ ചോദ്യം ചെയ്യാതെയും സംശയിക്കാതെയും അനുസരിക്കണമെന്നും കല്‍പിച്ചു.

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു.” (33:36)

മൂന്നാം ഘട്ടത്തില്‍ മദ്യത്തോട് വെറുപ്പുണ്ടാകാന്‍ പര്യാപ്തമായ രൂപത്തിലുള്ള സൂക്തം അവതരിപ്പിച്ചു.

“നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനവുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്.” (2:219)

നാലാം ഘട്ടത്തില്‍ മദ്യത്തിന്റെ ഉപയോഗസമയം വെട്ടിക്കുറച്ചു. 5 നേരത്തെ നമസ്‌കാരത്തില്‍ ഓരോന്നും നിര്‍വഹിക്കുന്നതിന്റെ കുറെ മുമ്പ് തന്നെ മദ്യപാനം നിര്‍ത്തിവെക്കേണ്ടി വരുന്ന രൂപത്തില്‍ ലഹരി മുക്തമായിട്ടേ നമസ്‌കരിക്കാന്‍ വരാവൂ എന്ന കല്‍പന നല്‍കി.

“സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാവുന്നത് വരെ […]” (4:43)

അഞ്ചാം ഘട്ടത്തില്‍ മദ്യം പരിപൂര്‍ണമായും നിരോധിച്ചു:

“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാന്‍ ഒരുക്കമുണ്ടോ?” (5:90,91)

ഈ കല്‍പന വന്നതോടെ മദ്യം പരിപൂര്‍ണമായി നിരോധിക്കപ്പെട്ടു. മദ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഇസ്‌ലാം നിഷിദ്ധമാക്കി.

“നബി ﷺ മദ്യത്തിന്റെ കാര്യത്തില്‍ 10 വിഭാഗത്തെ ശപിച്ചു. മദ്യം നിര്‍മിക്കുന്നവന്‍, നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നവന്‍, കുടിക്കുന്നവന്‍, ചുമക്കുന്നവന്‍, ചുമക്കാന്‍ ആവശ്യപ്പെടുന്നവന്‍, കുടിപ്പിക്കുന്നവന്‍, വില്‍ക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, വാങ്ങുന്നവന്‍, വരുത്തി കുടിക്കുന്നവന്‍ എന്നിവരാണവര്‍.” (തുര്‍മുദി)

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മദ്യം വിളമ്പുന്ന തീന്‍മേശയില്‍ ഇരിക്കാതിരിക്കട്ടെ.” (അഹ്മദ്)

അവസാനം സമ്പൂര്‍ണ നിരോധനം വന്നപ്പോള്‍ മദ്യത്തിന്റെ പാത്രങ്ങള്‍ ഉടച്ചുകളയാന്‍ പോലും അത് ഉപയോഗിച്ചിരുന്നവര്‍ തയാറായി. അന്ന് മദീനയിലെ തെരുവുകളില്‍ മദ്യം ചാലിട്ടൊഴുകി എന്ന് ചരിത്രം പറയുന്നു.

അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള തീരുമാനം ഘട്ടം ഘട്ടമായി നടപ്പാക്കിയതാണ് വിജയകരമായ പര്യവസാനത്തിലേക്ക് എത്തിയത്.

വിദ്യാഭ്യാസ രംഗത്തും ഇതര രംഗങ്ങളിലുമെല്ലാം തന്നെ നേരത്തെ തന്നെ തികഞ്ഞ ആസൂത്രണമുണ്ടെങ്കില്‍ മാത്രമെ മികച്ച ഫലം കാണുകയുള്ളൂ. ലക്ഷ്യം നിര്‍ണയിക്കുകയും അതിലേക്കെത്താനാവശ്യമായ കാര്യങ്ങള്‍ ക്രമ പ്രകാരം നിര്‍വഹിക്കുകയും ചെയ്യല്‍ ആവശ്യമാണ്.

തലോടല്‍ ശൈലി

   വളരെ മോശമായ സ്വഭാവമുള്ള വിദ്യാർത്ഥിയാണെങ്കിലും വിളിച്ച് സൗമ്യമായി ഉപദേശം നല്‍കിയാല്‍ ഒരുപക്ഷേ, ഫലം കണ്ടേക്കാം. വഴിതെറ്റി ജീവിച്ചുകൊണ്ടിരിക്കുന്ന മകനെ അടുത്ത് വിളിച്ച് തലോടി ‘എന്റെ പ്രിയപ്പെട്ട മോനേ’ എന്ന് സംബോധന ചെയ്ത് ഉപദേശിച്ചാല്‍ മാറ്റമുണ്ടായേക്കാം. അത് പോലെ മോശം സ്വഭാവമുള്ള വിദ്യാർത്ഥികളോട് സ്‌നേഹമസൃണമായ രൂപത്തില്‍ അധ്യാപകന്‍ ഇടപഴകിയാലും അവരെ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കാം.

ഇതിനുള്ള മാതൃക ഖുർആനിൽ. നമുക്ക് കാണാം:

“പറയുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പ് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന് കീഴ്‌പെടുകയും ചെയ്യുവിന്‍. പിന്നെ നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.” (39:53,54)

കര്‍ക്കശമായ ശൈലിയായിരുന്നില്ല പ്രവാചകന്റെത്. അല്ലാഹു പറയുന്നു:

“അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.” (ക്വുര്‍ആന്‍ 3:159)

ഗുണപാഠം

   ഗുരുനാഥന്‍ വിദ്യാർത്ഥികളുടെ കൂടെ ജീവിക്കുകയും എന്നാല്‍ നിലവാരമില്ലാത്തവനായി തരംതാഴാതിരിക്കുകയും ചെയ്താല്‍ വിദ്യാർത്ഥികൾക്ക് അയാളില്‍ മതിപ്പ് വര്‍ധിക്കുകയാണ് ചെയ്യുക. വിദ്യാർത്ഥികളോട് കൂടിയാലോചിച്ച ശേഷം എടുക്കാന്‍ പറ്റുന്ന തീരുമാനങ്ങള്‍ അപ്രകാരം ചെയ്യുക. എങ്കില്‍ അവര്‍ക്ക് ഒരു പങ്കാളിത്തബോധമുണ്ടാവുകയും അവര്‍ സഹകരിക്കുകയും ചെയ്യും. (അവസാനിച്ചില്ല)