അദ്ധ്യായം: 2
മരണാസന്നനായ ആള്‍ക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞു കൊടുക്കല്‍
[‘തല്‍ഖീനുല്‍ മുഹ്തളര്‍’ ]
(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).
1. ഒരാള്‍ മരണാസന്നനായാല്‍ അയാളുടെ അരികിലുള്ള ആള്‍ക്ക് ചില കടമകളുണ്ട്:
ഒന്നാമാതായി: അയാള്‍ക്ക് ശഹാദത്ത് തല്‍ഖീന്‍ ചെയ്തുകൊടുക്കണം. അഥവാ അത് ഉരുവിടാന്‍ പറഞ്ഞുകൊടുക്കണം. നബി(ﷺ) പറഞ്ഞു:
لقنوا موتاكم لا إله إلا الله [ من كان آخر كلامه لا إله إلا الله عند الموت دخل الجنة يوما من الدهر وإن أصابه قبل ذلك ما أصابه
നിങ്ങളില്‍ നിന്നും മരണാസന്നരായവര്‍ക്ക് നിങ്ങള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞുകൊടുക്കുക. ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ ‘അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല’ എന്നാണെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അതിനുമുന്‍പ് അവന് മറ്റെന്ത് തന്നെ സംഭവിച്ചാലും ശരി.”
[صححه الألباني في تلخيص أحكام الجنائز]
രണ്ടാമതായി: അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. അതോടൊപ്പം അയാളുടെ സന്നിധിയില്‍ വച്ച് നല്ലതല്ലാത്തതൊന്നും തന്നെ പറയരുത്. നബി(ﷺ) പറഞ്ഞു:
إذا حضرتم المريض أو الميت فإن الملائكة يؤمنون على ما تقولون
“നിങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്‍റെയോ അരികില്‍ ചെന്നാല്‍ നല്ലത് മാത്രം പറയുക. കാരണം നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ പറയുന്നുണ്ട്”
[صحيح الترغيب والترهيب : 3489]
2. മരണാസാന്നനായ രോഗിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലുകയും മയ്യിത്തിനെ കേള്‍പ്പിക്കുകയും ചെയ്യുക എന്നതല്ല ‘തല്‍ഖീന്‍’ കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലരെല്ലാം കരുതുന്നതില്‍ വ്യത്യസ്ഥമായി ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയാന്‍ മരണാസന്നനായ വ്യക്തിയോട് കല്‍പ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. അനസ് (റ) ഉദ്ദരിക്കുന്ന ഹദീസ് ആണ് അതിനുള്ള തെളിവ്:
أن رسول الله صلى الله عليه وسلم عاد رجلا من الأنصار فقال : ( يا خال قل : لا إله إلا الله ) . فقال : أخال أم عم ؟ فقال : بل خال فقال : فخير لي أن أقول : لا إله إلا الله ؟ فقال النبي صلى الله عليه وسلم : نعم.
“നബി(ﷺ) അന്‍സാരികളില്‍ പെട്ട (രോഗശയ്യയിലുള്ള) ഒരാളെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: അല്ലയോ അമ്മാവാ അങ്ങ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുക. അപ്പോള്‍ അയാള്‍ ചോദിച്ചു: അമ്മാവനോ അതോ പിതൃവ്യനോ ?. നബി(ﷺ) പറഞ്ഞു: അതെ അമ്മാവന്‍ തന്നെ. അപ്പോള്‍ അയാള്‍ ചോദിച്ചു: ഞാന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നത് എന്‍റെ നന്മക്കാണോ ?. നബി(ﷺ) പറഞ്ഞു: അതെ”
[صححه الألباني في تلخيص أحكام الجنائز]
മരണം സംഭവിച്ച വ്യക്തിയെ കിടേത്തേണ്ടത് എങ്ങിനേ ?
വിശദീകരണം പ്രതീക്ഷിക്കുന്നു.