18 - പ്രദോഷത്തിലെ ദിക്റുകളും ദുആകളും

أَمْسَيْنَا عَلَى فِطْرَةِ الإِسْلامِ ، وَكَلِمَةِ الإِخْلَاصِ، وَدِينِ نَبِيِّنَا مُحَمَّدٍ ﷺ ، وَمِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا ، وَمَا كَانَ مِنَ الْمُشْرِكِينَ.
“ഇസ്‌ലാമിന്റെ ഫിത്വ്‌റത്തിലും, ഇഖ്‌ലാസ്വിന്റെ കലിമത്തിലും, ഞങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി ﷺയുടെ ദീനിലും, ഋജു മനസ്കനും മുസ്‌ലിമും മുശ്രിക്കുകളിൽ പെടാത്തവനുമായ ഞങ്ങളുടെ പിതാവായ ഇബ്റാഹീ nമിന്റെ മില്ലത്തിലും ആയിക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു.”
കുറിപ്പ്: —————————————
അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇപ്രകാരം പറയുമായിരുന്നു എന്നും മറ്റൊരു റിപ്പോർട്ടിൽ അല്ലാഹുവിന്റെ റസൂൽ ﷺ നേരം പുലർന്നാലും വൈകുന്നേരമായാലും ഇങ്ങനെ പറയുവാന്‍ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു എന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം നവവി, ഹൈഥമി, ഇറാക്വി, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ, സ്വുയൂത്വി എന്നിവർ ഹസനെന്നും വിശേഷിപ്പിച്ചട്ടുണ്ട്.
رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً
“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്‌ലാമിനെ ദീനായിട്ടും മുഹമ്മദി ﷺനെ റസൂലായിട്ടും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.”
കുറിപ്പ്: —————————————
1. പുലരുമ്പോൾ മൂന്ന് തവണയും വൈകുന്നേരം മൂന്ന് തവണയും ഇപ്രകാരം ചൊല്ലിയാൽ, അന്ത്യനാളിൽ അവനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു എന്ന് മുസ്നദുഅഹ്മദിലുണ്ട്. ചില റിപ്പോർട്ടുകളിൽ ‘റസൂലന്‍‘ എന്നും മറ്റുചിലതിൽ ‘നബിയ്യന്‍‘ എന്നുമാണുള്ളത്.
2. ഇമാം ത്വബറാനിയുടെ റിപ്പേർട്ടിൽ: ആരെങ്കിലും നേരം പുലരുമ്പോൾ ഇപ്രകാരം ചൊല്ലയാൽ, “അപ്പോൾ ഞാനാണ് നായകന്‍, ഞാന്‍ അവന്റെ കൈ പിടിക്കുകതന്നെ ചെയ്യും, ശേഷം അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും” എന്ന് തിരുമേനി ﷺ പറഞ്ഞതായും ഉണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്
اللَّهُمَّ بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ.
അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു മടക്കം.
കുറിപ്പ്: —————————————
തിരുമേനി ﷺ, തന്റെ എല്ലാ പ്രഭാത പ്രദോഷങ്ങളിൽ ഈ ദുആ ചൊല്ലിയതായും ചൊല്ലുവാന്‍ കൽപ്പിച്ചതായും അബൂഹുറയ്റഃ hയിൽനിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്. നബി ﷺ ചൊല്ലിയതായി അറിയിക്കുന്ന ഹദീഥുകളെ ഇമാംനവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽ ക്വയ്യിം, അൽബാനി എന്നിവർ സ്വഹീഹെന്നും നബി ﷺ സ്വഹാബികളോട് കൽപ്പിച്ചതായി അറിയിക്കുന്ന ഹദീഥുകളെ ഇമാം തിർമിദിയും നവവിയും ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്.
കുറിപ്പ്: —————————————
1. ആരെങ്കിലും ഈ മഹത് വചനം ഒരു ദിനം നൂറുതവണ പറഞ്ഞാൽ, അത് അവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്ല്യമായി, അവന് നൂറ് പുണ്യങ്ങൾ രേഖപ്പെടുത്തപ്പെടും, നൂറ് തിന്മകൾ അവനെതൊട്ട് മായ്ക്കപ്പെടും, അവന്റെ ആ ദിനം പ്രദോഷമാകുന്നത് വരെ അത് അവന് ശൈത്വാനിൽനിന്നുള്ള സുരക്ഷയായിരിക്കും, അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും കൊണ്ടുവന്നിട്ടില്ല. അതിനേക്കാൾ വർദ്ധിപ്പിച്ച് കർമ്മങ്ങൾ ചെയ്തയാളൊഴികെ എന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.
2. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ഇപ്രകാരം നൂറ് തവണ പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതുപോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ എന്ന് ഇമാം തിർമിദിയുടെ റിപ്പോർട്ടിലുണ്ട്. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.
കുറിപ്പ്: —————————————
നബി ﷺ മകൾ ഫാത്വിമ ﷺയോട് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാന്‍ വസ്വിയ്യത് ചെയ്തത്. ഇമാം അൽമുന്‍ദിരി ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും അൽബാനിയും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
ആയത്തുൽകുർസിയ്യ്
اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)
കുറിപ്പ്: —————————————
പ്രഭാതത്തിൽ ആയത്തുൽകുർസിയ്യ് പാരായണം ചെയ്താൽ വൈകുന്നേരമാകുവോളവും വൈകുന്നേരമാകുമ്പോൾ പാരായണം ചെയ്താൽ നേരംപുലരുവോളവും പിശാചുക്കളിൽനിന്ന് സംരക്ഷണമുണ്ടാകുമെന്ന ജിന്നിന്റെ വാർത്തയെ നബി ﷺ സത്യപ്പെടുത്തിയതായി ഹദീഥിൽ വന്നിട്ടുണ്ട്. ഇമാം ഹാകിമും ദഹബിയും ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
സയ്യിദുൽഇസ്തിഗ്ഫാർ
أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ
അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളിൽനിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങൾ ഞാന്‍ നിനക്ക് മുമ്പിൽ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.
കുറിപ്പ്: —————————————
ഈ വചനങ്ങൾ ദൃഢവിശ്വാസിയായികൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢ വിശ്വാസിയായികൊണ്ട് രാത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.
سُبـْحَانَ اللهِ وَبِحَمْدِهِ
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.
കുറിപ്പ്: —————————————
ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഈ ദിക്ർ നൂറുതവണ പറഞ്ഞാൽ അവന്‍ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അന്ത്യനാളിൽ കൊണ്ടുവന്നിട്ടില്ല; അയാൾ പറഞ്ഞതുപോലുള്ള അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിച്ച് ചൊല്ലിയ വ്യക്തിയൊഴികെ എന്ന് ഇമാം മുസ്‌ലിമും ഇമാം തിർമിദിയും റിപ്പോർട്ട് ചെയ്ത ഹദീഥുകളിലുണ്ട്.
سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ
മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു.
കുറിപ്പ്: —————————————
ആരെങ്കിലും പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ഇപ്രകാരം നൂറുതവണ പറഞ്ഞാൽ അവന്‍ പൂർത്തീകരിച്ച് എത്തിച്ചതുപേലെ സൃഷ്ടികളിൽ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. ഇമാം ഇബ്നുഹിബ്ബാനും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ ، عَالِمَ الْغَيْبِ وَالشَّهَادَةِ ، لَا إِلٰهَ إِلَّا أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ .
ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാന്‍ അവന്‍ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്‌ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.
കുറിപ്പ്: —————————————
അബൂബകറി ﷺനോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാന്‍ നബി ﷺ കൽപ്പിച്ചത്. സുനനു അബീദാവൂദ്, സുനനുത്തിർമിദി. ഇമാംഹാകിം, ദഹബി, നവവി, ഇബ്നുഹിബ്ബാന്‍, ഇബ്നുഹജർ, ഇബ്നുൽക്വയ്യിം, തിർമിദി, അൽബാനി തുടങ്ങിയവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
أَمـْسَينَا وَ أَمسَى المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذِهِ اللَيلَةِ وَ خَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ هَذِهِ اللَّيلةِ وَ شَرِّ مَا بَعدَهَا، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ
പ്രദോശമായിരിക്കെ ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഈ രാത്രിയിലെ നന്മയും ശേഷമുള്ള രാത്രികളിലെ നന്മയും ഞാന്‍ തേടുന്നു. ഈ രാത്രിയിലെ തിന്മയിൽ നിന്നും ശേഷമുള്ള രാത്രികളിലെ തിന്മയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, അലസതയിൽനിന്നും വാർദ്ധക്യത്തിന്റെ കെടുതികളിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, നരക ശിക്ഷയിൽനിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.
കുറിപ്പ്: —————————————
അല്ലാഹുവിന്റെ റസൂൽ ﷺ, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും ഈ പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി hൽനിന്നുള്ള ഹദീഥിലുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തത്. ഇമാം ഹാകിം, ദഹബി, നവവി, ഹൈഥമി, ഇബ്‌നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്നും ഇബ്നുഹജർ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي
അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ദീനിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാന്‍ അഭയം തേടുന്നു.
കുറിപ്പ്: —————————————
പ്രവാചകന്‍ ﷺ വൈകുന്നേരമാകുമ്പോഴും നേരംപുലരുമ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്‌ലിമും ഇമാം അഹ്മദും ഇമാം തിർമിദിയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ
അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (അനുസ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവന്‍ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (മൂന്ന് തവണ)
കുറിപ്പ്: —————————————
1. ഒരാൾ പ്രദോഷത്തിൽ ഈ ദിക്ർ മൂന്നുതവണ പറഞ്ഞാൽ നേരം പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധി ക്കുകയില്ല എന്നും ഒരാൾ പ്രഭാതത്തിലാണ് ഇത് മൂന്നുതവണ പറയുന്നതെങ്കിൽ വൈകുന്നേരമാകുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അവനെ ബാധിക്കുകയില്ല എന്നും ഉഥ്മാന്‍ ഇബ്നുഅ ഫ്ഫാനി hൽനിന്നുള്ള ഹദീഥിലുണ്ട്. സുനനു അബീദാവൂദ്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
2. എല്ലാ പ്രഭാതത്തിലും എല്ലാ പ്രദോഷത്തിലും ഈ വചനം മൂന്ന് തവണ പറയുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ലന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട്. സുനനുത്തിർമിദി. ഇമാം തിർമിദിയും ഇബ്നു ബാസും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَا نَفْسِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ مِدَادَ كَلِمَاتِهِ
അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം, അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)
سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ
അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ്സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. (മൂന്ന് തവണ)
കുറിപ്പ്: —————————————
ജുവൈരിയ്യഃ ﷺയിൽനിന്ന് നിവേദനം: റസൂൽ ﷺ സുബ്ഹി നമസ്കരിച്ച് പ്രഭാതത്തിൽ അവരുടെ അടുക്കൽനിന്ന് പുറപ്പെട്ടു. അവർ നമസ്കരിച്ച സ്ഥലത്തുതന്നെ ഇരുന്നു. പൂർവ്വാഹ്നം പിന്നിട്ടപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ മടങ്ങിവന്നു. അവർ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. റസൂൽ ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയിൽ തന്നെയാണോ നിങ്ങളിപ്പോഴും.” അവർ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങൾ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നിങ്ങൾ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാണെങ്കിൽ അവയായിരിക്കും കനം തൂങ്ങുക.” സ്വഹീഹു മുസ്‌ലിം, സുനനുത്തിർമിദി.
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلٰهَ إِلاَّ أَنْتَ.
അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.
اللَّهُمَّ إِنِّى أَعُوذُبِكَ مِنَ الْكُفْرِوَالْفَقْرِاللَّهُمَّ إِنِّى أَعُوذُبِكَ مِنْ عَذَاب الْقَبْرِلاَإِلَهَ إِلاَّأَنْتَ
അല്ലാഹുവേ അവിശ്വാസത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയിൽനിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.
കുറിപ്പ്: —————————————
അബ്ദുർറഹ്മാന്‍ ഇബ്നു അബീബകറഃ (റ)തന്റെ പിതാവ് അബൂബക റഃ (റ)യോട് ചോദിച്ചു: “എന്റെ പിതാവേ, താങ്കൾ എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മൂന്ന് തവണ ഈ വചനങ്ങൾ ആവർത്തിച്ച് ചൊല്ലുന്നതായി ഞാന്‍ കേൾക്കുന്നുവല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ ഇവകൊണ്ട് (പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് തവണ ആവർത്തിച്ച്) ദുആ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിൽപിന്നെ തിരുമേനി ﷺയുടെ സുന്നത്ത് പ്രാവർത്തികമാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (മുസ്‌നദു അഹ്മദ്) ഇമാം ഇബ്നു ഹിബ്ബാന്‍ ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നു ഹജറും ശുഐബ് അൽഅർനാഊത്വും ഹദീഥിനെ ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
മൂന്ന് തവണ വീതം
سورة الإخلاص
سورة الفلق
سورة الناس
കുറിപ്പ്: —————————————
ഖുബയ്ബി ﷺൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: “ഞങ്ങൾ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്റെ തിരുദൂതരെ ﷺ തേടി പുറപ്പെട്ടു. തിരുമേനി ﷺ ഞങ്ങൾക്ക് നമസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ്‌ഇ ബ്നുഖുബയ്ബ് ﷺ) പറയുന്നു: അങ്ങിനെ ഞാന്‍ അദ്ദേഹത്തെ കണ്ടെത്തി. അപ്പോൾ തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോൾ ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുദൂതർ ﷺ പറഞ്ഞു: “താങ്കൾ പാരായണം ചെയ്യുക” അപ്പോഴും ഞാന്‍ ഒന്നും പാരായണം ചെയ്തില്ല. ഞാന്‍ ചോദിച്ചു: ‘എന്താണ് ഞാന്‍ പാരായണം ചെയ്യേണ്ടത് ﷺ’ തിരുമേനി ﷺ പറഞ്ഞു: “രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും താങ്കൾ അൽഇഖ്‌ലാസ്വ്, അൽഫലക്വ്, അന്നാസ് എന്നിവ മൂന്നുതവണ പാരായണം ചെയ്യുക; അവ താങ്കൾക്ക് എല്ലാ കാര്യത്തിനും മതിയാകുന്നതാണ്.”
ഇമാം തിർമിദിയും നവവിയും അൽബാനിയും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനുമാണ്. (പത്ത് തവണ)
കുറിപ്പ്: —————————————
ഒരാൾ പ്രഭാതത്തിൽ പ്രവേശിക്കുമ്പോൾ ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നുകൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തും. അതുകൊണ്ട് അല്ലാഹു അവനിൽ നിന്ന് പത്ത് തിന്മകൾ മായിക്കും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടി മകളെപ്പോലെയായിരിക്കും പകലിന്റെ ആദ്യം മുതൽ പകലിന്റെ അന്ത്യം വരെ അവ അവന്(പിശാചിൽനിന്ന്) സുരക്ഷയായിരിക്കും. ഇവയെ മറി കടക്കുന്ന ഒരു കർമ്മവും അവന്‍ അന്നേരം ചെയ്തിട്ടേയില്ല. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. ഇമാം ഇബ്നു ഹിബ്ബാനും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
اسْتَغْفِرُ اللهَ
അല്ലാഹുവോട് ഞാന്‍ പാപം പൊറുക്കുവാന്‍ തേടുന്നു.
കുറിപ്പ്: —————————————
അല്ലാഹുവോട് നൂറ് തവണ ഇസ്തിഗ്ഫാറിനുവേണ്ടി തേടാതെ ഞാന്‍ ഒരിക്കലും പ്രഭാതത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് നബി ﷺ പറഞ്ഞതായി ഹദീഥിലുണ്ട്. ഹദീഥിനെ ഇമാം സ്വുയൂത്വി ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
അല്ലാഹു പരമപരിശുദ്ധനാകുന്നു. സ്തുതികൾ മുഴുവനും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതികളും അവനുമാത്രമാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.
കുറിപ്പ്: —————————————
അംറ് ഇബ്നു ശുഐബ് (റ) തന്റെ പ്രപിതാവിൽനിന്നും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി നിവേദനം ചെയ്യുന്നു: “വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ സുബ്ഹാനല്ലാഹ് (തസ്ബീഹ്) ചൊല്ലിയാൽ അത് നൂറ് ഒട്ടകങ്ങളേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ ‘അൽഹംദുലില്ലാഹ്(തഹ്മീദ്) ചൊല്ലിയാൽ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹിക്കപ്പെടുന്ന നൂറ് കുതിരകളേക്കാൾ ശ്രേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ അല്ലാഹു അക്ബർ (തക്ബീർ) ചൊല്ലിയാൽ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാൾ ശേഷ്ഠമായി. വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് നൂറ് തവണ:”
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
എന്നു പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ. ഇമാം തിർമിദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
സ്വലാത്ത് ചൊല്ലുക (സ്വലാത്തിന്റെ ഒരു രൂപം)
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.
അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇബ്റാഹീമിന്റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.
കുറിപ്പ്: —————————————
വല്ലവനും, പ്രഭാതത്തിലാകുമ്പോഴും പ്രദോഷത്തിലാകുമ്പോഴും എന്റെ മേൽ പത്ത് സ്വലാത്തുകൾ വീതം ചൊല്ലിയാൽ അവന്‍ അന്ത്യനാളിൽ എന്റെ ശഫാഅത്ത് കണ്ടെത്തുന്നതാണ് എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ത്വബറാനിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ
അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾകൊണ്ട് അവന്‍ സൃഷ്ടിച്ചതിലെ തിന്മകളിൽനിന്ന് ഞാന്‍ അഭയം തേടുന്നു.
കുറിപ്പ്: —————————————
തേൾ കടിച്ച ഒരു വ്യക്തിയോട്, ഈ ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞിരുന്നുവെങ്കിൽ അത് താങ്കൾക്ക് ഉപദ്രവമേൽപ്പിക്കില്ലായിരുന്നു എന്ന് തിരുമേനി ﷺ പറഞ്ഞതായി ഇമാം തിർമിദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഹജർ, ഇബ്നുഹിബ്ബാന്‍, അൽബാനി എന്നിവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
Masha allah… 👍👍👍
جزاكم الله خير على من أعطى هذه المعلومة
Masha Allah
മാഷാ അല്ലാഹ്, വളരെ ഉപകരിക്കുന്ന പ്രാർത്ഥനകൾ, അള്ളാഹു നമ്മുടെ എല്ലാവരുടെയും പ്രാത്ഥന സ്വീകരിക്കുമാറാകട്ടെ, aameen
very useful
ماشاء الله تبارك الله
بارك الله فيكم
3 – AAMATE prartanayil ‘MASEER-
MORNING il alle varendad. njan anganeyan otarullad. NUSHUR- PRADOSHAVUM
koduthitulla dua correct aan
جزاكم الله خيرا
ഉറങ്ങാൻ കിടക്കുമ്പോഴുള്ള ദിക്റുകളും കൂടെ ചേർത്താൽ വളരെ നന്നായി
Allah, njangalude praarthanagal nee sweegarikkane
Ithinte karthaakalk jeevithathil khairum barakathum chiriyane,njangale ellaavareyum swargathil orumichu kootane…
Aameen…
Sayed isthifar
Plz check
Something wrong
Wa abu bidanbi
Alhamdulillah….it is very useful…may allah accept all our prayers…
ഒരുപാട് ഉപകാരപ്രദമായി
Allahu സ്വീകരിക്കട്ടെ
ഖുർആൻ അർത്ഥം കൂടി ചേർക്കമോ