16 – നമസ്ക്കാരശേഷമുളള ദിക്റുകൾ​

16 - നമസ്ക്കാരശേഷമുളള ദിക്റുകൾ

നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ

أَسْـتَغْفِرُ الله

“അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു” (മൂന്ന് പ്രാവശ്യം ചൊല്ലണം)

أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ

“അല്ലാഹുവേ നീയാണ് അസ്സലാം (സമാധാനം നൽകുന്നവൻ), നിന്നിൽ നിന്നാണ് സമാധാനം, ഉന്നതിയുടേയും മഹത്വത്തിന്റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂർണ്ണനായിരിക്കുന്നു.” 

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ ، أَللَّهُمَّ لاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُعْطِيَ لِمَا مَنَعتَ ،وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

“യഥാർത്ഥ ആരാധ്യനായി അല്ലാഹു വല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്ര മാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവനെല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ നീ നൽകുന്നത് തടയുന്നവനായി ആരുമില്ല. നീ തടയുന്നത് നൽകുന്നവനായി ആരുമില്ല. നിന്റെ അടുക്കൽ ധനമുള്ളവന് ധനം ഉപകരിക്കുകയില്ല.” 

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ، لاَحَوْلَ وَلاَ قُوَّةَ إلاَّ بِاللهِ ، لاَ إلـَهَ إلاَّ اللهُ ، وَلاَنَعْبُدُ إلاَّ إيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إلـهَ إلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനുമാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവെ കൊണ്ടല്ലാതെ ഒരു കഴിവും ശേഷിയുമില്ല. അല്ലാഹുവല്ലാതെ യാതൊരുആരാധ്യനുമില്ല. അവനെയല്ലാതെ ഞങ്ങൾ ആരാധിക്കുന്നുമില്ല. സർവ്വ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അവന്റേത് മാത്രാണ്. ഉത്തമമായ സ്തുതികൾ അവനുണ്ട്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. വണക്കം അവന് നിഷ്കളങ്കമാക്കുന്നവരിലാണ് ഞാന്‍; സത്യനിഷേധികൾ വെറുപ്പ് പ്രകടിപ്പിച്ചാലും.”

سُبْحَانَ اللهِ

“അല്ലാഹു എത്ര പരിശുദ്ധൻ”

മുപ്പത്തിമൂന്ന് തവണ

الْحَمْدُ للهِ

“അല്ലാഹുവിനാണ് സർവ്വ സ്തുതിയും”

മുപ്പത്തിമൂന്ന് തവണ

اللهُ أَكْبَرْ

“അല്ലാഹുവാണ് വലിയവൻ”

മുപ്പത്തിമൂന്ന് തവണ

നൂറ് തികക്കാൻ

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനു മാത്രമാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്.

കുറിപ്പ്: —————————————

ഈ ദിക്റുകൾ നൂറ് തികച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ സമുദ്രത്തിലെ നുരകൾക്ക് തുല്യമാണെങ്കിലും പൊറുക്കപ്പെടുമെന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

ശേഷം ഈ മൂന്ന് സൂറത്തുകളും പാരായണം ചെയ്യുക. 

1. സൂറത്തുൽ ഇഖ്‌ലാസ്

بسم الله الرحمن الرحيم ۞ قُلْ هُوَ اللهُ أَحَدٌ ۞ اللهُ الصَّمَدُ ۞ لَمْ يَلِدْ وَلَمْ يُولَدْ ۞ وَلَمْ يَكُن لَّهُ كُفُواً أَحَدٌ

2. സൂറത്തുൽ ഫലഖ് 

بسم الله الرحمن الرحيم ۞ قُلْ أَعُوذُ بِرَبِّ الْفَلَقِ ۞ مِن شَرِّ مَا خَلَقَ ۞ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ۞ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ۞ وَمِن شَرِّ حَاسِدٍ إِذَا حَسَدَ

3. സൂറത്തുന്നാസ്

بسم الله الرحمن الرحيم ۞ قُلْ أَعُوذُ بِرَبِّ النَّاسِ ۞ مَلِكِ النَّاسِ ۞ إِلَهِ النَّاسِ ۞ مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ ۞ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ۞ مِنَ الْجِنَّةِ وَالنَّاسِ ۞

ആയത്തുൽ കുർസിയ്യ് ഓതുക 

اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ ബഖറ:255)

കുറിപ്പ്: —————————————

നബി ﷺ പറഞ്ഞു: (ആരെങ്കിലും എല്ലാ നമസ്കാരശേഷവും ആയത്തുൽ കുർസിയ്യ് ഓതിയാൽ മരണമല്ലാതെ അയാളുടെ സ്വർഗ്ഗ പ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല) (സുനനു ന്നസാഇ)

സുബ്ഹിക്കും മഗ്‌രിബിനും ശേഷം  [പത്ത് തവണവീതം ചൊല്ലേണ്ടതാണ്]

لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്

കുറിപ്പ്: —————————————

ഒരാൾ നമസ്കാരാനന്തരം ഈ ദിക്ർ പത്ത് തവണ ചൊല്ലിയാൽ, അവന്‍ ചൊല്ലിയ ഓരോന്നു കൊണ്ടും അല്ലാഹു അവന് പത്ത് നന്മകൾ രേഖപ്പെടുത്തുമെന്നും അതുകൊണ്ട് അല്ലാഹു അവനിൽനിന്ന് പത്ത് തിന്മകൾ മായിക്കുമെന്നും അതുകൊണ്ട് അല്ലാഹു അവന് പത്ത് പദവികൾ ഉയർത്തുമെന്നും അവ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെയായിരിക്കുമെന്നും പ്രദോഷം വരെ അവ അവന് (പിശാചിൽനിന്ന്) സുരക്ഷയായിരിക്കുമെന്നും. അവന്‍ വൈകുന്നേരമാകുമ്പോൾ ചൊല്ലിയാലും അപ്രകാരം തന്നെയാണ് എന്നും തിരുമൊഴിയിലുണ്ട്. 

 

25 thoughts on “16 – നമസ്ക്കാരശേഷമുളള ദിക്റുകൾ​”

  1. ഇത് കൂടാതെ നമ്മുടെ സ്വന്തം കാര്യങ്ങൾ പറഞ്ഞു കൊണ്ട്‌ ദുആ ചെയത് കൂടേ

    Reply
    • ചെയ്യാം, അത് അറബിയിൽ തന്നെ ആകണമെന്ന് നിര്ബന്ധമില്ല

      Reply
      • അത് നിസ്കാര ശെഷമല്ല ചെയ്യേണ്ടത്…സലാം വീട്ടുന്നതിന് മുമ്പായിട്ടാണ്.

        Reply
    • Sure.. സ്വന്തം കാര്യങ്ങൾ റബ്ബിനോട് നേരിട്ട് ചോദിക്കണം അതിന് തടസ്സമില്ല.

      Reply
  2. സൂറത്തുകളുടെ പരിഭാഷ കൂടി ഉൾക്കൊള്ളിച്ചു കൂടെ

    Reply
  3. ഖുർആന്റെ കൂടെ അതിന്റെ അർത്ഥം കൂടി നല്ലതായിരുന്നു

    Reply
  4. ഇരുകൈകളും ഉയർത്തി ഏ റ്റ വും പതുക്കെ പ്രാർത്ഥി ക്കാമോ?

    Reply
    • നിങ്ങളുടെ എല്ലാ സംശയങ്ങളും പീസ് റേഡിയോ ഫീഡ്ബാക്ക് വഴി “അൽ ഇജാബ” പ്രോഗ്രാം സെലക്ട്‌ ചെയ്ത് വോയിസ്‌ ആയോ, ടെക്സ്റ്റ്‌ ആയോ ചോദിക്കാം.

      പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ

      https://www.peaceradio.com/install

      Reply
  5. ചിലപ്പോഴൊക്കെ നമസ്കാരത്തിന് ശേഷം ജോലിയുടെ ആവശ്യാർത്ഥം പെട്ടെന്ന് എണീറ്റ് പോകേണ്ടതായി വരാറുണ്ട് അപ്പോൾ ഈ ദിക്റുകൾ നടന്നു കൊണ്ട് ചൊല്ലുന്നത് സ്വീകാര്യമാണോ ?!!

    Reply
    • നിങ്ങളുടെ എല്ലാ സംശയങ്ങളും പീസ് റേഡിയോ ഫീഡ്ബാക്ക് വഴി “അൽ ഇജാബ” പ്രോഗ്രാം സെലക്ട്‌ ചെയ്ത് വോയിസ്‌ ആയോ, ടെക്സ്റ്റ്‌ ആയോ ചോദിക്കാം.

      പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ

      https://www.peaceradio.com/install

      Reply
  6. لاَ إِلـَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ Ella niskara sheshavum ith 100 tikakkano

    Reply
  7. ദിക്റുകൾ മലയാളത്തിൽ കൂടി ആക്കമോ അറബി വായിക്കാൻ അറിയാത്തവർക്ക് ഉപകാരം ആവും

    Reply
  8. നമസ്ക്കാര ശേഷം…നമ്മുടെ കാര്യങ്ങൾ പറഞ്ഞു കൈ ഉയർത്തി പ്രാർത്ഥിക്കുന്നത് കൊണ്ട് തെറ്റുണ്ടോ

    Reply
    • നിങ്ങളുടെ എല്ലാ സംശയങ്ങളും പീസ് റേഡിയോ ഫീഡ്ബാക്ക് വഴി “അൽ ഇജാബ” പ്രോഗ്രാം സെലക്ട്‌ ചെയ്ത് വോയിസ്‌ ആയോ, ടെക്സ്റ്റ്‌ ആയോ ചോദിക്കാം.

      പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ

      https://www.peaceradio.com/install

      Reply

Leave a Reply to SHUMISE SHAFI Cancel reply