01 – മുഖക്കുറി​

റബ്ബിനോട് തേടാൻ ചില പ്രാർത്ഥനകൾ

സമീർ മുണ്ടേരി

വിസ്‌ഡം  ബുക്‌സ്

01 - മുഖക്കുറി

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ആരംഭിക്കുന്നു. 

വിശ്വാസിയുടെ ആയുധം പ്രാർത്ഥനയാണ്. ഇന്നലെകളിൽ കഴിഞ്ഞു പോയവർ പ്രാർത്ഥനയാകുന്ന ആയുധത്തെ നന്നായി ഉപയോഗിച്ചവരാണ്. ഏത് പ്രതിസന്ധിയിലും കരുത്തു പകരുന്ന പ്രാർത്ഥനകൾ പ്രവാചകൻ ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നാം അവ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ നമുക്ക് ലഭിക്കുന്ന ആത്മീയ ഉണർവ് നിർവചിക്കാൻ സാധ്യമല്ല.. 

പ്രാർത്ഥനാ പഠനത്തിന്റെ പ്രാധാന്യം വിശുദ്ധ ക്വുർആനിലെ താഴെ ക്കൊടുക്കുന്ന വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു: (നബിയെ) പറയുക: നിങ്ങളുടെ പ്രാർത്ഥനയില്ലെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്? എന്നാൽ നിങ്ങൾ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാൽ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും) (അൽ ഫുർഖാന്‍: 77) 

അതു കൊണ്ട് നാം അല്ലാഹുവോട് പ്രാർത്ഥിക്കണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങളിൽ ക്വുർആനിലും സുന്നത്തിലും വന്ന ദുആകൾ ക്രമപ്പെടുത്തിയാണ് ഈ ലഘുകൃതി തയ്യാറാക്കിയിരിക്കുന്നത്. 

പ്രമുഖ പണ്ഡിതൻ ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് രചിച്ച “ക്വുർആനിലും സ്വഹീഹായ ഹദീസുകളിലും പ്രതിപാദിക്കപ്പെട്ട നൂറ് പ്രാർത്ഥനകൾ’’ എന്ന ലഘു ഗ്രന്ഥം മുന്നിൽ വെച്ച് ഒരു പുസ്തകം തയ്യാറാക്കാൻ ആവശ്യപ്പെട്ടത് കേരളത്തിലെ ഒരു യുവ എഞ്ചിനിയർ ആണ്. കഴിവിന്റെ പരമാവധി ഈ ലഘു ഗ്രന്ഥം കുറ്റമറ്റതാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. 

ആമുഖത്തിൽ നൽകിയ രണ്ട് അദ്ധ്യായങ്ങൾ ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനി എഴുതിയ തിരുദൂതരുടെ ദുആകൾ എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തതാണ്. 

പലരും സഹായിച്ചിട്ടുണ്ട്. പേരുകൾ ചേർക്കുന്നില്ല. അല്ലാഹു എല്ലാവരിൽനിന്നും ഒരു സൽകർമ്മമായി ഇത് സ്വീകരിക്കട്ടെ.. ആമീൻ 

സമീർ മുണ്ടേരി

2 thoughts on “01 – മുഖക്കുറി​”

  1. اسلام عليكم ورحمة الله وبركاتة മനസ് കഠിനമായ പ്രയാസത്തിൽ ആയിരുന്നപ്പോഴാണ് ഇത് വായ്ക്കാൻ ഇടയായത്. മനസിന്‌ കുളിർമ തന്നു. അൽഹംദുലില്ലാഹ്.. അള്ളാഹു പ്രതിഫലം നൽകട്ടെ ഇതിനു പിന്നിൽ പ്രവർത്തിചവർക്ക്. എനിക്കും ഇത്പോലെ റബ്ബിന്റെ മാർഗത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്ട്. നടക്കുന്നില്ല

    Reply

Leave a Reply to Thahira Rasheed Cancel reply