വിശുദ്ധ ക്വുര്‍ആന്‍

അല്ലാഹുവിന്‍റെ കലാം ആണ് വിശുദ്ധ ക്വുര്‍ആന്‍. ഒരു മനുഷ്യന് വിശുദ്ധ ഗ്രന്ഥവുമായി നിരന്തര ബന്ധമുണ്ടായിരിക്കണം. എല്ലാ ദിവസവും വിശുദ്ധ ക്വുര്‍ആനിന്‍റെ വെളിച്ചം അവന്റെ മനസ്സിലേക്കും ജീവിതത്തിലേക്കും കടന്നു വരാനുള്ള വഴികള്‍ അവന്‍ കണ്ടെത്തണം. വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ജനങ്ങളില്‍ ഉത്തമര്‍ എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്. ഈ ഗ്രന്ഥവുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങള്‍ നമുക്ക് നോക്കാം