അറിവും അദബും
عن أبي زكريا العنبري -رحمه الله – أنه كان يقول : “علم بلا أدب كنار بلا حطب، وأدب بلا علم كروح بلا جسم”. رواه الخطيب البغدادي في[الجامع لأخلاق الراوي وآداب السامع]
അബൂ സക്കരിയ അല്‍ അന്‍ബരി റഹിമഹുല്ലാഹ് ഇപ്രകാരം പറയാറുണ്ടായിരുന്നു : ” അദബില്ലാത്തവന്റെ അറിവ് വിറകില്ലാത്ത തീ പോലെയാണ്. അറിവില്ലാത്തവന്റെ അദബാകട്ടെ ആത്മാവില്ലാത്ത ശരീരം പോലെയുമാണ്” – ഖതീബ് അല്‍ ബഗ്ദാദി(റ) ഉദ്ധരിച്ചത്
ആവശ്യത്തിനു വിറകില്ലാത്ത തീയിനു ശോഭയുണ്ടാകില്ല .. അതിന്‍റെ ഉപകാരവും ആകര്‍ഷണവും നന്നേ കുറവുമായിരിക്കും എന്നതുപോലെ സ്വഭാവ മര്യാദയില്ലാത്തവന്‍ എത്ര അറിവുള്ളവനാണെങ്കിലും അവന്‍റെ അറിവിനു ശോഭയുണ്ടാകില്ല. ഉപകാരവും ആകര്‍ഷണവും കുറയുകയും ചെയ്യും …
ഇനി അറിവ് തേടാതെ വലിയ മര്യാദക്കാരനാണ് എന്നു നടിച്ചിട്ടും കാര്യമില്ല. അറിവില്ലാത്തവന്റെ മര്യാദ ആത്മാവില്ലാത്ത ശരീരം പോലെയാണ് … ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരത്തിന് യാതൊരു പ്രതികരണവുമുണ്ടാവില്ല …. പ്രധിരോധ ശക്തിയില്ലാത്ത വെറും ഒരു ചലനമറ്റ ശരീരമായതു മാറും … സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഉപകാരപ്പെടില്ല …. തന്‍റെ കണ്മുന്നില്‍ എന്തൊക്കെ സംഭവിച്ചാലും അത്തരക്കാര്‍ക്ക് തന്റേതായ ഒരു വീക്ഷണമോ പ്രതികരണമോ ഒന്നുമുണ്ടാവില്ല…. ഒരു ലക്ഷ്യബോധവുമില്ലാതെ ജീവിക്കുന്ന വെറുമൊരു മനുഷ്യ ശരീരം …
അറിവും അദബും ഒരു വിശ്വാസിക്ക് അനിവാര്യമാണ്… അല്ലാഹു നമുക്ക് ഉപകാരപ്രദമായ അറിവും അദബും വര്‍ധിപ്പിച്ചു തരട്ടെ
അല്ലാഹു അനുഗ്രഹിക്കട്ടെ….
Abdu Rahman Abdul Latheef
Reference: fiqhussunna.com