പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ
സർവ്വ
സ്തുതിയും അല്ലാഹുവിന്ന്. അവന്റെ ദൂതരിൽ അന്തിമനായ മുഹമ്മദ് നബി(സ)യിലും
കുടുംബത്തിലും ബന്ധുമിത്രാദികളിലും അല്ലാഹുവിന്റെ അളവറ്റ കരുണാ കടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.
മാന്യ സഹോദരാ, സ്വഹീഹും കുറ്റമറ്റതുമായ ഹദീസുകളാൽ
സ്ഥിരപ്പെട്ട, കർമ്മങ്ങളുടെ
ശ്രേഷ്ഠതകളും പ്രതിഫലവും വിവരിക്കുന്ന തിരഞ്ഞെടുത്ത നബിവചനങ്ങളുടെ വിവർത്തനമാണ്
താങ്കളുടെ കയ്യിലിരിക്കുന്ന ലഘുലേഖ.
പ്രവാചകൻ(സ)യിൽനിന്നു സ്ഥിരപ്പെട്ട, ഇവിടെ വിവരിക്കപ്പെട്ടതും അല്ലാത്തതുമായ അമലുകൾ (കർമ്മങ്ങൾ) മുഖേന അല്ലാഹുവിലേക്ക് അടുത്ത് അവന്റെ പ്രീതി തേടൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അതുപോലെ അവ തനിക്കും മറ്റുള്ളവർക്കും കൂടി പ്രയോജനമാകും വിധം പ്രചരിപ്പിക്കലും അനിവാര്യമാണ്. ഇക്കാര്യം നബിവചനത്തിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പ്രവാചകചര്യ പിൻപറ്റി ജീവി ക്കാനും അത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കാനും അതിലൂടെ പരലോക മോക്ഷം നേടാനും നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ).
1. വുദുവിന്റെ ശ്രേഷ്ഠത
عن عقبة بن عامر : أدركت رسول الله قائما يحدث الناس ما من مسلم يتوضأ فيحسن وضوءه ثم يقوم فيصلي ركعتين مقبل عليهما بقلبه ووجهه إلا وجبت له الجنة (رواه مسلم)
ഉഖ്ബത് ബ്നു ആമിർ (റ) വിൽനിന്ന്: നബി(സ) ജനങ്ങളോട് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു “ഏതൊരു മുസ്ലിമാണോ നേരാംവണ്ണം വുദുവുണ്ടാക്കി തന്റെ മുഖവും മനസ്സും അല്ലാഹുവിലേക്ക് തിരിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുന്നത് അവന് സ്വർഗ്ഗം നിർബന്ധമായിത്തീരുന്നതാണ് ” (മുസ്ലിം 553
ما _من أحد يتوضأ فيبلغ_ أو فيسبغ الوضوء ثم يقول{أشهد أن لاإله إلا الله وأن محمداً عبده ورسوله الا فتحت أبواب الجنة الثمانية يدخل من أيها شاء (مسلم)
ഉമർ
(റ) വിൽ നിന്ന്: നബി(സ) പറഞ്ഞു: “നിങ്ങളിൽ ആരാണോ പൂർണ്ണമായ
നിലയിൽ വുദു നിർവ്വഹിച്ച ശേഷം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അന്ന മുഹമ്മദൻ അബ്ദുഹു വ
റസൂലുഹു ‘ (ല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ലെന്നും അവൻ ഏകനും
പങ്കുകാരില്ലാത്തവനുമാണെന്നും; മുഹമ്മദ് (സ) അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം
വഹിക്കുന്നു) എന്ന് പറയുന്നത്; സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങൾ അവന് വേണ്ടി
തുറക്കപ്പെടാതിരിക്കുകയില്ല.. അവൻ ഉദ്ദേശിക്കുന്നതിലൂടെ
അവന് പ്രവേശിക്കാവുന്നതാണ് ” (മുസ്ലിം)
2. നമസ്കാര ശ്രേഷ്ഠത
عن أبي هريرة (ر) قال، قال رسول الله صلى الله عليه وسلم: صلاة الرجل في جماعة تزيد على صلاته في سوقه بضعا وعشرين درجة. وذلك أحدهم إذا توضأ فأحسن الوضوء ثم أتى إلى
المسجد لا ينهزه الا الصلاة، لا يريد الا الصلاة فلم يخط خطوة إلا رفع له بها درجة وخط عنه بها خطيئة حتى يدخل المسجد . فإذا دخل المسجد کان في الصلاة ما كانت الصلاة هي تحبسة والملائكة يصلون على أحدكم ما دام في مجلسه الذي صلى فيه ، يقولون: اللهم ارحمه، اللهم اغفر له تب عليه ما لم يؤذ فيه، ما لم يحدث فيه مسلم
(1506)
അബൂ ഹുറൈറയിൽ നിന്ന്: നബി(സ) പറഞ്ഞു: “ജമാഅത്തായുള്ള ഒരാളുടെ നമസ്കാരം അവൻ അങ്ങാടിയിലോ വീട്ടിലോ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ പരം മടങ്ങ് വർദ്ധനവുളളതാണ്. കാരണം, ഒരാൾ നല്ല നിലക്ക് വുദു നിർവ്വഹിച്ച് നമസ്ക്കാരം ഉദ്ദേശിച്ച് മാത്രം പള്ളിയിലേക്ക് പോകുന്നുവെങ്കിൽ പള്ളിയിൽ പ്രവേശിക്കുന്നത് വരെയുള്ള അവന്റെ ഓരോ കാൽവെപ്പുകൾക്കും ഒരോ നന്മ രേഖപ്പെടുത്തുകയും അത് മുഖേന അവന്റെ ഒരോ തിന്മ മായ്ച്ചുകളയുകയും ചെയ്യുന്നതാണ്. ഇനി അവൻ പള്ളിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ നമസ്കാരത്തിനായി അവൻ പള്ളിയിൽ കഴിഞ്ഞുകൂടുന്ന അത്രയും സമയം അവൻ നമസ്കാരത്തിലായിരിക്കും(പോലെ പ്രതിഫലത്തിലായിരിക്കും). നമസ്കാരം നിർവ്വഹിച്ച സ്ഥലത്ത് വുദുവോടുകൂടി ഇരിക്കുന്ന അത്രയും സമയം നിങ്ങൾക്ക് വേണ്ടി മലക്കുകൾ ഇപ്രകാരം പാർത്ഥിച്ചുകൊണ്ടെയിരിക്കുന്നതുമാണ്; “അല്ലാഹുവേ ഇവന് നീ കരുണ ചൊരിയേണമേ,അല്ലാഹുവേ ഇവന് നീ പൊറുത്ത് കൊടുക്കണമേ, അല്ലാഹുവേ ഇവന്റെ പശ്ചാതാപം നീ സ്വീകരിക്കേണമേ” (മുസ്ലിം നമ്പർ: 1506)
നമസ്കാരം പള്ളിയിൽ വെച്ച് സംഘടിതമായി നിർവഹിക്കേണ്ടതിന്റെ ഗൗരവവും അതിന്റെ ശ്രേഷ്ഠതയുമാണ് മുകളിൽ കൊടുത്ത ഹദീസിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു നമുക്ക് ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുക; ജമാഅത്ത് നമസ്ക്കാരം പതിവാക്കുക.
۲. عن أبي أمامة رضي الله عنه أن رسول الله : قال من خرج من بيته متطهرا إلى صلاة مكتوبة فأجره كأجر الحاج المحرم ومن خرج إلى تسبيح الضحى لا ينصبه إلا إياه فاجره كأجر المعتمر ، وصلاة على إثر صلاة لا لغو بينهما كتاب في العليين (أبو داود حسنه الألباني)
അബൂ ഉമാമ: (റ); നബി(സ) പറഞ്ഞു: “വല്ലവനും തന്റെ വീട്ടിൽ നിന്നു ശുദ്ധിവരുത്തി നിർബന്ധ നമസ്ക്കാരത്തിനായി പുറപ്പെട്ടാൽ അവനുള്ള പ്രതിഫലം ഇഹ്റാമിൽ പ്രവേശിച്ചവനായി ഹജിന് പുറപ്പെട്ടവനുള്ള പ്രതിഫലമായിരിക്കും. ളുഹാ നമസ്കാരം മാത്രം ഉദ്ദേശിച്ച് അത് നിർവ്വഹിക്കാനായി പുറപ്പെട്ടവന് ഉംറ നിർവ്വഹിക്കുന്നവനുള്ള പ്രതിഫലവുമാണ് .ഒരു നമസ്കാരത്തിനു ശേഷം യാതൊരു വിധ അനാവശ്യവും പ്രവർത്തിക്കാതെ മറ്റൊരു നമസ്കാരം നിർവ്വഹിക്കുന്നവൻ ഗ്രന്ഥം ഇല്ലിയ്യീനിൽ രേഖപ്പെടുത്തുന്നതാണ്” (അബുദാവൂദ് 588. സ്വഹീഹ് അൽബാനി.
عن عثمان بن عفان رضي الله عنه سمعت رسول الله صلى الله عليه وسلم يقول من صلى العشاء في جماعة فكأنما قام نصف الليل ومن صلى الصبح في جماعة فكأنما صلى الليل كله
ഉഥ്മാൻ (റ) വിൽ നിന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടു “ആരെങ്കിലും ഇശാ നമസ്കാരം ജമാഅത്തായി നമസ്കരിച്ചാൽ അവൻ രാത്രി പകുതി സമയം നമസ്കരിച്ചവനെപ്പോലെയാണ്. ആരെങ്കിലും സുബഹി നമസ്കാരം ജമാഅത്തായി നമസ്കരിച്ചാൽ അവൻ രാത്രി മുഴുവനും നമസ്കരിച്ചവനെപ്പോലെയുമാണ്.’ (മുസ്ലിം 1491)
عن أبي هريرة أن رسول الله من اغتسل يوم الجمعة غسل الجنابة ثم راح فكأنما قرب بدنه ومن راح في الساعة الثانية فكأنما قرب بقرة ومن راح في الساعة الثالثة فكأنما قرب كبشا أقرن ومن في الساعة الرابعة فكأنما قرب دجاجة ومن راح في الساعة الخامسة فكأنما قرب بيضة فإذا خرج الإمام حضرت الملائكة يستمعون الذكر(البخاري ۸۱ ۸)
അബുഹുറൈറ
(റ)വിൽ നിന്ന്: നബി(സ) പറഞ്ഞു:വല്ലവനും വെള്ളിയാഴ്ച ദിവസം വലിയ
ശുദ്ധിയിൽ നിന്നും (കുളിക്കുംപ്രകാരം) കുളിച്ച് (നേരത്തെ പള്ളിയിലേക്ക്) പോയാൽ അവൻ
ഒരു ഒട്ടകത്തെ ബലി നൽകിയവനെപ്പോലെയാണ്. രണ്ടാം സമയത്ത് പോയാൽ അവൻ ഒരു പശുവിനെ ബലി നൽകിയവനെപ്പോലെയാണ്.
മൂന്നാം സമയം പോയാൽ അവൻ ഒരു ആടിനെ ബലി നൽകിയവനെപ്പോലെയാണ്. നാലാംസമയം
പോയാൽ അവൻ ഒരു കോഴിയെ ബലി നൽകിയവനെപ്പോലെയാണ്. അഞ്ചാംസമയത്ത് പോയാൽ അവൻ ഒരു
കോഴിമുട്ട ബലി നൽകിയവനെപ്പോലെയാണ്. ഇമാം
(ഖുതുബ നിർവ്വഹിക്കാൻ) പുറപ്പെട്ടാൽ പിന്നീട് മലക്കുകൾ ഉൽബോധനം
കേൾക്കുന്നതുമാണ്. (ബുഖാരി 881)
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم من
شهد الجنازة حتى يصلي عليها فله قيراط ومن شهدها حتى تدفن فله قيراطان. قيل فما القيراطان؟ قال مثل الجبلين العظيمين (رواه مسلم 2189
അബൂഹുറൈറ(റ)വിൽ നിന്ന് നബി (സ) പറഞ്ഞു ‘വല്ലവനും മയ്യത്തിന് സാക്ഷ്യംവഹിച്ച് (സന്ദർശിച്ച്) മയ്യിത്തിന് വേണ്ടി നമസ്കാരം നിർവ്വഹിച്ചാൽ അവന് ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. മറവ് ചെയ്യുന്നത് വരെ അതിനെ അനുഗമിച്ചവന് രണ്ട് ഖീറാ
ത്തുമുണ്ട്, എന്താണ് രണ്ട് ഖീറാത്ത് എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു അത് വലിയ രണ്ട് പർവ്വതങ്ങളെപ്പോലെയു
ള്ളതാണ്” (മുസ്ലിം 2182 )
عن عائشة رضي الله عنها عن النبي صلى الله عليه وسلم قال
ركعتا الفجر خير من الدنيا وما فيها (مسلم ۱۹۸۸ )
ആയിഷ(റ)യിൽ നിന്ന്: നബി(സ) പറഞ്ഞു: “ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകവും അതിലെ വസ്തുക്കളെക്കാളും ഉത്തമമാണ്’ (മുസ്ലിം 1888)
സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരമാണ് ഉദ്ദേശ്യം. പതിവായി അത് നിർവ്വഹിക്കുന്ന ഒരാൾക്ക് ജമാഅത്തിന് മുമ്പ് അത് നഷ്ടപ്പെട്ടാൽ സുബ്ഹി നമസ്കാരത്തിന്റെ ശേഷവും അത് നിർവ്വഹിക്കാവുന്നതാണ്.
عن أبي ذر رضي الله عنه عن النبي صلى الله عليه وسلم أنه قال يصبح
على كل سلامى من أحدكم صدقة فكل تسبيحة صدقة وكل تحميدة صدقة و كل تهليلة صدقة وكل تكبيرة صدقة وأمر بالمعروف صدقة ونهي عن المنكر صدقة ويجزئ من ذلك ركعتان يركعهما من الضحی (مسلم ۱۹۷۱)
അബൂദർറ് (റ) വിൽ നിന്ന്: നബി(സ) പറഞ്ഞു. “എല്ലാ പുലരിയിലും നിങ്ങളുടെ ഓരോ സന്ധിയിലും നിങ്ങള്‍ക്ക് ധർമം ഉണ്ട് സുബ്ഹാനല്ലാ, അൽഹംദുലില്ല ,ലാ ഇലാഹ ഇല്ലല്ലാ, അല്ലാഹു അക്ബർ എന്നിവകളെല്ലാം ധർമ്മമാണ്. നന്മ കൽപ്പിക്കൽ ധർമ്മമാണ്. തിന്മ വിരോധിക്കൽ ധർമമാണ്. രണ്ട് റക്അത്ത് ളുഹാ നമസ്കരിക്കൽ നിർവ്വഹിക്കൽ ഇവയ്ക്കെല്ലാം പകരമാകുന്നതുമാണ് (മുസ്ലിം 1671)
. عن أم حبيبة رضي الله عنها قالت قال النبي صلى الله عليه وسلم
من صلى في يوم اثنتي عشرة سجدة تطوعا بنى له بيتا في الجنة (مسلم ۱۹۹۰)
ഉമ്മു ഹബീബ:(റ)യിൽ നിന്ന്: നബി(സ)പറഞ്ഞു; “ഒരാൾ ഒരു ദിവസം പന്ത്രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരം നിർവ്വഹിച്ചാൽ സ്വർഗ്ഗത്തിൽ അവന് ഒരു വീട് നിർമ്മിക്കപ്പെട്ടതാണ്” (മുസ്ലിം 1695)
ളുഹ്റിന് മുന്‍പ് നാല് ശേഷം രണ്ട്, മഗരിബിന് ശേഷം രണ്ട്, ഇശാഇന് ശേഷം രണ്ട് സുബ്ഹിന് മുമ്പ് രണ്ട് പന്ത്രണ്ട് റക്അത്തുകളാണ് മുകളിൽ കൊടുത്ത ഹദീസിൽ പറയപ്പെട്ടത്.