
അഹ്ലന്‍ റമദാന്‍
റമദാന്‍ മാസമടുത്തല്ലോ
റഹ്മത്തിന്‍ ശഹ്റാണല്ലോ.
ക്വുര്‍ആന്‍ ഇറങ്ങിയ മാസമിതില്‍
നോമ്പതു നോല്‍ക്കല്‍ ഫറദാണേ.
റമദാന്‍ മാസം പകലില്‍ നാം
നോമ്പുള്ളോരായ് കഴിയേണം.
സ്വുബ്ഹി മുതല്‍ക്കു തുടങ്ങേണം,
മഗ്രിബുവരെയും തുടരേണം.
അതിന്‍റെയിടയില്‍ തിന്നരുതേ,
ദാഹം തീര്‍ക്കാന്‍ നോക്കരുതേ.
വാക്കുകള്‍ നന്നായ് സൂക്ഷിക്കാ
നല്ലതു മാത്രം ചൊല്ലീടാം.
വഴക്കുകൂടാന്‍ പോകരുതേ
നോമ്പിന്‍ കൂലി കളയരുതേ.
സമയത്തിന്‍ വിലയറിയേണം,
പാഴാക്കാതെയിരിക്കേണം.
നിസ്കാരത്തിന്‍ കാര്യത്തില്‍
നിഷ്ഠപുലര്‍ത്തണമെല്ലാരും.
സംഘനമസ്കാരത്തിന്നായ
പള്ളിയില്‍ പോകല്‍ ഗുണമാണേ.
ക്വുര്‍ആനിന്‍റെ മാസമിതില്‍
ക്വുര്‍ആന്‍ ഓതാം നന്നായി.
രാത്രിയിലുള്ള തറാവീഹ്-
നിസ്കാരത്തില്‍ കൂടേണേ.
അങ്ങനെയെല്ലാ നന്മകളു
ചെയ്യുന്നോരായ് മാറേണേ.
എങ്കില്‍ നാളെ സ്വര്‍ഗത്തില്‍
റയ്യാന്‍ എന്ന കവാടത്തില്‍
നമുക്ക് സ്വാഗതമരുളീടും
മലക്കുകള്‍, അത് ഓര്‍ക്കേണേ.
ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക
Wow