ബാപ്പ February 17, 2022 by Navas Sherif ബാപ്പ വീടിന്‍ വെളിച്ചവും താങ്ങും തണലുമായ്സന്തോഷമേകിടും പൊന്നു ബാപ്പ.വീഴ്ചകള്‍ മക്കളെ വീഴ്ത്താതിരിക്കുവാനആജ്ഞകള് നല്‍കും കെടാവിളക്ക്.പിണങ്ങിയാല്‍ പെട്ടെന്നിണക്കിടും പിന്നെപലപല കഥകള്‍ പറഞ്ഞുറക്കും.സ്വായത്തമാക്കേണ്ട സദ്ഗുണമെല്ലാംപഠിപ്പിച്ചു നല്‍കുന്നു പൊന്നു ബാപ്പ.സൂര്യന്‍ ഉദിക്കുന്ന വേളയില്തന്നെജോലിക്കു പതിവായി പോയിടുന്നു.വീടിന്‍ വെളിച്ചമാണെന്നുമെന്‍ ബാപ്പവീടിന്റെ സന്തോഷമാണു ബാപ്പ.ബുദ്ധിമുട്ടെല്ലാം സഹിക്കുന്നു ബാപ്പസ്വന്തം കുടുംബത്തിനായി എന്നും.വിഷമങ്ങളെല്ലാം സഹിക്കുവാനായിഉപദേശം നല്‍കിടാറുണ്ട് ബാപ്പ.ദീനിന്റെ മാര്‍ഗത്തിലെന്നും ചരിക്കാന്കര്ശന നിര്‍ദേശം നല്‍കിടുന്നു. അബൂവാഫി നേർപഥം വരിക