പകർച്ചവ്യാധികളിൽ നിന്ന് രക്ഷ നേടാൻ പത്ത് ഉപദേശങ്ങൾ

വിവർത്തനം: സമീർ മുണ്ടേരി

بسم الله الرحمن الرحيم الحمد لله رب العالمين والصلاة والسلام على أشرف المرسلين وعلى آله وصحبه ومن تبعهم بإحسان إلى يوم الدين .

ശൈഖ് അബ്ദുറസ്സാഖ് ബിൻ അബ്ദുൽ മുഹ്സിൻ അൽബദർ ( ഹഫി ) എഴുതിയ “ പകർച്ച വ്യാധികളിൽ നിന്നു രക്ഷപ്പെടാനുളള പത്ത് ഉപദേശങ്ങൾ ‘ എന്ന ലഘുകൃതിയുടെ ആശയ വിവർത്തനമാണ് താഴെ കൊടുക്കുന്നത് .

അല്ലാഹുവിനാണ് സർവ്വ സ്തുതിയും . അവൻ പ്രയാസമനുഭവിക്കുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നു . പ്രയാസങ്ങൾ പരിഹരിക്കുന്നു . അവനെ സ്മരിക്കുന്നത് കൊണ്ടല്ലാതെ ഹൃദയങ്ങൾ ജീവസുറ്റതാവുകയില്ല . അവന്റെ അനുവാദമില്ലാതെ ഒരു കാര്യവും നടക്കുകയില്ല . അവന്റെ കാരുണ്യം കൊണ്ട ല്ലാതെ ഒരു പ്രയാസത്തിൽ നിന്നും രക്ഷ നേടാൻ കഴിയുകയില്ല . അവൻ എളുപ്പമാക്കിയാലല്ലാതെ ഒരു ആഗ്രഹവും സഫലമാവുകയില്ല . അവനെ അനുസരി ക്കുന്നതിലൂടെയല്ലാതെ സൌഭാഗ്യം ലഭിക്കുകയില്ല .

കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന പകർച്ച വ്യാധിയുടെ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചില ഉപദേശങ്ങളാണ് ഇവ . ഈ പരീക്ഷണം അല്ലാഹു എല്ലാവരിൽ നിന്നും എത്രയും പെട്ടന്ന് നീക്കിക്കളയട്ടെ .

corona-4930541_640

ഒന്ന് : പരീക്ഷണം ഉണ്ടാകുന്നതിന് മുമ്പ് പറയേണ്ടത് .

ഉസ്മാൻ ബിൻ അഫ്ഫാൻ (അ) പറഞ്ഞു . നബി സ്വ പറയുന്നത് ഞാൻ കേട്ടു

بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم

‘അല്ലാഹുവിന്റെ നാമത്തിൽ അവന്റെ നാമം ( സ്മരിക്കുന്നതോടെ ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല . അവൻ എല്ലാം കേൾക്കുന്ന വനും അറിയുന്നവനുമാകുന്നു . ‘

ഈ പാർത്ഥന മൂന്ന് പ്രാവശ്യം പറഞ്ഞാൽ നേരം പുലരുന്നതു വരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല . ആരെങ്കിലും അത് പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരം വരെ അവനെ ഒരു പരീക്ഷണവും ബാധിക്കുകയില്ല . ( അബൂദാവൂദ് )

രണ്ട് : യൂനുസ് നബിമ യുടെ ദുആ അധികരിപ്പിക്കുക

അദ്ദേഹം മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ട സമയത്ത് നടത്തിയ ദുആയാണ് ഇത്

لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ

അല്ലാഹു പറഞ്ഞു:

 

ദുന്നൂനിെനയും ( ഓർക്കുക) . അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദർഭം . നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു അനന്തരം ഇരുട്ടുകൾക്കുള്ളിൽ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു : നീയല്ലാതെ യാതൊരു ആരാധ്യ നുമില്ല . നീ എത്ര പരിശുദ്ധൻ ! തീർച്ചയായും ഞാൻ അക മികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു . അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും ദുഃഖത്തിൽ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തു കയും ചെയ്തു . സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു ( അൽ അമ്പിയാഅ് )

وَكَذَلِكَ نُنْجِي الْمُؤمِنِينَ എന്ന ഭാഗത്തിന്റെ വ്യാഖ്യാനത്തിൽ ഇബ കസീർ (റഹ്‌മ) പറഞ്ഞു : അതായത് അവർ പ്രയാസത്തിലാവുമ്പോൾ നമ്മിലേക്ക് മടങ്ങിക്കൊണ്ട് നമ്മോട് പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ച് പരീക്ഷണത്തിന്റെ സമയത്ത് അവർ ഈ പ്രാർത്ഥന പ്രാർത്ഥിക്കുമ്പോൾ , ( സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു )

പിന്നെ നബി (സ്വ) യിൽ നിന്നുള്ള ഈ ഹദീസ് അദ്ദേഹം ഉദ്ദരിച്ചു .

യൂനുസ് (അ) മത്സ്യത്തിന്റെ വയറ്റിലായിരിക്കെ പാർത്ഥിച്ച ഈ ദുആ പ്രാർത്ഥിച്ച ഒരാൾക്കും അല്ലാഹു ഉത്തരം നൽകാതിരുന്നിട്ടില്ല ( അഹ്മദ് , തിർമുദി ) ഇബ്നുൽ ഖയ്യിം (റഹ്‌മ) അൽ ഫവാഇദിൽ പറഞ്ഞു : തൌഹീദ് മുഖേനയാണ് ദുനിയാവിലെ പരീക്ഷണ ങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുക . അതു കൊണ്ടോണ് പ്രയാസത്തിന്റെ സമയത്തുളള ദുആ തൌഹീദു കൊണ്ടായത് . യൂനുസ് (അ) ലമിന്റെ ദുആ കൊണ്ട് പ്രാർത്ഥിക്കുന്ന ഒരാൾക്കും തൌഹീദ് കൊണ്ട് അവന്റെ പ്രയാസം അല്ലാഹു നീക്കി കൊടുക്കാതിരിക്കുകയില്ല .

മുന്ന് : പരീക്ഷണക്കെടുതിയിൽ നിന്ന് രക്ഷതേടുക.

അബുഹുറൈറവിൽ (റ)  നിന്ന് : പരീക്ഷണം , ദൌർഭാഗ്യം പിടികൂടൽ , മോശമായ വിധി , ശത്രുക്കൾ സന്തോഷിക്കൽ എന്നിവയിൽ നിന്നെല്ലാം നബി രക്ഷ തേടുമായിരുന്നു

اللَّهم إني أعوذ بك من جهد البلاء ودَرَك الشقاء وسوء القضاء وَشَمَاتَةِ الأعْدَاء

‘ അല്ലാഹുവേ , പരീക്ഷണക്കെടുതിയിൽ നിന്നും , ദൗർഭാഗ്യക്കയത്തിൽ നിന്നും വിധിയിലെ വിപത്തിൽ നിന്നും എനിക്കേൽക്കുന്ന പ്രയാസത്തിൽ ശ്രതുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു . ‘ ( ബുഖാരി )

നാല് : വീട്ടിൽ നിന്നു പുറത്തു പോവുമ്പോഴുള്ള പ്രാർത്ഥന പതിവാക്കുക

അനസ് ബിൻ മാലിക് (റ)  വിൽ നിന്ന് : നബി (സ്വ) ട് പറഞ്ഞു : ഒരാൾ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ

بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ  بالله

 അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ പുറപ്പെടുന്നു), അല്ലാഹുവിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു . അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല .

ഈ പ്രാർത്ഥന നിർവഹിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് നബിക്ക് സ്വ പറഞ്ഞു : ” അന്നേരം അയാളോട് പറയപ്പെടും . ( മറ്റുള്ളവരുടെ തിന്മയിൽ നിന്ന് ) നീ തടയപ്പെട്ടു , നീ സംരക്ഷിക്കപ്പെട്ടു . നീ സന്മാർഗ്ഗം സിദ്ധിച്ചവനായി . പിശാച് അവനിൽ നിന്ന് അകന്ന് നിൽക്കും . എന്നിട്ട് മറ്റൊരു പിശാചിനോട് പറയും : നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും ? തീർച്ചയായും അയാൾക്ക് സന്മാർഗ്ഗം സിദ്ധിച്ചിരിക്കുന്നു , മറ്റുള്ളവരിൽ നിന്നുള്ള തിന്മ അയാൾക്ക് തടയപ്പെട്ടി രിക്കുന്നു , അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു . ” ( സുനനു അബീദാ വുദ് )

അഞ്ച് : പ്രഭാതത്തിലും പ്രദോഷത്തിലും സൌഖ്യത്തിന് വേണ്ടി തേടുക

അബ്ദുല്ലാഹിബ്നു ഉമർ (റ)  , പറഞ്ഞു :

اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ استُرْ عَوْرَاتي، وآمِنْ رَوْعَاتي، اللَّهمَّ احْفَظْنِي مِنْ بَينِ يَدَيَّ، ومِنْ خَلْفي، وَعن يَميني، وعن شِمالي، ومِن فَوْقِي، وأعُوذُ بِعَظَمَتِكَ أنْ أُغْتَالَ مِنْ تَحتي ( ابو داوود )

അല്ലാഹുവേ , ഇഹത്തിലും പരത്തിലും ഞാൻ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു . അല്ലാഹുവേ , എന്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു . അല്ലാഹുവേ , നീ എന്റെ നഗ്നത മറക്കേണമേ , എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ . അല്ലാഹുവേ , എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തു കൂടെയും ഇടതു ഭാഗത്തു കൂടെയും മുകളിലൂടെയും ( പിണഞ്ഞ ക്കാവുന്ന അപകടങ്ങളിൽ നിന്ന് ) നീ എനിക്ക് സംരക്ഷണമേകേണമേ . എന്റെ താഴ്ഭാഗത്തിലൂടെ ( ഭൂഗർഭത്തിലേക്ക് ) ആഴ്ത്തപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയം തേടുന്നു ‘

ആറ് : പ്രാർത്ഥന അധികരിപ്പിക്കുക

നബി (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു ;

നിങ്ങളിൽ നിന്ന് ആർക്കെങ്കിലും പ്രാർത്ഥനയുടെ കവാടം തുറക്കപ്പെട്ടാൽ അവന് കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടു . സൌഖ്യം ചോദിക്കപ്പെടു ന്നതിനേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു കാര്യവും അവൻ ചോദിക്ക പ്പെടുന്നില്ല . ( തിർമുദി )

ഏഴ് : പകർച്ച വ്യാധിയുള്ള സ്ഥലങ്ങൾ സൂക്ഷിക്കുക .

അബ്ദുല്ലാഹിബ്നു ആമിർ (റ) വിൽ നിന്ന് : ഉമർ (റ) ശാമിലേക്ക് പുറപ്പെട്ടു . അദ്ദേഹം സർഗിൽ എത്തിയപ്പോൾ ശാമിൽ പകർച്ചവ്യാധി വ്യാപിക്കുന്ന തായി അറിഞ്ഞു . അപ്പോൾ അബ്ദു റഹ്മാൻ ബ ഔഫ് അദ്ദേഹത്തോട് പറഞ്ഞു :

عَنْ أبي هُرَيْرَةَ قَالَ قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : . . … . … . … . لا يُورِدُ الْمُمَر عَلَى الْمُمِ ( مسلم )

നബി സ്വ പറഞ്ഞിട്ടുണ്ട് . ഒരു നാട്ടിൽ പകർച്ച വ്യാധിയുളളതായി നിങ്ങൾ കേട്ടാൽ അങ്ങോട്ട് പോകരുത് . നിങ്ങൾ ഉള്ള നാട്ടിൽ പകർച്ച വ്യാധി ഉണ്ടാ യാൽ അവിടെ നിന്നും നിങ്ങൾ പുറത്തു പോവുകയും അരുത് . ( ഹദീസ് )

അബുഹുറൈറ (റ) വിൽ നിന്ന് – നബി സ്വ പറഞ്ഞു : രോഗമുളളവൻ രോഗമില്ലാത്തവന്റെ അടുത്തേക്ക് ചെല്ലരുത് . ( മുസ്ലിം)

എട്ട് : നന്മകൾ വർദ്ധിപ്പിക്കുക

 അനസ് (റ) വിൽ നിന്ന് , നബി സ്വ പറഞ്ഞു : പുണ്യ കർമ്മങ്ങൾ ആപത്തുകളെയും , പരീക്ഷണങ്ങളെയും , ബുദ്ധിമുട്ടുകളെയും തടുക്കുന്നു . ദുനിയാവി ലെ നന്മയുടെ ആളുകൾ പരലോകത്തും നന്മയുടെ ആളുകളാണ് . ( ഹാകിം )

ഇബ്നുൽ ഖയ്യിം (റഹ്‌മ)പറഞ്ഞു : രോഗത്തിനുളള ചികിത്സകളിൽ ഏറ്റവും മഹത്തരമായത് , സൽകർമ്മങ്ങൾ , ദിക്‌റുകൾ , ദുആകൾ , വിനയം , അല്ലാഹു വിലേക്ക് മടങ്ങൽ , തൌബ എന്നിവയാണ് . രോഗങ്ങൾ തടുക്കുന്നതിലും ശമനം സാധ്യമാകുന്നതിലും ഇക്കാര്യങ്ങൾക്ക് വലിയ സ്വാധീനമുണ്ട് , ഭൌതികമാ യ മരുന്നുകളെക്കാൾ പ്രധാനം ഇവയാണ് ഇതിന്റെയെല്ലാം ഫലം ലഭിക്കുന്നത് വിശ്വാസത്തിന്റെ തോതനുസരിച്ചായിരിക്കും ( സാദുൽ മആദ് )

ഒമ്പത് : രാത്രി നമസ്കാരം

ബിലാൽ (റ) ഇവിൽ നിന്ന് ; നബി സ്വ പറഞ്ഞു . നിങ്ങൾ രാത്രി നമസ്കാരം നിർവഹിക്കുക . അതു നിങ്ങൾക്ക് മുമ്പുളള സച്ചരിതരുടെ പതിവാണ് . രാത്രി നമസ്കാരം അല്ലാഹുവിലേക്ക് അടുക്കാനുളള മാർഗവും , പാപങ്ങളിൽ നിന്നുള്ള രക്ഷയും , പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണവും , ശാരീരിക രോഗ ങ്ങളിൽ നിന്നുളള രക്ഷയുമാണ് ( തിർമുദി )

പത്ത് : പാത്രങ്ങൾ അടച്ചു വെക്കുക

ജാബിർ ബിൻ അബ്ദില്ല (റ) വിൽ നിന്ന് നിവേദനം ; നബി സ്വ പറയുന്നതായി ഞാൻ കേട്ടു . നിങ്ങൾ പാത്രങ്ങൾ അടച്ചു വെക്കുക . വെള്ളപ്പാതങ്ങൾ മുടി കെട്ടുക . വർഷത്തിൽ ഒരു രാതി പകർച്ച വ്യാധി ഇറങ്ങും . അടച്ചു വെക്കാത്ത ഒരു പാത്രത്തിന്റെയും , മുടിക്കെട്ടാത്ത ഒരു വെള്ളപ്പാത്രത്തിന്റെയും അടുത്തു കുടി അത് കടന്നു പോകുന്നില്ല , അതിൽ പകർച്ച  വ്യാധി ഇറങ്ങിയിട്ടല്ലാതെ . ( മുസ്ലിം)

അവസാനമായി , ഓരോ മുസ്ലിമും അവന്റെ കാര്യങ്ങൾ അല്ലാഹു വിലേക്ക് വിടേണ്ടതാണ് . എല്ലാ കാര്യങ്ങളും അവ ന്റെ നിയന്ത്രണത്തിലാണ് . സംഭവിക്കുന്ന പരീക്ഷ ണങ്ങൾ ക്ഷമയോടും പ്രതിഫലേച്ഛയോടും കൂടി നേരിടുക . ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുക യും ചെയ്യുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു .

اِنَّمَا يُوَفَّى الصّٰبِرُوۡنَ اَجۡرَهُمۡ بِغَيۡرِ حِسَابٍ ( الزمر : ۱۰ )

അല്ലാഹു പറയുന്നു “ക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്” . ( സുമർ )

 

ആയിശ (റ) പ്ലേഗിനെക്കുറിച്ച് നബിയോട് സ്വ ചോദിച്ചു . അപ്പോൾ അദ്ദേഹം പറഞ്ഞു അല്ലാഹു അവനു ദ്ദേശിക്കുന്നവരിലേക്ക് ഇറക്കുന്ന ഒരു ശിക്ഷയായി രുന്നു അത് . അവൻ അതിനെ വിശ്വാസികൾക്ക് കാ രുണ്യമാക്കി . ഒരു അടിമക്ക് പ്ലേഗ് ബാധിച്ചു . അവൻ തന്റെ നാട്ടിൽ ക്ഷമയോടെ കഴിഞ്ഞു കൂടി . അല്ലാ ഹു വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ലെന്ന് അവൻ മനസ്സിലാ ക്കുന്നു എങ്കിൽ അവന് ശഹീദി ന്റെ കുലിയുണ്ട് . ( ബുഖാരി )

അല്ലാഹു എല്ലാ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ .

13 thoughts on “പകർച്ചവ്യാധികളിൽ നിന്ന് രക്ഷ നേടാൻ പത്ത് ഉപദേശങ്ങൾ”

Leave a Reply to razin mohamed ma Cancel reply