സഅ്ഫർ സ്വാദിഖ് മദീനി
ഈ ലോകത്തിന്റെയും, അതിലുള്ള മുഴുവന്‍ പ്രതിഭാസങ്ങളുടെയും സൃഷ്ടാവ് പടച്ച തമ്പുരാനാണ്. മനുഷൃരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒരു പ്രതിഭാസമാണ് രാവും പകലും എന്നുള്ളത്. തങ്ങള്‍ക്ക് അല്ലാഹു നിര് ണ്ണയിച്ചിട്ടുള്ള ഉപജീവനം കണ്ടെത്തുവാന്‍ ഉപയുക്തമായ രൂപത്തിലുള്ള പകലും, ക്ഷീണം മാറ്റുവാന്‍ ശാന്ത സുന്ദരമായ രാത്രിയും നല്‍കിയതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെ ന്നാണ് ഖുര്‍ആന്‍ പറയുന്നത്.
(إِنَّ فِي خَلْقِ السَّمَوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لأُولِي الأَلْبَابِ)
“തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (ആലു ഇംറാന്‍:190).
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങള്‍ അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശു ദ്ധഖുര്‍ആന്‍ പറയുന്നു:
(إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ) (التوبة:36)
‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’ (തൗബ:36).
അല്ലാഹു ചില മാസങ്ങള്‍ക്കും, ദിവസങ്ങള്‍ക്കും, സമയത്തിനും പ്രതേൃകത നല്കയിട്ടുണ്ട്. നാം മുകളില്‍ കൊടുത്തിരിക്കുന്ന ആയത്തില്‍ നാല് മാസത്തിന് പ്രതേൃകതയുണ്ടെന്ന് നമുക്ക് മനസിലാക്കാം. അതുപോലെ റമളാന്‍ മാസത്തിന് പ്ര തേൃകതയുണ്ടെന്ന് സൂറത്തുല്‍ അല്ബഖറയില് വിശദീകരിക്കുന്നുണ്ട്. അല്ലാഹുവോ, പ്രവാചകനോ ശ്രേഷ്ടതയുണ്ടെന്ന് പറഞ്ഞിട്ടുള്ള മാസങ്ങള്‍ക്കും, ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും പ്രതേൃകതയുണ്ട് ശ്രേഷ്ടതയുണ്ട്. അതില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന ആരാധനകള്‍ മാത്രം നാം ചെയ്യുക. അതില്‍പെട്ട ഒരു കാരൃമാണ് നാം വിശദീകരിക്കുവാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹു പവിത്രമാണെന്ന് വിശുദ്ധഖുര്‍ആനിലൂടെ പറഞ്ഞ മാസങ്ങളില്‍ ഒരു മാസമായ മുഹര്‍റം മാസത്തിലെ ചില ദിവസങ്ങളുടെ ശ്രേഷ്ടതകളെ സംബന്ധിച്ചാണ് ചില കാരൃങ്ങള്‍ വിശദീകരിക്കുന്നത്.
ജാഹിലിയ്യത്തില്‍:
ഇസ്ലാമിന് മുമ്പ് ജാഹിലിയ്യത്തില്‍ പോലും ഖുറൈശികള്‍ മുഹര്‍റം മാസത്തില്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ടിച്ചിരുന്നു. റമളാന്‍ നോമ്പ് നിര്‍ബ്ബന്ധമാക്കുന്നതിന് മുമ്പ് ആശൂറാഇന്റെ നോമ്പ് അനുഷ്ടിക്കുവാനായി പ്രവാചകന്(സ) ജനങ്ങളോട് കല്പിച്ചിരുന്നു. റമളാന്‍ നിര്‍ബ്ബന്ധമാക്കപ്പെട്ടതിന് ശേഷം അത് സുന്നത്താക്കുകയാണ് ചെയ്തത്. ഒരു ഹദീസ് ശ്രദ്ധിക്കുക:
(عن عَائِشَةَ رَضِي اللَّه عَنْهَا قَالَتْ: كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ وَكَانَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَصُومُهُ، فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ) (بخاري)
ആയിശാ(റ) പറയുന്നു: ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഅ് (മുഹര്‍റം പത്ത്)ന്റെ നോമ്പ് അനുഷ്ടിച്ചിരുന്നു. പ്രവാചകന്(സ)യും അനുഷ്ടിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോള്‍ പ്രവാചകന്(സ) അത് അനുഷ്ടിക്കുകയും, ഞങ്ങളോട് അനുഷ്ടിക്കുവാന്‍ കല്പിക്കുകയും ചെയ്തിരുന്നു. അങ്ങിനെ റമളാന്‍ നിര്‍ബ്ബന്ധമാക്കിയപ്പോള്‍ ആശൂറാഅഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. ഉദ്ദേ ശിക്കുന്നവര് നോമ്പനുഷ്ടിക്കുകയും, നോമ്പനുഷ്ടിക്കുവാന്‍ ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു” (ബുഖാരി).

മുഹര്‍റം പത്ത്:
മുഹര്‍റം മാസത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു, അതില്‍ തന്നെ പത്താം ദിവസത്തെ പ്രതേൃകം ശ്രേഷ്ടത യുള്ളതായി പ്രഖൃാപിച്ചിരിക്കുന്നു. കാരണം ആ ദിവസത്തിലാണ് അല്ലാഹു മൂസാനബി(അ)യെ ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. ഒരു ഹദീസ് ശ്രദ്ധിക്കുക:
عَنِ ابْنِ عَبَّاسٍ رَضِي اللَّه عَنْهمَا قَالَ: قَدِمَ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ، فَقَالَ: مَا هَذَا قَالُوا: هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ: فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ ) (بخاري)
ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ‘പ്രവാചക ന്(സ) മദീനയിലേക്ക് വന്നു, ആ സന്ദര്‍ഭത്തില്‍ ജൂതന്മാര് ആശൂറാഅ് (മുഹര്‍റം പത്ത്)ന് നോമ്പനുഷ്ടിക്കുന്നതായി കണ്ടു, അപ്പോള്‍ തിരുമേനി(സ) ചോദിച്ചു, ഇതെന്താണ്? (നിങ്ങള്‍ എന്ത്കൊണ്ടാണ് നോമ്പനുഷ്ടിക്കുന്നത്) അവര്‍ പ്രത്യുത്തരം നല്കി: ഇത് നല്ല ഒരു ദിനമാണ്, ഈ ദിവസമാണ് ബനൂ ഇസ്രായീല്യരെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. അത്കൊണ്ട് ഈ ദിവസം മൂസാ(അ) നോമ്പനുഷ്ടിക്കുകയുണ്ടായി. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ‘മൂസായോട് നിങ്ങളേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ഞാനാണ്, അങ്ങിനെ ആ ദിവസം തിരുമേനി(സ) നോമ്പനുഷ്ടിച്ചു, ആ ദിവസം നോമ്പനുഷ്ടിക്കുവാന്‍ കല്പിക്കുകയുമുണ്ടായി” (ബുഖാരി).
ശ്രേഷ്ഠത:
മുഹര്‍റം പത്തില്‍ നോമ്പനുഷ്ടിക്കുന്നതിന്റെ പ്രത്യേകത നമുക്ക് സ്വഹീഹായ ഹദീസുകളില്‍ കാണുവാന്‍ സാധിക്കും.
(عَنْ أَبِي هُرَيْرَةَ رَضِي اللَّه عَنْه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ صَلَاةُ اللَّيْلِ )
അബൂഹുറൈറ(റ)വില്‍ നിന്ന്: പ്രവാചകന്(സ) പറയുകയുണ്ടായി: ‘റമളാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്, നിര്‍ബ്ബന്ധ നമസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടതയുള്ള നമസ്കാരം രാത്രിയിലുള്ള നമസ്കാരമാണ്” (മുസ്ലിം).
( عَنِ ابْنِ عَبَّاسٍ رَضِي اللَّه عَنْهمَا قَالَ: مَا رَأَيْتُ النَّبِيَّ صَلَّى اللَّه عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ ) (بخاري)
ഇബ്നുഅബ്ബാസ്(റ) പറയുന്നു: ‘ആശൂറാഅ് നോമ്പനുഷ്ടിക്കുവാന്‍ വേണ്ടി ഉദ്ദേശിക്കുകയും, പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നത് പോലെ മറ്റൊരു ശ്രേഷ്ടപ്പെട്ട ദിവസത്തെയും പ്രവാചകന് (സ) പ്രതീക്ഷിക്കുന്നതായി ഞാന്‍ കണ്ടില്ല, അതുപോലെ റമളാന്‍ മാസത്തെയും” (ബുഖാരി).
പ്രതിഫലം:
മുഹര്‍റം പത്തിലുള്ള വ്രതത്തിന് പ്രതേൃകം പുണ്യവും, പ്രതിഫലവുമുണ്ടെന്ന് പ്രവാചകന് (സ) പഠിപ്പിക്കുന്നത് നാം ശ്രദ്ധിക്കുക:
(… قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ) (مسلم)
പ്രവാചകന്(സ) പറയുന്നു: ‘… അറഫാദിനത്തിലുള്ള നോമ്പിന് അതിന് മുമ്പുള്ള ഒരു വര്‍ഷത്തെയും, അതിന്ശേഷമുള്ള ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്, ആശൂറാഅ് നോമ്പിന് അതിന് മുമ്പുള്ള ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുവാനുള്ള പ്രതിഫലം ഞാന്‍ അല്ലാഹുവില്‍ നിന്ന് പ്രതീക്ഷിക്കുന്നു” (മുസ്ലിം)
ആയതിനാല്‍ നാം മുഹര്‍റം പത്തിന് നോമ്പനുഷ്ടിക്കുകയും, അത് മറ്റുള്ളവരോട് ഉപദേശിക്കുകയും ചെയ്യുക. ഒരു വര്‍ഷത്തെ പാപം അല്ലാഹു നമുക്ക് പൊറുത്ത് തരുന്നതാണ്. അങ്ങിനെ പാപം പൊറുക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാവട്ടെ.
താസൂആഅ്:
മുഹര്‍റം ഒന്‍പതിനാണ് താസൂആഅ് എന്ന് പറയുന്നത്, ആ ദിവസവും നോമ്പനുഷ്ടിക്കുന്നത് സുന്നത്താണെന്ന് ഹദീസുകളില്‍ നിന്ന് നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കും. ഒരു ഹദീസ് ശ്രദ്ധിക്കുക:
( عَبْد اللَّهِ بْنَ عَبَّاسٍ رَضِي اللَّه عَنْهمَا يَقُولُ: حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ، قَالُوا: يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ، قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ) (مسلم)
അബ്ദുല്ലാ ഇബ്നു അബ്ബാസ്(റ) പറയുന്നു: പ്രവാചകന്(സ) ആശൂറാഅ് ദിവസം നോമ്പനുഷ്ടിക്കുകയും, മറ്റുള്ളവരോട് അനുഷ്ടിക്കുവാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറയുകയുണ്ടായി: ‘പ്രവാചകരെ, ഇന്നേ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ? അപ്പോള്‍ റസൂലുല്ലാഹ്(സ) പറയുകയുണ്ടായി: ‘അല്ലാഹു ഉദ്ദേശി ക്കുകയാണെങ്കില് അടുത്ത വര്‍ഷം ഒന്‍പതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്ടിക്കുന്നതാണ്, ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അടുത്ത വര്‍ഷം വന്നപ്പോഴേക്ക് തിരുമേനി (സ) വഫാതായിരുന്നു” (മുസ്ലിം)
ഈ ഹദീസിന്റെ അടിസ് ഥാനത്തില്‍ പണ്ഡിതന്മാര് പറയുന്നത് താസൂആഅ്നും നോമ്പനുഷ്ടിക്കല്‍ സുന്നത്താകുന്നു എന്നാണ്.
ശ്രദ്ധിക്കുക:
മുഹര്‍റം മാസത്തിന്റെ പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ചിലയാളുകള്‍ അതിനെ ശകുനമായി കാണാറുണ്ട്, പ്രതേൃകിച്ച് അതിലെ ആദൃത്തെ പത്ത് ദിനങ്ങള്‍. യാത്ര പുറപ്പെടുകയോ, വിവാഹം കഴിക്കുക യോ, മറ്റു നല്ല കാരൃങ്ങള്‍ ചെയ്യുകയോ ചെയ്യാറില്ല. കാരണം, അത് നഹ്സിന്റെയും, ശകുനത്തിന്റെയും ദിനമായിട്ടാണ് നമ്മുടെ നാട്ടിലെ പുരോഹിതന്മാരും, അവരുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന കലണ്ടറുകളിലും പഠിപ്പിക്കുന്നത്. എന്നാല്‍ പ്രവാചകനോ, പ്രവാചകനെ മുഴുവന്‍ കാരൃങ്ങളിലും പിന്‍പറ്റിയ സച്ചരിതരായ സ്വഹാബികളോ അങ്ങനെ പഠിപ്പിച്ചതായി നമുക്ക് കാണാന്‍ സാധ്യമല്ല. നേരെ മറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിക്കുന്നത് പവിത്രമായ നാല് മാസങ്ങളില്‍ ഒരു മാസമാണ് മുഹര്‍റം എന്നതാണ്, അതുപോലെ, ആ മാസത്തില്‍ നിങ്ങള്‍ നോമ്പധികരിപ്പിക്കുക. കാരണം, പ്രത്യേകതയുള്ള മാസമാണ് മുഹര്‍റം എന്നാണ് തിരുനബി (സ)യുടെ തിരുവചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇസ്ലാമില്‍ ഏതെങ്കിലും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശകുനമില്ല, നഹ്സില്ലാ യെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. മുഹര്‍റം മാസത്തിലെ നഹ്സ് ഉണ്ടാക്കിയത് ഇസ്ലാമില്‍ നിന്ന് വൃതിചലിച്ച്പോയ ശിയാക്കളാണ് എന്ന് നമുക്ക് ആധികാരികമായ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. അപ്പോള്‍ ശകുനത്തിന്റെയും, നഹ്സിന്റെയും വിശ്വാസം ശിയാക്കളുടെ വിശ്വാസമാണ്, ശിയാക്കളുടെ ഒരുപാട് കാരൃങ്ങളില്‍ നമ്മുടെ പൗരോഹിത്യം കടമെടത്ത കൂട്ടത്തില്‍ ശകുനവും അവര്‍ എടുക്കയാണ് ചെയ്തത്. പ്രവാചകന്(സ) പറയുന്നത് നാം ശ്രദ്ധിക്കുക:
عن أبي هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ :لاَ عَدْوَى وَلاَ طِيَرَةَ وَلاَ هَامَةَ … ) ( البخاري ، ومسلم)
അബൂഹുറൈറ്(റ)വില്‍ നിന്ന്: പ്രവാചകന്(സ) പറയുക യുണ്ടായി: ”അദ്വയും’ (രോഗം വരുന്നത് അല്ലാഹുവിന്റെ ഖദ്റിന്റെ ഭാഗമല്ല, മറിച്ച് രോഗം തനിയെ വരു ന്നതാണെന്ന വിശ്വാസവും), ശകുനം (പക്ഷികളെ പറപ്പിച്ച് കൊണ്ട് ഭാഗൃപരീക്ഷണം നടത്തുന്നതും), മയ്യത്തിന്റെ എല്ലുകള്‍ പക്ഷികളായി രൂപപ്പെടുമെന്നുള്ള വിശ്വാസവും, . . . ഇസ്ലാമില്‍ ഇല്ലാത്തതാണ്.” (ബുഖാരി, മുസ്ലിം).
طيرة എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശകുനത്തെയാണ്. ഏത് തരത്തിലുള്ള ശകുനവും ഇതില്‍ പെടുന്നതാണ്. കറുത്ത പൂച്ച മുന്നിലൂടെ ഓടുന്നതും, പ്രഭാതത്തില്‍ കാലി കൊട്ടയോ, ചാക്കോ കാണുന്നതും, ചീവീട് കരയുന്നതും, കൈനീട്ടം, രാവിലെ കടയില്‍ വന്ന് ആരെങ്കിലും കടം വാങ്ങിയാല്‍ ആ ദിവസം മുഴുവനും കടം തന്നെയായിരിക്കുമെന്ന വിശ്വാസം, ഒരു യാത്രക്ക് ഒരുങ്ങുമ്പോള്‍ വഴിയില്‍ വെച്ച് ആരെങ്കിലും അതിനെ തടഞ്ഞാല്‍, ഇടക്ക് വെച്ച് ആരെങ്കിലും വാഹനത്തില്‍ നിന്ന് ഇറങ്ങി യാല്‍ അത് ശകുനമാണെന്ന വിശ്വാസം തുടങ്ങിയവ യെല്ലാം ഇതില്‍ പെടുന്നതാണ്.
قَالَ رَسُول اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: الطِّيَرَةُ شِرْكٌ الطِّيَرَةُ شِرْكٌ …)
പ്രവാചകന് e പറയുകയുണ്ടായി: ‘ശകുനം ശിര്‍ക്കാകുന്നു, ശകുനം ശിര്‍ക്കാകുന്നു… ” (അഹ്മദ്. സ്വഹീഹായ ഹദീസ്).
പ്രവാചകന്(സ) പറയുന്നു:
عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : مَنْ رَدَّتْهُ الطِّيَرَةُ مِنْ حَاجَةٍ فَقَدْ أَشْرَكَ، قَالُوا: يَا رَسُولَ اللَّهِ مَا كَفَّارَةُ ذَلِكَ قَالَ: أَنْ يَقُولَ أَحَدُهُمُ اللَّهُمَّ لاَ خَيْرَ إِلاَّ خَيْرُكَ وَلاَ طَيْرَ إِلاَّ طَيْرُكَ وَلاَ إِلَهَ غَيْرُكَ ) ( صحيح ) رواه أحمد )
അബ്ദുല്ലാ ഇബ്നു അംറ് t പ്രവാചകന് e യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന് e പറഞ്ഞു: ‘ആരുടെയെങ്കിലും ആവശ്യം ശകുനത്താല്‍ തടയപ്പെടുകയാണെങ്കില്‍ അവന് ശിര്‍ക്ക് ചെയ്തു” അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, അതിനുള്ള പ്രായശ്ചിത്തം എന്താണ്? തിരുമേനി e പറഞ്ഞു: ഇങ്ങനെ പറയലാണ്: ‘അല്ലാഹുവേ, നിന്റെ നന്മയല്ലാതെ ഒരു നന്മയുമില്ല, നിന്റെ ത്വൈറല്ലാതെ മറ്റൊരു ത്വൈറതുമില്ല, നീയല്ലാതെ യഥാര്‍ത്ഥത്തില്‍ ഒരു ഇലാഹുമില്ല” (അഹ്മദ്).
അപ്പോള്‍ മുഹര്‍റം മാസത്തെയും, അതിലെ ആദൃത്തെ പത്ത് ദിവസത്തെയും ശകുനമായി കാണുന്നത് ഇസ്ലാമിലില്ലാത്ത കാര്യമാണ്, അത് ശിര്‍ക്കിലേക്ക് എത്തിക്കുന്ന കാരൃവുമാണ്.
ഒരു മുസ്ലിം ചെയ്യുന്ന മുഴുവന്‍ കാരൃങ്ങള്‍ക്കും തെളിവ് വേണം, ഖുര്‍ആനിലോ തിരുസുന്നത്തിലോ പഠിപ്പി ക്കാത്ത അന്ധവിശ്വാസങ്ങള്‍ക്ക് പിന്നില്‍ പോകുന്നത് വിശ്വാസിയുടെ ഗുണമല്ലായെന്ന് നാം മനസിലാക്കുക. അല്ലാഹു നമ്മെ എല്ലാവരെയും സല്‍പാന്ഥാവിലൂടെ സഞ്ചരിപ്പിക്കുമാറാവട്ടെ. ആമീന്‍.