സ്വലാത്തിന്റെ ശ്രേഷ്ടതകള്‍
- അല്ലാഹു പത്ത് പ്രാവശ്യം സ്വലാത്ത് നേരുന്നതാണ്
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا
അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: “നബി (സ്വ)പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചെയ്യുന്നതാണ്”. ( മുസ്ലിം: 408)
അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ അനുഗ്രഹിക്കുമെന്നുമാണ്.
2.പദവികള്‍ ഉയര്‍ത്തപ്പെടും
3.നന്‍മകള്‍ രേഖപ്പെടുത്തും
4.പാപങ്ങള്‍ മായ്ക്കപ്പെടും
عن أبي بردة بن نيار رضي الله عنه قال قال رسول الله صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات
അബൂബര്‍ദതു ബ്നുനയ്യാറില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “എന്റെ ഉമ്മത്തില്‍ നിന്നു വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചെയ്യുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്‍മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (നസാഇ – ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/1659)
5.അന്ത്യനാളില്‍ നബിയുടെ അടുപ്പം ലഭിക്കും
عن ابن مسعود رضي الله عنه قال قال رسول الله صلى الله عليه وسلم إن أولى الناس بي يوم القيامة أكثرهم علي صلاة
ഇബ്നുമസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും”. (തിര്‍മിദി – ഇബ്നുഹിബ്ബാന്‍ – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/1668)
عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة
അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)
6.പ്രാ൪ത്ഥനയ്ക്ക് ഉത്തരം ലഭിക്കും
“നബി(സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു”. (സില്‍സിലത്തു സ്വഹീഹ :2035 – സ്ഹീഹ് ജാമിഉ :4523)
7.പരലോകത്ത് നബയുടെ ശുപാര്‍ശ ലഭിക്കും
നബി(സ്വ) അരുളി : “ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും”. (സ്ഹീഹ് ജാമിഉ :6357)
8.മന:ക്ളേശങ്ങള്‍ മാറിക്കിട്ടും
أنّ رجلا قال يا رسول الله إني أكثر الصلاة ، فما أجعل لك من صلاتي ؟ قال ما شئت، قال الثلث، قال ماشئت ، وإن زدت فهو خير – إلى أن قال – أجعل لك كل صلاتي . قال إذا تكفى همك أخرجه
ഉബയ്യുബ്നു കഅബില്‍ (റ) നിന്ന് നിവേദനം: “ഒരാള്‍ നബിയോട്(സ്വ) ചോദിച്ചു : ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്”? അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക”. “എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്?” അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്”. അങ്ങനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ളേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുന്നതാണ്”.(അഹ്മദ്, സ്വഹീഹു ജാമിഉതിര്‍മിദി : 4/636, 2457)
9.മലക്കുകളുടെ സ്വലാത്ത് ലഭിക്കും
عَنْ عَبْدَ اللَّهِ بْنَ عَامِرِ بْنِ رَبِيعَةَ، عَنْ أَبِيهِ،، قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَا مِنْ عَبْدٍ يُصَلِّي عَلَيَّ إِلا صَلَّتْ عَلَيْهِ الْمَلائِكَةُ مَا صَلَّى عَلَيَّ
നബി(സ്വ) പറഞ്ഞു : “ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും.” (അഹ്മദ്)
സെലാത്തിന്റെ രൂപം
എങ്ങനെയാ
വിഷയം : *തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തുകള്‍*
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി
📄 *Read in Zameel* ⬇
https://zameelapp.com/applink/index.php?t=3&i=1630&sc=637&f=0
*Zameel Online Library*
വിജ്ഞാന വെളിച്ചവുമായി *Zameel* നിങ്ങളുടെ വിരൽത്തുമ്പിൽ.
ഡൗൺലോഡ് ചെയ്യാൻ
*Android & iPhone*
http://portal.zameelapp.com/applink
വിഷയം : *തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തുകള്‍*
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി
📄 *Read in Zameel* ⬇
https://zameelapp.com/applink/index.php?t=3&i=1630&sc=637&f=0
*Zameel Online Library*
വിജ്ഞാന വെളിച്ചവുമായി *Zameel* നിങ്ങളുടെ വിരൽത്തുമ്പിൽ.
ഡൗൺലോഡ് ചെയ്യാൻ
*Android & iPhone*
http://portal.zameelapp.com/applink