മതവും രാഷ്ട്രീയവും
ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി
? “ മതവും രാഷ്ട്രീയവും രണ്ടാണ്. മതം രാഷ്ട്രീയത്തിൽ ഇടപെടരുത്. മതം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ്. രാഷ്ട്രീയത്തിന്റെ ലക്ഷ്യം മനുഷ്യൻറ ഭൗതിക പുരോഗതിയാണ്. മതവും രാഷ് ട്രീയവും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്ന മതവാദികൾ ഇതറിയില്ല. ആളുകൾ വളരെ കുറവുള്ള കാലത്ത് നബിയും നാല് ഖലീഫമാരും മതരാഷ്ട്രീയം പയറ്റിനോക്കി. അവർക്കുശേഷം ജനം പെരുത്തു. മതരാഷ്ട്രത്തിനു ഭൗതിക പുരോഗതി വളർത്താൻ കഴിഞ്ഞില്ല. അങ്ങനെ അത് താനെ നശിച്ചു. ഇന്ന് മതരാഷ്ട്രീയം എവിടെയും നിലവിലില്ല. ഇനി അതിന് ജനങ്ങളെ കിട്ടുകയുമില്ല. അതുകൊണ്ടാണ് ഇന്നത്തെ മതവാദികൾ പോലും നിലവിലുള്ള രാഷ്ട്രീയ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്നത്. ” ഈ വാദം ശരിയാണോ ?
ഈ ഉദ്ധരണിയിൽ ഒരു പ്രേത്യേകതയുണ്ട്. ഒരു ചത്ത പ്രത്യയശാസ്ത്രത്തിന്റെ നാറ്റം. മതങ്ങൾ പലതരമുണ്ട്. മുസ്ലിം വിശ്വസിക്കുന്നത് ദൈവിക മതത്തിലാണ്. അതിന്റെ നിയമങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്ന, ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവമെന്തായിരികണമെന്നും, ഒരു ന്യായാധിപൻ എങ്ങനെ തീർപ്പ് കല്പിക്കണമെന്നും, അത് നിർദേശി ച്ചിട്ടുണ്ട്. കൊലയാളിക്കും മോഷ്ടാവിനും വ്യഭിചാരിക്കും അപവാദപ്രചാരകനും എന്ത് ശിക്ഷ നൽകണമെന്നത് അനുശാസിച്ചിട്ടുണ്ട്. സാമ്പത്തിക വ്യവഹാരങ്ങളിൽ ചിലത് അനുവദിക്കുകയും ചിലത് നിരോധിക്കുകയും ചെയ്തിടുണ്ട്. സാമൂഹിക ബന്ധങ്ങൾക്ക് മാർഗനിർദേശക തത്വങ്ങൾ നല്കിയിട്ടുണ്ട്.
ഈ നിയമനിർദ്ദേശങ്ങളൊക്കെ മനുഷ്യനെ ദൈവവുമായി ബന്ധിപ്പ കുന്നത് പോലെ മനുഷ്യനെ മനുഷുനുമായും ബന്ധിപ്പിക്കുന്നതാണ്. ഈ നിയമനിർദേശങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭൗതിക പുരോഗതിയല്ലെങ്കിലും ദൈവി കമാർഗദർശനം സ്വീകരിക്കുന്നവന് ഭൗതികമായും പുരോഗതിയുണ്ടാകുമെന്ന കാര്യം മതത്തിന്റെ ശത്രുക്കൾ പോലും അംഗീകരിക്കുന്നതാണ്. വ്യഭിചാരവും പ്രകൃതിവിരുദ്ധ രതിയും മദ്യവും മയക്കുമരുന്നും ചൂതാട്ടവും പലിശയും അപവാദവും പരദൂഷണവും ചൂഷണവും അഴിമതിയും പോയാൽ വ്യക്തിയും സമൂഹവും രാഷ്ട്രവും അഭിവൃദ്ധിപ്പെടുമെന്ന കാര്യം വിവേകമതികൾഎല്ലാം നിർവിവാദം സമ്മതിക്കുന്ന വസ്തുതയാണ്. ചുരുങ്ങിയ ആളുകൾക്ക് നന്മ കൈവരുത്താൻ പര്യാപ്തമായ ഒരു ജീവിത ദർശനത്തിനു കൂടുതൽ പേർക്ക് ഗുണമുണ്ടാക്കാൻ കഴിയില്ല എന്ന് പറയുന്നതിലെ ലോജിക് മനസിലാകുന്നില്ല. കുറച്ച് ആളുകളുള്ള ഒരു ഗ്രാമത്തിൽ കോളറയുണ്ടായപ്പോൾ ഫലപ്രദമെന്ന് തെളിഞ്ഞ മരുന്ന് ഒരു വലിയ രാഷ്ട്രത്തിൽ കോളറയുണ്ടാകുമ്പോൾ പരീക്ഷിച്ചുനോക്കാൻ പോലും പറ്റില്ലെന്ന് ശഠിക്കുന്നത് എന്തൊരസംബന്ധമാണ് ?
നബി ( സ ) യുടെയും നാലു ഖലീഫമാരുടെയും കാലത്ത് മാത്രമല്ല ജിബ്രാൾട്ടർ മുതൽ മംഗോളിയ വരെ ഇസ്‌ലാമിക രാഷ്ട്രം വികസിച്ചപ്പോ മതതത്വങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത ഭരണത്തിന് കീഴിൽ മുസ് ലിംകൾക്ക് ഭൗതികവും ആത്മീയവുമായ പുരോഗതിയുണ്ടായിട്ടുണ്ട് , അബ്ബാസിയ ഖിലാഫത്തിന്റെ സുവർണ ദശയിൽ ഇസ്‌ലാമിക പ്രതിബദ്ധതയുള്ള ഭരണാധികാരികളുടെ കീഴിൽ മുസ്ലിം ലോകംനേടിയ വൈജ് ഞാനികവും സാങ്കതികവുമായ പുരോഗതി അദ്വിതീയമായിരുന്നു. അക്കാലത്തോ തൊട്ടടുത്ത നൂറ്റാണ്ടുകളിലാ അതിന് തുല്യമായ പുരോഗതി കൈവരി ക്കാൻ മറ്റൊരു രാഷ്ട്രത്തിനും കഴിഞ്ഞിട്ടില്ലെന്ന വസ്തുത ലോകചരിത്രകാരൻമാർ ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട് . പീന്നീട് മുസ്ലിം ഭരണത്തിന് ജീർണതയുണ്ടായിട്ടുണ്ട്. ഇസ് ലാമിന് വിരുദ്ധമായ പ്രവണതകളുടെ ദുസ്വാധീനത്തിന് ചില മുസ് ലിം ഭരണാധികാരികൾ വിധേയരായതാണ് അതിന് കാരണം. അതിന്നിടയിലും ചില നവോഥാനങ്ങൾ ഉണ്ടായത് മതാധ്യാപനങ്ങൾ ഭരണത്തിൽ പകർത്താൻ തയ്യാറായ ചില സാത്വികരായ ഭരണാധികാരികൾ മുഖേനയായിരുന്നു. ഇന്നും അനേകം മുസ്ലിം രാജ്യങ്ങളിലെ ഭരണനിയമങ്ങളിൽ ഇസ്‌ലാമിൻന്റെ ശക്തയാമ സ്വാദിനമുണ്ട്. ചില വ്യതിയാനങ്ങളുള്ളതുകൊണ്ട് മതം ഭരണരംഗത്തുനിന്നു നിഷ് കാസിതമായെന്ന് കരുതുന്നത് അബദ്ധമാണ്. മുസ് ലിം ലോകത്തെ വിവേകമതികൾ ഇന്നും ഉറ്റുനോക്കുന്നത് രാഷ്ട്രീയത്തിൽ മതമൂല്യങ്ങളുടെ പുനസ്ഥാപനത്തെയാണ്. മുസ് ലിംകൾക്ക് സ്വയം നിർണയാവകാശമില്ലാത്ത നാടുകളിൽ ഇസ്‌ലാമിനെയും മുസ് ലിംകളെയും എതിർക്കാതെ ചില രാഷ്ട്രീയ സംഘടനകളുമായി മുസ്ലിംകൾ സഹകരിക്കുന്നത് രാഷ് ട്രീയ രംഗത്ത് മതത്തെ തഴഞ്ഞുവെന്നതിന് തെളിവായി ചൂണ്ടികാണിക്കുന്നത് ശുദ്ധ വിവരക്കേടാണ്. മതവും രാഷ് ട്രീയവും തികച്ചും വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളാണ് എന്ന വാദം പോലെ തന്നെ മതവും രാഷ് ട്രീയവും പൂർണമായും ഒന്നാണെന്ന വാദവും തെറ്റാണ്. മതത്തിന്റെ അധ്യാപനങ്ങൾക്ക് വിരൂദ്ധമാകാത്തവിധം കൈകാര്യം ചെയ്യാൻ ബാധ്യസ്ഥമായ ഒരു ലൗകിക സയമാണ് ഇസ് ലാമിന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയ വ്യവഹാരം. അല്ലാഹുവിന്റെയും റസൂവിൻറ ( സ ) യും ഭരണനിയമങ്ങൾ മാറ്റുവാനാ തിരുത്തുവാനോ ഒരു മുസ്ലിം ഭരണാധിപനും അവകാശമില്ല. അങ്ങനെ ഒരു ഭരണാധിപൻ ചെയ്യുന്നനതിനെ എതിർക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരുമാണ്
മതം രാഷ്ട്രീയം ഇസ്‌ലാഹിപ്രസ്ഥാനം എന്ന കൃതിയിൽ നിന്ന്