ഭാര്യയെ സ്പർശിച്ചാൽ വുദു മുറിയുമോ?
ഭാര്യയെ സ്പർശിച്ചാൽ വുദു മുറിയുമോ?
ഈ വിഷയത്തിൽ പ്രധാനമായും മൂന്ന് അഭിപ്രായങ്ങളാണുള്ളത്.
- ഇമാം ഷാഫി (റ) യുടെ അഭിപ്രായം
ഭാര്യയെ സ്പർശിച്ചാൽ വുദു നഷ്ടപ്പെടും എന്നതാണ്. അതിനു കാരണമായി കാണിക്കുന്നത് പരിശുദ്ധ ഖുർആൻ അന്നിസാഅ് 43 ആണ്.
يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚوَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا
“………. സ്ത്രീകളുമായി സമ്പർക്കം നടത്തുകയോ ചെയ്തുവെങ്കിൽ -എന്നിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയതുമില്ലെങ്കിൽ നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീർച്ചയായും അല്ലാഹു ഏറെ മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാകുന്നു.”
- ഇമാം അബു ഹനീഫയുടെ അഭിപ്രായം
വികാരമായി സ്പർശിച്ചാലും വുദു മുറിയില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
3. മറ്റുള്ള പണ്ഡിതന്മാരുടെ അഭിപ്രായം
വികാരത്തോടെ സ്പർശിച്ചാൽ വുദു മുറിയും എന്നും അല്ലാത്തപ്പോൾ മുറിയില്ല എന്നും.
ഇതിൽ ഷാഫി ഇമാം വിശദീകരിക്കാൻ ഉപയോഗിക്കുന്ന പദം “ലമസ്ത്തും” എന്നതാണ് അതായത് “സ്പർശനം “. എന്നാൽ ചില പണ്ഡിതന്മാർ അതിന് ശാരീരിക ബന്ധം (സാധാരണ സ്പർശനമല്ല) എന്ന് അർഥം വെച്ച് കാണുന്നു. അങ്ങനെയാകുമ്പോൾ ഇമാം ശാഫിയുടെയും മറ്റുള്ള പണ്ഡിതന്മാരുടെ അഭിപ്രായവും ഒന്നായി വരും. അതായത് വികാരത്തോടെ സ്പർശിച്ചാൽ മാത്രമേ വുദു നഷ്ടപെടുകയുള്ളൂ എന്ന് ചുരുക്കം.
ഇതിൽ ഏറ്റവും പ്രബലമായ അഭിപ്രായം മൂന്നാമത്തെ അഭിപ്രാമാണ് .
സാധാരണ ഗതിയിൽ ശുക്ലം പുറത്ത് വരുന്നത് വരെ വുദു മുറിയില്ല എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഇബ്നു അബ്ബാസ്(റ), ഇമാം അലി ബിൻ അബീ താലിബ് (റ), ഹസൻ, മുജാഹിദ് ഖത്താദ, ഇബ്നു ജരീർ, തബരി .. തുടങ്ങിയവർക്കെല്ലാം ഇതേ അഭിപ്രായം ആണ് .
ആയിഷ (റ) ഉദ്ധരിക്കുന്ന ഹദീസ് ആണ് കാരണം.
പ്രവാചക പത്നി ആയിഷ (റ) പറയുന്നു “പ്രവാചകൻ നമസ്കരിക്കുമ്പോൾ ഞാൻ ഉറക്കത്തിലായിരിക്കുമ്പോൾ എന്റെ കാലുകൾ ഖിബലയിലായിരിക്കും. അദ്ദേഹം സുജൂദിന് പോകുമ്പോൾ എന്റെ കാലിൽ സ്പർശിക്കും. അപ്പോൾ ഞാൻ കാല് വലിക്കും. എണീറ്റാൽ ഞാൻ കാല് വീണ്ടും മുന്നിൽ വെക്കും.”
ഇവിടെ പ്രവാചകൻ പത്നിയെ സ്പർശിക്കുമ്പോൾ നമസ്കാരം തുടരുകയാണ് ചെയ്തത്.
പ്രവാചകൻ പള്ളിയിൽ പോകുമ്പോൾ പത്നി ആയിഷ (റ)യെ ചുംബിച്ചു പോകാറുണ്ട്. പിന്നീട് വുദു പുതുക്കാറില്ല. ഈ ഹദീസ് പ്രബലമല്ല. യഹ് യാ ഇബ്ന് മഈൻ ഈ ഹദീസ് “ദഈഫ്” എന്ന് രേഖപ്പെടുത്തുന്നു.
ആയിഷ (റ) രേഖപെടുത്തുന്നു: “പ്രവാചകൻ ആയിഷ (റ) യെ നോമ്പിലായിരിക്കുമ്പോൾ ചുംബിക്കാറുണ്ട്. എന്നിട്ട് പറഞ്ഞു: “ചുംബനം വുദുവോ നോമ്പോ നഷ്ടപ്പടുത്തുകയില്ല.
ഈ ഹദീസ് പ്രബലമാണ്.
എല്ലാം അറിയുന്നവൻ അള്ളാഹു.
ماشاء الله… بارك الله فيك….