ത്വൽഹത് (റ)-സ്വഹാബിമാരുടെ ചരിത്രം
" നബി ( സ ) ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി . ത്വൽഹത്തും സുബൈറും സ്വർഗത്തിൽ എന്റെ അയൽവാസികളാകുന്നു ".
” സത്യവിശ്വാസികളിൽ ഒരു വിഭാഗമുണ്ട് . അവർ അല്ലാഹുവിനോട് ചെയ് വാഗ്ദാനം ശരിക്കും പാലിച്ചു കഴിഞ്ഞു . അവരിൽ ചിലർ മരണമടതു . ( അവരുടെ പ്രതിഫലം നേടിക്കഴിഞ്ഞു . മറ്റുചിലർ ( പ്രതിഫലത്തിനു വേണ്ടി മരണത്തെ പ്രദിക്ഷിച്ചു കഴിയുന്നു . അവർ ( പ്രസ്തുത വാഗ്ദാന ത്തിൽ മാറ്റം വരുത്തിയിട്ടില്ല . ‘ ‘ എന്ന അർത്ഥം വരുന്നതും സത്യവിശ്വാസികളെ ശ്ശാഘിച്ചുകൊണ്ടുള്ളതുമായ പരിശുദ്ധ ഖുർആൻ വാക്യം ഒരിക്കൽ നബി ( സ ) ഓതി . അനന്തരം ത്വൽഹത്തെ ( റ ) നെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു : ” ഭൂമിക്ക് മുകളിൽ വെച്ചുതന്നെ മരണാനന്തര പ്രതിഫലം നേടി ക്കഴിഞ്ഞ ഒരാളെ കാണാൻ നിങ്ങൾക്ക് കൗതുകം തോനുന്നുവെങ്കിൽ അതാ ത്വൽഹത്തിനെ നോക്കു !
സ്വർഗ്ഗവാഗ്ദത്തം ചെയ്യപ്പെട്ട പത്തു സഹാബിമാരിൽ ഒരാളായിരുന്നു ത്വൽഹത്തുബ്നു ഉബൈദില്ല ( റ ) . നബി ( സ ) യുടെ ആദ്യകാല അനുചരൻമാരിൽ മുൻപനുമായിരുന്നു .
പരിശുദ്ധ ദീനിന്റെ സംസ്ഥാപനത്തിന്നും നിലനിൽപ്പിന്നും വേണ്ടി അല്ലാഹു ചെയ്ത അപാരമായ അനുഗ്രഹാശിസ്സുകളിൽ സാരമായി എണ്ണപ്പെടേണ്ടതുതന്നെയാണ് ത്വൽഹത്ത്( റ ) നെ പോലുള്ളവരുടെ ജൻമം .
മക്കയിലെ ഖുറൈശിവർത്തകപ്രമുഖരിൽ ഒരാളായിരുന്നു ത്വൽഹത്ത് ( റ ) . ഒരു ദിവസം അദ്ദേഹം ബുസ്റായിൽ കച്ചവടത്തിലേർപ്പെട്ടുകൊ ണ്ടിരിക്കുകയായിരുന്നു . അവിടെയുണ്ടായിരുന്ന ഒരു പുരോഹിതൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുപോൽ : “ മുൻ പ്രവാചകൻമാരുടെ പ്രവചനമനുസരിച്ചുള്ള സത്യപ്രവാചകന്റെ ആഗമനം സമാഗതമായിരിക്കുന്നു . അത് നിങ്ങളുടെ പവിത്ര ഭൂമിയിലായിരിക്കും സംഭവിക്കുക . പ്രസ്തുത അനുഗ്ര ഹത്തിന്റെയും വിമോചനത്തിന്റെയും സുവർണ്ണാവസരം നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ .
മാസങ്ങളോളം ദീർഘിച്ച കച്ചവടയാത്ര കഴിഞ്ഞു ത്വൽഹത്ത് ( 2 ) നാട്ടിൽ തിരിച്ചെത്തി . മക്കയിൽ ഒരേയൊരു വാർത്തയാണ് അന്ന് അദേഹത്തിന് കേൾക്കാൻ കഴിഞ്ഞത് . രണ്ട് പേർ ഒത്തുചേർന്നാൽ അവിടെ നടക്കുന്നത് പ്രസ്തുത സംസാരം മാത്രമായിരുന്നു . മുഹമ്മദുൻ അമിനി ന്റെ ദിവ്യബോധത്തെയും പുതിയ മതത്തെയും കുറിച്ച് . ത്വൽഹത്ത് നി ഉടനെ അന്വേഷിച്ചത് അബൂബക്കർ ( റ ) നെയായിരുന്നു . അദ്ദേഹം തന്റെ കച്ചവടയാത്ര കഴിഞ്ഞ് അൽപ്പം മുൻപ് മടങ്ങിയെത്തിയിട്ടുണ്ടെന്നും ഇപ്പോൾ മുഹമ്മദ് ( സ ) യുടെ കൂടെയാണെന്നും വിവരം ലഭിച്ചു .
ത്വൽഹത്ത് ( റ ) ചിന്തിച്ചു.
മുഹമ്മദ് ( സ ) അബൂബക്കർ ( റ )
അവർ രണ്ടുപേരും യോജിച്ച ഒരു കാര്യം തെറ്റാവാൻ സാദ്ധ്യതയില്ല !
അവരുടെ വ്യക്തിത്വത്തിൽ അത്രമാത്രം മതിപ്പായിരുന്നു അദ്ദേഹത്തിന് .
മുഹമ്മദ് ( സ )യാവട്ടെ , പത്തുനാൽപതു വർഷം തങ്ങളുടെ കൂടെ ജീവിതം നയിച്ചു . ഒരിക്കലും കളവ് പറയുകയോ വഞ്ചിക്കുകയോ ചെയ് തിട്ടില്ല . അത്രയും പരിശുദ്ധനായ ഒരാൾ ദൈവത്തിന്റെ പേരിൽ കളവു പറയുകയോ ? ‘ . . . അതൊരിക്കലുമുണ്ടാവുകയില്ല
അദ്ദേഹം അബൂബക്കർ ( റ ) യുടെ വീട്ടിൽ വന്നു കണ്ടു . തിയ മതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു . അവർ രണ്ടുപേരും നബി ( സ ) യുടെ സന്നിധിയിലെത്തി . ത്വൽഹത്ത് ( റ ) ഇസ്ലാംമതം സ്വീകരിക്കു കയും ചെയ്തു .
അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനം മറ്റുള്ളവരെ പോലെ തന്നെ ആകാമത്തിനും പീഡനങ്ങൾക്കും ഖുറൈശികളെ പ്രേരിപ്പിച്ചു .
അബൂബക്കർ ( റ ) നെയും ത്വൽഹത്ത് ( റ ) നെയും ഇസ്ലാമിൽ നിന്ന് തിരിച്ച് കൊണ്ടുവരാൻ അവർ നിയോഗിച്ചത് നൗഫലുബ്നു ഖുവൈലിദി നെയായിരുന്നു . ഖുറൈശികളുടെ സിംഹം എന്നായിരുന്നു മക്കാനിവാസി കൾ നൗഫലിനെ വിളിച്ചിരുന്നത് .
അബൂബക്കർ ( റ ) യും ത്വൽഹത്ത് ( സ ) യും ജനാഢ്യ പണവും പ്രതാ പവും ഒത്തിണങ്ങിയ സ്വീകാര്യമായ മാന്യൻമാരായിരുന്നത് കൊണ്ട് അവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് താരതമ്യേന കുറവുണ്ടാവുക സ്വാഭ വികമാണല്ലോ .
നബി ( സ ) ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ തൽഹത്ത് ( റ ) മദീനയിലേക്ക് പോയി . നബി ( സ ) യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു . ബദർ യുദ്ധത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല . അദ്ദേഹത്തെയും സഅദുബ്നു സൈദിനെയും അബു സുഫ്‌യാന്റെ നേതൃത്വത്തിലുള്ള ഖുറൈശി കച്ചവട സംഘത്തിന്റെ വിവരമറിഞ്ഞു . വരാൻ നബി ( സ ) നിയോഗിച്ചതായിരുന്നു . അവർ മടങ്ങിയെത്തിയപ്പോഴേ ക്കും യുദ്ധം അവസാനിച്ച് നബി ( സ ) യും അനുചരൻമാരും മടങ്ങാൻ തുട ങ്ങിയിരുന്നു . ബദറിൽ സംബന്ധിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെട്ട തിൽ അദ്ദേഹം അതീവ ദുഃഖിതനായി . നബി ( സ ) അദ്ദേഹത്തെ സാന്ത്വന പ്പെടുത്തുകയും ബദറിലെ സമരസേനാനികൾക്ക് ലഭിക്കാവുന്ന പ്രതിഫ ലം വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിന്റെ വിഹിതം നൽകു കയും ചെയ്തു.
ഇസ്ലാമിക ചരിത്രത്തിലെ ആപൽക്കരമായ ഒരദ്ധ്യായമായിരുന്നു ഉഹ്ദ് യുദ്ധം . ഒരുവേള മുസ്ലിം സൈന്യം അണിചിതറുകയും മാങ്കനരത്തിൽ ശകൾ ആധിപത്യം പുലർത്തുകയും ചെയ്തു . നബി ( സ ) യുടെ ജിവൻപോലും അപായപ്പെടുമാന് ശ്രതുക്കളാൽ വലയം ചെയ്യപ്പെട്ടു . ഈ പിസന്ധിയിൽ ത്വൽഹത്ത് ( റ ) ന്റെ സൈര്യവും ധൈര്യവരും ശ്ലാഘനീയമായിരുന്നു .
നബി ( സ ) യുടെ കവിളിലുടെ രക്തം വാർന്നൊഴുകുന്നത് ദുരെനിന്ന് ത്വൽഹത്ത് ( റ ) ന്റെ ദൃഷ്ടിയിൽപ്പെട്ടു . ഞൊടിയിടകൊണ്ട് ശത്രനിര ദേവിച അദ്ദേഹം നബി ( സ ) യുടെ അടുത്തെത്തി . ആഞ്ഞടിക്കുന്ന ശത്രുക്ക ളെ പ്രതിരോധിച്ചു . നബി ( സ ) യെ ഇടതുകൈകൊണ്ട് മാറോടണച്ചുപിടിച്ച വലതു കൈകൊണ്ട് ശത്രുക്കളുടെ നേരെ വാൾ പ്രയോഗിച്ച് പിറകോട്ടു മാറി നബി ( സ ) യെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിർത്തി !
ആയിശ ( റ ) പറയുന്നു . “ എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു . അത് പൂർണ്ണമായും ത്വൽഹത്ത് ( റ ) യുടെ ദിനമായിരുന്നു . യുദ്ധം കഴിഞ്ഞു ഞാൻ നബി ( സ ) യുടെ അടുത്ത് ചെന്നപ്പോൾ എന്നോടും അബൂഉബൈദ ( റ ) യോടും ത്വൽഹത്ത് ( റ ) യെ ചൂണ്ടിക്കൊണ്ട് നബി ( സ ) ഇങ്ങനെ പറഞ്ഞു : അതാ നിങ്ങളുടെ സഹോദരനെ നോക്കു .
ഞങ്ങൾ സൂക്ഷിച്ച് നോക്കി . വെട്ടുകളും കുത്തുകളുമായി അദ്ദേഹ ത്തിന്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു . ഒരു വിരൽ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു . ഞങ്ങൾ അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിക്കുകയുണ്ടായി .”
എല്ലാ രണാങ്കണത്തിലും ത്വൽഹത്ത് ( റ ) മുൻനിരയിൽ തന്നെ നില യുറപ്പിച്ചു . ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമിഷ്ഠനുമായിരുന്നു അദ്ദേഹം . അല്ലാഹുവിനോടും സമുഹത്തോടുമുള്ള തന്റെ ബാദ്ധ്യത നിർവഹിച്ചശേഷം അദ്ദേഹം ജീവിതവിഭവഅൾ തേടി ഭൂമിയിൽ സഞ്ചരിക്കുകയും കച്ചവടം നടത്തുകയും ചെയ്യുമായിരുന്നു . അദ്ദേഹം അതിസമ്പന്നയായിരുന്നു . താൻ ചുമലിലേന്തിയ പതാകയുടെ വിജയത്തിനുവേണ്ടി തന്റെ സമ്പത്ത് നിർലോഭം ചിലവഴിച്ചു . ധർമി ഷ്ഠൻ , ഗുണവാൻ എന്നീ അർത്ഥം വരുന്ന പല ഓമനപ്പേരുകളും നബി ( സ ) അദ്ദേഹത്തെ വിളിച്ചിരുന്നു .
വരുമാനം നോക്കാതെ ധർമ്മംചയ്ത അദ്ദേഹത്തിന് കാണയ്ക്കുവെക്കാതെ അല്ലാഹു സമ്പത് നൽകി.
ഭാര്യാ സുആദ പറയുന്നു:
“ഞാൻ ഒരിക്കൽ അദ്ദേഹത്തെ വളരെ വിഷാദവാനായി കണ്ടു. ഞാൻ ചോദിച്ചു: നിങ്ങളെന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്? അദ്ദേഹം പറഞ്ഞു: എന്റെ സമ്പത് എന്നെ മാനസികമായി അസ്വസ്ഥതനാക്കുന്നു.അത് അത്രത്തോളം വർധിച്ചിരിക്കുന്നു.ഞാൻ പറഞ്ഞു:എങ്കിൽ അത് പാവങ്ങൾക് വിതരണം ചെയ്തുടെ?
ഒരു ദിർഹം പോലും അവശേഷിക്കാതെ അദ്ദേഹം അത് ദരിദ്രർക്കിട യിൽ വീതിച്ചുകൊടുത്തു “
ഒരിക്കൽ തന്റെ ഒരു ദുസ്വത്ത് അദ്ദേഹം വിറ്റു . അത് വലിയ സംഖ്യയ് ക്ക് ഉണ്ടായിരുന്നു . നാണയത്തിന്റെ കുമ്പാരത്തിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു :
” ഇത്രയുമധികം ( ധനം വീട്ടിൽ വെച്ചുകൊണ്ട് ഞാൻ എങ്ങനെ അന്തി യുറങ്ങും . ഈ രാത്രിയിലെങ്ങാനും എനിക്ക് വല്ലതും സംഭവിച്ചാൽ അല്ലാ ഹുവിനോട് ഞാനെന്ത് പറയും ! ‘
‘ അന്ന് അത് മുഴുവനും ധർമ്മം ചെയ്ത ശേഷമാണ് അദ്ദേഹം ഉറങ്ങിയത് .
ജാബിറുബ്നു അബ്ദില്ല പറയുന്നു : ആവശ്യപ്പെടാത്തവനുപോലും ഇത്ര വലിയ തുക ധർമ്മം ചെയ്യുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല .
തന്റെ കുടുംബത്തിന്റെയും ബന്ധുക്കാരുടെയും കഷ്ടപ്പാടുകൾ കണ്ടറിനു പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തൽപരനായിരുന്നു .
ബനൂതമ വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയെപോലും ദാരിദ്ര്യമനു ഭവിക്കാൻ അദ്ദേഹമനുവദിച്ചിരുന്നില്ല . കടബാദ്ധ്യതകൾ കൊണ്ട് കഷ്ടപെടുന്നവരെ അദ്ദേഹം സഹായിക്കുമായിരുന്നു .
ഉസ്മാൻ ( റ ) യുടെ കാലത്തുണ്ടായ അനാശാസ്യ ആദ്യന്തരകലാപ ത്തിൽ ത്വൽഹത്ത്( റ ) ഉസ്മാൻ ( റ ) യുടെ എതിരാളികളെ ന്യായീകരിക്കുമായിരുന്നു . പ്രക്ഷോഭം മൂർദ്ധന്യദശ പ്രാപിക്കുകയും ഖലീഫയുടെ വധത്തിൽ കലാശിക്കുകയും ചെയ്തു . അതിന്റെ ഭയാനകമായ പരിണാമത്തിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ് . ഖലീഫയുടെ വധത്തിന് ശേഷം അലി ( റ ) പുതിയ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു . അന്ന് മദീന നിവാസികളിൽ നിന്ന് പുതിയ ഖലിഫ ബൈഅത്തു കരിച്ചിട്ടുണ്ടായിരുന്നില്ല . അക്കൂട്ടത്തിൽ ത്വൽഹത്ത് ( റ ) യും സുബൈർ ( റ ) യും ഉണ്ടായിരുന്നു . അവർ അലി ( റ ) യോട് സമ്മതം വാങ്ങി മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടു . അവിടെ നിന്ന് ബസറയിലേക്കും .
ഉസ്മാൻ ( റ ) യുടെ വധത്തിന് പ്രതികാരം ചെയ്യാൻ അവിടെ അന്ന് വലിയ സൈനിക സന്നാഹം നടക്കുകയായിരുന്നു . അവർ രണ്ട് പേരും അതിൽ പങ്കാളികളായി . പ്രസ്തുത സൈന്യവും അലി ( റ ) യുടെ പക്ഷക്കാ രും തമ്മിൽ ഒരു സംഘട്ടനത്തിന് മുതിർന്നു
അലി ( സ ) യെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ഒരനുഭവമാ യിരുന്നു അത് . ഇസ്ലാമിക രാഷ്ട്രത്തിനെതിരെയുള്ള അതിക്രമം അംഗീ കരിച്ചു കൊടുക്കണമോ ? അതല്ല . നബി ( സ്വ ) യോടൊപ്പം മുശ്രിക്കുകൾ ക്കെതിരെ തോളുരുമ്മി പടവെട്ടിയ തന്റെ സഹോദരൻമാരോട് വാളെടുത് പൊരുതണമോ ?
അസഹ്യമായ ഒരു മാനസികാവസ്ഥയായിരുന്നു അത് .
അലി ( റ ) തന്റെ എതിരാളികളെ നോക്കി , അവിടെ നബി ( സ ) യുടെ പ്രിയതമ ആയിശ ( റ ) യെയും ത്വൽഹത്ത് ( റ ) യും സുബൈർ ( റ ) യും അദ്ദേഹം കണ്ടു . അദ്ദേഹം പൊട്ടിക്കരഞ്ഞു !
ത്വൽഹത്ത് ( റ ) യും സുബൈർ ( റ ) യും അരികെ വിളിച്ചു . ത്വൽഹത്ത് ( റ ) യോട് ചോദിച്ചു :
ത്വൽഹത്തേ , നീ നിന്റെ ഭാര്യയെ വീട്ടിലിരുത്തി നബി ( സ ) യുടെ ഭാര്യയെ യുദ്ധക്കളത്തിലേക്ക് ആനയിച്ചിരിക്കുന്നു അല്ലേ ? ” പിന്നീട് സുബൈർ ( റ ) യോട് പറഞ്ഞു : – “ സുബൈറേ , നിനക്ക് അല്ലാഹു വിവേകം നൽകട്ടെ . ഒരു ദിവസം നബി ( സ ) നിന്നോട് നിനക്ക് അലിയെ ഇഷ്ടമല്ലേ എന്ന് ചോദിച്ചത് ഓർമ്മ യുണ്ടോ ?
ഞാൻ , മുസ്ലിമും എന്റെ മനനും പിതൃവ്യപുത്രനുമായ അലിയെ ഇഷ്ടപ്പെടാതിരിക്കുമോ ? ‘ എന്ന് നീ മറുപടി പറഞ്ഞപ്പോൾ വീണ്ടും നബി ( സ ) നിന്നോട് ” നീ ഒരു കാലത്ത് അലിക്കെതിരെ പുറപ്പെടുകയാണെങ്കി ൽ അന്നു നീ ആക്രമിയായിരിക്കും ” എന്ന് പറഞ്ഞിട്ടില്ലേ ?
സുബൈർ (റ) പറഞ്ഞു : ” അത് ശരിയാണ് . അത് ഞാൻ ഓർക്കുന്നു . അതുകൊണ്ട് ഞാൻ ഈ യുദ്ധത്തിൽ നിന്ന് പിന്തിരിയുന്നു . അല്ലാഹ എനിക്ക് മാപ്പ് നൽകട്ടെ .
സുബൈർ ( റ ) യുദ്ധരംഗത്തു നിന്ന് പിൻമാറി . കുടെ ത്വൽഹത്ത് ( റ ) യും .
അലി ( റ ) യുടെ പക്ഷത്ത് അന്ന് പടവാളേന്തിയിരുന്ന വസ്വവയോധിക നായ അമ്മമാർ ( റ ) യെ കണ്ടമാത്രയിൽ നബി ( സ ) യുടെ മറ്റൊരു പ്രവചനം അവർക്ക് ഓർമ്മവന്നു . ‘ ‘ അമ്മാറിനെ വധിക്കുന്നവർ അകമികളായിരിക്കും.
അവർ രണ്ടുപേരും ജമൽ യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞു . എന്നി ട്ടും അവർ വലിയ വില നൽകേണ്ടിവന്നു . സുബൈർ ( റ ) നമസ്കരിക്കുക യായിരുന്നു . അംറുബ്നു ജർമുസ് എന്നൊരാൾ അദ്ദേഹത്തെ പിന്നിൽ നിന്ന് കൊലപ്പെടുത്തി .
ത്വൽഹത്ത് ( റ ) യെ മർവാനുബ്നുൽഹകം അമ്പെയ്ത് കൊലപെടുത്തി.
ഉസ്മാൻ ( റ ) യുടെ വധത്തിൽ കലാശിച്ച ആഭ്യന്തരകലാപത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉസ്മാൻ ( റ ) യുടെ എതിരാളികളെ ത്വൽഹത്ത് ( റ ) ന്യായീകരിച്ചിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവെല്ലോ . അതുകാരണം ഉസ്മാൻ ( റ ) യുടെ വധം ത്വൽഹത്ത് ( റ ) യുടെ ജീവിതത്തിൽ ഒരു നാഴികകല്ലായിരുന്നു . പ്രസ്തുത സംഭവം അനാശാസമായ ഒരു പതനത്തിൽ കലാശി ക്കുമെന്ന് ത്വൽഹത്ത് ( റ ) ഒരിക്കലും കരുതിയിരുന്നില്ല . എങ്കിലും അതു സംഭവിച്ചുകഴിഞ്ഞു . അദ്ദേഹം മാനസികമായി ഖദമുൾക്കൊണ്ടു . ഉസ്മാ ൻ ( റ ) യുടെ വധത്തിന് പ്രതികാരത്തിനു വേണ്ടി പൊരുതാൻ തീരുമാനിച്ചു .
അങ്ങനെയാണ് ജമൽ രണാങ്കണത്തിൽ അദ്ദേഹം ഇറങ്ങിയത് . അവിടെവെച്ച് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി : ‘ നാഥാ , ഉസ്മാനുവേണ്ടി ഇന്ന് എന്നോട് നീ മതിവരുവോളം പ്രതികാരമെടുക്കേണമേ.
അലി ( റ ) യുടെയും സുബൈർ ( റ ) യുടെയും സംഭാഷണത്തിൽ നിന്ന് കാര്യം മനസ്സിലാക്കിയ അദ്ദേഹം യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞെങ്കി ലും അല്ലാഹുവിന്റെ അലംഘനീയമായ വിധി അദ്ദേഹത്തെ വിട്ടില്ല.
യുദ്ധം കഴിഞ്ഞ് ത്വൽഹത്ത് ( റ ) യെയും സുബൈർ ( റ ) യെയും മറവു ചെയ്ത ശേഷം അലി ( റ ) ഇങ്ങനെ പറഞ്ഞു : “ നബി ( സ ) ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി : ത്വൽഹത്തും സുബൈറും സ്വർഗ്ഗത്തിൽ എന്റെ അയൽവാസികളാകുന്നു . ”
Only This history cant enlarge to read
CORRECTED.. JAZAK ALLAH KHAIR
جزاكم الله خيرا