നമ്മുടെ യാത്ര ഖബറിലേക്ക്

നമ്മുടെ യാത്ര ഖബറിലേക്ക്

തയ്യാറാക്കിയത് . ദാറുൽ വത്വൻ റിയാദ് പരിഭാഷ : സയ്യിദ് സഅ്ഫർ സ്വാദിഖ് ജൂബയിൽ ദഅ് സെന്റർ

സഹോദരാ, നാം മതാവിന്റെ ഗർഭാശയത്തിൽ വിവിധ ഘട്ടങ്ങളിലൂടെ ഇഴഞ്ഞുനീങ്ങുന്ന പരിപൂർണ മനുഷ്യനായി ഈ ഭൂലോകത്ത് പിറന്ന് വീണു , നാം നിനക്കാതെ , ആഗ്രഹിക്കാതെ , പരിശ്രമിക്കാതെ ഒരു മനുഷ്യകുഞ്ഞായി ജനിച്ചു, നാം ആവശ്യപ്പെടാതെ നമ്മുടെ മാതാവ് നമ്മെ അമ്മിഞ്ഞപ്പാലൂട്ടി , നാം പരിശ്രമിക്കാതെ നമ്മുടെ ഓരോ ഘട്ട ങ്ങളും പിന്നിട്ടു കൊണ്ടിരുന്നു.

നാം അദ്ധ്വാനിക്കാതെ നമുക്കാവശ്യമായ വായുവും, വെള്ളവും, വെളിച്ചവും, ഭക്ഷണവും, വസ്ത്രവുമെല്ലാം അതിൻ വ്യവസ്ഥാപിതമായ അളവും, തോതുമനുസരിച്ച് വിതാനിച്ച ഒരു വിരിപ്പാകുന്ന ഭൂമിയിലേക്കായിരുന്നു നമ്മുടെ ജനനം . ഇന്നലെ നാം ഇഴഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞാണെങ്കിൽ ഇന്ന് നാം ഓടിക്കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിപ്രായത്തിലാണ് . നാളെ നാം നമ്മുടെ യുവത്വത്തിലേക്ക് കാലുകുത്തും, അതിനെതുടർന്ന് നാം ഒരിക്കലും ആഗ്ര ഹിക്കാത്ത , നമുക്കാർക്കും ഊഹിക്കുവാൻ പോലും കഴിയാത്ത ജരാനരകൾ ബാധിച്ച , തൊലികൾ ചുക്കി ചുളിഞ്ഞ വയോവൃദ്ധരാകും. അതിനെതുടർന്ന് നമ്മുടെയടുത്തേക്ക് നാം ക്ഷണിക്കാതെ ഒരു അതിഥി കയറിവരും, നിനച്ചിരിക്കാത്ത ഒരു സമയത്തായിരിക്കുമതിന്റെ വരവ് , അതിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുവാൻ ഒരു ഇൻഫർമേഷൻ ടെക്നോളജിക്കും സാധ്യമല്ല , ഒരു ധനി കന്റെ ധനത്തിനും സാധ്യമല്ല, ഒരു ഡോക്ടറുടെ ചികിത്സക്കും സാധ്യമല്ല, ഒരാളുടെയും പ്രതാപത്തിനും സാധ്യമല്ല , ഇതെല്ലാം തന്നെ മരണമെന്ന യാഥാർത്ഥ്യത്തെ തടയുമെങ്കിൽ ഈ ഭൂമിയിൽ എത്രയെത്ര പണക്കാരും, പ്രതാപമുള്ളവരും , പോക്കിരികളും , കിങ്കരന്മാരും ബാക്കി യാകുമായിരുന്നു, എന്നാൽ ഇന്നവരുടെ പേർ പോലും നമുക്ക് കാണാൻ സാധ്യമല്ല.

സഹോദരാ . . . നാം ചിന്തിക്കേണ്ടതില്ലേ . . . ?

ഈ ലോകത്ത് നമുക്ക് അനന്തമായി ജീവിക്കാൻ സാധ്യമല്ലെന്ന യാഥാർത്ഥ്യം നാം നമ്മുടെ പൂർവ്വികരിലൂടെ മനസ്സിലാക്കി.

എന്നാൽ നമ്മുടെ ഈ ലോകത്തിൽ നിന്നുള്ള യാത്രയെ ങ്ങോട്ടാണ് ? നാം അതിനെപറ്റി ഒരു നിമിഷം ചിന്തിച്ചിട്ടു ണ്ടോ ? ഇല്ലെങ്കിൽ അതിനെപ്പറ്റി ഒരു നിമിഷം ചിന്തിക്കേണ്ടതില്ലേ . . . ?

ഈ തിരക്ക് പിടിച്ച യാത്രക്കിടയിൽ അൽപനേരം നമുക്കതിനെപ്പറ്റി ചിന്തിക്കാം . മരണത്തിന് ശേഷം നമ്മുടെ ഒന്നാമത്തെ വീടാണല്ലോ ഖബർ, അല്ലയോ മുസ്ലിം സഹോദരാ, നീ ഖബർ കണ്ടിട്ടുണ്ടോ? – അതിലുള്ള അന്ധകാരത്തെപ്പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? അതി ന്റെ ഭീകരതയെ നീ ദർശിച്ചിട്ടുണ്ടോ? അതിന്റെ കാഠിന്യ ത്തെപ്പറ്റി നീ മനസ്സിലാക്കിയിട്ടുണ്ടോ? അതിന്റെ കുടുസ്സതയെപ്പറ്റി നീ അറിഞ്ഞിട്ടുണ്ടോ? ഖബറിന്റെ താഴ്ച നീ കണ്ടിട്ടുണ്ടോ? അതിലെ കീടങ്ങളും , ഇഴജന്തുക്കളും ഏതെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? നീ മറ്റുള്ളവർക്ക് ഖബർ ഒരുക്കിയത് പോലെ മറ്റുള്ളവർ നിനക്ക് വേണ്ടിയത് ഒരുക്കുമെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ?, തിളങ്ങുന്ന കൊട്ടാരങ്ങളിൽ നിന്ന് ഭീകരമായ ഖബ്റിലേക്ക്! വെട്ടി തിളങ്ങുന്ന പ്രകാശത്തിൽ നിന്ന് ഭീകരമായ ഇരുട്ടിലേക്ക്! സ്നേഹം നിറഞ്ഞ സന്താനങ്ങളുടെയും, കുടുംബക്കാരുടെയും ഉല്ലാസത്തിൽ നിന്ന് കീടങ്ങളുടെയും ഇഴജന്തുക്കളുടെയും കാഠിന്യത്തി ലേക്ക്! ഭക്ഷണ പാനീയങ്ങളുടെ ഐശ്വര്യതയിൽ നിന്ന് പൊടിപടലങ്ങളിലും മണ്ണിലും മുങ്ങികുളിക്കുന്നതിലേക്ക് ! അനേകം ബന്ധങ്ങളിൽ നിന്ന് ഏകാന്ത തയിലേക്കും! നിന്റെ എത്രയെത്ര കൂട്ടുകാരെയും, കുടുംബക്കാരെയും, ഇഷ്ടപ്പെട്ടവരെയുമാണ് ദിവസവും അവിടേക്ക് കൊണ്ട് പോകുന്നത് നീ കാണുന്നത്. അവരെല്ലാം തന്നെ സുഖാഢംബരങ്ങളിൽ നിന്നും ഏകാന്തതയുടെ ഖബറിലേക്കാണ് യാത്രയായത് . വ്യത്യസ്ഥരായ ജനങ്ങൾ ആ കുഴിയിൽ ഒരുപോലെയാകുന്നു. സ്വർഗ്ഗാനുഭൂതികളുൾകൊള്ളുന്ന ഒരു ഖബറിടം നമുക്കെല്ലാം സർവ്വശകൻ പ്രദാനം ചെയ്യുമാറാവട്ടെ. ആമീൻ.

ഖബറിന്റെ ഭീകരത :

ആനിഅ്ബ്നു ഉഥ്മാനിൽനിന്നും നിവേദനം: അദ്ദേഹം പറയുന്നു :ഉഥ്മാനുബ്നുഅഫ്ഫാൻ (റ)  ഖബറിന്നരികിലൂടെ നടന്ന് പോയാൽ അദ്ദേഹം താടികൾ നനയുമാറ് കരയു മായിരുന്നു . അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: സ്വർഗ്ഗ നരകത്തെ ഓർത്ത് കരയാതെ, ഖബർ കണ്ടിട്ടാണോ നിങ്ങൾ കരയുന്നത് ? അപ്പോൾ ഉഥ്മാൻ (റ)  പറഞ്ഞു :പരലോകത്തിന്റെ ഒന്നാമത്തെ ഇടം ഖബറാണ് , ഒരാൾ അവിടെ രക്ഷപ്പെട്ടാൽ അതിന്ന് ശേഷമുള്ളതവന്ന് എ ളുപ്പമാവും, അതിൽ ഒരാൾ രക്ഷപ്പെട്ടില്ലയോ എങ്കില വന്ന് ബാക്കിയുള്ളതെല്ലാം പ്രയാസകരമായിരിക്കുന്നതാണ് ‘ എന്നിട്ടദ്ദേഹം നബി ( സ ) പറയുന്നതായിട്ട് പറഞ്ഞു: “ഖബറിനേക്കാൾ ഭീകരമായതും , മോശവുമായ ഒരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല ‘ ( അഹ്മദ് , തിർമിദി)

ജാബിറുബ്നുഅബ്ദുല്ലയിൽ നിന്ന് നിവേദനം , നബി (സ്വ) പറഞ്ഞു : ” നിങ്ങൾ മരണമാഗ്രഹിക്കരുത് , കാരണം അതിന്റെ തുടക്കം തന്നെ ഭീകരമാകുന്നു ‘ ( അഹ്മദ്)

ഉമറുബ്നുഅബ്ദിൽ അസീസ് (റ) തന്റെ പ്രജകളെ ഉപദേശിക്കുന്ന കൂട്ടത്തിൽ പറയുകയുണ്ടായി: “നീ ഖബറാളികളുടെയടുത്ത് സഞ്ചരിച്ച്, നീ വിളിക്കുന്നവനാണങ്കിൽ അവരെ വിളിച്ച് കൊണ്ട് ചോദിക്കുക. നീ അവരുടെ ഇടയിലൂടെ നടക്കുക, അവരുടെ വീടുകളായ ഖബറുകൾ എത്രയടുത്താണെന്ന് നീ നോക്കുക, അവരിലെ സമ്പന്നരോട് അവരുടെ ബാക്കിയായ സമ്പത്തിനെ സംബന്ധിച്ച് ചോദിക്കുക, അവരിലെ ദരിദ്രന്മാരോട് ചോദിക്കുക അവരുടെ അവശേഷിച്ച ദാരിദ്ര്യത്തെപ്പറ്റി. അവർ സംസാരിച്ച് കൊണ്ടിരുന്ന നാവിനെപ്പറ്റി ചോദിക്കുക, കൺകുളിർക്കേ കണ്ട്കൊണ്ടിരുന്ന കണ്ണിനെ സംബന്ധിച്ച് ചോദിക്കുക , അവരുടെ ലോലമായ ചർമ്മത്തെ സംബന്ധിച്ച് ചോദിക്കുക, സുന്ദരമായ മുഖത്തയും, മൃദുലമായ ശരീരത്തെയും സംബന്ധിച്ച് ചോദിക്കുക , കഫൻപുടവക്ക് താഴെ കീടങ്ങളും, പുഴുക്കളും ചെയ്ത് കൂട്ടിയതെന്താണെന്ന്? ആ കീടങ്ങളും, പുഴുക്കളും നിന്റെ നാവിനെ തിന്നിട്ടുണ്ട്. മുഖം പൊടിപുരണ്ടിട്ടുണ്ട്, നിന്റെ ഭംഗി മാഞ്ഞ് പോയിട്ടുണ്ട്, കെണിപ്പുകളെല്ലാം തന്നെ വേറിട്ട് പോയിട്ടുണ്ട്, അവയവങ്ങളെല്ലാം തന്നെ വെളിവായിട്ടുണ്ട്, പേശികളെല്ലാം തന്നെ പിച്ചിചീന്തപ്പെട്ടിട്ടുണ്ട്. എവിടെയാണ് അവരുടെ വാഹനങ്ങളും, മാളികകളും ? എവിടെയാണ് അവരുടെ അടിമകളും, വേലക്കാരും? അവരുടെ കൂട്ടാളികളും, അവരുടെ നിധികളും? അവർ അവിടെ ഏകാന്ത വാസികളല്ലേ? അവർക്ക് രാത്രിയും പകലും ഒരുപോലെയല്ലേ? കട്ടികുടിയ കൂരിരുട്ടിലല്ലേ അവരുടെ വാസം? അവരുടെയും അവരുടെ പ്രവർത്തനങ്ങളുടെയുമിടയിൽ മറയിടപ്പെട്ടിട്ടുണ്ട് , അവർ തങ്ങളുടെ സന്താനങ്ങളെയും, കുട്ടികളെയും, സമ്പത്തു കളെയും വിട്ട് പിരിഞ്ഞിട്ടുണ്ട്.

ഖബറിലേക്ക് നടന്നടുത്ത് കൊണ്ടിരിക്കുന്ന സഹോദരാ . . . എന്താണ് നിന്നെ ദുൻയാവിൽ വഞ്ചിതനാക്കിയത് ? നിന്റെ വിശാലമായ വീടും , ഒഴുകികൊണ്ടിരിക്കുന്ന അരുവികളും, പാകമായ വിളകളും, ലോലമായ വസ്ത്രവും, സുഗന്ധ സാമഗ്രികളും , തണുപ്പിലേക്കും, ചൂടിലേക്കും പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളും എല്ലാംതന്നെ എവിടെയാണ് ?

അതൊന്നും തന്നെ നിനക്ക് ഉപകാരപ്പെട്ടില്ല . നിന്റെ കവിളുകളെല്ലാം തന്നെ ക്ഷയിക്കുവാൻ തുടങ്ങിയിരിക്കുന്നു നീ ഏത് രൂപത്തിലാണ് ഈ ദുൻയാവിൽനിന്ന് വിടപറയു ന്നതെന്ന് നിനക്കറിയുമോ ? നല്ല രൂപത്തിൽ വിടപറയു വാനായി നീ ഒരുങ്ങുക.

“യസീദ്അർറക്കാശീ” സ്വന്തത്തിനോട് തന്നെ പറയുന്നു : ( യസീദ് നിനക്ക് നാശം . ആരാണ് മരണത്തിന് ശേഷം നിനക്ക് വേണ്ടി നമസ്കരിക്കുകയും, നോമ്പനുഷ്ടിക്കുകയും ചെയ്യുന്നത് ? പിന്നീട് അദ്ദേഹം പറയുന്നു: അല്ലയോ ജനങ്ങളേ , നിങ്ങൾക്ക് ബാക്കിയുള്ള ജീവിതത്തിൽ നിങ്ങൾ കരയുന്നില്ലേ ? കാരണം ഏതൊരുവന്റെ അന്ത്യവും മരണ മാകുന്നു  അവന്റെ വീട് ഖബറിടമാകുന്നു , അവന്റെ വിരിപ്പ് മണ്ണാകുന്നു, അവന്റെ കൂട്ടുകാരൻ കീടങ്ങളും പുഴുക്കളുമാകുന്നു, അങ്ങിനെ അവൻ ആ ഭീകരദിവസമായ അന്ത്യനാൾ കാത്ത് കഴിയുന്നു , എങ്ങിനെയായിരിക്കുമവന്റെ അവസ്ഥ? എന്നിട്ടദ്ദേഹം സ്വയം കരഞ്ഞ് കൊണ്ടിരുന്നു.

ഖബറിടം നൽകുന്ന പാഠം.

അബുൽഹഖ്ഖ് – അൽ ഇശബീലി പറയുന്നു: ‘ മഖ്ബറ കളിലേക്ക് പ്രവേശിച്ച ഒരുവൻ കണക്ക് കൂട്ടട്ടെ അവൻ മരിച്ചിട്ടുണ്ടെന്ന്, ഖബറാളികളോടൊപ്പം അവൻ ചേർന്നി ട്ടുണ്ടെന്ന്, അവരുടെ കൂട്ടത്തിൽ കൂട്ടാളിയായിട്ടുണ്ടെന്നും, അവർ എന്താണോ ഇപ്പോൾ ആവശ്യപ്പെട്ട് കൊണ്ടി രിക്കുന്നത് അവനും അതാവശ്യമായിരിക്കുന്നെന്നും ആയതി നാൽ അവൻ തനിക്ക് അവിടം സുഖകരമായ അവസ്ഥ സംജാതമാകുവാനുള്ള കർമ്മങ്ങൾ ചെയ്യുവാൻ ശ്രമിക്കട്ടെ .

ഖബറിലെ കുഴപ്പങ്ങൾ

 പ്രിയ സഹോദരാ, ഖബ്റിലെ പ്രഥമരാതിക്ക് വേണ്ടി നീ എന്താണ് ഒരുക്കിവെച്ചിട്ടുള്ളത് ? ആ രാത്രി ഭീകരമാണെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ ? ആ രാതിയെ ഓർത്ത്കൊണ്ട് . പ്രവാചകന്മാരും, സ്വാലിഹീങ്ങളും, പണ്ഡിതന്മാരും, തത്വ ജ്ഞാനികളും കരഞ്ഞത് നീ അറിഞ്ഞിട്ടില്ലേ? അതിന്ന് വേണ്ടി സ്വാലിഹീങ്ങൾ നന്മകളധികരിപ്പിച്ച സംഭവം നീ പഠിച്ചിട്ടില്ലേ ?

ശ്രദ്ധിക്കുക. ‘റബീഹ്ബ്നു ഹൈഥം’ ആ രാതിക്ക് വേണ്ടി ഒരുങ്ങിയിരുന്നു വെന്ന് ചരിത്രരേഖകൾ പറയുന്നു , അദ്ദേഹം തന്റെ വീട്ടിൽ ഒരു കുഴി കുഴിക്കുകയും തന്റെ ഹൃദയം കാഠിന്യമാകുമ്പോഴൊക്കെ അതിൽ ഇറങ്ങുകയും എന്നിട്ട് താൻ മരിച്ച് പോയിട്ടുണ്ടെന്ന് വിചാരിച്ച് അല്ലാഹുവിനോട് മടക്കുവാൻ പ്രാർത്ഥിക്കുകയും , ഈ അയത്തൊതുകയും ചെയ്യുമായിരുന്നു എന്റെ രക്ഷിതാവെ , ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്ക് നല്ലനിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം എന്നെ ( ജീവിതത്തിലേക്ക് ) തിരിച്ചയക്കേണമേ ( അൽമുഅ്മിനൂൻ : 99 – 100 ) എന്നിട്ട് സ്വയം തന്നെ ഉത്തരം നൽകുന്നു. ” റബീഹെ നീ മടക്ക പ്പെട്ടിട്ടുണ്ട്. അങ്ങിനെ ദിവസങ്ങളോളമദ്ദേഹം അതിന്റെ ഓർമ്മയിൽ ധാരാളം ആരാധനകളും, പ്രാർത്ഥനകളും അധികരിപ്പിക്കാറുണ്ടായിരുന്നു.

അബീഹുറൈറ ( റ ) യിൽ നിന്ന് നിവേദനം : നബി (സ്വ) പറഞ്ഞു: “ ഒരു മയ്യത്തിന്റെ മടക്കം ഖബറിലേക്കാകുന്നു , ഒരു സൽകർമ്മിയാണെങ്കിൽ അവൻ തന്റെ ഖബറിൽ വളരെ സന്തോഷത്തോടെയും, ദുഖമില്ലാതെയും കഴിച്ച് കൂട്ടുന്നു. അവനോട് ചോദിക്കപ്പെടും “ നീ എവിടെയായിരുന്നു? അവൻ പ്രത്യത്തരം നൽകും, ഞാൻ ഇസ്ലാമിലായിരുന്നു. എന്നിട്ട് അവനോട് ചോദിക്കപ്പെടും ഈ മനുഷ്യൻ ആരാണ്? അയാൾ പറയും മുഹമ്മദ് റസൂലുല്ലാഹി യാണെന്ന് . അദ്ദേഹം അല്ലാഹുവിൽ നിന്ന് വ്യക്തമായ ദ്യഷ്ടാന്തവുമായിട്ടാണ് വന്നിട്ടുള്ളത്, അദ്ദേഹത്തെ ഞങ്ങൾ സത്യപ്പെടുത്തുകയും ചെയ്തു, പിന്നീടവനോട് ചോദിക്കപ്പെടും നീ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ? അവൻ പറയും: ആർക്കും അല്ലാഹുവിനെ കാണാൻ സാധ്യമല്ല. അങ്ങിനെ നരകത്തിൽ നിന്നദ്ദേഹത്തിന് ഒരു വിടവുണ്ടാക്കി കാണിച്ച് കൊടുത്ത് കൊണ്ട് പറയും നിനക്ക് ഒരുക്കി വെച്ചിട്ടുള്ള സ്ഥലമാകുന്നു ആ കാണുന്നത്, നീ അല്ലാഹുവിനെ സൂക്ഷിച്ചത് കൊണ്ട് നിന്നെ അതിൽനിന്നും രക്ഷപ്പെടുത്തി. തുടർന്ന് സ്വർഗ്ഗത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ച് കൊടുത്ത് പറയും നീ വിശ്വസിക്കുകയും, പ്രവർത്തിക്കുകയും, അതിന് വേണ്ടി മരിക്കുകയും, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അതിന് വേണ്ടി പുനർ ജീവിക്കുകയും ചെയ്യുന്ന നിന്റെ സ്വർഗ്ഗത്തിലെ സ്ഥാനമാകുന്നു അത്’ അത്പോലെത്തന്നെ വഴിപിഴച്ച യാളാണെങ്കിൽ അദ്ദേഹം തന്റെ ഖബ്റിൽ വളരെ പ്രയാസപ്പെട്ട് കൊണ്ടും , ബുദ്ധിമുട്ടി കൊണ്ടും കഴിച്ച് കുട്ടും, നീ എവിടെയായിരിന്നുവെന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയും എനിക്കറിയില്ലെന്ന്, ഈ മനുഷ്യൻ ആരാണെന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയും ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടെന്ന് എന്നാലെനിക്കറിയില്ല. തുടർന്നദ്ദേഹത്തിന് – സ്വർഗ്ഗ ത്തിൽനിന്ന് ഒരു വിടവുണ്ടാക്കി കാണിച്ച് കൊണ്ട് പറയും അല്ലാഹു നിന്നെ ഇതിൽ നിന്നും തിരിച്ച് വിട്ടിരിക്കുന്നു, പിന്നീട് നരകത്തിൽ നിന്ന് ഒരു വിടവു ണ്ടാക്കി അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ച് പറയപ്പെടും നീ ഇതിന് വേണ്ടിയാണ് ജീവിക്കുകയും, പ്രവർ ത്തിക്കുകയും, മരിക്കുകയും, അല്ലാഹു ഉദ്ദേശിക്ക കയാണെങ്കിൽ – അതിന് വേണ്ടി ഉയർത്തെഴുന്നേ ൽപിക്കപ്പെടുകയും ചെയ്യുന്നത്” ( ഇബ്നുമാജ )

അല്ലയോ സഹോദരാ, മരണത്തെയും, അതിന്റെ പ്രയാസത്തയും ഓർത്ത്, ഖബ്റും അതിന്റെ കുടുസ്സതയും ഓർത്ത് നീ കരയുന്നില്ലേ? സഹോദരാ, അവസാന നാളിൽ പ്രത്യക്ഷമാകുന്ന നരകത്തെ ഓർത്ത് നീ കരയുന്നില്ലേ? നഷ്ടപ്പെടുകയും ഖേദിക്കുകയും, ദാഹിക്കുകയും ചെയ്യുന്ന ആ ദിനത്തെ ഓർത്ത് നീ കരയുന്നില്ലേ ? സഹോദരാ, – അല്ലാഹുവിനെ ഓർത്ത് കരയുന്ന കണ്ണുകളെ അല്ലാഹു ഒരിക്കലും നരകത്തിലക പ്പെടുത്തുകയില്ല എന്നറിയുക .

ഖബർ ശിക്ഷയും , അനുഗ്രഹവും

 വിശുദ്ധഖുർആനിലെയും, തിരുസുന്നത്തിലേയും ധാരാളം തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് ഖബറിലെ ശിക്ഷയും , അനുഗ്രഹവും . അൽപജ്ഞാനികളും വിവരമില്ലാത്തവരും, അഹങ്കാരികളുമല്ലാതെ അതിനെ നിഷേധിക്കുകയില്ല തന്നെ.

അല്ലാഹു പറയുന്നു : “ രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ് . പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവർ തള്ളപ്പെടുന്നതാണ് ‘ ( തൗബ : 101 )

അല്ലാഹു പറയുന്നു : “ അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു . ഫിർഔന്റെ ആളുകളെ കടുത്തശിക്ഷ വലയം ചെയ്യുകയുമുണ്ടായി . നരകം . രാവിലെയും , വൈക ന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിക്കപ്പെടും . ആ അന്ത്യസമയം നിലവിൽവരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിന ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക ‘ ( എന്ന് കൽപിക്കപ്പെടും ) ( മുഅ്മിൻ : 45 – 46 ) “

ബറാഅ്ബ്നു ആസിബി (റ)  യിൽനിന്ന് നിവേദനം : നബി ( സ ) പറയുന്നു : ‘സുസ്ഥിരമായ വാക്ക് കൊണ്ട് സത്യവിശ്വാസിക ളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ് ‘ ( ഇബ്രാഹിം – 27 ) എന്ന ആയത്ത് ഇറങ്ങിയത് ഖബർ ശിക്ഷയുമായി ബന്ധപ്പെട്ട് കൊണ്ടാകുന്നു . എന്നിട്ട് ഖബറാളികളോട് ചോദിക്കപ്പെടും നിന്റെ രക്ഷിതാവാരാണെന്ന്? അവൻ പറയും എന്റെ രക്ഷിതാവ് അല്ലാഹുവും, പ്രവാചകൻ – മുഹമ്മദ് നബിയുമാകുന്നുവെന്ന് . ഇതാണ് അല്ലാഹു പറയുന്നത് ( ഐഹിക ജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിറുത്തുന്നതാണ് ‘ (ഇബ്രാഹിം – 27 ) ( ബുഖാരി , മുസ്ലിം )

അനസ് ( റ ) വിൽ നിന്ന് നബി (സ്വ) പറയുന്നു : “നിങ്ങൾ മറമാടേണ്ടതില്ലായിരുന്നുവെങ്കിൽ ഖബറിലെ ശിക്ഷ കേൾക്കുവാൻ വേണ്ടി അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുമായിരുന്നു” ( മുസ്ലിം )

ഖബറിൽ അനുഗ്രഹവും, ശിക്ഷയും ഉണ്ടെന്ന് വിശുദ്ധ ഖുർആനിന്റെയും, തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ യാഥാർത്ഥ്യമാണെന്ന് നാം കണ്ടു. “ഉദ്ബ്നു അബ്ദുർറഹ്മാനി” ൽനിന്ന് നിവേദനം: “ഒരു വിശ്വാസി മരിച്ചാൽ അദ്ദേഹത്തെ വഹിക്കുന്നവരോട് വിളിച്ച് പറയും , എന്നെയും കൊണ്ട് വേഗത്തിൽ നടക്കുക, അങ്ങിനെ അദ്ദേഹത്തെ ഖബറിൽ വെച്ചാൽ ഭൂമി അദ്ദേഹ ത്തോട് വിളിച്ചുപറയും, നീ എന്റെ മുകളിലൂടെ നടക്കവെ ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു, നീ ഇപ്പോൾ എന്റെ വയറിൽ ഏറ്റവും ഇഷ്ടപ്പെട്ടവനായിരിക്കുന്നു. ഒരു അവിശ്വാസി മരിച്ചാൽ അദ്ദേഹത്തെ വഹിക്കുന്നവരോട് വിളിച്ച് പറയും നിങ്ങൾ എന്നെ മടക്കുക, തുടർന്നദ്ദേഹത്തെ ഖബറിൽ വെച്ചാൽ ഭൂമി അദ്ദേഹത്തോട് വിളിച്ച് പറയും നീ എന്റെ മുകളിലൂടെ നടക്കവെ എനിക്കേറ്റവും വെറുപ്പുള്ള വനായിരുന്നു നീ, ഇപ്പോഴിതാ എനിക്കേറ്റവും വെറുപ്പുള്ളവനായി, എന്റെ വയറിനുള്ളിൽ. ചില മുൻകാല പണ്ഡിതന്മാർ പറയാറുണ്ട്. എല്ലാദിവസവും ഭൂമി അദ്ദേഹത്തോട് പറയുന്നു: “ അല്ലയോ ആദം സന്തതിയെ, നീ എന്റെ മുകളിലൂടെ നടക്കുന്നു, എന്നാൽ നിന്റെ മടക്കം എന്റെ വയറിലേക്കാകുന്നു, അല്ലയോ ആദം സന്തതിയെ, നീ വ്യത്യസ്ഥമായ ഭക്ഷണം എന്റെ മുകളിൽ വെച്ച് ഭക്ഷിച്ചിരുന്നു , എന്നാൽ എന്റെ വയറിൽവെച്ച് കീടങ്ങളും, പുഴുക്കളും നിന്നെ ഭക്ഷിക്കുന്നതാകുന്നു . ! ! അല്ലയോ ആദം സന്തതിയെ, നീ ചിരിച്ച് കൊണ്ട് എന്റെ മുകളിലൂടെ നടന്നിരുന്നു, എന്നാ ൽ നീ അടുത്ത് തന്നെ എന്റെ വയറിൽവെച്ച് കരയുന്ന താകുന്നു ! അല്ലയോ ആദം സന്തതിയെ, നീ വളരെ സന്തോഷത്തിലായിരുന്നു എന്റെ മുകളിലൂടെ വിഹരിച്ചി രുന്നത്, എന്നാൽ അടുത്ത് തന്നെ നീ ദു:ഖിക്കുന്നതാകുന്നു ! ! അല്ലയോ ആദം സന്തതിയെ, നീ ഒരുപാട് തെറ്റുകൾ കൂമ്പാരമായി ചെയ്ത് കൊണ്ട് എന്റെ മുകളിലൂടെ നടന്നി രുന്നു, എന്നാൽ നീ അടുത്ത് തന്നെ എന്റെ വയറ്റിൽ വെച്ച് അതിന് ശിക്ഷ അനുഭവിക്കുന്നതാകുന്നു ! !

ഖബർ സന്ദർശനവും , ഉദ്ദേശവും ;

 പ്രവാചക തിരുമേനി ( സ ) ഖബർ സ്വിയാറത്ത് ചെയ്യുവാനും , അതിൽനിന്ന് ഇന്നല്ലെങ്കിൽ നാളെ താനും മരിക്കുമെന്നുള്ള ഓർമ്മ മനസ്സിൽ പുതുക്കികൊണ്ട് പാഠം ഉൾകൊള്ളുവാനും പ്രാൽസാഹിപ്പിച്ചിട്ടുണ്ട്. പ്രവാചകൻ ( സ ) പറയുന്നു: “ നിങ്ങൾ ഖബ്ർ സന്ദർശിക്കുക , അത് നിങ്ങളെ മരണത്തെ ഓർമ്മിപ്പിക്കുന്നതാണ് ‘ ( മുസലിം ) പ്രവാചകൻ പറയുന്നു : “ ” ഞാൻ നിങ്ങൾക്ക് ഇസ്ലാമിന്റെ ആദ്യകാലത്ത് ഖബർ സന്ദർശനം വിലക്കിയിരുന്നു, എന്നാൽ നിങ്ങൾ ഖബർ സന്ദർശിക്കുക ” ( മുസ്ലിം )

നബി (സ്വ) ഖബർ സന്ദർശിക്കുമ്പോൾ പറയുമായിരുന്നു;

السَلَامُ عَلَيْكُمْ دَارَ قَوْم مُؤمنينَ وَإنّا إن شاء اللهُ بكُمْ لَاحقون ) ( مسلم )

“ വിശ്വാസികളിലും, മുസ്ലീങ്ങളിലും പെട്ടവരേ, നിങ്ങൾക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ, നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാകുന്നു, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങളോടൊപ്പം ഞങ്ങളും ചേരുന്നതാകുന്നു” ( മുസ്ലിം)

ഖബർ സിയാറത്തിന്റെ ഗുണങ്ങൾ

മരണത്തെ ഓർമ്മിപ്പിക്കുന്നു, അമിതമായ പ്രതീക്ഷ ഇല്ലാതാക്കുന്നു. ദുൻയാവിൽ വിരാതിയുണ്ടാക്കുന്നു. ഹ്യദയത്ത ലോലമാക്കുന്നു, ഭയത്താൽ കണ്ണീർ പൊഴിക്കുന്നു, അശ്രദ്ധ ഇല്ലാതാക്കുന്നു.

ഖബർശിക്ഷ നിർബന്ധമാക്കുന്ന ചില കാര്യങ്ങൾ

 മഹാനായ ഇമാം ഇബ്നുൽഖയ്യിം പറയുന്നു : ഖബറാളികൾ അല്ലാഹുവിലുള്ള അവരുടെ അജ്ഞതയുടെ കാര്യത്തിലും അവന്റെ കൽപന പാഴാക്കി യതിലും , അവൻ വിരോധിച്ച കാര്യങ്ങൾ ചെയ്തതിന്റെ പേരിലും ശിക്ഷിക്കപ്പെടുന്നു , തീർച്ചയായും ഖബർ ശിക്ഷ അല്ലാഹു തന്റെ അടിമയുടെ മേൽ കോപിച്ച തിനും , ദേഷ്യപ്പെട്ടതിന്നും തെളിവാകുന്നു , അത്പോലെ ഖബർശിക്ഷ അവന്റെ ഹൃദയവും, കണ്ണും, ചെവിയും, വായയും, നാവും, വയറും, ഗുഹ്യാവയവും, കയ്യും , കാലും , ശരീരം മുഴുവനും ചെയ്ത പ്രവർത്തനങ്ങൾ ക്കുള്ളതാണ് . ആരെങ്കിലും അല്ലാഹുവിനെ കോപിപ്പി കകുകയും, ദേഷ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പായശ്ചിത്തം ചെയ്യാതെ മരിക്കുകയാണെങ്കിൽ അവന്ന് അല്ലാഹുവിന്റെ കോപത്തിനനുസരിച്ച് ബർസഖിയായ ലോകത്ത് വെച്ച് ശിക്ഷ ലഭിക്കുന്നതാകുന്നു” .

ഖബർശിക്ഷക്ക് പാത്രമാകുന്ന കുറ്റങ്ങൾ

: ഏഷണിയും, പരദൂഷണവും, മൂത്രം ശരിക്ക് വൃത്തി യാക്കാതിരിക്കുക, – ശുദ്ധിയില്ലാതെ നമസ്കരിക്കുക, നമസ്ക്കാരം പാഴാക്കുകയും അതൊരു ഭാരമാണെന്ന് തോന്നുകയും ചെയ്യുക, സകാത്ത് ഉപേക്ഷിക്കുക, കളവ് , വ്യഭിചാരം, മോഷ്ടിക്കുക, വഞ്ചന, മുസലീങ്ങ ളുടെ ഇടയിൽ ഗ്രൂപിസമുണ്ടാക്കുക, പലിശ ഭക്ഷിക്കുക, അക്രമിക്കപ്പെട്ടവരെ സഹായിക്കാതിരിക്കുക, മദ്യപാനം, അഹങ്കരിച്ച് കൊണ്ട് ഞെരിയാണിയുടെ താഴെ വസ്ത്രം വലിച്ചിഴക്കുക, വധിക്കുക, സ്വഹാബികളെ ചീത്തപറയുക, വല്ല ബിദ്അത്തുകളും ചെയ്ത് കൊണ്ട് മരിക്കുക എന്നിവ ഖബർ ശിക്ഷക്ക് വിധേയമാകുന്ന പാപങ്ങളാകുന്നു. ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടാൽ ഒരുത്തന് ഖബർ ശിക്ഷയിൽനിന്ന് – രക്ഷപ്പെടാൻ സാധിച്ചേക്കാം. ഓരോ മുസ്ലിമിന്നും അനിവാര്യമായ കാര്യമാകുന്നു അല്ലാഹുവിനോട് ഖബർ ശിക്ഷയിൽ നിന്ന് രക്ഷതേടുകയെന്നത്, ഖബറിലേക്ക് പ്രവേശിക്കു ന്നതിന്ന് മുമ്പ് ആ ശിക്ഷയിൽനിന്നും രക്ഷപ്പെടുവാനുള്ള പ്രവർത്തനം ചെയ്യുക. ഒരാൾ ഖബ്റിലേക്ക് പ്രവേശി ച്ചാൽ അവൻ ഒരു പ്രാവശ്യമെങ്കിലും രണ്ട് റകഅത്ത് നമസ്ക്കരിക്കുവാനോ, രണ്ട് സാക്ഷ്യവചനം – ഒരു ഒരു പ്രാവശ്യമെങ്കിലും ഉച്ചരിക്കുവാനോ, ഒരു തസ്ബീഹ് ചൊല്ലുവാനോ ആവശ്യപ്പെടുന്നു , എന്നാൽ അവന്ന തിന്ന് അനുവാദം ലഭിക്കുകയില്ല, അങ്ങിനെയവൻ വളരെ വലിയ വേദത്തിലും, നഷ്ടത്തിലുമായിരിക്കും വീഴുക, എന്നിട്ടവൻ ദുൻയാവിൽ ജീവിക്കുന്നവർ തങ്ങ ൾക്ക് ലഭിച്ചിട്ടുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനെ ഓർത്ത് അൽഭുതപ്പെടുകയും ചെയ്യുന്നു .

ആയതിനാൽ നാം ആ ഭയാനകമായ ശിക്ഷയിൽനിന്നും രക്ഷപ്പെടുവാൻ വേണ്ടി പരിശ്രമിക്കുക. അതിന്ന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക . അല്ലാഹുവേ അന്ത്യനാളിൽ ഞങ്ങളെ ഖേദിക്കുന്നവരുടെ കൂട്ടത്തിലാക്കരുതേ, ഞങ്ങളുടെ മരണത്തിനു ശേഷം തങ്ങളുടെ ഖബ്റിനെ നല്ലൊരു വീടാക്കേണമേ , നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ആമീൻ

4 thoughts on “നമ്മുടെ യാത്ര ഖബറിലേക്ക്”

  1. വളരെ നല്ല അറിവ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    Reply
  2. അല്ലാഹുവേ

    നല്ലത് ഉൾക്കൊണ്ട് ജീവിക്കുവാൻ

    ഭാഗ്യം തരണമേ നാഥാ

    Reply

Leave a Reply to Noushad Ali. M Cancel reply