മാതൃകയാവുക ഉസ്മാന്‍ പാലക്കാഴി 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10 August 18, 2021 by Arshad zameel മാതൃകയാവുക കാരുണ്യത്തിന്റെ കടലാണ് പടച്ചോന്കാര്യങ്ങള് മര്‍ത്യാ നന്നായി ഗ്രഹിച്ചോകുറ്റങ്ങള് ചെയ്യാത്തോനായി ജീവിച്ചോകുറ്റം ചെയ്താലുടന്‍ നീ മാപ്പു ചോദിച്ചോ അഹന്തവിട്ട് വിനയമുള്ള മര്ത്യനായിടാംഇഹപരത്തിന് നന്മ നേടി വിജയിയായിടാംസഹനശീലം ജീവിതത്തിന്‍ ഭാഗമാക്കിടാംസഹജരുടെ വേദനയില്‍ പങ്കുചേര്‍ന്നിടാം തിന്മയുടെ കൂരിരുള്‍ പരന്ന ലോകമാംനന്മ തന്‍ വെളിച്ചമേകൂ എന്ന് തേടിടാംഉള്ളിലായ് വേണമുണ്‍മ എന്നുമോര്ത്തിടാംകള്ളവും ചതി മനസ്സില്‍നിന്നുമകറ്റാം സത്യദീനിനുത്തമമാം മാര്‍ഗെ നീങ്ങിടാംസത്യസന്ധരായി വാണു മരണം പുല്കിടാംമുത്ത് റസൂലിന്റെ മാര്‍ഗം നാം തുടര്ന്നിടാംനിത്യജീവിതത്തിലത് നാം പകര്‍ത്തിടാം. ഇച്ഛയെ നീ പിന്തുടര്‍ന്നാല്‍ പാപിയായിടുംമ്ലേഛനായി മാറി നാട്ടിലാകെയോടിടുംതുച്ഛമാണീ ആയുസ്സെന്ന കാര്യമോര്ത്തിടൂമെച്ചമുള്ള കര്‍മമിവിടെ ബാക്കിയാക്കിടൂ ഉസ്മാന്‍ പാലക്കാഴി നേർപഥം