അബ്ദുല്ലക്ക്‌ പറ്റിയ അബദ്ധം

അബ്ദുല്ലക്ക്‌ പറ്റിയ അബദ്ധം

പണ്ടു പണ്ട്‌ ഒരു ഗ്രാമത്തിൽ അബ്ദുല്ല എന്ന്‌ പേരുള്ള ഒരു വിദഗ്ധനായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. ഒരു വലിയ മുതലാളിയുടെ കീഴിലായിരുന്നു അയാൾ പണിയെടുത്തിരുന്നത്‌. ഗ്രാമത്തിലെ കൂടുതൽ ആളുകളും അബ്ദുല്ല പണിതാലേ വീടു നിർമാണം ഭംഗിയായിപൂർത്തിയാകൂ എന്ന്‌ ചിന്തിക്കുന്നവരായിരുന്നു. അത്രമാത്രം കൃത്യതയോയെടും ആത്മാർഥതയോടെയും സൂക്ഷ്മതയോടെയുമായിരുന്നു അബ്ദുല്ല തന്റെ ജോലി നിർവഹിച്ചിരുന്നത്‌. അതിനാൽ തന്നെ ഗ്രാമവാസികൾ എല്ലാവരും അബ്ദുല്ലയെ വളരെ സ്നേഹിക്കുകയും ചെയ്തിരുന്നു.

വർഷങ്ങൾ കുറേ കടന്നുപോയി. അബ്ദുല്ലയുടെ ചുറുചുറുക്കും ആരോഗ്യവും മെല്ലെ മെല്ലെ കുറഞ്ഞു വന്നു തുടങ്ങി. ഒരു അവധി ദിവസം അബ്ദുല്ല വീട്ടിൽ ഭാര്യയോടും മക്കളോടുമൊന്നിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദിവസങ്ങളായി താൻ മനസ്സിൽ ആലോചിച്ചു കൊണ്ടിരിക്കുന്ന കാര്യം വെളിപ്പെടുത്തി; താൻ ജോലിയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതായിരുന്നു കാര്യം. കുടുംബവും അതിനോട്‌ യോജിച്ചു. കാരണം വളരെ കാലം ഒരു പാട്‌ പ്രയാസത്തോടെ ജോലിയും മറ്റു ഉത്തരവാദിത്തവുമായി ജീവിച്ച അബ്ദുല്ലക്ക്‌ ഇനി വിശ്രമം ആവശ്യം തന്നെയാണ്‌. അതിനാൽ തന്നെ കുടുംബത്തിനും അതിൽ എതിർപ്പൊന്നുമുണ്ടായില്ല.

അടുത്ത ദിവസം അബ്ദുല്ല തന്റെ മുതലാളിയോട്‌ താൻ ജോലിയിൽ നിന്നും വിരമിക്കാനുദ്ദേശിക്കുന്നതിനെ സംബന്ധിച്ച്‌ സംസാരിച്ചു. പക്ഷേ, മുതലാളി സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: “ഞാൻ അവസാനമായി ഉണ്ടാക്കാനുദ്ദേശിക്കുന്ന ഒരു വലിയ വീടിന്റെ പണികൂടി പൂർത്തിയാക്കിയതിനു ശേഷം മാത്രമെ താൻ ജോലിയിൽ നിന്നും വിരമിക്കാവൂ.”

അബ്ദുല്ല മനസ്സില്ലാ മനസ്സോടെ ഇത്‌ തന്റെ ജീവിതത്തിലെ അവസാനത്തെ പദ്ധതിയാണെന്ന്‌ തനിക്ക്‌ ഉറപ്പ്‌ തരാമെങ്കിൽ ഇത്‌ കൂടി ഏറ്റെടുക്കാമെന്ന്‌ സമ്മതിച്ചു.

ജോലിയിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു നടക്കുന്ന അബ്ദുല്ലക്ക്‌ മുതലാളി ഏൽപിച്ച വലിയ വീടിന്റെ പണിയിൽ കൃത്യമായ ശ്രദ്ധയും ആത്മാർഥതയും കാണിക്കാൻ മനസ്സുണ്ടായില്ല. കൂടെയുള്ളവർ ഇനി മുതൽ താനില്ലാതെ ജോലി ചെയ്യേണ്ടതല്ലേ; അവർ വേണമെങ്കിൽ ശ്രദ്ധിച്ചോട്ടെ, തന്നെക്കൊണ്ട്‌ ഇത്രയൊക്കെയേ കഴിയൂ എന്ന മട്ടിലായിരുന്നു അബ്ദുല്ല.

ഏറ്റെടുത്ത ജോലി എത്രയും പെട്ടെന്ന്‌ തീർക്കണമെന്ന ഒറ്റ ചിന്ത മാത്രമെ അബ്ദുല്ലക്ക്‌ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിലും ശ്രദ്ധ കാണിച്ചില്ല. ഏതായാലും നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ വീടിന്റെ പണി പൂർത്തിയായി. അബ്ദുല്ലയുണ്ടാക്കിയതിൽ തീർത്തും സാധാരമായൊരു വീട്‌ എന്നതിൽ കവിഞ്ഞ്‌ ആ വീടിന്‌ മറ്റൊരു പ്രത്യേകതയും ഉണ്ടാക്കാൻ അബ്ദുല്ല ശ്രമിച്ചതുമില്ല. സാധാരണ അയാൾ ഉണ്ടാക്കുന്ന ഓരോ പുതിയ വീടിനും എന്തെങ്കിലുമൊക്കെ പ്രത്യേകതയും ആകർഷണീയതയുമൊക്കെ ഉണ്ടാകുമായിരുന്നു.

അടുത്ത ദിവസം മുതലാളി വീട്‌ കാണാനെത്തി. അബ്ദുല്ലയിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങി. എന്നിട്ട്‌ അവിടെ കൂടിയ മുഴുവൻ ജോലിക്കാരെയും മറ്റുള്ളവരെയും വളിച്ച്‌ വളരെ ആദരവോടെ അബ്ദുല്ലക്ക്‌ ആ പുതിയ വീടിന്റെ താക്കോൽ നൽകി. എന്നിട്ട്‌ പറഞ്ഞു: “ഇത്രയും നാൾ എന്നോടൊന്നിച്ച്‌ വളരെ ആത്മാർഥമായി ജോലി ചെയ്ത അബ്ദുല്ലക്ക്‌ ഈ വീട്‌ എന്റെ ഒരു സമ്മാനമായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”

എല്ലാവർക്കും വളരെ സന്തോഷമായി. അപ്പോഴാണ്‌ അബ്ദുല്ലക്ക്‌ താൻ അവസാനമായി ചെയ്ത ജോലിയിൽ ആത്മാർഥത കാണിക്കാത്തതിന്റെ നഷ്ടം മനസ്സിലായത്‌. ചെയ്യുന്ന എല്ലാ ജോലിയിലും ഒരു പോലെ ആത്മാർഥതയും ശ്രദ്ധയും കൃത്യതയും പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ സാധിച്ചത്‌.

കൂട്ടുകാരേ, ഇഹലോകത്ത്‌ നാം ചെയ്യുന്ന മുഴുവൻ സൽകർമങ്ങൾക്കും അർഹമായ പ്രതിഫലം നാളെ പരലോകത്ത്‌ ലഭിക്കണമെങ്കിൽ നല്ല ഉദ്ദേശത്തോടെയും ആത്മാർഥതയോടെയും പ്രതിഫലം ആഗ്രഹിച്ചും ആയിരിക്കണം അവ ചെയ്യേണ്ടത്‌. അബ്ദുല്ലയുടെ കഥയിൽ നിന്ന്‌ അതാണ്‌ നമുക്ക്‌ ലഭിക്കേണ്ട ഗുണപാഠം.

 

അറബി കഥ – പുനരാഖ്യാനം: അബൂ തൻവീൽ
നേർപഥം വാരിക

നിയമങ്ങൾ പാലിക്കാനുള്ളതാണ്‌

നിയമങ്ങൾ പാലിക്കാനുള്ളതാണ്‌

മഴ തകർത്തു പെയ്യുകയാണ്‌; തുള്ളിക്കൊരു കുടം കണക്കെ. സുഹൈൽ പട്ടണത്തിലുള്ള ഒരു ദന്തൽ ക്ളീനിക്കിൽ ഡോക്‌ടറെ കാണാൻ ഉമ്മ വന്നപ്പോൾ കൂടെ വന്നതാണ്‌. ധാരാളം രോഗികൾ ഡോക്‌ടറെ കാണാൻ ടോക്കണെടുത്തു നില്പാണ്‌. ഇനിയും മണിക്കുറുകൾ കഴിഞ്ഞാലേ ഡോക്‌ടറെ കാണാൻ കഴിയൂ. ഒരു ബിൽഡിംഗിന്റെ രണ്ടാം നിലയിലാണ്‌ ക്ളീനിക്ക്‌. മഴയുടെ താളത്തിൽ ലയിച്ചങ്ങനെ താഴേക്കു നോക്കി നില്പാണ്‌ സുഹൈൽ.

സ്‌ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം മഴയത്ത്‌ വീടുകളിലും മറ്റ‍ു ലക്ഷ്യസ്‌ഥാനങ്ങളിലും എത്തിച്ചേരാനുള്ള തിരക്കിലാണ്‌. ചിലരുടെ കൈകളിൽ കുടയുണ്ട്‌. ചിലർ ക‍ുടയില്ലാതെ ഓടുന്നു. കുടയുള്ളവർ പോലും മഴയുടെ ശക്തിയിൽ നനയുന്നുണ്ട്‌. ബസ്സിൽനിന്നും ഇറങ്ങുന്നവരിൽ കുടയില്ലാത്തവർ കടകളുടെ ഓരത്തേക്ക്‌ ഓടിക്കയറുന്നു. ഈ കാഴ്‌ചകളെല്ലാം സുഹൈലിന്‌ രസകരമായി തോന്നി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ മഴയുടെ ശക്തിയൊന്നു കുറഞ്ഞു. ആ സമയത്താണ്‌ ഒരു ബാലൻ ഓടുന്നത്‌ സുഹൈലിന്റെ കണ്ണില്പെട്ടത്‌. ആളുകളുമായി കൂട്ടിമുട്ടാതിരിക്കുവാൻ വളരെ ശ്രദ്ധിച്ച്‌ ഇടത്തോട്ടും വലത്തോട്ടുമൊക്കെ നോക്കിയാണ്‌ അവന്റെ ഓട്ടം. താമസിയാതെ സുഹൈലിന്‌ ആളെ മനസ്സിലായി. തന്റെ കൂട്ടുകാരൻ റേ‍ീസ്‌!

ട്രാഫിക്ക്‌ സിഗ്‌നലിനടുത്തെത്തിയപ്പോൾ അവൻ ഓട്ടം നിർത്തി. അവന്റെ കയ്യിലാകട്ടെ കുടയില്ല. വസ്‌ത്രമെല്ല‍ാം മഴയിൽ നനഞ്ഞുകുതിരുന്നുണ്ട്‌. അവനാകെ തണുത്തുവിറക്കുന്നുണ്ടാകും. പാവം!

“ഉമ്മാ ഞാനിപ്പോൾ വരാം. എന്റെ കൂട്ടുകാരനുണ്ട്‌ താഴെ മഴയത്തു നില്ക്കുന്നു”- ഇതും പറഞ്ഞ്‌ സുഹൈൽ കുടയുമെടുത്ത്‌ താഴേ‍േക്കാടി.

കൂട്ടുകാരന്റെയടുക്കൽ പാഞ്ഞെത്തി സലാം പറഞ്ഞുകൊണ്ട്‌ സുഹൈൽ ചോദിച്ചു:

“റേ‍ീസ്‌, ന‍ീ എന്തിന‍ാ ഈ മഴയുംകൊണ്ട്‌ ഇവിടെ നില്ക്കുന്നത്‌? അപ്പുറത്തേക്കു കടക്കുവാനാണെങ്കിൽ വേഗമങ്ങു കടന്നുകൂടേ? മഴയായതിനാൽ വാഹനങ്ങൾ വളരെ കുറവ‍ാണല്ലോ”.

റേ‍ീസ്‌ സലാം മടക്കി ചുവന്ന സിഗ്‌നൽ ലൈറ്റിലേക്കു കൈചൂണ്ടിക്കൊണ്ട്‌ പറഞ്ഞു:

“മഴയത്തും എന്നെ പിടിച്ചു നിർത്തിയത്‌ ഈ ലൈറ്റാണ്‌ സ്‌നേഹിതാ. ഈ ചുവന്ന ലൈറ്റ്‌ കത്തുമ്പോൾ റോഡ്‌ മുറ‍ിച്ചുകടക്കാൻ പാടില്ല. അതിനു താഴ ഒരു പച്ച ലൈറ്റുണ്ട്‌. അത്‌ പ്രകാശിക്കുമ്പഴേ റോഡ്‌ മുറ‍ിച്ചുകടക്കാവൂ”.

സുഹൈൽ അത്ഭുതത്തോടെ പറഞ്ഞു:

“മഴയെ വകവെക്കാതെ ഇങ്ങനെ നില്ക്കേണ്ടതു‍േണ്ടാ? വാഹനമൊന്നും വരുന്നതു കാണുന്നില്ലെങ്കിൽ പെട്ടെന്നങ്ങ്‌ ഓടിക്കൂടേ?”.

“പാടില്ല! മഴയോ വെയിലോ കാരണം അങ്ങനെ ചെയ്‌തുകൂടാ. ട്രാഫിക്ക്‌ സിഗ‍്‌നൽ സുരക്ഷിതമായ യാത്രക്കുള്ള നയമമ‍ാണ്‌. ഒരു മുസ്‌ലിം നിയമങ്ങൾ പാലിക്കുന്നവനായിരിക്കണം. അതുകൊണ്ട്‌ എല്ലാവർക്കും നേട്ടമേയുണ്ടാകൂ. നമ്മൾ അതിനെ അവഗണ‍ിച്ച്‌ റോഡ്‌ മുറ‍ിച്ചു കടക്കുമ്പോഴായിരിക്കും ചിലപ്പോൾ വല്ല വാഹനവും ചീറിപ്പാഞ്ഞു വരുന്നത്‌. അത്‌നമ്മുടെ ജീവന്തന്നെ അപഹരിച്ചേക്കാം. നമ്മുടെ അശ്രദ്ധ കൊണ്ട്‌ നമുക്കും നമ്മുടെ കുടുംബത്തിനും വാഹനത്തിന്റെ ഡ്രൈവർക്കും ഉടമസ‍്‌ഥനുമൊക്കെ പ്രയാസങ്ങളുണ്ടാകും എന്നത്‌ നമ്മൾ ഓർക്കേണ്ടതുണ്ട്‌“.

അപ്പോഴേക്കും മഴ ശമിച്ചു. റോഡ്‌ മുറ‍ിച്ചുകടക്കുന്നവർക്കുള്ള പച്ച ലൈറ്റ്‌ പ്രകാശിച്ചു. റേ‍ീസ്‌ സലാം പറഞ്ഞ്‌ റോഡ്‌ മുറ‍ിച്ചു കടക്കാനൊരുങ്ങി.

”സുഹൃത്തേ, നല്ലൊരു അറിവ്‌ നീ എനിക്കു പകർന്നുതന്നു. ഞാനിത്‌ ഒരിക്കലും മറക്കില്ല“- ഇതും പറഞ്ഞ്‌ സുഹൈൽ തന്നെ കാത്തിരിക്കുന്ന ഉമ്മയുടെ അടുത്തേക്ക്‌ നടന്നു.

 

ഉസ്‌മാൻ പാലക്കാഴ‍ി
നേർപഥം വാരിക

നന്ദികേടിന്റെ ഫലം

നന്ദികേടിന്റെ ഫലം

പണ്ട്‌ ഒരു ഗ്രാമത്തിൽ ധർമിഷ്ഠനായ ഒരു കർഷകൻ ജീവിച്ചിരുന്നു. തന്റെ അടുക്കൽ എത്തുന്ന പാവങ്ങൾക്കെല്ലാം തന്നാൽ കഴിയുന്ന എന്തു ഉപകാരവും ചെയ്യാൻ അയാൾ സദാ സന്നദ്ധനായിരുന്നു. സർവശക്തനായ അല്ലാഹു അദ്ദേഹത്തിന്‌ അനുഗ്രഹമായി വളരെ വിശാലവും ഫലഭൂയിഷ്ടവും സമൃദ്ധവുമായ തോട്ടം നൽകിയിരുന്നു. പലതരം പച്ചക്കറികളും മുന്തിരി, ആപ്പിൾ, ഓറഞ്ച്‌, മാമ്പഴം… അങ്ങനെയങ്ങനെ വ്യത്യസ്ത നിറങ്ങളും രുചിയുമുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന ആ തോട്ടം കാണാൻ തന്നെ മനോഹരമായിരുന്നു. എല്ലാ വിളവെടുപ്പ്‌ നാളിലും ഒരു വിഹിതം ദരിദ്രർക്കായി അദ്ദേഹം എന്നും മാറ്റിവെച്ചിരുന്നു. ഇതറിയാവുന്ന ആ പ്രദേശത്തുള്ള പാവങ്ങളായ ആളുകൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ വന്ന്‌ പഴങ്ങളും പച്ചക്കറികളും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നു.

അങ്ങനെ വളരെ സന്തോഷത്തോടെ വർഷങ്ങൾ കഴിഞ്ഞുപോയി. ആളുകൾ അദ്ദേഹത്തിന്റെ ഈ നന്മയിൽ വളരെ നന്ദിയുള്ളവരുമായിരുന്നു. അവർ അദ്ദേഹത്തെ അതിയായി സ്നേഹിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കർഷകൻ മരണപ്പെട്ടു.

അന്ത്യകർമങ്ങൾ കഴിഞ്ഞ്‌ ദിവസങ്ങൾക്ക്‌ ശേഷം കർഷകന്റെ മക്കൾ തോട്ടത്തിലെത്തി. കർഷകനെപ്പോലെ ധർമിഷ്ഠരോ ദാനശീലരോ ആയിരുന്നില്ല അദ്ദേഹത്തിന്റെ മക്കൾ. തോട്ടത്തിൽ നിന്നും പതിവായി പാവങ്ങൾക്കു കൊടുക്കാറുള്ള ഓഹരിയൊന്നും അനുവദിക്കാൻ മക്കൾ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഒരു ദിവസം അക്കാര്യം തീരുമാനിക്കാനായി അവർ തോട്ടത്തിൽ ഒരുമിച്ചുകൂടി. ഓരോരുത്തരും ഓരോരോ അഭിപ്രായം പറഞ്ഞു. ചിലർ ഇനി മുതൽ ഒരാൾക്കും ഇതിൽ നിന്നും ഒരു പഴം പോലും നൽകേണ്ടതില്ലെന്നും തങ്ങളുടെ പിതാവിന്‌ ജീവിതത്തിലെ ഇതര പ്രയാസങ്ങളെക്കുറിച്ചൊന്നും യാതൊരു പരിഗണനയും ഇല്ലായിരുന്നു എന്നൊക്കെ അവർ പറഞ്ഞു.

പിതാവ്‌ ജീവിച്ചിരുന്ന കാലത്ത്‌ പാവങ്ങൾക്ക്‌ കൊടുത്തിരുന്നത്‌ കൊടുക്കാതിരുന്നാൽ അത്‌ കുടുംബത്തിന്‌ തന്നെ ചീത്തപ്പേര്‌ ഉണ്ടാക്കും. വിളവെടുപ്പ്‌ കണ്ടാൽ അവരൊക്കെ ഓടിവരും. അപ്പോൾ അവർക്ക്‌ പഴങ്ങളും പച്ചക്കറികളുമൊക്കെ കൊടുക്കേണ്ടിവരും. അതിനാൽ ആരുമറിയാതെ ഇതിലെ ആദായമെടുക്കലാണ്‌ നല്ലത്‌ എന്നായിരുന്നു മക്കളിൽ ഒരാൾ പറഞ്ഞത്‌.

ആ തീരുമാനത്തോട്‌ എല്ലാവരും യോജിച്ചു. എന്നാൽ സർവ അനുഗ്രഹങ്ങളും തന്റെ അടിമകൾക്ക്‌ ഉദാരമായി നൽകുന്ന കാരുണ്യവാനായ നാഥൻ മറ്റൊരു തീരുമാനമെടുത്തിരുന്നു.

കർഷകന്റെ മക്കൾ ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുന്ന നേരത്ത്‌ ഒറ്റയും തെറ്റയുമായി തോട്ടത്തിലെത്തി. ആരുമറിയാതെ രാത്രി തന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

എന്നാൽ തോട്ടത്തിലെത്തിയപ്പോൾ അവിടെയുള്ള കാഴ്ച അവർക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ അന്തംവിട്ട്‌ മിഴിച്ചുനിന്നു. അതിൽ ഒരൊറ്റ പഴം പോലും ബാക്കിയുണ്ടായിരുന്നില്ല. എല്ലാം പറിച്ചു മാറ്റപ്പെട്ട നിലയിൽ തോട്ടം തീർത്തും കാലിയായിരുന്നു!

അപ്പോൾ അവർക്ക്‌ തങ്ങളുടെ തീരുമാനം തെറ്റായിരുന്നു എന്ന്‌ ബോധ്യമായി. അവർ തങ്ങളുടെ തെറ്റിൽ അല്ലാഹുവിനോട്‌ മാപ്പു ചോദിച്ചു.

സർവലോക നാഥന്റെ അനുഗ്രഹങ്ങളായി നമുക്ക്‌ കിട്ടിയ അറിവ്‌, ആരോഗ്യം, സമ്പത്ത്‌,സമൃദ്ധി, സമാധാനം തുടങ്ങിയവയൊന്നും ശാശ്വതമായി സ്വന്തമാക്കിവെക്കാൻ മനുഷ്യന്ന്‌ സാധ്യമല്ല. എല്ലാം നാഥന്റെ അനുഗ്രഹം മാത്രം. അതിനാൽ അവനോട്‌ നന്ദികാണിക്കുക. നന്ദികാണിക്കുന്നവർക്ക്‌ അവൻ ധാരാളമായി നൽകും.

?“ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീർച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയിൽ ആ തോട്ടത്തിലെ പഴങ്ങൾ അവർ പറിച്ചെടുക്കുമെന്ന്‌ അവർ സത്യം ചെയ്ത സന്ദർഭം. അവർ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട്‌ അവർ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീർന്നു. അങ്ങനെ പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചുപറഞ്ഞു: നിങ്ങൾ പറിച്ചെടുക്കാൻ പോകുകയാണെങ്കിൽ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങൾ കാലത്തുതന്നെ പുറപ്പെടുക. അവർ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി. ഇന്ന്‌ ആ തോട്ടത്തിൽ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാൻ ഇടയാവരുത്‌ എന്ന്‌. അവർ (സാധുക്കളെ) തടസ്സപ്പെടുത്താൻ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു. അങ്ങനെ അത്‌ (തോട്ടം) കണ്ടപ്പോൾ അവർ പറഞ്ഞു: തീർച്ചയായും നാം പിഴവു പറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തിൽ മധ്യനിലപാടുകാരനായ ഒരാൾ പറഞ്ഞു: ഞാൻ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങൾ അല്ലാഹുവെ പ്രകീർത്തിക്കാതിരുന്നത്‌? അവർ പറഞ്ഞു: നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധൻ! തീർച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരിൽ ചിലർ ചിലരുടെ നേർക്ക്‌ തിരിഞ്ഞു. അവർ പറഞ്ഞു: നമ്മുടെ നാശമേ! തീർച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. നമ്മുടെ രക്ഷിതാവ്‌ അതിനെക്കാൾ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീർച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു“ (അൽക്വലം 17-32).

വി.ക്വു സൂറത്തു ഖലം. 17 മുതൽ 32 വരെയുള്ള ആയത്തുകളിൽ അല്ലാഹു ഈ കഥയെ സംബന്ധിച്ച്‌ ഉദ്ധരിക്കുന്നു.

 

അബൂറാഷിദ
നേർപഥം വാരിക

മാലിന്യങ്ങൾ എന്തു ചെയ്യും?

മാലിന്യങ്ങൾ എന്തു ചെയ്യും?

ശരീഫ മിടുക്കിയായ കുട്ടിയാണ്‌. നന്നായി പഠിക്കും. അവൾക്ക്‌ വിശാലമായ ഒരു മുറിയുണ്ട്‌. അതിലാണ്‌ അവൾ കളിക്കുന്നതും ഉറങ്ങുന്നതും പഠിക്കുന്നതുമെല്ലാം.

തന്റെ മുറി എപ്പോഴും ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കണമെന്ന്‌ ശരീഫക്ക്‌ നിർബന്ധമുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ അവൾ മുറിയുടെ ചുമരിലോ മറ്റോ കുത്തിവരക്കാറില്ല.

ഒരു ദിവസം ശരീഫയുടെ അമ്മായിയുടെ മക്കളായ ജമാലും ജുമാനയും കളിക്കാനായി വന്നു. നമുക്ക്‌ പുറത്ത്‌ പോയി കളിക്കാമെന്ന്‌ ശരീഫ പറഞ്ഞിട്ടും അവരത്‌ കേട്ടില്ല. അവർ മുറിയിൽ ബോൾ തട്ടിക്കളിച്ചു. മുറിയാകെ അലങ്കോലമായി. ഐസ്ക്രീമും ലൈസുമൊക്കെ തിന്നതിന്റെ അവശിഷ്ടങ്ങൾ മുറിയിൽ ചിതറിക്കിടന്നു. മുറി വൃത്തികേടാക്കരുതെന്ന്‌ പറഞ്ഞിട്ടും അവരത്‌ കേട്ടില്ല. തന്റെ വീട്ടിലേക്ക്‌ വന്നവരല്ലേ, അതിഥികളോട്‌ മാന്യമായി പെരുമാറണമെന്നാണല്ലോ നബി‍ൃ പഠിപ്പിച്ചിട്ടുള്ളത്‌. അത്‌ കൊണ്ട്‌ ശരീഫ അവരോട്‌ കയർത്തു സംസാരിച്ചില്ല.

ജമാലും ജുമാനയും കളി മതിയാക്കി പിരിഞ്ഞുപോയതിനുശേഷം ശരീഫ തന്റെ മുറി വൃത്തിയാക്കാൻ തുടങ്ങി. താഴെ വീണുകിടക്കുന്ന വസ്തുക്കൾ യഥാസ്ഥാനത്ത്‌ എടുത്ത്‌ വെച്ചു. ചപ്പുചവറുകളെല്ലാം അടിച്ചുവാരിക്കൂട്ടി.

ഇതെല്ലാം എന്തു ചെയ്യും? കൂടുതൽ ആലോചിക്കാതെ അവൾ തുറന്നു കിടക്കുന്ന ജനാലവഴി ചപ്പുചവറുകൾ പുറത്തേക്കെറിയാൻ തുടങ്ങി. റോട്ടിലേക്കാണത്‌ ചെന്നു വീഴുക., ആ സമയത്താണ്‌ ശരീഫയുടെ ബാപ്പ അവിടേക്ക്‌ വന്നത്‌.

“മോളേ, എന്താണ്‌ നീ കാണിക്കുന്നത്‌? മാലിന്യങ്ങൾ പുറത്തേക്കെറിയുകയോ?”- അദ്ദേഹം ചോദിച്ചു.

“അതെ ബാപ്പാ, അതിലെന്താ തെറ്റ്‌? ഞാനെന്റെ മുറി വൃത്തിയാക്കുകയല്ലേ”- ശരീഫ നിഷ്കളങ്കമായി ചോദിച്ചു.

“മോളേ നീ ചിന്തിച്ചു നോക്ക്‌. ഇത്‌ നിന്റെ മുറിയല്ലേ?”

“അതെ ബാപ്പാ!! അത്‌ കൊണ്ടാണല്ലോ മാലിന്യങ്ങൾ എന്റെ മുറിയിൽ നിന്ന്‌ ഒഴിവാക്കാൻ ഞാൻ ഒരുങ്ങിയത്‌.“

”ഒന്ന്‌ കൂടി ചിന്തിച്ചു നോക്കൂ, ആ കാണുന്നത്‌ നമ്മുടെ റോഡല്ലേ? ഓരോരുത്തരും അവരവരുടെ വീടുകളിൽ നിന്ന്‌ ഇങ്ങനെ മാലിന്യങ്ങൾ റോഡിലേക്കെറിഞ്ഞാൽ എന്തായിരിക്കും റോഡിന്റെ സ്ഥിതി?“

”ബാപ്പാ അത്‌ ശരിയാണ്‌! അത്രക്കു ഞാൻ ചിന്തിച്ചില്ല. നമ്മുടെ റോഡ്‌ വൃത്തിയുള്ളതായിരിക്കണമെന്ന്‌ തന്നെയാണ്‌ എന്റെയും ആഗ്രഹം. അല്ലെങ്കിൽ യാത്രക്കാർക്ക്‌ വല്ലാത്ത ബുദ്ധിമുട്ടായിരിക്കും.“

”മോളേ, നമ്മുടെ നാട്ടിലെ എല്ലാ റോഡുകളും വഴികളും വൃത്തിയുള്ളതായിരിക്കണം. എല്ലാവരും മനസ്സുവെച്ചാലേ അത്‌ നടക്കൂ.“

”എങ്കിൽ ബാപ്പാ, നമുക്ക്‌ മാലിന്യങ്ങൾ അടുത്തുള്ള പുഴിയിലെറിഞ്ഞാലോ? ഒഴുക്കിൽ പെട്ട്‌ അവ ദൂരെയെവിടെയെങ്കിലും എത്തും.“

”വേണ്ട മോളേ, പുഴയും നമ്മുടേതാണ്‌. പുഴ മലിനമായാൽ അതിലെ മത്സ്യങ്ങൾക്ക്‌ രോഗം ബാധിക്കും. അവ കൂട്ടത്തോടെ ചത്തടിയും.“

”അത്‌ ശരിയാണ്‌ ബാപ്പാ! ഏതോ ഫാക്ടറിയിൽ നിന്ന്‌ വിഷ ജലം ഒഴുക്കിയതിനാൽ ഒരു പുഴയിലെ മത്സ്യങ്ങൾ ചത്ത്‌ പൊങ്ങുകയും അതിൽ കുളിച്ച ആളുകൾക്ക്‌ അസുഖം ബാധിക്കുകയും ചെയ്ത വാർത്ത കുറച്ച്‌ ദിവസം മുമ്പ്‌ പത്രത്തിൽ വന്നിരുന്നു.“

”മിടുക്കി, അതെല്ലാം ഓർത്തു വെക്കുന്നല്ലോ. വളരെ നല്ലത്‌. ഒരുപാട്‌ വീട്ടുകാർ കുടിവെള്ളമായി ഉപയോഗിക്കുന്നത്‌ ഈ പുഴയിലെ വെള്ളമാണെന്നോർക്കണം.“

”എങ്കിൽ എനിക്ക്‌ ഒരു ഐഡിയ തോന്നുന്നു…!“

”അതെന്താണ്‌ മോളേ?“

”നമുക്ക്‌ ഈ പ്ളാസ്റ്റിക്കും കടലാസുമടങ്ങിയ ചവറുകൾ കത്തിച്ചു കളയാം. അങ്ങേവീട്ടിലെ നഫീസത്താത്ത അതാണല്ലോ ചെയ്യാറുള്ളത്‌.“

”അരുത്‌ മോളേ, കത്തിക്കേണ്ട! നഫീസത്താത്ത വായു മലിനമാക്കുകയാണ്‌ ചെയ്യുന്നത്‌. പ്ളാസ്റ്റിക്കും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന രൂക്ഷ ഗന്ധവും പുകയും നീ ഇഷ്ടപ്പെടുന്നുണ്ടോ? മലിന വാതകങ്ങൾ പല രോഗങ്ങൾക്കും കാരണമായിത്തീരും മോളേ.“

”അത്‌ ശരിയാണ്‌, സ്കൂളിൽ നിന്നും ഖദീജ ടീച്ചർ ആ കാര്യം പറഞ്ഞു തന്നിട്ടുണ്ട്‌. മലിന വാതകങ്ങൾ നമ്മുടെ കൃഷിയെ പോലും മോശമായി ബാധിക്കും. പക്ഷികൾക്ക്‌ പോലും അത്‌ പ്രയാസമുണ്ടാക്കും.“

”മോളേ, ഇപ്പോൾ നീ നന്നായി ചിന്തിക്കുന്നു. എന്റെ മോൾ മിടുക്കി തന്നെ.“

”താങ്ൿയൂ ബാപ്പാ..! ഇപ്പോൾ ഈ ചവറുകൾ നാം എന്തുചെയ്യും?“

”കുട്ടീ, ഏതൊരു പാഴ്‌വസ്തുവും എറിഞ്ഞു കളയും മുമ്പ്‌ നീ ചിന്തിക്കണം. നിന്നോട്‌ തന്നെ രണ്ടു ചോദ്യങ്ങൾ ചോദിക്കണം.“

”ഏതാണ്‌ ബാപ്പാ ആ രണ്ട്‌ ചോദ്യങ്ങൾ?“

”ഈ വസ്തുകൊണ്ട്‌ ഉപകാരപ്രദമായ വല്ലതും ഉണ്ടാക്കാൻ പറ്റുമോ എന്നതാണ്‌ ഒരു ചോദ്യം.“

”രണ്ടാമത്തേതോ?“

”മറ്റുള്ളവർക്ക്‌ അതുകൊണ്ട്‌ വല്ല ഉപകാരവും നൽകാൻ സാധിക്കുമോ എന്നതാണ്‌ രണ്ടാമത്തേത്‌.“

”പാഴ്‌വസ്തുക്കൾ, മാലിന്യങ്ങൾ തുടങ്ങിയവയെ മറ്റേതെങ്കിലും തരത്തിൽ ഉപകാരമുള്ളതാക്കി മാറ്റിയെടുക്കുന്നതിനെ കുറിച്ചാണോ ബാപ്പ പറയുന്നത്‌?“

”അതെ, അതു തന്നെ!“

”ഇപ്പോൾ എനിക്ക്‌ കാര്യങ്ങൾ മനസ്സിലായി. എന്നാൽ നമുക്ക്‌ ഇതൊക്കെ എങ്ങനെ ചെയ്യാൻ പറ്റും.“

”പഞ്ചായത്തുകളും നഗര സഭകളുമൊക്കെ മാലിന്യങ്ങൾ ശേഖരിക്കുവാൻ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്‌ നമ്മൾ ചെയ്യേണ്ടത്‌.“

”നാം ഉപേക്ഷിക്കുന്ന ഈ വസ്തുക്കൾക്കൊക്കെ പിന്നീട്‌ എന്താണ്‌ സംഭവിക്കുന്നത്‌ ബാപ്പാ?“

”നാളെ നമുക്ക്‌ മാലിന്യ സംസ്ക്കരണ പ്ളാന്റ്‌ കാണാൻ പോകാം. അപ്പോൾ നിനക്ക്‌ കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലാകും.“

പിറ്റേ ദിവസം ശരീഫ പിതാവിന്റെ കൂടെ മാലിന്യ സംസ്കരണ പ്ളാന്റ്‌ സന്ദർശിച്ചു. ജൈവ മാലിന്യങ്ങളിൽ നിന്ന്‌ ജൈവ വളം നിർമിക്കുന്നതും പ്ളാസ്റ്റിക്കും മറ്റു വസ്തുക്കളും വേർതിരിച്ചെടുത്ത്‌ ശുദ്ധീകരിച്ച്‌ ഉപകാരപ്രദമായ വസ്തുക്കളാക്കി പുനർനിർമിക്കുന്നതുമെല്ലാം അവർ കണ്ടു മനസ്സിലാക്കി.

പാഴ്‌ വസ്തുക്കൾ കൊണ്ട്‌ നിർമിച്ച ഭംഗിയുള്ള ഒരു ബേഗും ഫ്ളവർ പോട്ടും ബാപ്പ വാങ്ങിക്കൊടുത്തപ്പോൾ ശരീഫ അതിയായി സന്തോഷിച്ചു. ഇതൊക്കെ തന്റെ കൂട്ടുകാരികളോട്‌ പറഞ്ഞു കൊടുക്കാനുള്ള തിടുക്കവുമായി ശരീഫ തന്റെ പിതാവിന്റെ കൂടെ വീട്ടിലേക്ക്‌ മടങ്ങി.

 

അബൂഫായിദ
നേർപഥം വാരിക

സന്താനങ്ങളോടുള്ള ബാധ്യതകള്‍

സന്താനങ്ങളോടുള്ള ബാധ്യതകള്‍

സന്താനമോഹം മനുഷ്യസഹജമാണ്. വിവാഹശേഷം വര്‍ഷം രണ്ട്, മൂന്ന് കഴിഞ്ഞിട്ടും മക്കളുണ്ടാകാതെയാകുമ്പോഴേക്ക് വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആളുകളെ കാണാം. തന്‍റെ പിന്‍ഗാമിയും തനിക്കൊരു സഹായിയുമായി തന്‍റെ ഒരു ശേഷിപ്പ് എന്ന നിലയില്‍ സന്താനത്തെ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അതിനായി ലക്ഷങ്ങള്‍ മുടക്കാനും ചികിത്സകള്‍ നടത്താനും മറ്റ് പലതും ചെയ്യാന്‍ മനുഷ്യര്‍ തയ്യാറാകാറുണ്ട്. പലരും ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത് എന്നത് ഒരു വശത്ത് നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്മാരടക്കം സന്താനത്തിനായി കൊതിക്കുകയും സര്‍വ്വശക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്ത പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

സകരിയ്യാ നബി (അ) ജരാനരകള്‍ ബാധിച്ച് അവശതയിലെത്തിയിട്ടും സര്‍വ്വശക്തനായ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് നിരാശ കൂടാതെ നിഷ്കളങ്കമായി പ്രാര്‍ഥിച്ച രംഗം വിശുദ്ധ ക്വിര്‍ആന്‍ വിവരിക്കുന്നുണ്ട്. “നിന്‍റെ നാഥന്‍ തന്‍റെ ദാസന്‍ സകരിയ്യക്ക് ചെയ്ത കാരുണ്യത്തിന്‍റെ അനുസ്മരണമത്രെ ഇത്. അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. തലയാകട്ടെ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ നാഥാ ഞാന്‍ ഒരിക്കലും നിന്നോട് പ്രാര്‍ഥിച്ചിട്ട് പരാജിതനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുജനങ്ങളെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നു എന്‍റെ ഭാര്യയാകട്ടെ വന്ധ്യയുമാണ്. അതിനാല്‍ നിന്‍റെ പക്കല്‍നിന്ന് എനിക്കൊരു പിന്‍ഗാമിയെ പ്രദാന ചെയ്യേണമേ!” (19:1-5)

തന്‍റെ രക്ഷിതാവിന്‍റെ ശക്തി മാഹാത്മ്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട മറ്റൊരു സന്ദര്‍ഭത്തിലും അദ്ദേഹം കുറ്റമറ്റ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുന്നത് കാണാം. “അവിടെ വെച്ച് സകരിയ്യ തന്‍റെ നാഥനോട് പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് ഉത്തമ സന്താനങ്ങളെ നല്‍കേണമേ. നീ പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവനല്ലോ” (3:38)

മഹാനായ ഇബ്റാഹീം നബി (അ)യുടെ ചരിത്രത്തിലും സമാനമായ രംഗങ്ങള്‍ കാണാം. ദീര്‍ഘ നാളത്തെ ദാമ്പത്യ ജീവിതത്തില്‍ മക്കളില്ലാതെയായിട്ടും നിരാശനാകാതെ അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. ക്വുര്‍ആന്‍ പറയുന്നു. “എന്‍റെ നാഥാ! സദ്വ്യത്തരില്‍പെട്ട (ഒരു മകനെ) എനിക്ക് തന്നരുളേണമേ! (37:100)

സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു വ്യതിരിക്തതയായിട്ടാണ് ഇതിനെ നമുക്ക് കാണാന്‍ കഴിയുന്നത്. മനുഷ്യന് ആശ്രയവും സഹായവുമാവശ്യമായതിനാല്‍ സന്താനത്തിനായി കൊതിക്കുന്നു. സന്താന സൗഭാഗ്യമില്ലാതിരിക്കല്‍ ഒരു ന്യൂനതയായി ഗണിക്കുന്നു. ചിലര്‍ അതില്‍ നിരാശരായി ആത്മഹത്യ വരെ ചെയ്യുന്നു! എന്നാല്‍ സ്രഷ്ടാവാകട്ടെ അവന്‍ ആശ്രയമുക്തനാണ്. സന്താനമുണ്ടാവുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനതയാണ്. ദൈവപുത്ര വാദത്തെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അല്ലാഹു പറയുന്നത് കാണുക. “പരമകാരുണ്യകന്‍ ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഏറെ ഗുരുതരമായ ഒരു കാര്യമാണ് നിങ്ങള്‍ ആരോപിച്ചിരിക്കുന്നത്. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിക്കീറുകയും ഭൂമി പിളര്‍ന്ന് പോവുകയും മലകള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകുന്നു. (അതെ) പരമകാരുണ്യകന് പുത്രനുണ്ടെന്ന് വാദിച്ചതുമൂലം! ഒരു പുത്രനെ വരിക്കുകയെന്നത് പരമകാരുണ്യകന് ചേര്‍ന്നതേയല്ല.” (19:88-92)

യഥാര്‍ഥ ദൈവത്തെ പരിചയപ്പെടുത്തിക്കൊണ്ട് ക്വുര്‍ആന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. “പറയുക: അവന്‍ അല്ലാഹു, ഏകനാണ്. അല്ലാഹു പരാശ്രയമുക്തനാണ്, സര്‍വരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്‍ (ആരുടെയും സന്താനമായി) ജനിച്ചിട്ടില്ല. അവന്‍ (സന്താനത്തെ) ജനിപ്പിച്ചിട്ടുമില്ല. അവനു തുല്യനായി ആരുമില്ല.” (112:1-4)

ലൈംഗികത പാപമല്ല

മനുഷ്യന്‍റെ പ്രത്യുല്‍പാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം ലൈംഗിക ബന്ധമാണ്. കേവലം വികാര ശമനത്തിനുള്ള ഒരു വഴി മാത്രമായിട്ടല്ല അതിനെ ഇസ്ലാം കാണുന്നത്. ലൈംഗികതയിലെ അധാര്‍മികതയെ സബന്ധിച്ച് ശക്തമായി ബോധവല്‍കരിക്കുന്നതോടൊപ്പം അതിലെ ധാര്‍മിക വശങ്ങള്‍ പഠിപ്പിക്കുന്ന ഒട്ടനവധി വചനങ്ങളും നബി ()യുടെ അധ്യാപനങ്ങളില്‍ കാണാം.

നബി () പറഞ്ഞു: “നിങ്ങള്‍ ഇണകളുമയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലും നിങ്ങള്‍ക്ക് പുണ്യമുണ്ട്”. അനുചരന്മാര്‍ ചോദിച്ചു: “പ്രവാചകരേ, ഞങ്ങളിലൊരാള്‍ തന്‍റെ ലൈംഗിക ദാഹം ശമിപ്പിക്കുന്ന ഭാര്യാ-ഭര്‍തൃ ബന്ധത്തിലും പുണ്യമുണ്ടെന്നോ?!”. അവിടുന്ന് പറഞ്ഞു: “അയാള്‍ അത് നിഷിദ്ധമായ മാര്‍ഗത്തിലൂടെയാണ് ചെയ്യുന്നതെങ്കില്‍ അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? (അതിനു കുറ്റമുണ്ടല്ലോ?) അപ്രകാരം തന്നെ അനുവദനീയമായ മാര്‍ഗത്തിലൂടെ വികാരം ശമിപ്പിക്കുമ്പോള്‍ അതിന് അയാള്‍ക്ക് പ്രതിഫലമുണ്ട്”. (മുസ്ലിം)

ആദ്യകാലങ്ങളില്‍ റമദാനിന്‍റെ രാത്രികളില്‍ ഭാര്യഭര്‍തൃ ബന്ധം പാപമായി ഗണിച്ചിരുന്നു. വ്രതാനുഷ്ഠാനത്തിന്‍റെ പവിത്രതക്ക് നിരക്കാത്ത അപരാധമായി അതിനെ കാണുകയും സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തില്‍ കുറ്റബോധം തോന്നുകയും ചെയ്യുന്ന അവസ്ഥാ വിശേഷം വരെയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലെ ഈ സൂക്തം അവതരിക്കുന്നത്. “വ്രതകാല രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. (ഭാര്യാ സമ്പര്‍ക്കം നിഷിദ്ധമായി കരുതികൊണ്ട്) നിങ്ങള്‍ സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും നിങ്ങളോട് ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുകയും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ളത് തേടുകയും ചെയ്തുകൊള്ളുക. അപ്രകാരംതന്നെ, രാവിന്‍റെ കറുപ്പുനൂലുകളില്‍നിന്ന് പ്രഭാതത്തിന്‍റെ വെള്ളനൂല്‍ തെളിഞ്ഞു കാണുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നീട് രാവുവരെ വ്രതം പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജന)മിരിക്കുമ്പോള്‍ അവരുമായി സംസര്‍ഗം ചെയ്യരുത്. അവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനാല്‍ നിങ്ങള്‍ അവയോട് അടുക്കരുത്. ഇപ്രകാരം അല്ലാഹു അവന്‍റെ വിധികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍” (2:187)

മക്കള്‍ അപമാനമോ?

സന്താനമോഹം മനുഷ്യ സഹജമാണെന്നും സന്താന സൗഭാഗ്യത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു എന്നതുമൊക്കെ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നാമത്തെയോ നാലാമത്തെയോ സന്താനത്തിനായി ഗര്‍ഭം ധരിച്ചുപോയാല്‍ അതില്‍ വല്ലാതെ വിഷമിക്കുന്ന ദമ്പതിമാരേയും കാണാം. എത്രയോ പേര്‍ തന്‍റെ ആ പിന്‍ഗാമിയുടെ ജനിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് ഭ്രൂണാവസ്ഥിയിലുള്ള ആ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊന്നുകളയുന്നതിനുവേണ്ടി രഹസ്യമായി ഡോക്ടര്‍മാരെ സമീപിക്കുന്നു! അബോര്‍ഷന്‍എന്ന ഓമനപ്പേരില്‍ ആ ശിശുഹത്യയേയും കൊലപാതകത്തേയും സമൂഹം വെള്ളപൂശാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും തന്‍റെ ഈ കൊടും ക്രൂരതക്ക് സ്രഷ്ടാവിന്‍റെ മുമ്പില്‍ നാളെ താന്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നത് അത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അപമാനമോ ദാരിദ്രമോ ഭയന്നുകൊണ്ട് സന്താനത്തെ വധിച്ചിരുന്ന അജ്ഞാനകാലത്തെ കാടത്തത്തിനെതിരെ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനും വളരാനുമുള്ള അവകാശം വകവെച്ചുകൊടുത്തുകൊണ്ട് ശക്തമായി ശബ്ദിച്ച ക്വുര്‍ആനിക സൂക്തങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്. “ദാരിദ്ര്യ ഭയത്താല്‍ നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ കൊല്ലരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. തീര്‍ച്ചയായും അവരെ കൊല്ലുന്നത് ഒരു മഹാപാപമാകുന്നു” (17:31)

ജനിക്കാരിക്കുന്ന കുഞ്ഞിനെക്കൊണ്ട് യാതൊരു ഉപകാരവുമുണ്ടാവുകയില്ല എന്ന് കാലേ വിധിയെഴുതുന്ന ചിലരുടെ രീതി ശരിയല്ല. തങ്ങളുടെ മാതാപിതാക്കളും ഈ ഒരു നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവരില്‍ പലരും ജനിക്കുമായിരുന്നില്ല എന്ന യാഥാര്‍ഥ്യം പോലും വിസ്മരിക്കപ്പെടുകയാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ നല്‍കുന്ന വിലപോലും മനുഷ്യകുഞ്ഞിന് ഇത്തരക്കാര്‍ കല്‍പിക്കുന്നില്ല എന്ന് തോന്നിക്കും വിധത്തിലാണ് പലരുടെയും ഈ രംഗത്തെ ആക്രോഷങ്ങള്‍. എന്നാല്‍ ഇസ്ലാം സന്താനത്തെ അനുഗ്രഹവും സൗഭാഗ്യവുമായി തന്നെയാണ് കാണുന്നത്.

ചിലപ്പോള്‍ ആഗ്രഹവും ശ്രമവും പ്രാര്‍ഥനയും ഒക്കെയായിട്ടും മക്കള്‍ ഉണ്ടാകാതെയും വരാം. അതും ദൈവത്തിന്‍റെ പരീക്ഷണമായി കാണാന്‍ വിശ്വാസിക്ക് സാധിക്കണം. ചിലര്‍ അത്തരം ഘട്ടങ്ങളില്‍ മാഹാന്മാരായ പ്രാവചകന്മാരുടെ വിശുദ്ധപാതയും മാതൃകകളും കയ്യൊഴിഞ്ഞ് സ്രഷ്ടാവായ അല്ലാഹു അങ്ങേയറ്റം വെറുക്കുകയും ശക്തിയായി വിലക്കുകയും ചെയ്ത ബഹുദൈവാരാധനയുടെയും നന്ദികേടിന്‍റെയും വഴികളിലേക്ക് വഴുതിപ്പോകാറുണ്ട്. ഇത് ഗൗരവമായി കണ്ട് കൊണ്ട് അത്തരം പൈശാചിക ദുര്‍ബോധനങ്ങളില്‍പെട്ടു പോകാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രത കൈകൊള്ളേണ്ടത് അനിവാര്യമാണ്. ശരിയായ ഏകദൈവ വിശ്വാസവും പ്രവാചകാധ്യാപനങ്ങളോടുള്ള പ്രതിബദ്ധതയും വിശ്വാസികളില്‍ പ്രകടമാകേണ്ട ഒരു രംഗം കൂടിയാണിത്.

സന്താനങ്ങളുടെ കാര്യത്തില്‍ വേറെ നിലക്കും ദൈവിക പരീക്ഷണങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് ശേഷം 8,9 മാസം ചര്‍ദിയും പ്രയാസങ്ങളും വേദനകളുമൊക്കെ സഹിച്ച് അവസാനം കുട്ടി മരണപ്പെടുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അവിടെയും സമാധാനിച്ച് അവന്‍റെ അളവറ്റ കാരുണ്യവും പ്രതിഫലവും പ്രതീക്ഷിച്ച് മനസ്സിനെ പതറാതെ പിടിച്ച് നിര്‍ത്താന്‍ കഴിയുമ്പോഴാണ് ആ പരീക്ഷണക്കളരിയില്‍ വിജയം വരിക്കാന്‍ സാധിക്കുക. അവിടെയും നമുക്ക് ആശ്വാസമേകുന്ന താങ്ങായി നബി()യുടെ അധ്യാപനങ്ങളുണ്ട്.

അബൂഹസ്സന്‍ (റ) പറയുന്നു. എന്‍റെ രണ്ട് മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടു. അങ്ങനെ പ്രവാചക അദ്ധ്യാപനങ്ങളില്‍ വ്യുല്‍പ്പത്തി നേടിയ മഹാനായ അബൂഹുറൈയ്റ (റ) നെ കണ്ട് ഞാന്‍ ചോദിച്ചു: “ഞങ്ങളുടെ മരണപ്പെട്ട മക്കളുടെ കാര്യത്തില്‍ ഞങ്ങളുടെ മനസ്സിന് ആശ്വാസമേകുന്ന വല്ലതും താങ്കള്‍ നബി () യില്‍ കേട്ടിട്ടുണ്ടോ?’. അദ്ദേഹം പറഞ്ഞു: അതെ, ചെറുപ്രായത്തില്‍ മരണപ്പെടുന്ന നിങ്ങളുടെ മക്കള്‍ സ്വര്‍ഗ്ഗത്തില്‍ സ്വൈരവിഹാരം നടത്തുന്ന ഭാഗ്യവാന്മാരാണ്. അവര്‍ തന്‍റെ മാതാപിതാക്കളെ കണ്ടുമുട്ടിയാല്‍ അവരുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നതാണ്. അങ്ങനെ അല്ലാഹു അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അവരെ ആരും തടയുകയില്ല. (മുസ്ലിം, അഹ്മദ്)

ഇത്തരത്തിലുള്ള വേറെയും നിരവധി ഹദീഥുകള്‍ ഉണ്ട്. ഗര്‍ഭകാലത്തെ പ്രയാസങ്ങളും വിഷമതകളും സഹിക്കുന്നതും ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം മഹത്തായ പ്രതിഫലത്തിന് അര്‍ഹമാക്കുന്ന സംഗതിയാണ്.

പ്രസവ ശേഷം തങ്ങള്‍ ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടിയല്ല, പെണ്‍കുട്ടിയായിപ്പോയി എങ്കില്‍ അതിന്‍റെ പേരില്‍ വഴക്കടിക്കുകയും രണ്ടും മൂന്നും കഴിഞ്ഞ് നാലാമത്തേതും പെണ്ണായതിന്‍റെ പേരില്‍ വിവാഹ മോചനം വരെ കാര്യങ്ങളെത്തുന്ന സ്ഥിതി വിശേഷവും ഈ ആധുനിക സമൂഹത്തിലുമുണ്ട് എന്നത് നിഷേധിക്കാനാവില്ല. ചിലര്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് മുന്‍കൂട്ടി ലിംഗ നിര്‍ണയ ടെസ്റ്റും നടത്തി ഗര്‍ഭസ്ഥ ശിശുവിന്‍റെ ജനിക്കാനുള്ള അവകാശവും അവസരവും നിഷേധിക്കാറുണ്ട്. അല്ലാഹുവിന്‍റെ ദാനത്തിലും തീരുമാനത്തിലും ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ ദേഷ്യവും വെറുപ്പും നേടാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓര്‍ക്കുക.

അല്ലാഹു പറയുന്നു: “അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വ്വശക്തനുമാകുന്നു.” (42:49,50)

ഈ വചനത്തില്‍ പെണ്‍മക്കളെ ആദ്യം പറഞ്ഞത് ശ്രദ്ധേയമാണ്. പലതും ആഗ്രഹിക്കുന്നതിന് വിപരീതമായി അല്ലാഹുവിന്‍റെ തീരുമാനമാണ് ഇക്കാര്യത്തിലും ആത്യന്തികമായി സംഭവിക്കുക എന്ന സൂചനയാണ് നല്‍കുന്നത്. ആധുനിക സമൂഹത്തിലെ പെണ്‍ഭ്രൂണഹത്യയുടെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന അജ്ഞാന (ജാഹിലിയ്യാ) കാലത്തെ വികല ധാരണകളെ ഇസ്ലാം മാറ്റിത്തിരുത്തിയ ചരിത്രം സുവിധിതമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക. “അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍ കോപത്താല്‍ അവന്‍റെ മുഖം കറുത്തിരുളും. അവന്ന് സന്തോഷവാര്‍ത്ത ലഭിച്ച ആ കാര്യത്തിലുള്ള അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിച്ചുകളയുന്നു. അവജ്ഞയോടെ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കണമോ, അതല്ല (ജീവനോടെ) അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു). നോക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്രമോശം!” (16:58,59)

ആ സമൂഹത്തെ പരിവര്‍ത്തിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി () പറയുന്നത് കാണുക. “ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയും പക്വതയുമാകുന്നത് വരെ പോറ്റിവളര്‍ത്തിയാല്‍ ഞാനും അയാളും അന്ത്യദിനത്തില്‍ ഇതേപോലെ സന്തത സഹചാരികളായിരിക്കും എന്ന് പറഞ്ഞിട്ട് അവിടുത്തെ രണ്ടു വിരലുകള്‍ ചേര്‍ത്തുപിടിച്ചു കാണിച്ചു.” (മുസ്ലിം, തിര്‍മിദി)

നവജാത ശിശുവും ഇസ്ലാമിക മര്യാദകളും

ഗര്‍ഭ ധാരണം മുതല്‍ പ്രസവം വരെ പ്രത്യേകമായ ഒരു ചടങ്ങും ഇസ്ലാം നിര്‍ദേശിക്കുന്നില്ല. ഗര്‍ഭ കാലത്ത് സ്ത്രീക്ക് ശരിയായ പരിരക്ഷയും ശുശ്രൂഷയും നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മന:സ്സമാധാനം അതില്‍ ഏറെ പ്രധാനമാണ്. വിവാഹമോചിതയാണെങ്കില്‍ പോലും അവരെ സംരക്ഷിക്കുവാന്‍ ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു. “(ഇദ്ദവേളയില്‍) നിങ്ങളുടെ കഴിവിനൊത്തവിധം നിങ്ങള്‍ താമസിക്കുന്നിടത്തു തന്നെ അവരെ താമസിപ്പിക്കണം. അവര്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍വേണ്ടി നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കേണ്ടതാകുന്നു. എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി (ശിശുവിന്) അവര്‍ മുലകൊടുക്കുന്നുവെങ്കില്‍, അവരുടെ വേതനങ്ങള്‍ അവര്‍ക്ക് കൊടുക്കുവിന്‍. (വേതനകാര്യം) നിങ്ങള്‍ അന്യോന്യം നല്ല നിലയില്‍ കൂടിയാലോചിച്ച് തീരുമാനിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുല കൊടുക്കുകയുക് ചെയ്യട്ടെ.” (65:6)

സുഖപ്രസവത്തിനായി സര്‍വ്വക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അതിന് പ്രത്യേകം നന്ദി പ്രകടിപ്പിക്കാനും വിശ്വാസികള്‍ ബാധ്യസ്തരാണ്. പക്ഷെ, പലയാളുകളും സുഖകരമായി പ്രസവമൊക്കെ കഴിഞ്ഞാല്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിനു പകരം അങ്ങേയറ്റം നന്ദികെട്ട ബഹുദൈവാരാധനയുടെ വഴികളാണ് സ്വീകരിക്കാറുള്ളത്. അങ്ങനെ വ്യാജ ദൈവങ്ങള്‍ക്കും ബഹുദൈവാരാധനയുടെ മറ്റ് കേന്ദ്രങ്ങളിലേക്കും നന്ദി സൂചകമായി തീര്‍ഥാടനങ്ങളും വഴിപാടുകളും അര്‍പ്പിക്കുന്നത് കാണാം. അല്ലാഹു പറയുന്നത് കാണുക. “ഒരൊറ്റ ശരീരത്തില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും അവനുണ്ടാക്കി. അവളില്‍ അവന്‍ ആശ്വാസം കൊള്ളുന്നതിനുവേണ്ടി. അങ്ങനെ അവന്‍ അവളെ പുണര്‍ന്നപ്പോള്‍ അവള്‍ ലഘുവായ ഒരു ഗര്‍ഭം ധരിച്ചു. അതുമായി അവള്‍ നടന്നു. പിന്നീട് അതു ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ നല്ലൊരു സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ അവര്‍ക്കൊരു നല്ല (സന്താനത്തെ) നല്‍കിയപ്പോള്‍ അവന്‍ അവര്‍ക്ക് നല്‍കിയ (ഔദാര്യത്തിലും കാരുണ്യത്തിലും) പങ്കാളികളെ ചേര്‍ത്തു. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു അത്യുന്നതനായിരിക്കുന്നു.” (7:189,190)

സന്താന സൗഭാഗ്യം നല്‍കിയ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടും കുഞ്ഞുങ്ങളുടെ നന്മ ലക്ഷ്യമാക്കിയും ചില പ്രത്യേക കര്‍മങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.

1. ബാങ്കുവിളിയും മധുരം നല്‍കലും

നവജാത ശിശുവിന്‍റെ ചെവിയില്‍ ദൈവിക കീര്‍ത്തനം വിളംബരം ചെയ്യുന്ന ബാങ്കിന്‍റെ വചനങ്ങള്‍ ഉരുവിടുന്ന രീതി ഇസ്ലാമിക സമൂഹത്തില്‍ സച്ചരിതരായ മുന്‍ഗാമികള്‍ മുതല്‍ തുടര്‍ന്ന് പോരുന്ന സമ്പ്രദായമാണ്. തദ്വിഷയകമായുദ്ധരിക്കപ്പെടുന്ന പ്രവാചക വചനത്തിന്‍റെ പ്രബലതയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും സച്ചരിതരായ പൂര്‍വ്വികരുടെ മാതൃകയുള്ളതിനാല്‍ അതിനെ അനാചാരമായി ഗണിക്കുക സാധ്യമല്ല. എന്നാല്‍ ബാങ്കിനു പുറമെ ഇഖാമത്തുകൂടി പറയുന്ന റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ്. അതിനാല്‍ അത് ഇസ്ലാമിക രീതിയായി കാണാവതല്ല.

കുട്ടി ജനിച്ച സന്തോഷത്താല്‍ മിഠായി വിതരണം ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ലെങ്കിലും തെറ്റു എന്നു പറയാന്‍ പറ്റില്ല. മറിച്ച് ഇസ്ലാം അനുവധിക്കുന്ന നാട്ടുനടപ്പുകളുടെ പട്ടികയിലാണ് അത് വരിക. എന്നാല്‍ ജന്മദിനങ്ങളില്‍ അത് ആവര്‍ത്തിക്കുകയും ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കലും അനിസ്ലാമിക സംസ്കാരമാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ അവ കയ്യൊഴിക്കേണ്ടതാണ്.

നവജാത ശിശുവിന് മധുരം തൊട്ടുകൊടുക്കുന്ന രീതി ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി () യുടെ അനുചരന്മാര്‍ പ്രവാചക സന്നിധിയില്‍ തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുമായി വന്ന് അത് ചെയ്ത പല സംഭവങ്ങളും കാണാം. എന്നാല്‍ നബി()യുടെ കാലശേഷം അത്തരം ഒരു കര്‍മ്മത്തിനായി അവിടുത്തെ സ്വാഹാബികളോ സച്ചരിതായ മറ്റു പൂര്‍വ്വികരോ ആരേയും സമീപ്പിച്ചിരുന്നില്ല. അഥവാ നബി()യുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രത്യേക കര്‍മമായിട്ടാണ് സലഫുകള്‍ അതിനെ കണ്ടിരുന്നത് എന്ന് സാരം. അതിനാല്‍ മധുരം നല്‍കാനും ചോറ് ഊട്ടാനും പ്രത്യേക സ്ഥലങ്ങളിലേക്കും ആളുകളുടെ അടുക്കലേക്കും കൊണ്ടുപോകുന്നത് ഇസ്ലാമികമല്ല.

2. പേരിടല്‍

നല്ല അര്‍ഥമുള്ള പേരുകള്‍ കാലേകൂട്ടി കണ്ടുവെച്ച് കുട്ടി ജനിച്ച ദിവസം തന്നെ പേര് വിളിക്കുന്നതാണ് ഉത്തമം. അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏഴാം ദിവസത്തിലോ മറ്റോ പേര് വിളിക്കാം. എന്നാല്‍ പേര് വിളിക്കാനും ചോറുകൊടുക്കാനുമൊക്കെ പ്രത്യേക സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ ഇസ്ലാമികമല്ല. നബി()യുടെ അനുചരന്മാരടക്കമുള്ള പൂര്‍വ്വികരായ സച്ചരിതരില്‍ അത്തരം മാതൃക കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള അന്യമത സംസ്കാരങ്ങള്‍ വിശ്വാസികള്‍ ഒഴിവാക്കേണ്ടതാണ്.

പേരും പേര് വിളിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ ബന്ധവും സ്വാധീനവും ഉള്ളതുകൊണ്ടാകാം മോശപ്പെട്ട പലപേരുകളും നബി() തിരുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മകന് മോശമായ പേരാണ് വിളിച്ചത് എന്നതിന്‍റെ പേരില്‍ ഒരു പിതാവിനെതിരില്‍ വന്ന പരാതിയുമായി ബന്ധപ്പെട്ട് ഉമര്‍ (റ) അയാളെ ശാസിച്ച സംഭവവും ചരിത്രത്തില്‍ കാണാം.

3. മുടി കളയലും മൃഗത്തെ അറുക്കലും

നവജാത ശിശുവിന്‍റെ തലമുടി നീക്കുവാനു സന്താന സൗഭാഗ്യത്തിന് അനുഗ്രഹിച്ച അല്ലാഹുവിന് നന്ദിരേഖപ്പെടുത്തികൊണ്ട് മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യുവാനും ഇസ്ലാം നിര്‍ദേശിക്കുന്നു. സാധിക്കുമെങ്കില്‍ ഇത് കുട്ടി ജനിച്ചതിന്‍റെ ഏഴാം ദിവസമാകലാണ് ഉത്തമം. അല്ലെങ്കില്‍ സൗകര്യപ്പെടുന്ന മറ്റ് ഏത് ദിവസങ്ങളിലുമാകാം. മുടിയുടെ തൂക്കത്തിന് തുല്ല്യമായി വെള്ളി ദാനം ചെയ്യാനും നബി() നിര്‍ദേശിച്ചിട്ടുണ്ട്.

4. ചേലാകര്‍മം

ശുദ്ധ പ്രകൃതിയുടെ ഭാഗമായി ലിംഗാഗ്രചര്‍മം ഛേദിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ചേലാകര്‍മത്തിന്‍റെ ഗുണഫലങ്ങള്‍ ഇന്ന് സര്‍വ്വാംഗീകൃതമായി മാറിയിട്ടുണ്ട്. ലിംഗചര്‍മത്തിനടിയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള മാലിന്യങ്ങളില്‍ നിന്ന് ശുദ്ധി നല്‍കുകയും ഒട്ടനവധി രോഗങ്ങളില്‍ നിന്നും ലൈംഗിക പ്രശ്നങ്ങളില്‍ നിന്നും ചേലാകര്‍മം സുരക്ഷിതത്വം നല്‍കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

5. മുലയൂട്ടല്‍

കുഞ്ഞിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോദ ശേഷിക്കും ഏറെ സഹായകമായ പോഷക ഗുണങ്ങളടങ്ങിയ ഒരമൂല്യ വസ്തുവാണ് അമ്മയുടെ മുലപ്പാല്‍. ദൈവികദാനമായ ആ മുലപ്പാല്‍ മക്കളുടെ അവകാശമാണ്. സൗന്ദര്യ പ്രശ്നത്തിന്‍റെയും മറ്റും പേരില്‍ അവ മക്കള്‍ക്ക് നിഷേധിക്കുമ്പോള്‍ ഒട്ടനവധി സാമൂഹ്യ പ്രശ്നങ്ങളും അപകടങ്ങളും അതിലൂടെ വന്ന് ചേരുന്നു. സ്നേഹവും കാരുണ്യവുമില്ലാത്ത മാതൃ-ശിശുബന്ധവും ആരോഗ്യമില്ലാത്ത സന്താനങ്ങളും അതിലൂടെ സമൂഹത്തില്‍ ഉണ്ടാകുന്നു. മാത്രമല്ല സ്തനാര്‍ബുദത്തിന് അതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും മാതാപിതാക്കള്‍ മക്കളുടെ ഈ അവകാശം പൂര്‍ത്തീകരിച്ചു കൊടുക്കുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ ഉദ്ബോധിപ്പിച്ചു. അല്ലാഹു പറയുന്നു: “മാതാക്കള്‍ അവരുടെ ശിശുക്കള്‍ക്ക് രണ്ടുവര്‍ഷം പൂര്‍ണമായും മുലയുട്ടേണ്ടതാകുന്നു. (ശിശുവിന്‍റെ) മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലയൂട്ടുന്ന മാതാക്കള്‍ക്ക്) മാന്യമായ രീതിയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത പിതാവിനാകുന്നു. എന്നാല്‍ ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ (ബാധ്യത) ചുമത്താവതല്ല. ഒരു മാതാവും അവളുടെ ശിശുകാരണമായി ദ്രോഹിക്കപ്പെടരുത്. ഒരു പിതാവും അവന്‍റെ ശിശുകാരണമായും (ദ്രോഹിക്കപ്പെടരുത്). (പിതാവിന്‍റെ അഭാവത്തില്‍ അയാളുടെ) അനന്തരവകാശികള്‍ക്കും (ശിശുവിന്‍റെ കാര്യത്തില്‍) അതുപോലെയുള്ള ബാധ്യതകളുണ്ട്. എന്നാല്‍ ഇരുകൂട്ടരും ഉഭയസമ്മതത്തോടെ, പരസ്പരം കൂടിയാലോചിച്ച് മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവരിരുവര്‍ക്കും കുറ്റമൊന്നുമില്ല. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റൊരാളെക്കൊണ്ട്) മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതങ്കില്‍ അതിനും കുറ്റമൊന്നുമില്ല. അവര്‍ക്ക് നിശ്ചയിച്ച (വേതനം) മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്തും അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുവിന്‍”. (2:233)

6. സ്നേഹ പ്രകടനവും ലാളനയും

മക്കളോട് സ്നേഹമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോരാ. അത് പ്രകടിപ്പിക്കാനും ശ്രദ്ധിക്കണം. അവരെ എടുക്കുവാനും ചുംബിക്കുവാനും അവരോടൊത്ത് കളിയിലും മാന്യമായ വിനോദത്തിലുമൊക്കെ സമയം ചെലവഴിക്കാനും കഴിയേണ്ടതുണ്ട്. മക്കളുടെ മാനസിക വികാസത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹ-വാത്സല്യങ്ങളുടെ ആത്മ ബന്ധത്തിനുമൊക്കെ അത് അനിവാര്യമാണ്. വളരെയേറെ തിരക്കും സാമൂഹ്യ ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും മുഹമ്മദ് നബി () കുട്ടികളോടൊത്ത് സ്നേഹം പങ്കുവെക്കുവാനും കളിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നത് ആധുനിക സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തിരക്കിന്‍റെ പേരില്‍ ബാധ്യതകളും ജീവിതം തന്നെയും മറക്കുന്ന ആധുനിക സമൂഹത്തിന് ജീവിതപ്പാച്ചിലിനിടയില്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന വസ്തുത പലരും ശ്രദ്ധിക്കാറില്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റുള്ളവരില്‍ നിന്നും അതുപോലുള്ളത് തിരിച്ചു കിട്ടുകയുള്ളൂവെന്നാണ് നബി () പഠിപ്പിച്ചത്.

എന്നാല്‍ ഇതിന്‍റെയൊക്കെ നേരെ വിപരീതമായ മറ്റൊരു വശവും ആധുനിക സമൂഹത്തില്‍ നമുക്ക് കാണാം. കുട്ടികളെ അമിതമായി ലാളിച്ചും കൊഞ്ചിച്ചും പറ്റെ വഷളാക്കുന്ന രീതിയും ഏറെ അപകടകരമാണ്. ശാസനയും ഉപദേശവും ഒന്നും വേണ്ടിടത്ത് നല്‍കാതെ തെറ്റുകള്‍ തിരുത്താനും നന്മയിലേക്ക് നയിക്കാനും ഏറ്റവും കൂടുതല്‍ ബാധ്യസ്തരായ മാതാപിതാക്കള്‍ അതില്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍ വാസ്തവത്തില്‍ സമൂഹത്തിനാകെ ആ സന്താനങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. തെമ്മാടികളും ദുര്‍മാര്‍ഗികളുമായി പല ദുശ്ശീലങ്ങള്‍ക്കുമടിമപ്പെട്ട് അവര്‍ വളരുമ്പോള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി മാറുകയും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവിടെയും മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി ()യുടെ ജീവിതത്തില്‍ നമുക്ക് മാതൃകയുണ്ട്.

ഒരിക്കല്‍ മദീനത്തെ പള്ളിയുടെ മൂലയില്‍ സക്കാത്തിന്‍റെ വിഹിതമായി ശേഖരിച്ചിരുന്ന കാരക്കയില്‍ നിന്ന് ഒന്നെടുത്ത് നബി () യുടെ പേരകുട്ടി വായിലിട്ടു. അതു കണ്ട നബി () അതു തുപ്പിക്കളയാന്‍ ആ പിഞ്ചുബാലനോട് പറഞ്ഞിട്ടു ഇപ്രകാരം ഓര്‍മ്മിപ്പിച്ചു. “മോനേ, നിനക്കറിയില്ലേ നമുക്ക് അത് ഭക്ഷിക്കാന്‍ പാടില്ലെന്ന്? നിശ്ചയം അത് (സകാത്ത് മുതല്‍) മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും അനുവദനീയമല്ല.” (ബുഖാരി, മുസ്ലിം)

മറ്റൊരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാന്യമല്ലാത്ത രീതി സ്വീകരിച്ച കുട്ടിയോട് വാത്സല്യത്തോട് നബി () ഉപദേശിച്ചു. “മോനേ, അല്ലാഹുവിന്‍റെ നാമത്തില്‍ തുടങ്ങുക. വലതു കൈകൊണ്ട് തിന്നുക. നിന്‍റെ അടുത്ത് നിന്ന് നീ ഭക്ഷിക്കുക.” (ബുഖാരി, മുസ്ലിം) ആ കുട്ടികളൊക്കെ പ്രായമായ ശേഷം നബി()യുടെ ഉപദേശങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സമൂഹത്തെ അത്തരം മര്യാദകള്‍ പഠിപ്പിച്ച നിരവധി സംഭവങ്ങള്‍ ഹദീഥിന്‍റെ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

എന്നാല്‍ മക്കളോടൊത്ത് ഭക്ഷണം കഴിക്കുവാനോ സമയം ചെലവഴിക്കുവാനോ ശ്രദ്ധിക്കാത്ത നമ്മില്‍ ഭൂരിഭാഗത്തിനും ഇത്തരം ഉപദേശ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നല്‍കാന്‍ സാധിക്കാറില്ല. മിക്ക മാതാപിതാക്കളും ചിലപ്പോള്‍ തെറ്റുകള്‍ക്കും ദുശ്ശീലങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരായിമാറുന്നു. അല്ലെങ്കില്‍ അനാവശ്യമായ ശകാരങ്ങളും മര്‍ദ്ദനങ്ങളും കൊണ്ട് അവ ഫലപ്രദമല്ലാതാക്കി മാറ്റുന്നു. മര്യാദകളും ധാര്‍മിക വശങ്ങളും ചെറുപ്പത്തില്‍ തന്നെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ നബി() ഉപദേശിച്ചിട്ടുണ്ട്. സ്വന്തം മക്കളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിനു പകരം ആ ചുമതല മറ്റുള്ളവരെ ഏല്‍പ്പിച്ച് മക്കളുടെ കുറ്റവും കുറവുകളും മറ്റുള്ളവരുടെ മുമ്പില്‍ നിരത്തി പരാതിപ്പെടുന്ന രീതി ഒട്ടും ഗുണപരമല്ല.

മക്കള്‍ അനുഗ്രഹമെന്ന പോലെ പരീക്ഷണവുമാണ് എന്ന് ക്വുര്‍ആനിക ഉദ്ബോധനം മറക്കാതിരിക്കുക. “തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാതമാകുന്നു. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലമുള്ളത്.” (64:15). അവരുടെ ശാരീരിക വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന നാം അവരുടെ ധാര്‍മികവും സാംസ്കാരികവുമായ അഭിവൃദ്ധിയിലും ശ്രദ്ധയുള്ളവരായിരിക്കണം. പ്രവാചകന്മാരായിരുന്ന സകരിയ്യാ നബി (അ) യും ഇബ്റാഹീം നബി (അ) യുമൊക്കെ സന്താന സൗഭാഗ്യത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചപ്പോള്‍ നല്ല മക്കള്‍ക്കായി പ്രത്യേകം ചോദിച്ചത് കാണാം. കാരണം നല്ല മക്കള്‍ നമുക്ക് അഭിമാനവും ഇരുലോകത്തും ഉപകാരപ്രദവുമാണ്. എന്നാല്‍ ദുര്‍നടപ്പുകാരായ മക്കള്‍ നമുക്ക് അപമാനമായിരിക്കുകയും ചെയ്യും.

7. നീതി പാലിക്കുക

മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കുകയും ചിലരെ മറ്റുചിലരേക്കാള്‍ പ്രത്യേകം സ്നേഹിക്കുകയും അവര്‍ക്ക് പ്രത്യേകമായി പലതും നല്‍കുന്ന വിഭാഗീയത ചിലയാളുകളില്‍ കാണാറുണ്ട്. അത് ഗുരുതരമായ കുറ്റവും ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള അവിവേകപൂര്‍വ്വമായ പ്രവര്‍ത്തിയുമാണ്. തന്‍റെ മക്കളില്‍ ഒരാള്‍ക്ക് മാത്രം പ്രത്യേകമായി ദാനം നല്‍കിയ ഒരു സ്വഹാബിയെ നബി () ശക്തമായി ശാസിക്കുകയും മക്കള്‍ക്കിടയില്‍ തുല്യതയോടെ പെരുമാറാന്‍ ഉപദേശിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഒരുപക്ഷേ നമ്മള്‍ കാര്യമായി പരിഗണിച്ച് അര്‍ഹവും അനര്‍ഹവുമായ രീതിയിലൊക്കെ വാരിക്കോരി കൊടുത്ത മക്കള്‍ നമുക്ക് ഉപദ്രവകാരിയായി മാറിയേക്കാം. പിന്നീടത് നമുക്ക് ഖേദത്തിനിടയാക്കുകയും ചെയ്തേക്കാം. അനന്തരവകാശ സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് തന്നെ അല്ലാഹു ഇക്കാര്യം ഉണര്‍ത്തിയത് ശ്രദ്ധേയമാണ്.

നിങ്ങളിലെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.” (4:11)

8. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക

മക്കള്‍ ആവശ്യപ്പെടുന്ന എല്ലാം നമുക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും അവരുടെ അത്യാവശ്യങ്ങളും അവസ്ഥകളും കണ്ടറിയാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി പഠനം പോലുള്ള കാര്യങ്ങളില്‍ കഴിവുണ്ടായിട്ടും ശ്രദ്ധിക്കാതിരിക്കല്‍ കുറ്റകരമായ വീഴ്ചയാണ്. നബി () പറയുന്നു: “തന്‍റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്ന തന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്” (മുസ്ലിം അബൂദാവൂദ്)

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ധനം തന്‍റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന ധനമാണ്.” (മുസ്ലിം)

9. സമ്പാദിച്ചു കൊടുക്കുക

അനന്തരവകാശികള്‍ക്ക് ഒന്നും ബാക്കിവെക്കാതെ എല്ലാം ചെലവാക്കുന്ന കുത്തഴിഞ്ഞ ഉപഭോഗ സംസ്കാരത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. മക്കളെയും കുടുംബത്തെയും പട്ടിണിക്കിട്ടുകൊണ്ട് ആളുകളെ കയ്യടിയും ഗുഡ് സര്‍ട്ടിഫിക്കറ്റുംനേടാനായി സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളിലും ദാനധര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെ ഇസ്ലാം നന്മയായി കാണുന്നില്ല.

രോഗാവസ്ഥയിലായിരിക്കെ തന്‍റെ സ്വത്ത് മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കട്ടെയോ എന്ന് അന്വേഷിച്ച സഅ്ദ് (റ) നോട് നബി () വേണ്ടഎന്നാണ് മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ? എന്നന്വേഷിച്ചപ്പോഴും അവിടുന്ന് വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി () ശേഷം പറഞ്ഞു. തീര്‍ച്ചയായും നീ നിന്‍റെ അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി വിട്ടേച്ചു പോകുന്നതിനേക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ് നിനക്കുത്തമം‘ (ബുഖാരി, മുസ്ലിം)

എന്നാല്‍ ന്യായ-അന്യായങ്ങള്‍ ഒന്നും നോക്കാതെ നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദ്യം കൊഴുപ്പിക്കുന്നതിനെ അതിശക്തമായി നബി () വിലക്കിയിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: “നിഷിദ്ധമാര്‍ഗത്തിലൂടെ വളരുന്ന മാംസത്തിന് നരകാഗ്നിയാണ് ഏറ്റവും അര്‍ഹം.” (തിര്‍മിദി)

10. വിശ്വാസവും ആദര്‍ശവും പഠിപ്പിക്കുക

ഈ ലോകത്തും നാളെ മരണാനന്തര ജീവിതത്തിലും ഉപകാരപ്രദമായ സമ്പാദ്യമായി മക്കള്‍ മാറണമെങ്കില്‍ അവരുടെ ധാര്‍മിക വിദ്യാഭ്യാസത്തെകുറിച്ച് രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അടിയുറച്ച ദൈവ വിശ്വാസവും പരലോക ബോധവും അവരില്‍ കരുപിടിപ്പിക്കുവാന്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മെ ഒരു ഭാരമായിക്കണ്ട് തെരുവില്‍ തള്ളുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്‍റെ മുമ്പിലും എതിരാളികളായി മക്കള്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയില്ലാതിരിക്കാന്‍ അത് അനിവാര്യമാണ്. ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ഒരു മാതൃകാ പുരുഷനായ ലുഖ്മാന്‍ (അ) തന്‍റെ മകന് നല്‍കുന്ന സാരോപദേശങ്ങള്‍ ശ്രദ്ധേയമാണ്. “ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: എന്‍റെ കുഞ്ഞേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അവനില്‍ പങ്കു ചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” “എന്‍റെ കുഞ്ഞുമോനേ, നമസ്കാരത്തെ (കൃത്യമായി) നിലനിറുത്തുക. നന്മയെ അനുശാസിക്കുകയും നിഷിദ്ധകാര്യത്തെ വിലക്കുകയും ചെയ്യുക. നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ സഹനം കൈകൊള്ളുകയും ചെയ്യുക. ഇത് കാര്യങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍പെട്ടതുതന്നെയാണ്. നീ ആളുകളില്‍ നിന്ന് മുഖം തിര്‍ച്ചു സംസാരിക്കരുത്. ഭൂമിയില്‍ പൊങ്ങച്ചത്തില്‍ നടക്കുകയും അരുത്. തീര്‍ച്ചയായും വമ്പുപറയുന്ന ഡംഭന്മാരെ ഒരുത്തനെയും അല്ലാഹു സ്നേഹിക്കുന്നില്ല. നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അരോചകമായത് കഴുതയുടെ ശബ്ദമത്രെ.” (31:13, 16-19)

പ്രവാചകന്മാരായ ഇബ്റാഹീം (അ) യഅ്ഖൂബ് (അ) മുതലായവര്‍ മക്കള്‍ക്ക് നല്‍കിയ സാരോപദേശങ്ങളില്‍ പ്രധാനപ്പെട്ടവ ക്വുര്‍ആന്‍ എടുത്തു കാണിക്കുന്നത് കാണുക: “ഇതേ ജീവിതമാര്‍ഗം തന്നെ ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഉപദേശിച്ചു: എന്‍റെ മക്കളേ, അല്ലാഹു ഈ ദീന്‍നിങ്ങള്‍ക്ക് വിശിഷ്ടമായി തെരഞ്ഞെടുത്തു തന്നിരിക്കുന്നു. ആകയാല്‍ മുസ്ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. അല്ല, യഅ്ഖൂബ് ആസന്നമരണനായിരിക്കെ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്‍റെ മക്കളോട് ചോദിച്ചു: എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക. അവര്‍ പറഞ്ഞു: അങ്ങയുടെ ആരാധ്യനായ, അങ്ങയുടെ പിതാക്കളായ ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരുമാകും.” (2:132-133)

നമ്മുടെ സന്താനങ്ങളെ ഇരുലോകത്തും ഉപകാരപ്പെടുന്ന അഭിമാനകരമായ സമ്പാദ്യമാക്കി മാറ്റാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!

 

മുഹമ്മദ് ശമീർ മദീനി

സ്വര്‍ഗത്തിലേക്ക് 40 കാര്യങ്ങള്‍

സ്വർഗത്തിലേക്ക് 40 കാര്യങ്ങൾ

വിവർത്തനം: സയ്യിദ് സഹ്‌ഫർ സ്വാദിഖ് മദീനി

بسم الله الرحمن الرحيم

അല്ലാഹുവിനാണ് സ്തുതികൾ മുഴുവനും,അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും, അവൻ ഒരുവനാണെന്നും, അവന് പങ്കുകാരനില്ലായെന്നും സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ റസൂലും, അടിമയുമാണെന്നും സാക്ഷ്യം വഹിക്കുന്നു.

അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള അനുഗ്രഹഭവനമായ സ്വർഗം പ്രതീക്ഷകൊണ്ടു മാത്രം നേടിയെടുക്കുവാനാവില്ല അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ആരേയും പങ്ക് ചേർക്കാതിരിക്കുകയും, പ്രവാചകൻ (സ്വ) യെ അനുകരിക്കുകയും ചെയ്ത മുസ്‌ലീംകൾ മാത്രമെ അതിൽ പ്രവേശിക്കുകയുള്ളൂ.

സ്വർഗപ്രവേശനം എല്ലാവരും ആഗ്രഹിക്കുന്നതാണ്, അതിനു വേണ്ടിയാണ് പലരും പ്രതീക്ഷയർപിച്ചു കൊണ്ടിരിക്കുന്നത്. ജൂത ക്രൈസ്തവർ പോലും വാദിക്കുന്നത് അവരല്ലാതെ സ്വർഗത്തിൽ മറ്റാരും പ്രവേശിക്കുകയില്ലായെന്നാണ്. അവർ പറയുന്നത് ഖുർആൻ വ്യക്തമാക്കുന്നതു കാണുക:

"(ആർക്കെങ്കിലും) സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവർ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാൽ (നബിയേ,) പറയുക; നിങ്ങൾ സത്യവാൻമാരാണെങ്കിൽ (അതിന്ന്) നിങ്ങൾക്ക് കിട്ടിയ തെളിവ് കൊണ്ടുവരൂ എന്ന്) "
ഖുർആൻ
അൽബഖറ :111

ഇത് അല്ലാഹുവും, അവന്റെ പ്രവാചകൻ (സ്വ) യും നമ്മോട് അറിയിച്ച് തന്നതിനു വിരുദ്ധമായകാര്യമാണ്. അല്ലാഹുവിന് സമ്പൂർണ്ണമായി സമർപിച്ച് സൽകർമ്മങ്ങൾ ചെയ്തവർ മാത്രമെ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ.

‘അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലാ’യെന്ന കലിമത്ത് ഉച്ചരിക്കുന്നതിലൂടെ തന്നെ സ്വർഗത്തിൽ പ്രവേശിക്കുമെന്നാണ് ജനങ്ങളിൽ അധികപേരും കരുതിയിരിക്കുന്നത്, മറ്റു കർമ്മങ്ങളൊന്നും ചെയ്യേണ്ടതില്ലായെന്നാണ് അവർ മനസിലാക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ സൽകർമ്മങ്ങളിൽ അവർ അലംഭാവം കാണിക്കുകയും,വൻപാപങ്ങളടക്കമുള്ള തെറ്റുകളെ അവർ വളരെയധികം നിസ്സാരവൽക്കരിച്ചിരിക്കുന്നു.

അതെ, ഉന്നതനും പ്രതാപവാനുമായ അല്ലാഹു ചെയ്യുന്നതിനെ കുറിച്ച് ചോദ്യം ചെയ്യാൻ ആരുമില്ല. അല്ലാഹുവിനെയും അവന്റെ അടിമക്കുമിടയിൽ ഇടപെടാൻ ഒരു സൃഷ്ടിക്കു സാധ്യമല്ല തന്നെ. അവൻ ഇഷ്ടമുള്ളവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.

അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കാതെ തൗഹീദ് കൃത്യമായി മനസിലാക്കി ജീവിതത്തിൽ പാലിച്ചവർ മാത്രമെ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ. അതാണ് അല്ലാഹു തന്റെ ഗ്രന്ഥത്തിലും,പ്രവാചകൻ (സ്വ)തന്റെ തിരുചര്യയിലും വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് ഈമാനും, സൽകർമ്മങ്ങളും അനിവാര്യമാണ്. അല്ലാഹു പറയുന്നു:

(വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും)
ഖുർആൻ
അൽബഖറ:82
"ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല"
ഖുർആൻ
നിസാഅ് :124
"വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് നാം സ്വർഗത്തിൽ താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!"
ഖുർആൻ
അൻകബൂത്ത്:58
"തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂർവ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും"
ഖുർആൻ
ഹൂദ്:23
"അതായത്, നല്ലവരായിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവർക്ക്. അവർ (മലക്കുകൾ) പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ പ്രവർത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ച് കൊള്ളുക"
ഖുർആൻ
നഹ്ൽ :32
"എന്നാൽ പശ്ചാത്തപിക്കുകയും,വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല"
ഖുർആൻ
മർയം:60
"അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വർഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വർഗ)ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!"
ഖുർആൻ
സുമർ:74
"നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗമത്രെ അത്"
ഖുർആൻ
സുഖുറുഫ്:72
നമ്മുടെ ദാസൻമാരിൽ നിന്ന് ആർ ധർമ്മനിഷ്ഠപുലർത്തുന്നവരായിരുന്നുവോ അവർക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വർഗമത്രെ അത്
ഖുർആൻ
മർയം:63
നമ്മുടെ ദാസൻമാരിൽ നിന്ന് ആർ ധർമ്മനിഷ്ഠപുലർത്തുന്നവരായിരുന്നുവോ അവർക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വർഗമത്രെ അത്
ഖുർആൻ
മർയം:63
"(അവർ) സ്വർഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവർക്ക് നൽകപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്"
ഖുർആൻ
അഹ് ഖാഫ്:14

സ്വർഗപ്രവേശനത്തിനു വിശ്വാസത്തോടൊപ്പം തന്നെ സൽകർമ്മങ്ങളും അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന ആയത്തുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ ഈ കൊച്ചു പുസ്തകത്തിൽ സ്വർഗപ്രവേശനം സാധ്യമാക്കുന്ന ഏതാനും ഹദീഥുകളാണ് വിശദമാക്കുവാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് സ്വയംരക്ഷ ആഗ്രഹിക്കുന്നവർ ശേഷം വിശദമാക്കുന്ന ഹദീഥിൽ പരാമർശിച്ച കാര്യങ്ങൾ പരിപൂർണമായി പ്രാവർത്തികമാക്കുവാൻ പരിശ്രമിക്കുക. അല്ലാഹു നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക യും, നരക ശിക്ഷയെ തൊട്ട് രക്ഷപ്പെടുത്തുകയും ചെയ്യുമാറാവട്ടെ,

നന്മ ചെയ്തവരും, തിന്മ ചെയ്തവരും ഒരിക്കലും ഒരു പോലെയല്ല, അത് അല്ലാഹു തന്നെ വ്യക്തമാക്കിയതാണ്. അത് ഏതൊരു മനുഷ്യനും മനസിലാക്കിയ കാര്യമാണ്. അല്ലാഹു പറയുന്നു:

(നരകാവകാശികളും സ്വർഗാവകാശികളും സമമാകുകയില്ല. സ്വർഗാവകാശികൾ തന്നെയാകുന്നു വിജയം നേടിയവർ) (ഹശ്ർ :20).

മനുഷ്യനെ തന്റെ റബ്ബിലേക്ക് അടുപ്പിക്കുന്ന ഏറ്റവും ഉദാത്തവും,ശ്രേഷ്ടവുമായ പ്രവർത്തനം അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും, അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നതാണ്.സൽകർമ്മങ്ങളിൽ ഏറ്റവും ഉന്നതമായിട്ടുള്ളതും, സ്വർഗപ്രവേശനത്തിനു സാധ്യമാവുന്നതിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നതും ഇതു തന്നെ. ഖുർആൻ പാരായണം, അതിലുള്ളതിനനുസരിച്ചുള്ള ജീവിതം, കൽപനകൾ ജീവിതത്തിൽ പകർത്തുകയും, വിരോധങ്ങളിൽ നിന്ന് വിട്ട്നിൽക്കുകയും ചെയ്യുകയെന്നതും സ്വർഗ പ്രവേശനത്തിനും, നരകമോചനത്തിനും സാധ്യമാവുന്ന സത്കർമ്മങ്ങളാകുന്നു. 

വിശുദ്ധ ഖുർആനിനെ ആരാണോ തന്റെ ഇമാമായി അംഗീകരിക്കുന്നത് അവനെ ഖുർആൻ സ്വർഗത്തിലേക്ക് നയിക്കുന്നതാണ്. തിരുദൂതർ പഠിപ്പിച്ച ദിക്‌റുകളും ദുആകളും സ്വർഗപ്രവേശനം സാധ്യമാക്കുന്നവതന്നെ. തസ്ബീഹും, തഹ്‌ലീലും,തഹ്മീദും, തക്ബീറുമെല്ലാംതന്നെ സ്വർഗത്തിൽ മരം ലഭിക്കുന്ന സൽകർമ്മങ്ങളാകുന്നു. അതുപോലെ സ്വർഗപ്രവേശനം എളുപ്പമാക്കുന്ന പ്രവർത്തനത്തിൽ പെട്ടതാണ് വുദുവും, നമസ്‌കാരങ്ങളും. ആരെങ്കിലും ഒരു ദിവസം നിർബ്ബന്ധ നമസ്‌കാരമല്ലാത്ത പന്ത്രണ്ട് റകഅത്ത് റവാതിബ് നമസ്‌കാരം നിർവ്വഹിക്കുകയാണെങ്കിൽ അവന് സ്വർഗത്തിൽ ഒരു വീട് നിർമിക്കപെടുന്നതാണ് . സുജൂദുകൾ (നമസ്‌കാരം) അധികരിപ്പിക്കുന്നത് സ്വർഗത്തിൽ പ്രവാചക സാമീപ്യം ലഭിക്കുന്ന സൽകർമ്മമാണ്. അതാണ് പ്രവാചക സാമീപ്യം ആഗ്രഹിച്ചുവന്ന തന്റെ അനുചരനോട് റസൂലുല്ലാഹ് (സ്വ) പറഞ്ഞത്: (ധാരാള മായി സുജൂദ് ചെയ്തുകൊണ്ട് താങ്കൾക്ക് വേണ്ടി എന്നെ സഹായിക്കുക). ദാനധർമ്മങ്ങളും, നോമ്പും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നവയാണ്. ആരാണോ ദാനധർമ്മം ചെയ്യുന്നത് അവൻ ‘സ്വദഖ’യുടെ കവാടത്തിലൂടെയും,നോമ്പനുഷ് ടിക്കുന്നവൻ ‘റയ്യാൻ’കവാടത്തിലൂടെയും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.

റസൂലുല്ലാഹ് (സ്വ) പഠിപ്പിച്ച രൂപത്തിൽ ആരെങ്കിലും ഹജ്ജ് ചെയ്താൽ അവന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ വിശുദ്ധ വാക്യം ഉയർത്തി പിടിക്കുവാനായി ആരെങ്കിലും ജിഹാദ് ചെയ്താൽ മരണത്തോടെ സ്വർഗത്തിൽ പ്രവേശിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദത്തമാണ്. സൽസ്വഭാവം, വിനയം, മൃദുല സ്വഭാവം, വിട്ട്‌വീഴ്ച, ശുദ്ധമായ ഹൃദയം തുടങ്ങിയവയും സർഗപ്രവേശനം സാധ്യമാകുന്നവയാണ്. അനാഥ സംക്ഷണം, മനുഷ്യരോടും, ജീവികളോടും കാരുണ്യം കാണിക്കൽ, വഴിയിൽ നിന്ന് ഉപദ്രവങ്ങളും തടസ്സങ്ങളും നീക്കൽ തുടങ്ങിയവയും സ്വർഗത്തിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങളാണ്. രണ്ട് സഹോദരിമാരെയോ, പെൺമക്കളെയോ കൃത്യമായി വളർത്തി സംരക്ഷണം നൽകുന്നത് സ്വർഗം നൽകുന്ന പ്രവർത്തനങ്ങളാകുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നതും, അവർക്ക് പുണ്യം ചെയ്യലും സ്വർഗത്തിൽ ഇടം നൽകുന്ന ഉന്നതമായ പുണ്യകർമ്മങ്ങളാകുന്നു.

അതുപോലെ തന്നെ രോഗികളെ സന്ദർശിക്കൽ, അല്ലാഹുവിന് വേണ്ടി സുഹൃത്തുക്കളെ സന്ദർശിക്കൽ, പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും വിധിയിൽ തൃപ്തിയടയലും ക്ഷമയവലംബിക്കലും സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കുന്ന സൽകർമ്മങ്ങളാകുന്നു. സന്താനം നഷ്ടപ്പെടുമ്പോൾ ക്ഷമിച്ച് അല്ലാഹുവിനെ സ്തുതിക്കുകയാണെങ്കിൽ അവന് സ്വർഗത്തിൽ അല്ലാഹു ‘ഹംദി’ന്റെ വീട് നിർമ്മിച്ചു കൊടുക്കുന്നതാണ്. ആരുടെയെങ്കിലും കണ്ണ് നഷ്ടപ്പെടുകയും, അവന തിൽ ക്ഷമിക്കുകയും ചെയ്താൽ അവന് സ്വർഗംലഭിക്കും. ഇങ്ങനെ സ്വർഗപ്രവേശനം സാധ്യമാവുന്ന നിരവധി സൽകർമ്മങ്ങൾ ഇസ്‌ലാമിക ശരീഅത്തിൽ നമുക്ക് കാണാനാവും. അതിൽ നാൽപത് കാര്യങ്ങളാണ് പ്രമാണബദ്ധമായി ഈ കൊച്ചു കൃതിയിൽ രേഖപ്പെടുത്തുവാനാഗ്രഹിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. അവന്റെ സ്വർഗത്തി ൽ ഒരിടം നൽകി അവൻ നമ്മെയെല്ലാവരെയും അനുഗ്രഹിക്കുമാറാവട്ടെ,

وعن جابر قَالَ : جاء أعرابي إِلَى النَّبيّ فَقَالَ : يَا رَسُول الله ، مَا الموجِبَتَانِ ؟ قَالَ: مَنْ مَاتَ لا يُشْرِكُ بالله شَيئاً دَخَلَ الجَنَّةَ ، وَمَنْ مَاتَ يُشْرِكُ بِهِ شَيْئاً دَخَلَ النَّار

ജാബിറുബ്‌നു അബ്ദുല്ലാഹ് (റ) നിവേദനം: നബി (സ്വ) യുടെ അടുത്ത് വന്ന് ഒരാൾ ചോദിക്കുകയുണ്ടായി, ഓ, പ്രവാചകരെ, നിർബ്ബന്ധമാക്കപ്പെടുന്ന (സ്വർഗം, നരകം) രണ്ടു കാര്യങ്ങൾ ഏവ? അപ്പോൾ തിരുമേനി പറഞ്ഞു: (അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാതെയാണ് ഒരാൾ മരണപ്പെടുന്നതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും, അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ടാണ് ആരെങ്കിലും മരണപ്പെടുന്നതെങ്കിൽ അവർ നരകത്തിൽ പ്രവേശിക്കുന്നതാണ്)

[ صحيح مسلم ]

وعن عبادة بن الصامت، رضي الله عنه ، قال‏:‏ قال رسول الله، صلى الله عليه وسلم‏:‏ ‏"‏من شهد أن لا إله إلا الله وحده لا شريك له، وأن محمداً عبده ورسوله، وأن عيسى عبد الله ورسوله، وكلمته ألقاها إلى مريم وروح منه، و الجنة حق ، والنار حق أدخله الله الجنة على ما كان من العمل‏"

ഉബാദതുബ്‌നു സ്വാമിത് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, അവൻ ഒരുവനാണ്, അവന് യാതൊരു പങ്കാളിയില്ലെന്നും, നിശ്ചയം മുഹമ്മദ് അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും, നിശ്ചയം ഈസാ അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും, മർയമിലേക്ക് ഇട്ട് കൊടുത്ത അവന്റെ കലിമത്തും റൂഹുമാണെന്നും, സ്വർഗം സത്യമാണെന്നും,നരകം സത്യമാണെന്നും ആരെങ്കിലും സാക്ഷ്യപ്പെടുത്തിയാൽ അവൻ എന്ത് പ്രവർത്തനത്തിലായാലും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്) 

[ صحيح مسلم ]

عَنْ أَبِي أَيُّوبَ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ دُلَّنِي عَلَى عَمَلٍ أَعْمَلُهُ يُدْنِينِي مِنَ الْجَنَّةِ وَيُبَاعِدُنِي مِنَ النَّارِ قَالَ ‏"‏ تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصِلُ ذَا رَحِمِكَ ‏"‏ فَلَمَّا أَدْبَرَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ إِنْ تَمَسَّكَ بِمَا أُمِرَ بِهِ دَخَلَ الْجَنَّةَ ‏"‏

അബൂ അയ്യൂബ് (റ) നിവേദനം: നബി (സ്വ) യുടെ അടുത്ത് വന്ന് ഒരാൾ ചോദിക്കുകയുണ്ടായി, സ്വർഗത്തിലേക്കടുപ്പിക്കുകയും, നരകത്തിൽ നിന്ന് വിദൂരപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനത്തെ കുറിച്ച് എന്നെ അറിയിച്ചു തന്നാലും? പറഞ്ഞു: (അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ ഒന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും,നമസ്‌കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, കുടുംബ ബന്ധം ചേർക്കുകയും ചെയ്യുക).അയാൾ അവിടെ നിന്ന് തിരിഞ്ഞു നടന്നപ്പോൾ റസൂലുല്ലാഹ് (സ്വ) പറഞ്ഞു:(അദ്ദേഹത്തോട് കൽപിച്ചത് അവൻ മുറുകെ പിടിക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്)

[ صحيح مسلم ]

وَعَنْ أَبِي أُمَامَةَ ‏- رضى الله عنه ‏- قَالَ : قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏-{ مَنْ قَرَأَ آيَةَ اَلْكُرْسِيِّ دُبُرَ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ اَلْجَنَّةِ إِلَّا اَلْمَوْتُ

അബൂ ഉമാമത (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരാൾ നിർബ്ബന്ധ നമസ്‌കാരങ്ങൾക്ക് ശേഷം പതിവായി ആയത്തുൽ കുർസി പാരായണം ചെയ്താൽ അവന് സ്വർഗത്തിൽ പ്രവേശിക്കാൻ മരണമല്ലാതെ തടസ്സമില്ല)

[ لنسائي]

وعن أنس قال: قال رسول الله : سورة من القرآن ما هي إلا ثلاثون آية، خاصمت عن صاحبها حتى أدخلته الجنة، وهي سورة تبارك

അനസ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഖുർആനിലെ ഒരു സൂറത്ത് അതിൽ മുപ്പത് ആയത്തുകളല്ലാതെയില്ല. അത് അതിന്റെ ആളുകൾക്ക് വേണ്ടി വാദിക്കുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അത് തബാറക സൂറത്താകുന്നു).

[ الطبراني ]

جابر بن عبدالله قَالَ رَسُولُ اَللَّهِ القرآنُ شافعٌ مشفَّعٌ ، وماحِلٌ مصدَّقٌ ، من جَعلَه أمامَه قادَه إلى الجنَّةِ ، ومن جعلَه خَلفَ ظهرِه ساقَه إلى النَّارِ

അനസ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഖുർആൻ ശുപാർശകനും, ശുപാർശ സ്വീകരിക്കപ്പെടുന്നവനും ആരെങ്കിലും അതിനെ മുന്നിൽ വെച്ചാൽ അവനെയത് സ്വർഗത്തിലേക്ക് നയിക്കും, ആരെങ്കിലും അതിനെ അവഗണിച്ചാൽ അവനെയത് നരകത്തിലേക്ക് നയിക്കും)

[ ابن حبان ]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ - وَفِي رِوَايَةِ أَبِي كُرَيْبٍ يَا وَيْلِي - أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ ‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (മനുഷ്യൻ സജദയുള്ളത് (ആയത്ത്) പാരായണം ചെയ്താൽ അവൻ സുജൂദ് ചെയ്യുന്നു. പിശാച് കരഞ്ഞുകൊണ്ടു പിൻവാങ്ങും. എന്നിട്ട് പറയും: എന്റെ നാശം. മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: (എന്റെ നാശമേ, മനുഷ്യനോട് സുജൂദ് ചെയ്യാൻ കൽപിക്കുകയും അവൻ സുജൂദ് ചെയ്യുകയും ചെയ്തു, അവന് സ്വർഗമുണ്ട്. ഞാൻ സുജൂദ് കൊണ്ട് കൽപിക്കപ്പെട്ടു, ഞാൻ വിസമ്മതിക്കുകയാണ് ചെയ്തത്. അതുകൊണ്ട് എനിക്ക് നരകവും)

[ صحيح مسلم ]

عن عمر بن الخطاب رضي الله عنه عن النبي صلى الله عليه وسلم قال‏:‏‏"‏ما منكم من أحد يتوضا فيبلغ-أو فيسبغ الوضوء- ثم قال‏:‏ أشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبده ورسوله، إلا فتحت له أبواب الجنة الثمانية يدخل من أيها شاء‏"

ഉഖ്ബതുബ്‌നു ആമിർ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (നിങ്ങളിൽ ഒരു മുസ്‌ലിം പരിപൂർണമായി വുദു ചെയ്ത് ഇങ്ങനെ പ്രാർത്ഥിക്കുകയാണെങ്കിൽ 'അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലായെന്നും, അവൻ ഒരുവനാണ്, അവന് യാതൊരു പങ്കാളിയുമില്ലായെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും ഞാൻസാക്ഷ്യം വഹിക്കുന്നുവെന്നും പറയുകയാ ണെങ്കിൽ അവന് സ്വർഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടാതിരിക്കുകയില്ല. ഉദ്ദേശിക്കുന്നതിലൂടെ അവനതിൽ പ്രവേശിക്കാം)

[ صحيح مسلم ]

وعن شداد بن أوس رضي الله عنه عن النبي صلى الله عليه وسلم قال‏:‏ ‏"‏سيد الإستغفار أن يقول العبد ‏:‏ اللهم أنت ربي، لا إله إلا أنت ، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء لك بنعمتك علي، وأبوء بذنبي، فاغفر لي فإنه لا يغفر الذنوب إلا أنت، من قالها من النهار موقنا بها، فمات من يومه قبل أن يمسي، فهو من أهل الجنة، ومن قالها من الليل وهو موقن بها فمات قبل أن يصبح، فهو من أهل الجنة

ശദാദ്ബ്‌നു ഔസ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (ഇസ്തിഗ്ഫാറിന്റെ നേതാവ്, നീ ഇങ്ങനെ പറയുക:'അല്ലാഹു വേ, നീയാണ് എന്റെ നാഥൻ. നീ അല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാൻ. എനിക്ക് സാധ്യമാവുന്നിടത്തോളം നിന്നോടുള്ള കരാറും ഉടമ്പടിയും പാലിക്കുന്നതാണ്.നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങ ളും ഞാൻ ചെയ്ത പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ എനിക്ക് നീ പൊറുത്ത് തരണേ! നിശ്ചയം നീ അല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല) (ഇത് ഉറപ്പിച്ച് ആരെങ്കിലും പകലിൽ പറയുകയും, ആ ദിവസം വൈകുന്നേരമാകുന്നതിനു മുമ്പ് അവൻ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗവാസികളിൽ ഉൾപ്പെടുന്നതാണ്. ഇത് ഉറപ്പിച്ച് ആരെങ്കിലും രാത്രിയിൽ പറയുകയും, ആ ദിവസം നേരം വെളുക്കുന്നതിനു മുമ്പ് അവൻ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗവാസികളിൽ ഉൾപ്പെടുന്നതാണ്.)

[صحيح البخاري]​

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ خَصْلَتَانِ أَوْ خَلَّتَانِ لاَ يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلاَّ دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّحُ فِي دُبُرِ كُلِّ صَلاَةٍ عَشْرًا وَيَحْمَدُ عَشْرًا وَيُكَبِّرُ عَشْرًا فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ وَأَلْفٌ وَخَمْسُمِائَةٍ فِي الْمِيزَانِ وَيُكَبِّرُ أَرْبَعًا وَثَلاَثِينَ إِذَا أَخَذَ مَضْجَعَهُ وَيَحْمَدُ ثَلاَثًا وَثَلاَثِينَ وَيُسَبِّحُ ثَلاَثًا وَثَلاَثِينَ فَذَلِكَ مِائَةٌ بِاللِّسَانِ وَأَلْفٌ فِي الْمِيزَانِ ‏"‏ ‏.‏ فَلَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَعْقِدُهَا بِيَدِهِ قَالُوا يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ قَالَ ‏"‏ يَأْتِي أَحَدَكُمْ - يَعْنِي الشَّيْطَانَ - فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ وَيَأْتِيهِ فِي صَلاَتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا

അബ്ദുല്ലാഇബ്‌നു അംറുബ്‌നുൽ ആസ്വ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (രണ്ടു കാര്യങ്ങൾ, അല്ലെങ്കിൽ രണ്ട് സ്വഭാവങ്ങൾ ഒരു മുസ്‌ലിമായ അടിമ സംരക്ഷിക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല. അവ രണ്ടും ലളിതമാണ്, എന്നാൽ അവ രണ്ടും പ്രവർത്തിക്കുന്നവർ വളരെ കുറവാണ്. എല്ലാ നമസ്‌കാരത്തിനും ശേഷം പത്തുപ്രാവശ്യം തസ്ബീഹും, പത്തുപ്രാവശ്യം തഹ്മീദും, പത്തുപ്രാവശ്യം തക്ബീറും ചൊല്ലുക. അത് നാവിന് നൂറ്റി അൻപതാണ്, എന്നാൽ തുലാസിൽ ആയിരത്തി അഞ്ഞൂറാണ്. ഉറങ്ങാൻ വിരിപ്പിൽ പ്രവേശിച്ചാൽ മുപ്പത്തിനാല് തവണ തക്ബീറും, മുപ്പത്തിമൂന്ന് തവണ തഹമീദും, മുപ്പത്തി മൂന്ന് തവണ തസ്ബിഹും ചൊല്ലുക. അത് നാവിന് നൂറാണെങ്കിലും തുലാസിൽ ആയിരമാണ്). (റാവി പറയുന്നു) റസൂലുല്ലാഹ് (സ്വ) വിരലുകൾ കൊണ്ട് എണ്ണം പിടിക്കുന്നത് ഞാൻ കാണുകയുണ്ടായി. അവർ പറഞ്ഞു: ഓ, പ്രവാചകരെ, ഇവ രണ്ടും ലളിതവും, അവ പ്രവർത്തിക്കുന്നവർ വിര ളവുമായത് എങ്ങിനെയാണ്? പറഞ്ഞു: (നിങ്ങളിൽ ഒരാളുടെ അടുത്ത് -അതായത് പിശാച്-ഉറങ്ങുന്ന സമയത്ത് വരുകയും ഇത് ചൊല്ലുന്നതിനു മുമ്പ് ഉറക്കുകയും ചെയ്യുന്നു. നമസ്‌കാര സമയത്ത് വരുകയും അത് പറയുന്നതിനു മുമ്പ് മറ്റുള്ള കാര്യങ്ങൾ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു).

[ أبو داود ]

عَنْ عَمْرِو بْنِ دِينَارٍ، مَوْلَى آلِ الزُّبَيْرِ عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ مَنْ قَالَ حِينَ يَدْخُلُ السُّوقَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ كُلُّهُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ - كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ ‏"

ഉമറുബ്‌നുൽ ഖത്വാബ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: ആരെങ്കിലും അങ്ങാടിയിൽ പ്രവേശിച്ചാൽ അവൻ ഇങ്ങനെ പറയട്ടെ, (അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് രാജാധിപത്യം. എല്ലാ സ്തുതിയും അവനാണ്.അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അവൻ എന്നെന്നു ജീവിക്കുന്നവനാണ്. മരിക്കുകയില്ല.എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) അവന് അല്ലാഹു ആയിരമായിരം നന്മ രേഖപ്പെടുത്തുന്നതാണ്. ആയിരമായിരം തിന്മകൾ മായ്ക്കപ്പെടുന്നതാണ്. സ്വർഗത്തിലവന് ഒരു വീട് നിർമ്മിച്ചു കൊടുക്കുകയും ചെയ്യുന്നതാണ്).

[ الترمذي ]

وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ "‏ومن سلك طريقًا يلتمس فيه علما سهل الله له به طريقًا إلى الجنة‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും വിജ്ഞാനം അന്വേഷിച്ച് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അത്‌കൊണ്ട് അല്ലാഹു അവനെ സ്വർഗത്തിലേക്കുള്ള മാർഗം എളുപ്പമാക്കി കൊടുക്കുന്നതാണ്)

[ صحيح مسلم ]

عَمْرُو بْنُ عَبْدِ اللَّهِ بْنِ وَهْبٍ أَبُو سُلَيْمَانَ النَّخَعِيُّ، قَالَ حَدَّثَنِي زَيْدٌ الْعَمِّيُّ، عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ "‏ مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ ثَلاَثَ مَرَّاتٍ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ فُتِحَ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ مِنْ أَيِّهَا شَاءَ

ഉമറുബ്‌നുൽ ഖത്വാബ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (നിങ്ങളിൽ ആരെങ്കിലും വുദു ചെയ്ത്, നല്ല രൂപത്തിൽ വുദുചെയ്തു ഇങ്ങനെ പ്രാർത്ഥിക്കുകയാണെങ്കിൽ 'അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലായെന്നും, അവൻ ഒരുവനാണ്, അവന് യാതൊരു പങ്കാളിയുമില്ലായെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് അവ(അല്ലാഹുവി)ന്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവെ നീ എന്നെ പശ്ചാതാപിക്കുന്നവരോടൊപ്പം ചേർക്കേണമേ, നീ എന്നെ ശുദ്ധീകരിക്കുന്നവരോടൊപ്പം ചേർക്കേണമേയെന്ന് പറയുകയാണെങ്കിൽ അവന് സ്വർഗ ത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടുന്നതാണ്. ഉദ്ദേശിക്കുന്നതിലൂടെ അവനതിൽ പ്രവേശിക്കാം)

[ صحيح مسلم ]

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ "‏ مَنْ أَذَّنَ ثِنْتَىْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً وَلِكُلِّ إِقَامَةٍ ثَلاَثُونَ حَسَنَةً ‏"‏ ‏

ഇബ്‌നു ഉമർ (റ ) നിവേദനം: നബി(സ്വ) പറഞ്ഞു: (ആരെങ്കിലും പന്ത്രണ്ട് വർഷം ബാങ്ക് വിളിച്ചാൽ അവന് സ്വർഗം നിർബ്ബന്ധമായി. ഓരോ ദിവസവും അവന്റെ ബാങ്ക് കാരണം അവന് അറുപത് നന്മ രേഖപ്പെടുത്തുന്നു. എല്ലാ ഇഖാമത്തിനും മുപ്പത് നന്മ രേഖപ്പെടുത്തുന്നു).

[ ابن ماجه ]

أبي موسى رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏‏ "‏من صلى البردين دخل الجنة‏

അബൂമൂസാ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും ബറദൈനി (സുബഹിയും, ഇശാഉം) നമസ്‌കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും)

[ صحيح مسلم ]

عُبَادَةَ بْنِ الصَّامِتِ فَأَخْبَرْتُهُ فَقَالَ عُبَادَةُ كَذَبَ أَبُو مُحَمَّدٍ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ خَمْسُ صَلَوَاتٍ كَتَبَهُنَّ اللَّهُ عَلَى الْعِبَادِ فَمَنْ جَاءَ بِهِنَّ لَمْ يُضَيِّعْ مِنْهُنَّ شَيْئًا اسْتِخْفَافًا بِحَقِّهِنَّ كَانَ لَهُ عِنْدَ اللَّهِ عَهْدٌ أَنْ يُدْخِلَهُ الْجَنَّةَ وَمَنْ لَمْ يَأْتِ بِهِنَّ فَلَيْسَ لَهُ عِنْدَ اللَّهِ عَهْدٌ إِنْ شَاءَ عَذَّبَهُ وَإِنْ شَاءَ أَدْخَلَهُ الْجَنَّةَ

ഉബാദതുബ്‌നു സ്വാമിത് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (അല്ലാഹു തന്റെ അടിമകളുടെ മേൽ അഞ്ച് നമസ്‌കാരം നിർബ്ബന്ധമാക്കിയിരിക്കുന്നു. അതിന്റെ അവകാശത്തെ നിസ്സാരവൽക്കരിച്ചോ (അല്ലാതെയോ) അതിൽ നിന്ന് യാതൊന്നും പാഴാക്കാതെ ആരെങ്കിലും അവ ചെയ്യുകയാണെങ്കിൽ അവന് അല്ലാഹുവിനടുത്ത് ഒരു കരാറുണ്ട്. അത് അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക എന്നാണ്. ആരെങ്കിലും അത് കൊണ്ടുവരുന്നില്ലായെങ്കിൽ അവന് അല്ലാഹുവിനടുത്തു കരാറില്ല, അവൻ ഉദ്ദേശിച്ചാൽ അവനെ ശിക്ഷി ക്കും, അവൻ ഉദ്ദേശിച്ചാൽ അവനെ സ്വർഗത്തിൽ പ്രവേശി പ്പിക്കുകയും ചെയ്യും)

[ أبو داود ]

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ كَانَتْ عَلَيْنَا رِعَايَةُ الإِبِلِ فَجَاءَتْ نَوْبَتِي فَرَوَّحْتُهَا بِعَشِيٍّ فَأَدْرَكْتُ رَسُولَ اللَّهِ صلى الله عليه وسلم قَائِمًا يُحَدِّثُ النَّاسَ فَأَدْرَكْتُ مِنْ قَوْلِهِ ‏"‏ مَا مِنْ مُسْلِمٍ يَتَوَضَّأُ فَيُحْسِنُ وُضُوءَهُ ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ مُقْبِلٌ عَلَيْهِمَا بِقَلْبِهِ وَوَجْهِهِ إِلاَّ وَجَبَتْ لَهُ الْجَنَّةُ ‏"

ഉഖ്ബതുബ്‌നു ആമിർ (റ) നിവേദനം; റസൂലുല്ലാഹി (സ്വ) പറഞ്ഞു: (ഒരു മുസ്‌ലിം വുദു ചെയ്തു, പരിപൂർണമായി വുദു ചെയ്തു, ശേഷം തന്റെ മുഖത്തെയും ഹൃദയത്തെയും (അല്ലാഹുവിലേക്ക്) മുന്നിടിച്ച് നിന്ന് രണ്ട് റകഅത്ത് നമസ്കരിച്ചാൽ അവന് സ്വർഗം നിർബ്ബന്ധമാവാതിരിക്കില്ല)

[ صحيح مسلم ]

عن أم المؤمنين أم حبيبة رملة بنت أبي سفيان، رضي الله عنهما، قالت سمعت رسول الله صلى الله عليه وسلم، يقول‏:‏ ما من عبد مسلم يصلي لله تعالى كل يوم ثنتي عشرة ركعة تطوعًا غير الفريضة، إلا بنى الله له بيتًا في الجنة أو‏:‏ إلا بني له بيت في الجنة‏"

ഉമ്മു ഹബീബാ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുന്നതായി ഞാൻ കേൾക്കുകയുണ്ടായി: (ഒരു മുസ്‌ലിമായ അടിമ എല്ലാ ദിവസവും അല്ലാഹുവിനു വേണ്ടി നിർബ്ബന്ധമല്ലാത്ത പന്ത്രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിച്ചാൽ അല്ലാഹു അവനു സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കപ്പെടാതിരിക്കുകയില്ല) അല്ലെങ്കിൽ (അവനു സ്വർഗത്തിൽ വീട് നിർമിക്കപ്പെടാതിരിക്കുകയില്ല)

[ صحيح مسلم ]

وعن أبي يوسف عبد الله بن سلام رضي الله عنه قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ "‏يا أيها الناس أفشوا السلام، وأطعموا الطعام، وصلوا الأرحام وصلوا والناس نيام، تدخلوا الجنة بسلام‏"‏

അബ്ദുല്ലാഇബ്‌നു സലാം (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഓ, ജനങ്ങളെ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, നിങ്ങൾ ഭക്ഷണം ഭക്ഷിപ്പിക്കുക, കുടുംബബന്ധം ചേർക്കുക, ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിയിൽ നിങ്ങൾ നമസ്‌കരിക്കുക, നിങ്ങൾക്ക് സ്വർഗത്തിൽ സമാധാനത്തോടെ പ്രവേശിക്കാം).

[الترمذي ]

وعن سهل بن سعد رضي الله عنه عنه عن النبي صلى الله عليه وسلم قال‏:‏ ‏ "‏إن في الجنة بابًا يقال له‏:‏ الريان، يدخل منه الصائمون يوم القيامة لا يدخل منه أحد غيرهم يقال‏:‏ أين الصائمون‏؟‏ فيقومون لا يدخل منه أحد غيرهم، فإذا دخلوا أغلق فلم يدخل منه أحد‏"

സഹ്ൽ (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ്വ) പറയുകയുണ്ടായി: (സ്വർഗത്തിൽ റയ്യാൻ എന്നൊരു കവാടമുണ്ട്. നോമ്പുകാർ അന്ത്യനാളിൽ ആ കവാടത്തിലൂടെ പ്രവേശിക്കുന്നതാണ്. മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവിടെ വെച്ച് നോമ്പുകാർ എവിടെ എന്ന് വിളംബരം ഉണ്ടാകും.അപ്പോൾ അവരെല്ലാവരും അതിലൂടെ കടന്ന് പോകും. പിന്നെ ആ കവാടം അടക്കപ്പെടും. വേറെ ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല)

[ صحيح مسلم ]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏"‏ فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏"‏ فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ قَالَ ‏"‏ فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ‏"‏ ‏.‏ قَالَ أَبُو بَكْرٍ أَنَا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (നിങ്ങളിൽ ആരാണ് ഇന്ന് നോമ്പനുഷ്ടിച്ചിട്ടുള്ളത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ. ചോദിച്ചു:നിങ്ങളിൽ ആരുണ്ട് ഇന്ന് ജനാസയെ അനുഗമിച്ചത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ.നിങ്ങളിൽ ആരുണ്ട് ഇന്ന് സാധുവിനെ ഭക്ഷിപ്പിച്ചത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ. നിങ്ങളിൽ ആരുണ്ട് ഇന്ന് രോഗിയെ സന്ദർശിച്ചത്? അബൂബക്കർ (റ) പറഞ്ഞു: ഞാൻ. അപ്പോൾ റസൂലുല്ലാഹ് (സ്വ) പറഞ്ഞു: ഈ കാര്യങ്ങളെല്ലാം ഒരാളിൽ സംഗമിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല)

[ صحيح مسلم ]

وعنه أن رسول الله صلى الله عليه وسلم قال‏:‏ ‏ "‏العمرة إلى العمرة كفارة لما بينهما، والحج المبرور ليس له جزاء إلا الجنة‏"‏ ‏

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരു ഉംറ അടുത്ത ഉംറ വരെയുള്ള (പാപങ്ങൾക്കുള്ള) പ്രായ്ശ്ചിത്തമാകുന്നു. മബ്‌റൂറായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല)

[ صحيح مسلم ]

حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ، أَنَّ أَبَا هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ مَثَلُ الْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَاللَّهُ أَعْلَمُ بِمَنْ يُجَاهِدُ فِي سَبِيلِهِ ـ كَمَثَلِ الصَّائِمِ الْقَائِمِ، وَتَوَكَّلَ اللَّهُ لِلْمُجَاهِدِ فِي سَبِيلِهِ بِأَنْ يَتَوَفَّاهُ أَنْ يُدْخِلَهُ الْجَنَّةَ، أَوْ يَرْجِعَهُ سَالِمًا مَعَ أَجْرٍ أَوْ غَنِيمَةٍ

അബൂഹുറയ്‌റ (റ) നിവേദനം: (റസൂലുല്ലാഹ് (സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവൻ-അല്ലാഹുവിനറയാം അവന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവൻ ആരാണ് എന്ന്-നേമ്പനുഷ്ടിച്ച് നിന്ന് നമസ്‌കരിക്കുന്നവരെ പോലെയാണ്. അവന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവൻ മരണപ്പെടുകയാണെങ്കിൽ അവനെ സ്വർഗത്തിൽ പ്രവേശി പ്പിക്കുകയോ, അല്ലെങ്കിൽ യുദ്ധാനന്തര മുതലുമായോ, പ്രതിഫലമായോ അവനെ സുരക്ഷിതമായി മടക്കുകയോ ചെയ്യുമെന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു)

[صحيح البخاري]​

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا أَبُو عَوَانَةَ، حَدَّثَنَا عَبْدُ الْمَلِكِ، عَنْ رِبْعِيِّ بْنِ حِرَاشٍ، قَالَ قَالَ عُقْبَةُ بْنُ عَمْرٍو لِحُذَيْفَةَ أَلاَ تُحَدِّثُنَا مَا سَمِعْتَ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ إِنِّي سَمِعْتُهُ يَقُولُ ‏"‏ إِنَّ مَعَ الدَّجَّالِ إِذَا خَرَجَ مَاءً وَنَارًا، فَأَمَّا الَّذِي يَرَى النَّاسُ أَنَّهَا النَّارُ فَمَاءٌ بَارِدٌ، وَأَمَّا الَّذِي يَرَى النَّاسُ أَنَّهُ مَاءٌ بَارِدٌ فَنَارٌ تُحْرِقُ، فَمَنْ أَدْرَكَ مِنْكُمْ فَلْيَقَعْ فِي الَّذِي يَرَى أَنَّهَا نَارٌ، فَإِنَّهُ عَذْبٌ بَارِدٌ ‏"‏‏.‏ قَالَ حُذَيْفَةُ وَسَمِعْتُهُ يَقُولُ ‏"‏ إِنَّ رَجُلاً كَانَ فِيمَنْ كَانَ قَبْلَكُمْ أَتَاهُ الْمَلَكُ لِيَقْبِضَ رُوحَهُ فَقِيلَ لَهُ هَلْ عَمِلْتَ مِنْ خَيْرٍ قَالَ مَا أَعْلَمُ، قِيلَ لَهُ انْظُرْ‏.‏ قَالَ مَا أَعْلَمُ شَيْئًا غَيْرَ أَنِّي كُنْتُ أُبَايِعُ النَّاسَ فِي الدُّنْيَا وَأُجَازِيهِمْ، فَأُنْظِرُ الْمُوسِرَ، وَأَتَجَاوَزُ عَنِ الْمُعْسِرِ‏.‏ فَأَدْخَلَهُ اللَّهُ الْجَنَّةَ ‏"‏‏.‏ فَقَالَ وَسَمِعْتُهُ يَقُولُ ‏"‏ إِنَّ رَجُلاً حَضَرَهُ الْمَوْتُ، فَلَمَّا يَئِسَ مِنَ الْحَيَاةِ أَوْصَى أَهْلَهُ إِذَا أَنَا مُتُّ فَاجْمَعُوا لِي حَطَبًا كَثِيرًا وَأَوْقِدُوا فِيهِ نَارًا حَتَّى إِذَا أَكَلَتْ لَحْمِي، وَخَلَصَتْ إِلَى عَظْمِي، فَامْتَحَشْتُ، فَخُذُوهَا فَاطْحَنُوهَا، ثُمَّ انْظُرُوا يَوْمًا رَاحًا فَاذْرُوهُ فِي الْيَمِّ‏.‏ فَفَعَلُوا، فَجَمَعَهُ فَقَالَ لَهُ لِمَ فَعَلْتَ ذَلِكَ قَالَ مِنْ خَشْيَتِكَ‏.‏ فَغَفَرَ اللَّهُ لَهُ ‏"‏‏.‏ قَالَ عُقْبَةُ بْنُ عَمْرٍو، وَأَنَا سَمِعْتُهُ يَقُولُ ذَاكَ، وَكَانَ نَبَّاشًا

ഹുദൈഫതുബ്‌നുൽ യമാൻ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (നിങ്ങളുടെ മുൻഗാമികളിൽ ഒരാളുടെ അടുത്ത് അദ്ദേഹത്തിന്റെ ആത്മാവിനെ പിടിക്കാൻ മലക്ക് വരുകയുണ്ടായി, ആ സന്ദർഭത്തിൽ അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ വല്ല നന്മയും പ്രവർത്തിച്ചിട്ടുണ്ടോ? പറഞ്ഞു: എനിക്കറിയില്ല. അദ്ദേഹത്തോട് പറയപ്പെട്ടു: നീ പരിശോധിക്കുക. ദുൻയാവിൽ ജനങ്ങൾക്ക് ഞാൻ വിൽക്കുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുമായിരുന്നു, അവരിലെ സാധുക്കളെ പരിഗണിക്കുകയും, പ്രയാസമനുഭവിക്കുന്നവർക്ക് വിട്ട് വീഴ്ച നൽകുകയും ചെയ്തിരുന്നു. അല്ലാഹു അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയുണ്ടായി)

[صحيح البخاري]​

حَدَّثَنَا إِسْحَاقُ، أَخْبَرَنَا عَبْدُ الصَّمَدِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ دِينَارٍ، سَمِعْتُ أَبِي، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏ "‏ أَنَّ رَجُلاً رَأَى كَلْبًا يَأْكُلُ الثَّرَى مِنَ الْعَطَشِ، فَأَخَذَ الرَّجُلُ خُفَّهُ فَجَعَلَ يَغْرِفُ لَهُ بِهِ حَتَّى أَرْوَاهُ، فَشَكَرَ اللَّهُ لَهُ فَأَدْخَلَهُ الْجَنَّةَ ‏"‏‏

അബൂഹുറയ്‌റ (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (ഒരു നായ ദാഹം കാരണം മണ്ണ് കപ്പുന്നത് ഒരു മനുഷ്യൻ കാണാനിടയായി. അപ്പോൾ തന്റെ ഷൂ അഴിച്ച് അതിൽ വെള്ളം നിറച്ച് അതിന്റെ ദാഹം തീർക്കുകയുണ്ടായി. അദ്ദേഹത്തിനുവേണ്ടി അല്ലാഹുവിന് നന്ദി കാണിച്ചു. അദ്ദേഹത്തെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുകയുണ്ടായി)

[صحيح البخاري]

حَدَّثَنَا عَمْرُو بْنُ زُرَارَةَ، أَخْبَرَنَا عَبْدُ الْعَزِيزِ بْنُ أَبِي حَازِمٍ، عَنْ أَبِيهِ، عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ‏"‏‏.‏ وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا‏.

സഹ്‌ലുബ്‌നു സഅദ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമാണ്) തിരുമേനി തന്റെ ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ചൂണ്ടികാണിച്ചു.

[صحيح البخاري]

حَدَّثَنَاهُ أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا عُبَيْدُ اللَّهِ، حَدَّثَنَا شَيْبَانُ، عَنِ الأَعْمَشِ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِي الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ كَانَتْ تُؤْذِي النَّاسَ ‏"‏

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുന്നതായി കേട്ടു, (ജനങ്ങൾക്ക് ഉപദ്രവമായി വഴി മദ്ധ്യത്തിലുണ്ടായിരുന്ന ഒരു മരം മുറിച്ച് മാറ്റിയ ഒരു മനുഷ്യനെ സ്വർഗത്തിൽ ചുറ്റിത്തിരിയുന്നതായി ഞാൻ കാണുകയുണ്ടായി)

[ صحيح مسلم ]

وعن سهل بن سعد قال‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏ "‏من يضمن لي ما بين لحييه، وما بين رجليه أضمن له الجنة‏"

സഹ്‌ലുബ്‌നു സഅദ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനെയും, രണ്ട് കാലുകൾക്കിടയിലുള്ളതിനെയും സംരക്ഷിക്കുമെന്ന് സാക്ഷ്യം നിന്നാൽ അവന് സ്വർഗം ലഭിക്കുമെന്നതിന് ഞാനും സാക്ഷ്യം നിൽക്കുന്നതാണ്)

[صحيح البخاري]​

قال رجلٌ : يا رسولَ اللهِ مُرْني بأمرٍ وأقلِلْ لعلِّي أحفظُه ، قال : لا تغضَبْ

അബൂദർദാഅ് (റ) നിവേദനം: (ഒരാൾ റസൂല്ല (സ്വ) യോട് ചോദിക്കുകയുണ്ടായി: സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമ്മത്തെപ്പറ്റി അറിയിച്ച് തന്നാലും. റസൂലുല്ലാഹ് (സ്വ)പറഞ്ഞു: (നീ കോപിക്കരുത്)

[ الطبراني]

وعن أبي الدرداء رضي الله عنه أن رجلاً أتاه فقال‏:‏ إن لي امرأة وإن أمي تأمرني بطلاقها‏؟‏ فقال‏:‏ سمعت رسول الله صلى الله عليه وسلم يقول ‏ "‏الوالد أوسط أبواب الجنة، فإن شئت، فأضع ذلك الباب، أو أحفظه‏"‏

അബൂദർദാഅ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുന്നതായി ഞാൻ കേട്ടു: (പിതാവ് സ്വർഗ കവാടങ്ങളിലെ മദ്ധ്യത്തിലുള്ള കവാടമാണ്, നീ ഉദ്ദേശിക്കുകയാണെങ്കിൽ നീയത് പാഴാക്കി കളയുകയോ, അല്ലെങ്കിൽ സംരക്ഷിക്കുകയോ ചെയ്യുക)

[ الترمذي ]

أَخْبَرَنَا عَبْدُ الْوَهَّابِ بْنُ عَبْدِ الْحَكَمِ الْوَرَّاقُ، قَالَ حَدَّثَنَا حَجَّاجٌ، عَنِ ابْنِ جُرَيْجٍ، قَالَ أَخْبَرَنِي مُحَمَّدُ بْنُ طَلْحَةَ، - وَهُوَ ابْنُ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ - عَنْ أَبِيهِ، طَلْحَةَ عَنْ مُعَاوِيَةَ بْنِ جَاهِمَةَ السُّلَمِيِّ، أَنَّ جَاهِمَةَ، جَاءَ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَرَدْتُ أَنْ أَغْزُوَ وَقَدْ جِئْتُ أَسْتَشِيرُكَ ‏.‏ فَقَالَ ‏"‏ هَلْ لَكَ مِنْ أُمٍّ ‏"‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏"‏ فَالْزَمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلَيْهَا ‏"

മുആവിയ്യബ്‌നു (റ) നിവേദനം: ജാഹിമ റസൂലുല്ലാഹി (സ്വ) യടുത്ത് വന്നുകൊണ്ടു പറയുകയുണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, യുദ്ധത്തിന് പുറപ്പെടാൻ ഞാൻ ഉദ്ദേശിക്കുന്നു, അങ്ങയോട് കൂടിയാലോചിക്കുവാനാണ് ഞാൻ വന്നത്. അപ്പോൾ പറഞ്ഞു: നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ? പറഞ്ഞു: അതെ, പറഞ്ഞു: നീ അവരുടെ അടുത്തേക്ക് പോവുക. കാരണം അവരുടെ കാലിനടുത്താണ് (അവരെ സേവിക്കുന്നതിലാണ് നിന്റെ) സ്വർഗം)

[ أحمد ]

وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال ‏:‏ ‏ "‏ يقول الله تعالى ‏:‏ ما لعبدي المؤمن عندي جزاء إذا قبضت صفيه من أهل الدنيا ثم احتسبه إلا الجنة‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഉന്നതനായ അല്ലാഹു പറയുന്നു: (വിശ്വാസിയായ എന്റെ അടിമക്ക് അവന്റെ ദുൻയാവിലെ ഏറ്റവും പ്രിയപ്പെട്ടവനെ ഞാൻ പിടിച്ച(മരിപ്പിച്ച)പ്പോൾ ക്ഷമിച്ചത് കാരണം എന്റെടുത്ത് സ്വർഗമല്ലാതെ പ്രതിഫലമില്ല)

[صحيح البخاري]​

وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال ‏:‏ ‏ "‏ يقول الله تعالى ‏:‏ ما لعبدي المؤمن عندي جزاء إذا قبضت صفيه من أهل الدنيا ثم احتسبه إلا الجنة‏"‏وعن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ "‏إذا مات ولد العبد قال الله تعالى لملائكته‏:‏ قبضتم ولد عبدي‏؟‏ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَةَ فُؤادِهِ ؟ فيقولون : نَعَمْ ، فيقول : فماذا قال عبدي‏؟‏ فيقولون‏:‏ حمدك واسترجع، فيقول الله تعالى‏:‏ ابنوا لعبدي بيتًا في الجنة، وسموه بيت الحمد‏"‏‏.

അബൂ മുസൽ അശ്അരി (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരു അടിമയുടെ കുട്ടി മരണപ്പെട്ടാൽ അല്ലാഹു തന്റെ മലക്കുകളോടു പറയും: എന്റെ അടിമയുടെ കുട്ടിയെ നിങ്ങൾ പിടിച്ചോ? അവർ പറയും: അതെ.അപ്പോൾ പറയും: അവന്റെ ഹൃദയത്തിന്റെ ഫലത്തെ നിങ്ങൾ പിടിച്ചുവോ? അവർ പറയും: അതെ. അപ്പോൾ പറയും: എന്റെ അടിമ എന്താണ് പറഞ്ഞത്? അപ്പോൾ പറയും:അവൻ നിന്നെ സ്തുതിക്കുകയും, ഇസ്തിർജാഅ്(ഇന്നാ ലില്ലാഹി വഇന്നാ ഇ ലൈഹി റാജിഊൻ) നടത്തുകയും ചെയ്തു. അപ്പോൾ അല്ലാഹു പറയും: എന്റെ അടിമക്ക് നിങ്ങൾ സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കുക, അതിന് നിങ്ങൾ ബൈതുൽ ഹംദ് എന്ന് പേര് വെക്കുക).

[ الترمذي ]

قال رسولُ اللهِ - صلَّى اللهُ عليهِ وسلَّم - : المرأةُ إذا صَلَّتْ خَمسَها ، وصامتْ شَهرَها ، وأَحصنتْ فَرجَها ، وأطاعت بَعلَها ؛ فَلْتَدْخُلِ مِنْ أَيِّ أبوابِ الجنةِ شاءتْ

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ഒരു സ്ത്രീ അഞ്ച് നേരം നമസ്‌കരിക്കുകയും, ഒരു മാസം നോമ്പനുഷ്ടിക്കുകയും, തന്റെ ഗുഹ്യാവയവം സൂക്ഷിക്കുകയും,തന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ അവളോടു പറയും: നീ ഉദ്ദേശിക്കുന്ന സ്വർഗ കവാടത്തിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക)

[ ابن حبان ]

حَدَّثَنِي أَبُو رَجَاءٍ، قُتَيْبَةُ بْنُ سَعِيدٍ حَدَّثَنَا أَبُو عَوَانَةَ، عَنْ قَتَادَةَ، عَنْ سَالِمِ بْنِ أَبِي الْجَعْدِ، عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ ‏ "‏ مَنْ مَاتَ وَهُوَ بَرِيءٌ مِنْ ثَلاَثٍ الْكِبْرِ وَالْغُلُولِ وَالدَّيْنِ دَخَلَ الْجَنَّةَ ‏"‏ ‏.

ഥൗബാൻ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും അഹങ്കാരത്തിൽ നിന്നും, വഞ്ചനയിൽ നിന്നും, കടത്തിൽ നിന്നും സുരക്ഷിതനായി കൊണ്ടു മരണപ്പെടുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്).

[ ابن حبان ]

حَدَّثَنَا أَحْمَدُ بْنُ مَنِيعٍ، حَدَّثَنَا النَّضْرُ بْنُ إِسْمَاعِيلَ أَبُو الْمُغِيرَةِ، عَنْ مُحَمَّدِ بْنِ سُوقَةَ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنِ ابْنِ عُمَرَ، قَالَ خَطَبَنَا عُمَرُ بِالْجَابِيَةِ فَقَالَ يَا أَيُّهَا النَّاسُ إِنِّي قُمْتُ فِيكُمْ كَمَقَامِ رَسُولِ اللَّهِ صلى الله عليه وسلم فِينَا فَقَالَ ‏ عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنَ الاِثْنَيْنِ أَبْعَدُ مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ فَلْيَلْزَمِ الْجَمَاعَةَ

ഉമർ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (നിങ്ങൾ സംഘമായി നിലകൊള്ളുക. ഭിന്നിപ്പിനെ നിങ്ങൾ കരുതിയി രിക്കുക. കാരണം ഏകനായി നിൽക്കുന്നവനോടൊപ്പമായിരിക്കും പിശാച്, രണ്ടാളാണെങ്കിൽ അവൻ വിദൂരമായിപോകും. ആരെങ്കിലും സ്വർഗപരിമളം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ജമാഅത്തിനോ (സംഘത്തെ)ടൊപ്പം ചേരട്ടെ)

[ الترمذي ]

وعنه قال‏:‏ قال رسول الله صلى الله عليه وسلم ‏:‏ ‏ "‏من أحب أن يزحزح عن النار، ويدخل الجنة، فلتأته منيته وهو يؤمن بالله واليوم الآخر، وليأتِ إلى الناس الذي يحب أن يؤتى إليه‏"

അബ്ദുല്ലാഇബ്‌നു അംറുബ്‌നുൽ ആസ്വ് (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറയുകയുണ്ടായി: (ആരെങ്കിലും നരകത്തെ തൊട്ട് വിദൂരപ്പെടുവാനും,സ്വർഗത്തിൽ പ്രവേശിക്കുവാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അവസാനനാളിലും, അല്ലാഹുവിലും വിശ്വസിക്കുന്ന അവസരത്തിൽ അവന്റെ മരണം കടന്നുവരട്ടെ, തന്നിലേക്ക് വരാൻ ആഗ്രഹിക്കുന്നതുമായി ജനങ്ങളിലേക്ക് അവൻ വരുകയും ചെയ്യട്ടെ)

[ صحيح مسلم ]

وعن عبادة بن الصامت رضي الله عنه أنه قال: قال رسول الله صلى الله عليه وسلم: ((اضمنوا لي ستًّا من أنفسكم أضمن لكم الجنة: اصدقوا إذا حدثتم، وأوفوا إذا وعدتم، وأدُّوا إذا ائتمنتم، واحفظوا فروجكم، وغضُّوا أبصاركم، وكفُّوا أيديكم))

ഉബാദതുബ്‌നു സ്വാമിത് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: (നിങ്ങളിൽ നിന്ന് ആറ് കാര്യങ്ങൾ കൊണ്ട് നിങ്ങളെനിക്ക് ജാമ്യം നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് സ്വർഗത്തിനായി ഞാനും ജാമ്യം നിൽക്കുന്നതാണ്. നിങ്ങൾ സംസാരിച്ചാൽ സത്യം പറയുക, നിങ്ങൾ കരാർ ചെയ്താൽ പൂർത്തീകരിക്കുക, വിശ്വസിച്ചേൽപിച്ചാൽ അത് നിർവ്വഹിക്കുക,നിങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തു സൂക്ഷിക്കുക, നിങ്ങളുടെ കണ്ണുകളെ താഴ്തുക, നിങ്ങളുടെ കൈകളെ നിങ്ങൾ പിടിച്ച് വെക്കുക എന്നിവയാണവ)

[ أحمد ]

وعنه قال‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏ "‏من عاد مريضًا أو زار أخًا له في الله، ناداه منادٍ، بأن طبت، وطاب ممشاك، وتبوأت من الجنة منزلاً‏"

അബൂഹുറയ്‌റ (റ) നിവേദനം: റസൂലുല്ലാഹ് (സ്വ) പറഞ്ഞു: (ആരെങ്കിലും ഒരു രോഗിയെ സന്ദർശിക്കുകയോ, അല്ലെങ്കിൽ അല്ലാഹുവിലുള്ള ഒരു സഹോദരനെ സന്ദർശിക്കുകയോ ചെയ്താൽ ഒരു വിളിച്ച് പറയുന്നവൻ പറയും: നീ നല്ലത് പ്രവർത്തിച്ചു, നിന്റെ യാത്ര നല്ലതിനായിരിക്കുന്നു, നീ സ്വർഗത്തിൽ ഒരു സ്ഥാനം ഒരിക്കിയിരിക്കുന്നു)

[ الترمذي ]

وعن أبى هريرة رضي الله عنه قال‏:‏ سئل رسول الله صلى الله عليه وسلم عن أكثر ما يدخل الناس الجنة‏؟‏ قال‏:‏ “تقوى الله وحسن الخلق” وسئل عن أكثر ما يدخل الناس النار، قال‏:‏ “الفم والفرج

അബൂഹുറയ്‌റ (റ) നിവേദനം: (ജനങ്ങളിൽ അധികമാളുകളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യം ഏതാണെന്ന് റസൂലുള്ളാഹ് (സ്വ) ചോദിക്കപ്പെട്ടു: അപ്പോൾ പറഞ്ഞു: (അല്ലാഹുവിനെ സൂക്ഷിക്ക(തഖ്‌വ കൈാള്ള)ലും, സൽസ്വഭാവവുമാകുന്നു)

[الترمذي ]

സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ – 01​

സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ - 01

(പ്രമുഖ സ്വഹാബിവര്യനായ സല്‍മാനുല്‍ ഫാരിസി്യയുടെ സത്യാന്വേഷണ യാത്രയുടെ വിവരണം)

”അസ്വ്ബഹാന്‍ ദേശത്തെ ജയ് ഗ്രാമക്കാരനായിരുന്നു ഞാന്‍. ഒരു പേര്‍ഷ്യന്‍ വംശജന്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. എന്റെ പിതാവിന് ആരെക്കാളുമുപരി ഏറെ ഇഷ്ടം എന്നോടായിരുന്നു. ഒരിക്കലും അണഞ്ഞുപോകാതെ ജനങ്ങള്‍ സൂക്ഷിച്ചിരുന്നതായ അഗ്‌നിക്കരികില്‍, വീട്ടില്‍നിന്നും പുറത്തിറങ്ങാത്തവിധം അദ്ദേഹം എന്നെ തടഞ്ഞുവെച്ചു; പെണ്‍മക്കളെ വീടുവിട്ടിറങ്ങാന്‍ അനുവദിക്കാത്തതുപോലെ. അഗ്‌നിയെ ആരാധിച്ചുകൊണ്ട് ഞാന്‍ കാലംകഴിച്ചു. മജൂസി മതാചാരമനുസരിച്ച് ഒരു നിമിഷം പോലും അണയാതെ കത്തേണ്ട തീനാളത്തിനരികില്‍ ഒരു യോഗിയായി ഞാന്‍ ജീവിതം തുടര്‍ന്നു.

എന്റെ പിതാവിന് വലിയ ഒരു തോട്ടമുണ്ടായിരുന്നു. അതില്‍ നിത്യസന്ദര്‍ശകനായിരുന്നു പിതാവ്. ഒരുദിനം അദ്ദേഹത്തിന്റെ ഒരു കെട്ടിട ജോലിയില്‍ വ്യാപൃതനായതിനാല്‍ സന്ദര്‍ശനം മുടങ്ങി. പിതാവ് എന്നോട് പറഞ്ഞു: ”ഞാന്‍ പണിത്തിരക്കിലായതിനാല്‍ എനിക്ക് തോട്ടത്തിലേക്ക് പോകുവാനാവില്ല. നീ പോയി കാര്യങ്ങള്‍ തിരക്കി വരിക. അവിടെ വേണ്ട കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുക.”

ഞാന്‍ തോട്ടം ലക്ഷ്യമാക്കി പുറപ്പെട്ടു. ക്രൈസ്തവരുടെ ഒരു ചര്‍ച്ചിന് മുന്നിലൂടെയാണ് ഞാന്‍ നടന്നത്. പ്രാര്‍ഥനാനിമഗ്‌നരായിരുന്ന ക്രൈസ്തവരുടെ ശബ്ദം ഞാന്‍ കേട്ടു. പിതാവ് എന്നെ വീട്ടില്‍ കെട്ടിയിടുവാന്‍ മാത്രം ജനങ്ങള്‍ക്കിടയിലെ വിഷയങ്ങള്‍ എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. അവരുടെ പ്രാര്‍ഥനാശബ്ദം കേട്ട ഞാന്‍ അവരുടെ ചെയ്തികള്‍ നോക്കിക്കാണുവാന്‍ അകത്തു കയറി. അവരെ കണ്ടതോടെ അവരുടെ പ്രാര്‍ഥന എന്നെ കൗതുകപ്പെടുത്തുകയും അവരില്‍ എനിക്ക് താല്‍പര്യം ജനിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: ‘പ്രപഞ്ചനാഥനാണേ, ഇത് ഞങ്ങളുടെ മജൂസി മതത്തെക്കാള്‍ നല്ലതാണ്.’ സൂര്യാസ്തമയം വരെ ഞാന്‍ അവരോടൊപ്പം കഴിച്ചുകൂട്ടി. പിതാവിന്റെ തോട്ടത്തിലേക്ക് പോകുന്ന ഉദ്യമം ഞാന്‍ വേണ്ടെന്നുവെച്ചു.

ഞാന്‍ ക്രൈസ്തവരോട് ചോദിച്ചു:”ഈ മതത്തിന്റെ കേന്ദ്രം എവിടെയാണ്?”

അവര്‍ പറഞ്ഞു: ”ശാമില്‍(സിറിയ).”

ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും പിതാവ് എന്നെ തിരക്കി ആളെവിട്ടിരുന്നു. ഞാന്‍ വൈകിയതിനാല്‍ പിതാവ് തന്റെ എല്ലാ ജോലികളും വേണ്ടെന്ന് വെച്ചിരുന്നു.

വീട്ടിലെത്തിയപ്പോള്‍ പിതാവ് ചോദിച്ചു: ”മകനേ, നീ എവിടെയായിരുന്നു? ഞാന്‍ നിന്നോട് ഏല്‍പിച്ചതെല്ലാം എന്തായി?”

ഞാന്‍ പറഞ്ഞു: ”പിതാവേ, പ്രാര്‍ഥനാനിരതരായി ചര്‍ച്ചില്‍ ധ്യാനിച്ചിരുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നപ്പോള്‍ അവരുടെ മതകര്‍മങ്ങള്‍ എന്നെ ആശ്ചര്യചിത്തനാക്കി. സൂര്യാസ്തമയംവരെ ഞാന്‍ അവരോടൊപ്പം കഴിച്ചുകൂട്ടി.”

പിതാവ്: ”മകനേ, ആ മതത്തില്‍ നന്മയൊന്നുമില്ല. നമ്മുടെ പിതാക്കളുടെ മതമായ മജൂസിമതമാണ് ഉത്തമമായത്.”

ഞാന്‍: ”അല്ല, ഒരിക്കലും! പ്രപഞ്ചനാഥനാണേ, നന്മുടെ മജൂസിമതത്തെക്കാള്‍ ഉത്തമമായത് അതുതന്നെയാണ്.”

പിതാവ് എന്റെ കാര്യത്തില്‍ ആശങ്കാകുലനായി. എന്റെ കാലുകളില്‍ വിലങ്ങുതീര്‍ത്ത് വീട്ടില്‍ ബന്ധിയാക്കി.

ഞാന്‍ ക്രൈസ്തവരിലേക്ക് ഒരു ദൂതനെ നിയോഗിച്ചു. സിറിയയില്‍ നിന്ന് വല്ല  കച്ചവടസംഘവും വന്നെത്തിയാല്‍ എന്നെ വിവരം ധരിപ്പിക്കണമെന്ന് ഞാന്‍ അവനോട് ആവശ്യപ്പെട്ടു. അവന്‍ അപ്രകാരം ചെയ്തു. ഒരു കച്ചവടസംഘം തങ്ങളുടെ ദൗത്യം അവസാനിപ്പിച്ച് യാത്രതിരിക്കുമ്പോള്‍ അവന്‍ എനിക്ക് വിവരം തന്നു. കാലില്‍നിന്ന് ഇരുമ്പ് വിലങ്ങുകള്‍ എടുത്തെറിഞ്ഞ് ഞാന്‍ യാത്ര പുറപ്പെട്ടു.

സിറിയയിലെത്തിയ ഞാന്‍ ആരാഞ്ഞു: ”ഇവിടെ ക്രൈസ്തവരില്‍ ഏറെ മതനിഷ്ഠയുള്ള ആള്‍ ആരാണ്?”

അവര്‍ പറഞ്ഞു: ”ചര്‍ച്ചിലെ പുരോഹിതന്‍.”

ഞാന്‍ അയാളെ തേടിയെത്തി. ഞാന്‍ പറഞ്ഞു: ”ഞാന്‍ ക്രിസ്തുമതത്തില്‍ ആഗ്രഹം മൂത്തവനാണ്. അങ്ങയോടൊപ്പം കഴിയുന്നതും ചര്‍ച്ചില്‍ അങ്ങയെ പരിചരിക്കുന്നതും അങ്ങയില്‍നിന്ന് പഠിക്കുന്നതും അങ്ങയോടൊപ്പം പ്രാര്‍ഥിക്കന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു.”

അയാള്‍ പറഞ്ഞു: ”കയറി വന്നുകൊള്ളുക.”

ഞാന്‍ അവിടെ കയറിപ്പറ്റി. പക്ഷേ, അയാള്‍ ചീത്ത മനുഷ്യനായിരുന്നു. ജനങ്ങളോട് ദാനധര്‍മത്തിന് കല്‍പിക്കുകയും അവരില്‍ ആഗ്രഹം ജനിപ്പിക്കുകയും ചെയ്തിരുന്ന അയാള്‍ കുമിഞ്ഞുകൂടുന്ന സംഭാവനകള്‍ തനിക്ക് സ്വന്തമാക്കുകയും സാധുക്കള്‍ക്ക് തടയുകയും ചെയ്തുപോന്നു. അങ്ങനെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഏഴ് കുംഭങ്ങള്‍ അയാള്‍ ശേഖരിച്ചു. അയാളുടെ സ്വാര്‍ഥ പ്രവൃത്തികളില്‍ ഞാന്‍ അയാളോട് ഏറെ ഈര്‍ഷ്യത വെച്ചുപുലര്‍ത്തി. ദൈവവിളി മരണമായി അയാളില്‍ വന്നു. ക്രൈസ്തവര്‍ അയാളുടെ സംസ്‌കാര ചടങ്ങിനെത്തി.

ഞാന്‍ അവരോട് പറഞ്ഞു: ”ഇയാള്‍ ചീത്ത മനുഷ്യനായിരുന്നു.”

അവര്‍ ചോദിച്ചു: ”അത് താങ്കള്‍ക്ക് എങ്ങനെ അറിയാം?”

ഞാന്‍ പറഞ്ഞു: ”അയാള്‍ വീര്‍പിച്ചു വലുതാക്കിയ ധനസംഭരണി ഞാന്‍ കാണിച്ചുതരാം.”

അവര്‍ പറഞ്ഞു: ”കാണിച്ചു തരൂ.”

സംഭരണികളുള്ള സ്ഥലം ഞാന്‍ കാണിച്ചുകൊടുത്തു. അവര്‍ അത് പുറത്തെടുത്തപ്പോള്‍ ഏഴ് കുംഭങ്ങള്‍ നിറയെ സ്വര്‍ണവും വെള്ളിയുമായിരുന്നു. ഇവ കണ്ടമാത്രയില്‍ അവര്‍ പ്രഖ്യാപിച്ചു: ”പ്രപഞ്ചകര്‍ത്താവാണേ, നാം ഇയാളെ സംസ്‌കരിക്കില്ല; ഒരിക്കലും.” അവര്‍ ആ ശവത്തെ കുരിശിലേറ്റി. ശേഷം അതിനുനേരെ കല്ലെറിഞ്ഞു.

അയാളുടെ സ്ഥാനത്ത് മറ്റൊരു വ്യക്തിയെ അവര്‍ അവരോധിച്ചു. നമസ്‌കാര-സ്‌തോത്രങ്ങളിലും ഭൗതിക വിരക്തിയിലും മരണാനന്തര ക്ഷേമതല്‍പരതയിലും ധ്യാനജീവിതത്തിലും അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠനായ മറ്റൊരാളെയും ഞാന്‍ കണ്ടില്ല. അതിനാല്‍ മുമ്പ് മറ്റാരെയും സ്‌നേഹിച്ചിട്ടില്ലാത്തത്ര ഞാന്‍ അദ്ദേഹത്തെ അളവറ്റ് സ്‌നേഹിച്ചു. അദ്ദേഹത്തോടൊന്നിച്ച് ഞാന്‍ കുറച്ച് കാലം കഴിച്ചുകൂട്ടി. അദ്ദേഹം മരണാസന്നനായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു:

”ഞാന്‍ ഇത്രയും നാള്‍ അങ്ങയോടൊന്നിച്ച് കഴിച്ചുകൂട്ടി. മറ്റാരോടുമില്ലാത്ത വിധം ഞാന്‍ താങ്കളെ സ്‌നേഹിച്ചു. ഇപ്പോഴിതാ താങ്കളെത്തേടി ദിവ്യകല്‍പനയാകുന്ന മരണം വരാറായിരിക്കുന്നു. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

അദ്ദേഹം പറഞ്ഞു: ”മകനേ, അല്ലാഹുവാണെ സത്യം! ഞാനുള്ള ആദര്‍ശത്തില്‍ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. ജനങ്ങള്‍ ധാര്‍മികമായി തകര്‍ന്നിരിക്കുന്നു. അവര്‍ മതത്തെ മാറ്റിമറിച്ചു. ആദര്‍ശ ജീവിതം ഏറെക്കുറെ കയ്യൊഴിച്ചു, മൗസ്വില്‍ ദേശത്തുള്ള ഒരാളൊഴികെ. അദ്ദേഹം എന്റെ ആദര്‍ശ സുഹൃത്താണ്. അവിടം പ്രാപിക്കുക.”

അദ്ദേഹം പരലോകം പൂകിയപ്പോള്‍ ഞാന്‍ മൗസ്വില്‍ ദേശത്തെ പുരോഹിതന്റെ അടുക്കല്‍ചെന്ന് എന്റെ വിവരം പറഞ്ഞു: ”ഗുരുശ്രേഷ്ഠരേ, സിറിയയിലെ പുരോഹിതന്‍ തന്റെ മരണവേളയില്‍ താങ്കളോട് ചേരുവാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഞാന്‍ ഇവിടെ എത്തിയത്. താങ്കള്‍ അദ്ദേഹത്തിന്റെ ആദര്‍ശബന്ധുവാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.”

അദ്ദേഹം പറഞ്ഞു: ”എന്നോടൊത്ത് കഴിഞ്ഞോളൂ.”

ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. സിറിയയിലെ പുരോഹിതനെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായ മനുഷ്യനായിരുന്നു. എന്നാല്‍, ഏറെ കഴിഞ്ഞില്ല; അദ്ദേഹവും മരണാസന്നനായി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: ”ഗുരുശ്രേഷ്ഠരേ, സിറിയയിലെ പുരോഹിതന്റെ നിര്‍ദേശം അനുസരിച്ചാണ് ഞാന്‍ താങ്കളുടെ അടുക്കലെത്തിയത്. ഇപ്പോഴിതാ ദിവ്യകല്‍പനയാകുന്ന മരണം താങ്കളുടെ കണ്‍മുന്നില്‍ വന്നിരിക്കുന്നു. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”

അദ്ദേഹം പറഞ്ഞു: ”മകനേ, അല്ലാഹുവാണെ സത്യം! നമ്മുടെ ആദര്‍ശത്തില്‍ ജീവിക്കുന്ന ആരും ഇന്ന് ഉള്ളതായി എനിക്കറിയില്ല. നസ്വീബീന്‍ ദേശത്തുള്ള ഒരു പുരോഹിതന്‍ മാത്രമാണ് ശേഷിക്കുന്നത്. അവിടം പ്രാപിക്കുക.”

അദ്ദേഹം മരണം വരിച്ച് മണ്‍മറഞ്ഞപ്പോള്‍ ഞാന്‍ നസ്വീബീനിലെ പുരോഹിതന്റെ അടുക്കല്‍ ചെന്ന് എന്റെ വിവരം പറഞ്ഞു. മൗസിലിലെ പുരോഹിതന്‍ കല്‍പിച്ച കാര്യങ്ങളും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ”എന്നോടൊത്ത് കഴിഞ്ഞോളൂ.”

ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു.

(അവസാനിച്ചില്ല)

 

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

നബി ചരിത്രം – 44​

നബി ചരിത്രം - 44: യുദ്ധാനന്തര ഉഹ്ദ്

യുദ്ധാനന്തര ഉഹ്ദ്

തന്റെ ചുറ്റും കൂടിയ സ്വഹാബികെളയും കൊണ്ട് നബിﷺ  ഉഹ്ദിന്റെ ഭാഗത്തേക്ക് നീങ്ങി. വിദൂരത്ത് നില്‍ക്കുന്ന മുസ്‌ലിംകളില്‍ ചിലര്‍ ഇത് കണ്ടു. നബിﷺ  കൊല്ലപ്പെട്ടിരിക്കുന്നു എന്നുള്ള കുപ്രചരണത്തിനു ശേഷം ആദ്യമായി നബിയെ കണ്ട് തിരിച്ചറിഞ്ഞത് കഅ്ബ് ബ്‌നു മാലിക്(റ)ആയിരുന്നു. നബിയെ കണ്ട ഉടനെ അദ്ദേഹം ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ”അല്ലയോ മുസ്‌ലിംകളേ, സന്തോഷിച്ചു കൊള്ളുക. ഇതാ അല്ലാഹുവിന്റെ പ്രവാചകന്‍.” അപ്പോള്‍ നബിﷺ  അദ്ദേഹത്തോട് നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാണിച്ചു. കഅ്ബുബ്‌നു മാലികിന്റെ ശബ്ദം കേട്ട ഉടനെ മുപ്പതോളം വരുന്ന സ്വഹാബികള്‍ നബിയുടെ ചുറ്റും ഒരുമിച്ചുകൂടി. ജീവനോടെ നബിയെ കണ്ടപ്പോള്‍ അവര്‍ എല്ലാവരും ഏറെ സന്തോഷിച്ചു. ഇതുവരെ ബാധിച്ച ഒരു പ്രയാസവും പ്രയാസമല്ല എന്നു പോലും അവര്‍ക്ക് തോന്നി പോയി.

നബിﷺ  തന്റെ ചുറ്റുമുള്ളവരോട് ഉഹ്ദിന്റെ ഭാഗത്തേക്ക് നീങ്ങാന്‍ പറഞ്ഞു. ഉഹ്ദിന്റെ താഴ്‌വരയിലുള്ള വലിയ ഒരു പാറക്കല്ലില്‍ കയറാന്‍ നബിﷺ  ശ്രമിച്ചപ്പോള്‍ നബിക്ക് ബാധിച്ച ദുര്‍ബലത കൊണ്ട് അതിനു സാധിച്ചില്ല. നബിയുടെ ശരീരത്തില്‍നിന്ന് ഒഴുകിവന്ന രക്തത്തിന്റെ ആധിക്യവും പാറപ്പുറത്ത് കയറാന്‍ തടസ്സമായി മാറി. ഈ സന്ദര്‍ഭത്തില്‍ ത്വല്‍ഹത്ബ്‌നു ഉബൈദില്ല മുട്ടുകുത്തി നില്‍ക്കുകയും നബിﷺ  അദ്ദേഹത്തിന്റെ പുറത്തു ചവിട്ടിക്കയറി പാറപ്പുറത്ത് കയറിയിരിക്കുകയും ചെയ്തു. ഉടനെ നബിﷺ  പറഞ്ഞു: ”നിര്‍ബന്ധമായിരിക്കുന്നു (സ്വര്‍ഗം)” (അഹ്മദ് 1417).

എവിടെയാണ് മുഹമ്മദ് എന്ന് ചോദിച്ചു നടക്കുന്ന ഉബയ്യുബ്‌നു ഖലഫ് താഴ്‌വരയിലിരിക്കുന്ന നബിയെ കണ്ടു. ‘നീ ഇപ്പോള്‍ രക്ഷപ്പെട്ടാലും രക്ഷപ്പെട്ടിട്ടില്ല’ എന്ന് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. സഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളില്‍ ആരെങ്കിലും ഇയാളോട് കരുണ കാണിക്കണോ?’ നബിﷺ  പറഞ്ഞു: ‘അയാളെ അയാളുടെ പാട്ടിനു വിട്ടേക്ക്.’ സ്വഹാബികള്‍ അപ്രകാരം തന്നെ ചെയ്തു. എന്നാല്‍ അയാള്‍ നബിയുടെ അരികിലേക്ക് വന്നപ്പോള്‍ നബിﷺ  അദ്ദേഹത്തിന്റെ കഴുത്തില്‍ ഒരു കുത്ത് കൊടുത്തു. ഇതിന്റെ ഫലമായി പല തവണ തന്റെ കുതിരപ്പുറത്തു നിന്നു അയാള്‍ വീണിട്ടുണ്ട്. മക്കയിലേക്ക് മടങ്ങുന്ന വഴിയില്‍ സരിഫ് എന്ന സ്ഥലത്തുവെച്ച് അല്ലാഹുവിന്റെ ആ ശത്രു മരിക്കുകയും ചെയ്തു (ഹാകിം: 3316).

നബിﷺ  താഴ്‌വരയില്‍ ഇരുന്നപ്പോഴായിരുന്നു ശത്രുക്കള്‍ അവസാനമായി മുസ്‌ലിംകള്‍ക്കെതിരെ ഏറ്റുമുട്ടലിനിറങ്ങിയത്. അതായത്, മുശ്‌രിക്കുകളില്‍ ചില ആളുകള്‍ തങ്ങളുടെ കുതിരപ്പടയുമായി മലമുകളില്‍ കയറി. അബൂസുഫ്‌യാനും ഖാലിദുബ്‌നുല്‍ വലീദുമായിരുന്നു അവര്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. മുസ്‌ലിംകളെ കീഴടക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. ഈ സന്ദര്‍ഭത്തില്‍ നബിﷺ  പറയുകയുണ്ടായി: ‘അവര്‍ക്ക് നമ്മളെക്കാള്‍ ഒരിക്കലും ഉയരാന്‍ കഴിയുകയില്ല’ (അഹ്മദ്: 2609).

ഏതായാലും സ്വഹാബികള്‍ മുശ്‌രിക്കുകള്‍ക്ക് നേരെ തിരിഞ്ഞ് അവരോടു യുദ്ധം ചെയ്യുകയും അവരെ കല്ലെടുത്ത് എറിയുകയും ചെയ്തു. അങ്ങിനെ മല മുകളില്‍ നിന്നും താഴെ ഇറക്കി. ശേഷം അല്ലാഹു വിശ്വാസികള്‍ക്ക് ഒരു മയക്കം നല്‍കി. അവര്‍ ഏറ്റവും കൂടുതലായി പേടിച്ചു നില്‍ക്കുന്ന ഒരു സമയത്തായിരുന്നു അത്. ഈ മയക്കം മുസ്‌ലിംകള്‍ക്ക് ഒരു ആശ്വാസമായിരുന്നു.’പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു…’ (ക്വുര്‍ആന്‍ 3:154).

അബൂത്വല്‍ഹ(റ) പറയുന്നു: ‘ഉഹ്ദിന്റെ ദിവസം മയക്കം (ഉറക്കം) പിടിപെട്ട ആളുകളില്‍ ഞാനുമുണ്ടായിരുന്നു. എന്റെ കയ്യില്‍ നിന്ന് പല തവണ വാള്‍ താഴെ വീഴുകയും ഞാന്‍ അതെടുക്കുകയും വീണ്ടും വീഴുകയും എടുക്കുകയും ചെയ്തിട്ടുണ്ട്'(ബുഖാരി: 4068).

എന്നാല്‍ കപടവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടെ സ്വന്തം കാര്യമല്ലാതെ മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല എന്നും 3:154ല്‍ അല്ലാഹു വ്യക്തമാക്കുന്നുണ്ട്.

യുദ്ധരംഗം ശാന്തമാവുകയും മുശ്‌രിക്കുകള്‍ മക്കയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തപ്പോള്‍ സ്വഹാബികള്‍ നബിക്കു ബാധിച്ച മുറിവുകള്‍ ചികിത്സിക്കാന്‍ തുടങ്ങി. നബിയെ ചികിത്സിക്കുന്ന സ്വഹാബികളെ സഹായിക്കുന്നതിനു വേണ്ടി മദീനയില്‍ നിന്നും അവരുടെ ഭാര്യമാരും ഇറങ്ങിവന്നു. ഫാത്വിമ(റ) ഇക്കൂട്ടത്തില്‍ വന്ന മഹതിയായിരുന്നു. നബിയെ കണ്ട ഉടനെ മകള്‍ ഫാത്വിമ കെട്ടിപ്പിടിച്ചു. നബിയുടെ ശരീരത്തിലെ മുറിവുകള്‍ വെള്ളം കൊണ്ട് അവര്‍ കഴുകാന്‍ തുടങ്ങിയപ്പോള്‍ രക്തം കൂടുതലായി വരാന്‍ തുടങ്ങി. സഹ്‌ലുബ്‌നു സഅ്ദ്(റ) പറയുകയാണ്: ‘ഉഹ്ദ് യുദ്ധ ദിവസം പ്രവാചകന്റെ മുഖത്ത് മുറിവേറ്റു. അവിടത്തെ അണപ്പല്ല് പൊട്ടി. പടത്തൊപ്പിയുടെ ആണി അവിടത്തെ തലയില്‍ തറച്ചു. ഫാത്വിമയായിരുന്നു പ്രവാചകന്റെ ശരീരത്തില്‍ നിന്നും രക്തം കഴുകിക്കൊടുത്തത്. അലി(റ) വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു. വെള്ളം ഒഴിക്കും തോറും രക്തം കൂടുതലായി വരുന്നത് കണ്ടപ്പോള്‍ ഫാത്വിമ(റ) ഈന്തപ്പനയുടെ പട്ട കരിച്ച വെണ്ണീര്‍ നബിയുടെ മുറിയില്‍ വെച്ച് കൊടുത്തു. ശേഷം ആ മുറി കെട്ടിക്കൊടുക്കുകയും ചെയ്തു. അങ്ങനെ രക്തം നിന്നു'(ബുഖാരി: 4075, മുസ്‌ലിം: 1790).

അനസ്(റ) പറയുകയാണ്: ‘ഉഹ്ദ് യുദ്ധ ദിവസം നബിﷺ യുടെ അണപ്പല്ല് പൊട്ടുകയും തലയില്‍ മുറിവേല്‍ക്കുകയും ചെയ്തപ്പോള്‍ രക്തം തുടച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘തങ്ങളുടെ പ്രവാചകന്റെ അണപ്പല്ല് പൊട്ടിക്കുകയും മുറിവേല്‍പിക്കുകയും ചെയ്ത ഒരു സമൂഹം എങ്ങനെ വിജയിക്കാനാണ്? അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: ”(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു (ആലുഇംറാന്‍: 128)” (മുസ്‌ലിം: 1791).

നബിയെ ആക്രമിക്കുവാനും കൊലപ്പെടുത്തുവാനും സാധിക്കുന്നില്ല എന്ന് കണ്ട മുശ്‌രിക്കുകള്‍ മക്കയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ മരിച്ചു കിടക്കുന്ന സ്വഹാബികളുടെ ശരീരം വികൃതമാക്കുകയും കാതും മൂക്കും മുറിക്കുകയും വയറുകള്‍ കുത്തിക്കീറുകയും ചെയ്തു. അങ്ങനെയാണ് ഹിന്ദ് ബിന്‍തു ഉത്ബ ഹംസ(റ)യുടെ കരള്‍ പറിച്ചെടുത്തത്. അബ്ദുല്ലാഹിബിനു അംറി(റ)ന്റെ ചെവി മുറിച്ചെടുത്തത്. അബ്ദുല്ലാഹിബ്‌നു ജഹ്ശി(റ)ന്റെ ചെവിയും മൂക്കും അവര്‍ മുറിച്ചത്. ഹന്‍ളലതുബ്‌നു അബീ ആമിറി(റ)നെ മാത്രം അവര്‍ ഒന്നും ചെയ്തില്ല. കാരണം അദ്ദേഹത്തിന്റെ പിതാവ് മുശ്‌രിക്കുകളോടൊപ്പമായിരുന്നു.

മുശ്‌രിക്കുകള്‍ പിരിഞ്ഞു പോകുവാന്‍ ഒരുങ്ങിയപ്പോള്‍ അബൂസുഫ്‌യാന്‍ മലമുകളില്‍ കയറി. എന്നിട്ട് മുസ്‌ലിംകളോടായി ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘എവിടെയാണ് നിങ്ങളുടെ കൂട്ടത്തിലെ മുഹമ്മദ്?’ മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു ചോദിച്ചു. എന്നാല്‍ അതിനു മറുപടി പറയാന്‍ നബിﷺ  മുസ്‌ലിംകളെ സമ്മതിച്ചില്ല. ശേഷം അബൂസുഫ്‌യാന്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘എവിടെപ്പോയി അബൂഖുഹാഫയുടെ മകന്‍?’ മൂന്നു തവണ ഇത് ആവര്‍ത്തിച്ച ശേഷം ചോദിച്ചു: ‘എവിടെപ്പോയി ഉമറുബ്‌നുല്‍ ഖത്ത്വാബ്?’ ഇതും മൂന്നു തവണ ആവര്‍ത്തിച്ച ശേഷം തന്റെ ജനതയിലേക്ക് മലമുകളില്‍ നിന്നും ഇറങ്ങിച്ചെന്ന് കൊണ്ട് പറഞ്ഞു: ‘അവരൊക്കെ കൊല്ലപ്പെട്ടിരിക്കുന്നു.’ അബൂസുഫ്‌യാന്റെ ഈ സംസാരം കേട്ടപ്പോള്‍ ഉമര്‍(റ)വിന് സ്വന്തത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ് സത്യം; അല്ലയോ അല്ലാഹുവിന്റെ ശത്രുവേ, നീ പറഞ്ഞത് കളവാണ്. നീ എണ്ണിപ്പറഞ്ഞവരൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട്. നിന്നെ വേദനിപ്പിക്കുന്ന പലതും ഇനി ബാക്കിയുണ്ട്.’ അബൂസുഫ്‌യാന്‍ പറഞ്ഞു: ‘ഇത് ബദ്‌റിന് പകരമാണ്. യുദ്ധം ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങള്‍ ഇനിയും നിങ്ങള്‍ കാണും. അത് ഞാന്‍ കല്‍പിച്ചതല്ല. അതുകൊണ്ട് അതില്‍ എന്നെ ദോഷം പറയരുത്. ശേഷം ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു: ‘ഹുബ്ല്‍(വിഗ്രഹം) നീണാള്‍ വാഴട്ടെ. ഹുബ്ല്‍ നീണാള്‍ വാഴട്ടെ.’ ഇതു കേട്ടപ്പോള്‍ നബിﷺ  പറഞ്ഞു: ‘ഇപ്പോള്‍ കൊടുക്കൂ അബൂസുഫിയാന് മറുപടി.’ സ്വഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് ഞങ്ങള്‍ മറുപടിയായി പറയേണ്ടത്?’ നബിﷺ  പറഞ്ഞു: ‘അല്ലാഹുവാണ് ഏറ്റവും ഉയര്‍ന്നവനും ഉന്നതനായിട്ടുള്ളവനും എന്നു നിങ്ങള്‍ മറുപടി പറയുക.’ അബൂസുഫ്‌യാന്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിﷺ  പറഞ്ഞു: ‘കൊടുക്കൂ അബൂസുഫിയാന് മറുപടി.’ സ്വഹാബത്ത് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് ഞങ്ങള്‍ പറയേണ്ടത്?’ നബിﷺ  പറഞ്ഞു: ‘അല്ലാഹുവാണ് ഞങ്ങളുടെ മൗല(യജമാനന്‍). നിങ്ങള്‍ക്ക് മൗലയില്ല’ (ബുഖാരി: 3039).

അബൂസുഫ്‌യാന്‍ തന്റെ കൂടെയുള്ള ആളുകളെയും കൊണ്ട് പിരിഞ്ഞു പോകുമ്പോള്‍ മുസ്‌ലിംകളെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഒരു വര്‍ഷത്തിനുള്ളില്‍ ബദ്‌റില്‍ വെച്ച് നമുക്ക് വീണ്ടും കാണാം. അവിടെ വെച്ചാണ് ഞങ്ങളുടെ ആളുകളെ നിങ്ങള്‍ കൊന്നത്.’ അപ്പോള്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിനോട് നബിﷺ  പറഞ്ഞു: ‘ഉമറേ പറയൂ: ഇന്‍ശാ അല്ലാഹ്. അതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയിലുള്ള വാഗ്ദത്ത സമയമാകുന്നു അത് എന്ന്.’ ഇതോടെ ജനങ്ങളെല്ലാം പിരിഞ്ഞുപോയി (നസാഈ 11017).

മുശ്‌രിക്കുകള്‍ മടങ്ങിപ്പോയപ്പോള്‍ അലിയ്യുബ്‌നു അബീത്വാലിബിനെ നബിﷺ  അവരുടെ പിറകെ പറഞ്ഞയച്ചു കൊണ്ട് പറഞ്ഞു: ‘അവരുടെ പിറകെ ചെല്ലണം. അവര്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നും നിരീക്ഷിക്കണം. അവര്‍ കുതിരകളുടെ കൂടെ നടക്കുകയും ഒട്ടകത്തെ തെളിച്ചുകൊണ്ടു പോകുകയും ചെയ്യുകയാണ് എങ്കില്‍ അവര്‍ ഉദ്ദേശിക്കുന്നത് മക്കയാണ്. മറിച്ച് അവര്‍ കുതിരപ്പുറത്ത് കയറിയാണ് യാത്ര ചെയ്യുന്നത് എങ്കില്‍ അവര്‍ ഉദ്ദേശിക്കുന്നത് മദീനയാണ്. മദീനയെയെങ്ങാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ഞാന്‍ അവരിലേക്ക് അങ്ങോട്ട് ചെല്ലുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്യും.’ അലി(റ) പറയുകയാണ്: ‘അവര്‍ എന്ത് ചെയ്യുന്നു എന്ന് അറിയാന്‍ വേണ്ടി ഞാന്‍ അവരുടെ പിറകെ ചെന്നു. അപ്പോള്‍ അവര്‍ മക്കയിലേക്ക് മടങ്ങുകയായിരുന്നു.’ അലി(റ) നബിﷺ യുടെ അടുക്കലേക്ക് തിരിച്ചുവരികയും അവര്‍ മക്കയിലേക്ക് പോയി എന്നുള്ള വാര്‍ത്ത അറിയിക്കുകയും ചെയ്തു” (സീറതു ഇബ്‌നു ഹിശാം: 3/105).

മുശ്‌രിക്കുകള്‍ മക്കയിലേക്ക് പോയ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് സന്തോഷമായി. തങ്ങളുടെ കൂട്ടത്തില്‍ നിന്ന് മുറിവേറ്റവരെയും കൊല്ലപ്പെട്ടവരെയും അന്വേഷിച്ച് അവര്‍ ഇറങ്ങി. നബി തന്റെ പിതൃവ്യന്‍ ഹംസയെ അന്വേഷിച്ചുകൊണ്ടാണ് പോയത്. ശരീരം വികൃതമാക്കപ്പെട്ട നിലയില്‍ ഹംസ(റ)യെ നബിﷺ  കണ്ടു. അദ്ദേഹത്തിന്റെ മൂക്കും കാതും മുറിച്ചെടുക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇതു കണ്ടപ്പോള്‍ നബിﷺ  പറയുകയുണ്ടായി: ‘സ്വഫിയ്യക്ക് വിഷമം ഇല്ലായിരുന്നുവെങ്കില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും വയറ്റില്‍ നിന്ന് അല്ലാഹു ഹംസയെ ഒരുമിച്ചു കൂട്ടുന്നതുവരെ ഞാന്‍ ഇവിടെ വിട്ടേക്കുമായിരുന്നു’ (അഹ്മദ്: 12300).

ഹംസ(റ) കൊല്ലപ്പെട്ട വിവരം അറിഞ്ഞ സ്വഫിയ്യ(റ) ഉഹ്ദിലേക്ക് വന്നു. അലി(റ)യെയും സുബൈറി(റ)നെയും അവര്‍ കണ്ടു. അലി(റ) സുബൈറി(റ)നോട് പറഞ്ഞു: ‘നിങ്ങളുടെ ഉമ്മയോട് കാര്യങ്ങള്‍ പറയുക.’ അപ്പോള്‍ സുബൈര്‍(റ) അലി(റ)യോട് പറഞ്ഞു: ‘ഇല്ല, നിങ്ങള്‍ തന്നെ നിങ്ങളുടെ അമ്മായിയോട് കാര്യങ്ങള്‍ പറയുക.’ അപ്പോള്‍ സ്വഫിയ്യ(റ) ചോദിച്ചു: ‘എന്താണ് ഹംസക്ക് സംഭവിച്ചത്?’ ഞങ്ങള്‍ക്ക് അറിയില്ല എന്ന രൂപത്തില്‍ അവര്‍ കാണിച്ചു കൊടുത്തു. നബിﷺ  അവിടേക്ക് കടന്നു വന്നു. എന്നിട്ട് പറഞ്ഞു: ‘അവര്‍ക്ക് മാനസികമായി എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.’ നബിﷺ  അവരെ ആശ്വസിപ്പിച്ചു. എന്നിട്ട് പ്രാര്‍ഥിക്കുകയും ചെയ്തു. സ്വഫിയ്യ(റ) ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുകയും കരയുകയും ചെയ്തു (ഹാകിം: 4947).

ഛിന്നഭിന്നമാക്കപ്പെട്ട ശരീരങ്ങള്‍ കണ്ടപ്പോള്‍ മുസ്‌ലിംകള്‍ക്ക് ദേഷ്യം വന്നു. അവര്‍ ഇപ്രകാരം പറഞ്ഞു: ‘മുശ്‌രിക്കുകള്‍ക്കെതിരെ അല്ലാഹു ഞങ്ങള്‍ക്ക് ഒരു വിജയം തന്നാല്‍ അവരുടെ ശരീരവും ഇതേ പോലെ ഞങ്ങള്‍ വികൃതമാക്കും. ഇതിന്റെ പലിശയും കൂട്ടി ഞങ്ങള്‍ പ്രതികാര നടപടി എടുക്കും.’ അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

”നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം” (ക്വുര്‍ആന്‍ 16:126).

അപ്പോള്‍ നബിﷺ  പറഞ്ഞു: ‘ഞങ്ങള്‍ ശിക്ഷാ നടപടി എടുക്കുകയില്ല’ (അഹ്മദ്: 21229).

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 43

നബി ചരിത്രം - 43: അനുസരണക്കേടിന്റെ ഫലം

അനുസരണക്കേടിന്റെ ഫലം

മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ യുദ്ധക്കളത്തില്‍നിന്ന് തുരത്തി ഓടിക്കുകയും കൊലപ്പെടുത്തുകയും ബന്ദികളാക്കുകയും യുദ്ധസ്വത്ത് സമാഹരിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മലമുകളില്‍ നിര്‍ത്തിയ അമ്പെയ്ത്തുകാര്‍ അവിടെ നിന്നും ഇറങ്ങിവന്നു. മറ്റുള്ള ആളുകളോടൊപ്പം യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുവാന്‍ വേണ്ടിയായിരുന്നു അവര്‍ ഇറങ്ങിവന്നത്. ഈ സന്ദര്‍ഭത്തില്‍ അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പറഞ്ഞു: ”നബിയുടെ വാക്കുകളെ നിങ്ങള്‍ മറന്നുവോ?” പക്ഷേ, മറ്റുള്ളവര്‍ അത് ചെവിക്കൊണ്ടില്ല. മുശ്‌രിക്കുകള്‍ പരാജയപ്പെട്ടതാണല്ലോ. ഇനി ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത് എന്തിന് എന്നാണ് അവര്‍ ചിന്തിച്ചത്. ‘ജനങ്ങളുടെ കൂട്ടത്തിലേക്ക് ഞങ്ങളും ഇറങ്ങിച്ചെല്ലുകയും അവരോടൊപ്പം യുദ്ധസ്വത്ത് സമാഹരിക്കുകയും ചെയ്യും’ എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഇറങ്ങിപ്പോന്നു (ബുഖാരി: 3039).

അമ്പെയ്ത്തുകാര്‍ മലമുകളില്‍ നിന്ന് ഇറങ്ങി വന്നതോടു കൂടി ശത്രുക്കള്‍ കടന്നുവരാനുള്ള വഴി തുറക്കപ്പെടുകയായിരുന്നു. നബി ﷺ യുടെ നിര്‍ദേശത്തെ മാനിച്ചുകൊണ്ട് അബ്ദുല്ലാഹിബ്‌നു ജുബൈര്‍(റ) അവിടെത്തന്നെ നിന്നു. പത്തോളം വരുന്ന സ്വഹാബികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. നബിയോട് കാണിച്ച ഈ അനുസരണക്കേടിന്റെ ഭാഗമായിക്കൊണ്ട് അല്ലാഹു ക്വുര്‍ആനിലെ ഈ വചനം ഇറക്കുകയുണ്ടായി:

”അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു”(ആലു ഇംറാന്‍: 152).

മുശ്‌രിക്കുകളുടെ കുതിരപ്പടയുടെ നേതൃത്വം വഹിച്ചിരുന്ന ഖാലിദ്ബ്‌നുല്‍ വലീദ് മലമുകളില്‍ നിന്നും അമ്പെയ്ത്തുകാര്‍ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അതിവേഗത്തില്‍ ആ വഴി കുതിച്ച് ഉഹ്ദിലേക്ക് കടന്നു ചെന്നു. മുസ്‌ലിം സൈന്യത്തിന്റെ നേരെ പിന്‍ഭാഗത്താണ് അദ്ദേഹം എത്തിയത്. ഉഹ്ദിലേക്ക് കടന്നു വന്നു എന്ന് മാത്രമല്ല മുസ്‌ലിംകളുടെ പിന്നിലൂടെയും മുന്നിലൂടെയും ഖാലിദിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട വലയം ചെയ്യുകയുണ്ടായി. ഇംറ ബിന്ദു അല്‍ഖമതുല്‍ഹാരിസിയ്യ എന്ന മുശിക്കത്തായ വനിത യുദ്ധക്കളത്തിലേക്ക് ഓടിവരികയും മുമ്പ് മുശ്‌രിക്കുകള്‍ വലിച്ചെറിഞ്ഞ കൊടിയെടുത്ത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതോടെ മുശ്‌രിക്കുകള്‍ കൊടിക്ക് ചുറ്റും ഒരുമിച്ചു കൂടി. ഖാലിദിന്റെ സൈന്യം മുസ്‌ലിംകളെ നാലുഭാഗത്തു നിന്നും വലയം ചെയ്തതോടുകൂടി മുസ്‌ലിം സൈന്യം ഛിന്നഭിന്നമായി. അവരുടെ അണികള്‍കള്‍ക്ക് താളംതെറ്റി. വ്യവസ്ഥകള്‍ താറുമാറായി. അമ്പെയ്ത്തുകാരായ സ്വഹാബിമാര്‍ നബിയുടെ കല്‍പനക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി ഒരു കെട്ടിടം പോലെ ഉറച്ചുനിന്ന് യുദ്ധം ചെയ്തിരുന്ന മുസ്‌ലിം സൈന്യം ചിതറുകയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയും ചെയ്തു. വ്യവസ്ഥകള്‍ താറുമാറായിക്കൊണ്ടുള്ള പരസ്പരം ഏറ്റുമുട്ടലില്‍ ആര് ആരെയാണ് വെട്ടുന്നത് എന്നു പോലും അറിയുമായിരുന്നില്ല. ഒട്ടനവധി മുസ്‌ലിംകള്‍ ഈ സന്ദര്‍ഭത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

ആഇശ(റ) പറയുന്നു: ”ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടപ്പോള്‍ അവരെ വീണ്ടും യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് ഇബ്‌ലീസ് വിളിച്ചു കൂവുകയുണ്ടായി. അങ്ങനെ മുശ്‌രിക്കുകള്‍ വീണ്ടും ഒരുമിച്ചു കൂടുകയും ചെയ്തു” (ബുഖാരി: 4065).

നിയന്ത്രണവും വ്യവസ്ഥയും നഷ്ടപ്പെട്ട യുദ്ധഭൂമിയില്‍ മുസ്‌ലിംകള്‍ അറിയാതെ ഹുദൈഫയുടെ പിതാവായ യമാനിനെ കൊലപ്പെടുത്തി. അത് ഹുദൈഫയുടെ പിതാവാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഈ രംഗം ഹുദൈഫ കണ്ടപ്പോള്‍ ‘എന്റെ പിതാവ്, എന്റെ പിതാവ്’ എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, അറിയാതെ അവര്‍ കൊലപ്പെടുത്തി. ഹുദൈഫ അവരോട് പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ. (ബുഖാരി: 4065).

കൊല ചെയ്യപ്പെട്ട പിതാവിന്റെ പ്രായച്ഛിത്തമായി ഹുദൈഫക്ക് ഫിദ്‌യ നല്‍കാന്‍ നബി ﷺ  ഉദ്ദേശിച്ചു. അങ്ങനെ ഫിദ്‌യയായി ലഭിച്ചത് ഹുദൈഫ മുസ്‌ലിംകള്‍ക്ക് തന്നെ ദാനം ചെയ്യുകയും ചെയ്തു. അതോടെ നബിയുടെ അടുക്കലുള്ള ഹുദൈഫയുടെ സ്ഥാനം കൂടുതല്‍ വര്‍ധിച്ചു. ഉഹ്ദ് യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് ശക്തമായ വിജയം നേടുവാന്‍ സാധിച്ചുവെങ്കിലും യുദ്ധത്തിന്റെ അവസാന സന്ദര്‍ഭം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നഷ്ടത്തിന്റെതായിരുന്നു.

”നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ” (അന്നൂര്‍: 63).

മുസ്‌ലിംകളില്‍ ചിലര്‍ യുദ്ധക്കളം വിട്ടു പോയി. മുസ്‌ലിംകളുടെ കൊടി വഹിച്ചിരുന്ന മിസ്അബ് ഇബ്‌നു ഉമൈര്‍(റ) അവിടെത്തന്നെ ഉറച്ചു നിന്നു. റസൂലിന്റെ ചുറ്റും നിന്ന് അദ്ദേഹം യുദ്ധം ചെയ്യുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകളുടെ ഒരു കുതിരപ്പടയാളിയായ ഇബ്‌നു ഖംഅ മിസ്വ്അബിന്റെ നേരെ വന്നു. മിസ്അബിനെ അയാള്‍ കൊലപ്പെടുത്തി. കൊടി താഴെ വീണു. ആ കൊടി എടുക്കുവാനും ഉയര്‍ത്തിപ്പിടിക്കുവാനും നബി ﷺ  അലി(റ)യോട് കല്‍പിച്ചു.

മിസ്അബ്(റ)തന്റെ പടയങ്കി ധരിച്ചാല്‍ നബി ﷺ യുടെ അതേ പോലെ തോന്നുമായിരുന്നു. മിസ്അബിനെ കൊന്ന ഇബിനുഖംഅ തെറ്റിദ്ധരിച്ചത് താന്‍ കൊന്നത് മുഹമ്മദ് നബി ﷺ യെയാണ് എന്നായിരുന്നു. അതോടെ ഞാന്‍ മുഹമ്മദിനെ കൊന്നു എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് മുശ്‌രിക്കുകള്‍ക്കിടയിലേക്ക് അയാള്‍ മടങ്ങിച്ചെന്നു. ഉയര്‍ന്ന ശബ്ദത്തില്‍ പിശാചും ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘അറിയുക; മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.’ ഇത് കേട്ടതോടു കൂടി മുസ്‌ലിംകളുടെ  അവസ്ഥ വളരെ പ്രയാസമുള്ളതായി മാറി. അവരുടെ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞു. മുസ്‌ലിം സൈന്യം ആകെ പരിഭ്രാന്തരായി. എന്തു ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയാണ് അവര്‍ക്കുണ്ടായത്. ഇതോടെ മുസ്‌ലിംകള്‍ മൂന്ന് തരക്കാരായി മാറി.

(1) യുദ്ധക്കളം വിട്ട് പിന്തിരിഞ്ഞോടിയവര്‍. തെറ്റില്‍ ഉറച്ചു നില്‍ക്കുവാനോ തിന്മ ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടിയോ അല്ല അവര്‍ യുദ്ധക്കളം വിട്ടോടിയത്. മറിച്ച് അവിടെ അവര്‍ കണ്ട സാഹചര്യവും നാശത്തിന്റെതായ രംഗങ്ങളും സ്വാഭാവികമായും മനുഷ്യനില്‍ ഉണ്ടാവുന്ന ചിന്തകളിലൂടെ ഉടലെടുത്ത ദുര്‍ബലതയായിരുന്നു അവര്‍ തിരിഞ്ഞോടാനുള്ള കാരണം. നബിയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ അപ്പുറമായിരുന്നു. എന്നാല്‍ ഇങ്ങനെ തിരിഞ്ഞോടിയവര്‍ വളരെ കുറച്ചു മാത്രമെ ഉണ്ടായിരുന്നുള്ളൂ. അല്ലാഹു പറയുന്നു:

 ”ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ആലുഇംറാന്‍: 153).

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ), ഖാരിജതുബ്‌നു അംറ്(റ), ഹാരിസ്ബിന്‍ഹാത്വിബ്(റ)തുടങ്ങിയവരായിരുന്നു അവര്‍. എന്നാല്‍ അല്ലാഹു തന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും അവര്‍ക്ക് മാപ്പ് കൊടുത്തിരിക്കുന്നു:

”രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു” (ആലു ഇംറാന്‍: 155).

(2) പരിഭ്രാന്തിയില്‍ അകപ്പെട്ടു പോയ ആളുകള്‍. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുക എന്ന തീരുമാനത്തിലായിരുന്നു അവര്‍. ഭൂരിപക്ഷം സ്വഹാബിമാരും ഇത്തരത്തില്‍ ഉള്ളവരായിരുന്നു. എന്നാല്‍ നബി ﷺ  ജീവിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ നബിയിലേക്ക് മടങ്ങുകയും ചെയ്തു. മുശ്‌രിക്കുകള്‍ ഉണ്ടാക്കിയെടുത്ത വെല്ലുവിളിയെ സ്വീകരിച്ചുകൊണ്ടും സത്യവിശ്വാസികളെ യുദ്ധത്തിനു വേണ്ടി പ്രേരിപ്പിച്ചും ഈ നിര്‍ണായക ഘട്ടത്തില്‍ മുന്നോട്ടു കുതിച്ചു ഒരാളായിരുന്നു അനസുബ്‌നു നള്ര്‍(റ). ബദ്‌റില്‍ തനിക്ക് നഷ്ടപ്പെട്ട അവസരത്തിന് പകരമായി ഉഹ്ദിനെ അദ്ദേഹം സ്വീകരിച്ചു. ചില സ്വഹാബിമാര്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ അനസുബ്‌നു നള്ര്‍ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, ഈ സമൂഹം ചെയ്യുന്ന കാര്യത്തില്‍ നിന്നും ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു. മുശ്‌രിക്കുകള്‍ ചെയ്ത പ്രവര്‍ത്തനത്തില്‍ നിന്നും അല്ലാഹുവേ, ഞാന്‍ നിരപരാധിയാണ്.’ ശേഷം അദ്ദേഹം മുന്നോട്ടു നീങ്ങി. അപ്പോള്‍ സഅ്ദ്ബ്‌നു മുആദ് അദ്ദേഹത്തെ കണ്ടു. അന്നേരം അദ്ദേഹം പറഞ്ഞു: ‘അല്ലയോ സഅ്ദ്! സ്വര്‍ഗം. നള്‌റിന്റെ റബ്ബ് തന്നെയാണ് സത്യം;  ഉഹ്ദിന്റെ പിറകില്‍ നിന്നും സ്വര്‍ഗത്തിന്റെ സുഗന്ധം ഞാന്‍ അനുഭവിക്കുന്നു.’ സഅ്ദ് പറയുകയാണ്: ‘അല്ലാഹുവിന്റെ പ്രവാചകരേ, എന്താണ് അനസ് ചെയ്തത് എന്ന് പോലും എനിക്ക് വര്‍ണിക്കാന്‍ സാധ്യമല്ല. ശരീരത്തില്‍ എണ്‍പതിലധികം വെട്ടുകളുടെ പാടുകള്‍ അദ്ദേഹത്തില്‍ കണ്ടു എന്നാണ് സ്വഹാബിമാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ശരീരം മുശ്‌രിക്കുകള്‍ പിച്ചിച്ചീന്തിയിരുന്നു” (ബുഖാരി 2805. മുസ്‌ലിം: 1903).

(3) നബി ﷺ യുടെ കൂടെ ഉറച്ചു നിന്നവര്‍. അടിയുറച്ച പാറപോലെ നബി യുദ്ധക്കളത്തില്‍ ധൈര്യമായി നിന്നിരുന്നു. തന്റെ സ്ഥാനം വിട്ട് നബി ﷺ  നീങ്ങിയിട്ടില്ല. ശത്രുക്കള്‍ക്ക് അഭിമുഖമായിത്തന്നെ നബി നിന്നു. മുസ്‌ലിംകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതായി കണ്ടപ്പോള്‍ നബി ﷺ  വിളിച്ചു പറഞ്ഞു: ”അല്ലാഹുവിന്റെ അടിമകളേ, എന്റെ അടുക്കലേക്ക് വരൂ. ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.” ഈ ശബ്ദം കേട്ടപ്പോള്‍ മുശ്‌രിക്കുകള്‍ക്ക് നബിയെ മനസ്സിലായി അവര്‍ നബിക്ക് നേരെ ചാടി വീണു. നബിയുടെ കൂടെ വളരെ വിരളം ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മുഹാജിറുകളില്‍ നിന്ന് 7 പേരും അന്‍സ്വാറുകളില്‍ നിന്ന് ഏഴു പേരും. ത്വല്‍ഹയും സഅ്ദുബ്‌നു അബീവക്വാസുമാണ് മുഹാജിറുകളുടെ കൂട്ടത്തില്‍ നിന്ന് ഉണ്ടായിരുന്നത്. അനസുബ്‌നു മാലിക് (റ)പറയുന്നു: ‘നബി ﷺ  അന്‍സ്വാരികള്‍ക്കൊപ്പം ഒറ്റപ്പെട്ടു പോയി. ക്വുറൈശികളിലെ രണ്ട് ആളുകളും ഉണ്ടായിരുന്നു. അവര്‍ നബിയെ ആക്ഷേപിച്ചുകൊണ്ടും ചീത്ത പറഞ്ഞുകൊണ്ടും സംസാരിക്കാന്‍ തുടങ്ങി.” നബി ﷺ  ചോദിച്ചു: ”ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയുക? അവര്‍ക്ക് സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവര്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരായിരിക്കും.” ഇതു കേട്ടപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ മുന്നോട്ടുവന്നു. കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്തു. വീണ്ടും അവര്‍ നബിയെ മോശപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. നബി ﷺ  വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചു: ”ആരാണ് ഇവരെ നമ്മില്‍ നിന്നും അകറ്റിക്കളയാനുള്ളത്? അവനു സ്വര്‍ഗമുണ്ട്. അല്ലെങ്കില്‍ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലായിരിക്കും.” അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ രംഗത്തുവരികയും കൊല്ലപ്പെടുന്നത് വരെ യുദ്ധം ചെയ്യുകയും ചെയ്തു. അങ്ങിനെ 7 പേരും ശഹീദാകുന്നതു വരെ ഈ അവസ്ഥ തുടര്‍ന്നു.

7 അന്‍സ്വാറുകള്‍ കൊല്ലപ്പെട്ടപ്പോള്‍ മുശ്‌രിക്കുകള്‍ നബിക്കെതിരെയുള്ള ആക്രമണം ശക്തമാക്കി. നബി ﷺ യെ കൊല്ലലായിരുന്നു അവരുടെ ലക്ഷ്യം. ഉതുബതുബ്‌നു അബീവക്വാസ് നബിയെ കല്ലെടുത്തെറിഞ്ഞു. നബിയുടെ കീഴ്ചുണ്ടിന് മുറിവേറ്റു. താഴ്ഭാഗത്തുള്ള വലത്തെ പല്ല് പൊട്ടുകയും ചെയ്തു. നബിയുടെ പടത്തൊപ്പി പൊട്ടി. അബ്ദുല്ലാഹിബിനു ശിഹാബ് എന്ന വ്യക്തി മുന്നോട്ട് ചെന്ന് നബിയുടെ നെറ്റിയില്‍ മുറിവേല്‍പിച്ചു. ഇബ്‌നു ഖംഅ നബി ﷺ യുടെ മുകളിലേക്ക് വാള്‍ ഉയര്‍ത്തുകയും നബിയുടെ ചുമലില്‍ അതിശക്തമായ നിലക്ക് അടിക്കുകയും ചെയ്തു. ഒരു മാസത്തിലധികം ഇതിന്റെ പ്രയാസം നബി ﷺ  അനുഭവിച്ചിട്ടുണ്ട്. ശേഷം നബിയുടെ കവിളത്താണ് അയാള്‍ അടിച്ചത്. ഇതു പിടിച്ചോ, ഞാന്‍ ഇബ്‌നു ഖംഅയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിച്ചത്. പടത്തൊപ്പിയുടെ ആണി നബിയുടെ കവിളില്‍ തറച്ചു. നബി ﷺ  പറഞ്ഞു: ”അല്ലാഹു നിന്നെ നിന്ദിക്കട്ടെ.” ഈ മുശ്‌രിക്കുകളെ നബി ﷺ  തന്നില്‍ നിന്നും തള്ളിമാറ്റിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ അബു ആമിര്‍ കുഴിച്ച കുഴിയില്‍ നബി ﷺ  വീഴുകയുണ്ടായി. നബിയുടെ കാല്‍മുട്ടില്‍ മുറിവേറ്റു. അലി(റ)യാണ് നബി ﷺ യെ വാരിക്കുഴിയില്‍ നിന്നും പിടിച്ചുയര്‍ത്തിയത്.

നബി ﷺ  തന്റെ പൊട്ടിപ്പോയ പല്ലിലേക്ക് ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ”തങ്ങളുടെ പ്രവാചകനെ ഇത്രയൊക്കെ ചെയ്ത സമൂഹത്തോട് അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു.” ത്വല്‍ഹയും സഅ്ദുബ്‌നു അബീവക്വാസുമായിരുന്നു നബിയുടെ ചുറ്റും നിന്നു കൊണ്ട് നബിക്കു വേണ്ടി പ്രതിരോധിച്ചിരുന്നത്. ഉഹ്ദിന്റെ ദിവസം നബിയിലേക്ക് വരുന്ന അമ്പുകള്‍ തടഞ്ഞ് ത്വല്‍ഹയുടെ കൈകള്‍ക്ക് തളര്‍ച്ച ബാധിച്ചിട്ടുണ്ട് എന്ന് ഹദീസില്‍ കാണുവാന്‍ സാധിക്കും (ബുഖാരി: 4063).

സഅ്ദ്(റ) പറയുന്നു: ”നബി ﷺ  തന്റെ ആവനാഴിയില്‍ നിന്നും എനിക്ക് ഒരു അമ്പെടുത്തു തരികയും എന്റെ ഉമ്മയും ഉപ്പയും നിങ്ങള്‍ക്ക് ദണ്ഡമാണ്, നിങ്ങള്‍ എറിയൂ എന്ന് എന്നോട് പറയുകയും ചെയ്തിട്ടുണ്ട്” (ബുഖാരി: 4055, മുസ്‌ലിം: 2412).

നബിയെ സഹായിക്കുന്നതിനുവേണ്ടി മലക്കുകളും ഉഹ്ദ് യുദ്ധത്തില്‍ ഇറങ്ങി വന്നിട്ടുണ്ട്. (ബുഖാരി: 4054, മുസ്‌ലിം: 2306). സ്വഹാബികള്‍ മുശ്‌രിക്കുകളോട് യുദ്ധം ചെയ്തുകൊണ്ടിരുന്നു. എന്റെ അടുക്കലേക്ക് വരൂ എന്ന് നബി ﷺ  വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ അവര്‍ നബിയിലേക്ക് ധൃതിപ്പെട്ട് ചെന്നു. പതിനാലോളം വരുന്ന സ്വഹാബിമാര്‍ നബിയുടെ അടുക്കല്‍ ഒരുമിച്ചുകൂടി. ശരീരമാകമാനം മുറിവേറ്റവരായിരുന്നു അവര്‍. മുഹാജിറുകളും അന്‍സ്വാറുകളുമാണ് ആ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്നത്. ശരീരത്തില്‍ ശക്തമായ മുറിവുണ്ടായിട്ടു പോലും നബിയെ സംരക്ഷിക്കുവാനുള്ള കഠിനാധ്വാനം ചെയ്യുകയായിരുന്നു അവര്‍. അബൂബക്കര്‍(റ), ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ), അലിയ്യുബ്‌നു അബീ ത്വാലിബ്(റ), അബൂഉബൈദ ഇബ്‌നുല്‍ ജര്‍റാഹ്(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ), അബൂത്വല്‍ഹതുല്‍ അന്‍സ്വാരിഫ(റ), ഹാരിസുബ്‌നുസ്സമ്മ(റ), മാലിക്ബ്‌നു സിനാന്‍(റ), അബൂദുജാന(റ), ഉമ്മുഅമ്മാറ(റ) തുടങ്ങിയവരായിരുന്നു അവര്‍.

ഉഹ്ദ് യുദ്ധത്തില്‍ സ്വഹാബി വനിതകളും അവരാല്‍ കഴിയുന്ന സഹായം ചെയ്തിട്ടുണ്ട്. ആഇശ(റ)യും ഉമ്മുസുലൈമും(റ) വെള്ളം കൊണ്ടുവന്ന് ആളുകളുടെ വായിലൊഴിച്ചു കൊടുക്കുമായിരുന്നു. വെള്ളം തീര്‍ന്നാല്‍ വീണ്ടും പോയി വെള്ളം പാത്രത്തില്‍ നിറച്ചു കൊണ്ടുവന്ന് വീണുകിടക്കുന്ന ആളുകളുടെ വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു (ബുഖാരി: 2880, മുസ്‌ലിം: 1811).  മുറിവേറ്റ ആളുകളെ അവര്‍ ചികിത്സിക്കുകയും ചെയ്യുമായിരുന്നു (മുസ്‌ലിം: 1810).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 42​

നബി ചരിത്രം - 42: ഉഹ്ദ് രണാങ്കണത്തില്‍ നേര്‍ക്കുനേര്‍

ഉഹ്ദ് രണാങ്കണത്തില്‍ നേര്‍ക്കുനേര്‍

ഇരു സൈന്യങ്ങളും ഏറ്റുമുട്ടി. സത്യവിശ്വാസികള്‍ ശക്തമായ നിലക്ക് യുദ്ധം ചെയ്തു. യുദ്ധക്കളത്തില്‍ എല്ലായിടത്തും അവര്‍ ഉണ്ടായിരുന്നു. ശത്രുപക്ഷത്തിന്റെ കൊടിക്കു ചുറ്റുമാണ് യുദ്ധം കൊടുമ്പിരിക്കൊണ്ടത്. നേതാവ് ത്വല്‍ഹതുബ്‌നു അബീ ത്വല്‍ഹയും അയാള്‍ക്ക് ശേഷം അയാളുടെ രണ്ടു സഹോദരന്മാരായ ഉസ്മാനും അബൂ സഅ്ദും കൊല്ലപ്പെട്ടപ്പോള്‍ ബനൂ അബ്ദുദ്ദാര്‍ ഗോത്രക്കാര്‍ മാറി മാറി കൊടി എടുത്തു കൊണ്ടിരുന്നു. ഇവര്‍ ഒരാള്‍ക്കു പിറകെ മറ്റൊരാളായിക്കൊണ്ടാണ് കൊല്ലപ്പെട്ടത്. ശേഷം ത്വല്‍ഹയുടെ മക്കളായ മുസാഫിഉം ഹാരിസും ശേഷം കിലാബും കൊടിയെടുത്തു. ഓരോരുത്തരായി എല്ലാവരും കൊല്ലപ്പെട്ടു. ഇപ്രകാരം ആദ്യ ഘട്ടത്തില്‍ തന്നെ മുശ്‌രിക്കുകളുടെ പതാകവാഹകരായിരുന്ന 11 പേര്‍ കൊല്ലപ്പെടുകയുണ്ടായി. പതാക വഹിച്ചിരുന്ന ഒരാള്‍ പോലും അവരില്‍ ബാക്കിയായില്ല. അലിയ്യുബ്‌നു അബീത്വാലിബ്, ഹംസബ്‌നു അബ്ദുല്‍ മുത്തലിബ്, സഅ്ദുബ്നു അബീ വഖാസ്, ആസിം ഇബ്‌നു സാബിത് ഖസ്മാന്‍, സുബൈറുബ്‌നുല്‍ അവ്വാം തുടങ്ങിയവരാണ് ഈ മുശ്‌രിക്കുകളെ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം അവരുടെ കൊടി തന്നെ അവര്‍ക്ക് ഒരു ശാപം പോലെയായി. കൊടിയിലേക്ക് അടുക്കുന്നവരെല്ലാം കൊല്ലപ്പെടുന്നു. അവസാനം അവര്‍ കൊടിയും വലിച്ചെറിഞ്ഞു.

ശേഷം യുദ്ധം കൊടുമ്പിരികൊണ്ടു. വാളുകള്‍ പരസ്പരം കൊമ്പുകോര്‍ത്തു. മുശ്‌രിക്കുകള്‍ മൂന്നു തവണ മുസ്‌ലിംകള്‍ക്ക് നേരെ കടന്നുകയറാന്‍ ശ്രമിച്ചുവെങ്കിലും അമ്പെയ്ത്തുകാര്‍ അവരുടെ അമ്പുകള്‍ കൊണ്ട് ശക്തമായ പ്രതിരോധം തീര്‍ത്തു. അങ്ങനെ മുശ്‌രിക്കുകള്‍ക്ക് തിരിഞ്ഞുപോകേണ്ടി വന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണമായിരുന്നു യുദ്ധം. തങ്ങളുടെ എല്ലാ ധീരതകളും അവര്‍ പ്രകടമാക്കി. അലിയും ത്വല്‍ഹയും സുബൈറും അബുത്വല്‍ഹയും സഅ്ദ് ബ്‌നു അബീ വക്വാസും ധീരതയുടെ നിറകുടങ്ങളയിരുന്നു. ഉഹ്ദ് യുദ്ധത്തിലെ പോരാട്ടത്തില്‍ ഒരു സ്വഹാബിയും മോശമായിരുന്നില്ല. അബൂദുജാന(റ) അടര്‍ക്കളത്തില്‍ എതിരിട്ട മുശ്‌രിക്കുകളെയെല്ലാം കൊന്നു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും സിംഹമായ ഹംസത് ഇബ്‌നു അബ്ദുല്‍മുത്ത്വലിബ്(റ)

യുദ്ധക്കളത്തിലെ അവിസ്മരണീയ വ്യക്തിത്വമായിരുന്നു. മുശ്‌രിക്കുകളിലെ പതാകവാഹകന്‍മാരില്‍ പലരെയും കൊലപ്പെടുത്തിയത് അദ്ദേഹമായിരുന്നു. മുശ്‌രിക്കുകളില്‍ ഒരാളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കവെയാണ് ഒളിച്ചിരുന്ന വഹ്ശി എന്നയാള്‍ തന്റെ ചാട്ടുളികൊണ്ട് ഹംസ(റ)യെ എറിയുന്നതും അദ്ദേഹം രക്തസാക്ഷിയായി വീഴുന്നതും. പാറക്കല്ലിന് പിന്നില്‍ ഒളിച്ചിരുന്നുകൊണ്ട് ഹംസ(റ)ക്കു നേരെ ചാട്ടുളി എറിഞ്ഞ ആ രംഗം വിശദീകരിക്കുന്ന ഹദീസുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും (ബുഖാരി: 4072).

പിന്നീട് വഹ്ശി ഇസ്‌ലാം സ്വീകരിക്കുന്ന അത്ഭുതകരമായ ചരിത്രമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അബൂബക്കറി(റ)ന്റെ കാലഘട്ടത്തില്‍ മുസൈലിമതുല്‍ കദ്ദാബുമായി ഉണ്ടായ യമാമ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ഹംസ(റ)യെ കൊന്ന കൈകള്‍കൊണ്ട് മുസൈലിമതുല്‍ കദ്ദാബിനെ കൊലപ്പെടുത്തുകയും ചെയ്തു. ഹംസ(റ)യെ കൊന്ന വിഷമത്തിലള്ള വഹ്ശിയുടെ കണ്ണുനീരിന് അല്‍പമെങ്കിലും ശമനമുണ്ടായത് അപ്പോഴാണ്. വഹ്ശി(റ)യുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു മുസൈലിമതുല്‍ കദ്ദാബിനെ കൊന്ന ആ സന്ദര്‍ഭം.

ജാബിറിന്റെ പിതാവ് അബ്ദുല്ലാഹിബിനു അംറ് ശഹീദാകുന്നത് ഉഹ്ദ് യുദ്ധത്തിലാണ്. ജാബിര്‍(റ)പറയുന്നു: ”മൂടപ്പെട്ട അവസ്ഥയില്‍ എന്റെ പിതാവ് ഉഹ്ദിന്റെ ദിവസം കൊണ്ടു വരപ്പെട്ടു. പിതാവിന്റെ ശരീരമാകെ വികൃതമാക്കപ്പെട്ടിരുന്നു. പിതാവിനെ കാണുന്നതിനു വേണ്ടി വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ എന്റെ ആളുകളെന്നെ സമ്മതിച്ചില്ല. ഞാന്‍ രണ്ടാം പ്രാവശ്യവും ശ്രമിച്ചപ്പോള്‍ വീണ്ടും അവര്‍ എന്നെ തടഞ്ഞു. അപ്പോള്‍ നബി ﷺ  വന്നുകൊണ്ട് പിതാവിന്റെ ശരീരത്തില്‍ നിന്നും വസ്ത്രം ഉയര്‍ത്തി. ഈ സന്ദര്‍ഭത്തില്‍ ഒരു കരച്ചിലിന്റെ ശബ്ദം ഞാന്‍ കേട്ടു. നോക്കുമ്പോള്‍ അത് പിതാവ് അബ്ദുല്ലയുടെ സഹോദരിയായിരുന്നു. നബി ﷺ  ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ് കരയുന്നത്? ഈ മയ്യിത്ത് ഇവിടെ നിന്ന് ഉയര്‍ത്തപ്പെടുന്നതു വരെ മലക്കുകള്‍ അവരുടെ ചിറകുകള്‍ അദ്ദേഹത്തിന് വേണ്ടി വിരുത്തി വെച്ചിട്ടുണ്ട്’ (ബുഖാരി: 1293, മുസ്‌ലിം: 2471).

ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ മറ്റൊരു സ്വഹാബിയായിരുന്നു ഹന്‍ളലതുബ്‌നു ആമിര്‍(റ). അബൂ സുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനെ കൊല്ലുവാനുള്ള ഒരുക്കത്തിലായിരുന്നു ഹന്‍ളല(റ). പക്ഷേ, അപ്പോഴേക്കും ശദ്ദാദുബ്‌നു ഔസ് ഹന്‍ളലയെ കൊലപ്പെടുത്തി. ഈ ഹന്‍ളലയുടെ മയ്യിത്താണ് മലക്കുകള്‍ വന്നുകൊണ്ട് കുളിപ്പിച്ചത്. യുദ്ധശേഷം മദീനയിലേക്ക് മടങ്ങിച്ചെന്ന് സ്വഹാബിമാര്‍ ഹന്‍ളലയുടെ വീട്ടുകാരോട് കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം വലിയ അശുദ്ധിക്കാരനായിരുന്നു എന്നാണ് അവര്‍ മറുപടി പറഞ്ഞത്. യുദ്ധത്തിലേക്ക് ഉള്ള പ്രഖ്യാപനം ഉണ്ടായപ്പോള്‍ കിടപ്പറയില്‍ നിന്നും എണീറ്റു പോയതായിരുന്നു (ഇബ്‌നുഹിബ്ബാന്‍: 7025, ഹാകിം: 4970).

കാലിന് ശക്തമായ മുടന്തുള്ള ഒരു സ്വഹാബിയായിരുന്നു അംറുബ്‌നു ജമൂഹ്(റ). യുവാക്കളായ നാല് ആണ്‍കുട്ടികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഉഹ്ദിന്റെ ദിവസം മക്കള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘പിതാവേ, അല്ലാഹു താങ്കള്‍ക്ക് യുദ്ധത്തില്‍ നിന്നും ഒഴിവു കഴിവ് നല്‍കിയിട്ടുണ്ട്.’ എങ്കിലും അദ്ദേഹം പ്രവാചകന്റെ അടുക്കല്‍ ചെന്ന് അനുവാദം ചോദിക്കുകയും നബി ﷺ  അനുവാദം കൊടുക്കുകയും ചെയ്തു. ബനൂ സലമ ഗോത്രത്തിന്റെ ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. യുദ്ധക്കളത്തില്‍ ശഹീദാകുന്നതുവരെ ശക്തമായ നിലക്കു തന്നെ അദ്ദേഹം പോരാടി. അബൂ ഖതാദ പറയുന്നു: ”അംറുബ്‌നു ജമൂഹ്(റ) നബിയുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്താല്‍ ഈ കാലുകള്‍ കൊണ്ട് എനിക്ക് സ്വര്‍ഗത്തില്‍ ശരിക്കു നടക്കാന്‍ സാധിക്കുമോ?’ മുടന്ത് ബാധിച്ച കാലായിരുന്നു അദ്ദേഹത്തിന്റേത്. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അതെ.’ അങ്ങനെ ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ശഹീദായി കിടക്കുന്ന അംറുബ്‌നു ജമൂഹിന്റെ അരികിലൂടെ നബി ﷺ  നടന്നുപോയപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘ഇദ്ദേഹം രണ്ട് കാലുകള്‍ കൊണ്ട് സ്വര്‍ഗത്തിലൂടെ ശരിക്കും നടക്കുന്നതായി ഞാന്‍ കാണുന്നു” (അഹ്മദ്: 22553).

ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ വിസമ്മതിച്ചിരുന്ന ബനൂ അബ്ദുല്‍അശ്ഹല്‍ ഗോത്രത്തിലെ വ്യക്തിയായിരുന്നു അംറുബ്‌നു സാബിതുല്‍ മഅ്‌റൂഫ്. എന്നാല്‍ ഉഹ്ദിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇസ്‌ലാമിനെ ഇട്ടുകൊടുത്തു. അദ്ദേഹം മുസ്‌ലിമായി. ഉഹ്ദില്‍ അദ്ദേഹം വാള്‍ എടുത്ത് പ്രവാചകന്റെ കൂടെ ചേര്‍ന്നു. ഉഹ്ദില്‍ കൊല്ലപ്പെടുവോളം യുദ്ധം ചെയ്തു. ഇദ്ദേഹം മുസ്‌ലിമായ വിഷയം മറ്റു സ്വഹാബിമാര്‍ക്ക് ഒന്നും അറിയുമായിരുന്നില്ല. മരിച്ചു കിടക്കുന്ന അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് നബി ﷺ  പറഞ്ഞു: ‘ഇദ്ദേഹം സ്വര്‍ഗത്തിലാണ്.’ ഈ സന്ദര്‍ഭത്തില്‍ അബൂഹുറയ്‌റ(റ) പറയുകയാണ്: ‘അല്ലാഹുവിനു വേണ്ടി ഒരു നമസ്‌കാരം പോലും അദ്ദേഹം നമസ്‌കരിച്ചിട്ടില്ല’ (അഹ്മദ്: 23634).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദാകുവാന്‍ വേണ്ടി പ്രാര്‍ഥിച്ച് ഇറങ്ങിയ സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ). അദ്ദേഹം യുദ്ധത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അന്‍സ്വാറുകളിലെ വലിയ ധനികനായിരുന്ന മറ്റൊരു സ്വഹാബിയാണ് സഅ്ദുബ്‌നുര്‍റബീഅ്(റ). അദ്ദേഹം ഉഹ്ദില്‍ ശക്തമായ പരീക്ഷണങ്ങള്‍ക്ക് വിധേയനാകുകയും അവസാനം ശഹീദാവുകയും ചെയ്തു. യുദ്ധക്കളത്തില്‍ ഇദ്ദേഹത്തെ അന്വേഷിക്കുന്നതിന് വേണ്ടി സൈദുബ്‌നു സാബിതിനെ നബി ﷺ  പറഞ്ഞയക്കുകയുണ്ടായി. കുന്തങ്ങളുടെ കുത്തും വാളുകളുടെ വെട്ടും തറച്ച അമ്പുകളുമായി എഴുപതോളം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. അത് കണ്ട സൈദുബ്‌നു സാബിത്(റ) സഅ്ദി(റ)നോട് പറഞ്ഞു: ‘അല്ലയോ സഅ്ദ്! ‘നബി ﷺ  നിങ്ങളോട് സലാം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ അവസ്ഥകള്‍ അന്വേഷിക്കുവാനും പറഞ്ഞു.’ സഅ്ദ് സലാം മടക്കി. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ നബിയോട് ഇപ്രകാരം പറയണം: സ്വര്‍ഗത്തിലെ സുഗന്ധം ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണുള്ളത്.’ അങ്ങനെ അദ്ദേഹം ശഹീദായി’ (മാലിക്: 4. ഹാകിം: 4958).

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് എന്ന നിയ്യത്ത് ഇല്ലാതെ യുദ്ധക്കളത്തില്‍ ഇറങ്ങിയ ഒരാളും ഉണ്ടായിരുന്നു. ഖസ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഉഹ്ദ് യുദ്ധ ദിവസം അദ്ദേഹം ശക്തമായ നിലയ്ക്ക് പോരാടി. ഇദ്ദേഹം സ്വയം ഏഴോ എട്ടോ മുശ്‌രിക്കുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. ശക്തനായ ഒരാളായിരുന്നു ഇദ്ദേഹം. എന്നാല്‍ സ്വന്തം ശരീരത്തില്‍ ശക്തമായ ഒരു മുറിവേറ്റപ്പോള്‍ സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. ഇദ്ദേഹം നരകാവകാശിയാണ് ആണ് എന്ന് നബി ﷺ  പറയുകയും ചെയ്തിരുന്നു. ഉഹ്ദ് രണാങ്കണത്തില്‍ ശക്തമായ പോരാട്ടം നയിച്ച മറ്റൊരു സ്വഹാബിയായിരുന്നു സഅദ് ബിന്‍ അബീവക്വാസ്(റ). ‘എന്റെ ഉമ്മയും ബാപ്പയും അങ്ങേയ്ക്ക് ദണ്ഡമാണ്. നിങ്ങള്‍ അമ്പെയ്‌തോളൂ’ എന്ന് ഉഹ്ദിന്റെ ദിവസം നബി ﷺ  അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് (ബുഖാരി: 4059, മുസ്‌ലിം: 2411).

നബി ﷺ യുടെ ശരീരത്തിലേക്ക് വരുന്ന അമ്പുകളെ സ്വന്തം ശരീരംകൊണ്ട് തടഞ്ഞ സ്വഹാബിയായിരുന്നു ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ). അമ്പെയ്ത്തുകാരില്‍ പ്രധാനിയായ ഒരു സ്വഹാബിയായിരുന്നു അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ). ഉഹ്ദില്‍ അദ്ദേഹം ശക്തമായി പോരാടി. ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ വില്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട് (ബുഖാരി: 4064, മുസ്‌ലിം: 1811).

ജൂതപണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു മുഖൈരീഖ്. ഉഹ്ദ്‌യുദ്ധ ദിവസം അദ്ദേഹം തന്റെ ജൂത സമൂഹത്തോട് പറഞ്ഞു: ‘നിങ്ങള്‍ക്കെതിരില്‍ ഇന്ന് മുഹമ്മദിന്റെ വിജയം സത്യമാണ്.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇന്ന് ശബ്ബത്ത് നാളാണ്’ (ശനിയാഴ്ച ദിവസം). അങ്ങനെ അദ്ദേഹം തന്റെ വാളെടുത്തു. എന്നിട്ട് പറഞ്ഞു: ‘ഇന്ന് ഞാന്‍ കൊല്ലപ്പെട്ടാല്‍ എന്റെ സമ്പത്ത് മുഴുവന്‍ മുഹമ്മദിനാണ്. മുഹമ്മദ് ഇഷ്ടമുള്ളത് അതു കൊണ്ട് ചെയ്തുകൊള്ളട്ടെ.’ ശേഷം കൊല്ലപ്പെടുന്നത് വരെ നബിയോടൊപ്പം അദ്ദേഹം യുദ്ധം ചെയ്തു. നബി ﷺ  ഇപ്രകാരം പറഞ്ഞു: ‘ജൂതരില്‍ ഏറ്റവും നല്ല ആളാണ് മുഖൈരീഖ്’ (സീറതു ഇബ്‌നു ഹിശാം: 3/99).

ഉഹ്ദ് യുദ്ധത്തില്‍ മുശ്‌രിക്കുകള്‍ക്ക് പരാജയമായിരുന്നു സംഭവിച്ചത്. മുസ്‌ലിംകള്‍ക്ക് വ്യക്തമായ സഹായം തന്നെ അല്ലാഹു ഇറക്കിക്കൊടുത്തു. അവരോടുള്ള തന്റെ കരാര്‍ അല്ലാഹു പാലിച്ചു. വലിയ പ്രതിരോധ വലയമായിരുന്നു മുസ്‌ലിംകള്‍ ഉഹ്ദില്‍ തീര്‍ത്തത്. യുദ്ധക്കളത്തില്‍ മുസ്‌ലിംകള്‍ പരിപൂര്‍ണമായ ആധിപത്യം നേടി. ആ രംഗം അല്ലാഹു ഇപ്രകാരം വിശദീകരിക്കുന്നു:

”അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു” (ആലു ഇംറാന്‍: 152).

യുദ്ധ ശേഷം മുസ്‌ലിംകള്‍ മുശ്‌രിക്കുകളുടെ പിറകെ ചെന്ന് അവരെ വിരട്ടിയോടിച്ചു. യുദ്ധമുതലുകള്‍ ഒരുമിച്ചുകൂട്ടി. ഉഹ്ദ് യുദ്ധത്തിലെ വിജയത്തില്‍ അമ്പെയ്ത്തുകാര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് നേരെ കടന്നു കയറാന്‍ ശ്രമിച്ച മുശ്‌രിക്കുകളുടെ കുതിരപ്പടയെ അമ്പെയ്തു തുരത്തിയത് ഈ സ്വഹാബിമാരായിരുന്നു. എന്നാല്‍ അവസാന നിമിഷം അമ്പെയ്ത്തുകാര്‍ കാണിച്ച അനുസരണക്കേടിന്റെ ഫലമായി മുസ്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക